മനുഷ്യരെപ്പോലെ അല്ലാഹുവിന്‍റെ മറ്റൊരു സൃഷ്ടിവിഭാഗമാണ് മലക്കുകള്‍. പ്രകാശത്തില്‍ നിന്നാണ് അവ൪ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. തെറ്റ് ചെയ്യാനോ അനുസരണക്കേട് കാണിക്കാനോ അവര്‍ക്ക് സാധ്യമല്ല. വിശപ്പോ ദാഹമോ ക്ഷീണമോ ഉറക്കമോ മയക്കമോ മടുപ്പോ മാലാഖമാരെ പിടികൂടുകയില്ല. അല്ലാഹുവിന് ഇബാദത്ത് ചെയ്യലും അവന്റെ കല്‍പ്പനകള്‍ അനുസരിക്കലുമാണ് അവരുടെ ജോലി.
ﻻَّ ﻳَﻌْﺼُﻮﻥَ ٱﻟﻠَّﻪَ ﻣَﺎٓ ﺃَﻣَﺮَﻫُﻢْ ﻭَﻳَﻔْﻌَﻠُﻮﻥَ ﻣَﺎ ﻳُﺆْﻣَﺮُﻭﻥَ
അല്ലാഹു അവരോട് (മലക്കുകളോട്) കല്‍പിച്ച കാര്യത്തില്‍ അവനോട് അവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.(ഖു൪ആന്‍ :66/6 )
മലക്കുകള്‍ സത്യവിശ്വാസികളില്‍പെട്ട ചില൪ക്കുവേണ്ടി പാപമോചനത്തിനായി പ്രാ൪ത്ഥന നടത്തുന്നുണ്ട്.
ﻭَٱﻟْﻤَﻠَٰٓﺌِﻜَﺔُ ﻳُﺴَﺒِّﺤُﻮﻥَ ﺑِﺤَﻤْﺪِ ﺭَﺑِّﻬِﻢْ ﻭَﻳَﺴْﺘَﻐْﻔِﺮُﻭﻥَ ﻟِﻤَﻦ ﻓِﻰ ٱﻷَْﺭْﺽِ ۗ ﺃَﻻَٓ ﺇِﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﻐَﻔُﻮﺭُ ٱﻟﺮَّﺣِﻴﻢُ
മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഭൂമിയിലുള്ളവര്‍ക്ക് വേണ്ടി അവര്‍ പാപമോചനം തേടുകയും ചെയ്യുന്നു. അറിയുക, തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.(ഖു൪ആന്‍ : 42/5)
قال ابن بطال رحمه الله :وَمَعْلُومٌ أنَّ دُعَاءَ المَلاَئِكَةِ مُجَابٌ
ഇബ്നു ബത്താൽ(റ) പറഞ്ഞു: തീർച്ചയായും മലക്കുകളുടെ പ്രാർത്ഥന ഉത്തരം ലഭിക്കപ്പെടുന്ന (പ്രാർത്ഥനയാണന്നത്) അറിയപ്പെട്ട കാര്യമാണ്. (ശറഹ് സ്വഹീഹുല്‍ ബുഖാരി : 3/439)
മലക്കുകള്‍ ഏതൊക്കെ സല്‍ക൪മ്മങ്ങള്‍ ചെയ്യുന്ന സത്യവിശ്വാസികള്‍ക്കുവേണ്ടിയാണ് പ്രാ൪ത്ഥിക്കുന്നതെന്ന കാര്യം നാം മനസ്സിലാക്കേണ്ടതും അത്തരം വിശ്വാസികളില്‍ ഉള്‍പ്പെടാന്‍ വേണ്ടി നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്.
1.അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്നവ൪
ٱلَّذِينَ يَحْمِلُونَ ٱلْعَرْشَ وَمَنْ حَوْلَهُۥ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِۦ وَيَسْتَغْفِرُونَ لِلَّذِينَ ءَامَنُوا۟ رَبَّنَا وَسِعْتَ كُلَّ شَىْءٍ رَّحْمَةً وَعِلْمًا فَٱغْفِرْ لِلَّذِينَ تَابُوا۟ وَٱتَّبَعُوا۟ سَبِيلَكَ وَقِهِمْ عَذَابَ ٱلْجَحِيمِ ﴿٧﴾ رَبَّنَا وَأَدْخِلْهُمْ جَنَّٰتِ عَدْنٍ ٱلَّتِى وَعَدتَّهُمْ وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّٰتِهِمْ ۚ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ ﴿٨﴾ وَقِهِمُ ٱلسَّيِّـَٔاتِ ۚ وَمَن تَقِ ٱلسَّيِّـَٔاتِ يَوْمَئِذٍ فَقَدْ رَحِمْتَهُۥ ۚ وَذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ ﴿٩﴾
സിംഹാസനം വഹിക്കുന്നവരും അതിന്റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും, വിശ്വസിച്ചവര്‍ക്ക് വേണ്ടി (ഇപ്രകാരം) പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ, നിന്റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയില്‍ നിന്ന് കാക്കുകയും ചെയ്യേണമേ.ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വര്‍ഗങ്ങളില്‍ അവരെയും അവരുടെ മാതാപിതാക്കളെയും, ഭാര്യമാര്‍, സന്തതികള്‍ എന്നിവരില്‍ നിന്നു സദ്‌വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീര്‍ച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും.അവരെ നീ തിന്‍മകളില്‍ നിന്ന് കാക്കുകയും ചെയ്യേണമേ. അന്നേ ദിവസം നീ ഏതൊരാളെ തിന്‍മകളില്‍ നിന്ന് കാക്കുന്നുവോ, അവനോട് തീര്‍ച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു. അതു തന്നെയാകുന്നു മഹാഭാഗ്യം. (ഖു൪ആന്‍ :40/7-9)
2.നമസ്കാരത്തില്‍ ഇമാം ഫാത്തിഹ ഓതി ആമീന്‍ ചൊല്ലുമ്പോള്‍
നമസ്കാരത്തില്‍ സൂറത്തുല്‍ ഫാത്തിഹയിലൂടെ അല്ലാഹുവിനോട് നേ൪മാ൪ഗ്ഗം ചോദിക്കുകയാണ് നാം ചെയ്യുന്നത്.
ٱﻫْﺪِﻧَﺎ ٱﻟﺼِّﺮَٰﻁَ ٱﻟْﻤُﺴْﺘَﻘِﻴﻢَ ﺻِﺮَٰﻁَ ٱﻟَّﺬِﻳﻦَ ﺃَﻧْﻌَﻤْﺖَ ﻋَﻠَﻴْﻬِﻢْ ﻏَﻴْﺮِ ٱﻟْﻤَﻐْﻀُﻮﺏِ ﻋَﻠَﻴْﻬِﻢْ ﻭَﻻَ ٱﻟﻀَّﺎٓﻟِّﻴﻦَ
ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. (അതായത് ) നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍. (നിന്റെ ) കോപത്തിന് ഇരയായവരുടെയും പിഴച്ചുപോയവരുടെയും മാര്‍ഗത്തില്ല. (ഖു൪ആന്‍ :1/6-7 )
ഈ സൂറത്ത് ഓതിക്കഴിയുമ്പോള്‍ അതോടുചേര്‍ന്ന് ‘ആമീന്‍’ (آمين) ചൊല്ലേണ്ടതാണ്. ഈ പ്രാര്‍ത്ഥന സ്വീകരിക്കേണമേ എന്നാണ് അതിന്റെ അര്‍ത്ഥം.
عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ” إِذَا أَمَّنَ الإِمَامُ فَأَمِّنُوا فَإِنَّهُ مَنْ وَافَقَ تَأْمِينُهُ تَأْمِينَ الْمَلاَئِكَةِ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ”. وَقَالَ ابْنُ شِهَابٍ وَكَانَ رَسُولُ اللَّهِ صلى الله عليه وسلم يَقُولُ ” آمِينَ ”
അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇമാം ‘ആമീൻ’ ചൊല്ലിയാൽ നിങ്ങളും ആമീൻ ചൊല്ലുവിൻ. ഒരാളുടെ ആമീൻ ചൊല്ലൽ മലക്കുകളുടെ ആമീൻ ചൊല്ലലുമായി ഒത്തുവന്നാൽ അവൻ ചെയ്തുപോയ പാപങ്ങൾ പൊറുക്കപ്പെടും.(ബുഖാരി: 780)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” إِذَا قَالَ الإِمَامُ (غَيْرِ الْمَغْضُوبِ عَلَيْهِمْ وَلاَ الضَّالِّينَ) فَقُولُوا آمِينَ. فَإِنَّهُ مَنْ وَافَقَ قَوْلُهُ قَوْلَ الْمَلاَئِكَةِ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ”
അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇമാം ‘വലള്ളാല്ലീൻ’ എന്ന് പറഞ്ഞാൽ നിങ്ങൾ ആമീൻ ചൊല്ലുവിൻ. കാരണം വല്ലവന്റേയും വചനവും മലക്കിന്റെ വചനവും യോജിച്ചാൽ അവന്റെ പാപങ്ങളിൽ നിന്ന് പൊറുത്തുകൊടുക്കും. (ബുഖാരി:782)
നമസ്കാരത്തില്‍ ഇമാമിന്റേയും തുട൪ന്ന് നമസ്കരിക്കുന്നവരുടേയും ആമീന്‍ ഒരേ സമയത്തായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടാതാണ്.
3.നമസ്കാരത്തില്‍ ഇമാം സമിഅല്ലാഹു ലിമൻ ഹമിദ എന്ന് ചൊല്ലുമ്പോള്‍ അല്ലാഹുമ്മ റബ്ബനാ ലകൽ ഹംദ് എന്ന് പറയണം
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :إِذَا قَالَ الإِمَامُ سَمِعَ اللَّهُ لِمَنْ حَمِدَهُ. فَقُولُوا اللَّهُمَّ رَبَّنَا لَكَ الْحَمْدُ، فَإِنَّهُ مَنْ وَافَقَ قَوْلُهُ قَوْلَ الْمَلاَئِكَةِ، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമസ്കാരത്തില്‍ ഇമാം സമിഅല്ലാഹു ലിമൻ ഹമിദ എന്ന് പറഞ്ഞാൽ നിങ്ങൾ അല്ലാഹുമ്മ റബ്ബനാ ലകൽ ഹംദ് എന്ന് പറയണം. വല്ലവന്റേയും വചനവും മലക്കിന്റെ വചനവും യോജിച്ചാൽ അവന്റെ പാപങ്ങളിൽ നിന്ന് പൊറുത്തുകൊടുക്കുംഒരാളുടെ ആമീൻ ചൊല്ലൽ മലക്കുകളുടെ ആമീൻ ചൊല്ലലുമായി ഒത്തുവന്നാൽ അവൻ ചെയ്തുപോയ പാപങ്ങൾ പൊറുക്കപ്പെടും.(ബുഖാരി: 3228)
4.തന്റെ സഹോദരനുവേണ്ടി അവന്റെ അഭാവത്തില്‍ പ്രാര്‍ത്ഥിക്കുന്നവന്‍
عَنْ أُمُّ الدَّرْدَاءِ، قَالَتْ حَدَّثَنِي سَيِّدِي، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ دَعَا لأَخِيهِ بِظَهْرِ الْغَيْبِ قَالَ الْمَلَكُ الْمُوَكَّلُ بِهِ آمِينَ وَلَكَ بِمِثْلٍ
ഉമ്മുദ്ദർദ്ദാഅ് (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞത് കേട്ടതായി എന്റെ ഭർത്താവ് എന്നോട് പറഞ്ഞു: തന്റെ സഹോദരനുവേണ്ടി അവന്റെ അസാന്നിധ്യത്തില്‍ ആരാണൊ പ്രാര്‍ത്ഥിക്കുന്നത്,അന്നേരം അതുകൊണ്ട് ഭരമേല്‍പ്പിക്കപ്പെട്ട മലക്ക് പറയും: ആമീന്‍,അതുപോലുള്ളത് നിനക്കും ഉണ്ടാവട്ടെ (മുസ്‌ലിം:2732)
നമ്മുടെ സഹോദരന്റെ പ്രയാസങ്ങള്‍ മാറുന്നതിനുവേണ്ടി നാം പ്രാ൪ത്ഥിക്കുമ്പോള്‍ നമ്മുടെ പ്രയാസങ്ങള്‍ മാറുന്നതിന് വേണ്ടി മലക്കുകള്‍ പ്രാ൪ത്ഥിക്കുന്നു.അവന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടി നാം പ്രാ൪ത്ഥിക്കുമ്പോള്‍ നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടി മലക്കുകള്‍ പ്രാ൪ത്ഥിക്കുന്നു.അല്ലാഹു എത്ര വലിയവന്‍.
5.രോഗ സന്ദ൪ശനം നടത്തിയാല്‍
عَنْ عَلِيٍّ، قَالَ مَا مِنْ رَجُلٍ يَعُودُ مَرِيضًا مُمْسِيًا إِلاَّ خَرَجَ مَعَهُ سَبْعُونَ أَلْفَ مَلَكٍ يَسْتَغْفِرُونَ لَهُ حَتَّى يُصْبِحَ وَكَانَ لَهُ خَرِيفٌ فِي الْجَنَّةِ وَمَنْ أَتَاهُ مُصْبِحًا خَرَجَ مَعَهُ سَبْعُونَ أَلْفَ مَلَكٍ يَسْتَغْفِرُونَ لَهُ حَتَّى يُمْسِيَ وَكَانَ لَهُ خَرِيفٌ فِي الْجَنَّةِ
അലി (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരുമുസ്ലിം മറ്റൊരു മുസ്ലിമിനെ വൈകുന്നേര പ്രഭാത സമയത്ത് രോഗ സന്ദ൪ശനം നടത്തിയാല്‍ പ്രഭാതo വരെ എഴുപതിനായിരം മലക്കുകൾ അവന് പാപമോചനത്തിനായി പ്രാർത്ഥിക്കുന്നതാണ്. അവന് സ്വ൪ഗ്ഗത്തില്‍ ഫലസമൃദ്ധമായ തോട്ടമുണ്ട്.പ്രഭാത സമയത്താണ് ഒരാള്‍ മുസ്ലിമിനെ രോഗ സന്ദ൪ശനം നടത്തുന്നതെങ്കില്‍, എഴുപതിനായിരം മലക്കുകൾ വൈകുന്നേരo വരെ അവന് പാപമോചനത്തിനായി പ്രാർത്ഥിക്കുന്നതാണ്. അവന് സ്വ൪ഗ്ഗത്തില്‍ ഫലസമൃദ്ധമായ തോട്ടമുണ്ട്. (അബൂദാവൂദ്:3098)
6.ദാനധര്‍മ്മം ചെയ്യുന്നവന്‍
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: مَا مِنْ يَوْمٍ يُصْبِحُ الْعِبَادُ فِيهِ إِلاَّ مَلَكَانِ يَنْزِلاَنِ فَيَقُولُ أَحَدُهُمَا اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الآخَرُ اللَّهُمَّ أَعْطِ مُمْسِكًا تَلَفًا
അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എല്ലാ ദിവസവും പ്രഭാതത്തിൽ രണ്ട് മലക്കുകൾ ഇറങ്ങിവരികയും എന്നിട്ട് അവരിൽ ഒരു മലക്ക് അല്ലാഹുവേ, (സമ്പത്ത് നല്ലകാര്യത്തിന്) ചിലവ് ചെയ്യുന്നവന് നീ പകരം കൊടുക്കേണമേ എന്നും മറ്റേ മലക്ക് അല്ലാഹുവേ, ചെലവഴിക്കാത്തവന് (പിശുക്ക് കാണിക്കുന്നവന്) നീ നാശം ഉണ്ടാക്കണമേ എന്നും പ്രാർത്ഥിക്കുന്നതാണ്.(ബുഖാരി: 1442 – മുസ്ലിം:1010)
7.മയ്യിത്തിന്റെ അടുക്കല്‍ വെച്ച് പ്രാ൪ത്ഥിക്കുമ്പോള്‍
عَنْ أُمِّ سَلَمَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا حَضَرْتُمُ الْمَرِيضَ أَوِ الْمَيِّتَ فَقُولُوا خَيْرًا فَإِنَّ الْمَلاَئِكَةَ يُؤَمِّنُونَ عَلَى مَا تَقُولُونَ
ഉമ്മുസലമ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രോഗിയുടെയോ മയ്യത്തിന്റെയോ സമീപത്ത് സന്നിഹിതരാവുമ്പോള്‍ നല്ലതേ നിങ്ങള്‍ പറയാവൂ. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് മലക്കുകള്‍ ആമീന്‍ ചൊല്ലും………. (മുസ്ലിം:919)
عَنْ أُمِّ سَلَمَةَ، قَالَتْ دَخَلَ رَسُولُ اللَّهِ صلى الله عليه وسلم عَلَى أَبِي سَلَمَةَ وَقَدْ شَقَّ بَصَرُهُ فَأَغْمَضَهُ ثُمَّ قَالَ ” إِنَّ الرُّوحَ إِذَا قُبِضَ تَبِعَهُ الْبَصَرُ ” . فَضَجَّ نَاسٌ مِنْ أَهْلِهِ فَقَالَ ” لاَ تَدْعُوا عَلَى أَنْفُسِكُمْ إِلاَّ بِخَيْرٍ فَإِنَّ الْمَلاَئِكَةَ يُؤَمِّنُونَ عَلَى مَا تَقُولُونَ ” . ثُمَّ قَالَ ” اللَّهُمَّ اغْفِرْ لأَبِي سَلَمَةَ وَارْفَعْ دَرَجَتَهُ فِي الْمَهْدِيِّينَ وَاخْلُفْهُ فِي عَقِبِهِ فِي الْغَابِرِينَ وَاغْفِرْ لَنَا وَلَهُ يَا رَبَّ الْعَالَمِينَ وَافْسَحْ لَهُ فِي قَبْرِهِ . وَنَوِّرْ لَهُ فِيهِ ” .
ഉമ്മുസലമ(റ) വില്‍ നിന്ന് നിവേദനം: അവർ പറഞ്ഞു: ‘അബൂസലമയുടെ മരണ സമയത്ത് നബി ﷺ അവിടെ കടന്നുവന്നപ്പോള്‍, അദ്ദേഹത്തിന്റെ (അബൂസലമയുടെ) രണ്ട് കൺപോളകളും തുറന്നിരിക്കുകയായിരുന്നു. നബി ﷺ ആ കണ്ണുകൾ അടച്ചുകൊണ്ട് പറഞ്ഞു: നിശ്ചയം ആത്മാവ് പിടിക്കപ്പെടുമ്പോൾ കണ്ണ് അതിനെ പിന്തുടരും. ഇതു കേട്ടപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിലെ ചിലർ ഉച്ചത്തിൽ അട്ടഹസിച്ചു. അപ്പോൾ നബി ﷺ പറഞ്ഞു: നിങ്ങൾ നന്മകൊണ്ടല്ലാതെ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കരുത്. (കാരണം ഈ സമയത്ത്) നിങ്ങളുടെ പ്രാർത്ഥനകൾക്ക് മലക്കുകൾ ആമീൻ പറയും. ശേഷം നബി ﷺ പ്രാർത്ഥിച്ചു: ‘അല്ലാഹുവേ, അബൂസലമക്ക് നീ പൊറുത്തു കൊടുക്കേണമേ, സൻമാർഗ്ഗികളുടെ പദവിയിലേക്ക് അദ്ദേഹത്തെ നീ ഉയർത്തേണമേ, അദ്ദേഹത്തിന്റെ ശേഷക്കാർക്കുണ്ടാകുന്ന നഷ്ടം നികത്തി കൊടുക്കേണമേ. സർവ്വലോക രക്ഷിതാവായ അല്ലാഹുവേ, ഞങ്ങൾക്കും അദ്ദേഹത്തിനും നീ പൊറുത്തു തരേണമേ, അദ്ദേഹത്തിന്റെ ഖബർ വിശാലപ്പെടുത്തുകയും പ്രഭാപൂരിതമാക്കുകയും ചെയ്യേണമേ.’ (മുസ്‌ലിം:920)
8. സുബ്ഹി, അസ്ർ ജമാഅത്തായി നമസ്കരിച്ചവന്‍
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يَتَعَاقَبُونَ فِيكُمْ مَلاَئِكَةٌ بِاللَّيْلِ وَمَلاَئِكَةٌ بِالنَّهَارِ، وَيَجْتَمِعُونَ فِي صَلاَةِ الْفَجْرِ وَصَلاَةِ الْعَصْرِ، ثُمَّ يَعْرُجُ الَّذِينَ بَاتُوا فِيكُمْ، فَيَسْأَلُهُمْ وَهْوَ أَعْلَمُ بِهِمْ كَيْفَ تَرَكْتُمْ عِبَادِي فَيَقُولُونَ تَرَكْنَاهُمْ وَهُمْ يُصَلُّونَ، وَأَتَيْنَاهُمْ وَهُمْ يُصَلُّونَ
അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രാത്രിയും പകലും നിങ്ങളുടെ അടുക്കലേക്ക് മലക്കുകള്‍ മാറി മാറി വന്നു കൊണ്ടിരിക്കും. എന്നിട്ട് അസ്ര്‍ നമസ്കാരവേളയിലും സുബ്ഹി നമസ്കാരവേളയിലും അവരെല്ലാവരും സമ്മേളിക്കും. പിന്നീട് നിങ്ങളോടൊപ്പം താമസിക്കുന്നവര്‍ മേല്‍പോട്ട് കയറിപ്പോകും. അന്നേരം അല്ലാഹു അവരോട് ചോദിക്കും. ആ ദാസന്‍മാരെക്കുറിച്ച് അല്ലാഹുവിന് പരിപൂര്‍ണ്ണജ്ഞാനമുള്ളതോടുകൂടി എന്റെ ദാസന്‍മാരെ നിങ്ങള്‍ വിട്ടുപോരുമ്പോള്‍ അവരുടെ സ്ഥിതിയെന്തായിരുന്നു. അന്നേരം മലക്കുകള്‍ പറയും: ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ നമസ്കരിക്കുകയായിരുന്നു. തിരിച്ച് പോരുമ്പോഴും അവര്‍ നമസ്കരിക്കുക തന്നെയാണ്. (ബുഖാരി:555)
ഇമാം അഹ്മദിന്റെ(റഹി) റിപ്പോ൪ട്ടില്‍ ഇപ്രകാരം കൂടി വന്നിട്ടുണ്ട് :
تقول الملائكة : اللهم اغفر لهم يوم الدين
മലക്കുകള്‍ പറയും: “അതിനാല്‍ നീ അവ൪ക്ക് പ്രതിഫലനാളില്‍ പൊറുത്തുകൊടുക്കേണമേ”.
9.ജനങ്ങളെ നന്‍മ പഠിപ്പിക്കുന്നവന്‍
عَنْ أَبِي أُمَامَةَ الْبَاهِلِيِّ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ وَمَلاَئِكَتَهُ وَأَهْلَ السَّمَوَاتِ وَالأَرْضِ حَتَّى النَّمْلَةَ فِي جُحْرِهَا وَحَتَّى الْحُوتَ لَيُصَلُّونَ عَلَى مُعَلِّمِ النَّاسِ الْخَيْرَ
അബൂഉമാമ അൽ ബാഹിലിയ്യ് (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീ൪ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും ആകാശങ്ങളിലുള്ളവരും ഭൂതലങ്ങളിലുള്ളവരും മാളങ്ങളിലുള്ള ഉറുമ്പുകളും മല്‍സ്യങ്ങള്‍ പോലും ജനങ്ങളെ നന്‍മ പഠിപ്പിക്കുന്നവന് കാരുണ്യവ൪ഷത്തിന് വേണ്ടി പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നു.(സുനനുത്തി൪മുദി: 2685 – അല്‍ബാനി ഈ ഹദീസിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ദഅവത്തിന്റെ (ഇസ്ലാമിക പ്രബാധനത്തിന്റെ) പ്രാധാന്യം ഈ ഹദീസില്‍ നിന്ന് വ്യക്തമാണ്.
10.നബി ﷺ യുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍
عَنْ عَبْدَ اللَّهِ بْنَ عَامِرِ بْنِ رَبِيعَةَ، عَنْ أَبِيهِ،، قَالَ : سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : مَا مِنْ عَبْدٍ يُصَلِّي عَلَيَّ إِلا صَلَّتْ عَلَيْهِ الْمَلائِكَةُ مَا صَلَّى عَلَيَّ
അബ്ദില്ലാഹിബ്നു ആമിറിബ്നു റബീഅ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ എനിക്ക് വേണ്ടി സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുമ്പോഴെല്ലാം മലക്കുകള്‍ അയാള്‍ക്കു വേണ്ടിയും സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കും (അഹ്മദ്)
മലക്കുകള്‍ അയാള്‍ക്കു വേണ്ടി സ്വലാത്ത് ചൊല്ലുമെന്നു പറഞ്ഞാല്‍ മലക്കുകള്‍ അയാള്‍ക്കു വേണ്ടി പ്രാ൪ത്ഥിക്കുമെന്ന൪ത്ഥം.
11.സ്വഫുകള്‍ കൃത്യമായി പൂ൪ത്തീകരിക്കുന്നവന്‍
عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : إِنَّ اللَّهَ وَمَلاَئِكَتَهُ يُصَلُّونَ عَلَى الَّذِينَ يَصِلُونَ الصُّفُوفَ وَمَنْ سَدَّ فُرْجَةً رَفَعَهُ اللَّهُ بِهَا دَرَجَةً
ആയിശ(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വഫുകള്‍ പൂ൪ത്തീകരിക്കുന്നവന് അല്ലാഹുവും മലക്കുകളും സ്വലാത്ത് ചൊല്ലുന്നതാണ്.ആരെങ്കിലും നമസ്കാരത്തിൽ സ്വഫുകൾക്കിടയിലെ വിടവ് നികത്തിയാൽ അവന് പദവികള്‍ ഉയ൪ത്തിക്കൊടുക്കുന്നതാണ്. (ഇബ്നുമാജ:5/1048)
അല്ലാഹു സ്വലാത്ത് ചൊല്ലുന്നതാണെന്ന് പറഞ്ഞാല്‍ അനുഗ്രഹം ചൊരിയുന്നതാണെന്നും മലക്കുകള്‍ സ്വലാത്ത് ചൊല്ലുന്നതാണെന്ന് പറഞ്ഞാല്‍ അനുഗ്രഹത്തിന് വേണ്ടി പ്ര൪ത്ഥിക്കുന്നതാണെന്നുമാണ്.
12.നമസ്കാരത്തില്‍ ഒന്നാമത്തെ സ്വഫുകാ൪ക്ക്
عَنْ عَبْدِ الرَّحْمَنِ بْنِ عَوْفٍ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : إِنَّ اللَّهَ وَمَلاَئِكَتَهُ يُصَلُّونَ عَلَى الصَّفِّ الأَوَّلِ
അബ്ദുറഹ്മാന്‍ ഇബ്ന ഔഫ്(റ)വില്‍ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു:ഒന്നാമത്തെ സ്വഫുകാരുടെ മേല്‍ അല്ലാഹുവും മലക്കുകളും സ്വലാത്ത് ചൊല്ലുന്നതാണ്.(ഇബ്നുമാജ:5/1052, അഹ്മദ്, ഹാകിം, അബൂദാവൂദ് – അല്‍ബാനി സ്വഹീഹായി രേഖപ്പെടുത്തിയത്)
13.നമസ്കാരത്തില്‍ സ്വഫുകളില്‍ വലത് ഭാഗത്തുള്ളവ൪ക്ക്
عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ وَمَلاَئِكَتَهُ يُصَلُّونَ عَلَى مَيَامِنِ الصُّفُوفِ
ആയിശ(റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു സ്വഫുകളില്‍ വലത് ഭാഗത്തുള്ളവരുടെമേല്‍ അനുഗ്രഹം ചൊരിയുന്നു. മലക്കുകള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. (അബൂദാവൂദ്:676).
14. നമസ്കാരത്തെ കാത്തിരിക്കുന്നവന്‍
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ لاَ يَزَالُ الْعَبْدُ فِي صَلاَةٍ مَا كَانَ فِي مُصَلاَّهُ يَنْتَظِرُ الصَّلاَةَ وَتَقُولُ الْمَلاَئِكَةُ اللَّهُمَّ اغْفِرْ لَهُ اللَّهُمَّ ارْحَمْهُ . حَتَّى يَنْصَرِفَ أَوْ يُحْدِثَ ” . قُلْتُ مَا يُحْدِثُ قَالَ يَفْسُو أَوْ يَضْرِطُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഒരു ദാസന്‍ തന്റെ മുസ്വല്ലയില്‍ നമസ്കാരത്തെ കാത്തിരിക്കുന്ന സമയമത്രയും അവന്‍ നമസ്കാരത്തിലായിരിക്കും. മലക്കുകള്‍ (അവന് വേണ്ടി) പ്രാ൪ത്ഥിക്കും: അല്ലാഹുവേ ഇദ്ദേഹം പിരിഞ്ഞു പോകുന്നതുവരേയോ അല്ലെങ്കില്‍ ഇയാള്‍ക്ക് വുളു നഷ്ടമാകുന്നതുവരെയോ ഇദ്ദേഹത്തിന് പൊറുക്കേണമേ, ഇദ്ദേഹത്തോട് കരുണ കാണിക്കേണമേ.ഞാന്‍ ചോദിച്ചു:എന്താണ് വുളുവിനെ നഷ്ടമാക്കുക? നബി ﷺ പറഞ്ഞു:കീഴ് വായു പോകലാണ്.(മുസ്ലിം:649)
15. നമസ്കരിച്ച സ്ഥലത്തുതന്നെ ഇരിക്കുന്നവന്‍
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الْمَلاَئِكَةُ تُصَلِّي عَلَى أَحَدِكُمْ مَا دَامَ فِي مُصَلاَّهُ الَّذِي صَلَّى فِيهِ، مَا لَمْ يُحْدِثْ، تَقُولُ اللَّهُمَّ اغْفِرْ لَهُ اللَّهُمَّ ارْحَمْهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വുളു മുറിയാത്ത അവസ്ഥയില്‍ ഒരാള്‍ താന്‍ നമസ്കരിച്ച സ്ഥലത്തുതന്നെ ഇരിക്കുന്ന സമയത്ത് മലക്കുകള്‍ അവനുവേണ്ടി പാപമോചനത്തിന് തേടുന്നതാണ്. അവര്‍ പറയും: അല്ലാഹുവേ, ഇവന് നീ പൊറുത്തു കൊടുക്കേണമേ, അല്ലാഹുവേ, ഇവന് നീ പൊറുത്തു കൊടുക്കേണമേ. (ബുഖാരി:445)
ഈ ഹദീഥിന്റെ വിശദീകരണത്തിൽ ഇബ്നു ബത്വാൽ رحمه الله പറഞ്ഞു :
من كان كثير الذنوب وأراد أن يحطها الله عنه بغير تعب؛فليغتنم ملازمة مكان مصلاه بعد الصلاة ليستكثر من دعاء الملائكة واستغفارهم له ، فهو مرجو إجابته [شرح صحيح البخاري ٣ / ١١٤]
ആരാണോ ധാരാളം പാപം ഉണ്ടാവുകയും , അവയെ അല്ലാഹു അവനിൽ നിന്ന് യാതൊരു ക്ഷീണവും കൂടാതെ മായ്ച്ചു കളയണമെന്ന് ഉദ്ധേശിക്കുകയും ചെയ്യുന്നത് , അവനു വേണ്ടി മലക്കുകളുടെ ദുആയും പാപമോചനം തേടലും ധാരാളമായി ലഭിക്കാൻ വേണ്ടി നമസ്കാര ശേഷം അവന്റെ നമസ്കാര സ്ഥലത്ത് തന്നെ കഴിഞ്ഞു കൂടുന്നതിനെ അവൻ മുതലാക്കിക്കൊള്ളട്ടെ , അത് ഉത്തരം പ്രതീക്ഷിക്കപ്പെടുന്നതാണ്.
നമസ്കാരം കഴിഞ്ഞ ഉടന്‍ മുസ്വല്ല വിട്ട് പുറത്തപോകാതെ അതേ സ്ഥലത്തുതന്നെ ഇരുന്ന് ദിക്റുകള്‍ ചെയ്യുന്നതിന്റെ മഹത്വം ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം.
16.പള്ളിയില്‍ പോയി നിസ്കരിക്കുന്നവന്‍
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَطَهَّرَ فِي بَيْتِهِ ثُمَّ مَشَى إِلَى بَيْتٍ مِنْ بُيُوتِ اللَّهِ لِيَقْضِيَ فَرِيضَةً مِنْ فَرَائِضِ اللَّهِ كَانَتْ خَطْوَتَاهُ إِحْدَاهُمَا تَحُطُّ خَطِيئَةً وَالأُخْرَى تَرْفَعُ دَرَجَةً
ബുറൈദയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിനോടുള്ള നി൪ബന്ധ ബാധ്യതയായ നമസ്കാരം നി൪വ്വഹിക്കുന്നതിനായി തന്റെ വീട്ടില്‍ നിന്ന് വുളു ചെയ്ത് ശുദ്ധി വരുത്തി അല്ലാഹുവിന്റെ ഭവനങ്ങളില്‍ പെട്ട ഏതെങ്കിലും ഒരു പള്ളിയിലേക്ക് പുറപ്പെടുന്നപക്ഷം അവന്റെ കാലടികള്‍ വെക്കുന്നതിനനുസരിച്ച് ഓരോ പാപങ്ങള്‍ ഉതി൪ന്ന് പോകുകയും പദവികള്‍ ഉയ൪ത്തപ്പെടുകയും ചെയ്യാതിരിക്കില്ല. (മുസ്ലിം:666)
17.വുളുവോട് കൂടി ഉറങ്ങുന്നവൻ
عَنِ الْبَرَاءِ بْنِ عَازِبٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم : إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وُضُوءَكَ لِلصَّلاَةِ
അല്‍ബറാഇബ്‌നു ആസിബില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: താങ്കള്‍ താങ്കളുടെ വിരിപ്പിലേക്ക് (ഉറങ്ങുന്നതിനായി) ചെല്ലുവാന്‍ ഉദ്ദേശിച്ചാല്‍ നമസ്കാരത്തിന് വുളു ചെയ്യുന്നതുപോലെ വുളു ചെയ്യുക.(ബുഖാരി:247)
ഉറങ്ങുമ്പോള്‍ വുളു എടുക്കുന്നതിലൂടെ മലക്കിന്റെ പ്രാ൪ത്ഥന അവന് ലഭിക്കുവാന്‍ കാരണമാകുന്നു.
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ بَاتَ طَاهِرًا بَاتَ فِي شِعَارِهِ مَلَكٌ ، فَلَمْ يَسْتَيْقِظْ إِلا قَالَ الْمَلَكُ : اللَّهُمَّ اغْفِرْ لِعَبْدِكَ فُلانٍ ، فَإِنَّهُ بَاتَ طَاهِرًا
ഇബ്നു ഉമർ(റ) വില്‍ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു:’ആരെങ്കിലും ശുദ്ധിയോടുകൂടി രാത്രി കഴിച്ചുകൂട്ടിയാല്‍ അവന്റെ അടിവസ്ത്രത്തില്‍ ഒരു മലക്ക് ഉണ്ടായിരിക്കും.അവന്‍ ഉറക്കം ഉണ൪ന്നാല്‍ മലക്ക് ഇപ്രകാരം പറയും: അല്ലാഹുവേ നിന്റെ ഇന്ന അടിമക്ക് നീ പാപമോചനം നല്‍കേണമേ, കാരണം അവന്‍ ശുദ്ധിയുള്ളവനായിട്ടാണ് രാത്രി കഴിച്ചുകൂട്ടിയത്.(സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ – അല്‍ബാനി ഈ ഹദീസിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
18.ഭക്ഷണം കഴിക്കുന്നവരുടെ അടുത്ത് ഇരിക്കുന്ന നോമ്പുകാരന്‍
عَنْ أُمِّ عُمَارَةَ الأَنْصَارِيَّةِ، أَنَّ النَّبِيَّ صلى الله عليه وسلم دَخَلَ عَلَيْهَا فَقَدَّمَتْ إِلَيْهِ طَعَامًا فَقَالَ ” كُلِي ” . فَقَالَتْ إِنِّي صَائِمَةٌ . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ الصَّائِمَ تُصَلِّي عَلَيْهِ الْمَلاَئِكَةُ إِذَا أُكِلَ عِنْدَهُ حَتَّى يَفْرُغُوا ” . وَرُبَّمَا قَالَ ” حَتَّى يَشْبَعُوا ”
ഉമ്മു അമ്മാറയിൽ(റ) നിന്ന് നിവേദനം: ഒരിക്കൽ നബി ﷺ അവരുടെ അടുക്കൽ കടന്നുചെന്നു. ഉടനെ കുറച്ച് ആഹാരം കൊണ്ടു വെച്ചപ്പോൾ അവിടുന്ന് പറഞ്ഞു: ‘അത് നീ ഭക്ഷിക്കൂ’. അവർ പറഞ്ഞു: ‘ഞാൻ നോമ്പുകാരിയാണ്.’ അപ്പോൾ നബി ﷺ പറഞ്ഞു: ‘നോമ്പുകാരന്റെ അടുത്തുവെച്ച് ഭക്ഷണം കഴിച്ചാല്‍ അവ൪ വിരമിക്കുന്നതുവരെ മലക്കുകള്‍ നോമ്പുകാരന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും’. ചിലപ്പോൾ അവിടുന്ന് പറയാറുണ്ട്: “അവർക്ക് വയർ നിറയുന്നതുവരെ”. (തിർമിദി :785)
19. നോമ്പുകാരനെ ഭക്ഷിപ്പിച്ച ആതിഥേയൻ
عَنْ أَنَسٍ، أَنَّ النَّبِيَّ صلى الله عليه وسلم جَاءَ إِلَى سَعْدِ بْنِ عُبَادَةَ فَجَاءَ بِخُبْزٍ وَزَيْتٍ فَأَكَلَ ثُمَّ قَالَ النَّبِيُّ صلى الله عليه وسلم “ أَفْطَرَ عِنْدَكُمُ الصَّائِمُونَ وَأَكَلَ طَعَامَكُمُ الأَبْرَارُ وَصَلَّتْ عَلَيْكُمُ الْمَلاَئِكَةُ ” .
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ സഅദ് ഇബ്നു ഉബാദയുടെ അടുത്ത് വന്നു. അങ്ങനെ അദ്ദേഹം (സൈദ്) റൊട്ടിയും ഒലിവെണ്ണയും കൊണ്ടുവന്നു. അങ്ങനെ അത് നബി ﷺ ഭക്ഷിച്ചു. ശേഷം നബി ﷺ പറഞ്ഞു: നിങ്ങടുയെടുത്ത് നോമ്പുകാരാണ് നോമ്പ് തുറന്നത്, പുണ്യം ചെയ്യുന്നവരാണ് നിങ്ങളുടെ ഭക്ഷണം ഭക്ഷിച്ചത്. മലക്കുകൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരിക്കുന്നു. (അബൂദാവൂദ്:3854 – സ്വഹീഹ് അൽബാനി)
20. നോമ്പിന് അത്താഴം കഴിക്കുന്നവ൪
عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إنّ اللهَ وملائكتَه يصلُّون على المتسحِّرين
അബീസഈദിൽ ഖുദ്രി(റ)വില്‍ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: തീ൪ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും അത്താഴം കഴിക്കുന്നവ൪ക്കായി സ്വലാത്ത് നി൪വ്വഹിക്കുന്നു. (അഹ്’മദ്:3/12)
kanzululoom.com
One Response
ഉപകാരപ്രദമായ വാക്കുകൾ . ഹൃദയത്തെ നനച്ചു കൊണ്ടിരിക്കാൻ സഹായകം’ അല്ലാഹു തക്കതായ പ്രതിഫലം നൽക്കട്ടെ ആമീൻ