നിങ്ങളിൽ മോശപ്പെട്ടവർ ഇന്നയിന്ന ആളുകളാണ്, നിങ്ങളിൽ മോശപ്പെട്ടവർ ഇന്നയിന്ന ആളുകളാണ് എന്ന് നബി ﷺ പല സന്ദ൪ഭങ്ങളിലായി പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ളതായി കാണാം. അത്തരം വിഭാഗങ്ങളില്‍ ഉൾപ്പെടാതിരിക്കാൻ സത്യവിശ്വാസികൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവയില്‍ ചിലത് താഴെ സൂചിപ്പിക്കുന്നു.
1.ഏഷണിയുമായി നടക്കുന്നവർ
عَنْ أَسْمَاءَ بِنْتِ يَزِيدَ قَالَتْ: قَالَ النَّبِيُّ صلى الله عليه وسلم: …. أَفَلاَ أُخْبِرُكُمْ بِشِرَارِكُمْ؟ قَالُوا: بَلَى، قَالَ: الْمَشَّاؤُونَ بِالنَّمِيمَةِ، الْمُفْسِدُونَ بَيْنَ الأَحِبَّةِ، الْبَاغُونَ الْبُرَآءَ الْعَنَتَ.
അസ്മാഅ് ബിൻത് യസീദ് رضى الله عنها യിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും മോശപ്പെട്ടവർ ആരാണെന്ന് ഞാൻ അറിയിച്ചു തരട്ടെ? അവര്‍ പറഞ്ഞു: അതെ. നബി ﷺ പറഞ്ഞു: നമീമത്തുമായി നടക്കുന്നവർ, (അതിലൂടെ) സ്നേഹിക്കുന്നവർക്കിടയിൽ കുഴപ്പമുണ്ടാക്കുകയും, നിരപരാധികളായവരുടെ നാശം കൊതിക്കുകയും ചെയ്യുന്നവർ. (അദബുൽ മുഫ്രദ്:323 – ഹസൻ അൽബാനി)
قال النووي رَحِمَهُ اللَّهُ :هِيَ (النميمة) نَقْلُ كَلَامِ النَّاسِ بَعْضِهِمْ إِلَى بَعْضٍ ، عَلَى جِهَةِ الْإِفْسَادِ
ഇമാം നവവി رَحِمَهُ اللَّهُ പറഞ്ഞു: ജനങ്ങളുടെ സംസാരം അവർക്കിടയിൽ കുഴപ്പമുണ്ടാക്കാനായി പരസ്പരം എത്തിക്കുന്ന പണിയാണ് നമീമത്ത്. (ശറഹ് സ്വഹീഹു മുസ്ലിം:16/159)
2.ദ്വിമുഖന്‍മാര്‍
ഒരു വിഭാഗം ആളുകളുടെ കൂടുമ്പോള്‍ ഒരു നിലപാടും വേറൊരു വിഭാഗം ആളുകളുടെ കൂടുമ്പോള്‍ മറ്റൊരു നിലപാടും സ്വീകരിക്കുന്നവരാണ് ദ്വിമുഖന്‍മാര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : تَجِدُ مِنْ شَرِّ النَّاسِ يَوْمَ الْقِيَامَةِ عِنْدَ اللَّهِ ذَا الْوَجْهَيْنِ، الَّذِي يَأْتِي هَؤُلاَءِ بِوَجْهٍ وَهَؤُلاَءِ بِوَجْهٍ
അബൂഹുറൈറ رضى الله عنه യിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാളില്‍ അല്ലാഹുവിന്റെ അടുക്കല്‍ ജനങ്ങളില്‍ മോശപ്പെട്ടവരായി ഇരട്ടമുഖമുള്ളവരെ നിനക്ക് കാണാം. ജനങ്ങളില്‍ ഒരുകൂട്ടരെ ഒരു മുഖംകൊണ്ടും മറ്റൊരുകൂട്ടരെ മറ്റൊരു മുഖംകൊണ്ടും അഭിമുഖീകരിക്കുന്നവരാണവ൪. (ബുഖാരി: 6058)
3.ഖുര്‍ആനിന്റെ ആദര്‍ശം സ്വീകരിക്കാതെ തിൻമകൾ പ്രവര്‍ത്തിക്കുന്നവര്‍
عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم عَامَ تَبُوكَ يَخْطُبُ النَّاسَ وَهُوَ مُسْنِدٌ ظَهْرَهُ إِلَى رَاحِلَتِهِ فَقَالَ “ أَلاَ أُخْبِرُكُمْ بِخَيْرِ النَّاسِ وَشَرِّ النَّاسِ إِنَّ مِنْ خَيْرِ النَّاسِ رَجُلاً عَمِلَ فِي سَبِيلِ اللَّهِ عَلَى ظَهْرِ فَرَسِهِ أَوْ عَلَى ظَهْرِ بَعِيرِهِ أَوْ عَلَى قَدَمِهِ حَتَّى يَأْتِيَهُ الْمَوْتُ وَإِنَّ مِنْ شَرِّ النَّاسِ رَجُلاً فَاجِرًا يَقْرَأُ كِتَابَ اللَّهِ لاَ يَرْعَوِي إِلَى شَىْءٍ مِنْهُ ” .
അബൂ സഈദില്‍ ഖുദ്’രി رضى الله عنه യിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: തബൂഖിന്റെ യുദ്ധ വേളയില്‍ തന്റെ വാഹനത്തില്‍ ചാരി നിന്നുകൊണ്ട് ജനങ്ങളോട് പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുന്ന വേളയില്‍ നബി ﷺ പറഞ്ഞു: ജനങ്ങളിൽ ഉത്തമ൪ ആരാണെന്നും ജനങ്ങളിൽ മോശക്കാ൪ ആരാണെന്നും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ? ജനങ്ങളിൽ ഉത്തമ൪, കുതിരപ്പുറത്ത് കയറിയോ കഴുതപ്പുറത്ത് കയറിയോ സ്വന്തം കാല്‍ കൊണ്ട് നടന്നോ മരണം വരെ അല്ലാഹുവിന്റെ മാ൪ഗത്തില്‍ പ്രവ൪ത്തിച്ചവരാണ്. ജനങ്ങളിൽ ഏറ്റവും മോശപ്പെട്ടവർ, അല്ലാഹുവിന്റെ ഗ്രന്ഥം വായിക്കുകയും, എന്നാൽ തെറ്റുകളിൽ നിന്ന് വിട്ടുനിൽക്കാത്ത ഒരു ദുർവൃത്തിക്കാരുമാണ്. (നസാഇ:3106)
4.ഉപദ്രവം ഭയന്ന് ജനങ്ങൾ ഒഴിവാക്കിയവര്‍
قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ شَرَّ النَّاسِ عِنْدَ اللَّهِ مَنْزِلَةً يَوْمَ الْقِيَامَةِ مَنْ تَرَكَهُ النَّاسُ اتِّقَاءَ شَرِّهِ
നബി ﷺ പറഞ്ഞു: അന്ത്യനാളില്‍ അല്ലാഹുവിന്റെ അടുക്കല്‍ ജനങ്ങളില്‍ ഏറ്റവും മോശപ്പെട്ടവർ ഒരുവനാണ്, അവന്റെ ഉപദ്രവം ഭയന്ന് ജനങ്ങൾ അവനെ ഒഴിവാക്കുന്നു. (ബുഖാരി:6032)
5.ഇഹലോകത്തിനുവേണ്ടി പരലോകം നഷ്ടപ്പെടുത്തുന്നവൻ
عَنْ أَبِي أُمَامَةَ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَالَ : مِنْ شَرِّ النَّاسِ مَنْزِلَةً عِنْدَ اللَّهِ يَوْمَ الْقِيَامَةِ عَبْدٌ أَذْهَبَ آخِرَتَهُ بِدُنْيَا غَيْرِهِ
അബൂഉമാമ رضى الله عنه യിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാളില്‍ അല്ലാഹുവിന്റെ അടുക്കല്‍ ജനങ്ങളില്‍ ഏറ്റവും മോശപ്പെട്ടവർ ഇഹലോകത്തിനുവേണ്ടി പരലോകം നഷ്ടപ്പെടുത്തുന്നവനാണ്. (ഇബ്നുമാജ:3966)
6.ഭാര്യയുമായുള്ള രഹസ്യത്തെ പരസ്യമാക്കുന്നവൻ
عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ مِنْ أَشَرِّ النَّاسِ عِنْدَ اللَّهِ مَنْزِلَةً يَوْمَ الْقِيَامَةِ الرَّجُلَ يُفْضِي إِلَى امْرَأَتِهِ وَتُفْضِي إِلَيْهِ ثُمَّ يَنْشُرُ سِرَّهَا.
അബൂ സഈദില്‍ ഖുദ്’രി رضى الله عنه യിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാളില്‍ അല്ലാഹുവിന്റെ അടുക്കല്‍ ജനങ്ങളില്‍ ഏറ്റവും മോശപ്പെട്ടവർ, തങ്ങളുടെ ഭാര്യയുമായി പരസ്പരം ശയിക്കുകയും പിന്നീട് അവളുടെ രഹസ്യം (അന്യരിൽ) വെളിപ്പെടുത്തുകയും ചെയ്യുന്നവനാണ്. (മുസ്ലിം:1437)
7.ഖബ്‌റുകൾ ആരാധനാ കേന്ദ്രങ്ങളാക്കുന്നവര്‍
عن عبدالله رضي الله عنه، قال: سمعت رسول الله صلى الله عليه وآله وسلم يقول:إن من شرار الناس من تدركه الساعة وهم أحياء، ومن يتخذ القبور مساجدَ
അബ്ദുല്ലാ رضى الله عنه യിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: തീർച്ചയായും ജനങ്ങളിൽ ഏറ്റവും മോശപ്പെട്ടവർ ജീവിച്ചിരിക്കുമ്പോൾ അന്ത്യദിനം നിലവിൽ വരുന്നവരും, ഖബ്‌റുകൾ ആരാധനാ കേന്ദ്രങ്ങളാക്കുന്നവരുമാണ് . [أخرجه أحمد (1/ 405 – 435) وحسنه الألباني في أحكام الجنائز،]
8.ആയൂസ് നീട്ടികിട്ടിയിട്ടും പ്രവർത്തനങ്ങൾ മോശമാക്കിയവര്‍
عَنْ عَبْدِ الرَّحْمَنِ بْنِ أَبِي بَكْرَةَ، عَنْ أَبِيهِ، أَنَّ رَجُلاً، قَالَ يَا رَسُولَ اللَّهِ أَىُّ النَّاسِ خَيْرٌ قَالَ ” مَنْ طَالَ عُمُرُهُ وَحَسُنَ عَمَلُهُ ” . قَالَ فَأَىُّ النَّاسِ شَرٌّ قَالَ ” مَنْ طَالَ عُمُرُهُ وَسَاءَ عَمَلُهُ ” .
അബൂബക്ര رضى الله عنه വിൽ നിന്നും നിവേദനം: ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ജനങ്ങളിൽ ഏറ്റവും നല്ലവര്‍ ആരാണ്? നബി ﷺ പറഞ്ഞു: ആരാണോ ആയുസ് നീട്ടികിട്ടുകയും പ്രവർത്തനങ്ങൾ നന്നാക്കുകയും ചെയ്തത് അവരാണ് നല്ലവര്‍. ചോദിച്ചു: ജനങ്ങളിൽ ഏറ്റവും മോശപ്പെട്ടവർ ആരാണ്? നബി ﷺ പറഞ്ഞു: ആയൂസ് നീട്ടികിട്ടുകയും പ്രവർത്തനങ്ങൾ മോശമാക്കുകയും ചെയ്തവരാണ് ജനങ്ങളിൽ ഏറ്റവും മോശപ്പെട്ടവർ. (തിര്‍മിദി:2330)
9.ദാനം ചെയ്യാന്‍ കഴിവുണ്ടായിട്ടും ദാനം ചെയ്യാത്തവൻ
قَالَ رَسُولُ اللَّهِ صلى الله عليه وسلم :ألا أخبركم بخير الناس منزلة؟ قلنا: بلى، قال: رجل ممسك برأس فرسه – أو قال: فرس – في سبيل الله حتى يموت أو يقتل، قال: فأخبركم بالذي يليه؟ فقلنا: نعم يا رسول الله قال: امرؤ معتزل في شعب يقيم الصلاة، و يؤتي الزكاة و يعتزل الناس، قال: فأخبركم بشر الناس منزلة؟ قلنا: نعم يا رسول الله قال: الذي يسأل بالله العظيم، و لا يعطي به
നബി ﷺ പറഞ്ഞു: ജനങ്ങളിൽ ഏറ്റവും മോശപ്പെട്ടവർ ആരാണെന്ന് ഞാൻ നിങ്ങളെ അറിയിച്ചു തരട്ടെയോ? ഞങ്ങൾ പറഞ്ഞു:അതെ, അതെ, അല്ലാഹുവിന്റെ റസൂലേ! നബി ﷺ പറഞ്ഞു: മഹത്വമുള്ളവനായ അല്ലാഹു (അവന്റെ മാര്‍ഗത്തിൽ ചെലവഴിക്കാനായി) ചോദിച്ചിട്ടും (അതിന് കഴിവുള്ളവനായിരിക്കെ) ഒന്നും കൊടുക്കാത്തവനാണ് (ഏറ്റവും മോശപ്പെട്ടവർ) [وصححه الألباني السلسلة الصحيحة (1/ 456)]
10.നന്മ പ്രതീക്ഷിക്കപ്പെടാനാകാത്തവനും തിന്മയില്‍ നിര്‍ഭയത്വം നല്‍കാത്തവനും
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم وَقَفَ عَلَى أُنَاسٍ جُلُوسٍ فَقَالَ ” أَلاَ أُخْبِرُكُمْ بِخَيْرِكُمْ مِنْ شَرِّكُمْ ” . قَالَ فَسَكَتُوا فَقَالَ ذَلِكَ ثَلاَثَ مَرَّاتٍ فَقَالَ رَجُلٌ بَلَى يَا رَسُولَ اللَّهِ أَخْبِرْنَا بِخَيْرِنَا مِنْ شَرِّنَا . قَالَ ” خَيْرُكُمْ مَنْ يُرْجَى خَيْرُهُ وَيُؤْمَنُ شَرُّهُ وَشَرُّكُمْ مَنْ لاَ يُرْجَى خَيْرُهُ وَلاَ يُؤْمَنُ شَرُّهُ ” .
അബൂഹുറൈറ رضى الله عنه യിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ ഇരിക്കുന്ന ചില ആളുകളെ കണ്ടുമുട്ടി. അപ്പോൾ അവിടുന്ന് പറഞ്ഞു: നിങ്ങളിൽ ഏറ്റവും നല്ലവരെക്കുറിച്ചും ഏറ്റവും മോശം ആളുകളെക്കുറിച്ചും ഞാൻ നിങ്ങളെ അറിയിച്ചു തരട്ടെയോ?അദ്ദേഹം പറഞ്ഞു: “അവർ നിശബ്ദരായി, അങ്ങനെ അവിടുന്ന് മൂന്ന് തവണ ആവര്‍ത്തിച്ചു. അപ്പോൾ ഒരാൾ പറഞ്ഞു: ‘അതെ, അല്ലാഹുവിന്റെ റസൂലേ! ഞങ്ങളിൽ ഏറ്റവും നല്ലവരും മോശപ്പെട്ടവരും ആരാണെന്ന് ഞങ്ങൾക്ക് പറഞ്ഞുതരൂ.’ നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ നന്മ പ്രതീക്ഷിക്കപ്പെടാവുന്നവനും തിന്മയില്‍ നിര്‍ഭയത്വം നല്‍കുന്നവനുമാണ്. നിങ്ങളില്‍ ഏറ്റവും മോശപ്പെട്ടവർ നന്മ പ്രതീക്ഷിക്കപ്പെടാനാകാത്തവനും തിന്മയില്‍ നിര്‍ഭയത്വം നല്‍കാത്തവനുമാണ്. (തിര്‍മിദി: 2263)
www.kanzululoom.com