നബി ﷺ യുടെ ഉപദേശം

عَنْ أَبِي جُرَىٍّ، جَابِرِ بْنِ سُلَيْمٍ :قَالَ رَأَيْتُ رَجُلاً يَصْدُرُ النَّاسُ عَنْ رَأْيِهِ، لاَ يَقُولُ شَيْئًا إِلاَّ صَدَرُوا عَنْهُ قُلْتُ مَنْ هَذَا قَالُوا هَذَا رَسُولُ اللَّهِ صلى الله عليه وسلم ‏.‏

അബൂ ജുറയ്യ് ജാബിര്‍ ബ്നു സുലൈം رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ ഒരാളെ കണ്ടു. ആളുകൾ അദ്ദേഹം അഭിപ്രായപ്പെടുന്ന കാര്യത്തിൽ സംതൃപ്തരായി മടങ്ങിയിരുന്നത് ഞാൻ കണ്ടു. അദ്ദേഹം എന്തുപറഞ്ഞാലും അവരതിൽ സംതൃപ്തരാവുന്നു. (അഥവാ, അദ്ദേഹം പറയുന്ന ഒന്നും അവർ പ്രയോഗവൽക്കരിക്കാതിരിക്കുന്നില്ല). ഞാൻ ചോദിച്ചു: ‘ആരാണത്?’ അവർ പറഞ്ഞു: ഇത് അല്ലാഹുവിന്റെ റസൂലാണ്.

قُلْتُ عَلَيْكَ السَّلاَمُ يَا رَسُولَ اللَّهِ مَرَّتَيْنِ ‏.‏ قَالَ ‌‏ لاَ تَقُلْ عَلَيْكَ السَّلاَمُ ‏.‏ فَإِنَّ عَلَيْكَ السَّلاَمُ تَحِيَّةُ الْمَيِّتِ قُلِ السَّلاَمُ عَلَيْكَ ‏ ‏

അപ്പോൾ ഞാൻ രണ്ടുതവണ പറഞ്ഞു: അലൈകസ്സലാം യാ റസൂലല്ലാഹ് (അല്ലാഹുവിന്റെ റസൂലേ, താങ്കളുടെ മേൽ രക്ഷയുണ്ടാകട്ടെ). നബി ﷺ പറഞ്ഞു: നീ ‘അലൈകസ്സലാം’ എന്ന് പറയരുത്. തീർച്ചയായും ‘അലൈകസ്സലാം’ എന്നത് മരിച്ചവർക്കുള്ള അഭിവാദ്യമാണ്. നീ പറയേണ്ടത്:’അസ്സലാമു അലൈക’ എന്നാണ്.

.‏ قَالَ قُلْتُ أَنْتَ رَسُولُ اللَّهِ صلى الله عليه وسلم قَالَ ‏”‏ أَنَا رَسُولُ اللَّهِ الَّذِي إِذَا أَصَابَكَ ضُرٌّ فَدَعَوْتَهُ كَشَفَهُ عَنْكَ وَإِنْ أَصَابَكَ عَامُ سَنَةٍ فَدَعَوْتَهُ أَنْبَتَهَا لَكَ وَإِذَا كُنْتَ بِأَرْضٍ قَفْرَاءَ أَوْ فَلاَةٍ فَضَلَّتْ رَاحِلَتُكَ فَدَعَوْتَهُ رَدَّهَا عَلَيْكَ ‏”‏ ‏.‏

ഞാൻ ചോദിച്ചു : അങ്ങ് അല്ലാഹുവിന്റെ റസൂലാണോ? അപ്പോൾ നബി ﷺ പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ റസൂലാണ്. ഏത് അല്ലാഹു എന്നുവെച്ചാൽ, നിനക്ക് വല്ല പ്രയാസവും നേരിട്ടാൽ അപ്പോൾ നീ അവനോട് പ്രാർത്ഥിച്ചാൽ ആ പ്രയാസത്തെ നിനക്ക് നീക്കിത്തരുന്ന അല്ലാഹു. (അല്ലെങ്കിൽ) നിനക്ക് ഒരു വർഷം വരൾച്ച ബാധിക്കുകയും എന്നിട്ട് നീ അവനോട് പ്രാർത്ഥിക്കുകയും ചെയ്താൽ അവൻ നിനക്ക് ചെടികൾ മുളപ്പിച്ച് തരും. അല്ലെങ്കിൽ നീ വല്ല ഒഴിഞ്ഞ സ്ഥലത്തോ മരുഭൂമിയിലോ ആയിരിക്കുകയും നിന്റെ വാഹനം വഴി തെറ്റുകയും ചെയ്താൽ നീ അവനോട് പ്രാർത്ഥിക്കുന്നു. അവൻ നിനക്കതിനെ തിരിച്ചു തരുന്നു. (അങ്ങനെയുള്ള അല്ലാഹു)

قُلْتُ اعْهَدْ إِلَىَّ ‏.‏ قَالَ ‏”‏ لاَ تَسُبَّنَّ أَحَدًا ‏”‏ ‏.‏ قَالَ: فَمَا سَبَبْتُ بَعْدَهُ حُرًّا وَلاَ عَبْدًا وَلاَ بَعِيرًا وَلاَ شَاةً ‏.‏

ഞാൻ ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ, എനിക്കൊരു ഉപദേശം നൽകിയാലും. നബി ﷺ പറഞ്ഞു: നീ ആരേയും ശകാരിക്കരുത്. അദ്ധേഹം പറഞ്ഞു: അതിനു ശേഷം ഞാൻ സ്വതന്ത്രനേയോ, അടിമയേയോ, ഒട്ടകത്തിനേയോ, ആടിനേയോപോലും ശകാരിച്ചിട്ടില്ല.

قَالَ ‏: وَلاَ تَحْقِرَنَّ شَيْئًا مِنَ الْمَعْرُوفِ

നബി ﷺ പറഞ്ഞു: നല്ല ഒരു കാര്യത്തേയും നീ നിസ്സാരമായി കാണരുത്,

وَأَنْ تُكَلِّمَ أَخَاكَ وَأَنْتَ مُنْبَسِطٌ إِلَيْهِ وَجْهُكَ إِنَّ ذَلِكَ مِنَ الْمَعْرُوفِ

നിന്റെ സഹോദരൻമാരോടു നീ സംസാരിക്കുമ്പോൾ പ്രസന്നവദനനായി സംസാരിക്കണം, അത് സുകൃതമാണ്,

وَارْفَعْ إِزَارَكَ إِلَى نِصْفِ السَّاقِ فَإِنْ أَبَيْتَ فَإِلَى الْكَعْبَيْنِ وَإِيَّاكَ وَإِسْبَالَ الإِزَارِ فَإِنَّهَا مِنَ الْمَخِيلَةِ وَإِنَّ اللَّهَ لاَ يُحِبُّ الْمَخِيلَةَ

നീ നിന്റെ വസ്ത്രം ധരിക്കുന്നത് കണംകാലിന്റെ പകുതിവരെ ഉയർത്തിയ നിലയിലായിരിക്കണം. നെരിയാണി വരെ ആകുന്നതിനു വിരോധമില്ല. വസ്ത്രം വലിച്ചിഴക്കുന്നത് നീ സൂക്ഷിക്കണം. അത് അഹങ്കാരമാണ്. അഹങ്കാരം അല്ലാഹു ഇഷ്ടപ്പെടുകയില്ല.

وَإِنِ امْرُؤٌ شَتَمَكَ وَعَيَّرَكَ بِمَا يَعْلَمُ فِيكَ فَلاَ تُعَيِّرْهُ بِمَا تَعْلَمُ فِيهِ فَإِنَّمَا وَبَالُ ذَلِكَ عَلَيْهِ

വല്ലവനും നിന്നെ അസഭ്യം പറയുകയോ നിന്റെ ന്യൂനതകൾ എടുത്ത്‌ പറഞ്ഞ് നിന്നെ അപമാനിക്കുകയോ ചെയ്താൽ പോലും നീ അവന്റെ ന്യൂനതകൾ എടുത്ത് പറഞ്ഞ് അവനെ അപമാനിക്കരുത്. അതിന്റെ ഫലം അവൻ അനുഭവിച്ചു കൊള്ളും. (അബൂദാവൂദ്: 4084 – സ്വഹീഹ് അൽബാനി)

 

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.