ﻭَﻣَﻦْ ﺃَﺿَﻞُّ ﻣِﻤَّﻦ ﻳَﺪْﻋُﻮا۟ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻣَﻦ ﻻَّ ﻳَﺴْﺘَﺠِﻴﺐُ ﻟَﻪُۥٓ ﺇِﻟَﻰٰ ﻳَﻮْﻡِ ٱﻟْﻘِﻴَٰﻤَﺔِ ﻭَﻫُﻢْ ﻋَﻦ ﺩُﻋَﺎٓﺋِﻬِﻢْ ﻏَٰﻔِﻠُﻮﻥَ ﻭَﺇِﺫَا ﺣُﺸِﺮَ ٱﻟﻨَّﺎﺱُ ﻛَﺎﻧُﻮا۟ ﻟَﻬُﻢْ ﺃَﻋْﺪَآءً ﻭَﻛَﺎﻧُﻮا۟ ﺑِﻌِﺒَﺎﺩَﺗِﻬِﻢْ ﻛَٰﻔِﺮِﻳﻦَ
അല്ലാഹുവിന് പുറമെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചു കൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായി തീരുകയും ചെയ്യും.(ഖു൪ആന്‍:46/5-6)
ﻭَﻗَﺎﻝَ ﺭَﺑُّﻜُﻢُ ٱﺩْﻋُﻮﻧِﻰٓ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ ۚ ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺴْﺘَﻜْﺒِﺮُﻭﻥَ ﻋَﻦْ ﻋِﺒَﺎﺩَﺗِﻰ ﺳَﻴَﺪْﺧُﻠُﻮﻥَ ﺟَﻬَﻨَّﻢَ ﺩَاﺧِﺮِﻳﻦَ
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച.(ഖു൪ആന്‍ : 40/60)
ﻭَﺃَﻥَّ ٱﻟْﻤَﺴَٰﺠِﺪَ ﻟِﻠَّﻪِ ﻓَﻼَ ﺗَﺪْﻋُﻮا۟ ﻣَﻊَ ٱﻟﻠَّﻪِ ﺃَﺣَﺪًا
പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്.(ഖു൪ആന്‍ : 72/18)
ﻗُﻞْ ﺇِﻧَّﻤَﺎٓ ﺃَﺩْﻋُﻮا۟ ﺭَﺑِّﻰ ﻭَﻻَٓ ﺃُﺷْﺮِﻙُ ﺑِﻪِۦٓ ﺃَﺣَﺪًا
(നബിയേ)പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.(ഖു൪ആന്‍:72/20)
ﻭَﺇِﺫَا ﺳَﺄَﻟَﻚَ ﻋِﺒَﺎﺩِﻯ ﻋَﻨِّﻰ ﻓَﺈِﻧِّﻰ ﻗَﺮِﻳﺐٌ ۖ ﺃُﺟِﻴﺐُ ﺩَﻋْﻮَﺓَ ٱﻟﺪَّاﻉِ ﺇِﺫَا ﺩَﻋَﺎﻥِ ۖ ﻓَﻠْﻴَﺴْﺘَﺠِﻴﺒُﻮا۟ ﻟِﻰ ﻭَﻟْﻴُﺆْﻣِﻨُﻮا۟ ﺑِﻰ ﻟَﻌَﻠَّﻬُﻢْ ﻳَﺮْﺷُﺪُﻭﻥَ
നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്. (ഖു൪ആന്‍ : 2/186)
അല്ലാഹു അല്ലാത്തവരോട് പ്രാ൪ത്ഥിച്ചാല്‍ അവരാരും അത് കേള്‍ക്കുകയില്ല.
ﺇِﻥ ﺗَﺪْﻋُﻮﻫُﻢْ ﻻَ ﻳَﺴْﻤَﻌُﻮا۟ ﺩُﻋَﺎٓءَﻛُﻢْ
…നിങ്ങള്‍ അവരോട് (അല്ലാഹു അല്ലാത്തവരോട്) പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. …..(ഖു൪ആന്‍ :35/14)
ﺇِﻧَّﻚَ ﻻَ ﺗُﺴْﻤِﻊُ ٱﻟْﻤَﻮْﺗَﻰٰ ﻭَﻻَ ﺗُﺴْﻤِﻊُ ٱﻟﺼُّﻢَّ ٱﻟﺪُّﻋَﺎٓءَ ﺇِﺫَا ﻭَﻟَّﻮْا۟ ﻣُﺪْﺑِﺮِﻳﻦَ
(നബിയേ) നിശ്ചയമായും മരണപ്പെട്ടവരെ നിനക്ക് കേള്‍പ്പിക്കാനാവുകയില്ല. ബധിരന്‍മാര്‍ പുറംതിരിച്ചു മാറിപോയാല്‍ അവരെയും നിനക്ക് വിളികേള്‍പ്പിക്കാനാവില്ല.(ഖു൪ആന്‍ :27/80)
ﻭَﻣَﺎ ﻳَﺴْﺘَﻮِﻯ ٱﻷَْﺣْﻴَﺎٓءُ ﻭَﻻَ ٱﻷَْﻣْﻮَٰﺕُ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻳُﺴْﻤِﻊُ ﻣَﻦ ﻳَﺸَﺎٓءُ ۖ ﻭَﻣَﺎٓ ﺃَﻧﺖَ ﺑِﻤُﺴْﻤِﻊٍ ﻣَّﻦ ﻓِﻰ ٱﻟْﻘُﺒُﻮﺭِ
ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പ്പിക്കുന്നു. നിനക്ക് ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല.(ഖു൪ആന്‍ :35/22)
ۚ ﻭَﻫُﻮَ ٱﻟﺴَّﻤِﻴﻊُ ٱﻟْﻌَﻠِﻴﻢُ
അവന് എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ.………. (ഖു൪ആന്‍ :2/137)
അല്ലാഹു അല്ലാത്തവരോട് പ്രാ൪ത്ഥിച്ചാല്‍ അവ൪ കേളക്കാത്തതുകൊണ്ടുതന്നെ അവ൪ ഉത്തരം നല്‍കുകയില്ലെന്നും അവരോടുള്ള പ്രാ൪ത്ഥന നിര൪ത്ഥകമായിരിക്കുമെന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്.
ﺇِﻥ ﺗَﺪْﻋُﻮﻫُﻢْ ﻻَ ﻳَﺴْﻤَﻌُﻮا۟ ﺩُﻋَﺎٓءَﻛُﻢْ ﻭَﻟَﻮْ ﺳَﻤِﻌُﻮا۟ ﻣَﺎ ٱﺳْﺘَﺠَﺎﺑُﻮا۟ ﻟَﻜُﻢْ ۖ
…നിങ്ങള്‍ അവരോട് (അല്ലാഹു അല്ലാത്തവരോട്) പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല.…..(ഖു൪ആന്‍ :35/14)
ﻟَﻪُۥ ﺩَﻋْﻮَﺓُ ٱﻟْﺤَﻖِّ ۖ ﻭَٱﻟَّﺬِﻳﻦَ ﻳَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻧِﻪِۦ ﻻَ ﻳَﺴْﺘَﺠِﻴﺒُﻮﻥَ ﻟَﻬُﻢ ﺑِﺸَﻰْءٍ ﺇِﻻَّ ﻛَﺒَٰﺴِﻂِ ﻛَﻔَّﻴْﻪِ ﺇِﻟَﻰ ٱﻟْﻤَﺎٓءِ ﻟِﻴَﺒْﻠُﻎَ ﻓَﺎﻩُ ﻭَﻣَﺎ ﻫُﻮَ ﺑِﺒَٰﻠِﻐِﻪِۦ ۚ ﻭَﻣَﺎ ﺩُﻋَﺎٓءُ ٱﻟْﻜَٰﻔِﺮِﻳﻦَ ﺇِﻻَّ ﻓِﻰ ﺿَﻠَٰﻞٍ
അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാര്‍ത്ഥന. അവന് പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.(ഖു൪ആന്‍ : 13/14)
ﻭَﻻَ ﺗَﺪْﻉُ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻣَﺎ ﻻَ ﻳَﻨﻔَﻌُﻚَ ﻭَﻻَ ﻳَﻀُﺮُّﻙَ ۖ ﻓَﺈِﻥ ﻓَﻌَﻠْﺖَ ﻓَﺈِﻧَّﻚَ ﺇِﺫًا ﻣِّﻦَ ٱﻟﻈَّٰﻠِﻤِﻴﻦَ ﻭَﺇِﻥ ﻳَﻤْﺴَﺴْﻚَ ٱﻟﻠَّﻪُ ﺑِﻀُﺮٍّ ﻓَﻼَ ﻛَﺎﺷِﻒَ ﻟَﻪُۥٓ ﺇِﻻَّ ﻫُﻮَ ۖ ﻭَﺇِﻥ ﻳُﺮِﺩْﻙَ ﺑِﺨَﻴْﺮٍ ﻓَﻼَ ﺭَآﺩَّ ﻟِﻔَﻀْﻠِﻪِۦ ۚ ﻳُﺼِﻴﺐُ ﺑِﻪِۦ ﻣَﻦ ﻳَﺸَﺎٓءُ ﻣِﻦْ ﻋِﺒَﺎﺩِﻩِۦ ۚ ﻭَﻫُﻮَ ٱﻟْﻐَﻔُﻮﺭُ ٱﻟﺮَّﺣِﻴﻢُ
അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ത്ഥിക്കരുത്. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും. നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പ്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.(ഖു൪ആന്‍ :10/106-107)
ﻭَٱﻟَّﺬِﻳﻦَ ﺗَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻧِﻪِۦ ﻻَ ﻳَﺴْﺘَﻄِﻴﻌُﻮﻥَ ﻧَﺼْﺮَﻛُﻢْ ﻭَﻻَٓ ﺃَﻧﻔُﺴَﻬُﻢْ ﻳَﻨﺼُﺮُﻭﻥَ
അവന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്കൊന്നും നിങ്ങളെ സഹായിക്കാന്‍ സാധിക്കുകയില്ല. സ്വദേഹങ്ങള്‍ക്ക് തന്നെയും അവര്‍ സഹായം ചെയ്യുകയില്ല.(ഖു൪ആന്‍ : 7/197)
ﻭَٱﻟَّﺬِﻳﻦَ ﻳَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻻَ ﻳَﺨْﻠُﻘُﻮﻥَ ﺷَﻴْـًٔﺎ ﻭَﻫُﻢْ ﻳُﺨْﻠَﻘُﻮﻥَ ﺃَﻣْﻮَٰﺕٌ ﻏَﻴْﺮُ ﺃَﺣْﻴَﺎٓءٍ ۖ ﻭَﻣَﺎ ﻳَﺸْﻌُﺮُﻭﻥَ ﺃَﻳَّﺎﻥَ ﻳُﺒْﻌَﺜُﻮﻥَ
അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്. അവര്‍ (പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍) മരിച്ചവരാണ്. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല.(ഖു൪ആന്‍: 16/20 -21)
ﻳَٰٓﺄَﻳُّﻬَﺎ ٱﻟﻨَّﺎﺱُ ﺿُﺮِﺏَ ﻣَﺜَﻞٌ ﻓَﭑﺳْﺘَﻤِﻌُﻮا۟ ﻟَﻪُۥٓ ۚ ﺇِﻥَّ ٱﻟَّﺬِﻳﻦَ ﺗَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻟَﻦ ﻳَﺨْﻠُﻘُﻮا۟ ﺫُﺑَﺎﺑًﺎ ﻭَﻟَﻮِ ٱﺟْﺘَﻤَﻌُﻮا۟ ﻟَﻪُۥ ۖ ﻭَﺇِﻥ ﻳَﺴْﻠُﺒْﻬُﻢُ ٱﻟﺬُّﺑَﺎﺏُ ﺷَﻴْـًٔﺎ ﻻَّ ﻳَﺴْﺘَﻨﻘِﺬُﻭﻩُ ﻣِﻨْﻪُ ۚ ﺿَﻌُﻒَ ٱﻟﻄَّﺎﻟِﺐُ ﻭَٱﻟْﻤَﻄْﻠُﻮﺏُ
മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിനായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.(ഖു൪ആന്‍:22/73)
ﺫَٰﻟِﻚَ ﺑِﺄَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﺤَﻖُّ ﻭَﺃَﻥَّ ﻣَﺎ ﻳَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻧِﻪِ ٱﻟْﺒَٰﻄِﻞُ ﻭَﺃَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﻌَﻠِﻰُّ ٱﻟْﻜَﺒِﻴﺮُ
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നതെല്ലാം വ്യര്‍ത്ഥമാകുന്നു. അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും.(ഖു൪ആന്‍ :31/30)
ﻭَﻣَﻦ ﻳَﺪْﻉُ ﻣَﻊَ ٱﻟﻠَّﻪِ ﺇِﻟَٰﻬًﺎ ءَاﺧَﺮَ ﻻَ ﺑُﺮْﻫَٰﻦَ ﻟَﻪُۥ ﺑِﻪِۦ ﻓَﺈِﻧَّﻤَﺎ ﺣِﺴَﺎﺑُﻪُۥ ﻋِﻨﺪَ ﺭَﺑِّﻪِۦٓ ۚ ﺇِﻧَّﻪُۥ ﻻَ ﻳُﻔْﻠِﺢُ ٱﻟْﻜَٰﻔِﺮُﻭﻥَ
വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ത്ഥിക്കുന്ന പക്ഷം അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ. അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ച് തന്നെയായിരിക്കും. തീ൪ച്ചയായും സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല.(ഖു൪ആന്‍:23/117)
ﻭَٱﻟَّﺬِﻳﻦَ ﻻَ ﻳَﺪْﻋُﻮﻥَ ﻣَﻊَ ٱﻟﻠَّﻪِ ﺇِﻟَٰﻬًﺎ ءَاﺧَﺮَ ﻭَﻻَ ﻳَﻘْﺘُﻠُﻮﻥَ ٱﻟﻨَّﻔْﺲَ ٱﻟَّﺘِﻰ ﺣَﺮَّﻡَ ٱﻟﻠَّﻪُ ﺇِﻻَّ ﺑِﭑﻟْﺤَﻖِّ ﻭَﻻَ ﻳَﺰْﻧُﻮﻥَ ۚ ﻭَﻣَﻦ ﻳَﻔْﻌَﻞْ ﺫَٰﻟِﻚَ ﻳَﻠْﻖَ ﺃَﺛَﺎﻣًﺎ
അല്ലാഹുവിനോടൊപ്പം വേറെയൊരു ഇലാഹിനേയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.(ഖു൪ആന്‍ : 25/68)
നബിക്ക്(സ്വ) തന്റെ ജീവിതകാലത്ത് ഒരുപാട് പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ പോലും അവിടുന്ന് മുന്‍കഴിഞ്ഞ പ്രവാചകന്മാരെ വിളിച്ച് പ്രാര്‍ത്ഥിച്ചിട്ടില്ല. മുഹമ്മദ് നബി(സ്വ) മാത്രമല്ല മുന്‍കഴിഞ്ഞ പ്രവാചകന്മാരാരും അങ്ങനെ ചെയ്തിട്ടില്ല. വിശുദ്ധ ഖുര്‍ആനില്‍ ഒരുപാട് പ്രവാചകന്മാരുടെ പ്രാര്‍ത്ഥനകള്‍ നമുക്ക് കാണാനാവും. അതിലൊന്നും തന്നെ അല്ലാഹു അല്ലാത്തവരോടുള്ള ഒരു പ്രാര്‍ത്ഥന പോലുമില്ല. മനുഷ്യ൪ക്ക് മാ൪ഗ്ഗ ദ൪ശനവുമായി കടന്നു വന്നിട്ടുള്ള പ്രവാചകന്‍മാരെല്ലാം അല്ലാഹുവിനോട് മാത്രമാണ് പ്രാ൪ത്ഥിച്ചിരുന്നത്.
ﻓَﭑﺳْﺘَﺠَﺒْﻨَﺎ ﻟَﻪُۥ ﻭَﻭَﻫَﺒْﻨَﺎ ﻟَﻪُۥ ﻳَﺤْﻴَﻰٰ ﻭَﺃَﺻْﻠَﺤْﻨَﺎ ﻟَﻪُۥ ﺯَﻭْﺟَﻪُۥٓ ۚ ﺇِﻧَّﻬُﻢْ ﻛَﺎﻧُﻮا۟ ﻳُﺴَٰﺮِﻋُﻮﻥَ ﻓِﻰ ٱﻟْﺨَﻴْﺮَٰﺕِ ﻭَﻳَﺪْﻋُﻮﻧَﻨَﺎ ﺭَﻏَﺒًﺎ ﻭَﺭَﻫَﺒًﺎ ۖ ﻭَﻛَﺎﻧُﻮا۟ ﻟَﻨَﺎ ﺧَٰﺸِﻌِﻴﻦَ
……. അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു.(ഖു൪ആന്‍ :21/76)
അല്ലാഹുവിനോടുള്ള പ്രവാചകന്‍മാരുടെ പ്രാ൪ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കുകയും ചെയ്തു.
ﻭَﻧُﻮﺣًﺎ ﺇِﺫْ ﻧَﺎﺩَﻯٰ ﻣِﻦ ﻗَﺒْﻞُ ﻓَﭑﺳْﺘَﺠَﺒْﻨَﺎ ﻟَﻪُۥ ﻓَﻨَﺠَّﻴْﻨَٰﻪُ ﻭَﺃَﻫْﻠَﻪُۥ ﻣِﻦَ ٱﻟْﻜَﺮْﺏِ ٱﻟْﻌَﻈِﻴﻢِ
നൂഹിനെയും (ഓര്‍ക്കുക). മുമ്പ് അദ്ദേഹം വിളിച്ച് പ്രാര്‍ത്ഥിച്ച സന്ദര്‍ഭം. അദ്ദേഹത്തിന് നാം ഉത്തരം നല്‍കി. അങ്ങനെ അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ കുടുംബത്തെയും നാം മഹാ ദുഃഖത്തില്‍ നിന്ന് രക്ഷപ്പെടുത്തി.(ഖു൪ആന്‍ :21/90)
ﻭَﺃَﻳُّﻮﺏَ ﺇِﺫْ ﻧَﺎﺩَﻯٰ ﺭَﺑَّﻪُۥٓ ﺃَﻧِّﻰ ﻣَﺴَّﻨِﻰَ ٱﻟﻀُّﺮُّ ﻭَﺃَﻧﺖَ ﺃَﺭْﺣَﻢُ ٱﻟﺮَّٰﺣِﻤِﻴﻦَ ﻓَﭑﺳْﺘَﺠَﺒْﻨَﺎ ﻟَﻪُۥ ﻓَﻜَﺸَﻔْﻨَﺎ ﻣَﺎ ﺑِﻪِۦ ﻣِﻦ ﺿُﺮٍّ ۖ ﻭَءَاﺗَﻴْﻨَٰﻪُ ﺃَﻫْﻠَﻪُۥ ﻭَﻣِﺜْﻠَﻬُﻢ ﻣَّﻌَﻬُﻢْ ﺭَﺣْﻤَﺔً ﻣِّﻦْ ﻋِﻨﺪِﻧَﺎ ﻭَﺫِﻛْﺮَﻯٰ ﻟِﻠْﻌَٰﺒِﺪِﻳﻦَ
അയ്യൂബിനെയും (ഓര്‍ക്കുക.) തന്റെ രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ.അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും, അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവും, ആരാധനാനിരതരായിട്ടുള്ളവര്‍ക്ക് ഒരു സ്മരണയുമാണത്.(ഖു൪ആന്‍ :21/83-84)
ﻭَﺫَا ٱﻟﻨُّﻮﻥِ ﺇِﺫ ﺫَّﻫَﺐَ ﻣُﻐَٰﻀِﺒًﺎ ﻓَﻈَﻦَّ ﺃَﻥ ﻟَّﻦ ﻧَّﻘْﺪِﺭَ ﻋَﻠَﻴْﻪِ ﻓَﻨَﺎﺩَﻯٰ ﻓِﻰ ٱﻟﻈُّﻠُﻤَٰﺖِ ﺃَﻥ ﻻَّٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧﺖَ ﺳُﺒْﺤَٰﻨَﻚَ
ﺇِﻧِّﻰ ﻛُﻨﺖُ ﻣِﻦَ ٱﻟﻈَّٰﻠِﻤِﻴﻦَ ﻓَﭑﺳْﺘَﺠَﺒْﻨَﺎ ﻟَﻪُۥ ﻭَﻧَﺠَّﻴْﻨَٰﻪُ ﻣِﻦَ ٱﻟْﻐَﻢِّ ۚ ﻭَﻛَﺬَٰﻟِﻚَ ﻧُۨﺠِﻰ ٱﻟْﻤُﺆْﻣِﻨِﻴﻦَ
ദുന്നൂനി നെയും (ഓര്‍ക്കുക) അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍. തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു.അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു.(ഖു൪ആന്‍ :21/87-88)
ﻭَﺯَﻛَﺮِﻳَّﺎٓ ﺇِﺫْ ﻧَﺎﺩَﻯٰ ﺭَﺑَّﻪُۥ ﺭَﺏِّ ﻻَ ﺗَﺬَﺭْﻧِﻰ ﻓَﺮْﺩًا ﻭَﺃَﻧﺖَ ﺧَﻴْﺮُ ٱﻟْﻮَٰﺭِﺛِﻴﻦَﻓَﭑﺳْﺘَﺠَﺒْﻨَﺎ ﻟَﻪُۥ ﻭَﻭَﻫَﺒْﻨَﺎ ﻟَﻪُۥ ﻳَﺤْﻴَﻰٰ ﻭَﺃَﺻْﻠَﺤْﻨَﺎ
ﻟَﻪُۥ ﺯَﻭْﺟَﻪُۥٓ ۚ
സകരിയ്യായെയും (ഓര്‍ക്കുക) അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ച് ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എന്റെ രക്ഷിതാവേ, നീ എന്നെ ഏകനായി (പിന്തുടര്‍ച്ചക്കാരില്ലാതെ) വിടരുതേ. നീയാണല്ലോ അനന്തരാവകാശമെടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍.അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്‍റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്) പ്രാപ്തയാക്കുകയും ചെയ്തു …….(ഖു൪ആന്‍ :21/89-90)
… ﻭَﺗَﻌَﺎﻭَﻧُﻮا۟ ﻋَﻠَﻰ ٱﻟْﺒِﺮِّ ﻭَٱﻟﺘَّﻘْﻮَﻯٰ ۖ ﻭَﻻَ ﺗَﻌَﺎﻭَﻧُﻮا۟ ﻋَﻠَﻰ ٱﻹِْﺛْﻢِ ﻭَٱﻟْﻌُﺪْﻭَٰﻥِ ۚ….
…പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. ….. (ഖു൪ആന്‍ :5/2)
ﻭَﺩَﺧَﻞَ ٱﻟْﻤَﺪِﻳﻨَﺔَ ﻋَﻠَﻰٰ ﺣِﻴﻦِ ﻏَﻔْﻠَﺔٍ ﻣِّﻦْ ﺃَﻫْﻠِﻬَﺎ ﻓَﻮَﺟَﺪَ ﻓِﻴﻬَﺎ ﺭَﺟُﻠَﻴْﻦِ ﻳَﻘْﺘَﺘِﻼَﻥِ ﻫَٰﺬَا ﻣِﻦ ﺷِﻴﻌَﺘِﻪِۦ ﻭَﻫَٰﺬَا ﻣِﻦْ ﻋَﺪُﻭِّﻩِۦ ۖ ﻓَﭑﺳْﺘَﻐَٰﺜَﻪُ ٱﻟَّﺬِﻯ ﻣِﻦ ﺷِﻴﻌَﺘِﻪِۦ ﻋَﻠَﻰ ٱﻟَّﺬِﻯ ﻣِﻦْ ﻋَﺪُﻭِّﻩِۦ ﻓَﻮَﻛَﺰَﻩُۥ ﻣُﻮﺳَﻰٰ ﻓَﻘَﻀَﻰٰ ﻋَﻠَﻴْﻪِ ۖ ﻗَﺎﻝَ ﻫَٰﺬَا ﻣِﻦْ ﻋَﻤَﻞِ ٱﻟﺸَّﻴْﻄَٰﻦِ ۖ ﺇِﻧَّﻪُۥ ﻋَﺪُﻭٌّ ﻣُّﻀِﻞٌّ ﻣُّﺒِﻴﻦٌ
പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നു ചെന്നു. അപ്പോള്‍ അവിടെ രണ്ടുപുരുഷന്‍മാര്‍ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍. മറ്റൊരാള്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവനും. അപ്പോള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവനെതിരില്‍ അദ്ദേഹത്തോട് ഇസ്തിഗാസചെയ്തു (സഹായം തേടി). അപ്പോള്‍ മൂസാ അവനെ മുഷ്ടിചുരുട്ടി ഇടിച്ചു. അതവന്റെ കഥ കഴിച്ചു. മൂസാ പറഞ്ഞു: ഇത് പിശാചിന്റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു.(ഖു൪ആന്‍ :28/15)
ﺇِﺫْ ﺗَﺴْﺘَﻐِﻴﺜُﻮﻥَ ﺭَﺑَّﻜُﻢْ ﻓَﭑﺳْﺘَﺠَﺎﺏَ ﻟَﻜُﻢْ ﺃَﻧِّﻰ ﻣُﻤِﺪُّﻛُﻢ ﺑِﺄَﻟْﻒٍ ﻣِّﻦَ ٱﻟْﻤَﻠَٰٓﺌِﻜَﺔِ ﻣُﺮْﺩِﻓِﻴﻦَ
നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് ഇസ്തിഗാസചെയ്ത (സഹായം തേടിയിരുന്ന) സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി.(ഖു൪ആന്‍ :8/9)
ﻓَﻤَﻦَّ ٱﻟﻠَّﻪُ ﻋَﻠَﻴْﻨَﺎ ﻭَﻭَﻗَﻰٰﻧَﺎ ﻋَﺬَاﺏَ ٱﻟﺴَّﻤُﻮﻡِ ﺇِﻧَّﺎ ﻛُﻨَّﺎ ﻣِﻦ ﻗَﺒْﻞُ ﻧَﺪْﻋُﻮﻩُ ۖ ﺇِﻧَّﻪُۥ ﻫُﻮَ ٱﻟْﺒَﺮُّ ٱﻟﺮَّﺣِﻴﻢُ
അതിനാല്‍ അല്ലാഹു നമുക്ക് അനുഗ്രഹം നല്‍കുകയും, രോമകൂപങ്ങളില്‍ തുളച്ചു കയറുന്ന നരകാഗ്നിയുടെ ശിക്ഷയില്‍ നിന്ന് അവന്‍ നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു.തീര്‍ച്ചയായും നാം മുമ്പേ അവനോട് പ്രാര്‍ത്ഥിക്കുന്നവരായിരുന്നു. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും.(ഖു൪ആന്‍ :52/27-28)
ۖ ﻓَﺈِﻣَّﺎ ﻳَﺄْﺗِﻴَﻨَّﻜُﻢ ﻣِّﻨِّﻰ ﻫُﺪًﻯ ﻓَﻤَﻦ ﺗَﺒِﻊَ ﻫُﺪَاﻯَ ﻓَﻼَ ﺧَﻮْﻑٌ ﻋَﻠَﻴْﻬِﻢْ ﻭَﻻَ ﻫُﻢْ ﻳَﺤْﺰَﻧُﻮﻥ
…എന്നിട്ട് എന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (ഖു൪ആന്‍ :2/38)
ﻓَﺈِﻣَّﺎ ﻳَﺄْﺗِﻴَﻨَّﻜُﻢ ﻣِّﻨِّﻰ ﻫُﺪًﻯ ﻓَﻤَﻦِ ٱﺗَّﺒَﻊَ ﻫُﺪَاﻯَ ﻓَﻼَ ﻳَﻀِﻞُّ ﻭَﻻَ ﻳَﺸْﻘَﻰٰ.ﻭَﻣَﻦْ ﺃَﻋْﺮَﺽَ ﻋَﻦ ﺫِﻛْﺮِﻯ ﻓَﺈِﻥَّ ﻟَﻪُۥ ﻣَﻌِﻴﺸَﺔً ﺿَﻨﻜًﺎ ﻭَﻧَﺤْﺸُﺮُﻩُۥ ﻳَﻮْﻡَ ٱﻟْﻘِﻴَٰﻤَﺔِ ﺃَﻋْﻤَﻰٰ
…എന്നാല്‍ എന്റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്റെ മാര്‍ഗദര്‍ശനം ആര് പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച് പോകുകയില്ല, കഷ്ടപ്പെടുകയുമില്ല. എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വരുന്നതുമാണ്.(ഖു൪ആന്‍ :20/123-124)
قال نبي(ص): تركت فيكم أمرين لن تضلو ماتمسكتم بهما كتاب الله وسنة رسوله
ﻭَﻣَﻦْ ﺃَﺿَﻞُّ ﻣِﻤَّﻦِ ٱﺗَّﺒَﻊَ ﻫَﻮَﻯٰﻩُ ﺑِﻐَﻴْﺮِ ﻫُﺪًﻯ ﻣِّﻦَ ٱﻟﻠَّﻪِ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻻَ ﻳَﻬْﺪِﻯ ٱﻟْﻘَﻮْﻡَ ٱﻟﻈَّٰﻠِﻤِﻴﻦ
….അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട് ? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല, തീര്‍ച്ച. (ഖു൪ആന്‍ :28/50)
kanzululoom.com