ഹൃദയത്തെ ബാധിക്കുന്ന മഹാരോഗങ്ങളിൽ പെട്ടതാണ് പക, വിരോധം, വിദ്വേഷം, വെറുപ്പ് തുടങ്ങിയവ. ഇത്തരം രോഗങ്ങളില്‍ നിന്നെല്ലാം ഹൃദയത്തെ ശുദ്ധമാക്കല് അനിവാര്യമാണ്. ഈ ദുർഗുണങ്ങളിൽ നിന്നും സന്ദേഹങ്ങള്‍, സംശയങ്ങള്‍, ദേഹേഛകള്‍, തന്നിഷ്ടങ്ങള്‍ തുടങ്ങിയ രോഗങ്ങളില്‍നിന്നും സുരക്ഷിതമായി അല്ലാഹുവിനെ മരണാനന്തരം കണ്ടുമുട്ടുന്നവര്‍ക്കാണ് പാരത്രിക വിജയമെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു:
يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ ﴿٨٨﴾ إِلَّا مَنْ أَتَى ٱللَّهَ بِقَلْبٍ سَلِيمٍ ﴿٨٩﴾ وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ ﴿٩٠﴾
അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ. (അന്ന്) സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സ്വര്‍ഗം അടുപ്പിക്കപ്പെടുന്നതാണ്. (ഖു൪ആന്‍:26/88-90)
ജനങ്ങളില്‍ ഉത്തമനും അതിശ്രേഷ്ഠനും ആരെന്ന ചോദ്യത്തിന് നബി ﷺ നല്കിയ മറുപടിയില്‍ നിന്ന് മനഃശുദ്ധിയുടെ മഹത്ത്വവും പ്രാധാന്യവും തെളിയുന്നു.
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قِيلَ لِرَسُولِ اللَّهِ ـ صلى الله عليه وسلم ـ أَىُّ النَّاسِ أَفْضَلُ قَالَ ” كُلُّ مَخْمُومِ الْقَلْبِ صَدُوقِ اللِّسَانِ ” . قَالُوا صَدُوقُ اللِّسَانِ نَعْرِفُهُ فَمَا مَخْمُومُ الْقَلْبِ قَالَ ” هُوَ التَّقِيُّ النَّقِيُّ لاَ إِثْمَ فِيهِ وَلاَ بَغْىَ وَلاَ غِلَّ وَلاَ حَسَدَ ” .
അബ്ദുല്ലാഹ് ഇബ്നുഅംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ചോദിക്കപ്പെട്ടു: ‘ജനങ്ങളില്‍ ആരാണ് ഏറ്റവും ശ്രേഷ്ഠന്?’ നബി ﷺ പറഞ്ഞു: ‘എല്ലാ മഖ്മൂമുല്‍ ക്വല്‍ബും സ്വദൂക്വുല്ലിസാനുമാണ്. അവര്‍ ചോദിച്ചു: ‘സ്വദൂക്വുല്ലിസാന് (സംസാരത്തില്‍ സത്യസന്ധന്) ഞങ്ങള്‍ക്കറിയും. എന്നാല്‍ എന്താണ് മഖ്മൂമുല്‍ക്വല്‍ബ്?’ നബി ﷺ പറഞ്ഞു: ‘പാപമോ അതിക്രമമോ ചതിയോ അസൂയയോ തീരെയില്ലാത്ത ശുദ്ധനും ഭക്തനുമാണ് അയാള്‍’ (ഇബ്നിമാജ:4216. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).
സത്യവിശ്വാസികളായ ദാസന്മാരുടെ വിശേഷണം അറിയിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു:
وَٱلَّذِينَ جَآءُو مِنۢ بَعْدِهِمْ يَقُولُونَ رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്കുമുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരന്മാര്ക്കും നീ പൊറുത്തുതരേണമേ. സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:59/10)
നബി ﷺ തന്റെ മനസ്സ് സുരക്ഷിതമാക്കുവാന്‍ ഏറെ ശ്രദ്ധിച്ചരുന്നു.
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ لاَ يُبَلِّغْنِي أَحَدٌ مِنْ أَصْحَابِي عَنْ أَحَدٍ شَيْئًا فَإِنِّي أُحِبُّ أَنْ أَخْرُجَ إِلَيْكُمْ وَأَنَا سَلِيمُ الصَّدْرِ ”
ഇബ്നുമസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ അനുചരന്മാരില് ഒരാളും ഒരാളെക്കുറിച്ചും (മനസ്സില്‍ വെറുപ്പുളവാക്കുന്ന) ഒന്നും എന്നിലേക്ക് എത്തിക്കരുത്. കാരണം ഞാന്‍ സുരക്ഷിതമായ ഹൃദയവുമായി നിങ്ങളെ കണ്ടുമുട്ടുവാനാണ് ഇഷ്ടപ്പെടുന്നത്. (അബീദാവൂദ്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
മനഃശുദ്ധിയുള്ള മനുഷ്യരുടെ മഹത്വം വിളിച്ചറിയിക്കുന്ന ഒരു സംഭവം കാണുക:
حَدَّثَنَا عَبْدُ الرَّزَّاقِ حَدَّثَنَا مَعْمَرٌ عَنِ الزُّهْرِيِّ قَالَ أَخْبَرَنِي أَنَسُ بْنُ مَالِكٍ رضي الله عنه قَالَ : كُنَّا جُلُوسًا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : ( يَطْلُعُ عَلَيْكُمْ الْآنَ رَجُلٌ مِنْ أَهْلِ الْجَنَّةِ ) فَطَلَعَ رَجُلٌ مِنْ الْأَنْصَارِ تَنْطِفُ لِحْيَتُهُ مِنْ وُضُوئِهِ قَدْ تَعَلَّقَ نَعْلَيْهِ فِي يَدِهِ الشِّمَالِ ، فَلَمَّا كَانَ الْغَدُ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِثْلَ ذَلِكَ ، فَطَلَعَ ذَلِكَ الرَّجُلُ مِثْلَ الْمَرَّةِ الْأُولَى ، فَلَمَّا كَانَ الْيَوْمُ الثَّالِثُ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِثْلَ مَقَالَتِهِ أَيْضًا فَطَلَعَ ذَلِكَ الرَّجُلُ عَلَى مِثْلِ حَالِهِ الْأُولَى ، فَلَمَّا قَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ تَبِعَهُ عَبْدُ اللَّهِ بْنُ عَمْرِو بْنِ الْعَاصِ فَقَالَ : إِنِّي لَاحَيْتُ أَبِي فَأَقْسَمْتُ أَنْ لَا أَدْخُلَ عَلَيْهِ ثَلَاثًا ، فَإِنْ رَأَيْتَ أَنْ تُؤْوِيَنِي إِلَيْكَ حَتَّى تَمْضِيَ فَعَلْتَ . قَالَ نَعَمْ قَالَ أَنَسٌ : وَكَانَ عَبْدُ اللَّهِ يُحَدِّثُ أَنَّهُ بَاتَ مَعَهُ تِلْكَ اللَّيَالِي الثَّلَاثَ فَلَمْ يَرَهُ يَقُومُ مِنْ اللَّيْلِ شَيْئًا ، غَيْرَ أَنَّهُ إِذَا تَعَارَّ وَتَقَلَّبَ عَلَى فِرَاشِهِ ذَكَرَ اللَّهَ عَزَّ وَجَلَّ وَكَبَّرَ حَتَّى يَقُومَ لِصَلَاةِ الْفَجْرِ . قَالَ عَبْدُ اللَّهِ : غَيْرَ أَنِّي لَمْ أَسْمَعْهُ يَقُولُ إِلَّا خَيْرًا . فَلَمَّا مَضَتْ الثَّلَاثُ لَيَالٍ وَكِدْتُ أَنْ أَحْتَقِرَ عَمَلَهُ قُلْتُ : يَا عَبْدَ اللَّهِ إِنِّي لَمْ يَكُنْ بَيْنِي وَبَيْنَ أَبِي غَضَبٌ وَلَا هَجْرٌ ثَمَّ ، وَلَكِنْ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ لَكَ ثَلَاثَ مِرَارٍ : ( يَطْلُعُ عَلَيْكُمْ الْآنَ رَجُلٌ مِنْ أَهْلِ الْجَنَّةِ ) فَطَلَعْتَ أَنْتَ الثَّلَاثَ مِرَارٍ ، فَأَرَدْتُ أَنْ آوِيَ إِلَيْكَ لِأَنْظُرَ مَا عَمَلُكَ فَأَقْتَدِيَ بِهِ ، فَلَمْ أَرَكَ تَعْمَلُ كَثِيرَ عَمَلٍ ، فَمَا الَّذِي بَلَغَ بِكَ مَا قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ فَقَالَ مَا هُوَ إِلَّا مَا رَأَيْتَ ، قَالَ : فَلَمَّا وَلَّيْتُ دَعَانِي فَقَالَ : مَا هُوَ إِلَّا مَا رَأَيْتَ ؛ غَيْرَ أَنِّي لَا أَجِدُ فِي نَفْسِي لِأَحَدٍ مِنْ الْمُسْلِمِينَ غِشًّا وَلَا أَحْسُدُ أَحَدًا عَلَى خَيْرٍ أَعْطَاهُ اللَّهُ إِيَّاهُ . فَقَالَ عَبْدُ اللَّهِ : هَذِهِ الَّتِي بَلَغَتْ بِكَ ، وَهِيَ الَّتِي لَا نُطِيقُ .
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ നബി ﷺ യുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഇപ്പോള്‍ സ്വര്‍ഗാവകാശികളില്‍പ്പെട്ട ഒരാള്‍ നിങ്ങളിലേക്ക് വരും’. ആ സമയത്ത് വുളുവെടുത്ത് താടി നനഞ്ഞ, ഇടതു കൈയില്‍ ചെരിപ്പ് പിടിച്ച അന്‍സ്വാരികളില്‍പ്പെട്ട ഒരാള്‍ അവിടെ പ്രത്യക്ഷപ്പെട്ടു. പിറ്റേ ദിവസവും നബി ﷺ അതുപോലെ പറയുകയും തലേ ദിവസത്തെപോലെ ആ മനുഷ്യന് പ്രത്യക്ഷപ്പെടുകയും ചെയ്തു. മൂന്നാമത്തെ ദിവസവും നബി ﷺ അതാവര്‍ത്തിച്ചു. നബി ﷺ അവിടെനിന്ന് എഴുന്നേറ്റപ്പോള്‍, ആ മനുഷ്യനെ അബ്ദുല്ലാഹിബ്നു അംറ് ബ്നു ആസ്വ് رضي الله عنه പിന്തുടര്ന്നു. എന്നിട്ടയാളോട് പറഞ്ഞു: ‘എന്റെ പിതാവും ഞാനുമായി ഒരു വാക്ക് തര്‍ക്കമുണ്ടായി. ഇനി മൂന്ന് ദിവസം കഴിഞ്ഞേ ഞാന്‍ അദ്ദേഹത്തിനടുത്ത് പോകൂ എന്ന് ശപഥം ചെയ്തിരിക്കയാണ്. അത്രയും സമയം ഞാന്‍ താങ്കളുടെ കൂടെ കഴിയട്ടെ?’ അയാള്‍ പറഞ്ഞു: ‘ശരി’. പിന്നീടുള്ള സംഭവം അനസ് رضي الله عنه വിവരിക്കുന്നു: ആ മനുഷ്യനോടൊപ്പം മൂന്ന് രാത്രി ഞാന്‍ കഴിഞ്ഞു കൂടിയെങ്കിലും രാത്രിയിലൊന്നും അദ്ദേഹം നിന്ന് നമസ്കരിക്കുന്നതായി കണ്ടില്ല, ഉറക്കത്തില്‍ വിരിപ്പില്‍ തിരിഞ്ഞു മറിയുമ്പോള്‍ അല്ലാഹുവിനെ സ്മരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രഭാതമാകുമ്പോള്‍ സുബ്ഹി നമസ്കാരത്തിനായി എഴുന്നേല്ക്കുകയും ചെയ്തിരുന്നു. നല്ലത് മാത്രം പറയുന്ന ഒരാളായിട്ടാണ് എനിക്ക് തോന്നിയത്. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന്റെ കര്‍മങ്ങള്‍ വളരെ നിസ്സാരമാണല്ലോ എന്നാണെനിക്ക് തോന്നിയത്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ‘അല്ലയോ സഹോദരാ, എനിക്കും എന്റെ പിതാവിനുമിടയില്‍ പ്രശ്നമോ പിണക്കമോ ഒന്നുമില്ല. താങ്കളെ നബി ﷺ സ്വര്‍ഗാവകാശികളില്‍ ഒരാള്‍ എന്ന് വിശേഷിപ്പിക്കുന്നത് കേട്ടപ്പോള്‍, താങ്കളുടെ കര്‍മ്മങ്ങള്‍ എന്തൊക്കെ എന്ന് മനസ്സിലാക്കി അവ പിന്തുടരുക എന്ന ഉദ്ദേശ്യത്തോടെയാണ് നിങ്ങളോടൊപ്പം വന്ന് താമസിച്ചത്. എന്നാല്‍ താങ്കള്‍ കൂടുതല്‍ സല്‍കര്‍മങ്ങളൊന്നും ചെയ്തതായി ഞാന്‍ കണ്ടില്ല. താങ്കളെക്കുറിച്ച് നബി(സ്വ) ഇങ്ങനെ പറയാന്‍ കാരണമെന്താണ്?’ അയാള്‍ പറഞ്ഞു: ‘താങ്കള്‍ എന്നില്‍ കണ്ട കാര്യങ്ങളല്ലാതെ മറ്റൊന്നുമില്ല. പക്ഷേ, ഞാന്‍ ഒരാളെയും വഞ്ചിക്കുകയോ അല്ലാഹു ഒരാള്‍ക്ക് നല്‍കിയതിന്റെ പേരില്‍ അയാളോട് അസൂയ കാണിക്കുകയോ ചെയ്തിട്ടില്ല’. ഇതു കേട്ട അബ്ദുല്ലാഹിബ്നു അംറ് ബ്നു ആസ്വ് رضي الله عنه പറഞ്ഞു: ‘ഇതാണോ താങ്കളെ ആ സ്ഥാനത്ത് എത്തിച്ചത്, അതാകട്ടെ ഞങ്ങള്‍ക്ക് പ്രയാസകരവുമാണ്.’ (അഹ്മദ്)
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇത്രകൂടിയുണ്ട്: ഒരാളോടും യാതൊരു പകയുമില്ലാതെയാണ് ഞാന്‍ എന്റെ കിടപ്പറ പ്രാപിക്കാറുള്ളത്. (ഇത്തിഹാഫുല് മഹറ)
സഹോദരങ്ങള്‍ക്കു നേരെ പകയും വിദേഷവും മനസ്സില്‍ കൊണ്ടുനടക്കല്‍ നിഷിദ്ധവും അത്യന്തം അപകടവുമാണ്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : تُفْتَحُ أَبْوَابُ الْجَنَّةِ يَوْمَ الاِثْنَيْنِ وَيَوْمَ الْخَمِيسِ فَيُغْفَرُ لِكُلِّ عَبْدٍ لاَ يُشْرِكُ بِاللَّهِ شَيْئًا إِلاَّ رَجُلاً كَانَتْ بَيْنَهُ وَبَيْنَ أَخِيهِ شَحْنَاءُ فَيُقَالُ أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:തിങ്കളാഴ്ചയും വ്യാഴാഴ്ചയും സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും അല്ലാഹുവില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാത്ത എല്ലാ ദാസന്മാര്ക്കും പൊറുത്തു കൊടുക്കുകയും ചെയ്യും; തന്റെയും സഹോദരന്റെയും ഇടയില്‍ പിണക്കമുള്ള ഒരു വ്യക്തിക്കൊഴിച്ച്. പറയപ്പെടും: ‘തെറ്റുതീര്‍ത്ത് നന്നാവുന്നതുവരെ ഈ രണ്ടുപേര്‍ക്കും ഇടകൊടുക്കുക. തെറ്റുതീര്‍ത്ത് നന്നാവുന്നതുവരെ ഈ രണ്ടുപേര്‍ക്കും ഇടകൊടുക്കുക. തെറ്റുതീര്‍ത്ത് നന്നാവുന്നതുവരെ ഈ രണ്ടുപേര്‍ക്കും ഇടകൊടുക്കുക. (മുസ്ലിം:2565)
മനസ്സിന്റെ സുരക്ഷയും പകയില്ലായ്മയും വലിയ അനുഗ്രഹവും സുഖദായകവുമാണ്. പകയും വിദ്വേഷവും മനസ്സിന് ഭാരവും ശിക്ഷയുമാണ്. അന്ത്യനാളില്‍ വിശ്വാസികളുടെ മനസ്സിനെ സ്ഫുടം ചെയ്യുകയും അസൂയയും വിദേഷവും നീക്കി ഹൃദയത്തെ സംശുദ്ധമാക്കി അല്ലാഹു അവരെ ആദരിക്കുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. സ്വര്‍ഗവാസികളെ കുറിച്ച് പറയുന്നത് നോക്കൂ:
وَنَزَعْنَا مَا فِى صُدُورِهِم مِّنْ غِلٍّ تَجْرِى مِن تَحْتِهِمُ ٱلْأَنْهَٰرُ ۖ وَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِى هَدَىٰنَا لِهَٰذَا وَمَا كُنَّا لِنَهْتَدِىَ لَوْلَآ أَنْ هَدَىٰنَا ٱللَّهُ ۖ لَقَدْ جَآءَتْ رُسُلُ رَبِّنَا بِٱلْحَقِّ ۖ وَنُودُوٓا۟ أَن تِلْكُمُ ٱلْجَنَّةُ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ
അവരുടെ (വിശ്വാസികളുടെ) മനസ്സുകളിലുള്ള ഉള്‍പകയെല്ലാം നാം നീക്കിക്കളയുന്നതാണ്. അവരുടെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ പറയുകയും ചെയ്യും: ഞങ്ങളെ ഇതിലേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലേക്ക് നയിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളൊരിക്കലും നേര്‍വഴി പ്രാപിക്കുമായിരുന്നില്ല. ഞങ്ങളുടെ രക്ഷിതാവിന്റെ ദൂതന്മാര് തീര്‍ച്ചയായും സത്യവും കൊണ്ടാണ് വന്നത്. അവരോട് വിളിച്ചു പറയപ്പെടുകയും ചെയ്യും: അതാ, സ്വര്‍ഗം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി നിങ്ങള്‍ അതിന്റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു. (ഖു൪ആന്‍:7/43)
وَنَزَعْنَا مَا فِى صُدُورِهِم مِّنْ غِلٍّ إِخْوَٰنًا عَلَىٰ سُرُرٍ مُّتَقَٰبِلِينَ
അവരുടെ ഹൃദയങ്ങളില്‍ വല്ല വിദ്വേഷവുമുണ്ടെങ്കില്‍ നാമത് നീക്കം ചെയ്യുന്നതാണ്. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും. (ഖു൪ആന്‍:15/47)
kanzululoom.com