അവര്‍ നമ്മില്‍ പെട്ടവനല്ല

ചില പ്രത്യേക കാര്യങ്ങൾ എടുത്ത് പറഞ്ഞുകൊണ്ട് അത് പ്രവ൪ത്തിക്കുന്നവന്‍ അല്ലെങ്കിൽ അത് പ്രവർത്തിക്കാത്തവൻ നമ്മില്‍ പെട്ടവനല്ലെന്ന് നബി ﷺ പല സന്ദ൪ഭങ്ങളില്‍ പറഞ്ഞിട്ടുള്ളതായി കാണാം.

معنـى ( ليس منا ) أي ليس على طريقتنا ، أو ليس متبعا لطريقتنا

‘നമ്മില്‍ പെട്ടവനല്ല’ എന്നാല്‍: നമ്മുടെ മാ൪ഗത്തിലല്ല അല്ലെങ്കില്‍ നമ്മുടെ മാ൪ഗം പിന്‍പറ്റുന്നവനല്ല.

ഒരു പ്രത്യേക തിന്മ എടുത്തു പറഞ്ഞു കൊണ്ട് അത് ചെയ്യുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന് നബി ﷺ പറഞ്ഞാല്‍ ആ പ്രവൃത്തി വന്‍പാപങ്ങളില്‍ പെട്ടതാണെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. (അത്തംഹീദ് ലിശര്‍ഹി കിതാബിത്തൗഹീദ്: 323)

അവര്‍ നമ്മില്‍ പെട്ടവനല്ലെന്ന് നബി ﷺ പറഞ്ഞിട്ടുള്ള വിഭാഗങ്ങളില്‍ ഉള്‍പ്പെടാതിരിക്കാന്‍, അത്തരം തിന്‍മകള്‍ ചെയ്യാതിരിക്കാന്‍ സത്യവിശ്വാസികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരൊക്കെയാണ് നബി ﷺ പറഞ്ഞ വിഭാഗത്തില്‍ പെടുന്നവ൪? ചില നബിവചനങ്ങള്‍ കാണുക:

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: مَنْ حَمَلَ عَلَيْنَا السِّلاَحَ فَلَيْسَ مِنَّا ‏

അബ്ദുല്ലാഹിബ്നു ഉമറില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമുക്കെതിരെ ആയുധമെടുത്തവൻ നമ്മിൽ പെട്ടവനല്ല. (ബുഖാരി: 6874)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ حَمَلَ عَلَيْنَا السِّلاَحَ فَلَيْسَ مِنَّا وَمَنْ غَشَّنَا فَلَيْسَ مِنَّا ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമുക്കെതിരിൽ ആയുധമേന്തിയവൻ നമ്മിൽ പെട്ടവനല്ല. നമ്മെ വഞ്ചിച്ചവനും നമ്മിൽ പെട്ടവനല്ല. (മുസ് ലിം: 101)

عَنْ أَبِي هُرَيْرَةَ، ‏.أَنَّ رَسُولَ اللَّهِ صلى الله عليه وسلم مَرَّ عَلَى صُبْرَةِ طَعَامٍ فَأَدْخَلَ يَدَهُ فِيهَا فَنَالَتْ أَصَابِعُهُ بَلَلاً فَقَالَ ‏”‏ مَا هَذَا يَا صَاحِبَ الطَّعَامِ ‏”‏ ‏.‏ قَالَ أَصَابَتْهُ السَّمَاءُ يَا رَسُولَ اللَّهِ ‏.‏ قَالَ ‏”‏ أَفَلاَ جَعَلْتَهُ فَوْقَ الطَّعَامِ كَىْ يَرَاهُ النَّاسُ مَنْ غَشَّ فَلَيْسَ مِنِّي ‏”‏ ‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: ഒരിക്കൽ നബി ﷺ ധാന്യങ്ങൾ കൂമ്പാരമാക്കി വെച്ചിരിക്കുന്നതിനടുക്കൽ കൂടി കടന്നുപോയി. കൈ അതിലിട്ടു നോക്കിയപ്പോൾ അവിടുത്തെ വിരലുകളിൽ നനവ് അനുഭവപ്പെട്ടു. അപ്പോൾ അതിന്റെ ഉടമയോട് ചോദിച്ചു: ഇതെന്താണ്? അയാൾ പറഞ്ഞു: മഴ കാരണം നനഞ്ഞതാണ്. അത് കേട്ടപ്പോൾ നബി ﷺ പറഞ്ഞു: എങ്കിൽ ജനങ്ങൾക്ക് കാണാവുന്ന രൂപത്തിൽ നനഞ്ഞ ധാന്യങ്ങൾ കൂമ്പാരത്തിന് മുകളിൽ ഇട്ടുകൂടായിരുന്നോ? ആരെങ്കിലും വഞ്ചന കാണിക്കുന്നുവെങ്കിൽ അവൻ നമ്മിൽ പെട്ടവനല്ല. (മുസ്‌ലിം: 102)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لَيْسَ مِنَّا مَنْ لَمْ يَتَغَنَّ بِالْقُرْآنِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുര്‍ആന്‍ മണിച്ച് ഓതാത്തവന്‍ നമ്മില്‍ പെട്ടവനല്ല.(ബുഖാരി:7527)

عَنْ زَيْدِ بْنِ أَرْقَمَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: ‏ مَنْ لَمْ يَأْخُذْ شَارِبَهُ فَلَيْسَ مِنَّا

സൈദിബ്നു അ൪ഖമില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മീശ വെട്ടാത്തവന്‍ നമ്മില്‍ പെട്ടവനല്ല. (സ്വഹീഹുന്നസാഇ:1/5 – സ്വഹീഹുല്‍ ജാമിഅ് :6409)

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لَيْسَ مِنَّا مَنْ لَمْ يَرْحَمْ صَغِيرَنَا وَيَعْرِفْ شَرَفَ كَبِيرِنَا

അം‌റുബ്‌നു ശുഐബില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പറഞ്ഞു: ചെറിയവരോട് കരുണ കാണിക്കാത്തവരും വലിയവരുടെ മഹത്വം തിരിച്ചറിയാത്തവരും നമ്മിൽ പെട്ടവനല്ല. (തിർമിദി:1920)

قَالَ رَسُولُ اللَّهِ صلى الله عليه وسلم‏ : لَيْسَ مِنَّا مَنْ تَشَبَّهَ بِالرِّجَالِ مِنَ النِّسَاءِ، وَلَا مَنْ تَشَبَّهَ بِالنِّسَاءِ مِنَ الرِّجَالِ

നബി ﷺ പറഞ്ഞു: പുരുഷന്‍മാരോട് സാദൃശ്യപ്പെടുന്ന സ്ത്രീകളും സ്ത്രീകളോട് സാദൃശ്യപ്പെടുന്ന പുരുഷന്‍മാരും നമ്മിൽ പെട്ടവനല്ല. (സ്വഹീഹുല്‍ ജാമിഅ്:5433)

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : لَيْسَ مِنَّا مَنْ لَطَمَ الْخُدُودَ، وَشَقَّ الْجُيُوبَ، وَدَعَا بِدَعْوَى الْجَاهِلِيَّةِ

അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മയ്യിത്തിന്‍റെ പേരില്‍ വിലപിച്ചുകൊണ്ട് മുഖത്തടിക്കുകയും, കുപ്പയമാറ് കീറുകയും, അജ്ഞാനകാലത്ത് വിളിച്ചു പറഞ്ഞിരുന്നപോലെ വിളിച്ചുപറയുകയും ചെയ്യുന്നവന്‍ നമ്മില്‍ പെട്ടവനല്ല. (ബുഖാരി:1294)

قَالَ رَسُولُ اللَّهِ صلى الله عليه وسلم‏ : لَيْسَ مِنَّا مَنْ سَلَقَ وَحَلَقَ وَخَرَقَ

നബി ﷺ പറഞ്ഞു: പ്രയാസ ഘട്ടങ്ങളില്‍ (ക്ഷമിക്കാതെ) ശബ്ദം ഉയ൪ത്തുന്നവനും പ്രയാസ ഘട്ടങ്ങളില്‍ തല വടിക്കുകയോ മുടി വികൃതമാക്കുകയോ ചെയ്യുന്നവനും പ്രയാസ ഘട്ടങ്ങളില്‍ വസ്ത്രം അലക്ഷ്യമായി നീക്കി കളയുന്നവനും നമ്മില്‍ പെട്ടവനല്ല. (നസാഇ:1865)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لَيْسَ مِنَّا مَنْ خَبَّبَ امْرَأَةً عَلَى زَوْجِهَا أَوْ عَبْدًا عَلَى سَيِّدِهِ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു പെണ്ണിനെ അവളുടെ ഭര്‍ത്താവിനെതിരെ തിരിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല. (അബൂദാവൂദ്‌: 2175 – സ്വഹീഹ് അല്‍ബാനി)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ خَبَّبَ زَوْجَةَ امْرِئٍ أَوْ مَمْلُوكَهُ فَلَيْسَ مِنَّا

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്യന്റെ ഭാര്യയെയോ അടിമയെയോ വഞ്ചിക്കുന്നവൻ (നശിപ്പിക്കുന്നവൻ) നമ്മിൽ പെട്ടവനല്ല. (അബൂദാവൂദ്‌: 5170)

ن بريدة رضي الله عنه قال: قال رسول الله صلى الله عليه وسلم ليس منا من حلف بالأمانة

ബുറൈദയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും അമാനത്ത് കൊണ്ട് സത്യം ചെയ്യുന്നുവെങ്കിൽ അവൻ നമ്മിൽ പെട്ടവനല്ല. (സത്യം ചെയ്യേണ്ടത് അല്ലാഹുവിനെ കൊണ്ടു മാത്രം). (അഹ്മദ്)

عَنْ عِمْرَانَ بْنِ حُصَيْنٍ قَالَ : قَالَ رَسُولُ اللَّهِ صلى الله عليه وسلم : لَيْسَ مِنَّا مَنْ تَطَيَّرَ ، أَوْ تُطِيَّرَ لَهُ أَوْ تَكَهَّنَ ، أَوْ تُكِهِّنَ لَهُ أَوْ سَحَرَ ، أَوْ سُحِرَ لَهُ

ഇംറാന്‍ ഇബ്‌നു ഹുസൈനില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ശകുനം നോക്കുന്നവനും, ശകുനം നോക്കിപ്പിക്കുന്നവനും, ഭാവി പ്രവചിക്കുന്നവനും, (തനിക്ക് വേണ്ടി) ഭാവി പ്രവചിപ്പിക്കുന്നവനും, സിഹ്ര്‍ ചെയ്യുന്നവനും തനിക്ക് വേണ്ടി സിഹ്ര്‍ ചെയ്യിപ്പിക്കുന്നവനും നമ്മില്‍ പെട്ടവനല്ല. (മുഅ്ജമുല്‍ കബീര്‍: 1/73 – സില്‍സിലത്തുസ്സ്വഹീഹ: 2195)

عَنْ بُرَيْدَةَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ الْوِتْرُ حَقٌّ فَمَنْ لَمْ يُوتِرْ فَلَيْسَ مِنَّا

ബുറൈദയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ‘വിത്റ് നമസ്കാരം’ ബാധ്യതയാക്കപ്പെട്ടതാണ്, ആര് വിത്റ് നമസ്കരിക്കുന്നില്ലയോ അവന്‍ നമ്മില്‍ പെട്ടവനല്ല. (അബൂദാവൂദ് – അ൪നാഊത്വ് ഹസനെന്ന് വിശേഷിപ്പിച്ചു)

عَنْ أَنَسِ بْنِ مَالِكٍ ‏ قَالَ : جَاءَ ثَلاَثَةُ رَهْطٍ إِلَى بُيُوتِ أَزْوَاجِ النَّبِيِّ صلى الله عليه وسلم يَسْأَلُونَ عَنْ عِبَادَةِ النَّبِيِّ صلى الله عليه وسلم فَلَمَّا أُخْبِرُوا كَأَنَّهُمْ تَقَالُّوهَا فَقَالُوا وَأَيْنَ نَحْنُ مِنَ النَّبِيِّ صلى الله عليه وسلم قَدْ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ‏.‏ قَالَ أَحَدُهُمْ أَمَّا أَنَا فَإِنِّي أُصَلِّي اللَّيْلَ أَبَدًا‏.‏ وَقَالَ آخَرُ أَنَا أَصُومُ الدَّهْرَ وَلاَ أُفْطِرُ‏.‏ وَقَالَ آخَرُ أَنَا أَعْتَزِلُ النِّسَاءَ فَلاَ أَتَزَوَّجُ أَبَدًا‏.‏ فَجَاءَ رَسُولُ اللَّهِ صلى الله عليه وسلم فَقَالَ : أَنْتُمُ الَّذِينَ قُلْتُمْ كَذَا وَكَذَا أَمَا وَاللَّهِ إِنِّي لأَخْشَاكُمْ لِلَّهِ وَأَتْقَاكُمْ لَهُ، لَكِنِّي أَصُومُ وَأُفْطِرُ، وَأُصَلِّي وَأَرْقُدُ وَأَتَزَوَّجُ النِّسَاءَ، فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي‏

അനസില്‍(റ) നിന്ന് നിവേദനം : മൂന്നുപേര്‍ നബിﷺയുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട്‌ നബിﷺയുടെ ഭാര്യമാരുടെ വീട്ടില്‍ വന്നു. നബിﷺയുടെ ആരാധനയെക്കുറിച്ച്‌ കേട്ടപ്പോള്‍ അവര്‍ക്കത് വളരെ കുറഞ്ഞു പോയെന്ന്‌ തോന്നി. അവര്‍ പറഞ്ഞു: നാമും നബിയും എവിടെ? നബിﷺക്ക്‌ ആദ്യം ചെയ്തുപോയതും പിന്നീട്‌ ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അങ്ങിനെ മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്നും രാത്രി മുഴുവന്‍ നമസ്കരിക്കും. മറ്റൊരാള്‍ പറഞ്ഞു: എല്ലാ ദിവസവും ഞാന്‍ നോമ്പ്‌ പിടിക്കും. ഒരു ദിവസവും നോമ്പ്‌ ഉപേക്ഷിക്കുകയില്ല. മൂന്നാമന്‍ പറഞ്ഞു: ഞാന്‍ സ്ത്രീകളില്‍ നിന്നകന്ന്‌ നില്‍ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി ﷺ അവിടെ വന്നു. വിവരം അറിഞ്ഞപ്പോള്‍ അരുളി: നിങ്ങള്‍ ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ്‌ ഞാന്‍ . ഞാന്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കുകയും ചിലപ്പോള്‍ നോമ്പ്‌ ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. എന്‍റെ സുന്നത്തിനോട് ആരെങ്കിലും വിമുഖത കാണിച്ചാല്‍ അവന്‍ എന്നില്‍ പെട്ടവനല്ല. (ബുഖാരി: 5063)

ഈ ഹദീസിനെ വിശദീകരിച്ച് ഇമാം ഇബ്നു ഹജര്ർ അസ്ഖലാനി رحمه الله പറഞ്ഞു: ഹദീസിൽ സുന്നത്ത് കൊണ്ടുള്ള വിവക്ഷ മാർഗം എന്നാണ്. അല്ലാതെ ഫർളിന് അഭിമുഖമായ (ചെയ്താൽ കൂലിയുള്ളതും ഉപേക്ഷിച്ചാല്‍ ശിക്ഷയില്ലാത്തതും എന്ന വിവക്ഷയുള്ള) സുന്നത്തല്ല. ഒരു വസ്തുവിനോട് വിമുഖനാകുകയെന്നാൽ അതിൽ നിന്നും വേറൊന്നിലേക്ക് തിരിയുകയെന്നാണ്. ആര് എന്റെ മാർഗം ഉപേക്ഷിക്കുകയും എന്റേതല്ലാത്തവരുടെ മാർഗം സ്വീകരിക്കുകയും ചെയ്തോ അവൻ എന്നിൽ പെട്ടവനല്ല എന്നാണ് ഹദീസിന്റെ ഉദ്ദേശ്യം. (ഫത്ഹുൽബാരി)

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: لَيْسَ مِنَّا مَنْ تَشَبَّهَ بِغَيْرِنَا لاَ تَشَبَّهُوا بِالْيَهُودِ وَلاَ بِالنَّصَارَى فَإِنَّ تَسْلِيمَ الْيَهُودِ الإِشَارَةُ بِالأَصَابِعِ وَتَسْلِيمَ النَّصَارَى الإِشَارَةُ بِالأَكُفِّ

അംറിബ്നു ഷുഐബ് (റ) തന്റെ പിതാവില്‍ നിന്നും നിവേദനം : നബി ﷺ പറഞ്ഞു: നമ്മെ അല്ലാത്തവരെ അനുകരിച്ചവൻ നമ്മിൽ പെട്ടവനല്ല! ജൂതന്മാരെയും കൃസ്ത്യാനികളെയും നിങ്ങൾ അനുകരിക്കരുത്. എന്തെന്നാൽ, ജൂതന്മാരുടെ അഭിവാദനം വിരലുകൾ (ഇളക്കി) കൊണ്ട് ആംഗ്യം കാണിക്കലാണ്.കൃസ്ത്യാനികളുടെ അഭിവാദനമാവട്ടെ കൈപത്തി(ഉയർത്തി കാണിച്ച്) കൊണ്ടുള്ള ആംഗ്യവും. (തി൪മിദി :2695)

ത്വബ്റാനിയുടെ മുഹ്ജ മുൽ വസീതില്‍‌ ഇപ്രകാരം കൂടി വന്നിട്ടുണ്ട്:

ولا تقصوا النواصي وأحفوا الشارب واعفوا اللحى ولا تمشوا في المساجد والأسواق وعليكم القمص إلا وتحتها الأزر

തലയുടെ മുന്നറ്റവും നിങ്ങൾ മുറിക്കരുത്(അഥവാ, തലയുടെ ബാക്കി ഭാഗത്തൊന്നും ക്രമത്തിൽ മുടി മുറിക്കാതെ മുൻഭാഗത്ത് മാത്രമായി മുറിക്കൽ). നിങ്ങൾ മീശ പറ്റെ വെട്ടുകയും താടി(ഒന്നും ചെയ്യാതെ) മുറ്റി വളരാൻ വിടുകയും ചെയ്യുക. (സ്വഹീഹ് തർഗീബ് വത്തർ ഹീബ്: 2723)

عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏: النِّكَاحُ مِنْ سُنَّتِي فَمَنْ لَمْ يَعْمَلْ بِسُنَّتِي فَلَيْسَ مِنِّي‏

ആയിശയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: വിവാഹം എന്റെ സുന്നത്തില്‍ പെട്ടതാണ്. എന്റെ സുന്നത്തനുസരിച്ച് ആര് പ്രവ൪ത്തിക്കുന്നില്ലെയോ അവന്‍ എന്നില്‍ പെട്ടവനല്ല. (ഇബ്നുമാജ:9/1919)

قال رسول الله صلى الله عليه وسلم: ليس منا من عمل بسنة غيرنا

നബി ﷺ പറഞ്ഞു: നമ്മുടേതല്ലാത്ത ചര്യയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവൻനമ്മിൽ പെട്ടവനല്ല. (സ്വഹീഹുൽ ജാമിഉ:5439)

قال رسول الله صلى الله عليه وسلم : إنها ستكون أمراء يكذبون ويظلمون فمن صدقهم بكذبهم وأعانهم على ظلمهم فليس منا ولست منهم ولا يرد على الحوض , ومن لم يصدقهم بكذبهم ولم يعنهم على ظلمهم فهو مني وأنا منه , وسيرد علي الحوض

നബി ﷺ പറഞ്ഞു: കളവ് പറയുന്നവരും അക്രമം കാണിക്കുന്നവരുമായ നേതാക്കള്‍ നിങ്ങളില്‍ വരും. അവരുടെ കളവിനെ ആര് സത്യപ്പെടുത്തിയോ അവരുടെ അക്രമത്തില്‍ ആര് സഹായികളായോ അവന്‍ നമ്മില്‍ പെട്ടവനല്ല. ഞാന്‍ അവരില്‍ പെട്ടവനുമല്ല. ഹൌളിന്റെ അടുത്ത് അവന് വരാന്‍ കഴിയുകയില്ല. അവരുടെ കളവിനെ സത്യപ്പെടുത്താത്തവനും അവരുടെ അക്രമത്തില്‍ സഹായികളാകാത്തവനും എന്നില്‍ പെട്ടവനുമാണ്, ഞാന്‍ അവനില്‍ പെട്ടവനുമാണ്. അവന്‍ ഹൌളിന്റെ അടുത്ത് കൊണ്ടുവരപ്പെടുന്നതാണ്. (അഹ്മദ് : 5/384)

عَنْ جَابِرُ بْنُ عَبْدِ اللَّهِ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ لَيْسَ عَلَى الْمُنْتَهِبِ قَطْعٌ وَمَنِ انْتَهَبَ نُهْبَةً مَشْهُورَةً فَلَيْسَ مِنَّا

ജാബിറു ബ്നു അബ്ദില്ലയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: കൊള്ളയടിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല. (അബൂദാവൂദ്‌: 4391 – സ്വഹീഹ് അല്‍ബാനി)

عَنْ أَبِي ذَرٍّ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: …… وَمَنِ ادَّعَى مَا لَيْسَ لَهُ فَلَيْسَ مِنَّا

അബൂദ൪റില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു:തന്റെ പക്കലില്ലാത്തത് തന്റെ അടുക്കലുണ്ടെന്ന് വാദിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല. (മുസ്ലിം:61)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ‏:‏ مَنْ رَمَانَا بِاللَّيْلِ فَلَيْسَ مِنَّا‏‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:രാത്രിയിൽ എറിയുന്നവൻ നമ്മില്‍ പെട്ടവനല്ല. (അദബുൽ മുഫ്റദ് :1279 – സ്വഹീഹ് അല്‍ബാനി)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *