മുഖപ്രസന്നത സത്യവിശ്വാസിയുടെ അടയാളം

عن أبي جري الهجيمي قال: أتيت رسول الله صلى الله عليه وسلم فقلت: يا رسول الله إنا قوم من أهل البادية فعلمنا شيئا ينفعنا الله تبارك وتعالى به، قال: لا تحقرن من المعروف شيئا ولو أن تفرغ من دلوك في إناء المستسقي، ولو أن تكلم أخاك ووجهك إليه منبسط

അബൂ ജരീ അൽ ഹുജൈമി رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: ’അദ്ദേഹം പറഞ്ഞു : ഞാന്‍ നബി(ﷺ)യുടെ സന്നിധില്‍ വന്ന് ചോദിച്ചു: ഓ പ്രവാചകരെ, ഞങ്ങള്‍ ഭൂനിവാസികളാണ്. അനുഗ്രഹീതനും മഹത്വമുള്ളവനുമായ അല്ലാഹുവിങ്കല്‍ ഞങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന എന്തെങ്കിലും പഠിപ്പിച്ച് തരൂ. നബി ﷺ പറഞ്ഞു : ഒരു നൻമയെയും നിങ്ങൾ നിസാരമായി കാണരുത്. താൻ വെള്ളമെടുക്കുന്ന തൊട്ടിയിൽ നിന്ന് മറ്റൊരാളുടെ പാത്രത്തിലേക്ക് കുടിക്കാനായി വെള്ളം ഒഴിച്ച് കൊടുക്കുന്നതോ പ്രസന്ന മുഖത്തോടുകൂടി തന്റെ സഹോദരനെ സമീപിക്കുന്നതോ പോലും. (മുസ്നദ് അഹ്മദ് : 5/36 – സില്‍സിലത്തുസ്വഹീഹ:1352)

عَنْ جَابِرٍ قَالَ‏:‏ قَالَ رَسُولُ اللهِ صلى الله عليه وسلم‏:‏ كُلُّ مَعْرُوفٍ صَدَقَةٌ، إِنَّ مِنَ الْمَعْرُوفِ أَنْ تَلْقَى أَخَاكَ بِوَجْهٍ طَلْقٍ، وَأَنْ تُفْرِغَ مِنْ دَلْوِكَ فِي إِنَاءِ أَخِيكَ‏.‏

ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: എല്ലാ സല്‍പ്രവ൪ത്തനങ്ങളും സ്വദഖയാണ്. നീ നിന്റെ സഹോദരനെ മുഖപ്രസന്നതയോടെ അഭിമുഖീകരിക്കുന്നതും നിന്റെ വെള്ളപാത്രത്തതില്‍ നിന്നും നിന്റെ സഹോദരന്റെ പാത്രത്തിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുന്നതും സല്‍പ്രവ൪ത്തനങ്ങളാണ് (അഥവാ സ്വദഖയാണ്) (അദബുല്‍ മുഫ്രദ്:1/304 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي ذَرٍّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : تَبَسُّمُكَ فِي وَجْهِ أَخِيكَ لَكَ صَدَقَةٌ

അബൂദ൪റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: നിന്റെ സഹോദരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നത് നിനക്ക് സ്വദഖയാണ്. (തി൪മിദി: 1956)

സത്യവിശ്വാസിയുടെ മുഖം തെളിഞ്ഞതാകണം. ആരുടെ മുന്നിലും പ്രസന്നമായിരിക്കണം. ഇതിലും നബി ﷺ യിൽ മാതൃകയുണ്ട്.

عَنْ جَرِيرٍ ـ رضى الله عنه ـ قَالَ مَا حَجَبَنِي النَّبِيُّ صلى الله عليه وسلم مُنْذُ أَسْلَمْتُ، وَلاَ رَآنِي إِلاَّ تَبَسَّمَ فِي وَجْهِي‏.

ജരീര്‍ ഇബ്‌നു അബ്ദില്ലرَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: ഞാന്‍ ഇസ്‌ലാം സ്വീകരിച്ച നാളുമുതല്‍ നബി ﷺ എന്നെ (അവിടുത്തെ അടുക്കലേക്ക് പ്രവേശിക്കുന്നത്) തടഞ്ഞിട്ടില്ല. എന്റെ മുഖത്തു നോക്കി പുഞ്ചിരിക്കാതെ എന്നെ നബി ﷺ കണ്ടുമുട്ടിയിട്ടുമില്ല. (ബുഖാരി:3035)

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ مَا رَأَيْتُ النَّبِيَّ صلى الله عليه وسلم مُسْتَجْمِعًا قَطُّ ضَاحِكًا حَتَّى أَرَى مِنْهُ لَهَوَاتِهِ، إِنَّمَا كَانَ يَتَبَسَّمُ‏.‏

ആയിശ رضي الله عنها യില്‍ നിന്ന് നിവേദനം:അവർ പറഞ്ഞു:നബി ﷺ അണ്ണാക്ക് കാണുമാറ് ചിരിക്കുന്നത് ഞാൻ കണ്ടിട്ടേയില്ല, അദ്ദേഹം പുഞ്ചിരിക്കുകയാണ് ചെയ്തിരുന്നത്. (ബുഖാരി:6092)

ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: ജനങ്ങളുടെ മുമ്പിൽ വായ തുറന്ന് പൊട്ടിച്ചിരിക്കുന്നയാൾ അതുവഴി ജനങ്ങൾക്കിടയിൽ നിസ്സാരനാവുന്നു. എന്നാൽ ആ സ്ഥാനത്ത് പുഞ്ചിരി തൂകുന്നവർ ജനങ്ങളുടെ സ്നേഹം കരസ്ഥമാക്കുന്നു.

قال حبيب بن أبي ثابت رحمه الله : من حُسْن خلق الرجل أن يُحدِّث صاحبه وهو يبتسم

ഹബീബ് ബ്നു അബീ സാബിത്  رحمه الله  പറഞ്ഞു: ഒരാളുടെ സൽസ്വഭാവത്തിൽ പെട്ട കാര്യമാണ് പുഞ്ചിരിച്ചുകൊണ്ട് തന്റെ സുഹൃത്തിനോട് സംസാരിക്കുക എന്നത്. روضة العقلاء【٧٧】

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *