إِنَّهَا لَإِحْدَى ٱلْكُبَرِ
തീര്‍ച്ചയായും അത് (നരകം) ഗൌരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു. (ഖു൪ആന്‍ :74/35)
إِنَّهَا നിശ്ചയമായും അതു لَإِحْدَى ഒന്നു (ഒരു കാര്യം) തന്നെ ٱلْكُبَرِ വലുതായ (വന്‍ കാര്യങ്ങളായ) തില്‍
{إِنَّهَا} أي النار {لَإِحْدَى الْكُبَرِ} أي: لإحدى العظائم الطامة والأمور الهامة، فإذا أعلمناكم بها، وكنتم على بصيرة من أمرها.
{തീര്‍ച്ചയായും അത്} അതായത് :നരകം {ഗൗരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു} അതായത് : നരകം മഹാവിപത്തുക്കളില്‍ ഒന്നും ഗൗരവകരമായ കാര്യവും തന്നെ. നാം അതിനെക്കുറിച്ച് അറിയിച്ചുതരുമ്പോള്‍ നിങ്ങള്‍ അതിനെക്കുറിച്ച് ഉള്‍ക്കാഴ്ചയുളളവരാകണം. (തഫ്സീറുസ്സഅ്ദി)
അതു – ആ സഖറാകുന്ന നരകം – കേവലം അവഗണിച്ചു തള്ളാവുന്ന ഒരു കാര്യമല്ല, ഏറ്റവും വമ്പിച്ച ഒരു കാര്യമത്രേ അത്. (അമാനി തഫ്സീര്‍)
www.kanzululoom.com