വളരെ ചിട്ടയായുള്ള സാമൂഹിക ജീവിതം പരിപാലിക്കുന്ന ജീവികളാണ് ഉറുമ്പുകൾ. മനുഷ്യനെപോലും അല്‍ഭുതപ്പെടുത്തുന്ന രീതിയിൽ ഉറുമ്പുകൾ സാമൂഹിക ജീവിതം ഐക്യത്തോടും, ചിട്ടയോടുംമുന്നോട്ട് കൊണ്ട് പോകുന്നു. ഇവയുടെ സൃഷ്ടിപ്പും പ്രവർത്തനങ്ങളും മഹാൽഭുതങ്ങൾ തന്നെയാണ്. 

 

വിശുദ്ധ ഖുർആനിലെ 27ാം അദ്ധ്യായത്തിന്റെ നാമം നംല് (ഉറുമ്പ്) എന്നാണ്. പ്രസ്തുത അദ്ധ്യായത്തിൽ 18ാം ആയത്തിൽ മാത്രമാണ് ഉറുമ്പുകളെ കുറിച്ച് പരാമർശമുള്ളത്. ഖുർആനിൽ തന്നെയും ഈയൊരു ആയത്തിൽ മാത്രമാണ് ഉറുമ്പിനെ കുറിച്ച് പരാമ൪ശിച്ചിട്ടുള്ളത്. ഈയൊരു ആയത്തില്‍ മനുഷ്യ൪ ഗ്രഹിച്ചിരിക്കേണ്ട് പല ഗുണപാഠങ്ങളുണ്ട്. ആദ്യമായി പ്രസ്തുത വചനം കാണുക:

 

حَتَّىٰٓ إِذَآ أَتَوْا۟ عَلَىٰ وَادِ ٱلنَّمْلِ قَالَتْ نَمْلَةٌ يَٰٓأَيُّهَا ٱلنَّمْلُ ٱدْخُلُوا۟ مَسَٰكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَٰنُ وَجُنُودُهُۥ وَهُمْ لَا يَشْعُرُونَ

 

അങ്ങനെ അവര്‍ ഉറുമ്പിന്‍ താഴ്‌വരയിലൂടെ ചെന്നപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്‍റെ സൈന്യങ്ങളും അവര്‍ ഓര്‍ക്കാത്ത വിധത്തില്‍ നിങ്ങളെ ചവിട്ടിതേച്ചു കളയാതിരിക്കട്ടെ. (ഖു൪ആന്‍:27/18)

 

സുലൈമാൻ നബി(അ) തന്റെ സൈന്യവുമായി സഞ്ചരിക്കുമ്പോഴുണ്ടായ സംഭവമാണ് ആയത്തിന്റെ സന്ദർഭം. അദ്ദേഹത്തിന്റെ സൈന്യത്തില്‍  മനുഷ്യരും ജിന്നുകളും പക്ഷികളും ഉണ്ടായിരുന്നു. അങ്ങനെ അവ൪ ഒരു ഉറുമ്പിന്‍ താഴ്‌വരയിലൂടെ ചെന്നപ്പോള്‍ ഒരു ഉറുമ്പ് മറ്റുള്ള ഉറുമ്പുകളോട് സുലൈമാനും അദ്ദേഹത്തിന്‍റെ സൈന്യങ്ങളും വരുന്നുണ്ടെന്നും അവര്‍ ഓര്‍ക്കാത്ത വിധത്തില്‍ നിങ്ങളെ ചവിട്ടിതേച്ചു കളയാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചു കൊള്ളുക എന്ന് പറയുന്നതാണ് ആയത്തിലെ ഉള്ളടക്കം. ഒരു പാട് ഗുണപാഠങ്ങൾ ഈ ഒരു സംഭവത്തിലുണ്ട്.

 

അല്ലാമാ മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉസൈമീൻ (റ) പറയുന്നു:

هذا النمل من جملة المخلوقات التي تعرف ربها وتعرف ما ينفعها وما يضرّها، على حسب ما رُكِّب فيها من هداية

ഈ ഉറുമ്പ് തന്റെ സ്രഷ്ടാവിന്റെ അറിഞ്ഞിട്ടുണ്ട്. അതിന് ബോധനം നൽകപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെയാണതിന് ഉപകാരമുള്ളത് , എന്തൊക്കെയാണ് ഉപദ്രവമുള്ളത് എന്നത് ഗ്രഹിച്ചിട്ടുണ്ട്.

 

ഈ പ്രപഞ്ചത്തിലെ ഓരോ ജീവിയിലും ഇതു കാണാം. അവക്ക് ആവശ്യമുളളതും അല്ലാത്തതും അവക്കു തിരിച്ചറിയാം ! അവരുടെ ജീവന് ഭീഷണിയുണ്ടാക്കുന്ന കാര്യങ്ങളും അവക്കറിയാം.! ഇതവ സ്വയം പഠിച്ചതല്ല. സ്രഷ്ടാവ് പഠിപ്പിച്ചതാണ്. 

 

അല്ലാമാ മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉസൈമീൻ (റഹി)  തുടരുന്നു:

﴿يَا أَيُّهَا النَّمْلُ﴾ نداء بعيد، مصدَّر بتنبيه ﴿يَا أَيُّهَا النَّمْلُ﴾؛ لأنه لو قالت: يا نملُ فقد يخفى

യാ അയ്യുഹന്നംലു – എന്നത് ഒരു ദൂരേക്ക് മുന്നറിയിപ്പിനുള്ള വിളിയാണ്. യാ നംലു എന്ന് മാത്രം വിളിച്ചാൽ ചിലപ്പോൾ കേൾക്കാതിരുന്നാലോ. 

 

തന്റെ വിളി എല്ലാവരും കേൾക്കട്ടെ എന്നു വിചാരിച്ച് അയ്യുഹാ എന്നു കൂടി കൂട്ടി ഉറക്കെ വിളിക്കുകയാണ് ഉറുമ്പിന്‍ നേതാവ്. അപകടം മണത്ത പ്രസ്തുത ഉറുമ്പ് താൻ മാത്രം രക്ഷപ്പെടട്ടെ എന്നു ചിന്തിക്കുന്നില്ല. മറ്റുള്ളവരും രക്ഷപ്പെടണം എന്ന ചിന്തയാണതിന്. ഇതില്‍ നമുക്കും പാഠമുണ്ട്.  സമൂഹം അപകടത്തിലാണെന്നറിഞ്ഞാൽ അക്കാര്യം ഏതു വിധേനയും സമൂഹത്തെ അറിയിക്കേണ്ട ബാധ്യത ഇത് ബോധ്യപ്പെടുത്തുന്നു. ആ പ്രവർത്തനത്തിൽ തന്നാൽ കഴിയുന്നത് ചെയ്യേണ്ടതുണ്ട്. ഞാനൊരു ഉറുമ്പ് വിളിച്ചു പറഞ്ഞാൽ ഈ താഴ് വരയിലുള്ള മുഴുവനുറുമ്പുകളും അതു കേൾക്കുമോ എന്നൊന്നും അത് ചിന്തിച്ചില്ലല്ലോ. സമൂഹത്തിലെ എതു നിസ്സാരനും ചിലപ്പോൾ അതുല്യ കാര്യങ്ങൾ കഴിഞ്ഞേക്കും. ഒരു പ്രബോധകന്റെ മനസ്സും ഇങ്ങനെ തന്നെയാണ് ഉണ്ടാവേണ്ടത്.

 

നിങ്ങളുടെ വീടുകളിലേക്ക് എന്ന പ്രയോഗം ശ്രദ്ധേയമാണ്. ഒരു അപകട മുന്നറിയിപ്പു് ലഭിച്ചാൽ അഭയ കേന്ദ്രങ്ങളിലേക്കും ഒളിസങ്കേതങ്ങളിലേക്കും കോട്ടകളിലേക്കും മനുഷ്യർ അഭയം തേടുന്നതിന് സമാനമാണിത് എന്ന് ഉസൈമീൻ (റഹി) വിശദീകരിക്കുന്നു. അതേപോലെ മുന്നറിയിപ്പ് എപ്പോഴും ശക്തമായ ഭാഷ തന്നെയാണ് വേണ്ടത്.

 

ഉസൈമീൻ (റഹി)  തുടരുന്നു : ليهلكنكم എന്നു പറയാതെ ليحطمنكم എന്ന് പറഞ്ഞത് മുന്നറിയിപ്പിലെ കാഠിന്യമാണ് അറിയിക്കുന്നത്. 

 

ഉപദേശത്തിന്റെ കൂടെ എപ്പോഴും ആ ഉപദേശം ധിക്കരിച്ചാലുണ്ടാവുന്ന ഭവിഷത്തും പറഞ്ഞു കൊടുക്കണം. അതാണ് ഈ കൊച്ചു ഉറുമ്പ് ചെയ്യുന്നത് ! എത്ര മാതൃകാപരം ! ഇക്കാലത്ത് പ്രത്യേകിച്ചും !
“അവർ ഓർക്കാതെ ” എന്ന പ്രയോഗത്തെ കുറിച്ച് ഉസൈമീൻ (റഹി)പറയുന്നു.

هذا اعتذار لسليمان وجوده

ഇത് സുലൈമാൻ നബിക്കും (അ)  അദ്ദേഹത്തിന്റെ സൈന്യത്തിനും ഒഴികഴിവ് നൽകലാണ്. 

 

നമുക്ക് വലിയ പാഠങ്ങൾ ഇതിലുണ്ട്. ആളുകളുടെ പ്രവർത്തനങ്ങളിൽ കുറ്റങ്ങൾ കാണുന്നതിനു മുമ്പ് ഒഴിവുകള്‍ ( عذر )കണ്ടെത്താൻ ശ്രമിക്കണം. ഈ ഉറുമ്പ് അതിനു നല്ല മാതൃകയാണ്. പ്രബോധകർക്കിതിൽ വലിയ പാഠമുണ്ട്.

 

ഈ ആയത്തിന്റെ 9 ഗുണപാഠങ്ങൾ  ഉസൈമീൻ (റ) വിശദീകരിച്ചിട്ടുണ്ട്. അതിൽ എട്ടാമത്തേത് ഇപ്രകാരമാണ്.

فصاحة هذه النملة ونصحها وذكاؤها.لأن الكلام الذى قالته يتضمن هذا كله

പ്രസ്തുത ഉറുമ്പിന്റെ ഭാഷാ ഭംഗിയും ഗുണകാംക്ഷാ ബോധവും കൂർമ ബുദ്ധിയും അത് സംസാരിച്ച ആ വാക്യത്തിൽ ഉൾ കൊണ്ടിട്ടുണ്ട്.

 

മേല്‍ പറഞ്ഞിട്ടുള്ള മൂന്ന് ഗുണങ്ങളും മുന്നറിയിപ്പുകാർക്ക് അഥവാ പ്രബോധകർക്ക് അത്യാവശ്യമാണ്. അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ച് ചിന്തിക്കുന്നവർക്ക് ഇത്തരം ഗുണപാഠങ്ങൾ പ്രയോജനം ചെയ്യും.

 

قُلِ ٱنظُرُوا۟ مَاذَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَمَا تُغْنِى ٱلْءَايَٰتُ وَٱلنُّذُرُ عَن قَوْمٍ لَّا يُؤْمِنُونَ

 

(നബിയേ,) പറയുക: ആകാശങ്ങളിലും ഭൂമിയിലും എന്തൊക്കെയാണുള്ളതെന്ന് നിങ്ങള്‍ നോക്കുവിന്‍. വിശ്വസിക്കാത്ത ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളും താക്കീതുകളും എന്തുഫലം ചെയ്യാനാണ്‌?(ഖു൪ആന്‍:10/101)

 

ഹദീസുകളില്‍ വന്നിട്ടുള്ള മറ്റൊരു സംഭവം കാണുക:

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: خرج سليمان عليه السلام يستقي، فرأى نملةً مستلقيَةً على ظهرها، رافعةً قوائمَها إلى السماء، تقول: اللهم، إنا خَلْقٌ مِن خلقِك، ليس بنا غنًى عن سُقيَاك، فقال لهم سليمان: ارجعوا؛ فقد سُقيتُم بدعوة غيركم

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: സുലൈമാന്‍ നബി(അ)  മഴക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പുറപ്പെടുകയുണ്ടായി. അപ്പോള്‍ ഒരു ഉറുമ്പ് മലര്‍ന്ന് കിടന്ന് അതിന്റെ കാലുകള്‍ ആകാശത്തിന് നേരെ പൊക്കിപ്പിടിച്ചുകൊണ്ട് ഇങ്ങിനെ പറയുന്നതായി അദ്ദേഹം കണ്ടു: ‘അല്ലാഹുവേ, ഞങ്ങളും നിന്റെ സൃഷ്ടികള്‍ തന്നെ. ഞങ്ങള്‍ക്ക് നീ വെള്ളം കുടിക്കുവാന്‍ തരാതെ ഞങ്ങള്‍ക്ക് നിവൃത്തിയില്ല’.അപ്പോള്‍ അദ്ദേഹം (കൂടെയുള്ളവരോട്) പറഞ്ഞു: ‘നിങ്ങള്‍ക്കു മടങ്ങാം. മറ്റുള്ളവരുടെ പ്രാര്‍ത്ഥനമൂലം നിങ്ങള്‍ക്ക് വെള്ളം കിട്ടിപ്പോയി’. (അഹ്മദ്)

 

ഉറുമ്പും ഒരു പ്രവാചകനും

عَنْ سَعِيدِ بْنِ الْمُسَيَّبِ، وَأَبِي، سَلَمَةَ أَنَّ أَبَا هُرَيْرَةَ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ قَرَصَتْ نَمْلَةٌ نَبِيًّا مِنَ الأَنْبِيَاءِ، فَأَمَرَ بِقَرْيَةِ النَّمْلِ فَأُحْرِقَتْ، فَأَوْحَى اللَّهُ إِلَيْهِ أَنْ قَرَصَتْكَ نَمْلَةٌ أَحْرَقْتَ أُمَّةً مِنَ الأُمَمِ تُسَبِّحُ اللَّهِ.‏”‏‏‏

അബൂഹുറൈറ(റ)പറയുന്നു: നബി ﷺ ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു : ഒരിക്കൽ ഒരു പ്രവാചകനെ ഒരു ഉറുമ്പ് കടിച്ചു. അപ്പോൾ അദ്ദേഹം ഉറുമ്പുകൾ താമസിക്കുന്ന പുറ്റ് ഒന്നടങ്കം ചുട്ടു കരിക്കാൻ കല്പിച്ചു. അപ്പോൾ അല്ലാഹു അദ്ദേഹത്തിന് വഹ്‌യ് നൽകി : “ഒരു ഉറുമ്പ് കടിച്ചതിന്റെ പേരിൽ അല്ലാഹുവിനെ പ്രകീർത്തനം ചെയ്യുന്ന ഒരു സമൂഹത്തെ താങ്കൾ കരിച്ചുകളഞ്ഞുവോ?” (ബുഖാരി:3019)

 

അനുബന്ധം

 

1.ഈ ശരീഅത്തില്‍ തീ കൊണ്ട് ശിക്ഷിക്കാന്‍ പാടുള്ളതല്ല.

عَنْ  عَبْدِ اللَّهِ …….. وَرَأَى قَرْيَةَ نَمْلٍ قَدْ حَرَّقْنَاهَا فَقَالَ ‏”‏ مَنْ حَرَّقَ هَذِهِ ‏”‏ ‏.‏ قُلْنَا نَحْنُ ‏.‏ قَالَ ‏”‏ إِنَّهُ لاَ يَنْبَغِي أَنْ يُعَذِّبَ بِالنَّارِ إِلاَّ رَبُّ النَّارِ ‏”‏ ‏.‏

അബ്ദില്ലാഹിബ്നു മസ്ഊദില്‍(റ)  നിന്ന് നിവേദനം: ………… ഞങ്ങള്‍ കരിച്ച് കളഞ്ഞിരുന്ന ഒരു ഉറുമ്പിന്‍ സമൂഹത്തെ നബി(സ്വ) കണ്ടു.  നബി(സ്വ) ചോദിച്ചു : ആരാണ് (ഉറുമ്പിന്‍ സമൂഹത്തെ) ഇങ്ങനെ കരിച്ചത് ? തീ കൊണ്ട് ശിക്ഷിക്കാന്‍ ആ൪ക്കും അനുവാദമില്ല, തീയുടെ റബ്ബിനല്ലാതെ (അഥവാ അല്ലാഹുവിനല്ലാതെ). (അബൂദാവൂദ്:2675 – സ്വഹീഹ് അല്‍ബാനി) 

 

2.ദ്രോഹം ചെയ്യുന്ന ഉറുമ്പുകളെയല്ലാതെ കൊല്ലാന്‍ പാടില്ല

عَنِ ابْنِ عَبَّاسٍ، قَالَ إِنَّ النَّبِيَّ صلى الله عليه وسلم نَهَى عَنْ قَتْلِ أَرْبَعٍ مِنَ الدَّوَابِّ النَّمْلَةُ وَالنَّحْلَةُ وَالْهُدْهُدُ وَالصُّرَدُ ‏

ഇബനു അബ്ബാസില്‍(റ) നിന്ന് നിവേദനം:അദ്ദേഹം പറയുന്നു : നാല് ജീവികളെ കൊല്ലുന്നതില്‍ നിന്നും നബി ﷺ ഞങ്ങളെ വിലക്കിയിരിക്കുന്നു. (അബൂദാവൂദ്:5267 – സ്വഹീഹ് അല്‍ബാനി)

 

 

3.എല്ലാ ജീവികളും അല്ലാഹുവിനെ തസ്ബീഹ് ചൊല്ലിക്കൊണ്ടിരിക്കും.

 

تُسَبِّحُ لَهُ ٱلسَّمَٰوَٰتُ ٱلسَّبْعُ وَٱلْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَىْءٍ إِلَّا يُسَبِّحُ بِحَمْدِهِۦ وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُۥ كَانَ حَلِيمًا غَفُورًا

 

ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് (അവന്‍റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.(ഖു൪ആന്‍:17/44)

 

4.ശിക്ഷാ നടപടിയില്‍ അനീതി കാണിക്കാനോ കുറ്റം ചെയ്യാത്തവ൪ ശിക്ഷിക്കപ്പെടാനോ പാടില്ല.
     
kanzululoom.com        

Leave a Reply

Your email address will not be published. Required fields are marked *