‘അല്ലാഹു ഒരാളെ ഇഷ്ടപ്പെട്ടതിന്റെ അടയാളമാണ് അയാള്‍ക്ക് ധാരാളം സമ്പത്ത് നല്‍കിയത്’ അല്ലെങ്കില്‍ ‘അല്ലാഹുവിന് ഒരാളെ ഇഷ്ടമല്ലാത്തതുകൊണ്ടാണ് അയാള്‍ക്ക് കുറച്ചുമാത്രം സമ്പത്ത് നല്‍കിയത്’ എന്നൊക്കെ വിചാരിക്കുന്നവരുണ്ട്. യഥാ൪ത്ഥത്തില്‍ ഒരാള്‍ക്ക് അല്ലാഹു സമ്പത്ത് കൂടുതല്‍ നല്‍കുന്നതും കുറച്ച് നല്‍കുന്നതും അയാളെ ഇഷ്ടപ്പെട്ടതിന്റെയോ ഇഷ്ടമല്ലാത്തതിന്റെയോ അടിസ്ഥാനത്തിലല്ല. ഈ വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്.
അല്ലാഹു മനുഷ്യന് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളില്‍ സുപ്രധാനമായ ഒന്നാണ് സമ്പത്ത് എന്നത്. ധനം ആരുടെയും കുത്തകയല്ല. മറിച്ച് അല്ലാഹു അവന്റെ ഇഷ്ടപ്രകാരം വീതിച്ച് കൊടുത്ത അനുഗ്രഹമാണ്.
أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ ۚ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۚ وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَٰتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا ۗ وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ
അവരാണോ നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം പങ്ക് വെച്ചു കൊടുക്കുന്നത്? നാമാണ് ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്ക് വെച്ചുകൊടുത്തത്. അവരില്‍ ചിലര്‍ക്ക് ചിലരെ കീഴാളരാക്കി വെക്കത്തക്കവണ്ണം അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപരി നാം പല പടികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിന്‍റെ രക്ഷിതാവിന്‍റെ കാരുണ്യമാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനെക്കാള്‍ ഉത്തമം.(ഖു൪ആന്‍:43/32)
ഈ നിലയ്ക്ക് അല്ലാഹു ധനം വീതിച്ചതിലുള്ള ഏറ്റക്കുറച്ചിലില്‍ കൃത്യമായ യുക്തിയും ലക്ഷ്യവും അല്ലാഹുവിനുണ്ട്.
وَلَوْ بَسَطَ ٱللَّهُ ٱلرِّزْقَ لِعِبَادِهِۦ لَبَغَوْا۟ فِى ٱلْأَرْضِ وَلَٰكِن يُنَزِّلُ بِقَدَرٍ مَّا يَشَآءُ ۚ إِنَّهُۥ بِعِبَادِهِۦ خَبِيرٌۢ بَصِيرٌ
അല്ലാഹു തന്‍റെ ദാസന്‍മാര്‍ക്ക് ഉപജീവനം വിശാലമാക്കികൊടുത്തിരുന്നെങ്കില്‍ ഭൂമിയില്‍ അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷെ, അവന്‍ ഒരു കണക്കനുസരിച്ച് താന്‍ ഉദ്ദേശിക്കുന്നത് ഇറക്കി കൊടുക്കുന്നു. തീര്‍ച്ചയായും അവന്‍ തന്‍റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനും കണ്ടറിയുന്നവനുമാകുന്നു. (ഖു൪ആന്‍:42/27)
{وَلَوْ بَسَطَ اللَّهُ الرِّزْقَ لِعِبَادِهِ لَبَغَوْا فِي الأَرْضِ} أَيْ: لَغَفَلُوا عَنْ طَاعَةِ اللَّهِ، وَأَقْبَلُوا عَلَى التَّمَتُّعِ بِشَهَوَاتِ الدُّنْيَا، فَأَوْجَبَتْ لَهُمُ الْإِكْبَابَ عَلَى مَا تَشْتَهِيهِ نُفُوسُهُمْ، وَلَوْ كَانَ مَعْصِيَةً وَظُلْمًا.
{അല്ലാഹു തന്‍റെ ദാസന്‍മാര്‍ക്ക് ഉപജീവനം വിശാലമാക്കികൊടുത്തിരുന്നെങ്കില്‍ ഭൂമിയില്‍ അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു} അതായത്: അല്ലാഹുവിനെ അനുസരിക്കുന്നതിൽനിന്ന് അവർ അശ്രദ്ധരാവുകയും ഇഹലോക സുഖങ്ങൾ ആസ്വദിക്കാൻ താൽപര്യം കാണിക്കുകയും ചെയ്യുമായിരുന്നു. അക്രമവും അനുസരണക്കേടുമാണെങ്കിൽപോലും അവരുടെ ദേഹേച്ഛകൾക്ക് വഴിപ്പെടാൻ അവർ നിർബന്ധിതരാവുകയും ചെയ്യും. (തഫ്സീറുസ്സഅ്ദി)
عن أنس بن مالك -رضي الله عنه- عن النبي صلى الله عليه وسلم: يقول الله عز وجل: إِنَّ مِنْ عِبَادِي مَنْ لَا يُصْلِحُ إِيمَانَهُ إِلَّا الْغِنَى، وَلَوْ أَفْقَرْتُهُ لَأَفْسَدَهُ ذَلِكَ، وَإِنَّ مِنْ عِبَادِي مَنْ لَا يُصْلِحُ إِيمَانَهُ إِلَّا الْفَقْرُ، وَلَوْ أَغْنَيْتُهُ لَأَفْسَدَهُ ذَلِكَ، وَإِنَّ مِنْ عِبَادِي مَنْ لَا يُصْلِحُ إِيمَانَهُ إِلَّا الصِّحَّةُ، وَلَوْ أَمْرَضَتْهُ لَأَفْسَدَهُ ذَلِكَ، وَإِنَّ مِنْ عِبَادِي مَنْ لَا يُصْلِحُ إِيمَانَهُ إِلَّا الْمَرَضُ وَلَوْ عَافَيْتُهُ لَأَفْسَدَهُ ذَلِكَ، إِنِّي أُدَبِّرُ أَمْرَ عِبَادِي بِعِلْمِي بِمَا فِي قُلُوبِهِمْ، إِنِّي خَبِيرٌ بَصِيرٌ
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു. അല്ലാഹു പറഞ്ഞു:എന്റെ ചില അടിമകളുടെ വിശ്വാസത്തിന് നല്ലത് ദാരിദ്ര്യമാണ്. അവന് ഐശ്വര്യം നൽകിയാൽ അത് അവന്റെ വിശ്വാസത്തെ തകരാറിലാക്കും. ചിലരുടെ വിശ്വാസത്തിന് നല്ലത് ആരോഗ്യാവസ്ഥയായിരിക്കും. അവനെ രോഗിയാക്കിയാൽ അത് അവന്റെ വിശ്വാസത്തെ തകരാറിലാക്കും. ചില അടിമകൾക്ക് രോഗമാണ് നല്ലത്, സുഖാവസ്ഥ അവരെ കുഴപ്പത്തിലാക്കും. ഞാനെന്റെ അടിമകളെ നിയന്ത്രിക്കുന്നത് അവരുടെ ഹൃദയാവസ്ഥ നോക്കിയാണ്. തീർച്ചയായും ഞാൻ കണ്ടറിയുന്നവനാകുന്നു. (ത്വബ്റാനി)
എല്ലാവര്‍ക്കും ഒരേപോലെ ധനം നല്‍കപ്പെട്ടാല്‍ ലോകത്തിന് പുരോഗമനമോ വളര്‍ച്ചയോ ഉണ്ടാകുമായിരുന്നില്ല. പ്രവര്‍ത്തനങ്ങള്‍ നടക്കുകയില്ല. മറിച്ച് എല്ലാം വെട്ടിപ്പിടിക്കാനുള്ള മത്സരവും അതിനുവേണ്ടിയുള്ള അക്രമങ്ങളും അതിലൂടെ മനുഷ്യരുടെ നാശവുമായിരിക്കും സംഭവിക്കുക.
അല്ലാഹു മനുഷ്യന് നല്‍കിയ അനുഗ്രഹമായ സമ്പത്ത് ഒരു പരീക്ഷണമാണ്. അതല്ലാതെ ഒരാളെ അല്ലാഹു ഇഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സമ്പത്ത് ധാരാളമായി നല്‍കിയതല്ല.
ﻭَٱﻋْﻠَﻤُﻮٓا۟ ﺃَﻧَّﻤَﺎٓ ﺃَﻣْﻮَٰﻟُﻜُﻢْ ﻭَﺃَﻭْﻟَٰﺪُﻛُﻢْ ﻓِﺘْﻨَﺔٌ ﻭَﺃَﻥَّ ٱﻟﻠَّﻪَ ﻋِﻨﺪَﻩُۥٓ ﺃَﺟْﺮٌ ﻋَﻈِﻴﻢٌ
നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.(ഖു൪ആന്‍:8/28)
عَنْ كَعْبِ بْنِ عِيَاضٍ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : إِنَّ لِكُلِّ أُمَّةٍ فِتْنَةً وَفِتْنَةُ أُمَّتِي الْمَالُ
കഅ്ബ് ബ്നു ഇയാള് (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു:എല്ലാ സമൂഹത്തിന്നും ഓരോ പരീക്ഷണമുണ്ട്. എന്റെ സമുദായത്തിന്റെ പരീക്ഷണം ധനമാണ്. (തിര്‍മിദി:2336)
അതുകൊണ്ടുതന്നെ തന്റെ ഉമ്മത്തില്‍ നബി ﷺ അത് ഭയപ്പെട്ടിരുന്നു.
فَوَاللَّهِ لاَ الْفَقْرَ أَخْشَى عَلَيْكُمْ، وَلَكِنْ أَخْشَى عَلَيْكُمْ أَنْ تُبْسَطَ عَلَيْكُمُ الدُّنْيَا كَمَا بُسِطَتْ عَلَى مَنْ كَانَ قَبْلَكُمْ، فَتَنَافَسُوهَا كَمَا تَنَافَسُوهَا وَتُهْلِكَكُمْ كَمَا أَهْلَكَتْهُمْ
നബി ﷺ പറഞ്ഞു: അല്ലാഹുവിനെ തന്നയാണെ സത്യം, ഞാന്‍ നിങ്ങളില്‍ ദാരിദ്യത്തെ ഭയപ്പെടുന്നില്ല, എന്നാല്‍ നിങ്ങളുടെ മുമ്പുള്ളവ൪ക്ക് ലഭിച്ചതുപോലെ നിങ്ങള്‍ക്കും ദുന്‍യാവ് വിശാലമായി ലഭിക്കുന്നതാണ് ഞാന്‍ ഭയപ്പെടുന്നത്. അങ്ങനെ അവ൪ മല്‍സരിച്ചതുപോലെ നിങ്ങളും മല്‍സരിക്കുന്നതും അവ൪ നശിച്ചതുപോലെ നിങ്ങളും നശിക്കുന്നതുമാണ്. (ബുഖാരി: 3158)
സമ്പത്ത് ലഭിച്ചവന്‍ അത് നല്‍കിയവനോട് നന്ദി കാണിക്കുകയും അവന്റെ കല്പനക്ക് വിധേയമായി ചെലവഴിക്കുകയാണെങ്കല്‍ അതവന് ഗുണകരമാണ്. അല്ലാഹുവിന്റെ കല്പനക്ക് വിരുദ്ധമായി ചെലവഴിക്കുകയാണെങ്കല്‍ അതവന് നാശവുമായിരിക്കും. സാധുക്കളായ ആളുകള്‍ക്ക് അതില്‍ നിന്നും കൊടുക്കുന്നുണ്ടോയെന്ന് അല്ലാഹു നമ്മെ വീക്ഷിക്കുന്നുണ്ട്.
സമ്പത്ത് കുറച്ച് ലഭിച്ചവനും അല്ലാഹുവില്‍ നിന്ന് പരീക്ഷിക്കപ്പെടുകയാണ്. ലഭിച്ചതില്‍ തൃപ്തിപ്പെടുകയും ക്ഷമ കാണിക്കുകയും ഹറാമായ മാ൪ഗത്തിലേക്ക് തിരിയാതിരിക്കുകയും ചെയ്യുന്നുണ്ടോയെന്ന് അല്ലാഹു പരീക്ഷിക്കുന്നു. അതല്ലാതെ അല്ലാഹുവിന് ഇഷ്ടമല്ലാത്തതുകൊണ്ട് കുറച്ചുമാത്രം സമ്പത്ത് നല്‍കിയതല്ല.
وَمَآ أُوتِيتُم مِّن شَىْءٍ فَمَتَٰعُ ٱلْحَيَوٰةِ ٱلدُّنْيَا وَزِينَتُهَا ۚ وَمَا عِندَ ٱللَّهِ خَيْرٌ وَأَبْقَىٰٓ ۚ أَفَلَا تَعْقِلُونَ
നിങ്ങള്‍ക്ക് വല്ല വസ്തുവും നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഐഹികജീവിതത്തിന്‍റെ സുഖഭോഗവും, അതിന്‍റെ അലങ്കാരവും മാത്രമാകുന്നു. അല്ലാഹുവിങ്കലുള്ളത് കൂടുതല്‍ ഉത്തമവും നീണ്ടുനില്‍ക്കുന്നതുമത്രെ. എന്നിരിക്കെ നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ? (ഖുർആൻ:28/60)
ഭൗതികമായ സുഖസൗകര്യങ്ങള്‍ വേണ്ടത്ര ലഭിക്കുന്നതു തങ്ങളുടെ ഏറ്റവും വലിയ നേട്ടമായും, തങ്ങള്‍ക്കു അല്ലാഹുവിങ്കല്‍ വലിയ സ്ഥാനമുണ്ടെന്നുള്ളതിന്‍റെ നാന്ദിയായും പലരും കരുതാറുണ്ട്. ഈ ധാരണ തികച്ചും തെറ്റാണ്. ഈ ജീവിതത്തില്‍ വെച്ചു ലഭിക്കുന്ന ഏതു സുഖഭോഗമാര്‍ഗ്ഗങ്ങളും – അവ എത്രതന്നെ ഉന്നത തരമായിരുന്നാലും ശരി – നശ്വരമായ ഈ ജീവിതത്തില്‍മാത്രം ഉപയോഗപ്പെടുന്നതും, വെറും താല്‍ക്കാലികങ്ങളുമാകുന്നു. പരലോകത്തുവെച്ചു ലഭിക്കുവാനിരിക്കുന്ന സുഖഭോഗങ്ങളാകട്ടെ, ഏതു നിലക്കും അവയെക്കാള്‍ എത്രയോ ഉന്നതവും, ഉത്കൃഷ്ടവുമായിരിക്കും. അവ നാശത്തിനു വിധേയമാകാതെ എന്നെന്നും നിലനില്‍ക്കുന്നതുമായിരിക്കും. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 28/60 ന്റെ വിശദീകരണം)
فَلَمَّا نَسُوا۟ مَا ذُكِّرُوا۟ بِهِۦ فَتَحْنَا عَلَيْهِمْ أَبْوَٰبَ كُلِّ شَىْءٍ حَتَّىٰٓ إِذَا فَرِحُوا۟ بِمَآ أُوتُوٓا۟ أَخَذْنَٰهُم بَغْتَةً فَإِذَا هُم مُّبْلِسُونَ
അങ്ങനെ അവരോട് ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നുകളഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക് തുറന്നുകൊടുത്തു. അങ്ങനെ അവര്‍ക്ക് നല്‍കപ്പെട്ടതില്‍ അവര്‍ ആഹ്ലാദം കൊണ്ടപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി. അപ്പോള്‍ അവരതാ നിരാശപ്പെട്ടവരായിത്തീരുന്നു. (ഖു൪ആന്‍:6/44)
قال الحسن البصري : من وسع الله عليه فلم ير أنه يمكر به ، فلا رأي له . ومن قتر عليه فلم ير أنه ينظر له ، فلا رأي له ، ثم قرأ : ( فلما نسوا ما ذكروا به فتحنا عليهم أبواب كل شيء حتى إذا فرحوا بما أوتوا أخذناهم بغتة فإذا هم مبلسون ) قال الحسن : مكر بالقوم ورب الكعبة ; أعطوا حاجتهم ثم أخذوا .
ഇമാം ഹസനുൽ ബസ്വരി رَحِمَهُ اللَّهُ പറയുന്നു:ആർക്കെങ്കിലും അല്ലാഹു ജീവിത വിഭവങ്ങൾ നൽകുകയും , എന്നിട്ട് ഇത്‌കൊണ്ട് അല്ലാഹു തന്നെ പരീക്ഷിക്കുകയല്ല എന്നവൻ കരുതുകയും ചെയ്താൽ അവൻ വിവരമില്ലാത്തവനാണ്. ഇനി ആർക്കെങ്കിലും അല്ലാഹു ജീവിത മാർഗ്ഗം ചുരുക്കുമ്പോൾ അല്ലാഹു എന്നിലേക്ക് നോക്കുന്നില്ല (പരിഗണിക്കുന്നില്ല) എന്ന് കരുതിയാൽ അവനും വിവരമില്ലാത്തവനാണ് (രണ്ടും അല്ലാഹുവിന്റെ പരീക്ഷണമാണു എന്നുദ്ദേശം). ശേഷം അദ്ദേഹം പാരായണം ചെയ്തു: {അങ്ങനെ അവരോട് ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നുകളഞ്ഞപ്പോള്‍ ………} ശേഷം ഹസനുൽ ബസ്വരി رَحِمَهُ اللَّهُ പറഞ്ഞു: കഅബയുടെ റബ്ബാണേ സത്യം , അവർ ആഗ്രഹിച്ചത് കൊടുക്കുക വഴി അല്ലാഹു അവരെ തെറ്റിദ്ധരിപ്പിച്ചു , പിന്നീട് അവർ ശിക്ഷിക്കപ്പെടുകയും ചെയ്തു. (തഫ്‌സീർ ഇബ്നു കഥീർ)
തനിക്ക് ധാരാളം സമ്പത്തുണ്ട് എന്നതിന്റെ പേരില്‍ അഹങ്കരിക്കുന്ന ആളുകളുണ്ട്. ഇത് ഒരു സത്യവിശ്വാസിക്ക് ഒരിക്കലും യോജിച്ചതല്ല.
كَلَّآ إِنَّ ٱلْإِنسَٰنَ لَيَطْغَىٰٓ – أَن رَّءَاهُ ٱسْتَغْنَىٰٓ
നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു. തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍. (ഖു൪ആന്‍:96/6-7)
സമ്പത്തിനോടുള്ള ആഗ്രഹം അതിരു കടന്നാൽ ഹൃദയം അതിന് അടിമപെട്ടു പോകുന്നതാണ്.
عنْ عبْدِ اللَّه رضي اللَّه عنه ، أَنَّهُ قَالَ : أَتَيْتُ النَّبِيَّ صَلّى االلهُ عَلَيْهِ وسَلَّم وهُوَ يَقْرَأُ : { أَلهَاكمُ التَّكَاثُرُ } قال: يَقُولُ ابنُ آدَم: مَالي ، مَالي ، وَهَل لَكَ يَا ابن آدمَ مِنْ مالِكَ إِلاَّ مَا أَكَلْتَ فَأَفْنيْتَ ، أو لبِستَ فَأَبْلَيْتَ ، أَوْ تَصَدَّقْتَ فَأَمْضيْتَ ؟
അബ്ദുല്ല رضي الله عنه വില്‍ നിന്ന് നിവേദനം:നബി ﷺ ‘അല്‍ഹാകുമു തക്കാസുര്‍’ എന്ന സൂറത്ത് ഓതിക്കൊണ്ടിരിക്കുമ്പോള്‍ ഞങ്ങളൊരിക്കല്‍ നബി ﷺ യുടെ അടുത്ത് ചെന്നു. അന്നേരം നബി ﷺ പറഞ്ഞു: ആദം സന്തതികളൊക്കെ എന്റെ ധനം, എന്റെ ധനം എന്നുപറഞ്ഞുകൊണ്ടിരിക്കുന്നു. (അവരുടെ ശ്രദ്ധ മുഴുവനും ധനത്തില്‍ ലയിച്ചിരിക്കുന്നു) എന്നാല്‍, ആദമിന്റെ മകനേ..! നീ തിന്നു തീര്‍ത്തതും ധരിച്ചു ദ്രവിപ്പിച്ചതും സ്വദഖ ചെയ്തു കഴിഞ്ഞതും അല്ലാതെ നിന്റെ ധനത്തില്‍ നിന്ന് നിനക്ക് വല്ലതും നേടാന്‍ കഴിയുമോ..? (മുസ്ലിം)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : تَعِسَ عَبْدُ الدِّينَارِ وَالدِّرْهَمِ وَالْقَطِيفَةِ وَالْخَمِيصَةِ، إِنْ أُعْطِيَ رَضِيَ، وَإِنْ لَمْ يُعْطَ لَمْ يَرْضَ
അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:ദീനാറിന്റെയും ദിർഹമിന്റെയും പുതപ്പിന്റെയും വസ്ത്രത്തിന്റെയും അടിമ നശിച്ചിരിക്കുന്നു. അവ ലഭ്യമായാൽ അയാൾ സന്തുഷ്ടനാണ്. അവ ലഭ്യമായില്ലെങ്കിലോ അസന്തുഷ്ടനുമായിരിക്കും. (ബുഖാരി: 6435)
വിശുദ്ധ ഖു൪ആനില്‍ സമ്പത്തിനെ കുറിച്ച് പറയുന്ന ഭാഗത്ത് അത് അല്ലാഹു നല്‍കിയതാണെന്നാണ് പറയുന്നത്. അതെ, ഒരു മനുഷ്യന്‍ തന്റെ പ്രയത്നവും കഴിവും കൊണ്ട് മാത്രമല്ല സമ്പത്ത് ആ൪ജ്ജിച്ചെടുക്കുന്നത്.
ﻭَﺇِﺫَا ﻗِﻴﻞَ ﻟَﻬُﻢْ ﺃَﻧﻔِﻘُﻮا۟ ﻣِﻤَّﺎ ﺭَﺯَﻗَﻜُﻢُ ٱﻟﻠَّﻪُ ﻗَﺎﻝَ ٱﻟَّﺬِﻳﻦَ ﻛَﻔَﺮُﻭا۟ ﻟِﻠَّﺬِﻳﻦَ ءَاﻣَﻨُﻮٓا۟ ﺃَﻧُﻄْﻌِﻢُ ﻣَﻦ ﻟَّﻮْ ﻳَﺸَﺎٓءُ ٱﻟﻠَّﻪُ ﺃَﻃْﻌَﻤَﻪُۥٓ ﺇِﻥْ ﺃَﻧﺘُﻢْ ﺇِﻻَّ ﻓِﻰ ﺿَﻠَٰﻞٍ ﻣُّﺒِﻴﻦٍ
നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍ അവിശ്വാസികള്‍ വിശ്വാസികളോട് പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ഭക്ഷണം നല്‍കുമായിരുന്ന ആളുകള്‍ക്ക് ഞങ്ങള്‍ ഭക്ഷണം നല്‍കുകയോ? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയാകുന്നു.(ഖു൪ആന്‍:36/47)
ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺘْﻠُﻮﻥَ ﻛِﺘَٰﺐَ ٱﻟﻠَّﻪِ ﻭَﺃَﻗَﺎﻣُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَﺃَﻧﻔَﻘُﻮا۟ ﻣِﻤَّﺎ ﺭَﺯَﻗْﻨَٰﻬُﻢْ ﺳِﺮًّا ﻭَﻋَﻼَﻧِﻴَﺔً ﻳَﺮْﺟُﻮﻥَ ﺗِﺠَٰﺮَﺓً ﻟَّﻦ ﺗَﺒُﻮﺭَ
തീര്‍ച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറ പോലെ നിര്‍വഹിക്കുകയും, നാം അവ൪ക്ക് കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.(ഖു൪ആന്‍:35/29)
അതുകൊണ്ടുതന്നെ സമ്പത്തിന്റെ പേരില്‍ പെരുമ നടിക്കുകയോ അഹങ്കരിക്കുകയോ സത്യവിശ്വാസികള്‍ക്ക് പാടുള്ളതല്ല. ധനത്തെക്കുറിച്ച് അല്ലാഹു സൂചിപ്പിച്ചേടത്തെല്ലാം വളരെ ഗൗരവകരമായ കാര്യങ്ങള്‍ ഉണര്‍ത്തുന്നുണ്ട്. സമ്പത്തുണ്ട് എന്നത് മരണശേഷം ഫലം ചെയ്യില്ല എന്ന് വിശുദ്ധ ഖു൪ആന്‍ പറയുന്നത് കാണുക:
وَمَا يُغْنِى عَنْهُ مَالُهُۥٓ إِذَا تَرَدَّىٰٓ
അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്‍റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല.(ഖു൪ആന്‍:92/11)
ധനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ക്വബ്‌റിനെ കുറിച്ച് ഉണര്‍ത്തിയത് കാണുക:
وَإِنَّهُۥ لِحُبِّ ٱلْخَيْرِ لَشَدِيدٌ – أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِى ٱلْقُبُورِ
തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു. എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുമെന്ന് (ഖു൪ആന്‍: 100/51)
ധനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അന്ത്യദിനത്തെ കുറിച്ച് ഉണര്‍ത്തിയത് കാണുക:
وَتُحِبُّونَ ٱلْمَالَ حُبًّا جَمًّا – كَلَّآ إِذَا دُكَّتِ ٱلْأَرْضُ دَكًّا دَكًّا – وَجَآءَ رَبُّكَ وَٱلْمَلَكُ صَفًّا صَفًّا
ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്നേഹിക്കുകയും ചെയ്യുന്നു. അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും, നിന്‍റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും ചെയ്താല്‍. (ഖു൪ആന്‍: 89/20-22)
നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ പരലോകത്ത് ഒരടിമയുടെയും ഇരുപാദങ്ങൾ നീങ്ങുക സാധ്യമല്ലെന്ന് നബി(ﷺ) പറഞ്ഞതില്‍ ഒന്ന് സമ്പത്തിന്റെ കാര്യമാണ്.
وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ
തന്റെ സമ്പത്ത് എവിടെ നിന്നാണ് സമ്പാദിച്ചതെന്ന്, എന്തിലാണ് ചെലവഴിച്ചതെന്ന്. (തിർമുദി: 2417)
അതുകൊണ്ട് തന്നെ സമ്പാദിക്കേണ്ടതുപോലെ സമ്പാദിക്കുകയും ചെലവഴിക്കേണ്ടിടത്ത് ചെലവഴിക്കുകയും ചെയ്തില്ലെങ്കില്‍ മനുഷ്യന്റെ നാശഹേതുവാണ് പണമെന്നകാര്യത്തില്‍ സംശയമില്ല. മറ്റുള്ളവരെ എപ്പോഴും പരിഗണിക്കണം. അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കരുത്. നമ്മളെപ്പോലെ ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും ആഗ്രഹിക്കുന്നവര്‍ ഏറെയാണ് സമൂഹത്തില്‍. അവരെ പരിഗണിക്കാന്‍ പണമുള്ളവര്‍ ബാധ്യസ്ഥരാണ്.
عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لأَخِيهِ مَا يُحِبُّ لِنَفْسِهِ .
അനസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: സ്വന്തത്തിന് ഇഷ്ടപ്പെടുന്നതൊക്കെ തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും വിശ്വാസിയാകുകയില്ല. (ബുഖാരി:13)
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുവാന്‍ നാം ബാധ്യസ്ഥരാണ്. അത് ഒരിക്കലും നഷ്‌ടമല്ല. അതുവഴി ക്ലിപ്‌തപ്പെടുത്താന്‍ കഴിയാത്ത നേട്ടങ്ങളാണ് ഉണ്ടാവുന്നത്. വിശുദ്ധ ഖു൪ആനും തിരുസുന്നത്തും ഇക്കാര്യം അനവധി സ്ഥലങ്ങളില്‍ ഉണ൪ത്തിയിട്ടുണ്ട്.
ﻭَﻣَﺎ ﺗُﻨﻔِﻘُﻮا۟ ﻣِﻦْ ﺧَﻴْﺮٍ ﻳُﻮَﻑَّ ﺇِﻟَﻴْﻜُﻢْ ﻭَﺃَﻧﺘُﻢْ ﻻَ ﺗُﻈْﻠَﻤُﻮﻥَ
നല്ലതെന്ത് നിങ്ങള്‍ ചെലവഴിച്ചാലും അതിനുള്ള പ്രതിഫലം നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്. നിങ്ങളോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. (ഖു൪ആന്‍:2/272)
مَا نَقَصَ مَالُ عَبْدٍ مِنْ صَدَقَةٍ
നബി(സ്വ)പറഞ്ഞു: സ്വദഖ ഒരു അടിമയുടെ ധനത്തെ കുറക്കുകയില്ല. (തി൪മിദി :2325 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
സമ്പത്ത് ഒരിക്കലും ശാശ്വതമല്ല, നീങ്ങിക്കൊണ്ടിരിക്കുന്ന തണലാണ്. ഉള്ള കാലത്ത് ചെലവഴിച്ചാല്‍ അത് ഉപകാരപ്പെടും. ജീവിതകാലത്തു ധനം ചിലവാക്കുവാൻ മുമ്പോട്ടു വരാത്തവർ മരണവേളയിൽ ഖേദിക്കുമെന്ന് അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.
ﻭَﺃَﻧﻔِﻘُﻮا۟ ﻣِﻦ ﻣَّﺎ ﺭَﺯَﻗْﻨَٰﻜُﻢ ﻣِّﻦ ﻗَﺒْﻞِ ﺃَﻥ ﻳَﺄْﺗِﻰَ ﺃَﺣَﺪَﻛُﻢُ ٱﻟْﻤَﻮْﺕُ ﻓَﻴَﻘُﻮﻝَ ﺭَﺏِّ ﻟَﻮْﻻَٓ ﺃَﺧَّﺮْﺗَﻨِﻰٓ ﺇِﻟَﻰٰٓ ﺃَﺟَﻞٍ ﻗَﺮِﻳﺐٍ ﻓَﺄَﺻَّﺪَّﻕَ ﻭَﺃَﻛُﻦ ﻣِّﻦَ ٱﻟﺼَّٰﻠِﺤِﻴﻦَ
നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായി നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവന്‍ ഇപ്രകാരം പറഞ്ഞേക്കും. എന്റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്.(ഖു൪ആന്‍:63/10)
ധനം ലഭിച്ചവര്‍ക്ക് ഉത്തരവാദിത്തങ്ങളുണ്ട്. അര്‍ഹരായവരിലേക്ക് എത്തിച്ച് കൊടുക്കുക എന്നതാണത്. ഇവിടെ കഷ്ടപ്പെടുന്നവരുണ്ട്. പട്ടിണി അനുഭവിക്കുന്നവരുണ്ട്. മാറാരോഗങ്ങളാല്‍ കണ്ണീര്‍ തോരാത്തവരുണ്ട്. ആരുടെയും അവസ്ഥകള്‍ ശാശ്വതമല്ല. അവസ്ഥകള്‍ എപ്പോഴും മാറാം. ഇന്നത്തെ ഉള്ളവന്‍ നാളത്തെ ഇല്ലാത്തവനാകാം. അത് ചിലവഴിക്കുന്നേടത്തോളം കാലം അത് നിലനില്‍ക്കുകയും ചിലവഴിക്കാത്തപ്പോള്‍ അത് മറ്റുള്ളവരിലേക്ക് അല്ലാഹു കൈമാറുന്നതുമാണ്.
عن ابن عمر رضي الله عنهما، قال: قال رسول الله ﷺ: إِنَّ لِلّهِ عِبَادًا اخْتَصَّهُمْ بِالنِّعَمِ لِمَنَافِعِ العِبَادِ، يُقِرُّهُمْ فِيهَا مَا بَذَلُوهَا، فَإذَا مَنَعُوهَا نَزَعَهَا مِنْهُمْ، فَحَوَّلَهَا إلَى غَيْرِهِمْ
ഇബ്നു ഉമറില്‍(റ) നിന്നും നിവേദനം: റസൂൽﷺ പറഞ്ഞു: ജനങ്ങൾക്ക് ഉപകാരം ചെയ്യാൻ വേണ്ടി (സമ്പത്ത് പോലെയുള്ള) അനുഗ്രഹങ്ങൾ കൊണ്ട് (അല്ലാഹു) പ്രത്യേകമാക്കിയ ചില അടിമകൾ തീർച്ചയായും അല്ലാഹുവിനുണ്ട്. (സമ്പത്ത് പോലെയുള്ള അനുഗ്രഹങ്ങൾ) അവർ അത് ചിലവഴിക്കുന്നേടത്തോളം കാലം അവരെ അതിൽ(അല്ലാഹു) നിലനിർത്തും. അവർ അത് (ചിലവഴിക്കാതെ) തടഞ്ഞുവെച്ചാൽ അവരിൽ നിന്നത് ഊരിയെടുത്ത് മറ്റുള്ളവരിലേക്ക് അത് മാറ്റിക്കൊടുക്കും ( ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് ആ അനുഗ്രഹങ്ങൾ അല്ലാഹു കൈമാറും) (ത്വബ്റാനി – സ്വഹീഹുല്‍ ജാമിഅ് : 2164)
kanzululoom.com