പരലോകത്ത് അല്ലാഹു വിശ്വാസികളിലേക്ക് വരുന്ന രംഗം വിശുദ്ധ ഖുര്‍ആൻ വിവരിക്കുന്നു:
يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى ٱلسُّجُودِ فَلَا يَسْتَطِيعُونَ
കണങ്കാല്‍ വെളിവാക്കപ്പെടുന്ന (ഭയങ്കരമായ) ഒരു ദിവസത്തെ നിങ്ങള്‍ ഓര്‍ക്കുക. സുജൂദ് ചെയ്യാന്‍ (അന്ന്) അവര്‍ ക്ഷണിക്കപ്പെടും. അപ്പോള്‍ അവര്‍ക്കതിന് സാധിക്കുകയില്ല. (ഖു൪ആന്‍:68/42)
ഉയിര്‍ത്തെഴുന്നേല്‍പ് നാളിള്‍ ഊഹിക്കാനാവാത്ത ഭയാനകതകളും പ്രകമ്പനങ്ങളും അസ്വസ്ഥതകളും പ്രത്യക്ഷപ്പെടും. തന്റെ അടിമകള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കാനും അവര്‍ക്ക് പ്രതിഫലം നല്‍കാനും സ്രഷ്ടാവ് വരും. ഒന്നിനോടും സാദൃശ്യപ്പെടുത്താന്‍ പറ്റാത്ത അവന്റെ പരിശുദ്ധമായ കണങ്കാല്‍ വെളിവാകും. അല്ലാഹുവിന്റെ മഹത്ത്വവും പ്രതാപവും അന്ന് സൃഷ്ടികള്‍ ദര്‍ശിക്കും. അത് വിശദീകരിക്കാനാവാത്തതാണ്. (തഫ്സീറുസ്സഅ്ദി)
അബൂസഈദിൽ ഖുദ്രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:
فَلاَ يُكَلِّمُهُ إِلاَّ الأَنْبِيَاءُ فَيَقُولُ هَلْ بَيْنَكُمْ وَبَيْنَهُ آيَةٌ تَعْرِفُونَهُ فَيَقُولُونَ السَّاقُ. فَيَكْشِفُ عَنْ سَاقِهِ فَيَسْجُدُ لَهُ كُلُّ مُؤْمِنٍ، وَيَبْقَى مَنْ كَانَ يَسْجُدُ لِلَّهِ رِيَاءً وَسُمْعَةً، فَيَذْهَبُ كَيْمَا يَسْجُدَ فَيَعُودُ ظَهْرُهُ طَبَقًا وَاحِدًا،
അപ്പോൾ അല്ലാഹുവോട് നബിമാർ മാത്രമായിരിക്കും സംസാരിക്കുക. അല്ലാഹു ചോദിക്കും: നിങ്ങൾക്കും അവനുമിടയിൽ വല്ല ദൃഷ്ടാന്തവുമുണ്ടോ? അവർ പറയും: السَّاقُ (കണങ്കാൽ). അതോടെ അല്ലാഹു അവൻ്റെ സാക്വ് വെളിപ്പെടുത്തും. അതോടെ എല്ലാ മുഅ്‌മിനും സുജൂദ് ചെയ്യും. ലോകമാന്യതക്കായും കേളിക്കായും സുജൂദ് ചെയ്തിരുന്നവൻ ശേഷിക്കും. അവൻ സൂജൂദ് ചെയ്യുവാൻ പോകും; അവൻ്റെ മുതുക്’ ഒരൊറ്റ എല്ലായി മടങ്ങും (അത് വളയുകയില്ല.) …. (ബുഖാരി:7439)
ഇമാം മുസ്ലിമിന്റെ റിപ്പോർട്ടിൽ ഇപ്രകാരമുണ്ട്:
فَيُكْشَفُ عَنْ سَاقٍ فَلاَ يَبْقَى مَنْ كَانَ يَسْجُدُ لِلَّهِ مِنْ تِلْقَاءِ نَفْسِهِ إِلاَّ أَذِنَ اللَّهُ لَهُ بِالسُّجُودِ وَلاَ يَبْقَى مَنْ كَانَ يَسْجُدُ اتِّقَاءً وَرِيَاءً إِلاَّ جَعَلَ اللَّهُ ظَهْرَهُ طَبَقَةً وَاحِدَةً كُلَّمَا أَرَادَ أَنْ يَسْجُدَ خَرَّ عَلَى قَفَاهُ .
(… അതോടെ (അല്ലാഹുവിൻ്റെ) സാക്വ് വെളിപ്പെടുത്തപ്പെടും. അതോടെ ആത്മാർത്ഥമായി അല്ലാഹുവിന് സുജൂദ് ചെയ്തിരുന്ന ആരും, അല്ലാഹു അവന് സുജൂദ് ചെയ്യുവാൻ അനുവാദം നൽകാതെ ശേഷിക്കുകയില്ല. ലോകമാന്യതക്കുവേണ്ടി സുജൂദ് ചെയ്‌തിരുന്നവരുടെ മുതുകിനെ അല്ലാഹു ഒരൊറ്റ ത്വബക്വാക്കുകയും അവർ സുജൂദ് ചെയ്യുവാൻ ഉദ്ദേശിക്കുമ്പോഴെല്ലാം പിരടിയിൽ മറിഞ്ഞ് വീഴുകയും ചെയ്യും….. (മുസ്ലിം:183)
خَٰشِعَةً أَبْصَٰرُهُمْ تَرْهَقُهُمْ ذِلَّةٌ ۖ وَقَدْ كَانُوا۟ يُدْعَوْنَ إِلَى ٱلسُّجُودِ وَهُمْ سَٰلِمُونَ
അവരുടെ കണ്ണുകള്‍ കീഴ്പോട്ട് താഴ്ന്നിരിക്കും. നിന്ദ്യത അവരെ ആവരണം ചെയ്യും. അവര്‍ സുരക്ഷിതരായിരുന്ന സമയത്ത് സുജൂദിനായി അവര്‍ ക്ഷണിക്കപ്പെട്ടിരുന്നു. (ഖു൪ആന്‍:68/43)
ആ സമയം {സുജൂദിനായി അവര്‍ ക്ഷണിക്കപ്പെട്ടിരുന്നു}. അല്ലാഹുവിന് സ്വമേധയാ ഇഷ്ടത്തോടെ സുജൂദ് ചെയ്തിരുന്ന വിശ്വാസികള്‍ അപ്പോള്‍ സുജൂദ് ചെയ്യും. കപടരും അധര്‍മകാരികളുമായവര്‍ സുജൂദ് ചെയ്യാന്‍ പോകും. എന്നാല്‍ അവര്‍ക്കതിനാവില്ല. പശുവിന്റെ ഉറച്ച മുതുക് പോലെയായിരിക്കും അവരുടെ മുതുകുകള്‍. അവര്‍ക്ക് കുനിയാന്‍ കഴിയില്ല. ഇത് അവരുടെ പ്രവര്‍ത്തനങ്ങളുടെ അതേ ഇനത്തില്‍ പെട്ട ശിക്ഷ തന്നെയാണ്. കാരണം ഈ ലോകത്ത് അവര്‍ രോഗമൊന്നുമില്ലാതെ സുരക്ഷിതരായ സന്ദര്‍ഭത്തില്‍ ഏകദൈവാരാധനയിലേക്കും സുജൂദിലേക്കും ക്ഷണിക്കപ്പെട്ടിരുന്നു. അപ്പോള്‍ അവരതിന് തയ്യാറാകാതെ അഹങ്കരിച്ചു. വിസമ്മതിക്കുകയും ചെയ്തു. അന്നേദിവസം അവരുടെ ചീത്ത പര്യവസാനത്തെക്കുറിച്ചും അവസ്ഥയെക്കുറിച്ചും നീ ചോദിക്കരുത്. കാരണം അല്ലാഹു അവരോട് കോപിച്ചിരിക്കുന്നു. ശിക്ഷയുടെ വചനം അവരില്‍ യാഥാര്‍ഥ്യമാവുകയും ചെയ്തു. അവരുടെ ബന്ധങ്ങള്‍ മുറിയുകയും ചെയ്തു. ഒഴിവ്കഴിവോ ഖേദമോ ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ ഒരു പ്രയോജനവും അവര്‍ക്ക് ചെയ്യുകയില്ല. (തഫ്സീറുസ്സഅ്ദി)
ഇതില്‍ (ഈ വചനത്തില്‍) തെറ്റുകളില്‍ നിന്ന് വിരമിക്കാന്‍ ഹൃദയങ്ങളെ ഭയപ്പെടുത്തുകയും സാധ്യമാകുന്നത്ര കാലം പ്രയോജനപ്പെടുത്തല്‍ നിര്‍ബന്ധമാക്കുകയും ചെയ്യുന്നു. തെറ്റുകളില്‍ നിലനില്‍ക്കുന്നതിനെ നിരുല്‍സാഹപ്പെടുത്തുകയും സാധ്യമാകുന്ന സമയത്ത് ഒരു വീണ്ടെടുപ്പിന് ശ്രമിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ടിവിടെ. (തഫ്സീറുസ്സഅ്ദി)
www.kanzululoom.com