يَٰٓأَيُّهَا ٱلنَّاسُ كُلُوا۟ مِمَّا فِى ٱلْأَرْضِ حَلَٰلًا طَيِّبًا وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ ﴿١٦٨﴾ إِنَّمَا يَأْمُرُكُم بِٱلسُّوٓءِ وَٱلْفَحْشَآءِ وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ ﴿١٦٩﴾
മനുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന് അനുവദനീയവും, വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. ശൈത്വാന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു. ദുഷ്കൃത്യങ്ങളിലും നീചവൃത്തികളിലും ഏര്‍പെടുവാനും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് പറഞ്ഞുണ്ടാക്കുവാനുമാണ് അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്. (ഖു൪ആന്‍:2/168-169)
മനുഷ്യനെ വഴികേടിലാക്കാനായി അവനോട് ശൈത്വാൻ കൽപ്പിക്കുന്നതിൽ ഒന്ന് അല്ലാഹുവിന്റെ പേരില്‍ അറിയാത്തത് പറയലാണ്. وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ (അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിഞ്ഞു കൂടാത്തത് പറഞ്ഞുണ്ടാക്കുവാനാണ്) എന്നത് വിശദീകരിച്ച് ശൈഖ് നാസിര്‍ അസ്സഅദി رحمه الله പറയുന്നു:
فَيَدْخُلُ فِي ذَلِكَ الْقَوْلُ عَلَى اللَّهِ بِلَا عِلْمٍ، فِي شَرْعِهِ، وَقَدَرِهِ،
അല്ലാഹു ശറഅ് ആക്കിയതിനെ കുറിച്ചും അവൻ വിധിച്ചതിനെ കുറിച്ചും അറിവില്ലാതെ സംസാരിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.
فَمَنْ وَصَفَ اللَّهَ بِغَيْرِ مَا وَصَفَ بِهِ نَفْسَهُ، أَوْ وَصَفَهُ بِهِ رَسُولُهُ، أَوْ نَفَى عَنْهُ مَا أَثْبَتَهُ لِنَفْسِهِ، أَوْ أَثْبَتَ لَهُ مَا نَفَاهُ عَنْ نَفْسِهِ، فَقَدْ قَالَ عَلَى اللَّهِ بِلَا عِلْمٍ،
അല്ലാഹു സ്വയം വിശേഷിപ്പിച്ചതോ, അവന്റെ റസൂൽ മുഖേനെ അവനെ വിശേഷിപ്പിച്ചതോ അല്ലാത്ത എന്തെങ്കിലും കൊണ്ട് അവനെ വിശേഷിപ്പിക്കുന്നവൻ, അല്ലെങ്കിൽ അല്ലാഹു തനിക്കായി അംഗീകരിച്ച ഒരു ഗുണത്തെ നിഷേധിക്കുന്നവൻ, അല്ലെങ്കിൽ അല്ലാഹു തനിക്കായി നിഷേധിച്ച ഒരു ഗുണത്തെ സ്ഥിരീകരിക്കുന്നവൻ, അവൻ അല്ലാഹുവിനെ കുറിച്ച് അറിവില്ലാതെയാണ് സംസാരിച്ചത്.
وَمَنْ زَعَمَ أَنَّ لِلَّهِ نِدًّا وَأَوْثَانًا تُقَرِّبُ مَنْ عَبَدَهَا مِنَ اللَّهِ، فَقَدْ قَالَ عَلَى اللَّهِ بِلَا عِلْمٍ،
അല്ലാഹുവിന് തുല്യനായി മറ്റൊരാൾ ഉണ്ടെന്നും, വിഗ്രഹങ്ങൾ അവയെ ആരാധിക്കുന്നവരെ അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്നും വാദിക്കുന്നവൻ, അല്ലാഹുവിനെ കുറിച്ച് അറിവില്ലാതെയാണ് സംസാരിച്ചത്.
وَمَنْ قَالَ: إِنَّ اللَّهَ أَحَلَّ كَذَا، أَوْ حَرَّمَ كَذَا، أَوْ أَمَرَ بِكَذَا، أَوْ نَهَى عَنْ كَذَا، بِغَيْرِ بَصِيرَةٍ، فَقَدْ قَالَ عَلَى اللَّهِ بِلَا عِلْمٍ،
അല്ലാഹു ചില കാര്യങ്ങൾ ഹലാലാക്കിയിട്ടുണ്ട്, അല്ലെങ്കിൽ ഹറാമാക്കിയിട്ടുണ്ട്, അല്ലെങ്കിൽ ചില കാര്യങ്ങൾ കൽപ്പിച്ചിട്ടുണ്ട് അല്ലെങ്കിൽ നിരോധിച്ചിട്ടുണ്ട് എന്ന് യാതൊരു അറിവുമില്ലാതെ പറയുന്നയാൾ, അല്ലാഹുവിനെ കുറിച്ച് അറിവില്ലാതെയാണ് സംസാരിച്ചത്.
وَمَنْ قَالَ: اللَّهُ خَلَقَ هَذَا الصِّنْفَ مِنَ الْمَخْلُوقَاتِ، لِلْعِلَّةِ الْفُلَانِيَّةِ بِلَا بُرْهَانٍ لَهُ بِذَلِكَ، فَقَدْ قَالَ عَلَى اللَّهِ بِلَا عِلْمٍ،
യാതൊരു തെളിവുമില്ലാതെ, ഒരു പ്രത്യേക കാരണത്താൽ അല്ലാഹു ഇന്ന വിഭാഗം സൃഷ്ടിയെ സൃഷ്ടിച്ചുവെന്ന് പറയുന്നയാൾ, അറിവില്ലാതെയാണ് അല്ലാഹുവിനെ കുറിച്ച് സംസാരിച്ചത്.
وَمِنْ أَعْظَمِ الْقَوْلِ عَلَى اللَّهِ بِلَا عِلْمٍ، أَنْ يَتَأَوَّلَ الْمُتَأَوِّلُ كَلَامَهُ أَوْ كَلَامَ رَسُولِهِ عَلَى مَعَانٍ اصْطَلَحَ عَلَيْهَا طَائِفَةٌ مِنْ طَوَائِفِ الضَّلَالِ، ثُمَّ يَقُولُ: إِنَّ اللَّهَ أَرَادَهَا،
അല്ലാഹുവിനെ കുറിച്ച് അറിവില്ലാതെ സംസാരിക്കുന്നതിന്റെ ഏറ്റവും ഗൗരവമായ രൂപങ്ങളിലൊന്ന്, അവന്റെ വാക്കുകളെയോ അവന്റെ റസൂലിന്റെ വാക്കുകളെയോ വഴിതെറ്റിയ ഒരു വിഭാഗത്തിന്റെ വ്യാഖ്യാനവുമായി പൊരുത്തപ്പെടുന്ന രീതിയിൽ തെറ്റായി വ്യാഖ്യാനിക്കുകയും, തുടർന്ന് അത് അല്ലാഹു ഉദ്ദേശിച്ചതെന്ന് പറയുകയും ചെയ്യുക എന്നതാണ്.
فَالْقَوْلُ عَلَى اللَّهِ بِلَا عِلْمٍ مِنْ أَكْبَرِ الْمُحَرَّمَاتِ وَأَشْمَلِهَا وَأَكْبَرِ طُرُقِ الشَّيْطَانِ الَّتِي يَدْعُو إِلَيْهَا، فَهَذِهِ طُرُقُ الشَّيْطَانِ الَّتِي يَدْعُو إِلَيْهَا هُوَ وَجُنُودُهُ، وَيَبْذُلُونَ مَكْرُهُمْ وَخِدَاعُهُمْ عَلَى إِغْوَاءِ الْخَلْقِ بِمَا يَقْدِرُونَ عَلَيْهِ.
അല്ലാഹുവിനെ കുറിച്ച് അറിവില്ലാതെ സംസാരിക്കുന്നത് ഹറാമുകളിൽ ഏറ്റവും വലുതും ഗുരുതരമായ ഒന്നുമാണ്. അതിലേക്ക് ക്ഷണിക്കുന്ന ശൈത്വാന് ഏറ്റവും ഇഷ്ടപ്പെട്ട രീതികളിൽ ഒന്നുമാണ്. ശൈത്വാനും അവന്റെ സൈന്യവും ആളുകളെ ക്ഷണിക്കുന്ന വഴികളാണിവ. തങ്ങൾക്ക് കഴിയുന്ന എല്ലാ വഴികളിലൂടെയും ആളുകളെ പ്രലോഭിപ്പിക്കാൻ അവർ പരമാവധി ശ്രമിക്കുന്നു. (തഫ്സീറുസ്സഅ്ദി)
മുശ്‌രിക്കുകള്‍ അവരുടെ ദൈവങ്ങള്‍ക്ക് – വിഗ്രഹങ്ങള്‍ക്ക് – നേര്‍ച്ച വഴിപാടായി ചിലതരം മൃഗങ്ങളെ നിശ്ചയിക്കപ്പെട്ടിരുന്നത് അല്ലാഹു നിശ്ചതാണെന്ന് പറഞ്ഞിരുന്നത് ഇതിൽ പെട്ടതാണ്.
مَا جَعَلَ ٱللَّهُ مِنۢ بَحِيرَةٍ وَلَا سَآئِبَةٍ وَلَا وَصِيلَةٍ وَلَا حَامٍ ۙ وَلَٰكِنَّ ٱلَّذِينَ كَفَرُوا۟ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ ۖ وَأَكْثَرُهُمْ لَا يَعْقِلُونَ
ബഹീറഃ, സാഇബഃ, വസ്വീലഃ, ഹാം എന്നീ നേര്‍ച്ചമൃഗങ്ങളെയൊന്നും അല്ലാഹു നിശ്ചയിച്ചതല്ല. പക്ഷെ, സത്യനിഷേധികള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയാണ്. അവരില്‍ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല. (ഖു൪ആന്‍:5/103)
മൃഗങ്ങളെ വിഗ്രഹങ്ങള്‍ക്ക് നേര്‍ച്ചയാക്കി വിടുന്ന പലസമ്പ്രദായങ്ങളും മുശ്‌രിക്കുകള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അവ ഒന്നും തന്നെ അല്ലാഹു നിയമിച്ചതോ അനുവദിച്ചതോ അല്ല. അവരാകട്ടെ, എല്ലാം അല്ലാഹു കല്‍പിച്ച പുണ്യകര്‍മങ്ങളും, ആരാധനാമുറകളുമാണെന്ന നിലക്കാണ് അതൊക്കെ ചെയ്തുവരുന്നത്. ഇത് അല്ലാഹുവിന്‍റെ പേരില്‍ വ്യാജം കെട്ടിച്ചമക്കലാണെന്ന് പറയേണ്ടതില്ലല്ലോ. (അമാനി തഫ്സീര്‍)
മുശ്‌രിക്കുകള്‍ കെട്ടിയുണ്ടാക്കി ആചരിച്ചു വന്നിരുന്ന പല ദുഃസ്സമ്പ്രദായങ്ങളും ഇതിൽ പെട്ടതാണ്.
وَقَالُوا۟ هَٰذِهِۦٓ أَنْعَٰمٌ وَحَرْثٌ حِجْرٌ لَّا يَطْعَمُهَآ إِلَّا مَن نَّشَآءُ بِزَعْمِهِمْ وَأَنْعَٰمٌ حُرِّمَتْ ظُهُورُهَا وَأَنْعَٰمٌ لَّا يَذْكُرُونَ ٱسْمَ ٱللَّهِ عَلَيْهَا ٱفْتِرَآءً عَلَيْهِ ۚ سَيَجْزِيهِم بِمَا كَانُوا۟ يَفْتَرُونَ ﴿١٣٨﴾ وَقَالُوا۟ مَا فِى بُطُونِ هَٰذِهِ ٱلْأَنْعَٰمِ خَالِصَةٌ لِّذُكُورِنَا وَمُحَرَّمٌ عَلَىٰٓ أَزْوَٰجِنَا ۖ وَإِن يَكُن مَّيْتَةً فَهُمْ فِيهِ شُرَكَآءُ ۚ سَيَجْزِيهِمْ وَصْفَهُمْ ۚ إِنَّهُۥ حَكِيمٌ عَلِيمٌ ﴿١٣٩﴾ قَدْ خَسِرَ ٱلَّذِينَ قَتَلُوٓا۟ أَوْلَٰدَهُمْ سَفَهَۢا بِغَيْرِ عِلْمٍ وَحَرَّمُوا۟ مَا رَزَقَهُمُ ٱللَّهُ ٱفْتِرَآءً عَلَى ٱللَّهِ ۚ قَدْ ضَلُّوا۟ وَمَا كَانُوا۟ مُهْتَدِينَ ﴿١٤٠﴾
അവര്‍ പറഞ്ഞു: ഇവ വിലക്കപ്പെട്ട കാലികളും കൃഷിയുമാകുന്നു. ഞങ്ങള്‍ ഉദ്ദേശിക്കുന്ന ചിലരല്ലാതെ അവ ഭക്ഷിച്ചു കൂടാ. അതവരുടെ ജല്‍പനമത്രെ. പുറത്ത് സവാരിചെയ്യുന്നത് നിഷിദ്ധമാക്കപ്പെട്ട ചില കാലികളുമുണ്ട്. വേറെ ചില കാലികളുമുണ്ട്; അവയുടെ മേല്‍ അവര്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കുകയില്ല. ഇതെല്ലാം അവന്‍റെ (അല്ലാഹുവിന്‍റെ) പേരില്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്. അവര്‍ കെട്ടിച്ചമച്ച് കൊണ്ടിരുന്നതിന് തക്ക ഫലം അവന്‍ അവര്‍ക്ക് നല്‍കിക്കൊള്ളും. അവര്‍ പറഞ്ഞു: ഈ കാലികളുടെ ഗര്‍ഭാശയങ്ങളിലുള്ളത് ഞങ്ങളിലെ ആണുങ്ങള്‍ക്ക് മാത്രമുള്ളതും, ഞങ്ങളുടെ ഭാര്യമാര്‍ക്ക് നിഷിദ്ധമാക്കപ്പെട്ടതുമാണ്. അത് ചത്തതാണെങ്കിലോ അവരെല്ലാം അതില്‍ പങ്ക് പറ്റുന്നവരായിരിക്കും. അവരുടെ ഈ ജല്‍പനത്തിന് തക്ക പ്രതിഫലം അവന്‍ (അല്ലാഹു) വഴിയെ അവര്‍ക്ക് നല്‍കുന്നതാണ്. തീര്‍ച്ചയായും അവന്‍ യുക്തിമാനും സര്‍വ്വജ്ഞനുമാകുന്നു. ഭോഷത്വം കാരണമായി ഒരു വിവരവുമില്ലാതെ സ്വന്തം സന്താനങ്ങളെ കൊല്ലുകയും, തങ്ങള്‍ക്ക് അല്ലാഹു നല്‍കിയത് അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുകൊണ്ട് നിഷിദ്ധമാക്കുകയും ചെയ്തവര്‍ തീര്‍ച്ചയായും നഷ്ടത്തില്‍ പെട്ടിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പിഴച്ചു പോയി. അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവരായില്ല. (ഖു൪ആന്‍:6/138-140)
വസ്ത്രം ധരിക്കാതെ പൂര്‍ണ്ണ നഗ്നരായിക്കൊണ്ടു മുശ്രിക്കുകള്‍ കഅ്ബ ത്വവാഫ് ചെയ്തിരുന്നത് അല്ലാഹു കല്‍പിച്ചതാണെന്ന് പറഞ്ഞിരുന്നത് ഇതിൽ പെട്ടതാണ്.
وَإِذَا فَعَلُوا۟ فَٰحِشَةً قَالُوا۟ وَجَدْنَا عَلَيْهَآ ءَابَآءَنَا وَٱللَّهُ أَمَرَنَا بِهَا ۗ قُلْ إِنَّ ٱللَّهَ لَا يَأْمُرُ بِٱلْفَحْشَآءِ ۖ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعْلَمُونَ
അവര്‍ വല്ല നീചവൃത്തിയും ചെയ്താല്‍, ഞങ്ങളുടെ പിതാക്കള്‍ അതില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ടെന്നും, അല്ലാഹു ഞങ്ങളോട് കല്‍പിച്ചതാണത് എന്നുമാണവര്‍ പറയുക. (നബിയേ,) പറയുക: നീചവൃത്തി ചെയ്യുവാന്‍ അല്ലാഹു കല്‍പിക്കുകയേയില്ല. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്ക് വിവരമില്ലാത്തത് പറഞ്ഞുണ്ടാക്കുകയാണോ? (ഖു൪ആന്‍:7/28)
മലക്കുകള്‍ അല്ലാഹുവിന്‍റെ പെണ്‍മക്കളാണെന്ന് മുശ്‌രിക്കുകളും, ഉസൈര്‍ عليه السلام അല്ലാഹുവിന്റെ പുത്രനാണെന്ന് ചില യഹൂദികളും, ഈസാ عليه السلام അല്ലാഹുവിന്റെ പുത്രനാണെന്ന് നസ്വാറാക്കളും പറഞ്ഞുവന്നിരുന്നത് ഇതിൽ പെട്ടതാണ്.
قَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًا ۗ سُبْحَٰنَهُۥ ۖ هُوَ ٱلْغَنِىُّ ۖ لَهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۚ إِنْ عِندَكُم مِّن سُلْطَٰنِۭ بِهَٰذَآ ۚ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعْلَمُونَ
അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്നവര്‍ പറഞ്ഞു. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ പരാശ്രയമുക്തനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. നിങ്ങളുടെ പക്കല്‍ ഇതിന് (ദൈവത്തിന് സന്താനം ഉണ്ടെന്നതിന്) യാതൊരു പ്രമാണവുമില്ല. അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ? (ഖു൪ആന്‍:10/68)
അറിവില്ലാതെ അല്ലാഹുവിന്റെ പേരില്‍ സംസാരിക്കുന്നത് അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ട്.
قُلْ إِنَّمَا حَرَّمَ رَبِّىَ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَٱلْإِثْمَ وَٱلْبَغْىَ بِغَيْرِ ٱلْحَقِّ وَأَن تُشْرِكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَٰنًا وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ
പറയുക: എന്‍റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധര്‍മ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്. (ഖു൪ആന്‍:7/33)
ഈ ആയത്തിൽ വിലക്കപ്പെട്ട ഓരോ സംഗതികളും അതിന്റെ ഗൗരവത്തിന്റെ ഓർഡറിലാണ് അല്ലാഹു ക്രമീകരിച്ചിരിക്കുന്നത്. ശിര്‍ക്കിന്റെയും മുകളിലായിട്ടാണ് അല്ലാഹുവിന്റെ പേരില്‍ അറിവില്ലാതെ പറയുന്നതിനെ പരാമര്‍ശിച്ചിട്ടുള്ളത്.
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു: അല്ലാഹുവിന്റെ പേരില്‍ അറിവില്ലാതെ പറയുക എന്നുള്ളത്, അല്ലാഹുവിന്റെ നാമങ്ങളിലും അവന്റെ വിശേഷണങ്ങളിലും അവന്റെ പ്രവൃത്തികളിലും ദീനിലും ശറഇലുമൊക്കെ പറയുന്നതിനെ ഉൾക്കൊള്ളുന്നു. അല്ലാഹുവിന്റെ പേരില്‍ അറിവില്ലാതെ പറയൽ ഹറാമുകളിൽ ഏറ്റവും വലുതാക്കിയിരിക്കുന്നു, ഹറാമുകളിൽ ഏറ്റവും ഉയര്‍ന്ന പടിയിലാണ് അല്ലാഹു ഇതിനെ നിശ്ചയിച്ചത്. അല്ലാഹു പറയുന്നു: {പറയുക: എന്‍റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധര്‍മ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്. (ഖു൪ആന്‍:7/33)} [إعلام الموقعين]
നിഷിദ്ധങ്ങളുടെ ഗണത്തിൽ ഇതിനോളം കടുത്തത് അല്ലാഹുവിന്റെ അടുക്കൽ മറ്റൊന്നുമില്ല. ശിര്‍ക്കിന്റെയും കുഫിറിന്റെയും അടിസ്ഥാനം ഈ കുറ്റകൃത്യമാണ്. ബിദ്അത്തുകളും വഴികേടുകളും ഇതിൻമേലാണ് സ്ഥാപിതമായിട്ടുളളത്. വഴികെട്ട എല്ലാ ബിദ്അത്തുകളുടെയും അല്ലാഹുവിന്റെ പേരില്‍ അറിവില്ലാതെ പറയുക എന്നുള്ളതാണ്. (മദാരിജുസ്സാലികീൻ)
മാത്രമല്ല, അത്തരം ആളുകളെ ‘അക്രമി’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
ﻓَﻤَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦ ﻛَﺬَﺏَ ﻋَﻠَﻰ ٱﻟﻠَّﻪِ ﻭَﻛَﺬَّﺏَ ﺑِﭑﻟﺼِّﺪْﻕِ ﺇِﺫْ ﺟَﺎٓءَﻩُۥٓ ۚ ﺃَﻟَﻴْﺲَ ﻓِﻰ ﺟَﻬَﻨَّﻢَ ﻣَﺜْﻮًﻯ ﻟِّﻠْﻜَٰﻔِﺮِﻳﻦَ
അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയും, സത്യം തനിക്ക് വന്നെത്തിയപ്പോള്‍ അതിനെ നിഷേധിച്ചു തള്ളുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? നരകത്തിലല്ലയോ സത്യനിഷേധികള്‍ക്കുള്ള പാര്‍പ്പിടം? (ഖു൪ആന്‍:39/22)
{مِمَّنْ كَذَبَ عَلَى اللَّهِ} إما بنسبته إلى ما لا يليق بجلاله، أو بادعاء النبوة، أو الإخبار بأن اللّه تعالى قال كذا، أو أخبر بكذا، أو حكم بكذا وهو كاذب، فهذا داخل في قوله تعالى: {وَأَنْ تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ} إن كان جاهلا، وإلا فهو أشنع وأشنع.
{അപ്പോൾ അല്ലാഹുവിന്റെ പേരിൽ കള്ളം പറയുന്നവനെക്കാൾ} അല്ലാഹുവിന്റെ മഹത്ത്വത്തിന് യോജിക്കാത്തത് അവന്റെ പേരിൽ പറയുന്നതും പ്രവാചകത്വം വാദിക്കുന്നതും അല്ലാഹു പറയാത്തത് അവന്റെ പേരിൽ പറയുന്നതും ഇതിൽ ഉൾപെടാം. {അല്ലാഹുവിന്റെ പേരിൽ നിങ്ങൾ വിവരമില്ലാത്തത് പറഞ്ഞുണ്ടാക്കുന്നതും – ഖുര്‍ആൻ:2/169}ഒരാൾ അറിവില്ലാത്തവനാണെങ്കിൽ, അത് അതിലും മോശവും കൂടുതൽ മ്ലേച്ഛവുമാണ്. (തഫ്സീറുസ്സഅ്ദി)
ﻭَﻣَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦِ ٱﻓْﺘَﺮَﻯٰ ﻋَﻠَﻰ ٱﻟﻠَّﻪِ ﻛَﺬِﺑًﺎ ﺃَﻭْ ﻛَﺬَّﺏَ ﺑِﭑﻟْﺤَﻖِّ ﻟَﻤَّﺎ ﺟَﺎٓءَﻩُۥٓ ۚ ﺃَﻟَﻴْﺲَ ﻓِﻰ ﺟَﻬَﻨَّﻢَ ﻣَﺜْﻮًﻯ ﻟِّﻠْﻜَٰﻔِﺮِﻳﻦَ
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, സത്യം വന്നുകിട്ടിയപ്പോള്‍ അത് നിഷേധിച്ച് തള്ളുകയോ ചെയ്തവനെക്കാള്‍ അക്രമിയായി ആരുണ്ട്? നരകത്തില്‍ സത്യനിഷേധികള്‍ക്കു വാസസ്ഥലം ഇല്ലയോ?(ഖു൪ആന്‍:29/68)
ഈ വിഷയത്തിലെ നബി ﷺ യുടെ നിലപാട് കാണുക. അതായത് അവിടുന്ന് ദീനിലെ ഒരു കാര്യവും അറിവില്ലാതെ സംസാരിക്കാറില്ല.
عَنْ جُبَيْرِ بْنِ مُطْعِمٍ أَنَّ رَجُلًا أَتَى النَّبِيَّ -ﷺ-، فَقَالَ: يَا رَسُولَ اللَّهِ، أَيُّ الْبُلْدَانِ شَرٌّ؟ قَالَ: فَقَالَ: «لَا أَدْرِي» فَلَمَّا أَتَاهُ جِبْرِيلُ عَلَيْهِ السَّلَامُ قَالَ: «يَا جِبْرِيلُ، أَيُّ الْبُلْدَانِ شَرٌّ؟» قَالَ: لَا أَدْرِي حَتَّى أَسْأَلَ رَبِّي عَزَّ وَجَلَّ، فَانْطَلَقَ جِبْرِيلُ عَلَيْهِ السَّلَامُ، ثُمَّ مَكَثَ مَا شَاءَ اللَّهُ أَنْ يَمْكُثَ، ثُمَّ جَاءَ، فَقَالَ: يَا مُحَمَّدُ، إِنَّكَ سَأَلْتَنِي أَيُّ الْبُلْدَانِ شَرٌّ، فَقُلْتُ: لَا أَدْرِي، وَإِنِّي سَأَلْتُ رَبِّي عَزَّ وَجَلَّ: أَيُّ الْبُلْدَانِ شَرٌّ؟ فَقَالَ: أَسْوَاقُهَا.
ജുബൈർ ബിൻ മുത്ഇം رَضِيَ اللَّهُ عَنْهُ പറയുന്നു: ഒരാൾ നബി ﷺ യുടെ അരികിൽ വന്നു കൊണ്ട് അദ്ദേഹത്തോട് ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! നാടുകളിൽ ഏതാണ് ഏറ്റവും മോശം നാട്?!” നബി ﷺ പറഞ്ഞു: “എനിക്കറിയില്ല!” അങ്ങനെ ജിബ്രീൽ വന്നപ്പോൾ അദ്ദേഹത്തോട് നബി -ﷺ- ഇക്കാര്യം ചോദിച്ചു… ജിബ്രീൽ പറഞ്ഞു: “എനിക്കറിയില്ല. ഞാൻ എന്റെ രക്ഷിതാവിനോട് ചോദിക്കട്ടെ.” …… (അങ്ങനെ ജിബ്രീൽ അല്ലാഹുവിനോട് ചോദിച്ചതിന് ശേഷം നബി ﷺ യുടെ അടുക്കൽ വന്നുകൊണ്ട് പറഞ്ഞു:) “നാടുകളിൽ ഏറ്റവും മോശം അങ്ങാടികളാണ്.” (അഹ്മദ്: 16744)
ഇമാം മാലിക് رَحِمَهُ اللَّهُ യോട് അദ്ദേഹത്തിലേക്ക് യാത്ര ചെയ്തു വന്ന ആൾ നാൽപത് വിഷയങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ 6 ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു, ബാക്കിയുള്ളത് എനിക്ക് അറിയില്ലെന്നും പറഞ്ഞു. അയാൾ ചോദിച്ചു:ഞാൻ ഇന്ന ഇന്ന സ്ഥലത്തു നിന്ന് (ദൂരെ നിന്നും) വന്നതാണ് എന്നിട്ട് നിങ്ങൾ എനിക്ക് അറിയില്ല എന്ന് പറയുകയോ?! ഇമാം മാലിക് رَحِمَهُ اللَّهُ പറഞ്ഞു: അതെ, നീ വാഹനം കയറിക്കോ എന്നിട്ട് പോകൂ, ജനങ്ങളോട് പറയൂ: ഞാൻ ചോദിച്ചപ്പോൾ മാലിക് എനിക്ക് അറിയില്ലെന്ന് പറഞ്ഞു.
قال الإمام الشافعي: ليس لأحد أنْ يقول في شيء حلال، ولا حرام، إلا من جهة العلم، وجهة العلم إمّا نص في الكتاب، أو في السنة، أو في الإجماع، أو القياس .
ഇമാം ശാഫിഈ رحمه الله പറഞ്ഞു: അറിവിന്റെ അടിസ്ഥാനത്തിലല്ലാതെ ഒരു കാര്യം ഹലാലോ ഹറാമോ ആണെന്ന് പറയാൻ ആർക്കും അവകാശമില്ല. അറിവിന്റെ അടിസ്ഥാനം ഖുർആനും, സുന്നത്തും, ഇജ്മാഉം, ഖിയാസും ആണ്.
قُلْ أَرَءَيْتُم مَّآ أَنزَلَ ٱللَّهُ لَكُم مِّن رِّزْقٍ فَجَعَلْتُم مِّنْهُ حَرَامًا وَحَلَٰلًا قُلْ ءَآللَّهُ أَذِنَ لَكُمْ ۖ أَمْ عَلَى ٱللَّهِ تَفْتَرُونَ ﴿٥٩﴾ وَمَا ظَنُّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ يَوْمَ ٱلْقِيَٰمَةِ ۗ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكْثَرَهُمْ لَا يَشْكُرُونَ ﴿٦٠﴾
പറയുക: അല്ലാഹു നിങ്ങള്‍ക്കിറക്കിത്തന്ന ആഹാരത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നിട്ട് അതില്‍ (ചിലത്) നിങ്ങള്‍ നിഷിദ്ധവും (വേറെ ചിലത്) അനുവദനീയവുമാക്കിയിരിക്കുന്നു. പറയുക: അല്ലാഹുവാണോ നിങ്ങള്‍ക്ക് (അതിന്) അനുവാദം തന്നത്? അതല്ല, നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കെട്ടിച്ചമയ്ക്കുകയാണോ? അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവരുടെ വിചാരം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ എന്തായിരിക്കും? തീര്‍ച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യം കാണിക്കുന്നവനാകുന്നു. പക്ഷെ, അവരില്‍ അധികപേരും നന്ദികാണിക്കുന്നില്ല. (ഖു൪ആന്‍ :10/59-60)
وَلَا تَقُولُوا۟ لِمَا تَصِفُ أَلْسِنَتُكُمُ ٱلْكَذِبَ هَٰذَا حَلَٰلٌ وَهَٰذَا حَرَامٌ لِّتَفْتَرُوا۟ عَلَى ٱللَّهِ ٱلْكَذِبَ ۚ إِنَّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ لَا يُفْلِحُونَ
നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഇത് അനുവദനീയമാണ്, ഇത് നിഷിദ്ധമാണ്. എന്നിങ്ങനെ കള്ളം പറയരുത്. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ (അതിന്‍റെ ഫലം) അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല; തീര്‍ച്ച. (ഖു൪ആന്‍ :16/116)
ഇവിടെയാണ് താഴെ പറയുന്ന ഹദീസുകളുടെ പ്രസക്തി.
عَنْ سَلَمَةَ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ مَنْ يَقُلْ عَلَىَّ مَا لَمْ أَقُلْ فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ
സലമ رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ ഇപ്രകാരം പറഞ്ഞതായി ഞാൻ കേട്ടു: പറയാത്ത കാര്യം ഞാൻ പറഞ്ഞുവെന്ന് എന്റെ പേരിൽ ആരെങ്കിലും ആരോപിച്ചാൽ അവൻ നരകത്തിൽ അവന്റെ ഇരിപ്പിടം ഒരുക്കികൊള്ളട്ടെ. (ബുഖാരി: 109)
عَنْ عَلِيًّا قَالَ النَّبِيُّ صلى الله عليه وسلم : لاَ تَكْذِبُوا عَلَىَّ، فَإِنَّهُ مَنْ كَذَبَ عَلَىَّ فَلْيَلِجِ النَّارَ
അലി رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ പറഞ്ഞു: എന്റെ പേരിൽ നിങ്ങൾ കളവ് പറയരുത്. എന്റെ പേരിൽ ആരെങ്കിലും കള്ളം ചമച്ചാൽ അവൻ നരകത്തിൽ അവന്റെ ഇരിപ്പിടം തയ്യാറാക്കിക്കൊള്ളട്ടെ. (ബുഖാരി: 106)
قال شيخ الإسلام ابن تيمية رحمه الله:من تكلم في الدين بلا علم كان كاذبًا، وإن كان لا يتعمد الكذب.
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു: ആരെങ്കിലും അറിവില്ലാതെ മത വിഷയങ്ങളിൽ സംസാരിച്ചാൽ അവൻ കള്ളം പറയുന്നവനായിത്തീരും. അവൻ ബോധപൂർവം കളവ് പറയണമെന്ന് കരുതിയിട്ടില്ലെങ്കിലും ശരി. (മജ്മൂഉൽ ഫതാവാ :10/449)
www.kanzululoom.com