റുബൂബിയ്യത്തും ഉലൂഹിയ്യത്തും

وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ ٱللَّهُ ۖ فَأَنَّىٰ يُؤْفَكُونَ

ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്‌? (ഖുർആൻ:43/87)

وَلَئِن سَأَلْتَهُم നീ അവരോടു ചോദിച്ചുവെങ്കില്‍ مَّنْ خَلَقَهُمْ അവരെ സൃഷ്ടിച്ചതാരെന്നു لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും اللَّـهُ അല്ലാഹു എന്നു فَأَنَّىٰ അപ്പോള്‍ എങ്ങിനെയാണ്, എവിടെ നിന്നാണ് يُؤْفَكُونَ അവര്‍ തെറ്റിക്കപ്പെടുന്നതു

വിശദീകരണം

{ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാൽ തീർച്ചയായും അവർ പറയും} രക്ഷാകർതൃത്വത്തിലുള്ള ഏകത്വത്തെക്കുറിച്ച് മുശ്‌രിക്കുകളോട് ചോദിച്ചാൽ, അതായത് ആരാണ് സ്രഷ്ടാവെന്ന്. അല്ലാഹുവാണെന്നും അവനേകനാണെന്നും അവന് പങ്കുകാരില്ലെന്നും അവരംഗീകരിക്കും

{അപ്പോൾ അവരെങ്ങനെയാണ് വ്യതിചലിക്കപ്പെടുന്നത്} അപ്പോൾ എങ്ങനെയാണ് ആരാധന അല്ലാഹുവിന് മാത്രമാക്കുന്നതിൽനിന്നും അവർ തെറ്റിക്കപ്പെടുന്നത്?

സൃഷ്ടികർതൃത്വത്തിലുള്ള ഏകത്വം അംഗീകരിക്കുമ്പോൾ ആരാധനയിലെ ഏകത്വവും അംഗീകരിക്കേണ്ടതുണ്ട്. ബഹുദൈവത്വത്തിന്റെ നിരർഥകതക്കുള്ള ഏറ്റവും വലിയ തെളിവ് സൃഷ്ടികർതൃത്വത്തിലെ ഏകത്വം തന്നെയാണ്. (തഫ്സീറുസ്സഅ്ദി)

സൃഷ്ടാവ് അല്ലാഹുവാണെന്നു ബോധ്യമുള്ള സ്ഥിതിക്കു അവനല്ലാത്തവരെ ആരാധ്യരായി സ്വീകരിക്കുന്നതു യുക്തിക്കും, ന്യായത്തിനും നിരക്കാത്ത ഒരപരാധമാണ്; വൈരുദ്ധ്യം നിറഞ്ഞതും ആശ്ചര്യകരവുമാണ്. (അമാനി തഫ്സീര്‍)

 

www.kanzululoom.com

Similar Posts

ഇഹലോകവും പരലോകവും

നൽകുന്നവനും തടുക്കുന്നവനും അല്ലാഹു

ഹിദായത്ത് നൽകുന്നവൻ അല്ലാഹു

സാക്ഷിയും സന്തോഷവാര്‍ത്ത നല്‍കുന്നവനും താക്കീതുകാരനും

അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ?

ഇഹലോകവും പരലോകവും