സ്ഥിരതയോടെ സൽകർമ്മൾ ചെയ്യുക

ﻭَٱﻋْﺒُﺪْ ﺭَﺑَّﻚَ ﺣَﺘَّﻰٰ ﻳَﺄْﺗِﻴَﻚَ ٱﻟْﻴَﻘِﻴﻦُ

ഉറപ്പായ ആ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്റെ രക്ഷിതാവിന് ഇബാദത്ത് ചെയ്യുക. (ഖു൪ആന്‍:15/99)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ حَقَّ تُقَاتِهِۦ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്‌. (ഖു൪ആന്‍:3/102)

മരണം വരെയും അല്ലാഹുവിനുള്ള ഇബാദത്തിൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ പ്രാധാന്യം ഈ ആയത്തുകളിൽ വ്യക്തമാണ്. എപ്പോഴെങ്കിലുമൊക്കെ സൽകർമ്മങ്ങൾ ചെയ്യുന്നതിനപ്പുറം,  ചെയ്യുന്ന കർമ്മങ്ങൾ സ്ഥിരമാക്കുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. അഥവാ പ്രവർത്തനങ്ങൾ നിലക്കാതെ സ്ഥിരമായി ചെയ്യാൻ കഴിയണം.

عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم سُئِلَ أَىُّ الْعَمَلِ أَحَبُّ إِلَى اللَّهِ قَالَ ‏ :‏ أَدْوَمُهُ وَإِنْ قَلَّ.

ആയിശ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം:  നബി ﷺ  ചോദിക്കപ്പെട്ടു :-അല്ലാഹുവിന് ഏറ്റവും പ്രിയമുള്ള പ്രവർത്തനമേതാണ്? നബി ﷺ പറഞ്ഞു : എത്ര കുറവാണെങ്കിലും സ്ഥിരമായി നിർവഹിക്കപ്പെടുന്ന പ്രവർത്തനങ്ങളാണ് അല്ലാഹുവിന് എറ്റവും ഇഷ്ടമുള്ളത്. (മുസ്ലിം 782)

عَنْ عَلْقَمَةَ، قَالَ سَأَلْتُ أُمَّ الْمُؤْمِنِينَ عَائِشَةَ قُلْتُ يَا أُمَّ الْمُؤْمِنِينَ كَيْفَ كَانَ عَمَلُ النَّبِيِّ صلى الله عليه وسلم هَلْ كَانَ يَخُصُّ شَيْئًا مِنَ الأَيَّامِ قَالَتْ لاَ، كَانَ عَمَلُهُ دِيمَةً،

അൽഖമ رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ ആയിശ رَضِيَ اللَّهُ عَنْها യോട് ചോദിച്ചു:  അല്ലയോ ഉമ്മുൽ മുഅ്മിനീൻ നബി ﷺ യുടെ പ്രവർത്തനങ്ങൾ എപ്രകാരമായിരിന്നു ? ആയിശ رضي الله عنها  പറഞ്ഞു: അവിടുത്തെ പ്രവർത്തനങ്ങൾ സ്ഥിരമായുള്ളതായിരുന്നു. (സ്വഹീഹുൽ ബുഖാരി 6466)

وَأَحَبُّ الصَّلاَةِ إِلَى النَّبِيِّ صلى الله عليه وسلم مَا دُووِمَ عَلَيْهِ، وَإِنْ قَلَّتْ. ‏وَكَانَ إِذَا صَلَّى صَلاَةً دَاوَمَ عَلَيْهَا‏.‏

പതിവായി അനുഷ്ഠിക്കുവാന്‍ സാധിക്കുന്ന നമസ്കാരം നിര്‍വ്വഹിക്കുന്നതാണ് നബി ﷺ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതും. അതു കുറച്ചാണെങ്കിലും. നബി ﷺ ഒരു നമസ്കാരം തുടങ്ങിവെച്ചാല്‍ അതു പതിവാക്കാറുണ്ട്. (ബുഖാരി:1970)

قال الحسن البصري رحمه الله :  أبى قوم المداومة ، والله ، ما المؤمن الذي يعمل شهرا أو شهرين أو عاما أو عامين لا والله ما جعل الله لعمل المؤمن أجلا دون الموت

ഇമാം ഹസനുൽ ബസ്വരി رحمه اللّٰه  പറഞ്ഞു :ഒരു സമൂഹം സൽകർമ്മങ്ങളിൽ സ്ഥിരത കൈവരിക്കാൻ വൈമനസ്യം കാണിച്ചിരിക്കുന്നു. എന്നാൽ അല്ലാഹു തന്നെയാണെ സത്യം, കേവലം ഏതെങ്കിലും മാസങ്ങളിലോ വർഷങ്ങളിലോ മാത്രം പ്രവർത്തിക്കുന്നവർ യഥാർത്ഥ വിശ്വാസികളല്ല അല്ലാഹു തന്നെയാണെ സത്യം, ഒരു വിശ്വാസിയുടെ പ്രവർത്തനങ്ങൾക്കുള്ള അവധിയായി അല്ലാഹു നിശ്ചയിച്ചത് അവന്റെ മരണം മാത്രമാണ്. (رواه أحمد في الزهد ١٥٦٨)

قال الإمام مالك رحمه الله : رحم الله من لزم القول الطيب والعمل الصالح والمداومة

ഇമാം മാലിക് ബിൻ ദീനാർ  رحمه اللّٰه  പറഞ്ഞു : നല്ലവാക്കുകളിലും സൽപ്രവൃത്തികളിലും സ്ഥിരത കൈവരിക്കുന്നവരോട് അല്ലാഹു കരുണ കാണിക്കട്ടെ. (حلية الأولياء ٣٧٣/٢)

عَبْدُ اللَّهِ بْنُ عَمْرِو بْنِ الْعَاصِ ـ رضى الله عنهما ـ قَالَ قَالَ لِي رَسُولُ اللَّهِ صلى الله عليه وسلم ‏”‏ يَا عَبْدَ اللَّهِ، لاَ تَكُنْ مِثْلَ فُلاَنٍ، كَانَ يَقُومُ اللَّيْلَ فَتَرَكَ قِيَامَ اللَّيْلِ

അബ്ദുല്ലാഹിബ്‌നു അംറ് رضى الله عنهما യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലയോ അബ്ദുല്ലാ, രാത്രി നമസ്‌കാരം നിർവ്വഹിക്കാറുണ്ടായതിന് ശേഷം അത് ഉപേക്ഷിച്ച ഒരാളെ പോലെ നീ മാറരുത്. (ബുഖാരി:1152)

عَنْ أُمَّ حَبِيبَةَ تَقُولُ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ مَنْ صَلَّى اثْنَتَىْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ ‏”‏ ‏.‏ قَالَتْ أُمُّ حَبِيبَةَ فَمَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ رَسُولِ اللَّهِ صلى الله عليه وسلم ‏.‏ وَقَالَ عَنْبَسَةُ فَمَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ أُمِّ حَبِيبَةَ ‏.‏ وَقَالَ عَمْرُو بْنُ أَوْسٍ مَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ عَنْبَسَةَ ‏.‏ وَقَالَ النُّعْمَانُ بْنُ سَالِمٍ مَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ عَمْرِو بْنِ أَوْسٍ ‏.‏

ഉമ്മുഹബീബ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം:  നബി ﷺ പറഞ്ഞു: “12 റകഅത്ത് സുന്നത്ത് നമസ്കരിക്കുന്നവര്‍ക്ക് അല്ലാഹു സ്വര്‍ഗത്തില്‍ ഒരു വീടു നല്‍കും.” ഉമ്മുഹബീബ رَضِيَ اللَّهُ عَنْها പറയുന്നു:റസൂൽ ﷺയിൽ നിന്ന് ഇത് കേട്ടത് മുതല്‍ ഞാന്‍ അവ ഒഴിവാക്കിയിട്ടില്ല. അന്‍ബസ رَضِيَ اللَّهُ عَنْه പറഞ്ഞു: ഉമ്മുഹബീബയില്‍നിന്ന് ഇത് കേട്ടതിന് ശേഷം ഞാന്‍ അവ ഉപേക്ഷിച്ചിട്ടില്ല. അംറ്ബ്നുഔസ് رَضِيَ اللَّهُ عَنْه പറഞ്ഞു: അന്‍ബസയില്‍നിന്ന് ഇത് കേട്ടതിന് ശേഷം ഞാന്‍ അവ ഒഴിവാക്കിയിട്ടില്ല. നുഅ്മാന്ബ്നുസാലിം رَضِيَ اللَّهُ عَنْه  പറഞ്ഞു: അംറ്ബ്നു ഔസില്‍നിന്ന് ഇത് കേട്ടത് മുതല്‍ ഞാന്‍ അവ ഒഴിവാക്കീട്ടില്ല. (മുസ്‌ലിം: 728)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *