വുദ്വൂഅ് ചെയ്യുന്നതിനിടയിൽ സംസാരിക്കുന്നതിന്റെ വിധിയെന്താണ്? അത് മക്റൂഹാണോ?
ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ رحمه الله പറയുന്നു:
ليس بمكروه؛ الكلام في أثناء الوضوء ليس بمكروه، لكن في الحقيقة أنه يشغل المتوضئ؛ لأن المتوضئ ينبغي له عند غسل وجهه أن يستحضر أنه يمتثل إلى أمر الله، وعند غسل يديه ومسح رأسه وغسل رجليه يستحضر هذه النية، فإذا كلمه أحد وتكلم معه انقطع هذا الاستحضار، وربما يشوش عليه أيضاً، وربما يحدث له الوسواس بسببه، فالأولى أن لا يتكلم حتى ينتهي من الوضوء، لكن لو تكلم فلا شيء عليه.
വുളൂഅ് ചെയ്യുന്നതിനിടയിൽ സംസാരിക്കുന്നത് മക്റൂഹ് (വെറുക്കപ്പെട്ട കാര്യം) ഒന്നുമല്ല. എന്നാൽ, വുളൂഅ് ചെയ്യുന്നതിനിടയിലുള്ള സംസാരം വുളൂഅ് എടുക്കുന്നവനെ അശ്രദ്ധയിലാക്കും എന്നതാണ് സത്യം. കാരണം, അല്ലാഹുവിന്റെ കൽപന അനുസരിച്ച് ചെയ്യുന്ന ഒരു കർമ്മമാണ് ഇത് എന്ന നിയ്യത്താണ് മുഖം കഴുകുമ്പോഴും കൈകൾ കഴുകുമ്പോഴും തല തടവുമ്പോഴും കാൽ കഴുകുമ്പോഴുമൊക്കെ ഒരാൾക്ക് ഉണ്ടാകേണ്ടത്. ആ മനസ്സാന്നിധ്യത്തോട് കൂടിയായിരിക്കണം ഒരാൾ വുളൂഅ് നിർവഹിക്കേണ്ടത്. വുളൂഅ് ചെയ്യുന്നതിനിടയിൽ മറ്റൊരാളുമായി സംസാരിക്കുമ്പോൾ ഈ മനസ്സാന്നിധ്യം നഷ്ടപ്പെടും. മാത്രമല്ല, വുളൂഇന്റെ ഇടയിലുള്ള സംസാരം കൊണ്ട് ചിലപ്പോൾ വുളൂഇന്റെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാവുകയോ വസ്‌വാസ് ഉണ്ടാവുകയോ ഒക്കെ ചെയ്യാം. അതിനാൽ, വുളൂഅ് പൂർത്തിയാകുന്നത് വരെ ഒന്നും സംസാരിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇനിയൊരാൾ വുളൂഇനിടയിൽ സംസാരിക്കുകയാണെങ്കിൽ, അതിന് കുറ്റമൊന്നുമില്ല. (https://binothaimeen.net/content/12484)
ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കാന്‍ പാടുണ്ടോ?
عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّ النَّبِيَّ صلى الله عليه وسلم سَأَلَ أَهْلَهُ الأُدُمَ فَقَالُوا مَا عِنْدَنَا إِلاَّ خَلٌّ . فَدَعَا بِهِ فَجَعَلَ يَأْكُلُ بِهِ وَيَقُولُ “ نِعْمَ الأُدُمُ الْخَلُّ نِعْمَ الأُدُمُ الْخَلُّ ” .
ജാബി൪ ബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ തന്റെ വീട്ടുകാരോട് കറി ചോദിച്ചു. അപ്പോള്‍ അവ൪ പറഞ്ഞു: നമ്മുടെ അടുക്കല്‍ സുറുഖ അല്ലാതെ മറ്റൊന്നുമില്ല. അത് കൊണ്ടുവരാന്‍ നബി ﷺ ആവശ്യപ്പെടുകയും അവിടുന്ന് അതില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: സുറുഖ എത്ര നല്ല കറി. (മുസ്ലിം:2052)
قال النووي رحمه الله: ” وَفِيهِ اِسْتِحْبَاب الْحَدِيث عَلَى الْأَكْل تَأْنِيسًا لِلْآكِلِينَ”. انتهى من “
ഇമാം നവവി رَحِمَهُ اللهُ പറഞ്ഞു: ഭക്ഷണം കഴിക്കുന്ന സമയത്ത് കൂടെ കഴിക്കുന്നവ൪ക്ക് ഇണക്കം ലഭിക്കുന്നതിന് വേണ്ടി സംസാരിക്കുന്നത് നല്ലതാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.(ശറഹ് മുസ്ലിം:14/7)
قال ابن القيم : ” وكان يتحدث على طعامه كما تقدم في حديث الخل ، وكما قال لربيبه عمر بن أبي سلمة وهو يؤاكله : ( سم الله وكل مما يليك ) “.
ഇമാം ഇബ്നുല്‍ ഖയ്യിം رَحِمَهُ اللهُ പറഞ്ഞു: നബി ﷺ ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കാറുണ്ടായിരുന്നു. ഉമ൪ ബ്നു അബീസലമയോട് നബി ﷺ പറഞ്ഞതുപോലെ, അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക, നിന്റെ അടുത്ത ഭാഗത്ത് നിന്ന് കഴിക്കുക. (സാദുല്‍ മആദ്:2/366)
قال الشيخ الألباني رحمه الله تعالى: ” الكلام على الطعام كالكلام على غير الطعام ؛ حسنه حسن ، وقبيحه قبيح “.
ശൈഖ് അല്‍ബാനി رَحِمَهُ اللهُ പറഞ്ഞു: ഭക്ഷണം കഴിക്കുമ്പോഴുള്ള സംസാരം എന്നാല്‍, ഭക്ഷണം കഴിക്കാത്ത സന്ദ൪ഭത്തില്‍ സംസാരിക്കുന്നതു പോലെയാണ്. (അതായത്) നല്ല സംസാമാണെങ്കില്‍ നല്ലത്, മോശമായതാണെങ്കില്‍ മാശം. (സില്‍സിലത്തുല്‍ ഹുദാ വന്നൂ൪:15/1)
മലമൂത്ര വിസർജനത്തിനിടയിൽ പരസ്പരം സംസാരിക്കുന്നതിന്റെ വിധി
عَنِ ابْنِ عُمَرَ، أَنَّ رَجُلاً، مَرَّ وَرَسُولُ اللَّهِ صلى الله عليه وسلم يَبُولُ فَسَلَّمَ فَلَمْ يَرُدَّ عَلَيْهِ .
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ മൂത്രമൊഴിച്ചു കൊണ്ടിരിക്കെ ഒരാൾ അവിടുത്തേക്ക് സലാം പറഞ്ഞു. എന്നാൽ നബി ﷺ അയാളുടെ സലാം മടക്കിയില്ല. (മുസ്‌ലിം: 370)
ഇമാം നവവി رَحِمَهُ اللهُ പറഞ്ഞു: മലമൂത്ര വിസർജനവേളയിൽ സംസാരിക്കുക എന്നത് വെറുക്കപ്പെട്ട മക്റൂഹായ കാര്യമാണ്. ഏതു നിലക്കുള്ള സംസാരവും അപ്പോൾ ഒഴിവാക്കേണ്ടത് തന്നെ. എന്നാൽ അനിവാര്യമായും സംസാരിക്കേണ്ടതായ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടായാൽ അത് ഈ പറഞ്ഞതിൽ നിന്ന് ഒഴിവാണ്. ഉദാഹരണത്തിന് അന്ധനായ ഒരാൾ കിണറ്റിൽ വീഴുമെന്ന് കണ്ടാലോ, വിഷജന്തുകൾ ഒരാളെ ഉപദ്രവിക്കാൻ വരുന്നത് കണ്ടാലോ മറ്റോ അതിനെ കുറിച്ച് അറിയിക്കുന്നതിനായി സംസാരിക്കുന്നത് മക്റൂഹല്ല. മറിച്ച് അത്തരം സംസാരങ്ങൾ നിർബന്ധമായും നിർവ്വഹിക്കേണ്ട വാജിബായ സംസാരത്തിലാണ് ഉൾപ്പെടുക. (ശർഹു മുസ്‌ലിം: 4/65)
ശൈഖ് ഇബ്‌നു ഉഥൈമീൻ رَحِمَهُ اللهُ പറഞ്ഞു: മലമൂത്ര വിസർജന വേളയിൽ സംസാരിക്കുന്നത് ശരിയല്ല. എന്നാൽ – കർമ്മശാസ്ത്ര പണ്ഡിതന്മാർ പറഞ്ഞതു പോലെ – എന്തെങ്കിലും ആവശ്യത്തിനാണ് സംസാരിക്കുന്നതെങ്കിൽ അതിൽ കുഴപ്പമില്ല. ഉദാഹരണത്തിന് ഒരാൾക്ക് വഴി കാണിച്ചു കൊടുക്കുകയോ, നിർബന്ധമായും മറുപടി നൽകേണ്ട എന്തെങ്കിലും കാര്യം ഒരാൾ ചോദിച്ചാൽ അതിന് മറുപടി നൽകുകയോ ചെയ്യുന്നതിൽ തെറ്റില്ല. അതല്ലെങ്കിൽ ഒരാളോട് അത്യാവശ്യമായി എന്തെങ്കിലും സംസാരിക്കാനുണ്ടാവുകയും, അയാൾ പോകാൻ നിൽക്കുകയുമാണെങ്കിൽ അയാളോട് സംസാരിക്കാം. അതുമല്ലെങ്കിൽ വൃത്തിയാക്കുന്നതിന് വെള്ളം ചോദിക്കാം. ഇതൊന്നും തെറ്റില്ലാത്ത കാര്യമാണ്. (ശർഹുൽ മുംതിഅ്: 1/119)
പള്ളിയിലിരുന്ന് സംസാരിക്കുന്നതിന്റെ വിധി
ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ رَحِمَهُ اللهُ പറയുന്നു:
الكلام في المسجد ينقسم إلى قسمين؛ القسم الأول: أن يكون فيه تشويش على المصلين والقارئين والدارسين، فهذا لا يجوز وليس لأحد أن يفعل ما يشوش على المصلين والقارئين والدارسين، والقسم أن لا يكون فيه تشويش على أحد، فهذا إن كان في أمور الخير، فهو خير، وإن كان في أمور الدنيا؛ فإن منه ما هو ممنوع، ومنه ما هو جائز، فمن الممنوع؛ البيع والشراء والإيجار، فلا يجوز للإنسان أن يبيع، أو يشتري في المسجد، أو يستأجر، أو يؤجر في المسجد، وكذلك إنشاد الضالة؛ فإن الرسول عليه الصلاة والسلام قال: «إذا سمعتم من ينشد الضالة فقولوا: لا ردها الله عليك؛ فإن المساجد لم تبن لهذا» ومن الجائز أن يتحدث الناس في أمور الدنيا بالحديث الصدق الذي ليس فيه شيء محرم.
പള്ളിയിൽ വെച്ചുള്ള സംസാരം രണ്ട് തരമാണ്. ഒന്നാമത്തേത്: നമസ്കരിക്കുന്നവർക്കും ക്വുർആൻ ഓതുന്നവർക്കും പഠിക്കുന്നവർക്കും ശല്യമുണ്ടാക്കുന്ന വിധത്തിലുള്ള സംസാരം. അത് അനുവദനീയമല്ല. നമസ്കരിക്കുന്നവരെയും ക്വുർആൻ ഓതുന്നവരെയും പഠിക്കുന്നവരെയും ശല്യം ചെയ്യാൻ ഒരാൾക്കും അവകാശമില്ല. രണ്ടാമത്തേത്: ആർക്കും ശല്യമില്ലാത്ത രീതിയിൽ സംസാരിക്കലാണ്. അത് നല്ല കാര്യങ്ങളെ പറ്റിയുള്ള സംസാരമാണെങ്കിൽ, ആ സംസാരം നല്ലതാണ്.
ഇനി ദുനിയാവിന്റെ വിഷയങ്ങളാണെങ്കിൽ, അതിൽ വിരോധിക്കപ്പെട്ടതും അനുവദനീയമായതുമുണ്ട്. വിൽക്കലും വാങ്ങലും വാടകയിടപാടുകൾ നടത്തലുമെല്ലാം വിരോധിക്കപ്പെട്ടവയാണ്. (അബൂദാവൂദ്: 1079) അതുപോലെ, നഷ്ടപ്പെട്ട വസ്തു വിളിച്ച് ചോദിക്കുകയും ചെയ്യരുത്. നബിﷺ പറഞ്ഞു: “പള്ളിയിൽ വെച്ച് ആരെങ്കിലും, കാണാതായ വസ്തുവിന് വേണ്ടി വിളിച്ച് പറയുന്നത് കേട്ടാൽ, ‘അല്ലാഹു നിങ്ങൾക്ക് അത് തിരികെ നൽകാതിരിക്കട്ടെ’ എന്ന് നിങ്ങൾ പറയുക. പള്ളികൾ നിർമിക്കപ്പെട്ടത് അതിന് വേണ്ടിയല്ല.” (മുസ്‌ലിം: 568)
എന്നാൽ ദുനിയാവിന്റെ വിഷയങ്ങളെ പറ്റി, ഹറാമുകൾ കൂടിക്കലരാത്ത സത്യസന്ധമായ സംസാരങ്ങൾ പള്ളിയിൽ വെച്ച് അനുവദനീയമാണ്. (https://binothaimeen.net/content/10517)
ജുമുഅ ഖുത്വുബ നടക്കുമ്പോൾ സംസാരിക്കുന്നതിന്റെ വിധി
ജുമുഅ ഖുത്വുബ നടക്കുമ്പോള്‍ മൌനം പാലിക്കലും ശ്രദ്ധിച്ച് കേള്‍ക്കലും നമ്മുടെ നി൪ബന്ധ ബാധ്യതയാണ്.ആരെങ്കിലും നമ്മുടെ സമീപത്തിരുന്ന് സംസാരിക്കുന്നെങ്കില്‍ അവനോട് സംസാരിക്കരുതെന്ന് പോലും പറയാന്‍ പാടില്ല. അവനോട് സംസാരിക്കരുതെന്ന് ആംഗ്യം കാണിച്ചാല്‍ മാത്രം മതി.
عَنِ ابْنِ شِهَابٍ، قَالَ أَخْبَرَنِي سَعِيدُ بْنُ الْمُسَيَّبِ، أَنَّ أَبَا هُرَيْرَةَ، أَخْبَرَهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِذَا قُلْتَ لِصَاحِبِكَ يَوْمَ الْجُمُعَةِ أَنْصِتْ. وَالإِمَامُ يَخْطُبُ فَقَدْ لَغَوْتَ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇമാം പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ നിന്റെ അടുത്തിരിക്കുന്ന വ്യക്തിയോട് നിശബ്ദമായിരിക്കൂ എന്ന് നീ പറഞ്ഞുപോയെങ്കില്‍ നീ അനാവശ്യമാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. (ബുഖാരി:934)
ഇബ്നു ഹജർ رَحِمَهُ اللهُ പറയുന്നു: പണ്ഡിതന്മാർ പറഞ്ഞു: സംസാരിക്കരുതെന്ന് പറയുന്നവർ നന്മ കൽപ്പിക്കുകയെന്ന ഉദ്ദേശത്തിലാണെങ്കിൽ അത് ആംഗ്യത്തിലൂടെയാക്കട്ടെ.
ജുമുഅ ഖുത്ബയുടെ അവസരത്തിൽ ഇമാം അല്ലാത്തവരോട് ഒരാൾ സംസാരിക്കുക എന്നത് ഹറാമാണ്. (ലജ്നത്തുദ്ദാഇമ – സഊദി ഫത് വ ബോർഡ്)
قـالـ ابـن عثيميـن رحمـه الله :السلام وتشميت العاطس أثناء خطبة الجمعة لايجوز لأنه كلام والكلام حينئذ محرم
ഇബ്നു ഉസൈമീൻ رَحِمَهُ اللهُ പറയുന്നു: ജുമുഅ ഖുത്ബക്കിടയിൽ സലാം പറയലും, തുമ്മിയവനെ അനുമോദിക്കുക (يرحمك الله എന്ന് പറയലും) പാടില്ലത്തതാകുന്നു. കാരണം അവ സംസാരമാകുന്നു. സംസാരം (ഖുത്ബ നടന്നു കൊണ്ടിരിക്കേ ഖ തീബല്ലാത്തവർക്ക്) ഹറാമുമാകുന്നു. (മജ്മൂഉൽ ഫതാവാ:16/150)
kanzululoom.com