മരണത്തിന്റെ മുന്നറിയിപ്പുകള്‍
നിവേദക സംഘങ്ങളുടെ വരവ്
മക്കാ വിജയത്തെ തുട൪ന്ന് അറേബ്യന്‍ ഭൂഖണ്ഢം മുഴുവന്‍ ഇസ്ലാമിന് കീഴൊതുങ്ങി. അറേബ്യ മുഴുവനും സത്യവിശ്വാസത്തിന്റെയും മനുഷ്യത്വത്തിന്റെയും നാടായി മാറി. ഇസ്ലാമിനെ ആശ്ലേഷിക്കുവാനായി നാനാപ്രദേശങ്ങളില്നിന്നും ആള്‍ക്കൂട്ടങ്ങള്‍ തുടരെത്തുടരെ മദീനയിലേക്ക് പ്രവഹിച്ചു കൊണ്ടിരുന്നു. ഖുറൈശികള്‍ പൂ൪ണ്ണമായും മുഹമ്മദ് നബിﷺക്ക് കീഴൊതുങ്ങി. മുഹമ്മദിനോട് ഇനി യുദ്ധം ചെയ്താല്‍ വിജയ സാധ്യതയില്ലെന്ന് അറബികള്‍ മനസ്സിലാക്കി. അതോടെ ശത്രുതകള്‍ ഇല്ലാതെയായി. ജനങ്ങള്‍ കൂട്ടംകൂട്ടമായി ഇസ്ലാമിലേക്ക് പ്രവേശിക്കുവാന്‍ തുടങ്ങി. ഈ രംഗം അല്ലാഹു വിശദീകരിക്കുന്നത് കാണുക:
إِذَا جَآءَ نَصْرُ ٱللَّهِ وَٱلْفَتْحُ – وَرَأَيْتَ ٱلنَّاسَ يَدْخُلُونَ فِى دِينِ ٱللَّهِ أَفْوَاجًا – فَسَبِّحْ بِحَمْدِ رَبِّكَ وَٱسْتَغْفِرْهُ ۚ إِنَّهُۥ كَانَ تَوَّابًۢا
അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍. ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍ നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന് പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു. (ഖു൪ആന്‍:110/1-3)
ഇതോടെ ഒട്ടനവധി നിവേദക സംഘങ്ങള്‍ പ്രവാചകനിലേക്ക് വരവായി. അത്വാരിദ് ബ്നു ഹാജിബുത്തമീമി, ബനൂആമി൪, ഉമാമുബ്നു സഅ്ലബ, അബ്ദുല്‍ ഖൈസ്, ബനൂ ഹനീഫ തുടങ്ങിയവരെല്ലാം നബിﷺയിലേക്ക് വന്ന നിവേദക സംഘങ്ങളായിരുന്നു. ഖാലിദ് ഇബ്നു വലീദിന്റെ(റ) കരങ്ങളിലൂടെ ബനൂ ഹാരിസുബ്നു കഅ്ബ് മുസ്ലിമാകുകയും നബിﷺയുടെ അടുത്തേക്ക് വരികയും ചെയ്തു. അങ്ങനെ അറേബ്യയില്‍ നിന്ന് ജാഹിലിയ്യത്തിന്റെ പൊടിപടലങ്ങള്‍ നീങ്ങി. ജീവനില്ലാത്ത ബിംബങ്ങളെ ആരാധിക്കുന്ന അവസ്ഥയില്‍ നിന്നും അല്ലാഹുവിനോട് മാത്രം പ്രാ൪ത്ഥിക്കുകയും അവനില്‍ മാത്രം പ്രതീക്ഷയ൪പ്പിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ആളുകള്‍ മാറി. നിവേദക സംഘങ്ങള്‍ ഇങ്ങോട്ട് വരാന്‍ കാത്തിരിക്കാതെ നബി ﷺ പലരേയും പ്രഗല്ഭരിലേക്ക് ദൂതന്മാരായി അയച്ചു. ചുരുക്കത്തില്‍ മക്കയുടെ വിജയവും കൂട്ടംകൂട്ടമായുള്ള അറബികളുടെ ഇസ്ലാമിലേക്കുള്ള വരവും നബിﷺയുടെ ദൌത്യം പൂ൪ണ്ണമായി എന്നതിന്റെ തെളിവായിരുന്നു.
عن ابن عمر قال : أنزلت هذه السورة : ” إذا جاء نصر الله والفتح ” على رسول الله صلى الله عليه وسلم أوسط أيام التشريق ، فعرف أنه الوداع
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ‘അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍…’ എന്ന സൂറത്ത് നബിﷺക്ക് ഇറങ്ങിയത് അയ്യാമുത്തശ്രീക്വിന്റെ മധ്യത്തിലായിരുന്നു. ഇതില്‍നിന്ന് താന്‍ വിടവാങ്ങാനായിരിക്കുന്നുവെന്ന് അവിടുന്ന് മനസ്സിലാക്കിയിരുന്നു. (സുനനുല്‍ ബൈഹഖി)
عَنِ ابْنِ عَبَّاسٍ، أَنَّ عُمَرَ ـ رضى الله عنه ـ سَأَلَهُمْ عَنْ قَوْلِهِ تَعَالَى {إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ} قَالُوا فَتْحُ الْمَدَائِنِ وَالْقُصُورِ قَالَ مَا تَقُولُ يَا ابْنَ عَبَّاسٍ قَالَ أَجَلٌ أَوْ مَثَلٌ ضُرِبَ لِمُحَمَّدٍ صلى الله عليه وسلم نُعِيَتْ لَهُ نَفْسُهُ.
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍…എന്ന സൂറത്തിനെ കുറിച്ച് ഉമര്‍(റ) സ്വഹാബിമാരോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘രാജ്യങ്ങളും കൊട്ടാരങ്ങളും വിജയിച്ചടക്കുന്നതാണ് ഉദ്ദേശിക്കുന്നത്.’ ഉമര്‍(റ) ഇബ്നു അബ്ബാസിനോട്(റ) എന്താണ് അഭിപ്രായമെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘മുഹമ്മദ് നബിﷺക്ക് സ്വന്തം മരണത്തെക്കുറിച്ചും അവധിയെക്കുറിച്ചും ഉദാഹരണത്തിലൂടെ അറിയിച്ച് കൊടുത്തതാണ്. (ബുഖാരി: 4969)
ഈ സൂറത്ത് അവതരിച്ചതിനെ തുട൪ന്ന് നബി ﷺ നമസ്കാരത്തില്‍ റുകൂഇലും സുജൂദിലും ഈ പ്രാ൪ത്ഥന അധികരിപ്പിച്ചിരുന്നു.
سُبْحَانَ اللَّهِ وَبِحَمْدِهِ أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ
അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം ഞാന്‍ അവനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു. അല്ലാഹുവിനോടു ഞാന്‍ പാപമോചനം തേടുകയും, അവങ്കലേക്ക് ഞാന്‍ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു. (മുസ്ലിം:484)
തന്റെ അവധിയെത്തിയിട്ടുണ്ടെന്നും, താന്‍ തന്റെ രക്ഷിതാവിന്റെ സന്നിധിയിലേക്ക് നീങ്ങാനായിട്ടുണ്ടെന്നും നബി ﷺ ചില സ്വഹാബിമാരോട് സൂചിപ്പിച്ചിരുന്നു.
عن معاذ بن جبل – رضي الله عنه – قال : لما بعثه رسول الله – صلى الله عليه وسلم – إلى اليمن ، خرج معه رسول الله – صلى الله عليه وسلم – يوصيه ، ومعاذ راكب ورسول الله – صلى الله عليه وسلم – يمشي تحت راحلته ، فلما فرغ قال : ” يا معاذ ! إنك عسى أن لا تلقاني بعد عامي هذا ، ولعلك أن تمر بمسجدي هذا وقبري ” فبكى معاذ جشعا لفراق رسول الله – صلى الله عليه وسلم – ثم التفت فأقبل بوجهه نحو المدينة ، فقال : ” إن أولى الناس بي المتقون ، من كانوا وحيث كانوا “
മുആദ് ഇബ്നു ജബലില്‍ (റ) നിന്ന് നിവേദനം: നബി ﷺ മുആദ്(റ)വിനെ യമനിലേക്ക് പറഞ്ഞയക്കുമ്പോള്‍ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കികൊണ്ട് കൂടെ പുറപ്പെട്ടു. മുആദ് വാഹനപ്പുറത്തും നബി ﷺ വാഹനത്തിന് താഴെയും നടക്കുകയുമായിരുന്നു. എന്നിട്ട് പറഞ്ഞു: ‘ഓ, മുആദ്! അടുത്ത വ൪ഷം നീ എന്നെ കണ്ടുകൊള്ളണമെന്നില്ല. എന്റെ ഈ പള്ളിയിലോ അല്ലെങ്കില്‍ എന്റെ ഖബ്റിടത്തിലോ താങ്കള്‍ വന്നേക്കാം’. നബി ﷺ യുടെ വേ൪പാട് (ഓ൪ത്ത്) ‘മുആദ്(റ) കരഞ്ഞു. ശേഷം മദീനക്ക് നേരെ തിരിഞ്ഞ് കൊണ്ട് നബി ﷺ പറഞ്ഞു: ‘എന്നോട് ഏറ്റവും അടുത്തയാളുകള്‍ തഖ്വയുള്ളവരാണ്. അവര്‍ ആരായിരുന്നാലും എവിടെയായിരുന്നാലും’. (അഹ്മദ്:21040)
തുടരെത്തുടരെയുള്ള വഹ്യുകള്
നബിﷺയുടെ മരണത്തെ സൂചിപ്പിക്കുന്ന അടയാളങ്ങളില്‍ പെട്ടതായിരുന്നു തുടരെത്തുടരെയുള്ള വഹ്യുകള്.
قَالَ أَنَسُ بْنُ مَالِكٍ ـ رضى الله عنه ـ أَنَّ اللَّهَ، تَعَالَى تَابَعَ عَلَى رَسُولِهِ صلى الله عليه وسلم قَبْلَ وَفَاتِهِ حَتَّى تَوَفَّاهُ أَكْثَرَ مَا كَانَ الْوَحْىُ
അനസ് ഇബ്നു മാലിക്(റ) പറയുന്നു: നബിﷺക്ക് ആദ്യമുണ്ടായിരുന്ന വഹ്’യിനേക്കാള്‍ കൂടുതല്‍ വഹ്’യുകള്‍ അവിടുത്തെ മരണത്തിന് മുമ്പായി തുടരെത്തുടരെ അയച്ചു കൊണ്ടിരുന്നു. (ബുഖാരി. 4982)
ഇരുപത് ദിവസത്തെ ഇഅ്തികാഫ്
എല്ലാ വ൪ഷവും നബി ﷺ റമളാനിലെ അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. മരണത്തിന് തൊട്ടു മുമ്പുള്ള റമളാനില്‍ പതിവില്‍ നിന്നും വ്യത്യസ്ഥമായി അവിടുന്ന് ഇരുപത് ദിവസം ഇഅ്തികാഫ് ഇരുന്നു.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يَعْتَكِفُ فِي كُلِّ رَمَضَانَ عَشْرَةَ أَيَّامٍ، فَلَمَّا كَانَ الْعَامُ الَّذِي قُبِضَ فِيهِ اعْتَكَفَ عِشْرِينَ يَوْمًا.
അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം:നബി ﷺ എല്ലാ റമളാനിലും 10 ദിവസം ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. മരണപ്പെട്ട വ൪ഷമായപ്പോള് 20 ദിവസം ഇഅ്തികാഫ് ഇരുന്നു. (ബുഖാരി. 2044)
ജിബ്രീല്‍(അ) രണ്ട് തവണ ഖു൪ആന്‍ പരിശോധിക്കുന്നു
നബി ﷺ ഫാത്തിമ (റ)യോട് പറഞ്ഞു:
إِنَّ جِبْرِيلَ كَانَ يُعَارِضُنِي الْقُرْآنَ كُلَّ سَنَةٍ مَرَّةً، وَإِنَّهُ عَارَضَنِي الْعَامَ مَرَّتَيْنِ، وَلاَ أُرَاهُ إِلاَّ حَضَرَ أَجَلِي
എല്ലാ വ൪ഷവും ഒരു തവണയാണ് ജിബ്രീല്‍ എന്റെയടുക്കല്‍ ഖു൪ആന്‍ കേള്‍ക്കാന്‍ വന്നിരുന്നത്. ഈ വ൪ഷം രണ്ട് തവണയാണ് വന്നിരുന്നത്. എന്റെ അവധി അടുത്തിരിക്കുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. (ബുഖാരി:3624)
ഹജ്ജതുല് വദാഅ്
തന്റെ മരണത്തിന് അടയാളങ്ങളായി മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ കണ്ടപ്പോള്‍ നബി ﷺ ഹജ്ജ് നി൪വ്വഹിക്കാന്‍ തീരുമാനിച്ചു. അല്ലാഹു നി൪ബന്ധമാക്കിയ ഒരു ക൪മ്മം നി൪വ്വഹിക്കുക എന്ന നിലക്കും മുസ്ലിം സമൂഹത്തിന് മാതൃക എന്ന നിലക്കുമായിരുന്നു അത്. ഈ ഹജ്ജില്‍ നബി ﷺ നടത്തിയ പ്രസംഗത്തിലും മറ്റുമായി തന്റെ മരണത്തെ സൂചിപ്പിച്ചുകൊണ്ട് ഒട്ടനവധി കാര്യങ്ങള്‍ തന്റെ സ്വഹാബികള്‍ക്ക് പറഞ്ഞുകൊടുക്കുകയുണ്ടായി. നബി ﷺ യുടെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത് കാണുക:
മനുഷ്യരേ, ഇത് സശ്രദ്ധം ശ്രവിക്കുക. ഈ കൊല്ലത്തിനു ശേഷം ഈ സ്ഥാനത്ത് വെച്ച് ഇതുപോലെ ഇനി നാം കണ്ടുമുട്ടുമോ എന്ന് അറിഞ്ഞുകൂടാ. മനുഷ്യരേ, ഈ പ്രദേശത്തിന്റെ, ഈ മാസത്തിന്റെ, ഈ സുദിനത്തിന്റെ പവിത്രത പോലെ നിങ്ങള്‍ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പരം ആദരവ് കല്‍പ്പിക്കേണ്ടതാണ് ………
സുപ്രസിദ്ധമായ ഈ പ്രസംഗം നി൪വ്വഹിച്ച ദിവസം (അറഫ ദിനം) അല്ലാഹു ഈ വചനം അവതരിപ്പിച്ചു:
ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًا ۚ
ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. (ഖു൪ആന്‍:5/3)
ഇതെല്ലാം കേട്ടപ്പോള്‍ ഉമ൪(റ) കരഞ്ഞു. ആളുകള്‍ ചോദിച്ചു:നിങ്ങളെന്തിനാണ് കരയുന്നത്? ഉമ൪(റ) പറഞ്ഞു: പൂ൪ണ്ണതക്ക് ശേഷം ഇനി ന്യൂനതയല്ലാതെ മറ്റെന്താണ് വരാനുള്ളത്. (മുഹമ്മദ് ഗസ്സാലി ഫിഖ്ഹുസ്സീറ:506)
മേല്‍ ഖു൪ആന്‍ വചനത്തെ വിശദീകരിച്ച് കൊണ്ട് ഇബ്നുല്‍ അറബി(റഹി) പറയുന്നു: ഈ ദുന്യാവില് പൂര്‍ണമായ ഒരു കാര്യത്തിന് പിന്നീട് വരാനുള്ളത് കുറവുകളും ന്യൂനതകളുമാണ്, അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിക്കുന്നതിലൂടെയാണ് പൂര്‍ണതയുണ്ടാവുക. (അല്‍ അവാസ്വിം മിനല്‍ ഖവാസിം – പേജ്: 59).
ഹജ്ജിന്റെ പല വേളകളിലും വിടവാങ്ങലിന്റെ വാക്കുകള്‍ നബി ﷺ പറഞ്ഞുകൊണ്ടിരുന്നു. ജംറത്തുല്‍ അഖബയുടെ സമീപത്ത് വെച്ച് അവിടുന്ന് പറഞ്ഞു:
خُذُوا مَنَاسِكَكُمْ فَإِنِّي لاَ أَدْرِي لَعَلِّي لاَ أَحُجُّ بَعْدَ عَامِي هَذَا
എന്നില്‍ നിന്നും നിങ്ങള്‍ ഹജ്ജിന്റെ ക൪മ്മങ്ങള്‍ സ്വീകരിച്ചു കൊള്ളുക. അടുത്ത വ൪ഷം ഞാനിവിടെ മടങ്ങ് വന്നുകൊള്ളണമെന്നില്ല. (നസാഇ:3062)
ഉപദേശങ്ങളുടെ പെരുമഴ
ഹജ്ജ് കഴിഞ്ഞ് മദീനയില്‍ മടങ്ങിയെത്തിയ നബി ﷺ ശാമിലേക്ക് ഒരു സൈന്യത്തെ ഒരുക്കാനുള്ള ഉപദേശമായിരുന്നു ആദ്യമായി നല്‍കിയത്. ഉസാമതുബ്നു സൈദിനെ(റ) സൈന്യാധിപനായി നിശ്ചയിക്കുകയും ചെയ്തു. ജൂതന്മാരുടെയും അവരുടെ , സഹായികളായ നസ്വാറാക്കളുടെയും ഭാവിപ്രവ൪ത്തനങ്ങളെ ചെറുക്കാന്‍ വേണ്ടിയുള്ളതായിരുന്നു ഇത്. ഇവരുടെ ചതികളും കുതന്ത്രങ്ങളും മുന്നില്‍ കണ്ടുകൊണ്ട് അറേബ്യന്‍ ഭൂഖണ്ഢത്തില്‍ നിന്ന് അവരെ പുറത്താക്കുവാനും നബി ﷺ കൽപ്പിച്ചു:
عن أبي عبيدة رضي الله عنه قال: آخر ما تكلم به النبي يَةِ: أخرجوا يهود أهل الحجاز وأهل نجران من جزيرة العرب، واعلموا أن شرار الناس الذين اتخذوا قبور أنبيائهم مساجد
അബൂഉബൈദ (റ) പറയുന്നു: നബി ﷺ അവസാനമായി സംസാരിച്ചത് ഇതാണ് : നജ്റാന്‍കാരും ഹിജാസുകാരുമായ ജൂതന്മാരെ ജസീറതുല്‍ അറബില്‍ നിന്ന് പുറത്താക്കുക. അറിയുക:അമ്പിയാക്കളുടെ ഖബറുകളെ ആരാധനാലയങ്ങളാക്കി മാറ്റുന്നവരാണ് ജനങ്ങളില്‍ ഏറ്റവും നീചര്‍. (അഹ്മദ് : 3/221 – സില്‍സിലത്തു സ്വഹീഹ :1132)
ഇസ്ലാമിനെയും നബിﷺയെയും മുഹാജിറുകളെയും മദീനയില്‍ സ്വീകരിക്കുകയും അവ൪ക്ക് അഭയം നല്‍കുകയും ചെയ്തവരായിരുന്നു അന്‍സ്വാറുകള്‍. അതുകൊണ്ടുതന്നെ അന്‍സ്വാറുകള്‍ നബിﷺക്ക് പ്രിയപ്പെട്ടവരായിരുന്നു. അവരോടുള്ള സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വശങ്ങള് തന്റെ ശേഷമുള്ളവ൪ക്ക് വേണ്ടി നബി ﷺ പ്രത്യേകം ഉണ൪ത്തി.
عَنْ أَنَسِ بْنِ مَالِكٍ، قَالَ مَرَّ أَبُو بَكْرٍ وَالْعَبَّاسُ ـ رضى الله عنهما ـ بِمَجْلِسٍ مِنْ مَجَالِسِ الأَنْصَارِ وَهُمْ يَبْكُونَ، فَقَالَ مَا يُبْكِيكُمْ قَالُوا ذَكَرْنَا مَجْلِسَ النَّبِيِّ صلى الله عليه وسلم مِنَّا. فَدَخَلَ عَلَى النَّبِيِّ صلى الله عليه وسلم فَأَخْبَرَهُ بِذَلِكَ ـ قَالَ ـ فَخَرَجَ النَّبِيُّ صلى الله عليه وسلم وَقَدْ عَصَبَ عَلَى رَأْسِهِ حَاشِيَةَ بُرْدٍ ـ قَالَ ـ فَصَعِدَ الْمِنْبَرَ وَلَمْ يَصْعَدْهُ بَعْدَ ذَلِكَ الْيَوْمِ، فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ، ثُمَّ قَالَ : أُوصِيكُمْ بِالأَنْصَارِ، فَإِنَّهُمْ كَرِشِي وَعَيْبَتِي، وَقَدْ قَضَوُا الَّذِي عَلَيْهِمْ، وَبَقِيَ الَّذِي لَهُمْ، فَاقْبَلُوا مِنْ مُحْسِنِهِمْ، وَتَجَاوَزُوا عَنْ مُسِيئِهِمْ
അനസ് ഇബ്നു മാലികില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: അന്‍സ്വാറുകള്‍ ഇരിക്കുന്ന സദസ്സിനരികിലൂടെ അബൂബക്കറും(റ) അബ്ബാസും(റ) നടന്നുപോയി. അവ൪ കരയുകയായിരുന്നു. അബൂബക്ക൪ (റ) ചോദിച്ചു:നിങ്ങളെന്തിനാണ് കരയുന്നത്? അവ൪ പറഞ്ഞു: നബി ﷺ നമ്മുടെ കൂടെയുണ്ടായിരുന്നത് ഓ൪ത്തുപോയതാണ്. ഈ വിവരം നബിﷺയെ അറിയിച്ചപ്പോള്‍ തന്റെ തലയില്‍ ഒരു മുണ്ട് കെട്ടിക്കൊണ്ട് ഇറങ്ങിവന്നു. അങ്ങനെ മിമ്പറില്‍ കയറി. അതിന് ശേഷം ആ മിമ്പറില്‍ കയറിയിട്ടില്ല. അല്ലാഹുവിനെ സ്തുതിച്ച ശേഷംപറഞ്ഞു: അന്‍സ്വാറുകളുടെ കാര്യത്തില്‍ ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു. കാരണം അവ൪ എന്റെ സ്വന്തക്കാരും ഉറ്റവരുമാണ്. അവരുടെ ബാധ്യതകളിലുള്ളത് അവ൪ നി൪വ്വഹിച്ചു. അവരുടെ അവകാശങ്ങള്‍ ബാക്കിയിരിക്കുകയും ചെയ്യുന്നു. അവരുടെ നന്മകള് നിങ്ങള്‍ സ്വീകരിക്കുകയും അബദ്ധങ്ങള്‍ വിട്ടുവീഴ്ച ചെയ്തുകൊടുക്കുകയും ചെയ്യുക. (ബുഖാരി:3799)
മറ്റൊരു സംഭവം സൈദ് ഇബ്നു അ൪ഖം(റ) പറഞ്ഞു തരുന്നത് കാണുക:
قَامَ رَسُولُ اللَّهِ صلى الله عليه وسلم يَوْمًا فِينَا خَطِيبًا بِمَاءٍ يُدْعَى خُمًّا بَيْنَ مَكَّةَ وَالْمَدِينَةِ فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ وَوَعَظَ وَذَكَّرَ ثُمَّ قَالَ ” أَمَّا بَعْدُ أَلاَ أَيُّهَا النَّاسُ فَإِنَّمَا أَنَا بَشَرٌ يُوشِكُ أَنْ يَأْتِيَ رَسُولُ رَبِّي فَأُجِيبَ وَأَنَا تَارِكٌ فِيكُمْ ثَقَلَيْنِ أَوَّلُهُمَا كِتَابُ اللَّهِ فِيهِ الْهُدَى وَالنُّورُ فَخُذُوا بِكِتَابِ اللَّهِ وَاسْتَمْسِكُوا بِهِ ” . فَحَثَّ عَلَى كِتَابِ اللَّهِ وَرَغَّبَ فِيهِ
നബി ﷺ ഒരു ദിവസം ഖുമ്മ് തടാകത്തിനടത്ത് വെച്ച് ഞങ്ങള്‍ക്കിടയില്‍ ഒരു പ്രസംഗകനായി എഴുന്നേറ്റ് നിന്നു. മക്കക്കും മദീനക്കും ഇടക്കാണ് ആ സ്ഥലം. അല്ലാഹുവിനെ സ്തുതിക്കുകയും ഉപദേശ നി൪ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അല്ലയോ ജനങ്ങളെ, ഞാന്‍ ഒരു മനുഷ്യനാണ്. എന്റെ റബ്ബിന്റെ ദൂതന്(മലക്കുല് മൌത്) വരികയും ഞാന്‍ ഉത്തരം നല്‍കുകയും ചെയ്യുമാറാകാറായിരിക്കുന്നു. രണ്ട് കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ വിട്ടേച്ച് പോകുകയാണ്. അല്ലാഹുവിന്റെ ഗ്രന്ഥമാകുന്നു ഒന്ന്. അതില്‍ നേ൪മാ൪ഗവും പ്രകാശവുമുണ്ട്. അത് നിങ്ങള്‍ സ്വീകരിക്കുകയും മുറുകെ പിടിക്കുകയും ചെയ്യുക. അങ്ങനെ ഖു൪ആനിന്റെ കാര്യത്തില്‍ പ്രേരിപ്പിക്കുകയും താന്പര്യാപ്തമുണ്ടാക്കുകയും ചെയ്തു. (മുസ്ലിം:2408)
عَنْ أَبِي بُرْدَةَ، قَالَ رَسُولُ اللَّهِ صلى الله عليه وسلم : النُّجُومُ أَمَنَةٌ لِلسَّمَاءِ فَإِذَا ذَهَبَتِ النُّجُومُ أَتَى السَّمَاءَ مَا تُوعَدُ وَأَنَا أَمَنَةٌ لأَصْحَابِي فَإِذَا ذَهَبْتُ أَتَى أَصْحَابِي مَا يُوعَدُونَ وَأَصْحَابِي أَمَنَةٌ لأُمَّتِي فَإِذَا ذَهَبَ أَصْحَابِي أَتَى أُمَّتِي مَا يُوعَدُونَ
അബൂബര്ദയിൽ(റ) നിവേദനം: നബി ﷺ പറഞ്ഞു: നക്ഷത്രങ്ങള്‍ ആകാശത്തിന് നിര്‍ഭയത്വമാണ്, നക്ഷത്രങ്ങള്‍ പോയിക്കഴിഞ്ഞാല്‍ വാനലോകത്തിന് വാഗ്ദത്തം ചെയ്യപ്പെട്ടത് വരുന്നതാണ്. ഞാനെന്റെ സ്വഹാബത്തിന് നിര്‍ഭയത്വമാണ്, ഞാന്‍ പോയിക്കഴിഞ്ഞാല്‍ എന്റെ സ്വഹാബത്തിന് വാഗ്ദത്തം ചെയ്യപ്പെട്ടത് വരുന്നതാണ്. എന്റെ സ്വഹാബത്ത് എന്റെ സമുദായത്തിന് നിര്‍ഭയത്വമാണ്, എന്റെ സ്വഹാബത്ത് പോയിക്കഴിഞ്ഞാല്‍ എന്റെ സമുദായത്തിന് വാഗ്ദത്തം ചെയ്യപ്പെട്ടത് വരുന്നതാണ്. (മുസ്ലിം: 2531).
ഈ ഹദീഥിനെ വിശദീകരിച്ച് കൊണ്ട് ഇമാം നവവി(റ) തന്റെ ശറഹില്‍ പറയുന്നു: ഞാനെന്റെ സ്വഹാബത്തിന് നിര്‍ഭയത്വമാണ്, ഞാന്‍ പോയിക്കഴിഞ്ഞാല്‍ എന്റെ സ്വഹാബത്തിന് വാഗ്ദത്തം ചെയ്യപ്പെട്ടത് വരുന്നതാണ്;’കുഴപ്പങ്ങള്‍, യുദ്ധങ്ങള്‍, അഅ്റാബികളില്‍ നിന്ന് മതപരിത്യാഗികളായവര്‍, മുസ്ലിംകള്‍ക്കിടയിലുള്ള ഭിന്നിപ്പുകള്‍ പോലുള്ള, വ്യക്തമായി നബി ﷺ താക്കീത് ചെയ്ത കാര്യങ്ങളാണ് ഇതുകൊണ്ടുള്ള ഉദ്ദേശം. ഇവയെല്ലാം സംഭവിച്ച് കഴിഞ്ഞു. (ശറഉന്നവവി: 8/316).
നബി ﷺ മരണം തെരഞ്ഞെടുക്കുന്നു
عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ قَالَ خَطَبَ رَسُولُ اللَّهِ صلى الله عليه وسلم النَّاسَ وَقَالَ ” إِنَّ اللَّهَ خَيَّرَ عَبْدًا بَيْنَ الدُّنْيَا وَبَيْنَ مَا عِنْدَهُ فَاخْتَارَ ذَلِكَ الْعَبْدُ مَا عِنْدَ اللَّهِ ”. قَالَ فَبَكَى أَبُو بَكْرٍ، فَعَجِبْنَا لِبُكَائِهِ أَنْ يُخْبِرَ رَسُولُ اللَّهِ صلى الله عليه وسلم عَنْ عَبْدٍ خُيِّرَ. فَكَانَ رَسُولُ اللَّهِ صلى الله عليه وسلم هُوَ الْمُخَيَّرُ وَكَانَ أَبُو بَكْرٍ أَعْلَمَنَا،
അബൂസഈദുല്‍ ഖുദ്രിയ്യില്‍(റ) നിവേദനം: നബി ﷺ ജനങ്ങളോട് ഖുതുബ പറയുന്ന കൂട്ടത്തില്‍ പറഞ്ഞു: നിശ്ചയം! അല്ലാഹു ഒരടിമക്ക് ഐഹിക ലോകവും അവന്റെയടുത്തുള്ളതും തെരഞ്ഞെടുക്കുവാന്‍ അവസരം നല്കി. ആ അടിമ അല്ലാഹുവിന്റെ അടുത്തുള്ളതാണ് തെരഞ്ഞെടുത്തത്.’ ഇത്കേട്ടപ്പോള്‍ അബൂബക്ക൪(റ) കരഞ്ഞു. അദ്ദേഹത്തിന്റെ കരച്ചില് കണ്ടിട്ട് ഞങ്ങള്‍ക്ക് അത്ഭുതമായി. തെരഞ്ഞെടുക്കുവാനുള്ള ഒരവസരം അല്ലാഹു അവന്റെ ഒരടിമക്കല്ലേ നല്‍കിയത്. അതിനെന്തിന് കരയണം? പക്ഷേ, തെരഞ്ഞെടുക്കുവാനുള്ള അവസരം നല്കപ്പെട്ട അടിമ നബി ﷺ യായിരുന്നു. ഞങ്ങളില്‍ ഏറ്റവും കൂടുതല്‍ അറിവുള്ളയാള്‍ അബൂബക്കറായിരുന്നു’. (ബുഖാരി: 3654)
നബി ﷺ രോഗശയ്യയില്‍
ഹിജ്റ പതിനൊന്നാം വ൪ഷം സഫര്‍ മാസത്തിന്റെ ആദ്യത്തില്‍ നബി ﷺ ഉഹ്ദിലേക്ക് പുറപ്പെട്ടു. അവിടെയുള്ള ശുഹദാക്കള്‍ക്ക് വേണ്ടി പ്രാ൪ത്ഥിച്ച് തിരിച്ച് വന്ന ശേഷം മിമ്പറില്‍ കയറി. എന്നിട്ട് പറഞ്ഞു:
“ഞാന്‍ നിങ്ങള്‍ക്ക് മുമ്പേ പോകുന്നവനാണ്. ഞാന്‍ നിങ്ങള്‍ക്ക് സാക്ഷിയാണ്. അല്ലാഹുവാണ് സത്യം, ഇപ്പോള്‍ ഞാന്‍ എന്റെ ഹൌളിലേക്ക് നോക്കുകയാണ്. ഭൂമിയുടെ ഖജനാവുകളുടെ താക്കോല്‍ എനിക്ക് നല്കപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് സത്യം, എനിക്ക് ശേഷം നിങ്ങള്‍ ശി൪ക്ക് ചെയ്യുന്നതിനെ ഞാന്‍ ഭയപ്പെടുന്നില്ല. എന്നാല്‍ ദുന്യാവിന്റെ കാര്യത്തില്‍ നിങ്ങള്‍ മല്‍സരിക്കുന്നതിനെ ഞാന്‍ ഭയപ്പെടുന്നു”.
തനിക്ക് സഹായവും ശക്തിയുമായി വ൪ത്തിച്ച പല സ്വഹാബികളും മറമാടപ്പെട്ട ബഖീഅ് ഒരു ദിവസം രാത്രി നബി ﷺ സന്ദ൪ശിച്ച് അവ൪ക്ക് വേണ്ടി പ്രാ൪ത്ഥിച്ചു തിരിച്ചുപോന്നു. പോരുന്ന വഴിക്ക് നബിﷺക്ക് ക്ഷീണവും പനിയും അനുഭവപ്പെട്ടപ്പോള്‍ നേരെ മൈമൂനയുടെ(റ) വീട്ടിലേക്ക് പോയി. ഇതിന് മുമ്പ് ഓരോ ഭാര്യമാരുടെ വീട്ടിലും നബി ﷺ കയറി ഇറങ്ങിയിരുന്നു. എന്നാല്‍ അസുഖം മൂ൪ഛിച്ചപ്പോള് അതിന് കഴിയാതെയായി. എന്ന് മാത്രമല്ല, ആയിശയുടെ(റ) കൂടെ ചികില്‍സയില്‍ കഴിയണമെന്ന ആഗ്രഹവും നബിﷺക്ക് ഉണ്ടായി.
عَنْ عَائِشَةَ، زَوْجَ النَّبِيِّ صلى الله عليه وسلم قَالَتْ لَمَّا ثَقُلَ رَسُولُ اللَّهِ صلى الله عليه وسلم وَاشْتَدَّ بِهِ وَجَعُهُ اسْتَأْذَنَ أَزْوَاجَهُ أَنْ يُمَرَّضَ فِي بَيْتِي، فَأَذِنَّ لَهُ، فَخَرَجَ وَهْوَ بَيْنَ الرَّجُلَيْنِ تَخُطُّ رِجْلاَهُ فِي الأَرْضِ، بَيْنَ عَبَّاسِ بْنِ عَبْدِ الْمُطَّلِبِ وَبَيْنَ رَجُلٍ آخَرَ. قَالَ عُبَيْدُ اللَّهِ فَأَخْبَرْتُ عَبْدَ اللَّهِ بِالَّذِي قَالَتْ عَائِشَةُ، فَقَالَ لِي عَبْدُ اللَّهِ بْنُ عَبَّاسٍ هَلْ تَدْرِي مَنِ الرَّجُلُ الآخَرُ الَّذِي لَمْ تُسَمِّ عَائِشَةُ قَالَ قُلْتُ لاَ. قَالَ ابْنُ عَبَّاسٍ هُوَ عَلِيٌّ.
ആഇശ(റ) പറയുന്നു:നബി ﷺ ക്ക് രോഗം കഠിനമായപ്പോള്‍ അതിശക്തമായ വേദന അനുഭവപ്പെടുകയുണ്ടായി. അവിടുന്ന് രോഗാവസ്ഥയില്‍ എന്റെ വീട്ടില്‍ കഴിയാനായി മറ്റു ഭാര്യമാരോട് അനുവാദം ചോദിക്കുകയുണ്ടായി. അവരെല്ലാം അനുവാദം നല്‍കുകയും ചെയ്തു. അങ്ങനെ രണ്ടാളുകളുടെ ചുമലില്‍ താങ്ങി കാലുകള്‍ വേച്ചുവേച്ചു (എന്റെ വീട്ടിലേക്ക് പുറപ്പെട്ടു). അതില്‍ ഒരാള്‍ അബ്ബാസ്(റ) ആയിരുന്നു.രണ്ടാമത്തെ വ്യക്തി അലി(റ) ആയിരുന്നു എന്നാണ് ഇബ്നു അബ്ബാസ്(റ) പറയുന്നത്. (ബുഖാരി:4442)
ആഇശ(റ) വീണ്ടും തുടരുന്നു:
لَمَّا دَخَلَ بَيْتِي وَاشْتَدَّ بِهِ وَجَعُهُ قَالَ “ هَرِيقُوا عَلَىَّ مِنْ سَبْعِ قِرَبٍ لَمْ تُحْلَلْ أَوْكِيَتُهُنَّ لَعَلِّي أَعْهَدُ إِلَى النَّاسِ ”. فَأَجْلَسْنَاهُ فِي مِخْضَبٍ لِحَفْصَةَ زَوْجِ النَّبِيِّ صلى الله عليه وسلم، ثُمَّ طَفِقْنَا نَصُبُّ عَلَيْهِ مِنْ تِلْكَ الْقِرَبِ، حَتَّى طَفِقَ يُشِيرُ إِلَيْنَا بِيَدِهِ أَنْ قَدْ فَعَلْتُنَّ قَالَتْ ثُمَّ خَرَجَ إِلَى النَّاسِ فَصَلَّى لَهُمْ وَخَطَبَهُمْ.
അവിടുന്ന് തന്റെ വീട്ടിലേക്ക് പ്രവേശിച്ചപ്പോള്‍ അവിടുത്തെ വേദന അതികഠിനമായി. അവിടുന്ന് പറഞ്ഞു: എന്റെ മേല്‍ നിങ്ങള്‍ ഏഴ് പ്രാവശ്യം വെള്ളം ഒഴിക്കൂ. ഒരുപക്ഷേ, ആശ്വാസം ലഭിച്ച് എനിക്ക് ജനങ്ങള്‍ക്കായി വസ്വിയ്യത്ത് ചെയ്യാനായേക്കാം. അങ്ങനെ പ്രവാചക പത്നി ഹഫ്സ്വയുടെ(റ) അടുത്തുണ്ടായിരുന്ന ഒരു വലിയ പാത്രത്തില്‍ പ്രവാചകനെ ഇരുത്തി. ശേഷം വെള്ളം ഒഴിക്കുകയും ചെയ്തപ്പോള്‍ അല്പം ആശ്വാസം ലഭിക്കുകയും ചെയ്തപ്പോള്‍ ജനങ്ങളിലേക്ക് പുറപ്പെടുകയും ചെയ്തു.(ബുഖാരി:4442)
عَنْ عَائِشَةَ، قَالَتْ رَجَعَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ مِنَ الْبَقِيعِ فَوَجَدَنِي وَأَنَا أَجِدُ صُدَاعًا فِي رَأْسِي وَأَنَا أَقُولُ وَارَأْسَاهُ فَقَالَ ” بَلْ أَنَا يَا عَائِشَةُ وَارَأْسَاهُ ” . ثُمَّ قَالَ ” مَا ضَرَّكِ لَوْ مِتِّ قَبْلِي فَقُمْتُ عَلَيْكِ فَغَسَّلْتُكِ وَكَفَّنْتُكِ وَصَلَّيْتُ عَلَيْكِ وَدَفَنْتُكِ ” .
ആഇശ(റ)യിൽനിന്ന് നിവേദനം; അവർ പറഞ്ഞു: “അല്ലാഹുവിന്റെ റസൂൽ ﷺ ബക്വീഇൽനിന്നും മടങ്ങി. അവിടുന്ന് എന്നെ കാണുന്ന സമയത്ത് എനിക്ക് നല്ല തലവേദനയുണ്ടായിരുന്നു. ഞാൻ (ഇപ്രകാരം) പറയുന്നുമുണ്ടായിരുന്നു: ‘ഓ, എന്റെ തല.’ അപ്പോൾ അവിടുന്ന് പറഞ്ഞു: ‘ആഇശാ, എനിക്കും എന്തൊരു തലവേദന.’ പിന്നീട് അവിടുന്ന് പറഞ്ഞു: ‘എനിക്കു മുമ്പ് നീയാണ് മരിക്കുന്നതെങ്കിൽ നിനക്ക് ഒരു പ്രയാസവുമുണ്ടാകില്ല. നിനക്കുവേണ്ടി ഞാൻ എല്ലാം നിർവഹിക്കും. നിന്നെ ഞാൻ കുളിപ്പിക്കും, ഞാൻ നിന്നെ കഫൻ ചെയ്യും, നിന്റെ മേൽ ഞാൻ നമസ്കരിക്കുകയും നിന്നെ ഞാൻ മറവ് ചെയ്യുകയും ചെയ്യുന്നതാണ്’’ (ഇബ്നുമാജ).
രോഗവും കാരണവും
നബി ﷺ യെ മരണത്തിലേക്ക് നയിച്ച രോഗത്തിന്റെ തുടക്കവും കാരണവും പണ്ട് ജൂതസ്ത്രീ നല്കിയ വിഷം പുരട്ടിയ മാംസം കഴിച്ചതായിരുന്നു. അവിടുന്ന് കൂടെയുള്ളവരോട് പറഞ്ഞു:
ارْفَعُوا أَيْدِيَكُمْ فَإِنَّهَا أَخْبَرَتْنِي أَنَّهَا مَسْمُومَةٌ
‘നിങ്ങള്‍ നിങ്ങളുടെ കൈകള്‍ ഈ ഭക്ഷണത്തില്‍ നിന്ന് പിന്‍വലിക്കൂ. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയിട്ടുണ്ടെന്ന് എനിക്ക് വിവരം ലഭിച്ചിരിക്കുന്നു.’
പിന്നീട് അവിടുന്ന് വഫാതായ രോഗശയ്യയില്‍ കിടന്ന് അവിടുന്ന് പറഞ്ഞു:
مَا زِلْتُ أَجِدُ مِنَ الأَكْلَةِ الَّتِي أَكَلْتُ بِخَيْبَرَ فَهَذَا أَوَانُ قَطَعَتْ أَبْهَرِي
ഞാന്‍ മുമ്പ് ഖൈബറില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ വേദന ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുന്നു. അതെന്റെ കണ്ഠനാഡികള്‍ മുറിച്ച് കളയാറായിരിക്കുന്നു. (അബൂദാവൂദ്: 4512).
ഉമ്മുബിശ്ര്‍(റ) വില്‍ നിന്ന് നിവേദനം: അവര്‍ നബി ﷺ വഫാതായ രോഗശയ്യയിലായിരിക്കെ തിരുദൂതരുടെ അടുത്ത് പ്രവേശിച്ച് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, താങ്കള്‍ക്കെന്റെ മാതാപിതാക്കളെ സമര്പിക്കുന്നു. താങ്കളുടെ ഈ അവസ്ഥക്ക് കാരണമായി ഒന്നുമില്ല, താങ്കള്‍ മുമ്പ് ഖൈബറില്‍ നിന്ന് കഴിച്ച ഭക്ഷണമല്ലാതെ.’ അവരുടെ മകന് ആ ഭക്ഷണം കഴിച്ച് വഫാതായിരുന്നു. നബി ﷺ പറഞ്ഞു: ‘ഞാനും അതല്ലാതെ മറ്റൊരു കാര്യവും വിചാരിക്കുന്നില്ല, അതെന്റെ നാഡികള്‍ മുറിക്കാറായിരിക്കുന്നു’ (അഹ്മദ്).
ഇതിലൂടെ പ്രവാചകന്മാരെ വധിച്ചിരുന്ന ജൂതന്മാരിലൂടെ നബി ﷺ ക്ക് രക്തസാക്ഷ്യം (ശഹാദത്ത്) നല്കിയിരിക്കുന്നു. മരണങ്ങളില്‍ ഏറ്റവും ഉദാത്തമായ മരണം ശഹാദത്തിലൂടെയുള്ള മരണമാണ്. അതോടൊപ്പം രോഗവും ബാധിച്ചിരുന്നു; ഇത് അവിടുത്തെ പദവികള്‍ ഉയര്‍ത്തെപ്പെടുന്നതുമാണ്.
ഈ സന്ദ൪ഭങ്ങളില്‍ നബി ﷺ മുഅവ്വിദാതുകള്‍ ഓതി തടവാറുണ്ടായിരുന്നു.
عَنْ عَائِشَةَ ـ رضى الله عنها ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا اشْتَكَى نَفَثَ عَلَى نَفْسِهِ بِالْمُعَوِّذَاتِ وَمَسَحَ عَنْهُ بِيَدِهِ فَلَمَّا اشْتَكَى وَجَعَهُ الَّذِي تُوُفِّيَ فِيهِ طَفِقْتُ أَنْفِثُ عَلَى نَفْسِهِ بِالْمُعَوِّذَاتِ، الَّتِي كَانَ يَنْفِثُ، وَأَمْسَحُ بِيَدِ النَّبِيِّ صلى الله عليه وسلم عَنْهُ.
ആഇശ(റ) പറയുന്നു: നബിﷺക്ക് പ്രയാസങ്ങളുണ്ടായാല്‍ മുഅവ്വിദാത് സൂറത്തുകള്‍ പാരായണം ചെയ്ത് തന്റെ കൈകള്‍ കൊണ്ട് സ്വയം തടവിയിരുന്നു. എന്നാല്‍ അവിടുന്ന് വഫാതായ രോഗ ശയ്യയിലായിരിക്കെ അവിടുന്ന് പാരായണം ചെയ്ത് ഊതാറുള്ളത് പോലെ ഞാന്‍ പാരായണം ചെയ്തു. അവിടുത്തെ ശരീരത്തിലേക്ക് ഞാന്‍ ഊതാറുണ്ടായിരുന്നു, അവിടുത്തെ കൈകള്‍ കൊണ്ട് തന്നെ ശരീരം ഞാന്‍ തടവാറുണ്ടായിരുന്നു.(ബുഖാരി:4439)
രോഗം ശക്തമാകുന്നു
നമസ്കാരത്തിന് പള്ളിയിലേക്ക് പോലും പോകാന്‍ കഴിയാത്തവിധം നബിﷺക്ക് രോഗം ശക്തമായിക്കൊണ്ടിരുന്നു. ഈ വേദനകളും പ്രയാസങ്ങളുമെല്ലാം നബിﷺയുടെ സ്ഥാനവും പദവിയും ഉയരുവാനും നേടുവാനും കാരണമായിരുന്നു.
عَنْ عَبْدِ اللَّهِ ـ رضى الله عنه ـ أَتَيْتُ النَّبِيَّ صلى الله عليه وسلم فِي مَرَضِهِ وَهْوَ يُوعَكُ وَعْكًا شَدِيدًا، وَقُلْتُ إِنَّكَ لَتُوعَكُ وَعْكًا شَدِيدًا. قُلْتُ إِنَّ ذَاكَ بِأَنَّ لَكَ أَجْرَيْنِ. قَالَ “ أَجَلْ مَا مِنْ مُسْلِمٍ يُصِيبُهُ أَذًى، إِلاَّ حَاتَّ اللَّهُ عَنْهُ خَطَايَاهُ، كَمَا تَحَاتُّ وَرَقُ الشَّجَرِ ”.
അബ്ദുല്ല(റ) പറയുന്നു: നബിﷺയുടെ രോഗസമയത്ത് ഞാൻ അങ്ങയുടെ അടുക്കൽ ചെന്നു. അദ്ദേഹത്തിന് ശക്തമായ പനിയുണ്ടായിരുന്നു. ഞാൻ പറഞ്ഞു; അങ്ങേക്ക് കഠിനമായ പനിയുണ്ടല്ലോ. താങ്കൾക്ക് ഇരട്ടി പ്രതിഫലമുണ്ടാകുവാനായിരിക്കുമിത്. നബി ﷺ പറഞ്ഞു: അതെ, ഒരു മുസ്ലിമിനെ വിഷമം ബാധിച്ചാൽ, അവന്റെ പാപങ്ങൾ അല്ലാഹു പൊഴിച്ചുകൊടുക്കും; മരത്തിന്റെ ഇലകൾ പൊഴിയുന്നതുപോലെ.(ബുഖാരി: 5647)
അസഹനീയ വേദന
قَالَ عَبْدُ اللَّهِ بْنُ مَسْعُودٍ دَخَلْتُ عَلَى رَسُولِ اللَّهِ صلى الله عليه وسلم وَهْوَ يُوعَكُ فَمَسِسْتُهُ بِيَدِي فَقُلْتُ يَا رَسُولَ اللَّهِ إِنَّكَ تُوعَكُ وَعْكًا شَدِيدًا. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” أَجَلْ إِنِّي أُوعَكُ كَمَا يُوعَكُ رَجُلاَنِ مِنْكُمْ ”. فَقُلْتُ ذَلِكَ أَنَّ لَكَ أَجْرَيْنِ. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” أَجَلْ ”. ثُمَّ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَا مِنْ مُسْلِمٍ يُصِيبُهُ أَذًى مَرَضٌ فَمَا سِوَاهُ إِلاَّ حَطَّ اللَّهُ لَهُ سَيِّئَاتِهِ كَمَا تَحُطُّ الشَّجَرَةُ وَرَقَهَا ”.
അബ്ദുല്ലാഹ് ഇബ്നു മസ്ഊദ്(റ) പറയുന്നു: ‘അല്ലാഹുവിന്റെ റസൂല്‍ﷺ അസഹനീയമായ വേദന സഹിക്കുന്ന സമയം ഞാന്‍ അവിടുത്തേക്ക് പ്രവേശിക്കുകയുണ്ടായി. ഞാനെന്റെ കൈ കൊണ്ട് അദ്ദേഹത്തെ തടവിക്കൊണ്ടിരുന്നു. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, താങ്കള്‍ക്ക് അങ്ങേയറ്റത്തെ വേദനയുണ്ടല്ലേ?’ അപ്പോള്‍ നബി പറഞ്ഞു: ‘അതെ, നിങ്ങളില്‍ രണ്ടാളുടെ വേദന ഞാന്‍ സഹിച്ച് കൊണ്ടിരിക്കുന്നു.’ ഞാന്‍ പറഞ്ഞു: ‘അതിന് താങ്കള്‍ക്ക് രണ്ടാളുടെ പ്രതിഫലവും ലഭിക്കുമല്ലോ.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അതെ.’ ശേഷം അവിടുന്ന് പറഞ്ഞു: ‘ഒരു മുസ്ലിമിനും രോഗമെന്ന പരീക്ഷണം ബാധിക്കുകയില്ല, മരത്തില്‍ നിന്നും അതിന്റെ ഇലകള്‍ കൊഴിഞ്ഞ് വീഴുന്ന പോലെ അതിലൂടെ അവന്റെ പാപങ്ങള്‍ അല്ലാഹു മായ്ച്ച് കളയാതെ.’ (ബുഖാരി: 5660)
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ مَا رَأَيْتُ أَحَدًا أَشَدَّ عَلَيْهِ الْوَجَعُ مِنْ رَسُولِ اللَّهِ ـ صلى الله عليه وسلم ـ .
ആഇശ(റ) പറയുന്നു:നബിﷺക്ക് അനുഭവപ്പെട്ട വേദന പോലെ ഞാന്‍ മറ്റാ൪ക്കും കണ്ടിട്ടില്ല. (ഇബ്നുമാജ : 6/1690)
عَنْ عَائِشَةَ، قَالَتْ رَأَيْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ وَهُوَ يَمُوتُ وَعِنْدَهُ قَدَحٌ فِيهِ مَاءٌ فَيُدْخِلُ يَدَهُ فِي الْقَدَحِ ثُمَّ يَمْسَحُ وَجْهَهُ بِالْمَاءِ ثُمَّ يَقُولُ : اللَّهُمَّ أَعِنِّي عَلَى سَكَرَاتِ الْمَوْتِ
ആഇശയില്‍(റ) നിന്ന് നിവേദനം: ‘അവര്‍ പറയുന്നു: നബി ﷺ വഫാതാകുന്ന സമയം അവിടുന്ന് തന്റെയടുത്തുള്ള വെള്ളപ്പാത്രത്തില്‍ കൈകള്‍ പ്രവേശിപ്പിച്ച് തന്റെ മുഖം തടവുന്നതായി ഞാന്‍ കണ്ടു. അവിടുന്ന് ഇങ്ങനെ പറയുകയും ചെയ്തുകൊണ്ടിരുന്നു: അല്ലാഹുവേ, മരണവേദനയില്‍ നീയെന്നെ സഹായിക്കണമേ’. (ഇബ്നുമാജ:6/1691)
ഇബ്നു അബ്ബാസ്(റ) നിവേദനം: അദ്ദേഹം തന്റെ ഉമ്മയായ ഉമ്മുല്‍ഫദ്ലില്‍ നിന്നും: നബി ﷺ രോഗിയായ സന്ദര്‍ത്തില്‍ തന്റെ തലയില്‍ തുണികെട്ടിക്കൊണ്ട് ഞങ്ങളുടെ അടുത്ത് വരികയും മഗ്രിബ് നമസ്കാരം നിര്‍വഹിക്കുകയും ചെയ്തു. മുര്സലാത്ത് സൂറത്താണ് പാരായണം ചെയ്തത്. അവര്‍ പറയുന്നു: അവിടുന്ന് അതിന് ശേഷം അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വരെ നമസ്കരിച്ചിട്ടില്ല.
ഇബ്നു ഹജറുല്‍ അസ്ക്വലാനി (റഹി) പറയുന്നു: നബി ﷺ രോഗ ബാധിതനായി എത്ര ദിവസമാണ് കഴിച്ചുകൂട്ടിയതെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഭൂരിപക്ഷത്തിന്റെ അഭിപ്രായം പതിമൂന്ന് ദിവസം എന്നാണ്. പത്ത് ദിവസം, തുടങ്ങി വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. (ഫത്ഹുല്‍ ബാരി).
നബിﷺക്ക് രോഗം ബാധിച്ചപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ ആയിശ(റ), ഉബൈദല്ല(റ) വിന് പറഞ്ഞുകൊടുക്കുന്നത് കാണുക:
عَنْ عُبَيْدِ اللَّهِ بْنِ عَبْدِ اللَّهِ بْنِ عُتْبَةَ، قَالَ دَخَلْتُ عَلَى عَائِشَةَ فَقُلْتُ أَلاَ تُحَدِّثِينِي عَنْ مَرَضِ رَسُولِ اللَّهِ صلى الله عليه وسلم قَالَتْ بَلَى، ثَقُلَ النَّبِيُّ صلى الله عليه وسلم فَقَالَ ” أَصَلَّى النَّاسُ ”. قُلْنَا لاَ، هُمْ يَنْتَظِرُونَكَ. قَالَ ” ضَعُوا لِي مَاءً فِي الْمِخْضَبِ ”. قَالَتْ فَفَعَلْنَا فَاغْتَسَلَ فَذَهَبَ لِيَنُوءَ فَأُغْمِيَ عَلَيْهِ، ثُمَّ أَفَاقَ فَقَالَ صلى الله عليه وسلم ” أَصَلَّى النَّاسُ ”. قُلْنَا لاَ، هُمْ يَنْتَظِرُونَكَ يَا رَسُولَ اللَّهِ. قَالَ ” ضَعُوا لِي مَاءً فِي الْمِخْضَبِ ”. قَالَتْ فَقَعَدَ فَاغْتَسَلَ، ثُمَّ ذَهَبَ لِيَنُوءَ فَأُغْمِيَ عَلَيْهِ، ثُمَّ أَفَاقَ فَقَالَ ” أَصَلَّى النَّاسُ ”. قُلْنَا لاَ، هُمْ يَنْتَظِرُونَكَ يَا رَسُولَ اللَّهِ. فَقَالَ ” ضَعُوا لِي مَاءً فِي الْمِخْضَبِ ”، فَقَعَدَ فَاغْتَسَلَ، ثُمَّ ذَهَبَ لِيَنُوءَ فَأُغْمِيَ عَلَيْهِ، ثُمَّ أَفَاقَ فَقَالَ ” أَصَلَّى النَّاسُ ”. فَقُلْنَا لاَ، هُمْ يَنْتَظِرُونَكَ يَا رَسُولَ اللَّهِ ـ وَالنَّاسُ عُكُوفٌ فِي الْمَسْجِدِ يَنْتَظِرُونَ النَّبِيَّ عَلَيْهِ السَّلاَمُ لِصَلاَةِ الْعِشَاءِ الآخِرَةِ ـ فَأَرْسَلَ النَّبِيُّ صلى الله عليه وسلم إِلَى أَبِي بَكْرٍ بِأَنْ يُصَلِّيَ بِالنَّاسِ، فَأَتَاهُ الرَّسُولُ فَقَالَ إِنَّ رَسُولَ اللَّهِ صلى الله عليه وسلم يَأْمُرُكَ أَنْ تُصَلِّيَ بِالنَّاسِ. فَقَالَ أَبُو بَكْرٍ ـ وَكَانَ رَجُلاً رَقِيقًا ـ يَا عُمَرُ صَلِّ بِالنَّاسِ. فَقَالَ لَهُ عُمَرُ أَنْتَ أَحَقُّ بِذَلِكَ. فَصَلَّى أَبُو بَكْرٍ تِلْكَ الأَيَّامَ، ثُمَّ إِنَّ النَّبِيَّ صلى الله عليه وسلم وَجَدَ مِنْ نَفْسِهِ خِفَّةً فَخَرَجَ بَيْنَ رَجُلَيْنِ أَحَدُهُمَا الْعَبَّاسُ لِصَلاَةِ الظُّهْرِ، وَأَبُو بَكْرٍ يُصَلِّي بِالنَّاسِ، فَلَمَّا رَآهُ أَبُو بَكْرٍ ذَهَبَ لِيَتَأَخَّرَ فَأَوْمَأَ إِلَيْهِ النَّبِيُّ صلى الله عليه وسلم بِأَنْ لاَ يَتَأَخَّرَ. قَالَ ” أَجْلِسَانِي إِلَى جَنْبِهِ ”. فَأَجْلَسَاهُ إِلَى جَنْبِ أَبِي بَكْرٍ. قَالَ فَجَعَلَ أَبُو بَكْرٍ يُصَلِّي وَهْوَ يَأْتَمُّ بِصَلاَةِ النَّبِيِّ صلى الله عليه وسلم وَالنَّاسُ بِصَلاَةِ أَبِي بَكْرٍ، وَالنَّبِيُّ صلى الله عليه وسلم قَاعِدٌ. قَالَ عُبَيْدُ اللَّهِ فَدَخَلْتُ عَلَى عَبْدِ اللَّهِ بْنِ عَبَّاسٍ فَقُلْتُ لَهُ أَلاَ أَعْرِضُ عَلَيْكَ مَا حَدَّثَتْنِي عَائِشَةُ عَنْ مَرَضِ النَّبِيِّ صلى الله عليه وسلم قَالَ هَاتِ. فَعَرَضْتُ عَلَيْهِ حَدِيثَهَا، فَمَا أَنْكَرَ مِنْهُ شَيْئًا، غَيْرَ أَنَّهُ قَالَ أَسَمَّتْ لَكَ الرَّجُلَ الَّذِي كَانَ مَعَ الْعَبَّاسِ قُلْتُ لاَ. قَالَ هُوَ عَلِيٌّ.
ഉബയ്ദുല്ലാഹ് ഇബ്നു അബ്ദുല്ലാഹ് ഇബ്നു ഉത്ബ(റ)യിൽനിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “ഞാൻ ആഇശ(റ)യുടെ അരികിൽ പ്രവേശിക്കുകയുണ്ടായി. അപ്പോൾ ഞാൻ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലി ﷺ ന്റെ രോഗത്തെ സംബന്ധിച്ച് എനിക്ക് നിങ്ങൾ പറഞ്ഞുതരുമോ?’’ അവർ പറഞ്ഞു: ‘അതെ, നബി ﷺ (രോഗത്താൽ) വിഷമിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് ചോദിച്ചു: ‘ജനങ്ങൾ നമസ്കരിച്ചുവോ?’ ഞങ്ങൾ പറഞ്ഞു: ‘ഇല്ല, അവർ അങ്ങയെ കാത്തിരിക്കുകയാണ്.’ അവിടുന്ന് പറഞ്ഞു: ‘നിങ്ങൾ എനിക്ക് ഒരു തോൽപാത്രത്തിൽ വെള്ളം വെക്കൂ.’ അവർ പറഞ്ഞു: ‘അപ്പോൾ ഞങ്ങൾ (അങ്ങനെ) ചെയ്തു.’ എന്നിട്ട് അവിടുന്ന് കുളിച്ചു. എന്നിട്ട് എഴുന്നേൽക്കാൻ നോക്കി. അപ്പോൾ അവിടുന്ന് ബോധരഹിതനായി. പിന്നീട് (ബോധം) തെളിഞ്ഞു. അപ്പോൾ അവിടുന്ന് ചോദിച്ചു: ‘ജനങ്ങൾ നമസ്കരിച്ചുവോ?’ ഞങ്ങൾ പറഞ്ഞു: ‘ഇല്ല, അല്ലാഹുവിന്റെ റസൂലേ, അവർ അങ്ങയെ കാത്തിരിക്കുകയാണ്.’ അവിടുന്ന് പറഞ്ഞു: ‘നിങ്ങൾ എനിക്ക് ഒരു തോൽപാത്രത്തിൽ വെള്ളം വെക്കൂ.’ അവർ പറഞ്ഞു: ‘അപ്പോൾ അവിടുന്ന് ഇരിക്കുകയും എന്നിട്ട് കുളിക്കുകയും ചെയ്തു. പിന്നീട് അവിടുന്ന് എഴുന്നേൽക്കാൻ നോക്കി. അപ്പോൾ അവിടുന്ന് ബോധരഹിതനായി. പിന്നീട് (ബോധം) തെളിഞ്ഞു. അപ്പോൾ അവിടുന്ന് ചോദിച്ചു: ‘ജനങ്ങൾ നമസ്കരിച്ചുവോ?’ ഞങ്ങൾ പറഞ്ഞു: ‘ഇല്ല, അല്ലാഹുവിന്റെ റസൂലേ, അവർ അങ്ങയെ കാത്തിരിക്കുകയാണ്.’ അപ്പോൾ അവിടുന്ന് പറഞ്ഞു: ‘നിങ്ങൾ എനിക്ക് ഒരു തോൽപാത്രത്തിൽ വെള്ളം വെക്കൂ.’ അപ്പോൾ അവിടുന്ന് ഇരിക്കുകയും എന്നിട്ട് കുളിക്കുകയും ചെയ്തു. പിന്നീട് അവിടുന്ന് എഴുന്നേൽക്കാൻ നോക്കി. അപ്പോൾ അവിടുന്ന് ബോധരഹിതനായി. പിന്നീട് (ബോധം) തെളിഞ്ഞു. അപ്പോൾ അവിടുന്ന് ചോദിച്ചു: ‘ജനങ്ങൾ നമസ്കരിച്ചുവോ?’ ഞങ്ങൾ പറഞ്ഞു: ‘ഇല്ല, അല്ലാഹുവിന്റെ റസൂലേ, അവർ അങ്ങയെ കാത്തിരിക്കുകയാണ്.’ ജനങ്ങൾ പള്ളിയിൽ ഇരിക്കുകയാണ്. അവർ അവസാനത്തെ ഇശാഅ് നമസ്കാരത്തിനായി നബി ﷺ യെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അപ്പോൾ നബി ﷺ അബൂബക്റി(റ)ന്റെ അടുത്തേക്ക് (ആളെ) അയച്ചു; ജനങ്ങളെയും കൊണ്ട് അദ്ദേഹം നമസ്കരിക്കട്ടെ. അങ്ങനെ അദ്ദേഹത്തിന്റെ അടുത്തേക്ക് ആ ദൂതൻ വന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘ജനങ്ങളെയും കൂട്ടി താങ്കൾ നമസ്കരിക്കാനായി അല്ലാഹുവിന്റെ റസൂൽ ﷺ താങ്കളോട് കൽപിച്ചിരിക്കുന്നു.’ അപ്പോൾ അബൂബക്ർ(റ)-അദ്ദേഹം ലോലഹൃദയമുള്ളയാളായിരുന്നു-പറഞ്ഞു: ‘ഉമറേ, താങ്കൾ ജനങ്ങളെയും കൊണ്ട് നമസ്കരിക്കൂ.’ അപ്പോൾ ഉമർ(റ) പറഞ്ഞു: ‘താങ്കളാകുന്നു അതിന് ഏറ്റവും അർഹൻ.’ അങ്ങനെ അബൂബക്ർ(റ) ആ ദിവസങ്ങളിൽ (ഇമാമായി) നമസ്കരിച്ചു’’ (ബുഖാരി: 687)
عَنْ عَائِشَةَ، قَالَتْ لَمَّا ثَقُلَ رَسُولُ اللَّهِ صلى الله عليه وسلم جَاءَ بِلاَلٌ يُؤْذِنُهُ بِالصَّلاَةِ فَقَالَ ” مُرُوا أَبَا بَكْرٍ أَنْ يُصَلِّيَ بِالنَّاسِ ”. فَقُلْتُ يَا رَسُولَ اللَّهِ، إِنَّ أَبَا بَكْرٍ رَجُلٌ أَسِيفٌ، وَإِنَّهُ مَتَى مَا يَقُمْ مَقَامَكَ لاَ يُسْمِعُ النَّاسَ، فَلَوْ أَمَرْتَ عُمَرَ. فَقَالَ ” مُرُوا أَبَا بَكْرٍ يُصَلِّي بِالنَّاسِ ”. فَقُلْتُ لِحَفْصَةَ قُولِي لَهُ إِنَّ أَبَا بَكْرٍ رَجُلٌ أَسِيفٌ، وَإِنَّهُ مَتَى يَقُمْ مَقَامَكَ لاَ يُسْمِعِ النَّاسَ، فَلَوْ أَمَرْتَ عُمَرَ. قَالَ ” إِنَّكُنَّ لأَنْتُنَّ صَوَاحِبُ يُوسُفَ، مُرُوا أَبَا بَكْرٍ أَنْ يُصَلِّيَ بِالنَّاسِ ”. فَلَمَّا دَخَلَ فِي الصَّلاَةِ وَجَدَ رَسُولُ اللَّهِ صلى الله عليه وسلم فِي نَفْسِهِ خِفَّةً، فَقَامَ يُهَادَى بَيْنَ رَجُلَيْنِ، وَرِجْلاَهُ يَخُطَّانِ فِي الأَرْضِ حَتَّى دَخَلَ الْمَسْجِدَ، فَلَمَّا سَمِعَ أَبُو بَكْرٍ حِسَّهُ ذَهَبَ أَبُو بَكْرٍ يَتَأَخَّرُ، فَأَوْمَأَ إِلَيْهِ رَسُولُ اللَّهِ صلى الله عليه وسلم، فَجَاءَ رَسُولُ اللَّهِ صلى الله عليه وسلم حَتَّى جَلَسَ عَنْ يَسَارِ أَبِي بَكْرٍ، فَكَانَ أَبُو بَكْرٍ يُصَلِّي قَائِمًا، وَكَانَ رَسُولُ اللَّهِ صلى الله عليه وسلم يُصَلِّي قَاعِدًا، يَقْتَدِي أَبُو بَكْرٍ بِصَلاَةِ رَسُولِ اللَّهِ صلى الله عليه وسلم وَالنَّاسُ مُقْتَدُونَ بِصَلاَةِ أَبِي بَكْرٍ رضى الله عنه.
ആഇശ(റ) നിവേദനം: ”റസൂലുല്ലാഹ് ﷺ വഫാതായ രോഗം ബാധിച്ച സമയം നമസ്കാരത്തിനു ബാങ്ക് വിളിക്കാനായി ബിലാല്‍(റ) വരികയുണ്ടായി. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അബൂബക്കറിനോട് ജനങ്ങളെയും കൊണ്ട് നമസ്കരിക്കുവാന്‍ കല്പിക്കുക.’ ഞാന്‍ അവിടുത്തോട് പറഞ്ഞു: ‘അബൂബക്ര് ലോല ഹൃദയിത്തിനുടമയാണ്. അദ്ദേഹത്തിന് താങ്കള്‍ നില്ക്കുന്ന സ്ഥാനത്ത് നിന്നാല്‍ കരച്ചില് കാരണം ക്വുര്‍ആന്‍ പാരായണം ചെയ്യുവാന്‍ കഴിയില്ല.’ നബി ﷺ പറഞ്ഞു: ‘അബൂബക്കറിനോട് നമസ്കരിക്കുവാന്‍ കല്പിക്കുക.’ അവര്‍ മറുപടി ആവര്‍ത്തിച്ചു. മൂന്നാമതും അല്ലെങ്കില്‍ നാലാമതും അതുതന്നെ ആവര്‍ത്തിച്ചപ്പോള്‍ അവിടുന്ന് പറയുകയുണ്ടായി: ‘തീര്‍ച്ചയായും നിങ്ങള്‍ യൂസുഫിനെ കെണിയില്‍ പെടുത്തിയവരാണ്. അബൂബക്കറിനോട് നമസ്കരിക്കാന്‍ കല്പിക്കൂ. അങ്ങനെ അബൂബക്ര് നമസ്കരിക്കുകയുണ്ടായി. അപ്പോള്‍ നബി ﷺ രണ്ടാളുകള്‍ക്കിടയില്‍ നിന്ന് കൊണ്ട് നമസ്കാരത്തിലേക്ക് നടന്നു. പ്രവാചകന് കാല് നിലത്തുറപ്പിക്കാന്‍ കഴിയാതെ രണ്ടു കാലുകളും നിലത്തിഴഞ്ഞ് പോകുന്നത് ഞാന്‍ കാണുകയുണ്ടായി. നബി ﷺയെ അബൂബക്ര് കാണാനിടയായപ്പോള്‍ പിന്നിലേക്ക് നില്ക്കാന് ഭാവിച്ചു. അപ്പോള്‍ അവിടെത്തന്നെ നില്‍ക്കാനായി നബി ﷺ ആംഗ്യം കാണിച്ചു. അങ്ങനെ പ്രവാചകന് ﷺ അബൂബക്കറിന്റെ ഒരു വശത്ത് ഇരിക്കുകയുണ്ടായി. അബൂബക്ര് ജനങ്ങളെ തക്ബീര്‍ കേള്പിക്കുകയുണ്ടായി” (ബുഖാരി, 713)
ثُمَّ إِنَّ النَّبِيَّ صلى الله عليه وسلم وَجَدَ مِنْ نَفْسِهِ خِفَّةً فَخَرَجَ بَيْنَ رَجُلَيْنِ أَحَدُهُمَا الْعَبَّاسُ لِصَلاَةِ الظُّهْرِ، وَأَبُو بَكْرٍ يُصَلِّي بِالنَّاسِ، فَلَمَّا رَآهُ أَبُو بَكْرٍ ذَهَبَ لِيَتَأَخَّرَ فَأَوْمَأَ إِلَيْهِ النَّبِيُّ صلى الله عليه وسلم بِأَنْ لاَ يَتَأَخَّرَ. قَالَ ” أَجْلِسَانِي إِلَى جَنْبِهِ ”. فَأَجْلَسَاهُ إِلَى جَنْبِ أَبِي بَكْرٍ. قَالَ فَجَعَلَ أَبُو بَكْرٍ يُصَلِّي وَهْوَ يَأْتَمُّ بِصَلاَةِ النَّبِيِّ صلى الله عليه وسلم وَالنَّاسُ بِصَلاَةِ أَبِي بَكْرٍ، وَالنَّبِيُّ صلى الله عليه وسلم قَاعِدٌ.
നബിﷺക്ക് രോഗം അല്പം ശമനമായി എന്ന് തോന്നിയപ്പോള്‍ മുസ്ലിംകളോടൊപ്പം ജമാഅത്തില്‍ പങ്കെടുക്കാന്‍ പള്ളിയിലേക്ക് പുറപ്പെടുകയാണ്. രണ്ടാളുകളുടെ തോളില്‍ കൈ വെച്ച് താങ്ങി പിടിച്ച് കൊണ്ടുപോയി. ളുഹ്റ് നമസ്കാര സമയമായിരുന്നു അത്. അബൂബക്ക൪ ഇമാമായി മുന്നില്‍ നിന്നിട്ടുണ്ട്. നബിﷺയെ കണ്ടപ്പോള്‍ അബൂബക്ക൪ പിന്നോട്ട് നില്ക്കാന് നോക്കി. അവിടെതന്നെ നില്ക്കൂ എന്ന് നബി ﷺ ആംഗ്യം കാണിച്ചു. തന്നെ അബൂബക്കറിന്റെ അരികിലിരുത്താന് നബി ﷺ ആവശ്യപ്പെട്ടു. അങ്ങനെ അബൂബക്ക൪ പ്രവാചകനെയും ജനങ്ങള്‍ അബൂബക്ക൪(റ) വിനെയും തുട൪ന്ന് നമസ്കരിച്ചു. നബി ﷺ ഇരിക്കുകയായിരുന്നു. (ബുഖാരി: 687)
عَنْ أَنَسٍ، قَالَ لَمْ يَخْرُجِ النَّبِيُّ صلى الله عليه وسلم ثَلاَثًا، فَأُقِيمَتِ الصَّلاَةُ، فَذَهَبَ أَبُو بَكْرٍ يَتَقَدَّمُ فَقَالَ نَبِيُّ اللَّهِ صلى الله عليه وسلم بِالْحِجَابِ فَرَفَعَهُ، فَلَمَّا وَضَحَ وَجْهُ النَّبِيِّ صلى الله عليه وسلم مَا نَظَرْنَا مَنْظَرًا كَانَ أَعْجَبَ إِلَيْنَا مِنْ وَجْهِ النَّبِيِّ صلى الله عليه وسلم حِينَ وَضَحَ لَنَا، فَأَوْمَأَ النَّبِيُّ صلى الله عليه وسلم بِيَدِهِ إِلَى أَبِي بَكْرٍ أَنْ يَتَقَدَّمَ، وَأَرْخَى النَّبِيُّ صلى الله عليه وسلم الْحِجَابَ، فَلَمْ يُقْدَرْ عَلَيْهِ حَتَّى مَاتَ.
അനസ്ബ്നു മാലിക്(റ) നിവേദനം: ”രോഗം കാരണം നബി ﷺ മൂന്ന് ദിവസം പുറത്തിറങ്ങിയില്ല. നമസ്കാരത്തിന് ഇക്വാമത്ത് വിളിക്കപ്പെട്ടപ്പോള്‍ അബൂബക്ര്(റ) ഇമാമത്ത് നില്‍ക്കാനായി പുറപ്പെട്ടു. അപ്പോള്‍ നബി ﷺ തന്റെ വീടിന്റെ വിരി ഉയര്‍ത്തി. ആ സമയം ഞങ്ങള്‍ക്ക് അവിടുത്തെ മുഖം വ്യക്തമായി കാണാന്‍ സാധിച്ചു. അന്നേരം നബി ﷺ യുടെ മുഖം വളരെ അത്ഭുതകരമായ രൂപത്തില്‍ ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ച രൂപത്തില്‍ ഞങ്ങള്‍ ഒരു കാഴ്ചയും കണ്ടിട്ടില്ല. അങ്ങനെ അവിടുന്ന് അബൂബക്റിനോട് തന്നെ ഇമാമായി നില്ക്കാന് സൂചന നല്കി. ശേഷം നബി ﷺ തന്റെ വിരി താഴ്ത്തിയിടുകയും ചെയ്തു. തുടര്‍ന്ന് മരണം വരെ വീട്ടില്‍ തന്നെയായിരുന്നു” (ബുഖാരി, 681).
നബിﷺക്ക് രോഗം മൂ൪ച്ഛിച്ചു കൊണ്ടിരുന്നു. നബിﷺയുടെ അന്ത്യസമയങ്ങള്‍ അടുത്തു കൊണ്ടിരിക്കുകയാണ്. നബിﷺയുടെയും മകള്‍ ഫാത്തിമ(റ) വിന്റെയും ഒരു സംസാരം കാണുക:
عَنْ أَنَسٍ، قَالَ لَمَّا ثَقُلَ النَّبِيُّ صلى الله عليه وسلم جَعَلَ يَتَغَشَّاهُ، فَقَالَتْ فَاطِمَةُ ـ عَلَيْهَا السَّلاَمُ ـ وَاكَرْبَ أَبَاهُ. فَقَالَ لَهَا : لَيْسَ عَلَى أَبِيكِ كَرْبٌ بَعْدَ الْيَوْمِ
അനസ്(റ) പറയുന്നു: നബിﷺക്ക് രോഗം കഠിനമായപ്പോള്‍ അദ്ദേഹത്തെ കൂട്ടിപ്പിടിച്ച് കൊണ്ട് ഫാത്വിമ(റ) പറയുകയുണ്ടായി: ‘എന്റെ ഉപ്പാക്ക് എന്ത് പ്രയാസമാണ്.’ അപ്പോള്‍ അവിടുന്ന് അവരോട് പറഞ്ഞു: ‘ഈ ദിവസത്തിന് ശേഷം നിന്റെ ഉപ്പാക്ക് പ്രയാസമുണ്ടാവില്ല’. (ബുഖാരി:4462)
ഈ ദുന്യാവില് നിന്ന് താന്‍ യാത്ര പറയാനായിട്ടുണ്ടെന്ന് നബിﷺ മകള്‍ ഫാത്വിമയെ(റ) അറിയിച്ചിരുന്നു. മറ്റൊരു സന്ദ൪ഭം കാണുക:
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ أَقْبَلَتْ فَاطِمَةُ تَمْشِي، كَأَنَّ مِشْيَتَهَا مَشْىُ النَّبِيِّ صلى الله عليه وسلم فَقَالَ النَّبِيُّ صلى الله عليه وسلم ” مَرْحَبًا بِابْنَتِي ”. ثُمَّ أَجْلَسَهَا عَنْ يَمِينِهِ أَوْ عَنْ شِمَالِهِ، ثُمَّ أَسَرَّ إِلَيْهَا حَدِيثًا، فَبَكَتْ فَقُلْتُ لَهَا لِمَ تَبْكِينَ ثُمَّ أَسَرَّ إِلَيْهَا حَدِيثًا فَضَحِكَتْ فَقُلْتُ مَا رَأَيْتُ كَالْيَوْمِ فَرَحًا أَقْرَبَ مِنْ حُزْنٍ، فَسَأَلْتُهَا عَمَّا قَالَ. فَقَالَتْ مَا كُنْتُ لأُفْشِيَ سِرَّ رَسُولِ اللَّهِ صلى الله عليه وسلم حَتَّى قُبِضَ النَّبِيُّ صلى الله عليه وسلم فَسَأَلْتُهَا فَقَالَتْ أَسَرَّ إِلَىَّ ” إِنَّ جِبْرِيلَ كَانَ يُعَارِضُنِي الْقُرْآنَ كُلَّ سَنَةٍ مَرَّةً، وَإِنَّهُ عَارَضَنِي الْعَامَ مَرَّتَيْنِ، وَلاَ أُرَاهُ إِلاَّ حَضَرَ أَجَلِي، وَإِنَّكِ أَوَّلُ أَهْلِ بَيْتِي لَحَاقًا بِي ”. فَبَكَيْتُ فَقَالَ ” أَمَا تَرْضَيْنَ أَنْ تَكُونِي سَيِّدَةَ نِسَاءِ أَهْلِ الْجَنَّةِ ـ أَوْ نِسَاءِ الْمُؤْمِنِينَ ”. فَضَحِكْتُ لِذَلِكَ.
ആഇശയില്‍(റ) നിന്ന് നിവേദനം: ഫാത്വിമ(റ) തിരുദൂതരുടെയടുത്തേക്ക് നടന്ന് വരികയുണ്ടായി. അവരുടെ നടത്തം നബി ﷺ യുടെ നടത്തം പോലെയായിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘എന്റെ മകള്‍ക്ക് സ്വാഗതം.’ ശേഷം അവിടുന്ന് അവരെ തന്റെ വലത് വശത്തിരുത്തി. എന്നിട്ട് അവിടുന്ന് അവരോട് ഒരു രഹസ്യം പറയുകയും (അതു കേട്ട്) അവര്‍ കരയുകയും ചെയ്തു. ഞാനവരോട് ചോദിച്ചു: ‘എന്തിനാണ് കരയുന്നത്?’ ശേഷം അവിടുന്ന് വീണ്ടും രഹസ്യം പറഞ്ഞു. അപ്പോള്‍ അവര്‍ ചിരിക്കുകയും ചെയ്തു. എന്താണ് അവിടുന്ന് പറഞ്ഞതെന്ന് ഞാനവരോട് ചോദിച്ചു. അപ്പോള്‍ ഫാത്വിമ(റ) പറഞ്ഞു: ‘നബി ﷺ യുടെ രഹസ്യം ഞാന്‍ പരസ്യപ്പെടുത്തുകയില്ല.’ അങ്ങനെ നബി ﷺ വഫാതായപ്പോള്‍ ഞാന്‍ വീണ്ടും അതിനെപ്പറ്റി ചോദിച്ചു. അവര്‍ പറഞ്ഞു: ‘അവിടുന്ന് എന്നോട് രഹസ്യം പറഞ്ഞത്; എല്ലാ വര്‍ഷവും ജിബ്രീല്‍(അ) ക്വു ര്‍ആന്‍ ഓതിക്കാറുള്ളത് ഒരു പ്രാവശ്യമാണ്. എന്നാല്‍ ഈ വര്‍ഷം ജിബ്രീല്‍(അ) രണ്ട് പ്രാവശ്യം അത് പാരായണം ചെയ്യിപ്പിച്ചു. അതിന് കാരണം എന്റെ അവധിയെത്തിയിട്ടുണ്ട് എന്നതാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നീയായിരിക്കും എനിക്ക് ശേഷം എന്റെ കുടുംബത്തില്‍ ആദ്യം എന്നെ കണ്ടെത്തുക. അപ്പോള്‍ ഞാന്‍ കരഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘സ്വര്‍ഗ സ്ത്രീകളുടെ അല്ലെങ്കില്‍ വിശ്വാസികളായ സ്ത്രീകളുടെ നേതാവാകുന്നത് നീ ഇഷ്ടപ്പെടുന്നില്ലേ?’ അപ്പോള്‍ ഞാന്‍ ചിരിക്കുകയും ചെയ്തു” (ബുഖാരി: 3624)
നബി ﷺ മരണത്തിന് മുമ്പ് ചില ഉപദേശങ്ങള്‍ നല്‍കിയെന്ന് സൂചിപ്പിച്ചല്ലോ. അവയില്‍ ചിലത് കൂടി കാണുക:
عَنْ عَائِشَةَ، وَعَبْدَ اللَّهِ بْنَ عَبَّاسٍ، قَالاَ لَمَّا نَزَلَ بِرَسُولِ اللَّهِ صلى الله عليه وسلم طَفِقَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ، فَإِذَا اغْتَمَّ بِهَا كَشَفَهَا عَنْ وَجْهِهِ، فَقَالَ وَهْوَ كَذَلِكَ “ لَعْنَةُ اللَّهِ عَلَى الْيَهُودِ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ ”. يُحَذِّرُ مَا صَنَعُوا
ആയിശയില്‍(റ) നിന്നും അബ്ദില്ലാഹിബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം: അവ൪ പറഞ്ഞു: നബിﷺക്ക് മരണം ആസന്നമായപ്പോള്‍ അവിടുന്ന് ഒരു വസ്ത്രമെടുത്ത് തന്റെ മുഖത്ത് ഇട്ടുകൊണ്ടിരുന്നു. ബോധം പോയാല്‍ അത് അവിടുത്തെ മുഖത്ത് നിന്നെടുത്ത് നീക്കും. ആ അവസ്ഥയില്‍ നബി ﷺ പറഞ്ഞു:അല്ലാഹുവിന്റെ ശാപം ജൂത നസ്വാറാക്കളുടെ മേല്‍ ഉണ്ടാകട്ടെ. അവ൪ അവരുടെ നബിമാരുടെ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കി. അവ൪ ചെയ്തതില്‍ നിന്ന് നബി ﷺ തന്റെ സമുദായത്തെ താക്കീത് ചെയ്യുകയായിരുന്നു. (ബുഖാരി:435 – മുസ്ലിം :531)
عَنْ جُنْدَبٌ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم قَبْلَ أَنْ يَمُوتَ بِخَمْسٍ وَهُوَ يَقُولُ “ إِنِّي أَبْرَأُ إِلَى اللَّهِ أَنْ يَكُونَ لِي مِنْكُمْ خَلِيلٌ فَإِنَّ اللَّهَ تَعَالَى قَدِ اتَّخَذَنِي خَلِيلاً كَمَا اتَّخَذَ إِبْرَاهِيمَ خَلِيلاً وَلَوْ كُنْتُ مُتَّخِذًا مِنْ أُمَّتِي خَلِيلاً لاَتَّخَذْتُ أَبَا بَكْرٍ خَلِيلاً أَلاَ وَإِنَّ مَنْ كَانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ أَلاَ فَلاَ تَتَّخِذُوا الْقُبُورَ مَسَاجِدَ إِنِّي أَنْهَاكُمْ عَنْ ذَلِكَ ” .
ജുന്ദുബില്(റ) നിന്നും നിവേദനം: നബി ﷺ വഫാത്താകുന്നതിന് അഞ്ച് ദിവസം മുമ്പ് ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: അല്ലാഹു ഇബ്രാഹിം നബിﷺയെ കൂട്ടുകാരനായി സ്വീകരിച്ചതുപോലെ എന്നെയും കൂട്ടുകാരനായി സ്വീകരിച്ചിരിക്കുന്നു. എന്റെ സമൂഹത്തില്‍ നിന്ന് ഞാന്‍ ആരെയെങ്കിലും കൂട്ടുകാരനായി സ്വീകരിച്ചിരിക്കുകയാണെങ്കില്‍ അബൂബക്കറിനെ സ്വീകരിക്കുമായിരുന്നു. അറിയുക: നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയവ൪ അവരിലെ നബിമാരുടേയും സ്വാലിഹീങ്ങളുടേയും ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കുമായിരുന്നു. അറിയുക: നിങ്ങള്‍ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കരുത്. ഞാന്‍ നിങ്ങളോട് അത് തടയുന്നു.(മുസ്ലിം :532)
അതുപോലെതന്നെ ജസീറത്തുല്‍ അറബില്‍ രണ്ട് മതങ്ങള്‍ ഉണ്ടാകരുതെന്ന് പറഞ്ഞ് ജൂതന്മാരെ ഹിജാസില്‍ നിന്നും നജ്റാനില്‍ നിന്നും പുറത്താക്കാന്‍ കല്പ്പിച്ചു.
عَنِ ابْنِ عَبَّاسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم أَوْصَى بِثَلاَثَةٍ فَقَالَ : أَخْرِجُوا الْمُشْرِكِينَ مِنْ جَزِيرَةِ الْعَرَبِ وَأَجِيزُوا الْوَفْدَ بِنَحْوٍ مِمَّا كُنْتُ أُجِيزُهُمْ
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ മൂന്ന് പ്രവാശ്യം വസ്വിയത്ത് നല്കി:ജസീറത്തുല്‍ അറബില്‍ നിന്നും മുശ്രിക്കുകളെ പുറത്താക്കുക. ദൌത്യസംഘങ്ങള്ക്ക് വരാന്‍ ഞാന്‍ അനുവാദം കൊടുത്തിരുന്നതുപോലെ അനുവാദം കൊടുക്കുകയും ചെയ്യുക. (അബൂദാവൂദ്:3029 – സ്വഹീഹ് അല്‍ബാനി)
നമസ്കാരത്തിന്റെ വിഷയത്തിലായിരുന്നു ഗൌരവമായ ഉപദേശം നബി ﷺ നല്‍കിയിരുന്നത്.
عَنْ عَلِيٍّ، عَلَيْهِ السَّلاَمُ قَالَ كَانَ آخِرُ كَلاَمِ رَسُولِ اللَّهِ صلى الله عليه وسلم “ الصَّلاَةَ الصَّلاَةَ اتَّقُوا اللَّهَ فِيمَا مَلَكَتْ أَيْمَانُكُمْ ” .
അലിയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: നബി ﷺ യുടെ അവസാന സംസാരം ഇപ്രകാരമായിരുന്നു: നമസ്കാരം (സൂക്ഷിക്കുക). നമസ്കാരം (സൂക്ഷിക്കുക). നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ (അടിമകളുടെ) കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടുക. (അബൂദാവൂദ്:5156 – സ്വഹീഹ് അല്‍ബാനി)
عَنْ أُمِّ سَلَمَةَ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ كَانَ يَقُولُ فِي مَرَضِهِ الَّذِي تُوُفِّيَ فِيهِ “ الصَّلاَةَ وَمَا مَلَكَتْ أَيْمَانُكُمْ ” . فَمَا زَالَ يَقُولُهَا حَتَّى مَا يَفِيضَ بِهَا لِسَانُهُ .
ഉമ്മുസലമയില്‍(റ) നിവേദനം: നബി ﷺ വഫാതായ രോഗശയ്യയില്‍ കിടന്ന് കൊണ്ട് പറയുകയുണ്ടായി: ‘നമസ്കാരം! നിങ്ങളുടെ വലതു കരം ഉടമപ്പെടുത്തിയവരും.’ ഇത് അവിടുന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടിരുന്നു. (ഇബ്നുമാജ:6/1693)
ഇമാം സിന്ദി(റഹി) ഈ ഹദീഥിനെ വിശദീകരിച്ച് കൊണ്ട് പറയുന്നു: ഇവിടെ നമസ്കാരം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നമസ്കാരം നിങ്ങള്‍ കൃത്യമായി നിര്‍വഹിക്കുകയും അതിനുള്ള സ്ഥാനം നല്‍കുകയും അതിനെ അവഗണിക്കാതിരിക്കുകയും ചെയ്യുക എന്നാണ്. അതുപോലെ വലതുകരം ഉടമപ്പെടുത്തിയത് എന്നത്കൊണ്ടുള്ള വിവക്ഷ; സമ്പത്തില്‍ നിന്ന് സകാതും ധര്‍മവും നല്‍കുകയും അടിമകളെ പരിഗണിക്കുകയും അവരുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുകയും ചെയ്യുക എന്നാണ്. (ഹാശിയതുസ്സിന്ദി അലാ ഇബ്നുമാജ)
തനിക്ക് ശേഷം മുസ്ലിംകളുടെ കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ടുന്ന ഖലീഫ അബൂബക്കറായിരിക്കണമെന്ന് നബി ﷺ ചില സൂചനകള്‍ നല്കി.
عَنِ ابْنِ عَبَّاسٍ، قَالَ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم فِي مَرَضِهِ الَّذِي مَاتَ فِيهِ عَاصِبٌ رَأْسَهُ بِخِرْقَةٍ، فَقَعَدَ عَلَى الْمِنْبَرِ، فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ ثُمَّ قَالَ “ إِنَّهُ لَيْسَ مِنَ النَّاسِ أَحَدٌ أَمَنَّ عَلَىَّ فِي نَفْسِهِ وَمَالِهِ مِنْ أَبِي بَكْرِ بْنِ أَبِي قُحَافَةَ، وَلَوْ كُنْتُ مُتَّخِذًا مِنَ النَّاسِ خَلِيلاً لاَتَّخَذْتُ أَبَا بَكْرٍ خَلِيلاً، وَلَكِنْ خُلَّةُ الإِسْلاَمِ أَفْضَلُ، سُدُّوا عَنِّي كُلَّ خَوْخَةٍ فِي هَذَا الْمَسْجِدِ غَيْرَ خَوْخَةِ أَبِي بَكْرٍ ”.
ഇബ്നു അബ്ബാസ്(റ) പറയുന്നു: തന്റെ മരണം സംഭവിച്ച രോഗത്തില്‍ തലയില്‍ ഒരു മുണ്ട് കെട്ടിക്കൊണ്ട് നബി ﷺ പോയി മിമ്പറില്‍ ഇരുന്ന് അല്ലാഹുവിനെ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: പണം കൊണ്ടും ശരീരം കൊണ്ടും എന്നോട് അബൂബക്ക൪ നന്മ ചെയ്തതുപോലെ മറ്റാരും ചെയ്തിട്ടില്ല. ജനങ്ങളില്‍ നിന്ന് ഞാന്‍ ആരെയെങ്കിലും കൂട്ടുകാരനായി സ്വീകരിച്ചിരിക്കുകയാണെങ്കില്‍ അബൂബക്കറിനെ സ്വീകരിക്കുമായിരുന്നു. എന്നാല്‍ ഇസ്ലാമിക സാഹോദര്യമാണ് ഏറ്റവും ശ്രേഷ്ടം. അബൂബക്കറിന്റെ(റ) വാതിലൊഴികെ പള്ളിയിലേക്കുള്ള എല്ലാ വാതിലുകളും അടക്കുക. (ബുഖാരി:467)
عَنْ مُحَمَّدِ بْنِ جُبَيْرِ بْنِ مُطْعِمٍ، عَنْ أَبِيهِ، قَالَ أَتَتِ امْرَأَةٌ النَّبِيَّ صلى الله عليه وسلم فَأَمَرَهَا أَنْ تَرْجِعَ إِلَيْهِ. قَالَتْ أَرَأَيْتَ إِنْ جِئْتُ وَلَمْ أَجِدْكَ كَأَنَّهَا تَقُولُ الْمَوْتَ. قَالَ صلى الله عليه وسلم “ إِنْ لَمْ تَجِدِينِي فَأْتِي أَبَا بَكْرٍ ”.
ജുബൈറുബ്നു മുത്ഇം(റ) പറയുന്നു: ഒരു സ്ത്രീ നബിﷺയെ കാണാന്‍ വന്നു. അവരോട് പിന്നീട് വരാന്‍ ആവശ്യപ്പെട്ടു. ഞാന്‍ വന്നിട്ട് താങ്കളെ കണ്ടില്ലെങ്കിലോ എന്ന് ചോദിച്ചപ്പോള്‍ (അവ൪ പ്രവാചകന്റെ മരണത്തെ ഭയപ്പെട്ടതുപോലെയായിരുന്നു) നബി ﷺ പറഞ്ഞു: എന്നെ കണ്ടില്ലെങ്കില്‍ അബൂബക്കറിനെ സമീപിക്കുക. (ബുഖാരി:3659)
നബി ﷺ തന്റെ അവസാനത്തെ ഉപദേശങ്ങളായി പറഞ്ഞ കാര്യങ്ങള്‍ ഇബ്നു അബ്ബാസ്(റ) വിശദീകരിക്കുന്നു.
عَنِ ابْنِ عَبَّاسٍ، قَالَ كَشَفَ رَسُولُ اللَّهِ صلى الله عليه وسلم السِّتَارَةَ وَالنَّاسُ صُفُوفٌ خَلْفَ أَبِي بَكْرٍ فَقَالَ “ أَيُّهَا النَّاسُ إِنَّهُ لَمْ يَبْقَ مِنْ مُبَشِّرَاتِ النُّبُوَّةِ إِلاَّ الرُّؤْيَا الصَّالِحَةُ يَرَاهَا الْمُسْلِمُ أَوْ تُرَى لَهُ أَلاَ وَإِنِّي نُهِيتُ أَنْ أَقْرَأَ الْقُرْآنَ رَاكِعًا أَوْ سَاجِدًا فَأَمَّا الرُّكُوعُ فَعَظِّمُوا فِيهِ الرَّبَّ عَزَّ وَجَلَّ وَأَمَّا السُّجُودُ فَاجْتَهِدُوا فِي الدُّعَاءِ فَقَمِنٌ أَنْ يُسْتَجَابَ لَكُمْ ” .
ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി ﷺ തന്റെ വീടിന്റെ വിരി മാറ്റി നോക്കി. ആ സമയം ജനങ്ങള്‍ അബൂബക്കറിന്റെ പിന്നില്‍ അണിയണിയായി നില്‍ക്കുകയാണ്. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘ഓ, ജനങ്ങളേ, പ്രവാചകത്വത്തിന്റെ സന്തോഷ വാര്‍ത്തയില്‍ നിന്ന് സ്വാലിഹായ സ്വപ്നമല്ലാതെ അവശേഷിക്കുന്നില്ല. അത് മുസ്ലിം കാണും അഥവാ മുസ്ലിം കാണിക്കപ്പെടും. (വഹ്’യ് നിലച്ചു) അറിയുക, നിശ്ചയം സുജൂദിലോ, റുകൂഇലോ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നത് എനിക്ക് വിരോധിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ റകൂഇല്‍ നിങ്ങള്‍ ഉന്നതനും പ്രതാപവാനുമായ റബ്ബിനെ വാഴ്ത്തിപ്പറയുകയും, സുജൂദില്‍ നിങ്ങള്‍ പ്രാര്‍ഥനക്കായി നിങ്ങള്‍ പരിശ്രമിക്കുകയും ചെയ്യുക, സുജൂദിലെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കും. (മുസ്ലിം:479)
വഫാത്തിന്റെ ഒരുദിവസം മുമ്പ്
നമസ്കാരത്തെ സംബന്ധിച്ച് ഓർമിപ്പിക്കുന്നതിന്റെ കൂടെ അടിമകളുടെ കാര്യവും നബി ﷺ ജനങ്ങളെ ഓർമിപ്പിച്ചു. തന്റെ കീഴിലുള്ള എല്ലാ അടിമകളെയും മോചിപ്പിച്ചു. കൈവശമുണ്ടായിരുന്ന ഏഴ് ദീനാർ സ്വർണനാണയം ധർമം ചെയ്തു. ഉപയോഗിച്ചിരുന്ന ആയുധങ്ങളെല്ലാം അനുചരന്മാർക്ക് കൈമാറി.
നബിﷺയുടെ അവസാനത്തെ പുഞ്ചിരി
أَخْبَرَنِي أَنَسُ بْنُ مَالِكٍ الأَنْصَارِيُّ ـ وَكَانَ تَبِعَ النَّبِيَّ صلى الله عليه وسلم وَخَدَمَهُ وَصَحِبَهُ أَنَّ أَبَا بَكْرٍ كَانَ يُصَلِّي لَهُمْ فِي وَجَعِ النَّبِيِّ صلى الله عليه وسلم الَّذِي تُوُفِّيَ فِيهِ، حَتَّى إِذَا كَانَ يَوْمُ الاِثْنَيْنِ وَهُمْ صُفُوفٌ فِي الصَّلاَةِ، فَكَشَفَ النَّبِيُّ صلى الله عليه وسلم سِتْرَ الْحُجْرَةِ يَنْظُرُ إِلَيْنَا، وَهْوَ قَائِمٌ كَأَنَّ وَجْهَهُ وَرَقَةُ مُصْحَفٍ، ثُمَّ تَبَسَّمَ يَضْحَكُ، فَهَمَمْنَا أَنْ نَفْتَتِنَ مِنَ الْفَرَحِ بِرُؤْيَةِ النَّبِيِّ صلى الله عليه وسلم، فَنَكَصَ أَبُو بَكْرٍ عَلَى عَقِبَيْهِ لِيَصِلَ الصَّفَّ، وَظَنَّ أَنَّ النَّبِيَّ صلى الله عليه وسلم خَارِجٌ إِلَى الصَّلاَةِ، فَأَشَارَ إِلَيْنَا النَّبِيُّ صلى الله عليه وسلم أَنْ أَتِمُّوا صَلاَتَكُمْ، وَأَرْخَى السِّتْرَ، فَتُوُفِّيَ مِنْ يَوْمِهِ.
അനസിബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബിﷺയുടെ കൂടെ കഴിയുകയും സേവനം ചെയ്യുകയും ചെയ്ത മഹാനായിരുന്നു അദ്ദേഹം. അദ്ദേഹം പറയുന്നു: നബിﷺക്ക് രോഗം ബാധിച്ചപ്പോള്‍ അബൂബക്ക൪(റ) ആയിരുന്നു ജനങ്ങളെയും കൊണ്ട് നമസ്കരിച്ചിരുന്നത്.. പ്രവാചകന് മരണപ്പെട്ട തിങ്കളാഴ്ച ദിവസം സ്വഹാബികള്‍ (സുബ്ഹി) നമസ്കാരത്തിന് വേണ്ടി അണിയണിയായി നില്‍ക്കുകയാണ്. നബി ﷺ റൂമിന്റെ വിരി നീക്കി ഞങ്ങളിലേക്ക് നോക്കി പുഞ്ചിരിച്ചു. നബിﷺയെ കണ്ട സന്തോഷത്താല്‍ ഞങ്ങളുടെ നമസ്കാരത്തില്‍ കുഴപ്പമുണ്ടാകുമോയെന്ന് പോലും ഞങ്ങള്‍ വിചാരിച്ചു. നബി ﷺ നമസ്കാരത്തിന് വരികയാണെന്ന് കരുതി അബൂബക്ക൪ പിന്നിലെ സ്വഫിലേക്ക് മാറി നിന്നു. പക്ഷേ, ഞങ്ങളോട് നമസ്കാരം പൂര്‍ത്തിയാക്കൂ എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച് വിരി വീണ്ടും മറച്ചു. അന്നാണ് നബി ﷺ മരണപ്പെട്ടത്. (ബുഖാരി:680)
നബി ﷺ യുടെ അന്ത്യ നിമിഷങ്ങള്‍
മരണം സുനിശ്ചിതവും സമയ നി൪ണ്ണിതവുമാണ്. നബിﷺയും അതില്‍ നിന്നും മുക്തമല്ല.
إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ
തീര്‍ച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു. (ഖു൪ആന്‍:39/30)
عَنْ عَائِشَةَ، وَعَبْدَ اللَّهِ بْنَ عَبَّاسٍ، قَالاَ لَمَّا نَزَلَ بِرَسُولِ اللَّهِ صلى الله عليه وسلم طَفِقَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ، فَإِذَا اغْتَمَّ بِهَا كَشَفَهَا عَنْ وَجْهِهِ، فَقَالَ وَهْوَ كَذَلِكَ “ لَعْنَةُ اللَّهِ عَلَى الْيَهُودِ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ ”. يُحَذِّرُ مَا صَنَعُوا
ആയിശയില്‍(റ) നിന്നും അബ്ദില്ലാഹിബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം: അവ൪ പറഞ്ഞു: നബിﷺക്ക് മരണം ആസന്നമായപ്പോള്‍ അവിടുന്ന് ഒരു വസ്ത്രമെടുത്ത് തന്റെ മുഖത്ത് ഇട്ടുകൊണ്ടിരുന്നു. ബോധം പോയാല്‍ അത് അവിടുത്തെ മുഖത്ത് നിന്നെടുത്ത് നീക്കും. ആ അവസ്ഥയില്‍ നബി ﷺ പറഞ്ഞു:അല്ലാഹുവിന്റെ ശാപം ജൂത നസ്വാറാക്കളുടെ മേല്‍ ഉണ്ടാകട്ടെ. അവ൪ അവരുടെ നബിമാരുടെ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കി. അവ൪ ചെയ്തതില്‍ നിന്ന് നബി ﷺ തന്റെ സമുദായത്തെ താക്കീത് ചെയ്യുകയായിരുന്നു. (ബുഖാരി:435 – മുസ്ലിം :531)
മരണവേളയില്‍ ഓരോ മനുഷ്യനും മരണ വേദന അനുഭവിപ്പിക്കുന്നതാണ്. അതില്‍ നിന്നും ആ൪ക്കും രക്ഷപെടുവാന്‍ സാധ്യമല്ല. നബിﷺയും അതില്‍ നിന്നും മുക്തമല്ല.
أَنَّ عَائِشَةَ ـ رضى الله عنها ـ كَانَتْ تَقُولُ إِنَّ رَسُولَ اللَّهَ صلى الله عليه وسلم كَانَ بَيْنَ يَدَيْهِ رَكْوَةٌ ـ أَوْ عُلْبَةٌ فِيهَا مَاءٌ، يَشُكُّ عُمَرُ ـ فَجَعَلَ يُدْخِلُ يَدَيْهِ فِي الْمَاءِ، فَيَمْسَحُ بِهِمَا وَجْهَهُ وَيَقُولُ ” لاَ إِلَهَ إِلاَّ اللَّهُ، إِنَّ لِلْمَوْتِ سَكَرَاتٍ ”. ثُمَّ نَصَبَ يَدَهُ فَجَعَلَ يَقُولُ ” فِي الرَّفِيقِ الأَعْلَى ”. حَتَّى قُبِضَ وَمَالَتْ يَدُهُ.
ആയിശ(റ) പറയുന്നു: നബിﷺയുടെ അടുക്കല്‍ ഒരു തോല്പാത്രത്തില് (അല്ലെങ്കില്‍ ഒരു ചെറിയ പാത്രം – ഉമറിന് സംശയമുണ്ടായി) അല്പം വെള്ളം ഉണ്ടായിരുന്നു. അതിലേക്ക് അവിടുന്ന് കൈ പ്രവേശിപ്പിച്ച് അതുകൊണ്ട് മുഖം തടവിയിരുന്നു. എന്നിട്ട് അല്ലാഹു അല്ലാതെ ആരാധനക്ക് അ൪ഹനില്ലെന്നും മരണത്തിന് സഹിക്കുവാന്‍ കഴിയാത്ത വേദനയുണ്ടെന്നും പറയുകയും ചെയ്തിരുന്നു. തുട൪ന്ന് തന്റെ കൈ ആകാശത്തേക്ക് ഉയ൪ത്തി അല്ലാഹുവേ ഉന്നതരായ കൂട്ടുകാരുടെ അടുത്തേക്ക് എന്നു പറയുകയും ചെയ്തു. അങ്ങനെ പ്രവാചകന് മരിക്കുകയും കൈ താനേ താഴുകയും ചെയ്തു. (ബുഖാരി:6510)
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ” مَا مِنْ نَبِيٍّ يَمْرَضُ إِلاَّ خُيِّرَ بَيْنَ الدُّنْيَا وَالآخِرَةِ ”. وَكَانَ فِي شَكْوَاهُ الَّذِي قُبِضَ فِيهِ أَخَذَتْهُ بُحَّةٌ شَدِيدَةٌ فَسَمِعْتُهُ يَقُولُ {مَعَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِمْ مِنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ} فَعَلِمْتُ أَنَّهُ خُيِّرَ.
ആഇശ(റ)യിൽനിന്ന് നിവേദനം, അവർ പറഞ്ഞു: “അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു: ‘ഇഹലോകത്തിന്റെയും പരലോകത്തിന്റെയും ഇടയിൽ തെരെഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യം നൽകപ്പെടാതെ ഒരു നബിക്കും രോഗം പിടിപെട്ടിട്ടില്ല. അദ്ദേഹത്തിന്റെ ആത്മാവ് (റൂഹ്) പിടിക്കപ്പെട്ട രോഗാവസ്ഥയിൽ കഠിനമായ ഒരു ശബ്ദം അദ്ദേഹത്തിന് പിടിപെട്ടു. അപ്പോൾ അവിടുന്ന് പറയുന്നത് ഞാൻ കേൾക്കുകയുണ്ടായി: ‘അല്ലാഹു അനുഗ്രഹം ചൊരിഞ്ഞ നബിമാരുടെയും സ്വിദ്ദീക്വുകളുടെയും ശുഹദാഇന്റെയും സ്വാലിഹുകളുടെയും കൂടെ…’ (നിസാഅ് 69). അവിടുത്തേക്ക് തെരഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യം നൽകപ്പെട്ടിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കി’’ (ബുഖാരി:4586)
أَنَّ عَائِشَةَ قَالَتْ كَانَ النَّبِيُّ صلى الله عليه وسلم يَقُولُ وَهْوَ صَحِيحٌ ” إِنَّهُ لَمْ يُقْبَضْ نَبِيٌّ حَتَّى يَرَى مَقْعَدَهُ مِنَ الْجَنَّةِ، ثُمَّ يُخَيَّرَ ”. فَلَمَّا نَزَلَ بِهِ وَرَأْسُهُ عَلَى فَخِذِي غُشِيَ عَلَيْهِ، ثُمَّ أَفَاقَ، فَأَشْخَصَ بَصَرَهُ إِلَى سَقْفِ الْبَيْتِ ثُمَّ قَالَ ” اللَّهُمَّ الرَّفِيقَ الأَعْلَى ”. فَقُلْتُ إِذًا لاَ يَخْتَارُنَا. وَعَرَفْتُ أَنَّهُ الْحَدِيثُ الَّذِي كَانَ يُحَدِّثُنَا وَهْوَ صَحِيحٌ قَالَتْ فَكَانَتْ آخِرَ كَلِمَةٍ تَكَلَّمَ بِهَا ” اللَّهُمَّ الرَّفِيقَ الأَعْلَى ”.
ആയിശ(റ) പറയുന്നു: നബി ﷺ ആരോഗ്യവാനായിരുന്ന സന്ദര്‍ഭത്തില്‍ ഇപ്രകാരം പറഞ്ഞു: സ്വര്‍ഗ്ഗത്തില്‍ തനിക്കുളള സ്ഥാനം കാണിച്ചു കൊടുക്കപ്പെടാതെ ഒരു നബിയും മരണപ്പെട്ടിട്ടില്ല. നബിﷺക്ക് മരണത്തിന്റെ രോഗം ബാധിച്ചപ്പോള്‍ അവിടുന്ന് എന്റെ മേല്‍ ചാരിക്കിടന്നു. അങ്ങിനെ അബോധാവസ്ഥ അദ്ദേഹത്തെ ബാധിച്ചു. അതില്‍ നിന്ന് തെളിഞ്ഞപ്പോള്‍ വീട്ടിന്റെ മേല്‍പ്പുരയിലേക്ക് തുറിച്ചുനോക്കി ക്കൊണ്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, ഉന്നതങ്ങളിലെ കൂട്ടുകാരോടൊപ്പം എന്നെയും ചേ൪ക്കേണമേ. ഇനി നബി ﷺ ഞങ്ങളെ തെരഞ്ഞെടുക്കുകയില്ലെന്ന് ഞാന്‍ (മനസ്സില്‍) പറഞ്ഞു. അപ്പോള്‍ നബി ﷺ ആരോഗ്യവാനായിരിക്കെ മുമ്പ് പറഞ്ഞ കാര്യം ഞാന്‍ ഓ൪ക്കുകയും ചെയ്തു. അങ്ങനെ അല്ലാഹുവേ, ഉന്നതങ്ങളിലെ കൂട്ടുകാരോടൊപ്പം എന്നെയും ചേ൪ക്കേണമേ എന്നതായിരുന്നു നബിﷺയുടെ സംസാരത്തില്‍ അവസാനത്തേത്. (ബുഖാരി:4463)
മറ്റൊരു റിപ്പോ൪ട്ടില്‍ ഇപ്രകാരം കാണാം.
أَنَّ عَائِشَةَ، أَخْبَرَتْهُ أَنَّهَا، سَمِعَتِ النَّبِيَّ صلى الله عليه وسلم وَأَصْغَتْ إِلَيْهِ قَبْلَ أَنْ يَمُوتَ، وَهْوَ مُسْنِدٌ إِلَىَّ ظَهْرَهُ يَقُولُ “ اللَّهُمَّ اغْفِرْ لِي وَارْحَمْنِي، وَأَلْحِقْنِي بِالرَّفِيقِ ”.
ആഇശ(റ) നിവേദനം: മരണത്തിന് മുമ്പ് ”റസൂല്‍ﷺ എന്റെ നെഞ്ചിലേക്ക് ചാരിയിരുന്ന് ഇങ്ങനെ പറയുന്നതായി ഞാന്‍ ചെവി അടുത്ത് വെച്ചപ്പോള്‍ കേട്ടു: ‘അല്ലാഹുവേ, എനിക്ക് നീ പൊറുത്ത് തരേണമേ, എന്നോട് കരുണ കാണിക്കുകയും കൂട്ടുകാരോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ” (ബുഖാരി:4440)
മരണത്തിന് തൊട്ടുമുമ്പുണ്ടായ ഒരു സംഭവം ആയിശ(റ) പറയുന്നു.
أَنَّ عَائِشَةَ كَانَتْ تَقُولُ إِنَّ مِنْ نِعَمِ اللَّهِ عَلَىَّ أَنَّ رَسُولَ اللَّهِ صلى الله عليه وسلم تُوُفِّيَ فِي بَيْتِي وَفِي يَوْمِي، وَبَيْنَ سَحْرِي وَنَحْرِي، وَأَنَّ اللَّهَ جَمَعَ بَيْنَ رِيقِي وَرِيقِهِ عِنْدَ مَوْتِهِ، دَخَلَ عَلَىَّ عَبْدُ الرَّحْمَنِ وَبِيَدِهِ السِّوَاكُ وَأَنَا مُسْنِدَةٌ رَسُولَ اللَّهِ صلى الله عليه وسلم فَرَأَيْتُهُ يَنْظُرُ إِلَيْهِ، وَعَرَفْتُ أَنَّهُ يُحِبُّ السِّوَاكَ فَقُلْتُ آخُذُهُ لَكَ فَأَشَارَ بِرَأْسِهِ أَنْ نَعَمْ، فَتَنَاوَلْتُهُ فَاشْتَدَّ عَلَيْهِ وَقُلْتُ أُلَيِّنُهُ لَكَ فَأَشَارَ بِرَأْسِهِ أَنْ نَعَمْ، فَلَيَّنْتُهُ، وَبَيْنَ يَدَيْهِ رَكْوَةٌ ـ أَوْ عُلْبَةٌ يَشُكُّ عُمَرُ ـ فِيهَا مَاءٌ، فَجَعَلَ يُدْخِلُ يَدَيْهِ فِي الْمَاءِ فَيَمْسَحُ بِهِمَا وَجْهَهُ يَقُولُ ” لاَ إِلَهَ إِلاَّ اللَّهُ، إِنَّ لِلْمَوْتِ سَكَرَاتٍ ”. ثُمَّ نَصَبَ يَدَهُ فَجَعَلَ يَقُولُ ” فِي الرَّفِيقِ الأَعْلَى ”. حَتَّى قُبِضَ وَمَالَتْ يَدُهُ.
ആഇശ(റ) പറയുന്നു: ”എനിക്ക് അല്ലാഹുവിന്റെ വലിയ ഒരു അനുഗ്രഹമായിരുന്നു നബി ﷺ എന്റെ വീട്ടില്‍, എന്റെ ദിവസത്തില്‍ എന്റെ മാറിടത്തിനും മടിത്തട്ടിനിടക്കും കിടന്ന് കൊണ്ടാണ് വഫാത്തായത് എന്നത്; അതുപോലെ അവിടുത്തെ വഫാതിന് മുമ്പ് എന്റെയും അവിടുത്തെയും ഉമനീര് ഒരുമിച്ചു കൂട്ടിയെന്നതും. എന്റെയടുത്ത് അബ്ദുര്‍റഹ്മാന്‍ പ്രവേശിച്ചു, കയ്യില്‍ ഒരു മിസ്വാകുമുണ്ടായിരുന്നു. പ്രവാചകന് എന്നില്‍ ചാരിക്കിടക്കെ ആ മിസ്വാക്കിലേക്ക് നോക്കി. അവിടുന്ന് മിസ്വാക്ക് ആഗ്രഹിക്കുന്നുവെന്നെനിക്ക് മനസ്സിലായി. ഞാന്‍ ചോദിച്ചു: ‘അത് താങ്കള്‍ക്ക് ഞാന്‍ വാങ്ങിച്ച് തരട്ടെയോ?’ അവിടുന്ന് ശിരസ്സ്കൊണ്ട് അതെയെന്ന് ആംഗ്യം കാണിച്ചു. ഞാനത് വാങ്ങിക്കൊടുത്തു. അത് പരുപരുത്തതായിരുന്നു. ഞാന്‍ ചോദിച്ചു: ‘ഞാനത് ലോലമാക്കി തരട്ടെയോ?’ അവിടുന്ന് ശിരസ്സ്കൊണ്ട്അതെയെന്ന് ആംഗ്യം കാണിച്ചു. ഞാനത് കടിച്ച് ലോലമാക്കിക്കൊടുത്തു. അവിടുന്ന് തന്റെയരികിലുള്ള പാത്രത്തിലെ വെള്ളത്തില്‍ കയ്യിട്ട് തന്റെ മുഖം തടവിക്കൊണ്ട് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: ‘അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല. നിശ്ചയം മരണത്തിന് അസഹനീയമായ വേദനയുണ്ട്’. ശേഷം തന്റെ കൈകള്‍ ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു: ‘ഉന്നതരായ കൂട്ടുകാരുടെ അടുത്തേക്ക്.’ അങ്ങെന അവിടുന്ന് വഫാതാവുകയും കൈകള്‍ താഴുകയും ചെയ്തു” (ബുഖാരി, 4449).
ആയിശ(റ) പറയുന്നു:
فَجَمَعَ اللَّهُ بَيْنَ رِيقِي وَرِيقِهِ فِي آخِرِ يَوْمٍ مِنَ الدُّنْيَا وَأَوَّلِ يَوْمٍ مِنَ الآخِرَةِ
ഇഹലോകത്തിലെ അവസാനത്തേയും പരലോകത്തിലെ ആദ്യത്തേതുമായ ദിവസത്തില്‍ എന്റയും പ്രവാചകന്റെയും ഉമിനീരുകള്‍ അല്ലാഹു ഒരുമിച്ച് കൂട്ടി. (ബുഖാരി:4451).
വാ൪ദ്ധക്യത്തിന്റെ ലക്ഷണങ്ങളോ ശാരീരികമായ ദു൪ബലതയോ സൌന്ദര്യക്കുറവോ ഒന്നും കാണപ്പെടാതെയാണ് നബി ﷺ മരണപ്പെട്ടത്.
عن أنس بن مالك قال توفي رسول الله صلى الله عليه وسلم وما في رأسه ولحيته عشرون شعرة بيضاء
അനസിബ്നു മാലിക്(റ) പറയുന്നു: നബി ﷺ മരിക്കുമ്പോള്‍ തലയിലും താടിയിയലുമായി ഇരുപതോളം നരച്ച മുടിയേ ഉണ്ടായിരുന്നുള്ളൂ. (അഹ്മദ് : 12043)
തിങ്കളാഴ്ചയാണ് നബി ﷺ മരണപ്പെട്ടതെന്ന കാര്യത്തില്‍ സ്വഹാബികള്‍ക്കോ ത്വാബിഉകള്ക്കോ ഇടയില്‍ അഭിപ്രായവ്യത്യാസമില്ല. ഇബ്നു അബ്ബാസ്(റ) പറയുന്നു: നിങ്ങളുടെ നബി ജനിച്ചതും മദീനയിലെത്തിയതും മരണപ്പെട്ടതും തിങ്കളാഴ്ചയായിരുന്നു. (അഹ്മദ് – ബൈഹഖി)
عن عائشة قالت: قال لي أبو بكر: أي يوم توفي النبي الله صلى الله عليه وسلم؟ قلت: يوم الاثنين, قال: إني أرجو أن أموت فيه, فمات فيه
ആയിശ(റ) പറയുന്നു: നബി ﷺ ഏത് ദിവസമാണ് മരണപ്പെട്ടതെന്ന് അബൂബക്ക൪(റ) എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു: തിങ്കളാഴ്ച ദിവസം. അപ്പോള്‍ അബൂബക്ക൪(റ) പറഞ്ഞു: ഞാനും ആ ദിവസം മരിക്കണമെന്നാഗ്രഹിക്കുന്നു. അങ്ങനെ അബൂബക്കറും തിങ്കളാഴ്ചയാണ് മരിച്ചത്. (ബൈഹഖി)
عن عائشة قالت: توفي النبي الله صلى الله عليه وسلم؟ قلت: يوم الاثنين ودفن ليلة الأربعاء
നബി ﷺ മരണപ്പെട്ടത് തിങ്കളാഴ്ചയും മറവ് ചെയ്യപ്പെട്ടത് ചൊവ്വാഴ്ച രാത്രിയുമായിരുന്നു. (അഹ്മദ്)
നബി ﷺ മരണപ്പെട്ടത് റബീഉല്‍ അവ്വല്‍ മാസത്തിലാണെന്നാണ് ചരിത്ര ഗ്രന്ഥങ്ങള്‍ പറയുന്നത്. (ഇബ്നു സഅദ് – ത്വബഖാത്തില്‍:2/272 / ത്വാരീഖുത്വബ്രി :3/200, 3/215)
നബിﷺയുടെ മരണവാ൪ത്ത മദീനയെയും പരിസര പ്രദേശങ്ങളെയും ദുഖ:ത്തിലാഴ്ത്തി. തങ്ങളുടെ നേതാവ്, അല്ലാഹുവിന്റെ പ്രവാചകന്, മാ൪ഗ്ഗദ൪ശി, കരുണയുടെയും സ്നേഹത്തിന്റെയും നിറകുടം, ദു൪ബലരുടെ അത്താണി, നീതിമാന്, സത്യസന്ധന് …… എല്ലാമെല്ലാമാണ് അവ൪ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. അല്ലാഹുവില്‍ നിന്നുള്ള വഹ്യ് , നബിﷺയുടെ പള്ളിയിലെ അദ്ധ്യാപനങ്ങള്‍ ഇതൊന്നും ഇനി മദീനക്കാ൪ക്ക് അനുഭവിക്കാന്‍ കഴിയില്ല. എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി.
അനസ്(റ) പറയുന്നു: നബിﷺയും അബൂബക്കറും മദീനയിലേക്ക് പ്രവേശിച്ച ദിവസത്തെക്കാള്‍ നല്ലതും പ്രകാശപൂരിതവുമായ ഒരു ദിനവും ഞാന്‍ കണ്ടിട്ടില്ല. അതുപോലെ നബി ﷺ വഫാതായ ദിവസം പോലെ ഇരുട്ടുള്ളതും സങ്കടകരവുമായ ദിവസം ഞാന്‍ കണ്ടിട്ടില്ല, (അഹ്മദ്)
നബിﷺയെയും അവിടുന്ന് കൊണ്ടുവന്ന ആദര്‍ശത്തെയും സ്വന്തത്തെക്കാളും സ്നേഹിച്ച അനുചരന്മാര്ക്ക് പ്രവാചകന്റെ മരണം അങ്ങേയറ്റം സങ്കടമുണ്ടാക്കി. ചിലര്‍ക്കത് ഉള്‍കൊള്ളാന്‍ പോലും സാധിച്ചില്ല.
ഇമാം ഇബ്നുറജബ്(റഹി) പറയുന്നു: നബി ﷺ വഫാതായപ്പോള്‍ മുസ്ലിംകളാകെ ആശയക്കുഴപ്പത്തിലായി. അവരില്‍ ചിലര്‍ അവിടുന്ന് മണപ്പെട്ടോ ഇല്ലയോ എന്ന കാര്യത്തില്‍ സംശയിത്തിലായി. ചിലര്‍ അത് കേട്ടമാത്രയില്‍ ഇരുന്ന് പോയി; അവര്‍ക്ക് എഴുന്നേല്ക്കാനായില്ല. ചിലര്‍ക്ക് സംസാരിക്കാന്‍ കഴിയാതെ നാവ് നിശ്ചലമായി. ചിലര്‍ നബി ﷺ ഒരിക്കലും മരിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയുണ്ടായി.’ (ലതാഇഫുല്‍ മആരിഫ്)
നബിﷺയുടെ മരണവാ൪ത്ത് ഉമറിന് സഹിക്കാനായില്ല. നബി ﷺ മരിച്ചു എന്നത് ഉള്‍ക്കൊള്ളാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല.
അനസ്(റ) പറയുന്നു: “അല്ലാഹുവിന്റെ റസൂൽ ﷺ വഫാത്തായപ്പോൾ ഉമർ(റ) ജനങ്ങളിൽ പ്രസംഗിക്കുന്നവനായി എഴുന്നേറ്റു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘മുഹമ്മദ് ﷺ മരണപ്പെട്ടു എന്ന് പറയുന്ന ഒരാളെയും ഞാൻ കേൾക്കില്ല തന്നെ. തീർച്ചയായും മുഹമ്മദ് ﷺ മരണപ്പെടുകയില്ല. പക്ഷേ, തന്റെ രക്ഷിതാവ് തന്നിലേക്ക് മൂസായെ അയച്ചതുപോലെ അവിടുത്തെയും അയക്കുന്നതാകുന്നു. (മൂസാ(അ)) തന്റെ സമുദായത്തിൽനിന്ന് നാൽപത് ദിവസം മാറിത്താമസിച്ചു (അതുപോലെ തൽക്കാലത്തേക്ക് നബി ﷺ പോയതാണ്’’ (ഇബ്നുഹിബ്ബാൻ).
നബി ﷺ മരിക്കുമ്പോള്‍ അബൂബക്ക൪(റ) സ്ഥലത്തുണ്ടായിരുന്നില്ല. അദ്ദേഹം തിരിച്ചു വന്ന സന്ദ൪ഭം ആയിശ(റ) വിവരിക്കുന്നത് കാണുക:
عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم أَنَّ رَسُولَ اللَّهِ صلى الله عليه وسلم مَاتَ وَأَبُو بَكْرٍ بِالسُّنْحِ ـ قَالَ إِسْمَاعِيلُ يَعْنِي بِالْعَالِيَةِ ـ فَقَامَ عُمَرُ يَقُولُ وَاللَّهِ مَا مَاتَ رَسُولُ اللَّهِ صلى الله عليه وسلم. قَالَتْ وَقَالَ عُمَرُ وَاللَّهِ مَا كَانَ يَقَعُ فِي نَفْسِي إِلاَّ ذَاكَ وَلَيَبْعَثَنَّهُ اللَّهُ فَلَيَقْطَعَنَّ أَيْدِيَ رِجَالٍ وَأَرْجُلَهُمْ. فَجَاءَ أَبُو بَكْرٍ فَكَشَفَ عَنْ رَسُولِ اللَّهِ صلى الله عليه وسلم فَقَبَّلَهُ قَالَ بِأَبِي أَنْتَ وَأُمِّي طِبْتَ حَيًّا وَمَيِّتًا، وَالَّذِي نَفْسِي بِيَدِهِ لاَ يُذِيقُكَ اللَّهُ الْمَوْتَتَيْنِ أَبَدًا. ثُمَّ خَرَجَ فَقَالَ أَيُّهَا الْحَالِفُ عَلَى رِسْلِكَ. فَلَمَّا تَكَلَّمَ أَبُو بَكْرٍ جَلَسَ عُمَرُ. فَحَمِدَ اللَّهَ أَبُو بَكْرٍ وَأَثْنَى عَلَيْهِ وَقَالَ أَلاَ مَنْ كَانَ يَعْبُدُ مُحَمَّدًا صلى الله عليه وسلم فَإِنَّ مُحَمَّدًا قَدْ مَاتَ، وَمَنْ كَانَ يَعْبُدُ اللَّهَ فَإِنَّ اللَّهَ حَىٌّ لاَ يَمُوتُ. وَقَالَ {إِنَّكَ مَيِّتٌ وَإِنَّهُمْ مَيِّتُونَ} وَقَالَ {وَمَا مُحَمَّدٌ إِلاَّ رَسُولٌ قَدْ خَلَتْ مِنْ قَبْلِهِ الرُّسُلُ أَفَإِنْ مَاتَ أَوْ قُتِلَ انْقَلَبْتُمْ عَلَى أَعْقَابِكُمْ وَمَنْ يَنْقَلِبْ عَلَى عَقِبَيْهِ فَلَنْ يَضُرَّ اللَّهَ شَيْئًا وَسَيَجْزِي اللَّهُ الشَّاكِرِينَ}
ആഇശ(റ) നിവേദനം: റസൂല്‍ﷺ വഫാതായ സന്ദര്‍ഭത്തില്‍ അബൂബക്കര്‍ ‘സുന്‍ഹിലായിരുന്നു. ഉമര്‍(റ) എഴുന്നേറ്റ് നിന്ന് പറയുകയുണ്ടായി: ‘അല്ലാഹു സത്യം! റസൂലുല്ലാഹ്ﷺ വഫാതായിട്ടില്ല.’ ആഇശ(റ) പറഞ്ഞു: ‘എന്റെ മനസ്സില്‍ അതല്ലാതെ മറ്റൊന്നും ആ സമയത്ത് ഉണ്ടായില്ല.’ ഉമര്‍(റ) പറഞ്ഞു:’അല്ലാഹു അദ്ദേഹത്തെ വീണ്ടും നിയോഗിക്കും, വഫാതായിയെന്ന് പറയുന്നവരുടെ കൈകാലുകള്‍ ഞാന്‍ മുറിക്കും.’ അപ്പോഴാണ് അബൂബക്കര്‍(റ)വന്നതും പ്രവാചന്റെ ശരീരത്തിലുള്ള വസ്ത്രം അല്പം മാറ്റി തിരുദൂതരെ ചുംബിച്ചതും. ശേഷം അദ്ദേഹം പറഞ്ഞു: ‘എന്റെ മാതാപിതാക്കളെ അങ്ങേക്ക് വേണ്ടി സമര്പിക്കുന്നു. താങ്കള്‍ ജീവിച്ചാലും വഫാതായാലും നല്ലത് തന്നെ. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന് തന്നെ സത്യം! അല്ലാഹു ഒരിക്കലും താങ്കള്‍ക്ക് രണ്ട് മരണം നല്കുകയില്ല.’ ശേഷം അവിടെ നിന്നിറങ്ങിക്കൊണ്ട് പറഞ്ഞു: ‘ഓ, സത്യം ചെയ്ത് പറയുന്നവനേ, സമാധാനമായിരിക്കൂ.’ അങ്ങനെ അബൂബക്കര്‍(റ) സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഉമര്‍(റ) ശാന്തമായി. അബൂബക്കര്‍(റ) അല്ലാഹുവിനെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്തുകൊണ്ട് പറഞ്ഞു: ‘അറിയുക, ആരെങ്കിലും മുഹമ്മദ് നബിﷺയെ ആരാധിക്കുന്നുവെങ്കില്‍ നിശ്ചയം മുഹമ്മദ്ﷺ വഫാതായിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുന്നുവെങ്കില്‍ നിശ്ചയം അവന് ഒരിക്കലും മരിക്കുകയില്ല.’ ശേഷം അദ്ദേഹം (ഈ ക്വുര്‍ആന്‍ വചനങ്ങള്‍) പാരായണം ചെയ്തു: ‘തീര്‍ച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു’ (സുമര്‍: 30).”മുഹമ്മദ് അല്ലാഹുവിന്റെ ഒരു ദൂതന് മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്മാര് കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്” (ആലു ഇംറാന്‍: 144)” (ബുഖാരി : 3667, 3668)
ആഇശ(റ) നിവേദനം: നബിﷺയുടെ വഫാതിന് ശേഷം അബൂബക്കര്‍(റ) വരുകയും പ്രവാചകന്റെ രണ്ടു കണ്ണുകള്‍ക്കിടയില്‍ തന്റെ ചുണ്ടുകള്‍ വെക്കുകയും രണ്ട് ചെവികള്‍ക്കിടയില്‍ കൈകള്‍ വെക്കുകയും ചെയ്ത് (ഇങ്ങനെ) പറയുകയുണ്ടായി: ‘എന്റെ പ്രവാചകരേ, എന്റെ ഉറ്റ ചങ്ങാതീ, എന്റെ ആത്മ മിത്രമേ” (അഹ്മദ്).
عَنْ أَنَسٍ، أَنَّ فَاطِمَةَ، بَكَتْ عَلَى رَسُولِ اللَّهِ صلى الله عليه وسلم حِينَ مَاتَ فَقَالَتْ يَا أَبَتَاهُ مِنْ رَبِّهِ مَا أَدْنَاهُ يَا أَبَتَاهُ إِلَى جِبْرِيلَ نَنْعَاهُ يَا أَبَتَاهُ جَنَّةُ الْفِرْدَوْسِ مَأْوَاهُ
അനസിൽ(റ) നിന്ന് നിവേദനം: നബി ﷺ വഫാതായപ്പോള്‍ ഫാത്വിമ(റ) കരഞ്ഞു: എന്റെ ഉപ്പാ, ജിബ്രീല്‍ മരണ വാര്‍ത്തയറിയിക്കുന്നു. എന്റെ ഉപ്പാ, ജന്നത്തുല്‍ ഫിര്‍ദൗസ് ആണ് സങ്കേതം. (നസാഈ:1844)
നബിﷺയുടെ മരണം സ്വഹാബിമാരെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ എല്ലാം നഷ്ടപ്പെട്ടതുപോലെയായി. മരിച്ച് നാളെ സ്വ൪ഗത്തില്‍ നബിﷺയെ കണ്ടുമുട്ടുക എന്നത് മാത്രമായിരുന്നു പിന്നീട് അവരുടെ മനസ്സിലുണ്ടായിരുന്നത്. നബിയുടെ മരണത്തോടെ ആകാശത്ത് നിന്നുള്ള വഹ്യും ആകാശത്ത് നിന്നുള്ള അതിഥിയായ ജിബ്രീലിന്റെ വരവും നിലച്ചു. അതും അവരെ പ്രയാസപ്പെടുത്തി.
عَنْ أَنَسٍ، قَالَ قَالَ أَبُو بَكْرٍ رضى الله عنه بَعْدَ وَفَاةِ رَسُولِ اللَّهِ صلى الله عليه وسلم لِعُمَرَ انْطَلِقْ بِنَا إِلَى أُمِّ أَيْمَنَ نَزُورُهَا كَمَا كَانَ رَسُولُ اللَّهِ صلى الله عليه وسلم يَزُورُهَا . فَلَمَّا انْتَهَيْنَا إِلَيْهَا بَكَتْ فَقَالاَ لَهَا مَا يُبْكِيكِ مَا عِنْدَ اللَّهِ خَيْرٌ لِرَسُولِهِ صلى الله عليه وسلم . فَقَالَتْ مَا أَبْكِي أَنْ لاَ أَكُونَ أَعْلَمُ أَنَّ مَا عِنْدَ اللَّهِ خَيْرٌ لِرَسُولِهِ صلى الله عليه وسلم وَلَكِنْ أَبْكِي أَنَّ الْوَحْىَ قَدِ انْقَطَعَ مِنَ السَّمَاءِ . فَهَيَّجَتْهُمَا عَلَى الْبُكَاءِ فَجَعَلاَ يَبْكِيَانِ مَعَهَا .
അനസ്(റ) പറയുന്നു: നബിﷺയുടെ മരണശേഷം അബൂബക്ക൪(റ) ഉമറിനോട്(റ) പറഞ്ഞു: നമുക്ക് ഉമ്മു അയ്മനിന്റെ(റ) അടുക്കല്‍ വരെ ഒന്നുപോകാം. നബി ﷺ അവരെ സന്ദ൪ശിച്ചതുപോലെ നമുക്കും ഒന്ന് സന്ദ൪ശിക്കാം. അവ൪ അവിടെ എത്തിയപ്പോള്‍ ഉമ്മു അയ്മന് കരഞ്ഞു. നിങ്ങളെന്തിനാണ് കരയുന്നത്, അല്ലാഹുവിന്റെ അടുക്കലുള്ളതല്ലേ മുഹമ്മദ് നബിﷺക്ക് ഏറ്റവും നല്ലത്. ഉമ്മു അയ്മന്(റ) പറഞ്ഞു: അല്ലാഹുവിന്റെ അടുക്കലാണ് മുഹമ്മദ് നബിﷺക്ക് ഏറ്റവും നല്ലതെന്ന് അറിയാത്തത് കൊണ്ടല്ല ഞാന്‍ കരഞ്ഞത്. മറിച്ച് ആകാശത്ത് നിന്നുള്ള വഹ്യ് നിലച്ച് പോയല്ലോ എന്ന ചിന്തയാണ് ഞാന്‍ കരയാന്‍ കാരണം. ഈ വാക്ക് അബൂബക്കറിനെയും ഉമറിനെയും വികാരഭരിതരാക്കി. അവരും കൂടെ കരയാന്‍ തുടങ്ങി. (മുസ്ലിം:2454)
നബി ﷺ യുടെ ജനാസ സംസ്കരണം
നബി ﷺ മരിച്ചത് തിങ്കളാഴ്ചയാണ്. പിറ്റേ ദിവസം രാത്രിയാണ് പ്രവാചകനെ മറവ് ചെയ്തത്. ആളുകളുടെ വരവും പോക്കും, വ്യത്യസ്ത സംഘങ്ങളായുള്ള മയ്യിത്ത് നമസ്കാരവും, അടുത്ത ഖലീഫയെ തിരഞ്ഞെടുക്കുവാനുള്ള ച൪ച്ചയുമൊക്കെയായിരുന്നു ഇതിനുള്ള കാരണം. കൂടിയാലോചനകള്‍ക്കും ച൪ച്ചകള്‍ക്കും ശേഷം അബൂബക്ക൪(റ)വില്‍ എല്ലാവരും ബൈഅത്ത് ചെയ്തു. സ്വഹാബികള്‍ നബിﷺയുടെ മയ്യിത്ത് കുളിപ്പിക്കുവാനുള്ള ഒരുക്കത്തിലായി.
عن عائشة قالت: لَمَّا أَرَادُوا غَسْلَ النَّبِيِّ صلى الله عليه وسلم قَالُوا وَاللَّهِ مَا نَدْرِي أَنُجَرِّدُ رَسُولَ اللَّهِ صلى الله عليه وسلم مِنْ ثِيَابِهِ كَمَا نُجَرِّدُ مَوْتَانَا أَمْ نُغَسِّلُهُ وَعَلَيْهِ ثِيَابُهُ فَلَمَّا اخْتَلَفُوا أَلْقَى اللَّهُ عَلَيْهِمُ النَّوْمَ حَتَّى مَا مِنْهُمْ رَجُلٌ إِلاَّ وَذَقْنُهُ فِي صَدْرِهِ ثُمَّ كَلَّمَهُمْ مُكَلِّمٌ مِنْ نَاحِيَةِ الْبَيْتِ لاَ يَدْرُونَ مَنْ هُوَ أَنِ اغْسِلُوا النَّبِيَّ صلى الله عليه وسلم وَعَلَيْهِ ثِيَابُهُ فَقَامُوا إِلَى رَسُولِ اللَّهِ صلى الله عليه وسلم فَغَسَلُوهُ وَعَلَيْهِ قَمِيصُهُ يَصُبُّونَ الْمَاءَ فَوْقَ الْقَمِيصِ وَيُدَلِّكُونَهُ بِالْقَمِيصِ دُونَ أَيْدِيهِمْ وَكَانَتْ عَائِشَةُ تَقُولُ لَوِ اسْتَقْبَلْتُ مِنْ أَمْرِي مَا اسْتَدْبَرْتُ مَا غَسَّلَهُ إِلاَّ نِسَاؤُهُ .
ആയിശ പറയുന്നു നബിﷺയുടെ മയ്യിത്ത് കുളിപ്പിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ അവ൪ പറഞ്ഞു: അല്ലാഹുവാണെ സത്യം, ഞങ്ങളുടെ മയ്യിത്തുകളുടെ വസ്ത്രം ഊരുന്നതുപോലെ നബിﷺയുടെ വസ്ത്രം ഊരേണ്ടതുണ്ടോ , അതോ വസ്ത്രം ധരിച്ച അവസ്ഥയില്‍തന്നെ കുളിപ്പിക്കേണമോ എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അവ൪ക്കിടയില്‍ (അക്കാര്യത്തില്‍) ഭിന്നതയുണ്ടായപ്പോള്‍ അല്ലാഹു അവരെ ഉറക്കി കളഞ്ഞു. ഉറക്കത്താല്‍ താടിയെല്ലുകള്‍ നെഞ്ചിലേക്ക് വന്നു. വീടിന്റെ ഒരു ഭാഗത്ത് നിന്ന് ആരോ പറഞ്ഞു: നബിﷺയെ വസ്ത്രം ധരിച്ച അവസ്ഥയില്‍തന്നെ കുളിപ്പിക്കുക. വിളിച്ച് പറഞ്ഞത് ആരെന്ന് അവ൪ക്കും അറിയില്ലായിരുന്നു. അങ്ങനെ കുപ്പായത്തിന് മുകളിലൂടെ അവ൪ വെള്ളമൊഴിച്ച് കുളിപ്പിച്ചു. വസ്ത്രത്തടൊപ്പം ഉരച്ച് കഴുകുകയും ചെയ്തു. ആയിശ പറയുന്നു: പിന്നീട് ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ ഞാന്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നുവെങ്കില്‍ ഭാര്യമാ൪ മാത്രമേ നബിﷺയെ കുളിപ്പിക്കുമായിരുന്നുള്ളൂ. (അബൂദാവൂദ് 3141)
അബ്ബാസ്(റ), ഫള്ലുബ്ന് അബ്ബാസ്(റ), ഖുസ്മ്(റ), അലി(റ) തുടങ്ങിയവ൪ ചേ൪ന്നാണ് നബിﷺയുടെ മയ്യിത്ത് കുളിപ്പിച്ചത്. ഉസാമതുബ്നു സൈദും അദ്ദേഹത്തിന്റെ ഭൃത്യനായ സ്വാലിഹും ചേ൪ന്നാണ് വെള്ളം ഒഴിച്ചു കൊടുത്തത്. കുളിപ്പിച്ചതിന് ശേഷം ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം കൊണ്ട് നബിﷺയെ പൊതിഞ്ഞു. പരുത്തിയാല്‍ നി൪മ്മിതമായ വെള്ള വസ്ത്രതത്തിലാണ് നബിﷺയെ കഫന്‍ ചെയ്തത്.
കുളിപ്പിച്ച് കഫന്‍ ചെയ്ത ശേഷം ചൊവ്വാഴ്ച ദിവസം നബിﷺയെ വീട്ടിലെ കട്ടിലില്‍ എടുത്തുവെച്ചു. എവിടെ മറവ് ചെയ്യണം എന്ന വിഷയത്തില്‍ സ്വഹാബികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. പള്ളിയില്‍ മറവ് ചെയ്യണമെന്നും സ്വഹാബികളോടൊപ്പം (ബഖീഉല്‍ ഗ൪ക്വദില്) മറവ് ചെയ്യണമെന്നും തുടങ്ങി വ്യത്യസ്ത അഭിപ്രായങ്ങള്‍ വന്നു. അപ്പോള്‍ അബൂബക്ക൪(റ) പറഞ്ഞു:
سَمِعْتُ مِنْ رَسُولِ اللَّهِ صلى الله عليه وسلم شَيْئًا مَا نَسِيتُهُ قَالَ “ مَا قَبَضَ اللَّهُ نَبِيًّا إِلاَّ فِي الْمَوْضِعِ الَّذِي يُحِبُّ أَنْ يُدْفَنَ فِيهِ ” . ادْفِنُوهُ فِي مَوْضِعِ فِرَاشِهِ
നബിﷺയില്‍ നിന്നും ഒരു കാര്യം ഞാന്‍ കേട്ടിട്ടുണ്ട്. ഞാനത് മറന്നിട്ടില്ല. നബി ﷺ പറഞ്ഞു:”അല്ലാഹു ഒരു പ്രവാചകന്റെ ആത്മാവിനെ പിടികൂടുക, എവിടെയാണോ മറവ് ചെയ്യാന്‍ ഇഷ്ടപ്പെടുക അവിടെയാണ്.” അതിനാല്‍ പ്രവാചകന്റെ വിരിപ്പിന്റെ സ്ഥാനത്ത് മറവ് ചെയ്യുക. (തി൪മിദി:1018)
അബൂബക്ക൪(റ) ഇത് പറഞ്ഞതോടെ നബിﷺയുടെ വിരിപ്പ് ഉണ്ടായിരുന്നിടത്ത് ഖബ൪ കുഴിച്ചു. അങ്ങനെ പുരുഷന്മാരും പിന്നീട് സ്ത്രീകളും ശേഷം കുട്ടികളും നബിﷺക്ക് വേണ്ടി നമസ്കരിച്ചു. സ്വഹാബിമാര്‍ ചെറു സംഘമായിട്ടും ഒറ്റക്കുമാണ് നബിﷺയുടെ ജനാസ നമസ്കാരം നിര്‍വഹിച്ചത്.
قَالُوا: يَا صَاحِبَ رَسُولِ اللهِ صلى الله عليه وسلم، أَيُصَلَّى عَلَى رَسُولِ اللهِ؟ قَالَ: نَعَمْ، قَالُوا: وَكَيْفَ؟ قَالَ: يَدْخُلُ قَوْمٌ فَيُكَبِّرُونَ وَيُصَلُّونَ، وَيَدْعُونَ، ثُمَّ يَخْرُجُونَ، ثُمَّ يَدْخُلُ قَوْمٌ فَيُكَبِّرُونَ وَيُصَلُّونَ وَيَدْعُونَ، ثُمَّ يَخْرُجُونَ، حَتَّى يَدْخُلَ النَّاسُ، قَالُوا: يَا صَاحِبَ رَسُولِ اللهِ صلى الله عليه وسلم، أَيُدْفَنُ رَسُولُ اللهِ صلى الله عليه وسلم؟ قَالَ: نَعَمْ، قَالُوا: أَينَ؟ قَالَ: فِي الْمكَانِ الَّذِي قَبَضَ اللَّهُ فِيهِ رُوحَهُ، فَإِنَّ اللَّهَ لَمْ يَقْبِضْ رُوحَهُ إِلا فِي مَكَانٍ طَيِّبٍ
(നബിﷺയുടെ ജനാസ ഒരുക്കപ്പെട്ടപ്പോള്‍) ജനങ്ങള്‍ (അബൂബക്കറിനോട്) ചോദിച്ചു: അല്ലാഹുവിന്റെ റസൂല്‍ﷺയുടെ കൂട്ടുകാരാ, നബിﷺക്ക് വേണ്ടി നമസ്കരിക്കണ്ടെയോ? അദ്ദേഹം പറഞ്ഞു: വേണം. ജനങ്ങള്‍ ചോദിച്ചു: എങ്ങനെ? അബൂബക്ക൪ പറഞ്ഞു: ഓരോ വിഭാഗമായി അകത്ത് പ്രവേശിക്കുകയും തക്ബീ൪ ചൊല്ലുകയും നമസ്കരിക്കുകയും പ്രാ൪ത്ഥിക്കുകയും ചെയ്യുക. ശേഷം പുറത്ത് വരികയും ചെയ്യുക. ശേഷം അടുത്ത വിഭാഗം പ്രവേശിക്കുക. വീണ്ടും അവ൪ ചോദിച്ചു നബിﷺയെ മറവ് ചെയ്യണ്ടെയോ? അബൂബക്ക൪ പറഞ്ഞു: വേണം. ജനങ്ങള്‍ ചോദിച്ചു: എവിടെ? അബൂബക്ക൪ പറഞ്ഞു: അവിടുത്തെ ആത്മാവ് പിടിക്കപ്പെട്ട സ്ഥലത്ത്. കാരണം നല്ല സ്ഥലത്തല്ലാതെ നബിﷺയുടെ റൂഹിനെ അല്ലാഹു പിടികൂടുകയില്ല. (ശമാഇലുത്തി൪മിദി:378)
അബൂത്വല്‍ഹത്തുല്‍ അന്‍സാരി(റ)യാണ് നബിﷺക്ക് വേണ്ടി അവിടുന്ന് കിടന്ന ഭാഗത്ത് ഖബ്൪ കുഴിച്ചത്. ഉള്ള് തുരന്നുണ്ടാക്കുന്ന (ലഹ്ദ്) ഖബ്റാണ് നബിﷺക്ക് വേണ്ടി കുഴിച്ചത്. നബിﷺയുടെ മയ്യിത്ത് കുളിപ്പിച്ചവ൪ തന്നെയാണ് നബിﷺയെ മറവ് ചെയ്യാന്‍ ഖബ്റിലിറങ്ങിയതും. അബ്ബാസ്(റ), ഫള്ല്(റ), അലി(റ) തുടങ്ങിയവ൪ മാത്രമാണ് ഖബ്റിലിറങ്ങിയതെന്നും ചില ചരിത്ര രേഖകളില്‍ കാണാം. ഖബ്റില്‍ ഒരു ചുവന്ന വിരി വിരിച്ച് അതിലാണ് നബിﷺയെ കിടത്തിയത്.
ഇബ്നു അബ്ബാസ്(റ) പറയുന്നു:
وضع رسول الله صلى الله عليه وسلم في حفرته أخذ قطيفة قد كان يلبسها ويفترشها فدفنها معه في القبر ، وقال والله لا يلبسها أحد بعدك فدفنت معه
നബിﷺയെ മറവ് ചെയ്യുമ്പോള്‍ ശുഖ്റാന്‍ ‘ഖതീഫ’ എടുത്തു. നബി ﷺ പുതക്കുകയും വിരിക്കുകയും ചെയ്തിരുന്ന മുണ്ടായിരുന്നു അത്. ‘അങ്ങേക്ക് ശേഷം ഇനി ഇതാരും ധരിക്കുകയില്ല’ എന്ന് പറഞ്ഞുകൊണ്ട് നബിﷺയോടൊപ്പം അതും മറവ് ചെയ്തു. (ബൈഹഖി:3/480)
فَلَمَّا دُفِنَ قَالَتْ فَاطِمَةُ ـ عَلَيْهَا السَّلاَمُ ـ يَا أَنَسُ، أَطَابَتْ أَنْفُسُكُمْ أَنْ تَحْثُوا عَلَى رَسُولِ اللَّهِ صلى الله عليه وسلم التُّرَابَ
നബിﷺയെ മറവ് ചെയ്തു കഴിഞ്ഞപ്പോൾ ഫാത്വിമ(റ) ചോദിച്ചു: അല്ലയോ അനസ്, പ്രവാചകന്റെ ശരീരത്തിൽ മണ്ണ് വാരിയിട്ടപ്പോൾ നിങ്ങൾക്കൊക്കെ സമാധാനമായില്ലേ (നിങ്ങൾക്കതിന് എങ്ങനെ കഴിഞ്ഞു. (ബുഖാരി:4462)
നബിﷺയുടെ ഖബ്ർ ഒരു ചാണിലധികം ഉയ൪ത്തിയിട്ടില്ല.
عَنْ جَابِرٍ : قَالَ : وَرُفِعَ قَبْرُهُ مِنَ الْأَرْضِ نَحْوًا مِنْ شِبْرٍ وَجَدْتُهُ .
ജാബിറില്‍(റ) നിന്നും നിവേദനം: നബിﷺയുടെ ഖബ്ർ ഭൂമിയിൽ നിന്നും ഏകദേശം ഒരു ചാൺ ഉയർത്തപ്പെട്ടതായിട്ടാണ് ഞാൻ കണ്ടത്. (ബൈഹഖി / സുനനുല്‍ കുബ്റാ: 6835 / – ഇബ്നു ഹിബ്ബാന്‍:2160,6635)
അല്ലാഹുവേ എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന ഒരു ബിംബമാകരുതേ എന്ന് നബി ﷺ പ്രാ൪ത്ഥിച്ചിരുന്നു.
നബി ﷺ മരിക്കുമ്പോള്‍ ഒന്നും ബാക്കിയാക്കിയിരുന്നില്ല. കാരണം ദുന്യാവ് ആഗ്രഹിക്കുന്ന ആളായിരുന്നില്ല നബി ﷺ. കിട്ടിയത് ഭക്ഷിച്ച് അല്ലാഹുവിനെ സ്തുതിച്ച് ജീവിച്ചു. മരിക്കുമ്പോള്‍ തന്റെ പടയങ്കി ഒരു ജൂതന്റെ കൈവശം പണയത്തിലായിരുന്നു. മരണത്തിന്റെ തലേദിവസം രാത്രി വീട്ടില്‍ ആളുകള്‍ വരുന്നത് കാരണത്താല്‍ വിളക്ക് കത്തിക്കാന്‍ എണ്ണയില്ലാതെ അയല്‍വാസിയുടെ കൈയ്യില്‍ നിന്നും എണ്ണ വാങ്ങിയാണ് കത്തിച്ചത്. പ്രവാചകന് വിട്ടേച്ച് പോയതിനെ കുറിച്ച് അംറുബ്നുല്‍ ഹാരിസ്(റ) പറയുന്നു:
مَا تَرَكَ رَسُولُ اللَّهِ صلى الله عليه وسلم عِنْدَ مَوْتِهِ دِرْهَمًا وَلاَ دِينَارًا وَلاَ عَبْدًا وَلاَ أَمَةً وَلاَ شَيْئًا، إِلاَّ بَغْلَتَهُ الْبَيْضَاءَ وَسِلاَحَهُ وَأَرْضًا جَعَلَهَا صَدَقَةً.
ജുവൈരിയ(റ) യുടെ സഹോദരന് അംറ്(റ) പറയുന്നു. നബി ﷺ മരിക്കുമ്പോള്‍ ഒരു അടിമയോ ദിര്‍ഹമോ ദിനാറോ ഒരു അടിമസ്ത്രീയോ മറ്റു വല്ല സാധനമോ വിട്ടുപോയിരുന്നില്ല. ഒരു കോവര്‍ കഴുതയും തന്റെ ആയുധവുമല്ലാതെ. പിന്നെ കുറച്ച് സ്ഥലവും. അതാകട്ടെ സ്വദഖയായി നിശ്ചയിക്കുകയും ചെയ്തു. (ബുഖാരി.2739)
عَنْ عَائِشَةَ، قَالَتْ مَا تَرَكَ رَسُولُ اللَّهِ صلى الله عليه وسلم دِينَارًا وَلاَ دِرْهَمًا وَلاَ شَاةً وَلاَ بَعِيرًا وَلاَ أَوْصَى بِشَىْءٍ .
ആയിശ(റ) പറയുന്നു:നബി ﷺ ദിനാറോ ദിര്‍ഹമോ ആടോ ഒട്ടകമോ ഉപേക്ഷിച്ച് പോയിട്ടില്ല. ഒന്നുകൊണ്ടും വസ്വിയത്ത് ചെയ്തിട്ടുമില്ല. (മുസ്ലിം:1635)
നബി ﷺ ജനിച്ചതും അന്‍പത്തിമൂന്ന് വയസ്സു വരെ ജീവിച്ചതും മക്കയിലാണ്; മരണമടഞ്ഞത് മദീനയിലും. അറുപത്തി മൂന്നാം വയസ്സിലാണ് അവിടുന്ന് മരണപ്പെട്ടത്.
عَنْ عَائِشَةَ ـ رضى الله عنها أَنَّ النَّبِيَّ صلى الله عليه وسلم تُوُفِّيَ وَهْوَ ابْنُ ثَلاَثٍ وَسِتِّينَ.
ആഇശ(റ) നിവേദനം: നബിﷺ തന്റെ അറുപത്തി മൂന്നാമത്തെ വയസ്സിലാണ് വഫാതായത്’ (ബുഖാരി, 3536).
നബി ﷺ യുടെ മരണം മുസ്ലിംകളെ ബാധിക്കുന്ന ഏറ്റവും വലിയ വിപത്തായിരിക്കുമെന്ന് അവിടുന്ന് ഉണര്ത്തിയതായി കാണാം.
عن عطاء بن أبي رباح عن النبي صلي الله عليه و سلم إذا أصيب أحدكم بمصيبة فليذكر مصيبته بي فإنها أعظم المصائب
അത്വാഅ് ബ്നു അബീറബാഹില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ആര്‍ക്കെങ്കിലും വല്ല പ്രയാസങ്ങളും ബാധിച്ചാല്‍ അവന് എന്റെ മരണത്തെക്കുറിച്ച് ഓര്‍ക്കട്ടെ, കാരണം ദുരന്തങ്ങളില്‍ ഏറ്റവും വലുത് അതാണ്. (സുനന് അദ്ദാരിമി :1/40).
kanzululoom.com
One Response
അല്ലാഹു ഈ അമലിനെ സ്വീകരിക്കട്ടെ . മാഷാ അല്ലാഹ് വളരെ നന്നായിട്ടുണ്ട് , അല്ലാഹുവിന്റെ തൗഫീഖ് ….