വെഡ്ഡിംഗ് ആനിവേഴ്സറി : ഇസ്‌ലാമിക വിധി

വെഡ്ഡിംങ് ആനിവേഴ്സറിയുടെ ഇസ്‌ലാമിക വിധിയെന്ത്?

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: അത് അനുവദനീയമല്ല. അത് അവിശ്വാസികളുടെ പണിയും അവരോട് സാദൃശ്യപ്പെടലുമാണ്. അത് അനുവദനീയമല്ല. ( https://youtu.be/bdgNDDSLOSM)

ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറയുന്നു: വിവാഹവാർഷികദിവസം ഭർത്താവും ഭാര്യയും സമ്മാനങ്ങൾ കൈമാറൽ അനുവദനീയമല്ല. കാരണം അവർ അതിനെ ഒരാഘോഷമായി സ്വീകരിക്കുകയാണ്. വിവാഹരാത്രിയിലോ വിവാഹസുദിനങ്ങളിലോ അങ്ങനെ ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ, ഒരു വർഷത്തിൽ ആ ദിവസമെത്തുമ്പോഴൊക്കെ ആഘോഷിക്കൽ അനുവദനീയമല്ല. (https://binothaimeen.net/content/12839)

ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു: വിവാഹവാർഷികം ആഘോഷിക്കൽ അനുവദനീയമാണെന്ന് ആരെങ്കിലും ഫത്‌വ നൽകിയാൽ അവർക്ക് തെറ്റുപറ്റി; അവർ അതിനെ ദീനായി കണ്ടാലും ഇല്ലെങ്കിലും ശരി. അല്ലാഹുവിന്റെ ശത്രുക്കളോട് സാദൃശ്യപ്പെടുന്നത് കൊണ്ട് അത് പറ്റില്ല. ആരെങ്കിലും ഏതെങ്കിലും സമൂഹത്തോട് സദൃശ്യരായാൽ അവൻ അവരിൽ പെട്ടവനാണെന്ന് നബിﷺ പറഞ്ഞിട്ടുണ്ട്. (rb.gy/ujwpoj)

പാശ്ചാത്യരില്‍ നിന്ന് കടന്ന് കൂടിയ ഒരു അനാചാരമാണ് വെഡ്ഡിംങ് ആനിവേഴ്സറി കൊണ്ടാടുകയെന്നത്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ ‏”‏‏.‏ قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى قَالَ ‏”‏ فَمَنْ ‏”‏‏.

അബൂസഈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു : നിശ്ചയം നിങ്ങള്‍ നിങ്ങളുടെ മുന്‍ഗാമികളുടെ പാത പിന്തുടരുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. എത്രത്തോളമെന്നാല്‍ അവ൪ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചിരുന്നതെങ്കില്‍ അവരെ പിന്‍പറ്റി നിങ്ങളും അതില്‍ പ്രവേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദൂതരേ മുന്‍ഗാമികളെന്നാല്‍ ജൂതക്രൈസ്തവരാണോ വിവക്ഷ എന്ന് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു : അവരല്ലാതെ പിന്നെ ആര്? (ബുഖാരി:7320)

ക്രൈസ്തവ ജൂത മതങ്ങളില്‍ നിന്നാണ് ഈ ആഘോഷം മുസ്ലിം സമൂഹത്തിലേക്ക് കടന്നു വന്നിട്ടുള്ളത്. നാം മറ്റൊരു സമൂഹത്തിന്റെ ആചാരങ്ങള്‍ സ്വീകരിച്ചാല്‍ നാമും അവരില്‍ പെട്ടരാകുമെന്നാണ് നബിവചനം.

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: لَيْسَ مِنَّا مَنْ تَشَبَّهَ بِغَيْرِنَا لاَ تَشَبَّهُوا بِالْيَهُودِ وَلاَ بِالنَّصَارَى فَإِنَّ تَسْلِيمَ الْيَهُودِ الإِشَارَةُ بِالأَصَابِعِ وَتَسْلِيمَ النَّصَارَى الإِشَارَةُ بِالأَكُفِّ

അംറിബ്നു ഷുഐബ് رَضِيَ اللَّهُ عَنْهُ തന്റെ പിതാവില്‍ നിന്നും നിവേദനം : നബി ﷺ പറഞ്ഞു: നമ്മെ അല്ലാത്തവരെ അനുകരിച്ചവൻ നമ്മിൽ പെട്ടവനല്ല! ജൂതന്മാരെയും കൃസ്ത്യാനികളെയും നിങ്ങൾ അനുകരിക്കരുത്. എന്തെന്നാൽ, ജൂതന്മാരുടെ അഭിവാദനം വിരലുകൾ (ഇളക്കി) കൊണ്ട് ആംഗ്യം കാണിക്കലാണ്.കൃസ്ത്യാനികളുടെ അഭിവാദനമാവട്ടെ കൈപത്തി(ഉയർത്തി കാണിച്ച്) കൊണ്ടുള്ള ആംഗ്യവും. (തി൪മിദി :2695)

عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ ‏

ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ആരെങ്കിലും ഏതെങ്കിലും ജനതയോട്‌ സാമ്യപ്പെട്ടാല്‍ അവന്‍ അവരില്‍പെട്ടവനാണ്‌. (അബൂദാവൂദ്‌:4031 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു) അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

وَلَن تَرْضَىٰ عَنكَ ٱلْيَهُودُ وَلَا ٱلنَّصَٰرَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ ۗ قُلْ إِنَّ هُدَى ٱللَّهِ هُوَ ٱلْهُدَىٰ ۗ وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم بَعْدَ ٱلَّذِى جَآءَكَ مِنَ ٱلْعِلْمِ ۙ مَا لَكَ مِنَ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ

യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല. (ഖുർആൻ:2/120)

ഇതിന്‍റെ വിശദീകരണത്തില്‍ ഇമാം ഇബ്നു കഥീര്‍ رحمه الله പറഞ്ഞു:

فيه تهديد ووعيد شديد للأمة عن اتباع طرائق اليهود والنصارى ، بعد ما علموا من القرآن والسنة ، عياذا بالله من ذلك ، فإن الخطاب مع الرسول ، والأمر لأمته .

ഖുര്‍ആനില്‍നിന്നും നബിചര്യയില്‍നിന്നും ജൂത-ക്രെെസ്തവരെ സംബന്ധിച്ച് അറിഞ്ഞതിനുശേഷം അവരുടെ വഴികളെ പിന്‍പറ്റുന്നതിനെ തൊട്ട് ശക്തമായ ശാസന ഇതിലുണ്ട്. അല്ലാഹുവില്‍ കാവല്‍ തേടുക. നബി ﷺ യോടുള്ള ഈ സംസാരം അദ്ദേഹത്തിന്‍റെ സമൂഹത്തോടുള്ള കല്‍പനയാണ്. (തഫ്സീർ ഇബ്നുകഥീര്‍)

 

 

kanzululoom.com

One Response

Leave a Reply

Your email address will not be published. Required fields are marked *