ഹൃദയം ലോലമാകാൻ

قال العلامة ابن عثيمين رحمه اللّه :القلب إذا لم تُليّنه يبقى قاسياً؛ لأن زهرة الحياة الدنيا وزخارفها والأصحاب وما أشبه ذلك قد يوجب هذا أو بعضه، فلا بد أن تتعاهد قلبك بما يلينه، وأحسن ما يلينه كتاب الله عز وجل إذا قرأته بإمعان وتدبر فإنه يلين القلب.

ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു: ഹൃദയത്തെ മൃദുലമാക്കിയില്ലെങ്കിൽ അത് കഠിനമായിത്തന്നെ നിലനിൽക്കും; കാരണം, ഇഹലോക ജീവിതത്തിൻ്റെ സൗന്ദര്യവും അതിലെ അലങ്കാരങ്ങളും, കൂട്ടുകാരും, അതുപോലുള്ള മറ്റ് കാര്യങ്ങളും, ഇവയോ ഇതിൽ ചിലതോ ഹൃദയം കഠിനമാവാൻ കാരണമായേക്കാം. അതിനാൽ, നിങ്ങളുടെ ഹൃദയത്തെ മൃദുലമാക്കാൻ സഹായിക്കുന്ന കാര്യങ്ങൾ കൊണ്ട് അതിനെ പരിപാലിച്ചുകൊണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്. ഹൃദയത്തെ മൃദുലമാക്കുന്നതിൽ ഏറ്റവും ഉത്തമമായത്, നിങ്ങൾ ശ്രദ്ധയോടെയും ആഴത്തിലുള്ള ചിന്തയോടെയും പാരായണം ചെയ്യുന്ന അല്ലാഹുവിൻ്റെ ഗ്രന്ഥമാണ് (വിശുദ്ധ ഖുർആൻ). കാരണം, അത് ഹൃദയത്തെ മൃദുലമാക്കും. [شرح الكافية الشافية (٢١٧/١).]

قال سفيان الثوري رحمه الله: أصلح سريرتك يصلح الله لك علانيتك وعليك بقلة الكلام يلين قلبك.

സുഫ്‌യാൻ അസ്സൗരി رَحِمَهُ اللَّهُ പറഞ്ഞു: നിന്റെ രഹസ്യ ജീവിതം നീ നന്നാക്കുക എങ്കിൽ നിന്റെ പരസ്യ ജീവിതം അല്ലാഹു നന്നാക്കിത്തരും, നീ നിന്റെ സംസാരം കുറക്കുക എങ്കിൽ നിന്റെ ഹൃദയം ലോലമാകും. [ حلية الأولياء【٧/٨٢】]

أن رجلا شكا إلى رسول الله ﷺ قسوةَ قلبِه. فقال له :
إنْ أردْتَ تَلْيِينَ قلبِكَ ، فَأَطْعِمْ المِسْكِينَ ، و امْسَحْ رَأْسَ اليَتِيمِ

ഒരാൾ നബി ﷺ യോട് ഹൃദയ കാഠിന്യത്തെ കുറിച്ച് ആവലാതി പറഞ്ഞു: അപ്പോൾ നബി ﷺ അയാളോട് പറഞ്ഞു: നീ നിന്റെ ഹൃദയം ലോലമാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പാവപ്പെട്ടവനെ ഭക്ഷിപ്പിക്കുകയും യതീമിനെ (അനാഥയെ) തലോടുകയും ചെയ്യുക. (سلسلة الصحيحة)

قال الشيخ صالح الفوزان – حفظه الله -: مخالطة الفقراء والمساكين والنظر إليهم والإحسان إليهم؛ هذا كله مما يلين القلوب ويبعث على الرحمة.

ശൈഖ് സ്വാലിഹ് അൽഫൗസാൻ حفظه الله പറഞ്ഞു : ദരിദ്രരോടും, പാവങ്ങളോടും ഇടപഴകുന്നതും, അവരെ പരിപാലിക്കുന്നതും, അവരോട് നന്മ ചെയ്യുന്നതുമെല്ലാം ഹൃദയങ്ങളെ ലോലമാക്കുകയും കാരുണ്യത്തെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. [ശർഹു കിതാബിൽ കബാഇർ:106]

قال الشيخ ابن عثيمين رحمه الله تعالى :اعلم أنَّ الرِّفقَ بالضُّعفاءِ واليتامى والصِّغارِ يجعلُ في القلبِ رحمةً، ولِيناً، وعطفاً، وإنابةً إلى الله تعالى، لا يُدرِكُها إلّا من جرَّب ذلك.

ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു: അറിയുക നിശ്ചയമായും ദുർബലരോടും അനാഥകളോടും കുട്ടികളോടും ദയ കാണിക്കുന്നതിലൂടെ ഹൃദയത്തിൽ കാരുണ്യവും, ലോലതയും, ആർദ്രതയും, അല്ലാഹുവിലേക്ക് മടങ്ങാനുള്ള മനസ്സും ഉണ്ടാകുന്നു. പരീക്ഷിച്ചു നോക്കിയവന്നു മാത്രമേ അത് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. (ശറഹു രിയാദിസ്വാലിഹീൻ)

قال ابن القيم رحمه الله : القلب كلما اشتدت به الغفلة اشتدت به القسوة، فإذا ذكر الله تعالى ذابت تلك القسوة كما يذوب الرصاص في النار، فما أذيبت قسوة القلوب بمثل ذكر الله.

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു: ഹൃദയം എത്രത്തോളം അശ്രദ്ധമാകുന്നുവോ അത്രത്തോളം അത് കഠിനമാകും. സർവ്വശക്തനായ അല്ലാഹുവിനെ ഓർക്കുമ്പോൾ, ആ കാഠിന്യം ഉരുകിപ്പോകും, ഈയം തീയിൽ ഉരുകുന്നത് പോലെ. അല്ലാഹുവിനെ ഓർക്കുന്നത് (ദിക്ർ) പോലെ ഹൃദയങ്ങളുടെ കാഠിന്യത്തെ മറ്റൊന്നും ഉരുക്കുകയില്ല..! الوابل الصيب ط: عطاءات العلم (١٧١)

قيل للامام احمد بن حنبل: يا ابا عبدالله! بم تلين القلوب؟ فقال: بأكل الحلال..

ഇമാം അഹ്മദ് ബിൻ ഹമ്പൽ رحمه الله ചോദിക്കപ്പെട്ടു: ഹേ.. അബൂ അബ്ദില്ല, എന്തിനെ കൊണ്ടാണ് ഹൃദയം മൃദുലമാവുക? അദ്ദേഹം പറഞ്ഞു: ഹലാലായത് ഭക്ഷിക്കുന്നതു കൊണ്ട്. [حلية الأولياء ٩/١٨٢]

قال القرطبي رحمه اللّه: قال العلماء: تذكر الموت يردع عن المعاصي، ويلين القلب القاسي، ويذهب الفرح بالدنيا، ويهون المصائب.

ഇമാം ഖുർത്വുബി رحمه اللّه പറഞ്ഞു: പണ്ഢിതൻമാർ പറഞ്ഞു: മരണത്തെ ഓർക്കുന്നത് പാപങ്ങളെ തടയുന്നു, കഠിനമായ ഹൃദയത്തെ മൃദുവാക്കുന്നു, ദുനിയാവിനെക്കൊണ്ടുള്ള അമിത സന്തോഷം ഇല്ലാതാക്കുന്നു … [التذكرة: ص ١٢.]

قال ابن تيمية – رحمه الله -:قسوة القلوب من ثمرات المعاصي.

ഇബ്നു തൈമിയ رحمه اللّه പറഞ്ഞു:ഹൃദയ കാഠിന്യം പാപങ്ങളുടെ അനന്തര ഫലങ്ങളിൽ പെട്ടതാണ്. [اقتضاء الصراط المستقيم【١/٢٩٠】]

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *