അല്ലാഹു പറയുന്നു:
وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ
ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു متاع (വിഭവം) അല്ലാതെ മറ്റൊന്നുമല്ല. (ഖു൪ആന്‍:3/185, 57/20)
(المتاع) كلُّ ما يتمتع به الإنسان وينتفع به، كالمركب والمسكن والمأكل والمشرب…ثم يزول ولا يبقى ملكه، كذا قال أكثر المفسرين. وقال الحسن البصري: كخضرة النبات، ولعب البنات لا حاصل له.
متاع എന്നാൽ: ഒരു മനുഷ്യൻ ആസ്വദിക്കുകയും പ്രയോജനമെടുക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളുമാണ്. വാഹനം, വീട്, ഭക്ഷണം, പാനീയം തുടങ്ങിയവയൊക്കെ متاع ന് ഉദാഹരണങ്ങളാണ്. പിന്നീട് അത് നീങ്ങിപ്പോകുന്നതാണ്, അതിന്റെ ഉടമസ്ഥനിൽ അത് ബാക്കിയാകുന്നില്ല. ഹസൻ ബസ്വരി رحمه الله പറയുന്നു: സസ്യങ്ങളുടെയും പെൺകുട്ടികളുടെ കളിപ്പാട്ടങ്ങളുടെയും പച്ചപ്പ് പോലെ, അതിന് നിലനില്പില്ല.
ഇങ്ങനെയുള്ള متاع നെ പോലെയാണ് ദുൻയാവ് എന്നാണ് ഈ ആയത്തിലൂടെ വിശുദ്ധ ഖുര്‍ആൻ അറിയിക്കുന്നത്.
ഐഹിക ജീവിതത്തെ متاع الغرور (കബളിപ്പിക്കുന്ന വിഭവം) എന്ന് വിശേഷിച്ചതെന്തുകൊണ്ടാണ്?
وقوله : {وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ} تصغيرا لشأن الدنيا ، وتحقيرا لأمرها ، وأنها دنيئة فانية قليلة زائلة ، كما قال تعالى : {بل تؤثرون الحياة الدنيا والآخرة خير وأبقى } [ الأعلى : 16 ، 17 ] [ وقال تعالى : {وما الحياة الدنيا في الآخرة إلا متاع } [ الرعد : 26 ] وقال تعالى : {ما عندكم ينفد وما عند الله باق } [ النحل : 96 ] . وقال تعالى : {وما أوتيتم من شيء فمتاع الحياة الدنيا وزينتها وما عند الله خير وأبقى} [ القصص : 60 ] وفي الحديث : ” والله ما الدنيا في الآخرة إلا كما يغمس أحدكم إصبعه في اليم ، فلينظر بم ترجع إليه ؟ ” .
{ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.} ദുൻയാവിന്റെ കാര്യം വളരെ ചെറുതാണ്, അതിന്റെ കാര്യം നിസ്സാരമാണ്, അത് നശിക്കുന്നതും ക്ഷണികവും നിസ്സാരവുമാണ്. അല്ലാഹു പറഞ്ഞതുപോലെ: {പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും:87/16-17} {പരലോകത്തെ അപേക്ഷിച്ച് ഇഹലോകജീവിതം നിസ്സാരമായ ഒരു സുഖാനുഭവം മാത്രമാകുന്നു:13/26 } {നിങ്ങളുടെ അടുക്കലുള്ളത് തീര്‍ന്ന് പോകും. അല്ലാഹുവിങ്കലുള്ളത് അവശേഷിക്കുന്നതത്രെ:16/96} {നിങ്ങള്‍ക്ക് വല്ല വസ്തുവും നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഐഹികജീവിതത്തിന്‍റെ സുഖഭോഗവും, അതിന്‍റെ അലങ്കാരവും മാത്രമാകുന്നു. അല്ലാഹുവിങ്കലുള്ളത് കൂടുതല്‍ ഉത്തമവും നീണ്ടുനില്‍ക്കുന്നതുമത്രെ:28/60} നബി ﷺ പറഞ്ഞതുപോലെ: പരലോകത്തെ അപേക്ഷിച്ച് ഇഹലോകത്തെ അവസ്ഥ നിങ്ങളൊരാള്‍ സ്വന്തം വിരല്‍ സമുദ്രത്തില്‍ മുക്കിയെടുത്തതു പോലെയാണ്. (അതില്‍ നിന്ന്) അവന്‍ എന്തുമായി മടങ്ങിയെന്ന് അവന്‍ നോക്കട്ടെ. (ഇബ്നു കസീര്‍)
قال قتادة في قوله : {وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ} هي متاع ، هي متاع ، متروكة ، أوشكت – والله الذي لا إله إلا هو – أن تضمحل عن أهلها ، فخذوا من هذا المتاع طاعة الله إن استطعتم ، ولا قوة إلا بالله .
ഖതാദ رحمه الله പറയുന്നു: {ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല} അത് ഉപേക്ഷിക്കേണ്ട ഒരു വിഭവം മാത്രമാണ്, അത് അതിന്റെ ആളുകളിൽ നിന്ന് അപ്രത്യക്ഷമാകാൻ പോകുന്നു. അതിനാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ ഈ متاع നെ അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിങ്ങൾ ഉപയോഗപ്പെടുത്തുക. (ഇബ്നു കസീര്‍)
قوله تعالى: {وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ} يريد أن العيش فيها يغر الإنسان بما يمنِّيه من طول البقاء، وسينقطع عن قريب. قال سعيد بن جبير: هي متاع الغرور لمن لم يشتغل بطلب الآخرة، فأما من يشتغل بطلب الآخرة، فهي له متاع بلاغ إلى ما هو خير منها.
{ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല} ഒരു വ്യക്തിയെ ദീർഘകാലം ഈ ലോകത്ത് താമസിക്കാമെന്ന മോഹം അവനെ വഞ്ചിക്കുന്നു. എന്നാൽ അത് അടുത്തുതന്നെ അവസാനിക്കുന്നതാണ്. സഈദ് ബിൻ ജുബൈർ رحمه الله പറയുന്നു: പരലോകം തേടുന്നതിൽ മുഴുകിയിട്ടില്ലാത്തവർക്ക് അത് വഞ്ചിക്കുന്ന വിഭവമാണ്. പരലോകം തേടുന്നതിൽ മുഴുകിയവരെ സംബന്ധിച്ചിടത്തോളം അത് അതിനേക്കാൾ മികച്ചതിലേക്ക് അവനെ നയിക്കുന്ന ഒരു വിഭവമാണ്. (ഇബ്നുൽ ജൗസി رحمه الله യുടെ തഫ്സീര്‍)
{وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ} يعني منفعة ومتعة كالفأس والقدر والقصعة ثم تزول ولا تبقى .
{ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല} കോടാലി, ചട്ടി, പാത്രം എന്നിങ്ങനെയുള്ള പ്രയോജനവും ആസ്വാദനവുമുള്ളതാണ് ഉദ്ദേശം. പിന്നീട് അത് അപ്രത്യക്ഷമാവുകയും അവശേഷിക്കാതിരിക്കുകയും ചെയ്യുന്നു. (തഫ്സീറുൽ ബഗ്വി)
قال ابن السماك رحمه الله: الدنيا كلها قليل، والذي بقي منها قليل، والذي لك من الباقي قليل، ولم يبق من قليلك إلا قليل.
ഇബ്നു സമ്മാക് رحمه الله പറയുന്നു: ദുൻയാവ് മുഴുവനും കുറച്ചെയുള്ളൂ, അതിൽ ബാക്കിയുള്ളത് വളരെ കുറച്ചേയുള്ളൂ, ബാക്കിയുള്ളതിൽ നിനക്കുള്ളതാകട്ടെ അല്പമേയുള്ളൂ. ബാക്കിയുള്ളതിൽ നിനക്ക് ഇനിയുള്ളത് അല്പാല്പമേയുള്ളൂ. (سير أعلام النبلاء (330/8) )
والمتاع: هو ما يتمتع به صاحبه برهه ثم ينقطع ويفنى . فما عيبت الدنيا بأبلغ من ذكر فنائها وتقلب أحوالها، وهو أدل دليل على انقضائها وزوالها، فتتبدل صحتها بالسقم، ووجودها بالعدم، وشبيبتها بالهرم، ونعيمها بالبؤس، وحياتها بالموت، فتفارق الأجسام النفوس، وعمارتها بالخراب، واجتماعها بفرقة الأحباب، وكل ما فوق التراب تراب .
متاع എന്നാൽ അതിന്റെ ഉടമസ്ഥൻ കുറച്ചുകാലം ആസ്വദിക്കുകയും പിന്നീട് നശിക്കുകയും ചെയ്യുന്നതാണ്. അതിന്റെ ഉന്മൂലനത്തെക്കുറിച്ചും അതിന്റെ അവസ്ഥകളുടെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചും പരാമർശിക്കുന്നതിനേക്കാൾ വാചാലമായ മറ്റൊന്നും ലോകത്ത് ഇല്ല. കാലഹരണപ്പെട്ടതിന്റെയും നീങ്ങിപ്പോകുന്നതിന്റെയും ഏറ്റവും വ്യക്തമായ തെളിവാണിത്. ആരോഗ്യത്തിന് പകരം അസുഖം വരുന്നു, ഒന്നുമില്ലായ്മയിൽ നിന്നും അതിന്റെ അസ്തിത്വം വരുന്നു, യുവത്വം വാര്‍ദ്ധക്യം പ്രാപിക്കുന്നു, അനുഗ്രഹങ്ങൾ പരീക്ഷണങ്ങളാകുന്നു, ജീവിച്ചിരിക്കുവന്നവര്‍ മരണപ്പെടുന്നു, ശരീരങ്ങളിൽ നിന്ന് ആത്മാവ് വേർപെടുത്തുന്നു, കെട്ടിടങ്ങൾ തകരുന്നു, അങ്ങനെ ഭൂമിക്ക് മുകളിലുള്ളതെല്ലാം മണ്ണായിത്തീരുന്നു. (ഇബ്നു റജബ് رحمه الله )
قال ابن عثيمين رحمه الله : اعلموا أن الدنيا متاع قليل، سريعة الزوال والانهيـار؛ واسألوا ربكم الثبـات على الحق إلى الممات
ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറയുന്നു: ദുൻയാവ് ഒരു ചെറിയ متاع മാത്രമാണെന്നും പെട്ടെന്ന് നീങ്ങിപ്പോകുകയും തകരുകയും ചെയ്യുന്നുവെന്ന് നിങ്ങൾ അറിയണം. അതിനാൽ മരണം വരെ സത്യത്തിൽ ഉറച്ചു നിൽക്കാൻ നിങ്ങളുടെ രക്ഷിതാവിനോട് ചോദിക്കുക.
قال الشيخ ابن باز رحمه الله :العاقل يعرف أن الدنيا دار زوال وليست دار نعيم، وليست دار خلد ولكنها دار انتقال ودار عمل، ودار زراعة للآخرة ودار متاع، العاقل ذو اللب ذو البصيرة يستعملها في طاعة الله، ويتخذها طريقاًللآخرة خادما للآخرة، ومطية للآخرة. “
ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു: ദുൻയാവ് ക്ഷണികമായ ഒരു ഭവനമാണെന്നും, ആനന്ദത്തിന്റെ ഭവനമല്ലെന്നും, സ്ഥിരവാസത്തിന്റെ ഭവനമല്ലെന്നും, മറിച്ച്, മാറ്റത്തിന്റെ ഭവനമാണ്, കര്‍മ്മങ്ങളുടെ ഭവനമാണ്, പരലോകത്തേക്കുള്ള കൃഷിയിടുന്നതിനുള്ള ഭവനമാണ്, താല്‍ക്കാലികമായ ഭവനമാണ് എന്നും ബുദ്ധിമാൻ തിരിച്ചറിയും. ഉൾക്കാഴ്ചയുള്ള ബുദ്ധിമാൻ അത് അല്ലാഹുവിനുള്ള അനുസരണത്തിൽ ഉപയോഗിക്കുകയും ആഖിറത്തിലേക്കുള്ള പാതയായും ആഖിറത്തിലേക്കുള്ള സേവനമായും ആഖിറത്തിലേക്കുള്ള വാഹനമായും സ്വീകരിക്കുന്നു.. شرح رياض الصالحين (٢٨١/٢)
قال العلامة ابن عثيمين -رحمه الله : والعاقل إذا قرأ القرآن وتبصر ؛ عرف قيمة الدنيا ، وأنها ليست بشيء ، وأنها مزرعة للآخرة ، فانظر ماذا زرعت فيها لآخرتك ؟ إن كنت زرعت خيرًا ؛ فأبشر بالحصاد الذي يرضيك ، وإن كان الأمر بالعكس ؛ فقد خسرت الدنيا والآخرة ،
ശൈഖ് ഉഥൈമീന്‍ رحمه الله പറയുന്നു: ബുദ്ധിമാനെന്ന് പറഞ്ഞാല്‍, ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ചിന്തിച്ച് മനസിലാക്കി (പാരായണം ചെയ്യും), ദുനിയാവിന്‍റെ വില അവന്‍ തിരിച്ചറിയും, തീര്‍ച്ചയായും അത് ഒന്നുമല്ലായെന്നും, അത് ആഖിറത്തിന് വേണ്ടിയുള്ള ഒരു കൃഷിയിടമാകുന്നുവെന്നും (അവന്‍ തിരിച്ചറിയും),അതിനാല്‍ നീ നോക്കുക, നിന്‍റെ പരലോകത്തിന് വേണ്ടി അതില്‍ കൃഷി ചെയ്തതെന്താണെന്ന്. നീ നന്‍മ കൃഷി ചെയ്തവനാണെങ്കില്‍, നിന്നെ തൃപ്തിപ്പെടുത്തുന്ന കൊയ്ത്ത്കൊണ്ട് നീ സന്തോഷിച്ചുകൊള്ളുക. കാര്യം വിപരീതമാണെങ്കില്‍, നിനക്ക് ദുനിയാവും, ആഖിറവും നഷ്ടപ്പെട്ടിരിക്കുന്നു. (ശറഹു രിയാളുസ്സാലിഹീൻ: 3/357)
ഐഹിക ജീവിതം ആകപ്പാടെ നോക്കിയാല്‍ കൃത്രിമ വിഭവങ്ങളുടെ സമുച്ചയമാകുന്നു. ഒന്നും ശാശ്വതമല്ല. നല്ലതെന്ന് തോന്നിക്കുന്നത് പലതും യഥാര്‍ത്ഥത്തില്‍ ദോഷകരമായിരിക്കും. മറിച്ചുമുണ്ടായിരിക്കും. അതുകൊണ്ട് ആരും അതില്‍ വഞ്ചിതരാകരുത്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 3/185 ന്റെ വിശദീകരണം)
وَغَرَّتْكُمُ ٱلْحَيَوٰةُ ٱلدُّنْيَا
ഐഹികജീവിതം നിങ്ങളെ വഞ്ചിക്കുകയും ചെയ്തു. (ഖു൪ആന്‍:45/35)
അതിലെ മോടികളും ആസ്വാദനങ്ങളും. അതിൽ നിങ്ങൾ സമാധാനം കണ്ടെത്തി. അതിനുവേണ്ടി പ്രവർത്തിച്ചു. ശേഷിക്കുന്ന ലോകത്തിനുവേണ്ടിയുള്ള പ്രവർത്തങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു. . (തഫ്സീറുസ്സഅ്ദി)
فَلَا تَغُرَّنَّكُمُ ٱلْحَيَوٰةُ ٱلدُّنْيَا ۖ
ഐഹികജീവിതം നിങ്ങളെ വഞ്ചിച്ച് കളയാതിരിക്കട്ടെ. (ഖു൪ആന്‍:35/5)
بِلَذَّاتِهَا وَشَهَوَاتِهَا وَمَطَالِبِهَا النَّفْسِيَّةِ، فَتُلْهِيَكُمْ عَمَّا خُلِقْتُمْ لَهُ،
അതിന്റെ ശാരീരികമായ ഇഷ്ടങ്ങളും ദേഹേച്ഛയും ആസ്വാദനങ്ങളും. നിങ്ങൾ സൃഷ്ടിക്കപ്പെട്ടതിന്റെ ലക്ഷ്യത്തിൽനിന്ന് അശ്രദ്ധനാക്കും. (തഫ്സീറുസ്സഅ്ദി)
ചുരുക്കത്തിൽ ദുൻയാവ് നശ്വരമാണ്. അതിന് പ്രാധാന്യം കൊടുക്കുന്നവര്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. നശ്വരമായ ദുൻയാവിനെ അനശ്വരമായ ആഖിറത്തിന് വേണ്ടി ഉപയോഗിക്കുന്നവൻ വിജയിച്ചു.
ﺃَﺭَﺿِﻴﺘُﻢ ﺑِﭑﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻣِﻦَ ٱﻻْءَﺧِﺮَﺓِ ۚ ﻓَﻤَﺎ ﻣَﺘَٰﻊُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻓِﻰ ٱﻻْءَﺧِﺮَﺓِ ﺇِﻻَّ ﻗَﻠِﻴﻞٌ.
പരലോകത്തിന് പകരം ഇഹലോകജീവിതം കൊണ്ട് നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ ? എന്നാല്‍ പരലോകത്തിന്റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു. (ഖു൪ആന്‍:9/38)
قُلْ مَتَٰعُ ٱلدُّنْيَا قَلِيلٌ وَٱلْـَٔاخِرَةُ خَيْرٌ لِّمَنِ ٱتَّقَىٰ
പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്. പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരം. (ഖു൪ആന്‍:4/77)
عَنْ عَبْدِ اللَّهِ، قَالَ نَامَ رَسُولُ اللَّهِ صلى الله عليه وسلم عَلَى حَصِيرٍ فَقَامَ وَقَدْ أَثَّرَ فِي جَنْبِهِ فَقُلْنَا يَا رَسُولَ اللَّهِ لَوِ اتَّخَذْنَا لَكَ وِطَاءً . فَقَالَ : مَا لِي وَمَا لِلدُّنْيَا مَا أَنَا فِي الدُّنْيَا إِلاَّ كَرَاكِبٍ اسْتَظَلَّ تَحْتَ شَجَرَةٍ ثُمَّ رَاحَ وَتَرَكَهَا
അബ്ദുല്ലാഹ് ബ്നു മസ്‌ഊദ് رضي الله عنه വിൽ നിന്ന് നിവേദനം:അദ്ധേഹം പറഞ്ഞു : റസൂൽ ﷺ ഒരു പായയിൽ കിടന്നുറങ്ങി. അദ്ധേഹം എണീറ്റപ്പോൾ അദ്ധേഹത്തിൽ ശരീരത്തിൽ പാടുകൾ കാണാമായിരുന്നു. ഞങ്ങൾ അദ്ധേഹത്തോട് പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ, ഞങ്ങളൊരു കിടക്കയുണ്ടാക്കി തരട്ടെയോ? അപ്പോൾ അദ്ധേഹം പറഞ്ഞു : ‘ ഞാനും ഈ ദുനിയാവും തമ്മിലെന്ത് ? ഈ ദുനിയാവിൽ മരത്തണലിൽ വിശ്രമിക്കാനിരിക്കുന്ന ഒരു വഴിയാത്രക്കാരനെ പോലെയാണ്, പിന്നെയത് അവൻ ഉപേക്ഷിച്ചു പോകുകയും ചെയ്യുന്നു. (തിർമിദി:2377)
kanzululoom.com