ജമാഅത്ത് നമസ്കാരത്തിൽ ഇമാമിനോടൊപ്പം ഒരു മഅ്മൂം മാത്രമുള്ളപ്പോൾ ഇമാമിന്റെ തൊട്ടുപിന്നിലായി മഅ്മൂം നിൽക്കുന്ന രീതിയാണ് നമ്മുടെ നാടുകളിൽ കാണാറുള്ളത്. ഇസ്ലാമിക പ്രമാണങ്ങളുമായി കൂടുതൽ യോജിച്ചു വരുന്നത് ഇത്തരം സാഹചര്യങ്ങളിൽ ഇമാമും മഅ്മൂമും ഒരു സ്വഫിൽ ചേർന്ന് നിൽക്കുന്നതാണ്. അതായത് ഇമാമിന്റെ വലതു ഭാഗത്തായി മഅ്മൂം ചേർന്ന് നിന്ന് മുന്നോട്ടോ പിന്നോട്ടോ ആകാതെ ഇരുവരും ഒരേ സ്വഫിൽ നിൽക്കണം.
عن ابْنَ عَبَّاسٍ قَالَ : أَتَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ آخِرِ اللَّيْلِ فَصَلَّيْتُ خَلْفَهُ ، فَأَخَذَ بِيَدِي فَجَرَّنِي فَجَعَلَنِي حِذَاءَهُ ، فَلَمَّا أَقْبَلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى صَلاتِهِ خَنَسْتُ ، فَصَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلَمَّا انْصَرَفَ قَالَ لِي : مَا شَأْنِي أَجْعَلُكَ حِذَائِي فَتَخْنِسُ ؟ فَقُلْتُ يَا رَسُولَ اللَّهِ : أَوَ يَنْبَغِي لأَحَدٍ أَنْ يُصَلِّيَ حِذَاءَكَ وَأَنْتَ رَسُولُ اللَّهِ الَّذِي أَعْطَاكَ اللَّهُ قال : فأعجبْتُه ، فدعا اللهَ لي أن يزيدَني علمًا وفهمًا
ഇബ്നു അബ്ബാസ് رضى الله عنهما പറയുന്നു: രാത്രിയുടെ അവസാനത്തിൽ ഞാൻ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ അടുക്കൽ ചെല്ലുകയും, ഞാൻ അദ്ദേഹത്തിന് പിന്നിൽ നിന്ന് നമസ്കരിക്കുകയും ചെയ്തു. അപ്പോൾ അവിടുന്ന് എന്റെ കൈ പിടിച്ച് വലിച്ച് എന്നെ അദ്ദേഹത്തിന്റെ നേരെയാക്കി. അല്ലാഹുവിന്റെ റസൂൽ ﷺ നമസ്കാരം തുടർന്നപ്പോൾ ഞാൻ പിന്നോട്ട് നിന്നു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ നമസ്കരിച്ചു കഴിഞ്ഞപ്പോൾ എന്നോട് ചോദിച്ചു: ഞാൻ നിന്നെ എന്റെ നേരെയാക്കി നിർത്തിയപ്പോൾ നീ പിന്നോട്ട് നിന്നതിന്റെ കാരണം എന്താണ്? ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ നേരെ നിന്ന് നമസ്കരിക്കാൻ യോഗ്യതയുള്ളത് ആർക്കാണ്? അങ്ങ് അല്ലാഹുവിന്റെ റസൂലല്ലേ, അല്ലാഹുവാണ് നിങ്ങൾക്കത് നൽകിയത്. നബി ﷺ പറഞ്ഞു: എനിക്കത് അൽഭുതം തോന്നി. അങ്ങനെ എന്റെ അറിവും ഗ്രാഹ്യവും വർദ്ധിപ്പിക്കാൻ അവിടുന്ന് അല്ലാഹുവിനോട് പ്രാർത്ഥിച്ചു. (മുസ്നദ് അഹ്മദ് – സിൽസിലത്തു സ്വഹീഹ)
قال الإمام الألباني رحمه الله : ومن فقه هذا الحديث أن السنة أن الرجل الواحد إذا اقتدى بالإمام وقف حذاءه -أي مساويا له – عن يمينه لايتقدم عنه ولايتأخر
ശൈഖ് അൽബാനി رحمه الله പറഞ്ഞു: ഒരൊറ്റ മനുഷ്യൻ ഇമാമിനെ പിന്തുടരുകയാണെങ്കിൽ, അദ്ദേഹത്തിന്റെ നേരെ – അതായത് അദ്ദേഹത്തിന് തുല്യം – അദ്ദേഹത്തിന്റെ വലതുവശത്ത് നിൽക്കുക, അവനേക്കാൾ മുന്നിലോ പിന്നോട്ടോ അല്ല അതാണ് സുന്നത്ത് എന്നത് ഈ ഹദീസിന്റെ ഫിഖ്ഹിൽ പെട്ടതാണ്. (سلسلة الأحاديث الصحيحة 2 / ص 159 و 160)
عَنْ عُبَيْدِ اللَّهِ بْنِ عَبْدِ اللَّهِ بْنِ عُتْبَةَ، أَنَّهُ قَالَ دَخَلْتُ عَلَى عُمَرَ بْنِ الْخَطَّابِ بِالْهَاجِرَةِ فَوَجَدْتُهُ يُسَبِّحُ فَقُمْتُ وَرَاءَهُ فَقَرَّبَنِي حَتَّى جَعَلَنِي حِذَاءَهُ عَنْ يَمِينِهِ
അബ്ദില്ലാഹിബ്നു ഉത്ബ رضى الله عنه പറഞ്ഞു: (ഉച്ചയ്ക്ക് മുമ്പ്) ചൂടുള്ള സമയത്ത് ഞാൻ ഉമർ ഇബ്‌നുൽ ഖത്താബിനെ സന്ദർശിച്ചപ്പോൾ അദ്ദേഹം നമസ്കരിക്കുന്നതായി ഞാൻ കണ്ടു. അങ്ങനെ ഞാൻ അദ്ദേഹത്തിന്റ പുറകിൽ നിന്നു. അപ്പോൾ അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് അടുപ്പിച്ച് അദ്ദേഹത്തിന്റെ വലതുവശത്ത് അദ്ദേഹത്തിന് നേരെയാക്കി നിർത്തി. (മുവത്വ:9/364 – ഇമാം മാലിക്)
عن عبد الرزاق ابن جريج قال: قلت لعطاء: أرأيت الرجل يصلي مع الرجل فأين يكون معه؟ قال: إلى شقه الأيمن، قلت: أيحاذي به حتى يصف معه لا يفوت أحدهما الآخر؟ قال: نعم، قلت: أتحب أن يساويه حتى لا تكون بينهما فرجة؟ قال: نعم“
അബ്ദുൽ റസാഖ് ഇബ്നു ജുറൈജ് പറഞ്ഞു: (താബിഈ പണ്ഢിതനായ) അത്വാഅ് ബ്നു അബിറബാഹ് رحمه الله യോട് ഞാൻ ചോദിച്ചു: ഒരാൾ മറ്റൊരാളോടൊപ്പം നമസ്കരിക്കുമ്പോൾ അവൻ എവിടെയാണ് നിൽക്കേണ്ടത്? അദ്ദേഹം പറഞ്ഞു: അവന്റെ (ഇമാമിന്റെ) വലത് ഭാഗത്ത്. ഞാൻ ചോദിച്ചു: ഒരാൾക്ക് മറ്റൊരാളെ നഷ്ടമാകാതെ (ഇമാമിന്റെ) നേരെയാണോ നിൽക്കേണ്ടത്? അദ്ദേഹം പറഞ്ഞു: അതെ. ഞാൻ ചോദിച്ചു: അവർക്കിടയിൽ വിടവ് ഉണ്ടാകാതെ അവർ ചേർന്ന് നിൽക്കുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ? അദ്ദേഹം പറഞ്ഞു: അതെ. (മുസന്നഫ് അബ്ദു റസാഖ്:2/406)
ഇമാം ബുഖാരി رحمه الله സ്വഹീഹുൽ ബുഖാരിയിൽ ഇപ്രകാരം ഒരു അദ്ധ്യായം തന്നെ നൽകിയിട്ടുണ്ട്:
بَاب يَقُومُ عَنْ يَمِينِ الْإِمَامِ بِحِذَائِهِ سَوَاءً إِذَا كَانَا اثْنَيْنِ
ഇമാമിന്റെ വലത് വശത്ത് അദ്ദേഹത്തിനോട് ചേർന്ന് സമമായി നിൽക്കണം, അവർ രണ്ടുപേരും (ഇമാമും മഅ്മൂമും) മാത്രമാണെങ്കിൽ എന്ന അദ്ധ്യായം
قال الحافظ ابن حجر: قوله: باب يقوم – أي المأموم – …. بحذائه، أي بجنبه وقوله سواء أي لا يتقدم ولا يتأخر
ഈ അദ്ധ്യായം വിശദീകരിച്ചുകൊണ്ട് ഇബ്നു ഹജർ അസ്ഖലാനി رحمه الله പറഞ്ഞു: يقوم (നിൽക്കണം) എന്നത് മഅ്മൂമിനെ കുറിച്ചാണ്. بجنبه എന്നാൽ (ഇമാമിന്റ) വശത്ത് سواء എന്നാൽ മഅ്മൂം ഇമാമിന്റെ മുന്നോട്ടോ പിന്നോട്ടോ കടക്കാതെ ഇമാമിന്റെ അരികിൽ നിൽക്കണം. (ഫത്ഹുൽ ബാരി:2/332)
ഇമാമിനോടൊപ്പം ഒരു മഅ്മൂം മാത്രമുള്ളപ്പോൾ മഅ്മൂം കുറച്ച് പിന്നോട്ട് നിൽക്കണോ അതോ നേരെ നിൽക്കണോ എന്ന ചോദ്യത്തിന് ശൈഖ് ഇബ്നു ഉസൈമീൻ رحمه الله നൽകിയ മറുപടിയിൽ ഇപ്രകാരം കാണാം:
قال الشيخ ابن عثيمين رحمه الله: إذا كان مع الإمام مأموم واحد فإنه يقف عن يمينه، كما ثبتت بذلك السنة، في حديث ابن عباس رضي الله عنهما حين قام مع النبي صلى الله عليه وسلم ذات ليلة، فوقف عن يساره، فأخذ النبي صلى الله عليه وسلم برأسه من ورائه، فجعله عن يمينه، والسنة أن يكون المأموم في هذه الحال محاذياً للإمام، لا يتقدم عنه، ولا يتأخر عنه، وذلك لأنه إذا وقف مع الإمام صار صفاً واحداً، والمشروع في الصف التساوي بحيث لا يتقدم أحدهم على أحد، ودليل ذلك قوله صلى الله عليه وسلم: «عباد الله، لتسوون صفوفكم أو ليخالف الله بين وجوهكم». وأما ما ذكره بعض أهل العلم من أن الإمام يتقدم قليلاً عن المأموم في هذه الحال، فإنه لا وجه له من السنة، بل السنة تدل على خلافه
ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു: ഇമാമിനൊപ്പം ഒരു മഅ്മൂമാണ് ഉള്ളതെങ്കിൽ, അവൻ ഇമാമിന്റെ വലതുവശത്ത് നിൽക്കണം, അപ്രകാരമാണ് സുന്നത്തിൽ സ്ഥിരപ്പെട്ടിട്ടുള്ളത്. ഇബ്നു അബ്ബാസ് رضى الله عنهما യുടെ ഹദീസിൽ വന്നതുപോലെ: അദ്ദേഹം ഒരു രാത്രിയിൽ നബി ﷺ യോടൊപ്പം നമസ്കാരത്തിന് അവിടുത്തെ ഇടതുഭാഗത്ത് നിന്നപ്പോൾ നബി ﷺ പിന്നിൽ നിന്ന് അദ്ദേഹത്തിന്റെ തല പിടിച്ച് അവിടുത്തെ വലതുഭാഗത്തേക്ക് കൊണ്ടുവന്നു. ഇത്തരം സന്ദർഭങ്ങളിൽ മഅ്മൂം ഇമാമിന്റെ മുന്നോട്ടോ പിന്നോട്ടോ കടക്കാതെ ഇമാമുമായി ചേർന്ന നിൽക്കലാണ് സുന്നത്ത്. കാരണം, ഇമാമിനൊപ്പം നിന്നാൽ അവർ ഒരു സ്വഫ് ആകും. സ്വഫിൽ ചേർന്ന് നിൽക്കലാണ് ശറഅ് ആക്കപ്പെട്ടിട്ടുള്ളത്. ആരും മറ്റൊരാളെക്കാൾ മുന്നിലില്ല. അതിനുള്ള തെളിവ് നബി ﷺ യുടെ ഹദീസാണ്: “അല്ലാഹുവിന്റെ അടിമകളേ, നിങ്ങൾ സ്വഫ് ശരിയാക്കണം അല്ലെങ്കിൽ നിങ്ങളുടെ മുഖങ്ങൾക്കിടയിൽ അല്ലാഹു ഭിന്നതയുണ്ടാക്കും“. ഇത്തരം സന്ദർഭങ്ങളിൽ ഇമാം മഅ്മൂമിനേക്കാൾ അൽപ്പം മുന്നിലാണെന്ന് അറിവുള്ളവരിൽ ചിലർ പരാമർശിച്ചതിന്, സുന്നത്തിൽ തെളിവില്ല, മറിച്ച് സുന്നത്ത് സൂചിപ്പിക്കുന്നത് മറ്റൊന്നാണ്.
kanzululoom.com