സ്വ൪ഗം ലഭിക്കാന്‍

മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം സ്വ൪ഗ പ്രവേശനമാണ്. അല്ലാഹു പറയുന്നു:

كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ ٱلْقِيَٰمَةِ ۖ فَمَن زُحْزِحَ عَنِ ٱلنَّارِ وَأُدْخِلَ ٱلْجَنَّةَ فَقَدْ فَازَ ۗ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَٰعُ ٱلْغُرُورِ

ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര് നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.(ഖു൪ആന്‍ :3/185)

സ്വ൪ഗത്തിലെ സുഖാനുഭൂതികളെ കുറിച്ചും അല്ലാഹുവും അവന്റെ റസൂല്‍ ﷺ യും പറഞ്ഞിട്ടുള്ളത് കാണുക:

ﻓَﻼَ ﺗَﻌْﻠَﻢُ ﻧَﻔْﺲٌ ﻣَّﺎٓ ﺃُﺧْﻔِﻰَ ﻟَﻬُﻢ ﻣِّﻦ ﻗُﺮَّﺓِ ﺃَﻋْﻴُﻦٍ ﺟَﺰَآءًۢ ﺑِﻤَﺎ ﻛَﺎﻧُﻮا۟ ﻳَﻌْﻤَﻠُﻮﻥَ

എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി (സ്വ൪ഗ്ഗത്തില്‍) രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല.(ഖു൪ആന്‍ :32/17)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”: ‏ قَالَ اللَّهُ أَعْدَدْتُ لِعِبَادِي الصَّالِحِينَ مَا لاَ عَيْنَ رَأَتْ، وَلاَ أُذُنَ سَمِعَتْ، وَلاَ خَطَرَ عَلَى قَلْبِ بَشَرٍ، فَاقْرَءُوا إِنْ شِئْتُمْ ‏{‏ فَلاَ تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ ‏}‏‏‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറയുകയാണ്‌ : എന്റെ സജ്ജനങ്ങളായ അടിയാന്മാര്‍ക്കു വേണ്ടി ഏതൊരു കണ്ണും കണ്ടിട്ടില്ലാത്തതും, ഏതൊരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യന്റെ ഹൃദയത്തിലും തോന്നിയിട്ടില്ലാത്തതുമായ വസ്തുക്കള്‍ ഞാന്‍ ഒരുക്കിവെച്ചിരിക്കുന്നു. (ഇതിന് തെളിവായി) നിങ്ങള്‍ فَلَا تَعْلَمُ نَفْسٌ എന്നുള്ള (ഈ) ഖുര്‍ആന്‍ വചനം ഓതിക്കൊള്ളുക. (ബുഖാരി :3244)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، وَأَبِي هُرَيْرَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ يُنَادِي مُنَادٍ إِنَّ لَكُمْ أَنْ تَصِحُّوا فَلاَ تَسْقَمُوا أَبَدًا وَإِنَّ لَكُمْ أَنْ تَحْيَوْا فَلاَ تَمُوتُوا أَبَدًا وَإِنَّ لَكُمْ أَنْ تَشِبُّوا فَلاَ تَهْرَمُوا أَبَدًا وَإِنَّ لَكُمْ أَنْ تَنْعَمُوا فَلاَ تَبْتَئِسُوا أَبَدًا ‏”‏

അബൂസഈദ്(റ)യും അബൂഹുറൈറ(റ)യും നിവേദനം: നബി ﷺ പറഞ്ഞു: സ്വർഗവാസികൾ സ്വർഗത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഒരാൾ ഇങ്ങനെ വിളമ്പരം ചെയ്യും. ഇനി ഒരിക്കലും മരണമില്ലാതെ ശാശ്വതമായി ജീവിച്ചിരിക്കുന്നവരാണ് നിങ്ങൾ. നിങ്ങൾ ആരോഗ്യവാന്മാരായിരിക്കും. ഒരിക്കലും രോഗം ബാധിക്കുകയില്ല, നിങ്ങൾ നിത്യ യൗവനമുള്ളവരായിരിക്കും. ഒരിക്കലും വാർദ്ധക്യം ബാധിക്കുകയില്ല. നിങ്ങൾ സുഖാനുഭൂതിയിൽ കഴിയുന്നതാണ്. ഒരിക്കലും പ്രയാസമനുഭവിക്കേണ്ടിവരില്ല … (മുസ്‌ലിം: 2837)

വിശാലമായ ആ സ്വര്‍ഗം നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതി കാണിക്കുവിന്‍ എന്നതാണ് അല്ലാഹുവിന്റെ ഉപദേശം. അല്ലാഹു പറയുന്നു:

ﻭَﺳَﺎﺭِﻋُﻮٓا۟ ﺇِﻟَﻰٰ ﻣَﻐْﻔِﺮَﺓٍ ﻣِّﻦ ﺭَّﺑِّﻜُﻢْ ﻭَﺟَﻨَّﺔٍ ﻋَﺮْﺿُﻬَﺎ ٱﻟﺴَّﻤَٰﻮَٰﺕُ ﻭَٱﻷَْﺭْﺽُ ﺃُﻋِﺪَّﺕْ ﻟِﻠْﻤُﺘَّﻘِﻴﻦَ

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. (ഖു൪ആന്‍: 3/133)

سَابِقُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ ٱلسَّمَآءِ وَٱلْأَرْضِ

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുന്‍കടന്നു വരുവിന്‍. (ഖു൪ആന്‍ :57/21)

സ്വര്‍ഗത്തില്‍ ഒരു ചാട്ട വെക്കാനുള്ള സ്ഥലം ഒരാള്‍ക്ക് ഈ ലോകവും അതിലുള്ളതും മുഴുവന്‍ ലഭിച്ചുതിനെക്കാളൊക്കെ ഉത്തമമാണ്.

عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَوْضِعُ سَوْطٍ فِي الْجَنَّةِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا

‏‏സഹ്‌ലുബ്‌നു സഅ്ദിസ്സാഇദിയ്യ്(റ) വില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: സ്വര്‍ഗത്തില്‍ ഒരു ചാട്ടവെക്കുവാനുള്ള സ്ഥലം ഈ ഇഹലോകത്തെക്കാളും അതിലുള്ളതിനെക്കാളും ഉത്തമമാകുന്നു’. (ബുഖാരി:3250).

ഇബ്‌നു റജബ്(റഹി) പറഞ്ഞു: നരകത്തില്‍നിന്നുള്ള മോചനം അല്ലാഹുവിന്റെ വിട്ടുവീഴ്ചകൊണ്ട് ലഭിക്കുന്നതാണ്. സ്വര്‍ഗപ്രവേശം അവന്റെ കാരുണ്യംകൊണ്ട് ലഭിക്കുന്നതാണ്. സ്വര്‍ഗത്തിലെ പദവികളും സ്ഥാനങ്ങളും സല്‍കര്‍മങ്ങള്‍കൊണ്ട് ലഭിക്കുന്നതാണ്.

സ്വര്‍ഗം നേടിയെടുക്കാനുള്ള വഴികള്‍ അല്ലാഹുവും അവന്റെ ദൂതനും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. വിശ്വാസ കാര്യങ്ങള്‍ മുതല്‍ ക൪മ്മങ്ങളില്‍ നിസ്സാരമെന്ന് ആളുകള്‍ കരുതുന്ന കാര്യങ്ങള്‍ വരെ സ്വ൪ഗ പ്രവേശനത്തിന് ഉതകുന്നതാണ്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.

സ്വർഗം ലഭിക്കുവാൻ പ്രാവർത്തികമാക്കേണ്ടത്.

ഈമാന്‍ യഥാവിധം ഉള്‍ക്കൊള്ളുക

ഇസ്ലാം പഠിപ്പിച്ച വിശ്വാസം അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുമ്പോഴാണ് ഒരാള്‍ മുസ്ലിമാകുന്നത്. അഥവാ ഇസ്ലാമില്‍ പരമപ്രധാനമാണ് വിശ്വാസ കാര്യങ്ങള്‍.

ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِۦ وَٱلْمُؤْمِنُونَ ۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِۦ ۚ وَقَالُوا۟ سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ ٱلْمَصِيرُ

തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്‌) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്‌.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം. (ഖു൪ആന്‍:2/285)

നബി ﷺ യുടെ അടുക്കലേക്ക് ജിബ്‌രീല്‍(അ) വന്ന് സംസാരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:

أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّ

നബി ﷺ പറഞ്ഞു: ‘ഈമാന്‍’ എന്നാല്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ പ്രവാചകന്മാരിലും, അവസാന നാളിലും, വിധിനിര്‍ണയത്തിലും വിശ്വസിക്കലാകുന്നു. (ബുഖാരി:2)
ഈമാന്‍ യഥാവിധം ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമാണ് ഒരാള്‍ക്ക് സ്വ൪ഗ പ്രവേശനം സാധ്യമാകുകയുള്ളൂ.

عَنْ عُمَرُ بْنُ الْخَطَّابِ، قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ يَا ابْنَ الْخَطَّابِ اذْهَبْ فَنَادِ فِي النَّاسِ إِنَّهُ لاَ يَدْخُلُ الْجَنَّةَ إِلاَّ الْمُؤْمِنُونَ ‏”‏ ‏.‏ قَالَ فَخَرَجْتُ فَنَادَيْتُ ‏”‏ أَلاَ إِنَّهُ لاَ يَدْخُلُ الْجَنَّةَ إِلاَّ الْمُؤْمِنُونَ ‏”‏ ‏.‏

ഉമ൪ ബ്നു ഖത്വാബി(റ) നിന്ന് നിവേദനം :നബി ﷺ പറഞ്ഞു: ഖത്വാബിന്റെ മകന്‍ ഉമര്‍, മുഅ്മിനീങ്ങളല്ലാതെ സ്വ൪ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് താങ്കള്‍ ജനങ്ങളോട് വിളിച്ച് പറയണം. അദ്ദേഹം പറഞ്ഞു: ഞാന്‍ പുറപ്പെട്ടുകൊണ്ട് വിളിച്ചു പറഞ്ഞു: അറിയുക: മുഅ്മിനീങ്ങള്‍ മാത്രമേ സ്വ൪ഗത്തില്‍ പ്രവേശിക്കുകയുള്ളൂ. (മുസ്ലിം:114)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا ‏‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ വിശ്വാസികള്‍ ആകുന്നതുവരെ നിങ്ങള്‍ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. (മുസ്‌ലിം: 54)

عَنْ جَابِرُ بْنُ عَبْدِ اللَّهِ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ مَنْ لَقِيَ اللَّهَ لاَ يُشْرِكُ بِهِ شَيْئًا دَخَلَ الْجَنَّةَ وَمَنْ لَقِيَهُ يُشْرِكُ بِهِ دَخَلَ النَّارِ ‏”‏

ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: ശിർക്ക്‌ ചെയ്യാത്ത അവസ്ഥയിൽ ഒരാൾ അല്ലാഹുവിനെ കണ്ടു മുട്ടിയാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. ശിർക്ക്‌ ചെയ്ത അവസ്ഥയിലാണ് ഒരാൾ അല്ലാഹുവിനെ കണ്ടു മുട്ടിയതെങ്കില്‍ അവൻ നരകത്തിൽ പ്രവേശിച്ചു. (മുസ്ലിം: 93)

عَنْ جَابِرٍ، قَالَ أَتَى النَّبِيَّ صلى الله عليه وسلم رَجُلٌ فَقَالَ يَا رَسُولَ اللَّهِ مَا الْمُوجِبَتَانِ فَقَالَ ‏ “‏ مَنْ مَاتَ لاَ يُشْرِكُ بِاللَّهِ شَيْئًا دَخَلَ الْجَنَّةَ وَمَنْ مَاتَ يُشْرِكُ بِاللَّهِ شَيْئًا دَخَلَ النَّارَ ‏”‏ ‏.‏

ജാബിര്‍(റ) നിവേദനം: ഒരാള്‍ നബി ﷺ ക്ക് അരികില്‍വന്ന് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എന്താണ് നിര്‍ബന്ധമായ രണ്ട് കാര്യങ്ങള്‍?’ നബി ﷺ പറഞ്ഞു: ‘അല്ലാഹുവില്‍ പങ്കുചേര്‍ക്കാതെയാണ് ആരെങ്കിലും മരണമടഞ്ഞത് എങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ആരെങ്കിലും അല്ലാഹുവില്‍ വല്ലതിനെയും പങ്കുചേര്‍ത്താണ് മരണമടഞ്ഞത് എങ്കില്‍ അവന്‍ നരകത്തിലും പ്രവേശിച്ചു. (മുസ്‌ലിം: 93).

 ഈമാനിലുള്ള ഇസ്തിഖാമത്ത്

إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَٰمُوا۟ تَتَنَزَّلُ عَلَيْهِمُ ٱلْمَلَٰٓئِكَةُ أَلَّا تَخَافُوا۟ وَلَا تَحْزَنُوا۟ وَأَبْشِرُوا۟ بِٱلْجَنَّةِ ٱلَّتِى كُنتُمْ تُوعَدُونَ ‎﴿٣٠﴾‏ نَحْنُ أَوْلِيَآؤُكُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۖ وَلَكُمْ فِيهَا مَا تَشْتَهِىٓ أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ ‎﴿٣١﴾‏ نُزُلًا مِّنْ غَفُورٍ رَّحِيمٍ ‎﴿٣٢﴾

ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ (മരണ സമയത്ത്) മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്‌ : നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ് കൊള്ളുക. ഐഹികജീവിതത്തിലും പരലോകത്തിലും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാകുന്നു. നിങ്ങള്‍ക്കവിടെ (പരലോകത്ത്‌) നിങ്ങളുടെ മനസ്സുകള്‍ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങള്‍ക്കവിടെ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും. ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ക്കാരമത്രെ അത്‌. (ഖു൪ആന്‍:41/30-32)

إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَٰمُوا۟ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ‎﴿١٣﴾‏ أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَنَّةِ خَٰلِدِينَ فِيهَا جَزَآءَۢ بِمَا كَانُوا۟ يَعْمَلُونَ ‎﴿١٤﴾‏

ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമത്രെ അത്‌. (ഖു൪ആന്‍:46/13-14)

ലാ ഇലാഹ ഇല്ലല്ലാഹ്

فَٱعْلَمْ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ

ആകയാല്‍ ലാ ഇലാഹ ഇല്ലല്ലാഹ്  നീ മനസ്സിലാക്കുക. (ഖു൪ആന്‍:47/19)

لا معبود بحق إلا الله ‘ലാ മഅ്ബൂദ ബി ഹഖിന്‍ ഇല്ലല്ലാഹ് ‘ (യഥാര്‍‍ത്ഥ ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ല) എന്നാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന്റെ അര്‍‍ത്ഥം.

عَنْ عُثْمَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ مَاتَ وَهُوَ يَعْلَمُ أَنَّهُ لاَ إِلَهَ إِلاَّ اللَّهُ دَخَلَ الْجَنَّةَ ‏”‏ ‏.‏

ഉസ്മാന്‍(റ) നിവേദനം; നബി ﷺ പറഞ്ഞു: ”ആരെങ്കിലും ലാ ഇലാഹ ഇല്ലല്ലാഹ് മനസ്സിലാക്കിയിട്ടാണ് മരണപ്പെട്ടത് എങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു” (മുസ്‌ലിം:26).

عَنْ أَبِي هُرَيْرَةَ، قَالَ:قَالَ رَسُولُ اللَّهِ -ﷺ-: «فَمَنْ لَقِيتَ مِنْ وَرَاءِ هَذَا الْحَائِطَ يَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ مُسْتَيْقِنًا بِهَا قَلْبُهُ، فَبَشِّرْهُ بِالْجَنَّةِ»

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: “ഹൃദയത്തിൽ ദൃഢതയോടെ ലാ ഇലാഹ ഇല്ലല്ലാഹ് സാക്ഷ്യം വഹിക്കുന്നതായി ആരെയെങ്കിലും നീ കണ്ടാൽ അവന് നീ സ്വർഗം സന്തോഷവാർത്ത അറിയിക്കുക.” (മുസ്‌ലിം: 52)

സത്യവിശ്വാസവും സല്‍കര്‍മവും

വിശുദ്ധ ഖുർആനിലുടനീളം ഒന്നിച്ച് ചേർത്ത് പറയുന്നതാണ് ഈമാനും അമലു സ്വാലിഹാത്തും (വിശ്വാസവും സൽകർമ്മങ്ങളും). അമലു സ്വാലിഹാത്തിനെ കുറിച്ച് വിശുദ്ധ ഖുർആനിൽ 80 ൽ അധികം സ്ഥലങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഇതിൽ 73 തവണ ഈമാനിനോട് ചേർത്താണ് വന്നിട്ടുള്ളത്.

‘വിശ്വസിക്കുകയും’ എന്ന് പറഞ്ഞതിൽ നിന്നും ‘അല്ലാഹു വിശ്വസിക്കാന്‍ കല്‍പിച്ചതിലെല്ലാം വിശ്വസിക്കുക’ എന്ന് മനസ്സിലാക്കാം. സല്‍ക്കര്‍മങ്ങള്‍ എന്നാല്‍ ഐച്ഛികവും നിര്‍ബന്ധവുമായ, മനുഷ്യരോടും അല്ലാഹുവിനോടുമുള്ള എല്ലാവിധ കടമകളും പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ നന്മകളും ഉള്‍ക്കൊള്ളുന്നതാണ്.

സത്യവിശ്വാസം സ്വീകരിച്ചാല്‍ പിന്നീടങ്ങോട്ടുള്ള ജീവിതം സല്‍കര്‍മങ്ങള്‍ അനുഷ്ഠിച്ചാവണം. രണ്ടും ഒന്നിച്ചു കൊണ്ടുപോയാല്‍ സ്വര്‍ഗം ലഭിക്കുന്നതാണ്. വിശുദ്ധ ഖു൪ആന്‍ ഇക്കാര്യം പല സ്ഥലങ്ങളിലായി ആവ൪ത്തിച്ച് പരാമ൪ശിച്ചിട്ടുള്ളതാണ്.

وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَٰلِدُونَ ‎

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖു൪ആന്‍:2/82)

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ كَانَتْ لَهُمْ جَنَّٰتُ ٱلْفِرْدَوْسِ نُزُلًا

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍. (ഖു൪ആന്‍:18/107)

وَمَن يَعْمَلْ مِنَ ٱلصَّٰلِحَٰتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ يَدْخُلُونَ ٱلْجَنَّةَ وَلَا يُظْلَمُونَ نَقِيرًا

ആണാകട്ടെ, പെണ്ണാകട്ടെ ആര് സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവരോട്‌ ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല. (ഖു൪ആന്‍:4/124)

അല്ലാഹുവിലുള്ള ഭയം

അല്ലാഹുവിനെ ഭയപ്പെടുക എന്നുള്ളത് സദ്’വൃത്തരുടെ അടയാളമാണ്.

إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَٰلَمِينَ

തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു. (ഖു൪ആന്‍:5/28)

മലക്കുകള്‍ അല്ലാഹുവിനെ ഭയപ്പെടുന്നുണ്ട്.

يَخَافُونَ رَبَّهُم مِّن فَوْقِهِمْ وَيَفْعَلُونَ مَا يُؤْمَرُونَ

അവര്‍ക്കു മീതെയുള്ള അവരുടെ രക്ഷിതാവിനെ അവര്‍ ഭയപ്പെടുകയും, അവര്‍ കല്‍പിക്കപ്പെടുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. (ഖു൪ആന്‍: 16/50)

അല്ലാഹുവിന്റെ ശിക്ഷയെ ഭയക്കുക എന്നതും ഒരു മുസ്‌ലിമിന്റെ മേല്‍ നിര്‍ബന്ധമാണ്‌.

لَهُم مِّن فَوْقِهِمْ ظُلَلٌ مِّنَ ٱلنَّارِ وَمِن تَحْتِهِمْ ظُلَلٌ ۚ ذَٰلِكَ يُخَوِّفُ ٱللَّهُ بِهِۦ عِبَادَهُۥ ۚ يَٰعِبَادِ فَٱتَّقُونِ

അവര്‍ക്ക് അവരുടെ മുകള്‍ ഭാഗത്ത് തിയ്യിന്റെ തട്ടുകളുണ്ട്‌. അവരുടെ കീഴ്ഭാഗത്തുമുണ്ട് തട്ടുകള്‍. അതിനെ പറ്റിയാകുന്നു അല്ലാഹു തന്റെ ദാസന്‍മാരെ ഭയപ്പെടുത്തുന്നത്‌. ആകയാല്‍ എന്റെ ദാസന്‍മാരേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍.(ഖു൪ആന്‍: 39/16)

وَيَرْجُونَ رَحْمَتَهُۥ وَيَخَافُونَ عَذَابَهُۥٓ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا

അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു. (ഖു൪ആന്‍: 17/57)

അപ്രകാരം അല്ലാഹുവിനെ, അവന്റെ ശിക്ഷയെ ഭയക്കുന്നവ൪ക്ക്, പരലോകത്ത് അല്ലാഹുവിന്റെ മുമ്പില്‍ നില്‍ക്കുന്ന അവസ്ഥയെ ഭയക്കുന്നവ൪ക്ക് സ്വ൪ഗമുണ്ട്.

وَلِمَنْ خَافَ مَقَامَ رَبِّهِۦ جَنَّتَانِ

തന്റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്‌. (ഖു൪ആന്‍ :55/46)

തന്റെ രക്ഷിതാവിനെ ഭയപ്പെടുന്നവ൪ക്കാണ് സ്വ൪ഗ്ഗമുള്ളതെന്ന് വിശുദ്ധ ഖു൪ആന്‍ പറയുന്നു. അറിവുള്ളവ൪ക്ക് മാത്രമാണ് അല്ലാഹുവിനെ ഭയപ്പെടാന്‍ കഴിയുക.

ﺟَﺰَآﺅُﻫُﻢْ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﺟَﻨَّٰﺖُ ﻋَﺪْﻥٍ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎٓ ﺃَﺑَﺪًا ۖ ﺭَّﺿِﻰَ ٱﻟﻠَّﻪُ ﻋَﻨْﻬُﻢْ ﻭَﺭَﺿُﻮا۟ ﻋَﻨْﻪُ ۚ ﺫَٰﻟِﻚَ ﻟِﻤَﻦْ ﺧَﺸِﻰَ ﺭَﺑَّﻪُۥ

അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ എക്കാലവും നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന്‍ തന്റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവന്നുള്ളതാകുന്നു അത്‌.(ഖു൪ആന്‍: 98 / 8)

ഇഖ്ബാത് (അല്ലാഹുവിലേക്ക് വിനയപൂ൪വ്വം മടങ്ങല്‍)

അല്ലാഹു അവന്റെ വിശുദ്ധ ഗ്രന്ഥത്തിൽ പുകഴ്ത്തി പറഞ്ഞിട്ടുള്ള ഒരു സ്വഭാവ ഗുണമാണ് ഇഖ്ബാത്. അല്ലാഹുവിനോട് അങ്ങേ അറ്റത്തെ താഴ്മയും വിനയവും കാണിക്കുന്നതിനെയാണ് ഇഖ്ബാത് എന്ന് പറയുന്നത്. മുഖ്ബിതീങ്ങള്‍ക്ക് (ഇഖ്ബാതിന്റെ ആളുകളെ) സ്വ‍൪ഗം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.

وَبَشِّرِ ٱلْمُخْبِتِينَ

(നബിയേ) വിനീതര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍:22/34)

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَأَخْبَتُوٓا۟ إِلَىٰ رَبِّهِمْ أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَٰلِدُونَ

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, തങ്ങളുടെ രക്ഷിതാവിങ്കലേക്ക് വിനയപൂര്‍വ്വം മടങ്ങുകയും ചെയ്തവരാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖു൪ആന്‍:11/23)

മുഖ്ബിതീങ്ങൾക്ക് സന്തോഷവാര്‍ത്ത അറിയിക്കുക എന്ന് പറഞ്ഞതിന് ശേഷം, മുഖ്ബിതീങ്ങൾ ആരാണെന്ന് പറയുന്നത് കാണുക.

ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَٱلصَّٰبِرِينَ عَلَىٰ مَآ أَصَابَهُمْ وَٱلْمُقِيمِى ٱلصَّلَوٰةِ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ

അല്ലാഹുവെപ്പറ്റി പരാമര്‍ശിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ കിടിലം കൊള്ളുന്നവരും, തങ്ങളെ ബാധിച്ച ആപത്തിനെ ക്ഷമാപൂര്‍വ്വം തരണം ചെയ്യുന്നവരും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നവരും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവ് ചെയ്യുന്നവരുമത്രെ അവര്‍. (ഖു൪ആന്‍:22/35)

അല്ലാഹുവിനോടും റസൂലിനോടും എതി൪ത്ത് നില്‍ക്കുന്നവരുമായി സ്നേഹബന്ധം ഒഴിവാക്കല്‍

لَّا تَجِدُ قَوْمًا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوْ كَانُوٓا۟ ءَابَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَٰنَهُمْ أَوْ عَشِيرَتَهُمْ ۚ أُو۟لَٰٓئِكَ كَتَبَ فِى قُلُوبِهِمُ ٱلْإِيمَٰنَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ رَضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ أُو۟لَٰٓئِكَ حِزْبُ ٱللَّهِ ۚ أَلَآ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍പ്പുകാര്‍) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍. (ഖു൪ആന്‍ :58/22)

അല്ലാഹുവോടുള്ള ബന്ധവും അവനിലുള്ള ആഗ്രഹവും

إِنَّمَا يُؤْمِنُ بِـَٔايَٰتِنَا ٱلَّذِينَ إِذَا ذُكِّرُوا۟ بِهَا خَرُّوا۟ سُجَّدًا وَسَبَّحُوا۟ بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ ۩ ‎﴿١٥﴾‏ تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ‎﴿١٦﴾‏ فَلَا تَعْلَمُ نَفْسٌ مَّآ أُخْفِىَ لَهُم مِّن قُرَّةِ أَعْيُنٍ جَزَآءَۢ بِمَا كَانُوا۟ يَعْمَلُونَ ‎﴿١٧﴾

നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ സാഷ്ടാംഗം പ്രണമിക്കുന്നവരായി വീഴുകയും, തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ട് പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയുള്ളൂ. അവര്‍ അഹംഭാവം നടിക്കുകയുമില്ല. ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്‌. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും. എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല. (ഖു൪ആന്‍ :32/15-17)

തവക്കുൽ

സത്യവിശ്വാസികള്‍ക്കു ഉണ്ടായിരിക്കേണ്ട, വളരെ പ്രധാനപ്പെട്ട ഒരു സ്വഭാവമാണ് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക എന്നുള്ളത്. ‘തവക്കുല്‍’ എന്നാണ് അറബിയില്‍ ഇതിന് പറയുക. ഒരു സത്യവിശ്വാസിക്ക് അതില്‍ നിന്നൊഴിഞ്ഞുമാറി ജീവിക്കുക സാധ്യമല്ല. കാരണം അത് ഏകദൈവ വിശ്വാസത്തിന്റെ ഭാഗമാണ്. അത് അല്ലാഹുവുമായുള്ള ബന്ധത്തിന്റെ താക്കോലാണ്.

ﻭَﺗَﻮَﻛَّﻞْ ﻋَﻠَﻰ ٱﻟْﺤَﻰِّ ٱﻟَّﺬِﻯ ﻻَ ﻳَﻤُﻮﺕُ ﻭَﺳَﺒِّﺢْ ﺑِﺤَﻤْﺪِﻩِۦ ۚ ﻭَﻛَﻔَﻰٰ ﺑِﻪِۦ ﺑِﺬُﻧُﻮﺏِ ﻋِﺒَﺎﺩِﻩِۦ ﺧَﺒِﻴﺮًا

ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനില്‍ നീ ഭരമേല്‍പിക്കുക. അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക. തന്റെ ദാസന്‍മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനായിട്ട് അവന്‍ തന്നെ മതി.(ഖു൪ആന്‍:25/58)

തവക്കുലിന്റെ ആളുകൾക്ക് സ്വർഗം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.

وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَنُبَوِّئَنَّهُم مِّنَ ٱلْجَنَّةِ غُرَفًا تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ نِعْمَ أَجْرُ ٱلْعَٰمِلِينَ ‎﴿٥٨﴾‏ ٱلَّذِينَ صَبَرُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ‎﴿٥٩﴾

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് നാം സ്വര്‍ഗത്തില്‍ താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന ഉന്നത സൌധങ്ങളില്‍ താമസസൌകര്യം നല്‍കുന്നതാണ്‌. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!ക്ഷമ കൈക്കൊള്ളുകയും, തങ്ങളുടെ രക്ഷിതാവിനെ ഭരമേല്‍പിച്ചു കൊണ്ടിരിക്കുകയും ചെയ്തവരത്രെ അവര്‍. (ഖു൪ആന്‍ :29/58-59)

حَدَّثَنَا عِمْرَانُ بْنُ مَيْسَرَةَ حَدَّثَنَا ابْنُ فُضَيْلٍ حَدَّثَنَا حُصَيْنٌ عَنْ عَامِرٍ عَنْ عِمْرَانَ بْنِ حُصَيْنٍ رَضِيَ اللَّهُ عَنْهُمَا قَالَ لَا رُقْيَةَ إِلَّا مِنْ عَيْنٍ أَوْ حُمَةٍ فَذَكَرْتُهُ لِسَعِيدِ بْنِ جُبَيْرٍ فَقَالَ حَدَّثَنَا ابْنُ عَبَّاسٍ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عُرِضَتْ عَلَيَّ الْأُمَمُ فَجَعَلَ النَّبِيُّ وَالنَّبِيَّانِ يَمُرُّونَ مَعَهُمْ الرَّهْطُ وَالنَّبِيُّ لَيْسَ مَعَهُ أَحَدٌ حَتَّى رُفِعَ لِي سَوَادٌ عَظِيمٌ قُلْتُ مَا هَذَا أُمَّتِي هَذِهِ قِيلَ بَلْ هَذَا مُوسَى وَقَوْمُهُ قِيلَ انْظُرْ إِلَى الْأُفُقِ فَإِذَا سَوَادٌ يَمْلَأُ الْأُفُقَ ثُمَّ قِيلَ لِي انْظُرْ هَا هُنَا وَهَا هُنَا فِي آفَاقِ السَّمَاءِ فَإِذَا سَوَادٌ قَدْ مَلَأَ الْأُفُقَ قِيلَ هَذِهِ أُمَّتُكَ وَيَدْخُلُ الْجَنَّةَ مِنْ هَؤُلَاءِ سَبْعُونَ أَلْفاً بِغَيْرِ حِسَابٍ ثُمَّ دَخَلَ وَلَمْ يُبَيِّنْ لَهُمْ فَأَفَاضَ الْقَوْمُ وَقَالُوا نَحْنُ الَّذِينَ آمَنَّا بِاللَّهِ وَاتَّبَعْنَا رَسُولَهُ فَنَحْنُ هُمْ أَوْ أَوْلَادُنَا الَّذِينَ وُلِدُوا فِي الْإِسْلَامِ فَإِنَّا وُلِدْنَا فِي الْجَاهِلِيَّةِ فَبَلَغَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَخَرَجَ فَقَالَ هُمْ الَّذِينَ لَا يَسْتَرْقُونَ وَلَا يَتَطَيَّرُونَ وَلَا يَكْتَوُونَ وَعَلَى رَبِّهِمْ يَتَوَكَّلُونَ فَقَالَ عُكَاشَةُ بْنُ مِحْصَنٍ أَمِنْهُمْ أَنَا يَا رَسُولَ اللَّهِ قَالَ نَعَمْ فَقَامَ آخَرُ فَقَالَ أَمِنْهُمْ أَنَا قَالَ سَبَقَكَ بِهَا عُكَّاشَةُ : صحيح بخاري 1968

…… നബി ﷺ പറഞ്ഞു: ‘(പരലോകത്തെ ചില) സമുദായങ്ങളെ എനിക്ക് കാണിച്ചു തരികയുണ്ടായി. ഒന്നും രണ്ടുമൊക്കെ നബിമാരും അവരോടൊപ്പം കൊച്ചു സംഘവും കടന്നു പോയിക്കൊണ്ടിരുന്നു. ചില നബിമാരുടെ കൂടെ ഒരാള്‍ പോലുമില്ല. അതിനിടെ ഒരു വലിയ കറുപ്പ് (സംഘം ആളുകള്‍) എനിക്കു കാണിക്കപ്പെട്ടു. ഞാന്‍ ചോദിച്ചു, എന്റെ സമുദായമാണോ ഇത് ? അല്ല, ഇത് മൂസായും (അ) അദ്ദേഹത്തിന്റെ ജനതയുമാണെന്ന് മറുപടിയുണ്ടായി. പിന്നെ പറഞ്ഞു: താങ്കള്‍ ചക്രവാളത്തിലേക്ക് നോക്കൂ.ഞാന്‍ നോക്കിയപ്പോഴുണ്ട്, ചക്രവാളം നിറഞ്ഞ ഒരു കറുപ്പ്. പിന്നെ എന്നോട് പറഞ്ഞു. താങ്കള്‍ ഇങ്ങോട്ടും ഇങ്ങോട്ടും (ആകാശ ചക്രവാളങ്ങളില്‍) നോക്കൂ. അപ്പോഴുണ്ട്, ചക്രവാളങ്ങളാകെ നിറഞ്ഞു നില്‍ക്കുന്ന കറുപ്പ്. പിന്നെ എന്നോട് പറഞ്ഞു. ഇതാണ് താങ്കളുടെ സമുദായം. ഇവരില്‍ എഴുപതിനായിരം ആളുകള്‍ വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. ഇത്രയും പറഞ്ഞ് നബി ﷺ വീടിനകത്തേക്ക് പ്രവേശിച്ചു. അവര്‍ക്ക് കൂടുതല്‍ വിശദീകരണം നല്‍കിയില്ല. ആളുകള്‍ ചര്‍ച്ചയിലേക്ക് കടന്നു. അവര്‍ പറഞ്ഞു. അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ റസൂലിനെ പിന്‍പററുകയും ചെയ്ത നമ്മളായിരിക്കും (വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന വിഭാഗം). അതല്ലെങ്കില്‍ ഇസ്ലാമില്‍ ജനിച്ച നമ്മുടെ സന്താനങ്ങള്‍. നാം ജനിച്ചത് ജാഹിലിയ്യത്തിലാണല്ലൊ. സംസാരം നബി ﷺ യുടെ അടുത്തെത്തി. അവിടുന്ന് പുറത്തേക്ക് വന്നു പറഞ്ഞു. അവര്‍ (വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവര്‍) മന്ത്രിക്കാനാവശ്യപ്പെടാത്തവരും പക്ഷികളെക്കൊണ്ട് ശകുനം നോക്കാത്തവരും ചൂട് വെക്കാത്തവരും തങ്ങളുടെ റബ്ബിന്‍മേല്‍ ഭരമേല്‍പ്പിക്കുന്നവരുമാണ്. അപ്പോള്‍ ഉക്കാശത്ത് ഇബ്നു മിഹ്സ്വന്‍ ചോദിച്ചു. അവരില്‍ ഞാന്‍ ഉള്‍പ്പെടുമോ അല്ലാഹുവിന്റെ റസൂലേ ? നബി ﷺ  പറഞ്ഞു. അതെ. അപ്പോള്‍ മറെറാരാള്‍ എഴുന്നേററ് ചോദിച്ചു, അവരില്‍ ഞാന്‍ ഉള്‍പ്പെടുമോ? നബി ﷺ  പറഞ്ഞു. അതില്‍ ഉക്കാശ നിന്നെ മുന്‍കടന്നു.( ബുഖാരി)

തഖ്‌വ (അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കൽ)

قال طلق ابن حبيب: أن تعمل بطاعة الله، على نورٍ من الله، ترجو ثواب الله، وأن تترك معصية الله على، نورٍ من الله، تخاف عقاب الله

ത്വല്‍ഖു ബ്നു ഹബീബ്(റഹി) പറഞ്ഞു: അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് അല്ലാഹുവിനെ അനുസരിച്ച് ജീവിക്കലാണ് (തഖ്‌വ). അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ ശിക്ഷയെ ഭയന്ന് അല്ലാഹു വിരോധിച്ച കാര്യം വെടിയലാണ് (തഖ്‌വ). (മുസ്വന്നഫ് ഇബ്നു അബീശൈബ)

عن عبدالله هو ابن مسعود اتَّقُوا اللَّهَ حَقَّ تُقَاتِهِ قال: أن يطاع فلا يعصى، وأن يذكر فلا ينسى، وأن يشكر فلا يكفر

ഇബ്‌നു മസ്ഊദ് (റ) പറയുന്നു : ( അല്ലാഹുവിനെ മുറപ്രകാരം സൂക്ഷിക്കുക എന്നാല്‍) ‘അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കാതെ അവനെ അനുസരിക്കുക, അവനെ വിസ്മരിക്കാതെ ഓര്‍ക്കുക, അവനോട് നന്ദികേട് കാണിക്കാതെ നന്ദി കാണിക്കുക ഇവയാണത്.’

തഖ്‌വയോട് കൂടി ജീവിക്കുന്നവരെ അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിക്കും.മാത്രവുമല്ല, വിശുദ്ധ ഖു൪ആനില്‍ സ്വ൪ഗത്തെ കുറിച്ച് പരാമ൪ശിക്കുന്ന ഭാഗത്തെല്ലാം അത് അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവ൪ക്കു-ള്ളതാണെന്നാണ് പറയുന്നത്.

ﻗُﻞْ ﺃَﺅُﻧَﺒِّﺌُﻜُﻢ ﺑِﺨَﻴْﺮٍ ﻣِّﻦ ﺫَٰﻟِﻜُﻢْ ۚ ﻟِﻠَّﺬِﻳﻦَ ٱﺗَّﻘَﻮْا۟ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﺟَﻨَّٰﺖٌ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎ ﻭَﺃَﺯْﻭَٰﺝٌ ﻣُّﻄَﻬَّﺮَﺓٌ ﻭَﺭِﺿْﻮَٰﻥٌ ﻣِّﻦَ ٱﻟﻠَّﻪِ ۗ ﻭَٱﻟﻠَّﻪُ ﺑَﺼِﻴﺮٌۢ ﺑِﭑﻟْﻌِﺒَﺎﺩِ

(നബിയേ,) പറയുക: അതിനെക്കാള്‍ (ആ ഇഹലോക സുഖങ്ങളെക്കാള്‍) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവര്‍ക്കുണ്ടായിരിക്കും.) കൂടാതെ അല്ലാഹുവിന്റെ പ്രീതിയും. അല്ലാഹു തന്റെ ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു. (ഖു൪ആന്‍: 3 /15)

تِلْكَ الْجَنَّةُ الَّتِي نُورِثُ مِنْ عِبَادِنَا مَنْ كَانَ تَقِيًّا

നമ്മുടെ ദാസന്‍മാരില്‍ നിന്ന് ആര് തഖ്’വയുള്ളവരായിരുന്നുവോ അവര്‍ക്കു നാം അവകാശപ്പെടുത്തി കൊടുക്കുന്ന സ്വര്‍ഗ്ഗമത്രെ അത്. (ഖു൪ആന്‍:19 / 63)

ﺇِﻥَّ ٱﻟْﻤُﺘَّﻘِﻴﻦَ ﻓِﻰ ﻣَﻘَﺎﻡٍ ﺃَﻣِﻴﻦٍ

സൂക്ഷ്മത പാലിച്ചവര്‍ തീര്‍ച്ചയായും നിര്‍ഭയമായ വാസസ്ഥലത്താകുന്നു. (ഖു൪ആന്‍: 44/ 51)

ﺇِﻥَّ ﻟِﻠْﻤُﺘَّﻘِﻴﻦَ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﺟَﻨَّٰﺖِ ٱﻟﻨَّﻌِﻴﻢِ

തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അനുഗ്രഹങ്ങളുടെ സ്വര്‍ഗത്തോപ്പുകളുണ്ട്‌. (ഖു൪ആന്‍:68/ 34)

ﺇِﻥَّ ٱﻟْﻤُﺘَّﻘِﻴﻦَ ﻓِﻰ ﺟَﻨَّٰﺖٍ ﻭَﻧَﻬَﺮٍ

തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ ഉദ്യാനങ്ങളിലും അരുവികളിലും ആയിരിക്കും. (ഖു൪ആന്‍:54/ 54)

ﺇِﻥَّ ٱﻟْﻤُﺘَّﻘِﻴﻦَ ﻓِﻰ ﻇِﻠَٰﻞٍ ﻭَﻋُﻴُﻮﻥٍ

തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ (സ്വര്‍ഗത്തില്‍) തണലുകളിലും അരുവികളിലും ആയിരിക്കും. (ഖു൪ആന്‍: 77/ 41)

إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَعُيُونٍ ‎﴿١٥﴾‏ ءَاخِذِينَ مَآ ءَاتَىٰهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُحْسِنِينَ ‎﴿١٦﴾‏

തീ൪ച്ചയായും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവ൪ സ്വര്‍ഗ്ഗ തോപ്പുകളിലും, അരുവികളിലും ആയിരിക്കുംയിരിക്കും, അവ൪ക്ക് അവരുടെ രക്ഷിതാവ് നല്‍കിയത് ഏറ്റുവാങ്ങിക്കൊണ്ട്. (കാരണം) അവര്‍ അതിനുമുമ്പ് സുകൃതം ചെയ്യുന്നവരായിരുന്നു. (ഖു൪ആന്‍:51 / 15,16)

إِنَّ لِلْمُتَّقِينَ مَفَازًا ‎﴿٣١﴾‏ حَدَآئِقَ وَأَعْنَٰبًا ‎﴿٣٢﴾‏ وَكَوَاعِبَ أَتْرَابًا ‎﴿٣٣﴾‏ وَكَأْسًا دِهَاقًا ‎﴿٣٤﴾‏ لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّٰبًا ‎﴿٣٥﴾‏ جَزَآءً مِّن رَّبِّكَ عَطَآءً حِسَابًا ‎﴿٣٦﴾

തീ൪ച്ചയായും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവ൪ക്ക് വിജയം (അഥവാ ഭാഗ്യസ്ഥാനം) ഉണ്ട്. അതായത് (സ്വ൪ഗ്ഗത്തിലെ) തോട്ടങ്ങളും, മുന്തിരികളും, തുടുത്ത മാ൪വിടമുള്ള സമപ്രായക്കാരായ തരുണികളും, (ശുദ്ധമായ കള്ളിന്റെ) നിറഞ്ഞ പാന പാത്രങ്ങളും (ഉണ്ട്). അവിടെ വെച്ച് വല്ല അനാവശ്യമാകട്ടെ, വ്യാജ വാര്‍ത്തയാകട്ടെ അവര്‍ കേള്‍ക്കുകയില്ല. നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും , കണക്കൊത്ത ഒരു സമ്മാനവും. (ഖു൪ആന്‍:78 / 31-36)

ﻟَٰﻜِﻦِ ٱﻟَّﺬِﻳﻦَ ٱﺗَّﻘَﻮْا۟ ﺭَﺑَّﻬُﻢْ ﻟَﻬُﻢْ ﻏُﺮَﻑٌ ﻣِّﻦ ﻓَﻮْﻗِﻬَﺎ ﻏُﺮَﻑٌ ﻣَّﺒْﻨِﻴَّﺔٌ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ۖ ﻭَﻋْﺪَ ٱﻟﻠَّﻪِ ۖ ﻻَ ﻳُﺨْﻠِﻒُ ٱﻟﻠَّﻪُ ٱﻟْﻤِﻴﻌَﺎﺩَ

പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവര്‍ക്കാണ് മേല്‍ക്കുമേല്‍ തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്‌. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ വാഗ്ദാനമത്രെ അത്‌. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല. (ഖു൪ആന്‍:39/ 20)

ﻣَّﺜَﻞُ ٱﻟْﺠَﻨَّﺔِ ٱﻟَّﺘِﻰ ﻭُﻋِﺪَ ٱﻟْﻤُﺘَّﻘُﻮﻥَ ۖ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ۖ ﺃُﻛُﻠُﻬَﺎ ﺩَآﺋِﻢٌ ﻭَﻇِﻠُّﻬَﺎ ۚ ﺗِﻠْﻚَ ﻋُﻘْﺒَﻰ ٱﻟَّﺬِﻳﻦَ ٱﺗَّﻘَﻮا۟ ۖ ﻭَّﻋُﻘْﺒَﻰ ٱﻟْﻜَٰﻔِﺮِﻳﻦَ ٱﻟﻨَّﺎﺭُ

സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ അവസ്ഥ (ഇതത്രെ:) അതിന്റെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അതിലെ കനികളും അതിലെ തണലും ശാശ്വതമായിരിക്കും. അതത്രെ സൂക്ഷ്മത പാലിച്ചവരുടെ പര്യവസാനം. സത്യനിഷേധികളുടെ പര്യവസാനം നരകമാകുന്നു. (ഖു൪ആന്‍:13/ 35)

ﻣَّﺜَﻞُ ٱﻟْﺠَﻨَّﺔِ ٱﻟَّﺘِﻰ ﻭُﻋِﺪَ ٱﻟْﻤُﺘَّﻘُﻮﻥَ ۖ ﻓِﻴﻬَﺎٓ ﺃَﻧْﻬَٰﺮٌ ﻣِّﻦ ﻣَّﺎٓءٍ ﻏَﻴْﺮِ ءَاﺳِﻦٍ ﻭَﺃَﻧْﻬَٰﺮٌ ﻣِّﻦ ﻟَّﺒَﻦٍ ﻟَّﻢْ ﻳَﺘَﻐَﻴَّﺮْ ﻃَﻌْﻤُﻪُۥ ﻭَﺃَﻧْﻬَٰﺮٌ ﻣِّﻦْ ﺧَﻤْﺮٍ ﻟَّﺬَّﺓٍ ﻟِّﻠﺸَّٰﺮِﺑِﻴﻦَ ﻭَﺃَﻧْﻬَٰﺮٌ ﻣِّﻦْ ﻋَﺴَﻞٍ ﻣُّﺼَﻔًّﻰ ۖ ﻭَﻟَﻬُﻢْ ﻓِﻴﻬَﺎ ﻣِﻦ ﻛُﻞِّ ٱﻟﺜَّﻤَﺮَٰﺕِ ﻭَﻣَﻐْﻔِﺮَﺓٌ ﻣِّﻦ ﺭَّﺑِّﻬِﻢْ ۖ ﻛَﻤَﻦْ ﻫُﻮَ ﺧَٰﻠِﺪٌ ﻓِﻰ ٱﻟﻨَّﺎﺭِ ﻭَﺳُﻘُﻮا۟ ﻣَﺎٓءً ﺣَﻤِﻴﻤًﺎ ﻓَﻘَﻄَّﻊَ ﺃَﻣْﻌَﺎٓءَﻫُﻢْ

സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ അവസ്ഥ എങ്ങനെയെന്നാല്‍, അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്റെ അരുവികളുണ്ട്‌. രുചിഭേദം വരാത്ത പാലിന്റെ അരുവികളും, കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളുമുണ്ട്‌. അവര്‍ക്കതില്‍ എല്ലാതരം കായ് കനികളുമുണ്ട്‌. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്‌…….. (ഖു൪ആന്‍:47/ 15)

عَنْ أَبِي هُرَيْرَةَ، قَالَ سُئِلَ رَسُولُ اللَّهِ صلى الله عليه وسلم عَنْ أَكْثَرِ مَا يُدْخِلُ النَّاسَ الْجَنَّةَ فَقَالَ: تَقْوَى اللَّهِ وَحُسْنُ الْخُلُقِ

അബൂഹുറൈറ (റ)യില്‍ നിന്ന് നിവേദനം: മനുഷ്യരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്ന മിക്ക കാര്യങ്ങളെ സംബന്ധിച്ചും നബി ﷺ ചോദിക്കപ്പെടുകയുണ്ടായി. അവിടുന്ന് മറുപടി പറഞ്ഞു. സല്‍സ്വഭാവവും അല്ലാഹുവിനോടുള്ള തഖ്‌വയുമാണത്. മനുഷ്യരെ നരകത്തില്‍ പ്രവേശിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളെ സംബന്ധിച്ചും അവിടുന്ന് ചോദിക്കപ്പെട്ടു. വായയും ഗുഹ്യ സ്ഥാനവുമാണത്. എന്ന് നബി ﷺ  അപ്പോള്‍ മറുപടി പറഞ്ഞു. (തിര്‍മിദി:2004)

ദീനിന്റെ വിധിവിലക്കുക പാലിക്കുക

സ്വന്തം ഇഷ്ടങ്ങൾക്ക് വിരുദ്ധമാണെങ്കിലും, അല്ലാഹുവും റസൂലും പറഞ്ഞ കാര്യങ്ങൾ ചെയ്യുകയും വിലക്കിയതിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്യുന്നവർക്കേ സ്വർഗം ലഭിക്കൂ. ദേഹേഛകൾക്കനുസരിച്ച് പ്രവർത്തിക്കുന്നത് നരകപ്രവേശനത്തിന് കാരണമാവും. പിശാച് അത്തരം കാര്യങ്ങൾക്ക് എപ്പോഴും പ്രേരിപ്പിച്ച് കൊണ്ടിരിക്കും.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ حُجِبَتِ النَّارُ بِالشَّهَوَاتِ، وَحُجِبَتِ الْجَنَّةُ بِالْمَكَارِهِ ‏”‏‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകം ദേഹേഛകൾ കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. സ്വർഗം അനിഷ്ടകരമായ കാര്യങ്ങൾ കൊണ്ടും ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. (ബുഖാരി: 6487)

ഇസ്‌ലാം കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കല്‍

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَالْحَجِّ، وَصَوْمِ رَمَضَانَ

ഇബ്നു ഉമറില്‍ (റ) നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:ഇസ്‌ലാം അഞ്ച് കാര്യങ്ങളിൽ സ്ഥാപിതമാണ്. അല്ലാഹു അല്ലാതെ ആരാധ്യാനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, ഹജ്ജ് നിർവഹിക്കുക, റമദാനിൽ നോമ്പ് നോൽക്കുക, എന്നിവയാണവ. (ബുഖാരി:8 – മുസ്ലിം:16)

ഇസ്‌ലാമിലെ അതിപ്രധാനമായ നിര്‍ബന്ധ കര്‍മാനുഷ്ഠാനങ്ങള്‍ അഞ്ചെണ്ണമാണ്. സത്യസാക്ഷ്യം, നമസ്‌കാരം, സകാത്ത്, വ്രതാനുഷ്ഠാനം, ഹജ്ജ് എന്നിവയാണവ.

(ഒന്ന്) സത്യസാക്ഷ്യം:

ഒരു മനുഷ്യനെ ഇസ്ലാമിൽ പ്രവേശിപ്പിക്കുന്നത് രണ്ട് ശഹാദത്തുകളിലൂടെയാണ്.

أشهد أن لا إله إلا الله و أشهد أن محمد رسول الله

യഥാർത്ഥ ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ലെന്നും , മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു

ഈ ലോകവും അതിലെ സകലതിനെയും സൃഷ്ടിച്ച് സംവിധാനിച്ച് സംരക്ഷിക്കുന്ന അല്ലാഹു മാത്രമാണ് യഥാ൪ത്ഥ ആരാധ്യനെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ റസൂലാണെന്നും ഒരാള്‍ക്ക് ബോധ്യപ്പെടുമ്പോഴാണ് അയാള്‍ അത് അംഗീകരിച്ചുകൊണ്ട് സാക്ഷ്യം (ശഹാദത്ത്) വഹിക്കുന്നത്. ഏകനായ സ്രഷ്ടാവിനല്ലാതെ മറ്റാര്‍ക്കും ഞാന്‍ യാതൊരു ആരാധനയും അര്‍പ്പിക്കുകയില്ലെന്നും മുഹമ്മദ് നബി ﷺ യുടെ ജീവിതത്തെ മാതൃകയാക്കി സ്വന്തം ജീവിതത്തെ മുന്നോട്ടുനയിച്ചുകൊള്ളാമെന്നും പ്രതിജ്ഞയെടുക്കുകയാണ് ഈ സാക്ഷ്യവചനം ചൊല്ലുന്നയാള്‍ ചെയ്യുന്നത്. ഒരാൾ ഈ ശഹാദത്ത് പറയുന്നതോടു കൂടിയാണ് ഇസ്‌ലാമിന്റെ വൃത്തത്തിലേക്ക് കടക്കുന്നത്.

عَنْ أَبِي هُرَيْرَةَ، قَالَ:قَالَ رَسُولُ اللَّهِ -ﷺ-: أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَنِّي رَسُولُ اللَّهِ، لَا يَلْقَى اللَّهَ بِهِمَا عَبْدٌ غَيْرَ شَاكٍّ فِيهِمَا، إِلَّا دَخَلَ الْجَنَّةَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “‘ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്’ എന്ന രണ്ട് സാക്ഷ്യവചനങ്ങളിൽ ഒരു സംശയവുമില്ലാതെ അല്ലാഹുവിനെ കണ്ടു മുട്ടുന്ന ഏതൊരാളും സ്വർഗത്തിൽ പ്രവേശിക്കാതിരിക്കില്ല. (മുസ്‌ലിം)

(രണ്ട്) നമസ്‌കാരം

വിശ്വാസികള്‍ക്ക് ദിവസത്തില്‍ അഞ്ചുനേരത്തെ നമസ്‌കാരം നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു:

ﺇِﻥَّ ٱﻟﺼَّﻠَﻮٰﺓَ ﻛَﺎﻧَﺖْ ﻋَﻠَﻰ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻛِﺘَٰﺒًﺎ ﻣَّﻮْﻗُﻮﺗًﺎ

തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു.(ഖു൪ആന്‍ :4/103)

ശഹാദത്തു കലിമകള്‍ ഉച്ചരിച്ച് ഒരാള്‍ മുസ്ലിമായി കഴിഞ്ഞാല്‍‌ പിന്നീട് ഏറ്റവും ഗൌരവപൂ൪വ്വം അവന്റെ മേല്‍ ചുമത്തപ്പെട്ടിട്ടുള്ള ഒരു ഒരു നി൪ബന്ധ ക൪മ്മമാണ് ഇത്. നബി ﷺ  മുആദ് ബ്നു ജബലിനെ(റ) പ്രബോധകനായി യമനിലേക്ക് അയച്ചപ്പോള്‍ ഇപ്രകാരം ഉപദേശിച്ചു:

إِنَّكَ تَقْدَمُ عَلَى قَوْمٍ مِنْ أَهْلِ الْكِتَابِ فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَى أَنْ يُوَحِّدُوا اللَّهَ تَعَالَى فَإِذَا عَرَفُوا ذَلِكَ فَأَخْبِرْهُمْ أَنَّ اللَّهَ فَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي يَوْمِهِمْ وَلَيْلَتِهِمْ

ഹേ മുആദ്, വേദക്കാരുടെ നാട്ടിലേക്കാണ് താങ്കള്‍ പോകുന്നത്. നീ അവരെ ആദ്യം ക്ഷണിക്കുന്നത് തൌഹീദിലേക്കായിരിക്കണം. അവ൪ അത് മനസ്സിലാക്കി അംഗീകരിച്ച് കഴിഞ്ഞാല്‍ അല്ലാഹു അവരുടെ മേല്‍ പകലും രാത്രിയുമായി അഞ്ച് നേരത്തെ നമസ്കാരം നി൪ബന്ധമാക്കിയിരിക്കുന്നുവെന്നുള്ള കാര്യം അവരെ ബോധ്യപ്പെടുത്തുക …… (ബുഖാരി:7372)

عن حنظلة بن الربيع الكاتب الأسيدي: مَنْ حافَظَعلى الصلواتِ الخمسِ، رُكُوعِهِنَّ، وسُجُودِهنَّ، ومَواقِيتِهنَّ، وعَلِمَ أنَّهُنَّ حقٌّ من عِنْدِ اللهِ دخلَ الجنةَ، أوْ قال: وجَبَتْ لهُ الجنةُ، أوْ قال: حَرَّمَ على النارِ

നബി ﷺ പറഞ്ഞു: ആരെങ്കിലും അഞ്ച് നമസ്കാരങ്ങള്‍ അഥവാ അവയുടെ റുകൂഉകളും സുജൂദുകളും സമയങ്ങളും സൂക്ഷിച്ച് അവ യഥാവിധം നമസ്കരിക്കുകയും അവ അല്ലാഹുവില്‍ നിന്നുള്ള ബാധ്യതകളാണെന്ന് അറിയുകയും ചെയ്താല്‍ അവന്‍ സ്വ൪ഗത്തില്‍ പ്രവേശിച്ചു. അല്ലെങ്കില്‍ അദ്ദേഹം പറഞ്ഞു: അവന് സ്വ൪ഗം നി൪ബന്ധമായി. അല്ലെങ്കില്‍ അദ്ദേഹം പറഞ്ഞു: അവന്‍ നരകത്തിന് നിഷിദ്ധമായി. (മുസ്നദു അഹ്മദ് – അല്‍ബാനി ഹസനുന്‍ ലിഗയ്’രിഹീ എന്ന് വിശേഷിപ്പിച്ചു)

അഞ്ച് നേരത്തെ നമസ്കാരം സ്വ൪ഗ പ്രവേശനത്തിന് കാരണമാകുന്നു. സ്വ൪ഗത്തില്‍ പ്രവേശിക്കുന്നവരെ കുറിച്ച് അല്ലാഹു പറയുന്നു.

ﻭَٱﻟَّﺬِﻳﻦَ ﻫُﻢْ ﻋَﻠَﻰٰ ﺻَﻠَﻮَٰﺗِﻬِﻢْ ﻳُﺤَﺎﻓِﻈُﻮﻥَ

തങ്ങളുടെ നമസ്കാരങ്ങള്‍ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമത്രെ (ആ വിശ്വാസികള്‍) (ഖു൪ആന്‍:23/9)

ٱﻟَّﺬِﻳﻦَ ﻫُﻢْ ﻋَﻠَﻰٰ ﺻَﻼَﺗِﻬِﻢْ ﺩَآﺋِﻤُﻮﻥَ

തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവരാണവ൪ (ഖു൪ആന്‍:70/23)

ﻭَٱﻟَّﺬِﻳﻦَ ﻫُﻢْ ﻋَﻠَﻰٰ ﺻَﻼَﺗِﻬِﻢْ ﻳُﺤَﺎﻓِﻈُﻮﻥَ

തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവവരാണവ൪ (ഖു൪ആന്‍:70/34)

عَنْ عُقْبَةَ بْنِ عَامِرٍ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏: يَعْجَبُ رَبُّكُمْ مِنْ رَاعِي غَنَمٍ فِي رَأْسِ شَظِيَّةٍ بِجَبَلٍ يُؤَذِّنُ بِالصَّلاَةِ وَيُصَلِّي فَيَقُولُ اللَّهُ عَزَّ وَجَلَّ انْظُرُوا إِلَى عَبْدِي هَذَا يُؤَذِّنُ وَيُقِيمُ الصَّلاَةَ يَخَافُ مِنِّي فَقَدْ غَفَرْتُ لِعَبْدِي وَأَدْخَلْتُهُ الْجَنَّةَ ‏”‏ ‏.‏

ഉഖ്ബത്തിബ്നു ആമിറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മലമേട്ടില്‍ നമസ്കാരത്തിന് ബാങ്ക് വിളിക്കുകയും നമസ്കരിക്കുകയും ചെയ്യുന്ന ആട്ടിടയനില്‍ നിന്റെ റബ്ബ് അല്‍ഭുതം കൂറുന്നു. അല്ലാഹു പറയും: എന്റെ ഈ ദാസനെ നോക്കൂ. അവന്‍ ബാങ്ക് വിളിക്കുന്നു. നമസ്കാരം കൃത്യമായി നി൪വ്വഹിക്കുന്നു. അവന്‍ എന്നെ ഭയക്കുന്നു.തി൪ച്ചയായും എന്റെ ദാസന് ഞാന്‍ പൊറുത്തുകൊടുത്തിരിക്കുന്നു. ഞാന്‍ അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. (അബൂദാവൂദ്1203 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، رضى الله عنهما قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مِفْتَاحُ الْجَنَّةِ الصَّلاَةُ وَمِفْتَاحُ الصَّلاَةِ الْوُضُوءُ

ജാബിറില്‍ (റ)നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ നമസ്കാരവും നമസ്കാരത്തിന്റെ താക്കോല്‍ ശുദ്ധീകരണവും ആകുന്നു. (തി൪മിദി:4)

مَا سَلَكَكُمْ فِى سَقَرَ قَالُوا۟ لَمْ نَكُ مِنَ ٱلْمُصَلِّينَ

(സ്വര്‍ഗക്കാര്‍ നരകക്കാരോട് ചേദിക്കും:) നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്‌. അവര്‍ (നരകവാസികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല. (ഖു൪ആന്‍: 72:42-43)

عَنْ أَبِي بَكْرِ بْنِ أَبِي مُوسَى، عَنْ أَبِيهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ مَنْ صَلَّى الْبَرْدَيْنِ دَخَلَ الْجَنَّةَ ‏”‏‏.‏

അബീബക്കറുബ്‌നു അബീമൂസ(റ) തന്റെ പിതാവില്‍നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ‘ആരെങ്കിലും ബര്‍ദയ്ന്‍ നമസ്‌കരിച്ചാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. (ബുഖാരി: 574)

ബര്‍ദയ്ന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്വുബ്ഹി നമസ്‌കാരവും അസ്വ്ര്‍ നമസ്‌കാരവുമാണ്. സ്വുബ്ഹി നമസ്‌കാരം രാത്രിയുറക്കത്തിലും അസ്വ്ര്‍ നമസ്‌കാരം ഉച്ചയുറക്കത്തിലും പെട്ട് നഷ്ടപ്പെടാന്‍ സാധ്യതയുള്ളതാണ്. അലസന്‍മാരല്ലാത്തവര്‍ക്കും സ്വര്‍ഗം ആഗ്രഹിക്കുന്നവര്‍ക്കും മാത്രമെ ഉറക്കത്തെക്കാള്‍ ഉത്തമമാണ് നമസ്‌കാരം എന്ന ബോധത്തോടെ എഴുന്നേറ്റ് നമസ്‌കരിക്കുവാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടായിരിക്കാം ഈ നമസ്‌കാരങ്ങളെ പ്രത്യേകം എടുത്തുപറഞ്ഞത്. (അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവന്‍).

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :مَنْ غَدَا إِلَى الْمَسْجِدِ وَرَاحَ أَعَدَّ اللَّهُ لَهُ نُزُلَهُ مِنَ الْجَنَّةِ كُلَّمَا غَدَا أَوْ رَاحَ”‏‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ആരെങ്കിലും പ്രഭാതത്തിലും പ്രദോഷത്തിലും പള്ളിയിലേക്ക് (ജമാഅത്ത് നമസ്കാരത്തിന്) പോയാൽ അല്ലാഹു അവനുവേണ്ടി സ്വർഗത്തിൽ വിരുന്ന് തയ്യാറാക്കുന്നതാണ്. എല്ലാ രാവിലെയും വൈകുന്നേരവും പോകുമ്പോഴെല്ലാം ഇപ്രകാരം തന്നെ.(ബുഖാരി : 662 – മുസ്‌ലിം: 669)

(മൂന്ന്) റമളാനിലെ നോമ്പ്

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ മൂന്നാമത്തെതാണ് റമളാനിലെ നോമ്പ്.

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻛُﺘِﺐَ ﻋَﻠَﻴْﻜُﻢُ ٱﻟﺼِّﻴَﺎﻡُ ﻛَﻤَﺎ ﻛُﺘِﺐَ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ﻣِﻦ ﻗَﺒْﻠِﻜُﻢْ ﻟَﻌَﻠَّﻜُﻢْ ﺗَﺘَّﻘُﻮﻥَ

സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്‌വയുള്ളവരായിത്തീരുവാന്‍ വേണ്ടിയത്രെ അത്‌. (ഖു൪ആന്‍: 2 /183)

പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെ നോമ്പ് മുറിയുന്ന കാര്യങ്ങളെ അല്ലാഹുവിന് വേണ്ടി ത്യജിക്കുന്ന ആരാധനയാണ് നോമ്പ്. റമളാനിലെ നോമ്പ് പാപങ്ങള്‍ പൊറുക്കപ്പെടാനും നരക മോചനത്തിനും സ്വര്‍ഗപ്രവേശനത്തിനും നമ്മെ അര്‍ഹരാക്കുന്നു.

عَنْ جَابِرٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم : إِنَّ لِلَّهِ عِنْدَ كُلِّ فِطْرٍ عُتَقَاءَ وَذَلِكَ فِي كُلِّ لَيْلَةٍ

‏ ജാബിറില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ‘അല്ലാഹു, ഓരോ നോമ്പ് തുറക്കുന്നതോടൊപ്പവും ആളുകള്‍ക്ക് (നരക)വിമുക്തി നല്‍കുന്നു. ഇത് (റമദാനിലെ) എല്ലാ ദിവസവും ഉണ്ടായിരിക്കും. (ഇബ്‌നുമാജ:7/1712)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ أَعْرَابِيًّا، أَتَى النَّبِيَّ صلى الله عليه وسلم فَقَالَ دُلَّنِي عَلَى عَمَلٍ إِذَا عَمِلْتُهُ دَخَلْتُ الْجَنَّةَ‏.‏ قَالَ ‏”‏ تَعْبُدُ اللَّهَ لاَ تُشْرِكُ بِهِ شَيْئًا، وَتُقِيمُ الصَّلاَةَ الْمَكْتُوبَةَ، وَتُؤَدِّي الزَّكَاةَ الْمَفْرُوضَةَ، وَتَصُومُ رَمَضَانَ ‏”‏‏.‏ قَالَ وَالَّذِي نَفْسِي بِيَدِهِ لاَ أَزِيدُ عَلَى هَذَا‏.‏ فَلَمَّا وَلَّى قَالَ النَّبِيُّ صلى الله عليه وسلم ‏”‏ مَنْ سَرَّهُ أَنْ يَنْظُرَ إِلَى رَجُلٍ مِنْ أَهْلِ الْجَنَّةِ فَلْيَنْظُرْ إِلَى هَذَا ‏”‏‏.‏

അബൂഹുറൈറ(റ) വില്‍ നിന്ന് നിവേദനം: ഒരു അഅ്റാബി നബി ﷺ യുടെ അടുക്കല്‍ വന്നു. അദ്ദേഹം പറഞ്ഞു: ഞാന്‍ ചെയ്താല്‍ എനിക്ക് സ്വ൪ഗത്തില്‍ പ്രവേശിക്കാന്‍ ഉതകുന്ന ഒരു ക൪മ്മം അറിയിച്ച് തരിക. നബി ﷺ  പറഞ്ഞു: നീ അല്ലാഹുവിനെ ആരാധിക്കുക, അവനില്‍ യാതൊന്നിനെയും പങ്ക് ചേ൪ക്കാതിരിക്കുക. നി൪ബന്ധ നമസ്കാരങ്ങള്‍ കൃത്യമായി നി൪വ്വഹിക്കുക, നി൪ബന്ധ (ദാനമായ) സക്കാത്ത് കൊടുത്തുവീട്ടുക, റമളാനില്‍ നോമ്പ് അനുഷ്ടിക്കുക. അയാള്‍ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍(അല്ലാഹു) തന്നെയാണെ സത്യം,ഇതിനേക്കാള്‍ ഞാന്‍ യാതൊന്നിനെയും വ൪ദ്ധിപ്പിക്കുകയില്ല. അയാള്‍ തിരിഞ്ഞു പോയപ്പോള്‍ നബി ﷺ  പറഞ്ഞു: സ്വ൪ഗ വാസികളില്‍ പെട്ട ഒരാളിലേക്ക് നോക്കുന്നത് ആ൪ക്കെങ്കിലും സന്തോഷകരമാണെങ്കില്‍ അയാള്‍ ഇദ്ദേഹത്തിലേക്ക് നോക്കികൊള്ളട്ടെ. (ബുഖാരി:1397)

(നാല്) സകാത്ത്

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ നാലാമത്തേതാണ് സകാത്ത്. സ്വന്തം സ്വത്തില്‍നിന്ന് ഒരു വിഹിതം സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍ക്കുവേണ്ടി നീക്കിവെക്കുവാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. ഈ നിര്‍ബന്ധദാനമാണ് സകാത്ത്. സമ്പത്തില്‍ ഇസ്‌ലാം നിശ്ചയിച്ച നിര്‍ണിത അളവ് എത്തിയവര്‍ക്കാണ് സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമായിട്ടുള്ളത്. സക്കാത്ത് സ്വ൪ഗ പ്രവേശനത്തിന് സഹായകരമാകുന്ന സല്‍ക൪മ്മമാകുന്നു.

عَنْ أَبِي أَيُّوبَ، رضى الله عنه أَنَّ رَجُلاً، قَالَ لِلنَّبِيِّ صلى الله عليه وسلم أَخْبِرْنِي بِعَمَلٍ يُدْخِلُنِي الْجَنَّةَ‏.‏ قَالَ مَا لَهُ مَا لَهُ وَقَالَ النَّبِيُّ صلى الله عليه وسلم ‏ :‏ أَرَبٌ مَالَهُ، تَعْبُدُ اللَّهَ، وَلاَ تُشْرِكُ بِهِ شَيْئًا، وَتُقِيمُ الصَّلاَةَ، وَتُؤْتِي الزَّكَاةَ، وَتَصِلُ الرَّحِمَ

അബൂഅയ്യൂബില്‍ ഖാലിദുബ്‌നു സെയ്ദില്‍ അന്‍സ്വാരി(റ) വില്‍ നിന്ന് നിവേദനം: ‘ഒരാള്‍ നബി ﷺ യോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന കര്‍മങ്ങള്‍ എനിക്ക് അറിയിച്ചുതന്നാലും.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘നീ അല്ലാഹുവില്‍ യാതൊന്നിനേയും പങ്കുചേര്‍ക്കാത്ത വിധം അവനെ ആരാധിക്കുക. നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുക. സകാത്ത് നല്‍കുക. കുടുംബബന്ധം ചേര്‍ക്കുക.’ (ബുഖാരി: 1396, 5983).

(അഞ്ച്) ഹജ്ജ്

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തെതാണ് ഹജ്ജ്. ശാരീരികമായും സാമ്പത്തികമായും ശേഷിയുള്ളവര്‍ക്കാണ് ജീവിതത്തില്‍ ഒരിക്കല്‍ ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമുള്ളത്.

ﻭَﺃَﺗِﻤُّﻮا۟ ٱﻟْﺤَﺞَّ ﻭَٱﻟْﻌُﻤْﺮَﺓَ ﻟِﻠَّﻪِ ۚ

നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും പൂര്‍ണ്ണമായി നിര്‍വ്വഹിക്കുക ….(ഖു൪ആന്‍:2/196)

وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلْبَيْتِ مَنِ ٱسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ عَنِ ٱلْعَٰلَمِينَ

….. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു. (ഖു൪ആന്‍:3/97)

عَنْ أَبِي هُرَيْرَةَ، قَالَ خَطَبَنَا رَسُولُ اللَّهِ صلى الله عليه وسلم فَقَالَ: أَيُّهَا النَّاسُ قَدْ فَرَضَ اللَّهُ عَلَيْكُمُ الْحَجَّ فَحُجُّوا

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : നബി ﷺ ഞങ്ങളോട് പ്രസംഗിച്ചുകൊണ്ട് പറഞ്ഞു: മനഷ്യരെ, അല്ലാഹു നിങ്ങളുടെ മേല്‍ ഹജ്ജ് ക൪മ്മം നി൪ബന്ധമാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഹജ്ജ് ചെയ്യണം. (മുസ്ലിം:2380)

പാപങ്ങള്‍ പൊറുക്കപ്പെട്ട് സംശുദ്ധിനേടാനും സ്വര്‍ഗം ലഭിക്കാനും സഹായിക്കുന്ന മഹത്തായ ഒരു കര്‍മമാണ് ഹജ്ജ്.

عَنْ أَبِي هُرَيْرَةَ، ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏: مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞതായി ഞാൻ കേട്ടു: സ്ത്രീപുരുഷ സംസർഗ്ഗമോ ദുർവൃത്തികളോ ചെയ്യാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഒരാൾ ഹജ്ജ് നിർവ്വഹിച്ചാൽ, അവൻ തിരിച്ചുവരുന്നത് അവന്റെ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലെപ്പോലെ പരിശുദ്ധനായിക്കൊണ്ടാണ്.(ബുഖാരി: 1521)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പുണ്യം നിറഞ്ഞ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല. (ബുഖാരി:1773)

عَنْ مُعَاذِ بْنِ جَبَلٍ، قَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي سَفَرٍ فَأَصْبَحْتُ يَوْمًا قَرِيبًا مِنْهُ وَنَحْنُ نَسِيرُ فَقُلْتُ يَا رَسُولَ اللَّهِ أَخْبِرْنِي بِعَمَلٍ يُدْخِلُنِي الْجَنَّةَ وَيُبَاعِدُنِي مِنَ النَّارِ ‏.‏ قَالَ ‏”‏ لَقَدْ سَأَلْتَنِي عَنْ عَظِيمٍ وَإِنَّهُ لَيَسِيرٌ عَلَى مَنْ يَسَّرَهُ اللَّهُ عَلَيْهِ تَعْبُدُ اللَّهَ وَلاَ تُشْرِكُ بِهِ شَيْئًا وَتُقِيمُ الصَّلاَةَ وَتُؤْتِي الزَّكَاةَ وَتَصُومُ رَمَضَانَ وَتَحُجُّ الْبَيْتَ ‏”‏

മുആദ്‌(റ) വിൽ നിന്ന് നിവേദനം: ഞാൻ പറഞ്ഞു. പ്രവാചകരേ(ﷺ)നരകത്തിൽ നിന്നെന്നെ അകറ്റുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനമേതാണെന്ന് എനിക്ക് പറഞ്ഞുതരിക. അദ്ദേഹം പറഞ്ഞു: വലിയ ഒരു കാര്യത്തെപറ്റിയാണ്നീ ചോദിച്ചത്. അല്ലാഹു എളുപ്പമാക്കി കൊടുത്തവർക്ക് നിഷ്പ്രയാസം ചെയ്തു തീർക്കാൻ കഴിയുന്നതാണ് അത്. നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്കുചേർക്കാതിരിക്കുക, കൃത്യ നിഷ്ഠയോടെ നമസ്‌കാരം നിലനിർത്തുക, നിർബന്ധ ദാനം കൊടുത്തുവീട്ടുക, സാധ്യമെങ്കിൽ ഹജ്ജ് നിർവ്വഹിക്കുക എന്നിവയാണവ. (തിർമിദി: 2616)

സുന്നത്ത് നോമ്പുകൾ

ആത്മാര്‍ഥമായുള്ള വ്രതാനുഷ്ഠാനം പാപങ്ങള്‍ പൊറുക്കപ്പെടാനും നരക മോചനത്തിനും സ്വര്‍ഗപ്രവേശനത്തിനും നമ്മെ അര്‍ഹരാക്കുന്നു.

عَنْ أَبِي هُرَيْرَةَ، – رضى الله عنه – قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏‏ قَالَ اللَّهُ عَزَّ وَجَلَّ كُلُّ عَمَلِ ابْنِ آدَمَ لَهُ إِلاَّ الصِّيَامَ هُوَ لِي وَأَنَا أَجْزِي بِهِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറയുന്നു: ആദമിന്റെ മകന്റെ എല്ലാ പ്രവ൪ത്തനങ്ങളും അവനുള്ളതാണ്, നോമ്പ് ഒഴികെ. അത് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നൽകുന്നത്. (മുസ്ലിം:1151)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، – رضى الله عنه – قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ بَاعَدَ اللَّهُ وَجْهَهُ عَنِ النَّارِ سَبْعِينَ خَرِيفًا

അബൂ സഈദ് അല്‍ ഖുദ്’രിയില്‍ (റ) നിന്നും നിവേദനം:ഒരു അടിമ അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാൽ അത് കാരണം അല്ലാഹു അയാളുടെ മുഖത്തെ എഴുപത് വർഷത്തിന്റെ വഴിദൂരം നരകത്തിൽ നിന്ന് വിദൂരമാക്കും. (മുസ് ലിം: 1153)

عن جابر – رضي الله عنه – قال: قال رسول الله – صلى الله عليه وسلم -: الصيام جُنَّة يستجن بها العبد من النار

ജാബിറിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നോമ്പ് ഒരു പരിചയാണ്. ഒരടിമ അതുപയോഗിച്ച് നരകത്തിൽ നിന്നും പരിരക്ഷ തേടുന്നു. (സ്വഹീഹപൽ ജാമിഅ്:3868)

عَنْ سَهْلٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ، يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ، لاَ يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ يُقَالُ أَيْنَ الصَّائِمُونَ فَيَقُومُونَ، لاَ يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ، فَإِذَا دَخَلُوا أُغْلِقَ، فَلَمْ يَدْخُلْ مِنْهُ أَحَدٌ

സഹ്’ലില്‍‌(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ റയ്യാന്‍ എന്ന് പറയപ്പെടുന്ന ഒരു വാതിലുണ്ട്. അന്ത്യദിനത്തില്‍ നോമ്പുകാര്‍ അതു വഴിയാണ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അവരല്ലാതെ മറ്റാരും അതിലെ പ്രവേശിക്കുകയില്ല. ഇപ്രകാരം വിളിച്ചു ചോദിക്കും. നോമ്പുകാരെവിടെ? അപ്പോള്‍ നോമ്പുകാര്‍ എഴുന്നേറ്റു നില്‍ക്കും. അവരല്ലാതെ മറ്റാരും അതുവഴി പ്രവേശിക്കുകയില്ല. അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ആ വാതില്‍ പറ്റെ അടച്ചു കളയും. പിന്നീട് ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല. (ബുഖാരി: 1896)

സ്വദഖ (ദാനധ൪മ്മം)

تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ‎﴿١٦﴾‏ فَلَا تَعْلَمُ نَفْسٌ مَّآ أُخْفِىَ لَهُم مِّن قُرَّةِ أَعْيُنٍ جَزَآءَۢ بِمَا كَانُوا۟ يَعْمَلُونَ ‎﴿١٧﴾

ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്‌. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും.എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് (സ്വ൪ഗ്ഗത്തില്‍) കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല. (ഖു൪ആന്‍:32/16,17)

وَٱلَّذِينَ صَبَرُوا۟ ٱبْتِغَآءَ وَجْهِ رَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَنفَقُوا۟ مِمَّا رَزَقْنَٰهُمْ سِرًّا وَعَلَانِيَةً وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ أُو۟لَٰٓئِكَ لَهُمْ عُقْبَى ٱلدَّارِ ‎﴿٢٢﴾‏ جَنَّٰتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّٰتِهِمْ ۖ وَٱلْمَلَٰٓئِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ ‎﴿٢٣﴾‏ سَلَٰمٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى ٱلدَّارِ ‎﴿٢٤﴾

തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ച് കൊണ്ട് ക്ഷമ കൈക്കൊള്ളുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിന്‍മയെ നന്‍മ കൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്റെ പര്യവസാനം.അതായത്‌, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും, ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്‌. മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട് പറയും:നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം. അപ്പോള്‍ ലോകത്തിന്റെ പര്യവസാനം എത്ര നല്ലത്. (ഖു൪ആന്‍:13/22-24)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :مَنْ أَنْفَقَ زَوْجَيْنِ مِنْ شَىْءٍ مِنَ الأَشْيَاءِ فِي سَبِيلِ اللَّهِ دُعِيَ مِنْ أَبْوَابِ ـ يَعْنِي الْجَنَّةَ ـ يَا عَبْدَ اللَّهِ هَذَا خَيْرٌ، فَمَنْ كَانَ مِنْ أَهْلِ الصَّلاَةِ دُعِيَ مِنْ باب الصَّلاَةِ، وَمَنْ كَانَ مِنْ أَهْلِ الْجِهَادِ دُعِيَ مِنْ باب الْجِهَادِ، وَمَنْ كَانَ مِنْ أَهْلِ الصَّدَقَةِ دُعِيَ مِنْ باب الصَّدَقَةِ، وَمَنْ كَانَ مِنْ أَهْلِ الصِّيَامِ دُعِيَ مِنْ باب الصِّيَامِ، وَبَابِ الرَّيَّانِ

അബൂഹുറൈറ(റ) നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആരെങ്കിലും രണ്ട് ഇണകളെ ചെലവഴിച്ചാല്‍ സ്വര്‍ഗത്തിന്റെ കവാടത്തിലൂടെ അവന്‍ വിളിക്കപ്പെടും: ഹേ, അല്ലാഹുവിന്റെ അടിമേ, ഇത് ഒരു നന്മയാകുന്നു. ആരാണോ നമസ്ക്കാരക്കാരില്‍ പെട്ടത് അവന്‍ ബാബുസ്വലാത്തിലൂടെ ക്ഷണിക്കപ്പെടും. ആരാണോ ജിഹാദ് ചെയ്യുന്നവരില്‍പെട്ടത് അവന്‍ ബാബുല്‍ജിഹാദിലൂടെ ക്ഷണിക്കപ്പെടും.ആരാണോ നോമ്പുകാരില്‍പെട്ടത് അവന്‍ ബാബു൪റയ്യാനിലൂടെ ക്ഷണിക്കപ്പെടും.ആരാണോ സ്വദഖ നല്‍കുന്നവരില്‍പെട്ടത് അവന്‍ ബാബുസ്വദഖയിലൂടെ ക്ഷണിക്കപ്പെടും. (ബുഖാരി:3666)

ഫ൪ള് നമസ്കാരം പള്ളിയില്‍ ജമാഅത്തായി നി൪വ്വഹിക്കല്‍

പുരുഷന്‍മാ൪ അഞ്ച് നേരത്തെ നമസ്കാരങ്ങള്‍ പള്ളിയില്‍ വെച്ച് ജമാഅത്തായിട്ടാണ് നി൪വ്വഹിക്കേണ്ടത്. വിശുദ്ധ ഖു൪ആനില്‍ അതിനുള്ള സൂചന കാണാന്‍ കഴിയും.

ﻭَﺃَﻗِﻴﻤُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَءَاﺗُﻮا۟ ٱﻟﺰَّﻛَﻮٰﺓَ ﻭَٱﺭْﻛَﻌُﻮا۟ ﻣَﻊَ ٱﻟﺮَّٰﻛِﻌِﻴﻦَ

പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, (അല്ലാഹുവിന്റെ മുമ്പില്‍) തലകുനിക്കുന്നവരോടൊപ്പം നിങ്ങള്‍ തലകുനിക്കുകയും ചെയ്യുവിന്‍.(ഖു൪ആന്‍ :2/43)

عَنِ ابْنِ أُمِّ مَكْتُومٍ، أَنَّهُ سَأَلَ النَّبِيَّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ إِنِّي رَجُلٌ ضَرِيرُ الْبَصَرِ شَاسِعُ الدَّارِ وَلِي قَائِدٌ لاَ يُلاَئِمُنِي فَهَلْ لِي رُخْصَةٌ أَنْ أُصَلِّيَ فِي بَيْتِي قَالَ ‏”‏ هَلْ تَسْمَعُ النِّدَاءَ ‏”‏ ‏.‏ قَالَ نَعَمْ ‏.‏ قَالَ ‏”‏ لاَ أَجِدُ لَكَ رُخْصَةً ‏”‏.

ഇബ്‌നു ഉമ്മുമക്തൂം(റ) ഒരിക്കൽ നബി ﷺ യോട് ഇങ്ങനെ പറയുകയുണ്ടായി: പ്രവാചകരേ, ഞാൻ അന്ധനായ വ്യക്തിയാണ്‌, എന്റെ വീട്‌ വിദൂരത്താണ്‌, എനിക്ക്‌ വഴികാട്ടുവാനായി ഒരു വഴികാട്ടിയുമില്ല, ആയതിനാൽ എനിക്ക്‌ എന്റെ വീട്ടിൽ വെച്ച്‌ നമസ്കരിക്കുവാൻ വല്ല ഇളവുമു‍ണ്ടോ? അപ്പോൾ നബി ﷺ ചോദിച്ചു: നീ ബാങ്ക്‌ കേൾക്കാറു‍ണ്ടോ? അദ്ദേഹം ഉത്തരം നൽകി: അതെ. നബി ﷺ പറഞ്ഞു: ഞാൻ നിനക്ക്‌ ഇളവ്‌ കാണുന്നില്ല (അബൂദാവൂദ്:552)

عَنْ عَبْدِ اللَّهِ بْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: صَلاَةُ الْجَمَاعَةِ تَفْضُلُ صَلاَةَ الْفَذِّ بِسَبْعٍ وَعِشْرِينَ دَرَجَةً

അബ്ദുല്ലാഹിബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: തനിച്ച് നമസ്കരിക്കുന്നതിനേക്കാൾ ജമാഅത്ത് നമസ്കാരത്തിന് ഇരുപത്തി ഏഴ് ഇരട്ടി പ്രതിഫലമുണ്ട്.(ബുഖാരി: 645)

യുദ്ധാവസരത്തില്‍ വരെ നമസ്‌കാരം ജമാഅത്തായി നി൪വ്വഹിക്കുന്നതിനുള്ള നി൪ദ്ദേങ്ങളാണ് അല്ലാഹു നല്‍കിയത്. ( ഖു൪ആന്‍ :4/102 കാണുക)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم ‏: مَنْ غَدَا إِلَى الْمَسْجِدِ أَوْ رَاحَ أَعَدَّ اللَّهُ لَهُ فِي الْجَنَّةِ نُزُلاً كُلَّمَا غَدَا أَوْ رَاحَ ‏

അബൂഹുറൈറ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: പ്രഭാതത്തിലും പ്രദോഷത്തിലും പള്ളിയില്‍ പോകുന്നവനു വേണ്ടി സ്വര്‍ഗത്തില്‍ എല്ലാ പ്രഭാതത്തിലും പ്രദോഷത്തിലും അല്ലാഹു സല്‍ക്കാരം ഒരുക്കിവച്ചിരിക്കുന്നു. (മുസ്‌ലിം: 669).

റവാതിബ് നമസ്‌കാരം നിര്‍വഹിക്കല്‍

നിര്‍ബന്ധ നമസ്‌കാരങ്ങളുടെ മുമ്പും ശേഷവുമുള്ള സുന്നത്ത് നമസ്‌കാരങ്ങള്‍ക്കാണ് റവാതിബ് നമസ്‌കാരം എന്നു പറയുന്നത്. അഞ്ച് നേരത്തെ ഫ൪ള് നമസ്കാരത്തോട് അനുബന്ധിച്ചുള്ള 22 റക്അത്ത് സുന്നത്ത് നമസ്കാരത്തെ കുറിച്ച് നബി ﷺ  നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. സുബ്ഹിക്ക് മുമ്പ് 2, ളുഹറിന് മുമ്പ് 4, ശേഷം 4, അസ്റിന് മുമ്പ് 4, മഗ്രിബിന് മുമ്പ് 2, ശേഷം 2 , ഇശാക്ക് മുമ്പ് 2, ശേഷം 2 എന്നിവയാണത്.

ഇതില്‍ 12 റക്അത്ത് റവാത്തിബ് സുന്നത്തില്‍ പെട്ടതാണ്. അതായത് സുബ്ഹിക്ക് മുമ്പ് 2, ളുഹറിന് മുമ്പ് 4, ശേഷം 2, മഗ്രിബിന്  ശേഷം 2 , ഇശാക്ക് ശേഷം 2.  ഇതിന് മറ്റുള്ളവയെ അപേക്ഷിച്ച് പ്രത്യക ശ്രേഷ്ഠതയും പ്രതിഫലവുമുണ്ട്. അത് കൃത്യമായി നിര്‍വ്വഹിക്കുന്ന ഒരാള്‍ക്ക് സ്വ൪ഗ പ്രവേശനം സാധ്യമാകും.

عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ ثَابَرَ عَلَى اثْنَتَىْ عَشْرَةَ رَكْعَةً فِي الْيَوْمِ وَاللَّيْلَةِ دَخَلَ الْجَنَّةَ أَرْبَعًا قَبْلَ الظُّهْرِ وَرَكْعَتَيْنِ بَعْدَهَا وَرَكْعَتَيْنِ بَعْدَ الْمَغْرِبِ وَرَكْعَتَيْنِ بَعْدَ الْعِشَاءِ وَرَكْعَتَيْنِ قَبْلَ الْفَجْرِ ‏”‏ ‏.‏

ആയിശ(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ രാവിലും പകലിലുമായി 12 റക്അത്ത് നമസ്കാരം താല്‍പ്പര്യപൂ൪വ്വം നിത്യമായി നി൪വ്വഹിച്ചാല്‍ അയാള്‍ സ്വ൪ഗത്തില്‍ പ്രവേശിക്കും. ളുഹ്റിന് മുമ്പ് നാല്, ളുഹറിന് ശേഷം രണ്ട്, മഗ്’രിബിന് ശേഷം രണ്ട്, ഇശാക്ക് ശേഷം രണ്ട്, ഫജ്റിന് മുമ്പ് രണ്ട് എന്നിവയാണവ. (നസാഇ:1794)

രാത്രി നമസ്‌ക്കാരം

تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ‎﴿١٦﴾‏ فَلَا تَعْلَمُ نَفْسٌ مَّآ أُخْفِىَ لَهُم مِّن قُرَّةِ أَعْيُنٍ جَزَآءَۢ بِمَا كَانُوا۟ يَعْمَلُونَ ‎﴿١٧﴾

ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്‌. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും.എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല. (ഖുർആൻ:32/16,17)

കൃത്യമായി നിര്‍വ്വഹിക്കുന്ന ഒരാള്‍ക്കും സ്വ൪ഗ പ്രവേശനം സാധ്യമാകും. സ്വ൪ഗ്ഗവാസികളെ കുറിച്ച് അല്ലാഹു പറയുന്നു:

كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ ‎﴿١٧﴾‏ وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ ‎﴿١٨﴾

രാത്രിയില്‍ നിന്ന് അല്‍പ ഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു. (ഖു൪ആന്‍ :51/ 17-18)

മദീനയിലേക്ക് ഹിജ്‌റ വന്ന പ്രവാചകനില്‍ നിന്നും താന്‍ ആദ്യം കേട്ട വാക്കുകള്‍ എന്തായിരുന്നുവെന്ന് ഒരുകാലത്ത് ജൂതനായിരുന്ന, പിന്നീട് പ്രവാചക ശിഷ്യനായി മാറിയ അബ്ദുല്ലാഹ് ഇബ്‌നു സലാം(റ) പറയുന്നുണ്ട്:

يَا أَيُّهَا النَّاسُ أَفْشُوا السَّلاَمَ وَأَطْعِمُوا الطَّعَامَ وَصِلُوا الأَرْحَامَ وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ تَدْخُلُوا الْجَنَّةَ بِسَلاَمٍ ‏

ജനങ്ങളേ, സലാം വ്യാപിപ്പിക്കുക, ഭക്ഷണം കൊടുക്കുക, രാത്രിയില്‍ ജനങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ എഴുന്നേറ്റ് നമസ്‌കരിക്കുക. എന്നാല്‍ സുരക്ഷിതരായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. (തി൪മിദി:29/3374)

വുദൂഇന് ശേഷമുള്ള രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കാരം

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ لِبِلاَلٍ عِنْدَ صَلاَةِ الْفَجْرِ ‏ “‏ يَا بِلاَلُ حَدِّثْنِي بِأَرْجَى عَمَلٍ عَمِلْتَهُ فِي الإِسْلاَمِ، فَإِنِّي سَمِعْتُ دَفَّ نَعْلَيْكَ بَيْنَ يَدَىَّ فِي الْجَنَّةِ ‏”‏‏.‏ قَالَ مَا عَمِلْتُ عَمَلاً أَرْجَى عِنْدِي أَنِّي لَمْ أَتَطَهَّرْ طُهُورًا فِي سَاعَةِ لَيْلٍ أَوْ نَهَارٍ إِلاَّ صَلَّيْتُ بِذَلِكَ الطُّهُورِ مَا كُتِبَ لِي أَنْ أُصَلِّيَ‏.‏ قَالَ أَبُو عَبْدِ اللَّهِ دَفَّ نَعْلَيْكَ يَعْنِي تَحْرِيكَ‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ ഒരു സുബ്ഹ് നമസ്കാരത്തിന് ശേഷം ബിലാലിനോട് പറഞ്ഞു. താങ്കള്‍ ഇസ്ലാമില്‍ പ്രവ൪ത്തിച്ച പുണ്യകര്‍മ്മങ്ങളില്‍ ഏറ്റവും അധികം പ്രതിഫലം കാംക്ഷിക്കുന്നത് ഏതാണ്? നിശ്ചയം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ താങ്കളുടെ ചെരുപ്പിന്‍റെ ചലനം കേള്‍ക്കുകയുണ്ടായി. ബിലാല്‍(റ) പറഞ്ഞു: ഞാന്‍ രാത്രിയിലോ പകലിലോ ഏതുസമയം വുളു എടുത്താലും എനിക്ക് നമസ്ക്കരിക്കുവാന്‍ മതപരമാക്കിയത് ഞാന്‍ ആ വുളുകൊണ്ട് നമസ്ക്കരിക്കാറുണ്ട്. ഇതാണ് എന്‍റെ അടുത്ത് ഏറ്റവും പ്രതീക്ഷയുള്ളത്. (ബുഖാരി:1149)

عَنْ عُقْبَةَ بْنِ عَامِرٍ، قَالَ رَسُولَ اللَّهِ صلى الله عليه وسلم :‏ مَا مِنْ مُسْلِمٍ يَتَوَضَّأُ فَيُحْسِنُ وُضُوءَهُ ثُمَّ يَقُومُ فَيُصَلِّي رَكْعَتَيْنِ مُقْبِلٌ عَلَيْهِمَا بِقَلْبِهِ وَوَجْهِهِ إِلاَّ وَجَبَتْ لَهُ الْجَنَّةُ ‏”‏

ഉഖ്ബത്തി(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മുസ്ലിം കൃത്യമായി വുളൂഅ് ചെയ്തുകൊണ്ട് തന്റെ ഹൃദയവും മുഖവും മുന്നിടിച്ചുകൊണ്ട് രണ്ട് റക്അത്ത് നമസ്കരിക്കുകയാണെങ്കിൽ അവന് സ്വർഗം നിർബന്ധമാകാതിരിക്കുകയില്ല. (മുസ്ലിം:234)

സുജൂദ് വര്‍ധിപ്പിക്കുക

അനന്തവിശാലമായ ഈ പ്രപഞ്ചവും അതിലെ ചെറുതും വലുതുമായ ചരാചരങ്ങളും മലക്കുകളുമെല്ലാം അല്ലാഹുവിന് സുജൂദ് ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് ഇസ്ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്നുണ്ട്.  അല്ലാഹു ഏറെ ആദരിച്ച, അവൻ അനുഗ്രഹങ്ങൾ ചൊരിഞ്ഞു നൽകിയിട്ടുള്ള  മനുഷ്യരോട് കൽപ്പിക്കുന്നത് കാണുക:

فَٱسْجُدُوا۟ لِلَّهِ وَٱعْبُدُوا۟

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് സുജൂദ് ചെയ്യുകയും (അവനെ) ആരാധിക്കുകയും ചെയ്യുവിന്‍. (ഖു൪ആന്‍:53/62)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱرْكَعُوا۟ وَٱسْجُدُوا۟ وَٱعْبُدُوا۟ رَبَّكُمْ وَٱفْعَلُوا۟ ٱلْخَيْرَ لَعَلَّكُمْ تُفْلِحُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ റുകൂഅ് ചെയ്യുകയും, സുജൂദ് ചെയ്യുകയും, നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും, നന്‍മ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.(ഖു൪ആന്‍:22/77)

നമസ്‌കാരത്തിലെ പ്രധാനപ്പെട്ടൊരു കര്‍മമാണ് സുജൂദ്. നമസ്‌കാരത്തിലല്ലാതെയും സുജൂദ് ചെയ്യാവുന്നതാണ്. ഖുർആൻ പാരായണത്തിലെ സുജൂദ്, മറവിയുടെ സുജൂദ്, ശുക്റിന്റെ സുജൂദ് എന്നിവ ഉദാഹരണങ്ങളാണ്. തന്റെ സ്രഷ്ടാവിനോട് കാണിക്കുന്ന അങ്ങേയറ്റത്തെ വിധേയത്വത്തിന്റെ ഭാഗമാണത്.

സ്വര്‍ഗപ്രവേശനത്തിന് കാരണമായിതീരുന്ന ഒരു കർമ്മമാണ് സുജൂദ്.

عَنْ مَعْدَانُ بْنُ أَبِي طَلْحَةَ الْيَعْمَرِيُّ، قَالَ لَقِيتُ ثَوْبَانَ مَوْلَى رَسُولِ اللَّهِ صلى الله عليه وسلم فَقُلْتُ أَخْبِرْنِي بِعَمَلٍ أَعْمَلُهُ يُدْخِلُنِي اللَّهُ بِهِ الْجَنَّةَ ‏.‏ أَوْ قَالَ قُلْتُ بِأَحَبِّ الأَعْمَالِ إِلَى اللَّهِ ‏.‏ فَسَكَتَ ثُمَّ سَأَلْتُهُ فَسَكَتَ ثُمَّ سَأَلْتُهُ الثَّالِثَةَ فَقَالَ سَأَلْتُ عَنْ ذَلِكَ رَسُولَ اللَّهِ صلى الله عليه وسلم فَقَالَ ‏ “‏ عَلَيْكَ بِكَثْرَةِ السُّجُودِ لِلَّهِ فَإِنَّكَ لاَ تَسْجُدُ لِلَّهِ سَجْدَةً إِلاَّ رَفَعَكَ اللَّهُ بِهَا دَرَجَةً وَحَطَّ عَنْكَ بِهَا خَطِيئَةً ‏”‏ ‏.‏

മഅ്ദാനുബ്‌നു ത്വല്‍ഹ അല്‍യഅ്മരി(റ)യില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ യുടെ മൗലയായ ഥൗബാന്‍(റ)വിനെ ഞാന്‍ കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘പ്രവര്‍ത്തിച്ചാല്‍ അല്ലാഹു എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന ഒരു കര്‍മത്തെക്കുറിച്ച് എനിക്ക് അറിയിച്ചുതന്നാലും.’ അല്ലെങ്കില്‍ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മം ഏതാണ്?’ അപ്പോള്‍ അദ്ദേഹം മിണ്ടിയില്ല. വീണ്ടും ചോദിച്ചു. അപ്പോഴും ഒന്നും മിണ്ടിയില്ല. മൂന്നാം തവണയും ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതിനെക്കുറിച്ച് ഞാന്‍ നബി ﷺ യോട് ചോദിച്ചപ്പോള്‍ അവിടുന്ന് എന്നോട് പറഞ്ഞു: ‘അല്ലാഹുവിനുള്ള സുജൂദിനെ നീ വര്‍ധിപ്പിക്കുക. കാരണം, നീ ഒരു സുജൂദും ചെയ്യുന്നില്ല; അതുമുഖേന അല്ലാഹു നിന്റെ പദവി ഉയര്‍ത്തിയിട്ടല്ലാതെ, ഒരു പാപം അല്ലാഹു പൊറുത്തുതന്നിട്ടല്ലാതെ. (മുസ്‌ലിം: 488)

സ്വര്‍ഗത്തില്‍ നബി ﷺ യുടെ സാമീപ്യം ലഭിക്കാനാഗ്രഹിച്ച അനുചരനോട് അവിടുന്ന് പറഞ്ഞത് സുജൂദ് വര്‍ധിപ്പിക്കാനാണ്.

حَدَّثَنِي رَبِيعَةُ بْنُ كَعْبٍ الأَسْلَمِيُّ، قَالَ كُنْتُ أَبِيتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم فَأَتَيْتُهُ بِوَضُوئِهِ وَحَاجَتِهِ فَقَالَ لِي ‏”‏ سَلْ ‏”‏ ‏.‏ فَقُلْتُ أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّةِ ‏.‏ قَالَ ‏”‏ أَوَغَيْرَ ذَلِكَ ‏”‏ ‏.‏ قُلْتُ هُوَ ذَاكَ ‏.‏ قَالَ ‏”‏ فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ

റബീഅത്ത് ഇബ്‌നു കഅ്ബ് അല്‍ അസ്‌ലമി(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:”ഞാനൊരിക്കല്‍ രാത്രി നബി ﷺ യുടെ കൂടെ കഴിച്ചുകൂട്ടുകയായിരുന്നു. അപ്പോള്‍ നബി ﷺ ക്ക് അംഗശുദ്ധി വരുത്താനാവശ്യമായ വെള്ളം കൊണ്ടുവന്ന് നല്‍കിയപ്പോള്‍ അവിടുന്ന്എന്നോട് പറഞ്ഞു: ‘താങ്കള്‍ക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ എന്നോട് ചോദിക്കുക.’ അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘സ്വര്‍ഗത്തില്‍ താങ്കളുടെ സാമീപ്യം ഞാന്‍ ചോദിക്കുന്നു.’ അപ്പോള്‍ നബി ﷺ ചോദിച്ചു: ‘അതല്ലാതെ മറ്റുവല്ലതുമുണ്ടോ?’ അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘എനിക്കതുമതി.’ അപ്പോള്‍ നബി ﷺ പറഞ്ഞു: എങ്കില്‍ സുജൂദുകള്‍ അധികരിപ്പിച്ചുകൊണ്ട് താങ്കള്‍ എന്നെ ആ വിഷയത്തില്‍ സഹായിക്കുക” (മുസ്‌ലിം: 489).

ഇത്തിബാഅ് (പ്രവാചകചര്യ സ്വീകരിക്കല്‍)

ആരാധനാ ക൪മ്മങ്ങള്‍ അല്ലാഹുവില്‍ സ്വീകാര്യമാകണമെങ്കില്‍ ആ ക൪മ്മങ്ങളില്‍ ഇത്തിബാഅ് ഉണ്ടാകല്‍ നി൪ബന്ധമാണ്.

مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ ‏

നബി ﷺ  പറഞ്ഞു: ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)

وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ

….നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോഅതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക ……..(ഖു൪ആന്‍:59/7)

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : إنَّهُ ليس شيءٌ يُقَرِّبُكُمْ إلى الجنةِ إلَّا قد أَمَرْتُكُمْ بهِ ، و ليس شيءٌ يُقَرِّبُكُمْ إلى النارِ إِلَّا قد نَهَيْتُكُمْ عنهُ

അബ്ദില്ലാഹിബ്നു മസ്ഊദിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : നിങ്ങളെ സ്വ൪ഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു കാര്യവും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരാതെ വിട്ടുപോയിട്ടില്ല. നിങ്ങളെ നരകത്തില്‍ നിന്ന് അകറ്റുന്ന ഒരു കാര്യവും പറഞ്ഞുതരാതെ പോയിട്ടില്ല. (സിൽസിലത്തു സ്വഹീഹ)

ഇത്തിബാഅ് ഒരു മനുഷ്യനെ സ്വ൪ഗത്തിലേക്ക് നയിക്കുന്നു.

وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدْخِلْهُ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ۖ وَمَن يَتَوَلَّ يُعَذِّبْهُ عَذَابًا أَلِيمًا

വല്ലവനും അല്ലാഹുവെയും അവന്‍റെ റസൂലിനെയും അനുസരിക്കുന്ന പക്ഷം താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുന്നതാണ്‌. വല്ലവനും പിന്തിരിഞ്ഞു കളയുന്ന പക്ഷം വേദനയേറിയ ശിക്ഷ അവന്നു നല്‍കുന്നതാണ്‌. (ഖു൪ആന്‍:48/17)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ، إِلاَّ مَنْ أَبَى ‏”‏‏.‏ قَالُوا يَا رَسُولَ اللَّهِ وَمَنْ يَأْبَى قَالَ ‏”‏ مَنْ أَطَاعَنِي دَخَلَ الْجَنَّةَ، وَمَنْ عَصَانِي فَقَدْ أَبَى ‏”‏‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:എന്റെ സമുദായത്തിലെ എല്ലാവരും സ്വര്‍ഗത്തില്‍ പ്രവേശിക്കും. വിസമ്മതിച്ചവര്‍ ഒഴികെ. അപ്പോള്‍ അവര്‍ (സ്വഹാബികള്‍) ചോദിച്ചു: ആരാണ് വിസമ്മതിച്ചവര്‍?നബി ﷺ പറഞ്ഞു: ആര് എന്നെ അനുസരിച്ചുവോ (എന്റെ കല്‍പ്പനകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയോ) അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ആര് എന്നോട് അനുസരണക്കേട് കാണിച്ചുവോ അവര്‍ എന്നെ വിസമ്മതിച്ചു. (ബുഖാരി: 7820)

ദീനീവിജ്ഞാനം കരസ്ഥമാക്കല്‍

‘ദീനീവിജ്ഞാനം’ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ മതപരവും ഭൗതികവുമായ വിധിവിലക്കുകളെ കുറിച്ച് പഠിക്കലും, അല്ലാഹുവിനെയും അവന്റെ നാമ വിശേഷണങ്ങളെയും മനസ്സിലാക്കലുമാണ്. അല്ലാഹു അവന്റെ ഗ്രന്ഥത്തിലൂടെ സംസാരിച്ചിട്ടുള്ളതും അതിന് വഹ്’യിന്റെ അടിസ്ഥാനത്തില്‍ നബി ﷺ വിശദീകരിച്ചിട്ടുള്ളതുമാണ് ദീനീവിജ്ഞാനമെന്ന് ചുരുക്കം.

عَنْ أَنَسِ بْنِ مَالِكٍ قَالَ، قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ : طَلَبُ الْعِلْمِ فَرِيضَةٌ عَلَى كُلِّ مُسْلِمٍ

അനസ് ഇബ്നു മാലികില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: വിജ്ഞാന സമ്പാദനം ഓരോ മുസ്ലിമിന്റെയും നിര്‍ബന്ധ ബാധ്യതയാണ്. (സ്വഹീഹുല്‍ ജാമിഅ്:3914)

ﻗُﻞْ ﻫَﻞْ ﻳَﺴْﺘَﻮِﻯ ٱﻟَّﺬِﻳﻦَ ﻳَﻌْﻠَﻤُﻮﻥَ ﻭَٱﻟَّﺬِﻳﻦَ ﻻَ ﻳَﻌْﻠَﻤُﻮﻥَ ۗ ﺇِﻧَّﻤَﺎ ﻳَﺘَﺬَﻛَّﺮُ ﺃُﻭ۟ﻟُﻮا۟ ٱﻷَْﻟْﺒَٰﺐِ

……. പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ.(ഖു൪ആന്‍: 39/9)

ﻳَﺮْﻓَﻊِ ٱﻟﻠَّﻪُ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻣِﻨﻜُﻢْ ﻭَٱﻟَّﺬِﻳﻦَ ﺃُﻭﺗُﻮا۟ ٱﻟْﻌِﻠْﻢَ ﺩَﺭَﺟَٰﺖٍ ۚ ﻭَٱﻟﻠَّﻪُ ﺑِﻤَﺎ ﺗَﻌْﻤَﻠُﻮﻥَ ﺧَﺒِﻴﺮٌ

നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖു൪ആന്‍: 58 / 11)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا سَهَّلَ اللَّهُ لَهُ طَرِيقًا إِلَى الْجَنَّةِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആരെങ്കിലും വിജ്ഞാനം അന്വേഷിച്ചു് ഒരു മാര്‍ഗത്തില്‍ പ്രവേശിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള വഴി അവന് എളുപ്പമാക്കിക്കൊടുക്കും. (തി൪മിദി:2646)

قال العلامة صالح الفوزان حفظه الله :فلا يجوز للإنسان أن يتساهل في حضور مجالس العلم، والسعي إليها، لأنه قد يستفيد فائدة تكون سببًا لدخوله الجنة

അല്ലാമാ സ്വാലിഹുൽ ഫൗസാൻ (حفظه الله) പറഞ്ഞു:അറിവിന്റെ സദസ്സുകളിൽ ഹാജരാകുന്നതിനും, അവിടേക്ക് എത്താൻ പരിശ്രമിക്കുന്നതിലും മനുഷ്യൻ അലസത കാണിക്കാൻ പാടില്ല. കാരണം അവൻ ആ സദസ്സിൽ നിന്ന് നേടിയെടുക്കുന്ന ഏതെങ്കിലും ഒരറിവായിരിക്കും സ്വർഗ പ്രവേശനത്തിന് നിമിത്തമാകുന്നത്. (അൽ മുൻതഖാമിൻ ഫതാവാ ശൈഖ് സ്വാലിഹ് അൽ ഫൗസാൻ 1/39)

അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ

അല്ലാഹുവിനെ സ്മരിക്കുക എന്നത് വളരെ ശ്രേഷ്ടമായ ഒരു ഇബാദത്താണ്. ദിക്റുകള്‍ അല്ലാഹുവുമായുള്ള നമ്മുടെ അടുപ്പം വര്‍ധിപ്പിക്കുകയും ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വിശുദ്ധ ഖുര്‍ആനില്‍ ധാരാളമായി അല്ലാഹുവിനെ സ്മരിക്കുവാനുള്ള കല്‍പന നമുക്ക് കാണാം.

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﺫْﻛُﺮُﻭا۟ ٱﻟﻠَّﻪَ ﺫِﻛْﺮًا ﻛَﺜِﻴﺮًا ﻭَﺳَﺒِّﺤُﻮﻩُ ﺑُﻜْﺮَﺓً ﻭَﺃَﺻِﻴﻼً

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും, രാവിലേയും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍.(ഖു൪ആന്‍ : 33/41-42)

ﻭَﻟَﺬِﻛْﺮُ ٱﻟﻠَّﻪِ ﺃَﻛْﺒَﺮُ ۗ

അല്ലാഹുവെ ഓര്‍മ്മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു..(ഖു൪ആന്‍ :29/45)

വിശ്വാസികളുടെ നാവുകള്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണകളാല്‍ നനഞ്ഞിരിക്കണം. ഹൃദയങ്ങള്‍ ദൈവസ്മരണ നിറഞ്ഞതാവണം. അത് സ്വ൪ഗ പ്രവേശനത്തിന് സഹായകരമാണ്.

عَنْ أَبِي هُرَيْرَةَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَسِيرُ فِي طَرِيقِ مَكَّةَ فَمَرَّ عَلَى جَبَلٍ يُقَالُ لَهُ جُمْدَانُ فَقَالَ ‏”‏ سِيرُوا هَذَا جُمْدَانُ سَبَقَ الْمُفَرِّدُونَ ‏”‏ ‏.‏ قَالُوا وَمَا الْمُفَرِّدُونَ يَا رَسُولَ اللَّهِ قَالَ ‏”‏ الذَّاكِرُونَ اللَّهَ كَثِيرًا وَالذَّاكِرَاتُ ‏”‏ ‏.‏

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: മുഫ൪രിദൂന്‍ (സ്വ൪ഗ്ഗത്തിലേക്ക്) മുന്‍കടന്നു കഴിഞ്ഞു: പ്രവാചകരേ ആരാണ് മുഫ൪രിദൂന്‍ എന്നു സഹാബാക്കള്‍ ആരാഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന പുരുഷന്‍മാരും സ്ത്രീകളുമാണവ൪.(മുസ്‌ലിം:2676)

തൌബ (പശ്ചാത്താപം)

പൈശാചിക പ്രേരണകള്‍ക്കും സ്വന്തം ദേഹേച്ഛകള്‍ക്കും അടിമപ്പെടുമ്പോഴാണ് മനുഷ്യന്‍ തെറ്റുകള്‍ ചെയ്യുന്നത്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു തെറ്റ് സംഭവിച്ച് പോയാല്‍ ഉടന്‍ അല്ലാഹുവിനെ ഓ൪ക്കുകയും ആ തെറ്റില്‍ നിന്ന് പിന്‍മാറുകയും അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുകയുമാണ് വേണ്ടത്

عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏:‏ ‏ ‏ كُلُّ بَنِي آدَمَ خَطَّاءٌ وَخَيْرُ الْخَطَّائِينَ التَّوَّابُونَ

അനസ് (റ) വില്‍ നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: ‘ആദം സന്തതികളില്‍ മുഴുവനും തെറ്റ് ചെയ്യുന്നവരാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുന്നവരും’.(ഇബ്നു മാജ:37/4392)

ഒരു തെറ്റില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങുന്നതിന് മൂന്ന് നിബന്ധനകളുണ്ട്.

1)ചെയ്ത തെറ്റില്‍ നിന്ന് പൂര്‍ണമായും മുക്തനാവുക
2)ചെയ്ത തെറ്റിനെ ഓ൪ത്ത് ആത്മാ൪ത്ഥമായി ഖേദിക്കുക.
3)തെറ്റുകളിലേക്ക് ഇനി ഒരിക്കലും മടങ്ങുകയില്ലെന്ന് ഉറച്ചു തീരുമാനിക്കുക

ചെയ്ത തെറ്റ് ജനങ്ങളുടെ ‘ഹഖു’മായി ബന്ധപ്പെട്ടതാണെങ്കില്‍ മേല്‍ വിവരിച്ച മൂന്നു കാര്യങ്ങള്‍ക്കു പുറമെ നാലാമതൊരു നിബന്ധന കൂടിയുണ്ട്. തെറ്റുമായി ബന്ധപ്പെട്ട വ്യക്തിയുടെ ഹഖിനെ ഒഴിവാക്കണം. അതായത് മറ്റൊരാളുടെ സ്വത്ത് അന൪ഹമായി സ്വന്തമാക്കിയതിനാണ് തൌബ ചെയ്യുന്നതെങ്കില്‍ അയാളുടെ സ്വത്ത് അയാള്‍ക്ക് മടക്കിക്കൊടുക്കണം. ഒരാളെ കുറിച്ച് ആരോപണം പറഞ്ഞതാണെങ്കില്‍ അയാളെ കണ്ട് പൊരുത്തം ചോദിക്കണം.

എല്ലാ പാപങ്ങളില്‍നിന്നും ഒഴിവാകലും കഴിഞ്ഞുപോയതില്‍ ഖേദമുണ്ടാകലും പാപത്തിലേക്ക് മടങ്ങാതിരിക്കലുമാണ് തൗബ അഥവാ പശ്ചാത്താപമെന്ന് ചുരുക്കം.

പാപം ചെയ്ത ഒരാള്‍ പശ്ചാത്തപിക്കുന്നതോടെ പാപങ്ങളുടെ സ്ഥാനത്ത് കാരുണ്യവാനായ അല്ലാഹു പുണ്യകര്‍മ്മങ്ങളുടെ പ്രതിഫലം നല്‍കുകയും അങ്ങനെ സ്വ൪ഗത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു.

إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلًا صَٰلِحًا فَأُو۟لَٰٓئِكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمْ حَسَنَٰتٍ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا

പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്‍മകള്‍ക്ക് പകരം നന്‍മകള്‍ മാറ്റികൊടുക്കുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു. (ഖു൪ആന്‍:25/70)

إِلَّا مَن تَابَ وَءَامَنَ وَعَمِلَ صَٰلِحًا فَأُو۟لَٰٓئِكَ يَدْخُلُونَ ٱلْجَنَّةَ وَلَا يُظْلَمُونَ شَيْـًٔا

എന്നാല്‍ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവര്‍ ഒട്ടും അനീതിക്ക് വിധേയരാവുകയില്ല.(ഖു൪ആന്‍:19/60)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ تُوبُوٓا۟ إِلَى ٱللَّهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّـَٔاتِكُمْ وَيُدْخِلَكُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. ……… (ഖു൪ആന്‍:66/8)

ഇസ്തിഗ്ഫാര്‍

‘ഇസ്തിഗ്ഫാര്‍’ അഥവാ ‘പാപമോചനാര്‍ഥന നടത്തുക’ എന്നത് ഇസ്‌ലാമില്‍ വളരെയേറെ പുണ്യകരമായ കാര്യമാണ്. പശ്ചാത്തപിക്കാനും (തൗബ) പാപമോചനാര്‍ത്ഥന (ഇസ്തിഗ്ഫാര്‍) നടത്താനും ഖുര്‍ആനിലൂടെ അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നു.

ﻭَﻣَﻦ ﻳَﻌْﻤَﻞْ ﺳُﻮٓءًا ﺃَﻭْ ﻳَﻈْﻠِﻢْ ﻧَﻔْﺴَﻪُۥ ﺛُﻢَّ ﻳَﺴْﺘَﻐْﻔِﺮِ ٱﻟﻠَّﻪَ ﻳَﺠِﺪِ ٱﻟﻠَّﻪَ ﻏَﻔُﻮﺭًا ﺭَّﺣِﻴﻤًﺎ

ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്‌. (ഖു൪ആന്‍: 4/110)

സ്വ൪ഗ്ഗവാസികളായ മുത്തഖീങ്ങളുടെ ഗുണമായി അല്ലാഹു പറഞ്ഞിട്ടുള്ളതില്‍ ഒന്ന് , അവ൪ രാത്രിയുടെ അന്ത്യവേളകളില്‍ പാപമോചനം തേടുന്നവരായിരുന്നുവെന്നാണ്.

كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ ‎﴿١٧﴾‏ وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ ‎﴿١٨﴾

രാത്രിയില്‍ നിന്ന് അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു. (ഖു൪ആന്‍: 51/17-18)

وَٱلَّذِينَ إِذَا فَعَلُوا۟ فَٰحِشَةً أَوْ ظَلَمُوٓا۟ أَنفُسَهُمْ ذَكَرُوا۟ ٱللَّهَ فَٱسْتَغْفَرُوا۟ لِذُنُوبِهِمْ وَمَن يَغْفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمْ يُصِرُّوا۟ عَلَىٰ مَا فَعَلُوا۟ وَهُمْ يَعْلَمُونَ ‎﴿١٣٥﴾‏ أُو۟لَٰٓئِكَ جَزَآؤُهُم مَّغْفِرَةٌ مِّن رَّبِّهِمْ وَجَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ وَنِعْمَ أَجْرُ ٱلْعَٰمِلِينَ ‎﴿١٣٦﴾

വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പ് തേടുകയും ചെയ്യുന്നവരാണവ൪. പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്‌? ചെയ്തുപോയ (ദുഷ്‌) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍. അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു.(ഖു൪ആന്‍: 3/135)

عن عبدالله بن بسر أن رسول الله ﷺ قال: طُوبَى لِمَنْ وَجَدَ فِي صَحِيفَتِهِ اسْتِغْفَارًا كَثِيرًا ‏

അബ്ദുല്ലാഹി ബ്നു ബുസ്ർ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ കർമങ്ങളുടെ ഏടിൽ ധാരാളം ഇസ്തിഗ്ഫാർ കണ്ടെത്താൻ കഴിഞ്ഞവന് ‘ത്വൂബാ’ (സ്വർഗം). (ഇബ്നുമാജ:3818)

പ്രയാസങ്ങളില്‍ ക്ഷമിക്കല്‍

ഭൌതിക ജീവിതം സുഖദുഖങ്ങളുടെ സമ്മിശ്രമാണ്. ഇന്ന് സുഖമാണെങ്കില്‍ നാളെ ദുഖകരമായ അവസ്ഥയായിരിക്കാം. അത് ചിലപ്പോള്‍ കഠിനവും നമുക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവിധം വളരെ വലുതുമായിരിക്കും. ഉറ്റവരുടെ പെട്ടെന്നുള്ള മരണം, നമുക്ക് മാരകമായ രോഗം ബാധിക്കുന്നത്, അപകടങ്ങള്‍, സാമ്പത്തിക നഷ്ടം തുടങ്ങി നമ്മുടെ ജീവിതത്തില്‍ പ്രയാസങ്ങളും പ്രതിസന്ധികളും ബാധിക്കാം.

മനുഷ്യനെ പരീക്ഷിക്കാന്‍ വേണ്ടിയാണ് അല്ലാഹു അവനെ സൃഷ്ടിച്ചിരിക്കുന്നത് എന്ന് വിശുദ്ധ ക്വുര്‍ആനിലൂടെ അറിയിക്കുന്നുണ്ട്:

ٱﻟَّﺬِﻯ ﺧَﻠَﻖَ ٱﻟْﻤَﻮْﺕَ ﻭَٱﻟْﺤَﻴَﻮٰﺓَ ﻟِﻴَﺒْﻠُﻮَﻛُﻢْ ﺃَﻳُّﻜُﻢْ ﺃَﺣْﺴَﻦُ ﻋَﻤَﻼً ۚ ﻭَﻫُﻮَ ٱﻟْﻌَﺰِﻳﺰُ ٱﻟْﻐَﻔُﻮﺭُ

നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.(ഖു൪ആന്‍:67/2)

ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.(ഖു൪ആന്‍:2/155)

അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ വരുമ്പോള്‍ അതില്‍ ക്ഷമിക്കുവാനാണ് അല്ലാഹു നിര്‍ദേശിക്കുന്നത്. അങ്ങനെ ക്ഷമിക്കുന്നവര്‍ക്ക് സ്വര്‍ഗമുണ്ട്. മക്കയിലെ അവിശ്വാസികളില്‍നിന്ന് മര്‍ദനങ്ങളും പീഡനങ്ങളും ഏറെ ഏറ്റുവാങ്ങേണ്ടിവന്ന ആദ്യകാല വിശ്വാസികളില്‍പെട്ടവരാണ് യാസിര്‍ കുടുംബം. യാസിറും(റ) കുടുംബവും അനുഭവിക്കുന്ന പ്രയാസങ്ങള്‍ കണ്ട പ്രവാചകന്‍ ﷺ അവരോട് പറഞ്ഞത് ‘യാസിര്‍ കുടുംബമേ, ക്ഷമിക്കൂ; നിങ്ങള്‍ക്ക് സ്വര്‍ഗമുണ്ട്’ എന്നാണ്.

عَنْ أَنَسِ بْنِ مَالِكٍ، قَالَ: قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ “‏ إِنَّمَا الصَّبْرُ عِنْدَ الصَّدْمَةِ الأُولَى

അനസ് ഇബ്നു മാലിക്(റ) വില്‍ നിവേദനം:നബി ﷺ പറഞ്ഞു: ക്ഷമ വിപത്തിൻ്റെ പ്രഥമഘട്ടത്തിലാണ്. (ഇബ്നുമാജ:1596)

عَنْ أَبِي أُمَامَةَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ: ‏ “‏ يَقُولُ اللَّهُ سُبْحَانَهُ: ابْنَ آدَمَ إِنْ صَبَرْتَ وَاحْتَسَبْتَ عِنْدَ الصَّدْمَةِ الأُولَى لَمْ أَرْضَ لَكَ ثَوَابًا دُونَ الْجَنَّةِ ‏”‏ ‏.‏

അബൂഉമാമ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു:അല്ലാഹു പറയുന്നു: ആദം സന്തതികളേ, (പ്രയാസങ്ങളും ദുരിതങ്ങളും ബാധിക്കുമ്പോള്‍) പ്രഥമ ഘട്ടത്തില്‍തന്നെ ക്ഷമിക്കുകയാണെങ്കില്‍ നിനക്ക് പ്രതിഫലമായി സ്വ൪ഗമല്ലാതെ ഞാന്‍ യാതൊന്നും ഇഷ്ടപ്പെടുന്നില്ല. (ഇബ്നുമാജ:1597)

عَنْ  عَطَاءُ بْنُ أَبِي رَبَاحٍ، قَالَ قَالَ لِي ابْنُ عَبَّاسٍ أَلاَ أُرِيكَ امْرَأَةً مِنْ أَهْلِ الْجَنَّةِ قُلْتُ بَلَى‏.‏ قَالَ هَذِهِ الْمَرْأَةُ السَّوْدَاءُ أَتَتِ النَّبِيَّ صلى الله عليه وسلم فَقَالَتْ إِنِّي أُصْرَعُ، وَإِنِّي أَتَكَشَّفُ فَادْعُ اللَّهَ لِي‏.‏ قَالَ ‏ “‏ إِنْ شِئْتِ صَبَرْتِ وَلَكِ الْجَنَّةُ وَإِنْ شِئْتِ دَعَوْتُ اللَّهَ أَنْ يُعَافِيَكِ ‏”‏‏.‏ فَقَالَتْ أَصْبِرُ‏.‏ فَقَالَتْ إِنِّي أَتَكَشَّفُ فَادْعُ اللَّهَ أَنْ لاَ أَتَكَشَّفَ، فَدَعَا لَهَا‏.‏

അത്യാഹ് ഇബ്നു അബീ റബാഹ്(റ) ൽ നിന്ന്: അദ്ദേഹം പറയുന്നു: എന്നോട് ഇബ്നു അബ്ബാസ് ഇങ്ങനെ ചോദിച്ചു : ഞാൻ സ്വർഗവാസിയായ ഒരു സ്ത്രീയെ നിനക്ക് കാണിച്ചുതരട്ടയോ? അതെ, എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: അതാ, ആ കറുത്ത സ്ത്രീ. അവൾ പ്രവാചക സന്നിധിയിൽ വന്നിട്ട് പറഞ്ഞു: എനിക്ക് അപസ്മാരമിളകി ബോധക്ഷയമുണ്ടാവാറുണ്ട്. എൻ്റെ നഗ്നത വെളിപ്പെടാറുമുണ്ട്. താങ്കൾ അല്ലാഹുവിനോട് എനിക്ക് വേണ്ടി പ്രാർത്ഥിച്ചാലും. തിരുമേനി(ﷺ) പറഞ്ഞു: നീ ഉദ്ദേശിക്കുന്ന പക്ഷം, നിനക്ക് ക്ഷമിക്കുകയാണെങ്കിൽ സ്വർഗം നേടാം. ഇനി വേണമെങ്കിൽ നിൻ്റെ രോഗശമനത്തിനായി ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യാം. അവൾ പറഞ്ഞു: ഞാൻ ക്ഷമിച്ചുകൊള്ളാം. പക്ഷെ, എൻ്റെ നഗ്നത വെളിപ്പെടുന്നുണ്ടല്ലോ. അബോധാവസ്ഥയിൽ നഗ്നത വെളിപ്പെടാതിരിക്കാനായി താങ്കൾ പ്രാർത്ഥിച്ചാലും. തിരുമേനി(ﷺ) അവൾക്കായി പ്രാർത്ഥിച്ചു. (ബുഖാരി: 5652)

കാഴ്ചയില്ലാതെ പരീക്ഷിക്കപ്പെടല്‍

عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ :‏ إِنَّ اللَّهَ قَالَ إِذَا ابْتَلَيْتُ عَبْدِي بِحَبِيبَتَيْهِ فَصَبَرَ عَوَّضْتُهُ مِنْهُمَا الْجَنَّةَ ‏

അനസ് ഇബ്നു മാലിക്(റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു:നിശ്ചയം അല്ലാഹു പറഞ്ഞു: എന്റെ ദാസനെ തന്റെ രണ്ട് കണ്ണുകളില്‍ ഞാന്‍ പരീക്ഷിക്കുകയും അവന്‍ ക്ഷമിക്കുകയും ചെയ്താല്‍ അവന് അത് രണ്ടിനും പകരമായി ഞാന്‍ സ്വ൪ഗം നല്‍കും. (ബുഖാരി:5653)

കുടുംബബന്ധം ചേർക്കൽ

عَنْ أَبِي أَيُّوبَ، قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ دُلَّنِي عَلَى عَمَلٍ أَعْمَلُهُ يُدْنِينِي مِنَ الْجَنَّةِ وَيُبَاعِدُنِي مِنَ النَّارِ ‏.‏ قَالَ ‏”‏ تَعْبُدُ اللَّهَ لاَ تُشْرِكُ بِهِ شَيْئًا وَتُقِيمُ الصَّلاَةَ وَتُؤْتِي الزَّكَاةَ وَتَصِلُ ذَا رَحِمِكَ ‏”‏ فَلَمَّا أَدْبَرَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ إِنْ تَمَسَّكَ بِمَا أُمِرَ بِهِ دَخَلَ الْجَنَّةَ ‏”‏ ‏.‏ وَفِي رِوَايَةِ ابْنِ أَبِي شَيْبَةَ ‏”‏ إِنْ تَمَسَّكَ بِهِ ‏”‏ ‏.‏

അബൂഅയ്യൂബില്‍(റ)നിന്നും നിവേദനം: ഒരാള്‍ നബി ﷺ യോട് പറഞ്ഞു: റസൂലേ, എന്നെ നരകത്തില്‍ നിന്ന് വിദൂരമാക്കപ്പെടുകയും സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന ഒരു കര്‍മം എനിക്കറിയിച്ചു തന്നാലും. നബി ﷺ  പറഞ്ഞു: നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനില്‍ യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുക, നമസ്‌കാരം നിലനി൪ത്തുക, സക്കാത്ത് കൊടുത്തുവീട്ടുക, കുടുംബബന്ധമുള്ളവരോട് നീ ബന്ധം ചേര്‍ക്കുക.അദ്ദേഹം തിരിച്ചുപോയപ്പോള്‍ നബി ﷺ പറഞ്ഞു: നിന്നോട് കല്‍പ്പിക്കപ്പെട്ട കാര്യം നീ മുറുകെ പിടിക്കുകയാണെങ്കില്‍ സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കും.(മുസ്ലിം:14)

حَدَّثَنِي أَبُو أَيُّوبَ، أَنَّ أَعْرَابِيًّا، عَرَضَ لِرَسُولِ اللَّهِ صلى الله عليه وسلم وَهُوَ فِي سَفَرٍ ‏.‏ فَأَخَذَ بِخِطَامِ نَاقَتِهِ أَوْ بِزِمَامِهَا ثُمَّ قَالَ يَا رَسُولَ اللَّهِ – أَوْ يَا مُحَمَّدُ – أَخْبِرْنِي بِمَا يُقَرِّبُنِي مِنَ الْجَنَّةِ وَمَا يُبَاعِدُنِي مِنَ النَّارِ ‏.‏ قَالَ فَكَفَّ النَّبِيُّ صلى الله عليه وسلم ثُمَّ نَظَرَ فِي أَصْحَابِهِ ثُمَّ قَالَ ‏”‏ لَقَدْ وُفِّقَ – أَوْ لَقَدْ هُدِيَ – قَالَ كَيْفَ قُلْتَ ‏”‏ ‏.‏ قَالَ فَأَعَادَ ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ تَعْبُدُ اللَّهَ لاَ تُشْرِكُ بِهِ شَيْئًا وَتُقِيمُ الصَّلاَةَ وَتُؤْتِي الزَّكَاةَ وَتَصِلُ الرَّحِمَ دَعِ النَّاقَةَ ‏”‏ ‏.‏

അബൂഅയ്യൂബില്‍(റ)നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ഒരു യാത്രയിലായിരിക്കെ ഒരു അഅ്റാബി അദ്ദേഹത്തിന് മുമ്പിൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് അദ്ദേഹം റസൂൽ ﷺ യുടെ ഒട്ടകത്തിന്റെ കടിഞ്ഞാൺ അല്ലെങ്കിൽ മൂക്കുകയർ പിടിച്ചു. ശേഷം അദ്ദേഹം പറഞ്ഞു:അല്ലാഹുവിന്റെ  റസൂലേ,  സ്വര്‍ഗത്തിലേക്ക് എന്നെ അടുപ്പിക്കുകയും നരകത്തില്‍ നിന്ന് എന്നെ അകറ്റപ്പെടുകയും ചെയ്യുന്ന (കാരയങ്ങളെ) നിങ്ങൾ എനിക്ക് അറിയിച്ചു തന്നാലും. അപ്പോൾ നബി ﷺ  (അദ്ദേഹത്തിന് മറുപടി നൽകാതെ) വിട്ടൊഴിഞ്ഞ് തന്റെ സ്വഹാബികളിലേക്ക് നോക്കി. ശേഷം നബി ﷺ  പറഞ്ഞു: തീർച്ചയായും അദ്ദേഹം തൗഫീഖ് നൽകപ്പെട്ടവനാണ്, അല്ലെങ്കിൽ സൻമാർഗം നൽകപ്പെട്ടവനാണ്. എന്നിട്ട് നബി ﷺ  അദ്ദേഹത്തോട് ചോദിച്ചു: താങ്കൾ എപ്രകാരമാണ് പറഞ്ഞത്. അപ്പോൾ, പറഞ്ഞത് അദ്ദേഹം മടക്കി പറഞ്ഞു. അപ്പോൾ നബി ﷺ  പറഞ്ഞു: നീ കുടുംബ ബന്ധം ചേർക്കുക, ഒട്ടകത്തെ വിടൂ. (മുസ്ലിം:13)

عن عبد الله بن سلام رضي الله عنه قال‏:‏ سمعت رسول الله صلى الله عليه وسلم يقول‏:‏ ‏ يا أيها الناس أفشوا السلام، وأطعموا الطعام، وصلوا الأرحام وصلوا والناس نيام، تدخلوا الجنة بسلام

അബ്ദില്ലാഹിബ്നു സലാം (റ) വില്‍ നിന്ന് നിവേദനം:നബി ﷺ  പറഞ്ഞു:‘അല്ലയോ ജനങ്ങളേ, നിങ്ങള്‍ സലാം വ്യാപിപ്പിക്കുക. ഭക്ഷണം നല്‍കുക,. ബന്ധങ്ങള്‍ ചേര്‍ക്കുക. രാത്രിയില്‍ ആളുകള്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ നമസ്‌കരിക്കുക. സുരക്ഷിതരായി നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം’ (തിര്‍മുദി)

മാതാപിതാക്കൾക്ക് പുണ്യം ചെയ്യൽ

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ رَغِمَ أَنْفُهُ ثُمَّ رَغِمَ أَنْفُهُ ثُمَّ رَغِمَ أَنْفُهُ ‏”‏ ‏.‏ قِيلَ مَنْ يَا رَسُولَ اللَّهِ قَالَ ‏”‏ مَنْ أَدْرَكَ وَالِدَيْهِ عِنْدَ الْكِبَرِ أَحَدَهُمَا أَوْ كِلَيْهِمَا ثُمَّ لَمْ يَدْخُلِ الْجَنَّةَ ‏”‏ ‏.‏

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ”മൂക്ക് മണ്ണില്‍ കുത്തട്ടെ (നശിക്കട്ടെ), മൂക്ക് മണ്ണില്‍ കുത്തട്ടെ, മൂക്ക് മണ്ണില്‍ കുത്തട്ടെ.” അപ്പോള്‍ ചോദിക്കപ്പെട്ടു: ”പ്രവാചകരേ ആരുടേത്?” നബി ﷺ പറഞ്ഞു: ”പ്രായമായ മാതാപിതാക്കളില്‍ ഒരാളെയോ അല്ലെങ്കില്‍ രണ്ടു പേരെയോ (സംരക്ഷിക്കാന്‍ അവസരം) കിട്ടിയിട്ടും സ്വര്‍ഗത്തില്‍ പ്രവേശിച്ചിട്ടില്ലാത്തവന്‍” (മുസ്‌ലിം: 2551).

عَنْ مُعَاوِيَةَ بْنِ جَاهِمَةَ السُّلَمِيِّ، قَالَ أَتَيْتُ رَسُولَ اللَّهِ صلى الله عليه وسلم فَقُلْتُ يَا رَسُولَ اللَّهِ إِنِّي كُنْتُ أَرَدْتُ الْجِهَادَ مَعَكَ أَبْتَغِي بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ ‏.‏ قَالَ ‏”‏ وَيْحَكَ أَحَيَّةٌ أُمُّكَ ‏”‏ ‏.‏ قُلْتُ نَعَمْ ‏.‏ قَالَ ‏”‏ ارْجِعْ فَبَرَّهَا ‏”‏ ‏.‏ ثُمَّ أَتَيْتُهُ مِنَ الْجَانِبِ الآخَرِ فَقُلْتُ يَا رَسُولَ اللَّهِ إِنِّي كُنْتُ أَرَدْتُ الْجِهَادَ مَعَكَ أَبْتَغِي بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ ‏.‏ قَالَ ‏”‏ وَيْحَكَ أَحَيَّةٌ أُمُّكَ ‏”‏ ‏.‏ قُلْتُ نَعَمْ يَا رَسُولَ اللَّهِ قَالَ ‏”‏ فَارْجِعْ إِلَيْهَا فَبَرَّهَا ‏”‏ ‏.‏ ثُمَّ أَتَيْتُهُ مِنْ أَمَامِهِ فَقُلْتُ يَا رَسُولَ اللَّهِ إِنِّي كُنْتُ أَرَدْتُ الْجِهَادَ مَعَكَ أَبْتَغِي بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ ‏.‏ قَالَ ‏”‏ وَيْحَكَ أَحَيَّةٌ أُمُّكَ ‏”‏ ‏.‏ قُلْتُ نَعَمْ يَا رَسُولَ اللَّهِ ‏.‏ قَالَ ‏”‏ وَيْحَكَ الْزَمْ رِجْلَهَا فَثَمَّ الْجَنَّةُ ‏”‏ ‏.‏

മുആവിയത് അസ്സുലമി(റ)യില്‍ നിന്ന് നിവേദനം: ”ഞാന്‍ അല്ലാഹുവിന്റെ റസൂലിന്നരികില്‍ ചെന്നു. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളോടൊപ്പം ജിഹാദ് ചെയ്യുവാന്‍ ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവിന്റെ തൃപ്തിയും സ്വര്‍ഗവും ഞാന്‍ ആഗ്രഹിക്കുന്നു.’ തിരുമേനി ﷺ പറഞ്ഞു: ‘താങ്കള്‍ക്ക് നാശം, താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? ഞാന്‍ പറഞ്ഞു: അതെ. തിരുമേനി പറഞ്ഞു: മടങ്ങിച്ചെന്ന് അവര്‍ക്ക് പുണ്യം ചെയ്യുക. ശേഷം ഞാന്‍ മറുഭാഗത്തിലൂടെ തിരുമേനി യെ സമീപിച്ചു. ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളോടൊപ്പം ജിഹാദ് ചെയ്യുവാന്‍ ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവിന്റെ വജ്ഹും സ്വര്‍ഗവും ഞാന്‍ആഗ്രഹിക്കുന്നു. തിരുമേനി പറഞ്ഞു: താങ്കള്‍ക്ക് നാശം. താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുോ ഞാന്‍ പറഞ്ഞു: തിരുദൂതരേ, അതെ. തിരുമേനി പറഞ്ഞു: മടങ്ങിച്ചെന്ന് അവര്‍ക്ക് പുണ്യംചെയ്യുക. പിന്നീട് ഞാന്‍ മുന്നിലൂടെ തിരുമേനി ﷺ യെ സമീപിച്ചു. ഞാന്‍ പറഞ്ഞു: തിരുദൂതരേ, താങ്കളോടൊപ്പം ജിഹാദ് ചെയ്യുവാന്‍ ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവിന്റെ വജ്ഹും സ്വര്‍ഗവും ഞാന്‍ ആഗ്രഹിക്കുന്നു. നബി ﷺ  പറഞ്ഞു: താങ്കള്‍ക്ക് നാശം. താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ ഞാന്‍ പറഞ്ഞു: തിരുദൂതരേ, അതെ. തിരുമേനി പ്രതികരിച്ചു: താങ്കള്‍ക്കു നാശം. അവരുടെ കാല്‍പാദത്തെ വിടാതെ കൂടുക. കാരണം അവിടെയാണ് സ്വര്‍ഗം” (സുനനുഇബ്‌നിമാജഃ. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

മുആവിയത് അസ്സുലമി(റ)യില്‍ നിന്നുള്ള മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്:

أتَيْتُ رسولَ اللهِ ﷺ أستَشيرُه في الجهادِ فقال النَّبيُّ ﷺ ألك والدانِ قال نَعَمْ قال الزَمْهما فإنَّ الجنَّةَ تحتَ أقدامِهما

ജിഹാദിന്റെ വിഷയത്തിൽ കൂടിയാലോചന നടത്താൻ ഞാൻ അല്ലാഹുവിന്റെ റസൂലിന്റെ അടുക്കൽ ചെന്നു.  അപ്പോൾ നബി ﷺ പറഞ്ഞു: ‘താങ്കള്‍ക്ക്  മാതാപിതാക്കൾ ഉണ്ടോ? ഞാന്‍ പറഞ്ഞു: അതെ. നബി ﷺ പറഞ്ഞു: അവർ രണ്ട് പേരെയും വിടാതെ കൂടുക. കാരണം സ്വർഗം അവരുടെ കാലുകൾക്ക് കീഴിലാണ്. (ത്വബ്റാനി – സ്വഹീഹ് അൽബാനി)

പെൺമക്കളെ പരിപാലിക്കൽ

നബി ﷺ  പറഞ്ഞു: ആര്‍ക്കെങ്കിലും ഒരു പെണ്‍കുഞ്ഞുണ്ടാവുകയും അവന്‍ അതിനെ ജീവനോടെ കുഴിച്ചു മൂടാതിരിക്കുകയും അവളെ അപമാനിക്കാതിരിക്കുകയും ആണ്‍കുഞ്ഞിന് അവളെക്കാള്‍ പ്രാമുഖ്യം കല്‍പിക്കാതിരിക്കുകയും ചെയ്താല്‍ അല്ലാഹു അയാളെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. (അഹ്മദ്)

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: ” مَنْ عَالَ جَارِيَتَيْنِ حَتَّى تَبْلُغَا جَاءَ يَوْمَ الْقِيَامَةِ أَنَا وَهُوَ ‏”‏ ‏.‏ وَضَمَّ أَصَابِعَهُ ‏.‏

അനസിബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: ഒരാള്‍ രണ്ട് പെണ്‍ മക്കളെ പ്രായപൂ൪ത്തിയാകുന്നതുവരെ ചിലവ് നല്‍കി പോറ്റിവള൪ത്തിയാല്‍ അയാളും ഞാനും അന്ത്യനാളില്‍ വരും. പ്രവാചകന്‍ തന്റെ വിരല്‍ ചേ൪ത്തുവെച്ചു. (മുസ്ലിം:2631)

നബി ﷺ  പറഞ്ഞു: ഒരാള്‍ രണ്ട് പെണ്‍ മക്കളെ അല്ലെങ്കില്‍ മൂന്ന് പെണ്‍ മക്കളെ രണ്ട് സഹോദരിമാരെ അല്ലെങ്കില്‍ മൂന്ന് സഹോദരിമാരെ വിവാഹം കഴിക്കുന്നതുവരെ അല്ലെങ്കില്‍ അവരില്‍ നിന്ന് മരിച്ചു പോകുന്നതുവരെ ചിലവ് നല്‍കി പോറ്റിവള൪ത്തിയാല്‍ അയാളും ഞാനും സ്വ൪ഗത്തില്‍ ഇവ രണ്ടും പോലെയായിരിക്കും. പ്രവാചകന്‍ തന്റെ മധ്യ വിരല്‍ കൊണ്ടും അതിന് തൊട്ടുള്ള വിരല്‍ കൊണ്ടും സൂചിപ്പിച്ചു. (ഇബ്നു ഹിബ്ബാന്‍ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

أَنَّ جَابِرَ بْنَ عَبْدِ اللهِ حَدَّثَهُمْ قَالَ‏:‏ قَالَ رَسُولُ اللهِ صلى الله عليه وسلم‏:‏ مَنْ كَانَ لَهُ ثَلاَثُ بَنَاتٍ، يُؤْوِيهِنَّ، وَيَكْفِيهِنَّ، وَيَرْحَمُهُنَّ، فَقَدْ وَجَبَتْ لَهُ الْجَنَّةُ الْبَتَّةَ، فَقَالَ رَجُلٌ مِنْ بَعْضِ الْقَوْمِ‏:‏ وَثِنْتَيْنِ، يَا رَسُولَ اللهِ‏؟‏ قَالَ‏:‏ وَثِنْتَيْنِ‏.‏

ജാബിര്‍ ഇബ്‌നുഅബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: ”ആര്‍ക്കെങ്കിലും മൂന്ന് പെണ്‍മക്കളുണ്ടാവുകയും അവര്‍ക്ക് അവന്‍ അഭയം നല്‍കുകയും അവരെ പോറ്റുകയും അവരോട് കാരുണ്യം കാണിക്കുകയും ചെയ്താല്‍ അവന് സ്വര്‍ഗം നിര്‍ബന്ധമായി.” ആളുകളില്‍നിന്ന് ഒരു വ്യക്തി ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരേ, രണ്ടു പെണ്‍മക്കളാണെങ്കിലോ?” നബി ﷺ പറഞ്ഞു: ”രണ്ടു പെണ്‍മക്കളാണെങ്കിലും ശരി.” (അദബുല്‍ മുഫ്‌റദ്:78)

സത്യസന്ധത

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : إِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ،

അബ്ദുല്ല(റ) വിൽനിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: തീർച്ചയായും സത്യം പുണ്യത്തിലേക്ക് നയിക്കുന്നു. പുണ്യം സ്വർഗ്ഗത്തിലേക്കും നയിക്കുന്നു. (ബുഖാരി: 6094)

വിധിയിൽ നീതി പാലിക്കൽ

عَنْ بُرَيْدَةَ: عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ الْقُضَاةُ ثَلاَثَةٌ وَاحِدٌ فِي الْجَنَّةِ وَاثْنَانِ فِي النَّارِ فَأَمَّا الَّذِي فِي الْجَنَّةِ فَرَجُلٌ عَرَفَ الْحَقَّ فَقَضَى بِهِ وَرَجُلٌ عَرَفَ الْحَقَّ فَجَارَ فِي الْحُكْمِ فَهُوَ فِي النَّارِ وَرَجُلٌ قَضَى لِلنَّاسِ عَلَى جَهْلٍ فَهُوَ فِي النَّارِ ‏”‏ ‏.‏ قَالَ أَبُو دَاوُدَ وَهَذَا أَصَحُّ شَىْءٍ فِيهِ يَعْنِي حَدِيثَ ابْنِ بُرَيْدَةَ ‏”‏ الْقُضَاةُ ثَلاَثَةٌ ‏”‏ ‏.‏

ബുറൈദ(റ) വിൽനിന്ന് നിവേദനം: നബി ﷺ  പറഞ്ഞു:വിധികർത്താക്കൾ മൂന്ന് കൂട്ടരാണ്. ഒരു കൂട്ടർ സ്വർഗത്തിലും രണ്ട് കൂട്ടർ നരകത്തിലുമാണ്. സ്വർഗത്തിലുള്ള വ്യക്തി സത്യം അറിയുകയും അത് വിധിക്കുകയും ചെയ്തവനാണ്. എന്നാൽ മറ്റൊരാൾ സത്യം അറിഞ്ഞിട്ടും വിധിയിൽ അക്രമം കാണിച്ചവനാണ്. അതിനാൽ അയാൾ നരകത്തിലാണ്. വേറൊരാൾ ജഹ്ല്(വിവരക്കേട്) കൊണ്ട് ജനങ്ങൾക്കിടയിൽ വിധി പറഞ്ഞു. അയാളും നരകത്തിലാണ്. (അബൂദാവൂദ്:3573)

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടൽ

عَنْ مُعَاذِ بْنِ جَبَلٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ مَنْ قَاتَلَ فِي سَبِيلِ اللَّهِ مِنْ رَجُلٍ مُسْلِمٍ فُوَاقَ نَاقَةٍ وَجَبَتْ لَهُ الْجَنَّةُ وَمَنْ جُرِحَ جُرْحًا فِي سَبِيلِ اللَّهِ أَوْ نُكِبَ نَكْبَةً فَإِنَّهَا تَجِئُ يَوْمَ الْقِيَامَةِ كَأَغْزَرِ مَا كَانَتْ لَوْنُهَا الزَّعْفَرَانُ وَرِيحُهَا كَالْمِسْكِ

മുആദ് ബ്നു ജബൽ(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മുസ്‌ലിമായ മനുഷ്യന്‍ ഒരു ഒട്ടകത്തിന്റെ കറന്നെടുത്ത മുലയില്‍ പാലുവരുന്ന സമയ ദൈര്‍ഘ്യത്തില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടിയാല്‍ അവന് സ്വര്‍ഗം നിര്‍ബന്ധമായി. ഒരാള്‍ക്ക് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരു മുറിവേറ്റു. അല്ലെങ്കില്‍ കുത്തേറ്റു. പ്രസ്തുത മുറിവ് പച്ചയായി അന്ത്യനാളില്‍ വരും. അതിന്റെ നിറം കുങ്കുമത്തിന്റെതും മണം കസ്തൂരിയുടെതുമായിരിക്കും. (തിര്‍മിദി:1657)

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിക്കല്‍

അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ മതത്തെ സംരക്ഷിക്കുന്നതിനുവേണ്ടി അവിശ്വാസികളാല്‍ കൊല്ലപ്പെടുകയും ചെയ്തവന്നാണ് ‘ശഹീദ്’ അഥവാ ‘രക്തസാക്ഷി’ എന്ന് പറയുന്നത്. ശഹീദായിക്കൊണ്ട് മരണപ്പെട്ടാല്‍ അവന് സ്വര്‍ഗമുണ്ടെന്നും ഏറെ ശ്രേഷ്ഠതകള്‍ ഉണ്ടെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.

عَنِ ابْنِ عَبَّاسٍ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: الشُّهداءُ على بارقِ نهرٍ ببابِ الجنَّةِ في قبَّةٍ خضراءَ يخرجُ عليهم رزقُهم من الجنَّةِ بكرةً وعشيًّا

ഇബ്‌നു അബ്ബാസ്(റ) നിവേദനം; നബി ﷺ പറഞ്ഞു: ”രക്തസാക്ഷികള്‍ സ്വര്‍ഗത്തിന്റെ വാതിലിന് അരികെയുള്ള പുഴയില്‍ നീന്തിത്തുടിക്കും. പച്ച കുബ്ബകളില്‍ അവര്‍ പുറത്തുവരും. അവര്‍ക്ക് സ്വര്‍ഗത്തില്‍ നിന്നുള്ള ഭക്ഷണം രാവിലെയും വൈകുന്നേരവും നല്‍കപ്പെടും” (അഹ്മദ്: 2390).

عَنِ الْمِقْدَامِ بْنِ مَعْدِيكَرِبَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ لِلشَّهِيدِ عِنْدَ اللَّهِ سِتُّ خِصَالٍ يُغْفَرُ لَهُ فِي أَوَّلِ دَفْعَةٍ وَيَرَى مَقْعَدَهُ مِنَ الْجَنَّةِ وَيُجَارُ مِنْ عَذَابِ الْقَبْرِ وَيَأْمَنُ مِنَ الْفَزَعِ الأَكْبَرِ وَيُوضَعُ عَلَى رَأْسِهِ تَاجُ الْوَقَارِ الْيَاقُوتَةُ مِنْهَا خَيْرٌ مِنَ الدُّنْيَا وَمَا فِيهَا وَيُزَوَّجُ اثْنَتَيْنِ وَسَبْعِينَ زَوْجَةً مِنَ الْحُورِ الْعِينِ وَيُشَفَّعُ فِي سَبْعِينَ مِنْ أَقَارِبِهِ ‏”‏ ‏.‏

മിഖ്ദാമിബ്‌നു മഅ്ദി കര്‍ബ്(റ) നിവേദനം; നബി ﷺ പറഞ്ഞു: ”ഒരു രക്തസാക്ഷിക്ക് അല്ലാഹുവിന്റെ അടുക്കല്‍ ആറ് ഉപകാരങ്ങളുണ്ട്. അവന്റെ ശരീരത്തിലെ ആദ്യതുള്ളി രക്തം ചിന്തുന്നതോടുകൂടി തന്നെ അവന്റെ പാപങ്ങള്‍ മുഴുവന്‍ പൊറുക്കപ്പെടും. സ്വര്‍ഗത്തിലെ അവന്റെ ഇരിപ്പിടം അവന് കാണിക്കപ്പെടും. ഈമാനിന്റെ വസ്ത്രം ധരിപ്പിക്കപ്പെടും. ക്വബ്ര്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെടും. ഏറ്റവും വലിയ പ്രതിസന്ധിയില്‍നിന്ന് അല്ലാഹു അവനെ രക്ഷപ്പെടുത്തും. ‘താജുല്‍ വക്വാര്‍’ എന്ന കിരീടം അവന് അണിയിക്കപ്പെടും” (തിര്‍മിദി: 1663).

സമ്പത്ത് സംരക്ഷണാ൪ത്ഥം വധിക്കപ്പെട്ടാല്‍

عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ مَنْ قُتِلَ دُونَ مَالِهِ مَظْلُومًا فَلَهُ الْجَنَّةُ ‏”‏ ‏.‏

അബ്ദില്ലാഹിബ്നു അംറ് ബ്നു ആസ്വ്(റ)വില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: തന്റെ സമ്പത്ത് സംരക്ഷണാ൪ത്ഥം മ൪ദ്ദിതനായി ആരെങ്കിലും വധിക്കപ്പെട്ടാല്‍ അവന് സ്വ൪ഗമുണ്ട്. (നസാഇ:4086 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

രോഗിയെ സന്ദര്‍ശിക്കല്‍

ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യതകള്‍ പറയുന്ന ഹദീഥില്‍ നബി ﷺ ഇപ്രകാരം പറഞ്ഞതുകാണാം: ”അവന്‍ രോഗിയായാല്‍ സന്ദര്‍ശനം നടത്തുക.” രോഗിയെ സന്ദര്‍ശിക്കലും അയാളെ ആശ്വസിപ്പിക്കലും അയാള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഇല്ലാതാകുവാനായി അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കലും സ്വ൪ഗ പ്രവേശനത്തിന് ഉതകുന്ന കാര്യമാണ്.

عَنْ ثَوْبَانَ، مَوْلَى رَسُولِ اللَّهِ صلى الله عليه وسلم قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ عَادَ مَرِيضًا لَمْ يَزَلْ فِي خُرْفَةِ الْجَنَّةِ حَتَّى يَرْجِعَ ‏”‏ ‏.

ഥൗബാന്‍(റ)വില്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ”വല്ലവനും ഒരു രോഗിയെ സന്ദര്‍ശിച്ചാല്‍ താന്‍ മടങ്ങുന്നതുവരെ അയാള്‍ സ്വര്‍ഗീയ പഴങ്ങളിലും തോട്ടങ്ങളിലുമാകുന്നു” (മുസ്‌ലിം: 2568).

മറ്റൊരു റിപ്പോ൪ട്ടിലുള്ളത് ഇപ്രകാരമാണ്:

كَانَ لَهُ خَرِيفٌ فِي الْجَنَّةِ ‏‏ ‏

അവന് സ്വര്‍ഗത്തില്‍ പറിക്കപ്പെട്ട കനികളുണ്ട് (തിര്‍മിദി: 969)

ആദർശ സഹോദരങ്ങളെ സന്ദ൪ശിക്കുക

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : ألا أُخبِرُكم برِجالِكم في الجنَّةِ قُلْنا بلى يا رسولَ اللهِ قال: …….. والرَّجُلُ يزُورُأخاه في ناحيةِ المِصْرِ لا يزُورُه إلّا للهِ في الجنَّةِ

അനസ് ഇബ്നു മാലിക്(റ) വില്‍ നിവേദനം:നബി ﷺ പറഞ്ഞു: സ്വ൪ഗത്തില്‍ നിങ്ങളുടെ ആളുകളെ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ? ഞങ്ങള്‍ പറഞ്ഞു: അതെ, അല്ലാഹുവിന്റെ റസൂലേ. നബി ﷺ പറഞ്ഞു: ……. പട്ടണത്തിന്റെ ഓരത്തുള്ള തന്റെ സഹോദരനെ സന്ദര്‍ശിക്കുന്ന വ്യക്തി, അല്ലാഹുവിന്റെ മാ൪ഗത്തില്‍ മാത്രമാണ് ആ സന്ദ൪ശനം നടത്തുന്നതെങ്കില്‍ അയാള്‍ സ്വ൪ഗത്തിലാണ്. (ത്വബറാനി – അല്‍ബാനി ഹദീസിനെ ഹസനെന്ന് വിശേഷിപ്പിച്ചു)

ഹൃദയശുദ്ധി

حَدَّثَنَا عَبْدُ الرَّزَّاقِ حَدَّثَنَا مَعْمَرٌ عَنِ الزُّهْرِيِّ قَالَ أَخْبَرَنِي أَنَسُ بْنُ مَالِكٍ رضي الله عنه قَالَ : كُنَّا جُلُوسًا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : ( يَطْلُعُ عَلَيْكُمْ الْآنَ رَجُلٌ مِنْ أَهْلِ الْجَنَّةِ ) فَطَلَعَ رَجُلٌ مِنْ الْأَنْصَارِ تَنْطِفُ لِحْيَتُهُ مِنْ وُضُوئِهِ قَدْ تَعَلَّقَ نَعْلَيْهِ فِي يَدِهِ الشِّمَالِ ، فَلَمَّا كَانَ الْغَدُ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِثْلَ ذَلِكَ ، فَطَلَعَ ذَلِكَ الرَّجُلُ مِثْلَ الْمَرَّةِ الْأُولَى ، فَلَمَّا كَانَ الْيَوْمُ الثَّالِثُ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِثْلَ مَقَالَتِهِ أَيْضًا فَطَلَعَ ذَلِكَ الرَّجُلُ عَلَى مِثْلِ حَالِهِ الْأُولَى ، فَلَمَّا قَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ تَبِعَهُ عَبْدُ اللَّهِ بْنُ عَمْرِو بْنِ الْعَاصِ فَقَالَ : إِنِّي لَاحَيْتُ أَبِي فَأَقْسَمْتُ أَنْ لَا أَدْخُلَ عَلَيْهِ ثَلَاثًا ، فَإِنْ رَأَيْتَ أَنْ تُؤْوِيَنِي إِلَيْكَ حَتَّى تَمْضِيَ فَعَلْتَ . قَالَ نَعَمْ قَالَ أَنَسٌ : وَكَانَ عَبْدُ اللَّهِ يُحَدِّثُ أَنَّهُ بَاتَ مَعَهُ تِلْكَ اللَّيَالِي الثَّلَاثَ فَلَمْ يَرَهُ يَقُومُ مِنْ اللَّيْلِ شَيْئًا ، غَيْرَ أَنَّهُ إِذَا تَعَارَّ وَتَقَلَّبَ عَلَى فِرَاشِهِ ذَكَرَ اللَّهَ عَزَّ وَجَلَّ وَكَبَّرَ حَتَّى يَقُومَ لِصَلَاةِ الْفَجْرِ . قَالَ عَبْدُ اللَّهِ : غَيْرَ أَنِّي لَمْ أَسْمَعْهُ يَقُولُ إِلَّا خَيْرًا . فَلَمَّا مَضَتْ الثَّلَاثُ لَيَالٍ وَكِدْتُ أَنْ أَحْتَقِرَ عَمَلَهُ قُلْتُ : يَا عَبْدَ اللَّهِ إِنِّي لَمْ يَكُنْ بَيْنِي وَبَيْنَ أَبِي غَضَبٌ وَلَا هَجْرٌ ثَمَّ ، وَلَكِنْ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ لَكَ ثَلَاثَ مِرَارٍ : ( يَطْلُعُ عَلَيْكُمْ الْآنَ رَجُلٌ مِنْ أَهْلِ الْجَنَّةِ ) فَطَلَعْتَ أَنْتَ الثَّلَاثَ مِرَارٍ ، فَأَرَدْتُ أَنْ آوِيَ إِلَيْكَ لِأَنْظُرَ مَا عَمَلُكَ فَأَقْتَدِيَ بِهِ ، فَلَمْ أَرَكَ تَعْمَلُ كَثِيرَ عَمَلٍ ، فَمَا الَّذِي بَلَغَ بِكَ مَا قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ فَقَالَ مَا هُوَ إِلَّا مَا رَأَيْتَ ، قَالَ : فَلَمَّا وَلَّيْتُ دَعَانِي فَقَالَ : مَا هُوَ إِلَّا مَا رَأَيْتَ ؛ غَيْرَ أَنِّي لَا أَجِدُ فِي نَفْسِي لِأَحَدٍ مِنْ الْمُسْلِمِينَ غِشًّا وَلَا أَحْسُدُ أَحَدًا عَلَى خَيْرٍ أَعْطَاهُ اللَّهُ إِيَّاهُ . فَقَالَ عَبْدُ اللَّهِ : هَذِهِ الَّتِي بَلَغَتْ بِكَ ، وَهِيَ الَّتِي لَا نُطِيقُ .

അനസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ നബി ﷺ യുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ നബി ﷺ  പറഞ്ഞു: ‘ഇപ്പോള്‍ സ്വര്‍ഗാവകാശികളില്‍പ്പെട്ട ഒരാള്‍ നിങ്ങളിലേക്ക്‌ വരും’. ആ സമയത്ത്‌ വുളുവെടുത്ത്‌ താടി നനഞ്ഞ, ഇടതു കൈയില്‍ ചെരിപ്പ്‌ പിടിച്ച അന്‍സ്വാരികളില്‍പ്പെട്ട ഒരാള്‍ അവിടെ പ്രത്യക്ഷപ്പെട്ടു. പിറ്റേ ദിവസവും നബി ﷺ  അതുപോലെ പറയുകയും തലേ ദിവസത്തെപോലെ ആ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്‌തു. മൂന്നാമത്തെ ദിവസവും നബി ﷺ  അതാവര്‍ത്തിച്ചു. നബി ﷺ  അവിടെനിന്ന്‌ എഴുന്നേറ്റപ്പോള്‍, ആ മനുഷ്യനെ അബ്‌ദുല്ലാഹിബ്‌നു അംറ്‌ ബ്‌നു ആസ്വ്(റ) പിന്തുടര്‍ന്നു. എന്നിട്ടയാളോട്‌ പറഞ്ഞു: ‘എന്റെ പിതാവും ഞാനുമായി ഒരു വാക്ക് തര്‍ക്കമുണ്ടായി. ഇനി മൂന്ന്‌ ദിവസം കഴിഞ്ഞേ ഞാന്‍ അദ്ദേഹത്തിനടുത്ത്‌ പോകൂ എന്ന്‌ ശപഥം ചെയ്‌തിരിക്കയാണ്‌. അത്രയും സമയം ഞാന്‍ താങ്കളുടെ കൂടെ കഴിയട്ടെ?’ അയാള്‍ പറഞ്ഞു: ‘ശരി’. പിന്നീടുള്ള സംഭവം അനസ്‌(റ) വിവരിക്കുന്നു: ആ മനുഷ്യനോടൊപ്പം മൂന്ന്‌ രാത്രി ഞാന്‍ കഴിഞ്ഞു കൂടിയെങ്കിലും രാത്രിയിലൊന്നും അദ്ദേഹം നിന്ന്‌ നമസ്‌കരിക്കുന്നതായി കണ്ടില്ല, ഉറക്കത്തില്‍ വിരിപ്പില്‍ തിരിഞ്ഞു മറിയുമ്പോള്‍ അല്ലാഹുവിനെ സ്‌മരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രഭാതമാകുമ്പോള്‍ സുബ്‌ഹി നമസ്‌കാരത്തിനായി എഴുന്നേല്‍ക്കുകയും ചെയ്‌തിരുന്നു. നല്ലത്‌ മാത്രം പറയുന്ന ഒരാളായിട്ടാണ്‌ എനിക്ക്‌ തോന്നിയത്‌. മൂന്ന്‌ ദിവസം കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന്റെ കര്‍മങ്ങള്‍ വളരെ നിസ്സാരമാണല്ലോ എന്നാണെനിക്ക്‌ തോന്നിയത്‌. ഞാന്‍ അദ്ദേഹത്തോട്‌ പറഞ്ഞു: ‘അല്ലയോ സഹോദരാ, എനിക്കും എന്റെ പിതാവിനുമിടയില്‍ പ്രശ്‌നമോ പിണക്കമോ ഒന്നുമില്ല. താങ്കളെ നബി ﷺ  സ്വര്‍ഗാവകാശികളില്‍ ഒരാള്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌ കേട്ടപ്പോള്‍, താങ്കളുടെ കര്‍മ്മങ്ങള്‍ എന്തൊക്കെ എന്ന്‌ മനസ്സിലാക്കി അവ പിന്തുടരുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ നിങ്ങളോടൊപ്പം വന്ന്‌ താമസിച്ചത്‌. എന്നാല്‍ താങ്കള്‍ കൂടുതല്‍ സല്‍കര്‍മങ്ങളൊന്നും ചെയ്‌തതായി ഞാന്‍ കണ്ടില്ല. താങ്കളെക്കുറിച്ച്‌ നബി ﷺ  ഇങ്ങനെ പറയാന്‍ കാരണമെന്താണ്‌?’ അയാള്‍ പറഞ്ഞു: ‘താങ്കള്‍ എന്നില്‍ കണ്ട കാര്യങ്ങളല്ലാതെ മറ്റൊന്നുമില്ല. പക്ഷേ, ഞാന്‍ ഒരാളെയും വഞ്ചിക്കുകയോ അല്ലാഹു ഒരാള്‍ക്ക്‌ നല്‍കിയതിന്റെ പേരില്‍ അയാളോട്‌ അസൂയ കാണിക്കുകയോ ചെയ്‌തിട്ടില്ല’. ഇതു കേട്ട അബ്‌ദുല്ലാഹിബ്‌നു അംറ്‌ ബ്‌നു ആസ്വ്(റ) പറഞ്ഞു: ‘ഇതാണോ താങ്കളെ ആ സ്ഥാനത്ത്‌ എത്തിച്ചത്‌, അതാകട്ടെ ഞങ്ങള്‍ക്ക്‌ പ്രയാസകരവുമാണ്‌.’ (അഹ്മദ്)

മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്:

آخذ مضجعي وليس في قلبي غمر على أحد

ഒരാളോടും യാതൊരു പകയുമില്ലാതെയാണ് ഞാൻ എന്റെ കിടപ്പറ പ്രാപിക്കാറുള്ളത്. (ഇത്തിഹാഫുൽമഹറ)

യാചിക്കാതിരിക്കുക

ശക്തിയും ബലവും ഉന്മേഷവും ഉള്ളവനായിരിക്കണം വിശ്വാസി. അതുകൊണ്ടുതന്നെ അധ്വാനിക്കാന്‍ പോകാതെ അലസരായി ഇരിക്കുന്നതും യാചന നടത്തുന്നതും ഇസ്‌ലാം കര്‍ശനമായി വിലക്കി. സ്വന്തംകൈകൊണ്ട് അധ്വാനിച്ച് ഉണ്ടാക്കുന്ന ഭക്ഷണത്തെ വിശിഷ്ടഭക്ഷണമായും നബി ﷺ വിശേഷിപ്പിച്ചു. മാത്രമല്ല, യാചിക്കാതിരിക്കുന്നവ൪ക്ക് സ്വ൪ഗം വാഗ്ദാനം ചെയ്യുകയും ചെയ്തു.

عَنْ ثَوْبَانَ، قَالَ وَكَانَ ثَوْبَانُ مَوْلَى رَسُولِ اللَّهِ صلى الله عليه وسلم قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ تَكَفَّلَ لِي أَنْ لاَ يَسْأَلَ النَّاسَ شَيْئًا وَأَتَكَفَّلَ لَهُ بِالْجَنَّةِ ‏”‏ ‏.‏ فَقَالَ ثَوْبَانُ أَنَا ‏.‏ فَكَانَ لاَ يَسْأَلُ أَحَدًا شَيْئًا ‏.‏

ഥൌബാന്‍(റ) വില്‍ നിവേദനം:നബി ﷺ പറഞ്ഞു: (ജനങ്ങളോട്) യാതൊന്നും യാചിക്കുകയില്ലെന്ന് ആര് എനിക്ക് ഉറപ്പ് നല്‍കുന്നുവോ അവന് ഞാന്‍ സ്വ൪ഗം ഉറപ്പ് നല്‍കാം. ഞാൻ പറഞ്ഞു: ഞാനുണ്ട്. പിന്നീട്, അദ്ദേഹം ജനങ്ങളോട് ഒന്നും ചോദിച്ചിരുന്നില്ല. (അബൂ ദാവൂദ്: 1643)

അനാഥരെ സംരക്ഷിക്കല്‍

പ്രായപൂര്‍ത്തിയെത്തുന്നതിനു മുമ്പ് പിതാവ് മരണപ്പെട്ട കുട്ടിയാണ് യതീം അഥവാ അനാഥന്‍. അത്തരം യതീമുകളെ സംരക്ഷിക്കല്‍ സമൂഹത്തിന്റെ ബാധ്യതയാണ്. യതീമുകളെ സംരക്ഷിച്ചാല്‍ ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് നബി ﷺ പറയുന്നത് കാണുക:

عَنْ سَهْلٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ أَنَا وَكَافِلُ الْيَتِيمِ فِي الْجَنَّةِ هَكَذَا ‏”‏‏.‏ وَأَشَارَ بِالسَّبَّابَةِ وَالْوُسْطَى، وَفَرَّجَ بَيْنَهُمَا شَيْئًا‏.‏

സഹ്ലില്‍(റ) നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു:അനാഥ സംരക്ഷകനും ഞാനും സ്വർഗത്തിൽ ഇപ്രകാരമാണ്. നബി ﷺ  ചൂണ്ടുവിരലും നടുവിരലും അൽപം വിടർത്തി ആംഗ്യം കാണിച്ചു. (ബുഖാരി: 5304)

عن عدي بن حاتم الطائي: قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَن ضمَّ يتيمًا له أو لغيرِه حتّى يُغنِيَه اللهُ عنه وجَبَتْ له الجنَّةُ

നബി ﷺ പറഞ്ഞു: ഒരാൾ തനിക്കുള്ള ഒരു യതീമിനെ അല്ലെങ്കിൽ അന്യനായ ഒരാളുടെ യതീമിനെ അല്ലാഹു ആ യതീമിന് സ്വയം പര്യാപ്തത നൽകുന്നതുവരെ തന്നിലേക്ക് ചേർത്ത് വളർത്തിയാൽ അയാൾക്ക് സ്വർഗം നിർബന്ധമായി. (ത്വബ്റാനി)

സലാം പറയല്‍

പരസ്പരം കണ്ടുമുട്ടുമ്പോള്‍ സലാം പറയുക എന്നത് ഇസ്‌ലാം പഠിപ്പിക്കുന്ന മര്യാദയാണ്. സലാം പറയുന്നതിലൂടെ പരസ്പരം സ്‌നേഹം വര്‍ധിക്കുകയും ബന്ധങ്ങള്‍ ഊഷ്മളമാവുകയും ചെയ്യുന്നു.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا وَلاَ تُؤْمِنُوا حَتَّى تَحَابُّوا ‏.‏ أَوَلاَ أَدُلُّكُمْ عَلَى شَىْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ أَفْشُوا السَّلاَمَ بَيْنَكُمْ ‏‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: സത്യവിശ്വാസികളാവാതെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. അന്യോന്യം സ്നേഹമുള്ളവരാകാതെ നിങ്ങൾ സത്യവിശ്വാസികളാകുന്നതല്ല. ഞാൻ നിങ്ങൾക്ക് ഒരു കാര്യം അറിയിച്ചു തരട്ടയോ? അത് പ്രാവർത്തികമാക്കിയാൽ നിങ്ങൾ പരസ്പരം സ്നേഹമുള്ളവരായിരിക്കും. നിങ്ങൾക്കിടയിൽ നിങ്ങൾ സലാം വ്യാപിപ്പിക്കുക. (മുസ്‌ലിം: 54)

മദീനയിലേക്ക് ഹിജ്‌റ വന്ന പ്രവാചകനില്‍ നിന്നും താന്‍ ആദ്യം കേട്ട വാക്കുകള്‍ എന്തായിരുന്നുവെന്ന് ഒരുകാലത്ത് ജൂതനായിരുന്ന, പിന്നീട് പ്രവാചക ശിഷ്യനായി മാറിയ അബ്ദുല്ലാഹ് ഇബ്‌നു സലാം(റ) പറയുന്നുണ്ട്:

يَا أَيُّهَا النَّاسُ أَفْشُوا السَّلاَمَ وَأَطْعِمُوا الطَّعَامَ وَصِلُوا الأَرْحَامَ وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ تَدْخُلُوا الْجَنَّةَ بِسَلاَمٍ ‏

ജനങ്ങളേ, സലാം വ്യാപിപ്പിക്കുക, ഭക്ഷണം കൊടുക്കുക, രാത്രിയില്‍ ജനങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ എഴുന്നേറ്റ് നമസ്‌കരിക്കുക. എന്നാല്‍ സുരക്ഷിതരായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്(തി൪മിദി:29/3374)

ഭക്ഷണം നല്‍കല്‍

സ്വര്‍ഗ പ്രവേശനത്തിനുള്ള വലിയൊരു കാരണമാണ് പാവപ്പെട്ടവന്റെ വിശപ്പ് മാറ്റാന്‍ സഹായിക്കല്‍. സ്വ൪ഗത്തില്‍ പ്രവേശിക്കപ്പെട്ടവ൪ അഗതികള്‍ക്കും അനാഥകള്‍ക്കുമെല്ലാം ആഹാരം നല്‍കുന്നവരായിരുന്നു.

وَيُطْعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسْكِينًا وَيَتِيمًا وَأَسِيرًا – إِنَّمَا نُطْعِمُكُمْ لِوَجْهِ ٱللَّهِ لَا نُرِيدُ مِنكُمْ جَزَآءً وَلَا شُكُورًا

ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും.(അവര്‍ പറയും:) അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്‌. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. (ഖു൪ആന്‍ :76/8-9)

നബി ﷺ  പറഞ്ഞു: വിശക്കുന്നവനെ ഭക്ഷിപ്പിക്കലും ദാഹിക്കുന്നവനെ കുടിപ്പിക്കലും സ്വർഗ പ്രവേശനത്തിന് സഹായകമാണ്. (അഹ്മദ്)

വഴിയില്‍നിന്നും ഉപദ്രവങ്ങള്‍ നീക്കംചെയ്യല്‍

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: الإِيمَانُ بِضْعٌ وَسَبْعُونَ أَوْ بِضْعٌ وَسِتُّونَ شُعْبَةً فَأَفْضَلُهَا قَوْلُ لاَ إِلَهَ إِلاَّ اللَّهُ وَأَدْنَاهَا إِمَاطَةُ الأَذَى عَنِ الطَّرِيقِ وَالْحَيَاءُ شُعْبَةٌ مِنَ الإِيمَانِ

‏‏ ‏അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: ‘ഈമാനിന് എഴുപതോളം അല്ലെങ്കില്‍ അറുപതോളം ശാഖകളുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠമായത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യം പറയലാണ്. അതില്‍ ഏറ്റവും താഴെയുള്ളത് വഴിയില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നീക്കലാണ്. ലജ്ജയും ഈമാനിന്റെ ഭാഗമാണ്. (മുസ്‌ലിം:35)

സുരക്ഷിതമായി സഞ്ചരിക്കുന്നതിന് തടസ്സമായ വല്ലതും വഴിയില്‍ കണ്ടാല്‍ അത് അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് നീക്കം ചെയ്യുന്നത് സ്വര്‍ഗപ്രവേശനത്തിന് സഹായകമാണ്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: مَرَّ رَجُلٌ بِغُصْنِ شَجَرَةٍ عَلَى ظَهْرِ طَرِيقٍ فَقَالَ وَاللَّهِ لأُنَحِّيَنَّ هَذَا عَنِ الْمُسْلِمِينَ لاَ يُؤْذِيهِمْ ‏.‏ فَأُدْخِلَ الْجَنَّةَ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഒരാള്‍ റോഡില്‍ കിടക്കുന്ന ഒരു മരക്കൊമ്പിന്റെ സമീപത്ത് കൂടി നടന്നുപോയി. എന്നിട്ട് പറഞ്ഞു:അല്ലാഹുവാണെ, മുസ്ലിംകള്‍ നടക്കുന്ന പാതയില്‍ നിന്ന് അവ൪ക്ക് ഉപദ്രവം ഉണ്ടാതിരിക്കാന്‍ ഇത് ഞാന്‍ എടുത്ത് മാറ്റും. അങ്ങനെ അയാള്‍ സ്വ൪ഗത്തില്‍ പ്രവേശിച്ചു. (മുസ്ലിം:1914)

മിണ്ടാപ്രാണിക്ക് വെള്ളം കൊടുക്കൽ

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم ‏ “‏ أَنَّ رَجُلاً رَأَى كَلْبًا يَأْكُلُ الثَّرَى مِنَ الْعَطَشِ، فَأَخَذَ الرَّجُلُ خُفَّهُ فَجَعَلَ يَغْرِفُ لَهُ بِهِ حَتَّى أَرْوَاهُ، فَشَكَرَ اللَّهُ لَهُ فَأَدْخَلَهُ الْجَنَّةَ ‏”‏‏.‏

അബൂഹുറൈറ(റ) നിവേദനം: നബി ﷺ പറഞ്ഞു: ഒരു നായ ദാഹം കാരണം നനഞ്ഞ മണ്ണ്‌ തിന്നുന്നത്‌ ഒരു മനുഷ്യന്‍ കണ്ടു. ഉടനെ ആ മനുഷ്യന്‍ തന്‍റെ ഷൂ എടുത്തു വെള്ളം കോരിയിട്ട്‌ ആ നായക്ക്‌ ദാഹം മാറുന്നതവരെ കടിക്കാന്‍ കൊടുത്തു. അക്കാരണത്താല്‍ അല്ലാഹു അവനോട്‌ നന്ദികാണിക്കുകയും അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. (ബുാരി:173)

മറ്റുള്ളവരെ പരിഗണിക്കുക

عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : لا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لأَخِيهِ مَا يُحِبُّ لِنَفْسِهِ ‏‏‏.

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വന്തത്തിന് ഇഷ്ടപ്പെടുന്നതൊക്കെ തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും വിശ്വാസിയാകുകയില്ല. (ബുഖാരി:13)

عن عبد الله بن عمرو بن العاص، رضي الله عنهما قال‏:‏ قال رسول الله صلى الله عليه وسلم‏:‏ من أحب أن يزحزح عن النار، ويدخل الجنة، فلتأته منيته وهو يؤمن بالله واليوم الآخر، وليأتِ إلى الناس الذي يحب أن يؤتى إليه

അബ്ദുല്ലാബ്ൻഅംറ്‌നുൽആസ്‌(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകത്തിൽ നിന്ന് രക്ഷപ്പെടുകയും സ്വർഗ്ഗത്തിൽ പ്രവേശിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന നിലയിൽ മരണം വന്നെത്തിയിരിക്കണം. ആളുകൾ തനിക്ക് എന്ത് ചെയ്യണം എന്ന് താൻ ആഗ്രഹിക്കുന്നുവോ അപ്രകാരമുള്ള കാര്യങ്ങൾ മറ്റുള്ളവർക്കു വേണ്ടി ചെയ്യുകയും ചെയ്തിരിക്കട്ടെ . (മുസ്ലിം)

സല്‍സ്വഭാവമുള്ളവരായിരിക്കുക

عَنْ أَبِي هُرَيْرَةَ، قَالَ سُئِلَ رَسُولُ اللَّهِ صلى الله عليه وسلم عَنْ أَكْثَرِ مَا يُدْخِلُ النَّاسَ الْجَنَّةَ فَقَالَ : تَقْوَى اللَّهِ وَحُسْنُ الْخُلُقِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മനുഷ്യരെ കൂടുതലായി സ്വ൪ഗ്ഗ പ്രവേശനത്തിന് കാരണമാക്കുന്നത് അല്ലാഹുവിലുള്ള ഭയഭക്തിയും സല്‍സ്വഭാവവും ആകുന്നു.(തി൪മിദി:2004)

നാവും ലൈംഗികാവയവും സൂക്ഷിക്കുക

عَنْ سَهْلِ بْنِ سَعْدٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏ “‏ مَنْ يَضْمَنْ لِي مَا بَيْنَ لَحْيَيْهِ وَمَا بَيْنَ رِجْلَيْهِ أَضْمَنْ لَهُ الْجَنَّةَ ‏”‏‏.‏

സഹ്ല്‍ ബിന്‍ സഅദില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: തന്റെ രണ്ട് താടിയെല്ലുകൾക്ക് ഇടയിലുള്ളതിനേയും(നാവ്) രണ്ട്‌ കാലുകൾക്ക് ഇടയിലുള്ളതിനേയും (ഗുഹ്യാവയവം) സംരക്ഷിച്ച് കൊള്ളാമെന്ന് ആരെങ്കിലും എനിക്ക് ഉറപ്പ് നൽകിയാൽ അയാൾക്ക് സ്വർഗം നൽകാമെന്ന് ഞാനേൽക്കുന്നു.(ബുഖാരി: 6474)

കോപം നിയന്ത്രിക്കല്‍

ഇഷ്ടമില്ലാത്തത് കേള്‍ക്കുമ്പോള്‍, താല്‍പര്യമില്ലാത്തത് കാണുമ്പോള്‍ മനഷ്യന്റെ വൈകാരികത ഉണരുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് കോപം. സാര്‍വത്രികമായ മനുഷ്യ വികാരമാണ് കോപം.

എന്തെങ്കിലും ഉപദേശം തരണമെന്ന് പറഞ്ഞുവന്ന് ഒരു വ്യക്തിയോട് ”നീ കോപിക്കരുത്” എന്ന് നബി ﷺ പറഞ്ഞതായി കാണാം. ഇസ്ലാം ഈ വിഷയത്തെ എത്ര ഗൌരവത്തോടെ കാണുന്നുവെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَجُلاً، قَالَ لِلنَّبِيِّ صلى الله عليه وسلم أَوْصِنِي‏.‏ قَالَ ‏”‏ لاَ تَغْضَبْ ‏”‏‏.‏ فَرَدَّدَ مِرَارًا، قَالَ ‏”‏ لاَ تَغْضَبْ ‏”‏‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: ഒരു വ്യക്തി നബിﷺയോട് പറഞ്ഞു: എനിക്ക് വല്ല ഉപദേശവും നല്‍കിയാലും. നബി ﷺ പറഞ്ഞു: ”നീ കോപിക്കരുത്.” അദ്ദേഹം ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും നബി ﷺ പറഞ്ഞു: ”നീ കോപിക്കരുത്” (ബുഖാരി:6116)

കോപം ഒതുക്കലും അടക്കലും, പ്രകടമാകാത്ത വിധം അത് മറക്കലും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവരുടെ ലക്ഷണമാണ്. കോപം അടക്കിവെക്കുന്നവരെയാണ് അല്ലാഹു പുകഴ്ത്തി പറഞ്ഞിട്ടുള്ളത് കാണുക:

ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﻓِﻰ ٱﻟﺴَّﺮَّآءِ ﻭَٱﻟﻀَّﺮَّآءِ ﻭَٱﻟْﻜَٰﻈِﻤِﻴﻦَ ٱﻟْﻐَﻴْﻆَ ﻭَٱﻟْﻌَﺎﻓِﻴﻦَ ﻋَﻦِ ٱﻟﻨَّﺎﺱِ ۗ ﻭَٱﻟﻠَّﻪُ ﻳُﺤِﺐُّ ٱﻟْﻤُﺤْﺴِﻨِﻴﻦَ

സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി (സ്വ൪ഗം ഒരുക്കി വെക്കപ്പെട്ടിരിക്കുന്നു). അത്തരം സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു. (ഖു൪ആന്‍:3/134)

സ്വർഗം ലഭിക്കാൻ കാരണമായ കാര്യമാണ് കോപം ഒതുക്കൽ.

وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَٰوَٰتُ وَٱلْأَرْضُ أُعِدَّتْ لِلْمُتَّقِينَ ‎﴿١٣٣﴾‏ ٱلَّذِينَ يُنفِقُونَ فِى ٱلسَّرَّآءِ وَٱلضَّرَّآءِ وَٱلْكَٰظِمِينَ ٱلْغَيْظَ وَٱلْعَافِينَ عَنِ ٱلنَّاسِ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ ‎﴿١٣٤﴾

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് വേണ്ടി ഒരുക്കി വെക്കപ്പെട്ടതത്രെ അത്‌. (അതായത്‌) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. (അത്തരം) സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു.(ഖു൪ആന്‍:3/133-134)

പരലോകത്ത് വെച്ച് അല്ലാഹുവിങ്കൽ നിന്ന് ലഭിക്കുന്ന എല്ലാ പ്രതിഫലങ്ങളും വളരെ ഉത്തമവും, നശിച്ചുപോകാതെ അവശേഷിക്കുന്നതും ആയിരിക്കുമെന്ന് പറഞ്ഞശേഷം (ഖു൪ആന്‍:42/36) അത് ആ൪ക്കൊക്കെയാണെന്ന് ലഭിക്കുകയെന്ന് വിശുദ്ധ ഖു൪ആന്‍ തുട൪ന്ന് പറയുന്നുണ്ട്. അതില്‍ ഒരു വിഭാഗം ‘കോപം വന്നാലും പൊറുക്കുന്നവരുമായിട്ടുള്ളവര്‍’ ആണ്.

وَٱلَّذِينَ يَجْتَنِبُونَ كَبَٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ وَإِذَا مَا غَضِبُوا۟ هُمْ يَغْفِرُونَ

മഹാപാപങ്ങളും നീചവൃത്തികളും വര്‍ജ്ജിക്കുന്നവരും, കോപം വന്നാലും പൊറുക്കുന്നവരുമായിട്ടുള്ളവര്‍ക്ക്‌. (ഖു൪ആന്‍:42/37)

عَنْ أَبِي الدَّردَاءِ رضي اللهُ عنه أَنَّهُ قَالَ: يَا رَسُولَ اللهِ، دُلَّنِي عَلَى عَمَلٍ يُدخِلُنِي الجَنَّةَ؟ فَقَالَ النَّبِيُّ صلى اللهُ عليه وسلم: لَا تَغْضَبْ، وَلَكَ الجَنَّةُ

അബുദ്ദ൪ദാഇല്‍(റ) നിന്ന് നിവേദനം: അദ്ദേഹം നബിﷺയോട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എനിക്ക് സ്വ൪ഗത്തില്‍ പ്രവേശിക്കപ്പെടുന്ന ഒരു ക൪മ്മത്തെ കുറിച്ച് അറിയിച്ച് തരാമോ? നബി ﷺ പറഞ്ഞു: നീ കോപിക്കരുത്, (എങ്കില്‍) നിനക്ക് സ്വ൪ഗമുണ്ട്. (ത്വബറാനി)

عَنْ سَهْلِ بْنِ مُعَاذٍ، عَنْ أَبِيهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ مَنْ كَظَمَ غَيْظًا – وَهُوَ قَادِرٌ عَلَى أَنْ يُنْفِذَهُ – دَعَاهُ اللَّهُ عَزَّ وَجَلَّ عَلَى رُءُوسِ الْخَلاَئِقِ يَوْمَ الْقِيَامَةِ حَتَّى يُخَيِّرَهُ اللَّهُ مِنَ الْحُورِ مَا شَاءَ ‏”‏ ‏.‏

മുആദുബ്‌നു അനസ് അല്‍ജുഹനി(റ) നിവേദനം; നബി ﷺ പറഞ്ഞു: ”ആരെങ്കിലും കോപിഷ്ടനാകുകയും അത് നടപ്പിലാക്കാന്‍ കഴിവുണ്ടായിട്ടും തന്റെ കോപത്തെ നിയന്ത്രിക്കുകയും ചെയ്താല്‍ അന്ത്യനാളില്‍ മാലോകര്‍ക്കുമുന്നില്‍വെച്ച് അല്ലാഹു അവനെ വിളിക്കും. എന്നിട്ട് ഹൂറുല്‍ഈനികളില്‍ (സ്വര്‍ഗീയ സ്ത്രീകള്‍) നിന്ന് അവനിഷ്ടമുള്ളവരെ തെരഞ്ഞെടുക്കാന്‍ അനുവാദം നല്‍കും” (അബൂദാവൂദ്: 4777).

മരണപ്പെടുന്ന ഇഷ്ടക്കാരുടെ വിഷയത്തില്‍ ക്ഷമിക്കല്‍

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ يَقُولُ اللَّهُ تَعَالَى مَا لِعَبْدِي الْمُؤْمِنِ عِنْدِي جَزَاءٌ، إِذَا قَبَضْتُ صَفِيَّهُ مِنْ أَهْلِ الدُّنْيَا، ثُمَّ احْتَسَبَهُ إِلاَّ الْجَنَّةُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറയുന്നു. എന്‍റെ സത്യവിശ്വാസിയായ ഒരു ദാസന്‌ കൂടുതല്‍ ഇഹലോകത്ത്‌ (ഇഷ്ടക്കാരനായ ആളെ മരണത്തിലൂടെ) ഞാന്‍ പിടിച്ചെടുത്തു. എന്‍റെ പക്കല്‍ നിന്നുള്ള പുണ്യമോര്‍ത്ത്‌ അവന്‍ ക്ഷമിച്ചു. എങ്കില്‍ അതിനോടുള്ള പ്രതി ഫലം സ്വര്‍ഗ്ഗമല്ലാതെ മറ്റൊന്നുമായിരിക്കുകയില്ല. (ബുഖാരി:6424)

عن قرة بن إياس المزني: أنَّ رجُلًا كان يأتي النَّبيَّ صلّى اللهُ عليه وسلَّمَ ومعه ابنٌ له، فقال له النَّبيُّ صلّى اللهُ عليه وسلَّمَ: أتُحِبُّه؟ فقال: يا رسولَ اللهِ، أَحَبَّك اللهُ كما أُحِبُّه. ففَقَدَه النَّبيُّ صلّى اللهُ عليه وسلَّمَ، فقال ما فعَلَ ابنُ فُلانٍ؟ قالوا: يا رسولَ اللهِ، مات، فقال النَّبيُّ صلّى اللهُ عليه وسلَّمَ لأبيه: أما تُحِبُّ ألّا تأتيَ بابًا مِن أبوابِ الجَنَّةِ إلّا وجَدْتَه يَنتظِرُك؟ فقال رجُلٌ: يا رسولَ اللهِ، ألَهُ خاصَّةً أمْ لِكُلِّنا؟ قال: بل لِكُلِّكم.

ഒരാൾ തന്റെ മകനുമായി നബി ﷺ യുടെ അടുക്കൽ വരുമായിരുന്നു. അപ്പോൾ അദ്ദേഹത്തോട് നബി ﷺ ചോദിച്ചു : താങ്കൾ ഇവനെ ഇഷ്ടപ്പെടുന്നുവോ? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞാൻ അവനെ ഇഷ്ടപ്പെടുന്നതുപോലെ അല്ലാഹു താങ്കളെ ഇഷ്ടപ്പെടട്ടെ. പിന്നീട് ആ കുട്ടിയെ പ്രവാചകന് നഷ്ടപ്പെടുകയുണ്ടായി. നബി ﷺ പറഞ്ഞു: ഇന്നയാളുടെ മകന് എന്തുപറ്റി? പറഞ്ഞു: പ്രവാചകരെ, മരണപ്പെട്ടു പോയി. അപ്പോൾ നബി ﷺ ആ പിതാവിനോട് പറഞ്ഞു: താങ്കൾ സ്വർഗത്തിന്റെ ഏതൊരു കവാടത്തിൽ വന്നാലും അവൻ താങ്കളെ അവിടെ പ്രതീക്ഷിക്കുന്നതായി കാണുന്നത് താങ്കൾ ഇഷ്ടപ്പെടുന്നില്ലെയോ? അപ്പോൾ ഒരാൾ ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ, ഇത് ഇദ്ദേഹത്തിന് മാത്രമാണോ, അതോ ഞങ്ങൾക്ക് എല്ലാവർക്കുമാണോ? നബി ﷺ പറഞ്ഞു: നിങ്ങൾക്ക് എല്ലാവർക്കുമാണ്. (അഹ്മദ്:ഇമാം ഹാകിമും ദഹബിയും ശുഐബുൽ അർമാഊത്വും സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عن رجل من الصحابة: إنَّه يُقالُ لِلْوِلْدانِ يَومَ القيامةِ: ادْخُلوا الجَنَّةَ. قال: فيَقولونَ: يا ربِّ، حتى يَدخُلَ آباؤُنا وأُمَّهاتُنا. قال: فيأبَوْنَ. قال: فيَقولُ اللهُ عزَّ وجلَّ: ما لي أَراهُم مُحْبَنْطِئينَ؟ ادْخُلوا الجَنَّة. قال: فيَقولونَ: يا ربِّ، آباؤُنا. قال: فيَقولُ: ادْخُلوا الجَنَّةَ أنتم وآباؤُكم.

നബി ﷺ പറഞ്ഞു : (സത്യവിശ്വാസികളുടെ ചെറുപ്പത്തിൽ മരണപ്പെട്ട) കുട്ടികളോട് പരലോകത്ത് പറയപ്പെടും: നിങ്ങൾ സ്വർഗത്തിൽ പ്രവേശിച്ചുക്കൊൾക! അവർ പറയും: റബ്ബേ, ഞങ്ങളുടെ മാതാപിതാക്കൾ പ്രവേശിക്കുന്നതുവരെ… [അവർ പ്രവേശനം നിരസിക്കും]. അപ്പോൾ അല്ലാഹു പറയും: അവരെ[മാതാപിതാക്കളെ] ഞാൻ നഷ്ടക്കാരായിട്ടല്ലാതെ കാണുന്നില്ല, നിങ്ങൾ സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളൂ. അപ്പോൾ അവർ പറയും: റബ്ബേ, ഞങ്ങളുടെ മാതാപിതാക്കൾ ? അവരോട് പറയും: നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും സ്വർഗത്തിൽ പ്രവേശിക്കുക. (അഹ്മദ്)

عَنْ أَبِي حَسَّانَ، قَالَ قُلْتُ لأَبِي هُرَيْرَةَ إِنَّهُ قَدْ مَاتَ لِيَ ابْنَانِ فَمَا أَنْتَ مُحَدِّثِي عَنْ رَسُولِ اللَّهِ صلى الله عليه وسلم بِحَدِيثٍ تُطَيِّبُ بِهِ أَنْفُسَنَا عَنْ مَوْتَانَا قَالَ قَالَ نَعَمْ ‏ :‏ صِغَارُهُمْ دَعَامِيصُ الْجَنَّةِ يَتَلَقَّى أَحَدُهُمْ أَبَاهُ – أَوْ قَالَ أَبَوَيْهِ – فَيَأْخُذُ بِثَوْبِهِ – أَوْ قَالَ بِيَدِهِ – كَمَا آخُذُ أَنَا بِصَنِفَةِ ثَوْبِكَ هَذَا فَلاَ يَتَنَاهَى – أَوْ قَالَ فَلاَ يَنْتَهِي – حَتَّى يُدْخِلَهُ اللَّهُ وَأَبَاهُ الْجَنَّةَ

അബൂഹസ്സാൻ(റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞാൻ അബൂഹുറൈറ(റ) വിനോട്പറഞ്ഞു: നിശ്ചയം എനിക്ക് രണ്ട് ആൺമക്കൾ മരിച്ചിട്ടുണ്ട്. ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരുടെ വിഷയത്തിൽ ഞങ്ങളുടെ മനസ്സുകൾക്ക് നൻമ പകരുന്ന ഒരു പ്രവാചക വചനം താങ്കൾ എന്നോട് പറയുമോ? അബൂഹുറൈറ(റ) പറഞ്ഞു: അതെ, അവരുടെ കുട്ടികൾ സ്വർഗത്തിൽ യഥേഷ്ടം വിഹരിക്കുകയും എല്ലായിടത്തും കയറിയിറങ്ങുകയും ചെയ്യുന്നവരായിരിക്കും. ഒരാൾ തന്റെ പിതാവിനെ അല്ലെങ്കിൽ മാതാപിതാക്കളെ കണ്ടുമുട്ടും. ഞാൻ താങ്കളുടെ വസ്ത്രത്തിന്റെ അറ്റം പിടിക്കുന്നതുപോലെ (കുട്ടി) തന്റെ പിതാവിന്റെ വസ്ത്രത്തിൽ അല്ലെങ്കിൽ കൈയ്യിൽ പിടിക്കും. അവർ രണ്ടുപേരും അല്ലെങ്കിൽ അവൻ വിരമിക്കുകയില്ല, അവനേയും പിതാവിനെയും അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കാതെ. (മുസ്ലിം:2635)

عَنْ مُعَاذِ بْنِ جَبَلٍ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ ‏ :‏ وَالَّذِي نَفْسِي بِيَدِهِ إِنَّ السِّقْطَ لَيَجُرُّ أُمَّهُ بِسَرَرِهِ إِلَى الْجَنَّةِ إِذَا احْتَسَبَتْهُ

മുആദ് ബ്നു ജബല്‍ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്‍റെ ആത്മാവ് ഏതൊരുവന്‍റെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം. ഗർഭത്തിൽ വെച്ച് മരണപ്പെട്ട് പുറത്തു വരുന്ന കുഞ്ഞ് തന്‍റെ മാതാവിനെ പൊക്കിള്‍ക്കൊടിയില്‍ പിടിച്ച് സ്വര്‍ഗത്തിലേക്ക് വഴിനടത്തും. അവള്‍ (ആ കുഞ്ഞിന്‍റെ വിയോഗത്തില്‍) അല്ലാഹുവില്‍ നിന്നും പ്രതിഫലം കാംക്ഷിച്ചുകൊണ്ട് ക്ഷമിക്കുകയാണെങ്കിൽ. (ഇബ്നു മാജ: 1609 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

പ്രായപൂ൪ത്തിയാകാതെ മൂന്ന് കുട്ടികള്‍ മരണപ്പെട്ടാല്‍ ആ കുട്ടികളുടെ മാതാപിതാക്കള്‍

عَنْ عُتْبَةُ بْنُ عَبْدٍ السُّلَمِيُّ فَقَالَ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ:‏ مَا مِنْ مُسْلِمٍ يَمُوتُ لَهُ ثَلاَثَةٌ مِنَ الْوَلَدِ لَمْ يَبْلُغُوا الْحِنْثَ إِلاَّ تَلَقَّوْهُ مِنْ أَبْوَابِ الْجَنَّةِ الثَّمَانِيَةِ مِنْ أَيِّهَا شَاءَ دَخَلَ

ഉത്ബത് അസ്സുലമിയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു : നബി ﷺ പറയുന്നത് ഞാന്‍ കേട്ടു: പ്രായപൂ൪ത്തിയാകുന്നതിന് മുമ്പ് കുട്ടികളില്‍ നിന്ന് മൂന്ന് പേ൪ മരണപ്പെടുന്ന യാതൊരു മുസ്ലിമുമില്ല, സ്വ൪ഗ്ഗത്തിന്റെ എട്ട് കവാടങ്ങളില്‍ നിന്നും അവ൪ അയാളെ സ്വീകരിക്കാതെ. ആ കവാടങ്ങളില്‍ താന്‍ ഉദ്ദേശിക്കുന്നതിലൂടെ അയാള്‍ക്ക് പ്രവേശിക്കാവുന്നതാണ്. (സുനനുന്നസാഇ – അല്‍ബാനി ഹദീസിനെ ഹസനെന്ന് വിശേഷിപ്പിച്ചു)

മരണപ്പെട്ട വ്യക്തിയെക്കുറിച്ച് ജനങ്ങള്‍ നല്ലതുപറയല്‍

ഒരു മനുഷ്യന്റെ വിശ്വാസവും ആയുഷ്‌കാലത്തിനിടയിലെ പ്രവര്‍ത്തനങ്ങളുടെ നന്മയും തിന്മയും നോക്കിയാണ് പരലോക രക്ഷയും ശിക്ഷയും അല്ലാഹു തീരുമാനിക്കുന്നത്. ഒരാള്‍ മരണപ്പെട്ടുകഴിഞ്ഞാല്‍ നാട്ടുകാര്‍ അയാളെക്കുറിച്ച് നല്ലതോ നല്ലതല്ലാത്തതോ പറയല്‍ സ്വാഭാവികമാണ്. മരണപ്പെട്ടവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷികളാണ് അവരുടെ കൂടെ ജീവിച്ചിരുന്നവര്‍.

മരണപ്പെട്ടവരെക്കുറിച്ച് ജീവിച്ചിരിക്കുന്നവരുടെ സംസാരം നല്ലതാണെങ്കില്‍ അയാള്‍ക്കത് ഗുണകരമായിത്തീരും. മോശമായിട്ടാണ് സംസാരിക്കുന്നതെങ്കില്‍ മരണപ്പെട്ട വ്യക്തിക്ക് അത് ദോഷകരവുമായിരിക്കും.

عَنْ أَنَسِ بْنِ مَالِكٍ، قَالَ مُرَّ بِجَنَازَةٍ فَأُثْنِيَ عَلَيْهَا خَيْرٌ فَقَالَ نَبِيُّ اللَّهِ صلى الله عليه وسلم ‏”‏ وَجَبَتْ وَجَبَتْ وَجَبَتْ ‏”‏ ‏.‏ وَمُرَّ بِجَنَازَةٍ فَأُثْنِيَ عَلَيْهَا شَرٌّ فَقَالَ نَبِيُّ اللَّهِ صلى الله عليه وسلم ‏”‏ وَجَبَتْ وَجَبَتْ وَجَبَتْ ‏”‏ ‏.‏ قَالَ عُمَرُ فِدًى لَكَ أَبِي وَأُمِّي مُرَّ بِجَنَازَةٍ فَأُثْنِيَ عَلَيْهَا خَيْرًا فَقُلْتَ وَجَبَتْ وَجَبَتْ وَجَبَتْ ‏.‏ وَمُرَّ بِجَنَازَةٍ فَأُثْنِيَ عَلَيْهَا شَرٌّ فَقُلْتَ وَجَبَتْ وَجَبَتْ وَجَبَتْ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَنْ أَثْنَيْتُمْ عَلَيْهِ خَيْرًا وَجَبَتْ لَهُ الْجَنَّةُ وَمَنْ أَثْنَيْتُمْ عَلَيْهِ شَرًّا وَجَبَتْ لَهُ النَّارُ أَنْتُمْ شُهَدَاءُ اللَّهِ فِي الأَرْضِ أَنْتُمْ شُهَدَاءُ اللَّهِ فِي الأَرْضِ أَنْتُمْ شُهَدَاءُ اللَّهِ فِي الأَرْضِ ‏”‏ ‏.‏

അനസ്(റ) നിവേദനം; അദ്ദേഹം പറഞ്ഞു: ”ഒരാളുടെ മൃതദേഹം കൊണ്ടുപോയപ്പോള്‍ ആളുകള്‍ അദ്ദേഹത്തെക്കുറിച്ച് നല്ലതുപറഞ്ഞു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അനിവാര്യമായി, അനിവാര്യമായി, അനിവാര്യമായി.’ പിന്നെ ഒരു മൃതദേഹം കൊണ്ടുപോയപ്പോള്‍ ആളുകള്‍ അദ്ദേഹത്തെക്കുറിച്ച് മോശമായി സംസാരിച്ചു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അനിവാര്യമായി, അനിവാര്യമായി, അനിവാര്യമായി.’ അപ്പോള്‍ ഉമര്‍(റ) ചോദിച്ചു: ‘നബിയേ, എന്താണ് അനിവാര്യമായത്?’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഒന്നാമത് കൊണ്ടുപോയവനെക്കുറിച്ച് നിങ്ങള്‍ നല്ലതു പറഞ്ഞു. അവന് സ്വര്‍ഗം നിര്‍ബന്ധമായി.’ രണ്ടാമത്തവനെക്കുറിച്ച് നിങ്ങള്‍ മോശമായി പറഞ്ഞു. അവന് നരകം നിര്‍ബന്ധമായി. ഭൂമിയില്‍ നിങ്ങള്‍ അല്ലാഹുവിന്റെ സാക്ഷികളാണ്” (മുസ്‌ലിം: 949).

മരണപ്പെട്ട വ്യക്തിയെക്കുറിച്ച് ജനങ്ങള്‍ നല്ലതു പറയണമെങ്കില്‍ അയാള്‍ അത്രയും നല്ല വ്യക്തിത്വത്തിന്റെ ഉടമയായിരിക്കണം. നന്മയുടെ മാര്‍ഗത്തില്‍ ജീവിച്ചവനായിരിക്കണം. ദുര്‍മാര്‍ഗത്തിലും ജനങ്ങള്‍ക്ക് ശല്യമായും ജീവിച്ചയാളെക്കുറിച്ച് ആരും നല്ലതു പറയില്ല.

നമ്മുടെ കാലശേഷം നമ്മുടെ പിന്‍ഗാമികള്‍ നമ്മെക്കുറിച്ച് നല്ലതുമാത്രം പറയണം. ഇബ്‌റാഹീം നബി(അ) ഇപ്രകാരം പ്രാര്‍ത്ഥിച്ചതായി ക്വുര്‍ആനില്‍ കാണാം.

وَٱجْعَل لِّى لِسَانَ صِدْقٍ فِى ٱلْـَٔاخِرِينَ

പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക് നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ. (ഖുർആൻ:26/84)

കടബാധ്യതയില്‍നിന്നും വഞ്ചനയില്‍നിന്നും അഹങ്കാരത്തില്‍നിന്നും ഒഴിവാകല്‍

കടബാധ്യത, വഞ്ചന, അഹങ്കാരം ഇത് ജീവിതത്തിലുണ്ടായ അവസ്ഥയിലാണ് ഒരാൾ മരണപ്പെടുന്നതെങ്കിൽ അയാൾക്ക് സ്വർഗ പ്രവേശനം സാധ്യമല്ല.

عَنْ مُحَمَّدِ بْنِ جَحْشٍ، قَالَ كُنَّا جُلُوسًا عِنْدَ رَسُولِ اللَّهِ صلى الله عليه وسلم فَرَفَعَ رَأْسَهُ إِلَى السَّمَاءِ ثُمَّ وَضَعَ رَاحَتَهُ عَلَى جَبْهَتِهِ ثُمَّ قَالَ ‏”‏ سُبْحَانَ اللَّهِ مَاذَا نُزِّلَ مِنَ التَّشْدِيدِ ‏”‏ ‏.‏ فَسَكَتْنَا وَفَزِعْنَا فَلَمَّا كَانَ مِنَ الْغَدِ سَأَلْتُهُ يَا رَسُولَ اللَّهِ مَا هَذَا التَّشْدِيدُ الَّذِي نُزِّلَ فَقَالَ ‏”‏ وَالَّذِي نَفْسِي بِيَدِهِ لَوْ أَنَّ رَجُلاً قُتِلَ فِي سَبِيلِ اللَّهِ ثُمَّ أُحْيِيَ ثُمَّ قُتِلَ ثُمَّ أُحْيِيَ ثُمَّ قُتِلَ وَعَلَيْهِ دَيْنٌ مَا دَخَلَ الْجَنَّةَ حَتَّى يُقْضَى عَنْهُ دَيْنُهُ ‏”‏ ‏.

മുഹമ്മദ്ബ്‌നു ജഹ്ശ്(റ)വില്‍ നിന്ന് നിവേദനം: ”ഞങ്ങള്‍ നബി ﷺ യുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ അവിടുന്ന് തന്റെ തല ആകാശത്തേക്ക് ഉയര്‍ത്തുകയും തന്റെ കൈ നെറ്റിയില്‍ വെച്ച് ഇപ്രകാരം പറയുകയും ചെയ്തു: ‘അല്ലാഹു എത്ര പരിശുദ്ധന്‍, എത്ര ഗൗരവമുള്ള കാര്യമാണ് ഈ ഇറക്കപ്പെട്ടത്!’ (മുഹമ്മദ്ബ്‌നു ജഹ്ശ്(റ) പറയുന്നു:) ‘ഞങ്ങള്‍ അപ്പോള്‍ അതിനെക്കുറിച്ച് ചോദിച്ചില്ല. പിറ്റേന്ന് ഞാന്‍ ചോദിച്ചു: ‘പ്രവാചകരേ, എന്താണ് (താങ്കള്‍ പറഞ്ഞ) ആ കനത്ത താക്കീത്?’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം, ഏതെങ്കിലും ഒരാള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുകയും വീണ്ടും ജീവിക്കുകയും വീണ്ടും കൊല്ലപ്പെടുകയും വീണ്ടും ജീവിക്കുകയും വീണ്ടും കൊല്ലപ്പെടുകയും പിന്നീട് അയാള്‍ കടമുള്ളവനായിരിക്കെ കൊല്ലപ്പെടുകയും ചെയ്താല്‍ അയാളില്‍ നിന്ന് ആ കടം വീട്ടപ്പെടാതെ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല” (നസാഈ:4684)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ كَانَ عَلَى ثَقَلِ النَّبِيِّ صلى الله عليه وسلم رَجُلٌ يُقَالُ لَهُ كِرْكِرَةُ فَمَاتَ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ هُوَ فِي النَّارِ ‏”‏‏.‏ فَذَهَبُوا يَنْظُرُونَ إِلَيْهِ فَوَجَدُوا عَبَاءَةً قَدْ غَلَّهَا

അബ്ദുല്ലാഹിബിനു അംറില്‍ (റ) നിന്ന് നിവേദനം: നബി ﷺ യുടെ സമ്മാനങ്ങള്‍ സൂക്ഷിക്കുവാനേല്‍പ്പിക്കപ്പെട്ടത് ‘കിര്‍കിറ’ എന്ന് പേരായ ഒരാളെയായിരുന്നു. അയാള്‍ മരിച്ചപ്പോള്‍ അവന്‍ നരകത്തിലാണ് എന്ന് നബി ﷺ പറഞ്ഞു. സഹാബിമാര്‍ അയാളുടെ സ്ഥിതി അന്വേഷിക്കാന്‍ ചെന്നപ്പോള്‍ അയാള്‍ വഞ്ചിച്ചെടുത്ത ഒരു പുതപ്പ് അവര്‍ക്ക് കണ്ടുകിട്ടി. (ബുഖാരി:3074)

عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ ‏ لاَ يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ ‏‏

അബ്‌ദുല്ലയില്‍ (റ) ല്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ഹൃദയത്തില്‍ അണുവിന്‍ തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുകയില്ല. (മുസ്‌ലിം:91)

കടബാധ്യതയില്‍നിന്നും വഞ്ചനയില്‍നിന്നും അഹങ്കാരത്തില്‍നിന്നും ഒഴിവാകല്‍ സ്വർഗ പ്രവേശനത്തിന് കാരണമാണ്.

عَنْ ثَوْبَانَ، قَالَ قَالَ رَسُولُ اللَّهِ ‏ “‏ مَنْ مَاتَ وَهُوَ بَرِيءٌ مِنْ ثَلاَثٍ الْكِبْرِ وَالْغُلُولِ وَالدَّيْنِ دَخَلَ الْجَنَّةَ ‏”‏ ‏.

ഥൗബാന്‍ (റ) നിവേദനം; നബി ﷺ പറഞ്ഞു: ”ആരെങ്കിലും അഹങ്കാരത്തില്‍നിന്നും വഞ്ചനയില്‍ നിന്നും കടത്തില്‍നിന്നും ഒഴിവായിട്ടാണ് മരണപ്പെട്ടതെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു” (തിര്‍മിദി: 1572).

സല്‍പ്രവൃത്തിയിലായിരിക്കെ മരണപ്പെടല്‍

[عن حذيفة بن اليمان:] أسندتُ النَّبيَّ ﷺ إلى صدري فقال من قال لا إلهَ إلّا اللهُ خُتم له بها دخل الجنَّةَ ومن صام يومًا ابتغاءَ وجهِ اللهِ خُتم له به دخل الجنَّةَ ومن تصدَّق بصدقةٍ ابتغاءَ وجهِ اللهِ خُتم له بها دخل الجنَّةَ

ഹുദൈഫ(റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ നബി ﷺ യെ എന്റെ നെഞ്ചിലേക്ക് ചേ൪ത്തു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ആരെങ്കിലും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുകയും അതോടുകൂടി അവന് അന്ത്യം കുറിക്കപ്പെടുകയുമാണെങ്കില്‍ അവന്‍ സ്വ൪ഗത്തില്‍ പ്രവേശിച്ചു. ആരെങ്കിലും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ഒരു ദിവസം നോമ്പ് അനുഷ്ടുക്കുകയും അതോടുകൂടി അവന് അന്ത്യം കുറിക്കപ്പെടുകയുമാണെങ്കില്‍ അവന്‍ സ്വ൪ഗത്തില്‍ പ്രവേശിച്ചു. ആരെങ്കിലും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ഒരു സ്വദഖ നല്‍കുകയും അതോടുകൂടി അവന് അന്ത്യം കുറിക്കപ്പെടുകയുമാണെങ്കില്‍ അവനും സ്വ൪ഗത്തില്‍ പ്രവേശിച്ചു. (മുസ്നദു അഹ്മദ് – സ്വഹീഹ് അല്‍ബാനി)

ദുർബലരും ദരിദ്രരും

عَنْ أَبي سَعيدٍ الْخُدْريّ رَضِيَ اللهُ عَنْهُ عَن النَّبِيّ صَلَّى الله عَلَيْهِ وَ سَلَّمَ قَالَ : احْتَجَّتِ الجَنَّةُ والنَّارُ فَقَالتِ النَّارُ : فِيَّ الجَبَّارونَ والمُتكَبَّرونَ وَقَالتِ الجَنَّةُ : فِيّ ضُعَفاءُ النَّاسِ ومساكينُهُمْ فَقَضَى اللهُ بَيْنَهُما : إِنَّكِ الجَنَّةُ رَحْمَتِي أَرْحَمُ بِكِ مَنْ أَشاءُ، وإنكِ النارُ عذابي ، أُعَذِبُ بِكِ من أشاءُ ، وَلِكلَيْكُما عَلَيَّ مِلْؤُها

അബൂ സഈദുൽ ഖുദ് രി(റ )ൽ നിന്ന്: പ്രവാചകൻ(ﷺ) പറഞ്ഞു: സ്വർഗ്ഗവും നരകവും തമ്മിൽ വാദപ്രതിവാദം നടന്നു. നരകം പറഞ്ഞു: ധിക്കാരികളും അഹങ്കാരികളും എന്റെ പക്ഷത്താണ്. സ്വർഗം പറഞ്ഞു: ദുർബല ജനങ്ങളും സാധുക്കളും എന്റെ പക്ഷത്താണ്. അന്നേരം അല്ലാഹു അവർക്കിടയിൽ വിധി പ്രഖ്യാപിച്ചു. സ്വർഗമേ! നീ എന്റെ കാരുണ്യമാണ്. നീ മുഖേന ഞാൻ ഉദ്ദേശിക്കുന്നവരെ അനുഗ്രഹിക്കും. നരകമേ! നീ എന്റെ ശിക്ഷയാണ്. നീ മുഖേന ഞാൻ ഉദ്ദേശിക്കുന്നവരെ ഞാൻ ശിക്ഷിക്കും. നിങ്ങൾ രണ്ടുപേരെയും നിറക്കുക എന്റെ ബാധ്യതയാണ്. (മുസ്‌ലിം)

സംഘടിതമായി നിലകൊള്ളുക.

عَلَيْكُمْ بِالْجَمَاعَةِ وَإِيَّاكُمْ وَالْفُرْقَةَ فَإِنَّ الشَّيْطَانَ مَعَ الْوَاحِدِ وَهُوَ مِنَ الاِثْنَيْنِ أَبْعَدُ مَنْ أَرَادَ بُحْبُوحَةَ الْجَنَّةِ

നബി ﷺ പറഞ്ഞു: നിങ്ങൾ സംഘടിതമായി നിലകൊള്ളുക. ഭിന്നതയെ സൂക്ഷിക്കുക. നിശ്ചയം പിശാച് ഒറ്റക്കുള്ളവനോടു കൂടെയായിരിക്കും. അവൻ രണ്ടാളുകളിൽ നിന്ന് അകന്നായിരിക്കും ഉണ്ടാവുക. ആരെങ്കിലും സ്വർഗം ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സംഘത്തോടു ചേർന്നു നിൽക്കട്ടെ. (തിർമിദി: 2165)

فَمَنْ أَحَبَّ مِنْكُمْ أَنْ يَنَالَ بُحْبُوحَةَ الْجَنَّةِ فَلْيَلْزَمْ الْجَمَاعَةَ فَإِنَّ الشَّيْطَانَ مَعَ الْوَاحِدِ وَهُوَ مِنْ الِاثْنَيْنِ أَبْعَدُ

നബി ﷺ പറഞ്ഞു: സ്വ൪ഗത്തിന്റെ മധ്യഭാഗം നിങ്ങളില്‍ നിന്ന് ആര് കൊതിക്കുന്നുവോ അവന്‍ മുസ്ലിം ജമാഅത്തുമായി ചേ൪ന്ന് നില്‍ക്കട്ടെ. പിശാച് ഒറ്റക്ക് നില്‍ക്കുന്നവനോപ്പമാണ് ഉണ്ടാകുക. രണ്ടാളുണ്ടെങ്കില്‍ അവന്‍ അകലെയായിരിക്കും.(അഹ്മദ്:177)

ഭർത്താവിനെ അനുസരിക്കുന്ന സ്ത്രീകള്‍

عن ابن عباس رضي الله عنهما أن رسول الله صلى الله عليه وسلم قال‏:‏ ‏نسائكم من أهل الجنة؟ الودود، الولود، العؤود على زوجها

ഇബ്നു അബ്ബാസ്(റ) വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: സ്വർഗവാസികളായ നിങ്ങളുടെ സ്ത്രീകൾ ഇവരാണ്: കൂടുതൽ സ്നേഹിക്കുന്നവരും ഭർത്താവിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയുള്ളവരുമാണവർ. (അസ്വഹീഹ:287)

عن أنس بن مالك – رضي الله عنه – عن النبي – صلى الله عليه وسلم – قال: لا أخبرُكم بنسائِكم في الجنَّةِ؟ قُلنا: بلى يا رسولَ اللَّهِ، قالَ: كلُّ ودودٍ ولودٍ إذا غضبَت أو أسيءَ إليْها أو غضِبَ زوجُها قالت: هذِهِ يدي في يدِك لا أَكتحلُ بغِمضٍ حتّى تَرضى

അനസിബ്നു മാലിക്(റ) വിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: സ്വർഗത്തിൽ നിങ്ങളുടെ സ്ത്രീകൾ ആരെന്ന് ഞാൻ പറഞ്ഞു തരട്ടെയോ? ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അതെ. നബി ﷺ പറഞ്ഞു: നല്ല സ്നേഹം പകരുന്നവളും കൂടുതൽ പ്രസവിക്കുന്നവളുമാണ്. അവൾ കോപിക്കുകയില്ല. അവളുടെ ഭർത്താവ് അവളോട് മോശമായി പെരുമാറുകയോ അല്ലെങ്കിൽ കോപിക്കുകയോ ചെയ്താൽ അവൾ പറയും: ഇതാ എന്റെ കൈകൾ നിങ്ങളുടെ കൈകളിൽ, നിങ്ങൾ എന്നെ പ്രീതിപ്പെടാതെ ഞാൻ ഉറങ്ങുകയില്ല. (ത്വബ്റാനി – അല്‍ബാനി ഹസനുൻസ്വഹീഹ് എന്ന് വിശേഷിപ്പിച്ചു)

عَنْ أُمِّ سَلَمَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ أَيُّمَا امْرَأَةٍ مَاتَتْ وَزَوْجُهَا عَنْهَا رَاضٍ دَخَلَتِ الْجَنَّةَ

ഉമ്മുസലമ(റ) വിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ഒരു സ്ത്രീ അവളുടെ ഭർത്താവ് അവളെ സംബന്ധിച്ച് സംതൃപ്തിയുള്ളവനായിരിക്കെ മരിക്കുകയാണെങ്കിൽ അവൾ സ്വർഗത്തിൽ പ്രവേശിക്കും. (തിർമുദി: 1161)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِذَا صَلَّتِ الْمَرْأَةُ خَمْسَهَا وَصَامَتْ شَهْرَهَا وحصَّنت فَرْجَهَا وَأَطَاعَتْ زَوْجَهَا قِيلَ لَهَا: ادخُلِي الْجَنَّةِ مِنْ أَيِّ أَبْوَابِ الْجَنَّةِ شِئْتِ

നബി ﷺ പറഞ്ഞു: ഒരു സ്ത്രീ അവളുടെ മേല്‍ നി൪ബന്ധമായ അഞ്ച് നേരത്തെ നമസ്കാരങ്ങള്‍ നമസ്കരിക്കുകയും റമളാന്‍ മാസത്തില്‍ നേമ്പ് അനുഷ്ടിക്കുകയും അവളുടെ ഗുഹ്യാവയം സൂക്ഷിക്കുകയും തന്റെ ഭ൪ത്താവിനെ അനുസരിക്കുകയും ചെയ്താല്‍ അവളോട് പറയപ്പെടും: സ്വ൪ഗീയ കവാടങ്ങളില്‍ നീ ഉദ്ദേശിക്കുന്നതിലൂടെ സ്വ൪ഗത്തില്‍ പ്രവേശിക്കുക. (മുസ്നദ് അഹ്മദ് – അല്‍ബാനി ഹദീസിനെ സ്വഹീഹുന്‍ ലി ഗയ്’രിഹീ എന്ന് വിശേഷിപ്പിച്ചു)

മറ്റ് ചില സൽകർമ്മങ്ങൾ

[عن عبادة بن الصامت:] اضْمنُوا لِي سِتًّا من أنفسِكمْ أضْمَنُ لكمْ الجنةُ؛ اصْدُقُوا إذا حدَّثْتُمْ، وأوْفُوا إذاوعدتُمْ، وأدًُّوا إذا ائْتُمِنْتُمْ، واحفَظُوا فُروجَكمْ، وغُضُّوا أبْصارَكمْ، وكُفُّوا أيديّكمْ

ഉബാദത്തുബ്നു സ്വാമിതില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആറ് കാര്യങ്ങള്‍ക്ക് (അവ പ്രാവ൪ത്തികമാക്കാം) എന്നതിന് നിങ്ങള്‍ എനിക്ക് മനസ്സാ ജാമ്യം നില്‍ക്കുക. ഞാന്‍ നിങ്ങള്‍ക്ക് സ്വ൪ഗത്തിന് ജാമ്യം നില്‍ക്കാം. നിങ്ങള്‍ സംസാരിച്ചാല്‍ സത്യം പറയുക. നിങ്ങള്‍ കരാര്‍ ചെയ്താല്‍ പൂ൪ത്തീകരിക്കുക. നിങ്ങള്‍ വിശ്വസിച്ചേല്‍പ്പിക്കപ്പെട്ടാല്‍ അമാനത്ത് നി൪വ്വഹിക്കുക. നിങ്ങള്‍ നിങ്ങളുടെ ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കുക. നിങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തുക. നിങ്ങളുടെ കൈകളെ (തെറ്റുകളില്‍ നിന്ന്) തടുക്കുക. (മുസ്നദു അഹ്മദ് – സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ – അല്‍ബാനി ഹസനുന്‍ ലിഗയ്’രിഹീ എന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَنْ أَصْبَحَ مِنْكُمُ الْيَوْمَ صَائِمًا ‏”‏ ‏.‏ قَالَ أَبُو بَكْرٍ أَنَا ‏.‏ قَالَ ‏”‏ فَمَنْ تَبِعَ مِنْكُمُ الْيَوْمَ جَنَازَةً ‏”‏ ‏.‏ قَالَ أَبُو بَكْرٍ أَنَا ‏.‏ قَالَ ‏”‏ فَمَنْ أَطْعَمَ مِنْكُمُ الْيَوْمَ مِسْكِينًا ‏”‏ ‏.‏ قَالَ أَبُو بَكْرٍ أَنَا ‏.‏ قَالَ ‏”‏ فَمَنْ عَادَ مِنْكُمُ الْيَوْمَ مَرِيضًا ‏”‏ ‏.‏ قَالَ أَبُو بَكْرٍ أَنَا ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَا اجْتَمَعْنَ فِي امْرِئٍ إِلاَّ دَخَلَ الْجَنَّةَ ‏”‏ ‏.‏

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ ചോദിച്ചു: ”ആരുണ്ട് ഇന്നത്തെ പ്രഭാതത്തില്‍ നോമ്പുകാരനായി?’ അബൂബക്കര്‍(റ) പറഞ്ഞു: ‘ഞാനുണ്ട്.’ നബി ﷺ ചോദിച്ചു: ‘ആരുണ്ട് ഇന്ന് നിങ്ങളില്‍ ജനാസയെ അനുഗമിച്ചവന്‍?’ അബൂബക്കര്‍(റ) പറഞ്ഞു: ‘ഞാനുണ്ട്.’ നബി ﷺ ചോദിച്ചു: ‘ആരുണ്ട് ഈ ദിനം നിങ്ങളില്‍ പാവപ്പെട്ടവന് ഭക്ഷണം നല്‍കിയവന്‍?’ അബൂബക്കര്‍(റ) പറഞ്ഞു: ‘ഞാനുണ്ട്.’ നബി ﷺ ചോദിച്ചു: ‘ആരുണ്ട് ഇന്ന് നിങ്ങളില്‍ രോഗിയെ സന്ദര്‍ശിച്ചവനായിട്ട്?’ അബൂബക്കര്‍(റ) പറഞ്ഞു: ‘ഞാനുണ്ട്.’ നബി ﷺ പറഞ്ഞു: ‘ആരിലാണോ ഈ കാര്യങ്ങള്‍ ഒരുമിക്കുന്നത്, അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കുകയില്ല” (മുസ്‌ലിം: 1028)

أَفَمَن يَعْلَمُ أَنَّمَآ أُنزِلَ إِلَيْكَ مِن رَّبِّكَ ٱلْحَقُّ كَمَنْ هُوَ أَعْمَىٰٓ ۚ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَٰبِ ‎﴿١٩﴾‏ ٱلَّذِينَ يُوفُونَ بِعَهْدِ ٱللَّهِ وَلَا يَنقُضُونَ ٱلْمِيثَٰقَ ‎﴿٢٠﴾‏ وَٱلَّذِينَ يَصِلُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيَخْشَوْنَ رَبَّهُمْ وَيَخَافُونَ سُوٓءَ ٱلْحِسَابِ ‎﴿٢١﴾‏ وَٱلَّذِينَ صَبَرُوا۟ ٱبْتِغَآءَ وَجْهِ رَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَنفَقُوا۟ مِمَّا رَزَقْنَٰهُمْ سِرًّا وَعَلَانِيَةً وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ أُو۟لَٰٓئِكَ لَهُمْ عُقْبَى ٱلدَّارِ ‎﴿٢٢﴾‏ جَنَّٰتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّٰتِهِمْ ۖ وَٱلْمَلَٰٓئِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ ‎﴿٢٣﴾‏ سَلَٰمٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى ٱلدَّارِ ‎﴿٢٤﴾

അപ്പോള്‍ നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാണെന്ന് മനസ്സിലാക്കുന്ന ഒരാള്‍ അന്ധനായിക്കഴിയുന്ന ഒരാളെപ്പോലെയാണോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ. അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും കരാര്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചത് (ബന്ധങ്ങള്‍) കൂട്ടിയിണക്കുകയും, തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവര്‍.  തങ്ങളുടെ രക്ഷിതാവിന്‍റെ പ്രീതി ആഗ്രഹിച്ച് കൊണ്ട് ക്ഷമ കൈക്കൊള്ളുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിന്‍മയെ നന്‍മ കൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്‍റെ പര്യവസാനം.  അതായത്‌, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും, ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്‌. മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട് പറയും:  നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം! അപ്പോള്‍ ലോകത്തിന്‍റെ പര്യവസാനം എത്ര നല്ലത്‌! (ഖുർആൻ :3/19-24)

قَدْ أَفْلَحَ ٱلْمُؤْمِنُونَ ‎﴿١﴾‏ ٱلَّذِينَ هُمْ فِى صَلَاتِهِمْ خَٰشِعُونَ ‎﴿٢﴾‏ وَٱلَّذِينَ هُمْ عَنِ ٱللَّغْوِ مُعْرِضُونَ ‎﴿٣﴾‏ وَٱلَّذِينَ هُمْ لِلزَّكَوٰةِ فَٰعِلُونَ ‎﴿٤﴾‏ وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ ‎﴿٥﴾‏ إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ‎﴿٦﴾‏ فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ ‎﴿٧﴾‏ وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ ‎﴿٨﴾‏ وَٱلَّذِينَ هُمْ عَلَىٰ صَلَوَٰتِهِمْ يُحَافِظُونَ ‎﴿٩﴾‏ أُو۟لَٰٓئِكَ هُمُ ٱلْوَٰرِثُونَ ‎﴿١٠﴾‏ ٱلَّذِينَ يَرِثُونَ ٱلْفِرْدَوْسَ هُمْ فِيهَا خَٰلِدُونَ ‎﴿١١﴾‏

സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്കാരത്തില്‍ ഭക്തിയുള്ളവരായ, അനാവശ്യകാര്യത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരുമായ,  സകാത്ത് നിര്‍വഹിക്കുന്നവരുമായ.  തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍. തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍.  തങ്ങളുടെ അനാമത്തുകളും കരാറുകളും പാലിക്കുന്നവരും,  തങ്ങളുടെ നമസ്കാരങ്ങള്‍ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമത്രെ (ആ വിശ്വാസികള്‍.) അവര്‍ തന്നെയാകുന്നു അനന്തരാവകാശികള്‍. അതായത് ഉന്നതമായ സ്വര്‍ഗം അനന്തരാവകാശമായി നേടുന്നവര്‍. അവരതില്‍ നിത്യവാസികളായിരിക്കും.  (ഖുർആൻ :23/1-11)

ٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَآئِمُونَ ‎﴿٢٣﴾‏ وَٱلَّذِينَ فِىٓ أَمْوَٰلِهِمْ حَقٌّ مَّعْلُومٌ ‎﴿٢٤﴾‏ لِّلسَّآئِلِ وَٱلْمَحْرُومِ ‎﴿٢٥﴾‏ وَٱلَّذِينَ يُصَدِّقُونَ بِيَوْمِ ٱلدِّينِ ‎﴿٢٦﴾‏ وَٱلَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ ‎﴿٢٧﴾‏ إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ ‎﴿٢٨﴾‏ وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ ‎﴿٢٩﴾‏ إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ‎﴿٣٠﴾‏ فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ ‎﴿٣١﴾‏ وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ ‎﴿٣٢﴾‏ وَٱلَّذِينَ هُم بِشَهَٰدَٰتِهِمْ قَآئِمُونَ ‎﴿٣٣﴾‏ وَٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ ‎﴿٣٤﴾‏ أُو۟لَٰٓئِكَ فِى جَنَّٰتٍ مُّكْرَمُونَ ‎﴿٣٥﴾

അതായത് തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍  തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശം നല്‍കുന്നവരും, ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും പ്രതിഫലദിനത്തില്‍ വിശ്വസിക്കുന്നവരും, തങ്ങളുടെ രക്ഷിതാവിന്‍റെ ശിക്ഷയെപറ്റി ഭയമുള്ളവരുമൊഴികെ.  തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്‍റെ ശിക്ഷ (വരികയില്ലെന്ന്‌) സമാധാനപ്പെടാന്‍ പറ്റാത്തതാകുന്നു. തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ)  തങ്ങളുടെ ഭാര്യമാരുടെയോ, വലം കൈകള്‍ ഉടമപ്പെടുത്തിയവരുടെയോ കാര്യത്തിലൊഴികെ. തീര്‍ച്ചയായും അവര്‍ ആക്ഷേപമുക്തരാകുന്നു. എന്നാല്‍ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അതിരുകവിയുന്നവര്‍.  തങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും,  തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും, തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ).  അത്തരക്കാര്‍ സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു.  (ഖുർആൻ :70/23-35)

സ്വർഗം ലഭിക്കുവാൻ ചൊല്ലേണ്ടത്

1. സാക്ഷ്യ വചനങ്ങൾ ചൊല്ലുക

أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّ عِيسَى عَبْدُ اللَّهِ وَابْنُ أَمَتِهِ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ وَأَنَّ الْجَنَّةَ حَقٌّ وَأَنَّ النَّارَ حَقٌّ

അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു വ അന്ന മുഹമ്മദൻ അബ്ദുഹു വ റസൂലുഹു വ അന്ന ഈസാ അബ്ദുല്ലാഹി വബ്നു അമതിഹീ വ കലിമത്തുഹു അല്‍ഖാഹാ ഇലാ മ൪യമ വ റൂഹും മിന്‍ഹു വ അന്നല്‍ ജന്നത്ത ഹഖുന്‍ വ അന്ന ന്നാറ ഹഖുന്‍

അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനില്ലെന്നും അവന്‍ ഏകനാണെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും തീ൪ച്ചയായും മുഹമ്മദ് അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും തീ൪ച്ചയായും ഈസാ അല്ലാഹുവിന്റെ ദാസനും അവന്റെ ദാസിയുടെ പുത്രനും മ൪യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കല്‍ നിന്നുള്ള ഒരു ആത്മാവുമാണെന്നും സ്വ൪ഗ്ഗം സത്യമാണെന്നും നരകം സത്യമാണെന്നും ഞാന്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു.

ഇതിനുള്ള തെളിവ് കാണുക:

عَنْ عُبَادَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ قَالَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّ عِيسَى عَبْدُ اللَّهِ وَابْنُ أَمَتِهِ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ وَأَنَّ الْجَنَّةَ حَقٌّ وَأَنَّ النَّارَ حَقٌّ أَدْخَلَهُ اللَّهُ مِنْ أَىِّ أَبْوَابِ الْجَنَّةِ الثَّمَانِيَةِ شَاءَ ‏”‏ ‏.‏

ഉബാദ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനില്ലെന്നും അവന്‍ ഏകനാണെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും തീ൪ച്ചയായും മുഹമ്മദ് അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും തീ൪ച്ചയായും ഈസാ അല്ലാഹുവിന്റെ ദാസനും അവന്റെ ദാസിയുടെ പുത്രനും മ൪യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കല്‍ നിന്നുള്ള ഒരു ആത്മാവുമാണെന്നും സ്വ൪ഗ്ഗം സത്യമാണെന്നും നരകം സത്യമാണെന്നും ഞാന്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു” എന്ന് ആരെങ്കിലും പറഞ്ഞാല്‍ സ്വ൪ഗ്ഗത്തിന്റെ എട്ട് കവാടങ്ങളില്‍ താന്‍ ഉദ്ദേശിക്കുന്നതിലൂടെ അല്ലാഹു അവനെ സ്വ൪ഗ്ഗത്തില്‍ പ്രവേശിപ്പിക്കും.(മുസ്ലിം:28)

2. അവസാനമായി ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലൽ

عَنْ أَبِي، سَعِيدٍ الْخُدْرِيِّ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لَقِّنُوا مَوْتَاكُمْ لاَ إِلَهَ إِلاَّ اللَّهُ

അബൂസഈദില്‍ ഖുദ്രിയ്യില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിൽ മരണാസന്നരായവർക്ക് നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലിക്കൊടുക്കുക…{മുസ്‌ലിം: 916}

عَنْ مُعَاذِ بْنِ جَبَلٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَنْ كَانَ آخِرُ كَلاَمِهِ لاَ إِلَهَ إِلاَّ اللَّهُ دَخَلَ الْجَنَّةَ

മുആദ് ബ്നു ജബൽ(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:….ഒരാളുടെ അവസാന വാചകം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നാണെങ്കില്‍ എന്നെങ്കിലും ഒരിക്കല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും ……. (അബൂദാവൂദ്:3116- സ്വഹീഹ് അല്‍ബാനി)

عَنْ أَبِي ذَرٍّـ رضى الله عنه ـ  قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ ‏”‏ مَا مِنْ عَبْدٍ قَالَ لاَ إِلَهَ إِلاَّ اللَّهُ‏.‏ ثُمَّ مَاتَ عَلَى ذَلِكَ، إِلاَّ دَخَلَ الْجَنَّةَ ‏”‏‏.‏ قُلْتُ وَإِنْ زَنَى وَإِنْ سَرَقَ قَالَ ‏”‏ وَإِنْ زَنَى وَإِنْ سَرَقَ ‏”‏‏.‏ قُلْتُ وَإِنْ زَنَى وَإِنْ سَرَقَ قَالَ ‏”‏ وَإِنْ زَنَى وَإِنْ سَرَقَ ‏”‏‏.‏ قُلْتُ وَإِنْ زَنَى وَإِنْ سَرَقَ قَالَ ‏”‏ وَإِنْ زَنَى وَإِنْ سَرَقَ عَلَى رَغْمِ أَنْفِ أَبِي ذَرٍّ ‏”‏‏.

അബൂദർറ് അൽ ഗിഫാരിയിൽ(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: ഏതൊരു ദാസനാണോ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറയുകയും പിന്നീട് അതിൽ മരിക്കുകയും ചെയ്യുന്നത്  അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകതന്നെ ചെയ്യും. ഞാൻ ചോദിച്ചു: അവൻ വ്യഭിചരിക്കുകയും മോഷണം നടത്തുകയും ചെയ്താലും (സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ?). നബി ﷺ പറഞ്ഞു:അവൻ വ്യഭിചരിക്കുകയും മോഷണം നടത്തുകയും ചെയ്താലും. (വീണ്ടും) ഞാൻ ചോദിച്ചു: അവൻ വ്യഭിചരിക്കുകയും മോഷണം നടത്തുകയും ചെയ്താലും (സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ?). നബി ﷺ പറഞ്ഞു:അവൻ വ്യഭിചരിക്കുകയും മോഷണം നടത്തുകയും ചെയ്താലും. (വീണ്ടും) ഞാൻ ചോദിച്ചു: അവൻ വ്യഭിചരിക്കുകയും മോഷണം നടത്തുകയും ചെയ്താലും (സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ?). നബി ﷺ പറഞ്ഞു:അവൻ വ്യഭിചരിക്കുകയും മോഷണം നടത്തുകയും ചെയ്താലും. അബൂദർറിന് എത്ര നീരസമാണെങ്കിലും ശരി. (ബുഖാരി:5827)

3. സയ്യിദുല്‍ ഇസ്തിഗ്ഫാര്‍

ഇസ്തിഗ്ഫാറിന്റെ നേതാവായി നബി ﷺ പഠിപ്പിച്ചിട്ടുള്ള പ്രാര്‍ത്ഥനയാണ് സയ്യിദുല്‍ ഇസ്തിഗ്ഫാര്‍. ‘പാപമോചന പ്രാര്‍ത്ഥനയുടെ നേതാവ് ‘ എന്നാണ് ‘സയ്യിദുല്‍ ഇസ്തിഗ്ഫാര്‍’ എന്നതിന്റെ സാരം.

عَنْ بُشَيْرِ بْنِ كَعْبٍ الْعَدَوِيِّ، قَالَ حَدَّثَنِي شَدَّادُ بْنُ أَوْسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم ‏”‏ سَيِّدُ الاِسْتِغْفَارِ أَنْ تَقُولَ

ശദ്ദാദുബ്‌നു ഔസ്(റ) നിവേദനം; നബി ﷺ പറഞ്ഞു: ”സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ എന്നാല്‍ നീ ഇപ്രകാരം പറയലാണ്:

اللَّهُمَّ أَنْتَ رَبِّي ، لا إِلَه إِلاَّ أَنْتَ خَلَقْتَني وأَنَا عَبْدُكَ ، وأَنَا على عهْدِكَ ووعْدِكَ ما اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ ما صنَعْتُ ، أَبوءُ لَكَ بِنِعْمتِكَ علَيَ ، وأَبُوءُ بذَنْبي فَاغْفِرْ لي ، فَإِنَّهُ لا يغْفِرُ الذُّنُوبِ إِلاَّ أَنْتَ

അല്ലാഹുമ്മ അന്‍ത റബ്ബീ ലാ ഇലാഹ ഇല്ലാ അന്‍ത ഖലക്തനീ, വ അനാ അബ്ദുക, വ അനാ അലാ ഗഹ്ദിക വ വഗ്ദിക മസ്തത്വഗ്തു, അഊദുബിക മിന്‍ ശര്‍റി മാ-സ്വനഅ്തു, അബൂഉ ലക ബിനിഅ്മതിക അലയ്യ വ അബൂഉ ലക ബി ദന്‍ബീ. ഫ-ഗ്ഫിര്‍ലീ ഫ ഇന്നഹു ലാ യഗ്ഫിറു-ദ്ദുനൂബ ഇല്ലാ അന്‍ത

അല്ലാഹുവെ നീയാണ് എന്റെ രക്ഷിതാവ്, നീയല്ലാതെ ആരാധ്യനില്ല, നീ എന്നെ സൃഷ്ടിച്ചു, ഞാന്‍ നിന്റെ അടിമയാണ്, എന്റെ കഴിവനുസരിച്ച് നിന്നോടുള്ള വാഗ്ദത്വത്തിലും കരാറിലും അധിഷ്ടിതനാണ് ഞാന്‍. ഞാന്‍ ചെയ്തുപോയ എല്ലാ തിന്‍മകളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. നീ എനിക്ക് ചെയ്ത അനുഗ്രഹങ്ങളെയും ഞാന്‍ ചെയ്തു കൂട്ടുന്ന തിന്‍മകളെയും ഞാന്‍ ഏറ്റു സമ്മതിക്കുന്നു. അതുകൊണ്ട് നീ എനിക്ക് പൊറുത്തു തരേണമേ! നിശ്ചയം, നീയല്ലാതെ പാപങ്ങള്‍ വളരെയധികം പൊറുക്കുന്നവനില്ല.

നബി ﷺ തുടർന്ന്  പറയുന്നു:

وَمَنْ قَالَهَا مِنَ النَّهَارِ مُوقِنًا بِهَا، فَمَاتَ مِنْ يَوْمِهِ قَبْلَ أَنْ يُمْسِيَ، فَهُوَ مِنْ أَهْلِ الْجَنَّةِ، وَمَنْ قَالَهَا مِنَ اللَّيْلِ وَهْوَ مُوقِنٌ بِهَا، فَمَاتَ قَبْلَ أَنْ يُصْبِحَ، فَهْوَ مِنْ أَهْلِ الْجَنَّةِ

‘ആരെങ്കിലും ദൃഢമായ വിശ്വാസത്തോട് കൂടി (അര്‍ത്ഥവും ആശയവും മനസ്സിലാക്കിക്കൊണ്ടും ഇതിനെ സത്യപ്പെടുത്തിയും ഇതില്‍ വിശ്വസിച്ചും ) പകല്‍ സമയത്ത് ഇത് ചൊല്ലുകയും വൈകുന്നേരമാകുന്നതിന്ന് മുമ്പ് മരണപ്പെടുകയും ചെയ്‌താല്‍ അയാള്‍ സ്വര്‍ഗ്ഗവാസികളില്‍ ഉള്‍പ്പെടുന്നതാണ്. ആരെങ്കിലും ദൃഢമായ വിശ്വാസത്തോട് കൂടി രാത്രിയില്‍ ഇത് ചൊല്ലുകയും പ്രഭാതത്തിനു മുമ്പായി മരണപ്പെടുകയും ചെയ്‌താല്‍ അവന്‍ സ്വര്‍ഗാവകാശിയാകുന്നതാണ് (ബുഖാരി:6306)

സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ പതിവാക്കുന്ന സത്യവിശ്വാസി ഏത് സമയത്ത് മരിച്ചാലും സ്വര്‍ഗത്തില്‍ പ്രവേശിക്കും എന്ന് ഈ നബിവചനം സൂചിപ്പിക്കുന്നു.

4. തക്ബീറും തസ്ബീഹും തഹ്‌ലീലും തഹ്മീദും അധകരിപ്പിക്കുക

سُبْحَانَ اللهِ സുബ്ഹാനല്ലാഹ്(അല്ലാഹു പരമ പരിശുദ്ധന്‍)

الْحَمْدُ للهِ അല്‍ഹംദുലില്ലാഹ് (സ്തുതികള്‍ മുഴുവനും അല്ലാഹുവിന് മാത്രം)

لَا إِلَه إِلَّا اللهُ ലാ ഇലാഹ ഇല്ലല്ലാഹ് (യഥാര്‍ഥ ആരാധ്യനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല)

اللهُ أَكْبَرُ അല്ലാഹുഅക്ബര്‍ (അല്ലാഹു ഏറ്റവും വലിയവനാണ്)

عَنِ ابْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:‏ لَقِيتُ إِبْرَاهِيمَ لَيْلَةَ أُسْرِيَ بِي فَقَالَ يَا مُحَمَّدُ أَقْرِئْ أُمَّتَكَ مِنِّي السَّلاَمَ وَأَخْبِرْهُمْ أَنَّ الْجَنَّةَ طَيِّبَةُ التُّرْبَةِ عَذْبَةُ الْمَاءِ وَأَنَّهَا قِيعَانٌ وَأَنَّ غِرَاسَهَا سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ

അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ഇസ്‌റാഇന്റെ രാവില്‍ ഞാന്‍ ഇബ്‌റാഹീമിനെ(അ) കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘മുഹമ്മദ്, താങ്കളുടെ സമുദായത്തോട് എന്റെ സലാം പറയുക. അവരോട് പറഞ്ഞേക്കുക. നിശ്ചയം സ്വര്‍ഗം നല്ല മണ്ണാണ്, സ്വഛമായ വെള്ളമാണ്. നിശ്ചയം അത് വിശാലമാണ്, അതിലെ കൃഷിയാകട്ടെ ‘സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാ ഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍ എന്നിവയാണ്.’ (തുര്‍മുദി: 3462 – സില്‍സിലത്തുസ്സ്വഹീഹ: 105)

عن عبد الله بن شداد: أنَّ نفرًا من بني عُذْرَة ثلاثةً أتوا النبيَّ صلى الله عليه وسلم فأسلموا قال: فقال النبي صلى الله عليه وسلم: “من يكفينيهم” قال طلحةُ: أنا، قال: فكانوا عند طلحة فبعث النبي صلى الله عليه وسلم بعثاً فخرج فيه أحدُهم فاستشهدَ، قال: ثم بَعَثَ بعثاً آخر، فخرج فيهم آخر فاستشهد، قال: ثم مات الثالثُ على فراشه، قال طلحة: فرأيت هؤلاء الثلاثة الذين كانوا عندي في الجنة، فرأيت الميت على فراشه أمامهم، ورأيت الذي استُشهد أخيرًا يليه، ورأيت الذي استُشهد أولَهم آخرَهم، قال: فدخلني من ذلك، قال: فأتيت النبي صلى الله عليه وسلم فذكرت ذلك له، قال: فقال رسول الله صلى الله عليه وسلم: “ما أنكرتَ من ذلك، ليس أحدٌ أفضل عند الله من مؤمن يُعمّرُ في الإسلام يَكثُر تكبيرُه وتسبيحُه وتهليله وتحميده”

 

അബ്ദില്ലാഹിബ്നു ശദ്ദാദ് (റ) വിൽ നിന്ന് നിവേദനം: ബനൂഉദ്റ ഗോത്രത്തിലെ മൂന്ന് പേർ നബി ﷺ യുടെ അടുക്കൽ വരികയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. നബി ﷺ പറഞ്ഞു: എനിക്ക് വേണ്ടി ഇവരുടെ കാര്യം നോക്കുവാൻ ആരാണുള്ളത്? ത്വൽഹ പറഞ്ഞു:ഞാൻ. അബ്ദില്ല പറയുന്നു: അങ്ങനെ അവർ ത്വൽഹയുടെ അടുക്കൽ ആയിരുന്നു. അപ്പോൾ നബി ﷺ ഒരു സംഘത്തെ (ജിഹാദിന്) നിയോഗിച്ചു. ആ സംഘത്തിൽ അവരിൽ ഒരാൾ പുറപ്പെടുകയും അയാൾ രക്തസാക്ഷി ആകുകയുമുണ്ടായി. പിന്നീട് നബി ﷺ മറ്റൊരു സംഘത്തെ (ജിഹാദിന്) നിയോഗിച്ചു. അവരോടൊപ്പം (മൂന്ന് പേരിൽ) മറ്റൊരാൾ പുറപ്പെട്ടു. അയാളും രക്തസാക്ഷിയായി. അബ്ദില്ല പറയുന്നു: മൂന്നാമൻ തന്റെ വിരിപ്പിൽ കിടന്നാണ് മരണപ്പെട്ടത്. ത്വൽഹ പറയുന്നു: എന്റെ അടുക്കലുണ്ടായിരുന്ന ഈ മൂന്ന് പേരെയും അവർ സ്വർഗത്തിലുള്ളതായി ഞാൻ സ്വപ്നം കണ്ടു. അവരിൽ തന്റെ കട്ടിലിൽ കിടന്ന് മരണപ്പെട്ടയാളെ (മൂന്നിൽ) ഒന്നാമനായി ഞാൻ കണ്ടു. രണ്ടാമത് രക്തസാക്ഷിയായ ആളെ ഇയാളെ (മരണപ്പെട്ടയാളെ) തുടർന്നും ഞാൻ കണ്ടു. അവരിൽ ആദ്യം രക്തസാക്ഷിയായ വ്യക്തി (മൂന്നിൽ) അവസാനത്തെ ആളായി ഞാൻ കണ്ടു. അത് എന്നിൽ ഒരു വല്ലായ്മ ഉളവാക്കി. ത്വൽഹ തുടരുന്നു: ഞാൻ നബി ﷺ യുടെ അടുക്കൽ ചെന്ന് കാര്യം ഉണർത്തി. അപ്പോൾ നബി ﷺ പറഞ്ഞു: താങ്കൾ അതിൽ ഏതാണ് നിഷേധിക്കുന്നത്, ഇസ്ലാമിൽ ആയുസ് നൽകപ്പെടുകയും തക്ബീറും തസ്ബീഹും തഹ്‌ലീലും തഹ്മീദും അധകരിപ്പിക്കുകയും ചെയ്ത വിശ്വാസിയേക്കാൾ അല്ലാഹുവിന്റെ അടുക്കൽ ഉൽകൃഷ്ടനായ ഒരാളും ഇല്ല. മുസ്നദ് അഹ്മദ് – (സ്വഹീഹ് അൽബാനി)

5. ഫർള് നമസ്കാര ശേഷം തസ്ബീഹും, തഹ്മീദും, തക്ബീറും ചൊല്ലുക
6. ഉറങ്ങാൻ നേരും തസ്ബീഹും, തഹ്മീദും, തക്ബീറും ചൊല്ലുക

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ خَصْلَتَانِ أَوْ خَلَّتَانِ لاَ يُحَافِظُ عَلَيْهِمَا عَبْدٌ مُسْلِمٌ إِلاَّ دَخَلَ الْجَنَّةَ هُمَا يَسِيرٌ وَمَنْ يَعْمَلُ بِهِمَا قَلِيلٌ يُسَبِّحُ فِي دُبُرِ كُلِّ صَلاَةٍ عَشْرًا وَيَحْمَدُ عَشْرًا وَيُكَبِّرُ عَشْرًا فَذَلِكَ خَمْسُونَ وَمِائَةٌ بِاللِّسَانِ وَأَلْفٌ وَخَمْسُمِائَةٍ فِي الْمِيزَانِ وَيُكَبِّرُ أَرْبَعًا وَثَلاَثِينَ إِذَا أَخَذَ مَضْجَعَهُ وَيَحْمَدُ ثَلاَثًا وَثَلاَثِينَ وَيُسَبِّحُ ثَلاَثًا وَثَلاَثِينَ فَذَلِكَ مِائَةٌ بِاللِّسَانِ وَأَلْفٌ فِي الْمِيزَانِ ‏”‏ ‏.‏ فَلَقَدْ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم يَعْقِدُهَا بِيَدِهِ قَالُوا يَا رَسُولَ اللَّهِ كَيْفَ هُمَا يَسِيرٌ وَمَنْ يَعْمَلُ بِهِمَا قَلِيلٌ قَالَ ‏”‏ يَأْتِي أَحَدَكُمْ – يَعْنِي الشَّيْطَانَ – فِي مَنَامِهِ فَيُنَوِّمُهُ قَبْلَ أَنْ يَقُولَهُ وَيَأْتِيهِ فِي صَلاَتِهِ فَيُذَكِّرُهُ حَاجَةً قَبْلَ أَنْ يَقُولَهَا ‏”‏ ‏.‏

അബ്ദുല്ലാഹിബ്‌നു അംറ്(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ട് കാര്യങ്ങളുണ്ട്, അല്ലെങ്കില്‍ രണ്ട് പ്രത്യേകതകള്‍. ആ രണ്ട് കാര്യങ്ങളും ശ്രദ്ധിച്ചുപോരുന്ന മുസ്‌ലിമിന് സ്വര്‍ഗമുണ്ട്. അത് വളരെ എളുപ്പമാണ്. പക്ഷേ, അത് നിര്‍വഹിക്കുന്നവര്‍ കുറവുമാണ്. ഓരോ നമസ്‌കാരശേഷവും ‘സുബ്ഹാനല്ലാഹ്’ എന്ന് പത്തു തവണ പറയുക. ‘അല്‍ഹംദുലില്ലാഹ്’ എന്നു പത്ത് തവണ പറയുക. ‘അല്ലാഹു അക്ബര്‍’ എന്നു പത്ത് തവണ പറയുക. അപ്പോള്‍ നാവുകൊണ്ട് 150 ആകും. പിന്നെ അവന്‍ കിടക്കുമ്പോള്‍ ‘സുബ്ഹാനല്ലാഹ്’ 33ഉം, ‘അല്‍ഹംദുലില്ലാഹ്’ 33ഉം, ‘അല്ലാഹു അക്ബര്‍’ 34ഉം തവണ പറയുമ്പോള്‍ എണ്ണത്തില്‍ 100ഉം പ്രതിഫലത്തില്‍ 1000വും എന്ന് വലതുകൈ കൊണ്ട് എണ്ണിക്കാണിച്ചു. സ്വഹാബത്ത് ചോദിച്ചു: ‘പ്രവാചകരേ, ചെയ്യാന്‍ എളുപ്പമായിട്ടും അത് ചെയ്യുന്നവര്‍ കുറവായിരിക്കുമെന്ന് താങ്കള്‍ പറയാന്‍ കാരണമെന്താണ്?’ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ ഉറങ്ങുന്ന സമയത്ത് പിശാച് നിങ്ങളുടെ അടുത്ത് വരും. നിങ്ങളോടവന്‍ വേഗത്തില്‍ ഉറങ്ങിക്കോ എന്ന് പറയും. അങ്ങനെ നിങ്ങളത് ചൊല്ലാതെ ഉറങ്ങും. നിങ്ങള്‍ നമസ്‌കരിച്ചു കഴിഞ്ഞാല്‍ പിശാച് നിങ്ങളുടെ അടുത്തു വരും. ആവശ്യങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തും. അങ്ങനെ അത് ചൊല്ലാതെ നിങ്ങള്‍ എഴുന്നേറ്റുപോകും. (അബൂദാവൂദ്: 5065).

7. സുബ്ഹാനല്ലാഹില്‍ അളീം വബിഹംദിഹി ചൊല്ലുക

سُبْحَانَ اللهِ الْعَظِيم وَبِحَمْدِهِ

സുബ്ഹാനല്ലാഹില്‍ അളീം വബിഹംദിഹി

സര്‍വ്വ മഹത്വമുള്ളവനായ അല്ലാഹു എത്ര പരിശുദ്ധന്‍. അവനെ സ്തുതിക്കുന്നതോടൊപ്പം (അവനെ ഞാന്‍ പരിശുദ്ധപ്പെടുത്തുന്നു)

عَنْ جَابِرٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ مَنْ قَالَ سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ غُرِسَتْ لَهُ نَخْلَةٌ فِي الْجَنَّةِ

ജാബിർ(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ആരെങ്കിലും ‘സുബ്ഹാനല്ലാഹില്‍ അളീം വബിഹംദിഹി’ എന്ന് ചൊല്ലിയാല്‍ അവന് സ്വര്‍ഗത്തില്‍ ഒരു ഈത്തപ്പന നടപ്പെടുന്നതാണ്. (തിര്‍മിദി – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

8. ഹൗക്വല ചൊല്ലുക

لَا حَوٍلَ وَلَا قُوَّةَ إِلَّا باللهِ

ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്

അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല

قال رسول الله صلى الله عليه وسلم : يا عبد الله بن قيس ألا أدلك على كلمة هي كنز من كنوز الجنة ؟ لا حول ولا قوة إلا بالله

നബി ﷺ പറഞ്ഞു: അല്ലയോ അബ്ദുല്ലാഹിബ്നു ഖൈസ്, സ്വര്‍ഗ്ഗത്തിലെ നിധികളില്‍ ഒരു നിധിയായ ഒരു വാക്ക് ഞാന്‍ നിനക്ക് പറഞ്ഞു തരട്ടെയോ ? ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് (ബുഖാരി)

9. വുദൂഇന് ശേഷമുള്ള പ്രാ൪ത്ഥന ചൊല്ലുക

നമസ്‌കാരത്തിന്റെ നിബന്ധനകളില്‍ പെട്ടതാണ് വുദൂഅ് (അംഗശുദ്ധിവരുത്തല്‍) ചെയ്യുക എന്നത്. ഓരോ വുദൂഇന് ശേഷവും നബി ﷺ പഠിപ്പിച്ച പ്രാര്‍ഥന ചൊല്ലിയാല്‍ സ്വര്‍ഗത്തിന്റെ എട്ട് കവാടങ്ങളില്‍ അവനുദ്ദേശിക്കുന്നതിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന് നബി ﷺ അറിയിച്ചിട്ടുണ്ട്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: مَا مِنْكُمْ مِنْ أَحَدٍ يَتَوَضَّأُ فَيُحْسِنُ الْوُضُوءَ ثُمَّ يَقُولُ حِينَ يَفْرُغُ مِنْ وُضُوئِهِ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ إِلاَّ فُتِحَتْ لَهُ أَبْوَابُ الْجَنَّةِ الثَّمَانِيَةُ يَدْخُلُ مِنْ أَيِّهَا شَاءَ

നബി ﷺ പറഞ്ഞു: ”നിങ്ങളില്‍ ഒരാള്‍ വുദൂഅ് ചെയ്യുന്നു. വുദൂഇനെ നന്നാക്കുന്നു. വുദൂഇല്‍നിന്ന് വിരമിച്ചശേഷം ‘അല്ലാഹു അല്ലാതെ യഥാര്‍ഥ ആരാധ്യനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനും യാതൊരു പങ്കുകാരുമില്ലാത്തവനുമാണ്. നിശ്ചയം, മുഹമ്മദ് നബി ﷺ അവന്റെ ദൂതനും ദാസനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു’ എന്ന് പറഞ്ഞാല്‍ അയാള്‍ക്ക് സ്വര്‍ഗത്തിന്റെ എട്ട് കവാടങ്ങളും തുറക്കപ്പെടും. താന്‍ ഉദ്ദേശിക്കുന്ന കവാടത്തിലൂടെ അയാള്‍ക്ക് പ്രവേശിക്കാവുന്നതാണ്” (അബൂദാവൂദ്: 169).

أَشْهَدُ أَنْ لاََ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ

അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു വ അശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വറസൂലുഹു

യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. നിശ്ചയം, മുഹമ്മദ് ﷺ അല്ലാഹുവിന്റെ ദൂതനും അടിമയുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.

ഇമാം തി൪മിദിയുടെ റിപ്പോ൪ട്ടില്‍ ഈ പ്രാ൪ത്ഥന കൂടി വന്നിട്ടുണ്ട്.

اَللّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ

അല്ലാഹുമ്മ ജ്അല്‍നീ മിനത്തവ്വാബീന, വജ്അല്‍നീ മിനല്‍ മുതത്വഹ്ഹിരീന്‍

അല്ലാഹുവേ, നീ എന്നെ ധാരളമായി പശ്ചാത്തപിക്കുന്നവരിലും, അഴുക്കില്‍നിന്നും പാപത്തില്‍നിന്നും മുക്തരാകുന്നവരിലും ഉള്‍പ്പെടുത്തേണമേ.

10. പന്ത്രണ്ട് കൊല്ലം ബാങ്ക് കൊടുക്കുക

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَالَ: مَنْ أَذَّنَ ثِنْتَىْ عَشْرَةَ سَنَةً وَجَبَتْ لَهُ الْجَنَّةُ وَكُتِبَ لَهُ بِتَأْذِينِهِ فِي كُلِّ يَوْمٍ سِتُّونَ حَسَنَةً وَلِكُلِّ إِقَامَةٍ ثَلاَثُونَ حَسَنَةً

ഇബ്നു ഉമർ(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും 12 കൊല്ലം ബാങ്ക് കൊടുത്താല്‍ അവന് സ്വ൪ഗ്ഗം അനിവാര്യമായി. ഓരോ ദിവസവും അവന്‍ ബാങ്ക് വിളിക്കുന്നത് കാരണത്താല്‍ അവന് അറുപത് പുണ്യങ്ങള്‍ എഴുതപ്പെടും ഓരോ ഇഖാമത്തിനും മുപ്പത് പുണ്യങ്ങളും എഴുതപ്പെടും.(സുനനുഇബ്നിമാജ :1/226 – സ്വില്‍സ്വിലത്തുല്‍ അഹാദീസു സ്വഹീഹ:42)

11. ബാങ്കുവിളി കേള്‍ക്കുമ്പോള്‍ ഏറ്റുപറയല്‍

ഓരോ നമസ്‌കാരത്തിനും മുഅദ്ദിന്‍ (ബാങ്ക് വിളിക്കുന്നയാള്‍) ബാങ്ക് വിളിക്കുമ്പോള്‍ അതിന് വിശ്വാസികള്‍ ജവാബ് (ഉത്തരം) നല്‍കലും ശേഷം നബി ﷺ യുടെ മേല്‍ സ്വലാത്ത് ചൊല്ലലും പ്രാര്‍ഥിക്കലുമൊക്കെ വലിയ പുണ്യകര്‍മമായി നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.

عَنْ  عُمَرَ بْنِ الْخَطَّابِ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِذَا قَالَ الْمُؤَذِّنُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ ‏.‏ فَقَالَ أَحَدُكُمُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ ‏.‏ ثُمَّ قَالَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ ‏.‏ قَالَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ ثُمَّ قَالَ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ ‏.‏ قَالَ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ ‏.‏ ثُمَّ قَالَ حَىَّ عَلَى الصَّلاَةِ ‏.‏ قَالَ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ ‏.‏ ثُمَّ قَالَ حَىَّ عَلَى الْفَلاَحِ ‏.‏ قَالَ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ ‏.‏ ثُمَّ قَالَ اللَّهُ أَكْبَرُ اللَّهُ أَكْبَرُ ‏.‏ قَالَ اللَّهُ أَكْبَرُ اللَّهُ أَكْبَرُ ‏.‏ ثُمَّ قَالَ لاَ إِلَهَ إِلاَّ اللَّهُ ‏.‏ قَالَ لاَ إِلَهَ إِلاَّ اللَّهُ ‏.‏ مِنْ قَلْبِهِ دَخَلَ الْجَنَّةَ ‏”‏ ‏.‏

ഉമറുബ്‌നുല്‍ ഖത്വാബ്(റ) നിവേദനം; നബി ﷺ പറഞ്ഞു: ”മുഅദ്ദിന്‍ (ബാങ്ക് വിളിക്കുന്നയാള്‍) അല്ലാഹു ‘അക്ബര്‍, അല്ലാഹു അക്ബര്‍’ എന്ന് പറയുമ്പോള്‍ നിങ്ങളിലൊരാള്‍ ‘അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍’ എന്ന് പറയുകയും; പിന്നീട് മുഅദ്ദിന്‍ ‘അശ്ഹദുഅദു അന്‍ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുമ്പോള്‍ ‘അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുകയും; പിന്നീട് മുഅദ്ദിന്‍ ‘അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്’ എന്ന് പറയുമ്പോള്‍ ‘അശ്ഹദുഅന്ന മുഹമ്മദന്‍ റസൂലുല്ലാഹ്’ എന്ന് പറയുകയും; പിന്നീട് മുഅദ്ദിന്‍ ‘ഹയ്യ അലസ്സ്വലാത്ത്’ എന്ന് പറയുമ്പോള്‍ ‘ലാ ഹൗല വലാ ക്വുവ്വത ഇല്ലാബില്ലാഹ്’ എന്നുപറയുകയും; ‘ഹയ്യ അലല്‍ ഫലാഹ്’ എന്ന് പറയുമ്പോഴും ‘ലാ ഹൗല വലാ ക്വുവ്വത ഇല്ലാബില്ലാഹ്’ എന്ന് പറയുകയും; പിന്നീട് മുഅദ്ദിന്‍ ‘അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍’ എന്ന് പറയുമ്പോള്‍ ‘അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍’ എന്ന് പറയുകയും; പിന്നീട് മുഅദ്ദിന്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുമ്പോള്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് മനസ്സില്‍തട്ടി പറയുകയും ചെയ്താല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു” (മുസ്‌ലിം: 385).

12. അല്ലാഹുവിനോട് സ്വർഗം ചോദിക്കുക

اَللهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارِ

അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ ജന്നത്ത വഅഊദുബിക മിനന്നാര്‍

അല്ലാഹുവേ, നിന്നോട് ഞാന്‍ സ്വര്‍ഗം ചോദിക്കുകയും നരകത്തില്‍ നിന്ന് രക്ഷതേടുകയും ചെയ്യുന്നു

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: مَنْ سَأَلَ اللَّهَ الْجَنَّةَ ثَلاَثَ مَرَّاتٍ قَالَتِ الْجَنَّةُ اللَّهُمَّ أَدْخِلْهُ الْجَنَّةَ ‏.‏ وَمَنِ اسْتَجَارَ مِنَ النَّارِ ثَلاَثَ مَرَّاتٍ قَالَتِ النَّارُ اللَّهُمَّ أَجِرْهُ مِنَ النَّارِ

അനസ് ബ്നു മാലികിൽ(റ) നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവോട് മൂന്നുതവണ സ്വര്‍ഗത്തെ ചോദിച്ചാല്‍, സ്വര്‍ഗം പറയും: ‘അല്ലാഹുവേ നീ അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കണേ’. ആരെങ്കിലും അല്ലാഹുവോട് മൂന്ന്‍ തവണ നരകത്തില്‍ നിന്നും രക്ഷ ചോദിച്ചാല്‍, നരകം പറയും: ‘അല്ലാഹുവേ നീ അവനെ നരകത്തില്‍ നിന്നും സംരക്ഷിക്കണേ. (തിര്‍മിദി :2772 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ഉടമസ്ഥനായ റബ്ബിനോട് അടിമയായ ദാസന്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രാര്‍ഥിച്ചാല്‍ തീര്‍ച്ചയായും അല്ലാഹു ഉത്തരം നല്‍കിയിരിക്കും.

ﻭَﺇِﺫَا ﺳَﺄَﻟَﻚَ ﻋِﺒَﺎﺩِﻯ ﻋَﻨِّﻰ ﻓَﺈِﻧِّﻰ ﻗَﺮِﻳﺐٌ ۖ ﺃُﺟِﻴﺐُ ﺩَﻋْﻮَﺓَ ٱﻟﺪَّاﻉِ ﺇِﺫَا ﺩَﻋَﺎﻥِ ۖ ﻓَﻠْﻴَﺴْﺘَﺠِﻴﺒُﻮا۟ ﻟِﻰ ﻭَﻟْﻴُﺆْﻣِﻨُﻮا۟ ﺑِﻰ ﻟَﻌَﻠَّﻬُﻢْ ﻳَﺮْﺷُﺪُﻭﻥَ

നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌. (ഖു൪ആന്‍ : 2/186)

13. നമസ്കാരത്തില്‍ സലാം വീട്ടുന്നതിന് മുമ്പ് അത്തഹിയാത്തില്‍ ചൊല്ലുക

اللّهُـمَّ إِنِّـي أَسْأَلُـكَ الجَـنَّةَ وأََعوذُ بِـكَ مِـنَ الـنّار

അല്ലാഹുവേ! നിന്നോട് ഞാന്‍ സ്വര്‍ഗം ഇരക്കുകയും; നരകത്തില്‍ നിന്ന് രക്ഷതേടുകയും ചെയ്യുന്നു

അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ ജന്നത്ത വഅഊദുബിക മിനന്നാര്‍

14. രാവിലെയും വൈകുന്നേരവും മൂന്ന് തവണ  ചൊല്ലുക

رَضيـتُ بِاللهِ رَبَّـاً وَبِالإسْلامِ ديـناً وَبِمُحَـمَّدٍ نَبِيّـاً

റളീത്തു ബില്ലാഹി റബ്ബന്‍, വബില്‍ ഇസ്ലാമി ദീനന്‍, വബി മുഹമ്മദിന്‍ നബിയ്യാ

അല്ലാഹുവിനെ (സൃഷ്ടാവും സംരക്ഷകനും അന്നം നല്‍കുന്നവനുമെല്ലാമായ) റബ്ബായും ഇസ്‌ലാമിനെ (ഇഹപര മാര്‍ഗദര്‍ശനമായ) മതമായും മുഹമ്മദ് ﷺ യെ (സന്‍മാര്‍ഗ ജീവിതത്തിന് പിന്‍പറ്റേണ്ട) നബിയായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.

قَالَ رَسُولَ اللَّهِ صلى الله عليه وسلم : من قال إذا أصبح: رضيت بالله رباً، وبالإسلام ديناً، وبمحمد نبياً؛ فأنا الزعيم لآخذن بيده حتى أدخله الجنة

നബി ﷺ പറഞ്ഞു: ആരെങ്കിലും (ദൃഢവിശ്വാസത്തോടെ) എല്ലാ ദിവസവും രാവിലെ ഇത് ചൊല്ലിയാല്‍ തീര്‍ച്ചയായും ഞാന്‍ എന്റെ നേതൃത്വത്തില്‍ അയാളെ കൈ പിടിച്ച് സ്വര്‍ഗത്തിലേക്ക്‌ പ്രവേശിപ്പിക്കുകതന്നെ ചെയ്യുന്നതാണ്‌. (സ്വില്‍സ്വിലത്തു സ്വഹീഹ: 2686)

സ്വർഗം ലഭിക്കുവാൻ ചൊല്ലേണ്ടത്

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنِ النَّبِيِّ صلى الله عليه وسلم قَالَ : يُقَالُ لِصَاحِبِ الْقُرْآنِ اقْرَأْ وَارْتَقِ وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا فَإِنَّ مَنْزِلَتَكَ عِنْدَ آخِرِ آيَةٍ تَقْرَأُ بِهَا

അബ്ദുല്ലാഹിബ്‌നു അംറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുര്‍ആനിന്റെ ആളോടു പറയപ്പെടും: നീ ഓതുക, കയറിപ്പോകുക, ഇഹത്തില്‍ വെച്ച് നീ എപ്രകാരം സാവകാശത്തില്‍ (നന്നാക്കി) ഓതിയിരുന്നുവോ അപ്രകാരം സാവകാശത്തില്‍ ഓതിക്കൊള്ളുക! നീ ഓതുന്ന അവസാനത്തെ ആയത്തിങ്കല്‍ വെച്ചായിരിക്കും നിന്റെ (സ്വർഗീയ) താവളം. (തിര്‍മിദി:2914)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: يَجِيءُ الْقُرْآنُ يَوْمَ الْقِيَامَةِ فَيَقُولُ يَا رَبِّ حَلِّهِ فَيُلْبَسُ تَاجَ الْكَرَامَةِ ثُمَّ يَقُولُ يَا رَبِّ زِدْهُ فَيُلْبَسُ حُلَّةَ الْكَرَامَةِ ثُمَّ يَقُولُ يَا رَبِّ ارْضَ عَنْهُ فَيَرْضَى عَنْهُ فَيُقَالُ لَهُ اقْرَأْ وَارْقَ وَتُزَادُ بِكُلِّ آيَةٍ حَسَنَةً

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം :നബി ﷺ പറഞ്ഞു: ഖുര്‍ആന്‍ ഖിയാമത്ത് നാളില്‍ സന്നിഹിതനാവും. ശേഷം പറയും: അല്ലാഹുവേ അവനെ നീ ആഭരണങള്‍ ധരിപ്പിക്കണേ. അപ്പോള്‍ അവനെ ആഭരണങ്ങള്‍ അണിയിക്കും. ശേഷം അതില്‍ നിന്നും വര്‍ധിപ്പിക്കാന്‍ ആവശ്യപെടും. അപ്പോള്‍ അവനെ പ്രത്യേക വസ്ത്രങ്ങള്‍ അണിയിക്കും. ശേഷം അവനെ തൃപ്തിപെടാന്‍ പറയും. അപ്പോള്‍ അല്ലാഹു അവനെ തൊട്ട് തൃപ്തിപെടും. ശേഷം അവനോട് വായിക്കാനും, സ്വര്‍ഗത്തിലേക്ക് കയറി പോകാനും ആവശ്യപ്പെടും. ഓരോ ആയത്തിനും നന്മ വര്‍ധിപ്പിക്കുകയും ചെയ്യും.(തി൪മിദി :2915 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

1. ആയത്തുൽ കുർസി

ഖുര്‍ആനിലെ ഏറ്റവും മഹത്തായ ആയത്താണ് ആയത്തുൽ കുർസി.

عَنْ أُبَىِّ بْنِ كَعْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ يَا أَبَا الْمُنْذِرِ أَتَدْرِي أَىُّ آيَةٍ مِنْ كِتَابِ اللَّهِ مَعَكَ أَعْظَمُ ‏”‏ ‏.‏ قَالَ قُلْتُ اللَّهُ وَرَسُولُهُ أَعْلَمُ ‏.‏ قَالَ ‏”‏ يَا أَبَا الْمُنْذِرِ أَتَدْرِي أَىُّ آيَةٍ مِنْ كِتَابِ اللَّهِ مَعَكَ أَعْظَمُ ‏”‏ ‏.‏ قَالَ قُلْتُ اللَّهُ لاَ إِلَهَ إِلاَّ هُوَ الْحَىُّ الْقَيُّومُ ‏.‏ قَالَ فَضَرَبَ فِي صَدْرِي وَقَالَ ‏”‏ وَاللَّهِ لِيَهْنِكَ الْعِلْمُ أَبَا الْمُنْذِرِ ‏”‏ ‏.

ഉബയ്യി(റ)ല്‍ നിന്ന് നിവേദനം: നബി ﷺ ചോദിച്ചു: അബുല്‍ മുന്‍ദിറേ, അല്ലാഹുവിന്റെ ഖുര്‍ആനില്‍ നീ പഠിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും പ്രാധാന്യമുള്ള ആയത്ത് ഏതെന്നു നിനക്കറിയാമോ? ഞാന്‍ പറഞ്ഞു: ആയത്തുല്‍ കുര്‍സിയാണത്. അന്നേരം അവിടുന്ന് എന്റെ നെഞ്ചത്തടിച്ചിട്ട് പറഞ്ഞു: അബുല്‍ മുന്‍ദിറേ, വിജ്ഞാനം നിന്നെ പുളകമണിയിക്കട്ടെ. (സുസ്ഥിരവും സദൃഢവുമായി വിജ്ഞാനം അല്ലാഹു നിനക്ക് പ്രദാനം ചെയ്യട്ടെ) (മുസ്ലിം:810).

ഫ൪ള് നമസ്കാരത്തിന് ശേഷം ആയത്തുൽ കുർസി ഓതിയാൽ സ്വ൪ഗ്ഗം ലഭിക്കും

قال رسول الله صلى الله عليه وسلم :من قرأ آية الكرسي دبر كل صلاة مكتوبة، لم يمنعه من دخول الجنة إلا أن يموت

നബി ﷺ പറഞ്ഞു: ആരെങ്കിലും ഓരോ ഫര്‍ള് നമസ്കാരശേഷവും ആയത്തുല്‍ കുര്‍സിയ്യ് പാരായണം ചെയ്യുന്നുവെങ്കില്‍, അവനും സ്വര്‍ഗത്തിനുമിടയില്‍ തടസ്സമായി അവന്‍ മരണപ്പെടുക എന്നതല്ലാതെ മറ്റൊന്നുമില്ല. (ത്വബറാനി : 7408 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ഇബ്‌നുല്‍ ക്വയ്യിം(റഹി) പറഞ്ഞു: ”അതുകൊണ്ട് അര്‍ഥമാക്കുന്നത് (അഥവാ മേല്‍സൂചിപ്പിച്ച ഹദീഥില്‍ പറഞ്ഞത്) ആയത്തുല്‍ ക്വുര്‍സി പാരായണം ചെയ്തവനും സ്വര്‍ഗപ്രവേശനത്തിനും ഇടയിലെ തടസ്സം മരണമല്ലാതെ മറ്റൊന്നുമല്ല എന്നതാണ്.”

2. സൂറ: ഇഖ്‌ലാസ്

عَنْ أَنَسٍ ـ رضى الله عنه ـ كَانَ رَجُلٌ مِنَ الأَنْصَارِ يَؤُمُّهُمْ فِي مَسْجِدِ قُبَاءٍ، وَكَانَ كُلَّمَا افْتَتَحَ سُورَةً يَقْرَأُ بِهَا لَهُمْ فِي الصَّلاَةِ مِمَّا يَقْرَأُ بِهِ افْتَتَحَ بِ ـ ‏{‏قُلْ هُوَ اللَّهُ أَحَدٌ‏}‏ حَتَّى يَفْرُغَ مِنْهَا، ثُمَّ يَقْرَأُ سُورَةً أُخْرَى مَعَهَا، وَكَانَ يَصْنَعُ ذَلِكَ فِي كُلِّ رَكْعَةٍ، فَكَلَّمَهُ أَصْحَابُهُ فَقَالُوا إِنَّكَ تَفْتَتِحُ بِهَذِهِ السُّورَةِ، ثُمَّ لاَ تَرَى أَنَّهَا تُجْزِئُكَ حَتَّى تَقْرَأَ بِأُخْرَى، فَإِمَّا أَنْ تَقْرَأَ بِهَا وَإِمَّا أَنْ تَدَعَهَا وَتَقْرَأَ بِأُخْرَى‏.‏ فَقَالَ مَا أَنَا بِتَارِكِهَا، إِنْ أَحْبَبْتُمْ أَنْ أَؤُمَّكُمْ بِذَلِكَ فَعَلْتُ، وَإِنْ كَرِهْتُمْ تَرَكْتُكُمْ‏.‏ وَكَانُوا يَرَوْنَ أَنَّهُ مِنْ أَفْضَلِهِمْ، وَكَرِهُوا أَنْ يَؤُمَّهُمْ غَيْرُهُ، فَلَمَّا أَتَاهُمُ النَّبِيُّ صلى الله عليه وسلم أَخْبَرُوهُ الْخَبَرَ فَقَالَ ‏”‏ يَا فُلاَنُ مَا يَمْنَعُكَ أَنْ تَفْعَلَ مَا يَأْمُرُكَ بِهِ أَصْحَابُكَ وَمَا يَحْمِلُكَ عَلَى لُزُومِ هَذِهِ السُّورَةِ فِي كُلِّ رَكْعَةٍ ‏”‏‏.‏ فَقَالَ إِنِّي أُحِبُّهَا‏.‏ فَقَالَ ‏”‏ حُبُّكَ إِيَّاهَا أَدْخَلَكَ الْجَنَّةَ ‏”‏‏.‏

അനസ്(റ) വിൽ നിന്ന് നിവേദനം: അന്‍സ്വാരികളിലൊരാള്‍ മസ്ജിദ് ഖുബായില്‍ നമസ്‌കരിക്കുകയായിരുന്നു. ഓരോ റക്അത്തിലും ആദ്യം ‘ഖുല്‍ ഹുവല്ലാഹു അഹദ്’ എന്ന സൂറത്തും കൂടെ മറ്റേതെങ്കിലും സൂറത്തും ഓതുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. ആളുകള്‍ അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു: ‘എന്തിനാണ് നിങ്ങളിങ്ങനെ ചെയ്യുന്നത്? ഖുല്‍ ഹുവല്ലാഹു അഹദ് ഓതിയിട്ട് അത് പോരെന്ന് വിചാരിച്ച് അതിന്റെ കൂടെ മറ്റൊരു സൂറത്തുകൂടി ചേര്‍ക്കുകയോ? അതു ശരിയല്ല. ഒന്നുകില്‍ അതു മാത്രം ഓതുക. അല്ലെങ്കില്‍ അത് ഒഴിവാക്കി മറ്റേതെങ്കിലും സൂറത്ത് ഓതണം.’ അദ്ദേഹം പറഞ്ഞു: ‘അതൊഴിവാക്കാന്‍ പറ്റില്ല. നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കിലേ ഞാന്‍ നിങ്ങള്‍ക്കു നമസ്‌കരിക്കുന്നുള്ളൂ. ഇല്ലെങ്കില്‍ ഇമാമത്ത് ഒഴിവാക്കിക്കൊള്ളൂ.’ പക്ഷേ, അദ്ദേഹത്തിനു പകരം മറ്റൊരാളെ ഇമാമായി നിശ്ചയിക്കാന്‍ ആളുകള്‍ക്ക് ഇഷ്ടമില്ലായിരുന്നു. ഒടുവില്‍ പ്രശ്‌നം നബി ﷺ യുടെ സന്നിധിയിലെത്തി. നബി ﷺ അയാളോടു ചോദിച്ചു: ‘നിങ്ങളുടെ കൂട്ടുകാരുടെ അഭിപ്രായം സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്താണ് തടസ്സം? എല്ലാ റക്അത്തിലും ഈ സൂറ പാരായണം ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്താണ്?’ അദ്ദേഹം പറഞ്ഞു: ‘എനിക്കതിനോട് വലിയ ഇഷ്ടമാണ്.’ നബി ﷺ പറഞ്ഞു: അതിനോടുള്ള നിങ്ങളുടെ ഇഷ്ടം നിങ്ങളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചു. (ബുഖാരി:774)

عَنْ أَبِي هُرَيْرَةَ، – أنَّ النبيَّ صلَّى اللهُ عليه وسلَّم سمع رجلًا يقرأُ { قُلْ هُوَ اللهُ أَحَدٌ} فقالَ وَجَبَتْ قالوا يا رسولَ اللهِ ما وَجَبَتْ قال وجبت له الجنةُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നിശ്ചയം. ഒരു വ്യക്തി സൂറ: ഇഖ്‌ലാസ് പാരായണം ചെയ്യുന്നത് നബി കേട്ടു. അപ്പോൾ നബി ﷺ പറഞ്ഞു: അനിവാര്യമായി. അവർ ചോദിച്ചു:അല്ലാഹുവിന്റെ റസൂലേ, എന്താണ് അനിവാര്യമായത്? നബി ﷺ പറഞ്ഞു: സ്വർഗം അയാൾക്ക് അനിവാര്യമായി. (ത്വബ്റാനി)

3. സൂറ: മുൽക്

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : إِنَّ سُورَةً مِنْ كِتَابِ اللَّهِ عَزَّ وَجَلَّ مَا هِيَ إِلَّا ثَلَاثُونَ آيَةً شَفَعَتْ لِرَجُلٍ فَأَخْرَجَتْهُ مِنَ النَّارِ وَأَدْخَلَتْهُ الْجَنَّةَ {تَبَارَكَ الَّذِي بِيَدِهِ الْمُلْكُ}‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുപ്പത് ആയത്തുകളുള്ള ഒരു സൂറത്ത് ഖുര്‍ആനിലുണ്ട്. അത് അതിന്റെ വക്താവിന് അയാളെ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കുന്നതുവരെ ശഫാഅത്ത് (ശുപാര്‍ശ) നടത്തും.(അതത്രേ തബാറക്ക സൂറത്ത്) (സ്വഹീഹുല്‍ ജാമിഅ്: 2092)

إن سورة من القرآن ما هي إلا ثلاثون آية خاصمت عن صاحبها حتى أدخلته الجنة و هي تبارك‏‏

നബി ﷺ പറഞ്ഞു: മുപ്പത് ആയത്തുകളുള്ള ഒരു സൂറത്ത് ഖുര്‍ആനിലുണ്ട്. അത് അതിന്റെ വക്താവിന് വേണ്ടി അല്ലാഹുവിനോട് ത൪ക്കിക്കും, ആ വ്യക്തിയെ സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കുന്നതുവരെ, അതത്രേ തബാറക സൂറത്ത് (സൂറത്തുല്‍ മുല്‍ക്ക്). (സ്വഹീഹുല്‍ ജാമിഅ്: 3644)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *