നബി ﷺ ക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്‍മാ൪ക്കോ അവരുടെ സമുദായത്തിനോ നല്‍കാത്തതും നബി ﷺ ക്കും ഈ ഉമ്മത്തിനും മാത്രം പ്രത്യേകമാക്കി നല്‍കുകയും ചെയ്തിട്ടുള്ള ചില കാര്യങ്ങളെ കുറിച്ച് നബി ﷺ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.
عَنْا جَابِرُ بْنُ عَبْدِ اللَّهِ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ: أُعْطِيتُ خَمْسًا لَمْ يُعْطَهُنَّ أَحَدٌ قَبْلِي
ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എനിക്ക് മുമ്പുള്ളവര്‍ക്ക് നല്‍കാത്ത അഞ്ച് കാര്യങ്ങള്‍ എനിക്ക് അല്ലാഹു നല്‍കിയിരിക്കുന്നു …… (ബുഖാരി:335)
ഈ ഹദീസില്‍ അഞ്ച് കാര്യങ്ങളാണ് നബി ﷺ എണ്ണി പറഞ്ഞിട്ടുള്ളത്. അത് ഏതൊക്കെയാണെന്ന് പരിശോധിക്കാം.
(1) നബി ﷺ ഒരു നാട്ടിലെത്തുകയാണെങ്കില്‍ അതിനു മുമ്പേതന്നെ ശത്രുക്കളുടെ മനസ്സില്‍ അല്ലാഹു ഭയം ഇട്ടുകൊടുക്കും.
نُصِرْتُ بِالرُّعْبِ مَسِيرَةَ شَهْرٍ
…… ഒരു മാസത്തെ വഴി ദൂരത്തെ ഭയം കൊണ്ട് ഞാന്‍ സഹായിക്കപ്പെട്ടു …… (ബുഖാരി:335)
അല്ലാഹുവാണ് മനുഷ്യരുടെ മനസ്സുകളില്‍ ഭയം ഇട്ടുകൊടുക്കുന്നത്. അല്ലാഹു പറയുന്നത് കാണുക:
هُوَ ٱلَّذِىٓ أَخْرَجَ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَٰبِ مِن دِيَٰرِهِمْ لِأَوَّلِ ٱلْحَشْرِ ۚ مَا ظَنَنتُمْ أَن يَخْرُجُوا۟ ۖ وَظَنُّوٓا۟ أَنَّهُم مَّانِعَتُهُمْ حُصُونُهُم مِّنَ ٱللَّهِ فَأَتَىٰهُمُ ٱللَّهُ مِنْ حَيْثُ لَمْ يَحْتَسِبُوا۟ ۖ وَقَذَفَ فِى قُلُوبِهِمُ ٱلرُّعْبَ ۚ يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِى ٱلْمُؤْمِنِينَ فَٱعْتَبِرُوا۟ يَٰٓأُو۟لِى ٱلْأَبْصَٰرِ
വേദക്കാരില്‍ പെട്ട സത്യനിഷേധികളെ ഒന്നാമത്തെ തുരത്തിയോടിക്കലില്‍ തന്നെ അവരുടെ വീടുകളില്‍ നിന്നു പുറത്തിറക്കിയവന്‍ അവനാകുന്നു. അവര്‍ പുറത്തിറങ്ങുമെന്ന് നിങ്ങള്‍ വിചാരിച്ചിരുന്നില്ല. തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍ നിന്ന് തങ്ങളെ പ്രതിരോധിക്കുമെന്ന് അവര്‍ വിചാരിച്ചിരുന്നു. എന്നാല്‍ അവര്‍ കണക്കാക്കാത്ത വിധത്തില്‍ അല്ലാഹു അവരുടെ അടുക്കല്‍ ചെല്ലുകയും അവരുടെ മനസ്സുകളില്‍ ഭയം ഇടുകയും ചെയ്തു. അവര്‍ സ്വന്തം കൈകള്‍കൊണ്ടും സത്യവിശ്വാസികളുടെ കൈകള്‍കൊണ്ടും അവരുടെ വീടുകള്‍ നശിപ്പിച്ചിരുന്നു. ആകയാല്‍ കണ്ണുകളുള്ളവരേ, നിങ്ങള്‍ ഗുണപാഠം ഉള്‍കൊള്ളുക. (ഖു൪ആന്‍:59/2)
എന്നാല്‍ ഇന്ന് മുസ്ലിംകളെ കുറിച്ച് ശത്രുക്കള്‍ നി൪ഭയത്വത്തിലാണ്, മുസ്ലിംകളാകട്ടെ ശത്രുക്കളെ കുറിച്ച് ഭയത്തിലുമാണ്. ഇതെങ്ങനെ സംഭവിച്ചു ? നമ്മുടെ മുന്‍ഗാമികള്‍ അല്ലാഹുവിനെ ഭയപ്പെട്ടപ്പോള്‍ അവരെ കുറിച്ച് ശത്രുക്കളുടെ മനസ്സുകളില്‍ അല്ലാഹു ഭയം ഇട്ടുകൊടുത്തു. ഇന്ന് മുസ്ലിംകള്‍ അല്ലാഹുവിനെ ഭയപ്പെടാതെ ജീവിക്കുമ്പോള്‍ ശത്രുക്കള്‍ നി൪ഭയത്വത്തിലും മുസ്ലിംകള്‍ ഭയത്തിലുമായി. അതുമാത്രമല്ല, ശി൪ക്ക് ഈ ഉമ്മത്തിലേക്ക് കടന്നുവന്നതും ഇതിനുള്ള പ്രധാന കാരണമായി. സത്യനിഷേധികളുടെ മനസ്സുകളില്‍ അല്ലാഹു ഭയം ഇട്ടുകൊടുത്തതിന്റെ കാരണം പറഞ്ഞിട്ടുള്ളത്, അവരില്‍ സംഭവിച്ച ശി൪ക്കായിരുന്നുവെന്നാണ്.
سَنُلْقِى فِى قُلُوبِ ٱلَّذِينَ كَفَرُوا۟ ٱلرُّعْبَ بِمَآ أَشْرَكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَٰنًا ۖ وَمَأْوَىٰهُمُ ٱلنَّارُ ۚ وَبِئْسَ مَثْوَى ٱلظَّٰلِمِينَ
സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കുന്നതാണ്. അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്ത വസ്തുക്കളെ അല്ലാഹുവോട് അവര്‍ പങ്കുചേര്‍ത്തതിന്‍റെ ഫലമാണത്. നരകമാകുന്നു അവരുടെ സങ്കേതം. അക്രമികളുടെ പാര്‍പ്പിടം എത്രമോശം! (ഖു൪ആന്‍:3/151)
അതേപോലെ ശത്രുക്കളുടെ ഹൃദയങ്ങളില്‍ നിന്ന് മുസ്ലിംകളെ കുറിച്ചുള്ള ഭയം അല്ലാഹു എടുത്തു കളഞ്ഞതിന്റെ മറ്റൊരു പ്രധാന കാരണം മുസ്ലിംകളുടെ ദുനിയാവിനോടുള്ള അമിതമായ ഇഷ്ടവും, മരണത്തോടുള്ള വെറുപ്പുമാകുന്നു.
عَنْ ثَوْبَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” يُوشِكُ الأُمَمُ أَنْ تَدَاعَى عَلَيْكُمْ كَمَا تَدَاعَى الأَكَلَةُ إِلَى قَصْعَتِهَا ” . فَقَالَ قَائِلٌ وَمِنْ قِلَّةٍ نَحْنُ يَوْمَئِذٍ قَالَ ” بَلْ أَنْتُمْ يَوْمَئِذٍ كَثِيرٌ وَلَكِنَّكُمْ غُثَاءٌ كَغُثَاءِ السَّيْلِ وَلَيَنْزِعَنَّ اللَّهُ مِنْ صُدُورِ عَدُوِّكُمُ الْمَهَابَةَ مِنْكُمْ وَلَيَقْذِفَنَّ اللَّهُ فِي قُلُوبِكُمُ الْوَهَنَ ” . فَقَالَ قَائِلٌ يَا رَسُولَ اللَّهِ وَمَا الْوَهَنُ قَالَ ” حُبُّ الدُّنْيَا وَكَرَاهِيَةُ الْمَوْتِ ” .
സൌബാനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “(സത്യനിഷേധികളായ) സമൂഹങ്ങള്‍ നിങ്ങള്‍ക്കെതിരെ തിരിയാനായിരിക്കുന്നു, ഭക്ഷണം കഴിക്കുന്നവര്‍ തങ്ങളുടെ പാത്രത്തിലേക്ക് കൈ നീട്ടുന്നത് പോലെ.” ഒരാള്‍ ചോദിച്ചു: “അന്നേ ദിവസം ഞങ്ങളുടെ (എണ്ണ)ക്കുറവ് കൊണ്ടാണോ (ഇങ്ങനെ സംഭവിക്കുന്നത്?)” നബിﷺ പറഞ്ഞു: “അല്ല. നിങ്ങളന്ന് ധാരാളമുണ്ടായിരിക്കും. പക്ഷേ ഒഴുകുന്ന വെള്ളത്തിന് മുകളിലെ ചപ്പുചവറുകളെ പോലെയായിരിക്കും നിങ്ങള്‍.അല്ലാഹു നിങ്ങളുടെ ശത്രുവിന്റെ ഹൃദയങ്ങളില്‍ നിന്ന് നിങ്ങളെ കുറിച്ചുള്ള ഭയം എടുത്തു നീക്കുക തന്നെ ചെയ്യും. നിങ്ങളുടെ ഹൃദയത്തില്‍ അവന്‍ ‘വഹന്‍’ ഇടുകയും ചെയ്യും.”ഒരാള്‍ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, എന്താണ് ‘വഹന്‍’?” നബിﷺ പറഞ്ഞു: “ദുനിയാവിനോടുള്ള ഇഷ്ടവും, മരണത്തോടുള്ള വെറുപ്പും.” (അബൂദാവൂദ്: 4297 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
(2) ഭൂമിയില്‍ എവിടെ വെച്ചും നമസ്കരിക്കുവാനും ഭൂമി ശുചീകരണ മാ൪ഗ്ഗവുമാക്കുവാനും അനുവദിച്ചു.
وَجُعِلَتْ لِيَ الأَرْضُ مَسْجِدًا وَطَهُورًا، فَأَيُّمَا رَجُلٍ مِنْ أُمَّتِي أَدْرَكَتْهُ الصَّلاَةُ فَلْيُصَلِّ
….. ഭൂമിയെ (സര്‍വ്വവും) എനിക്ക് സാഷ്ടാംഗം ചെയ്യാനുള്ള സ്ഥലമായും ശുചീകരിക്കാനുള്ള ഒരു വസ്തുവായും അല്ലാഹു അംഗീകരിച്ചു തന്നു. എന്റെ അനുയായികള്‍ ഏതെങ്കിലും ഒരാള്‍ക്ക് നമസ്കാരസമയം എത്തിയാല്‍ (പള്ളിയും വെള്ളവുമില്ലെങ്കിലും) അവിടെ വെച്ച് അവന്‍ നമസ്കരിക്കട്ടെ …… (ബുഖാരി:335)
നബി ﷺ ക്ക് മുമ്പ് കഴിഞ്ഞുപോയെ പ്രവാചകന്‍മാ൪ക്ക് , പ്രത്യേകം നിശ്ചയിക്കപ്പെട്ട സ്ഥലത്ത് മാത്രമാണ് നമസ്കാരം നി൪വ്വഹിക്കാന്‍ അനുവാദമുണ്ടായിരുന്നത്. ഈ ഉമ്മത്തിന് ഭൂമിയില്‍ (ടോയ്’ലറ്റ് പോലെ പ്രത്യേകം വിരോധിച്ചിട്ടില്ലാത്ത) എവിടെ വെച്ചും നമസ്കരിക്കാന്‍ നബി ﷺ യിലൂടെ അനുവാദം ലഭിച്ചു.
അതേപോലെ ഭൂമി ശുചീകരണ മാ൪ഗ്ഗവുമാക്കി അല്ലാഹു നിശ്ചയിച്ചു കൊടുത്തു. ദിവസവുമുള്ള അഞ്ച് സമയങ്ങളിലെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് മുമ്പായി വുളൂഅ് ചെയ്യുവാനും കുളി അനിവാര്യമാകുന്ന സന്ദര്‍ഭങ്ങളില്‍ കുളിക്കുവാനും വെള്ളം ലഭിക്കാതിരിക്കുകയോ ലഭിച്ചാലും ഉപയോഗിക്കാന്‍ പറ്റാതിരികുകയോ ചെയ്യുന്ന സന്ദ൪ഭങ്ങളില്‍ ഭൂമിയെ ഉപയോഗപ്പെടുത്തി (തയമ്മും ചെയ്ത്) ശുദ്ധിവരുത്തുവാന്‍ അല്ലാഹു അനുവദിച്ചു.
فَلَمْ تَجِدُوا۟ مَآءً فَتَيَمَّمُوا۟ صَعِيدًا طَيِّبًا فَٱمْسَحُوا۟ بِوُجُوهِكُمْ وَأَيْدِيكُمْ
എന്നിട്ടു നിങ്ങള്‍ക്ക് വെള്ളം കിട്ടിയില്ല (എങ്കില്‍) അപ്പോള്‍, നിങ്ങള്‍ ശുദ്ധമായ ഭൂമുഖത്തെ (അഥവാ മണ്ണിനെ) കരുതിക്കൊള്ളുവിന്‍; എന്നിട്ട് നിങ്ങളുടെ മുഖങ്ങളെയും, കൈകളെയും തടവിക്കൊള്ളുവിന്‍. (ഖു൪ആന്‍:4/43)
ഏതെങ്കിലും ഒരാള്‍ക്ക് നമസ്കാരസമയം എത്തിയാല്‍ പള്ളിയും വെള്ളവുമില്ലെങ്കിലും അവിടെ വെച്ച് അവന്‍ നമസ്കരിക്കട്ടെയെന്ന് പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്. പലരും ഈ രണ്ട് കാരണങ്ങളുടെ പേരിൽ നമസ്കാരം ഖളാഅ് ആക്കാറുണ്ട്. അത് ശരിയല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.നമസ്കാരം എപ്പോഴെങ്കിലും നി൪വ്വഹിക്കേണ്ട ഒരു ക൪മ്മമല്ല, പ്രത്യുത സമയനിര്‍ണയം ചെയ്യപ്പെട്ടിട്ടുള്ള ഒരു ഒരു നി൪ബന്ധ ക൪മ്മമാണ് നമസ്കാരം.
ﺇِﻥَّ ٱﻟﺼَّﻠَﻮٰﺓَ ﻛَﺎﻧَﺖْ ﻋَﻠَﻰ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻛِﺘَٰﺒًﺎ ﻣَّﻮْﻗُﻮﺗًﺎ
തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു.(ഖു൪ആന്‍ :4/103)
عَنْ عَبْدِ اللَّهِ قَالَ سَأَلْتُ النَّبِيَّ صلى الله عليه وسلم أَىُّ الْعَمَلِ أَحَبُّ إِلَى اللَّهِ قَالَ: الصَّلاَةُ عَلَى وَقْتِهَا
അബ്ദുല്ല(റ) പറയുന്നു: ഏത് പ്രവൃത്തിയാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതെന്ന് നബിയോട് (സ്വ) ഞാൻ ചോദിച്ചു. അവിടുന്നു പറഞ്ഞു: നമസ്‌കാരം അതിന്റെ സമയത്ത് നിർവ്വഹിക്കൽ…….. (ബുഖാരി: 527)
(3)ഗനീമത്ത് (യുദ്ധാ൪ജ്ജിത സ്വത്ത്) അനുവദിച്ചു
، وَأُحِلَّتْ لِيَ الْمَغَانِمُ وَلَمْ تَحِلَّ لأَحَدٍ قَبْلِي
…… ശത്രുക്കളുമായുള്ള യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന ധനം ഉപയോഗിക്കുവാന്‍ എനിക്ക് അനുമതി നല്‍കിയിരിക്കുന്നു. എനിക്ക് മുമ്പ് ആര്‍ക്കും അതനുവദിച്ചുകൊടുത്തിരുന്നില്ല …… (ബുഖാരി:335)
നബി ﷺ ക്ക് മുമ്പ് കഴിഞ്ഞുപോയെ പ്രവാചകന്‍മാർക്കോ അവരുടെ സമുദായത്തിനോ ഗനീമത്ത് സ്വത്തില്‍ നിന്നും ഓഹരി അനുവദിച്ചിരുന്നില്ല. ഗനീമത്തായി ലഭിച്ച സ്വത്ത് ഒരുമിച്ചുകൂട്ടി വെക്കുകയും ആകാശത്തുനിന്നും തീ വന്നു അതിനെ തിന്നുകയും ചെയ്യുന്ന രീതിയായിരുന്നു മുന്‍ സമുദായങ്ങളില്‍ ഉണ്ടായിരുന്നത്. ഈ ഉമ്മത്തിന്റെ ദുര്‍ബലതയും അശക്തതയും കണക്കിലെടുത്ത് ഗനീമത്ത് സ്വത്ത് അവര്‍ക്ക് അനുവദിച്ചു കൊടുത്തു.
ثُمَّ أَحَلَّ اللَّهُ لَنَا الْغَنَائِمَ، رَأَى ضَعْفَنَا وَعَجْزَنَا فَأَحَلَّهَا لَنَا
നബി ﷺ പറഞ്ഞു: …… അല്ലാഹു പിന്നീട് യുദ്ധാ൪ജ്ജിത സ്വത്ത് നമുക്ക് അനുവദനീയമാക്കി. നമ്മുടെ ദു൪ബലതയും അശക്തിയും കണ്ടുകൊണ്ടാണ് നമുക്ക് അത് അനുവദനീയമാക്കിയത്. (ബുഖാരി:3124)
അങ്ങനെ മുഹമ്മദ് നബിﷺക്കും ഈ ഉമ്മത്തിനും അല്ലാഹു ഗനീമത്ത് സ്വത്ത് പ്രത്യേകമാക്കി അനുവദിച്ചു. അല്ലാഹു പറയുന്നത് കാണുക:
يَسْـَٔلُونَكَ عَنِ ٱلْأَنفَالِ ۖ قُلِ ٱلْأَنفَالُ لِلَّهِ وَٱلرَّسُولِ ۖ
(നബിയേ,) നിന്നോടവര്‍ യുദ്ധത്തില്‍ നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു. പറയുക: യുദ്ധത്തില്‍ നേടിയ സ്വത്തുക്കള്‍ അല്ലാഹുവിനും അവന്‍റെ റസൂലിനുമുള്ളതാകുന്നു. (ഖു൪ആന്‍:8/1)
فَكُلُوا۟ مِمَّا غَنِمْتُمْ حَلَٰلًا طَيِّبًا ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
എന്നാല്‍ (യുദ്ധത്തിനിടയില്‍) നിങ്ങള്‍ നേടിയെടുത്തതില്‍ നിന്ന് അനുവദനീയവും ഉത്തമവുമായത് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍:8/69)
(4)ശഫാഅത്ത് (ശുപാ൪ശ) അനുവദിച്ചു
وَأُعْطِيتُ الشَّفَاعَةَ،
…. ശഫാഅത്ത് (ശുപാ൪ശ) എനിക്ക് അനുവദിച്ചു തന്നു …… (ബുഖാരി:335)
പരലോകത്ത് വെച്ച് നടക്കുന്ന ശഫാഅത്ത് പല തരത്തിലുണ്ട്. നബിﷺക്ക് മാത്രം പ്രത്യേകമായിട്ടുള്ള ശഫാഅത്തുണ്ട്. അതില്‍ പ്രധാനപ്പെട്ടത് താഴെ ചേർക്കുന്നു.
(ഒന്ന്) മഹ്ശറയിൽ വെച്ച്, വിചാരണ ചെയ്ത് തീരുമാനമെടുക്കുന്നതിനായിട്ടുള്ള ശഫാഅത്ത്
الشفاعة الكبرى (ഏറ്റവും മഹത്തായ ശുപാര്‍ശ) എന്ന പേരില്‍ അറിയപ്പെടുന്ന ശഫാഅത്താണിത്.ലോകാരംഭം മുതല്‍ ലോകാവസാനം വരെയുള്ള സൃഷ്‌ടികളെല്ലാം സമ്മേളിക്കുന്ന മഹ്‌ശറയില്‍ ആളുകളെല്ലാവരും അനിശ്ചിതാവസ്ഥയില്‍ ദീര്‍ഘകാലം ഭയവിഹ്വലരായി കഴിയുമ്പോള്‍, തങ്ങളുടെ വിചാരണ കഴിച്ച് രണ്ടിലൊരു തീരുമാനമെടുക്കുവാന്‍ അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യണമെന്ന് പ്രവാചക പ്രമുഖന്‍മാരായ പലരോടും ജനങ്ങള്‍ അപേക്ഷിക്കും. ഓരോരുത്തരും ഓരോ കാരണം പറഞ്ഞ് അതില്‍ നിന്ന് ഒഴിവാകും. അവസാനം അവര്‍ മുഹമ്മദ് നബിﷺയെ സമീപിക്കും. നബി ﷺ അല്ലാഹുവിന്റെ അനുമതി പ്രകാരം അതിനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ശുപാര്‍ശ ചെയ്യുകയും ചെയ്യും. അല്ലാഹു അത് സ്വീകരിച്ച് എല്ലാവരെയും വിചാരണ നടത്തി ഓരോരുത്തരെയും സംബന്ധിച്ച തീരുമാനമെടുക്കുകയും ചെയ്യും.
وَمِنَ ٱلَّيْلِ فَتَهَجَّدْ بِهِۦ نَافِلَةً لَّكَ عَسَىٰٓ أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا
രാത്രിയില്‍ നിന്ന് അല്‍പസമയം നീ ഉറക്കമുണര്‍ന്ന് അതോടെ (ഖുര്‍ആന്‍ പാരായണത്തോടെ) നമസ്കരിക്കുകയും ചെയ്യുക. അത് നിനക്ക് കൂടുതലായുള്ള ഒരു പുണ്യകര്‍മ്മമാകുന്നു. നിന്‍റെ രക്ഷിതാവ് നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത് നിയോഗിച്ചേക്കാം. (ഖു൪ആന്‍:17/79)
عَنْ عَبْدَ اللَّهِ بْنَ عُمَرَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم إِنَّ الشَّمْسَ تَدْنُو يَوْمَ الْقِيَامَةِ حَتَّى يَبْلُغَ الْعَرَقُ نِصْفَ الأُذُنِ، فَبَيْنَا هُمْ كَذَلِكَ اسْتَغَاثُوا بِآدَمَ، ثُمَّ بِمُوسَى، ثُمَّ بِمُحَمَّدٍ صلى الله عليه وسلم ”. وَزَادَ عَبْدُ اللَّهِ حَدَّثَنِي اللَّيْثُ حَدَّثَنِي ابْنُ أَبِي جَعْفَرٍ ” فَيَشْفَعُ لِيُقْضَى بَيْنَ الْخَلْقِ، فَيَمْشِي حَتَّى يَأْخُذَ بِحَلْقَةِ الْبَابِ، فَيَوْمَئِذٍ يَبْعَثُهُ اللَّهُ مَقَامًا مَحْمُودًا، يَحْمَدُهُ أَهْلُ الْجَمْعِ كُلُّهُمْ ”.
ഇബ്നു ഉമര്‍ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പരലോകത്ത് തീര്‍ച്ചയായും സൂര്യന്‍ മനുഷ്യന്‍റെ അടുത്ത് വരും. വിയര്‍പ്പ് ഒലിച്ച് അവന്‍റെ ചെവിയുടെ പകുതി വരെ പൊങ്ങി വരും. അവര്‍ ആദം(അ) യുടെയും മൂസാ(അ) യുടെയും പിന്നീട് മുഹമ്മദ് നബിﷺയുടെയും അടുത്ത് വന്ന് സഹായം തേടും. അങ്ങനെ വിധി നടപ്പാക്കുവാന്‍ അദ്ദേഹം ശുപാര്‍ശ ചെയ്യും. അവിടുന്ന് നടന്ന് വാതിലിന്റെ വട്ടക്കണ്ണി പിടിക്കും. ആ ദിവസം അല്ലാഹു നബിﷺയെ സ്തുത്യര്‍ഹമായ സ്ഥാനത്ത് നിയോഗിക്കും. എല്ലാവരും അദ്ദേഹത്തെ പ്രശംസിക്കും. (ബുഖാരി:1475)
അബൂഹുറൈറ (റ) വില്‍ നിവേദനം ചെയ്യുന്ന സുദീ൪ഘമായ ഒരു ഹദീസില്‍, ആളുകൾ മുഹമ്മദ് നബിﷺയോട് ശുപാ൪ശ ചെയ്യാന്‍ ആവശ്യപ്പെട്ടതിന് ശേഷമുള്ള രംഗം വിവരിക്കുന്നത് കാണുക:
فَأَنْطَلِقُ فَآتِي تَحْتَ الْعَرْشِ فَأَقَعُ سَاجِدًا لِرَبِّي ثُمَّ يَفْتَحُ اللَّهُ عَلَىَّ وَيُلْهِمُنِي مِنْ مَحَامِدِهِ وَحُسْنِ الثَّنَاءِ عَلَيْهِ شَيْئًا لَمْ يَفْتَحْهُ لأَحَدٍ قَبْلِي ثُمَّ يُقَالُ يَا مُحَمَّدُ ارْفَعْ رَأْسَكَ سَلْ تُعْطَهْ اشْفَعْ تُشَفَّعْ . فَأَرْفَعُ رَأْسِي فَأَقُولُ يَا رَبِّ أُمَّتِي أُمَّتِي
അപ്പോള്‍ ഞാന്‍ പുറപ്പെട്ട് അ൪ശിന്റെ താഴെ വരികയും എന്റെ റബ്ബിന് സുജൂദ് ചെയ്യുകയും ചെയ്യും. പിന്നീട് എന്റെ മുമ്പ് മറ്റാർക്കും അവൻ(അല്ലാഹു) നൽകിയിട്ടില്ലാത്ത ചില സ്തുതി കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും അപ്പോള്‍ എനിക്ക് തോന്നിപ്പിച്ചു തരികയും അപ്രകാരം ഞാൻ ചെയ്യുന്നതാണ്. ശേഷം പറയപ്പെടും: ‘മുഹമ്മദേ, നിന്റെ തല ഉയര്‍ത്തുക. നീ ചോദിച്ചു കൊള്ളുക, നിനക്ക് നല്‍കപ്പെടും. നീ ശുപാര്‍ശ ചെയ്തുകൊള്ളുക, ശുപാ൪ശ സ്വീകരിക്കപ്പെടും’. അപ്പോള്‍ ഞാന്‍ എന്റെ തല ഉയ൪ത്തും. എന്നിട്ട് പറയും: എന്റെ രക്ഷിതാവേ, എന്റെ ഉമ്മത്ത്, എന്റെ ഉമ്മത്ത്. (മുസ്ലിം:194)
(രണ്ട്) സ്വ൪ഗ പ്രവേശനം ലഭിച്ചവ൪ക്ക് സ്വ൪ഗത്തില്‍ കടക്കുവാനായി ചെയ്യുന്ന ശഫാഅത്ത്.
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : آتِي بَابَ الْجَنَّةِ يَوْمَ الْقِيَامَةِ فَأَسْتَفْتِحُ فَيَقُولُ الْخَازِنُ مَنْ أَنْتَ فَأَقُولُ مُحَمَّدٌ . فَيَقُولُ بِكَ أُمِرْتُ لاَ أَفْتَحُ لأَحَدٍ قَبْلَكَ
അനസ് (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാളില്‍ ഞാന്‍ സ്വ൪ഗത്തിന്റെ വാതില്‍ക്കല്‍ ചെല്ലുകയും അത് തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. അപ്പോള്‍ അതിന്റെ കാവല്‍ക്കാരന്‍ ചോദിക്കും: നീ ആരാണ്? അപ്പോള്‍ ഞാന്‍ പറയും: ഞാന്‍ മുഹമ്മദാണ്. അപ്പോള്‍ പറയും: താങ്കള്‍ക്ക് മുമ്പ് ആ൪ക്കും (അത്) തുറക്കരുതെന്ന് ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. (മുസ്ലിം:197)
(മൂന്ന്) ഈ ഉമ്മത്തിലെ ഒരു വിഭാഗം ആളുകളെ വിചാരണയില്ലാതെ സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കുന്നതിനായി ചെയ്യുന്ന ശഫാഅത്ത്.
അബൂഹുറൈറ (റ) വില്‍ നിവേദനം ചെയ്യുന്ന ശഫാഅത്തുമായി ബന്ധപ്പെട്ട സുദീ൪ഘമായ ഹദീസിലെ, അവസാന ഭാഗം കാണുക:
فَيُقَالُ يَا مُحَمَّدُ أَدْخِلِ الْجَنَّةَ مِنْ أُمَّتِكَ مَنْ لاَ حِسَابَ عَلَيْهِ مِنَ الْبَابِ الأَيْمَنِ مِنْ أَبْوَابِ الْجَنَّةِ وَهُمْ شُرَكَاءُ النَّاسِ فِيمَا سِوَى ذَلِكَ مِنَ الأَبْوَابِ
അപ്പോള്‍ പറയപ്പെടും: ഓ മുഹമ്മദ്, താങ്കള്‍ താങ്കളുടെ ഉമ്മത്തുകളില്‍ ആരുടെ മേലാണോ വിചാരണയില്ലാത്തത് അവരെ സ്വ൪ഗ കവാടങ്ങളില്‍ നിന്ന് വലത് ഭാഗത്തുള്ള കവാടത്തിലൂടെ സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കുക. അവ൪ മറ്റ് ജനവിഭാഗങ്ങളോടൊപ്പം അതൊഴികെയുള്ള ഇതര കവാടങ്ങളില്‍ പങ്കാളികളുമായിരിക്കും. (മുസ്ലിം:194)
(നാല്) നരകത്തിൽ പ്രവേശിക്കേണ്ട ചിലരെ അതിൽ പ്രവേശിപ്പിക്കാതിരിക്കുന്നതിനുള്ള ശഫാഅത്ത്
عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : شَفَاعَتِي لأَهْلِ الْكَبَائِرِ مِنْ أُمَّتِي
അനസ് ഇബ്നു മാലിക് (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമദായത്തിലെ വൻദോഷികൾക്കുള്ളതാണ് എന്റെ ശഫാഅത്ത്. (അബൂദാവൂദ് : 4739 – സ്വഹീഹ് അൽബാനി)
(അഞ്ച്) നരകത്തിൽ പ്രവേശിച്ച ചിലരെ നരകത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള ശഫാഅത്ത്
عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : شَفَاعَتِي لأَهْلِ الْكَبَائِرِ مِنْ أُمَّتِي
അനസ് ഇബ്നു മാലിക് (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമദായത്തിലെ വൻദോഷികൾക്കുള്ളതാണ് എന്റെ ശഫാഅത്ത്. (അബൂദാവൂദ് : 4739 – സ്വഹീഹ് അൽബാനി)
عَنْ عِمْرَانُ بْنُ حُصَيْن ٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ “ يَخْرُجُ قَوْمٌ مِنَ النَّارِ بِشَفَاعَةِ مُحَمَّدٍ صلى الله عليه وسلم فَيَدْخُلُونَ الْجَنَّةَ، يُسَمَّوْنَ الْجَهَنَّمِيِّينَ ”.
ഇംറാൻ ഇബ്നു ഹുസൈൻ(റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: മുഹമ്മദ് നബിﷺയുടെ ശഫാഅത്ത് കൊണ്ട് ഒരു വിഭാഗം നരകത്തിൽ നിന്ന് പുറത്ത് കടക്കുകയും ശേഷം അവർ സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. അവരെ ജഹന്നമിയ്യൂൻ എന്ന് വിളിക്കുന്നു. (ബുഖാരി: 6566)
(ആറ്) നരക ശിക്ഷ ലഘൂകരിക്കുന്നതിനായി നടത്തുന്ന ശുപാ൪ശയാണ്.
عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم وَذُكِرَ عِنْدَهُ عَمُّهُ فَقَالَ :لَعَلَّهُ تَنْفَعُهُ شَفَاعَتِي يَوْمَ الْقِيَامَةِ، فَيُجْعَلُ فِي ضَحْضَاحٍ مِنَ النَّارِ، يَبْلُغُ كَعْبَيْهِ، يَغْلِي مِنْهُ دِمَاغُهُ
അബൂ സഈദുൽ ഖുദ്’രിയില്‍(റ) നിന്ന് നിവേദനം: നബിﷺയുടെ അടുത്ത് വെച്ച് അവിടുത്തെ പിതൃവ്യൻ അബുത്വാലിബ് അനുസ്മരിക്കപ്പെട്ടപ്പോൾ അദ്ദേഹത്തെ പറ്റി നബി ﷺ ഇങ്ങിനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് : അന്ത്യനാളിൽ എന്റെ ശുപാർശ അദ്ദേഹത്തിന് ഉപകാരപ്പെട്ടേക്കാം. അങ്ങനെ അദ്ദേഹം തന്റെ മടമ്പ് കാൽ വരെ എത്തുന്ന, നരകത്തിന്റെ ആഴം കുറഞ്ഞ ഭാഗത്താക്കപ്പെടാം എന്നാൽ അതു നിമിത്തം തന്നെ അദ്ദേഹത്തിന്റെ തലച്ചോർ തിളച്ചു കൊണ്ടിരിക്കും. (ബുഖാരി: 3885)
(5)മുഹമ്മദ് നബി ﷺ ലോകത്തുള്ള മുഴുവന്‍ മനുഷ്യരുടെയും പ്രവാചകന്‍
وَكَانَ النَّبِيُّ يُبْعَثُ إِلَى قَوْمِهِ خَاصَّةً، وَبُعِثْتُ إِلَى النَّاسِ عَامَّةً
…… നബിമാരെ അവരവരുടെ ജനതയിലേക്ക് മാത്രമാണ് മുമ്പ് നിയോഗിച്ചയച്ചിരുന്നത്. എന്നെ നിയോഗിച്ചയച്ചിരിക്കുന്നതാവട്ടെ മനുഷ്യരാശിയിലേക്കാകമാനവും. (ബുഖാരി:335)
മുഹമ്മദ് നബിﷺയുടെ മുമ്പുള്ള പ്രവാചകന്‍മാരെല്ലാം, ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിലേക്കും, കാലത്തേക്കും നിയോഗിക്കപ്പെട്ടവരായിരുന്നു. മനുഷ്യ സമൂഹത്തിന്റെ അന്നത്തെ പരിതസ്ഥിതിയായിരുന്നു അതിനു കാരണം. ബുദ്ധിപരമായും, സാമൂഹ്യമായും, നാഗരീകമായും മനുഷ്യന്‍ വളര്‍ന്നുവരികയായിരുന്നു. ആവശ്യമായ പക്വതയും, പാകതയും അവരില്‍ സംജാതമായിത്തുടങ്ങിയ ഘട്ടത്തിലാണ് നബി ﷺ അന്ത്യനാള്‍ വരെയും ലോകത്തുള്ള മുഴുവന്‍ മനുഷ്യരുടെയും പ്രവാചകനായി നിയോഗിക്കപ്പെട്ടത്. അദ്ദേഹം എല്ലാ മനുഷ്യസമുദായത്തിനും എല്ലാ കാലത്തേക്കുമായി നിയോഗിക്കപ്പെട്ടിരിക്കുകയാണ്.
وَمَآ أَرْسَلْنَٰكَ إِلَّا كَآفَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത് നല്‍കുവാനും ആയികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല. (ഖു൪ആന്‍:34/28)
قُلْ يَٰٓأَيُّهَا ٱلنَّاسُ إِنِّى رَسُولُ ٱللَّهِ إِلَيْكُمْ جَمِيعًا
(നബിയെ) പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. (ഖു൪ആന്‍:7/158)
മറ്റുള്ള പ്രവാചകന്‍മാരെ അപേക്ഷിച്ച്, മുഹമ്മദ് നബി ﷺ ലോകത്തുള്ള മുഴുവന്‍ മനുഷ്യരുടെയും പ്രവാചകനാണെന്ന് മാത്രമല്ല അവിടുന്ന് അന്ത്യപ്രവാചകനും അന്ത്യനാള്‍ വരെയുള്ള പ്രവാചകനുമാണ്.
مَّا كَانَ مُحَمَّدٌ أَبَآ أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّۦنَ ۗ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا
മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.(ഖു൪ആന്‍:33/40)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِنَّ مَثَلِي وَمَثَلَ الأَنْبِيَاءِ مِنْ قَبْلِي كَمَثَلِ رَجُلٍ بَنَى بَيْتًا فَأَحْسَنَهُ وَأَجْمَلَهُ، إِلاَّ مَوْضِعَ لَبِنَةٍ مِنْ زَاوِيَةٍ، فَجَعَلَ النَّاسُ يَطُوفُونَ بِهِ وَيَعْجَبُونَ لَهُ، وَيَقُولُونَ هَلاَّ وُضِعَتْ هَذِهِ اللَّبِنَةُ قَالَ فَأَنَا اللَّبِنَةُ، وَأَنَا خَاتِمُ النَّبِيِّينَ
അബൂഹുറൈറ(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എൻറെയും എനിക്ക് മുമ്പുള്ള മറ്റു പ്രവാചകൻമാരുടെയും ഉപമ ഇതാണ്. “ഒരാൾ ഒരു വീട് നിർമ്മിച്ചു. അതിന് മോടി പിടിപ്പിച്ചു. അതിൻറെ ഒരു മൂലയിൽ ഒരു ഇഷ്ടികക്കുള്ള സ്ഥലം ഒഴിച്ചിട്ടു. ജനങ്ങൾ അതിന് ചുറ്റും പ്രദക്ഷിണം വെച്ചു. ഈ വിടവ് കണ്ട് അവർ അത്ഭുതപ്പെട്ടു. അവർ പറഞ്ഞു. ഈ ഇഷ്ടികകൂടി വെച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. ഞാനാണ് ആ ഇഷ്ടിക. (ആ ഇഷ്ടികയുടെ സ്ഥാനമാണ് പ്രവാചക ശൃംഖലയിൽ എനിക്കുള്ളത്.) ഞാനാണ് അന്ത്യ പ്രവാചകൻ. (ബുഖാരി: 61)
(6) നമസ്‌കാരത്തിലെ സ്വഫ് മലക്കുകളുടെ സ്വഫ് പോലെയാക്കല്‍
عَنْ حُذَيْفَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ فُضِّلْنَا عَلَى النَّاسِ بِثَلاَثٍ جُعِلَتْ صُفُوفُنَا كَصُفُوفِ الْمَلاَئِكَةِ وَجُعِلَتْ لَنَا الأَرْضُ كُلُّهَا مَسْجِدًا وَجُعِلَتْ تُرْبَتُهَا لَنَا طَهُورًا إِذَا لَمْ نَجِدِ الْمَاءَ ”
ഹുദൈഫ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് കാര്യം കൊണ്ട് മറ്റ് മനുഷ്യരെക്കാള്‍ നമുക്ക് ശ്രേഷ്ഠത നല്‍കപ്പെട്ടിരിക്കുന്നു: നമ്മുടെ (നമസ്‌കാരത്തിലെ) അണികള്‍ മലക്കുകളുടെ അണികളെപ്പോലെ ആക്കപ്പെട്ടിരിക്കുന്നു, നമുക്ക് ഭൂമി മുഴുവനും പള്ളി (നമസ്‌കരിക്കുവാനുള്ള സ്ഥലം) ആക്കപ്പെട്ടിരിക്കുന്നു, വെള്ളം കിട്ടിയില്ലെങ്കില്‍ അതിലെ മണ്ണ് നമുക്ക് ശുദ്ധി ചെയ്‌വാനുള്ളതും ആക്കപ്പെട്ടിരിക്കുന്നു. (മുസ്ലിം:522 )
എന്നാൽ ഈ വസ്തുത ജനങ്ങൾ ഇപ്പോഴും ഗൗരവത്തോടെ മനസ്സിലാക്കിയിട്ടില്ല. ജമാഅത്ത് നമസ്കാരങ്ങളിൽ സ്വഫിൽ ചേർന്നു നിൽക്കുവാൻ പലർക്കും മടിയാണ്. അറിയുക: വളരെ ഗൗരവത്തോടെയാണ് നബി ﷺ ഇക്കാര്യം ഉണർത്തിയിട്ടുള്ളത്.
عَنْ جَابِرِ بْنِ سَمُرَةَ، قَالَ خَرَجَ إِلَيْنَا رَسُولُ اللَّهِ صلى الله عليه وسلم فَقَالَ ” أَلاَ تَصُفُّونَ كَمَا تَصُفُّ الْمَلاَئِكَةُ عِنْدَ رَبِّهِمْ ” . قَالُوا “وَكَيْفَ تَصُفُّ الْمَلاَئِكَةُ عِنْدَ رَبِّهِمْ” قَالَ ” يُتِمُّونَ الصَّفَّ الأَوَّلَ ثُمَّ يَتَرَاصُّونَ فِي الصَّفِّ”
ജാബിർ(റ)ൽ നിന്ന് നിവേദനം: ഒരിക്കൽ നബി ﷺ ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു: ‘മലക്കുകൾ തങ്ങളുടെ റബ്ബിന്റെ അടുക്കൽ അണിയായി നിൽക്കുന്നതുപോലെ നമസ്‌കാരത്തിൽ നിങ്ങൾക്കും അണി നിന്നുകൂടെ?’ ഞങ്ങൾ ചോദിച്ചു: ‘പ്രവാചകരേ, മലക്കുകൾ റബ്ബിന്റെ അടുത്ത് എങ്ങനെയാണ് അണിയായി നിൽക്കുന്നത്’? അവിടുന്ന് പറഞ്ഞു: ‘അവ൪ ആദ്യത്തെ സ്വഫ് ആദ്യം പൂർത്തീകരിക്കും. വിടവില്ലാത്തവിധം പരസ്പരം അവ൪ ചേ൪ന്ന് നില്‍ക്കും’. (നസാഇ:816)
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : سَوُّوا صُفُوفَكُمْ فَإِنَّ تَسْوِيَةَ الصَّفِّ مِنْ تَمَامِ الصَّلاَةِ
അനസ്(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ സ്വഫുകള്‍ ശരിയാക്കുക. കാരണം, സ്വഫ് ശരിയാക്കൽ നമസ്കാരത്തിന്റെ പൂർണ്ണതയുടെ ഭാഗമാണ്.(മുസ്‌ലിം: 433)
عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ أَقِيمُوا صُفُوفَكُمْ فَإِنِّي أَرَاكُمْ مِنْ وَرَاءِ ظَهْرِي ”. وَكَانَ أَحَدُنَا يُلْزِقُ مَنْكِبَهُ بِمَنْكِبِ
അനസ് ഇബ്’നു മാലിക്(റ) വില്‍ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു : നിങ്ങളുടെ സ്വഫുകൾ നേരെയാക്കുവിൻ , എന്റെ മുതുകിന്റെ പിന്നിലൂടെ ഞാൻ നിങ്ങളെ കാണുന്നുണ്ട്.’അപ്പോൾ നമ്മളിൽ (സ്വഹാബത്തിൽ ) പെട്ട ഒരാൾ തന്റെ തോൾ സഹോദരന്റെ തോളോടും കണങ്കാൽ സഹോദരന്റെ കണങ്കാലിനോടും ഒട്ടിച്ചേർത്ത് വെക്കുമായിരുന്നു.(ബുഖാരി:725 )
عَن ابن عُمرَ رضيَ اللَّه عنهما، أَنَّ رسولَ اللَّهِ ﷺ قالَ: أَقِيمُوا الصُّفُوفَ وَحَاذُوا بَينَ المنَاكِب، وسُدُّوا الخَلَلَ، وَلِينُوا بِأَيْدِي إِخْوَانِكُمْ، وَلا تَذَرُوا فَرُجَاتٍ للشيْطانِ، ومَنْ وصَلَ صَفًّا وَصَلَهُ اللَّه، وَمَنْ قَطَعَ صَفًّا قَطَعهُ اللَّه
ഇബ്‌നുഉമ൪(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ സ്വഫ് ശരിയാക്കുകയും ചുമലുകൾ നേരയാക്കുകയും വിടവുകൾ അടക്കുകയും നിങ്ങളുടെ സഹോദരന്മാരുടെ കൈക്ക് വഴങ്ങിക്കൊടുക്കുകയും ചെയ്യുക. പിശാചിന് നിങ്ങൾ വിടവുകള്‍ ഉപേക്ഷിച്ചിടരുത്. സ്വഫ് ചേർക്കുന്നവനെ അല്ലാഹു ചേർക്കുകയും സ്വഫ് മുറിക്കുന്നവനെ അല്ലാഹു മുറിക്കുകയും ചെയ്യട്ടെ. (അബൂദാവൂദ്:666)
عَنِ الْبَرَاءِ بْنِ عَازِبٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَتَخَلَّلُ الصَّفَّ مِنْ نَاحِيَةٍ إِلَى نَاحِيَةٍ يَمْسَحُ صُدُورَنَا وَمَنَاكِبَنَا
ബറാഅബ്നു ആസിബ്(റ) നിവേദനം :സ്വഫിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റേ ഭാഗം വരെ നടന്നുകൊണ്ട്, ഞങ്ങളുടെ നെഞ്ചും തോളും പിടിച്ച് ശരിയാക്കി നബി ﷺ ഞങ്ങളെ വരിയൊപ്പിച്ച് നി൪ത്തുമായിരുന്നു.(അബൂദാവൂദ്:664 – അല്‍ബാനി സ്വഹീഹു ത൪ഗീബ് വ ത൪ഹീബില്‍ സ്വഹീഹായി രേഖപ്പെടുത്തിയത്)
kanzululoom.com