അല്ലാഹുവിന്റെ അടിമകള്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കുകയും ഉറ്റാലോചിക്കുകയും ചെയ്യേണ്ടതുണ്ട്.
ﻛِﺘَٰﺐٌ ﺃَﻧﺰَﻟْﻨَٰﻪُ ﺇِﻟَﻴْﻚَ ﻣُﺒَٰﺮَﻙٌ ﻟِّﻴَﺪَّﺑَّﺮُﻭٓا۟ ءَاﻳَٰﺘِﻪِۦ ﻭَﻟِﻴَﺘَﺬَﻛَّﺮَ ﺃُﻭ۟ﻟُﻮا۟ ٱﻷَْﻟْﺒَٰﺐِ
നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി. (ഖു൪ആന്‍:38/29)
അതിൽ നിന്നും മനുഷ്യരെ തടയുന്ന ഒരു കാര്യമാണ് അശ്രദ്ധ എന്നുള്ളത്. അശ്രദ്ധ ഒരുവനെ അവന്റെ നാശത്തിലെത്തിക്കും.
وَأَنذِرْهُمْ يَوْمَ ٱلْحَسْرَةِ إِذْ قُضِىَ ٱلْأَمْرُ وَهُمْ فِى غَفْلَةٍ وَهُمْ لَا يُؤْمِنُونَ
നഷ്ടബോധത്തിന്‍റെ ദിവസത്തെപ്പറ്റി അഥവാ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അവര്‍ അശ്രദ്ധയിൽ അകപ്പെട്ടിരിക്കുകയാകുന്നു. അവര്‍ വിശ്വസിക്കുന്നില്ല. (ഖു൪ആന്‍ :19/39)
ٱقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِى غَفْلَةٍ مُّعْرِضُونَ ﴿١﴾ مَا يَأْتِيهِم مِّن ذِكْرٍ مِّن رَّبِّهِم مُّحْدَثٍ إِلَّا ٱسْتَمَعُوهُ وَهُمْ يَلْعَبُونَ ﴿٢﴾
ജനങ്ങള്‍ക്ക് അവരുടെ വിചാരണ ആസന്നമായിരിക്കുന്നു. അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട് തിരിഞ്ഞുകളയുന്നവരാകുന്നു. അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് പുതുതായി ഏതൊരു ഉല്‍ബോധനം അവര്‍ക്ക് വന്നെത്തിയാലും കളിയാക്കുന്നവരായിക്കൊണ്ട് മാത്രമേ അവരത് കേള്‍ക്കുകയുള്ളൂ. (ഖു൪ആന്‍ :21/1-2)
سَأَصْرِفُ عَنْ ءَايَٰتِىَ ٱلَّذِينَ يَتَكَبَّرُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَإِن يَرَوْا۟ كُلَّ ءَايَةٍ لَّا يُؤْمِنُوا۟ بِهَا وَإِن يَرَوْا۟ سَبِيلَ ٱلرُّشْدِ لَا يَتَّخِذُوهُ سَبِيلًا وَإِن يَرَوْا۟ سَبِيلَ ٱلْغَىِّ يَتَّخِذُوهُ سَبِيلًا ۚ ذَٰلِكَ بِأَنَّهُمْ كَذَّبُوا۟ بِـَٔايَٰتِنَا وَكَانُوا۟ عَنْهَا غَٰفِلِينَ
ന്യായം കൂടാതെ ഭൂമിയില്‍ അഹങ്കാരം നടിച്ച് കൊണ്ടിരിക്കുന്നവരെ എന്‍റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഞാന്‍ തിരിച്ചുകളയുന്നതാണ്. എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ലണേര്‍മാര്‍ഗം കണ്ടാല്‍ അവര്‍ അതിനെ മാര്‍ഗമായി സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാല്‍ അവരത് മാര്‍ഗമായി സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിച്ച് തള്ളുകയും , അവയെപ്പറ്റി അവര്‍ അശ്രദ്ധരായിരിക്കുകയും ചെയ്തതിന്‍റെ ഫലമാണത്. (ഖു൪ആന്‍ :7/146)
وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِّنَ ٱلْجِنِّ وَٱلْإِنسِ ۖ لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ ءَاذَانٌ لَّا يَسْمَعُونَ بِهَآ ۚ أُو۟لَٰٓئِكَ كَٱلْأَنْعَٰمِ بَلْ هُمْ أَضَلُّ ۚ أُو۟لَٰٓئِكَ هُمُ ٱلْغَٰفِلُونَ
ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍. (ഖു൪ആന്‍ :7/179)
إِنَّ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا وَرَضُوا۟ بِٱلْحَيَوٰةِ ٱلدُّنْيَا وَٱطْمَأَنُّوا۟ بِهَا وَٱلَّذِينَ هُمْ عَنْ ءَايَٰتِنَا غَٰفِلُونَ ﴿٧﴾ أُو۟لَٰٓئِكَ مَأْوَىٰهُمُ ٱلنَّارُ بِمَا كَانُوا۟ يَكْسِبُونَ ﴿٨﴾
നമ്മെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്തവരും, ഇഹലോകജീവിതം കൊണ്ട് തൃപ്തിപ്പെടുകയും, അതില്‍ സമാധാനമടയുകയും ചെയ്തവരും, നമ്മുടെ തെളിവുകളെപ്പറ്റി അശ്രദ്ധരായി കഴിയുന്നവരും ആരോ അവരുടെ സങ്കേതം നരകം തന്നെയാകുന്നു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ ഫലമായിട്ടത്രെ അത്. (ഖു൪ആന്‍ :10/7-8)
فَٱنتَقَمْنَا مِنْهُمْ فَأَغْرَقْنَٰهُمْ فِى ٱلْيَمِّ بِأَنَّهُمْ كَذَّبُوا۟ بِـَٔايَٰتِنَا وَكَانُوا۟ عَنْهَا غَٰفِلِينَ
അപ്പോള്‍ നാം അവരുടെ കാര്യത്തില്‍ ശിക്ഷാനടപടി എടുത്തു. അങ്ങനെ അവരെ (ഫിര്‍ഔനേയും കൂട്ടരെയും) നാം കടലില്‍ മുക്കിക്കളഞ്ഞു. അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുകളയുകയും അവയെപ്പറ്റി അശ്രദ്ധരായിരിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ അത്. (ഖു൪ആന്‍ :7/136)
സത്യത്തെ നിഷേധിക്കുകയും അതിൽ നിന്നും തിരിഞ്ഞുകളയുകയും ചെയ്തവനോട് ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ ഇപ്രകാരം പറയപ്പെടും:
لَّقَدْ كُنتَ فِى غَفْلَةٍ مِّنْ هَٰذَا فَكَشَفْنَا عَنكَ غِطَآءَكَ فَبَصَرُكَ ٱلْيَوْمَ حَدِيدٌ
തീര്‍ച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിന്നില്‍ നിന്ന് നിന്‍റെ ആ മൂടി നാം നീക്കം ചെയ്തിരിക്കുന്നു. അങ്ങനെ നിന്‍റെ ദൃഷ്ടി ഇന്ന് മൂര്‍ച്ചയുള്ളതാകുന്നു. (ഖു൪ആന്‍ :50/22)
അവനെ സൃഷ്ടിച്ച ലക്ഷ്യത്തില്‍നിന്ന് അവന്‍ ഈ ലോകത്ത് അശ്രദ്ധനായിരുന്നു. ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ അവന് ബോധം വരും എന്നര്‍ത്ഥം.
قال ابن القيم رحمه الله : الغفلة نوم القلب ، ولذلك تجد كثيرا من الأيقاظ في الحس نيام في الواقع ، فتحسبهم أيقاظا وهو رقود.
ഇമാം ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു: അശ്രദ്ധയെന്നത് ഹൃദയത്തിന്റെ നിദ്രയാണ്. അതിനാൽ പ്രത്യക്ഷത്തിൽ ഉണർന്നിരിക്കുന്ന നിരവധിയാളുകൾ യഥാർത്ഥത്തിൽ ഉറക്കത്തിലാണ്. അവര്‍ ഉണര്‍ന്നിരിക്കുന്നവരാണ് എന്ന് നീ ധരിച്ച് പോകും.(വാസ്തവത്തില്‍) അവര്‍ ഉറങ്ങുന്നവരത്രെ. ( മദാരിജുസ്സാലാകീൻ: 284/3 )
സത്യവിശ്വാസികളെ, നാം അശ്രദ്ധയുടെ ആളാകരുത്. അല്ലാഹുവിനെ കുറിച്ചും പരലോകത്തെ കുറിച്ചും ശ്രദ്ധയോടെ കഴിയാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ഒരുവനിൽ അശ്രദ്ധ ബാധിക്കുന്നത് അവന് പാപം ചെയ്യാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അശ്രദ്ധയും പാപവും അവന്റെ ഹൃദയത്തെ മലിനമാക്കുകയും ചെയ്യും.
ഇമാം ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു: ഹൃദയത്തിന്റെ അഴുക്കും തുരുമ്പും രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഉണ്ടാകുന്നത്; അശ്രദ്ധകൊണ്ടും പാപംകൊണ്ടും. അതിനെ ശുദ്ധീകരിക്കലും രണ്ട് സംഗതികള്‍ കൊണ്ടാണ്; ഇസ്തിഗ്ഫാര്‍ (പൊറുക്കലിനെ തേടല്‍) കൊണ്ടും സ്‌തോത്ര കീര്‍ത്തനങ്ങള്‍ (ദിക്ര്‍) കൊണ്ടും. ഒരാളുടെ അശ്രദ്ധയാണ് കൂടുതല്‍ സമയമെങ്കില്‍ അഴുക്ക് അയാളുടെ ഹൃദയത്തില്‍ അഴുക്കായി കുമിഞ്ഞുകൂടും. അഥവാ ‘ദിക്‌റി’ല്‍ നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധക്കനുസരിച്ചായിരിക്കും ഹൃദയത്തിലെ മാലിന്യങ്ങളുടെ വര്‍ധനവ്. മനസ്സ് അപ്രകാരം അഴുക്ക് കൂടിയതായാല്‍ വിജ്ഞാനങ്ങളുടെ സദ്ഫലങ്ങള്‍ അതില്‍ ശരിയായ രൂപത്തില്‍ പ്രതിഫലിക്കുകയില്ല. അപ്പോള്‍ നന്മയെ തിന്മയായും തിന്മയെ നന്മയായും ഒക്കെ തലതിരിഞ്ഞായിരിക്കും അയാള്‍ കാണുക. കാരണം അഴുക്കും കറകളും കുമിഞ്ഞുകൂടുമ്പോള്‍ അവിടെ പ്രകാശം നഷ്ടപ്പെട്ട് ഇരുട്ട് പരക്കും. അപ്പോള്‍ വസ്തുതകളെ ശരിയായരൂപത്തില്‍ ദര്‍ശിക്കാനാവില്ല. (അല്‍ വാബിലുസ്സ്വയ്യിബ്)
എന്നാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണകളില്‍നിന്ന് അകന്ന് അശ്രദ്ധനായി ജീവിക്കുന്ന ഒരാള്‍ക്ക് ഈ പറയുന്ന ‘ഇഹ്‌സാനി’ന്റെ തലത്തിലേക്ക് എത്താന്‍ യാതൊരു വഴിയുമില്ല; മടിയനായി ചടഞ്ഞിരിക്കുന്ന ഒരാള്‍ക്ക് വീട്ടിലേക്ക് എത്താന്‍ സാധ്യമല്ലാത്തതുപോലെ. (അല്‍ വാബിലുസ്സ്വയ്യിബ്)
قال ابن عثيمين رحمه الله : عبادات أهل الغفلة عادات وعادات أهل اليقظة عبادات
ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു : അശ്രദ്ധയിലുള്ള ആളുകളുടെ ഇബാദത്തുകൾ പോലും ആദത്താണ് (പതിവ് പ്രവൃത്തിയാണ്). ഉണർന്നിരിക്കുന്ന ആളുകളുടെ പതിവ് പ്രവൃത്തികൾ പോലും ഇബാദത്താണ്. (അൽ അർബഊന നവവിയ്യയുടെ വിശദീകരണം)
താബിഈയായ അബ്ദില്ലാഹിബിനു മുബാറക് رَحِمَهُ اللَّهُ യോട് ഒരാൾ പറഞ്ഞു: എനിക്കെന്തെങ്കിലും ഉപദേശം തരിക. അദ്ദേഹം പറഞ്ഞു:
احذر أن يأخذك الله و أنت على غفلة
നീ അശ്രദ്ധനായിരിക്കേ അല്ലാഹു നിന്നെ പിടികൂടുന്നതിനെ നീ സൂക്ഷിച്ചുകൊള്ളുക. [صفة الصفوة لأبي الفرج عبدالرحمن بن الجوزي 4/6]
അശ്രദ്ധയിൽ നിന്നും സുരക്ഷിതത്വം ലഭിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് ‘ദിക്റുള്ള’.
وَٱذْكُر رَّبَّكَ فِى نَفْسِكَ تَضَرُّعًا وَخِيفَةً وَدُونَ ٱلْجَهْرِ مِنَ ٱلْقَوْلِ بِٱلْغُدُوِّ وَٱلْـَٔاصَالِ وَلَا تَكُن مِّنَ ٱلْغَٰفِلِينَ
വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക് ഉച്ചത്തിലാകാതെ രാവിലെയും വൈകുന്നേരവും നീ നിന്‍റെ രക്ഷിതാവിനെ മനസ്സില്‍ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാകരുത്. (ഖു൪ആന്‍ :7/205)
ഇമാം ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു: ഒരാള്‍ എത്രകണ്ട് അല്ലാഹുവിനെ ‘ദിക്ര്‍’ ചെയ്യുന്നവനാണോ അത്രകണ്ട് അയാള്‍ അല്ലാഹുവിലേക്ക് അടുത്തവനായിരിക്കും. എത്ര കണ്ട് അശ്രദ്ധയുടെ (ഗഫ്‌ലത്ത്) ആളാണോ അത്രകണ്ട് അല്ലാഹുവില്‍നിന്ന് അകന്നവനുമായിരിക്കും. (അല്‍ വാബിലുസ്സ്വയ്യിബ്)
അല്ലാഹുവിനെ ഓര്‍ക്കാതെ അശ്രദ്ധയുടെ ആളായി ജീവിക്കുന്നവരെ അനുസരിക്കരുതെന്ന് അല്ലാഹു അവന്റെ പ്രവാചകനോട് കൽപ്പിക്കുന്നത് കാണുക:
وَٱصْبِرْ نَفْسَكَ مَعَ ٱلَّذِينَ يَدْعُونَ رَبَّهُم بِٱلْغَدَوٰةِ وَٱلْعَشِىِّ يُرِيدُونَ وَجْهَهُۥ ۖ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُۥ عَن ذِكْرِنَا وَٱتَّبَعَ هَوَىٰهُ وَكَانَ أَمْرُهُۥ فُرُطًا
തങ്ങളുടെ രക്ഷിതാവിന്‍റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്‍റെ മനസ്സിനെ അടക്കി നിര്‍ത്തുക. ഇഹലോകജീവിതത്തിന്‍റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്‍റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്‍റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്‍റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്. (ഖു൪ആന്‍ :18/28)
അല്ലാഹുവിനെ ഓര്‍ക്കാതെ അശ്രദ്ധനായി ജീവിച്ചാൽ ശൈത്വാന് പ്രവര്‍ത്തനത്തിന് അവസരം ലഭിക്കുന്നു.
قال إبن القيم{رحمه الله}:فإن الذاكر في حصن الذكر، فمتى غفل فتح باب الحصن، فولجه العدو، فيعسر عليه أو يصعب إخراجه.
ഇമാം ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു: അല്ലാഹുവിനെ ഓർമിക്കുന്നവൻ അതിന്റെ [കോട്ടയുടെ] സംരക്ഷണത്തിലായിരിക്കും. എപ്പോഴാണോ അവൻ [അല്ലാഹുവിനെ ഓർക്കുന്നതിൽ നിന്ന്] അശ്രദ്ധനാകുന്നത് അപ്പോൾ അവൻ കോട്ടയുടെ കതക് തുറന്നു. അവന്റെ ശത്രു [ശൈത്വാൻ] അകത്ത് പ്രവേശിക്കും, പിന്നീട് ശത്രുവിനെ പുറത്താക്കാൻ അവന്ന് ബുദ്ധിമുട്ടായിരിക്കും. [الفوائد ص٢٧٧]
قال الإمام ابن القيم رحمه الله : ثلاثة أبواب يدخل منها الشيطان على العبد : أحدها : الغفلة والثاني : الشهوة
والثالث : الغضب
ഇമാം ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു: ശൈത്വാൻ ഒരു അടിമയുടെമേല്‍ മൂന്ന് വാതിലുകളിലൂടെ പ്രവേശിക്കും. (1)അശ്രദ്ധ. (2)മോഹം. (3)കോപം. (അല്‍വാബിലുസ്വയ്യിബ്)
ഇമാം ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു: അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്ന് അശ്രദ്ധമാകുന്ന ആ അശ്രദ്ധയുടെ വാതിലിലൂടെയല്ലാതെ ശത്രുവിന് അയാളുടെ അടുക്കല്‍ കടന്നുവരാന്‍ കഴിയുകയില്ല. അതിനാല്‍ ശത്രു അത് കാത്തിരിക്കുകയാണ്. അങ്ങനെ ഒരാള്‍ ഏത് സമയത്ത് ‘ദിക്‌റി’ല്‍ നിന്ന് അശ്രദ്ധയിലാകുന്നുവോ (ഗഫ്‌ലത്ത്) അപ്പോള്‍ ശത്രു അയാള്‍ക്കുനേരെ ചാടിവീഴുകയും അയാളെ കീഴ്‌പ്പെടുത്തുകയും ചെയ്യും. എപ്പോള്‍ അയാള്‍ക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ (ദിക്ര്‍) ഉണ്ടാകുന്നുവോ അപ്പോള്‍ അല്ലാഹുവിന്റെ ശത്രു പിന്മാറുകയും നിസ്സാരനായി ഒളിക്കുകയും ചെയ്യും. എത്രത്തോളമെന്നാല്‍ ഒരു ചെറുകുരുവിയെപോലെ, അല്ലെങ്കില്‍ ഒരു ഈച്ചയെപോലെ ആയിത്തീരും. അതിനാലാണ് ‘ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്നവന്‍’ (അല്‍വസ്‌വാസില്‍ ഖന്നാസ്) എന്ന് അവനെക്കുറിച്ച് പറയപ്പെട്ടത്. അതായത് ഹൃദയങ്ങളില്‍ ദുര്‍മന്ത്രണം നടത്തുകയും അല്ലാഹുവിനെക്കുറിച്ച് പറയപ്പെട്ടാല്‍ അതില്‍നിന്ന് പിന്മാറി ഒളിക്കുകയും ചെയ്യുന്നു എന്നര്‍ഥം.
قال ابن عباس رضي الله عنهما: الشيطان جاثم على قلب أبن آدم فإذا سها وغفل وسوس فإذا ذكر الله تعالى خنس
ഇബ്‌നു അബ്ബാസ് رضي الله عنهما പറയുന്നു: പിശാച് മനുഷ്യന്റെ ഹൃദയത്തിനടുക്കല്‍ വിടാതെ കാത്തിരിക്കുകയാണ്. അവന്‍ മറക്കുകയോ അശ്രദ്ധയിലാവുകയോ ചെയ്താല്‍ പിശാച് ദുര്‍മന്ത്രണം നടത്തും. എന്നാല്‍ അയാള്‍ അല്ലാഹുവിനെ സ്മരിച്ചാല്‍ അവന്‍ പിന്മാറിക്കളയും. (ഇബ്‌നു അബീശൈബ മുസ്വന്നഫില്‍ ഉദ്ധരിച്ചത്. ഇമാം ബുഖാരി ഇതിനു സമാനമായരൂപത്തില്‍ ‘തഅലീക്വാ’യും ഉദ്ധരിച്ചിട്ടുണ്ട്). (അല്‍വാബിലുസ്വയ്യിബ്)
قال الإمام ابن القيم رحمه الله : القلب كلما اشتدت به الغفلة، اشتدت به القسوة، فإذا ذكر الله تعالى ذابت تلك القسوة كما يذوب الرصاص في النار.
ഇമാം ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു: ഹൃദയം അതില്‍ അശ്രദ്ധ ശക്തമാകുമ്പോഴെല്ലാം, കാഠിന്യം ശക്തമാകും. എന്നാല്‍ അല്ലാഹുവിനെ ഓര്‍ത്താല്‍ തീയില്‍ ഇയ്യം ഉരുകുന്നപോലെ ആ കാഠിന്യം ഉരുകിപ്പോകും. (അല്‍വാബിലുസ്വയ്യിബ്)
സമയത്തെ പാഴാക്കാതെ, ജീവിതം നൻമയിലും പുണ്യത്തിലും ആക്കിത്തീര്‍ക്കുക. അതല്ലാതെ കളിയിലും വിനോദത്തിലും സമയം കൂടുതലും ചിലവഴിച്ചാൽ അശ്രദ്ധ അവനെ പിടികൂടും. ഒരു ഉദാഹരണമായി നബി ﷺ പറഞ്ഞത് കാണുക:
قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ :وَمَنِ اتَّبَعَ الصَّيْدَ غَفَلَ
നബി ﷺ പറഞ്ഞു: വേട്ടയാടുന്നതിൽ (ശ്രദ്ധ കേന്ദ്രീകരിക്കുന്നവന) അശ്രദ്ധനായിരിക്കും. (അബൂദാവൂദ്:2859)
يَعْلَمُونَ ظَٰهِرًا مِّنَ ٱلْحَيَوٰةِ ٱلدُّنْيَا وَهُمْ عَنِ ٱلْـَٔاخِرَةِ هُمْ غَٰفِلُونَ
ഐഹികജീവിതത്തില്‍ നിന്ന് പ്രത്യക്ഷമായത് അവര്‍ മനസ്സിലാക്കുന്നു. പരലോകത്തെപ്പറ്റിയാകട്ടെ അവര്‍ അശ്രദ്ധയില്‍ തന്നെയാകുന്നു. (ഖു൪ആന്‍ :30/7)
കാരണം അവരുടെ ഹൃദയങ്ങളും ഇച്ഛകളും ആഗ്രഹങ്ങളും ഈ ജീവിതത്തിലും അതിന്റ വിലകുറഞ്ഞ വിഭവങ്ങളിലും മാത്രം കേന്ദ്രീകരിക്കുന്നു. അതിനു മാത്രമാണവർ പരിശ്രമിക്കുന്നത്. തങ്ങളുടെ എല്ലാ ശ്രമങ്ങളും അതിൽ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. പരലോകത്തെ അവഗണിക്കുന്നു. അതിനാൽ അവർ ഒരു സ്വർഗത്തെ കൊതിക്കുന്നില്ല. നരകത്തെ ഭയപ്പെടുന്നുമില്ല. ഇത് നാശത്തിന്റെ ലക്ഷണമാണ്. പരലോകത്തെ അവഗണിക്കലാണ് അതിന്റെ അടിസ്ഥാനം. (തഫ്സീറുസ്സഅ്ദി)
അല്ലാഹുവിനുള്ള ഇബാദത്തിൽ സജീവമാകുക, പ്രത്യേകിച്ച് അഞ്ച് നേരത്തെ നമസ്കാരത്തിന്റെ കാര്യത്തിൽ. അത് ജമാഅത്തായി അവയുടെ ഘടകങ്ങളും നിബന്ധനകളും മര്യാദകളും പൂര്‍ത്തിയാക്കിക്കൊണ്ട് സമയം തെറ്റാതെ നിര്‍വ്വഹിക്കുക.
قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ :من حافظ على هؤلاء الصلوات المكتوبات لم يكتب من الغافلين،
നബി ﷺ പറഞ്ഞു: ആരെങ്കിലും (അഞ്ച് നേരത്തെ) നിര്‍ബന്ധ നമസ്കാരം യഥാവിധി കാത്തുസൂക്ഷിച്ചാൽ അവനെ അശ്രദ്ധരുടെ കൂട്ടത്തിൽ എഴുതപ്പെടുകയില്ല. ( رواه ابن خزيمة في صحيحه والحاكم وقال: صحيح على شرط الشيخين، ووافقه الذهبي وصححه أيضا الألباني.)
രാത്രി നമസ്കാരത്തെ കുറിച്ചും ഇപ്രകാരം വന്നിട്ടുണ്ട്.
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ قَامَ بِعَشْرِ آيَاتٍ لَمْ يُكْتَبْ مِنَ الْغَافِلِينَ
അബ്ദില്ലാഹിബ്നു അംറ് ബ്നു ആസ്വ് رضي الله عنهما യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും പത്ത് ആയത്തുകൾ ഓതി (രാത്രി നമസ്കാരം) നിര്‍വ്വഹിച്ചാൽ അവനെ അശ്രദ്ധരുടെ കൂട്ടത്തിൽ എഴുതപ്പെടുകയില്ല. (അബൂദാവൂദ്:1398)
വിശുദ്ധ ഖുർആൻ പഠിക്കുകയും, അതിന്റെ അർത്ഥവും ആശയവും അറിഞ്ഞു പാരായണം ചെയ്യുകയും, അതിനെകുറിച്ച് ഉറ്റാലോചിക്കുകയും ചെയ്യുക. അത് ശ്രദ്ധയോടെ ജീവിക്കാൻ സഹായകരമാകും.
മരണത്തെ ധാരാളമായി ഓ൪ക്കുക. എങ്കിൽ മരണത്തിന് ശേഷമുള്ള ജീവിതത്തിനായി ഏറ്റവും നന്നായി തയ്യാറാകാൻ സാധിക്കും. അവന് അശ്രദ്ധയിൽ നിന്ന് ഒഴിവാകാനും സാധിക്കും.
അല്ലാഹുവിനോട് സദാ പ്രാര്‍ത്ഥിക്കുക. നബി ﷺ യുടെ ഒരു പ്രാര്‍ത്ഥന കാണുക:
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ، وَالْجُبْنِ وَالْبُخْلِ، وَالْهِرَمِ وَالْقَسْوَةِ، وَالْغَفْلَةِ، وَالْعِيلَةَ وَالذِّلَّةَ وَالْمَسْكَنَةَ، وَأَعُوذُ بِكَ مِنَ الْفَقْرِ وَالْكُفْرِ، وَالْفُسُوقِ، وَالشِّقَاقِ، وَالنِّفَاقِ وَالسُّمْعَةِ، وَالرِّيَاءِ، وَأَعُوذُ بِكَ مِنَ الصَّمَمِ وَالْبَكَمِ وَالْجُنُونِ، وَالْجُذَامِ، وَالْبَرَصِ، وَسَيِّئِ الأَسْقَامِ.
അല്ലാഹുവേ! ശക്തിനഷ്ടം, മടി, ഭീരുത്വം, പിശുക്ക്, വാർദ്ധക്യം മൂത്ത് ജീവച്ഛവമാകൽ, കാഠിന്യമുള്ള സ്വഭാവം, അശ്രദ്ധ, മറ്റുള്ളമനുഷ്യരെ ആശ്രയിക്കൽ, നിന്ദിക്കപ്പെടൽ, അടിച്ചമർത്തപ്പെടൽ എന്നിവയിൽനിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു.
അല്ലാഹുവേ! ദാരിദ്ര്യം, നിന്റെ അനുഗ്രഹത്തെയും നിന്നെയും നിഷേധിക്കൽ, നിന്നെ ധിക്കരിക്കൽ, ഭിന്നിക്കൽ, മതത്തിലെ കാപട്യം, ലോകപ്രീതിതേടൽ, സൽകർമം ജനങ്ങളെ കാണിച്ചു പേരെടുക്കൽ എന്നിവയിൽനിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. അല്ലാഹുവേ! കേൾവിക്കുറവ്, സംസാരവൈകല്യം, ഭ്രാന്ത്, കുഷ്ടം, വെള്ളപ്പാണ്ട് തുടങ്ങിയ ദുഷിച്ച രോഗങ്ങൾ ബാധിക്കുന്നതിൽനിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. (സ്വഹീഹുൽ ജാമിഅ്)
www.kanzululoom.com