ആവശ്യത്തിനും അത്യാവശ്യത്തിനും അനാവശ്യത്തിനും പണം കടം വാങ്ങുന്നവരാണ് മനുഷ്യ൪. പണം കടം വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇസ്ലാമിന്റെ നി൪ദ്ദേശങ്ങള്‍ മനസ്സിലാക്കിയ ഒരു സത്യവിശ്വാസി വളരെ അത്യാവശ്യത്തിന്, അതും ആലോചിച്ച് മാത്രമേ കടം വാങ്ങുകയുള്ളൂ.
عَنْ مُحَمَّدِ بْنِ جَحْشٍ، قَالَ كُنَّا جُلُوسًا عِنْدَ رَسُولِ اللَّهِ صلى الله عليه وسلم فَرَفَعَ رَأْسَهُ إِلَى السَّمَاءِ ثُمَّ وَضَعَ رَاحَتَهُ عَلَى جَبْهَتِهِ ثُمَّ قَالَ ” سُبْحَانَ اللَّهِ مَاذَا نُزِّلَ مِنَ التَّشْدِيدِ ” . فَسَكَتْنَا وَفَزِعْنَا فَلَمَّا كَانَ مِنَ الْغَدِ سَأَلْتُهُ يَا رَسُولَ اللَّهِ مَا هَذَا التَّشْدِيدُ الَّذِي نُزِّلَ فَقَالَ ” وَالَّذِي نَفْسِي بِيَدِهِ لَوْ أَنَّ رَجُلاً قُتِلَ فِي سَبِيلِ اللَّهِ ثُمَّ أُحْيِيَ ثُمَّ قُتِلَ ثُمَّ أُحْيِيَ ثُمَّ قُتِلَ وَعَلَيْهِ دَيْنٌ مَا دَخَلَ الْجَنَّةَ حَتَّى يُقْضَى عَنْهُ دَيْنُهُ ” .
മുഹമ്മദ്ബ്‌നു ജഹ്ശ്(റ)വില്‍ നിന്ന് നിവേദനം: ”ഞങ്ങള്‍ നബി ﷺ യുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ അവിടുന്ന് തന്റെ തല ആകാശത്തേക്ക് ഉയര്‍ത്തുകയും തന്റെ കൈ നെറ്റിയില്‍ വെച്ച് ഇപ്രകാരം പറയുകയും ചെയ്തു: ‘അല്ലാഹു എത്ര പരിശുദ്ധന്‍, എത്ര ഗൗരവമുള്ള കാര്യമാണ് ഈ ഇറക്കപ്പെട്ടത്!’ (മുഹമ്മദ്ബ്‌നു ജഹ്ശ്(റ) പറയുന്നു:) ‘ഞങ്ങള്‍ അപ്പോള്‍ അതിനെക്കുറിച്ച് ചോദിച്ചില്ല. പിറ്റേന്ന് ഞാന്‍ ചോദിച്ചു: ‘പ്രവാചകരേ, എന്താണ് (താങ്കള്‍ പറഞ്ഞ) ആ കനത്ത താക്കീത്?’ അപ്പോള്‍ തിരുനബി ﷺ പറഞ്ഞു: ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം, ഏതെങ്കിലും ഒരാള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുകയും വീണ്ടും ജീവിക്കുകയും വീണ്ടും കൊല്ലപ്പെടുകയും വീണ്ടും ജീവിക്കുകയും വീണ്ടും കൊല്ലപ്പെടുകയും പിന്നീട് അയാള്‍ കടമുള്ളവനായിരിക്കെ കൊല്ലപ്പെടുകയും ചെയ്താല്‍ അയാളില്‍ നിന്ന് ആ കടം വീട്ടപ്പെടാതെ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല” (നസാഈ:4684)
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: يُغْفَرُ لِلشَّهِيدِ كُلُّ ذَنْبٍ إِلاَّ الدَّيْنَ
അബ്ദുല്ലയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കടം ഒഴിച്ചുള്ള എല്ലാ പാപങ്ങളും രക്തസാക്ഷിക്ക് അല്ലാഹു പൊറുത്തുകൊടുക്കും. (മുസ് ലിം: 1886)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُؤْتَى بِالرَّجُلِ الْمُتَوَفَّى عَلَيْهِ الدَّيْنُ، فَيَسْأَلُ ” هَلْ تَرَكَ لِدَيْنِهِ فَضْلاً ”. فَإِنْ حُدِّثَ أَنَّهُ تَرَكَ وَفَاءً صَلَّى، وَإِلاَّ قَالَ لِلْمُسْلِمِينَ ” صَلُّوا عَلَى صَاحِبِكُمْ ”. فَلَمَّا فَتَحَ اللَّهُ عَلَيْهِ الْفُتُوحَ قَالَ ” أَنَا أَوْلَى بِالْمُؤْمِنِينَ مِنْ أَنْفُسِهِمْ، فَمَنْ تُوُفِّيَ مِنَ الْمُؤْمِنِينَ فَتَرَكَ دَيْنًا فَعَلَىَّ قَضَاؤُهُ، وَمَنْ تَرَكَ مَالاً فَلِوَرَثَتِهِ ”.
അബൂഹുറൈറയിൽ (റ)നിന്നും നിവേദനം: ഒരു മയ്യിത്ത് തിരുസന്നിധിയിൽ ഹാജരാക്കപ്പെട്ടാൽ നബി ﷺ ചോദിക്കുമായിരുന്നു: ഇയാൾക്ക് കടമുണ്ടോ? ‘ഇല്ല’ എന്ന് പറഞാൽ നബി ﷺ മയ്യിത്ത് നമസ്കരിക്കും. അപ്രകാരം അല്ലെങ്കിൽ മുസ്‌ലിംകളോട് നബി ﷺ ഇപ്രകാരം പറയും: ‘നിങ്ങൾ നിങ്ങളുടെ കൂട്ടുകാരന് വേണ്ടി നമസ്കരിച്ചുകൊള്ളുക.’ (രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ) അല്ലാഹു വിജയം പ്രധാനം ചെയ്‌തപ്പോൾ നബി ﷺ പ്രഖ്യാപിച്ചു: ഓരോ വിശ്വാസിക്കും ഉറ്റബന്ധു ഞാനാകുന്നു. ഒരുവൻ കടം ബാക്കിവെച്ചാൽ അത് വീട്ടേണ്ടത് എന്റെ ബാധ്യതയാകുന്നു. ഒരുവൻ ദായധനം അവശേഷിപ്പിച്ചാൽ അതവന്റെ പിൻഗാമികൾക്കുള്ളതാകുന്നു. (ബുഖാരി:39)
ആരെങ്കിലും എന്തെങ്കിലും കടം ബാധ്യതയാക്കി മരണപ്പെടുകയും ശേഷം ആരും അത് വീട്ടിയിട്ടില്ലെങ്കില്‍ നാളെ പരലോകത്ത് അവന്റെ നന്‍മകളില്‍ നിന്നും അത് കൊടുത്ത് വീട്ടപ്പെടുന്നതാണ്.
عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ مَاتَ وَعَلَيْهِ دِينَارٌ أَوْ دِرْهَمٌ قُضِيَ مِنْ حَسَنَاتِهِ لَيْسَ ثَمَّ دِينَارٌ وَلاَ دِرْهَمٌ
ഇബ്നു ഉമറില്‍(റ) നിന്ന് : നബി ﷺ പറഞ്ഞു: ആരെങ്കിലും വല്ല ദീനാറോ ദി൪ഹമോ ബാധ്യതയാക്കി മരണപ്പെട്ടാല്‍ (ശേഷം ആരും അത് വീട്ടിയിട്ടില്ലെങ്കില്‍) അവന്റെ നന്‍മകളില്‍ നിന്നും അത് വീട്ടപ്പെടുന്നതാണ്. കാരണം, അവിടെ (പരലോകത്ത്) ദീനാറോ ദി൪ഹമോ പരിഗണിക്കുകയില്ല. (ഇബ്നുമാജ:15/2507)
നബി ﷺ നിരന്തരമായി അല്ലാഹുവിനോട് കടബാധ്യതയില്‍ നിന്ന് കാവലിനെ ചോദിച്ചിരുന്നു. ഒരു ഹദീഥ് കാണുക:
عَنْ عُرْوَةَ، أَنَّ عَائِشَةَ ـ رضى الله عنها ـ أَخْبَرَتْهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَدْعُو فِي الصَّلاَةِ وَيَقُولُ ” اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْمَأْثَمِ وَالْمَغْرَمِ ”. فَقَالَ لَهُ قَائِلٌ مَا أَكْثَرَ مَا تَسْتَعِيذُ يَا رَسُولَ اللَّهِ مِنَ الْمَغْرَمِ قَالَ ” إِنَّ الرَّجُلَ إِذَا غَرِمَ حَدَّثَ فَكَذَبَ وَوَعَدَ فَأَخْلَفَ ”.
ആഇശ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ നമസ്കാരത്തില്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! പാപത്തെ തൊട്ടും കടത്തെ തൊട്ടും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. ഒരാള്‍ ചോദിച്ചു: പ്രവാചകരേ! താങ്കള്‍ കടത്തില്‍ നിന്ന് രക്ഷ തേടുന്നതിനെ വര്‍ദ്ധിപ്പിക്കുന്നുവല്ലൊ?! അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഒരാൾ കടബാധിതനായാൽ (കൂടുതൽ) സംസാരിക്കും, കളവ് പറയും, വാഗ്ദാനം ചെയ്‌തു അത് ലംഘിക്കും.” (ബുഖാരി:2397)
عَنْ أَنَسِ بْنِ مَالِكٍ، رضى الله عنه قَالَ كَثِيرًا مَا كُنْتُ أَسْمَعُ النَّبِيَّ صلى الله عليه وسلم يَدْعُو بِهَؤُلاَءِ الْكَلِمَاتِ “ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ وَالْعَجْزِ وَالْكَسَلِ وَالْبُخْلِ وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ ” .
നബി ﷺ ഇപ്രകാരം പ്രര്‍ഥിക്കാറുണ്ടായിരുന്നു:”അല്ലാഹുവേ, മനോവേദനയില്‍നിന്നും ദുഃഖത്തില്‍ നിന്നും അശക്തിയില്‍ നിന്നും അലസതയില്‍ നിന്നും ലുബ്ധതയില്‍ നിന്നും കടം അധികരിക്കുന്നതില്‍ നിന്നും മനുഷ്യരുടെ ബലപ്രയോഗത്തില്‍നിന്നും തീര്‍ച്ചയായും ഞാന്‍ നിന്നോടു രക്ഷതേടുന്നു” (തുര്‍മിദി:3484).
കടമില്ലാതിരിക്കല്‍ സൗഭാഗ്യമാണെന്ന് ഇസ്ലാമിക പ്രമാണങ്ങളിൽ നിന്നും മനസ്സിലാക്കാം.
നബി ﷺ പറഞ്ഞു:’ആരെങ്കിലും അഹങ്കാരത്തില്‍ നിന്നും വഞ്ചനയില്‍ നിന്നും കടത്തില്‍ നിന്നും ഒഴിവായിരിക്കെ മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചിരിക്കുന്നു. (തിര്‍മുദി).
ഇസ്ലാം എത്ര ഗൗരവത്തില്‍ കൈകാര്യം ചെയ്ത വിഷയമാണ് ‘കടം’ എന്നത് മുസ്‌ലിം സമൂഹത്തിലെ ബഹുഭൂരിപക്ഷവും ഉള്‍ക്കൊണ്ടിട്ടില്ലെന്നുള്ളത് സത്യമാണ്. എല്ലാ പാപങ്ങളും പൊറുത്ത് കിട്ടുന്ന രക്തസാക്ഷിക്ക് വരെ കടം പൊറുക്കപ്പെടില്ലെന്നുള്ളതും കടബാധ്യതയുള്ള വ്യക്തിയുടെ മയ്യിത്ത് നമസ്‌കാരത്തില്‍ നിന്ന് പോലും നബി ﷺ വിട്ടു നിന്നതും കടത്തിന്റെ ഗൗരവമാണ് ചൂണ്ടിക്കാണിക്കുന്നത്. കടബാധ്യത എന്ന ഭാരമേറിയ അവസ്ഥയെ കുറിച്ച് നബി ﷺ അല്ലാഹുവിനോട് നിരന്തരം കാവലിനെ ചോദിച്ചിരുന്നതും കടത്തിന്റെ ഗൌരവത്തെയാണ് സൂചിപ്പിക്കുന്നത്.
ഐഹിക ജീവിതം നമ്മെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. അഥവാ ഈ ജീവിതം സുഖദുഖ സമ്മിശ്രമാണ്. ചിലയാളുകളെ അല്ലാഹു സമ്പത്ത് നല്‍കി പരീക്ഷിക്കുന്നു. മറ്റ് ചിലരെ സമ്പത്ത് നല്‍കാതെ പരീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ചിലപ്പോള്‍ നമുക്ക് അത്യവാശ്യമായി പണം ആവശ്യമായി വരികയും അത് മറ്റുള്ളവരില്‍ നിന്ന് കടം വാങ്ങുകയും ചെയ്യേണ്ടി വരും. പണം കടം വാങ്ങുകയെന്നുള്ളത് അല്ലാഹു അനുവദിച്ചിട്ടുള്ള കാര്യമാണ്. അതുകൊണ്ട് ഒരു സത്യവിശ്വാസി അത്യാവശ്യത്തിന് അതും കൊടുത്തു വീട്ടണമെന്നുദ്ദേശിച്ചു കൊണ്ട് മാത്രമേ പണം കടം വാങ്ങാന്‍ പാടുള്ളൂ.
അത്യാവശ്യത്തിനും നിര്‍ബന്ധ സാഹചര്യത്തിലും മാത്രം കടംവാങ്ങുന്നതിന് പകരം അനാവശ്യങ്ങള്‍ക്കും വിനോദങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും ആഡംബരത്തിനും തുടങ്ങി ഏതാവശ്യത്തിനും കടം വാങ്ങുന്നവരുണ്ട്. തോന്നുമ്പോഴെല്ലാം കടം വാങ്ങി എപ്പോഴെങ്കിലും തിരിച്ചു കൊടുക്കാം എന്ന് വിചാരിക്കുന്നവര്‍, പലരില്‍ നിന്നും മാറി മാറി കടംവാങ്ങി ആരില്‍ നിന്ന് എത്ര വാങ്ങിയിട്ടുണ്ട് എന്ന് അറിയുക പോലും ചെയ്യാത്തവര്‍, തിരിച്ചുകൊടുക്കാന്‍ സാധിക്കുന്നതിലേറെ ഭീമമായ സംഖ്യ വാങ്ങുകയോ തിരിച്ചു കൊടുക്കാന്‍ കഴിഞ്ഞിട്ടും അനാവശ്യമായി നീട്ടിവെക്കുകയോ ചെയ്യുന്നവര്‍… ഇതെല്ലാം ഇസ്‌ലാമികാധ്യാപനങ്ങള്‍ക്ക് വിരുദ്ധം തന്നെ. ദുര്‍വിനിയോഗത്തിനുവേണ്ടി കടംവാങ്ങുന്നവന്റെ അവസ്ഥ നാശത്തിലായിരിക്കും.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَنْ أَخَذَ أَمْوَالَ النَّاسِ يُرِيدُ أَدَاءَهَا أَدَّى اللَّهُ عَنْهُ، وَمَنْ أَخَذَ يُرِيدُ إِتْلاَفَهَا أَتْلَفَهُ اللَّهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: കൊടുത്തു വീട്ടണമെന്നുദ്ദേശിച്ചു കൊണ്ട് ജനങ്ങളോട് വല്ലവനും ധനം കടം വാങ്ങിയാല്‍ അവന്നു വേണ്ടി അല്ലാഹു അതു കൊടുത്തു വീട്ടും. അതിനെ തിരിച്ചു കൊടുക്കണമെന്ന ഉദ്ദേശമില്ലാതെ വല്ലവനും കടം വാങ്ങിയാല്‍ അല്ലാഹു അവനെ നശിപ്പിച്ചു കളയും. (ബുഖാരി:2387)
عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ : مَنْ أَخَذَ أَمْوَالَ النَّاسِ يُرِيدُ إِتْلاَفَهَا أَتْلَفَهُ اللَّهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ദുര്‍വിനിയോഗത്തിന് ഏതൊരുവന്‍ കടം വാങ്ങുന്നുവോ അവനെ അല്ലാഹു നാശത്തിലേക്ക് ആനയിക്കും. (ഇബ്നുമാജ:15/2504)
പണം കടം വാങ്ങുമ്പോള്‍ തന്നെ അത് എത്രയും വേഗം കൊടുത്ത് വീട്ടാനുള്ള നിയത്ത് ഉണ്ടായിരിക്കേണ്ടതും അതിന് വേണ്ടി പ്രാ൪ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. കടം വാങ്ങിയാല്‍ അതിന്റെ അവധി എത്തുമ്പോള്‍ കൃത്യമായി തിരിച്ച് കൊടുക്കണം. അതില്‍ യാതൊരു വീഴ്ചയും വരുത്താന്‍ പാടില്ല. കടം വീട്ടാന്‍ കഴിവുണ്ടായിട്ടും അത് വീട്ടാതിരിക്കുന്നത് അക്രമമാണെന്നാണ് നബി ﷺ പറഞ്ഞിട്ടുള്ളത്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَطْلُ الْغَنِيِّ ظُلْمٌ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കഴിവുള്ളവന്‍ കടം വീട്ടുവാന്‍ താമസിപ്പിക്കുന്നത് അക്രമമാണ്. (ബുഖാരി:2287)
عَنِ الْمُغِيرَةِ بْنِ شُعْبَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم “ إِنَّ اللَّهَ حَرَّمَ عَلَيْكُمْ عُقُوقَ الأُمَّهَاتِ، وَوَأْدَ الْبَنَاتِ، وَمَنَعَ وَهَاتِ، وَكَرِهَ لَكُمْ قِيلَ وَقَالَ، وَكَثْرَةَ السُّؤَالِ، وَإِضَاعَةَ الْمَالِ ”.
മുഗീറത്ത്ബ്നുശുഅ്ബ: (റ) വിൽ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: മാതാപിതാക്കളെ ദ്രോഹിക്കലും, പെൺകുഞ്ഞുങ്ങളെ കുഴിച്ചുമൂടലും, ഇങ്ങോട്ടു വാങ്ങുക അങ്ങോട്ടു കൊടുക്കാതിരിക്കുക എന്ന മനസ്ഥിതിയും അല്ലാഹു നിങ്ങൾക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. പറഞ്ഞതും കേട്ടതുമൊക്കെ പറയലും, അധികമായ ചോദ്യവും ധനം പാഴാക്കലും നിങ്ങൾ ചെയ്യുന്നത് വെറുക്കുകയും ചെയ്തിരിക്കുന്നു. (ബുഖാരി:2408)
കടം തിരിച്ച് കൊടുക്കേണ്ട അവധി എത്തികഴിഞ്ഞിട്ടും തിരിച്ച് കൊടുത്തില്ലെങ്കില്‍ കടം നല്‍കിയവന് അത് തിരികെ ചോദിക്കാന്‍ അവകാശമുണ്ട്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَجُلاً، أَتَى النَّبِيَّ صلى الله عليه وسلم يَتَقَاضَاهُ، فَأَغْلَظَ، فَهَمَّ بِهِ أَصْحَابُهُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم : دَعُوهُ فَإِنَّ لِصَاحِبِ الْحَقِّ مَقَالاً
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : ഒരാൾ നബി ﷺ യുടെ അടുത്ത് തന്റെ കടം വീട്ടാൻ ആവശ്യപ്പെട്ട് വന്നു. അയാൾ വളരെ പരുഷമായി സംസാരിച്ചു. അത് നബി ﷺ യുടെ സ്വഹാബികൾക്ക് മന:പ്രയാസമുണ്ടാക്കി. അപ്പോൾ നബി ﷺ പറഞ്ഞു: നിങ്ങൾ അയാളെ വിട്ടേക്കുക, അവകാശിക്ക് സംസാരിക്കാൻ അധികാരമുണ്ട്.… (ബുഖാരി: 2306)
കടം വാങ്ങിയാല്‍ അതിന്റെ അവധി എത്തുമ്പോള്‍ കൊടുക്കാന്‍ കഴിവുണ്ടായിട്ടും അത് കൊടുക്കാതിരുന്നാല്‍ ജനങ്ങളെ അറിയിക്കുന്നതിലും, അവനെ ശിക്ഷിക്കാന്‍ വേണ്ടി അധികാരികളോട് ആവശ്യപ്പെടാനും കടം നല്‍കിയ ആള്‍ക്ക് അവകാശമുണ്ട്. ഇത് വിലക്കപ്പെട്ട ‘അഭിമാനക്ഷതം വരുത്തലില്‍’ പെടില്ല. മറ്റുള്ള ആളുകള്‍ അവന്റെ തിന്മയില്‍ അകപ്പെട്ട് പോകാതിരിക്കാന്‍ വേണ്ടിയാണ് അത്.
عَنْ عَمْرِو بْنِ الشَّرِيدِ، عَنْ أَبِيهِ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : لَىُّ الْوَاجِدِ يُحِلُّ عِرْضَهُ وَعُقُوبَتَهُ
അംറു ബ്നു ശരീദ് തന്റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു: നബി ﷺ പറഞ്ഞു: പണമുണ്ടായിട്ടും കടം തിരിച്ചു നല്‍കാത്തവന്റെ (അഭിമാനത്തിന് ഭംഗം വരുത്തലും), അവനെ ശിക്ഷിക്കലും അനുവദിക്കപ്പെട്ടതാണ്. (അബൂദാവൂദ് – നസാഇ – സ്വഹീഹുത്ത൪ഗീബ് വത്ത൪ഹീബ് : 1815)
ഒരു സത്യവിശ്വാസിയായ കടക്കാരനെ സംബന്ധിച്ചിടത്തോളം അവധി എത്തികഴിഞ്ഞിട്ടും കടം തന്ന ആള്‍ ചോദിച്ചു വരുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. അവധി എത്തികഴിഞ്ഞിട്ടും കടം വീട്ടാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ കാലാവധി നീട്ടിലഭിക്കുവാന്‍ വേണ്ടി കടം തന്നയാളോട് അപേക്ഷിക്കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം അവന്‍ കളവ് പറയാന്‍ നിര്‍ബന്ധിതനാകും. കടം തന്ന ആള്‍ നമ്മെ തേടി വരുമ്പോള്‍ എന്തെങ്കിലും കള്ളം പറഞ്ഞുകൊണ്ടും അല്ലെങ്കില്‍ വീട്ടുകാരെ കൊണ്ട് എന്തെങ്കിലും കള്ളം പറയിപ്പിച്ചുകൊണ്ടും ഒഴിവുകഴിവ് പറയേണ്ടി വരും. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന്‍ ജീവിതത്തില്‍ തമാശക്ക് പോലും കളവ് പറയാന്‍ പാടില്ല.
ഇത്തരം ഘട്ടത്തില്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് കടംവാങ്ങിയതിനെക്കാള്‍ ഏറ്റവും നല്ല രൂപത്തില്‍ തിരിച്ച് കൊടുക്കുക എന്നത്. ഉദാഹരണമായി പറഞ്ഞാല്‍ നമുക്ക് ആവശ്യമുള്ള ഒരു വസ്തു നമ്മുടെ അയല്‍വാസിയില്‍നിന്നോ സുഹൃത്തില്‍നിന്നോ നമ്മള്‍ കടം വാങ്ങി. വാങ്ങുന്ന സമയത്ത് നമുക്ക് ലഭിച്ച വസ്തുവിലോ സാധനത്തിലോ ചെറിയ രൂപത്തില്‍ കുറവുകള്‍ ഉണ്ടായിരുന്നു എന്നു കരുതുക. എന്നാല്‍ പിന്നീട് കടം വീട്ടുന്ന സമയത്ത് (തിരിച്ചു നല്‍കേണ്ട അവധിയെത്തിയാല്‍) നമുക്ക് ലഭിച്ചതുപോലെ ന്യൂനതകളൊന്നുമില്ലാത്ത നല്ല വസ്തുവോ, സാധനമോ തിരിച്ച് നല്‍കുക. ഇതാണ് ഇവിടെ പഠിപ്പിക്കുന്നത്. അതേപോലെ ഒരാള്‍ നമുക്ക് അത്യാവശ്യത്തിന് പണം കടം തന്ന് സഹായിക്കുമ്പോള്‍ അത് തിരികെ കൊടുക്കുന്ന സന്ദ൪ഭത്തില്‍ അതില്‍ നിന്ന് കുറച്ച് കൂടുതല്‍ കൊടുക്കുന്നതും നല്ലതാണ്. എന്നാല്‍ കടം കൊടുത്ത ആള്‍ അത് പ്രതീക്ഷിക്കുകയോ അത് പ്രതീക്ഷിച്ചുകൊണ്ട് പണം കടംകൊടുക്കുകയോ ചെയ്യാന്‍ പാടില്ല.
عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ أَتَيْتُ النَّبِيَّ صلى الله عليه وسلم وَهْوَ فِي الْمَسْجِدِ ـ قَالَ مِسْعَرٌ أُرَاهُ قَالَ ضُحًى ـ فَقَالَ “ صَلِّ رَكْعَتَيْنِ ”. وَكَانَ لِي عَلَيْهِ دَيْنٌ فَقَضَانِي وَزَادَنِي
ജാബിറുബ്നു അബ്ദില്ല(റ) പറയുന്നു: നബി ﷺ ദുഹാസമയത്ത് പള്ളിയിലിരിക്കുമ്പോൾ ഞാൻ അവിടെ ചെന്നു. അപ്പോൾ നബി ﷺ പറഞ്ഞു: രണ്ടുറക്അത്ത് നമസ്കരിക്കൂ. അവിടുന്ന് എനിക്ക് കടം തിരിച്ചുതരാനുണ്ടായിരുന്നു. അപ്പോൾ എനിക്ക് അത് തിരിച്ചുതന്നു, കുറച്ചു കൂടുതലും തന്നു……..(ബുഖാരി: 2394)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَجُلاً، أَتَى النَّبِيَّ صلى الله عليه وسلم يَتَقَاضَاهُ، فَأَغْلَظَ، فَهَمَّ بِهِ أَصْحَابُهُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” دَعُوهُ فَإِنَّ لِصَاحِبِ الْحَقِّ مَقَالاً ”. ثُمَّ قَالَ ” أَعْطُوهُ سِنًّا مِثْلَ سِنِّهِ ”. قَالُوا يَا رَسُولَ اللَّهِ لاَ نَجِدُ إِلاَّ أَمْثَلَ مِنْ سِنِّهِ. فَقَالَ ” أَعْطُوهُ فَإِنَّ مِنْ خَيْرِكُمْ أَحْسَنَكُمْ قَضَاءً ”.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : ഒരാൾ നബി ﷺയുടെ അടുത്ത് തന്റെ കടം വീട്ടാൻ ആവശ്യപ്പെട്ട് വന്നു. അയാൾ വളരെ പരുഷമായി സംസാരിച്ചു. അത് നബി ﷺ യുടെ സ്വഹാബികൾക്ക് മന:പ്രയാസമുണ്ടാക്കി. അപ്പോൾ നബി ﷺ പറഞ്ഞു: നിങ്ങൾ അയാളെ വിട്ടേക്കുക, അവകാശിക്ക് സംസാരിക്കാൻ അധികാരമുണ്ട്. നബി ﷺ തുടർന്ന് പറഞ്ഞു: അയാൾ തന്ന ഒട്ടകത്തിന്റെ തുല്യ പ്രായമുള്ള ഒരൊട്ടകത്തെ അയാൾക്ക് നൽകുക. അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അയാളുടെ ഒട്ടകത്തെക്കാൾ കൂടുതൽ പ്രായമായതിനെ (മെച്ചപ്പെട്ടതിനെ) യല്ലാതെ ഞങ്ങൾ കാണുന്നില്ല. നബി ﷺ പറഞ്ഞു: നിങ്ങൾ അത് കൊടുത്തേക്കൂ. നിങ്ങളിൽ ഉത്തമൻ നല്ലനിലയിൽ കടം വീട്ടുന്നവനാണ്.(ബുഖാരി: 2306)
عَنْ أَبِي رَافِعٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم اسْتَسْلَفَ مِنْ رَجُلٍ بَكْرًا فَقَدِمَتْ عَلَيْهِ إِبِلٌ مِنْ إِبِلِ الصَّدَقَةِ فَأَمَرَ أَبَا رَافِعٍ أَنْ يَقْضِيَ الرَّجُلَ بَكْرَهُ فَرَجَعَ إِلَيْهِ أَبُو رَافِعٍ فَقَالَ لَمْ أَجِدْ فِيهَا إِلاَّ خِيَارًا رَبَاعِيًا . فَقَالَ “ أَعْطِهِ إِيَّاهُ إِنَّ خِيَارَ النَّاسِ أَحْسَنُهُمْ قَضَاءً ” .
അബൂറാഫിഅ്(റ) നിവേദനം: ”നബി ﷺ ഒരാളില്‍നിന്ന് ഒരു ചെറിയ ഒട്ടകത്തെ കടമായി വാങ്ങി. പിന്നീട് നബി ﷺ സകാത്ത് വകയിലുള്ള ഒട്ടകങ്ങള്‍ ലഭിച്ചപ്പോള്‍ അബൂറാഫിഇനോട് അയാളുടെ ആ ചെറിയ ഒട്ടകത്തിന്റെ കടം വീട്ടാന്‍ കല്‍പിച്ചു. അപ്പോള്‍ റാഫിഅ്(റ) നബി ﷺ യുടെ അടുക്കലേക്ക് തിരിച്ചുവന്നു. എന്നിട്ട് പറഞ്ഞു: ‘അവയില്‍ ഞാന്‍ ഏഴു വയസ്സായ ഒട്ടകത്തെയല്ലാതെ കാണുന്നില്ല.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘നീ അത് അവന് കൊടുക്കുക. നിശ്ചയം ജനങ്ങളില്‍ ഏറ്റവും ഉത്തമന്‍ അവരില്‍ ഏറ്റവും നന്നായി കടം വീട്ടുന്നവനാണ്” (മുസ്‌ലിം:1600)
കടം വാങ്ങുന്നവ൪ അത് എത്രയും വേഗം കൊടുത്തുവീട്ടേണ്ടതാണ്. കടം വീട്ടാത്ത അവസ്ഥയില്‍ മരണപ്പെടുകയാണെങ്കില്‍ അത് ആരെങ്കിലും കൊടുത്ത് വീട്ടുന്നത് വരെ അവന് അതിന്റെ പേരില്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും.
عَنْ سَعْدِ بْنِ الأَطْوَلِ، أَنَّ أَخَاهُ، مَاتَ وَتَرَكَ ثَلاَثَمِائَةِ دِرْهَمٍ وَتَرَكَ عِيَالاً فَأَرَدْتُ أَنْ أُنْفِقَهَا عَلَى عِيَالِهِ فَقَالَ النَّبِيُّ صلى الله عليه وسلم ” إِنَّ أَخَاكَ مُحْتَبَسٌ بِدَيْنِهِ فَاقْضِ عَنْهُ ” . فَقَالَ يَا رَسُولَ اللَّهِ قَدْ أَدَّيْتُ عَنْهُ إِلاَّ دِينَارَيْنِ ادَّعَتْهُمَا امْرَأَةٌ وَلَيْسَ لَهَا بَيِّنَةٌ . قَالَ ” فَأَعْطِهَا فَإِنَّهَا مُحِقَّةٌ ”.
സഅദു ബ്നുല്‍ അത്’വലില്‍(റ) നിന്ന് നിവേദനം : അദ്ദേഹത്തിന്റെ സഹോദരന്‍ മുന്നൂറ് ദി൪ഹമും , തന്റെ കുടുംബത്തേയും ഉപേക്ഷിച്ച് കൊണ്ട് മരിച്ചുപോയി. സഈദ് പറയുന്നു. ആ മുന്നൂറ് ദി൪ഹം അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി ചിലവഴിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചു. അപ്പോള്‍ നബി ﷺ പറഞ്ഞു. നിന്റെ സഹോദരന്‍ അദ്ദേഹത്തിന്റെ കടം മുഖേനെ തടഞ്ഞ് വെക്കപ്പെട്ടിരിക്കുകയാകുന്നു. അതുകൊണ്ട് നീ കടം വീട്ടുക. അങ്ങനെ ഞാന്‍ കടം വീട്ടി. രണ്ട് ദീനാ൪ ഒഴിച്ച്. ഒരു സ്ത്രീ പറയുന്നു. എനിക്ക് രണ്ട് ദീനാ൪ തരാനുണ്ട്. പക്ഷേ അവള്‍ക്ക് അതിനുള്ള തെളിവില്ല. അപ്പോള്‍ തിരുമേനി പറയുകയുണ്ടായി. നീ അവള്‍ക്ക് അത് കൊടുക്കുക. അവള്‍ അതിന് അ൪ഹയാകുന്നു.(ഇബ്നുമാജ:15/2527)
ജാബിറില്‍(റ) നിന്നുള്ള നിവേദനത്തില്‍ ഇപ്രകാരം കാണാം: ……. അങ്ങനെ നമസ്കരിക്കാനായി ജനാസയുടെ നേരെ കുറച്ച് കാലടികള്‍ വെച്ചുകൊണ്ട് വന്നു. പിന്നെ തിരുമേനി ചോദിച്ചു: നിങ്ങളുടെ കൂട്ടുകാരന് ഒരുപക്ഷേ കടം ഉണ്ടായേക്കാം. അപ്പോള്‍ അവ൪ പറഞ്ഞു: അതെ രണ്ട് ദീനാ൪. അപ്പോള്‍ തിരുമേനി അവിടെ നിന്നും പിന്തിരിഞ്ഞു. അബൂഖതാദയെന്ന് പറയുന്ന ഒരാള്‍ ഞങ്ങളില്‍ നിന്ന് എഴുന്നേറ്റ് പറയുകയുണ്ടായി. പ്രവാചകരെ അത് ഞാന്‍ ഏറ്റെടുത്തുകൊള്ളാം. അപ്പോള്‍ തിരുമേനി പറയുകയുണ്ടായി. ആ രണ്ട് ദിനാ൪ നിന്റെ സമ്പത്തില്‍ നിന്നും നീ വീട്ടണം. മയ്യിത്ത് അതില്‍ നിന്നും നിരപരാധിയായിരിക്കുന്നു. അപ്പോള്‍ ഖതാദ അതെയെന്ന് മറുപടി പറഞ്ഞു. അങ്ങനെ നബി ﷺ അദ്ദേഹത്തിന് വേണ്ടി നമസ്കരിച്ചു. പിന്നീട് നബി ﷺ ഖതാദയെ കണ്ടപ്പോള്‍ ചോദിച്ചു: മയ്യിത്ത് കടം വീട്ടാതെ പിന്തിപ്പിച്ച ആ രണ്ട് ദീനാ൪ നീ എന്താണ് ചെയ്തത്. അദ്ദേഹം മറുപടി പറഞ്ഞു: തിരുദൂതരെ അദ്ദേഹം ഇന്നലെയല്ലേ മരിച്ചത്. അടുത്ത ദിവസം വീണ്ടും കാണുകയും നീ എന്താണ് ആ രണ്ട് ദീനാ൪ ചെയ്തതെന്ന് ചോദിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു. അല്ലയോ പ്രവാചകരെ, ഞാനത് വീട്ടിയിട്ടുണ്ട്. അപ്പോള്‍ തിരുമേനി പറയുകയുണ്ടായി. ഇപ്പോഴാണ് അദ്ദേഹത്തിന്റെ(മയ്യിത്തിന്റെ) തൊലി തണുത്തത്.(ഹാകിം – മുസ്തദ്റക്)
മനുഷ്യന്റെ സ്വസ്ഥതയും സമാധാനവും ഇല്ലാതാക്കുന്ന ഒന്നാണ് കടം. കടം രാത്രിയില്‍ മനോദുഖവും പകലില്‍ അപമാനവുമാണെന്ന് പണ്ഢിതന്‍മാ൪ പറഞ്ഞിട്ടുണ്ട്. കടം വീട്ടപ്പെടാതെ നിലനില്‍ക്കുമ്പോന്‍ രാത്രി ഉറക്കം വരില്ല. പകലാണെങ്കിലോ കടം തന്നയാളെ കണ്ടുമുട്ടുകയും മറുപടി പറയേണ്ടി വരികയും ചെയ്യും. കടക്കാരനായി മരണപ്പെട്ടാലോ ഖബ്റില്‍ പോലും അവന് സ്വസ്ഥത ലഭിക്കുകയില്ല.കടം വീട്ടാത്ത അവസ്ഥയില്‍ മരണപ്പെടുകയാണെങ്കില്‍ അത് ആരെങ്കിലും കൊടുത്ത് വീട്ടുന്നത് വരെ അവന് അതിന്റെ പേരില്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : نَفْسُ الْمُؤْمِنِ مُعَلَّقَةٌ بِدَيْنِهِ حَتَّى يُقْضَى عَنْهُ
അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ”കടം വീട്ടുന്നതുവരെ സത്യവിശ്വാസിയുടെ ആത്മാവ് അതുമായി ബന്ധിക്കപ്പെടും” (തുര്‍മുദി:1078)
അതുകൊണ്ടാണ് മരണപ്പെട്ടയാളുടെ സ്വത്ത് ഭാഗം ചെയ്യുമ്പോള്‍ അയാള്‍ക്ക് കടം ഉണ്ടെങ്കില്‍ അത് സ്വത്തില്‍ നിന്ന് വീട്ടിയെ ശേഷം മാത്രമേ സ്വത്ത് ഭാഗം ചെയ്യാന്‍ പാടുള്ളൂവെന്ന് പറഞ്ഞിട്ടുള്ളത്
ﻣِﻦۢ ﺑَﻌْﺪِ ﻭَﺻِﻴَّﺔٍ ﻳُﻮﺻِﻰ ﺑِﻬَﺎٓ ﺃَﻭْ ﺩَﻳْﻦٍ
…..മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ് ഇപ്രകാരം (സ്വത്ത് വിഭജിച്ചെടുക്കേണ്ടത്) …….( ഖു൪ആന്‍ : 3/282 )
സൂറ : ലൈല്‍ 17,18 ആയത്തുകൾ വിശദീകരിച്ച് ശൈഖ് നാസിര്‍ അസ്സഅദി (റഹി) പറഞ്ഞു:
فدل هذا على أنه إذا تضمن الإنفاق المستحب ترك واجب، كدين ونفقة ونحوهما، فإنه غير مشروع، بل تكون عطيته مردودة عند كثير من العلماء، لأنه لا يتزكى بفعل مستحب يفوت عليه الواجب.
കടം പോലുള്ള നിര്‍ബന്ധമായി നല്‍കേണ്ട ബാധ്യതകളെ മാറ്റിനിര്‍ത്തി ഐച്ഛികദാനങ്ങള്‍ നല്‍കുന്നത് മതവിരുദ്ധമാണ്. മാത്രമല്ല, ആ ദാനം സ്വീകരിക്കപ്പെടാത്തതുമാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം, നിര്‍ബന്ധ കാര്യങ്ങളില്‍ വീഴ്ച വരുത്തിക്കൊണ്ടുള്ള ഐച്ഛിക പ്രവര്‍ത്തനങ്ങള്‍ ഒരാള്‍ക്ക് ആത്മവിശുദ്ധി നല്‍കില്ല. (തഫ്സീറുസ്സഅ്ദി)
അബ്ദുല്ല ബിൻ ഉമർ – رضي الله عنهما – ഹംറാനിനോട് പറഞ്ഞു :താങ്കൾ അല്ലാഹുവെ സൂക്ഷിച്ച് കൊള്ളുക; കടബാധിതനായി നീ മരണപ്പെടാനിടയാകരുത്. ആ അവസ്ഥയിലാണ് മരണപ്പെടുന്നതെങ്കിൽ ദീനാറോ ദിർഹമോ ( ഉപകാരപ്പെടാത്ത ) ഒരു ലോകത്ത് വെച്ച് നിന്റെ നന്മകളിൽ നിന്ന് തത്തുല്യമായതെടുത്ത് വിഹിതം വെക്കപ്പെടും. (മുസന്നഫു അബ്ദിറസാഖ്: 3/ 58)
ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു:വിരോധാഭാസമെന്ന് പറയട്ടെ, ചിലരെങ്കിലും കടബാധ്യത നില നിൽക്കത്തന്നെ സമ്പന്നനെപ്പോലെ മറ്റുള്ളവർക്കായി ചെലവഴിക്കുകയും അതിഥികളെ സൽക്കരിക്കുകയും ചെയ്യാറുണ്ട്. ഇതൊരിക്കലും ശരിയല്ല; മാത്രമല്ല, കുറ്റകരവുമാണ്. കാരണം, പ്രഥമമായ ബാധ്യത കടം വീട്ടുകയെന്നതാണ്. (ശർഹുൽ മുംതിഉ: 9/279)
പണം കടം കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പാള്‍ പാലിക്കേണ്ട കാര്യങ്ങള്‍ വിശുദ്ധ ഖു൪ആന്‍ 2/282 ല്‍ വിവരിക്കുന്നുണ്ട്. വിശുദ്ധ ഖു൪ആനിലെ ഏറ്റവും വലിയ സൂക്തമാണിത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഒരു നിശ്ചിത അവധി വെച്ചുകൊണ്ടുള്ള കടമിടപാടുകള്‍ നടത്തുമ്പോള്‍ അത് എഴുതി രേഖപ്പെടുത്തി വെക്കണമെന്നുള്ളതും അതിന് രണ്ട് സാക്ഷിയെ നി൪ത്തണമെന്നുള്ളതും. കടം ഇടപാട് ചെറുതായാലും വലുതായാലും അത് എഴുതിവെക്കുവാന്‍ വൈമനസ്യം കാണിച്ചുകൂടെന്നും അല്ലാഹു ഓ൪മ്മിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം പലപ്പോഴും അധികം ആളുകളും പാലിക്കാറില്ല.
കടം വീട്ടാന്‍ പ്രയാസപ്പെടുന്നവ൪ അത് വീട്ടികിട്ടുന്നതിന് വേണ്ടി അല്ലാഹുവിനോട് നിരന്തരം പ്രാ൪ത്ഥിക്കേണ്ടതാണ്.
عَنْ عَلِيٍّ، رضى الله عنه أَنَّ مُكَاتَبًا، جَاءَهُ فَقَالَ إِنِّي قَدْ عَجَزْتُ عَنْ كِتَابَتِي فَأَعِنِّي . قَالَ أَلاَ أُعَلِّمُكَ كَلِمَاتٍ عَلَّمَنِيهِنَّ رَسُولُ اللَّهِ صلى الله عليه وسلم لَوْ كَانَ عَلَيْكَ مِثْلُ جَبَلِ صِيرٍ دَيْنًا أَدَّاهُ اللَّهُ عَنْكَ قَالَ “ قُلِ اللَّهُمَّ اكْفِنِي بِحَلاَلِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ ”
അലി(റ)വിന്റെ അടുക്കല്‍ വന്ന് കടബാധ്യതയെപ്പറ്റി പരാതിപ്പെട്ടവനോട് അദ്ദേഹം പറയുകയുണ്ടായി: ‘ഒരാള്‍ക്ക് (മക്കയിലെ) സ്വബയ്റ് മലയോളം വലുപ്പത്തില്‍ കടബാധ്യത ഉണ്ടെങ്കിലും അത് അല്ലാഹു വീട്ടിതരുവാനുള്ള ഒരു വചനം നബി ﷺ പഠിപ്പിച്ചിട്ടുണ്ട്, അതിന് നീ ഇപ്രകാരം പറയുക :
اللَّهُمَّ اكْفِنِي بِحَلالِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ
അല്ലാഹുമ്മ ക്ഫിനീ ബി ഹലാലിക അന്‍ ഹറാമിക, വ അഗ്നിനീ ബിഫള്’ലിക അമ്മന്‍ സിവാക.
അല്ലാഹുവേ, നീ അനുവദനീയമാക്കിയത് കൊണ്ട് എനിക്ക് തൃപ്തി (മതി) വരുത്തി, നീ നിഷിദ്ധമാക്കിയതില്‍ നിന്ന് എന്നെ വിട്ടുനിര്‍ത്തേണമേ. നിന്റെ ഔദാര്യം (കൃപ, ആശ്രയം) കൊണ്ട് എനിക്ക് സമൃദ്ധി വരുത്തി, നീയല്ലാത്തവരുടെ ഔദാര്യം (കൃപ, ആശ്രയം) ചോദിക്കുന്നതില്‍നിന്ന് എന്നെ വിട്ടുനിര്‍ത്തേണമേ. (സുനനുതി൪മിദി:3563 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
കടം വാങ്ങുന്നത് ഗൌരവമുള്ള കാര്യമാണെങ്കിലും കടം കൊടുക്കുക എന്നത് ഇസ്ലാമില്‍ വളരെ പ്രതിഫലാര്‍ഹമായ ഒരു സല്‍കര്‍മമാണ്.
നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു പ്രയാസപ്പെടുന്നവന് എളുപ്പമാക്കിക്കൊടുത്താല്‍ അല്ലാഹു അവന് ദുന്‍യാവിലും ആഖിറത്തിലും എളുപ്പം നല്‍കും. (മുസ്ലിം)
عَنِ ابْنِ مَسْعُودٍ أَنَّ النَّبِيَّ صلى الله عليه وسلم قَالَ “ مَا مِنْ مُسْلِمٍ يُقْرِضُ مُسْلِمًا قَرْضًا مَرَّتَيْنِ إِلاَّ كَانَ كَصَدَقَتِهَا مَرَّةً ” .
ഇബ്നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു:ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന് രണ്ടുതവണ കടം നൽകിയാൽ അത് ഒരുതവണ അതിനുള്ള സ്വദക്വ (ദാനം) പോലെയാണ്. (ഇബ്നുമാജ:2430)
കടക്കാരന് കടം വീട്ടുവാന്‍ സാധിക്കാത്തവിധം ഞെരുക്കം ബാധിച്ചാല്‍, അതിനുള്ള സൗകര്യം ഉണ്ടാകുന്നതുവരെ അവനെ ബുദ്ധിമുട്ടിക്കാതെ ഒഴിവുകൊടുക്കുന്നവന് അല്ലാഹു നല്ല പ്രതിഫലം നല്‍കുന്നതാണ്.
عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ رَحِمَ اللَّهُ رَجُلاً سَمْحًا إِذَا بَاعَ، وَإِذَا اشْتَرَى، وَإِذَا اقْتَضَى ”.
ജാബിറുബ്നു അബ്ദില്ല (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: വിൽക്കുകയും വാങ്ങുകയും ചെയ്യുമ്പോഴും (കിട്ടാനുള്ള) തന്റെ അവകാശം ചോദിക്കുമ്പോഴും ഉദാരത കാണിക്കുന്നവനെ അല്ലാഹു അനുഗ്രഹിക്കട്ടെ. (ബുഖാരി:2076)
കടം കൊണ്ടവര്‍ ഞെരുക്കമനുഭവിക്കുന്നവരാണെങ്കില്‍ കടം കൊടുത്തവരോട് വിട്ടുവീഴ്ച ചെയ്യുവാനും ഇട നല്‍കുവാനും അല്ലാഹു–കല്‍പിച്ചു:
ﻭَﺇِﻥ ﻛَﺎﻥَ ﺫُﻭ ﻋُﺴْﺮَﺓٍ ﻓَﻨَﻈِﺮَﺓٌ ﺇِﻟَﻰٰ ﻣَﻴْﺴَﺮَﺓٍ ۚ ﻭَﺃَﻥ ﺗَﺼَﺪَّﻗُﻮا۟ ﺧَﻴْﺮٌ ﻟَّﻜُﻢْ ۖ ﺇِﻥ ﻛُﻨﺘُﻢْ ﺗَﻌْﻠَﻤُﻮﻥَ
ഇനി (കടം വാങ്ങിയവരില്‍) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്) ആശ്വാസമുണ്ടാകുന്നത് വരെ ഇടകൊടുക്കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ ദാനമായി (വിട്ടു) കൊടുക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍. (ഖു൪ആന്‍ :2/280)
നബി ﷺ അരുളി: ‘അന്ത്യനാളിന്റെ പ്രയാസങ്ങളില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തലും അല്ലാഹുവിന്റെ അര്‍ശിന് താഴെ (അല്ലാഹു) തണലേകലും ആരെയെങ്കിലും സന്തോഷിപ്പിക്കുന്നുവെങ്കില്‍ അവന്‍ ഒരു ഞെരുക്കമനുഭവിക്കുന്ന(കടബാധ്യതയുള്ള)വന് ഇട കൊടുക്കട്ടെ” (ത്വബ്‌റാനി. അല്‍ബാനി സ്വഹീഹുന്‍ ലിഗ്വയ്‌രിഹി എന്ന് വിശേഷിപ്പിച്ചു).
عَنْ عَبْدِ اللَّهِ بْنِ أَبِي قَتَادَةَ، أَنَّ أَبَا قَتَادَةَ، طَلَبَ غَرِيمًا لَهُ فَتَوَارَى عَنْهُ ثُمَّ وَجَدَهُ فَقَالَ إِنِّي مُعْسِرٌ . فَقَالَ آللَّهِ قَالَ آللَّهِ . قَالَ فَإِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ سَرَّهُ أَنْ يُنْجِيَهُ اللَّهُ مِنْ كُرَبِ يَوْمِ الْقِيَامَةِ فَلْيُنَفِّسْ عَنْ مُعْسِرٍ أَوْ يَضَعْ عَنْهُ
അബൂക്വതാദ(റ) അദ്ദേഹത്തിന്റെ ഒരു കടക്കാരനെ തേടിച്ചെല്ലുമ്പോള്‍ കടക്കാരന്‍ വെളിക്കുവരാതെ ഒളിച്ചിരിക്കുകയുണ്ടായി. ഒരിക്കല്‍ അവര്‍ തമ്മില്‍ കണ്ടുമുട്ടി. ‘ഞാന്‍ ഞെരുക്കക്കാരനാണ്, എനിക്ക് കടം തന്നു തീര്‍ക്കുവാന്‍ കഴിവില്ല’ എന്ന് അദ്ദേഹം അറിയിച്ചു. അപ്പോള്‍ അബൂക്വതാദ(റ) ചോദിച്ചു: ‘അല്ലാഹുവില്‍ സത്യമായും അതെയോ?’ കടക്കാരന്‍ ഉത്തരം പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, അതെ.’ അപ്പോള്‍ അബൂക്വതാദ(റ) കരഞ്ഞ് കൊണ്ട് പറഞ്ഞു: ‘അന്ത്യനാളിലെ ദുഃഖങ്ങളില്‍ നിന്ന് അല്ലാഹു തന്നെ രക്ഷപ്പെടുത്തുന്നത് ആര്‍ക്കെങ്കിലും സന്തോഷമാണെങ്കില്‍, അവന്‍ ഞെരുക്കക്കാരന് ആശ്വാസം നല്‍കുകയോ അവന് വിട്ടുകൊടുക്കുകയോ ചെയ്തുകൊള്ളട്ടെ എന്ന് റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു” (മുസ്‌ലിം:1563).
عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: رَحِمَ اللَّهُ رَجُلاً سَمْحًا إِذَا بَاعَ، وَإِذَا اشْتَرَى، وَإِذَا اقْتَضَى
ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: അല്ലാഹു ഒരു മനുഷ്യന് അനുഗ്രഹം ചെയ്തു. അയാള്‍ വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും കിട്ടാനുളള കടം ചോദിക്കുമ്പോഴും വിട്ടു വീഴ്ച കാണിക്കും. (ബുഖാരി:2076)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: كَانَ تَاجِرٌ يُدَايِنُ النَّاسَ، فَإِذَا رَأَى مُعْسِرًا قَالَ لِفِتْيَانِهِ تَجَاوَزُوا عَنْهُ، لَعَلَّ اللَّهَ أَنْ يَتَجَاوَزَ عَنَّا، فَتَجَاوَزَ اللَّهُ عَنْهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: ഒരു കച്ചവടക്കാരന്‍ ജനങ്ങള്‍ക്ക് കടം കൊടുക്കാറുണ്ടായിരുന്നു. അയാള്‍ ഞെരുക്കക്കാരനെ കണ്ടാല്‍ തന്റെ കാര്യസ്ഥന്മാരോടു പറയും. നിങ്ങള്‍ അയാള്‍ക്ക് വിട്ടുവീഴ്ച നല്‍കുവീന്‍. അല്ലാഹു എനിക്കും വിട്ടുവീഴ്ച നല്‍കിയേക്കാം. അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്ന് വിട്ടുവീഴ്ച നല്‍കി. (ബുഖാരി:2078)
عَنْ حُذَيْفَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : تَلَقَّتِ الْمَلاَئِكَةُ رُوحَ رَجُلٍ مِمَّنْ كَانَ قَبْلَكُمْ قَالُوا أَعَمِلْتَ مِنَ الْخَيْرِ شَيْئًا قَالَ كُنْتُ آمُرُ فِتْيَانِي أَنْ يُنْظِرُوا وَيَتَجَاوَزُوا عَنِ الْمُوسِرِ قَالَ قَالَ فَتَجَاوَزُوا عَنْهُ
ഹുദൈഫ:(റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ ജനതയിലൊരാളുടെ ആത്മാവിനെ മലക്കുകള്‍ ഏറ്റുവാങ്ങി. അവര്‍ പറഞ്ഞു. നീ വല്ല നന്മയും പ്രവര്‍ത്തിച്ചിട്ടുണ്ടോ? ഞെരുക്കക്കാരായ കടക്കാര്‍ക്ക് അവധി കൊടുക്കാനും പണക്കാരായ കടക്കാരോട് വിട്ടുവീഴ്ച കാണിക്കാനും ഞാനെന്റെ കാര്യസ്ഥന്മാരോട് കല്‍പ്പിക്കാറുണ്ടായിരുന്നുവെന്ന് അയാള്‍ മറുപടി പറഞ്ഞു. അതിനാല്‍ അല്ലാഹു അയാളുടെ പാപങ്ങള്‍ മാപ്പ് ചെയ്തുകൊടുത്തു. (ബുഖാരി:2077)
നബിﷺ പറഞ്ഞു:ആരെങ്കിലും കടക്കാരനായ ഞെരുക്കക്കാരന് ഇടകൊടുത്താല്‍, കടം പറഞ്ഞ അവധി എത്തുന്നതിന് മുമ്പുള്ള ഓരോ ദിനത്തിലും അയാള്‍ക്ക് സ്വദക്വയുണ്ട്. കടം വീട്ടേണ്ട സമയമായി എന്നിട്ടും ഇട കൊടുത്ത് സഹായിച്ചാല്‍ അയാള്‍ക്ക് ഓരോദിവസത്തിനും രണ്ടു ദിവസത്തിന്റെ സ്വദക്വയുണ്ട്. (മുസ്തദ്‌റകു ഹാകിം. ഹദീഥിനെ അല്‍ബാനി സ്വഹീഹാക്കിയിട്ടുണ്ട്).
قال رَسُولَ اللَّهِ صلى الله عليه وسلم : أفضل الأعمال أن تدخل على أخيك المؤمن سروراً، أو تقضي عنه ديناً
നബിﷺ പറഞ്ഞു: കർമ്മങ്ങളിൽ ഏറ്റവും മഹത്തരമായതാണ് സത്യവിശ്വാസിയായ നിന്റെ സഹോദരനെ നീ സന്തോഷിപ്പിക്കൽ, അല്ലങ്കിൽ അവന്റെ കടം നീ വീട്ടികൊടുക്കൽ. (സിൽസിലത്തു സ്വഹീഹ: 2715)
കടം വാങ്ങിയവന്‍ പാവപ്പെട്ടവനോ ദരിദ്രനോ അത് കൊടുത്ത് വീട്ടാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ അത് വിട്ടുകൊടുക്കുന്നതും ഏറെ പുണ്യകരമാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
കടം കൊണ്ട് വിഷമിക്കുന്നവനെ അത് കൊടുത്ത് വീട്ടുന്നതിന് വേണ്ടി സഹായിക്കലും ഏറെ പുണ്യകരമാണ്. ‘നബി ﷺ യുടെ കാലത്ത് ഒരാള്‍ക്ക് കടം വര്‍ദ്ധിച്ചപ്പോള്‍ ജനങ്ങളോട് അദ്ദേഹത്തിന് ധര്‍മ്മം നല്‍കുവാന്‍ നബി ﷺ പറഞ്ഞിട്ടുള്ള സംഭവം ഹദീസുകളില്‍ കാണാം. സക്കാത്തിന്റെ എട്ട് അവകാശികളില്‍ ഒരാള്‍ കടക്കാരനാണെന്നതും സാന്ദ൪ഭികമായി മനസ്സിലാക്കേണ്ടതാണ്.
ﺇِﻧَّﻤَﺎ ٱﻟﺼَّﺪَﻗَٰﺖُ ﻟِﻠْﻔُﻘَﺮَآءِ ﻭَٱﻟْﻤَﺴَٰﻜِﻴﻦِ ﻭَٱﻟْﻌَٰﻤِﻠِﻴﻦَ ﻋَﻠَﻴْﻬَﺎ ﻭَٱﻟْﻤُﺆَﻟَّﻔَﺔِ ﻗُﻠُﻮﺑُﻬُﻢْ ﻭَﻓِﻰ ٱﻟﺮِّﻗَﺎﺏِ ﻭَٱﻟْﻐَٰﺮِﻣِﻴﻦَ ﻭَﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﻭَٱﺑْﻦِ ٱﻟﺴَّﺒِﻴﻞِ ۖ ﻓَﺮِﻳﻀَﺔً ﻣِّﻦَ ٱﻟﻠَّﻪِ ۗ ﻭَٱﻟﻠَّﻪُ ﻋَﻠِﻴﻢٌ ﺣَﻜِﻴﻢٌ
(നി൪ബന്ധ) ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിലും, വഴിപോക്കനും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (ഖു൪ആന്‍ :9/60)
kanzululoom.com