കരാറുകൾ പൂർത്തീകരിക്കുക എന്നത് ഇസ്ലാമിലെ വളരെ മഹത്തായ സ്വഭാവ ഗുണമാണ്. കരാറുകൾ പൂർത്തീകരിക്കേണ്ട കാര്യത്തിൽ മനുഷ്യര്‍ക്കുള്ള പ്രഥമ കടമ അവരുടെ സൃഷ്ടാവായ അല്ലാഹുവിനോടുള്ള കരാറാണ്. അല്ലാഹുവിനോട് ഒരു സത്യവിശ്വാസി ചെയ്യുന്ന കരാർ അവനെ മാത്രമേ ആരാധിക്കൂ എന്നതാണ്. ഓരോ ദിവസവും അടിമ ഈ കരാർ ചുരുങ്ങിയത് പതിനേഴു തവണ ആവർത്തിക്കുന്നുണ്ട്.
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: قَالَ اللَّهُ : قَسَمْتُ الصَّلَاةَ بَيْنِي وَبَيْنَ عَبْدِي نِصْفَيْنِ، وَلِعَبْدِي مَا سَأَلَ، فَإِذَا قَالَ الْعَبْدُ:{ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ } قَالَ اللَّهُ عَزَّ وَجَلَّ: حَمِدَنِي عَبْدِي، وَإِذَا قَالَ:{ الرَّحْمَنِ الرَّحِيمِ } قَالَ اللَّهُ عَزَّ وَجَلَّ: أَثْنَى عَلَيَّ عَبْدِي، وَإِذَا قَالَ:{ مَالِكِ يَوْمِ الدِّينِ } قَالَ اللَّهُ: مَجَّدَنِي عَبْدِي – وَقَالَ مَرَّةً: فَوَّضَ إِلَيَّ عَبْدِي، فَإِذَا قَالَ:{ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } قَالَ: هَذَا بَيْنِي وَبَيْنَ عَبْدِي وَلِعَبْدِي مَا سَأَلَ، فَإِذَا قَالَ:{ اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ } قَالَ: هَذَا لِعَبْدِي وَلِعَبْدِي مَا سَأَلَ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ പറഞ്ഞതായി ഞാൻ കേട്ടു:അല്ലാഹു പറഞ്ഞു: നമസ്‌കാരത്തെ എനിക്കും എന്റെ അടിമക്കുമിടയില്‍ രണ്ടായി പകുത്തിരിക്കുന്നു. എന്റെ അടിമ എന്താണോ ചോദിക്കുന്നത് അത് അവന് ലഭിക്കുന്നതാണ്. അടിമ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (ലോകരക്ഷിതാവായ അല്ലാഹുവിനാണ് സര്‍വ സ്തുതിയും) എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: ‘എന്റെ അടിമ എന്നെ സ്തുതിച്ചിരിക്കുന്നു’.അവന്‍ الرَّحْمَنِ الرَّحِيمِ (അല്ലാഹു കരുണാവാരിധിയും കരുണാനിധിയുമാണ്)എന്ന് പറയുമ്പോള്‍ അല്ലാഹു പറയും : ‘എന്റെ അടിമ എന്നെ വാഴ്ത്തിയിരിക്കുന്നു’. مَالِكِ يَوْمِ الدِّينِ (അല്ലാഹു പ്രതിഫല ദിനത്തിന്റെ ഉടമയാണ്) എന്ന് അടിമ പറഞ്ഞാല്‍ അല്ലാഹു പറയും: ‘എന്റെ അടിമ എന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു’. إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു) എന്ന് അവന്‍ പറഞ്ഞാല്‍ അല്ലാഹു പറയും: ‘ഇത് എനിക്കും എന്റെ അടിമക്കുമിടയിലുള്ള കരാറാണ്, എന്റെ അടിമ ചോദിച്ചത് അവനുണ്ട്. ’. اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. അതായ്തത് നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ , നിന്റെ കോപത്തിന് ഇരയായവരുടേയോ പിഴച്ചുപോയവരുടേയോ മാര്‍ഗത്തിലല്ല ഞങ്ങളെ ചേ൪ക്കേണ്ടത്) എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: ‘ഇത് എന്റെ അടിമക്കുള്ളതാണ്, അവന്‍ ചോദിച്ചത് അവനുണ്ട്.’ (മുസ്‌ലിം:395)
അടിമ അല്ലാഹുവിനോട് ചെയ്യുന്ന കരാർ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു എന്നതാണ്. ഈ കരാർ പൂർത്തീകരിക്കൽ അടിമയുടെ മേൽ നിർബന്ധമാണ്. അതിനാലാണ് ഈ സൂറത്തിന്റെ പാരായണം നമസ്‌കാരത്തിൽ നിർബന്ധമാക്കിയിട്ടുള്ളത്. അടിമയുടെ ജീവിതത്തിലെ വ്യത്യസ്‌ത പരീക്ഷണങ്ങൾ ഈ കരാർ പൂർത്തീകരിക്കുന്നുണ്ടോ എന്നറിയാനാണ്. ഈ കരാറിനെ കുറിച്ച് വ്യക്തമായ ബോധ്യം നമുക്കുണ്ടാവണം.
അല്ലാഹുവിനെ മാത്രമേ ഞാൻ ഇബാദത് ചെയ്യുകയുള്ളൂ എന്ന് പറയുന്ന ഒരു അടിമ അവന്റെ ജീവിതത്തിലെ എല്ലാ ഇബാദതുകളും അല്ലാഹുവിനു മാത്രമേ ചെയ്യാൻ പാടുള്ളു. അല്ലാഹു അല്ലാത്ത ആർക്കെങ്കിലും ഇബാദതുകളിലെ ഏതെങ്കിലും ഒന്ന് വകവച്ചു കൊടുത്താൽ അത് ശിർക്കാണ്. അല്ലാഹുവിനോടുള്ള കരാർ ലംഘനമാണ്. ശാശ്വതമായി നരകാവകാശിയാകുന്ന കുറ്റവുമാണത്. അല്ലാഹു എല്ലാ കാലഘട്ടത്തിലും പ്രവാചകന്മാരെ അയച്ചത് മനുഷ്യർ ഈ കരാറിൽ വഞ്ചന കാണിച്ചപ്പോഴാണ്. ഈ കരാര്‍ ലംഘിക്കുന്നവര്‍ തെമ്മാടികളാണ്. തെമ്മാടികളുടെ ലക്ഷണമായി വിശുദ്ധ ഖുര്‍ആൻ പറഞ്ഞിട്ടുള്ളത് കാണുക:
ٱلَّذِينَ يَنقُضُونَ عَهْدَ ٱللَّهِ مِنۢ بَعْدِ مِيثَٰقِهِۦ وَيَقْطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفْسِدُونَ فِى ٱلْأَرْضِ ۚ أُو۟لَٰٓئِكَ هُمُ ٱلْخَٰسِرُونَ
അല്ലാഹുവിന്റെ ഉത്തരവ് (അഥവാ അവനോടുള്ള കരാര്‍) അവന്‍ ശക്തിയുക്തം നല്‍കിയതിന് ശേഷം അതിന് വിപരീതം പ്രവര്‍ത്തിക്കുകയും അല്ലാഹു കൂട്ടിചേര്‍ക്കുവാന്‍ കല്‍പിച്ചതിനെ മുറിച്ച് വേര്‍പെടുത്തുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരത്രെ അവര്‍ (അധര്‍മ്മകാരികള്‍). അവര്‍ തന്നെയാകുന്നു നഷ്ടക്കാര്‍. (ഖു൪ആന്‍:2/27)
മുനാഫിക്വുകളുടെ സ്വഭാവമാണ് അല്ലാഹുവിനോടുള്ള കരാര്‍ ലംഘിക്കൽ.
فَأَعْقَبَهُمْ نِفَاقًا فِى قُلُوبِهِمْ إِلَىٰ يَوْمِ يَلْقَوْنَهُۥ بِمَآ أَخْلَفُوا۟ ٱللَّهَ مَا وَعَدُوهُ وَبِمَا كَانُوا۟ يَكْذِبُونَ
അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം (ന്യായവിധിയുടെ ദിവസം) വരെ അവരുടെ ഹൃദയങ്ങളില്‍ കാപട്യമുണ്ടായിരിക്കുക എന്നതാണ് അതിന്റെ അനന്തരഫലമായി അവന്‍ അവര്‍ക്ക് നല്‍കിയത്. അല്ലാഹുവോട് അവര്‍ ചെയ്ത വാഗ്ദാനം അവര്‍ ലംഘിച്ചതുകൊണ്ടും അവര്‍ കള്ളം പറഞ്ഞിരുന്നതു കൊണ്ടുമാണത്. (ഖു൪ആന്‍:9/77)
വിശുദ്ധ ഖു൪ആനിലെ സൂറഃ അല്‍അന്‍ആമിലെ 151-153 വചനങ്ങളിലൂടെ പരലോകരക്ഷ ആഗ്രഹിക്കുന്ന ഏതൊരാളും ഉള്‍ക്കൊള്ളേണ്ട പത്ത് ഉപദേശങ്ങള്‍ അല്ലാഹു നല്‍കിയിട്ടുള്ളതായി കാണാം. അതിൽ ഒന്ന് ഇപ്രകാരമാണ്.
وَبِعَهْدِ ٱللَّهِ أَوْفُوا۟ ۚ
അല്ലാഹുവോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുക.
അല്ലാഹുവിനോടുള്ള ഈ കരാറിൽ മുസ്‌ലിം സമൂഹം കൂറ് പുലർത്താത്തതാണ് ഇന്ന് മുസ്ലിം സമൂഹം അനുഭവിക്കുന്ന നിന്ദ്യതക്കുള്ള കാരണം. അല്ലാഹുവിനോടുള്ള കരാറിൽ അവർ വഞ്ചന കാണിച്ചു. അല്ലാഹു അല്ലാത്തവരിലേക്കു അവർ തിരിഞ്ഞു. അല്ലാഹുവിലേക്ക് അടുപ്പിക്കാൻ എന്ന പേരിൽ മരണപ്പെട്ട വ്യക്തികളുടെ ഖബ്റിങ്കൽ ഇബാദത്തുകൾ അർപ്പിച്ചു. അവരോട് സഹായം തേടി. കല്ലിൽ നിന്നും മരത്തിൽനിന്നും ബറകത്തെന്ന പേരിൽ ഗുണം പ്രതീക്ഷിച്ചു. ഏലസ്സിനെയും ഉറുക്കിനെയും അവർ ആശ്രയിച്ചു. വസ്‌തുക്കളുടെ ഉപയോഗത്തിനപ്പുറം അവയുടെ ആധിക്യത്തിലാണ് പ്രതാപം എന്ന് ധരിച്ചു. വിശ്വസിച്ചു. അതിനു വേണ്ടി കുഫ്‌ഫാറുകളോട് മത്സരിച്ചു. അവരെ ചാണിനു ചാണായും മുഴത്തിനുമുഴമായും പിൻപറ്റി. അല്ലാഹുവിനോടുള്ള കരാറിനെ മറന്നു.
ഈ കരാർ യഥാർത്ഥ രൂപത്തിൽ പൂർത്തീകരിക്കുന്ന ഒരടിമക്ക് അല്ലാഹു അവൻ്റെ കരാറും പാലിക്കും.
وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَيَسْتَخْلِفَنَّهُمْ فِى ٱلْأَرْضِ كَمَا ٱسْتَخْلَفَ ٱلَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ ٱلَّذِى ٱرْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّنۢ بَعْدِ خَوْفِهِمْ أَمْنًا ۚ يَعْبُدُونَنِى لَا يُشْرِكُونَ بِى شَيْـًٔا ۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ
നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു: അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ ദീനിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണ്. അവര്‍ എന്നോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ എന്നെ ആരാധിച്ചുവരുന്നു. (അതാണ് കാരണം). അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍. (ഖു൪ആന്‍:24/55)
അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ലന്ന് അവന്‍ തന്നെ പ്രഖ്യാപിച്ചിട്ടുള്ള കാര്യം സാന്ദ൪ഭികമായി ഓ൪ക്കുക.
لَا يُخْلِفُ ٱللَّهُ ٱلْمِيعَادَ
അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല (ഖു൪ആന്‍:39/20)
kanzululoom.com