ഖുര്‍ആന്‍ പാരായണത്തിന്റെ സുജൂദ്

സുജൂദുകള്‍ വന്ന ആയത്തുകള്‍ പാരായണം ചെയ്യുമ്പോഴും അവ കേള്‍ക്കുമ്പോഴും നിയമമാക്കപ്പെട്ടതാണ് سجود التلاوة (പാരായണത്തിന്റെ സുജൂദ്‌).

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما أَنَّ النَّبِيَّ صلى الله عليه وسلم سَجَدَ بِالنَّجْمِ وَسَجَدَ مَعَهُ الْمُسْلِمُونَ وَالْمُشْرِكُونَ وَالْجِنُّ وَالإِنْسُ‏.

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) സൂറത്തു നജ്മ് പാരായണം ചെയ്തപ്പോള്‍ നബിയുടെ(സ്വ) കൂടെ മുസ്ലിംകളും മുശ്രിക്കുകളും ജിന്നും മനുഷ്യനും സുജൂദ് ചെയ്തു. (ബുഖാരി:1071)

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ قَرَأَ النَّبِيُّ صلى الله عليه وسلم النَّجْمَ بِمَكَّةَ فَسَجَدَ فِيهَا، وَسَجَدَ مَنْ مَعَهُ، غَيْرَ شَيْخٍ أَخَذَ كَفًّا مِنْ حَصًى أَوْ تُرَابٍ فَرَفَعَهُ إِلَى جَبْهَتِهِ وَقَالَ يَكْفِينِي هَذَا‏.‏ فَرَأَيْتُهُ بَعْدَ ذَلِكَ قُتِلَ كَافِرًا‏.‏

അബ്ദുല്ലയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) മക്കയില്‍ വെച്ച് സൂറത്ത് നജ്മ് ഓതുകയും അതില്‍ സുജൂദ് ചെയ്യുകയും ചെയ്തു. അപ്പോള്‍ നബിയുടെ(സ്വ) കൂടെയുണ്ടായിരുന്നവരും സുജൂദ് ചെയ്തു. ഒരു കിഴവന്‍ ഒഴികെ. അയാള്‍ തന്റെ കയ്യില്‍ ചെറിയ കല്ലോ മണ്ണോ എടുത്ത് തന്റെ നെറ്റിക്ക് നേരെ ഉയര്‍ത്തി എനിക്ക് ഇത്രയും മതിയെന്ന് ജല്‍പിച്ചു. അയാള്‍ ഈ സംഭവത്തിനുശേഷം അവിശ്വാസിയായി വധിക്കപ്പെട്ടത് ഞാന്‍ കാണുകയുണ്ടായി. (ബുഖാരി:1067)

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يَقْرَأُ عَلَيْنَا السُّورَةَ فِيهَا السَّجْدَةُ، فَيَسْجُدُ وَنَسْجُدُ، حَتَّى مَا يَجِدُ أَحَدُنَا مَوْضِعَ جَبْهَتِهِ‏.‏

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: സുജൂദ് ചെയ്യേണ്ട സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചില സൂറത്തുകള്‍ ഞങ്ങളുടെ മുമ്പില്‍ വെച്ച് നബി(സ്വ) ഓതാറുണ്ടായിരുന്നു. അന്നേരം നബി(സ്വ) സുജൂദ് ചെയ്യും. അപ്പോള്‍ ഞങ്ങളും സുജൂദ് ചെയ്യും. ചിലപ്പോള്‍ ചിലര്‍ക്ക് നെറ്റി നിലത്ത് വെക്കാന്‍ പോലും സ്ഥലം ലഭിക്കാറില്ല. (ബുഖാരി:1075)

عَنْ أَبِي سَلَمَةَ، قَالَ رَأَيْتُ أَبَا هُرَيْرَةَ ـ رضى الله عنه ـ قَرَأَ ‏‏إِذَا ٱلسَّمَآءُ ٱنشَقَّتْ‏‏ فَسَجَدَ بِهَا فَقُلْتُ يَا أَبَا هُرَيْرَةَ، أَلَمْ أَرَكَ تَسْجُدُ قَالَ لَوْ لَمْ أَرَ النَّبِيَّ صلى الله عليه وسلم يَسْجُدُ لَمْ أَسْجُدْ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം ‏‏إِذَا ٱلسَّمَآءُ ٱنشَقَّتْ എന്ന സൂറത്ത് ഓതുകയും അതില്‍ സുജൂദ് ചെയ്യുകയും ചെയ്തു. അതിനെക്കുറിച്ച് അദ്ദേഹം ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നബി(സ്വ) സുജൂദ് ചെയ്യുന്നത് ഞാന്‍ കണ്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ സുജൂദ് ചെയ്യുകയില്ലായിരുന്നു. (ബുഖാരി:1074)

വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ സുജൂദിന്റെ ആയത്തുകള്‍ എത്തുമ്പോള്‍ സുജൂദ് ചെയ്യണമെന്ന് ഈ ഹദീസുകളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഒരു അശ്രദ്ധ ആളുകളില്‍ കാണാവുന്നതാണ്. പ്രസ്തുത ആയത്തുകള്‍ പാരായണം ചെയ്യുമ്പോള്‍ സുജൂദ് ചെയ്യുന്നതിന്റെ ശ്രേഷ്ടത മനസ്സിലാക്കാത്തതുകൊണ്ടാണ് അധികമാളുകളും അശ്രദ്ധയിലാകുന്നത്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ فَسَجَدَ اعْتَزَلَ الشَّيْطَانُ يَبْكِي يَقُولُ يَا وَيْلَهُ – وَفِي رِوَايَةِ أَبِي كُرَيْبٍ يَا وَيْلِي – أُمِرَ ابْنُ آدَمَ بِالسُّجُودِ فَسَجَدَ فَلَهُ الْجَنَّةُ وَأُمِرْتُ بِالسُّجُودِ فَأَبَيْتُ فَلِيَ النَّارُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: മനുഷ്യന്‍ സുജൂദ് ചെയ്യേണ്ട ആയത്ത് പാരായണം ചെയ്താല്‍ അവന്‍ സുജൂദ് ചെയ്യുന്നു. അപ്പോള്‍ പിശാച് കരഞ്ഞുകൊണ്ട് പിന്‍വാങ്ങും. എന്നിട്ട് പറയും:എന്റെ നാശം. മറ്റൊരു റിപ്പോ൪ട്ടില്‍ ഇപ്രകാരമാണുള്ളത് : എന്റെ നാശമേ, മനുഷ്യനോട് സുജൂദ് ചെയ്യാന്‍ കല്‍പ്പിക്കുകയും അവന്‍ സുജൂദ് ചെയ്യുകയും ചെയ്തു. അവന് സ്വ൪ഗമുണ്ട്. ഞാന്‍ സുജൂദ് കൊണ്ട് കല്‍പ്പിക്കപ്പെട്ടു. ഞാന്‍ വിസമ്മതിക്കുകയാണ് ചെയ്തത്. അതുകൊണ്ട് എനിക്ക് നരകവും. (മുസ്ലിം:81)

عَلَيْكَ بِكَثْرَةِ السُّجُودِ لِلَّهِ فَإِنَّكَ لاَ تَسْجُدُ لِلَّهِ سَجْدَةً إِلاَّ رَفَعَكَ اللَّهُ بِهَا دَرَجَةً وَحَطَّ عَنْكَ بِهَا خَطِيئَةً

സൌബാനില്‍(റ) നിന്ന് നിവേദനം: പ്രവാചകൻ(സ്വ) പറയുന്നതായി ഞാൻ കേട്ടു : താങ്കള്‍ സുജൂദ് അധികരിപ്പിക്കുക.കാരണം താങ്കള്‍ അല്ലാഹുവിനുവേണ്ടി സുജൂദ് ചെയ്യുമ്പോഴെല്ലാം അത് മുഖേന അല്ലാഹു താങ്കള്‍ക്ക് ഒരു പദവി ഉയർത്തുകയും താങ്കളുടെ ഒരു പാപം പൊറുത്ത് തരികയും ചെയ്യുന്നതാണ്.(മുസ്‌ലിം: 488)

ഖു൪ആന്‍ പാരായണത്തിലെ സുജൂദ് നി൪ബന്ധമാണോ?

സുജൂദ് ചെയ്യേണ്ട ആയത്തുകള്‍ പാരായണം ചെയ്യുമ്പോള്‍ സുജൂദ് ചെയ്യല്‍ നി൪ബന്ധമാണെന്ന് ചില പണ്ഢിതന്‍മാ൪ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ അഭിപ്രായത്തെ ചില ഹദീസുകള്‍ ബലപ്പെടുത്തുന്നില്ല.

عَنْ عُمَرَ بْنِ الْخَطَّابِ ـ رضى الله عنه ـ قَرَأَ يَوْمَ الْجُمُعَةِ عَلَى الْمِنْبَرِ بِسُورَةِ النَّحْلِ حَتَّى إِذَا جَاءَ السَّجْدَةَ نَزَلَ فَسَجَدَ وَسَجَدَ النَّاسُ، حَتَّى إِذَا كَانَتِ الْجُمُعَةُ الْقَابِلَةُ قَرَأَ بِهَا حَتَّى إِذَا جَاءَ السَّجْدَةَ قَالَ يَا أَيُّهَا النَّاسُ إِنَّا نَمُرُّ بِالسُّجُودِ فَمَنْ سَجَدَ فَقَدْ أَصَابَ، وَمَنْ لَمْ يَسْجُدْ فَلاَ إِثْمَ عَلَيْهِ‏.‏ وَلَمْ يَسْجُدْ عُمَرُ ـ رضى الله عنه‏.‏ وَزَادَ نَافِعٌ عَنِ ابْنِ عُمَرَ ـ رضى الله عنهما إِنَّ اللَّهَ لَمْ يَفْرِضِ السُّجُودَ إِلاَّ أَنْ نَشَاءَ‏.‏

ഉമറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം ഒരു വെള്ളിയാഴ്ച ദിവസം മിമ്പറില്‍ വെച്ച സൂറത്തു നഹ്ല്‍ ഓതുകയും സുജൂദിന്റെ സ്ഥലത്ത് എത്തിയപ്പോള്‍ മിമ്പറില്‍ നിന്ന് താഴേക്ക് ഇറങ്ങി സുജൂദ് ചെയ്തു. ജനങ്ങളും സുജൂദ് ചെയ്തു. അടുത്ത് ജുമുഅ: യിലും അത് ഓതുകയും സുജൂദിന്റെ സ്ഥാനത്ത് എത്തിയപ്പോള്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു. അല്ലയോ ജനങ്ങളേ, സുജൂദിന്റെ ആയത്തിലൂടെ നാം കടന്നുപോകും. അപ്പോള്‍ വല്ലവനും സുജൂദ് ചെയ്താല്‍ സുന്നത്തു അവന്ന് ലഭിച്ചു. സുജൂദ് ചെയ്യാത്ത പക്ഷം അവന്റെ മേല്‍ തെറ്റില്ല. അങ്ങനെ ഉമര്‍(റ) സുജൂദ് ചെയ്തില്ല. ഇബ്നുഉമറിന്റെ(റ) നിവേദനത്തില്‍ പറയുന്നു: ഈ സുജൂദ് അല്ലാഹു നിര്‍ബ്ബന്ധമാക്കിയിട്ടില്ല. നാം ഉദ്ദേശിച്ചാല്‍ സുജൂദ് ചെയ്യാം. (ബുഖാരി:1077)

عَنْ زَيْدِ بْنِ ثَابِتٍ، قَالَ قَرَأْتُ عَلَى رَسُولِ اللَّهِ صلى الله عليه وسلم النَّجْمَ فَلَمْ يَسْجُدْ فِيهَا ‏.‏

സൈദിബ്നു സാബിതില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞാന്‍ നബിയുടെ(സ്വ) മുമ്പാകെ ഞാന്‍ സൂറ: അന്നജ്മ് പാരായണം ചെയ്തു. അപ്പോള്‍ അവിടുന്ന് സുജൂദ് ചെയ്തില്ല. (ബുഖാരി :1073 – അബൂദാവൂദ് : 1404)

ഖു൪ആന്‍ പാരായണത്തിലെ സുജൂദ് നി൪ബന്ധമല്ലെന്ന് ഈ ഹദീസുകള്‍ വ്യക്തമാക്കുന്നു. അത് പ്രബലമായ സുന്നത്താണെന്ന അഭിപ്രായത്തിനാണ് പ്രമാണങ്ങളുടെ കൂടുതല്‍ പിന്‍ബലമുള്ളത്.

നമസ്‌കാരത്തിലായാലും നമസ്‌കാരത്തിനു പുറത്തായാലും ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവന്റെയും കേള്‍ക്കുന്നവന്റെയും മേല്‍ സുജൂദുത്തിലാവഃ നിയമമാക്കപ്പെടും. കാരണം സുജൂദുള്ള ആയത്തുകള്‍ പാരായണം ചെയ്യുമ്പോള്‍ തിരുനബിയും നബിയോടൊപ്പം സ്വഹാബിമാരും അപ്രകാരം ചെയ്തിരിന്നു. നമസ്‌കാരത്തില്‍ സുജൂദുത്തിലാവഃ നിയമമാണെന്നതിനു തെളിവ് അബൂറാഫിഇ(റ)ല്‍നിന്നുള്ള ഹദീസാകുന്നു.

عَنْ أَبِي رَافِعٍ، قَالَ صَلَّيْتُ مَعَ أَبِي هُرَيْرَةَ الْعَتَمَةَ فَقَرَأَ ‏‏إِذَا ٱلسَّمَآءُ ٱنشَقَّتْ فَسَجَدَ فَقُلْتُ مَا هَذِهِ قَالَ سَجَدْتُ بِهَا خَلْفَ أَبِي الْقَاسِمِ صلى الله عليه وسلم فَلاَ أَزَالُ أَسْجُدُ فِيهَا حَتَّى أَلْقَاهُ

അബൂറാഫിഇല്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: അബൂഹുറൈറയുടെ(റ) കൂടെ ഒരു ഇശാ നമസ്കാരം ഞാന്‍ നിര്‍വ്വഹിച്ചു. അപ്പോള്‍ അദ്ദേഹം ‏‏إِذَا ٱلسَّمَآءُ ٱنشَقَّتْ ഓതുകയും സുജൂദ് ചെയ്യുകയും ചെയ്തു. ഇതെന്താണെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: അബൂഖാസിമിന്റെ (നബിയുടെ) പിന്നില്‍ നിന്ന് ഈ സൂറത്തില്‍ ഞാന്‍ സുജൂദ് ചെയ്തിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടുന്നത് വരെ ചെയ്ത് കൊണ്ടിരിക്കും. (ബുഖാരി:1078)

പാരായണം ചെയ്യുന്നവന്‍ സുജൂദു ചെയ്തിട്ടില്ലെങ്കില്‍ ശ്രോതാവ് സുജൂദ് ചെയ്യരുത്. കാരണം സുജൂദിന്റെ വിഷയത്തില്‍ ശ്രോതാവ് പാരായണം ചെയ്യുന്നവനെ തുടരേണ്ടതുണ്ട്. മേല്‍പറഞ്ഞ, സെയ്ദ് ഇബ്‌നു സാബിതില്‍നിന്നുള്ള ഹദീസിന്റെ തേട്ടവും അതാണ്. കാരണം സെയ്ദ്(റ) സുജൂദു ചെയ്തില്ല. അതിനാല്‍ തിരുനബിﷺയും സുജൂദു ചെയ്തില്ല.

ഖു൪ആന്‍ പാരായണത്തിന്റെ സുജൂദിലെ പ്രാ൪ത്ഥന

سَجَدَ وَجْهِيَ لِلَّذِي خَلَقَهُ ، وَشَقَّ سَمْعَهُ وَبَصَرَهُ، بِحَوْلِهِ وَقُوَّتِهِ فَتَبَارَكَ اللهُ أَحْسَنُ الْخَالِقِينَ

സജദ വജ്ഹിയ ലില്ലദീ ഖലകഹു വ ശക്ക സംഅഹു വ ബസ്വറഹു, ബി ഹൌലിഹി വ ക്വുവ്വതിഹി, ഫതബാറകല്ലാഹു അഹ്സനുല്‍ ഖാലികീന്‍

എന്റെ മുഖത്തെ സൃഷ്ടിക്കുകയും കാഴ്ചയും കേള്‍വിയും അതില്‍ സജ്ജീകരിക്കുകയും ചെയ്തത് ഏതൊരുവന്റെ ശക്തിയും കഴിവും കൊണ്ടാണോ, അവന് (അല്ലാഹുവിന്) എന്‍റെ മുഖം സുജൂദില്‍ സാഷ്ടാംഗം ചെയ്തിരിക്കുന്നു. സൃഷ്ടിക്കുന്നതില്‍ അത്യുത്തമനായ അല്ലാഹു എല്ലാ അനുഗ്രഹങ്ങളുടെയും നാഥനാകുന്നു.

عَنْ عَائِشَةَ، – رضى الله عنها – قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَقُولُ فِي سُجُودِ الْقُرْآنِ بِاللَّيْلِ يَقُولُ فِي السَّجْدَةِ مِرَارًا ‏ :‏ سَجَدَ وَجْهِي لِلَّذِي خَلَقَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ

ആയിശയില്‍(റ) നിന്ന് നിവേദനം: അവ൪ പറയുന്നു: നബി(സ്വ) രാത്രിയിലെ ഖു൪ആന്‍ പാരായണത്തില്‍ സുജൂദില്‍ നബി(സ്വ) سَجَدَ وَجْهِي لِلَّذِي خَلَقَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ എന്ന് പ്രാ൪ത്ഥിച്ചിരുന്നു. (അബൂദാവൂദ് :1414 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ഖു൪ആന്‍ പാരായണത്തിന്റെ സുജൂദിലെ മറ്റൊരു പ്രാ൪ത്ഥന ഇപ്രകാരമാണ്.

اَللهُمَّ اكْتُبْ لِي بِهَا عِنْدَكَ أَجْراً ، وَضَعْ عَنِّي بِهَا وِزْراً ، وَاجْعَلْهَا لِي عِنْدَكَ ذُخْراً ، وَتَقَبَّلْهَا مِنِّي كَمَا تَقَبَّلْتَهَا مِنْ عَبْدِكَ دَاوُدَ

അല്ലാഹുമ്മ ക്തുബ് ലീ ബിഹാ ഇന്‍ദക അജ്റന്‍, വളഅ് അന്നീ ബിഹാ വിസ്റന്‍, വജ്അല്‍ഹാ ലീ ഇന്‍ദക ദുഹ്റന്‍, വതക്വബ്ബല്‍ഹാ മിന്നീ കമാ തക്വബ്ബല്‍ത‍ഹാ മിന്‍ അബ്ദിക ദാവൂദ്

അല്ലാഹുവേ, എനിക്ക് (ഖുര്‍ആന്‍ പാരായണത്തിലെ സുജൂദ് ചെയ്തതിനും മറ്റും) നിന്റെ അടുത്ത് പ്രതിഫലം രേഖപ്പെടുത്തേണമേ. എന്നില്‍ നിന്ന് പാപങ്ങള്‍ നീ മായ്ചുകളയുകയും ചെയ്യേണമേ. ഇത് നിന്റെ അടുക്കല്‍ ഒരു നിക്ഷേപമാക്കേണമേ. നീ നിന്റെ അടിമയും ആരാധകനുമായ ദാവൂദ്(അ)ല്‍ നിന്ന് ഇത് സ്വീകരിച്ചതുപോലെ നീ എന്നില്‍ നിന്നും ഇത് സ്വീകരിക്കേണമേ.

عَنِ ابْنِ عَبَّاسٍ، قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ إِنِّي رَأَيْتُنِي اللَّيْلَةَ وَأَنَا نَائِمٌ كَأَنِّي أُصَلِّي خَلْفَ شَجَرَةٍ فَسَجَدْتُ فَسَجَدَتِ الشَّجَرَةُ لِسُجُودِي فَسَمِعْتُهَا وَهِيَ تَقُولُ اللَّهُمَّ اكْتُبْ لِي بِهَا عِنْدَكَ أَجْرًا وَضَعْ عَنِّي بِهَا وِزْرًا وَاجْعَلْهَا لِي عِنْدَكَ ذُخْرًا وَتَقَبَّلْهَا مِنِّي كَمَا تَقَبَّلْتَهَا مِنْ عَبْدِكَ دَاوُدَ ‏.‏ قَالَ الْحَسَنُ قَالَ لِي ابْنُ جُرَيْجٍ قَالَ لِي جَدُّكَ قَالَ ابْنُ عَبَّاسٍ فَقَرَأَ النَّبِيُّ صلى الله عليه وسلم سَجْدَةً ثُمَّ سَجَدَ ‏.‏ قَالَ فَقَالَ ابْنُ عَبَّاسٍ فَسَمِعْتُهُ وَهُوَ يَقُولُ مِثْلَ مَا أَخْبَرَهُ الرَّجُلُ عَنْ قَوْلِ الشَّجَرَةِ ‏

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഒരാള്‍ നബിയുടെ(സ്വ) അടുക്കല്‍ വന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, (ഇന്നലെ) രാത്രിയില്‍ ഉറക്കത്തില്‍ ഞാന്‍ ഒരു സ്വപ്നം കണ്ടു, ഒരു മരത്തിന്റെ മുരടിലേക്ക് ഞാന്‍ നമസ്കരിക്കുന്നതായി, അങ്ങനെ (സജദയുടെ ആയത്തില്‍) ഞാന്‍ സുജൂദ് ചെയ്തു. അപ്പോള്‍ എന്നോടൊപ്പം മരവും സുജൂദ് ചെയ്തു. മരം ഇപ്രകാരം പ്രാ൪ത്ഥിക്കുന്നത് ഞാന്‍ കേള്‍ക്കുകയും ചെയ്തു. اللَّهُمَّ اكْتُبْ لِي بِهَا عِنْدَكَ أَجْرًا وَضَعْ عَنِّي بِهَا وِزْرًا وَاجْعَلْهَا لِي عِنْدَكَ ذُخْرًا وَتَقَبَّلْهَا مِنِّي كَمَا تَقَبَّلْتَهَا مِنْ عَبْدِكَ دَاوُدَ ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി(സ്വ) സജദയുടെ ആയത്ത് പാരായണം ചെയ്യുകയും ശേഷം സുജൂദ് ചെയ്യുകയും ചെയ്തു. ഇബ്നു അബ്ബാസ്(റ) പറയുന്നു: ആ വ്യക്തി മരത്തിന്റെ മൊഴിയായി പറഞ്ഞത് സുജൂദില്‍ നബി(സ്വ) പ്രാ൪ത്ഥിക്കുന്നതായി ഞാന്‍ കേട്ടു (തി൪മിദി:579)

നമസ്കാരത്തിലല്ലാതെ തിലാവത്തിന്റെ സുജൂദ് ചെയ്യുമ്പോൾ തക്ബീർ ചൊല്ലൽ നിർബന്ധമാണോ? അതിന് ശേഷം സലാം വീട്ടേണ്ടതുണ്ടോ?

ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:

سجدة التلاوة في الصلاة مثل سجود الصلاة، إذا سجد يكبر، وإذا رفع يكبر، والدليل على هذا: ما ثبت عن رسول الله ﷺ أنه كان في الصلاة يكبر في كل خفض ورفع؛ إذا سجد كبر، وإذا نهض كبر، هكذا أخبر الصحابة من حديث أبي هريرة وغيره، وهذا السجود من سجود الصلاة[1]، هذا هو الظاهر من الأدلة. أما إذا سجد للتلاوة في خارج الصلاة، فلم يُرو إلا التكبير في أوله، هذا هو المعروف كما رواه أبو داود والحاكم.
أما عند الرفع في خارج الصلاة، فلم يُرو فيه تكبير ولا تسليم، وبعض أهل العلم قال: يكبر عند النهوض، ويسلم أيضًا، ولكن لم يرد في هذا شيء، فلا يشرع له إلا التكبيرة الأولى عند السجود إذا كان خارج الصلاة.

നമസ്കാരത്തിനിടയിൽ തിലാവത്തിന്റെ സുജൂദ് വന്നാൽ, നമസ്കാരത്തിലെ മറ്റ് സുജൂദുകളെ പോലെത്തന്നെയാണ് അത് നിർവ്വഹിക്കേണ്ടത്. അവൻ സുജൂദിലേക്ക് പോകുമ്പോഴും അതിൽ നിന്ന് ഉയരുമ്പോഴും തക്ബീർ ചൊല്ലണം. കാരണം, നമസ്കാരത്തിലെ എല്ലാ താഴ്ചയിലും ഉയർച്ചയിലും നബിﷺ തക്ബീർ ചൊല്ലാറുണ്ടായിരുന്നു. (തിർമിദി: 253) നബിﷺ സുജൂദിലേക്ക് പോകുമ്പോഴും അതിൽ നിന്ന് ഉയരുമ്പോഴും തക്ബീർ ചൊല്ലിയിരുന്നു എന്നാണ് സ്വഹാബിമാർ പറഞ്ഞ് തന്നിട്ടുള്ളത്.

എന്നാൽ, നമസ്കാരത്തിലല്ലാതെ തിലാവത്തിന്റെ സുജൂദ് ചെയ്യുമ്പോൾ, ഇമാം ഹാകിമും ഇമാം അബൂദാവൂദ്(റ)യുമൊക്കെ ഉദ്ധരിക്കുന്നത് പോലെ, സുജൂദിലേക്ക് പോകുമ്പോൾ മാത്രമാണ് തക്ബീർ ചൊല്ലേണ്ടത്. നമസ്കാരത്തിൽ അല്ലാത്തപ്പോൾ തിലാവത്തിന്റെ സുജൂദിൽ നിന്ന് ഉയരുമ്പോൾ, നബിﷺ തക്ബീർ ചൊല്ലിയതായോ അതിന് ശേഷം സലാം വീട്ടിയതായോ ഉദ്ധരിക്കപ്പെട്ടിട്ടില്ല. നമസ്കാരത്തിലല്ലാത്തപ്പോഴും തിലാവത്തിന്റെ സുജൂദിൽ നിന്ന് ഉയരുമ്പോൾ, തക്ബീർ ചൊല്ലണമെന്നും അതിന് ശേഷം സലാം വീട്ടണമെന്നും ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. പക്ഷേ, അതിന് തെളിവൊന്നുമില്ല. അപ്പോൾ നമസ്കാരത്തിലല്ലാത്ത സമയത്ത്, തിലാവത്തിന്റെ സുജൂദിലേക്ക് പോകുമ്പോൾ മാത്രമേ തക്ബീർ ചൊല്ലാൻ പഠിപ്പിക്കപ്പെട്ടിട്ടുള്ളൂ. (https://bit.ly/39TDbsV)

ഖു൪ആന്‍ പാരായണത്തിന്റെ സുജൂദിന്റെ എണ്ണം

ഖു൪ആന്‍ പാരായണത്തിന്റെ സുജൂദിന്റെ എണ്ണം പതിനാലോ പതിനഞ്ചോ എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. സൂറ: സ്വാദിലെ ഇരുപത്തി നാലാമത്തെ ആയത്ത് തിലാവത്തിന്റെ സുജൂദാണോ എന്നതിലാണ് അഭിപ്രായ വ്യത്യാസമുണ്ടായിട്ടുള്ളത്.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ ‏{‏ص‏}‏ لَيْسَ مِنْ عَزَائِمِ السُّجُودِ، وَقَدْ رَأَيْتُ النَّبِيَّ صلى الله عليه وسلم يَسْجُدُ فِيهَا‏.‏

ഇബ്നുഅബ്ബാസ്(റ) പറയുന്നു: സ്വാദ് സൂറത്തിലെ സുജൂദ് അനിവാര്യമായ സുജൂദുകളില്‍ പെട്ടതല്ല. നബി(സ്വ) ഈ സൂറത്തില്‍ സുജൂദ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി:1069)

عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم سَجَدَ فِي ‏{‏ ص ‏}‏ وَقَالَ: سَجَدَهَا دَاوُدُ تَوْبَةً وَنَسْجُدُهَا شُكْرًا

ഇബ്നു അബ്ബാസില്‍ (റ) നിന്ന് നിവേദനം: സ്വാദ് സൂറത്തില്‍ വെച്ച് നബി (സ്വ) സുജൂദ് ചെയ്യുകയും ഇങ്ങനെ പറയുകയും ചെയ്തു: ദാവൂദ് (അ) പശ്ചാത്താപമെന്ന നിലക്ക് സുജൂദ് ചെയ്തു. നാം അത് നന്ദിയെന്ന നിലക്ക് ചെയ്യുന്നു. (നസാഇ:957)

ഇത് ശുക്റിന്റെ സുജൂദാണെന്നും തിലാവത്തിന്റെ കല്പന പ്രകാരമുള്ള സുജൂദല്ലെന്നും അഭിപ്രായപ്പെട്ട പണ്ഢിതന്‍മാ൪ തിലാവത്തിന്റെ സുജൂദ് പതിനാലാണെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇത് തിലാവത്തിന്റെ സുജൂദാണെന്ന് അഭിപ്രായപ്പെട്ട പണ്ഢിതന്‍മാ൪ തിലാവത്തിന്റെ സുജൂദ് പതിനഞ്ചാണെന്നാണ് പറഞ്ഞിട്ടുള്ളത്. സൂറ സ്വാദില്‍ പരാമ൪ശിച്ചിട്ടുള്ളത് ശുക്റിന്റെ സുജൂദ് ആണെന്നുവന്നാലും അവിടെ തിലാവത്തിന്റെ സുജൂദ് നി൪വ്വഹിക്കാവുന്നതാണ്, കാരണം നബി(സ്വ) സൂറ സ്വാദില്‍ സുജൂദ് ചെയ്തിട്ടുണ്ടെന്ന് ഈ ഹദീസില്‍ നിന്നുതന്നെ വ്യക്തമാണ്. അതുകൂടി കണക്കാക്കുമ്പോള്‍ വിശുദ്ധ ഖുര്‍ആനില്‍ 15 സ്ഥലങ്ങളിലാണ് സുജൂദിന്റെ ആയത്തുകള്‍ വന്നിട്ടുള്ളതെന്ന് മനസ്സിലാക്കാം. മുസ്ഹഫില്‍ പ്രസ്തുത ആയത്തുകളുടെ അവസാന ഭാഗത്ത് ۩ ഇപ്രകാരം അടയാളപ്പെടുത്തിയിട്ടുണ്ട്.

ഖുർആൻ പാരായണത്തിനിടയിൽ തിലാവത്തിന്റെ സുജൂദിൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം

سجدة التلاوة صلاة، فيجب أن تستر لها العورة، وأن يتطهر ويستقبل القبلة لها، والمرأة إذا أرادت أن تسجد تلبس جلبابها لتستر عورتها وهي عورة الصلاة، وعلى هذا المذاهب الأربعة، وأجمع العلماء على ذلك، حكى الإجماع ابن عبد البر وابن قدامة، وغيرهم. ووقفت على ستة من أهل العلم حكوا الإجماع على هذا، وفتاوى الصحابة تدل على هذا، كابن عمر وأبي أمامة -رضي ال له عنهم-.

അബ്ദുൽ അസീസ് അർറയ്യിസ് حفظه الله പറഞ്ഞു:ഖുർആൻ പാരായണത്തിന്റെ (തിലാവത്ത്) സുജൂദ് ഒരു നമസ്കാരം തന്നെയാണ്. അതിന് ഔറത്ത് മറയ്ക്കലും, ശുദ്ധിയുണ്ടായിരിക്കലും, ഖിബ്’ലയെ മുന്നിടലും നിർബന്ധമാണ്. ഇനി സ്ത്രീയാണ് സുജൂദ് ചെയ്യാൻ ഉദ്ദേശിച്ചതെങ്കിലും ഔറത്ത് മറയ്ക്കാൻ ജിൽബാബ് (മൂടുപടം) ധരിക്കേണ്ടതാണ്. നിസ്കാരത്തിന്റെ അതേരീതിയിൽ ഔറത്ത് മറയ്ക്കണം. നാലു മദ്ഹബുകളിലും ഇതാണഭിപ്രായം. പണ്ഡിതന്മാർ ഈ വിഷയത്തിൽ ഏകോപിച്ചിരിക്കുന്നു (ഇജ്മാഅ് ഉണ്ട് )…. ഇബ്നു ഉമർ, അബൂ ഉമാമرضي الله عنهم എന്നിവരെപ്പോലുള്ള സ്വഹാബിമാർ നൽകിയ ഫത്’വകളും ഇതാണറിയിക്കുന്നത്. (ശൈഖിന്റെ ട്വിറ്ററിൽ നിന്നും)

ഖു൪ആന്‍ പാരായണത്തിലെ സുജൂദിന്റെ ആയത്തുകള്‍

ഒന്ന് : സൂറ: 7അഅ്റാഫ് ആയത്ത് 206

۩إِنَّ ٱلَّذِينَ عِندَ رَبِّكَ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِۦ وَيُسَبِّحُونَهُۥ وَلَهُۥ يَسْجُدُونَ

തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) അവനെ ആരാധിക്കുന്നതിനെപ്പറ്റി അഹംഭാവം നടിക്കുകയില്ല. അവര്‍ അവന്റെ മഹത്വം പ്രകീര്‍ത്തിക്കുകയും അവനെ പ്രണമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. (ഖു൪ആന്‍:7/206)

രണ്ട് : സൂറ: 13അ൪ റഅ്ദ് ആയത്ത് 15

۩وَلِلَّهِ يَسْجُدُ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ طَوْعًا وَكَرْهًا وَظِلَٰلُهُم بِٱلْغُدُوِّ وَٱلْءَاصَالِ

അല്ലാഹുവിന്നാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നത്‌. സ്വമനസ്സോടെയും നിര്‍ബന്ധിതരായിട്ടും. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും അവരുടെ നിഴലുകളും (അവന്ന് പ്രണാമം ചെയ്യുന്നു.) (ഖു൪ആന്‍:13/15)

മൂന്ന് : സൂറ: 16അന്‍ നഹ്ല്‍ ആയത്ത് 50

وَلِلَّهِ يَسْجُدُ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ مِن دَآبَّةٍ وَٱلْمَلَٰٓئِكَةُ وَهُمْ لَا يَسْتَكْبِرُونَ ‎﴿٤٩﴾‏ يَخَافُونَ رَبَّهُم مِّن فَوْقِهِمْ وَيَفْعَلُونَ مَا يُؤْمَرُونَ ۩ ‎﴿٥٠﴾‏

ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. മലക്കുകളും (സുജൂദ് ചെയ്യുന്നു.) അവര്‍ അഹങ്കാരം നടിക്കുന്നില്ല. അവര്‍ക്കു മീതെയുള്ള അവരുടെ രക്ഷിതാവിനെ അവര്‍ ഭയപ്പെടുകയും, അവര്‍ കല്‍പിക്കപ്പെടുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:16/49-50)

നാല് : സൂറ: 17ഇസ്റാഅ് ആയത്ത് 109

قُلْ ءَامِنُوا۟ بِهِۦٓ أَوْ لَا تُؤْمِنُوٓا۟ ۚ إِنَّ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ مِن قَبْلِهِۦٓ إِذَا يُتْلَىٰ عَلَيْهِمْ يَخِرُّونَ لِلْأَذْقَانِ سُجَّدًا ‎﴿١٠٧﴾‏ وَيَقُولُونَ سُبْحَٰنَ رَبِّنَآ إِن كَانَ وَعْدُ رَبِّنَا لَمَفْعُولًا ‎﴿١٠٨﴾‏ وَيَخِرُّونَ لِلْأَذْقَانِ يَبْكُونَ وَيَزِيدُهُمْ خُشُوعًا ۩ ‎﴿١٠٩﴾

(നബിയേ,) പറയുക: നിങ്ങള്‍ ഇതില്‍ (ഖുര്‍ആനില്‍) വിശ്വസിച്ച് കൊള്ളുക. അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുക. തീര്‍ച്ചയായും ഇതിന് മുമ്പ് (ദിവ്യ) ജ്ഞാനം നല്‍കപ്പെട്ടവരാരോ അവര്‍ക്ക് ഇത് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവര്‍ പ്രണമിച്ച് കൊണ്ട് മുഖം കുത്തി വീഴുന്നതാണ്‌.അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവിന്റെ വാഗ്ദാനം നടപ്പിലാക്കപ്പെടുന്നതു തന്നെയാകുന്നു.അവര്‍ കരഞ്ഞുകൊണ്ട് മുഖം കുത്തി വീഴുകയും അതവര്‍ക്ക് വിനയം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. (ഖു൪ആന്‍:17/107-109)

അഞ്ച് : സൂറ: 19മ൪യം ആയത്ത് 58

أُو۟لَٰٓئِكَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّۦنَ مِن ذُرِّيَّةِ ءَادَمَ وَمِمَّنْ حَمَلْنَا مَعَ نُوحٍ وَمِن ذُرِّيَّةِ إِبْرَٰهِيمَ وَإِسْرَٰٓءِيلَ وَمِمَّنْ هَدَيْنَا وَٱجْتَبَيْنَآ ۚ إِذَا تُتْلَىٰ عَلَيْهِمْ ءَايَٰتُ ٱلرَّحْمَٰنِ خَرُّوا۟ سُجَّدًا وَبُكِيًّا

അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ള പ്രവാചകന്‍മാരത്രെ അവര്‍. ആദമിന്റെ സന്തതികളില്‍ പെട്ടവരും, നൂഹിനോടൊപ്പെം നാം കപ്പലില്‍ കയറ്റിയവരില്‍പെട്ടവരും ഇബ്രാഹീമിന്റെയും ഇസ്രായീലിന്റെയും സന്തതികളില്‍ പെട്ടവരും, നാം നേര്‍വഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരുമത്രെ അവര്‍. പരമകാരുണികന്റെ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായി ക്കൊണ്ട് അവര്‍ താഴെ വീഴുന്നതാണ്‌. (ഖു൪ആന്‍:19/58)

ആറ് : സൂറ: 22ഹജ്ജ് ആയത്ത് 18

أَلَمْ تَرَ أَنَّ ٱللَّهَ يَسْجُدُ لَهُۥ مَن فِى ٱلسَّمَٰوَٰتِ وَمَن فِى ٱلْأَرْضِ وَٱلشَّمْسُ وَٱلْقَمَرُ وَٱلنُّجُومُ وَٱلْجِبَالُ وَٱلشَّجَرُ وَٱلدَّوَآبُّ وَكَثِيرٌ مِّنَ ٱلنَّاسِ ۖ وَكَثِيرٌ حَقَّ عَلَيْهِ ٱلْعَذَابُ ۗ وَمَن يُهِنِ ٱللَّهُ فَمَا لَهُۥ مِن مُّكْرِمٍ ۚ إِنَّ ٱللَّهَ يَفْعَلُ مَا يَشَآءُ ۩

ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന് പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തില്‍ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു. (ഖു൪ആന്‍:22/18)

ഏഴ് : സൂറ: 22ഹജ്ജ് ആയത്ത് 77

۩يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱرْكَعُوا۟ وَٱسْجُدُوا۟ وَٱعْبُدُوا۟ رَبَّكُمْ وَٱفْعَلُوا۟ ٱلْخَيْرَ لَعَلَّكُمْ تُفْلِحُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ കുമ്പിടുകയും, സാഷ്ടാംഗം ചെയ്യുകയും, നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും, നന്‍മ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ഖു൪ആന്‍:22/77)

എട്ട് : സൂറ: 25അല്‍ ഫു൪ഖാന്‍ ആയത്ത് 60

۩وَإِذَا قِيلَ لَهُمُ ٱسْجُدُوا۟ لِلرَّحْمَٰنِ قَالُوا۟ وَمَا ٱلرَّحْمَٰنُ أَنَسْجُدُ لِمَا تَأْمُرُنَا وَزَادَهُمْ نُفُورًا

പരമകാരുണികന് നിങ്ങള്‍ പ്രണാമം ചെയ്യുക എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ പറയും: എന്താണീ പരമകാരുണികന്‍ ? നീ ഞങ്ങളോട് കല്‍പിക്കുന്നതിന് ഞങ്ങള്‍ പ്രണാമം ചെയ്യുകയോ? അങ്ങനെ അത് അവരുടെ അകല്‍ച്ച വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്‌. (ഖു൪ആന്‍:25/60)

ഒമ്പത് : സൂറ: 27നംല് ആയത്ത് 26

 أَلَّا يَسْجُدُوا۟ لِلَّهِ ٱلَّذِى يُخْرِجُ ٱلْخَبْءَ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَيَعْلَمُ مَا تُخْفُونَ وَمَا تُعْلِنُونَ ‎﴿٢٥﴾‏ ٱللَّهُ لَآ إِلَٰهَ إِلَّا هُوَ رَبُّ ٱلْعَرْشِ ٱلْعَظِيمِ ۩ ‎﴿٢٦﴾‏

ആകാശങ്ങളിലും ഭൂമിയിലും ഒളിഞ്ഞു കിടക്കുന്നത് പുറത്ത് കൊണ്ട് വരികയും, നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അറിയുകയും ചെയ്യുന്നവനായ അല്ലാഹുവിന് അവര്‍ പ്രണാമം ചെയ്യാതിരിക്കുവാന്‍ വേണ്ടി (പിശാച് അങ്ങനെ ചെയ്യുന്നു.)മഹത്തായ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു അല്ലാതെ യാതൊരു ദൈവവുമില്ല. (ഖു൪ആന്‍:27/25-26)

പത്ത് : സൂറ: 32സജദ ആയത്ത് 15

۩إِنَّمَا يُؤْمِنُ بِـَٔايَٰتِنَا ٱلَّذِينَ إِذَا ذُكِّرُوا۟ بِهَا خَرُّوا۟ سُجَّدًا وَسَبَّحُوا۟ بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ

നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ സാഷ്ടാംഗം പ്രണമിക്കുന്നവരായി വീഴുകയും, തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ട് പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയുള്ളൂ. അവര്‍ അഹംഭാവം നടിക്കുകയുമില്ല. (ഖു൪ആന്‍:32/15)

പതിനൊന്ന് : സൂറ: 38സ്വാദ് ആയത്ത് 24

 وَهَلْ أَتَىٰكَ نَبَؤُا۟ ٱلْخَصْمِ إِذْ تَسَوَّرُوا۟ ٱلْمِحْرَابَ ‎﴿٢١﴾‏ إِذْ دَخَلُوا۟ عَلَىٰ دَاوُۥدَ فَفَزِعَ مِنْهُمْ ۖ قَالُوا۟ لَا تَخَفْ ۖ خَصْمَانِ بَغَىٰ بَعْضُنَا عَلَىٰ بَعْضٍ فَٱحْكُم بَيْنَنَا بِٱلْحَقِّ وَلَا تُشْطِطْ وَٱهْدِنَآ إِلَىٰ سَوَآءِ ٱلصِّرَٰطِ ‎﴿٢٢﴾‏ إِنَّ هَٰذَآ أَخِى لَهُۥ تِسْعٌ وَتِسْعُونَ نَعْجَةً وَلِىَ نَعْجَةٌ وَٰحِدَةٌ فَقَالَ أَكْفِلْنِيهَا وَعَزَّنِى فِى ٱلْخِطَابِ ‎﴿٢٣﴾‏ قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَىٰ نِعَاجِهِۦ ۖ وَإِنَّ كَثِيرًا مِّنَ ٱلْخُلَطَآءِ لَيَبْغِى بَعْضُهُمْ عَلَىٰ بَعْضٍ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَقَلِيلٌ مَّا هُمْ ۗ وَظَنَّ دَاوُۥدُ أَنَّمَا فَتَنَّٰهُ فَٱسْتَغْفَرَ رَبَّهُۥ وَخَرَّ رَاكِعًا وَأَنَابَ ۩ ‎﴿٢٤﴾‏

വഴക്ക് കൂടുന്ന കക്ഷികള്‍ പ്രാര്‍ത്ഥനാമണ്ഡപത്തിന്റെ മതില്‍ കയറിച്ചെന്ന സമയത്തെ വര്‍ത്തമാനം നിനക്ക് ലഭിച്ചിട്ടുണ്ടോ? അവര്‍ ദാവൂദിന്റെ അടുത്ത് കടന്നു ചെല്ലുകയും, അദ്ദേഹം അവരെപ്പറ്റി പരിഭ്രാന്തനാകുകയും ചെയ്ത സന്ദര്‍ഭം! അവര്‍ പറഞ്ഞു. താങ്കള്‍ ഭയപ്പെടേണ്ട. ഞങ്ങള്‍ രണ്ട് എതിര്‍ കക്ഷികളാകുന്നു. ഞങ്ങളില്‍ ഒരു കക്ഷി മറുകക്ഷിയോട് അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്കിടയില്‍ താങ്കള്‍ ന്യായപ്രകാരം വിധി കല്‍പിക്കണം. താങ്കള്‍ നീതികേട് കാണിക്കരുത്‌. ഞങ്ങള്‍ക്ക് നേരായ പാതയിലേക്ക് വഴി കാണിക്കണം. ഇതാ, ഇവന്‍ എന്റെ സഹോദരനാകുന്നു. അവന് തൊണ്ണൂറ്റി ഒമ്പതു പെണ്ണാടുകളുണ്ട്‌. എനിക്ക് ഒരു പെണ്ണാടും. എന്നിട്ട് അവന്‍ പറഞ്ഞു; അതിനെയും കൂടി എനിക്ക് ഏല്‍പിച്ചു തരണമെന്ന്‌. സംഭാഷണത്തില്‍ അവന്‍ എന്നെ തോല്‍പിച്ച് കളയുകയും ചെയ്തു. അദ്ദേഹം (ദാവൂദ്‌) പറഞ്ഞു: തന്റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക് നിന്റെ പെണ്ണാടിനെ കൂടി ആവശ്യപ്പെട്ടതു മുഖേന അവന്‍ നിന്നോട് അനീതി കാണിക്കുക തന്നെ ചെയ്തിരിക്കുന്നു. തീര്‍ച്ചയായും പങ്കാളികളില്‍ (കൂട്ടുകാരില്‍) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്‌. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. വളരെ കുറച്ച് പേരേയുള്ളു അത്തരക്കാര്‍. ദാവൂദ് വിചാരിച്ചു; നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെയാണ് ചെയ്തതെന്ന്‌. തുടര്‍ന്ന് അദ്ദേഹം തന്റെ രക്ഷിതാവിനോട് പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടു കൊണ്ട് വീഴുകയും ഖേദിച്ചുമടങ്ങുകയും ചെയ്തു. (ഖു൪ആന്‍:38/21-24)

പന്ത്രണ്ട് : സൂറ: 41ഫുസ്വിലത്ത് ആയത്ത് 38

وَمِنْ ءَايَٰتِهِ ٱلَّيْلُ وَٱلنَّهَارُ وَٱلشَّمْسُ وَٱلْقَمَرُ ۚ لَا تَسْجُدُوا۟ لِلشَّمْسِ وَلَا لِلْقَمَرِ وَٱسْجُدُوا۟ لِلَّهِ ٱلَّذِى خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ ‎﴿٣٧﴾‏ فَإِنِ ٱسْتَكْبَرُوا۟ فَٱلَّذِينَ عِندَ رَبِّكَ يُسَبِّحُونَ لَهُۥ بِٱلَّيْلِ وَٱلنَّهَارِ وَهُمْ لَا يَسْـَٔمُونَ ۩ ‎﴿٣٨﴾

അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്‌. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക, നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍. ഇനി അവര്‍ അഹംഭാവം നടിക്കുകയാണെങ്കില്‍ നിന്റെ രക്ഷിതാവിന്റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) രാവും പകലും അവനെ പ്രകീര്‍ത്തിക്കുന്നുണ്ട്‌. അവര്‍ക്ക് മടുപ്പ് തോന്നുകയില്ല. (ഖു൪ആന്‍:41/37-38)

പതിമൂന്ന് : സൂറ: 53അന്നജ്മ് ആയത്ത് 62

۩فَٱسْجُدُوا۟ لِلَّهِ وَٱعْبُدُوا۟

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് പ്രണാമം ചെയ്യുകയും (അവനെ) ആരാധിക്കുകയും ചെയ്യുവിന്‍. (ഖു൪ആന്‍:53/62)

പതിനാല് : സൂറ: 84അല്‍ ഇന്‍ശിഖാഖ് ആയത്ത് 21

فَمَا لَهُمْ لَا يُؤْمِنُونَ ‎﴿٢٠﴾‏ وَإِذَا قُرِئَ عَلَيْهِمُ ٱلْقُرْءَانُ لَا يَسْجُدُونَ ۩ ‎﴿٢١﴾

എന്നാല്‍ അവര്‍ക്കെന്തുപറ്റി? അവര്‍ വിശ്വസിക്കുന്നില്ല.അവര്‍ക്ക് ഖുര്‍ആന്‍ ഓതികൊടുക്കപ്പെട്ടാല്‍ അവര്‍ സുജൂദ് ചെയ്യുന്നുമില്ല. (ഖു൪ആന്‍:84/20-21)

പതിനഞ്ച് :സൂറ: 96 അല്‍ അലഖ് ആയത്ത് 19

۩كَلَّا لَا تُطِعْهُ وَٱسْجُدْ وَٱقْتَرِب

നിസ്സംശയം, നീ അവനെ അനുസരിച്ചു പോകരുത് , നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക. (ഖു൪ആന്‍:96/19)

 

 

kanzululoom.com

One Response

  1. Very appreciated and elaborated this contet……. 🤍Reallly i found it very 🌹 easy and very usefulll
    Allah with bless your hard work and ever day wil purify to wake up with allah with us …… 💫💫 pls include me and my family in your apprwciating PRAYERS …. 🤲🏻

Leave a Reply

Your email address will not be published. Required fields are marked *