عَنْ أَبِي هُرَيْرَةَ ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: لاَ يَتَمَنَّى أَحَدُكُمُ الْمَوْتَ إِمَّا مُحْسِنًا فَلَعَلَّهُ يَزْدَادُ، وَإِمَّا مُسِيئًا فَلَعَلَّهُ يَسْتَعْتِبُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളാരും തന്നെ മരണം ആഗ്രഹിക്കരുത്. അവൻ സച്ചരിതനാണെങ്കിൽ (ആയുസ് ദീർഘിക്കുകവഴി) നന്മ കൂടുതൽ വർദ്ധിപ്പിക്കാമല്ലോ. അവൻ ദുഷ്ക്കർമിയാണെങ്കിൽ അവന് പശ്ചാത്തപിക്കാൻ അവസരം ലഭിച്ചേക്കും. (ബുഖാരി: 7235)
عَنْ أَبِي هُرَيْرَةَ ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: لاَ يَتَمَنَّى أَحَدُكُمُ الْمَوْتَ وَلاَ يَدْعُ بِهِ مِنْ قَبْلِ أَنْ يَأْتِيَهُ إِنَّهُ إِذَا مَاتَ أَحَدُكُمُ انْقَطَعَ عَمَلُهُ وَإِنَّهُ لاَ يَزِيدُ الْمُؤْمِنَ عُمْرُهُ إِلاَّ خَيْرًا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ ഒരാളും മരണത്തെ കൊതിക്കരുത്. അത് (മരണം) അവന് വരുന്നതിന് മുമ്പായി അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യരുത്. നിശ്ചയം, നിങ്ങള്‍ ഒരാള്‍ മരണപ്പെട്ടാല്‍ അവന്റെ കര്‍മങ്ങളെല്ലാം മുറിഞ്ഞു പോകുന്നതാകുന്നു. നിശ്ചയം ഒരു വിശ്വാസിക്ക് അവന്റെ ആയുസ്സ് നന്മയല്ലാതെ വര്‍ധിപ്പിക്കുകയില്ല. (മുസ്‌ലിം:2682)
ഇബ്നുറജബ് رحمه الله പറഞ്ഞു:തീര്‍ച്ചയായും സത്യവിശ്വാസിയുടെ ആയുസ് ദീര്‍ഘിക്കുമ്പോഴെല്ലാം അത് മുഖേന അല്ലാഹുവിന്‍റെ അടുക്കല്‍ അവന് നന്‍മ വര്‍ദ്ധിക്കുന്നു. അതിനാല്‍ ആയുസ് മുറിഞ്ഞുപോകുന്നതിനെ (മരണത്തെ) ആഗ്രഹിക്കുകയെന്നത് അവന് അനുയോജ്യമല്ല. (لطائف المعارف ١/٢٩٩)
ആരെങ്കിലും ആയുസ് വ൪ദ്ധിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുകയും (തഖ്‌വ) പുണ്യകർമ്മങ്ങൾ അധികരിപ്പിക്കുകയും മാതാപിതാക്കളോട് നന്‍മയില്‍ വർത്തിക്കുകയും കുടുംബബന്ധം ചേർക്കുകയും ജീവിതത്തിൽ സൽസ്വഭാവം കാത്തുസൂക്ഷിക്കുകയും അയൽവാസികളോട് നല്ലപോലെ പെരുമാറുകയും ചെയ്യട്ടെ. അതോടൊപ്പം അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കാതിരിക്കുക. അല്ലാഹുവിനോടുള്ള അനുസരണക്കേട് ആയുസ് കുറച്ചേക്കാം.
عَنِ ابْنِ عُمَرَ قَالَ: مَنِ اتَّقَى رَبَّهُ، وَوَصَلَ رَحِمَهُ، نُسِّئَ فِي أَجَلِهِ، وَثَرَى مَالُهُ، وَأَحَبَّهُ أَهْلُهُ.
ഇബ്‌നു ഉമര്‍ رَضِيَ اللَّهُ عَنْهُ ഇപ്രകാരം പറയാറുണ്ടായിരുന്നു: ‘തന്റെ റബ്ബിനെ സൂക്ഷിക്കുകയും (തഖ്‌വ) കുടുംബബന്ധം ചേര്‍ക്കുകയും ചെയ്യുന്നവന് അല്ലാഹു ആയുസ്സും സമ്പത്തും അധികരിപ്പിച്ചു കൊടുക്കുകയും ബന്ധുക്കള്‍ അയാളെ ഇഷ്ടപ്പെടുകയും ചെയ്യും’. (അൽ അദബുല്‍ മുഫ്‌റദ്:58)
عَنْ ثَوْبَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ يَزِيدُ فِي الْعُمْرِ إِلاَّ الْبِرُّ وَلاَ يَرُدُّ الْقَدَرَ إِلاَّ الدُّعَاءُ
സൗബാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പുണ്യം മാത്രമാകുന്നു ആയുസ്സില്‍ വര്‍ധനവുണ്ടാക്കുന്നത്. പ്രാര്‍ത്ഥന മാത്രമാകുന്നു വിധിയെ തടുക്കുന്നത്. (ഇബ്‌നുമാജ: 1/95- അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
عن أنس بن مالك قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَن أَحَبَّ أنْ يُمَدَّ له في عُمُرِه، وأنْ يُزادَ له في رزقِه، فلْيَبَرَّ والِدَيهِ، ولْيَصِلْ رَحِمَه
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആയുസ് വ൪ദ്ധിക്കുവാനും വിഭവങ്ങളില്‍ വിശാലത ഉണ്ടാകുവാനും ആര് ആഗ്രഹിക്കുന്നുവോ അവന്‍ മാതാപിതാക്കളോട് നന്‍മയില്‍ കഴിയട്ടെ. കുടുംബബന്ധം പുല൪ത്തുകയും ചെയ്യട്ടെ.(മുസ്നദ് അഹ്മദ്)
عَنْ أَنَسُ بْنُ مَالِكٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِي رِزْقِهِ، وَيُنْسَأَ لَهُ فِي أَثَرِهِ، فَلْيَصِلْ رَحِمَهُ
അനസിബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഉപജീവനത്തിൽ വിശാലത ലഭിക്കുവാനും ദീർഘായുസ്സ് ലഭിക്കുവാനും ആഗ്രഹിക്കുന്നവർ കുടുംബബന്ധം ചേർത്തു കൊള്ളട്ടെ. (ബുഖാരി:5980 – മുസ്‌ലിം:2557)
عَنْ عَائِشَةَ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : …….. وحُسنُ الخُلُقِ وحُسنُ الجِوارِ يَعمُرانِ الدِّيارَ، ويَزيدانِ في الأعمارِ
ആയിശ رضي الله عنها യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സല്‍സ്വഭാവവും നല്ല അയല്‍പക്കബന്ധവും ഭവനങ്ങളെ നന്നാക്കുകയും ആയുസ്സില്‍ വര്‍ധനവുണ്ടാക്കുകയും ചെയ്യും. (മുസ്‌നദു അഹ്മദ്. അര്‍നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
قال ابن القيم رحمه الله : فلا تجد أقل بركة في عمره ، ودينه ، ودنياه ؛ ممن عصى الله ، وما مُحِقت البركة من الأرض ؛ إلا بمعاصي الخلق
ഇബ്നുല്‍ഖയ്യിം رحمه الله പറഞ്ഞു: അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്നവനേക്കാള്‍, തന്‍റെ ദുനിയാവിലും, ദീനിലും, ആയുസിലും, ഏറ്റവും ബര്‍ക്കത്ത് കുറഞ്ഞവനെ നീ കണ്ടെത്തുകയില്ല. സൃഷ്ടിയുടെ പാപങ്ങള്‍ക്കൊണ്ടല്ലാതെ ഭൂമിയില്‍നിന്ന് ബര്‍ക്കത്ത് നീക്കപ്പെട്ടിട്ടില്ല. [الداء والدواء (١٢٤)]
മേൽ ഹദീഥുകളില്‍ പറഞ്ഞ ആയുസ്സിന്റെ വര്‍ധനവിന്റെ ആശയത്തെക്കുറിച്ച് പണ്ഡിതന്മാര്‍ പറഞ്ഞത് ഇപ്രകാരമാകുന്നു:
(ഒന്ന്) വര്‍ധനവ്‌കൊണ്ടുള്ള ഉദ്ദേശെമന്താണെന്നാല്‍, അപ്രകാരം പ്രവർത്തിക്കുന്നവന്റെ ആയുസ്സില്‍ അല്ലാഹു അനുഗ്രഹം ചൊരിയുകയും അവന് ശാരീരികവും മാനസികവുമായ ശക്തിയും തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താനുള്ള ഇച്ഛാശക്തിയും നല്‍കി അവന്റെ ജീവിതം സുഖസുന്ദരമാക്കിത്തീര്‍ക്കുകയും ചെയ്യും.
(രണ്ട്) വര്‍ധനവ് അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ തന്നെ. അവന്റെ ആയുസ്സ് അല്ലാഹു വര്‍ധിപ്പിച്ച് നൽകും. الله أعلم
മനുഷ്യൻ എത്തേണ്ട ആയുസ്സ് കുറയുന്നില്ല. അവൻ ആയുസ്സ് കുറയാൻ കാരണമാകുന്ന പ്രവർത്തനങ്ങളിൽ പ്രവേശിപ്പിച്ചാലല്ലാതെ. വ്യഭിചാരം, മാതാപിതാക്കളെ വിഷമിപ്പിക്കൽ, കുടുംബബന്ധം മുറിക്കൽ തുടങ്ങിയവയെല്ലാം ആയുസ്സ് കുറക്കുമെന്ന് പറഞ്ഞ കാരണങ്ങളിൽ പെട്ടതാണ്. (തഫ്സീറുസ്സഅ്ദി – സൂറ:ഫാത്വിര്‍ 15)
kanzululoom.com