ٱلْمَالُ وَٱلْبَنُونَ زِينَةُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَٱلْبَٰقِيَٰتُ ٱلصَّٰلِحَٰتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ أَمَلًا
സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. എന്നാല്‍ അൽബാഖിയാതു സ്വാലിഹാത്ത് (നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങൾ) ആണ് നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും. (ഖുര്‍ആൻ:18/46)
وَيَزِيدُ ٱللَّهُ ٱلَّذِينَ ٱهْتَدَوْا۟ هُدًى ۗ وَٱلْبَٰقِيَٰتُ ٱلصَّٰلِحَٰتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ مَّرَدًّا
സന്മാര്ഗം സ്വീകരിച്ചവര്‍ക്ക് അല്ലാഹു സന്മാര്ഗനിഷ്ഠ വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നതാണ്. അൽബാഖിയാതു സ്വാലിഹാത്ത് (നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങൾ) ആണ് നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പരിണാമമുള്ളതും. (ഖുര്‍ആൻ:19/76)
അൽബാഖിയാതു സ്വാലിഹാത്ത് നെ കുറിച്ച് പരാമര്‍ശിച്ച വിശുദ്ധ ഖുര്‍ആനിലെ രണ്ട് ആയത്തുകളാണിവ. രണ്ട് ആയത്തുകളിലും അല്ലാഹുവിങ്കൽ ഉത്തമമായ പ്രതിഫലമുള്ള കാര്യമാണ് അൽബാഖിയാതു സ്വാലിഹാത്ത് എന്ന് പറഞ്ഞിരിക്കുന്നു. അതിന് പുറമെ, അത് ഉത്തമമായ പ്രതീക്ഷ നല്‍കുന്നതാണെന്ന് ഒന്നാമത്തെ ആയത്തിലും (خَيْرٌ أَمَلًا) ഉത്തമമായ പരിണാമമാണുള്ളതെന്ന് രണ്ടാമത്തെ ആയത്തിലും (خَيْرٌ مَّرَدًّا) പറഞ്ഞിരിക്കുന്നു.
അപ്പോൾ എന്താണ് അൽബാഖിയാതു സ്വാലിഹാത്ത്?
وَلِهَذَا أَخْبَرَ تَعَالَى أَنَّ الْمَالَ وَالْبَنِينَ زِينَةُ الْحَيَاةِ الدُّنْيَا؛ أَيْ: لَيْسَ وَرَاءَ ذَلِكَ شَيْءٌ، وَأَنَّ الَّذِي يَبْقَى لِلْإِنْسَانِ وَيَنْفَعُهُ وَيُسِرُّهُ الْبَاقِيَاتُ الصَّالِحَاتُ، وَهَذَا يَشْمَلُ جَمِيعَ الطَّاعَاتِ الْوَاجِبَةِ وَالْمُسْتَحَبَّةِ مِنْ حُقُوقِ اللَّهِ، وَحُقُوقِ عِبَادِهِ، مِنْ صَلَاةٍ، وَزَكَاةٍ، وَصَدَقَةٍ، وَحَجٍّ، وَعُمْرَةٍ، وَتَسْبِيحٍ، وَتَحْمِيدٍ، وَتَهْلِيلٍ، وَتَكْبِيرٍ، وَقِرَاءَةٍ، وَطَلَبِ عِلْمٍ نَافِعٍ، وَأَمْرٍ بِمَعْرُوفٍ، وَنَهْيٍ عَنْ مُنْكَرٍ، وَصِلَةِ رَحِمٍ، وَبِرِّ وَالِدَيْنِ، وَقِيَامٍ بِحَقِّ الزَّوْجَاتِ، وَالْمَمَالِيكِ، وَالْبَهَائِمِ، وَجَمِيعِ وُجُوهِ الْإِحْسَانِ إِلَى الْخَلْقِ، كُلُّ هَذَا مِنَ الْبَاقِيَاتِ الصَّالِحَاتِ، فَهَذِهِ خَيْرٌ عِنْدَ اللَّهِ ثَوَابًا وَخَيْرٌ أَمَلًا، فَثَوَابُهَا يَبْقَى، وَيَتَضَاعَفُ عَلَى الْآبَادِ، وَيُؤَمَّلُ أَجْرُهَا وَبِرُّهَا وَنَفْعُهَا عِنْدَ الْحَاجَةِ، فَهَذِهِ الَّتِي يَنْبَغِي أَنْ يَتَنَافَسَ بِهَا الْمُتَنَافِسُونَ، وَيَسْتَبِقَ إِلَيْهَا الْعَامِلُونَ، وَيَجِدَّ فِي تَحْصِيلِهَا الْمُجْتَهِدُونَ. وَتَأَمَّلْ كَيْفَ لَمَّا ضَرَبَ اللَّهُ مَثَلَ الدُّنْيَا وَحَالَهَا وَاضْمِحْلَالَهَا ذَكَرَ أَنَّ الَّذِي فِيهَا نَوْعَانِ: نَوْعٌ مِنْ زِينَتِهَا، يُتَمَتَّعُ بِهِ قَلِيلًا ثُمَّ يَزُولُ بِلَا فَائِدَةٍ تَعُودُ لِصَاحِبِهِ، بَلْ رُبَّمَا لَحِقَتْهُ مَضَرَّتُهُ وَهُوَ الْمَالُ وَالْبَنُونَ، وَنَوْعٌ يَبْقَى وَيَنْفَعُ صَاحِبَهُ عَلَى الدَّوَامِ، وَهِيَ الْبَاقِيَاتُ الصَّالِحَاتُ.
ഇതിലൂടെ അല്ലാഹു അറിയിക്കുന്നത് ‘സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു’ എന്നാണ്. അതായത്: അതിനപ്പുറം അതൊന്നും ഒന്നുമില്ല. മനുഷ്യനുവേണ്ടി അവശേഷിക്കുന്നതും അവന് ഉപകാരപ്പെടുന്നതും അവനെ സന്തോഷിപ്പിക്കുന്നതും ‘അൽബാഖിയാതു സ്വാലിഹാത്ത് ‘ ആണ്. അല്ലാഹുവിനോടും അവന്റെ അടിമകളോടുമുള്ള ബാധ്യതയായി വരുന്ന നിര്‍ബന്ധവും ഐച്ഛികവുമായ എല്ലാ അനുസരണവും ഇതിൽ ഉൾപ്പെടുന്നു. നമസ്കാരം, സകാത്ത്, സ്വദഖ, ഹജ്ജ്, ഉംറ, തസ്ബീഹ്, തഹ്മീദ്, തഹ്ലീൽ, തക്ബീര്‍, ഖുർആൻ പാരായണം, ഉപകാരപ്രദമായ അറിവ് നേടൽ, നന്മ കൽപ്പിക്കൽ, തിന്മ തടയൽ, കുടുംബബന്ധം ചേർക്കൽ, മാതാപിതാക്കളോട് പുണ്യം ചെയ്യൽ, ഇണകളോടും തന്റെ കീഴിലുള്ളവരോടും, ജീവികളോടുമുള്ള ബാധ്യതാ നിർവഹണം, സൃഷ്ടികളോടുള്ള നൻമകളുടെ എല്ലാ വശങ്ങളും അതെല്ലാം ‘അൽബാഖിയാതു സ്വാലിഹാത്ത് ‘ ആണ്. അല്ലാഹുവിന്റെ അടുക്കൽ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും അതാണ്. അതിന്റെ പ്രതിഫലം അവശേഷിക്കുന്നതും എന്നെന്നേക്കും നിലനിൽക്കുന്നതുമാണ്. അതിന്റെ പ്രതിഫലവും പുണ്യവും ആവശ്യമുള്ള സമയങ്ങളിൽ പ്രയോജനപ്പെടുന്നു. അതിന് വേണ്ടിയാണ് മത്സരിക്കുന്നവര്‍ മത്സരിക്കേണ്ടത്. അതിന് വേണ്ടിയാണ് പ്രയത്നിക്കുന്ന ആളുകള്‍ മുന്നേറേണ്ടത്. അതിന് വേണ്ടിയാണ് കഠിനാധ്വാനം ചെയ്യുന്നവർ അദ്ധ്വാനിക്കേണ്ടത്. അല്ലാഹു ദുൻയാവിനെയും അതിലെ അവസ്ഥകളെയും എങ്ങനെയാണ് ഉപമിച്ചതെന്ന് നോക്കുക. അതിന്റെ ന്യൂനത രണ്ട് തരത്തിലാണ് ഉള്ളത്. ഒന്ന്, .അത് ഒരുതരം അലങ്കാരം മാത്രമാണ്, ഒരു കുറഞ്ഞ സമയത്തേക്ക് അത് ആസ്വദിക്കുകയും പിന്നീട് അതിന്റെ ഉടമയിലേക്ക് യാതൊരു പ്രയോജനവുമില്ലാതെ നീങ്ങിപ്പോകുകയും ചെയ്യുന്നു. ചിലപ്പോൾ സമ്പത്തും സന്താനങ്ങളും മുഖേനെ ഉപദ്രവവും ഉണ്ടായേക്കാം. മറ്റൊന്ന്, അത് അവശേഷിക്കുന്നതും അതിന്റെ ഉടമയ്ക്ക് എല്ലായ്പ്പോഴും പ്രയോജനകരവുമാണ്, അതത്രെ ‘അൽബാഖിയാതു സ്വാലിഹാത്ത്.'(തഫ്സീറുസ്സഅ്ദി)
قال ابن عباس ، وسعيد بن جبير ، وغير واحد من السلف : الباقيات الصالحات “الصلوات الخمس” .
ഇബ്നു അബ്ബാസും, സഈദ് ബ്നു ജുബൈറും رضي الله عنهما , സലഫുകളിൽ പെട്ട ചിലരും പറഞ്ഞു; ‘അൽബാഖിയാതു സ്വാലിഹാത്ത് ‘ എന്നാൽ അഞ്ച് നേരത്തെ നമസ്കാരങ്ങളാണ്. (ഇബ്നു കസീര്‍)
قال عطاء بن أبي رباح ، وسعيد بن جبير ، عن ابن عباس : الباقيات الصالحات سبحان الله ، والحمد لله ، ولا إله إلا الله ، والله أكبر .
ഇബ്നു അബ്ബാസ് رضي الله عنهما യിൽ നിന്ന് ഉദ്ധരിക്കുന്നു: ‘സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍’ എന്നിവയാണ് ‘അൽബാഖിയാതു സ്വാലിഹാത്ത്.’ (ഇബ്നു കസീര്‍)
سئل أمير المؤمنين عثمان بن عفان – رضي الله عنه – عن : ” الباقيات الصالحات ” ما هي ؟ فقال : هي لا إله إلا الله ، وسبحان الله ، والحمد لله ، والله أكبر ، ولا حول ولا قوة إلا بالله
ഉസ്മാൻ ബ്നു അഫ്ഫാൻ رضي الله عنه ചോദിക്കപ്പെട്ടു:’അൽബാഖിയാതു സ്വാലിഹാത്ത് ‘ എന്താണ്? അദ്ദേഹം പറഞ്ഞു: അത് : ലാഇലാഹ ഇല്ലല്ലാഹ്, സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍, ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ് എന്നിവയാണ്. (അഹ്മദ്)
عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : “خُذُوا جُنَّتَكُمْ” . قِيلَ : يَا رَسُولَ اللَّهِ، أَمِنْ عَدُوٍّ قَدْ حَضَرَ؟ قَالَ : “لَا، بَلْ جُنَّتَكُمْ مِنَ النَّارِ؛ قَوْلُ : سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، فَإِنَّهُنَّ يَأْتِينَ يَوْمَ الْقِيَامَةِ مُقَدِّمَاتٍ وَمُعَقِّبَاتٍ وَمُجَنِّبَاتٍ، وَهُنَّ الْبَاقِيَاتُ الصَّالِحَاتُ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങള്‍ നിങ്ങളുടെ പരിച എടുക്കുക. ഞങ്ങള്‍ പറഞ്ഞു: വന്നണഞ്ഞ വല്ല ശത്രുവിനെ (തടുക്കുവാനാണോ?) നബി ﷺ പറഞ്ഞു: അല്ല, നരകത്തില്‍ നിന്നും നിങ്ങളെ കാക്കാനുള്ള പരിച. നിങ്ങള്‍ ‘സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍’ എന്ന് പറയുക. കാരണം അവകള്‍ അന്ത്യനാളില്‍ വരുന്നത് രക്ഷപ്പെടുത്തുന്നവയും മുന്നോട്ട് ആനയിക്കുന്നവയുമായിട്ടായിരിക്കും. അവയത്രെ, അല്‍ബാഖിയാത്തുസ്സ്വാലിഹാത്ത് അഥവാ പ്രതിഫലം അവശേഷിക്കുന്നതും കൂലി നിത്യമാകുന്നതുമായ നിലനില്‍ക്കുന്ന സല്‍പ്രവ൪ത്തനങ്ങള്‍. (ഹാകിം / മുസ്തദ്റക് :1/541 – നസാഇ / അസ്സുനനുല്‍ കുബ്റാ : 6/212 – അല്‍ബാനി / സ്വഹീഹ് ജാമിഅ്:3214)
قال علي بن أبي طلحة ، عن ابن عباس قوله : {والباقيات الصالحات} قال : هي ذكر الله ، قول : لا إله إلا الله ، والله أكبر ، وسبحان الله ، والحمد لله ، وتبارك الله ، ولا حول ولا قوة إلا بالله ، وأستغفر الله ، وصلى الله على رسول الله ، والصيام ، والصلاة ، والحج ، والصدقة ، والعتق ، والجهاد ، والصلة ، وجميع أعمال الحسنات . وهن الباقيات الصالحات ، التي تبقى لأهلها في الجنة ، ما دامت السموات والأرض .
അലിയ്യ് ബ്നു അബൂത്വാലിബ് رضي الله عنه യിൽ നിന്ന് ഉദ്ധരിക്കുന്നു: ‘അൽബാഖിയാതു സ്വാലിഹാത്ത് ‘ എന്നാൽ ദിക്റുള്ളയാണ്. ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍, സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, തബാറകല്ലാഹ്, ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്, അസ്തഗ്ഫിറുല്ലാഹ്, നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലൽ, നോമ്പ്, നമസ്കാരം, ഹജ്ജ്, സ്വദഖ, അടിമ മോചനം, ജിഹാദ്, ബന്ധം ചേര്‍ക്കൽ, എല്ലാ നല്ല പ്രവൃത്തികളും എന്നിവയെല്ലാം ‘അൽബാഖിയാതു സ്വാലിഹാത്ത് ‘ ആണ്. അത് അതിന്റെ ആളുകൾക്കായി സ്വര്‍ഗത്തിൽ അവശേഷിക്കും,ആകാശഭൂമികൾ നിലനിൽക്കുന്നിടത്തോളം കാലം. (ഇബ്നുകസീര്‍)
ചുരുക്കത്തിൽ ഇപ്രകാരം മനസ്സിലാക്കാം:
قال الشنقيطي رحمة الله :وَأَقْوَالُ الْعُلَمَاءِ فِي الْبَاقِيَاتِ الصَّالِحَاتِ كُلُّهَا رَاجِعَةٌ إِلَى شَيْءٍ وَاحِدٍ، وَهُوَ الْأَعْمَالُ الَّتِي تُرْضِي اللَّهَ
ഇമാം അഷൻഖീത്വീ رحمة الله പറഞ്ഞു : ‘അൽബാഖിയാതു സ്വാലിഹാത്ത് ‘ നെ കുറിച്ച് പണ്ഡിതന്മാരുടെ പ്രസ്താവനകൾ എല്ലാം ഒരു കാര്യത്തിലാണ് എത്തുന്നത്. അത് അല്ലാഹുവിനെ തൃപ്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ……. (أضواء البيان في إيضاح القرأن بالقرأن)
قال الشيخ عبد الرحمن السَّعدي رحمه الله : الفقر الحقيقي هو الإفْلاس مِنَ الباقيات الصَّالِحات
ശൈഖ് അബ്ദുറഹ്മാൻ അസ്സഅദി رحمه الله പറഞ്ഞു : യഥാർത്ഥ ദാരിദ്ര്യമെന്നാൽ; അത് അൽബാഖിയാതു സ്വാലിഹാത്ത് നെ തൊട്ടുള്ള പാപ്പരത്വമാണ്. (مجموع مؤلفاته – ١٧٨/٦)
kanzululoom.com