ഈത്തപ്പഴം

ഈത്തപ്പഴം കഴിക്കാത്ത മുസ്ലിംകളുണ്ടാകില്ല. ഈത്തപ്പഴവും ഇസ്ലാമുമായി അഭേദ്യമായ ബന്ധമുണ്ട്. ഈത്തപ്പഴത്തെ കുറിച്ചാണ് ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നത്.

وَٱلْأَرْضَ وَضَعَهَا لِلْأَنَامِ ‎﴿١٠﴾‏ فِيهَا فَٰكِهَةٌ وَٱلنَّخْلُ ذَاتُ ٱلْأَكْمَامِ ‎﴿١١﴾‏

ഭൂമിയെ അവന്‍ മനുഷ്യര്‍ക്കായി വെച്ചിരിക്കുന്നു.  അതില്‍ പഴങ്ങളും പോളകളുള്ള ഈന്തപ്പനകളുമുണ്ട്‌. (ഖുർആൻ:55/10-11)

{പോളകളുള്ള ഈത്തപ്പനകളുമുണ്ട്} അതിന് പോളകളുണ്ട്. അതില്‍നിന്നാണ് കുലകള്‍ അല്‍പാല്‍പമായി പിളര്‍ന്ന് പുറത്തേക്കു വരുന്നത്. അങ്ങനെ അത് സൂക്ഷിക്കപ്പെടുകയും അതില്‍നിന്ന് ഭക്ഷിക്കുകയും ചെയ്യുന്നു. യാത്രക്കാരനും നാട്ടില്‍ താമസിക്കുന്നവനും ഭക്ഷണത്തിനുവേണ്ടി എടുത്തുവെക്കാന്‍ പറ്റുന്നത്. പഴങ്ങളില്‍ ഏറ്റവും രുചികരമായ പഴമാണിത്. (തഫ്സീറുസ്സഅ്ദി)

وَنَزَّلْنَا مِنَ ٱلسَّمَآءِ مَآءً مُّبَٰرَكًا فَأَنۢبَتْنَا بِهِۦ جَنَّٰتٍ وَحَبَّ ٱلْحَصِيدِ ‎﴿٩﴾‏ وَٱلنَّخْلَ بَاسِقَٰتٍ لَّهَا طَلْعٌ نَّضِيدٌ ‎﴿١٠﴾‏ رِّزْقًا لِّلْعِبَادِ ۖ وَأَحْيَيْنَا بِهِۦ بَلْدَةً مَّيْتًا ۚ كَذَٰلِكَ ٱلْخُرُوجُ ‎﴿١١﴾

ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട് അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു.  അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും.  (നമ്മുടെ) ദാസന്‍മാര്‍ക്ക് ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജീവമായ നാടിനെ അത് മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു (ഖബ്‌റുകളില്‍ നിന്നുള്ള) പുറപ്പാട്‌. (ഖുർആൻ:50/9-11)

മര്‍യം عليه السلام  ഒരു പുരുഷന്റെ സാന്നിദ്ധ്യമില്ലാതെ അല്ലാഹുവിന്റെ പ്രത്യേകമായ തീരുമാന പ്രകാരം ഗർഭിണിയായി. അങ്ങനെ അവർ ഒറ്റക്ക് ഒരു പ്രദേശത്ത് മാറിതാമസിച്ചു. പ്രസവവേദന ശക്തമായി. കൂടെ ആരുമില്ലാത്ത അവര്‍ നടന്ന് ഒരു ഈത്തപ്പനയുടെ സമീപം എത്തി. ആ ഈത്തപ്പനയിലേക്ക് ചാരിയിരുന്ന അവർ ഒറ്റപ്പെടലിന്റെയും അവഗണനയുടെയും വേദനക്കൊപ്പം പ്രസവവേദന കൂടി വന്നപ്പോള്‍ ‘ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ’ എന്ന് പറഞ്ഞു പോയി. അപ്പോഴേക്കും അവർക്ക് അല്ലാഹുവിന്റെ ഭാഗത്ത് നിന്നും സഹായം വന്നെത്തി.

فَنَادَىٰهَا مِن تَحْتِهَآ أَلَّا تَحْزَنِى قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا ‎﴿٢٤﴾‏ وَهُزِّىٓ إِلَيْكِ بِجِذْعِ ٱلنَّخْلَةِ تُسَٰقِطْ عَلَيْكِ رُطَبًا جَنِيًّا ‎﴿٢٥﴾‏ فَكُلِى وَٱشْرَبِى وَقَرِّى عَيْنًا ۖ فَإِمَّا تَرَيِنَّ مِنَ ٱلْبَشَرِ أَحَدًا فَقُولِىٓ إِنِّى نَذَرْتُ لِلرَّحْمَٰنِ صَوْمًا فَلَنْ أُكَلِّمَ ٱلْيَوْمَ إِنسِيًّا ‎﴿٢٦﴾

ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു. നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന് വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ് അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ. (ഖുർആൻ:19/24-26)

പഴുത്ത് പാകമായ നനവുള്ള ഈത്തപ്പഴത്തിനാണ്  الرطب  എന്ന് പറയുന്നത്. നനവ് വറ്റിയ ഉണങ്ങിയ ഈത്തപ്പഴത്തിനാണ് التمر എന്ന് പറയുന്നത്.

താഴ്‌വരയില്‍ വെച്ച് മര്‍യം عليه السلام യോട് ഈ കാര്യങ്ങള്‍ വിളിച്ചു പറഞ്ഞത് ജിബ്‌രീല്‍  عليه السلام ആണെന്നതാണ് പ്രബലമായ അഭിപ്രായം. യഥാര്‍ഥത്തില്‍ ഈത്തപ്പഴം വീണത് ദുർബലയായ അവരുടെ കുലുക്കലിന്റെ ശക്തി കൊണ്ടായിരുന്നില്ല. അല്ലാഹു അത്ഭുതകരമായി വീഴ്ത്തിക്കൊടുക്കുകയായിരുന്നു. പ്രസവത്തോട് അടുത്ത് നില്‍ക്കുന്ന സമയത്താണല്ലോ ഈത്തപ്പഴം കഴിക്കാനായി കല്‍പന വരുന്നത്. ഇതുമായി ബന്ധപ്പെട്ട് പണ്ഡിതന്മാര്‍ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധേയമാണ്.

عن عمرو بن ميمون، أنه تلا هذه الآية: { وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُطَبًا جَنِيًّا } قال: فقال عمرو: ما من شيء خير للنفساء من التمر والرطب

ഇംറാന്‍ ഇബ്‌നു മൈമൂന്‍ رحمه الله  ഈ ആയത്ത് പാരായണം ചെയ്തു:{നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌}. അദ്ധേഹം പറയുന്നു: ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് കാരക്കയെക്കാളും ഈത്തപ്പഴത്തെക്കാളും നല്ല ഒരു വസ്തുവില്ല. (ത്വബ്രി)

قال الربيع بن خيثم : ما للنفساء عندي خير من الرطب لهذه الآية ، ولو علم الله شيئا هو أفضل من الرطب للنفساء لأطعمه مريم ؛ ولذلك قالوا : التمر عادة للنفساء من ذلك الوقت وكذلك التحنيك . وقيل : إذا عسر ولادها لم يكن لها خير من الرطب ، ولا للمريض خير من العسل .

റബീഅ് ബ്‌നു ഖൈസം رحمه الله പറഞ്ഞു: ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭിണികള്‍ക്ക് ഈത്തപ്പഴത്തെക്കാള്‍ നല്ല (ഒരു ഭക്ഷണം) എന്റെ അടുത്തില്ല. ഗര്‍ഭിണികള്‍ക്ക് ഈത്തപ്പഴത്തെക്കാള്‍ ശ്രേഷ്ഠമായത് ഉണ്ടെങ്കില്‍ അല്ലാഹു മർയമിനെ അത് ഭക്ഷിപ്പിക്കുമായിരുന്നു. അതിനാല്‍ അവര്‍ (പണ്ഡിതന്മാര്‍) പറഞ്ഞു: ‘ഗര്‍ഭിണികള്‍ക്ക് ആ സമയത്ത് ഈത്തപ്പഴം പതിവായിരുന്നു. അപ്രകാരം തന്നെ (നവജാത ശിശുവിന്) മധുരം നല്‍കലും.’ പ്രസവം ഞെരുക്കമായാല്‍ ഈത്തപ്പഴത്തെക്കാള്‍ നല്ലത് ഇല്ല എന്നും രോഗികള്‍ക്ക് തേനിനെക്കാള്‍ നല്ലതില്ല എന്നും പറയപ്പെട്ടിരിക്കുന്നു. (ഖുർത്വുബി)

ഈത്തപ്പഴം ഉപയോഗിക്കുന്നത് ചിലര്‍ക്ക് ചില വിഷമങ്ങള്‍ ഉണ്ടാക്കിയേക്കും. അത്തരക്കാര്‍ അത് ഉപയോഗിക്കുന്നത് ശ്രദ്ധിച്ചാകണം എന്നും പണ്ഡിതന്മാര്‍ ഉണര്‍ത്തിയിട്ടുണ്ട്.

ഈത്തപ്പഴത്തിന്റെ അളവറ്റ ഗുണങ്ങള്‍ വൈദ്യശാസ്ത്രത്തിന് ഈ അടുത്ത കാലത്താണ് തെളിയിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് അല്ലാഹു ഇതിന്റെ ഗുണത്തെ ക്വുര്‍ആനിലൂടെ നമുക്ക് അറിയിച്ചു തന്നിരിക്കുന്നു.

പല മഹാന്മാരും ഈത്തപ്പഴ ഉപയോഗത്തിന്റെ നേട്ടത്തെ സംബന്ധിച്ച് പറഞ്ഞത് നാം കണ്ടല്ലോ. എന്നാല്‍ ഇവ്വിഷയകമായി വന്ന ഹദീഥുകള്‍ ഒന്നും സ്വീകാര്യമല്ലെന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. ഉദാഹരണം: ‘പ്രസവം അടുത്തിരിക്കുന്ന നിങ്ങളുടെ സ്ത്രീകളെ നിങ്ങള്‍ ഈത്തപ്പഴം ഭക്ഷിപ്പിക്കുവിന്‍. ഇനി ഈത്തപ്പഴം കിട്ടിയില്ലെങ്കില്‍ കാരക്ക (ഭക്ഷിപ്പിക്കുവിന്‍). മരങ്ങളില്‍ വെച്ച് അല്ലാഹു ഏറ്റവും കൂടുതല്‍ ആദരിച്ചിട്ടുള്ള മരം മര്‍യം(റ) വിശ്രമിക്കാന്‍ ഇരുന്ന മരമാകുന്നു.’ ഈ റിപ്പോര്‍ട്ട് അസ്വീകാര്യമായ ഗണത്തിലാണ് പണ്ഡിതന്മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കൽ സുന്നത്താണ്. ഈത്തപ്പഴം (الرطب) ലഭിച്ചില്ലങ്കിൽ കാരക്ക (التمر) കൊണ്ടോ വെള്ളം കൊണ്ടോ നോമ്പ് തുറക്കാവുന്നതാണ്.

عَنْأَنَسَ بْنَ مَالِكٍ، يَقُولُ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُفْطِرُ عَلَى رُطَبَاتٍ قَبْلَ أَنْ يُصَلِّيَ فَإِنْ لَمْ تَكُنْ رُطَبَاتٌ فَعَلَى تَمَرَاتٍ فَإِنْ لَمْ تَكُنْ حَسَا حَسَوَاتٍ مِنْ مَاءٍ

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ (മഗ്’രിബ്) നമസ്കരിക്കുന്നതിന് മുമ്പായി ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കുമായിരുന്നു. ഈത്തപ്പഴം ലഭിച്ചില്ലങ്കിൽ ഏതാനും കാരക്കകൾ കൊണ്ട്. കാരക്കയും ലഭിച്ചില്ലങ്കിൽ അവിടുന്ന് അൽപം വെള്ളം കുടിക്കുമായിരുന്നു.(അബൂദാവൂദ് : 2356 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ഏറ്റവും നല്ല അത്താഴ ഭക്ഷണവും ഈത്തപ്പഴമാണ്

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: نِعْمَ سَحُورُ المُؤْمِنِ التَّمْرُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഈത്തപ്പഴം സത്യവിശ്വാസിയുടെ എത്ര നല്ല അത്താഴമാണ്. (അബൂദാവൂദ്:2345, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

എന്നാല്‍ ഈത്തപ്പഴം മാത്രമേ അത്താഴത്തിന് കഴിക്കാവൂ എന്ന് ഇതിന് അര്‍ഥമില്ല. ഈത്തപ്പഴമല്ലാത്ത അനുവദനീയമായ ഏത് ഭക്ഷണവും കഴിക്കാം.

ഈദുല്‍ ഫിത്വ്൪ ദിനത്തില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് എന്തെകിലും ഭക്ഷിക്കല്‍ നബിചര്യയില്‍ പെട്ടതാണ്. നബി ﷺ ഈത്തപ്പഴമാണ് കഴിച്ചിരുന്നത്.

عَنْ أَنَسٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم لاَ يَغْدُو يَوْمَ الْفِطْرِ حَتَّى يَأْكُلَ تَمَرَاتٍ‏.‏ وَقَالَ مُرَجَّى بْنُ رَجَاءٍ حَدَّثَنِي عُبَيْدُ اللَّهِ قَالَ حَدَّثَنِي أَنَسٌ عَنِ النَّبِيِّ صلى الله عليه وسلم وَيَأْكُلُهُنَّ وِتْرًا

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ചെറിയ പെരുന്നാൾ ദിവസം കുറച്ച് ഈത്തപ്പഴമെങ്കിലും ഭക്ഷിക്കാതെ (മൈതാനത്തേക്ക്) പോകാറുണ്ടായിരുന്നില്ല. അനസിൽ നിന്നുള്ള മറ്റൊരു നിവേദനത്തിൽ നബി ﷺ ഒറ്റയായിട്ടാണ് ഭക്ഷിക്കാറുള്ളതെന്ന് പറയുന്നു. (ബുഖാരി:953)

ഒറ്റയായി കഴിക്കുക എന്നാല്‍ ഒറ്റ എണ്ണത്തില്‍ അവസാനിപ്പിക്കുക എന്നതാണ്. അതായത് ഒരു ഈത്തപ്പഴമോ, മൂന്നെണ്ണമോ, അഞ്ചെണ്ണമോ അങ്ങനെ കഴിക്കുക എന്ന്.

തഹ്‌നീക്ക് ചെയ്യുന്നതും ഈത്തംപ്പഴം കൊണ്ടാണ്. ജനിച്ചയുടനെ കാരക്കനീരോ തേനോ കുഞ്ഞിന്റെ നാവില്‍ പുരട്ടുന്നതിനെയാണ് ‘തഹ്‌നീക്ക്’ എന്ന് പറയുന്നത്. നബി ﷺ യുടെ കാലത്ത് സ്വഹാബികള്‍ അതിന് വേണ്ടി നബി ﷺ യുടെ അരികിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടുവന്നിരുന്നു.

عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُؤْتَى بِالصِّبْيَانِ فَيُبَرِّكُ عَلَيْهِمْ وَيُحَنِّكُهُمْ

ആയിശാ رَضِيَ اللَّهُ عَنْها വിൽ നിന്ന് നിവേദനം: നബി ﷺ യുടെ അടുക്കൽ കുഞ്ഞുങ്ങൾ കൊണ്ടുവരപ്പെടുകയും നബി ﷺ അവർക്ക് ഈത്തപഴം ചവച്ചരച്ച് അതിന്റെ നീര് നൽകുകയും ബറക്കത്തിന് വേണ്ടി പ്രാർത്ഥിക്കുകയും‌ ചെയ്യുമായിരുന്നു. (മുസ്ലിം:2147)

عَنْ أَبِي مُوسَى، قَالَ وُلِدَ لِي غُلاَمٌ، فَأَتَيْتُ بِهِ النَّبِيَّ صلى الله عليه وسلم فَسَمَّاهُ إِبْرَاهِيمَ، فَحَنَّكَهُ بِتَمْرَةٍ، وَدَعَا لَهُ بِالْبَرَكَةِ، وَدَفَعَهُ إِلَىَّ، وَكَانَ أَكْبَرَ وَلَدِ أَبِي مُوسَى

അബൂമൂസ رَضِيَ اللَّهُ عَنْهُ  പറയുന്നു: ‘അദ്ദേഹത്തിന് കുഞ്ഞ് പിറന്നപ്പോള്‍ കുഞ്ഞിനെയുമായി നബി ﷺ യുടെ സന്നിധിയില്‍ ചെന്നു. നബി ﷺ അവന് ‘ഇബ്‌റാഹീം’ എന്ന് പേര് നല്‍കുകയും കാരക്ക (ചവച്ചരച്ചിട്ട് അതിന്റെ) നീര് പുരട്ടികൊടുക്കുകയും അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ട് എനിക്കവനെ തിരിച്ച് തന്നു.’ (ബുഖാരി:6198)

ഈത്തപ്പഴം കിട്ടിയില്ലെങ്കില്‍ തേനോ മറ്റെന്തെങ്കിലും മധുരമോ കുഞ്ഞിന്റെ നാവില്‍ പുരട്ടാവുന്നതാണ്.

അജ്​വ ഇനത്തിൽപെട്ട ഈത്തപ്പഴത്തിന്റെ ശ്രേഷ്ടത അറിയിക്കുന്ന ഹദീസ് കാണുക:

عَنْ سَعْدٍ،  قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ مَنْ تَصَبَّحَ كُلَّ يَوْمٍ سَبْعَ تَمَرَاتٍ عَجْوَةً لَمْ يَضُرُّهُ فِي ذَلِكَ الْيَوْمِ سُمٌّ وَلاَ سِحْرٌ

സഅ്ദ്  رضى الله عنه ആരെങ്കിലും പ്രഭാതത്തിൽ അജ്​വ ഇനത്തിൽപെട്ട ഏഴ് ഈത്തപ്പഴം ഭക്ഷിച്ചാൽ, അന്ന് അവനെ വിഷമോ, സിഹ്റോ ബാധിക്കുകയില്ല. (ബുഖാരി: 5445)

عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ إِنَّ فِي عَجْوَةِ الْعَالِيَةِ شِفَاءً

ആയിശാ رَضِيَ اللَّهُ عَنْها വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: (മദീനക്ക് സമീപത്തുള്ള) ആലിയയിലെ അജ്‌വ’ (ഈത്തപ്പഴത്തിൽ) ശമനമുണ്ട്. (മുസ്ലിം:2048)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *