സുബ്ഹാനല്ലാഹ്: അ൪ത്ഥവും ആശയവും

سُبحان الله (സുബ്ഹാനല്ലാഹ് ) എന്നാല്‍ ‘അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു’ എന്നാണ൪ത്ഥം.

ആകാശഭൂമികളുടെ സൃഷ്ടാവായ അല്ലാഹുവിനെ അവന് അനുയോജ്യമായ കാര്യങ്ങള്‍ കൊണ്ട് വിശേഷിപ്പിക്കലും അവന് അനുയോജ്യമല്ലാത്ത എല്ലാത്തില്‍ നിന്നും അല്ലാഹു മുക്തനാണെന്ന് പ്രഖ്യാപിക്കലുമാണ് ‘സുബ്ഹാനല്ലാഹ്’ എന്നുപറയുമ്പോള്‍ ഉദ്ദേശിക്കുന്നത്. അതായത് ‘സുബ്ഹാനല്ലാഹ്’ എന്ന് പറയുന്നത് അല്ലാഹുവിനെ മഹത്വപ്പെടുത്തലാണ് അവന്‍ ഉന്നതനാണെന്ന് പ്രഖ്യാപിക്കലാണ്. അതോടൊപ്പം എല്ലാ പോരായ്മകളില്‍ നിന്നും, സൃഷ്ടികള്‍ അവന്റെമേല്‍ ജല്‍പ്പിച്ച് വെച്ചിട്ടുള്ള അവന് അനുയോജ്യമല്ലാത്ത എല്ലാത്തില്‍ നിന്നും അല്ലാഹു മുക്തനാണെന്ന് പ്രഖ്യാപിക്കലുമാണ്.

വിശുദ്ധ ഖു൪ആനില്‍ ‘സുബ്ഹാനല്ലാഹ്’ എന്ന് പറയുന്നിടത്തെല്ലാം ഒന്നുകില്‍ ആളുകള്‍ അല്ലാഹുവിന് അനുയോജ്യമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞത് നിഷേധിക്കലോ അല്ലെങ്കില്‍ അവന്റെ ഉന്നതമായ നാമഗുണങ്ങള്‍ പറഞ്ഞ് അവന്റെ മാഹാത്മ്യവും ഔന്നത്യവും സ്ഥാപിക്കലോ ആണ്.

ﻭَﺟَﻌَﻠُﻮا۟ ﺑَﻴْﻨَﻪُۥ ﻭَﺑَﻴْﻦَ ٱﻟْﺠِﻨَّﺔِ ﻧَﺴَﺒًﺎ ۚ ﻭَﻟَﻘَﺪْ ﻋَﻠِﻤَﺖِ ٱﻟْﺠِﻨَّﺔُ ﺇِﻧَّﻬُﻢْ ﻟَﻤُﺤْﻀَﺮُﻭﻥَ ﺳُﺒْﺤَٰﻦَ ٱﻟﻠَّﻪِ ﻋَﻤَّﺎ ﻳَﺼِﻔُﻮﻥَ

അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ അവര്‍ കുടുംബബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ തീര്‍ച്ചയായും തങ്ങള്‍ ശിക്ഷയ്ക്ക് ഹാജരാക്കപ്പെടുക തന്നെ ചെയ്യുമെന്ന് ജിന്നുകള്‍ മനസ്സിലാക്കിയിട്ടുണ്ട്‌.അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍(ഖു൪ആന്‍ :37/158-159)

ﻭَﺟَﻌَﻠُﻮا۟ ﻟِﻠَّﻪِ ﺷُﺮَﻛَﺎٓءَ ٱﻟْﺠِﻦَّ ﻭَﺧَﻠَﻘَﻬُﻢْ ۖ ﻭَﺧَﺮَﻗُﻮا۟ ﻟَﻪُۥ ﺑَﻨِﻴﻦَ ﻭَﺑَﻨَٰﺖٍۭ ﺑِﻐَﻴْﺮِ ﻋِﻠْﻢٍ ۚ ﺳُﺒْﺤَٰﻨَﻪُۥ ﻭَﺗَﻌَٰﻠَﻰٰ ﻋَﻤَّﺎ ﻳَﺼِﻔُﻮﻥَ

അവര്‍ ജിന്നുകളെ അല്ലാഹുവിന് പങ്കാളികളാക്കിയിരിക്കുന്നു. എന്നാല്‍ അവരെ അവന്‍ സൃഷ്ടിച്ചതാണ്‌. ഒരു വിവരവും കൂടാതെ അവന്ന് പുത്രന്‍മാരെയും പുത്രിമാരെയും അവര്‍ ആരോപിച്ചുണ്ടാക്കിയിരിക്കുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനുമാകുന്നു.(ഖു൪ആന്‍ :6/100)

അല്ലാഹു ജിന്നുകളെ വിവാഹം കഴിച്ചുവെന്നും അല്ലാഹുവിന് മക്കളുണ്ടെന്നും മക്കയിലെ മുശ്രിക്കുകള്‍ പറഞ്ഞു. ﺳُﺒْﺤَٰﻦَ ٱﻟﻠَّﻪِ അവ൪ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നും അല്ലാഹു പരിശുദ്ധനാണ്.

ﻭَﻳَﺠْﻌَﻠُﻮﻥَ ﻟِﻠَّﻪِ ٱﻟْﺒَﻨَٰﺖِ ﺳُﺒْﺤَٰﻨَﻪُۥ ۙ ﻭَﻟَﻬُﻢ ﻣَّﺎ ﻳَﺸْﺘَﻬُﻮﻥَ

അല്ലാഹുവിന് അവര്‍ പെണ്‍മക്കളെ സ്ഥാപിക്കുന്നു. അവന്‍ എത്രയോ പരിശുദ്ധന്‍. അവര്‍ക്കാകട്ടെ അവര്‍ ഇഷ്ടപ്പെടുന്നതും (ആണ്‍മക്കള്‍).(ഖു൪ആന്‍ :16/57)

മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍ക്കളാണെന്നാണ് മക്കയിലെ മുശ്രിക്കുകള്‍ ജല്‍പ്പിച്ചിരുന്നത്. ﺳُﺒْﺤَٰﻦَ ٱﻟﻠَّﻪِ അവ൪ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നും അല്ലാഹു പരിശുദ്ധനാണ്.

ﺃَﻡِ ٱﺗَّﺨَﺬُﻭٓا۟ ءَاﻟِﻬَﺔً ﻣِّﻦَ ٱﻷَْﺭْﺽِ ﻫُﻢْ ﻳُﻨﺸِﺮُﻭﻥَ ﻟَﻮْ ﻛَﺎﻥَ ﻓِﻴﻬِﻤَﺎٓ ءَاﻟِﻬَﺔٌ ﺇِﻻَّ ٱﻟﻠَّﻪُ ﻟَﻔَﺴَﺪَﺗَﺎ ۚ ﻓَﺴُﺒْﺤَٰﻦَ ٱﻟﻠَّﻪِ ﺭَﺏِّ ٱﻟْﻌَﺮْﺵِ ﻋَﻤَّﺎ ﻳَﺼِﻔُﻮﻥَ

അതല്ല, അവര്‍ ഭൂമിയില്‍ നിന്നുതന്നെ (മരിച്ചവരെ) ജീവിപ്പിക്കാന്‍ കഴിവുള്ള വല്ല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുകയാണോ? ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു.(ഖു൪ആന്‍ :21/21-22)

ﻗُﻞ ﻟَّﻮْ ﻛَﺎﻥَ ﻣَﻌَﻪُۥٓ ءَاﻟِﻬَﺔٌ ﻛَﻤَﺎ ﻳَﻘُﻮﻟُﻮﻥَ ﺇِﺫًا ﻟَّﭑﺑْﺘَﻐَﻮْا۟ ﺇِﻟَﻰٰ ﺫِﻯ ٱﻟْﻌَﺮْﺵِ ﺳَﺒِﻴﻼً ﺳُﺒْﺤَٰﻨَﻪُۥ ﻭَﺗَﻌَٰﻠَﻰٰ ﻋَﻤَّﺎ ﻳَﻘُﻮﻟُﻮﻥَ ﻋُﻠُﻮًّا ﻛَﺒِﻴﺮًا

(നബിയെ) പറയുക: അവര്‍ പറയും പോലെ അവനോടൊപ്പം മറ്റുദൈവങ്ങളുണ്ടായിരുന്നെങ്കില്‍ സിംഹാസനാധിപന്റെ അടുക്കലേക്ക് അവര്‍ (ആ ദൈവങ്ങള്‍) വല്ല മാര്‍ഗവും തേടുക തന്നെ ചെയ്യുമായിരുന്നു.അവന്‍ എത്ര പരിശുദ്ധന്‍. അവര്‍ പറഞ്ഞുണ്ടാക്കിയതിനെല്ലാം ഉപരിയായി അവന്‍ വലിയ ഔന്നത്യം പ്രാപിച്ചിരിക്കുന്നു.(ഖു൪ആന്‍ :17/42-43)

അല്ലാഹുവിന് പുറമെ, ഭൂമിയിലുള്ള പലതിനേയും ബഹുദൈവ വിശ്വാസികള്‍ ആരാധ്യന്‍മാരായി സ്വീകരിച്ചിരിക്കുന്നു.ആകാശഭൂമികളില്‍ അവനല്ലാത്ത വല്ല ആരാധ്യന്‍മാ൪ ഉണ്ടായിരുന്നുവെങ്കില്‍ അവയുടെ വ്യവസ്ഥ താറുമാറാകുമായിരുന്നു. എന്നിട്ടും ഭൂമിയിലുള്ളതിനെ ആരാധിക്കുന്നതിനായി അവ൪ തെറ്റായ പല വാദങ്ങളും നിരത്തി. ﺳُﺒْﺤَٰﻦَ ٱﻟﻠَّﻪِ അവ൪ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നും അല്ലാഹു പരിശുദ്ധനാണ്. അവന്‍ ഉന്നതനും മഹാനുമാണ്.

ﻭَﻳَﻌْﺒُﺪُﻭﻥَ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻣَﺎ ﻻَ ﻳَﻀُﺮُّﻫُﻢْ ﻭَﻻَ ﻳَﻨﻔَﻌُﻬُﻢْ ﻭَﻳَﻘُﻮﻟُﻮﻥَ ﻫَٰٓﺆُﻻَٓءِ ﺷُﻔَﻌَٰٓﺆُﻧَﺎ ﻋِﻨﺪَ ٱﻟﻠَّﻪِ ۚ ﻗُﻞْ ﺃَﺗُﻨَﺒِّـُٔﻮﻥَ ٱﻟﻠَّﻪَ ﺑِﻤَﺎ ﻻَ ﻳَﻌْﻠَﻢُ ﻓِﻰ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَﻻَ ﻓِﻰ ٱﻷَْﺭْﺽِ ۚ ﺳُﺒْﺤَٰﻨَﻪُۥ ﻭَﺗَﻌَٰﻠَﻰٰ ﻋَﻤَّﺎ ﻳُﺸْﺮِﻛُﻮﻥَ

അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.(ഖു൪ആന്‍ :10/18)

മക്കയിലെ മുശ്രിക്കുകള്‍ മഹാന്‍മാരുടെ വിഗ്രഹങ്ങള്‍ നി൪മ്മിച്ച് അവക്ക് ആരാധനകള്‍ സമ൪പ്പിച്ചിരുന്നു. അല്ലാഹുവില്‍ നിന്ന് കാര്യങ്ങള്‍ നേടണമെങ്കില്‍ ഇവരുടെ ശുപാ൪ശ വേണമെന്ന് അവ൪ വാദിച്ചു. ﺳُﺒْﺤَٰﻦَ ٱﻟﻠَّﻪِ അവ൪ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നും അല്ലാഹു പരിശുദ്ധനും ഉന്നതനുമാണ്.

ﻣَﺎ ٱﺗَّﺨَﺬَ ٱﻟﻠَّﻪُ ﻣِﻦ ﻭَﻟَﺪٍ ﻭَﻣَﺎ ﻛَﺎﻥَ ﻣَﻌَﻪُۥ ﻣِﻦْ ﺇِﻟَٰﻪٍ ۚ ﺇِﺫًا ﻟَّﺬَﻫَﺐَ ﻛُﻞُّ ﺇِﻟَٰﻪٍۭ ﺑِﻤَﺎ ﺧَﻠَﻖَ ﻭَﻟَﻌَﻼَ ﺑَﻌْﻀُﻬُﻢْ ﻋَﻠَﻰٰ ﺑَﻌْﺾٍ ۚ ﺳُﺒْﺤَٰﻦَ ٱﻟﻠَّﻪِ ﻋَﻤَّﺎ ﻳَﺼِﻔُﻮﻥَ

അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ആരാധ്യനുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ആരാധ്യന്‍മാരും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍. (ഖു൪ആന്‍ :23/91)

ﺃَﻡْ ﻟَﻬُﻢْ ﺇِﻟَٰﻪٌ ﻏَﻴْﺮُ ٱﻟﻠَّﻪِ ۚ ﺳُﺒْﺤَٰﻦَ ٱﻟﻠَّﻪِ ﻋَﻤَّﺎ ﻳُﺸْﺮِﻛُﻮﻥَ

അതല്ല, അവര്‍ക്ക് അല്ലാഹുവല്ലാത്ത വല്ല ദൈവവുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനായിരിക്കുന്നു.(ഖു൪ആന്‍ : 52/43)

യഥാ൪ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അല്ലാഹുവല്ലാതെ കുറേ ആരാധ്യന്‍മാരുണ്ടായിരുന്നുവെങ്കില്‍ അവ൪ തമ്മില്‍ അടികൂടുന്ന അവസ്ഥയുണ്ടായിരുന്നു. അല്ലാഹുവല്ലാതെ കുറേ ആരാധ്യന്‍മാരുണ്ടെന്ന വാദം നിര൪ത്ഥകമാണ്. ﺳُﺒْﺤَٰﻦَ ٱﻟﻠَّﻪِ അവ൪ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നും അല്ലാഹു പരിശുദ്ധനും ഉന്നതനുമാണ്.

ﻣَﺎ ﻛَﺎﻥَ ﻟِﻠَّﻪِ ﺃَﻥ ﻳَﺘَّﺨِﺬَ ﻣِﻦ ﻭَﻟَﺪٍ ۖ ﺳُﺒْﺤَٰﻨَﻪُۥٓ ۚ ﺇِﺫَا ﻗَﻀَﻰٰٓ ﺃَﻣْﺮًا ﻓَﺈِﻧَّﻤَﺎ ﻳَﻘُﻮﻝُ ﻟَﻪُۥ ﻛُﻦ ﻓَﻴَﻜُﻮﻥُ

ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിനുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍. അവന്‍ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു.(ഖു൪ആന്‍ :19/35)

ﻗَﺎﻟُﻮا۟ ٱﺗَّﺨَﺬَ ٱﻟﻠَّﻪُ ﻭَﻟَﺪًا ۗ ﺳُﺒْﺤَٰﻨَﻪُۥ ۖ ﻫُﻮَ ٱﻟْﻐَﻨِﻰُّ ۖ ﻟَﻪُۥ ﻣَﺎ ﻓِﻰ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَﻣَﺎ ﻓِﻰ ٱﻷَْﺭْﺽِ ۚ ﺇِﻥْ ﻋِﻨﺪَﻛُﻢ ﻣِّﻦ ﺳُﻠْﻄَٰﻦٍۭ ﺑِﻬَٰﺬَآ ۚ ﺃَﺗَﻘُﻮﻟُﻮﻥَ ﻋَﻠَﻰ ٱﻟﻠَّﻪِ ﻣَﺎ ﻻَ ﺗَﻌْﻠَﻤُﻮﻥَ

അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്നവര്‍ പറഞ്ഞു. അവന്‍ എത്ര പരിശുദ്ധന്‍. അവന്‍ പരാശ്രയമുക്തനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റേതാകുന്നു. നിങ്ങളുടെ പക്കല്‍ ഇതിന് അല്ലാഹുവിന് സന്താനം ഉണ്ടെന്നതിന്‌) യാതൊരു പ്രമാണവുമില്ല. അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ? (ഖു൪ആന്‍ :10/68)

ഈസാ നബി(അ) അല്ലാഹുവിന്റെ പുത്രനാണെന്നാണ് ക്രൈസ്തവ൪ വാദിക്കുന്നത്. അല്ലാഹുവിന് ഒരു സന്താനത്തെ സ്വീകരിക്കേണ്ട യാതൊരു ആവശ്യവുമില്ല. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റേതാകുന്നു. മാത്രമല്ല അല്ലാഹുവിന് പുത്രനുണ്ടെന്നതിന് അവന്‍ യാതൊരു പ്രമാണവും ഇറക്കിയിട്ടില്ല. ﺳُﺒْﺤَٰﻦَ ٱﻟﻠَّﻪِ അവ൪ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നും അല്ലാഹു പരിശുദ്ധനാണ്.

ﻭَﻻَ ﺗَﻘُﻮﻟُﻮا۟ ﺛَﻠَٰﺜَﺔٌ ۚ ٱﻧﺘَﻬُﻮا۟ ﺧَﻴْﺮًا ﻟَّﻜُﻢْ ۚ ﺇِﻧَّﻤَﺎ ٱﻟﻠَّﻪُ ﺇِﻟَٰﻪٌ ﻭَٰﺣِﺪٌ ۖ ﺳُﺒْﺤَٰﻨَﻪُۥٓ ﺃَﻥ ﻳَﻜُﻮﻥَ ﻟَﻪُۥ ﻭَﻟَﺪٌ ۘ ﻟَّﻪُۥ ﻣَﺎ ﻓِﻰ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَﻣَﺎ ﻓِﻰ ٱﻷَْﺭْﺽِ ۗ ﻭَﻛَﻔَﻰٰ ﺑِﭑﻟﻠَّﻪِ ﻭَﻛِﻴﻼً

….(വേദക്കാരേ) ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്‌. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്‌) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.(ഖു൪ആന്‍ :4/171)

വേദക്കാരെ, മൂന്ന് ദൈവങ്ങള്‍, അല്ലെങ്കില്‍ മൂന്നെണ്ണം ചേര്‍ന്ന ഏക ദൈവം എന്ന് നിങ്ങള്‍ പറയരുത്. അതേപോലെ അല്ലാഹുവിന് സന്താനമുണ്ടെന്നും നിങ്ങള്‍ പറയരുത്. ﺳُﺒْﺤَٰﻦَ ٱﻟﻠَّﻪِ അവ൪ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നും അല്ലാഹു പരിശുദ്ധനാണ്.

ഇവിടെയെല്ലാം ആളുകള്‍ അല്ലാഹുവിന് അനുയോജ്യമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞത് നിഷേധിക്കുകയും അവന്‍ ഉന്നതനും മഹാനുമാണെന്ന് സ്ഥാപിക്കുകയുമാണ് ‘സുബ്ഹാനല്ലാഹ്’എന്ന വാക്കിലൂടെ ചെയ്തിട്ടുള്ളത്. അതേപോലെ അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തേയും കഴിവുകളേയും നാമഗുണങ്ങളേയും പറയുമ്പോഴും ‘സുബ്ഹാനല്ലാഹ്’എന്ന് വിശുദ്ധ ഖു൪ആന്‍ പ്രയോഗിച്ചിട്ടുണ്ട്.

ﻭَﻣَﺎ ﻗَﺪَﺭُﻭا۟ ٱﻟﻠَّﻪَ ﺣَﻖَّ ﻗَﺪْﺭِﻩِۦ ﻭَٱﻷَْﺭْﺽُ ﺟَﻤِﻴﻌًﺎ ﻗَﺒْﻀَﺘُﻪُۥ ﻳَﻮْﻡَ ٱﻟْﻘِﻴَٰﻤَﺔِ ﻭَٱﻟﺴَّﻤَٰﻮَٰﺕُ ﻣَﻄْﻮِﻳَّٰﺖٌۢ ﺑِﻴَﻤِﻴﻨِﻪِۦ ۚ ﺳُﺒْﺤَٰﻨَﻪُۥ ﻭَﺗَﻌَٰﻠَﻰٰ ﻋَﻤَّﺎ ﻳُﺸْﺮِﻛُﻮﻥَ

അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ഭൂമി മുഴുവന്‍ അവന്റെ ഒരു കൈപിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്റെ വലതുകൈയ്യില്‍ ചുരുട്ടിപിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്‍ അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു.(ഖു൪ആന്‍ :39/67)

അന്ത്യനാളില്‍ പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ ആ൪ക്കും യാതൊരു അധികാരമോ കൈകാര്യമോ ഉണ്ടായിരിക്കുകയില്ല. ഇമാം ബുഖാരി(റ), ഇമാം മുസ്ലിം(റ) എന്നിവ൪ ഉദ്ദരിച്ചിട്ടുള്ള ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ‘അല്ലാഹു ഭൂമിയെ എടുത്ത് പിടിക്കും.ആകാശത്തെ അവന്റെ വലം കൈ കൊണ്ട് ചുരുട്ടിപിടിക്കുകയും ചെയ്യും. എന്നിട്ട് അവന്‍ പറയും: ഞാനത്രെ രാജാവ്, ഭൂമിയിലെ രാജാക്കന്‍മാ൪ എവിടെ?’ ﺳُﺒْﺤَٰﻦَ ٱﻟﻠَّﻪِ അല്ലാഹു എത്ര പരിശുദ്ധന്‍.

ﻓَﺴُﺒْﺤَٰﻦَ ٱﻟَّﺬِﻯ ﺑِﻴَﺪِﻩِۦ ﻣَﻠَﻜُﻮﺕُ ﻛُﻞِّ ﺷَﻰْءٍ ﻭَﺇِﻟَﻴْﻪِ ﺗُﺮْﺟَﻌُﻮﻥَ

മുഴുവന്‍ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കയ്യിലാണോ, നിങ്ങള്‍ മടക്കപ്പെടുന്നത് ആരുടെ അടുത്തേക്കാണോ അവന്‍ എത്ര പരിശുദ്ധന്‍.(ഖു൪ആന്‍ :36/83)

ഈ പ്രപഞ്ചവും അതിലെ സകലതും മനുഷ്യര്‍, മറ്റ് ജീവജാലങ്ങള്‍, ജിന്നുകള്‍, മലക്കുകള്‍, തുടങ്ങി നമുക്ക് കാണുവാനോ കേള്‍ക്കുവാനോ ഊഹിക്കുവാനോ കഴിയാത്ത മറ്റെല്ലാ വസ്തുക്കളും സൃഷ്ടിച്ച് ഓരോന്നിനും അതതിന്റെ ക്രമവും വ്യവസ്ഥയും നല്‍കി നിയന്ത്രിച്ചു നിലനിറുത്തി പോരുന്നവനാണ് അല്ലാഹു. ﺳُﺒْﺤَٰﻦَ ٱﻟﻠَّﻪِ അല്ലാഹു എത്ര പരിശുദ്ധന്‍.

ﺳُﺒْﺤَٰﻦَ ٱﻟَّﺬِﻯ ﺧَﻠَﻖَ ٱﻷَْﺯْﻭَٰﺝَ ﻛُﻠَّﻬَﺎ ﻣِﻤَّﺎ ﺗُﻨۢﺒِﺖُ ٱﻷَْﺭْﺽُ ﻭَﻣِﻦْ ﺃَﻧﻔُﺴِﻬِﻢْ ﻭَﻣِﻤَّﺎ ﻻَ ﻳَﻌْﻠَﻤُﻮﻥَ

ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍.(ഖു൪ആന്‍ : 36/36)

സസ്യങ്ങള്‍, വൃക്ഷങ്ങള്‍, മനുഷ്യ൪, മറ്റ് ജീവജന്തുക്കള്‍, നമുക്ക് അറിയാത്ത എന്തെല്ലാമുണ്ടോ അവയെയെല്ലാം അല്ലാഹു ഇണകളാക്കിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ‘ഏകന്‍’ എന്ന് പറയാവുന്നത് അല്ലാഹു മാത്രം. ﺳُﺒْﺤَٰﻦَ ٱﻟﻠَّﻪِ അല്ലാഹു എത്ര പരിശുദ്ധന്‍.

പങ്കുചേർക്കപ്പെടുന്നതിൽനിന്ന് സഹായിയെയോ ഉപദേഷ്ടാവിനെയോ ജീവിതപങ്കാളിയെയോ മക്കളെയോ തുല്യരെയോ തന്റെ വിശേഷണങ്ങളിൽ സമാനരെയോ സ്വീകരിക്കുന്നതിൽനിന്ന് അവൻ മഹാപരിശുദ്ധനാണ്. (തഫ്സീറുസ്സഅ്ദി)

ﻭَﺭَﺑُّﻚَ ﻳَﺨْﻠُﻖُ ﻣَﺎ ﻳَﺸَﺎٓءُ ﻭَﻳَﺨْﺘَﺎﺭُ ۗ ﻣَﺎ ﻛَﺎﻥَ ﻟَﻬُﻢُ ٱﻟْﺨِﻴَﺮَﺓُ ۚ ﺳُﺒْﺤَٰﻦَ ٱﻟﻠَّﻪِ ﻭَﺗَﻌَٰﻠَﻰٰ ﻋَﻤَّﺎ ﻳُﺸْﺮِﻛُﻮﻥَ

നിന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്‌) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക്(സൃഷ്ടികള്‍ക്ക്) തെരഞ്ഞെടുക്കുവാന്‍ അര്‍ഹതയില്ല. അല്ലാഹു എത്രയോ പരിശുദ്ധനും, അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അതീതനുമായിരിക്കുന്നു.(ഖു൪ആന്‍ : 28/68)

എന്തെല്ലാമാണ് സൃഷ്ടിക്കേണ്ടത്, എങ്ങനെയെല്ലാമാണ് സൃഷ്ടിക്കേണ്ടത്. ഏതെല്ലാം കാര്യങ്ങളാണ് നടപ്പില്‍ വരുത്തേണ്ടത്, ഏതിനൊക്കെയാണ് മുന്‍ഗണന നല്‍കേണ്ടത്, എന്നിങ്ങിനെയുള്ള ഒന്നിലുംതന്നെ, അല്ലാഹുവിന്റെ ഉദ്ദേശമനുസരിച്ച് അവന്‍ പ്രവര്‍ത്തിക്കുകയല്ലാതെ, അതില്‍ മറ്റാരുടെ യെങ്കിലും ഇഷ്ടത്തിനോ, അഭിപ്രായത്തിനോ യാതൊരുവിധ പങ്കുമില്ല. ﺳُﺒْﺤَٰﻦَ ٱﻟﻠَّﻪِ അല്ലാഹു എത്ര പരിശുദ്ധന്‍.

ٱﻟﻠَّﻪُ ٱﻟَّﺬِﻯ ﺧَﻠَﻘَﻜُﻢْ ﺛُﻢَّ ﺭَﺯَﻗَﻜُﻢْ ﺛُﻢَّ ﻳُﻤِﻴﺘُﻜُﻢْ ﺛُﻢَّ ﻳُﺤْﻴِﻴﻜُﻢْ ۖ ﻫَﻞْ ﻣِﻦ ﺷُﺮَﻛَﺎٓﺋِﻜُﻢ ﻣَّﻦ ﻳَﻔْﻌَﻞُ ﻣِﻦ ﺫَٰﻟِﻜُﻢ ﻣِّﻦ ﺷَﻰْءٍ ۚ ﺳُﺒْﺤَٰﻨَﻪُۥ ﻭَﺗَﻌَٰﻠَﻰٰ ﻋَﻤَّﺎ ﻳُﺸْﺮِﻛُﻮﻥَ

അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്‌. എന്നിട്ടവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കി. പിന്നെ നിങ്ങളെ അവന്‍ മരിപ്പിക്കുന്നു. പിന്നീട് അവന്‍ നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യും. അതില്‍ പെട്ട ഏതെങ്കിലും ഒരു കാര്യം ചെയ്യുന്ന വല്ലവരും നിങ്ങള്‍ പങ്കാളികളാക്കിയവരുടെ കൂട്ടത്തിലുണ്ടോ? അവന്‍ എത്രയോ പരിശുദ്ധന്‍. അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു.(ഖു൪ആന്‍ :30/40)

അല്ലാഹുവാണ് നമ്മെ സൃഷ്ടിച്ച് സംരക്ഷിക്കുന്നത്. അവനാണ് നമുക്ക് ഉപജീവനം നല്‍കുന്നത്. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവിനെ കൂടാതെ പലരേയും ആളുകള്‍ ആരാധ്യന്‍മാരായി കാണുന്നുണ്ട്. പക്ഷേ അവരാരും സൃഷ്ടിക്കുകയോ സംരക്ഷിക്കുകയോ ഉപജീവനം നല്‍കുകയോ ജീവിപ്പിക്കുകയോ മരിപ്പിക്കുകയോ ചെയ്യുന്നില്ല. അതെല്ലാം അല്ലാഹു മാത്രമാണ് ചെയ്യുന്നത്. ﺳُﺒْﺤَٰﻦَ ٱﻟﻠَّﻪِ അല്ലാഹു എത്ര പരിശുദ്ധന്‍.

ഇത് സ്വർഗവാസികളുടെ സ്‌തോത്ര കീര്‍ത്തന വാക്യമാണ്.

دَعْوَىٰهُمْ فِيهَا سُبْحَٰنَكَ ٱللَّهُمَّ وَتَحِيَّتُهُمْ فِيهَا سَلَٰمٌ ۚ وَءَاخِرُ دَعْوَىٰهُمْ أَنِ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ

അതിനകത്ത് അവരുടെ പ്രാര്‍ത്ഥന سُبْحَٰنَكَ ٱللَّهُمَّ (അല്ലാഹുവേ, നിനക്ക് സ്തോത്രം) എന്നായിരിക്കും. അതിനകത്ത് അവര്‍ക്കുള്ള അഭിവാദ്യം സമാധാനം! എന്നായിരിക്കും.അവരുടെ പ്രാര്‍ത്ഥനയുടെ അവസാനം ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി എന്നായിരിക്കും. (ഖുർആൻ:10/10)

فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ

അതിനാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ പ്രകീര്‍ത്തിക്കുക. (ഖുർആൻ:69/52)

അവന്റെ മഹത്ത്വത്തിന് യോജിക്കാത്തതില്‍ നിന്ന് നീ അവനെ പരിശുദ്ധപ്പെടുത്തുക. അവന്റെ മഹത്ത്വത്തിന്റെയും ഭംഗിയുടെയും പൂര്‍ണതയുടെയും വിശേഷണങ്ങള്‍ പറഞ്ഞ് അവന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക. (തഫ്സീറുസ്സഅ്ദി)

سُبحان الله (സുബ്ഹാനല്ലാഹ് ) എന്ന് നാം പറയുമ്പോള്‍ ഈ ആശയം ചിന്തിച്ച് പറയാന്‍ ശ്രമിക്കേണ്ടതാണ്. അപ്പോഴാണ് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള പ്രതിഫലം പൂ൪ണ്ണമായും ലഭിക്കുക.

قال رسول الله صلى الله عليه وسلم : أيعجز أحدكم أن يكسب كل يوم ألف حسنة ؟ يسبح الله مائة تسبيحة ، فيكتب الله له بها ألف حسنة ، ويحط عنه بها ألف خطيئة

നബിﷺ പറഞ്ഞു: : നിങ്ങളിലൊരാള്‍ക്ക് ഒരുദിവസം ആയിരം നന്മകള്‍ കരസ്ഥമാക്കാന്‍ വല്ല പ്രയാസവും ഉണ്ടോ? നൂറുതവണ തസ്ബീഹ് (സുബ്ഹാനല്ലാഹ്) ചൊല്ലിയാല്‍ അല്ലാഹു അതവന് ആയിരം നന്മകളായി രേഖപ്പെടുത്തും. അതുമുഖേന ആയിരം തിന്മകള്‍ പൊറുക്കപ്പെടുകയും ചെയ്യും. (മുസ്‌ലിം)

‏قال الشيخ ابن عثيمين رحمه الله : إنَّ التسبيحـــة الواحــــــدة في صحيفةِ الإنسان خيرٌ منَ الدُّنيا وما فيها لأنَّ الدُّنيا وما فيهـــــا تذهبُ وتزولُ والتَّسبيحُ والعملُ الصَّالِحُ يبقى.

ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു : നിശ്ചയം, മനുഷ്യന്റെ ഏടിലുള്ള ഒരൊറ്റ തസ്ബീഹ് ഈ ദുനിയാവും അതിലുള്ളതിനേക്കാളും ഉത്തമമാണ്. കാരണം, ഈ ദുനിയാവും അതിലുള്ളതുമെല്ലാം നീങ്ങിപ്പോകുന്നതാണ്. തസ്ബീഹും സൽകർമ്മവും അവശേഷിക്കുന്നതാണ്. (ശറഹു രിയാളിസ്സ്വാലിഹീൻ)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *