സൽക്കർമ്മങ്ങളാണ് ഏറ്റവും ലാഭകരമായ കച്ചവടവും, ഏറ്റവും വലിയ നേട്ടവും. അല്ലാഹു പറയുന്നു:
إِنَّ ٱلَّذِينَ يَتْلُونَ كِتَٰبَ ٱللَّهِ وَأَقَامُوا۟ ٱلصَّلَوٰةَ وَأَنفَقُوا۟ مِمَّا رَزَقْنَٰهُمْ سِرًّا وَعَلَانِيَةً يَرْجُونَ تِجَٰرَةً لَّن تَبُورَ ﴿٢٩﴾ لِيُوَفِّيَهُمْ أُجُورَهُمْ وَيَزِيدَهُم مِّن فَضْلِهِۦٓ ۚ إِنَّهُۥ غَفُورٌ شَكُورٌ ﴿٣٠﴾
തീര്‍ച്ചയായും അല്ലാഹുവിന്‍റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു. അവര്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ അവന്‍ പൂര്‍ത്തിയാക്കി കൊടുക്കുവാനും അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവന്‍ അവര്‍ക്ക് കൂടുതലായി നല്‍കുവാനും വേണ്ടി. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമാകുന്നു. (ഖു൪ആന്‍:35/29-30)
സൽക്കർമ്മങ്ങൾ സൗഭാഗ്യം വന്നെത്തുന്നതിനും ദൗർഭാഗ്യം അകന്നുപോകുന്നതിനും കാരണമാണ്. അല്ലാഹു പറയുന്നു:
مَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ
ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. (ഖു൪ആന്‍:16/97)
സൽക്കർമ്മങ്ങൾ ഏറ്റവും ഉത്തമമായ പ്രതീക്ഷയും, ഏറ്റവും മികച്ച സമ്പാദ്യവുമാണ്. അല്ലാഹു പറയുന്നു:
مَن كَفَرَ فَعَلَيْهِ كُفْرُهُۥ ۖ وَمَنْ عَمِلَ صَٰلِحًا فَلِأَنفُسِهِمْ يَمْهَدُونَ
വല്ലവനും നന്ദികേട് കാണിച്ചാല്‍ അവന്‍റെ നന്ദികേടിന്‍റെ ദോഷം അവന്നുതന്നെയായിരിക്കും. വല്ലവനും സല്‍കര്‍മ്മം ചെയ്യുന്ന പക്ഷം തങ്ങള്‍ക്ക് വേണ്ടി തന്നെ സൌകര്യമൊരുക്കുകയാണ് അവര്‍ ചെയ്യുന്നത്. (ഖു൪ആന്‍:30/44)
അതായത്, അവർ ആ ദിവസത്തിനായി ഒരുക്കങ്ങൾ നടത്തുകയും, സജ്ജരാവുകയും, സൽകർമ്മങ്ങൾ മുൻകൂട്ടി ഒരുക്കിവെക്കുകയും ചെയ്യുന്നു.
സൽക്കർമ്മങ്ങൾ സ്വർഗ്ഗലബ്ധിക്കും പരമകാരുണികനായ അല്ലാഹുവിന്റെ തൃപ്തി നേടിയെടുക്കുന്നതിനും കാരണമായിത്തീരുന്നു. അല്ലാഹു പറയുന്നു:
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ أُو۟لَٰٓئِكَ هُمْ خَيْرُ ٱلْبَرِيَّةِ ﴿٧﴾جَزَآؤُهُمْ عِندَ رَبِّهِمْ جَنَّٰتُ عَدْنٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۖ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ ذَٰلِكَ لِمَنْ خَشِىَ رَبَّهُۥ ﴿٨﴾
തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ ഉത്തമര്‍. അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും; എന്നെന്നേക്കുമായിട്ട്. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന്‍ തന്‍റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവന്നുള്ളതാകുന്നു അത്. (ഖു൪ആന്‍:98/7-8)
ഹൃദയത്തോടൊപ്പം ചേർന്ന്, അല്ലാഹുവിന്റെ ദൃഷ്ടി പതിക്കുന്നതും അവന്റെ പ്രതിഫലം നേടിയെടുക്കുന്നതുമായ പ്രധാനപ്പെട്ട ഒന്നാണ് സൽക്കർമ്മങ്ങൾ.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ لاَ يَنْظُرُ إِلَى صُوَرِكُمْ وَأَمْوَالِكُمْ وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ وَأَعْمَالِكُمْ
അബൂഹുറൈററ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കും രൂപങ്ങളിലേക്കമല്ല നോക്കുന്നത്, പക്ഷെ നിങ്ങളുടെ ഹൃദയങ്ങളിലേക്കും കര്‍മ്മങ്ങളിലേക്കുമാണ് നോക്കുന്നത്. (മുസ്ലിം:2564)
സൽക്കർമ്മങ്ങൾ ഏറ്റവും നല്ല കൂട്ടുകാരാണ്, ഏറ്റവും മികച്ച സഹചാരികളാണ്.
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : يَتْبَعُ الْمَيِّتَ ثَلاَثَةٌ، فَيَرْجِعُ اثْنَانِ وَيَبْقَى مَعَهُ وَاحِدٌ، يَتْبَعُهُ أَهْلُهُ وَمَالُهُ وَعَمَلُهُ، فَيَرْجِعُ أَهْلُهُ وَمَالُهُ، وَيَبْقَى عَمَلُهُ
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് കാര്യങ്ങൾ മയ്യത്തിനെ (ഖബറിലേക്ക്) അനുഗമിക്കുന്നു. അതിൽ രണ്ടെണ്ണം മടങ്ങിപ്പോകുന്നു, ഒന്ന് അവനോടൊപ്പം അവശേഷിക്കുന്നു. അവന്റെ കുടുംബവും സമ്പത്തും അമലും (കർമം) അവനെ പിന്തുടരുന്നു. കുടുംബവും സമ്പത്തും മടങ്ങിപ്പോകുന്നു, അവന്റെ കർമം മാത്രം അവനോടൊപ്പം അവശേഷിക്കുന്നു. (ബുഖാരി:6514)
ചില ജ്ഞാനികളോട് ചോദിക്കപ്പെട്ടു: ‘ഏറ്റവും ഉത്തമനായ സുഹൃത്ത് ആരാണ്?’ അവർ മറുപടി നൽകി: ‘സൽക്കർമ്മമാണ്.
ഒരു വിശ്വാസി തന്റെ ഖബറിൽ വെക്കപ്പെടുമ്പോൾ ഒറ്റപ്പെടലിന്റെ ആ നാളിൽ, അവന് കൂട്ടായി വരുന്ന ഈ ഉത്തമസുഹൃത്തിനെക്കുറിച്ച് നമുക്കൊന്ന് ചിന്തിച്ചുനോക്കാം. ബറാഅ് ബിൻ ആസിബ് رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്ത ദീർഘമായ ഹദീസിൽ, മയ്യിത്തിനെ ഖബറിൽ വെക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥയെക്കുറിച്ച് നബി ﷺ വിവരിക്കുന്നുണ്ട്. സത്യവിശ്വാസിയായ അടിമയെക്കുറിച്ച് നബി ﷺ ഇപ്രകാരം പറഞ്ഞു
ويأتيه رجل حسن الوجه حسن الثياب طيب الريح، فيقول: أبشر بالذي يسرك، هذا يومك الذي كنت توعد، فيقول له: من أنت؟ فوجهك الوجه يجيء بالخير، فيقول: أنا عملك الصالح،
….. നന്നായി വസ്ത്രമണിഞ്ഞ് സുമുഖനായ ഒരാള്‍ പരിമളം വീശി അവിടേക്ക് കടന്നുവന്നുകൊണ്ട് പറയുന്നു: സന്തോഷിച്ചുകൊള്ളൂ, ആനന്ദകരമായതെല്ലാം താങ്കള്‍ക്കുവേണ്ടി സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. താങ്കള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട ദിവസമാണിത്. അപ്പോള്‍ അദ്ദേഹത്തോട് ചോദിക്കുന്നു: നന്‍മകള്‍ കൊണ്ടുവരുന്ന മുഖമുടയവരേ, താങ്കള്‍ ആരാണ്? അപ്പോള്‍ അദ്ദേഹം പറയുന്നു ഞാനാണ് താങ്കളുടെ സല്‍ക൪മ്മങ്ങള്‍. (അഹ്മദ്)
അന്ന്, തന്റെ സല്‍ക൪മ്മങ്ങള്‍ കൊണ്ട് അവന് ലഭിക്കുന്ന ആശ്വാസം വളരെ വലുതാണ്! തന്റെ ആ സുഹൃത്തിനെ (സൽക്കർമ്മത്തെ) കണ്ട് അവന്റെ കണ്ണുകൾ കുളിരുന്നു! അസത്യത്തിൽ ജീവിച്ചവർ നഷ്ടം അനുഭവിക്കുകയും, ദൈവിക മാർഗ്ഗത്തിൽ വീഴ്ച വരുത്തിയവർ ഖേദിക്കുകയും ചെയ്യുന്ന ആ നാളിൽ അവൻ വിജയിക്കുന്നു.
അതായത്, അല്ലാഹുവിന് വേണ്ടിയുള്ള ആത്മാർത്ഥത (ഇഖ്ലാസ്) ഉണ്ടാവുകയും, നബി ﷺ കാണിച്ചുതന്ന സുന്നത്തിനോട് യോജിക്കുകയും ചെയ്താൽ മാത്രമേ ഒരു കർമ്മം ‘സൽക്കർമ്മം’ ആകുകയുള്ളൂ. അല്ലാഹു പറയുന്നു:
فَمَن كَانَ يَرْجُوا۟ لِقَآءَ رَبِّهِۦ فَلْيَعْمَلْ عَمَلًا صَٰلِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِۦٓ أَحَدَۢا
അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ. (ഖു൪ആന്‍:18/110)
ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ
നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. (ഖു൪ആന്‍:67/2)
قَالَ الْفُضَيْل بْنُ عِيَاضٍ : أَخْلَصُهُ وَأَصْوَبُهُ ، قَالُوا : يَا أَبَا عَلِيٍّ مَا أَخْلَصُهُ وَأَصْوَبُهُ ؟ قَالَ : إنَّ الْعَمَلَ إذَا كَانَ خَالِصًا ، وَلَمْ يَكُنْ صَوَابًا ، لَمْ يُقْبَلْ ، وَإِذَا كَانَ صَوَابًا وَلَمْ يَكُنْ خَالِصًا لَمْ يُقْبَلْ ، حَتَّى يَكُونَ خَالِصًا صَوَابًا- .وَالْخَالِصُ : أَنْ يَكُونَ لِلَّهِ ، وَالصَّوَابُ : أَنْ يَكُونَ عَلَى السُّنَّةِ
ഫുളൈല്‍ ഇബ്നു ഇയാദ് رحمه الله പറഞ്ഞു:തീര്‍ച്ചയായും അമല്‍ ഇഖ്ലാസുള്ളതും, സുന്നത്തിനോട് യോജിക്കാത്തതുമാണെങ്കില്‍ അത് സ്വീകരിക്കപ്പെടുകയില്ല.(ഇനി) സുന്നത്തിനോട് യോജിക്കുകയും, ഇഖ്ലാസില്ലാതാവുകയുമാണെങ്കില്‍ അത് സ്വീകരിക്കപ്പെടുകയില്ല. (ജാമിഉല്‍ ഉലൂം വല്‍ഹകം)
www.kanzululoom.com