ചില സമയങ്ങൾക്കും സ്ഥലങ്ങൾക്കുമൊക്കെ അല്ലാഹു പ്രത്യേകതയും മഹത്ത്വവും നൽകിയതായി പ്രമാണങ്ങൾ പഠിപ്പിക്കുന്നു. അതുപോലെതന്നെ സംസം വെള്ളം, അജ്വ കാരക്ക പോലുള്ള ചില വസ്തുക്കൾക്കും സവിശേഷത കൽപിച്ചതായി കാണാം. അത് അവയ്ക്ക് സ്വമേധയാ ഗുണമോ ദോഷമോ വരുത്താനുള്ള വല്ല കഴിവും ഉണ്ടെന്നു വിശ്വസിക്കാനല്ല. ചില പ്രയാസങ്ങളെ പരിഹരിക്കാനുള്ള മരുന്നായി അവയെ അല്ലാഹു കാരണമാക്കിയിരിക്കുന്നു എന്നതാണ് വസ്തുത. മരുന്ന് കഴിച്ചാലും ചില രോഗങ്ങൾ ഭേദമാകാത്ത പോലെതന്നെ അല്ലാഹു ഉദ്ദേശിക്കാത്തപക്ഷം അവകൊണ്ടും ഫലം കാണണമെന്നില്ല. അപ്രകാരം അല്ലാഹു മഹത്വം കൊടുത്ത ഒന്നാണ് അജ്വ കാരക്ക.
അജ്വയുടെ മഹത്ത്വങ്ങൾ
عَنْ سَعْدٍ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ” مَنِ اصْطَبَحَ كُلَّ يَوْمٍ تَمَرَاتٍ عَجْوَةً، لَمْ يَضُرُّهُ سَمٌّ وَلاَ سِحْرٌ ذَلِكَ الْيَوْمَ إِلَى اللَّيْلِ ”.
സഅ്ദ് رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും എല്ലാ ദിവസവും ‘അജ്വ’ ഈത്തപ്പഴം ഭക്ഷിച്ചാൽ ഒരു വിഷവും സിഹ്റും അന്നെ ദിവസം രാത്രി വരെ അവന് ഉപദ്രവമേൽപ്പിക്കില്ല. (ബുഖാരി: 5768)
عَنْ سَعْدٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَصَبَّحَ كُلَّ يَوْمٍ سَبْعَ تَمَرَاتٍ عَجْوَةً لَمْ يَضُرُّهُ فِي ذَلِكَ الْيَوْمِ سُمٌّ وَلاَ سِحْرٌ
സഅ്ദ് رضى الله عنه വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ആരെങ്കിലും പ്രഭാതത്തിൽ അജ്വ ഇനത്തിൽപെട്ട ഏഴ് ഈത്തപ്പഴം ഭക്ഷിച്ചാൽ, അന്ന് അവനെ വിഷമോ, സിഹ്റോ ബാധിക്കുകയില്ല. (ബുഖാരി: 5445)
ഇത് മദീനയിലെ കാരക്കയാണെന്നും മസ്ജിദുന്നബവിയുടെ തെക്കുഭാഗത്ത് കൃഷിചെയ്തുണ്ടാക്കിയതാണെന്നും സ്വർഗത്തിലേതാണെന്നും വെറും വയറ്റിൽ ഏഴെണ്ണം കഴിക്കണമെന്നും ശമനമുണ്ടെന്നും ഇമാമുമാരായ ബുഖാരി, മുസ്ലിം, തിർമുദി, അഹ്മദ്, നസാഈ رحمهم الله എന്നിവരെല്ലാം ഉദ്ധരിച്ച ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുമുണ്ട്.
عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِنَّ فِي عَجْوَةِ الْعَالِيَةِ شِفَاءً أَوْ إِنَّهَا تِرْيَاقٌ أَوَّلَ الْبُكْرَةِ
ആയിശാ رَضِيَ اللَّهُ عَنْها വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: (മദീനക്ക് സമീപത്തുള്ള) ആലിയയിലെ അജ്വ’ (ഈത്തപ്പഴത്തിൽ) ശമനമുണ്ട്. ഇവ അതിരാവിലെ മറുമരുന്നാണ്. (മുസ്ലിം:2048)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : الْعَجْوَةُ مِنَ الْجَنَّةِ وَفِيهَا شِفَاءٌ مِنَ السُّمِّ وَالْكَمْأَةُ مِنَ الْمَنِّ وَمَاؤُهَا شِفَاءٌ لِلْعَيْنِ.
അബൂഹുറൈറ رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അജ്വ സ്വര്ഗത്തിൽ നിന്നുള്ളതാണ്, അതിൽ (അജ്വയിൽ) വിഷത്തിൽ നിന്നുള്ള ശമനമുണ്ട്, …………… (തിർമിദി: 2066)
www.kanzululoom.com