വിശുദ്ധ ഖുർആനിലെ 95 ാ മത്തെ സൂറത്താണ് سورة التكاثر (സൂറ: അത്തകാസുര്‍). 8 ആയത്തുകളാണ് മക്കയിൽ അവതരിച്ച ഈ സൂറത്തിലുള്ളത്. التكاثر എന്നാൽ ‘പെരുമനടിക്കല്‍’ എന്നാണർത്ഥം. ഒന്നാമത്തെ ആയത്തിൽ പെരുമനടിക്കുന്നവരെ ആക്ഷേപിച്ച് വന്നിട്ടുള്ളതാണ് ഈ പേരിനാധാരം.
ധനം, മക്കള്‍ മുതലായ ഐഹിക സുഖസൗകര്യങ്ങള്‍ എനിക്ക് മറ്റുള്ളവരെക്കാള്‍ അധികമുണ്ടെന്ന നാട്യത്തിനും, അധികമുണ്ടായിരിക്കണമെന്നുള്ള മത്സരമനസ്ഥിതിക്കുമാണ് تكأثر (പെരുപ്പം കാണിക്കല്‍) എന്ന് പറയുന്നത്. അല്ലാഹു പറയുന്നു:
ٱعْلَمُوٓا۟ أَنَّمَا ٱلْحَيَوٰةُ ٱلدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرُۢ بَيْنَكُمْ وَتَكَاثُرٌ فِى ٱلْأَمْوَٰلِ وَٱلْأَوْلَٰدِ
നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്. (ഖു൪ആന്‍:57/20)
ഐഹിക സുഖസൗകര്യങ്ങളില്‍ വ്യാപൃതമാകുകയും ഭാവിയെ കുറിച്ചുള്ള ശ്രദ്ധ നഷ്ടപ്പെടുകയും ചെയ്യുന്നതിനെ പറ്റി താക്കീത് ചെയ്തുകൊണ്ടാണ് ഈ സൂറത്ത് ആരംഭിക്കുന്നത്.
أَلْهَىٰكُمُ ٱلتَّكَاثُرُ
പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. (ഖു൪ആന്‍:102/1)
شَغَلَكُمْ -أَيُّهَا النَّاسُ- التَّفَاخُرُ بِالأَمْوَالِ وَالأَوْلَادِ عَنْ طَاعَةِ اللَّهِ.
ജനങ്ങളേ, സമ്പത്തും സന്താനങ്ങളും കൊണ്ടുള്ള പെരുമ നടിക്കൽ അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് നിങ്ങളുടെ ശ്രദ്ധ തെറ്റിച്ചിരിക്കുന്നു. (തഫ്സീർ മുഖ്തസ്വർ)
ധനവും മക്കളുമെല്ലാം നല്ലതുതന്നെ. അത്യാവശ്യവുമാണ് .പക്ഷേ, അതില്‍ മാത്രം ശ്രദ്ധ ചെലുത്തുക, അത് സര്‍വ പ്രധാനമായി ഗണിക്കുക. അങ്ങനെ ഭാവിയെ പറ്റി ബോധമില്ലാതായി തീരുക. ഇതാണ് ആക്ഷേപകരം. (അമാനി തഫ്സീര്‍)
يَقُولُ تَعَالَى مُوَبِّخًا عِبَادَهُ عَنِ اشْتِغَالِهِمْ عَمَّا خُلِقُوا لَهُ مِنْ عِبَادَتِهِ وَحْدَهُ لَا شَرِيكَ لَهُ، وَمَعْرِفَتِهِ، وَالْإِنَابَةِ إِلَيْهِ، وَتَقْدِيمِ مَحَبَّتِهِ عَلَى كُلِّ شَيْءٍ: أَلْهَاكُمُ عَنْ ذَلِكَ الْمَذْكُورِ التَّكَاثُرُ وَلَمْ يَذْكُرِ الْمُتَكَاثِرَ بِهِ، لِيَشْمَلَ ذَلِكَ كُلَّ مَا يَتَكَاثَرُ بِهِ الْمُتَكَاثِرُونَ، وَيَفْتَخِرُ بِهِ الْمُفْتَخِرُونَ، مِنَ التَّكَاثُرِ فِي الْأَمْوَالِ، وَالْأَوْلَادِ، وَالْأَنْصَارِ، وَالْجُنُودِ، وَالْخَدَمِ، وَالْجَاهِ، وَغَيْرِ ذَلِكَ مِمَّا يُقْصَدُ مِنْهُ مُكَاثَرَةُ كُلِّ وَاحِدٍ لِلْآخَرِ، وَلَيْسَ الْمَقْصُودُ مِنْهُ وَجْهَ اللَّهِ.
എല്ലാറ്റിനെക്കാളും അല്ലാഹുവോടുള്ള സ്‌നേഹത്തിന് പ്രാധാന്യം നല്‍കുക, തെറ്റുകളില്‍ നിന്ന് ഖേദിച്ചു അവനിലേക്ക് മടങ്ങുക, അവനെ ശരിയായ രൂപത്തില്‍ മനസ്സിലാക്കുക, മറ്റാരെയും അവനോട് പങ്കുചേര്‍ക്കാതിരിക്കുക, അവനെ മാത്രം ആരാധിക്കുക തുടങ്ങി മനുഷ്യ സൃഷ്ടിപ്പിന്റെ അടിസ്ഥാന ലക്ഷ്യത്തില്‍ നിന്നുള്ള അശ്രദ്ധയെ കുറ്റപ്പെടുത്തുകയാണ് അല്ലാഹു ഈ വചനങ്ങളിലൂടെ ചെയ്യുന്നത്. അതായത്, ഇവിടെ പരാമര്‍ശിക്കപ്പെട്ട കാര്യങ്ങളില്‍ നിന്നും {നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു} {പരസ്പരം പെരുമ നടിക്കല്‍} എന്ന പ്രയോഗത്തിന് പരസ്പരം പെരുമ നടിക്കുന്നവര്‍ എന്നതിനെക്കാള്‍ അര്‍ഥ വ്യാപ്തിയുണ്ട്. കാരണം അതില്‍ അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടിയല്ലാതെ മറ്റുള്ളവരോട് ധനത്തിലോ സന്താനങ്ങളിലോ സഹായികളിലോ സൈന്യത്തിലോ സേവകരിലോ പ്രശസ്തിയിലോ ദുരഭിമാനവും പെരുമയും കാണിക്കുന്ന എല്ലാവരും ഉള്‍പ്പെടും. (തഫ്സീറുസ്സഅ്ദി)
عَنْ مُطَرِّفٍ، عَنْ أَبِيهِ، قَالَ أَتَيْتُ النَّبِيَّ صلى الله عليه وسلم وَهُوَ يَقْرَأُ { أَلْهَاكُمُ التَّكَاثُرُ} قَالَ : يَقُولُ ابْنُ آدَمَ مَالِي مَالِي – قَالَ – وَهَلْ لَكَ يَا ابْنَ آدَمَ مِنْ مَالِكَ إِلاَّ مَا أَكَلْتَ فَأَفْنَيْتَ أَوْ لَبِسْتَ فَأَبْلَيْتَ أَوْ تَصَدَّقْتَ فَأَمْضَيْتَ.
മുത്വരിഫ് رَضِيَ اللَّهُ عَنْهُ തന്റെ പിതാവിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: أَلْهَاكُمُ التَّكَاثُرُ (പെരുപ്പം കാണിക്കല്‍ നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു) എന്ന വചനം ഓതിക്കൊണ്ട് നബി ﷺ പറഞ്ഞു: ‘ആദമിന്റെ മകന്‍ (മനുഷ്യന്‍) പറയും: എന്റെ ധനം! എന്റെ ധനം! എന്ന്. (ഹേ, മനുഷ്യാ), നീ തിന്നുതീര്‍ത്തതോ, അല്ലെങ്കില്‍ നീ ഉടുത്തു പഴക്കിയതോ, അല്ലെങ്കില്‍ നീ ധര്‍മം കൊടുത്ത് നടപ്പില്‍ വരുത്തിയതോ അല്ലാതെ, നിന്റെ ധനത്തില്‍ നിന്ന് നിനക്ക് വല്ലതും ഉണ്ടോ?’ (മുസ്ലിം:2958)
മറ്റൊരു നിവേദനത്തില്‍ ഇത്രയും കൂടിയുണ്ട്:
فَهُوَ ذَاهِبٌ وَتَارِكُهُ لِلنَّاسِ
ഇതല്ലാത്തതെല്ലാം പോയിപ്പോകുന്നതും ജനങ്ങള്‍ക്കായി നീ വിട്ടുകൊടുക്കുന്നതുമാണ്. (മുസ്ലിം:2959)
ഐഹിക സുഖസൗകര്യങ്ങള്‍ ഒരാള്‍ക്ക് എത്രതന്നെ ലഭിച്ചിരുന്നാലും, അതില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ അവന് ഉപയോഗപ്പെടുന്നത് ഏറ്റവും ചുരുങ്ങിയ ഒരളവുമാത്രമാണ്; അതുപോലും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമല്ല; എല്ലാം ക്ഷണികമാണ്; ഒടുക്കം മറ്റുള്ളവര്‍ക്ക് അവ ഒന്നടങ്കം വിട്ടുകൊടുക്കേണ്ടതുമാണ്. എന്നിരിക്കെ, അതിന് അമിതമായ പ്രാധാന്യം നല്കുകകയും, അതേസമയത്ത് പാരത്രികമായ കാലാകാല ജീവിതത്തെപ്പറ്റി വിസ്മരിക്കുകയും ചെയ്യുന്നതില്‍ പരം വിഡ്ഢിത്തം മറ്റെന്തുണ്ട്?(അമാനി തഫ്സീര്‍)
മനുഷ്യന്റെ ഈ പെരുമ നടിക്കൽ മരണപ്പെടുന്നതുവരെ മാത്രമാണുള്ളത്. അതാണ് അല്ലാഹു തുടര്‍ന്ന് പറയുന്നത്:
حَتَّىٰ زُرْتُمُ ٱلْمَقَابِرَ
നിങ്ങള്‍ ഖബ്ര്‍ സ്ഥാനങ്ങളെ സന്ദര്‍ശിക്കുന്നത് വരേക്കും. (ഖു൪ആന്‍:102/2)
فَاسْتَمَرَّتْ غَفْلَتُكُمْ وَلَهْوَتُكُمْ وَتَشَاغُلُكُمْ حَتَّى زُرْتُمُ الْمَقَابِرَ فَانْكَشَفَ حِينَئِذٍ لَكُمْ الْغِطَاءُ، وَلَكِنْ بَعْدَ مَا تَعَذَّرَ عَلَيْكُمُ اسْتِئْنَافُهُ.
നിങ്ങളുടെ അശ്രദ്ധയും വിനോദവും തിരക്കുകളും തുടര്‍ന്ന് കൊണ്ടിരിക്കും. നിങ്ങള്‍ ശ്മശാനങ്ങള്‍ സന്ദര്‍ശിക്കുന്നതു വരേക്കും. അപ്പോള്‍ ആ മൂടി നിങ്ങളില്‍ നിന്ന് നീങ്ങുന്ന പക്ഷം, വീണ്ടും ഒരു തുടക്കം അസാധ്യമായിരിക്കും. (തഫ്സീറുസ്സഅ്ദി)
وَدَلَّ قَوْلُهُ: حَتَّى زُرْتُمُ الْمَقَابِرَ أَنَّ الْبَرْزَخَ دَارٌ مَقْصُودٌ مِنْهَا النُّفُوذُ إِلَى الدَّارِ الْآخِرَةِ ، لِأَنَّ اللَّهَ سَمَّاهُمْ زَائِرِينَ، وَلَمْ يُسَمِّهِمْ مُقِيمِينَ.
‘ശ്മശാനങ്ങള്‍ സന്ദര്‍ശിക്കുന്നതു വരെ’ എന്നതില്‍ സന്ദര്‍ശിക്കുന്നവര്‍ എന്ന് പ്രയോഗിക്കുകയും സ്ഥിരവാസികള്‍ എന്ന് പറയാതിരിക്കുകയും ചെയ്തതിലൂടെ ബര്‍സക് (ഖബ്ര്‍ ജീവിതം) പരലോകത്തേക്കുള്ള പ്രവേശനസ്ഥലമാണെന്ന് മനസ്സിലാകുന്നു. (തഫ്സീറുസ്സഅ്ദി)
അതിനാല്‍ മനുഷ്യരെ താക്കീത് ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു:
كَلَّا سَوْفَ تَعْلَمُونَ ﴿٣﴾ ثُمَّ كَلَّا سَوْفَ تَعْلَمُونَ ﴿٤﴾
നിസ്സംശയം, നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും. പിന്നെയും നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും. (ഖു൪ആന്‍:102/3-4)
مَا كَانَ لَكُمْ أَنْ يُشْغِلَكُمْ التَّفَاخُرُ بِهَا عَنْ طَاعَةِ اللَّهِ، سَوْفَ تَعْلَمُونَ عَاقِبَةَ ذَلِكَ الانْشِغَالِ.
അല്ലാഹുവിനുള്ള അനുസരണയിൽ നിന്ന് ഈ പെരുമ നടിക്കൽ നിങ്ങളുടെ ശ്രദ്ധ തെറ്റിക്കാൻ പാടില്ലായിരുന്നു. ഇതിന്റെ പരിണിതഫലം നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും. (തഫ്സീർ മുഖ്തസ്വർ)
فَدَلَّ ذَلِكَ عَلَى الْبَعْثِ وَالْجَزَاءِ عَلَى الْأَعْمَالِ فِي دَارٍ بَاقِيَةٍ غَيْرِ فَانِيَةٍ،
നശിക്കാത്തതും എന്നെന്നും ശേഷിക്കുന്നതുമായ ലോകത്ത് പുനരുദ്ധരിക്കപ്പെടുകയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലം നല്‍കപ്പെടുകയും ചെയ്യുമെന്നും അറിയിക്കുന്നു. (തഫ്സീറുസ്സഅ്ദി)
നിങ്ങൾ അല്ലാഹുവിലേക്ക് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയും, അവൻ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുകയും ചെയ്യുന്നതാണ് എന്ന ദൃഢബോധ്യം നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ സമ്പാദ്യവും സന്താനവും കൊണ്ട് പെരുമ നടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായി ഒരിക്കലും നിങ്ങൾ മാറുമായിരുന്നില്ല. അതാണ് അല്ലാഹു തുടര്‍ന്ന് പറയുന്നത്:
كَلَّا لَوْ تَعْلَمُونَ عِلْمَ ٱلْيَقِينِ
നിസ്സംശയം, നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍. (ഖു൪ആന്‍:102/5)
കത്തിജ്ജ്വലിക്കുന്ന നരകം കണ്‍മുമ്പില്‍ ഹാജരാക്കപ്പെട്ടിട്ടുമുണ്ടായിരിക്കും
لَتَرَوُنَّ ٱلْجَحِيمَ ﴿٦﴾ ثُمَّ لَتَرَوُنَّهَا عَيْنَ ٱلْيَقِينِ ﴿٧﴾
ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും. പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും. (ഖു൪ആന്‍:102/6-7)
മറ്റൊരിടത്ത് അല്ലാഹു പറയുന്നു:
وَرَءَا ٱلْمُجْرِمُونَ ٱلنَّارَ فَظَنُّوٓا۟ أَنَّهُم مُّوَاقِعُوهَا وَلَمْ يَجِدُوا۟ عَنْهَا مَصْرِفًا
കുറ്റവാളികള്‍ നരകം നേരില്‍ കാണും. അപ്പോള്‍ തങ്ങള്‍ അതില്‍ അകപ്പെടാന്‍ പോകുകയാണെന്ന് അവര്‍ മനസ്സിലാക്കും. അതില്‍ നിന്ന് വിട്ടുമാറിപ്പോകാന്‍ ഒരു മാര്‍ഗവും അവര്‍ കണ്ടെത്തുകയുമില്ല. (ഖു൪ആന്‍:18/53)
വളരെ പ്രധാനപ്പെട്ട ഒരു കാര്യം പഠിപ്പിച്ച് കൊണ്ടാണ് അല്ലാഹു ഈ സൂറത്ത് അവസാനിപ്പിക്കുന്നത്: “ഇഹലോകത്ത് വെച്ച് മനുഷ്യന്‍ അനുഭവിച്ചതും ആസ്വദിച്ചതുമായ എല്ലാ സുഖസൗകര്യങ്ങളെ കുറിച്ചും പരലോകത്ത് മനുഷ്യന്‍ ചോദ്യം ചെയ്യപ്പെടും” എന്നതാണത്.
ثُمَّ لَتُسْـَٔلُنَّ يَوْمَئِذٍ عَنِ ٱلنَّعِيمِ
പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. (ഖു൪ആന്‍:102/8)
ثُمَّ لَيَسْأَلَنَّّكُمُ اللَّهُ فِي ذَلِكَ اليَوْمِ عَمَّا أَنْعَمَ بِهِ عَلَيْكُمْ مِنَ الصِّحَّةِ وَالغِنَى وَغَيْرِهِمَا.
പിന്നീട് അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ ഓരോ അനുഗ്രഹത്തെ കുറിച്ചും അന്നേ ദിവസം നിങ്ങളോട് ചോദിക്കുക തന്നെ ചെയ്യും. നിങ്ങളുടെ ആരോഗ്യവും സമ്പാദ്യവും മറ്റുമെല്ലാം അന്ന് ചോദ്യം ചെയ്യപ്പെടുന്നതാണ്. (തഫ്സീർ മുഖ്തസ്വർ)
{ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ} الَّذِي تَنَعَّمْتُمْ بِهِ فِي دَارِ الدُّنْيَا، هَلْ قُمْتُمْ بِشُكْرِهِ، وَأَدَّيْتُمْ حَقَّ اللَّهِ فِيهِ، وَلَمْ تَسْتَعِينُوا بِهِ، عَلَى مَعَاصِيهِ، فَيَنْعَمُكُمْ نَعِيمًا أَعْلَى مِنْهُ وَأَفْضَلَ. أَمِ اغْتَرَرْتُمْ بِهِ، وَلَمْ تَقُومُوا بِشُكْرِهِ؟ بَلْ رُبَّمَا اسْتَعَنْتُمْ بِهِ عَلَى الْمَعَاصِي فَيُعَاقِبُكُمْ عَلَى ذَلِكَ، قَالَ تَعَالَى:
{പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും} അതായത് : ഇഹലോകത്ത് നിങ്ങള്‍ അനുഭവിച്ചതായ അനുഗ്രഹങ്ങളെക്കുറിച്ച്. നിങ്ങള്‍ അതിന് നന്ദി കാണിച്ചുവോ? അതില്‍ അല്ലാഹുവിനുള്ള ബാധ്യതകള്‍ നിങ്ങള്‍ നിര്‍വഹിച്ചുവോ? ആ അനുഗ്രഹങ്ങളെ തെറ്റിനു വേണ്ടി ഉപയോഗിക്കാതിരിക്കുകയും ചെയ്തുവോ? എങ്കില്‍ നിങ്ങള്‍ക്കവന്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കും. മറിച്ച് നിങ്ങള്‍ അതില്‍ വഞ്ചിതരാവുകയും വേണ്ട രൂപത്തില്‍ നന്ദി ചെയ്യാതിരിക്കുകയും തെറ്റു ചെയ്യാന്‍ അതുപയോഗിക്കുകയും കൂടി ചെയ്തുവെങ്കില്‍ അതിന്റെ പേരില്‍ അവന്‍ നിങ്ങളെ ശിക്ഷിക്കും. അല്ലാഹു പറയുന്നു:
وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَذْهَبْتُمْ طَيِّبَٰتِكُمْ فِى حَيَاتِكُمُ ٱلدُّنْيَا وَٱسْتَمْتَعْتُم بِهَا فَٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَسْتَكْبِرُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَبِمَا كُنتُمْ تَفْسُقُونَ
സത്യനിഷേധികള്‍ നരകത്തിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം (അവരോട് പറയപ്പെടും:) ഐഹികജീവിതത്തില്‍ നിങ്ങളുടെ നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ പാഴാക്കിക്കളയുകയും, നിങ്ങള്‍ അവകൊണ്ട് സുഖമനുഭവിക്കുകയും ചെയ്തു. അതിനാല്‍ ന്യായം കൂടാതെ നിങ്ങള്‍ ഭൂമിയില്‍ അഹംഭാവം നടിച്ചിരുന്നതിന്‍റെ ഫലമായും നിങ്ങള്‍ ധിക്കാരം കാണിച്ചിരുന്നതിന്‍റെ ഫലമായും ഇന്നു നിങ്ങള്‍ക്ക് അപമാനകരമായ ശിക്ഷ പ്രതിഫലമായി നല്‍കപ്പെടുന്നു. (ഖു൪ആന്‍:46/20) (തഫ്സീറുസ്സഅ്ദി)
عَنْ أَبِي هُرَيْرَةَ، قَالَ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم ذَاتَ يَوْمٍ أَوْ لَيْلَةٍ فَإِذَا هُوَ بِأَبِي بَكْرٍ وَعُمَرَ فَقَالَ ” مَا أَخْرَجَكُمَا مِنْ بُيُوتِكُمَا هَذِهِ السَّاعَةَ ” . قَالاَ الْجُوعُ يَا رَسُولَ اللَّهِ . قَالَ ” وَأَنَا وَالَّذِي نَفْسِي بِيَدِهِ لأَخْرَجَنِي الَّذِي أَخْرَجَكُمَا قُومُوا ” . فَقَامُوا مَعَهُ فَأَتَى رَجُلاً مِنَ الأَنْصَارِ فَإِذَا هُوَ لَيْسَ فِي بَيْتِهِ فَلَمَّا رَأَتْهُ الْمَرْأَةُ قَالَتْ مَرْحَبًا وَأَهْلاً . فَقَالَ لَهَا رَسُولُ اللَّهِ صلى الله عليه وسلم ” أَيْنَ فُلاَنٌ ” . قَالَتْ ذَهَبَ يَسْتَعْذِبُ لَنَا مِنَ الْمَاءِ . إِذْ جَاءَ الأَنْصَارِيُّ فَنَظَرَ إِلَى رَسُولِ اللَّهِ صلى الله عليه وسلم وَصَاحِبَيْهِ ثُمَّ قَالَ الْحَمْدُ لِلَّهِ مَا أَحَدٌ الْيَوْمَ أَكْرَمَ أَضْيَافًا مِنِّي – قَالَ – فَانْطَلَقَ فَجَاءَهُمْ بِعِذْقٍ فِيهِ بُسْرٌ وَتَمْرٌ وَرُطَبٌ فَقَالَ كُلُوا مِنْ هَذِهِ . وَأَخَذَ الْمُدْيَةَ فَقَالَ لَهُ رَسُولُ اللَّهِ صلى الله عليه وسلم ” إِيَّاكَ وَالْحَلُوبَ ” . فَذَبَحَ لَهُمْ فَأَكَلُوا مِنَ الشَّاةِ وَمِنْ ذَلِكَ الْعِذْقِ وَشَرِبُوا فَلَمَّا أَنْ شَبِعُوا وَرَوُوا قَالَ رَسُولُ اللَّهِ صلى الله عليه وسلم لأَبِي بَكْرٍ وَعُمَرَ ” وَالَّذِي نَفْسِي بِيَدِهِ لَتُسْأَلُنَّ عَنْ هَذَا النَّعِيمِ يَوْمَ الْقِيَامَةِ أَخْرَجَكُمْ مِنْ بُيُوتِكُمُ الْجُوعُ ثُمَّ لَمْ تَرْجِعُوا حَتَّى أَصَابَكُمْ هَذَا النَّعِيمُ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു : ഒരു രാവിലെയൊ രാത്രിയോ അല്ലാഹുവിന്റെ റസൂൽ ﷺ പുറത്തിറങ്ങി, അപ്പോൾ അബൂ ബക്കറുമായും ഉമറുമായും – رضي الله عنهما – കണ്ടു മുട്ടി. അവിടുന്ന് ചോദിച്ചു : ‘ഈ സമയത്ത് നിങ്ങളെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പ്രേരിപ്പിച്ചതെന്താണ്?’ അവർ പറഞ്ഞു : ‘വിശപ്പ് കാരണമാണു അല്ലാഹുവിന്റെ റസൂലേ’ , അവിടുന്ന് പറഞ്ഞു : ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ , നിങ്ങളെ എന്താണോ പുറത്തിറങ്ങിയത് അത് തന്നെയാണ് എന്നെയും പുറത്തിറക്കിയത് , എഴുന്നേല്‍ക്കൂ’. അങ്ങനെ അവർ അദ്ധേഹത്തോടൊപ്പം അൻസ്വാരികളിൽ പെട്ട ഒരു വ്യക്തിയുടെ അടുത്തേക്ക് പോയി , അപ്പോൾ അദ്ധേഹം വീട്ടിലില്ലായിരുന്നു. അദ്ധേഹത്തിന്റെ ഭാര്യ നബി ﷺ കണ്ടപ്പോൾ ‘നിങ്ങൾക്ക് സ്വാഗതം’ എന്ന് പറഞ്ഞു. അപ്പോൾ നബി ﷺ അവരോട് ‘ഇന്ന വ്യക്തി എവിടെയാണെന്ന് അന്വേഷിച്ചു’. ‘ഞങ്ങൾക്ക് വേണ്ടി വെള്ളമെടുക്കാൻ പോയതാണ് എന്ന് പറഞ്ഞു , ആ സമയത്ത് ആ അൻസ്വാരി തിരിച്ചു വരികയും റസൂലിനെയും സ്വഹാബികളെയും കാണുകയും ചെയ്തു. അദ്ധേഹം പറഞ്ഞു : ‘അല്ലാഹുവിനു സ്തുതി , എനിക്കിന്ന് ഉള്ളത് പോലെയുള്ള ആദരണീയരായ അതിഥികളുള്ള മറ്റാരും ഇല്ല. എന്നിട്ട് അദ്ധേഹം പോയി പഴുത്തതും പച്ചയും നനഞ്ഞതുമായ കുറച്ച് കാരക്കയുമായി വന്നു. എന്നിട്ട് അവരോട് തിന്നാൻ പറഞ്ഞു. അതിനു ശേഷം (ആടിനെ അറുക്കാൻ വേണ്ടി) കത്തിയെടുത്തു , അപ്പോൾ നബി ﷺ അദ്ധേഹത്തോട് പറന്നു : ‘പാൽ ചുരത്തുന്നതിനെ വിട്ടേക്കുക’. അങ്ങനെ അദ്ധേഹം അവർക്കൊരു ആടിനെ അറുക്കുകയും വയ൪ നിറയെ കഴിക്കുകയും ചെയ്തപ്പോൾ നബി ﷺ അവരോട് രണ്ട് പേരോടുമായി പറഞ്ഞു : എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണെ സത്യം , ഈ അനുഗ്രഹത്തെ കുറിച്ച് നിങ്ങൾ അന്ത്യ നാളിൽ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും , വിശപ്പ് നിങ്ങളെ വീട്ടിൽ നിന്ന് പുറത്തിറക്കുകയും , ഒടുവിൽ ഈ അനുഗ്രഹം വന്നെത്തിയിട്ടല്ലാതെ നിങ്ങൾ അവിടേക്ക് മടങ്ങുന്നുമില്ല. (മുസ്‌ലിം:2038)
ഇഹത്തില്‍ വെച്ച് മനുഷ്യന്‍ അനുഭവിച്ചതും ആസ്വദിച്ചതുമായ എല്ലാ സുഖസൗകര്യങ്ങളെ കുറിച്ചും – അതെങ്ങിനെ കിട്ടി, എന്തില്‍ വിനിയോഗിച്ചു എന്നൊക്കെ – മനുഷ്യന്‍ ചോദ്യം ചെയ്യപ്പെടും. കത്തിജ്ജ്വലിക്കുന്ന നരകം കണ്‍മുമ്പില്‍ ഹാജരാക്കപ്പെട്ടിട്ടുമുണ്ടായിരിക്കും. ഈ അവസരത്തില്‍, തൃപ്തികരമായ മറുപടി നല്‍കി രക്ഷപ്പെടുവാന്‍ സാധിക്കുമാറാകണമെങ്കില്‍, ഈ ‘പെരുപ്പം കാണിക്കല്‍’ അവസാനിപ്പിച്ചേ പറ്റൂ. ഇതെല്ലാം കേവലം ചില ഊഹവാര്‍ത്തകളല്ല. സുദൃഢവും, അനുഭവത്തില്‍ കണ്ടറിയുവാനിരിക്കുന്നതുമായ യാഥാര്‍ത്ഥ്യങ്ങളാകുന്നു. (അമാനി തഫ്സീര്‍)
kanzululoom.com