സദസ്സിലെ മര്യാദകൾ

   പലതരത്തിലുള്ള സദസ്സുകളിൽ പങ്കെടുക്കുന്നവരാണ് നാം. എന്നാൽ പലരും സദസ്സുകളിൽ പാലിക്കേണ്ട ഇസ്ലാമിക മര്യാദകൾ പാലിക്കാറില്ല. സദസ്സുകളിലെ മര്യാദകളായി ഇസ്ലാം പഠിപ്പിച്ചതിൽ നിന്നും പ്രധാനപ്പെട്ട ചിലത് ഓർമ്മിപ്പിക്കുന്നു.

 ഒന്നാമതായി, സദസ്സിൽ ഏറ്റവും ആദ്യഭാഗത്ത് ഇരിക്കാൻ ശ്രദ്ധിക്കണം. പല ആളുകളും സദസ്സിലേക്ക് പ്രവേശിച്ചാൽ ആദ്യഭാഗത്ത് ഇരിക്കാതെ ശേഷമുള്ള ഭാഗത്ത് ഇരിക്കുന്നതായി കാണാം. അതാകട്ടെ, പിന്നീട് വരുന്നവർക്ക് ബുദ്ധിമുട്ടായിരുക്കും.

عَنْ حُذَيْفَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم لَعَنَ مَنْ جَلَسَ وَسْطَ الْحَلْقَةِ

ഹുദൈഫ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഹല്‍ഖയുടെ മദ്ധ്യത്തിൽ കയറി ഇരിക്കുന്നവനെ നബി ﷺ ശപിച്ചിരിക്കുന്നു.(അബൂദാവൂദ്: 4826)

عَنْ أَبِي مِجْلَزٍ، أَنَّ رَجُلاً، قَعَدَ وَسْطَ حَلْقَةٍ فَقَالَ حُذَيْفَةُ مَلْعُونٌ عَلَى لِسَانِ مُحَمَّدٍ أَوْ لَعَنَ اللَّهُ عَلَى لِسَانِ مُحَمَّدٍ صلى الله عليه وسلم – مَنْ قَعَدَ وَسْطَ الْحَلْقَةِ ‏.‏

അബൂമിജ്ലസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരു വ്യക്തി ഹല്‍ഖയുടെ മധ്യത്തില്‍ ഇരുന്നു. അപ്പോള്‍ ഹുദൈഫ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഹല്‍ഖയുടെ മദ്ധ്യത്തിൽ ഇരിക്കുന്നവന്‍ മുഹമ്മദ് നബി ﷺ യുടെ നാവിനാല്‍ ശപിക്കപ്പെട്ടവനാണ്. അല്ലെങ്കില്‍ അവനെ അല്ലാഹു മുഹമ്മദ് നബി ﷺ യുടെ നാവിലൂടെ ശപിച്ചിരിക്കുന്നു. (തി൪മിദി)

രണ്ടാമതായി, സദസ്സിലെ വിടവുകൾ അടച്ച് ഇരിക്കുക.

عن أبي واقد الحارث بن عوف رضي الله عنه أنَّ رسول الله صلى الله عليه وسلم بَيْنَمَا هُوَ جَالِسٌ فِي الْمَسْجِدِ وَالنَّاسُ مَعَهُ إِذْ أَقْبَلَ نَفَرٌ ثَلاَثَةٌ فَأَقْبَلَ اثْنَانِ إِلَى رَسُولِ اللَّهِ صلى الله عليه وسلم وَذَهَبَ وَاحِدٌ ‏.‏ قَالَ فَوَقَفَا عَلَى رَسُولِ اللَّهِ صلى الله عليه وسلم فَأَمَّا أَحَدُهُمَا فَرَأَى فُرْجَةً فِي الْحَلْقَةِ فَجَلَسَ فِيهَا وَأَمَّا الآخَرُ فَجَلَسَ خَلْفَهُمْ وَأَمَّا الثَّالِثُ فَأَدْبَرَ ذَاهِبًا فَلَمَّا فَرَغَ رَسُولُ اللَّهِ صلى الله عليه وسلم قَالَ ‏ “‏ أَلاَ أُخْبِرُكُمْ عَنِ النَّفَرِ الثَّلاَثَةِ أَمَّا أَحَدُهُمْ فَأَوَى إِلَى اللَّهِ فَآوَاهُ اللَّهُ وَأَمَّا الآخَرُ فَاسْتَحْيَا فَاسْتَحْيَا اللَّهُ مِنْهُ وَأَمَّا الآخَرُ فَأَعْرَضَ فَأَعْرَضَ اللَّهُ عَنْهُ ‏”‏ ‏.‏

അബൂ വാഖിദ് അൽ ഹാരിഥ് ഇബ്നു റൗഫ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ജനങ്ങളോടൊപ്പം പള്ളിയിൽ ഇരിക്കുകയായിരുന്നു, അപ്പോൾ മൂന്ന് ആൾക്കാർ അവിടേക്ക് കടന്നു വന്നു, അതിൽ രണ്ടുപേർ നബി ﷺ യെ അഭിമുഖീകരിക്കുകയും മൂന്നാമൻ പോവുകയും ചെയ്തു, അങ്ങനെ ആ രണ്ടു പേർ നബി ﷺ യുടെ അടുക്കൽ നിന്നു, എന്നാൽ അവരിൽ ഒന്നാമത്തെയാൾ നബി ﷺ യുടെ സദസ്സിൽ ഒരു വിടവ് കാണുകയും അയാൾ അവിടെ ഇരിക്കുകയും ചെയ്തു, എന്നാൽ മറ്റേ ആൾ അവരുടെ പിറകിൽ ഇരിക്കുകയും ചെയ്തു, മൂന്നാമൻ പിന്തിരിഞ്ഞ് പോവുകയും ചെയ്തു. അങ്ങനെ നബി ﷺ പിരിയവേ അവിടുന്ന് പറഞ്ഞു: മൂന്ന് ആൾക്കാരെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ച് തരട്ടെയോ: അവരിൽ ഒന്നാമത്തെ ആൾ അവൻ അല്ലാഹുവിലേക്ക് അഭയം തേടുകയും അവന് അല്ലാഹു അഭയം നൽകുകയും ചെയ്യുന്നു, അടുത്ത ആൾ അല്ലാഹുവോട് ലജ്ജിക്കുന്നു, അപ്പോൾ അവനെ തൊട്ട് അല്ലാഹുവും ലജ്ജിക്കുന്നു, അടുത്ത ആൾ അല്ലാഹുവിനെ അവഗണിച്ചു, അപ്പോൾ അള്ളാഹു അവനെയും അവഗണിച്ചു.(മുസ്ലിം:2176)

മൂന്നാമതായി, ഒരാൾ ഇരിക്കുന്ന സ്ഥലത്ത് നിന്ന് അയാളെ എഴുന്നേൽപ്പിച്ച് അവിടെ ഇരിക്കരുത്.

عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ نَهَى أَنْ يُقَامَ الرَّجُلُ مِنْ مَجْلِسِهِ وَيَجْلِسَ فِيهِ آخَرُ، وَلَكِنْ تَفَسَّحُوا وَتَوَسَّعُوا‏.‏ وَكَانَ ابْنُ عُمَرَ يَكْرَهُ أَنْ يَقُومَ الرَّجُلُ مِنْ مَجْلِسِهِ، ثُمَّ يُجْلِسَ مَكَانَهُ‏.‏

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരാളെ തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽപ്പിക്കുന്നതും മറ്റൊരാളെ അവിടെ ഇരിപ്പിക്കുന്നതും നബി ﷺ വിരോധിച്ചിരിക്കുന്നു. എന്നാൽ നിങ്ങൾ ഇടം നൽകുകയും വിശാലത നൽകുകയും ചെയ്യുക. ഒരാളെ തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കുന്നതും അവിെ ഇരിക്കുന്നതും ഇബ്നു ഉമർ വെറുത്തിരുന്നു.(ബുഖാരി:6270)

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ لاَ يُقِيمُ الرَّجُلُ الرَّجُلَ مِنْ مَجْلِسِهِ، ثُمَّ يَجْلِسُ فِيهِ ‏

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളാരും തന്നെ മറ്റൊരാളെ തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽപ്പിച്ച് അവിടെ ഇരിക്കരുത്. (ബുഖാരി: 6269)

നാലാമാതയി, ആളുകളെ വകഞ്ഞുമാറ്റി അവർക്കിടയിലൂടെ സദസ്സിന്റെ മുൻഭാഗത്തേക്ക് പ്രവേശിക്കരുത്. ജുമുഅയുടെ സദസ്സിൽ ഇത് ധാരാളമായി കണ്ടുവരാറുണ്ട്.

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏ :‏ لاَ يَحِلُّ لِرَجُلٍ أَنْ يُفَرِّقَ بَيْنَ اثْنَيْنِ إِلاَّ بِإِذْنِهِمَا ‏

അബ്ദില്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ടാളുകൾക്കിടയിൽ അവരുടെ അനുവാദമില്ലാതെ വിടവ് ഉണ്ടാക്കുന്നത് ഒരാൾക്കും അനുവദനീയമല്ല. (അബൂദാവൂദ്:4845)

ആളുകൾ സദസ്സിൽ ഏറ്റവും ആദ്യഭാഗത്ത് ഇരിക്കാതെ ശേഷമുള്ള ഭാഗത്ത് ഇരിക്കുന്നതുകൊണ്ടാണ് ആളുകളെ വകഞ്ഞുമാറ്റി അവർക്കിടയിലൂടെ കടക്കുന്നതിനുള്ള സാഹചര്യമുണ്ടാകുന്നതെന്നതും സത്യമാണ്.

അഞ്ചാമതായി, അനുവാദമില്ലാതെ രണ്ടാളുകൾക്കിടയിൽ അവരെ അകറ്റി അതിനിടയിൽ ഇരിക്കരുത്.

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏ :‏ لاَ يُجْلَسُ بَيْنَ رَجُلَيْنِ إِلاَّ بِإِذْنِهِمَا

അബ്ദില്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ടാളുകൾക്കിടയിൽ അവരുടെ അനുവാദമില്ലാതെ ഒരാൾ ഇരുത്തപ്പെടാവതല്ല. (അബൂദാവൂദ്:4844)

ആറാമതായി, സദസ്സിലേക്ക് പ്രവേശിച്ചാൽ ഒഴിവുള്ള സ്ഥലത്ത് ഇരിക്കുക.

عَنْ جَابِرِ بْنِ سَمُرَةَ، قَالَ كُنَّا إِذَا أَتَيْنَا النَّبِيَّ صلى الله عليه وسلم جَلَسَ أَحَدُنَا حَيْثُ يَنْتَهِي ‏.‏

ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  ഞങ്ങൾ നബി ﷺ യുടെ സന്നിധിയിലെത്തിയാൽ അവരവർ ചെന്നെത്തിയിടത്ത് തന്നെ ഇരിക്കുമായിരുന്നു. (അബൂദാവൂദ്: 4825)

ഏഴാമാതായി, വരുന്നവര്‍ക്ക് സദസ്സ് വിശാലമാക്കിക്കൊടുക്കല്‍ ചിലപ്പോള്‍ ആവശ്യമായി വരും. അവര്‍ക്ക് സദസ്സ് വിശാലമാക്കി കൊടുക്കുക.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قِيلَ لَكُمْ تَفَسَّحُوا۟ فِى ٱلْمَجَٰلِسِ فَٱفْسَحُوا۟ يَفْسَحِ ٱللَّهُ لَكُمْ ۖ وَإِذَا قِيلَ ٱنشُزُوا۟ فَٱنشُزُوا۟ يَرْفَعِ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَٱلَّذِينَ أُوتُوا۟ ٱلْعِلْمَ دَرَجَٰتٍ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ

സത്യവിശ്വാസികളേ, നിങ്ങള്‍ സദസ്സുകളില്‍ സൌകര്യപ്പെടുത്തി കൊടുക്കുക എന്ന് നിങ്ങളോടു പറയപ്പെട്ടാല്‍ നിങ്ങള്‍ സൌകര്യപ്പെടുത്തികൊടുക്കണം. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൌകര്യപ്പെടുത്തിത്തരുന്നതാണ്‌. നിങ്ങള്‍ എഴുന്നേറ്റ് പോകണമെന്ന് പറയപ്പെട്ടാല്‍ നിങ്ങള്‍ എഴുന്നേറ്റ് പോകണം. നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖുർആൻ:58/11)

هَذَا أَدَبٌ مِنَ اللَّهِ لِعِبَادِهِ الْمُؤْمِنِينَ، إِذَا اجْتَمَعُوا فِي مَجْلِسٍ مِنْ مَجَالِسِ مُجْتَمَعَاتِهِمْ، وَاحْتَاجَ بَعْضُهُمْ أَوْ بَعْضُ الْقَادِمِينَ عَلَيْهِمْ لِلتَّفَسُّحِ لَهُ فِي الْمَجْلِسِ، فَإِنَّ مِنَ الْأَدَبِ أَنْ يُفْسِحُوا لَهُ تَحْصِيلًا لِهَذَا الْمَقْصُودِ. وَلَيْسَ ذَلِكَ بِضَارٍّ لِلْفَاسِحِ شَيْئًا، فَيَحْصُلُ مَقْصُودُ أَخِيهِ مِنْ غَيْرِ ضَرَرٍ يَلْحَقُهُ هُوَ، وَالْجَزَاءُ مَنْ جِنْسِ الْعَمَلِ، فَإِنَّ مَنْ فَسَحَ فَسَحَ اللَّهُ لَهُ، وَمَنْ وَسِعَ لِأَخِيهِ، وَسِعَ اللَّهُ عَلَيْهِ.

അല്ലാഹുവിന്റെ അടിമകള്‍ ഒരുമിച്ചുകൂടുന്ന സദസ്സുകളില്‍ പാലിക്കേണ്ട മര്യാദകളാണ് ഇവിടെ അല്ലാഹു പറയുന്നത്. വരുന്നവര്‍ക്ക് സദസ്സ് വിശാലമാക്കിക്കൊടുക്കല്‍ ചിലപ്പോള്‍ ആവശ്യമായി വരും. അവര്‍ക്ക് സദസ്സ് വിശാലമാക്കല്‍ ഒരു ഇസ്‌ലാമിക മര്യാദയാണ്. മറ്റുള്ളവര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്നതിലൂടെ വിശാലമാക്കുന്നവന് പ്രത്യേകിച്ച് ബുദ്ധിമുട്ട് ഒന്നും ഉണ്ടാകുന്നുമില്ല. തനിക്ക് പ്രയാസമില്ലാതെ തന്റെ സഹോദരന്റെ ആവശ്യം നിറവേറ്റപ്പെടുന്നു. പ്രതിഫലം പ്രവര്‍ത്തനത്തിന് സമാനമായതായിരിക്കും. അതായത് ഒരാള്‍ തന്റെ സഹോദരന് വിശാലത നല്‍കുമ്പോള്‍ അവന് അല്ലാഹു വിശാലത നല്‍കും. (തഫ്സീറുസ്സഅ്ദി)

ജനങ്ങൾ സമ്മേളിക്കുന്ന സദസ്സുകളിൽ അനുവർത്തിക്കപ്പെടേണ്ടുന്ന ചില മര്യാദകളും കടമകളുമാണ് ഈ വചനത്തിൽ കാണുന്നത്. മറ്റുള്ളവർക്കു വന്നിരിക്കുവാൻ ഇടം പോരാതെ വരികയും, അവർക്കു സ്ഥലത്തിനാവശ്യം നേരിടുകയും ചെയ്‌താൽ സ്ഥലസൗകര്യം കൊടുക്കണമെന്നും ഒരു കൂട്ടർ ഇരുന്നു കഴിഞ്ഞ സ്ഥലത്തുനിന്നു എഴുന്നേൽക്കേണ്ടുന്ന ആവശ്യം വന്നാൽ എഴുന്നേറ്റു കൊടുക്കേണ്ടതാണെന്നും അല്ലാഹു കല്പിക്കുന്നു. ഇക്കാലത്തു എന്നത്തെക്കാളും ജനങ്ങൾ ഈ കൽപന ഓർമ്മിക്കേണ്ടതായിട്ടാണിരിക്കുന്നത്. വാഹനങ്ങളിലും, പൊതുസ്ഥലങ്ങളിലുമെല്ലാംതന്നെ, ഒരു കൂട്ടർ മറ്റൊരു കൂട്ടരുടെ സൗകര്യം ഗൗനിക്കുകയോ, മറ്റൊരാൾക്കു സ്ഥലസൗകര്യം മുതലായ സഹായസഹകരണം ചെയ്തുകൊടുക്കുകയോ ചെയ്യുന്നതു ഇന്നു വിരളമാകുന്നു. അല്പമൊന്നു ഞെരുങ്ങിയിട്ടെങ്കിലും അന്യന്നുകൂടി സൗകര്യമുണ്ടാക്കികൊടുക്കുന്നതിനുപകരം നാലഞ്ചുപേർക്കിരിക്കാവുന്ന സ്ഥലം അത്രയും മുടക്കിക്കൊണ്ടു കാലുനീട്ടി സുഖംകൊള്ളുന്നവരെയും, നിൽക്കുവാൻപോലും വയ്യാത്ത രോഗികളും വയോധികന്മാരും നിന്നു വിഷമിക്കുന്നതു കാണുമ്പോൾ കാലൊന്നു ചുരുക്കുവാൻപോലും സന്മനസ്സു കാണിക്കാത്തവരെയും ഇന്നു ധാരാളം കാണുകയും ചെയ്യാം. മറ്റുള്ളവർ കഷ്ടപ്പെട്ടു കാണുന്നതിൽ ഇവർക്കു സന്തോഷമാണെന്നുപോലും തോന്നിപ്പോകും! അന്യരുടെ ആവശ്യം കണ്ടറിഞ്ഞ് അവർ ആവശ്യപ്പെടുന്നതിനു മുമ്പായിത്തന്നെ കഴിയുന്ന സൗകര്യം ചെയ്തുകൊടുക്കുകയാണ് വേണ്ടത്. ആവശ്യപ്പെടുകകൂടി ചെയ്‌താൽ ആ കടമ വർദ്ധിക്കുന്നു. ആവശ്യപെടുന്നതു ഉത്തരവാദപ്പെട്ടവർ കൂടിയാകുമ്പോൾ, അതു കൂടുതൽ നിർബന്ധവുമായിത്തീരുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 58/11 ന്റെ വിശദീകരണം)

عَنْ  أَنَسَ بْنَ مَالِكٍ، رضى الله عنه  قَالَ ‏: جَاءَ شَيْخٌ يُرِيدُ النَّبِيَّ صلى الله عليه وسلم فَأَبْطَأَ الْقَوْمُ عَنْهُ أَنْ يُوَسِّعُوا لَهُ فَقَالَ النَّبِيُّ صلى الله عليه وسلم ‏ “‏ لَيْسَ مِنَّا مَنْ لَمْ يَرْحَمْ صَغِيرَنَا وَيُوَقِّرْ كَبِيرَنَا ‏”‏ ‏.‏

അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ  പറഞ്ഞു: ഒരു വൃദ്ധൻ നബി ﷺ യോട് (സംസാരിക്കാൻ) ഉദ്ദേശിച്ചുകൊണ്ട് വന്നു. അദ്ദേഹത്തിന് സദസ് വിശാലമാക്കുന്നതിൽ നിന്ന് ആളുകൾ അല്പം പിന്തി. നബി ﷺ പറഞ്ഞു: ചെറിയവരോട് കരുണ കാണിക്കാത്തവരും വലിയവരുടെ മഹത്വം തിരിച്ചറിയാത്തവരും നമ്മിൽ പെട്ടവനല്ല. (തിർമിദി:1919)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ خَيْرُ الْمَجَالِسِ أَوْسَعُهَا ‏

അബു സഈദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: കൂടുതൽ വിശാലതയുള്ള സഭയാണ് ഉത്തമമായ സഭ. (അബൂദാവൂദ്: 4820)

 എട്ടാമതായി, സദസ്സില്‍നിന്ന് എഴുന്നേല്‍ക്കാനും അപ്പോഴുണ്ടായ ചില അസൗകര്യങ്ങള്‍ കാരണം സദസസ്സില്‍നിന്ന് വിട്ടുനില്‍ക്കാനും പറഞ്ഞാല്‍ എഴുന്നേറ്റ് പോകണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ എഴുന്നേല്‍ക്കുന്നത് അറിവിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قِيلَ لَكُمْ تَفَسَّحُوا۟ فِى ٱلْمَجَٰلِسِ فَٱفْسَحُوا۟ يَفْسَحِ ٱللَّهُ لَكُمْ ۖ وَإِذَا قِيلَ ٱنشُزُوا۟ فَٱنشُزُوا۟ يَرْفَعِ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَٱلَّذِينَ أُوتُوا۟ ٱلْعِلْمَ دَرَجَٰتٍ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ

സത്യവിശ്വാസികളേ, നിങ്ങള്‍ സദസ്സുകളില്‍ സൌകര്യപ്പെടുത്തി കൊടുക്കുക എന്ന് നിങ്ങളോടു പറയപ്പെട്ടാല്‍ നിങ്ങള്‍ സൌകര്യപ്പെടുത്തികൊടുക്കണം. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൌകര്യപ്പെടുത്തിത്തരുന്നതാണ്‌. നിങ്ങള്‍ എഴുന്നേറ്റ് പോകണമെന്ന് പറയപ്പെട്ടാല്‍ നിങ്ങള്‍ എഴുന്നേറ്റ് പോകണം. നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖുർആൻ:58/11)

ഒമ്പതാമതായി, സദസ്സിൽ പ്രവേശിക്കുമ്പോഴും പുറത്ത് പോകുമ്പോഴും സലാം പറയണം.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا انْتَهَى أَحَدُكُمْ إِلَى الْمَجْلِسِ فَلْيُسَلِّمْ فَإِذَا أَرَادَ أَنْ يَقُومَ فَلْيُسَلِّمْ فَلَيْسَتِ الأُولَى بِأَحَقَّ مِنَ الآخِرَةِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളാരെങ്കിലും ഒരു സദസ്സിൽ ചെന്നെത്തിയാലും അവിടെ നിന്ന് എഴുന്നേൽക്കാൻ ഉദ്ദേശിക്കുമ്പോഴും സലാം പറയണം. ആദ്യത്തെ സലാം അവസാനത്തേതിനേക്കാൾ കൂടുതൽ കടമപ്പെട്ടതല്ല. (അബൂദാവൂദ്: 5208)

പത്താമതായി, ഒരാൾ എന്തെങ്കിലും ആവശ്യങ്ങൾക്കായി തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് പോയി ഉടൻ തിരിച്ചു വന്നാൽ അയാളുടെ ഇരിപ്പിടത്തിന് അയാൾക്ക് അവകാശമുണ്ട്.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: مَنْ قَامَ مِنْ مَجْلِسِهِ ثُمَّ رَجَعَ إِلَيْهِ فَهُوَ أَحَقُّ بِهِ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളാരെങ്കിലും തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് പോകുകയും (ഉടൻതന്നെ) അതിലേക്ക് തിരിച്ചുവരികയും ചെയ്താൽ അയാൾ തന്നെയാണ് ആ സ്ഥലത്തിന് കൂടുതൽ അർഹൻ. (മുസ്‌ലിം: 2179)

പതിനൊന്നാമതായി, സദസ്സുകളിൽ അല്ലാഹുവിനെ ഓർക്കുക, നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുക. സദസ്സിൽ നിന്ന് വിരമിക്കുമ്പോഴുള്ള ദിക്റ് ചൊല്ലുക.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : ما اجتمَعَ قَومٌ فتفَرَّقوا عن غَيرِ ذِكْرِ اللهِ، إلّا كأنّما تفَرَّقوا عن جِيفَةِ حِمارٍ، وكان ذلك المَجلِسُ عليهم حَسْرةً.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഒരു വിഭാഗം ആളുകൾ ഒരുമിച്ചു കൂടുകയും അതിൽ അവർ അല്ലാഹുവിനെ സ്മരിക്കാതെ പിരിയുകയും ഉണ്ടായാൽ അവർ ഒരു കഴുതയുടെ ശവത്തിന് അരിയിൽ നിന്ന് പിരിഞ്ഞു പോകുന്നതുപോലെ മാത്രമാണ് പ്രസ്തുത സദസ്സ് അവർക്ക് ഖേദമായിത്തീരും. (മുസ്നദ് അഹ്മദ്)

عَنْ أَبِي هُرَيْرَةَ، رضى الله عنه عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: مَا جَلَسَ قَوْمٌ مَجْلِسًا لَمْ يَذْكُرُوا اللَّهَ فِيهِ وَلَمْ يُصَلُّوا عَلَى نَبِيِّهِمْ إِلاَّ كَانَ عَلَيْهِمْ تِرَةً فَإِنْ شَاءَ عَذَّبَهُمْ وَإِنْ شَاءَ غَفَرَ لَهُمْ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിനെ സ്മരിക്കാതെയും നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലാതെയും ജനങ്ങൾ ഒരുമിക്കുന്ന സദസ്സകൾ അവർക്ക് നഷ്ടത്തിന്റെ സദസ്സാണ്. അവൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവരെ ശിക്ഷിക്കും, അവൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവർക്ക് പൊറുത്തു കൊടുക്കും. (തിർമിദി: 3539)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏  :‏ مَنْ جَلَسَ فِي مَجْلِسٍ فَكَثُرَ فِيهِ لَغَطُهُ فَقَالَ قَبْلَ أَنْ يَقُومَ مِنْ مَجْلِسِهِ ذَلِكَ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ ‏.‏ إِلاَّ غُفِرَ لَهُ مَا كَانَ فِي مَجْلِسِهِ ذَلِكَ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു സദസ്സിലിരുന്ന്  ശൂന്യവും അർത്ഥശൂന്യവുമായ സംസാരത്തിൽ ഏർപ്പെടുന്നവൻ, ആ സദസ്സിൽ നിന്ന്  എഴുന്നേല്‍ക്കുന്നതിന് മുമ്പ് ഈ പ്രാ൪ത്ഥന ചൊല്ലിയാല്‍ ആ സദസ്സില്‍ അയാള്‍ക്ക് സംഭവിച്ച തെറ്റുകള്‍ അല്ലാഹു പൊറുത്തുകൊടുക്കാതിരിക്കില്ല. (തിർമിദി: 3433 – അബൂദാവൂദ് :4859-അൽബാനി സ്വഹീഹാക്കിയത്)

سُبْحـانَكَ اللّهُـمَّ وَبِحَمدِك، أَشْهَـدُ أَنْ لا إِلهَ إِلاّ أَنْتَ أَسْتَغْفِرُكَ وَأَتوبُ إِلَـيْك

സുബ്ഹാനക്കല്ലാഹുമ്മ വബിഹംദിക്ക, അശ്ഹദു അന്‍ ലാ ഇലാഹ ഇല്ല അന്‍ത അസ്തഗ്ഫിറുക്ക വഅതൂബു ഇലൈക്ക്.

അല്ലാഹുവേ, നീ എത്രയധികം പരിശുദ്ധന്‍. നിന്നെ ഞാന്‍ അത്യധികം സ്തുതിക്കുകയും നിനക്ക് ഞാന്‍ നന്ദികാണിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ നീ അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എനിക്ക് പൊറുത്തു തരുവാന്‍ നിന്നോട് ഞാന്‍ തേടുകയും, നിന്റെ (ഇസ്‌ലാമിക) മാര്‍ഗത്തിലേക്ക് ഞാന്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.

മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമുണ്ട്:

كَفَّارَةٌ لِمَا يَكُونُ فِي الْمَجْلِسِ

സദസ്സിൽ ഉണ്ടാകുന്ന (തെറ്റുകൾക്കുള്ള) പ്രായശ്ചിത്തമാകുന്നു അത്. (അബുദാവൂദ്: 4859)

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *