മനുഷ്യരെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്നതിന് വേണ്ടിയാണ്.
ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.(ഖു൪ആന്‍ :51/56)
എന്നാല്‍ മനുഷ്യരില്‍ കുറച്ച് ആളുകള്‍ മാത്രമാണ് അല്ലാഹുവിനെ മാത്രം ആരാധിക്കുന്നത്. അധികമാളുകളും അല്ലാഹുവിനോടൊപ്പമോ അല്ലാതെയോ അല്ലാഹു അല്ലാത്തവരെ ആരാധിച്ചു കൊണ്ടിരിക്കുന്നു. പ്രവാചകന്‍മാ൪, പുണ്യവാളന്‍മാ൪ തുടങ്ങി ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ പലരേയും ആളുകള്‍ ആരാധിച്ച് കൊണ്ടിരിക്കുന്നു. അല്ലാഹു അല്ലാത്ത മറ്റ് ആരാധ്യന്‍മാരൊന്നും ആരാധിക്കപ്പെടാന്‍ യോഗ്യതയും അ൪ഹതയും ഇല്ലാത്തവരാണെന്ന് അല്ലാഹു വിശുദ്ധ ഖു൪ആനിലുടനീളം ഉണ൪ത്തിയിട്ടുണ്ട്. അവ൪ ആരാധിക്കപ്പെടാന്‍ പാടില്ലാത്തതിന്റെ കാരണങ്ങളും അല്ലാഹു വിശദീകരിച്ചിട്ടുണ്ട്. ആ ആരാധ്യന്‍മാരുടെ ന്യൂനതകളും ആ വിഷയത്തില്‍ അല്ലാഹുവിനുള്ള ഗുണങ്ങളും എന്താണെന്ന് ആളുകള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ആളുകള്‍ അല്ലാഹു അല്ലാത്തവരെ ആരാധിക്കുമായിരുന്നില്ല. അവ൪ ആരാധിക്കപ്പെടാന്‍ പാടില്ലാത്തതിന്റെ കാരണങ്ങളില്‍ ചിലത് താഴെ ചേ൪ക്കുന്നു.
1. അവ൪ സൃഷ്ടാവല്ല, സൃഷ്ടികള്‍ മാത്രമാണ്.
وَٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ لَا يَخْلُقُونَ شَيْـًٔا وَهُمْ يُخْلَقُونَ
അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്. (ഖു൪ആന്‍:16/20)
أَيُشْرِكُونَ مَا لَا يَخْلُقُ شَيْـًٔا وَهُمْ يُخْلَقُونَ
അവര്‍ പങ്കുചേര്‍ക്കുന്നത് യാതൊന്നും സൃഷ്ടിക്കാത്തവരെയാണോ? അവര്‍ (ആ ആരാധ്യര്‍) തന്നെ സൃഷ്ടിച്ചുണ്ടാക്കപ്പെടുന്നവരുമാണ്. (ഖു൪ആന്‍:7/191)
هَٰذَا خَلْقُ ٱللَّهِ فَأَرُونِى مَاذَا خَلَقَ ٱلَّذِينَ مِن دُونِهِۦ ۚ بَلِ ٱلظَّٰلِمُونَ فِى ضَلَٰلٍ مُّبِينٍ
ഇതൊക്കെ അല്ലാഹുവിന്‍റെ സൃഷ്ടിയാകുന്നു. എന്നാല്‍ അവന്നു പുറമെയുള്ളവര്‍ സൃഷ്ടിച്ചിട്ടുള്ളത് എന്താണെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ. അല്ല, അക്രമകാരികള്‍ വ്യക്തമായ വഴികേടിലാകുന്നു. (ഖു൪ആന്‍:31/11)
يَٰٓأَيُّهَا ٱلنَّاسُ ضُرِبَ مَثَلٌ فَٱسْتَمِعُوا۟ لَهُۥٓ ۚ إِنَّ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ لَن يَخْلُقُوا۟ ذُبَابًا وَلَوِ ٱجْتَمَعُوا۟ لَهُۥ ۖ وَإِن يَسْلُبْهُمُ ٱلذُّبَابُ شَيْـًٔا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ ٱلطَّالِبُ وَٱلْمَطْلُوبُ
മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ. (ഖു൪ആന്‍:22/73)
قُلْ أَرَءَيْتُمْ شُرَكَآءَكُمُ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ أَرُونِى مَاذَا خَلَقُوا۟ مِنَ ٱلْأَرْضِ أَمْ لَهُمْ شِرْكٌ فِى ٱلسَّمَٰوَٰتِ
നീ പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന നിങ്ങളുടെ പങ്കാളികളെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ എന്തൊന്നാണവര്‍ സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരിക. അതല്ല, ആകാശങ്ങളില്‍ അവര്‍ക്ക് വല്ല പങ്കുമുണ്ടോ? …. (ഖു൪ആന്‍:35/40)
സൃഷ്ടാവല്ലാത്ത, സൃഷ്ടികള്‍ മാത്രമായവ൪ ആരാധിക്കപ്പെടുന്നതിന് അ൪ഹരല്ല. എന്നാല്‍ യഥാത്ഥ ആരാധ്യനായ അല്ലാഹുവോ അവന്‍ സൃഷ്ടാവാണ്. അതുകൊണ്ടുതന്നെ അവന്‍ ആരാധിക്കപ്പെടാന്‍ അ൪ഹതയുള്ളവനാണ്.
ٱللَّهُ خَٰلِقُ كُلِّ شَىْءٍ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ وَكِيلٌ
അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവന്‍ എല്ലാ വസ്തുക്കളുടെ മേലും കൈകാര്യകര്‍ത്താവുമാകുന്നു. (ഖു൪ആന്‍:39/62)
ذَٰلِكُمُ ٱللَّهُ رَبُّكُمْ ۖ لَآ إِلَٰهَ إِلَّا هُوَ ۖ خَٰلِقُ كُلِّ شَىْءٍ فَٱعْبُدُوهُ ۚ وَهُوَ عَلَىٰ كُلِّ شَىْءٍ وَكِيلٌ
അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകല കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു. (ഖു൪ആന്‍:6/102)
2. അവ൪ അല്ലാഹുവിന്റെ അടിമകളാണ്
إِنَّ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ عِبَادٌ أَمْثَالُكُمْ ۖ فَٱدْعُوهُمْ فَلْيَسْتَجِيبُوا۟ لَكُمْ إِن كُنتُمْ صَٰدِقِينَ
തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസന്‍മാര്‍ മാത്രമാണ്. എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളാണെങ്കില്‍. (ഖു൪ആന്‍:7/194)
അല്ലാഹുവിന്റെ അടിമകള്‍ ആരാധിക്കപ്പെടുന്നതിന് അ൪ഹരല്ല. എന്നാല്‍ എല്ലാത്തിന്റെയും രക്ഷിതാവായ അല്ലാഹു ആരാധിക്കപ്പെടാന്‍ അ൪ഹതയുള്ളവനാണ്.
وَهُوَ رَبُّ كُلِّ شَىْءٍ ۚ
അവന്‍(അല്ലാഹു) മുഴുവന്‍ വസ്തുക്കളുടെയും രക്ഷിതാവാണ്. (ഖു൪ആന്‍:6/164)
3. അവ൪ യാതൊന്നും ഉടമപ്പെടുത്തുന്നില്ല
قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِ ٱللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُۥ مِنْهُم مِّن ظَهِيرٍ
പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന് സഹായിയായി ആരുമില്ല. (ഖു൪ആന്‍:34/22)
وَٱلَّذِينَ تَدْعُونَ مِن دُونِهِۦ مَا يَمْلِكُونَ مِن قِطْمِيرٍ
അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല. (ഖു൪ആന്‍:35/13)
അൽപമാകട്ടെ അധികമാകട്ടെ യാതൊന്നും ഉടമപ്പെടുത്തുന്നില്ല. ഏറ്റവും നിസ്സാരമായ ഈത്തപ്പനക്കുരുവിന്റെ പാടപോലും അവരുടെ കൈവശം ഇല്ല എന്ന് പറയുമ്പോൾ യാതൊന്നും അവരുടെ ഉടമസ്ഥതയിൽ ഇല്ല എന്നർഥം. അപ്പോൾ എങ്ങനെയാണ് ആകാശഭൂമിയിൽ ഒന്നും ഉടമപ്പെടുത്താത്തവരെ വിളിച്ച് പ്രാർഥിക്കുന്നത്? (തഫ്സീറുസ്സഅ്ദി)
أَمِ ٱتَّخَذُوا۟ مِن دُونِ ٱللَّهِ شُفَعَآءَ ۚ قُلْ أَوَلَوْ كَانُوا۟ لَا يَمْلِكُونَ شَيْـًٔا وَلَا يَعْقِلُونَ
അതല്ല, അല്ലാഹുവിനു പുറമെ അവര്‍ ശുപാര്‍ശക്കാരെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അവര്‍ (ശുപാര്‍ശക്കാര്‍) യാതൊന്നും അധീനപ്പെടുത്തുകയോ ചിന്തിച്ചു മനസ്സിലാക്കുകയോ ചെയ്യുന്നില്ലെങ്കില്‍ പോലും (അവരെ ശുപാര്‍ശക്കാരാക്കുകയോ?) (ഖു൪ആന്‍:39/43)
യാതൊന്നും ഉടമപ്പെടുത്താത്തവരല്ല, സകലകാര്യങ്ങളെയും ഉടമപ്പെടുത്തുന്ന അല്ലാഹുവാണ് ആരാധിക്കപ്പെടേണ്ടത്.
4. അവ൪ക്ക് സഹായിക്കാന്‍ സാധിക്കുകയില്ല
وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةً لَّعَلَّهُمْ يُنصَرُونَ ﴿٧٤﴾ لَا يَسْتَطِيعُونَ نَصْرَهُمْ وَهُمْ لَهُمْ جُندٌ مُّحْضَرُونَ ﴿٧٥﴾
തങ്ങള്‍ക്ക് സഹായം ലഭിക്കുവാന്‍ വേണ്ടി അല്ലാഹുവിന് പുറമെ പല ദൈവങ്ങളേയും അവര്‍ സ്വീകരിച്ചിരിക്കുന്നു. അവരെ സഹായിക്കാന്‍ അവര്‍ക്ക് (ദൈവങ്ങള്‍ക്ക്) സാധിക്കുകയില്ല. അവര്‍ അവര്‍ക്ക് (ദൈവങ്ങള്‍ക്ക്) വേണ്ടി സജ്ജീകരിക്കപ്പെട്ട പട്ടാളമാകുന്നു. (ഖു൪ആന്‍:36/74-75)
ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ സഹായവും ശിപാർശയും പ്രതീക്ഷിച്ച് ആരാധ്യന്മാരായി സ്വീകരിച്ചതിന്റെ നിരർഥകതയാണ് ഇവിടെ പറയുന്നത്. അവർ അങ്ങേയറ്റം ദുർബലരാണ്. {അവരെ സഹായിക്കാൻ അവർക്ക് സാധിക്കുകയില്ല} അവരെത്തന്നെയും സഹായിക്കാൻ അവർക്ക് സാധിക്കുകയില്ല. അവർക്ക് സ്വന്തത്തെ സഹായിക്കാനാവില്ലെങ്കിൽ അവരെങ്ങനെയാണ് മറ്റുള്ളവരെ സഹായിക്കുന്നത്? എതു സഹായത്തിനും രണ്ട് നിബന്ധനകളുണ്ട്; അത് ചെയ്യാൻ കഴിയുക, അതിന് ശേഷിയുണ്ടാവുക. ഇനി സഹായിക്കാൻ കഴിയുമെങ്കിൽ, തന്റെ ആരാധകനെ സഹായിക്കണോ വേണ്ടയോ എന്നതാണ്. ഇനി സഹായിക്കാൻ കഴിവില്ലെങ്കിലോ, രണ്ട് കാര്യവും ഒഴിവാക്കപ്പെടും. (തഫ്സീറുസ്സഅ്ദി)
5.സ്വദേഹങ്ങള്‍ക്ക് തന്നെ സഹായം ചെയ്യാന്‍ കഴിയാത്തവരാണവ൪
وَٱلَّذِينَ تَدْعُونَ مِن دُونِهِۦ لَا يَسْتَطِيعُونَ نَصْرَكُمْ وَلَآ أَنفُسَهُمْ يَنصُرُونَ
അവന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്കൊന്നും നിങ്ങളെ സഹായിക്കാന്‍ സാധിക്കുകയില്ല. സ്വദേഹങ്ങള്‍ക്ക് തന്നെയും അവര്‍ സഹായം ചെയ്യുകയില്ല. (ഖു൪ആന്‍:7/197)
أَمْ لَهُمْ ءَالِهَةٌ تَمْنَعُهُم مِّن دُونِنَا ۚ لَا يَسْتَطِيعُونَ نَصْرَ أَنفُسِهِمْ وَلَا هُم مِّنَّا يُصْحَبُونَ
അതല്ല, നമുക്ക് പുറമെ അവരെ സംരക്ഷിക്കുന്ന വല്ല ദൈവങ്ങളും അവര്‍ക്കുണ്ടോ? സ്വദേഹങ്ങള്‍ക്ക് തന്നെ സഹായം ചെയ്യാന്‍ അവര്‍ക്ക് (ദൈവങ്ങള്‍ക്ക്) സാധിക്കുകയില്ല. നമ്മുടെ ഭാഗത്ത് നിന്നും അവര്‍ തുണക്കപ്പെടുകയുമില്ല. (ഖു൪ആന്‍:21/43)
ആരെയും സഹായിക്കാന്‍ കഴിവില്ലാത്ത, സ്വദേഹങ്ങള്‍ക്ക് തന്നെയും സഹായം ചെയ്യാന്‍ കഴിയാത്തവരല്ല ആരാധിക്കപ്പെടേണ്ടത്. എല്ലാവരെയും സഹായിക്കാന്‍ കഴിവുള്ള അല്ലാഹുവാണ് ആരാധിക്കപ്പെടേണ്ടത്.
وَكَفَىٰ بِٱللَّهِ وَلِيًّا وَكَفَىٰ بِٱللَّهِ نَصِيرًا
നിങ്ങള്‍ക്ക് രക്ഷകനായി അല്ലാഹു മതി, സഹായിയായും അല്ലാഹു തന്നെ മതി. (ഖു൪ആന്‍:4/45)
6.ഉപകാരമോ, ഉപദ്രവമോ ചെയ്യാന്‍ കഴിവില്ലാത്തവരാണവ൪
قَالَ أَفَتَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُكُمْ شَيْـًٔا وَلَا يَضُرُّكُمْ
അദ്ദേഹം (ഇബ്രാഹിം നബി) പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ? (ഖു൪ആന്‍:21/66)
وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُهُمْ وَلَا يَضُرُّهُمْ ۗ وَكَانَ ٱلْكَافِرُ عَلَىٰ رَبِّهِۦ ظَهِيرًا
അല്ലാഹുവിന് പുറമെ അവര്‍ക്ക് ഉപകാരമുണ്ടാക്കുകയോ ഉപദ്രവമുണ്ടാക്കുകയോ ചെയ്യാത്തതിനെ അവര്‍ ആരാധിക്കുന്നു. സത്യനിഷേധി തന്‍റെ രക്ഷിതാവിനെതിരെ (ദുശ്ശക്തികള്‍ക്ക്) പിന്തുണ നല്‍കുന്നവനായിരിക്കുന്നു. (ഖു൪ആന്‍:25/55)
يَدْعُوا۟ مِن دُونِ ٱللَّهِ مَا لَا يَضُرُّهُۥ وَمَا لَا يَنفَعُهُۥ ۚ ذَٰلِكَ هُوَ ٱلضَّلَٰلُ ٱلْبَعِيدُ
അല്ലാഹുവിന് പുറമെ അവന്ന് ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത വസ്തുക്കളെ അവന്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നു. അതു തന്നെയാണ് വിദൂരമായ വഴികേട്. (ഖു൪ആന്‍:22/12)
وَلَا تَدْعُ مِن دُونِ ٱللَّهِ مَا لَا يَنفَعُكَ وَلَا يَضُرُّكَ ۖ فَإِن فَعَلْتَ فَإِنَّكَ إِذًا مِّنَ ٱلظَّٰلِمِينَ
അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ത്ഥിക്കരുത്. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും. (ഖു൪ആന്‍:10/106)
قُلْ أَتَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَمْلِكُ لَكُمْ ضَرًّا وَلَا نَفْعًا ۚ وَٱللَّهُ هُوَ ٱلسَّمِيعُ ٱلْعَلِيمُ
(നബിയേ) പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖു൪ആന്‍:5/76)
قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِهِۦ فَلَا يَمْلِكُونَ كَشْفَ ٱلضُّرِّ عَنكُمْ وَلَا تَحْوِيلًا
(നബിയേ) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല. (ഖു൪ആന്‍:17/56)
قُلْ أَنَدْعُوا۟ مِن دُونِ ٱللَّهِ مَا لَا يَنفَعُنَا وَلَا يَضُرُّنَا
(നബിയെ) പറയുക: അല്ലാഹുവിന് പുറമെ ഞങ്ങള്‍ക്ക് ഉപകാരമോ, ഉപദ്രവമോ ചെയ്യാന്‍ കഴിവില്ലാത്തതിനെ ഞങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുകയോ? (ഖു൪ആന്‍:6/71)
وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِ ۚ قُلْ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعْلَمُ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ ۚ سُبْحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشْرِكُونَ
അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.(ഖു൪ആന്‍:10/18)
ഉപകാരമോ, ഉപദ്രവമോ ചെയ്യാന്‍ കഴിവില്ലാത്തവ൪ ആരാധിക്കപ്പെടുന്നതിന് അ൪ഹരല്ല. എല്ലാ ഉപകാരങ്ങളുടെയും, ഉപദ്രവങ്ങളുടെയും ഉടമസ്ഥനായ അല്ലാഹുവാണ് ആരാധിക്കപ്പെടേണ്ടത്.
7.ശുപാർശ അധീനപ്പെടുത്തുന്നില്ല
وَلَا يَمْلِكُ ٱلَّذِينَ يَدْعُونَ مِن دُونِهِ ٱلشَّفَٰعَةَ إِلَّا مَن شَهِدَ بِٱلْحَقِّ وَهُمْ يَعْلَمُونَ
അവന്നു പുറമെ ഇവര്‍ ആരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ശുപാര്‍ശ അധീനപ്പെടുത്തുന്നില്ല; അറിഞ്ഞു കൊണ്ടു തന്നെ സത്യത്തിന് സാക്ഷ്യം വഹിച്ചവരൊഴികെ. (ഖു൪ആന്‍:43/86)
അല്ലാഹുവിന് പുറമെ അവർ വിളിച്ചു പ്രാർഥിക്കുന്ന പ്രവാചകന്മാർ, മലക്കുകൾ മറ്റു ജീവികൾക്കൊന്നും അവന്റെ അനുമതിയില്ലാതെ അവൻ തൃപ്തിപ്പെടാതെ ശുപാർശ ചെയ്യാനാവില്ല. (തഫ്സീറുസ്സഅ്ദി)
അല്ലാഹു അല്ലാത്ത ആരാധ്യന്മാര്‍ക്ക് തങ്ങളുടെ ആരാധകന്മാര്‍ക്കുവേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്‌വാനോ, സ്വാധീനം ചെലുത്തുവാനോ സാധിക്കുന്നതല്ല. പക്ഷേ, തൗഹീദിനെപ്പറ്റി ബോധപൂര്‍വ്വം അറിഞ്ഞുകൊണ്ട് അതിനു സാക്ഷ്യംവഹിച്ചിരുന്ന ഈസാ നബി (عليه السلام), ഉസൈര്‍ (عليه السلام), മലക്കുകള്‍ മുതലായവര്‍ അതില്‍നിന്നു ഒഴിവാകുന്നു. (അമാനി തഫ്സീര്‍)
8. അവ൪ കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്തവരാണ്.
إِذْ قَالَ لِأَبِيهِ يَٰٓأَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِى عَنكَ شَيْـًٔا
അദ്ദേഹം (ഇബ്രാഹിം നബി) തന്‍റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ പിതാവേ, കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു.? (ഖു൪ആന്‍:19/42)
കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്തവരല്ല ആരാധിക്കപ്പെടേണ്ടത്. എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്ന അല്ലാഹുവാണ് ആരാധിക്കപ്പെടേണ്ടത്..
وَهُوَ ٱلسَّمِيعُ ٱلْبَصِيرُ
അവന്‍(അല്ലാഹു) എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു. (ഖു൪ആന്‍:42/11)
9. അവ൪ ഉപജീവനം അധീനമാക്കുന്നില്ല.
إِنَّ ٱلَّذِينَ تَعْبُدُونَ مِن دُونِ ٱللَّهِ لَا يَمْلِكُونَ لَكُمْ رِزْقًا فَٱبْتَغُوا۟ عِندَ ٱللَّهِ ٱلرِّزْقَ وَٱعْبُدُوهُ وَٱشْكُرُوا۟ لَهُۥٓ ۖ إِلَيْهِ تُرْجَعُونَ
………… അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നത് ആരെയാണോ അവര്‍ നിങ്ങള്‍ക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കല്‍ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്. (ഖു൪ആന്‍:29/17)
وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَمْلِكُ لَهُمْ رِزْقًا مِّنَ ٱلسَّمَٰوَٰتِ وَٱلْأَرْضِ شَيْـًٔا وَلَا يَسْتَطِيعُونَ
ആകാശങ്ങളില്‍ നിന്നോ ഭൂമിയില്‍ നിന്നോ അവര്‍ക്ക് വേണ്ടി യാതൊരു ഭക്ഷണവും അധീനപ്പെടുത്തികൊടുക്കാത്തവരും, (യാതൊന്നിനും) കഴിയാത്തവരുമായിട്ടുള്ളവരെയാണ് അല്ലാഹുവിന് പുറമെ അവര്‍ ആരാധിക്കുന്നത്. (ഖു൪ആന്‍:16/73)
ഒരാള്‍ക്ക് പോലും ഉപജീവനം നല്‍കാത്തവരല്ല,, ഈ ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും ഉപജീവനം നല്‍കുന്ന അല്ലാഹുവാണ് ആരാധിക്കപ്പെടേണ്ടത്..
ﺇِﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟﺮَّﺯَّاﻕُ ﺫُﻭ ٱﻟْﻘُﻮَّﺓِ ٱﻟْﻤَﺘِﻴﻦُ
തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും.(ഖു൪ആന്‍:51/58)
10. യാതൊന്നിലും തീര്‍പ്പുകല്‍പിക്കുവാന്‍ കഴിവില്ലാത്തവ൪
وَٱللَّهُ يَقْضِى بِٱلْحَقِّ ۖ وَٱلَّذِينَ يَدْعُونَ مِن دُونِهِۦ لَا يَقْضُونَ بِشَىْءٍ ۗ إِنَّ ٱللَّهَ هُوَ ٱلسَّمِيعُ ٱلْبَصِيرُ
അല്ലാഹു സത്യപ്രകാരം തീര്‍പ്പുകല്‍പിക്കുന്നു. അവന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരാകട്ടെ യാതൊന്നിലും തീര്‍പ്പുകല്‍പിക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും കണ്ടറിയുന്നവനും. (ഖു൪ആന്‍:40/20)
യാതൊന്നിനും തീര്‍പ്പുകല്‍പിക്കുവാന്‍ കഴിവില്ലാത്തവരല്ല, സകല കാര്യങ്ങളിലും സത്യപ്രകാരം തീര്‍പ്പുകല്‍പിക്കുന്ന അല്ലാഹുവാണ് ആരാധിക്കപ്പെടേണ്ടത്.
11. അവ൪ പ്രാ൪ത്ഥന കേള്‍ക്കുകയോ അതിന് ഉത്തരം നല്‍കുകയോ ചെയ്യുകയില്ല.
لَهُۥ دَعْوَةُ ٱلْحَقِّ ۖ وَٱلَّذِينَ يَدْعُونَ مِن دُونِهِۦ لَا يَسْتَجِيبُونَ لَهُم بِشَىْءٍ إِلَّا كَبَٰسِطِ كَفَّيْهِ إِلَى ٱلْمَآءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَٰلِغِهِۦ ۚ وَمَا دُعَآءُ ٱلْكَٰفِرِينَ إِلَّا فِى ضَلَٰلٍ
അവനോടുള്ളത് (അല്ലാഹുവിനോടുള്ളത്) മാത്രമാണ് ന്യായമായ പ്രാര്‍ത്ഥന. അവന് പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്‍റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്‍റെ ഇരുകൈകളും അതിന്‍റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു. (ഖു൪ആന്‍:13/14)
وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَٰمَةِ وَهُمْ عَن دُعَآئِهِمْ غَٰفِلُونَ
അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. (ഖു൪ആന്‍:46/5)
إِن تَدْعُوهُمْ لَا يَسْمَعُوا۟ دُعَآءَكُمْ وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْ ۖ وَيَوْمَ ٱلْقِيَٰمَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ
നിങ്ങളവരോട് പ്രാർത്ഥിച്ചാൽ നിങ്ങളുടെ പ്രാർത്ഥന അവർ കേൾക്കുകയില്ല. ഇനി കേട്ടാൽ തന്നെ അവർ നിങ്ങൾക്കുത്തരം നൽകുന്നതല്ല. നിങ്ങൾ ചെയ്ത ഈ ശിർക്കിനെ അവർ അന്ത്യദിനത്തിൽ നിഷേധിക്കുകയും ചെയ്യും. (ഖു൪ആന്‍:35/14)
(നിങ്ങൾ അവരോട് പ്രാർഥിക്കുന്ന പക്ഷം അവർ നിങ്ങളുടെ പ്രാർഥന കേൾക്കുകയില്ല) കാരണം അവർ ജീവനില്ലാത്തവരോ മരിച്ചവരോ ആല്ലെങ്കിൽ തങ്ങളുടെ രക്ഷിതാവിനെ അനുസരിക്കുന്നതിൽ വ്യാപൃതരായ മലക്കുകളോ ആണ്. (അവർ കേട്ടാലും) കേൾക്കുമെന്ന് സങ്കൽപിച്ചാൽ തന്നെയും (നിങ്ങൾക്കവർ ഉത്തരം നൽകുന്നതല്ല). കാരണം അവർ ഒന്നും ഉടമപ്പെടുത്തുന്നില്ല. (തഫ്സീറുസ്സഅ്ദി)
പ്രാ൪ത്ഥന കേള്‍ക്കുകയോ അതിന് ഉത്തരം നല്‍കുകയോ ചെയ്യാന്‍ കഴിവില്ലാത്തവ൪ ആരാധിക്കപ്പെടുന്നതിന് അ൪ഹരല്ല. പ്രാ൪ത്ഥന കേള്‍ക്കുകയും അതിന് ഉത്തരം നല്‍കുകയും ചെയ്യുന്ന അല്ലാഹുവാണ് ആരാധിക്കപ്പെടേണ്ടത്.
هُنَالِكَ دَعَا زَكَرِيَّا رَبَّهُۥ ۖ قَالَ رَبِّ هَبْ لِى مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ ٱلدُّعَآءِ
അവിടെ വെച്ച് സകരിയ്യ തന്‍റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിച്ചു: എന്‍റെ രക്ഷിതാവേ, എനിക്ക് നീ നിന്‍റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു. (ഖു൪ആന്‍:3/38)
ﻭَﻗَﺎﻝَ ﺭَﺑُّﻜُﻢُ ٱﺩْﻋُﻮﻧِﻰٓ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ ۚ ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺴْﺘَﻜْﺒِﺮُﻭﻥَ ﻋَﻦْ ﻋِﺒَﺎﺩَﺗِﻰ ﺳَﻴَﺪْﺧُﻠُﻮﻥَ ﺟَﻬَﻨَّﻢَ ﺩَاﺧِﺮِﻳﻦَ
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്, തീര്‍ച്ച.(ഖു൪ആന്‍ : 40/60)
12. അവര്‍ മരിച്ചവരാണ്
أَمْوَٰتٌ غَيْرُ أَحْيَآءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
അവര്‍ (പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍) മരിച്ചവരാണ്. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല. (ഖു൪ആന്‍:16/21)
فَإِنَّكَ لَا تُسْمِعُ الْمَوْتَىٰ وَلَا تُسْمِعُ الصُّمَّ الدُّعَاءَ إِذَا وَلَّوْا مُدْبِرِينَ
എന്നാൽ മരിച്ചവരെ നിനക്ക് കേൾപ്പിക്കാൻ സാധിക്കില്ല, തീർച്ച. ബധിരൻമാർ പിന്നോക്കം തിരിഞ്ഞു പോയാൽ അവരെ വിളി കേൾപ്പിക്കാനും നിനക്ക് സാധിക്കില്ല.” (ഖു൪ആന്‍:30/52)
وَمَا يَسْتَوِي الْأَحْيَاءُ وَلَا الْأَمْوَاتُ ۚ إِنَّ اللَّـهَ يُسْمِعُ مَن يَشَاءُ ۖ وَمَا أَنتَ بِمُسْمِعٍ مَّن فِي الْقُبُورِ
ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക് ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല. (ഖു൪ആന്‍:35/22)
ഒരിക്കലും മരിക്കാത്ത എന്നെന്നും ജീവിച്ചിരിക്കുന്ന അല്ലാഹുവാണ് ആരാധിക്കപ്പെടുന്നതിന് അ൪ഹതയുള്ളവന്‍.
ﻫُﻮَ ٱﻟْﺤَﻰُّ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّ ﻫُﻮَ ﻓَﭑﺩْﻋُﻮﻩُ ﻣُﺨْﻠِﺼِﻴﻦَ ﻟَﻪُ ٱﻟﺪِّﻳﻦَ ۗ ٱﻟْﺤَﻤْﺪُ ﻟِﻠَّﻪِ ﺭَﺏِّ ٱﻟْﻌَٰﻠَﻤِﻴﻦَ
അവനാകുന്നു എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ കീഴ്‌വണക്കം അവന് നിഷ്കളങ്കമാക്കിക്കൊണ്ട് നിങ്ങള്‍ അവനോട് പ്രാര്‍ത്ഥിക്കുക. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്ന് സ്തുതി.(ഖു൪ആന്‍:40/65)
ﻭَﺗَﻮَﻛَّﻞْ ﻋَﻠَﻰ ٱﻟْﺤَﻰِّ ٱﻟَّﺬِﻯ ﻻَ ﻳَﻤُﻮﺕُ
ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്‍പിക്കുക..(ഖു൪ആന്‍:25/58)
13. മരണത്തെയോ ജീവിതത്തെയോ ഉയിര്‍ത്തെഴുന്നേല്‍പിനെയോ അവര്‍ അധീനപ്പെടുത്തുന്നില്ല.
وَٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةً لَّا يَخْلُقُونَ شَيْـًٔا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنفُسِهِمْ ضَرًّا وَلَا نَفْعًا وَلَا يَمْلِكُونَ مَوْتًا وَلَا حَيَوٰةً وَلَا نُشُورًا
അവന് പുറമെ പല ദൈവങ്ങളേയും അവര്‍ സ്വീകരിച്ചിരിക്കുന്നു. അവര്‍ (ദൈവങ്ങള്‍) യാതൊന്നും സൃഷ്ടിക്കുന്നില്ല. അവര്‍ തന്നെയും സൃഷ്ടിക്കപ്പെടുകയാകുന്നു. തങ്ങള്‍ക്ക് തന്നെ ഉപദ്രവമോ ഉപകാരമോ അവര്‍ അധീനപ്പെടുത്തുന്നുമില്ല. മരണത്തെയോ ജീവിതത്തെയോ ഉയിര്‍ത്തെഴുന്നേല്‍പ്പിനെയോ അവര്‍ അധീനപ്പെടുത്തുന്നില്ല. (ഖു൪ആന്‍:25/3)
ജീവിപ്പിക്കുകയും മരിപ്പിക്കുകയും മാത്രമല്ല, മരണപ്പെട്ടവരെ പുന൪ജീവിപ്പിച്ച് എഴുന്നേല്‍പ്പിക്കാന്‍ കഴിവുള്ളവനായിരിക്കുക ഇലാഹിന്റെ അനിവാര്യമായ ഗുണമാണ്. അല്ലാഹു അല്ലാത്ത ആരാധ്യന്‍മാ൪ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവരല്ല. അതുകൊണ്ടാണ് വിശുദ്ധ ഖു൪ആന്‍ ഇപ്രകാരം ചോദിച്ചത് :
أَمِ ٱتَّخَذُوٓا۟ ءَالِهَةً مِّنَ ٱلْأَرْضِ هُمْ يُنشِرُونَ
അതല്ല, അവര്‍ ഭൂമിയില്‍ നിന്നുതന്നെ (മരിച്ചവരെ) ജീവിപ്പിക്കാന്‍ കഴിവുള്ള വല്ല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുകയാണോ? (ഖു൪ആന്‍:21/21)
എന്നാല്‍ അല്ലാഹുവാകട്ടെ അവനാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും പുന൪ജീവിപ്പിക്കുകയും ചെയ്യുന്നത്.
وَٱللَّهُ يُحْىِۦ وَيُمِيتُ ۗ
അല്ലാഹുവാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. (ഖു൪ആന്‍:3/156)
ٱللَّهُ ٱلَّذِى خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ۖ هَلْ مِن شُرَكَآئِكُم مَّن يَفْعَلُ مِن ذَٰلِكُم مِّن شَىْءٍ ۚ سُبْحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشْرِكُونَ
അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കി. പിന്നെ നിങ്ങളെ അവന്‍ മരിപ്പിക്കുന്നു. പിന്നീട് അവന്‍ നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യും. അതില്‍ പെട്ട ഏതെങ്കിലും ഒരു കാര്യം ചെയ്യുന്ന വല്ലവരും നിങ്ങള്‍ പങ്കാളികളാക്കിയവരുടെ കൂട്ടത്തിലുണ്ടോ? അവന്‍ എത്രയോ പരിശുദ്ധന്‍. അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു.(ഖു൪ആന്‍:30/40)
സൃഷ്ടിപ്പിന്റെ ഓരോ ഘട്ടവും എടുത്തുപറഞ്ഞശേഷം വിശുദ്ധ ഖുര്‍ആന്‍ മരണത്തെക്കുറിച്ചും ശേഷമുള്ള പുന൪ജീവിപ്പിനെ കുറിച്ചും പറയുന്നത് കാണുക.
ﺛُﻢَّ ﺇِﻧَّﻜُﻢ ﺑَﻌْﺪَ ﺫَٰﻟِﻚَ ﻟَﻤَﻴِّﺘُﻮﻥَ – ثُمَّ إِنَّكُمْ يَوْمَ ٱلْقِيَٰمَةِ تُبْعَثُونَ
പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു.പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്‍പ്പിക്കപ്പെടുന്നതാണ്.(ഖു൪ആന്‍: 23/15-16)
ﻭَٱﻋْﺒُﺪْ ﺭَﺑَّﻚَ ﺣَﺘَّﻰٰ ﻳَﺄْﺗِﻴَﻚَ ٱﻟْﻴَﻘِﻴﻦُ
ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക.(ഖു൪ആന്‍ :15/99)
സകല വസ്തുക്കളുടെയും സൃഷ്ടിയും, കൈകാര്യവും, ഭരണാധിപത്യവും അല്ലാഹുവിനാണ്. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവനും ഒരിക്കലും മരിക്കാത്തവനുമാണ്. എന്നിരിക്കെ, അല്ലാഹുവിനെ അല്ലാതെ മറ്റെന്തിനെയെങ്കിലും ആരാധിക്കണമെന്നു പറയുന്നതിനെക്കാൾ വിഡ്ഢിത്തവും, മൂഢത്വവും മറ്റെന്താണെന്ന് അല്ലാഹു ചോദിക്കുന്നു.
قُلْ أَفَغَيْرَ ٱللَّهِ تَأْمُرُوٓنِّىٓ أَعْبُدُ أَيُّهَا ٱلْجَٰهِلُونَ
(നബിയേ,) പറയുക: ഹേ; വിവരംകെട്ടവരേ, അപ്പോള്‍ അല്ലാഹുവല്ലാത്തവരെ ഞാന്‍ ആരാധിക്കണമെന്നാണോ നിങ്ങള്‍ എന്നോട് കല്‍പിക്കുന്നത്? (ഖു൪ആന്‍:39/64)
قُلْ يَا أَيُّهَا الرَّسُولُ لِهَؤُلَاءِ الْجَاهِلِينَ، الَّذِينَ دَعَوْكَ إِلَى عِبَادَةِ غَيْرِ اللَّهِ: أَفَغَيْرَ اللَّهِ تَأْمُرُونِّي أَعْبُدُ أَيُّهَا الْجَاهِلُونَ أَيْ: هَذَا الْأَمْرُ صَدَرَ مِنْ جَهْلِكُمْ، وَإِلَّا فَلَوْ كَانَ لَكُمْ عِلْمٌ بِأَنَّ اللَّهَ تَعَالَى الْكَامِلُ مِنْ جَمِيعِ الْوُجُوهِ، مُسْدِي جَمِيعَ النِّعَمِ، هُوَ الْمُسْتَحِقُّ لِلْعِبَادَةِ، دُونَ مَنْ كَانَ نَاقِصًا مِنْ كُلِّ وَجْهٍ، لَا يَنْفَعُ وَلَا يَضُرُّ، لَمْ تَأْمُرُونِي بِذَلِكَ.
(പറയുക) അല്ലാഹു അല്ലാത്തവരെ ആരാധിക്കാൻ നിന്നെ ക്ഷണിക്കുന്ന വിവരദോഷികളായ ഇവരോട് താങ്കൾ പറയുക: (ഹേ, വിവരം കെട്ടവരേ, അല്ലാഹു അല്ലാത്തവരെ ഞാൻ ആരാധിക്കണമെന്നാണോ നിങ്ങൾ എന്നോട് കൽപിക്കുന്നത്?) ഇത് നിങ്ങളുടെ അജ്ഞതയിൽനിന്നുത്ഭവിക്കുന്നതാണ്. എല്ലാ നിലയ്ക്കും അല്ലാഹു സമ്പൂർണനാണന്നും മുഴുവൻ അനുഗ്രഹങ്ങൾ തരുന്നവനാണെന്നും അവൻ മാത്രമാണ് ആരാധനക്കർഹനെന്നും മറ്റുള്ളവർ എല്ലാ നിലയ്ക്കും അപൂർണരും ഉപകാരമോ ഉപദ്രവമോ ചെയ്യാത്തവരും ആണെന്നും നിങ്ങൾക്ക് അറിവുണ്ടായിരുന്നുവെങ്കിൽ അവനല്ലാത്തവരെ ആരാധിക്കാൻ നിങ്ങൾ എന്നോട് കൽപിക്കുമായിരുന്നില്ല. (തഫ്സീറുസ്സഅ്ദി)
أَئِفْكًا ءَالِهَةً دُونَ ٱللَّهِ تُرِيدُونَ
അല്ലാഹുവിന് പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ? (ഖു൪ആന്‍:37/86)
أُفٍّ لَّكُمْ وَلِمَا تَعْبُدُونَ مِن دُونِ ٱللَّهِ ۖ أَفَلَا تَعْقِلُونَ
നിങ്ങളുടെയും, അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? (ഖു൪ആന്‍:21/67)
قَالَ أَتَعْبُدُونَ مَا تَنْحِتُونَ
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? (ഖു൪ആന്‍:37/95)
قُلْ إِنِّى نُهِيتُ أَنْ أَعْبُدَ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ لَمَّا جَآءَنِىَ ٱلْبَيِّنَٰتُ مِن رَّبِّى وَأُمِرْتُ أَنْ أُسْلِمَ لِرَبِّ ٱلْعَٰلَمِينَ
(നബിയേ) പറയുക: എന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് എനിക്ക് തെളിവുകള്‍ വന്നുകിട്ടിയിരിക്കെ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരെ ആരാധിക്കുന്നതില്‍ നിന്ന് തീര്‍ച്ചയായും ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു. ലോകങ്ങളുടെ രക്ഷിതാവിന് ഞാന്‍ കീഴ്പെടണമെന്ന് കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:40/66)
‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ അംഗീകരിച്ച് അത് പ്രഖ്യാപിക്കുമ്പോഴാണ് ഒരാള്‍ ഇസ്ലാമില്‍ പ്രവേശിക്കുന്നത്. ഇലാഹ് എന്നാല്‍ ഇബാദത്ത് നല്‍കപ്പെടുന്നവന്‍ (ആരാധിക്കപ്പെടുന്നവന്‍) എന്നാണ് വിവക്ഷ. لا معبود بحق إلا الله ‘ലാ മഅ്ബൂദ ബി ഹഖിന്‍ ഇല്ലല്ലാഹ് ‘ (യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ല) എന്നാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന്റെ അര്‍ത്ഥം. ‘ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ല’ എന്ന് മാത്രം പറഞ്ഞാല്‍ മതിയാകുകയില്ല. കാരണം അല്ലാഹുവിനെ കൂടാതെ ധാരാളം ആരാധ്യന്‍മാ൪ എന്നുമുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ല.
ഒന്നാമതായി പരമോന്നതനായ അല്ലാഹു ഒഴികെയുള്ള സ൪വ്വ ഇലാഹുകളേയും (ആരാധ്യന്‍മാരെന്ന് പറയുന്നവരേയും) നിഷേധിക്കുന്നു. മലക്കുകള്‍, ജിന്നുകള്‍, പ്രവാചകന്മാ൪, ഔലിയാക്കള്‍, മറ്റ് മനുഷ്യ൪, വിഗ്രഹങ്ങള്‍, പ്രകൃതി ശക്തികള്‍ തുടങ്ങി അല്ലാഹു അല്ലാത്ത ഒന്നും ഒരിക്കലും ആരാധനക്ക് അ൪ഹരല്ല.
രണ്ടാമതായി ഏകനായ അല്ലാഹു മാത്രമാണ് യഥാ൪ത്ഥ ഇലാഹെന്ന് (ആരാധനക്ക് അ൪ഹനെന്ന്) സ്ഥാപിക്കുന്നു. അല്ലാഹു അല്ലാത്ത യാതൊന്നിനേയും ഒരു അടിമ ആരാധ്യനായി കാണാന്‍ പാടില്ല.
ﺫَٰﻟِﻚَ ﺑِﺄَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﺤَﻖُّ ﻭَﺃَﻥَّ ﻣَﺎ ﻳَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻧِﻪِۦ ﻫُﻮَ ٱﻟْﺒَٰﻄِﻞُ ﻭَﺃَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﻌَﻠِﻰُّ ٱﻟْﻜَﺒِﻴﺮُ
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്‍ ഏതൊന്നിനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അതുതന്നെയാണ് നിരര്‍ത്ഥകമായിട്ടുള്ളത്. അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍ (ഖു൪ആന്‍:22/62)
ചുരുക്കത്തില്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നത് അല്ലാഹു അല്ലാത്തവ൪ക്കുള്ള ആരാധ്യതാവകാശത്തെ നിഷേധിക്കുകയും അത് അല്ലാഹുവില്‍ മാത്രം പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹുവിനെ കൂടാതെ ആരാധ്യരെ സ്വീകരിക്കുകയും ആളുകള്‍ ജല്‍പ്പിക്കുകയും ചെയ്തിട്ടുള്ള യാതൊന്നിനും ആരാധനാ൪ഹതയില്ലെന്നും അത്യുന്നതനായ അല്ലാഹുവിന് മാത്രമേ അതിന് അ൪ഹതയുള്ളൂവെന്നും അറിയിക്കുന്നു.
kanzululoom.com