തഹ്‌ലീന്റെ വചനം لاَ إِلَهَ إِلاَّ الله (ലാ ഇലാഹ ഇല്ലല്ലാഹ്) എന്നാകുന്നു. لاَ- إِلَهَ – إِلاَّ – اللَّهُ എന്നീ നാല് പദങ്ങൾ ചേർന്ന വാക്യമാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’. ‘അല്ലാഹുവല്ലാതെ മറ്റാരു ഇലാഹും ഇല്ല’ എന്നാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന്റെ അര്‍ത്ഥം. ഇലാഹ് എന്നാല്‍ مَعْبُود (മഅ്ബൂദ് – ഇബാദത്ത് നല്‍കപ്പെടുന്നവന്‍ /ആരാധിക്കപ്പെടുന്നവന്‍) എന്നാണ് വിവക്ഷ. لاَ مَعْبُودَ بِحَقٍّ إِلاَّ اللهُ – ലാ മഅ്ബൂദ ബി ഹഖിന്‍ ഇല്ലല്ലാഹ് – (യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല) എന്നാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന്റെ ഉദ്ദേശം. “അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല” എന്നും പറയാം. അല്ലാഹുവിന്റെ ഏകത്വം ഉദ്ഘോഷിക്കാനുള്ള സത്യസാക്ഷ്യത്തിന്റെ വചനമാണിത്. ദൃഢബോധ്യത്തോടെ ഇത് പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് ഒരാൾ സത്യവിശ്വാസിയാകുന്നത്.
ഈ സാക്ഷ്യവചനത്തിന് രണ്ടു ഭാഗങ്ങളുണ്ട്:
1) ലാ ഇലാഹ : ആരാധിക്കപ്പെടേണ്ടവനായി ആരുമില്ലെന്ന സമ്പൂർണ്ണ നിരാസത്തിന്റെ ഭാഗം. പരമോന്നതനായ അല്ലാഹു ഒഴികെയുള്ള സ൪വ്വ ഇലാഹുകളേയും (ആരാധ്യന്‍മാരെന്ന് പറയുന്നവരേയും) നിഷേധിക്കുന്നു. മലക്കുകള്‍, ജിന്നുകള്‍, പ്രവാചകന്മാ൪, ഔലിയാക്കള്‍, മറ്റ് മനുഷ്യ൪, വിഗ്രഹങ്ങള്‍, പ്രകൃതി ശക്തികള്‍ തുടങ്ങി അല്ലാഹു അല്ലാത്ത ഒന്നും ഒരിക്കലും ആരാധനക്ക് അ൪ഹരല്ല.
2) ഇല്ലല്ലാഹ് : അല്ലാഹു ഒഴികെ, ന്യായമായി ആരാധിക്കപ്പെടേണ്ടവൻ അവൻ മാത്രമെന്ന സ്ഥിരീകരണത്തിന്റെ ഭാഗം. ഏകനായ അല്ലാഹു മാത്രമാണ് യഥാ൪തഥ ഇലാഹെന്ന് (ആരാധനക്ക് അ൪ഹനെന്ന്) സ്ഥാപിക്കുന്നു. അല്ലാഹു അല്ലാത്ത യാതൊന്നിനേയും ഒരു അടിമ ആരാധ്യനായി കാണാന്‍ പാടില്ല.
സംസാരങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് തൗഹീദിന്റെ വാചകമായ ലാ ഇലാഹ ഇല്ലല്ലാഹ് ആണ്. കാരണം അല്ലാഹുവിന്റെ ഏകത്വത്തെ സ്ഥാപിക്കുകയും, പങ്കാളികളെ നിഷേധിക്കുകയുമാണ് ആ വാചകം. നബിമാർ പറഞ്ഞതിൽ ഏറ്റവും ശ്രേഷ്ഠമായ വാക്കാണത്.
عَنْ جَابِرِ بْنِ عَبْدِ اللَّهِ رضى الله عنهما قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: أَفْضَلُ الذِّكْرِ لاَ إِلَهَ إِلاَّ اللَّهُ وَأَفْضَلُ الدُّعَاءِ الْحَمْدُ لِلَّهِ
ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: ദിക്റിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായത് ‘ലാഇലാഹ ഇല്ലല്ലാഹ്’ ആണ്. ദുആഇൽ വെച്ച് ഏറ്റവും ശ്രേഷ്ടമായത് ‘അൽഹംദു ലില്ലാഹ്’ എന്നതുമാണ്. (തിർമിദി: 3383)
عَنْ أَبِي هُرَيْرَةَ، قَالَقَالَ رَسُولُ اللَّهِ صلى الله عليه وسلم : أَسْعَدُ النَّاسِ بِشَفَاعَتِي يَوْمَ القِيَامَةِ، مَنْ قَالَ لاَ إِلَهَ إِلَّا اللَّهُ، خَالِصًا مِنْ قَلْبِهِ، أَوْ نَفْسِهِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പരലോകത്ത് എന്റെ ശുപാർശ കൊണ്ട് ഏറ്റവും ഭാഗ്യം ലഭിക്കുക ഹൃദയത്തിൽ നിന്ന് ഇഖ്ലാസോടെ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞവനായിരിക്കും. (ബുഖാരി: 99)
عَنْ أَبِي هُرَيْرَةَ، رضى الله عنه قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا قَالَ عَبْدٌ لاَ إِلَهَ إِلاَّ اللَّهُ قَطُّ مُخْلِصًا إِلاَّ فُتِحَتْ لَهُ أَبْوَابُ السَّمَاءِ حَتَّى تُفْضِيَ إِلَى الْعَرْشِ مَا اجْتَنَبَ الْكَبَائِرَ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വൻപാപങ്ങളിൽ നിന്ന് വിട്ടുനിന്ന് ഇഖ്ലാസോടെ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറഞ്ഞാൽ, അതിനായി ആകാശ കവാടങ്ങള്‍ തുറക്കപ്പെടും, അത് അര്‍ശിൽ എത്തുന്നത് വരെ. (തിര്‍മിദി:3590)
عَنْ أَبِي هُرَيْرَةَ، قَالَقَالَ رَسُولُ اللَّهِ صلى الله عليه وسلم : فَمَنْ لَقِيتَ مِنْ وَرَاءِ هَذَا الْحَائِطَ يَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ مُسْتَيْقِنًا بِهَا قَلْبُهُ، فَبَشِّرْهُ بِالْجَنَّةِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഹൃദയത്തിൽ ദൃഢതയോടെ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ സാക്ഷ്യം വഹിക്കുന്നതായി ആരെയെങ്കിലും നീ കണ്ടാൽ അവന് നീ സ്വർഗം സന്തോഷവാർത്ത അറിയിക്കുക. (മുസ്‌ലിം: 52)
عَنْ عِتْبَانَ بْنَ مَالِكٍ الأَنْصَارِيَّ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لَنْ يُوَافِيَ عَبْدٌ يَوْمَ الْقِيَامَةِ يَقُولُ لاَ إِلَهَ إِلاَّ اللَّهُ. يَبْتَغِي بِهِ وَجْهَ اللَّهِ، إِلاَّ حَرَّمَ اللَّهُ عَلَيْهِ النَّارَ
ഇത്ബാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുകയും അതിലൂടെ അല്ലാഹുവിന്റെ വജ്ഹ് ആഗ്രഹിക്കുകയും ചെയ്തവരെ അല്ലാഹു നരകത്തിന് നിഷിദ്ധമാക്കിയിരിക്കുന്നു, തീ൪ച്ച. (ബുഖാരി:6423)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : الإِيمَانُ بِضْعٌ وَسَبْعُونَ أَوْ بِضْعٌ وَسِتُّونَ شُعْبَةً فَأَفْضَلُهَا قَوْلُ لاَ إِلَهَ إِلاَّ اللَّهُ وَأَدْنَاهَا إِمَاطَةُ الأَذَى عَنِ الطَّرِيقِ وَالْحَيَاءُ شُعْبَةٌ مِنَ الإِيمَانِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഈമാനിന് എഴുപതോളം അല്ലെങ്കില്‍ അറുപതോളം ശാഖകളുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠമായത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യം പറയലാണ്. അതില്‍ ഏറ്റവും താഴെയുള്ളത് വഴിയില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നീക്കലാണ്. ലജ്ജയും ഈമാനിന്റെ ഭാഗമാണ്. (മുസ്‌ലിം:35)
عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ “ خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ وَخَيْرُ مَا قُلْتُ أَنَا وَالنَّبِيُّونَ مِنْ قَبْلِي لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ” .
അംറ് ബ്നു ശുഐബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഏറ്റവും നല്ല പ്രാര്‍ത്ഥന അറഫാദിനത്തിലെ പ്രാര്‍ത്ഥനയാണ്. ഞാനും എനിക്ക് മുൻപുള്ള നബിമാരും പറഞ്ഞതിൽ ഏറ്റവും ശ്രേഷ്ഠമായ വാക്ക് -ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍ മുല്‍കു വ ലഹുല്‍ ഹംദു വ ഹുവ അലാ കുല്ലി ശയ്ഇന്‍ ഖദീര്‍ – യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും പരമാധിപത്യവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ് – എന്ന വാക്കാകുന്നു. (رواه الترمذي وحسنه الألباني)
www.kanzululoom.com