അതിഥി സല്‍ക്കാരത്തിന്റെ ശ്രേഷ്ടതകൾ

മുഹമ്മദ് നബി ﷺ യുടെ നിയോഗമനത്തിന് മുമ്പുതന്നെ അറബികൾ അതിഥികളുടെ ആഗമനത്തിൽ സന്തോഷിക്കുകയും അവർക്ക് വേണ്ട സേവനം ചെയ്യുന്ന കാര്യത്തിൽ അങ്ങേയറ്റം ഉത്സാഹം കാണിക്കുകയും ചെയ്തിരുന്നു. മനുഷ്യപ്രകൃതിയിൽ രൂഢമൂലമായിട്ടുളള  ആതിഥ്യത്തിന് ഇസ്‌ലാം അത്യധികം പ്രാധാന്യം നൽകുന്നുണ്ട്.

പ്രവാചകൻ ആകുന്നതിനു മുമ്പും നബി ﷺ യുടെ സവിശേഷ സ്വഭാവമായിരുന്നു അതിഥികളെ  സൽകരിക്കൽ. വഹ്‌യ് ലഭിച്ച ആദ്യനാളിൽ ഭയപ്പെട്ടും പനിപിടിച്ചും ഭാര്യ ഖദീജയുടെ അടുക്കൽ എത്തിയ നബി ﷺ യെ സമാശ്വസിപ്പിച്ചു കൊണ്ട് അവർ പറഞ്ഞത് ഇപ്രകാരമായിരുന്നു:

كَلاَّ أَبْشِرْ، فَوَاللَّهِ لاَ يُخْزِيكَ اللَّهُ أَبَدًا، إِنَّكَ لَتَصِلُ الرَّحِمَ، وَتَصْدُقُ الْحَدِيثَ، وَتَحْمِلُ الْكَلَّ، وَتَقْرِي الضَّيْفَ، وَتُعِينُ عَلَى نَوَائِبِ الْحَقِّ‏

അങ്ങനെയല്ല, അങ്ങ് സന്തോഷിക്കുക. അല്ലാഹുവാണ (സത്യം) അല്ലാഹു അങ്ങയെ ഒരിക്കലും നിന്ദിക്കുകയില്ല. അല്ലാഹുവാണ (സത്യം), അങ്ങ് കുടുംബ ബന്ധം ചേര്‍ക്കുന്നു. സത്യം പറയുന്നു. (കഷ്ടപ്പെടുന്നവന്റെ) ഭാരം ചുമക്കുന്നു. ഇല്ലാത്തവന് വേണ്ടി സമ്പാദിക്കുന്നു. അതിഥിയെ മാനിക്കുന്നു. അവകാശം നഷ്ടപ്പെട്ടവരെ സഹായിക്കുന്നു.’(ബുഖാരി:6982)

തന്റെ  വീട്ടിലേക്ക്‌ അതിഥികളായി എത്തുന്നവരെ ആദരിക്കേണ്ടതും, ബഹുമാനിക്കേണ്ടതും, അവര്‍ക്ക്‌ വേണ്ട ഭക്ഷണ വിഭവങ്ങള്‍ ഒരുക്കേണ്ടതും ഓരോ വിശ്വാസികയുടെയും ബാധ്യതയായിട്ടാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيُكْرِمْ ضَيْفَهُ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നയാൾ തൻ്റെ അതിഥിയെ ആദരിക്കട്ടെ. (ബുഖാരി: 6475)

ഇബ്രാഹിം عليه السلام യുടെ അടുക്കലേക്ക് അതിഥികളായി ചിലയാളുകള്‍ വന്ന ഉടനെ അവരെ ആദരിക്കുകയും ബഹുമാനിക്കുകയും, അവര്‍ക്ക്‌ വേണ്ട ഭക്ഷണം ഒരു ക്കുകയും ചെയ്തതായി വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ തന്റെ വിട്ടിലേക്ക്‌ വന്ന അതിഥികള്‍ ഭക്ഷണ പാനീയങ്ങള്‍ ആവശ്യമില്ലാത്ത മലക്കുകളാണെന്ന്‌ പിന്നീടാണ്‌ അദ്ദേഹത്തിന് മനസിലാകുന്നത്‌. ഇവിടെ അതിഥികളെ സംബന്ധിച്ച്‌ കൃത്യമായി മനസിലാകുന്നതിന്‌ മുമ്പുതന്നെ അദ്ദേഹം അവര്‍ക്ക്‌ വേണ്ട ഭക്ഷണ പാനിയങ്ങള്‍ ഒരുക്കുകയാണ്‌ ചെയുന്നത്‌. ഇതില്‍ നമുക്ക്‌ തീര്‍ച്ചയായും മാതൃകയുണ്ട്‌.

هَلْ أَتَىٰكَ حَدِيثُ ضَيْفِ إِبْرَٰهِيمَ ٱلْمُكْرَمِينَ ‎﴿٢٤﴾‏ إِذْ دَخَلُوا۟ عَلَيْهِ فَقَالُوا۟ سَلَٰمًا ۖ قَالَ سَلَٰمٌ قَوْمٌ مُّنكَرُونَ ‎﴿٢٥﴾‏ فَرَاغَ إِلَىٰٓ أَهْلِهِۦ فَجَآءَ بِعِجْلٍ سَمِينٍ ‎﴿٢٦﴾‏ فَقَرَّبَهُۥٓ إِلَيْهِمْ قَالَ أَلَا تَأْكُلُونَ ‎﴿٢٧﴾

ഇബ്രാഹീമിന്‍റെ മാന്യരായ അതിഥികളെ പറ്റിയുള്ള വാര്‍ത്ത നിനക്ക് വന്നുകിട്ടിയിട്ടുണ്ടോ? അവര്‍ അദ്ദേഹത്തിന്‍റെ അടുത്തു കടന്നു വന്നിട്ട് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു: സലാം (നിങ്ങള്‍) അപരിചിതരായ ആളുകളാണല്ലോ.  അനന്തരം അദ്ദേഹം ധൃതിയില്‍ തന്‍റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഒരു തടിച്ച കാളക്കുട്ടിയെ (വേവിച്ചു) കൊണ്ടുവന്നു.  എന്നിട്ട് അത് അവരുടെ അടുത്തേക്ക് വെച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ? (ഖുർആൻ:51/25-27)

عَنْ عُقْبَةَ بْنِ عَامِرٍ : أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : لَا خَيْرَ فِيمَنْ لَا يَضِيفُ .

ഉക്വ്ബ ഇബ്നു ആമിറി(റ)ല്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: അതിഥികളെ സല്‍ക്കരിക്കാത്തവനില്‍ യാതൊരു നന്മയുമില്ല. (മുസ്നദ് അഹ്‌മദ്)

സുഫ്യാനുസ്സൗരി رحمه الله പറഞ്ഞു: നിന്റെ സഹോദരൻ നിന്നെ സന്ദർശിച്ചാൽ ഭക്ഷണം എടുക്കട്ടെ എന്ന് അവനോട് ചോദിക്കരുത്. മറിച്ച്, ഭക്ഷണം നൽകുക, കഴിച്ചില്ലായെങ്കിൽ തിരിച്ചെടുക്കുക. (حياء علوم الدين)

ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറയുന്നു: അതിഥിയെ സ്വീകരിക്കുമ്പോഴും, ജുമുഅക്കും ഭംഗിയായി ഒരുങ്ങുകയെന്നത് പ്രവാചക ചര്യയും,മികച്ച സ്വഭാവ ഗുണവുമാണ്.

ക്ഷണിക്കപ്പെട്ടവൻറെ കൂടെ മറ്റൊരാൾ കൂടിയുണ്ടെങ്കിൽ

عَنْ أَبِي مَسْعُودٍ الأَنْصَارِيِّ، قَالَ كَانَ مِنَ الأَنْصَارِ رَجُلٌ يُقَالُ لَهُ أَبُو شُعَيْبٍ، وَكَانَ لَهُ غُلاَمٌ لَحَّامٌ فَقَالَ اصْنَعْ لِي طَعَامًا أَدْعُو رَسُولَ اللَّهِ صلى الله عليه وسلم خَامِسَ خَمْسَةٍ، فَدَعَا رَسُولَ اللَّهِ صلى الله عليه وسلم خَامِسَ خَمْسَةٍ، فَتَبِعَهُمْ رَجُلٌ فَقَالَ النَّبِيُّ صلى الله عليه وسلم ‏ “‏ إِنَّكَ دَعَوْتَنَا خَامِسَ خَمْسَةٍ وَهَذَا رَجُلٌ قَدْ تَبِعَنَا، فَإِنْ شِئْتَ أَذِنْتَ لَهُ، وَإِنْ شِئْتَ تَرَكْتَهُ ‏”‏‏.‏ قَالَ بَلْ أَذِنْتُ لَهُ‏.‏

അബു മസ്ഊദ്  رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: അദ്ദേഹം പറഞ്ഞു: അൻസ്വാരികളിൽ അബു ഷുഐബ് എന്നൊരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹം തന്റെ അടിമയോട് പറഞ്ഞു:എനിക്ക്  ഭക്ഷണം തയ്യാറാക്കുക, അതിന് എനിക്ക് മറ്റ് നാല് പുരുഷന്മാരോടൊപ്പം അല്ലാഹുവിന്റെ റസൂൽ  ﷺ യേയും ക്ഷണിക്കാം. അദ്ദേഹം നബി  ﷺ യേയും മറ്റ് നാല് ആളുകളെയും ക്ഷണിച്ചു. എന്നാൽ മറ്റൊരാൾ അവരെ പിന്തുടർന്നു.  ആതിഥേയന്റെ വാതിൽക്കൽ എത്തിയപ്പോൾ നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: അഞ്ച് അതിഥികളിൽ ഒരാളായി നിങ്ങൾ എന്നെ ക്ഷണിച്ചു, എന്നാൽ ഇവനും ഞങ്ങളെ അനുഗമിച്ചിട്ടുണ്ട്. നിനക്ക് ഇഷ്ടമുണ്ടെങ്കിൽ ഇദ്ദേഹത്തിന് അനുവാദം നൽകാം. ഇഷ്ടമില്ലങ്കിൽ അയാൾ തിരിച്ചുപോകും. ആതിഥേയൻ പറഞ്ഞു: പ്രവാചകരേ! ഞാൻ അദ്ദേഹത്തിനും അനുവാദം നൽകുന്നു. (ബുഖാരി: 5434)

വിരുന്ന്‌ മൂന്ന്‌ ദിവസം

അതിഥിയെ  മൂന്ന് ദിവസം അതിഥിയായി പരിഗണിക്കുകയും സല്‍കരിക്കുകയും ചെയ്യല്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ള ആതിഥ്യ മര്യാദയില്‍ പെട്ടതാണ്. ആ മൂന്ന് ദിവസത്തിനിടയില്‍ നിങ്ങള്‍ എന്തിന് വന്നു എന്ന് പോലും ചോദിക്കാന്‍ അവകാശമില്ല. ആ മൂന്ന് ദിവസം അയാളുടെ അവകാശവും ശേഷമുള്ളത് ആതിഥേയര്‍ നല്‍കുന്ന ധര്‍മവുമാകുന്നു എന്നാണ് നബി ﷺ നമ്മെ പഠിപ്പിച്ചിരിക്കുന്നത്.

نْ أَبِي شُرَيْحٍ الْكَعْبِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيُكْرِمْ ضَيْفَهُ، جَائِزَتُهُ يَوْمٌ وَلَيْلَةٌ، وَالضِّيَافَةُ ثَلاَثَةُ أَيَّامٍ، فَمَا بَعْدَ ذَلِكَ فَهْوَ صَدَقَةٌ، وَلاَ يَحِلُّ لَهُ أَنْ يَثْوِيَ عِنْدَهُ حَتَّى يُحْرِجَهُ

അബൂഷുറൈഹില്‍ കഅ്ബിയ്യില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആര് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവന്‍ തന്റെ അതിഥിയെ ആദരിക്കട്ടെ. ഒരു രാവും പകലും നല്‍കുന്ന സല്‍ക്കാരം തന്നില്‍ നിന്നുള്ള സമ്മാനമാണ്. ആദിത്യ പരിഗണന മൂന്ന് ദിവസവും. അത് കഴിഞ്ഞും നല്‍കുന്ന സല്‍ക്കാരം സ്വദഖയുമാണ്. ആതിഥേയനെ ബുദ്ധിമുട്ടിക്കുന്ന രൂപത്തില്‍ പിന്നീട്‌ അതിഥി അവിടെ തങ്ങല്‍ അ നുവദനിയമല്ല. (ബുഖാരി:6135)

സലഫുകളുടെ ചരിത്രത്തിൽ നിന്നും ഒരം സംഭവം

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَجُلاً، أَتَى النَّبِيَّ صلى الله عليه وسلم فَبَعَثَ إِلَى نِسَائِهِ فَقُلْنَ مَا مَعَنَا إِلاَّ الْمَاءُ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَنْ يَضُمُّ، أَوْ يُضِيفُ هَذَا ‏”‏‏.‏ فَقَالَ رَجُلٌ مِنَ الأَنْصَارِ أَنَا‏.‏ فَانْطَلَقَ بِهِ إِلَى امْرَأَتِهِ، فَقَالَ أَكْرِمِي ضَيْفَ رَسُولِ اللَّهِ صلى الله عليه وسلم فَقَالَتْ مَا عِنْدَنَا إِلاَّ قُوتُ صِبْيَانِي‏.‏ فَقَالَ هَيِّئِي طَعَامَكِ، وَأَصْبِحِي سِرَاجَكِ، وَنَوِّمِي صِبْيَانَكِ إِذَا أَرَادُوا عَشَاءً‏.‏ فَهَيَّأَتْ طَعَامَهَا وَأَصْبَحَتْ سِرَاجَهَا، وَنَوَّمَتْ صِبْيَانَهَا، ثُمَّ قَامَتْ كَأَنَّهَا تُصْلِحُ سِرَاجَهَا فَأَطْفَأَتْهُ، فَجَعَلاَ يُرِيَانِهِ أَنَّهُمَا يَأْكُلاَنِ، فَبَاتَا طَاوِيَيْنِ، فَلَمَّا أَصْبَحَ، غَدَا إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ ‏”‏ ضَحِكَ اللَّهُ اللَّيْلَةَ ـ أَوْ عَجِبَ ـ مِنْ فَعَالِكُمَا ‏”‏ فَأَنْزَلَ اللَّهُ ‏‏{‏وَيُؤْثِرُونَ عَلَى أَنْفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ وَمَنْ يُوقَ شُحَّ نَفْسِهِ فَأُولَئِكَ هُمُ الْمُفْلِحُونَ‏}

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം:  ഒരിക്കല്‍ നബിﷺയുടെ അരികില്‍ ഒരാള്‍ വന്നു. അവിടുന്ന് എന്തെങ്കിലും ഭക്ഷണമുണ്ടോ എന്ന് അന്വേഷിച്ചു കൊണ്ട്) തന്‍റെ ഭാര്യമാരുടെ അടുക്കലേക്ക് ആളെ അയച്ചു. അവരുടെ അടുക്കല്‍ വെള്ളമല്ലാതെ മറ്റൊന്നുമില്ല എന്ന ഉത്തരമാണ് കിട്ടിയത്.

അപ്പോള്‍ നബി ﷺ പറഞ്ഞു: “ഇദ്ദേഹത്തെ കൂടെ (തന്നോടൊപ്പം) കൂട്ടാനും, ആതിഥ്യം നല്‍കാനും ആരാണുള്ളത്?” അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ പറഞ്ഞു: “ഞാന്‍ (ചെയ്യാം).” അദ്ദേഹം (ഈ വന്ന) വ്യക്തിയുമായി തന്‍റെ വീട്ടിലേക്ക് പോയി. (വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം) ഭാര്യയോട് പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂലിന്‍റെ അതിഥിയെ ആദരിക്കുക.”

അവള്‍ പറഞ്ഞു: “കുട്ടികള്‍ക്ക് (നല്‍കാന്‍ വെച്ച) ഭക്ഷണമല്ലാതെ മറ്റൊന്നും നമ്മുടെ പക്കലില്ല.” അദ്ദേഹം പറഞ്ഞു: “നീ ഭക്ഷണം തയ്യാറാക്കുക. വിളക്ക് കത്തിച്ചു വെക്കുകയും, കുട്ടികള്‍ ഭക്ഷണം വേണമെന്ന് പറഞ്ഞാല്‍ അവരെ കിടത്തിയുറക്കുകയും ചെയ്യുക.”

അവള്‍ ഭക്ഷണം തയ്യാറാക്കി. വിളക്ക് കത്തിക്കുകയും, കുട്ടികളെ ഉറക്കുകയും ചെയ്തു. (അങ്ങനെ അവര്‍ ഭക്ഷണത്തിന് ഇരുന്നപ്പോള്‍) അവള്‍ വിളക്ക് ശരിയാക്കാനെന്ന വണ്ണം എഴുന്നേല്‍ക്കുകയും, അത് കെടുത്തുകയും ചെയ്തു. (ഇരുട്ടില്‍) തങ്ങളും ഭക്ഷണം കഴിക്കുന്നുണ്ടെന്ന് അവര്‍ (അതിഥിയെ) തോന്നിപ്പിച്ചു. (അങ്ങനെ അതിഥി ഭക്ഷണം കഴിച്ചു) ഒഴിഞ്ഞ വയറുമായാണ് അവര്‍ (വീട്ടുകാ൪) രാത്രി കിടന്നുറങ്ങിയത്.

അടുത്ത ദിവസം നബി ﷺ യുടെ അടുക്കലേക്ക് അവര്‍ രാവിലെ മടങ്ങിച്ചെന്നു. അവിടുന്ന് പറഞ്ഞു: “കഴിഞ്ഞ രാത്രിയില്‍ അല്ലാഹു നിങ്ങളുടെ പ്രവൃത്തി കണ്ട് ചിരിച്ചിരിക്കുന്നു -അല്ലെങ്കില്‍; അത്ഭുതപ്പെട്ടിരിക്കുന്നു-.” അങ്ങനെ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു:

وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

തങ്ങള്‍ക്ക് ദാരിദ്യ്‌രമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്‍റെ മനസ്സിന്‍റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. (ഖു൪ആന്‍ :59/9) (ബുഖാരി: 3798)

അതിഥിക്ക്‌ ആതിഥേയന് വേണ്ടി ഐഛിക വൃതം ഒഴിവാക്കാം

عَنْ عَوْنِ بْنِ أَبِي جُحَيْفَةَ، عَنْ أَبِيهِ، قَالَ آخَى النَّبِيُّ صلى الله عليه وسلم بَيْنَ سَلْمَانَ، وَأَبِي الدَّرْدَاءِ، فَزَارَ سَلْمَانُ أَبَا الدَّرْدَاءِ، فَرَأَى أُمَّ الدَّرْدَاءِ مُتَبَذِّلَةً‏.‏ فَقَالَ لَهَا مَا شَأْنُكِ قَالَتْ أَخُوكَ أَبُو الدَّرْدَاءِ لَيْسَ لَهُ حَاجَةٌ فِي الدُّنْيَا‏.‏ فَجَاءَ أَبُو الدَّرْدَاءِ، فَصَنَعَ لَهُ طَعَامًا‏.‏ فَقَالَ كُلْ‏.‏ قَالَ فَإِنِّي صَائِمٌ‏.‏ قَالَ مَا أَنَا بِآكِلٍ حَتَّى تَأْكُلَ‏.‏ قَالَ فَأَكَلَ‏.‏ فَلَمَّا كَانَ اللَّيْلُ ذَهَبَ أَبُو الدَّرْدَاءِ يَقُومُ‏.‏ قَالَ نَمْ‏.‏ فَنَامَ، ثُمَّ ذَهَبَ يَقُومُ‏.‏ فَقَالَ نَمْ‏.‏ فَلَمَّا كَانَ مِنْ آخِرِ اللَّيْلِ قَالَ سَلْمَانُ قُمِ الآنَ‏.‏ فَصَلَّيَا، فَقَالَ لَهُ سَلْمَانُ إِنَّ لِرَبِّكَ عَلَيْكَ حَقًّا، وَلِنَفْسِكَ عَلَيْكَ حَقًّا، وَلأَهْلِكَ عَلَيْكَ حَقًّا، فَأَعْطِ كُلَّ ذِي حَقٍّ حَقَّهُ‏.‏ فَأَتَى النَّبِيَّ صلى الله عليه وسلم فَذَكَرَ ذَلِكَ لَهُ، فَقَالَ النَّبِيُّ صلى الله عليه وسلم ‏ “‏ صَدَقَ سَلْمَانُ ‏”‏‏.‏

ഓസ്ബ്നു അബുജുഹ്ഫാ തന്റെ പിതാവില്‍ നിന്ന്‌ നിവേദനം: നബി ﷺ സല്‍മാനിന്റെയും, അബൂദ്ദര്‍ദ്ദാഇന്റെയും ഇടയില്‍ സാഹോദര്യമുണ്ടാക്കി. അങ്ങിനെ സല്‍മാന്‍ അബുദ്ദര്‍ദ്ദാഇനെ സന്ദര്‍ശിച്ചു. അപ്പോള്‍ ഉമ്മുദര്‍ദ്ദാഇനെ മുഷിഞ്ഞ വസ്ത്രമണിഞ്ഞ് കാണപ്പെടുകയുണ്ടായി. അദ്ദേഹം ചോദിച്ചു: എന്താണ്‌ നിങ്ങളുടെ പ്രശ്നം, ഈ വേഷത്തിലെന്താണ്‌ നിങ്ങള്‍ കഴിച്ചു കൂ ട്ടുന്നത്‌? അപ്പോള്‍ ഉമ്മുദര്‍ദ്ദാഅ്‌ പറഞ്ഞു: താങ്കളുടെ സഹോദരന്‍ അബുദര്‍ദ്ദാഇന്‌ ഇഹലോകത്ത്‌ ഒരു ആവശ്യവുമില്ലായെന്ന്‌ പറയപ്പെട്ടു. അങ്ങിനെ അബുദര്‍ദ്ദാഅ്‌ വീട്ടിലേക്ക്‌ വരികയും, സല്‍മാനിന്‌ ഭക്ഷണമുണ്ടാക്കികൊടുത്ത്‌ കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ അബൂദര്‍ദ്ദാഇനോട്‌ കഴിക്കാന്‍ പറഞ്ഞപ്പോള്‍ ഞാ൯ നോമ്പുകാരനാണെന്ന്‌ പറഞ്ഞു. അപ്പോള്‍ സല്‍മാന്‍ പറഞ്ഞു: താങ്കള്‍ ഭക്ഷണം കഴിക്കാതെ ഒരിക്കലും ഞാന്‍ ഭക്ഷിക്കുകയില്ല. അങ്ങിനെ അദ്ദേഹം ഭക്ഷിച്ചു. അങ്ങിനെ രാത്രിയായി, അബൂദര്‍ദ്ദാഅ്‌ നിന്ന്‌ നമസ്‌കരിക്കുവാന്‍ തുടങ്ങിയപ്പോള്‍ സല്‍മാന്‍ പറഞ്ഞു: നിങ്ങള്‍ ഉറങ്ങുക, അദ്ദേഹം ഉറങ്ങി, പിന്നെയും നിന്ന്‌ നമസ്‌കരിക്കുവാന്‍ ആരംഭിച്ചപ്പോള്‍ വീണ്ടും ഉറങ്ങാ൯ന്‍ കല്‍പ്പിച്ചു, അങ്ങിനെ രാത്രിയുടെ അവസാനമായപ്പോള്‍ സല്‍മാന്‍ പറഞ്ഞു: ഇനി എഴുന്നേല്‍ക്കുക, അവര്‍ രണ്ട്‌ പേരും നമസ്കരിക്കുകയുണ്ടായി. തുടര്‍ന്ന്‌ സല്‍മാന്‍ പറഞ്ഞു: നിനക്ക്‌ നിന്റെ റബ്ബിനോട്‌ ചില കടമകളുണ്ട്, നിന്റെ ദേഹത്തോ ട്‌ നിനക്ക്‌ ചില കടമകളുണ്ട്‌, നിന്റെ കുടുംബത്തോട്‌ നിനക്ക്‌ ചില കടമകളുണ്ട്‌ എല്ലാത്തിനും അതിന്റേതായ കടമകള്‍ നി നല്‍കേണ്ടതുണ്ട്‌. തുടര്‍ന്ന്‌ നബി  ﷺ യുടെ അടുത്ത്‌ പോയപ്പോള്‍ ഇതിനെ സംബന്ധിച്ച്‌ പറയപ്പെട്ടു. അപ്പോള്‍ നബി ﷺ പറഞ്ഞു: “സല്‍മാന്‍ സത്യം പറഞ്ഞിരിക്കുന്നു” (ബുഖാരി:1968)

عَنْ أَنَسٍ، أَنَّ النَّبِيَّ صلى الله عليه وسلم جَاءَ إِلَى سَعْدِ بْنِ عُبَادَةَ فَجَاءَ بِخُبْزٍ وَزَيْتٍ فَأَكَلَ ثُمَّ قَالَ النَّبِيُّ صلى الله عليه وسلم ‏ “‏ أَفْطَرَ عِنْدَكُمُ الصَّائِمُونَ وَأَكَلَ طَعَامَكُمُ الأَبْرَارُ وَصَلَّتْ عَلَيْكُمُ الْمَلاَئِكَةُ ‏”‏ ‏.‏

അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ സഅദ് ഇബ്നു ഉബാദയുടെ അടുത്ത് വന്നു. അങ്ങനെ അദ്ദേഹം (സൈദ്) റൊട്ടിയും ഒലിവെണ്ണയും കൊണ്ടുവന്നു. അങ്ങനെ അത് നബി ﷺ ഭക്ഷിച്ചു. ശേഷം നബി ﷺ പറഞ്ഞു:  നിങ്ങടുയെടുത്ത് നോമ്പുകാരാണ് നോമ്പ് തുറന്നത്, പുണ്യം ചെയ്യുന്നവരാണ് നിങ്ങളുടെ ഭക്ഷണം ഭക്ഷിച്ചത്. മലക്കുകൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരിക്കുന്നു. (അബൂദാവൂദ്:3854 – സ്വഹീഹ് അൽബാനി)

സൽകാരത്തിൽ ദുർവ്യയം പാടില്ല

وَءَاتِ ذَا ٱلْقُرْبَىٰ حَقَّهُۥ وَٱلْمِسْكِينَ وَٱبْنَ ٱلسَّبِيلِ وَلَا تُبَذِّرْ تَبْذِيرًا – إِنَّ ٱلْمُبَذِّرِينَ كَانُوٓا۟ إِخْوَٰنَ ٱلشَّيَٰطِينِ ۖ وَكَانَ ٱلشَّيْطَٰنُ لِرَبِّهِۦ كَفُورًا

കുടുംബബന്ധമുള്ളവന്ന് അവന്‍റെ അവകാശം നീ നല്‍കുക. അഗതിക്കും വഴിപോക്കന്നും (അവരുടെ അവകാശവും) . നീ (ധനം) ദുര്‍വ്യയം ചെയ്ത് കളയരുത്‌. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്‍റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു. (ഖു൪ആന്‍:17/26-27)

عَنْ أَنَسٍ، قَالَ كُنَّا عِنْدَ عُمَرَ فَقَالَ نُهِينَا عَنِ التَّكَلُّفِ‏.‏

അനസ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞങ്ങൾ ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ അടുക്കൽ ആയിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: തകല്ലുഫിനെ ഇനി തൊട്ട് (അതിഥിക്ക് വേണ്ടി തന്റെ കഴിവിനപ്പുറം ചെലവഴിക്കൽ) ഞങ്ങൾ വിരോധിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി:7293)

വലത് ഭാഗം മുന്തിക്കണം

عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم أُتِيَ بِشَرَابٍ، فَشَرِبَ مِنْهُ وَعَنْ يَمِينِهِ غُلاَمٌ وَعَنْ يَسَارِهِ الأَشْيَاخُ، فَقَالَ لِلْغُلاَمِ ‏ “‏ أَتَأْذَنُ لِي أَنْ أُعْطِيَ هَؤُلاَءِ ‏”‏‏.‏ فَقَالَ الْغُلاَمُ لاَ وَاللَّهِ يَا رَسُولَ اللَّهِ لاَ أُوثِرُ بِنَصِيبِي مِنْكَ أَحَدًا‏.‏ قَالَ فَتَلَّهُ رَسُولُ اللَّهِ صلى الله عليه وسلم فِي يَدِهِ‏.‏

സഹ്ൽ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ യുടെ അടുക്കൽ അൽപം പാനീയം കൊണ്ടു വന്നു. അവിടുന്ന് അതിൽ നിന്ന് അൽപം കുടിച്ചു. നബി ﷺ യുടെ വലത് ഭാഗത്ത് ഒരു കുട്ടിയും (ഇബ്നുഅബ്ബാസ്) ഇടത് വശത്ത് ഏതാനും വൃദ്ധന്മാരുമുണ്ടായിരുന്നു. നബി ﷺ കുട്ടിയോട് ചോദിച്ചു. ഇവർക്ക് (വൃദ്ധൻമാർക്ക്) നൽകാൻ നീ എന്നെ അനുവദിക്കുമോ? കുട്ടി പറഞ്ഞു: ഇല്ല, പ്രവാചകരേ! അങ്ങയിൽ നിന്ന് എനിക്ക് ലഭിക്കാനുള്ള ഓഹരിയിൽ ഞാൻ ആർക്കും മുൻഗണന നൽകുകയില്ല. അപ്പോൾ നബി ﷺ കുട്ടിയുടെ കയ്യിൽ തന്നെ അതുവെച്ച് നൽകി. (ബുഖാരി:2451)

അതിഥിയെ അനുഗമിക്കുക

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏: إِنَّ مِنَ السُّنَّةِ أَنْ يَخْرُجَ الرَّجُلُ مَعَ ضَيْفِهِ إِلَى بَابِ الدَّارِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു:തന്റെ അതിഥിയുടെ കുടെ വീടിന്റെ വാതില്‍ (കവാടം) വരെ അനുഗമിക്കല്‍ സുന്നത്തില്‍ പെട്ടതാകുന്നു. (ഇബ്നുമാജ)

ക്ഷണിക്കപ്പെട്ട അതിഥികളെ ആദരിക്കാനും അവർക്ക് ഭക്ഷണവും മറ്റുമൊക്കെ നൽകുവാനും എല്ലാവർക്കും താൽപ്പര്യമാണ്. എന്നാൽ നമ്മുടെ വീട്ടിലേക്ക് അവിചാരിതമായി കടന്നുവരുന്ന അതിഥികളെ ആദരിക്കാൻ നാം താൽപ്പര്യം കാണിക്കാറുണ്ടോ? എന്തെങ്കിലും തിരക്കിന്റെ പേരിൽ നാം മുഖം ചുളിക്കാറുണ്ടോ? “അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നയാൾ തൻ്റെ അതിഥിയെ ആദരിക്കട്ടെ” എന്ന നബിവചനം മറക്കാതിരിക്കുക.

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *