നരകത്തിന്റെ വിശാലതയും ആഴവും

നരകം, ആഴത്തിൽ അഗാധവും കണ്ണെത്താത്ത ദൂരത്തിൽ വിശാലവുമാണ്. അന്ത്യനാളുമായി ബന്ധപ്പെട്ട നാല് കാര്യങ്ങൾ ഈ ഭീകര യാഥാർഥ്യം നമ്മെ പഠിപ്പിക്കുന്നു.

ഒന്ന്: മനുഷ്യരിൽ നരകാർഹരാണ് കൂടുതൽ, നരകാർഹർ നരകത്തിൽ ഭീകര രൂപികളായിരിക്കും.

നരകത്തീയിൽ പ്രവേശിക്കുന്ന പാപികളെ അല്ലാഹു ഭീകര രൂപികളാക്കുന്നതാണ്. അവരുടെ വലുപ്പം അറിയിക്കുന്ന ഒരു തിരുമൊഴി ഇപ്രകാരമുണ്ട്.

عَنْ أَبِي هُرَيْرَةَ، يَرْفَعُهُ قَالَ ‏”‏ مَا بَيْنَ مَنْكِبَىِ الْكَافِرِ فِي النَّارِ مَسِيرَةُ ثَلاَثَةِ أَيَّامٍ لِلرَّاكِبِ الْمُسْرِعِ ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകത്തിലുള്ള അവിശ്വാസിയുടെ രണ്ട് ചുമലുകൾക്കിടയിലെ ദൂരം അതിവേഗതയിൽ സഞ്ചരിക്കുന്ന ഒരു യാത്രികൻ മൂന്ന് ദിവസം സഞ്ചരിക്കുന്ന ദൂരമായിരിക്കും. (മുസ്ലിം:2852)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :إِنَّ غِلَظَ جِلْدِ الْكَافِرِ اثْنَانِ وَأَرْبَعُونَ ذِرَاعًا وَإِنَّ ضِرْسَهُ مِثْلُ أُحُدٍ وَإِنَّ مَجْلِسَهُ مِنْ جَهَنَّمَ كَمَا بَيْنَ مَكَّةَ وَالْمَدِينَةِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകത്തിലുള്ള അവിശ്വാസിയുടെ തൊലിയുടെ കട്ടി നാൽപത്തി രണ്ട് മുഴമായിരിക്കും. അവന്റെ മോണ ഉഹുദ് പർവതം പോലെയായിരിക്കും. അവൻ ഇരിക്കുന്ന സ്ഥലത്തിന് മക്കയുടെയും മദീനഃയുടേയും ഇടയിലുള്ള വിസ്‌താരമായിരിക്കും. (തിര്‍മിദി:2577 – സ്വഹീഹ് അൽബാനി)

ഭീമാകാരികളായ നരകവാസികളുടെ എണ്ണം വളരെക്കൂടിയിട്ടും നരകം അവരെയെല്ലാം ഉൾക്കൊള്ളുന്നു എന്നത് അതിന്റെ വലുപ്പമാണ് അറിയിക്കുന്നത്. അല്ലാഹു പറഞ്ഞു:

يَوْمَ نَقُولُ لِجَهَنَّمَ هَلِ ٱمْتَلَأْتِ وَتَقُولُ هَلْ مِن مَّزِيدٍ

നീ നിറഞ്ഞ് കഴിഞ്ഞോ എന്ന് നാം നരകത്തോട് പറയുകയും, കൂടുതല്‍ എന്തെങ്കിലുമുണ്ടോ എന്ന് അത് (നരകം) പറയുകയും ചെയ്യുന്ന ദിവസത്തിലത്രെ അത്‌. (ഖുർആൻ:50/30)

يَقُولُ تَعَالَى، مُخَوِّفًا لِعِبَادِهِ: {يَوْمَ نَقُولُ لِجَهَنَّمَ هَلِ امْتَلأْتِ} وَذَلِكَ مِنْ كَثْرَةِ مَا أُلْقِيَ فِيهَا، {وَتَقُولُ هَلْ مِنْ مَزِيدٍ} أَيْ: لَا تَزَالُ تَطْلُبُ الزِّيَادَةَ، مِنَ الْمُجْرِمِينَ الْعَاصِينَ، غَضَبًا لِرَبِّهَا، وَغَيْظًا عَلَى الْكَافِرِينَ. وَقَدْ وَعَدَهَا اللَّهُ مَلْأَهَا، كَمَا قَالَ تَعَالَى {لأَمْلأَنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ أَجْمَعِينَ}

തന്റെ അടിമകളെ ഭയപ്പെടുത്തിക്കൊണ്ട് അല്ലാഹു പറയുന്നു: {നീ നിറഞ്ഞുകഴിഞ്ഞോ എന്ന് നാം നരകത്തോട് പറയും} അതില്‍ ഇടപ്പെടുന്നവരുടെ ആധിക്യമാണത്. {കൂടുതല്‍ എന്തെങ്കിലുമുണ്ടോ എന്ന് അത് പറയുകയും ചെയ്യുന്ന ദിവസം} പാപികളായ കുറ്റവാളികളെ ആ നരകം വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരിക്കും. തന്റെ രക്ഷിതാവിനുവേണ്ടി കോപിച്ചുകൊണ്ടും സത്യനിഷേധികളോടുള്ള ഈര്‍ഷ്യതകൊണ്ടും അത് നിറക്കുമെന്ന് അല്ലാഹുവിന്റെ വാഗ്ദത്തവുമുണ്ട്.{ജിന്നുകള്‍ മനുഷ്യര്‍ എന്നീ രണ്ട് വിഭാഗത്തെയുംകൊണ്ട് ഞാന്‍ നരകം നിറക്കുകതന്നെ ചെയ്യുന്നതാണ്. (ഹൂദ്:119)} (തഫ്സീറുസ്സഅ്ദി)

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:

وَقَالَ لِلنَّارِ إِنَّمَا أَنْتِ عَذَابِي أُعَذِّبُ بِكِ مَنْ أَشَاءُ مِنْ عِبَادِي ‏.‏ وَلِكُلِّ وَاحِدَةٍ مِنْكُمَا مِلْؤُهَا فَأَمَّا النَّارُ فَلاَ تَمْتَلِئُ حَتَّى يَضَعَ اللَّهُ تَبَارَكَ وَتَعَالَى رِجْلَهُ تَقُولُ قَطْ قَطْ قَطْ ‏.‏ فَهُنَالِكَ تَمْتَلِئُ وَيُزْوَى بَعْضُهَا إِلَى بَعْضٍ وَلاَ يَظْلِمُ اللَّهُ مِنْ خَلْقِهِ أَحَدًا

(അല്ലാഹു) നരകത്തോട് പറഞ്ഞു: നിശ്ചയം, നീ എന്റെ ശിക്ഷ മാത്രമാണ്. നിന്നെക്കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കുന്നതാണ്. സ്വർഗ നരകങ്ങളിൽ ഓരോന്നിലും അവ നിറയുന്നത്ര ആളുകളുണ്ട്. എന്നാൽ അല്ലാഹു തന്റെ തിരുകാലുകൾ വെക്കുന്നതുവരെ നരകം നിറയുകയില്ല. നരകം പറയും: മതി. മതി. അപ്പോൾ അത് നിറയും. നരകത്തിന്റെ ചില ഭാഗങ്ങൾ ചില ഭാഗങ്ങളിലേക്ക് ചുരുങ്ങും. അല്ലാഹു തന്റെ സൃഷ്ടികളിൽ ഒരാളെയും അക്രമിക്കുകയില്ല. (മുസ്‌ലിം:2846)

രണ്ട് : അന്ത്യനാളിൽ നരകത്തെ കൊണ്ടുവരുന്ന കരുത്തരായ മലക്കുകളുടെ എണ്ണപ്പെരുപ്പം.

കരുത്തരായ മലക്കുകളിൽ വലിയ ഒരു സംഘമാണ് അന്ത്യനാളിൽ നരകത്തെ കൊണ്ടുവരിക. ഇത് നരകത്തിന്റെ വലുപ്പത്തെയാണ് അറിയിക്കുന്നത്. നരകത്തെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് അല്ലാഹു പറഞ്ഞു:

وَجِا۟ىٓءَ يَوْمَئِذِۭ بِجَهَنَّمَ

….. അന്ന് നരകം കൊണ്ടുവരപ്പെടുകയും ചെയ്താൽ…. (ഖുർആൻ:89/23)

{وَجِيءَ يَوْمَئِذٍ بِجَهَنَّمَ} تَقُودُهَا الْمَلَائِكَةُ بِالسَّلَاسِلِ.

{അന്ന് നരകം കൊണ്ടുവരപ്പെടുകയും ചെയ്താല്‍} ചങ്ങലകളിലായി മലക്കുകള്‍ അതിനെ കൊണ്ടുവരും. (തഫ്സീറുസ്സഅ്ദി)

ഈ കൊണ്ടുവരലിനെ വിവരിച്ചും മലക്കുകളുടെ എണ്ണത്തെ അറിയിച്ചും അല്ലാഹുവിന്റെ റസൂൽ പറഞ്ഞു:

عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ يُؤْتَى بِجَهَنَّمَ يَوْمَئِذٍ لَهَا سَبْعُونَ أَلْفَ زِمَامٍ مَعَ كُلِّ زِمَامٍ سَبْعُونَ أَلْفَ مَلَكٍ يَجُرُّونَهَا

അബ്ദില്ലാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അന്ന് നരകം കൊണ്ടുവരപ്പെടും. അതിന് എഴുപതിനായിരം കടിഞ്ഞാണുകൾ ഉണ്ടായിരിക്കും. ഒരോ കടിഞ്ഞാണിനും എഴുപതി നായിരംവീതം മലക്കുകളും ഉണ്ടായിരിക്കും; അവർ അതിനെ വലി ച്ചുകൊണ്ടുവരും. (മുസ്ല‌ിം:2842)

മൂന്ന് : നരകത്തിലേക്ക് എറിയപ്പെടുന്ന കല്ല് അടിത്തട്ടിലെത്തുന്ന കാലദൈർഘ്യം.

നരകത്തിന് മുകളിൽനിന്ന് നരകത്തിലേക്ക് എറിയപ്പെടുന്ന ഒരു കല്ല് അടിത്തട്ടിലെത്തുവാൻ ദീർഘകാലം വേണമെന്നത് നരകത്തിന്റെ ആഴത്തെ കൂടിയാണ് അറിയിക്കുന്നത്.

عَنْ أَبِي هُرَيْرَةَ، قَالَ كُنَّا مَعَ رَسُولِ اللَّهِ صلى الله عليه وسلم إِذْ سَمِعَ وَجْبَةً فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ تَدْرُونَ مَا هَذَا ‏”‏ ‏.‏ قَالَ قُلْنَا اللَّهُ وَرَسُولُهُ أَعْلَمُ ‏.‏ قَالَ ‏”‏ هَذَا حَجَرٌ رُمِيَ بِهِ فِي النَّارِ مُنْذُ سَبْعِينَ خَرِيفًا فَهُوَ يَهْوِي فِي النَّارِ الآنَ حَتَّى انْتَهَى إِلَى قَعْرِهَا ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ റസൂലിനോടൊപ്പം ഇരിക്കുകയായിരുന്നു. തിരുമേനി ഒരു വീഴ്‌ചയുടെ ശബ്ദം കേട്ടു. തിരുമേനി പറഞ്ഞു: ‘ഇത് എന്തെന്ന് നിങ്ങൾക്ക് അറിയുമോ?’ ഞങ്ങൾ പറഞ്ഞു: ‘അല്ലാഹുവിനും അവന്റെ തിരുദൂതർക്കുമാണ് കൂടുതൽ അറിയുന്നത്’. തിരുമേനി പറഞ്ഞു: “ഇതൊരു കല്ലാണ്, നരകത്തിൽ എഴുപത് വർഷങ്ങളായി അത് എറിയപ്പെട്ടിട്ട്. അത് ഇതുവരെയും നരകത്തിൽ വീണുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ അത് നരകത്തിന്റെ അടിത്തട്ടിൽ എത്തി. (മുസ്ല‌ിം:2844)

നാല് : സൂര്യനും ചന്ദ്രനും നരകത്തിൽ വന്നാൽ?

വലിപ്പമേറെയുള്ള സൂര്യനും അതുപോലെ ചന്ദ്രനും നരകത്തിൽ വന്നാൽ അവക്ക് കേവലം രണ്ട് കാളകളുടെ വലുപ്പമേ തോന്നിക്കുകയുള്ളുവെങ്കിൽ നരകത്തിന്റെ വലുപ്പം എത്രമാത്രമായിരിക്കും!

 عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – أَنَّهُ قَالَ إِنَّ الشَّمْسَ وَالْقَمَرَ ثَوْرَانِ مُكَوَّرَانِ فِي النَّارِ يَوْمَ الْقِيَامَةِ .

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും അന്ത്യനാളിൽ സൂര്യനും ചന്ദ്രനും നരകത്തിൽ ചുറ്റിപ്പൊതിയപ്പെട്ട രണ്ട് കാളകളുടെ വലിപ്പത്തിൽ മാത്രമായിരിക്കും. (സിൽസിലത്തുസ്വഹീഹ:1/32)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *