മനുഷ്യൻ പണയം വെക്കപ്പെട്ടവനാകുന്നു

ഒരാള്‍ മറ്റൊരാളില്‍നിന്ന് കടം വാങ്ങി അതിന് ഈടായി ഒരു വസ്തു പണയംവെച്ചാല്‍ കടം വീട്ടുന്നതുവരെ ആ വസ്തു പണയത്തില്‍നിന്നൊഴിവാകുന്നില്ല. നിശ്ചിത അവധി കഴിഞ്ഞിട്ടും കടം വീട്ടുന്നില്ലെങ്കില്‍ പണയവസ്തു പിടിച്ചെടുക്കപ്പെടുന്നതാണ്.  അല്ലാഹു മനുഷ്യന് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളും കഴിവുകളും യോഗ്യതകളുമെല്ലാം ഉടമ തന്റെ അടിമക്ക് നല്‍കിയിട്ടുള്ള കടംപോലെയാണ്. ഈ കടത്തിന് ഈടായി അടിമയുടെ ജീവിതം അല്ലാഹുവിങ്കൽ പണയവും. അടിമ തനിക്ക് കിട്ടിയ അനുഗ്രഹങ്ങളും കഴിവുകളും സ്വാതന്ത്ര്യങ്ങളുമെല്ലാം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തി തന്റെ കടം വീട്ടാനുതകുന്ന നന്മകളാര്‍ജിക്കുകയാണെങ്കില്‍ പണയവസ്തു, അതായത്, സ്വന്തം ജീവിതം മോചിപ്പിക്കപ്പെടുന്നു. അല്ലെങ്കിലോ, അതു പിടിച്ചെടുക്കപ്പെടും.

وَٱلَّذِينَ ءَامَنُوا۟ وَٱتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَٰنٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَآ أَلَتْنَٰهُم مِّنْ عَمَلِهِم مِّن شَىْءٍ ۚ كُلُّ ٱمْرِئِۭ بِمَا كَسَبَ رَهِينٌ

ഏതൊരു കൂട്ടര്‍ വിശ്വസിക്കുകയും അവരുടെ സന്താനങ്ങള്‍ വിശ്വാസത്തില്‍ അവരെ പിന്തുടരുകയും ചെയ്തിരിക്കുന്നുവോ അവരുടെ സന്താനങ്ങളെ നാം അവരോടൊപ്പം ചേര്‍ക്കുന്നതാണ്‌. അവരുടെ കര്‍മ്മഫലത്തില്‍ നിന്ന് യാതൊന്നും നാം അവര്‍ക്കു കുറവു വരുത്തുകയുമില്ല. ഏതൊരു മനുഷ്യനും താന്‍ സമ്പാദിച്ച് വെച്ചതിന് (സ്വന്തം കര്‍മ്മങ്ങള്‍ക്ക്‌) പണയം വെക്കപ്പെട്ടവനാകുന്നു. (ഖുർആൻ:52/21)

{كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ} أي: مرتهن بعمله، فلا تزر وازرة وزر أخرى، ولا يحمل على أحد ذنب أحد.

{ഏതൊരു മനുഷ്യനും താന്‍ സമ്പാദിച്ചുവെച്ചതിന് പണയം വെക്കപ്പെട്ടവനാകുന്നു} തന്റെ കര്‍മങ്ങള്‍ക്ക് അവന്‍ പണയം വെക്കപ്പെട്ടവനാണ്. ഒരാളുടെ പാപഭാരം മറ്റൊരാള്‍ വഹിക്കുകയില്ല. ഒരാളുടെ കുറ്റവും മറ്റൊരാള്‍ വഹിക്കില്ല. (തഫ്സീറുസ്സഅ്ദി)

വാങ്ങിയ കടം കൊടുത്തുതീര്‍ക്കാത്തപക്ഷം ആ കടത്തിനുവേണ്ടി പണയംവെക്കപ്പെട്ട വസ്തുവില്‍ നിന്നാണല്ലോ അതു ഈടാക്കപ്പെടുക. അതു പോലെ, ഓരോ മനുഷ്യനും അവന്റെ കടമ നിര്‍വ്വഹിക്കാത്ത പക്ഷം അതിന് അവന്‍തന്നെ ഉത്തരവാദിയാണെന്നു സാരം. (അമാനി തഫ്സീര്‍)

{كل امرئ بما كسب رهين} أي : مرتهن بعمله ، لا يحمل عليه ذنب غيره من الناس ، سواء كان أبا أو ابنا ،

തന്റെ കര്‍മങ്ങള്‍ക്ക് അവന്‍ പണയം വെക്കപ്പെട്ടവനാണ്. മറ്റുള്ളവരുടെ പാപങ്ങൾ അവൻ വഹിക്കേണ്ടതില്ല, അവൻ ഒരു പിതാവായാലും മകനായാലും. (ഇബ്നുകസീര്‍)

كُلُّ نَفْسِۭ بِمَا كَسَبَتْ رَهِينَةٌ

ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചു വെച്ചതിന് പണയപ്പെട്ടവനാകുന്നു. (ഖുർആൻ:74/38)

{كُلُّ نَفْسٍ بِمَا كَسَبَتْ} من أعمال السوء وأفعال الشر {رَهِينَةٌ} بها موثقة بسعيها، قد ألزم عنقها، وغل في رقبتها، واستوجبت به العذاب،

{ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചുവെച്ചതിന്} നന്മയായോ തിന്മയായോ പ്രവര്‍ത്തിക്കുന്നവയ്ക്ക്. {പണയപ്പെട്ടവനാകുന്നു} തന്റെ പരിശ്രമങ്ങളില്‍ ബന്ധനസ്ഥനാണ്. അത് അവന്റെ കഴുത്തില്‍ ചേര്‍ക്കപ്പെട്ട്, പിരടിയില്‍ ബന്ധിക്കപ്പെട്ട് ശിക്ഷ അവന്റെ മേല്‍ അനിവാര്യമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. (തഫ്സീറുസ്സഅ്ദി)

ഓരോ ആളും അവരവരുടെ കര്‍മ്മങ്ങളാകുന്ന സമ്പാദ്യങ്ങള്‍ക്ക്‌ പണയമായിരിക്കും. അഥവാ, സ്വന്തം ബാധ്യതകളും കടമകളും തീര്‍ത്തു കഴിഞ്ഞ സമ്പാദ്യങ്ങളാണുള്ളതെങ്കില്‍ രക്ഷയുണ്ട്. ഇല്ലാത്ത പക്ഷം രക്ഷ കിട്ടുവാന്‍ മാര്‍ഗ്ഗമില്ല. (അമാനി തഫ്സീര്‍)

يَٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ وَٱخْشَوْا۟ يَوْمًا لَّا يَجْزِى وَالِدٌ عَن وَلَدِهِۦ وَلَا مَوْلُودٌ هُوَ جَازٍ عَن وَالِدِهِۦ شَيْـًٔا ۚ إِنَّ وَعْدَ ٱللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ ٱلْحَيَوٰةُ ٱلدُّنْيَا وَلَا يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ

മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവും തന്‍റെ സന്താനത്തിന് പ്രയോജനം ചെയ്യാത്ത, ഒരു സന്തതിയും പിതാവിന് ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. (ഖുർആൻ:31/33)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *