عَنْ أَنَسِ بْنِ مَالِكٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ : لَوْ أَنَّ لاِبْنِ آدَمَ وَادِيًا مِنْ ذَهَبٍ أَحَبَّ أَنْ يَكُونَ لَهُ وَادِيَانِ، وَلَنْ يَمْلأَ فَاهُ إِلاَّ التُّرَابُ، وَيَتُوبُ اللَّهُ عَلَى مَنْ تَابَ
അബൂബർസ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മനുഷ്യന് സ്വര്‍ണത്തിന്റെ ഒരു താഴ്‌വര ലഭിച്ചാല്‍, രണ്ട് താഴ്‌വരകള്‍ ഉണ്ടാകാന്‍ അവന്‍ ആഗ്രഹിക്കും. മണ്ണല്ലാതെ അവന്റെ വായ നിറക്കുകയില്ല. പശ്ചാതപിക്കുന്നവന്റെ പശ്ചാതാപം അല്ലാഹു സ്വീകരിക്കും. (ബുഖാരി:6439)
ഈ തിരുവചനം മനുഷ്യന്റെ അനന്തമായ ആഗ്രഹങ്ങളെക്കുറിച്ച് വിശദീകരണം അവശ്യമില്ലാത്ത വിധം മനസ്സിലാക്കിത്തരുന്നു. കൊലപാതകത്തിലേക്കും തീവ്രവാദത്തിലേക്കും മദ്യപാനത്തിലേക്കും വ്യഭിചാരത്തിലേക്കും സ്വന്തം മാതാപിതാക്കളോട് ക്രൂരത കാട്ടുന്നതിലേക്കും സ്വന്തം കുഞ്ഞിനെ പോലും കൊല്ലുന്നതിലേക്കുമെല്ലാം മനുഷ്യനെ പ്രേരിപ്പിക്കുന്നതിനുള്ള പ്രേരകം പലപ്പോഴും മനുഷ്യന്റെ അത്യാഗ്രഹങ്ങളാണെന്ന് കാണാന്‍ സാധിക്കും!
عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : يَهْرَمُ ابْنُ آدَمَ وَيَشِبُّ مِنْهُ اثْنَانِ الْحِرْصُ عَلَى الْمَالِ وَالْحِرْصُ عَلَى الْعُمُرِ
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആദമിന്റെ പുത്രൻ വൃദ്ധനാകുന്നു. എന്നാൽ രണ്ട് കാര്യങ്ങൾ അവനെ ചെറുപ്പമായി നിലനിർത്തുന്നു: ജീവിതത്തോടുള്ള ആഗ്രഹവും സമ്പത്തിനോടുള്ള ആഗ്രഹവും. (തിർമിദി:2455)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : قَلْبُ الشَّيْخِ شَابٌّ عَلَى حُبِّ اثْنَتَيْنِ طُولُ الْحَيَاةِ وَحُبُّ الْمَالِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വൃദ്ധന്റെ ഹൃദയം രണ്ടു കാര്യങ്ങളെ സ്നേഹിക്കുന്നതില്‍ യുവാവായിരിക്കും: ദീർഘായുസ്സിനും സമ്പത്തിനോടുള്ള സ്നേഹത്തിനും. (മുസ്ലിം: 1046)
ജൂതൻമാരെ കുറിച്ച് അല്ലാഹു പറഞ്ഞു:
وَلَتَجِدَنَّهُمْ أَحْرَصَ ٱلنَّاسِ عَلَىٰ حَيَوٰةٍ وَمِنَ ٱلَّذِينَ أَشْرَكُوا۟ ۚ يَوَدُّ أَحَدُهُمْ لَوْ يُعَمَّرُ أَلْفَ سَنَةٍ وَمَا هُوَ بِمُزَحْزِحِهِۦ مِنَ ٱلْعَذَابِ أَن يُعَمَّرَ ۗ وَٱللَّهُ بَصِيرُۢ بِمَا يَعْمَلُونَ
തീര്‍ച്ചയായും ജനങ്ങളില്‍ വെച്ച് ജീവിതത്തോട് ഏറ്റവും അത്യാഗ്രഹമുള്ളവരായി അവരെ (ജൂതൻമാരെ) നിനക്ക് കാണാം; ബഹുദൈവവിശ്വാസികളെക്കാള്‍ പോലും. അവരില്‍ ഓരോരുത്തരും കൊതിക്കുന്നത് തനിക്ക് ആയിരം കൊല്ലത്തെ ആയുസ്സ് കിട്ടിയിരുന്നെങ്കില്‍ എന്നാണ്. ഒരാള്‍ക്ക് ദീര്‍ഘായുസ്സ് ലഭിക്കുക എന്നത് അയാളെ ദൈവിക ശിക്ഷയില്‍ നിന്ന് അകറ്റിക്കളയുന്ന കാര്യമല്ല. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു. (ഖു൪ആന്‍:2/96)
عَنِ ابْنِ كَعْبِ بْنِ مَالِكٍ الأَنْصَارِيِّ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا ذِئْبَانِ جَائِعَانِ أُرْسِلاَ فِي غَنَمٍ بِأَفْسَدَ لَهَا مِنْ حِرْصِ الْمَرْءِ عَلَى الْمَالِ وَالشَّرَفِ لِدِينِهِ
കഅ്ബ് ബ്നു മാലിക് അൽ അൻസ്വാരി رَضِيَ اللَّهُ عَنْهُ തന്റെ പിതാവിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നല്ല വിശപ്പുള്ള രണ്ട് ചെന്നായ്ക്കൾ ഒരു ആട്ടിൻപറ്റത്തെ ആക്രമിച്ചാലുണ്ടാവുന്ന ആപത്തിനേക്കാൾ എത്രയോ വലുതാണ് ധനത്തോടുള്ള അത്യാഗ്രഹം മനുഷ്യന്റെ ദീനിലുണ്ടാക്കുന്ന വിപത്ത്. (തിർമിദി: 2376)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّكُمْ سَتَحْرِصُونَ عَلَى الإِمَارَةِ، وَسَتَكُونُ نَدَامَةً يَوْمَ الْقِيَامَةِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നേതൃത്വത്തിന് വേണ്ടി നിങ്ങള്‍ അത്യാഗ്രഹം കാണിക്കുക തന്നെ ചെയ്യുന്നതാണ്; എന്നാല്‍ അത് പരലോകത്ത് ഖേദം തന്നെയായിരിക്കും. (ബുഖാരി:7148)
قال الحسن البصري رحمه الله :أصول الشَّرِّ ثلاثة : الحَسَد، والحِرْص، وحُبًّ الدُّنيا .وفُروعه ستة : حُبّ النوم، وحُبّ الشِّبع، وحُبُّ الراحة، وحُبُّ الرئاسة، وحُبُّ الثناء، وحُبُّ الفَخْر . [سير السلف (പേജ് 735)]
ഇമാം ഹസനുൽ ബസ്വരി رَحِمَهُ اللَّهُ പറഞ്ഞു: തിന്മയുടെ വേരുകൾ മൂന്നാണ്
1. അസൂയ
2. അത്യാഗ്രഹം
3. ഇഹലോകത്തോടുള്ള പ്രേമം
അതിന്റെ ശാഖകൾ ആറാണ്.
1. ഉറക്കത്തോടുള്ള ഇഷ്ടം
2. വയറ് നിറക്കാനുള്ള ആർത്തി
3. വിശ്രമത്തോടുള്ള ഇഷ്ടം
4. അധികാരത്തോടുള്ള പ്രേമം
5. സ്തുതിയോടുള്ള സ്നേഹം
6. പെരുമനടിക്കുന്നതിനെ ഇഷ്ടപ്പെടല്‍.
قال ابن القيم رحمه الله: أصول الخطايا كلها ثلاثة: الكبر وهو الذي أصار إبليس إلى ما أصاره، والحرص وهو الذي أخرج آدم من الجنة، والحسد وهو الذي طرأ أحد ابني آدم على اخيه، فمن وقى شر هذه الثلاثة فقد وقى الشر فالكفر من الكبر، والمعاصي من الحرص، والبغى والظلم من الحسد.
ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു: മുഴുവൻ പാപങ്ങളുടെയും അടിസ്ഥാനം മൂന്നെണ്ണമാണ്:
1. അഹങ്കാരം: ഇബ്ലീസ് ഇപ്പോഴുള്ളത് പോലെ ആയത്| ഇതിനാലാണ്.
2. അത്യാഗ്രഹം: ഇത് ആദം നബിയെ സ്വർഗത്തിൽ നിന്ന് പുറത്താക്കി.
3. അസൂയ: ഇത് കാരണം ആദം നബിയുടെ മക്കളിൽ ഒരാൾ തന്റെ സഹോദരനെ കൊല്ലാൻ ധൈര്യപ്പെട്ടു.
ഈ മൂന്നെണ്ണത്തിൽ നിന്നാരാണോ സുരക്ഷിതനാകുന്നത്, അവൻ എല്ലാ ദോഷത്തിൽ നിന്നും സുരക്ഷിതനായി. കാരണം, കുഫ്ർ അഹങ്കാരത്തിൽ നിന്നും, പാപങ്ങൾ അത്യാഗ്രഹത്തിൽ നിന്നും, അക്രമവും ക്രൗര്യവും അസൂയയിൽ നിന്നുമാണ്. (അൽഫവാഇദ്)
പുകഴ്ത്തപ്പെട്ട അത്യാഗ്രഹം
إِن تَحْرِصْ عَلَىٰ هُدَىٰهُمْ فَإِنَّ ٱللَّهَ لَا يَهْدِى مَن يُضِلُّ ۖ وَمَا لَهُم مِّن نَّٰصِرِينَ
(നബിയേ,) അവര്‍ സന്‍മാര്‍ഗത്തിലായിത്തീരുവാന്‍ നീ കൊതിക്കുന്നുവെങ്കില്‍ (അത് വെറുതെയാകുന്നു. കാരണം) താന്‍ വഴികേടിലാക്കുന്നവരെ അല്ലാഹു നേര്‍വഴിയിലാക്കുന്നതല്ല; തീര്‍ച്ച. അവര്‍ക്ക് സഹായികളായി ആരും ഇല്ല താനും. (ഖു൪ആന്‍:16/37)
لَقَدْ جَآءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِٱلْمُؤْمِنِينَ رَءُوفٌ رَّحِيمٌ
തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അത്യാഗ്രഹമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം. (ഖു൪ആന്‍:9/128)
നിങ്ങളെപ്പറ്റി അദ്ദേഹം വളരെ ആഗ്രഹമുള്ള ആളുമാണ് (حَرِيصٌ عَلَيْكُمْ) അതായത്, നിങ്ങള്‍ ദുര്‍മാര്‍ഗത്തില്‍ പതിച്ചു ഐഹികവും പാരത്രികവുമായ ശിക്ഷകള്‍ക്ക് പാത്രമാകുന്നത് നബി ﷺ ക്ക് വളരെ മനഃപ്രയാസമുള്ള കാര്യമാണ്. എല്ലാവരും സന്‍മാര്‍ഗം പ്രാപിച്ചു വിജയികളും അനുഗൃഹീതരും ആയിത്തീരണമെന്ന് വളരെയധികം മോഹിക്കുന്ന ആളുമാകുന്നു. അതുകൊണ്ടാണ് യാതൊരു വിട്ടുവീഴ്‌ചയും കൂടാതെ ഇത്ര കണിശമായി നിങ്ങളെ സത്യമാര്‍ഗത്തിലേക്ക് അദ്ദേഹം ക്ഷണിച്ചുകൊണ്ടിരിക്കുന്നത് എന്ന് സാരം. (അമാനി തഫ്സീര്‍)
عَنْ أَبِي هُرَيْرَةَ، أَنَّهُ قَالَ قِيلَ يَا رَسُولَ اللَّهِ، مَنْ أَسْعَدُ النَّاسِ بِشَفَاعَتِكَ يَوْمَ الْقِيَامَةِ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ لَقَدْ ظَنَنْتُ يَا أَبَا هُرَيْرَةَ أَنْ لاَ يَسْأَلَنِي عَنْ هَذَا الْحَدِيثِ أَحَدٌ أَوَّلُ مِنْكَ، لِمَا رَأَيْتُ مِنْ حِرْصِكَ عَلَى الْحَدِيثِ، أَسْعَدُ النَّاسِ بِشَفَاعَتِي يَوْمَ الْقِيَامَةِ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ، خَالِصًا مِنْ قَلْبِهِ أَوْ نَفْسِهِ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ നിവേദനം: അദ്ദേഹം പറയുന്നു. അല്ലാഹുവിന്‍റെ ദൂതരെ! പുനരുത്ഥാന ദിവസം അങ്ങയുടെ ശുപാര്‍ശ മുഖേന വിജയം കരസ്ഥമാക്കാന്‍ കൂടുതല്‍ ഭാഗ്യം സിദ്ധിക്കുന്നത് ആര്‍ക്കായിരിക്കുമെന്ന് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു: ഹേ! അബൂഹുറൈറ! ഈ വാര്‍ത്തയെക്കുറിച്ച് നിനക്ക് മുമ്പ് ആരും എന്നോട് ചോദിക്കുകയില്ലെന്ന് ഞാന്‍ ഊഹിച്ചിരുന്നു. ഹദീസ് പഠിക്കുവാനുളള നിന്‍റെ അത്യാഗ്രഹം കണ്ടപ്പോള്‍. പുനരുത്ഥാനദിവസം എന്‍റെ ശുപാര്‍ശ മുഖേന ഏറ്റവും സൌഭാഗ്യം സിദ്ധിക്കുന്നവന്‍ അല്ലാഹു ഒഴികെ യാതൊരു ആരാധ്യനുമില്ലെന്ന് നിഷ്ക്കളങ്കമായി പറഞ്ഞവനാണ്. (ബുഖാരി:99)
www.kanzululoom.com