അസൂയ നമ്മിലുണ്ടോ?

അല്ലാഹുവാണ് അവന്റെ സൃഷ്ടികള്‍ക്കിടയില്‍ ഉപജീവനം വീതിച്ച് നല്‍കിയിട്ടുള്ളത്. അവന്‍ അത് ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതല്‍ നല്‍കിയിട്ടുണ്ട്. അതെല്ലാം അല്ലാഹുവിന്റെ യുക്തിയുടെ ഭാഗമാണ്.

وَٱللَّهُ فَضَّلَ بَعْضَكُمْ عَلَىٰ بَعْضٍ فِى ٱلرِّزْقِ ۚ

അല്ലാഹു നിങ്ങളില്‍ ചിലരെ മറ്റ് ചിലരെക്കാള്‍ ഉപജീവനത്തിന്റെ കാര്യത്തില്‍ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നു. ……… (ഖു൪ആന്‍:16/71)

أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ ۚ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۚ وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَٰتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا ۗ وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ

അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം പങ്ക് വെച്ചു കൊടുക്കുന്നത്‌? നാമാണ് ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്ക് വെച്ചുകൊടുത്തത്‌. അവരില്‍ ചിലര്‍ക്ക് ചിലരെ കീഴാളരാക്കി വെക്കത്തക്കവണ്ണം അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപരി നാം പല പടികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിന്റെ രക്ഷിതാവിന്റെ കാരുണ്യമാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനെക്കാള്‍ ഉത്തമം. (ഖു൪ആന്‍:43/32)

എല്ലാ മനുഷ്യരുടെയും ജീവിത മാര്‍ഗ്ഗങ്ങള്‍ അവരവര്‍ക്ക് വിഹിതിച്ച് കൊടുക്കുന്നത് അല്ലാഹുവാണ്. മനുഷ്യന്‍ അതിനുവേണ്ടി അന്വേഷണം നടത്തുന്നുവെന്നും പ്രയത്നിക്കുന്നുവെന്നുംമാത്രം. അല്ലാഹു കണക്കാക്കുന്ന തോതനുസരിച്ച് മാത്രമായിരിക്കും ഓരോരുത്ത൪ക്കും ലഭിക്കുന്നത്. ഉപജീവനമാര്‍ഗ്ഗങ്ങളില്‍ മാത്രമല്ല, ധനം, സന്താനം, ആരോഗ്യം, യോഗ്യത, ബുദ്ധി, അറിവ്, പെരുമാറ്റം തുടങ്ങി മറ്റെല്ലാ കാര്യങ്ങളിലും മനുഷ്യര്‍ പരസ്പരം വ്യത്യസ്ത നിലക്കാരായിട്ടാണ് അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്.

അല്ലാഹു അവന്റെ അടിമകള്‍ക്ക് ചെയ്തുകൊടുത്ത അനുഗ്രഹങ്ങളില്‍ ചില ആളുകളുടെ മനസ്സുകള്‍ക്കുണ്ടാകുന്ന ഒരു തരം നീറ്റലാണ് ‘അസൂയ’ എന്ന് പറയുന്ന രോഗം.

അസൂയയെ കുറിച്ച് പണ്ഢിതന്‍മാ൪ പറഞ്ഞു:

الحسد هو تمني زوال نعمة الله عن المحسود

“മറ്റൊരാള്‍ക്ക് അല്ലാഹു നൽകിയ അനുഗ്രഹം നീങ്ങി പോകട്ടെയെന്ന് ആഗ്രഹിക്കലാണ് അസൂയ”

“മറ്റൊരാള്‍ക്ക് യാതൊരു നേട്ടവും ഉണ്ടാകാതിരിക്കുകയെന്ന് ആഗ്രഹിക്കലാണ് അസൂയ”

മനുഷ്യകുലത്തിന്റെ തുടക്കം മുതലേ ‘അസൂയ’ എന്ന രോഗമുണ്ട്. ആദം നബിക്ക്(അ) സുജുദ് ചെയ്യാതിരിക്കാനും അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്ന് അകന്ന് പോകാനും ഇബ്‌ലീസിനെ പ്രേരിപ്പിച്ചത് അഹങ്കാരവും അസൂയയുമായിരുന്നു:

قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ ۖ قَالَ أَنَا۠ خَيْرٌ مِّنْهُ خَلَقْتَنِى مِن نَّارٍ وَخَلَقْتَهُۥ مِن طِينٍ

അവന്‍ (അല്ലാഹു) പറഞ്ഞു: ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ സുജൂദ് ചെയ്യാതിരിക്കാന്‍ നിനക്കെന്ത് തടസ്സമായിരുന്നു ? അവന്‍ പറഞ്ഞു: ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്നാണ് സൃഷ്ടിച്ചത്‌. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നും. (ഖു൪ആന്‍:7/12)

ആദമിന് സുജൂദ് ചെയ്യാന്‍ അല്ലാഹു മലക്കുകളോടും ഇബ്ലീസിനോടും കല്‍പ്പിച്ചപ്പോള്‍ ഇബ്ലീസ് മാത്രം ആദമിന് സുജൂദ് ചെയ്തില്ല. അഗ്നിയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട താന്‍ മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട ആദമിനേക്കാള്‍ ഉത്തമനാകുന്നുവെന്ന അഹങ്കാരമായിരുന്നു ആദമിന് സുജൂദ് ചെയ്യാതിരിക്കാന്‍ അവനെ പ്രേരിപ്പിച്ചത്. മാത്രമല്ല, ആദമിന് അല്ലാഹുവിന്റെ ഭാഗത്ത് നിന്നും ഒരു ആദരവ് ലഭിച്ചതില്‍ ഇബ്ലീസിന് അസൂയയുമുണ്ടായി.

قَالَ أَرَءَيْتَكَ هَٰذَا ٱلَّذِى كَرَّمْتَ عَلَىَّ لَئِنْ أَخَّرْتَنِ إِلَىٰ يَوْمِ ٱلْقِيَٰمَةِ لَأَحْتَنِكَنَّ ذُرِّيَّتَهُۥٓ إِلَّا قَلِيلًا

അവന്‍(ഇബ്ലീസ്) പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന് നീ എനിക്ക് പറഞ്ഞുതരൂ. തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുവരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്‍റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാന്‍ കീഴ്പെടുത്തുക തന്നെ ചെയ്യും.(ഖു൪ആന്‍:17/62)

ലോകത്ത് നടന്ന ഒന്നാമത്തെ കൊലപാതകത്തിന്റെ കാരണവും അസൂയ തന്നെയായിരുന്നു:

وَٱتْلُ عَلَيْهِمْ نَبَأَ ٱبْنَىْ ءَادَمَ بِٱلْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ ٱلْءَاخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا يَتَقَبَّلُ ٱللَّهُ مِنَ ٱلْمُتَّقِينَ – لَئِنۢ بَسَطتَ إِلَىَّ يَدَكَ لِتَقْتُلَنِى مَآ أَنَا۠ بِبَاسِطٍ يَدِىَ إِلَيْكَ لِأَقْتُلَكَ ۖ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَٰلَمِينَ – إِنِّىٓ أُرِيدُ أَن تَبُوٓأَ بِإِثْمِى وَإِثْمِكَ فَتَكُونَ مِنْ أَصْحَٰبِ ٱلنَّارِ ۚ وَذَٰلِكَ جَزَٰٓؤُا۟ ٱلظَّٰلِمِينَ – فَطَوَّعَتْ لَهُۥ نَفْسُهُۥ قَتْلَ أَخِيهِ فَقَتَلَهُۥ فَأَصْبَحَ مِنَ ٱلْخَٰسِرِينَ

(നബിയേ) നീ അവര്‍ക്ക് ആദമിന്റെ രണ്ടുപുത്രന്‍മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞുകേള്‍പിക്കുക: അവര്‍ ഇരുവരും ഓരോ ബലിയര്‍പ്പിച്ച സന്ദര്‍ഭം, ഒരാളില്‍ നിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനില്‍ നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന്‍ പറഞ്ഞു: ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. അവന്‍ (ബലിസ്വീകരിക്കപ്പെട്ടവന്‍) പറഞ്ഞു: ധര്‍മ്മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്‍റെ നേരെ കൈനീട്ടിയാല്‍ തന്നെയും, നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്‍റെ നേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു.ലഎന്‍റെ കുറ്റത്തിനും, നിന്‍റെ കുറ്റത്തിനും നീ അര്‍ഹനായിത്തീരുവാനും, അങ്ങനെ നീ നരകാവകാശികളുടെ കൂട്ടത്തിലാകുവാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്‌. അതാണ് അക്രമികള്‍ക്കുള്ള പ്രതിഫലം. എന്നിട്ട് തന്‍റെ സഹോദരനെ കൊല്ലുവാന്‍ അവന്‍റെ മനസ്സ് അവന്ന് പ്രേരണ നല്‍കി. അങ്ങനെ അവനെ കൊലപ്പെടുത്തി. അതിനാല്‍ അവന്‍ നഷ്ടക്കാരില്‍പെട്ടവനായിത്തീര്‍ന്നു. (ഖു൪ആന്‍:5/27-30)

ആദം നബിയുടെ (അ) രണ്ട് പുത്രന്മാര്‍ ഓരോ ബലി കര്‍മ്മം നടത്തിയതില്‍ ഒരാളുടേത് സ്വീകരിക്കപ്പെട്ടപ്പോള്‍ മറ്റേയാളുടേതു സ്വീകരിക്കപ്പെട്ടില്ല. തന്റേത് സ്വീകരിക്കപ്പെടാതെ തന്റെ സഹോദരന്റേത് മാത്രം സ്വീകരിക്കപ്പെട്ടതില്‍ അവന് – സ്വീകരിക്കപ്പെടാത്തവന് – അസൂയയായി. അസൂയ നിമിത്തം അവന്‍ തന്റെ സഹോദരനെ കൊലപ്പെടുത്തി.

യൂസുഫ് നബിയെ(അ) സഹോദരന്മാര്‍ കൊല്ലാന്‍ ശ്രമിച്ചതും അസൂയ കാരണമായിട്ടായിരുന്നു.

إِذْ قَالُوا۟ لَيُوسُفُ وَأَخُوهُ أَحَبُّ إِلَىٰٓ أَبِينَا مِنَّا وَنَحْنُ عُصْبَةٌ إِنَّ أَبَانَا لَفِى ضَلَٰلٍ مُّبِينٍ – ٱقْتُلُوا۟ يُوسُفَ أَوِ ٱطْرَحُوهُ أَرْضًا يَخْلُ لَكُمْ وَجْهُ أَبِيكُمْ وَتَكُونُوا۟ مِنۢ بَعْدِهِۦ قَوْمًا صَٰلِحِينَ

(സഹോദരന്മാര്‍ പറഞ്ഞു:) യൂസുഫും അവന്റെ സഹോദരനുമാണ് നമ്മുടെ പിതാവിന് നമ്മളെക്കാള്‍ ഇഷ്ടപ്പെട്ടവര്‍. നമ്മളാകട്ടെ ഒരു (പ്രബലമായ) സംഘമാണ് താനും. തീര്‍ച്ചയായും നമ്മുടെ പിതാവ് വ്യക്തമായ വഴിപിഴവില്‍ തന്നെയാണ്‌. നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ വല്ല ഭൂപ്രദേശത്തും അവനെ (കൊണ്ടുപോയി) ഇട്ടേക്കുക. എങ്കില്‍ നിങ്ങളുടെ പിതാവിന്റെ മുഖം നിങ്ങള്‍ക്ക് ഒഴിഞ്ഞ് കിട്ടും. അതിന് ശേഷം നിങ്ങള്‍ക്ക് നല്ല ആളുകളായികഴിയുകയും ചെയ്യാം. എന്ന് അവര്‍ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) (ഖു൪ആന്‍:12/8-9)

പിതാവിന്റെ സ്‌നേഹം തങ്ങളേക്കാള്‍ യൂസുഫിന് ലഭിക്കുന്നുണ്ടെന്ന തെറ്റിദ്ധാരണയില്‍ നിന്നുള്ള അസൂയ കാരണം സഹോദരന്‍മാ൪ യൂസുഫിനെ കൊല്ലാന്‍ പ്ലാനിടുകയും പിന്നീട് യൂസുഫിനെ പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കുകയും ചെയ്തു.

ജൂതന്‍മാ൪ മുഹമ്മദ് നബിയെ(സ്വ) നിഷേധിക്കാന്‍ കാരണമായി മാറിയതും ഞങ്ങളില്‍ നിന്നുള്ള ഒരാള്‍ക്ക് പ്രവാചകത്വം ലഭിച്ചില്ലല്ലോ എന്ന അസൂയ തന്നെയായിരുന്നു:

أَمْ يَحْسُدُونَ ٱلنَّاسَ عَلَىٰ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ ۖ فَقَدْ ءَاتَيْنَآ ءَالَ إِبْرَٰهِيمَ ٱلْكِتَٰبَ وَٱلْحِكْمَةَ وَءَاتَيْنَٰهُم مُّلْكًا عَظِيمًا

അതല്ല, അല്ലാഹു അവന്റെ ഔദാര്യത്തില്‍ നിന്ന് മറ്റു മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ളതിന്റെ പേരില്‍ അവര്‍ അസൂയപ്പെടുകയാണോ? എന്നാല്‍ ഇബ്രാഹീം കുടുംബത്തിന് നാം വേദവും ജ്ഞാനവും നല്‍കിയിട്ടുണ്ട്‌. അവര്‍ക്ക് നാം മഹത്തായ ആധിപത്യവും നല്‍കിയിട്ടുണ്ട്‌. (ഖു൪ആന്‍:4/54)

وَدَّ كَثِيرٌ مِّنْ أَهْلِ ٱلْكِتَٰبِ لَوْ يَرُدُّونَكُم مِّنۢ بَعْدِ إِيمَٰنِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم مِّنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْحَقُّ ۖ فَٱعْفُوا۟ وَٱصْفَحُوا۟ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِۦٓ ۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ത്ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്‌.) എന്നാല്‍ (അവരുടെ കാര്യത്തില്‍) അല്ലാഹു അവന്റെ കല്‍പ്പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ. (ഖു൪ആന്‍:2/109)

മക്കയിലെ മുശ്രിക്കുകളില്‍ പല൪ക്കും നബി(സ്വ) കൊണ്ടുവന്ന ആദ൪ശം സത്യമാണെന്ന് ബോധ്യപ്പെട്ടിട്ടും അത് അംഗീകരിക്കാതിരിക്കാന്‍ തടസ്സം അസൂയയായിരുന്നു.

وَقَالُوا۟ لَوْلَا نُزِّلَ هَٰذَا ٱلْقُرْءَانُ عَلَىٰ رَجُلٍ مِّنَ ٱلْقَرْيَتَيْنِ عَظِيمٍ

ഈ രണ്ട് പട്ടണങ്ങളില്‍ നിന്നുള്ള ഏതെങ്കിലും ഒരു മഹാപുരുഷന്റെ മേല്‍ എന്തുകൊണ്ട് ഈ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടില്ല എന്നും അവര്‍ പറഞ്ഞു. (ഖു൪ആന്‍:43/31)

ഖുര്‍ആന്‍ മഹത്തായ ഒരു ഗ്രന്ഥമാണെങ്കില്‍, മക്കയിലെയോ, ത്വാഇഫിലെയോ തലയെടുപ്പുള്ള ഏതെങ്കിലും ഒരു മഹാന്റെ മേലല്ലേ അത് അവതരിപ്പിക്കേണ്ടതെന്നവ൪ ചോദിച്ചു. കേവലം ഒരു അനാഥ ബാലനായി വളര്‍ന്ന മുഹമ്മദിന്റെ മേല്‍ അവതരിച്ചതില്‍ അവ൪ക്ക് അസൂയയായിരുന്നു.

മദീനയിലെ യഹൂദികളുടുയും കപടവിശ്വാസികളുടെയും സ്വഭാവത്തെ കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക :

إِن تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْ وَإِن تُصِبْكُمْ سَيِّئَةٌ يَفْرَحُوا۟ بِهَا ۖ

നിങ്ങള്‍ക്ക് വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക് മനഃപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക് വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. (ഖു൪ആന്‍:3/120)

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: മറ്റുള്ളവര്‍ക്ക് വല്ല നന്മയും കൈവരുന്നതിലുള്ള അതൃപ്തിയാണ് അസൂയ. മറ്റുള്ളവരുടെ നന്മ മൂലം തനിക്കൊന്നും നഷ്ടപ്പെടാനില്ലെങ്കിലും അസൂയക്കാരന് അത് സഹിക്കുവാന്‍ സാധിക്കുകയില്ല. അങ്ങനെ, അവന്‍ അവര്‍ക്ക് തുരങ്കം വെക്കുവാനും, അവരെ അബദ്ധത്തില്‍ ചാടിക്കുവാനും തന്നാലാകുന്ന കുതന്ത്രങ്ങളും ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കും . സമനിലക്കാരെന്ന് കരുതപ്പെടുന്നവര്‍ തമ്മിലാണ് അസൂയക്ക്‌ കൂടുതല്‍ സ്ഥാനമുണ്ടാകുക. സാധാരണക്കാരെ അപേക്ഷിച്ച് യോഗ്യതയും സ്ഥാനമാനമുളളവര്‍ക്കിടയിലും കൂടുതലായിക്കാണാം. ഭൌതിക നന്മകളില്‍ മാത്രമല്ല, മതപരവും പാരത്രികവുമായ കാര്യങ്ങളിലും അസൂയ ഉണ്ടാകാറുണ്ട്. വ്യക്തികള്‍ തമ്മിലെന്ന പോലെ , സമൂഹങ്ങളും സമുദായങ്ങളും രാഷ്ട്രങ്ങളും തമ്മിലും അസൂയ പിടിപെടും. യൂസുഫ് (അ) നബിയുടെ സഹോദരന്മാര്‍ അദ്ദേഹത്തെ കിണറ്റിലിട്ടതും , ഒരു നീണ്ടകാലം അക്ഷമയോടെ തങ്ങള്‍ കാത്തുകൊണ്ടിരുന്ന പ്രവാചകന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അദ്ദേഹം അറബികളില്‍പെട്ട ആളാകക്കൊണ്ട് വേദക്കാര്‍ ഇസ്‌ലാമിന്റെ ശത്രുക്കളായി മാറിയതും അസൂയകൊണ്ടായിരുന്നു. എന്നിരിക്കെ, അസൂയ നിമിത്തം നേരിടുന്ന ആപത്തുകള്‍ അതിഭയങ്കരമാണെന്നു ഊഹിക്കാമല്ലോ. . (അമാനി തഫ്സീ൪ – ഖു൪ആന്‍ : 113/5 ന്റെ വിശദീകരണത്തില്‍ നിന്ന്)

മനുഷ്യന്റെ ഹൃദയത്തില്‍ ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത അസൂയ മാരകമായ പ്രത്യാഘാതങ്ങള്‍ ഉടലെടുക്കുന്നതിന് കാരണമാകുന്ന പൈശാചിക സ്വഭാവമാണ്. ഇതില്‍ നിന്ന് രക്ഷ പ്രാപിക്കാന്‍ അല്ലാഹുവില്‍ കാവല്‍ തേടാന്‍ നാം കല്‍പ്പിക്കപ്പട്ടിട്ടുണ്ട്.

قُلْ أَعُوذُ بِرَبِّ ٱلْفَلَقِ – مِن شَرِّ مَا خَلَقَ – وَمِن شَرِّ غَاسِقٍ إِذَا وَقَبَ – وَمِن شَرِّ ٱلنَّفَّٰثَٰتِ فِى ٱلْعُقَدِ – وَمِن شَرِّ حَاسِدٍ إِذَا حَسَدَ

പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്‌, ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും, കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും, അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ കെടുതിയില്‍നിന്നും. (ഖു൪ആന്‍:113/1-5)

ഒരാള്‍ തന്റെ സഹോദരനില്‍ വല്ല നന്മയോ ഗുണകരമായതോ കാണുന്ന സന്ദര്‍ഭത്തില്‍ അസൂയയോടെയോ ആശ്ചര്യത്തോടെയോ നോക്കുമ്പോള്‍ ആ വ്യക്തിയില്‍ അല്ലാഹു ഉദ്ദേശിക്കുകാണെങ്കില്‍ മാത്രം ചില ഉപദ്രവങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. ഇതിനെയാണ് കണ്ണേറ് എന്നു പറയുന്നത്. അല്ലാഹുവിന്റെ വിധി ഒത്തു വന്നാല്‍ മറ്റ് കാര്യങ്ങളെ പോലെ തന്നെ കണ്ണേറും ഫലിക്കും. അതുകൊണ്ടാണ് അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ കെടുതിയില്‍നിന്നും അല്ലാഹുവിനോട് കാവല്‍ തേടണമെന്ന് പറഞ്ഞിട്ടുള്ളത്. അല്ലാഹു നമുക്കെല്ലാം വ്യത്യസ്തമായ അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിനെല്ലാം അസൂയവെക്കുന്നവരും ഉണ്ടാകും. അതിനാല്‍ അവരുടെ അസൂയയുടെ കെടുതിയില്‍ നിന്ന് എപ്പോഴും അല്ലാഹുവില്‍ കാവല്‍ തേടേണ്ടതുണ്ട്.

പരസ്പര ബന്ധങ്ങളും കടമകളും നിര്‍വ്വഹിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍. ഇതിന് തടസ്സം വരുത്തുന്ന ഒന്നാണ് അസൂയ. അതുകൊണ്ടുതന്നെ നിങ്ങള്‍ അസൂയകാണിക്കരുതെന്ന് ഇസ്ലാം പ്രത്യേകം പഠിപ്പിച്ചു.

وَلَا تَتَمَنَّوْا۟ مَا فَضَّلَ ٱللَّهُ بِهِۦ بَعْضَكُمْ عَلَىٰ بَعْضٍ ۚ

നിങ്ങളില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതലായി അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നിങ്ങള്‍ക്ക് മോഹം തോന്നരുത്‌. (ഖു൪ആന്‍:4/32)

അസൂയ അല്ലാഹുവിന്റെ തീരുമാനത്തിലുള്ള അതൃപ്തിയാണ്

نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا

നാമാണ് ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്ക് വെച്ചുകൊടുത്തത്‌.  (ഖു൪ആന്‍:43/32)

ഹാതിം അൽഅസ്വമ്മ് (റഹി) പറഞ്ഞു: ആളുകൾ പരസ്പരം അസൂയ കാണിക്കുന്നത് കണ്ടപ്പോൾ ഈ ആയത്ത് ഞാൻ ആലോചിച്ചു നോക്കി, അങ്ങനെ ഞാൻ അസൂയ ഉപേക്ഷിച്ചു. കാരണമത് അല്ലാഹുവിന്റെ വീതം വെപ്പിനോട് എതിർപ്പ് കാണിക്കലാണ്. مختصر منهاج القاصدين (٢٨)

ധനം, സുഖസൗകര്യങ്ങള്‍, സ്ഥാനമാനങ്ങള്‍, സ്വഭാവഗുണങ്ങള്‍ എന്നിങ്ങിനെ പലതിലും ചിലര്‍ക്ക് മറ്റുള്ളവരെക്കാള്‍ അല്ലാഹു ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്. ആ വക ഗുണങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന് വ്യാമോഹിക്കുകയും, അതില്‍ അസൂയപ്പെടുകയും ചെയ്യരുത്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : ….. وَلاَ تَحَاسَدُوا، وَلاَ تَبَاغَضُوا، وَلاَ تَدَابَرُوا، وَكُونُوا عِبَادَ اللَّهِ إِخْوَانًا ‏”‏‏.‏
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ….. നിങ്ങള്‍ പരസ്പരം അസൂയപ്പെടരുത്. പരസ്പരം വെറുക്കരുത്. പരസ്പരം പിണങ്ങരുത്. നിങ്ങള്‍ പരസ്പരം സഹോദരന്മാരാകുവിന്‍. (ബുഖാരി:6066)

അല്ലാഹു മറ്റുള്ളവര്‍ക്ക് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളില്‍ അസൂയ കാണിച്ച് മനസ്സ് അസ്വസ്ഥമാകുന്നവരുടെയും അതിന്റെ പേരില്‍ അക്രമം അഴിച്ചുവിടുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ പെരുകി വരുന്നു. കൊച്ചു കുരുന്നുകളില്‍ തുടങ്ങി നരബാധിച്ചവര്‍ വരെ ഇതിന്ന് കീഴ്‌പെട്ടിരിക്കുകയാണ്. സൂക്ഷിക്കുക! ഇത് നമ്മുടെ ദീനിനെതന്നെ ഇല്ലാതാക്കുന്ന മാരകമായ രോഗമാണ്.
عَنِ الزُّبَيْرِ بْنِ الْعَوَّامِ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم: دَبَّ إِلَيْكُمْ دَاءُ الأُمَمِ قَبْلَكُمُ الْحَسَدُ وَالْبَغْضَاءُ هِيَ الْحَالِقَةُ لاَ أَقُولُ تَحْلِقُ الشَّعْرَ وَلَكِنْ تَحْلِقُ الدِّينَ وَالَّذِي نَفْسِي بِيَدِهِ لاَ تَدْخُلُوا الْجَنَّةَ حَتَّى تُؤْمِنُوا وَلاَ تُؤْمِنُوا حَتَّى تَحَابُّوا أَفَلاَ أُنَبِّئُكُمْ بِمَا يُثَبِّتُ ذَاكُمْ لَكُمْ أَفْشُوا السَّلاَمَ بَيْنَكُمْ ‏
സുബൈറിബ്നു അവ്വാമില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:നിങ്ങളുടെ മുമ്പുള്ള സമുദായങ്ങളുടെ രോഗം നിങ്ങളിലേക്കും കടന്നെത്തിയിരിക്കുന്നു. പകയും അസൂയയുമാണത്. അത് തുടച്ച് നീക്കുന്നതാണ്. തുടച്ച് നീക്കുന്നതെന്നാല്‍ രോമം കളയുകയെന്നുള്ളതല്ല ദീനിനെ ഇല്ലാതാക്കുന്നതാണത്. എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍ തന്നെയാണെ സത്യം, വിശ്വാസിയാകുന്നതുവരെ നിങ്ങള്‍ സ്വ൪ഗത്തില്‍ പ്രവേശിക്കുന്നതല്ല. പരസ്പരം സ്നേഹിക്കുന്നതുവരെ നിങ്ങള്‍ വിശ്വാസിയാകുകയില്ല. ആ കാര്യം ഉറപ്പ് വരുത്തുന്ന ഒരുകാര്യം ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? നിങ്ങള്‍ പരസ്പരം സലാം വ്യാപിപ്പിക്കുക. (തി൪മിദി)

നബിയുടെ (സ്വ) സമുദായത്തെയും അസൂയ ബാധിക്കുന്നതാണെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്.
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ ‏”‏ إِذَا فُتِحَتْ عَلَيْكُمْ فَارِسُ وَالرُّومُ أَىُّ قَوْمٍ أَنْتُمْ ‏”‏ ‏.‏ قَالَ عَبْدُ الرَّحْمَنِ بْنُ عَوْفٍ نَقُولُ كَمَا أَمَرَنَا اللَّهُ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَوْ غَيْرَ ذَلِكَ تَتَنَافَسُونَ ثُمَّ تَتَحَاسَدُونَ ثُمَّ تَتَدَابَرُونَ ثُمَّ تَتَبَاغَضُونَ أَوْ نَحْوَ ذَلِكَ ثُمَّ تَنْطَلِقُونَ فِي مَسَاكِينِ الْمُهَاجِرِينَ فَتَجْعَلُونَ بَعْضَهُمْ عَلَى رِقَابِ بَعْضٍ ‏”‏ ‏.‏
അബ്ദില്ലാഹിബ്നു അംറിബ്നു ആസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) ചോദിച്ചു: ‘പേ൪ഷ്യയും റോമും നിങ്ങള്‍ വിജയിച്ചടക്കിയാല്‍ നിങ്ങള്‍ എങ്ങനെയുള്ള സമുദായമായിരിക്കും’. അബ്ദുറഹ്മാനുബ്നു ഔഫ്(റ) പറഞ്ഞു: ‘അല്ലാഹു നമ്മോട് കല്‍പ്പിച്ചതുപോലെതന്നെ ഞങ്ങള്‍ നിലകൊള്ളും’. നബി(സ്വ) ചോദിച്ചു: നിങ്ങള്‍ അതുപോലെ ആകാതിരിക്കുമോ? നിങ്ങള്‍ അതില്‍ പരസ്പരം മല്‍സരിക്കുകയും പിന്നെ അതില്‍ പരസ്പരം അസൂയ വെക്കുകയും പിന്നെ അതിന്റെ പേരില്‍ പരസ്പരം അകന്നുപോകുകയും പിന്നെ അതിന്റെ പേരില്‍ പരസ്പരം ശത്രുത വെക്കുകയും ചെയ്യുമോ? ……….. (മുസ്ലിം:2962)
عن أبى هريرة رضي الله عنه قال‏: سمعت رسول الله صلى الله عليه وسلم يقول: إنه سيصيب أمتي داء الأمم. قالوا: يا نبي الله وما داء الأمم؟ قال: الأشر، والبطر، والتكاثر، والتنافس في الدنيا، والتباغض والتحاسد، حتى يكون البغي، ثم يكون الهرج
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: എന്റെ സമുദായത്തെ داء الأمم ബാധിക്കുന്നതാണ്. സ്വഹാബികള്‍ ചോദിച്ചു: داء الأمم എന്താണ് ? നബി(സ്വ) പറഞ്ഞു: അല്ലാഹു നല്‍കിയ അനുഗ്രഹത്തെ നിഷേധിക്കല്‍, അല്ലാഹു നല്‍കിയ അനുഗ്രഹത്തിന് നന്ദി കാണിക്കാതെ നന്ദികേട് കാണിക്കല്‍, പെരുമ നടിക്കല്‍, സഹോദരനോട് വെറുപ്പ് കാണിക്കല്‍, പരസ്പരം വിദ്വേഷം കാണിക്കല്‍, അസൂയ വെച്ച് പുല൪ത്തുക, അങ്ങനെ അതിക്രമവും കൊലപാതകവും സംഭവിക്കും. (അതാണ് داء الأمم)

മത രംഗത്ത് പോലും അസൂയ കാണുന്നുവെന്നത് ഈ സമുദായത്തില്‍ എത്രത്തോളം അസൂയ കടന്നുകൂടിയിട്ടുണ്ടെന്നുള്ളതിനുള്ള തെളിവാണ്. തന്റെ സഹോദര൯ ദീനി രംഗത്ത് ദീനി രംഗത്ത് പ്രവ൪ത്തിക്കുന്നതിലും സജീവമാകുന്നതിലും പോലും അസൂയ വെക്കുന്ന ആളുകളുണ്ട്. ദീനീ രംഗത്ത് നന്നായി പ്രവ൪ത്തിക്കുന്ന കൂട്ടായ്മകളെ തക൪ക്കാന്‍ ദുരാരോപണങ്ങളും കളവും പ്രചരിപ്പിക്കുന്നതും അസൂയ കാരണത്താലാണ്.

അസൂയ വെച്ചു പുല൪ത്താത്തവരെ കുറിച്ച് അവ൪ ജനങ്ങളില്‍ ഏറ്റവും ഉത്തമരെന്ന് നബി(സ്വ) വിശേഷിപ്പിച്ചിട്ടുള്ളതായി കാണാം.
قال النبي-صلى الله عليه وسلم : خير النَّاس ذو القلب المَخْمُوم واللِّسان الصَّادق قالوا : صدوق اللسان نعرفه ، فما مخموم القلب ؟ قال هو النقي ، التقي ، لا إثم عليه ، ولا بغي ، ولا غل ، ولا حسد
നബി (സ്വ)പറഞ്ഞു: ജനങ്ങളില്‍ ഉത്തമ൪ അടിച്ചു വാരപ്പെട്ട ഹൃദയമുള്ളവനും സത്യസന്ധമായ നാവുള്ളവനും (സത്യം മാത്രം പറയുന്നവന്‍) ആണ്. അവ൪ (സ്വഹാബികള്‍) ചോദിച്ചു: ‘സത്യസന്ധമായ നാവ്’ എന്താണെന്നത് ഞങ്ങള്‍ക്ക് അറിയാം. എന്നാല്‍ ‘അടിച്ചു വാരപ്പെട്ട ഹൃദയമുള്ളവന്‍’ എന്താണ് ? നബി (സ്വ)പറഞ്ഞു: ധാ൪മ്മിക വിശുദ്ധി പുല൪ത്തുന്നവനും സംശുദ്ധ ജീവിതം നയിക്കുന്നവനുമാണവന്‍. അവന്‍ പാപം ചെയ്യാത്തവനും അക്രമം ചെയ്യാത്തവനും വഞ്ചിക്കാത്തവനും അസൂയ വെച്ചു പുല൪ത്താത്തവനുമാണ്. (സ്വഹീഹുല്‍ ജാമിഅ്:3291)
عن ضمرة بن ثعلبة رضي الله عنه قال: قال رسول الله صلى الله عليه وسلم: لا يزال الناس بخير ما لم يتحاسدوا رواه الطبراني
നബി (സ്വ)പറഞ്ഞു: ജനങ്ങള്‍ പരസ്പരം അസൂയ വെച്ച് പുല൪ത്താത്ത കാലത്തോളം അവ൪ നന്‍മയില്‍ ആയിരിക്കും. (ത്വബ്റാനി)

ആരോടും യാതൊരുവിധ അസൂയയും വെച്ച് പുല൪ത്താതെ ഒരാള്‍ക്ക് ജീവിക്കാന്‍ കഴിഞ്ഞാല്‍ അത് മഹത്തായ ഭാഗ്യമാണ്. അത് അവന്റെ സ്വ൪ഗ പ്രവേശനത്തിന് കാരണമായിതീരുന്നു.
حَدَّثَنَا عَبْدُ الرَّزَّاقِ حَدَّثَنَا مَعْمَرٌ عَنِ الزُّهْرِيِّ قَالَ أَخْبَرَنِي أَنَسُ بْنُ مَالِكٍ رضي الله عنه قَالَ : كُنَّا جُلُوسًا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : ( يَطْلُعُ عَلَيْكُمْ الْآنَ رَجُلٌ مِنْ أَهْلِ الْجَنَّةِ ) فَطَلَعَ رَجُلٌ مِنْ الْأَنْصَارِ تَنْطِفُ لِحْيَتُهُ مِنْ وُضُوئِهِ قَدْ تَعَلَّقَ نَعْلَيْهِ فِي يَدِهِ الشِّمَالِ ، فَلَمَّا كَانَ الْغَدُ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِثْلَ ذَلِكَ ، فَطَلَعَ ذَلِكَ الرَّجُلُ مِثْلَ الْمَرَّةِ الْأُولَى ، فَلَمَّا كَانَ الْيَوْمُ الثَّالِثُ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِثْلَ مَقَالَتِهِ أَيْضًا فَطَلَعَ ذَلِكَ الرَّجُلُ عَلَى مِثْلِ حَالِهِ الْأُولَى ، فَلَمَّا قَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ تَبِعَهُ عَبْدُ اللَّهِ بْنُ عَمْرِو بْنِ الْعَاصِ فَقَالَ : إِنِّي لَاحَيْتُ أَبِي فَأَقْسَمْتُ أَنْ لَا أَدْخُلَ عَلَيْهِ ثَلَاثًا ، فَإِنْ رَأَيْتَ أَنْ تُؤْوِيَنِي إِلَيْكَ حَتَّى تَمْضِيَ فَعَلْتَ . قَالَ نَعَمْ قَالَ أَنَسٌ : وَكَانَ عَبْدُ اللَّهِ يُحَدِّثُ أَنَّهُ بَاتَ مَعَهُ تِلْكَ اللَّيَالِي الثَّلَاثَ فَلَمْ يَرَهُ يَقُومُ مِنْ اللَّيْلِ شَيْئًا ، غَيْرَ أَنَّهُ إِذَا تَعَارَّ وَتَقَلَّبَ عَلَى فِرَاشِهِ ذَكَرَ اللَّهَ عَزَّ وَجَلَّ وَكَبَّرَ حَتَّى يَقُومَ لِصَلَاةِ الْفَجْرِ . قَالَ عَبْدُ اللَّهِ : غَيْرَ أَنِّي لَمْ أَسْمَعْهُ يَقُولُ إِلَّا خَيْرًا . فَلَمَّا مَضَتْ الثَّلَاثُ لَيَالٍ وَكِدْتُ أَنْ أَحْتَقِرَ عَمَلَهُ قُلْتُ : يَا عَبْدَ اللَّهِ إِنِّي لَمْ يَكُنْ بَيْنِي وَبَيْنَ أَبِي غَضَبٌ وَلَا هَجْرٌ ثَمَّ ، وَلَكِنْ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ لَكَ ثَلَاثَ مِرَارٍ : ( يَطْلُعُ عَلَيْكُمْ الْآنَ رَجُلٌ مِنْ أَهْلِ الْجَنَّةِ ) فَطَلَعْتَ أَنْتَ الثَّلَاثَ مِرَارٍ ، فَأَرَدْتُ أَنْ آوِيَ إِلَيْكَ لِأَنْظُرَ مَا عَمَلُكَ فَأَقْتَدِيَ بِهِ ، فَلَمْ أَرَكَ تَعْمَلُ كَثِيرَ عَمَلٍ ، فَمَا الَّذِي بَلَغَ بِكَ مَا قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ فَقَالَ مَا هُوَ إِلَّا مَا رَأَيْتَ ، قَالَ : فَلَمَّا وَلَّيْتُ دَعَانِي فَقَالَ : مَا هُوَ إِلَّا مَا رَأَيْتَ ؛ غَيْرَ أَنِّي لَا أَجِدُ فِي نَفْسِي لِأَحَدٍ مِنْ الْمُسْلِمِينَ غِشًّا وَلَا أَحْسُدُ أَحَدًا عَلَى خَيْرٍ أَعْطَاهُ اللَّهُ إِيَّاهُ . فَقَالَ عَبْدُ اللَّهِ : هَذِهِ الَّتِي بَلَغَتْ بِكَ ، وَهِيَ الَّتِي لَا نُطِيقُ .
അനസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ നബിയുടെ(സ്വ) കൂടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘ഇപ്പോള്‍ സ്വര്‍ഗാവകാശികളില്‍പ്പെട്ട ഒരാള്‍ നിങ്ങളിലേക്ക്‌ വരും’. ആ സമയത്ത്‌ വുളുവെടുത്ത്‌ താടി നനഞ്ഞ, ഇടതു കൈയില്‍ ചെരിപ്പ്‌ പിടിച്ച അന്‍സ്വാരികളില്‍പ്പെട്ട ഒരാള്‍ അവിടെ പ്രത്യക്ഷപ്പെട്ടു. പിറ്റേ ദിവസവും നബി(സ്വ) അതുപോലെ പറയുകയും തലേ ദിവസത്തെപോലെ ആ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്‌തു. മൂന്നാമത്തെ ദിവസവും നബി(സ്വ) അതാവര്‍ത്തിച്ചു. നബി (സ്വ) അവിടെനിന്ന്‌ എഴുന്നേറ്റപ്പോള്‍, ആ മനുഷ്യനെ അബ്‌ദുല്ലാഹിബ്‌നു അംറ്‌ ബ്‌നു ആസ്വ്(റ) പിന്തുടര്‍ന്നു. എന്നിട്ടയാളോട്‌ പറഞ്ഞു: ‘എന്റെ പിതാവും ഞാനുമായി ഒരു വാക്ക് തര്‍ക്കമുണ്ടായി. ഇനി മൂന്ന്‌ ദിവസം കഴിഞ്ഞേ ഞാന്‍ അദ്ദേഹത്തിനടുത്ത്‌ പോകൂ എന്ന്‌ ശപഥം ചെയ്‌തിരിക്കയാണ്‌. അത്രയും സമയം ഞാന്‍ താങ്കളുടെ കൂടെ കഴിയട്ടെ?’ അയാള്‍ പറഞ്ഞു: ‘ശരി’. പിന്നീടുള്ള സംഭവം അനസ്‌(റ) വിവരിക്കുന്നു: ആ മനുഷ്യനോടൊപ്പം മൂന്ന്‌ രാത്രി ഞാന്‍ കഴിഞ്ഞു കൂടിയെങ്കിലും രാത്രിയിലൊന്നും അദ്ദേഹം നിന്ന്‌ നമസ്‌കരിക്കുന്നതായി കണ്ടില്ല, ഉറക്കത്തില്‍ വിരിപ്പില്‍ തിരിഞ്ഞു മറിയുമ്പോള്‍ അല്ലാഹുവിനെ സ്‌മരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രഭാതമാകുമ്പോള്‍ സുബ്‌ഹി നമസ്‌കാരത്തിനായി എഴുന്നേല്‍ക്കുകയും ചെയ്‌തിരുന്നു. നല്ലത്‌ മാത്രം പറയുന്ന ഒരാളായിട്ടാണ്‌ എനിക്ക്‌ തോന്നിയത്‌. മൂന്ന്‌ ദിവസം കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന്റെ കര്‍മങ്ങള്‍ വളരെ നിസ്സാരമാണല്ലോ എന്നാണെനിക്ക്‌ തോന്നിയത്‌. ഞാന്‍ അദ്ദേഹത്തോട്‌ പറഞ്ഞു: ‘അല്ലയോ സഹോദരാ, എനിക്കും എന്റെ പിതാവിനുമിടയില്‍ പ്രശ്‌നമോ പിണക്കമോ ഒന്നുമില്ല. താങ്കളെ നബി(സ്വ) സ്വര്‍ഗാവകാശികളില്‍ ഒരാള്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌ കേട്ടപ്പോള്‍, താങ്കളുടെ കര്‍മ്മങ്ങള്‍ എന്തൊക്കെ എന്ന്‌ മനസ്സിലാക്കി അവ പിന്തുടരുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ നിങ്ങളോടൊപ്പം വന്ന്‌ താമസിച്ചത്‌. എന്നാല്‍ താങ്കള്‍ കൂടുതല്‍ സല്‍കര്‍മങ്ങളൊന്നും ചെയ്‌തതായി ഞാന്‍ കണ്ടില്ല. താങ്കളെക്കുറിച്ച്‌ നബി(സ്വ) ഇങ്ങനെ പറയാന്‍ കാരണമെന്താണ്‌?’ അയാള്‍ പറഞ്ഞു: ‘താങ്കള്‍ എന്നില്‍ കണ്ട കാര്യങ്ങളല്ലാതെ മറ്റൊന്നുമില്ല. പക്ഷേ, ഞാന്‍ ഒരാളെയും വഞ്ചിക്കുകയോ അല്ലാഹു ഒരാള്‍ക്ക്‌ നല്‍കിയതിന്റെ പേരില്‍ അയാളോട്‌ അസൂയ കാണിക്കുകയോ ചെയ്‌തിട്ടില്ല’. ഇതു കേട്ട അബ്‌ദുല്ലാഹിബ്‌നു അംറ്‌ ബ്‌നു ആസ്വ്(റ) പറഞ്ഞു: ‘ഇതാണോ താങ്കളെ ആ സ്ഥാനത്ത്‌ എത്തിച്ചത്‌, അതാകട്ടെ ഞങ്ങള്‍ക്ക്‌ പ്രയാസകരവുമാണ്‌.’ (അഹ്മദ്)

يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ – إِلَّا مَنْ أَتَى ٱللَّهَ بِقَلْبٍ سَلِيمٍ

അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ‍ചെന്നവര്‍ക്കൊഴികെ. (ഖു൪ആന്‍:26/88-89)

അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവ൪ സ്വ൪ഗത്തില്‍ നി൪ഭയരായി പരസ്പരം പകയൊന്നുമില്ലാതെ സഹോദരങ്ങളെന്നപോലെ കഴിയുന്നതാണ്. ഈ ദുന്‍യാവില്‍ പകയോടെയും അസൂയയോടെയും കഴിയുന്നവ൪ക്കെങ്ങനെ സ്വ൪ഗത്തില്‍ പരസ്പരം പകയൊന്നുമില്ലാതെ സഹോദരങ്ങളെന്നപോലെ കഴിയാന്‍ സാധിക്കും?

إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَعُيُونٍ – ٱدْخُلُوهَا بِسَلَٰمٍ ءَامِنِينَ – وَنَزَعْنَا مَا فِى صُدُورِهِم مِّنْ غِلٍّ إِخْوَٰنًا عَلَىٰ سُرُرٍ مُّتَقَٰبِلِينَ

തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ തോട്ടങ്ങളിലും അരുവികളിലുമായിരിക്കും. നിര്‍ഭയരായി ശാന്തിയോടെ അതില്‍ പ്രവേശിച്ച് കൊള്ളുക. (എന്ന് അവര്‍ക്ക് സ്വാഗതം ആശംസിക്കപ്പെടും.) അവരുടെ ഹൃദയങ്ങളില്‍ വല്ല വിദ്വേഷവുമുണ്ടെങ്കില്‍ നാമത് നീക്കം ചെയ്യുന്നതാണ്‌. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും. (ഖു൪ആന്‍:15/45-47)

മനുഷ്യ മനസ്സ് അസൂയക്ക് പ്രേരണ നല്‍കുന്നതാണെങ്കിലും സത്യവിശ്വാസം സ്വീകരിക്കുന്നവരില്‍ നിന്ന് അസൂയ ഇല്ലാതെയാകുന്നു. കാരണം ഈമാനും അസൂയയും ഒരു സത്യവിശ്വാസിയുടെ ഹൃദയത്തിൽ ഒന്നിച്ച് നിലനിൽക്കുകയില്ല. ഇതിന്റെ മറുവശവും ഉണ്ട്. അസൂയ വന്നാല്‍ അവിടെ ഈമാന്‍ നിലനില്‍ക്കില്ല. അസൂയയായിരുന്നല്ലോ ജൂത-ക്രൈസ്തവര്‍ക്ക് മുഹമ്മദ് നബി(സ്വ)യില്‍ അവിശ്വസിക്കാന്‍ കാരണമായത്. തൗറാത്തിലും ഇഞ്ചീലിലും മുഹമ്മദ് നബിയെ കുറിച്ചും അവിടുത്തെ അനുയായികളുടെ പ്രത്യേകതകളെ കുറിച്ചും വിവരിച്ചിട്ടും അവര്‍ അദ്ദേഹത്തില്‍ അവിശ്വസിച്ചു, കാരണം അസൂയ തന്നെ. അതുണ്ടായാല്‍ ആ ഹൃദയത്തില്‍ ഈമാന്‍ പ്രകടമാകില്ല. കാരണം ഈമാന്‍ അല്ലാഹുവില്‍ നിന്നും ലഭിക്കുന്ന അനുഗ്രഹമാണെങ്കില്‍ അസൂയ പിശാചില്‍ നിന്നും വരുന്നതാണ്. അവ രണ്ടും ഒരുമിച്ച് നമ്മില്‍ നില്‍ക്കില്ല. നബി(സ്വ) തന്നെ ഇക്കാര്യം നമ്മെ അറിയിച്ചിട്ടുണ്ട്:
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : لاَ يَجْتَمِعَانِ فِي قَلْبِ عَبْدٍ الإِيمَانُ وَالْحَسَدُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നബി(സ്വ) പറഞ്ഞു: ഈമാനും അസൂയയും ഒരു അടിമയുടെ ഹൃദയത്തിൽ ഒരിക്കലും ഒന്നിച്ച് നില നിൽക്കുകയില്ല. (നസാഇ:3110)

മറ്റൊരാള്‍ക്ക് അല്ലാഹു നൽകിയ അനുഗ്രഹം നീങ്ങി പോകട്ടെയെന്ന് ആഗ്രഹിക്കലാണല്ലോ അസൂയ. ഇത് വിശ്വാസികള്‍ക്ക് ഉണ്ടാകാന്‍ പാടില്ല. നമ്മുടെ ഈമാനിന്റെ പൂര്‍ത്തീകരണം നടക്കുന്നത് തന്നെ താന്‍ ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുമ്പോഴാണ്. അതുകൊണ്ടുതന്നെ മറ്റള്ളവരുടെ നേട്ടത്തിൽ സത്യവിശ്വാസി സന്തോഷിക്കുന്നവനായിരിക്കും.
عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : لا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لأَخِيهِ مَا يُحِبُّ لِنَفْسِهِ ‏‏‏.
അനസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: സ്വന്തത്തിന് ഇഷ്ടപ്പെടുന്നതൊക്കെ തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും വിശ്വാസിയാകുകയില്ല. (ബുഖാരി:13)·
إن المؤمن يغبط والمنافق يحسد
നബി(സ്വ) പറഞ്ഞു: (സുഹൃത്തിന്റെ നേട്ടത്തിൽ) സത്യവിശ്വാസി സന്തോഷിക്കുന്നവനായിരിക്കും, കപടവിശ്വാസി അസൂയ വെക്കുന്നവനായിരിക്കും.

തനിക്ക് അനുഗ്രഹങ്ങള്‍ ലഭിക്കണമെന്നും അതില്‍ വര്‍ധനവ് ഉണ്ടാകണമെന്നുമാണല്ലോ ഏതൊരാളും ആഗ്രഹിക്കുന്നത്. താന്‍ ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങള്‍ വിശ്വാസികളാവുകയില്ല എന്ന ഹദീസിന്ന് എതിര് പ്രവര്‍ത്തിക്കലാണ് അസൂയ കാണിക്കുക എന്നത്.
സത്യവിശ്വാസികളെ, നാം ആരോടെങ്കിലും അസൂയ വെച്ച് പുല൪ത്താറുണ്ടോ? ഈമാനും അസൂയയും ഒരാളുടെ ഹൃദയത്തിൽ ഒരിക്കലും ഒന്നിച്ച് നില നിൽക്കുകയില്ലെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. നമ്മുടെ ഈമാന്‍ പൂ൪ണ്ണമായിട്ടില്ല എന്നതിനാലാണ് നമുക്ക് ആരോടെങ്കിലും അസൂയ തോന്നുന്നത്. ഈമാനിന്റെ റുക്നില്‍ പെട്ടതാണ് ഖളാഅ് ഖദ്റിലുള്ള വിശ്വാസം. അതിലെ ദു൪ബലത കാരണമാണ് അസൂയ സംഭവിക്കുന്നത്. ആ൪ക്ക് എന്ത് അനുഗ്രഹം ലഭിച്ചാലും അത് അല്ലാഹുവിന്റെ അറിവും നിര്‍ണ്ണയവുമനുസരിച്ച് മാത്രമാണ്, അത് അല്ലാഹു നേരത്തെ രേഖപ്പെടുത്തി വെച്ചിട്ടുള്ളതാണ്, അത് വിധിച്ചവന് ലഭിക്കുകതന്നെ ചെയ്യുന്നതാണ്. ഇത് വിശ്വസിക്കുന്ന ഒരാളിന് ആരോടും അസൂയ തോന്നുകയില്ല.
الواجب على العاقل مجانبة الحسد على الأحوال كلها؛ فإن أهون خصال الحسد هو ترك الرضا بالقضاء وإرادة ضد ما حكم الله
ഇബ്നുഹിബ്ബാന്‍(റഹി) പറഞ്ഞു:അസൂയ വർജ്ജിക്കുക എന്നുള്ളത് ബുദ്ധിയുള്ളവർക്ക് നിർബന്ധമാണ്. ഒരാളിൽ അസൂയ ഉണ്ട് എന്നതിനുള്ള അടയാളമാണ് ഖളാഇൽ തൃപ്തിപ്പെടാതിരിക്കുന്നതും അല്ലാഹുവിന്റെ വിധി അല്ലാതെ മറ്റൊന്ന് ആഗ്രഹിക്കലും.

ഐഹിക ജീവിതത്തെ നാം പരലോകത്തേക്കാള്‍ കൂടുതലായി ഇഷ്ടപ്പെടുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതാണ്.

അസൂയയെന്ന തിന്മയുടെ ഒട്ടനവധി ദുഷ്ഫലങ്ങള്‍ മുന്‍ഗാമികളും പിന്‍ഗാമികളും വിശദീകരിച്ചിട്ടുണ്ട്.

അലിയ്യുബ്‌നു അബീത്വാലിബ് (റ) പറയുന്നു: ‘അസൂയയിലൂടെ ഒരു വ്യക്തി സ്വന്തത്തെ കൊല്ലുന്നു. നിത്യമായ ദുഃഖം ഏറ്റെടുക്കുന്നു. പുകഞ്ഞുകൊണ്ടിരിക്കുന്ന ചിന്തയും തകരുന്ന് ഹൃദയവും അസൂയയുടെ ഭാഗമായിലഭിക്കുന്ന രോഗങ്ങളാണ്.’

മുആവിയ(റ) പറയുന്നു: ‘ഏതൊരാളെയും തൃപ്തിപ്പെടുത്താന്‍ എനിക്ക് സാധിക്കും. അസൂയാലുവിനെ ഒഴികെ. കാരണം മറ്റുള്ളവന്റെ അനുഗ്രഹം നീങ്ങിപ്പോയാലല്ലാതെ അവന്‍ തൃപ്തിപ്പെടുകയില്ല.’
قال ابن القيم -رحمه الله : وزوال الجبال عن أماكنها أيسر من زوال هذه الاربعة عمن بلي بها:الكبر ، الحسد ، الغضب ، الشهوة
ഇബ്നുല്‍ ഖയ്യിം (റഹി)പറഞ്ഞു: അഹങ്കാരം,അസൂയ,കോപം,ആഗ്രഹം ഈ നാല് കാര്യങ്ങളെ കൊണ്ട് പരീക്ഷിക്കപ്പെട്ട ഒരുത്തനില്‍നിന്ന് അത് നീക്കം ചെയ്യുന്നതിനേക്കാള്‍ എളുപ്പമാണ് പര്‍വ്വതങ്ങള്‍ അതിന്റെ സ്‌ഥാനങ്ങളില്‍നിന്ന് നീക്കം ചെയ്യുകയെന്നത്. (അല്‍ഫവാഹിദ്)
قال وهب بن منبه رحمه الله :وَلِلْحَاسِدِ ثَلَاثُ عَلَامَاتٍ:يَغْتَابُ إِذَا غَابَ الْمَحْسُودُ، وَيَتَمَلَّقُ إِذَا شَهِدَ، وَيَشْمَتُ بِالْمُصِيبَةَ.
വഹബ് ഇബ്’നു മുനബ്ബിഹ് (റഹി)പറഞ്ഞു: അസൂയാലുവിന് മൂന്ന് ലക്ഷണങ്ങളുണ്ട് . അസൂയവെക്കുന്നതാരോടോ , അവന്റെ അഭാവത്തിൽ പരദൂഷണം പറയും . നേരിൽ കാണുമ്പോൾ ( ഹൃദയത്തിൽ തട്ടാതെ ) സ്നേഹമൊലിപ്പിക്കും . അവന് വല്ല ദോഷവും ബാധിക്കുമ്പോൾ സന്തോഷിക്കും. ( حلية الأولياء )

മറ്റുള്ളവര്‍ അനുഗ്രഹങ്ങളില്‍ സുഖിക്കുന്ന പോലെ അസൂയാലു മനോവേദനയില്‍ സദാ വിഹരിക്കുന്നു. പരലോകത്തും അസൂയ ഏറെ ദോഷം ചെയ്യുന്നതാണ്. കാരണം അസൂയാലു താന്‍ ആരോടാണോ അസൂയ കാണിക്കുന്നത് അവനെക്കുറിച്ച് കളവ് പറയും. ഏഷണിയും പരദൂഷണവും പറയും. അവന്റെ അനുഗ്രഹങ്ങള്‍ നീങ്ങിപ്പോയാലല്ലാതെ ഇവന് സ്വസ്ഥതയില്ല. ഇതെല്ലാം തന്നെ അവന്റെ സല്‍കര്‍മ്മങ്ങള്‍ നഷ്ടപ്പെടാനും പരലോകത്ത് വിനയാകാനും കാരണങ്ങളാണ്. അല്ലാഹുവിന്റെ കോപത്തിന് ഇത്തരം സ്വഭാവങ്ങള്‍ കാരണമാകുമെന്നതില്‍ സംശയമില്ല.

അസൂയ പലവിധം

(ഒന്ന്) മറ്റൊരാള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ തനിക്കും ലഭിക്കണമെന്ന് ആഗ്രഹിക്കുക. ഇത് അസൂയയുടെ ഏറ്റവും താഴ്ന്ന അവസ്ഥയാണ്. ചിലപ്പോള്‍ സത്യവിശ്വാസികളെവരെ ഇത് ബാധിച്ചേക്കാം. മറ്റുള്ളവര്‍ക്ക് നല്‍കപ്പെട്ട അനുഗ്രഹങ്ങള്‍ നീങ്ങിപ്പോകാന്‍ ആഗ്രഹിക്കാതെ അതേ അനുഗ്രഹങ്ങള്‍ തനിക്കുമുണ്ടാകാന്‍ ആഗ്രഹിക്കല്‍ അസൂയയല്ലെന്ന് പണ്ഢിതന്‍മാ൪ പറഞ്ഞിട്ടുള്ളതായി കാണാം. എന്നാല്‍ മറ്റുള്ളവ൪ക്ക് ലഭിച്ചിട്ടുള്ള മുഴുവന്‍ കാര്യങ്ങളും തനിക്കും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നത് സത്യവിശ്വാസിക്ക് ഭൂഷണമല്ല. കാരണം പരലോകത്തേക്കാള്‍ ഇഹലോകത്തിന് പ്രാധാന്യം നല്‍കാന്‍ കാരണമായേക്കും.

(രണ്ട്) മറ്റുള്ളവര്‍ക്ക് നല്‍കപ്പെട്ട അനുഗ്രഹങ്ങള്‍ നീങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും, അയാള്‍ക്ക് പ്രസ്തുത അനുഗ്രഹങ്ങള്‍ ലഭിച്ചതില്‍ മനസ്സില്‍ ഒരു അസ്വസ്ഥത തോന്നുക. ഇത് വ്യക്തമായ അസൂയ തന്നെയാണ്. അതേപോലെ പ്രസ്തുത അനുഗ്രഹങ്ങള്‍ നീങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും എപ്പോഴെങ്കിലും അത് നീങ്ങിപ്പോകുമ്പോള്‍ മനസ്സില്‍ ഒരു സന്തോഷം തോന്നുന്നുവെങ്കില്‍ അതും വ്യക്തമായ അസൂയയില്‍ നിന്നുള്ളത് തന്നെയാണ്. ഒരു സത്യവിശ്വാസിയില്‍ ഈ സ്വഭാവം ഒരിക്കലും ഉണ്ടായിക്കൂടാ.

(മൂന്ന്) മറ്റൊരാള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ നീങ്ങിപ്പോകാന്‍ ആഗ്രഹിക്കുക. അല്ലാഹു ഒരു വ്യക്തിക്ക് നല്‍കിയ അനുഗ്രഹത്തില്‍ വെറുപ്പ് പ്രകടിപ്പിക്കലാണ് അവന്‍ ചെയ്യുന്നത്. തനിക്കാവശ്യമുണ്ടായിട്ടല്ല, മറിച്ച് അവനെന്തിന് ഇതു നല്‍കി എന്ന ദുഷിച്ച ചിന്തയാണിവിടെ പ്രവര്‍ത്തിക്കുന്നത്. അല്ലാഹുവിന്റെ വിധിയില്‍ തൃപ്തിയില്ലായ്മയാണിത്. ഇതാണ് അസൂയയുടെ ഏറ്റവും ദുഷിച്ച അവസ്ഥ. മേല്‍ സൂചിപ്പിച്ച കാരണങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് അസൂയയുടെ കടുപ്പവും വര്‍ധിച്ചുകൊണ്ടിരിക്കും.

അസൂയ മാറാന്‍ എന്തുണ്ട് പരിഹാരം?

(1) അല്ലാഹുവിന്റെ ഖളാഅ് ആണ് മനസിനെ പഠിപ്പിക്കുക

ആ൪ക്ക് എന്ത് നന്‍മ ലഭിച്ചിട്ടുണ്ടെങ്കിലും അത് അല്ലാഹുവിന്റെ ഖളാഅ് ആണ് മനസിനെ പഠിപ്പിക്കുക.

أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ ۚ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۚ وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَٰتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا ۗ وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ

അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം പങ്ക് വെച്ചു കൊടുക്കുന്നത്‌? നാമാണ് ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്ക് വെച്ചുകൊടുത്തത്‌. അവരില്‍ ചിലര്‍ക്ക് ചിലരെ കീഴാളരാക്കി വെക്കത്തക്കവണ്ണം അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപരി നാം പല പടികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിന്റെ രക്ഷിതാവിന്റെ കാരുണ്യമാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനെക്കാള്‍ ഉത്തമം. (ഖു൪ആന്‍:43/32)

ആ൪ക്ക് എന്ത് അനുഗ്രഹം ലഭിച്ചാലും അത് അല്ലാഹുവിന്റെ അറിവും നിര്‍ണ്ണയവുമനുസരിച്ച് മാത്രമാണ്, അത് അല്ലാഹു നേരത്തെ രേഖപ്പെടുത്തി വെച്ചിട്ടുള്ളതാണ്, അത് വിധിച്ചവന് ലഭിക്കുകതന്നെ ചെയ്യുന്നതാണ് എന്നുള്ളത് മനസ്സിനെ പഠിപ്പിക്കുക.

(2)അല്ലാഹുവിന്റെ കോപത്തിന് താന്‍ വിധേയനാവുകയാണെന്ന് ഓര്‍ക്കുക

ആരോടെങ്കിലും അസൂയ വെക്കുമ്പോള്‍ അല്ലാഹുവിന്റെ കോപത്തിന് താന്‍ വിധേയനാവുകയാണെന്ന് ഓര്‍ക്കുക. കാരണം അല്ലാഹുവിന്റെ വീതം വെക്കലിനെയാണ് ഇവിടെ അസൂയാലു വെറുക്കുന്നത്. അസൂയ വെക്കാന്‍ കാരണം അല്ലാഹുവിന്റെ തീരുമാനത്തില്‍ അതൃപ്തിയുള്ളതാണല്ലോ. അല്ലെങ്കില്‍ എന്തിന് ഒരാള്‍ക്ക് നല്‍കപ്പെട്ട അനുഗ്രഹത്തില്‍ മറ്റുള്ളവര്‍ അതൃപ്തി കാണിക്കണം? ഒരു കവിയുടെ വാചകം കാണുക:

”അറിയുക, നിന്നോട് അസൂയ കാണിക്കുന്നവനോട് നീ പറയണം: ആരോടാണ് നീ മോശമായ മര്യാദ കാണിക്കുന്നതെന്ന് നിനക്ക് അറിയുമോ? അല്ലാഹുവിന്റെ വിധിയെ നീ മോശമായി കാണുന്നുവല്ലേ? അവന്‍ എനിക്ക് നല്‍കിയതില്‍ തീര്‍ച്ചയായും നീ തൃപ്തി കാണിക്കുന്നുമില്ലല്ലോ. അല്ലാഹു എനിക്ക് (അവന്റെ അനുഗ്രഹങ്ങള്‍) വര്‍ധിപ്പിച്ച് തന്നതിലൂടെ എന്റെ റബ്ബ് നിന്നെ വല്ലാതെ നിന്ദ്യനാക്കിയിരിക്കുന്നു. നീ(അനുഗ്രഹങ്ങള്‍) തേടുന്ന മാര്‍ഗങ്ങളെല്ലാം നിന്റെ മേല്‍ അടക്കപ്പെടുകയും ചെയ്തിരിക്കുന്നു.”

അസൂയയുടെ പരിണിതഫലം എന്തെന്ന് വിവരിക്കുകയാണ് കവി ഈ വരികളിലൂടെ ചെയ്യുന്നത്.

(3) അസൂയ സ്വന്തത്തെയാണ് ഉപദ്രവിക്കുകയെന്ന് തിരിച്ചറിയുക.

وَلَا يَحِيقُ ٱلْمَكْرُ ٱلسَّيِّئُ إِلَّا بِأَهْلِهِ

ദുഷിച്ച തന്ത്രം (അതിന്റെ ഫലം) അത് പ്രയോഗിച്ചവരില്‍ തന്നെയാണ് വന്നുഭവിക്കുക. (ഖു൪ആന്‍:35/43)

അലിയ്യുബ്‌നു അബീത്വാലിബ് (റ) പറയുന്നു: ‘അസൂയയിലൂടെ ഒരു വ്യക്തി സ്വന്തത്തെ കൊല്ലുന്നു. നിത്യമായ ദുഃഖം ഏറ്റെടുക്കുന്നു. പുകഞ്ഞുകൊണ്ടിരിക്കുന്ന ചിന്തയും തകരുന്ന് ഹൃദയവും അസൂയയുടെ ഭാഗമായിലഭിക്കുന്ന രോഗങ്ങളാണ്.’

(4) അസൂയകൊണ്ട് ആ വ്യക്തിയുടെ അനുഗ്രഹം ഒരിക്കലും നീങ്ങിപ്പോകുന്നതല്ലെന്ന് തിരിച്ചറിയുക

തന്റെ അസൂയകൊണ്ട് ആ വ്യക്തിയുടെ അനുഗ്രഹം ഒരിക്കലും നീങ്ങിപ്പോകുന്നതല്ല എന്ന് തിരിച്ചറിയുക. പിന്നെന്തിന് നാം അസൂയപ്പെടണം?

(5) പ്രാ൪ത്ഥിക്കുക

നമ്മുടെ സഹോദരനില്‍ വല്ല നന്മയോ നേട്ടമോ കണ്ടാല്‍ അല്ലാഹുവിന്റെ ബറക്കത് (അനുഗ്രഹം) വര്‍ദ്ധിക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതാണ്. بَارَك الله فيه (ബാറക്കല്ലാഹു ഫീഹി – അല്ലാഹുവിന്റെ അനുഗ്രഹം അതില്‍ ഉണ്ടാവട്ടെ) وَبَارَكَ اللهُ لَكَ (ബാറക്കല്ലാഹു ലക – അല്ലാഹുവിന്റെ അനുഗ്രഹം താങ്കളില്‍ ഉണ്ടാവട്ടെ) എന്നൊക്കെ പ്രാ൪ത്ഥിക്കാവുന്നതാണ്.

നബി(സ്വ) അരുളി : നിങ്ങളിലൊരാള്‍ തന്നില്‍ തന്നെയോ, തന്റെ ധനത്തിലോ തന്റെ സഹോദരനിലോ ആശ്ചര്യപ്പെടുത്തുന്ന നന്മ വല്ലതും കണ്ടാല്‍ അവന്‍ അതില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കട്ടെ.(സ്വഹീഹ് ജാമിഉ :556)
(6) പരലോകത്തേക്കാള്‍ ദുന്‍യാവിന് പ്രാധാന്യം കൊടുക്കാതിരിക്കുക
فَوَاللَّهِ لاَ الْفَقْرَ أَخْشَى عَلَيْكُمْ، وَلَكِنْ أَخْشَى عَلَيْكُمْ أَنْ تُبْسَطَ عَلَيْكُمُ الدُّنْيَا كَمَا بُسِطَتْ عَلَى مَنْ كَانَ قَبْلَكُمْ، فَتَنَافَسُوهَا كَمَا تَنَافَسُوهَا وَتُهْلِكَكُمْ كَمَا أَهْلَكَتْهُمْ
നബി(സ്വ) പറഞ്ഞു : അല്ലാഹുവിനെ തന്നയാണെ സത്യം, ഞാന്‍ നിങ്ങളില്‍ ദാരിദ്യത്തെ ഭയപ്പെടുന്നില്ല, എന്നാല്‍ നിങ്ങളുടെ മുമ്പുള്ളവ൪ക്ക് ലഭിച്ചതുപോലെ നിങ്ങള്‍ക്കും ദുന്‍യാവ് വിശാലമായി ലഭിക്കുന്നതാണ് ഞാന്‍ ഭയപ്പെടുന്നത്. അങ്ങനെ അവ൪ മല്‍സരിച്ചതുപോലെ നിങ്ങളും മല്‍സരിക്കുന്നതും അവ൪ നശിച്ചതുപോലെ നിങ്ങളും നശിക്കുന്നതുമാണ്. (ബുഖാരി: 3158)

(7) ദുന്‍യാവിന്റെ വിഷയത്തില്‍ നമ്മേക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കുക
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏ “‏ إِذَا نَظَرَ أَحَدُكُمْ إِلَى مَنْ فُضِّلَ عَلَيْهِ فِي الْمَالِ وَالْخَلْقِ، فَلْيَنْظُرْ إِلَى مَنْ هُوَ أَسْفَلَ مِنْهُ ‏”‏‏.‏
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ശരീരം, സമ്പത്ത് എന്നിവയാൽ നിങ്ങളെക്കാൾ അനുഗ്രഹിക്കപ്പെട്ടവരിലേക്ക് നിങ്ങൾ നോക്കുമ്പോൾ അവയിൽ തന്നെക്കാൾ താഴെയുള്ളവരിലേക്കും അവൻ നോക്കട്ടെ. (ബുഖാരി: 6490)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ انْظُرُوا إِلَى مَنْ أَسْفَلَ مِنْكُمْ وَلاَ تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ فَهُوَ أَجْدَرُ أَنْ لاَ تَزْدَرُوا نِعْمَةَ اللَّهِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നിങ്ങളില്‍ താഴെയുള്ളവരിലേക്ക് നിങ്ങള്‍ നോക്കുക, നിങ്ങള്‍ക്ക് മുകളിലുള്ളവരിലേക്ക് നിങ്ങള്‍ നോക്കരുത്. അതാണ് അല്ലാഹുവിന്റെ (നിങ്ങളുടെ മേലുള്ള) അനുഗ്രഹങ്ങളെ നിസ്സാരമായി കാണാതിരിക്കാന്‍ നിങ്ങള്‍ക്ക് സഹായകരമായിട്ടുള്ളത്. (മുസ്ലിം:2963)

അസൂയയില്‍ അനുവദനീയമായിട്ടുള്ളത്
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ لاَ حَسَدَ إِلاَّ فِي اثْنَتَيْنِ رَجُلٌ عَلَّمَهُ اللَّهُ الْقُرْآنَ فَهُوَ يَتْلُوهُ آنَاءَ اللَّيْلِ وَآنَاءَ النَّهَارِ فَسَمِعَهُ جَارٌ لَهُ فَقَالَ لَيْتَنِي أُوتِيتُ مِثْلَ مَا أُوتِيَ فُلاَنٌ فَعَمِلْتُ مِثْلَ مَا يَعْمَلُ، وَرَجُلٌ آتَاهُ اللَّهُ مَالاً فَهْوَ يُهْلِكُهُ فِي الْحَقِّ فَقَالَ رَجُلٌ لَيْتَنِي أُوتِيتُ مِثْلَ مَا أُوتِيَ فُلاَنٌ فَعَمِلْتُ مِثْلَ مَا يَعْمَلُ ‏”‏‏
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: രണ്ടാളുകളുടെ കാര്യത്തിലല്ലാതെ അസൂയ പാടില്ല. ഒരാള്‍ക്ക് അല്ലാഹു ഖുര്‍ആന്‍ പഠിപ്പിച്ചു. അവന്‍ രാത്രിയിലും പകല്‍ സമയങ്ങളിലും അതുപാരായണം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ തന്റെ അയല്‍വാസി അതു കേള്‍ക്കുമ്പോള്‍ ഇവന് ലഭിച്ചത് പോലെയുളള അറിവ് എനിക്കും ലഭിച്ചിരുന്നെങ്കില്‍ എന്ന് പറയും. മറ്റൊരാള്‍, അല്ലാഹു അവന് കുറെ ധനം നല്‍കിയിട്ടുണ്ട്. അവനത് സത്യമാര്‍ഗ്ഗത്തില്‍ ചിലവ് ചെയ്യുന്നു. മറ്റൊരുവന്‍ അതുകാണുമ്പോള്‍ ഇന്നവന് ലഭിച്ചപോലെയുളള ധനം എനിക്ക് ലഭിച്ചെങ്കില്‍ നന്നായിരുന്നേനെ എന്ന് പറയും അവന്‍ പ്രവര്‍ത്തിച്ചതുപോലെ എനിക്കും പ്രവര്‍ത്തിക്കാമായിരുന്നുവല്ലോ. (ബുഖാരി:5026)
عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: لاَ حَسَدَ إِلاَّ عَلَى اثْنَتَيْنِ، رَجُلٌ آتَاهُ اللَّهُ الْكِتَابَ وَقَامَ بِهِ آنَاءَ اللَّيْلِ، وَرَجُلٌ أَعْطَاهُ اللَّهُ مَالاً فَهْوَ يَتَصَدَّقُ بِهِ آنَاءَ اللَّيْلِ وَالنَّهَارِ ‏
ഇബ്നുഉമറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഇബ്നുഉമര്‍(റ) നിവേദനം: നബി(സ്വ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: രണ്ട് കാര്യത്തില്‍ അല്ലാതെ അസൂയയില്ല. ഒരാള്‍ക്ക് അല്ലാഹു ഖുര്‍ആന്‍ മന:പ്പാഠമാക്കി നല്‍കിയിട്ടുണ്ട്. അയാള്‍ അതുമായി രാത്രിയുടെ യാമങ്ങളില്‍ എഴുന്നേറ്റ് നമസ്കരിക്കുന്നു. മറ്റൊരുപുരുഷന്‍ അയാള്‍ക്ക് അല്ലാഹു ധനം നല്‍കിയിട്ടുണ്ട്. അയാള്‍ അതു രാത്രിയിലും പകലിലും ധര്‍മ്മം ചെയ്യുന്നു. (ബുഖാരി:5025)
عَنْ عَبْدَ اللَّهِ بْنَ مَسْعُودٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ “‏ لاَ حَسَدَ إِلاَّ فِي اثْنَتَيْنِ رَجُلٌ آتَاهُ اللَّهُ مَالاً فَسُلِّطَ عَلَى هَلَكَتِهِ فِي الْحَقِّ، وَرَجُلٌ آتَاهُ اللَّهُ الْحِكْمَةَ، فَهْوَ يَقْضِي بِهَا وَيُعَلِّمُهَا ‏”‏‏.‏
അബ്ദുല്ലാഹിബ്നു മസ്ഊദില്‍(റ) നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: രണ്ടുപേരുടെ കാര്യത്തിലല്ലാതെ അസൂയ പാടുള്ളതല്ല. ഒരാൾക്ക് അല്ലാഹു ധനം കൊടുക്കുകയും സത്യ(മാർഗ്ഗ)ത്തിൽ അയാളത് വിനിയോഗിക്കുകയും ചെയ്യുന്നു. മറ്റൊരാൾക്ക് അല്ലാഹു നൽകിയ അറിവ്‍ പ്രകാരം വിധിനടത്തുകയും അത് (മറ്റുള്ളവർക്ക്) പഠിപ്പിക്കുകയും ചെയ്യുന്നു. (ബുഖാരി: 73)

ഇവിടെ അസൂയ അനുവദനീയമാണെന്ന് പറയുമ്പോള്‍ പ്രസ്തുത അനുഗ്രഹം ലഭിച്ചയാളിനോട് അസൂയ വെച്ച് പുല൪ത്തണമെന്നോ അത് നീങ്ങിപ്പോകണമെന്ന് ആഗ്രഹിക്കലോ അല്ല. പ്രസ്തുത അനുഗ്രഹങ്ങള്‍ എനിക്കുകൂടി ലഭിക്കുകയാണെങ്കില്‍ അതനുസരിച്ച് പ്രവ൪ത്തിക്കാമെന്ന് ആഗ്രഹിക്കലാണ്.

‏قال الشيخ ابن عثيمين رحمه الله:

إذا رأيت الله أنعم على غيرك بمال، أو علم، أو صحـة، أو جاه، أو أولاد، أو غير ذلك، فقل:

اللهم إني أسألك من فضلك، كما قال عز وجل: ﴿واسألوا الله من فضله﴾ أما أن تبقى مغموما محزونا كلما رأيت نعمة من الله على أحد، اغتممت فسوف تحرق نفسك،

‏وكلما أحسست بشيء من الحسد، فقل: أعوذ بالله من الشيطان الرجيم، اللهم إني أسألك من فضلك كما أعطيت هؤلاء ألا تحرمني .

اللقاءات الشهرية (٣٩)

ഇബ്നു ഉഥൈമീൻ (رحمه الله)പറയുന്നു :-

അല്ലാഹു മറ്റുള്ളവർക്കു സമ്പത്തിലോ ആരോഗ്യത്തിലോ അറിവിലോ സ്ഥാനങ്ങളിലോ സന്താനങ്ങളിലോ മറ്റെന്തെങ്കിലോ അനുഗ്രഹനങ്ങൾ ചൊരിയുന്നതായി അപ്പോൾ നീ പറയുക اللهم إني أسألك من فضلك അല്ലാഹുവേ ഞാൻ നിന്റെ ഔദാര്യത്തിൽ നിന്ന് ചോദിക്കുന്നു… അല്ലാഹു പറഞ്ഞ പോലെ
{ واسألوا الله من فضله}
നിങ്ങൾ അവന്റെ ഔദാര്യത്തിൽ നിന്ന് ചോദിക്കുവിൻ.
എന്നാൽ മറ്റുള്ളവർക്കു അനുഗ്രഹങ്ങൾ കിട്ടുമ്പോഴൊക്കെ വിഷമം മൂടി മൂകനായി നിന്നാൽ…നീ നിന്നെ തന്നെ നശിപ്പിച്ചേക്കാം… എപ്പോഴൊക്കെ വല്ല അസൂയ അനുഭവപ്പെട്ടാൽ أعوذ بالله من الشيطان الرجيم أسألك من فضلك كما أعطيت هؤلاء ألا تحرمني .
അല്ലാഹുവേ ഞാൻ നിന്റെ ഔദാര്യത്തിൽ നിന്ന് ചോദിക്കുന്നു നീ അവർക്കു നൽകിയപോലെ, എനിക്ക് നീ തടയല്ലേ….

        
                   
www.kanzululoom.com     
Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.

SIMILAR POSTS