‘എന്തുകൊണ്ട് ഇസ്ലാം അടിമത്തം നിരോധിച്ചില്ല?’ എന്ന് ചോദിക്കുന്ന ഇസ്ലാം വിമര്‍ശകൻമാരുണ്ട്. ‘അടിമത്തം’ എന്ന വിഷയം എടുത്തുകാട്ടി ഇസ്ലാമിനെ വികൃതമാക്കാൻ ശ്രമിക്കുന്നവരെയും കാണാം. ‘അടിമത്തം’ ഇസ്ലാം കൈകാര്യം ചെയ്ത രീതി പരിശോധിച്ചാൽ, ഏറ്റവും നല്ല രീതിയിലാണത് കൈകാര്യം ചെയ്തതതെന്ന് ബോധ്യപ്പെടും.
ഇസ്ലാം അടിമത്തത്തെ പൂര്‍ണ്ണമായും നിരോധിച്ചിട്ടില്ലെന്നത് ശരിയാണ്. അടിമത്തത്തെ പാടെ നിരോധിക്കാത്ത ഇസ്‌ലാമിന്റെ നടപടി അതിന്റെ സര്‍വകാലികതയും ദൈവികതയുമാണ് യഥാര്‍ത്ഥത്തില്‍ വ്യക്തമാക്കുന്നത്. മനുഷ്യ സമൂഹത്തിന്റെ ഗതിവിഗതികളെയും പരിണാമപ്രക്രിയയെയും കുറിച്ച് ശരിക്കറിയാവുന്ന അല്ലാഹുവിൽ നിന്നുള്ളതാണ് ഇസ്ലാം എന്ന വസ്തുതയാണ് ഈ വിഷയത്തിലെ അതിന്റെ നിലപാടില്‍നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.
ഏറ്റവും പഴയ സംസ്‌കാരങ്ങളിലൊന്നായ ഈജിപ്ഷ്യന്‍ സംസ്‌കാരത്തില്‍ അടിമത്തം നിലനിന്നിരുന്നു എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. ഫറോവമാര്‍ ഈ അടിമകളെ ഉപയോഗിച്ചാണ് പിരമിഡുകളും സ്ഫിംഗ്‌സ് പോലുള്ള കൂറ്റന്‍ കൊത്തുപണികളും ഉണ്ടാക്കിയതെന്നാണ് ചരിത്രം.ഇബ്‌റാഹീം നബിക്ക് ഹാജറ എന്ന കറുത്ത വര്‍ഗക്കാരി അടിമയെ കിട്ടിയത് ഈജിപ്തില്‍ നിന്നാണെന്ന സെമിറ്റിക് ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങളും പുരാതന ഈജിപ്തില്‍ അടിമ സമ്പ്രദായം ഉണ്ടായിരുന്നു എന്ന വാദത്തെ ബലപ്പെടുത്തുന്ന കാര്യമാണ്.
പൗരാണിക കാലത്ത് പലരീതിയിലൂടെയായിരുന്നു അടിമകളുണ്ടായത്. യുദ്ധത്തടവുകാര്‍, ബലം പ്രയോഗിച്ച് അടിമയാക്കപ്പെടുകയോ വില്‍ക്കപ്പെടുകയോ ചെയ്യുന്ന സ്വതന്ത്രന്മാര്‍, പാരമ്പര്യമായി അടിമകളായവര്‍. അതിനുപുറമേ കടം, ദാരിദ്യം തുടങ്ങി പല തരത്തിൽ അടിമകളുണ്ടായി. ഇസ്‌ലാം ആഗതമായപ്പോള്‍ അറേബ്യയിലും പരിസര പ്രദേശങ്ങളിലും അടിമകളാല്‍ നിറഞ്ഞിരുന്നു. സാമൂഹിക-സാമ്പത്തിക ഘടന അടിമകളെ ആശ്രയിച്ചാണ് നിലകൊണ്ടിരുന്നതെന്ന് പറയാവുന്ന തരത്തിൽ അടിമകൾ അധികരിച്ചു. ഇവിടെ ഇസ്‌ലാം ഏകപക്ഷീയമായി അടിമത്തം നിരോധിക്കുന്നതുകൊണ്ട് ഗുണത്തിലേറെ ദോഷമാണുണ്ടാവുക. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു വ്യവസ്ഥയെ ഒരു പ്രഖ്യാപനത്തിലൂടെ തുടച്ചു നീക്കുകയെന്ന അപ്രായോഗികവും അശാസ്ത്രീയവുമായ നിലപാടിനുപകരം പ്രായോഗികമായി അടിമത്തം ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള ഒരു പദ്ധതിയാണ് ഇസ്‌ലാം ആവിഷ്‌കരിച്ചു നടപ്പിലാക്കിയത്.
‘അടിമത്തം’ ഇസ്ലാം കൈകാര്യം ചെയ്ത രീതി പരിശോധിക്കാം. അതിൽ പ്രധാനപ്പെട്ടതാണ് സ്വതന്ത്രന്മാരായ ആളുകളെ അടിമകളാക്കുന്ന കാര്യം. ഏതെങ്കിലും സ്വതന്ത്രനായൊരാളെ പിടിച്ച് അടിമയാക്കി വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന സമ്പ്രദായം ഇസ്‌ലാം കര്‍ശനമായി നിരോധിക്കുകയും നിയമവിരുദ്ധമാക്കുകയും ചെയ്തുകൊണ്ട് പരിഹരിച്ചു.
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: قَالَ اللَّهُ تَعَالَى: ثَلَاثَةٌ أَنَا خَصْمُهُمْ يَوْمَ الْقِيَامَةِ: رَجُلٌ أَعْطَى بِي ثُمَّ غَدَرَ ، وَرَجُلٌ بَاعَ حُرًّا فَأَكَلَ ثَمَنَهُ، وَرَجُلٌ اسْتَأْجَرَ أَجِيرًا فَاسْتَوْفَى مِنْهُ وَلَمْ يُعْطِهِ أَجْرَهُ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: പുനരുദ്ധാന നാളിൽ മൂന്നു വിഭാഗമാളുകളുടെ പ്രതിയോഗിയായിരിക്കും ഞാൻ. എന്നോട് കരാർ ചെയ്ത ശേഷം വഞ്ചിച്ചവൻ, സ്വതന്ത്രനായ മനുഷ്യനെ വിറ്റു അതിന്റെ വില ഭൂജിച്ചവൻ, തൊഴിലാളിയെ കൊണ്ട് പൂർണ്ണമായി പണിയെടുപ്പിച്ച് അവന്റെ പ്രതിഫലം നൽകാത്തവൻ. (ബുഖാരി:2270)
ഇസ്‌ലാമിന്റെ ശത്രുക്കളുമായി യുദ്ധത്തില്‍ ഏറ്റുമുട്ടിയാല്‍ കഴിവതും ശത്രുക്കളെ നിര്‍ദ്ദയം കൊലപ്പെടുത്തേണ്ടതാണ്. യുദ്ധം കൂടാതെ കഴിക്കുവാനാണ് ഇസ്‌ലാമിന്റെ ആഗ്രഹമെങ്കിലും, അനിവാര്യമാകുന്ന ഘട്ടത്തില്‍ അത് യുദ്ധത്തിനു തയ്യാറാകുന്നു. അങ്ങിനെ ഏറ്റുമുട്ടിക്കഴിഞ്ഞാല്‍ അവിടെപ്പിന്നെ ശത്രുക്കളെ കഴിയുന്നത്ര ബലഹീനമാക്കുവാന്‍ ശ്രമിക്കാതിരിക്കുന്നതു വിഡ്ഢിത്തവും ആപല്‍കരവുമായിരിക്കുമല്ലോ. ശത്രുവിനു ബലക്ഷയം വന്നു കഴിഞ്ഞാല്‍, പിന്നെ കയ്യില്‍ കിട്ടിയവരെ പിടിച്ചു ബന്ധനത്തിലാക്കുകയാണ് വേണ്ടത്. (അമാനി തഫ്സീര്‍ – സൂറ:മുഹമ്മദ്)
യുദ്ധത്തില്‍ ബന്ധനസ്ഥരാക്കപ്പെട്ടവരെ സംബന്ധിച്ച് ഒന്നുകില്‍ ദയ നല്‍കി വിട്ടയക്കുക, അല്ലെങ്കില്‍ മോചനമൂല്യത്തിന്‍മേല്‍ വിട്ടയക്കുക എന്നീ രണ്ട് കാര്യങ്ങളാണ് ഇസ്‌ലാമിന്റെ പൊതുനയം. എന്നാല്‍, അതിനുപുറമെ, കൊലപ്പെടുത്തുക, അടിമയാക്കുക എന്നീ രണ്ടു കാര്യങ്ങള്‍കൂടി നബിയുടെയും ഖുലഫാഉറാശിദീന്റെയും കാലത്തു നടന്നിട്ടുണ്ട്. വ്യക്തികളുടെ സ്ഥിതിഗതികളോ, പൊതു നന്മയോ നോക്കുമ്പോള്‍ ഉണ്ടാകുന്ന പരിതസ്ഥിതികള്‍ക്കനുസരിച്ചു മറ്റു രണ്ടു നയങ്ങളും – വധവും അടിമത്തവും – സ്വീകരിക്കുവാന്‍ നേതാവിനു വിരോധമില്ലാത്തതാകുന്നു.
യുദ്ധ ബന്ധികളെയെല്ലാം വധിക്കണമെന്ന നിലപാട് ഇസ്ലാമിനില്ല. ഇസ്ലാമിക ഭരണാധികാരികൾ അത് സാഹചര്യം മനസ്സിലാക്കി തീരുമാനമെടുക്കും. ബന്ധികളിലെ പുരുഷൻമാരിൽ ചിലരെ വധിക്കേണ്ടി വന്നേക്കാം. ചിലരെ മോചന ദ്രവ്യം വാങ്ങിയോ അല്ലാതെയോ വിട്ടയച്ചേക്കാം. ചിലരെ അടിമകളാക്കിയേക്കാം. ഇസ്ലാമിൽ ബന്ധികൾ വരുന്ന ഏകവഴി യുദ്ധ ബന്ധികൾ എന്ന നിലക്ക് മാത്രമാണ്. എല്ലാ യുദ്ധ ബന്ധികളെയും അടിമകളാക്കില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കുക. അപ്പോൾ യുദ്ധബന്ധികളിലല്ലാതെ അടിമത്തം ഇസ്ലാം അനുവദിച്ചിട്ടുമില്ല.
മുഹമ്മദ് അമാനി മൗലവി رحمة الله എഴുതുന്നു: അങ്ങിനെ, ഒരു യുദ്ധം നടത്തേണ്ടിവന്നാല്‍ പിന്നെ, അന്യോന്യം കൊല നടത്തി ജയാപജയം നോക്കുകയല്ലാതെ ഗത്യന്തരമില്ലല്ലോ. എന്നാല്‍, ഈ അവസരത്തില്‍പോലും, വൃദ്ധന്‍മാര്‍, സ്ത്രീകള്‍, കുട്ടികള്‍, അബലന്‍മാര്‍ എന്നിവരെ കൊലപ്പെടുത്താതെ അതു സൂക്ഷിക്കുന്നു. കൊലയില്‍ നിന്നൊഴിവാക്കി തടവില്‍ പിടിച്ചവരെ സന്ദര്‍ഭവും പൊതു നന്‍മയും പരിശോധിച്ചാലോചിച്ചശേഷം യുക്തമായതു പ്രവര്‍ത്തിക്കും. ചിലരെ യാതൊരു ഉപാധിയും കൂടാതെത്തന്നെ വിട്ടയക്കും;ചിലരെ ചില ഉപാധികളോടുകൂടി വിട്ടുകൊടുക്കും; വേറെ ചിലരെ ഒരു തരത്തില്‍ അസ്വതന്ത്രരാക്കി നിറുത്തപ്പെടും. ഒടുവില്‍ പറഞ്ഞ വിഭാഗക്കാരത്രെ അടിമകള്‍. ഇവരില്‍ പ്രായേണ സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയ ദുര്‍ബ്ബലരായിരിക്കും മിക്കവാറും ഉണ്ടായിരിക്കുക. പലരുടെയും രക്ഷാകര്‍ത്താക്കള്‍ യുദ്ധത്തില്‍ മൃതിയടഞ്ഞിട്ടുമുണ്ടാകാം. യുദ്ധാനന്തരം ഇവരെയെല്ലാം നിരുപാധികമായി വിട്ടയക്കുക എന്നൊരു പൊതു സമ്പ്രദായം നടപ്പാക്കുകയാണെങ്കില്‍, അതു അവര്‍ക്കുതന്നെയും ആപത്തായി പരിണമിച്ചേക്കും. മാത്രമല്ല, ഏതൊരുദ്ദേശ്യത്തെ മുന്‍നിറുത്തിയാണോ യുദ്ധം നടന്നതെങ്കില്‍ ആ ഉദ്ദേശത്തിനുപോലും അതു വിഘാതമായിരിക്കുകയും ചെയ്തേക്കും.
ശരി, എനി അടിമകളാക്കപ്പെട്ടുകഴിഞ്ഞവര്‍ക്കു പിന്നീടു മോചനം കിട്ടി സ്വതന്ത്രരാവാന്‍ മാര്‍ഗ്ഗമില്ലേ? തീര്‍ച്ചയായും ഉണ്ട്. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ സുലഭമാണ്. അടിമകള്‍ക്കു മോചനം നല്‍കുന്നതിനുള്ള പ്രോത്സാഹനങ്ങളും, നിര്‍ബ്ബന്ധമായി മോചിപ്പിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളും, അവര്‍ സ്വയംതന്നെ സ്വതന്ത്രരായിത്തീരുന്ന പരിതസ്ഥിതികളും, വളരെ ലഘുവായ ഉപാധികളോടുകൂടി മോചിപ്പിച്ചുവിടുവാനുള്ള വ്യവസ്ഥകളും ഇസ്‌ലാമില്‍ അന്നും ഇന്നും നിരവധിയാണ്. (ഖുര്‍ആനിലും, ഹദീസിലും, ഫിഖ്ഹു (കര്‍മ്മശാസ്ത്ര) ഗ്രന്ഥങ്ങളിലും ഇതിനു ധാരാളം ഉദാഹരണങ്ങള്‍ കാണാം. ഇവിടെ അതു വിശദീകരിക്കുവാന്‍ സൗകര്യമില്ല. ഈ വിഷയകമായി പലരും പ്രത്യേക ഗ്രന്ഥങ്ങള്‍തന്നെ എഴുതിയിട്ടുള്ളതാണ്.). ചുരുക്കിപ്പറഞ്ഞാല്‍, പല കാരണങ്ങളും നിമിത്തം യുദ്ധത്തില്‍ ബന്ധനസ്ഥരാക്കപ്പെടുന്നവരില്‍ ഒരു കുറഞ്ഞ ശതമാനം മാത്രമേ അടിമകളായിത്തീരുകയുളളു. അവരില്‍ തന്നെ ഏതാനും പേര്‍ ഏറെത്താമസിയാതെ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സ്വതന്ത്രരാക്കപ്പെടുകയും ചെയ്യും. ഇസ്‌ലാമിക ചരിത്രഗ്രന്ഥങ്ങള്‍ പരിശോധിക്കുന്ന പക്ഷം ഈ പരമാര്‍ത്ഥം ആര്‍ക്കും മനസ്സിലാക്കാം. (അമാനി തഫ്സീര്‍)
യുദ്ധത്തില്‍ പിടിക്കപ്പെട്ടവരെ അടിമകളാക്കുന്ന സമ്പ്രദായം അന്നു പൊതുവില്‍ അംഗീകരിക്കപ്പെട്ടുവന്നിരുന്ന ഒരു നയമായിരുന്നു. മുസ്‌ലിംകളില്‍നിന്നു ബന്ധനത്തിലാക്കപ്പെടുന്നവരെ ശത്രുക്കള്‍ അടിമകളാക്കുന്ന ആ പരിതസ്ഥിതി നിലവിലുള്ളപ്പോള്‍, ശത്രുക്കളില്‍നിന്നു പിടിക്കപ്പെടുന്ന ചിലരിലും അതു അനുവര്‍ത്തിക്കപ്പെടേണ്ടതുണ്ടായിരുന്നു. ശത്രുക്കള്‍ പിടിച്ചുവെച്ച മുസ്‌ലിംകളെ പകരം വിട്ടുതരുകയെന്ന ഉപാധിയോടുകൂടി, അവരില്‍ നിന്നു ബന്ധനത്തിലകപ്പെട്ടവരെ നബി ﷺ വിട്ടുകൊടുക്കുകയുണ്ടായതും പ്രസ്താവ്യമാണ്. ബന്ധനസ്ഥരെ അടിമയാക്കുക എന്ന സൈനികനയം മറുഭാഗക്കാരില്‍ ഇല്ലാത്തപക്ഷം മുസ്‌ലിംകളും അതു ഉപയോഗിക്കുന്നതല്ല. അതേസമയത്തു യുദ്ധശാലികളല്ലാത്തവരെ – സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധന്‍മാര്‍ മുതലായവരെ – യാണ് മിക്കവാറും അടിമകളാക്കിയിരുന്നതും. അവരുടെ രക്ഷാധികാരികളും നേതാക്കളും യുദ്ധത്തില്‍ കൊല്ലപ്പെടുക നിമിത്തം നിരാലംബരായി അവശേഷിക്കുന്നവരായിരിക്കും അവര്‍. ആ സ്ഥിതിക്കു അവരെ അടിമകളാക്കുക എന്നതിന്റെ അര്‍ത്ഥം ഒരു കണക്കിനു അവരുടെ രക്ഷാകര്‍ത്തൃത്വം മുസ്‌ലിംകള്‍ ഏറ്റെടുക്കുക എന്നതായിരിക്കും. അതാകട്ടെ, ഒരു ശിക്ഷയായിട്ടല്ല, രക്ഷയായിട്ടാണു അനുഭവപ്പെടുന്നതും. അടിമകളോടുള്ള പെരുമാറ്റത്തില്‍ മുസ്‌ലിംകള്‍ സ്വീകരിക്കേണ്ടതും, പൂര്‍വ്വ മുസ്‌ലിംകള്‍ സ്വീകരിച്ചുവന്നതുമായ സമത്വഭാവനയും, നീതിയുമാണതിനു കാരണം. മറ്റേതു സമുദായത്തിലും കാണപ്പെടാത്ത ഒരു വസ്തുതയാണ് ഇത്. ‘ജാഹിലിയ്യ’ത്തില്‍ സ്വതന്ത്രരായിരുന്നപ്പോള്‍ അനുഭവിച്ചിരുന്നതിനെക്കാള്‍ മെച്ചമായിട്ടാണ് മുസ്‌ലികളുടെ കീഴില്‍ അവര്‍ അടിമകളെന്ന പേരില്‍ ജീവിച്ചുവന്നിട്ടുള്ളതെന്നതു ഒരു ചരിത്രസത്യമത്രെ. പലരും അഭിമാനപൂര്‍വ്വം അതു പ്രഖ്യാപിച്ചിട്ടുമുണ്ട്. അടിമത്തത്തില്‍നിന്നു മോചനം ലഭിക്കുവാനുള്ള സുഗമമാര്‍ഗ്ഗങ്ങളാകട്ടെ, ഇസ്ലാമില്‍ കുറച്ചൊന്നുമല്ലതാനും. (അമാനി തഫ്സീര്‍ – സൂറ:മുഹമ്മദ്)
അടിമത്ത സമ്പ്രദായത്തെ ഇസ്ലാം അങ്ങേയറ്റം നിയന്ത്രിച്ചിട്ടുണ്ട്. അടിമത്വം കല്‍പിക്കപ്പെടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അത് പരിമിതപ്പെടുത്തിയിട്ടുമുണ്ട്. അടിമത്തത്തെ അത് നിരുത്സാഹപ്പെടുത്തുകയും, അടിമകള്‍ സ്വതന്ത്രരാക്കപ്പെടുവാന്‍ പല മാര്‍ഗ്ഗങ്ങളും നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അടിമത്തത്തെ അടിയോടെ, അത് നിയമവിരുദ്ധമാക്കിയിട്ടില്ല. ഇതാണ് വാസ്തവം. (അമാനി തഫ്സീര്‍-സൂറ: മുഅ്മിനൂന്‍ : വ്യാഖ്യാനക്കുറിപ്പ്)
ലോകത്ത് അടിമകൾ വരുന്ന വഴികൾ പലതായിരുന്നു. ഇസ്ലാം അത് പരിമിതമായ വഴിയിലൂടെ മാത്രമാക്കി. അങ്ങനെ സംഭവിക്കുന്ന അടിമത്തം നിര്‍മാര്‍ജനം ചെയ്യുന്നതിനായി ഇസ്ലാം വിവിധ മാര്‍ഗങ്ങൾ ഉണ്ടാക്കുകയും ചെയ്തു. അങ്ങനെ കാലക്രമേണെ അടിമകൾ ലോകത്ത് ഇല്ലാതെയായി. ഖുലഫാഇന്റെ കാലം അവസാനിക്കുന്നതിനു മുമ്പുതന്നെ ആദ്യകാലത്തെ എല്ലാ അടിമകളും മിക്കവാറും മോചിതരായിക്കഴിഞ്ഞിരുന്നു. ഭാവിയിലെ പ്രശ്‌നമാണ് അവശേഷിച്ചത്.
ഇനി അടിമകൾ ഉള്ള സാഹചര്യത്തിലും അടിമകൾക്കും ഉമടകൾക്കും ഇടയിൽ സാഹോദര്യം വളര്‍ത്തിയത് ശ്രദ്ധേയമാണ്. അല്ലാഹു പറയുന്നു:
وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ وَحَمَلْنَٰهُمْ فِى ٱلْبَرِّ وَٱلْبَحْرِ وَرَزَقْنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلْنَٰهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا
തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു. (ഖുര്‍ആന്‍: 17/70)
മനുഷ്യനെ ഇസ്ലാം ‘അല്ലാഹുവിന്റെ അടിമ’ എന്ന ഏകകത്തിലാണ് കാണുന്നത്. എല്ലാവരും അല്ലാഹുവിന്റെ അടിമകളാണ്.
يَٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ
ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഖു൪ആന്‍ :49/13)
അടിമകളെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് “നിങ്ങള്‍ ചിലര്‍ ചിലരില്‍ നിന്നുണ്ടായ വരാണല്ലോ” [എല്ലാവരും പരസ്പരം സഹോദരങ്ങളാണല്ലോ.](ഖുര്‍ആന്‍ 4:25) എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. അടിമയും ഉടമയുമെല്ലാം സഹോദരന്മാരാണെന്നും സാഹചര്യങ്ങളാണ് ചിലരുടെ മേല്‍ അടിമത്തം അടിച്ചേല്‍പിച്ചതെന്നുമുള്ള വസ്തുതകള്‍ വ്യക്തമാക്കുകയാണ് ഇവിടെ ഖുര്‍ആന്‍ ചെയ്യുന്നത്.
അടിമത്തം അനുവദിച്ചിരിക്കുന്ന ഇസ്‌ലാം അടിമയും ഉടമയുമെല്ലാം സഹോദരങ്ങളാണെന്നും അടിമക്ക് അവകാശങ്ങളുണ്ടെന്നും പഠിപ്പിക്കുകയും അവനുമായി നല്ല നിലയില്‍ വര്‍ത്തിക്കണമെന്നും ക്രൂരമായി പെരുമാറ രുതെന്നും അപമാനിക്കരുതെന്നുമെല്ലാം നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഒരു മുസ്‌ലിമിന്റെ കീഴില്‍ ജീവിക്കുന്ന അടിമയെ സംബന്ധിച്ചിടത്തോളം അടിമത്തം അവന് ഒരു ഭാരമായിത്തീരുകയില്ല. അതോടൊപ്പംതന്നെ അവന്‍ സ്വതന്ത്രനാകുവാന്‍ ഏതു സമയത്തും സാധ്യതയുണ്ടുതാനും. സ്വാതന്ത്ര്യം വേണമെന്ന് സ്വയം തോന്നുമ്പോള്‍ അവന് സ്വാതന്ത്ര്യം നേടുവാന്‍ സാധിക്കുകയും ചെയ്യും.
ഇബ്‌റാഹീം നബി(അ) പക്ഷേ, ഹാജറയെ കേവലം ഒരു അടിമയാക്കി വെക്കുകയല്ല ചെയ്തത്. അവരെ വിവാഹം ചെയ്യുകയും അതുവഴി അവരെ അടിമ സ്ത്രീയില്‍ നിന്ന് ഒരു മനുഷ്യസ്ത്രീയുടെ പദവിയിലേക്ക് ഉയര്‍ത്തുകയുമാണ് ചെയ്തത്.
അടിമ മോചനത്തിനു മാര്‍ഗങ്ങൾ
അടിമകളുടെ മോചനത്തിനു വേണ്ടി ഇസ്‌ലാം വിവിധ മാര്‍ഗങ്ങൾ അവലംബിച്ചിട്ടുണ്ട്. ഇസ്ലാമിൽ അടിമകൾ വരുന്ന വഴി ഒന്നേയുളളൂവെങ്കിൽ അടിമകൾ സ്വതന്ത്രരായി പുറത്തേക്ക് പോകുന്ന മാര്‍ഗങ്ങൾ പലതാക്കി. അവയിൽ ചിലത് കാണുക:
1.മുകാതബ: (മോചനപത്രം എഴുതി സ്വാതന്ത്ര്യം നേടുക)
സ്വയം മോചനം ആഗ്രഹിക്കുന്ന ഏതൊരു അടിമക്കും ‘മുകാതബ’യെന്ന് സാങ്കേതികമായി വിളിക്കുന്ന മോചനപത്രത്തിലൂടെ സ്വതന്ത്രനാകാവുന്നതാണ്. അടിമയും ഉടമയും യോജിച്ച് ഒരു മോചനമൂല്യവും അത് അടച്ചുതീര്‍ക്കേണ്ട സമയവും തീരുമാനിക്കുന്നു. ഈ മോചനമൂല്യം അടിമയുടെ കൈവശമില്ലെങ്കിൽ അത് സമാഹരിക്കുന്നതിനുവേണ്ടി അടിമയ്ക്ക് പുറത്തുപോയി ജോലി ചെയ്യാം. അങ്ങനെ ഗഡുക്കളായുമൊക്കെ അടിമക്ക് മോചനദ്രവ്യം അടച്ചു തീര്‍ക്കാം. അത് അടച്ചുതീര്‍ക്കുന്നതോടെ അയാള്‍ സ്വതന്ത്രനാവുന്നു.
وَالَّذِينَ يَبْتَغُونَ الْكِتَابَ مِمَّا مَلَكَتْ أَيْمَانُكُمْ فَكَاتِبُوهُمْ إِنْ عَلِمْتُمْ فِيهِمْ خَيْرًا ۖ وَآتُوهُم مِّن مَّالِ اللَّهِ الَّذِي آتَاكُمْ ۚ
നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരില്‍ (അടിമകളില്‍) നിന്ന് മോചനക്കരാറില്‍ ഏര്‍പെടാന്‍ ആഗ്രഹിക്കുന്നവരാരോ അവരുമായി നിങ്ങള്‍ മോചനക്കരാറില്‍ ഏര്‍പെടുക; അവരില്‍ നന്‍മയുള്ളതായി നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സമ്പത്തില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ നല്‍കി സഹായിക്കുകയും ചെയ്യുക. (ഖുര്‍ആൻ:24/33)
സ്വതന്ത്രരാകുവാന്‍ ആഗ്രഹിക്കുന്ന അടിമകള്‍ ഒരു നിശ്ചിത കാലത്തില്‍ ഒരു നിശ്ചിത സംഖ്യ മോചനമൂല്യമായി കൊടുത്തുതീര്‍ക്കുന്ന പക്ഷം സ്വാതന്ത്ര്യം നല്‍കാമെന്നു യജമാനനും അടിമയും തമ്മില്‍ ചെയ്യുന്ന കരാറിനു مكاتبة (സ്വാതന്ത്ര്യക്കച്ചീട്ട്) എന്നു പറയുന്നു. ഒരു അടിമ ഈ ആവശ്യം ഉന്നയിച്ചാല്‍, അത് ചെയ്തുകൊടുക്കണമെന്നാണ് ഈ ആയത്ത് ശാസിക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ അടിമത്തം ഇല്ലാതാക്കി അടിമകളെ സ്വതന്ത്രരാക്കി വിടുവാന്‍ ഇതുപോലെ വേറെയും പലപല സന്ദര്‍ഭങ്ങളും, നിയമങ്ങളും അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തില്‍ പിടിച്ച് അടിമയാക്കപ്പെട്ടവരും നിയമാനുസൃതമായ മറ്റു രൂപത്തില്‍ കൈവശത്തിലിരിക്കുന്ന അടിമകളും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. (അമാനി തഫ്സീര്‍)
“അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സമ്പത്തില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ നല്‍കി സഹായിക്കുകയും ചെയ്യുക” എന്ന കല്പന ശ്രദ്ധേയമാണ്. അഥവാ അടിമയുമായി മോചനക്കരാറിലായ സംഖ്യയിൽ വല്ലതും വിട്ടുകൊടുക്കൽ യജമാനന് ബാധ്യതയാണ്.
عن ابن عباس :{وَآتُوهُم مِّن مَّالِ اللَّهِ الَّذِي آتَاكُمْ ۚ} قال : يعني : ضعوا عنهم من مكاتبتهم .
{അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സമ്പത്തില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ നല്‍കി സഹായിക്കുകയും ചെയ്യുക.} ഇബ്നു അബ്ബാസ് رضى الله عنه പറഞ്ഞു: മോചന കരാറിലായ സംഖ്യയിൽ നിന്ന് നിങ്ങൾ അവർക്ക് വിട്ടുകൊടുക്കുക. (ഇബ്നുകസീര്‍)
അങ്ങിനെയുള്ള അടിമകള്‍ക്ക് അവരുടെ കച്ചീട്ടിലെ നിശ്ചയപ്രകാരം മോചിതരാകുന്നത്തിനും, അവരുടെ വിഷമതകള്‍ തീര്‍ക്കുന്നതിനും ധനസഹായം ചെയ്യുമെന്ന് യജമാനന്‍മാരടക്കം കഴിവുള്ള എല്ലാവരോടും തുടര്‍ന്നു കല്‍പിക്കുന്നു. നിശ്ചയിച്ച സംഖ്യയില്‍ ഇളവുചെയ്തും ജോലികള്‍ സൗകര്യപ്പെടുത്തിക്കൊടുത്തും മറ്റും യജമാനന്‍മാര്‍ക്ക് ഈ കല്‍പന സ്വീകരിക്കാവുന്നതാണ്. (അമാനി തഫ്സീര്‍)
أن سيرين سأل أنسا المكاتبة – وكان كثير المال ، فأبى . فانطلق إلى عمر بن الخطاب فقال : كاتبه . فأبى ، فضربه بالدرة ، ويتلو عمر ، رضي الله عنه : {فَكَاتِبُوهُمْ إِنْ عَلِمْتُمْ فِيهِمْ خَيْرًا} ۖ ، فكاتبه
(അനസ് رضى الله عنه വിന്റെ അടിമയായ) സീരീൻ, അനസ് رضى الله عنه വിനോട് മോചന കരാറിൽ ഏർപ്പെടാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് ധാരാളം സമ്പത്തുണ്ടായിരുന്നു. അനസ് رضى الله عنه അതിന് വിസമ്മതിച്ചു. അദ്ദേഹം ഉമര്‍ رضى الله عنه വിനോട് പരാതി പറഞ്ഞു. ഉമർ رضى الله عنه പറഞ്ഞു: താങ്കൾ (സീരീനുമായി) മോചന കരാറിൽ ഏർപ്പെടുക. അനസ് رضى الله عنه അതിന് വിസമ്മതിച്ചു. ഉമർ തന്റെ വടിയെടുത്ത് അനസിനെ തല്ലി. ഉമർ رضى الله عنه ഓതിക്കൊടുത്തു: {അവരുമായി നിങ്ങള്‍ മോചനക്കരാറില്‍ ഏര്‍പെടുക; അവരില്‍ നന്‍മയുള്ളതായി നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍.} അങ്ങനെ അനസ് رضى الله عنه അദ്ധേഹവുമായി കരാറിൽ ഏര്‍പ്പെട്ടു. (ഇബ്നുകസീര്‍)
حَدَّثَنِي مَالِكٌ، أَنَّهُ سَمِعَ رَبِيعَةَ بْنَ أَبِي عَبْدِ الرَّحْمَنِ، وَغَيْرَهُ، يَذْكُرُونَ أَنَّ مَكَاتَبًا، كَانَ لِلْفُرَافِصَةِ بْنِ عُمَيْرٍ الْحَنَفِيِّ وَأَنَّهُ عَرَضَ عَلَيْهِ أَنْ يَدْفَعَ إِلَيْهِ جَمِيعَ مَا عَلَيْهِ مِنْ كِتَابَتِهِ فَأَبَى الْفُرَافِصَةُ فَأَتَى الْمُكَاتَبُ مَرْوَانَ بْنَ الْحَكَمِ وَهُوَ أَمِيرُ الْمَدِينَةِ فَذَكَرَ ذَلِكَ لَهُ فَدَعَا مَرْوَانُ الْفُرَافِصَةَ فَقَالَ لَهُ ذَلِكَ فَأَبَى فَأَمَرَ مَرْوَانُ بِذَلِكَ الْمَالِ أَنْ يُقْبَضَ مِنَ الْمُكَاتَبِ فَيُوضَعَ فِي بَيْتِ الْمَالِ وَقَالَ لِلْمُكَاتَبِ اذْهَبْ فَقَدْ عَتَقْتَ . فَلَمَّا رَأَى ذَلِكَ الْفُرَافِصَةُ قَبَضَ الْمَالَ .
ഫുറാഫിസ ഇബ്നു ഉമൈർ ഹനഫിക്ക് ഒരു അടിമ ഉണ്ടായിരുന്നു. അയാൾ ധനത്തിന് പകരം മോചനപത്രം നൽകാൻ ആവശ്യപ്പെട്ടു. ഫുറാഫിസ അതിന് വിസമ്മതിച്ചു, അടിമ മദീനയിലെ അമീറായിരുന്ന മർവാൻ ഇബ്നു ഹകമിന്റെ അടുത്തേക്ക് പോയി വിഷയം അവതരിപ്പിച്ചു. മർവാൻ ഫുറാഫീസയെ വിളിച്ചുവരുത്തി, കരാര്‍ സ്വീകരിക്കാൻ പറഞ്ഞു. എന്നാൽ അദ്ദേഹം നിരസിച്ചു. അപ്പോൾ മർവാൻ ആ പണം അടിമയിൽ നിന്നെടുത്ത് പൊതുഖജനാവിൽ നിക്ഷേപിക്കാൻ ഉത്തരവിട്ടു. എന്നിട്ട് അടിമയോട് പറഞ്ഞു: “പോകൂ, നീ സ്വതന്ത്രനാണ്.” അത് കണ്ട ഫുറാഫീസ പണം എടുത്തു. (മുവത്വ)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : ثَلاَثَةٌ حَقٌّ عَلَى اللَّهِ عَزَّ وَجَلَّ عَوْنُهُمُ الْمُكَاتَبُ الَّذِي يُرِيدُ الأَدَاءَ وَالنَّاكِحُ الَّذِي يُرِيدُ الْعَفَافَ وَالْمُجَاهِدُ فِي سَبِيلِ اللَّهِ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് വിഭാഗം ആളുകളെ സഹായിക്കൽ അല്ലാഹുവിന്റെമേല്‍ ബാധ്യതയുള്ളതാണ്. ചാരിത്ര്യ ശുദ്ധിയെ ഉദ്ദേശിച്ചു വിവാഹം കഴിക്കുന്നവനും, (മോചനമൂല്യം) കൊടുത്തുതീര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടു സ്വാതന്ത്ര്യക്കച്ചീട്ടെഴുത്തുന്ന അടിമയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്നവനും. (നസാഇ: 3218)
2.തദ്ബീർ : മരണാനന്തരമുള്ള മോചനം
ഒരാളുടെ ജീവിതാന്ത്യംവരെ അയാൾക്ക് തന്റെ അടിമയെ അടിമയായി നിര്‍ത്തുകയും മരിക്കുന്നതോടെ അവന്‍ സ്വതന്ത്രനാണെന്ന് വസ്വിയ്യത്ത് ചെയ്യുകയും ചെയ്യാം. ഇതിന് تدبير എന്നും ഇത്തരം അടിമക്ക് مدبّر എന്നും പറയുന്നു.
അന്‍സ്വാരീ സ്ത്രീകളില്‍ ഒരാളായിരുന്നു ഉമ്മുവറഖ رَضِيَ اللَّهُ عَنْها. അവര്‍ക്ക് ഒരാണും പെണ്ണുമായി അടിമകളായ രണ്ടു ഭൃത്യര്‍ ഉണ്ടായിരുന്നു. അവര്‍ തന്റെ മരണാനന്തരം മോചിതരാണെന്ന് ഉമ്മുവറക്വഃ പ്രഖ്യാപിച്ചു. അടിമത്തത്തില്‍ നിന്ന് മോചനം നേടാനുള്ള പ്രേരണയുടെ തീവ്രതകൊണ്ട് വേണ്ടി അവരെ കൊല്ലാൻ അടിമകൾ പദ്ധതിയിട്ടു! അങ്ങനെ അടിമകൾ ഇരുവരും മഹതിയെ ഒരു തുണിയുപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നു.
…..قَالَ وَكَانَتْ دَبَّرَتْ غُلاَمًا لَهَا وَجَارِيَةً فَقَامَا إِلَيْهَا بِاللَّيْلِ فَغَمَّاهَا بِقَطِيفَةٍ لَهَا حَتَّى مَاتَتْ وَذَهَبَا …..
തന്റെ മരണശേഷം തന്റെ പുരുഷനായ അടിമയും സ്ത്രീയായ അടിമയും സ്വതന്ത്രരാകുമെന്ന് അവര്‍ പ്രഖ്യാപിച്ചു. ഒരു രാത്രിയിൽ ആ രണ്ട് അടിമകളും അവരുടെ അടുത്തേക്ക് പോയി ഒരു തുണികൊണ്ട് കഴുത്തു ഞെരിച്ചു കൊന്നു. എന്നിട്ടവര്‍ ഓടിപ്പോയി. (അബൂദാവൂദ്:591)
പിന്നീട് ഈ അടിമകൾ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അടിമ മോചനത്തിൽ ‘തദ്ബീര്‍’ ഉള്ളതുകൊണ്ടാണല്ലോ അവർ വസിയ്യത്ത് ചെയ്തതും അവരെ കൊല്ലാന്‍ അടിമകളെ പ്രേരിപ്പിച്ചതും.
3.രികാബ് : സകാത്ത് കൊണ്ട് അടിമയെ വിലയ്ക്ക് വാങ്ങി മോചിപ്പിക്കുക
ഖുര്‍ആനില്‍ സകാത്ത് വിതരണം ചെയ്യപ്പെടേണ്ട മാര്‍ഗങ്ങള്‍ വിവരിച്ചപ്പോള്‍ അതിലൊന്നായി وفى الرقاب എന്ന് പറഞ്ഞിട്ടുണ്ട്.
إِنَّمَا ٱلصَّدَقَٰتُ لِلْفُقَرَآءِ وَٱلْمَسَٰكِينِ وَٱلْعَٰمِلِينَ عَلَيْهَا وَٱلْمُؤَلَّفَةِ قُلُوبُهُمْ وَفِى ٱلرِّقَابِ وَٱلْغَٰرِمِينَ وَفِى سَبِيلِ ٱللَّهِ وَٱبْنِ ٱلسَّبِيلِ ۖ فَرِيضَةً مِّنَ ٱللَّهِ ۗ وَٱللَّهُ عَلِيمٌ حَكِيمٌ
ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (ഖു൪ആന്‍:9/60)
അടിമകളെ വിലയ്ക്ക് വാങ്ങി സകാത്തിൽനിന്നുള്ള വിഹിതം കൊണ്ട് അവരെ മോചിപ്പിക്കാവുന്നതാണ്.
عن يحيى بن سعيد قال: بعثني عمر بن عبد العزيز على صدقات إفريقية، فاقتضيتها، وطلبت فقراء نعطيها لهم فلم نجد فقيرا، ولم نجد من يأخذها مني، قد أغنى عمر بن عبد العزيز الناس، فاشتريت رقابا، فأعتقتهم،
യഹ്‌യ ബ്നു സഈദ് رحمه الله പറയുന്നു: എന്നെ ഉമർ ബ്നു അബ്ദുൽ അസീസ് رحمه الله ആഫ്രികയിലെ സകാത് പിരിക്കാൻ നിയോഗിച്ചു. ഞാൻ സകാത് പിരിച്ചു. അത് വീതിക്കുവാൻ സാധുക്കളെ അന്വേഷിച്ചെങ്കിലും ഒരു സാധുവിനെ പോലും കണ്ടെത്തിയില്ല. മറ്റാരേയും കണ്ടെത്തിയില്ല. കാരണം ഉമർ ബിൻ അബിൽഅസീസ് ജനങ്ങളെ സമ്പന്നരാക്കിയിരുന്നു. അങ്ങനെ ഞാൻ ആ സകാത്ത് കൊണ്ട് അടിമകളെ വാങ്ങുകയും മോചിപ്പിക്കുകയും ചെയ്‌തു. [سيرة عمر بن عبد العزيز على ما رواه الإمام مالك وأصحابه ” عبد الله بن عبد الحكم (ت214هـ) (ص/59) .]
സ്വന്തം യജമാനന്മാരുമായി മുകാതബ (ഞങ്ങൾ ഇത്ര സമയത്തിനുള്ളിൽ നിശ്ചിതമായ സംഖ്യ തരാം, ഞങ്ങളെ മോചിപ്പിക്കണമെന്നു പറഞ്ഞ് കരാറിൽ ഏർപ്പെടുന്നവർ) എഴുതുകയും എന്നിട്ട് അത് നിറവേറ്റാൻ കഴിയാത്തവരുമായ അടിമകൾക്ക് അത് പൂർത്തീകരിക്കുവാനാവശ്യമായത് സകാത്തിൽനിന്നും നൽകാവുന്നതാണ്. അടികൾക്ക് ഈ ആവശ്യത്തിന് ബൈത്തുല്‍മാലിനെ (പൊതുഖജനാവ്) സമീപിക്കാം. അതില്‍ നിന്ന് നിശ്ചിത സംഖ്യയടച്ച് അയാളെ മോചിപ്പിക്കേണ്ടത് അതു കൈകാര്യം ചെയ്യുന്നവരുടെ കടമയാണ്. പണക്കാരന്‍ നല്‍കുന്ന സ്വത്തില്‍ നിന്നുതന്നെ അടിമയെ മോചിപ്പിക്കുവാനുള്ള വക കണ്ടെത്തുകയാണ് ഇസ്ലാം ഇവിടെ ചെയ്തിരിക്കുന്നത്.
4.കഫാറാത്ത്
പലതരം കുറ്റങ്ങള്‍ക്കുമുള്ള പ്രായശ്ചിത്തമായി അടിമമോചനത്തെ ഇസ്ലാം നിശ്ചയിച്ചു. അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ടുമാത്രം അടിമകളെ മോചിപ്പിക്കാന്‍ തയ്യാറില്ലാത്തവരെപ്പോലും അത് നിര്‍ബന്ധമാക്കിത്തീര്‍ക്കുന്ന അവസ്ഥയാണ് തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമായി അടിമകളെ മോചിപ്പിക്കണമെന്ന വിധി.
لَا يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِىٓ أَيْمَٰنِكُمْ وَلَٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ ٱلْأَيْمَٰنَ ۖ فَكَفَّٰرَتُهُۥٓ إِطْعَامُ عَشَرَةِ مَسَٰكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ ثَلَٰثَةِ أَيَّامٍ ۚ ذَٰلِكَ كَفَّٰرَةُ أَيْمَٰنِكُمْ إِذَا حَلَفْتُمْ ۚ وَٱحْفَظُوٓا۟ أَيْمَٰنَكُمْ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَٰتِهِۦ لَعَلَّكُمْ تَشْكُرُونَ
ബോധപൂര്‍വ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്. അപ്പോള്‍ അതിന്‍റെ (അത് ലംഘിക്കുന്നതിന്‍റെ) പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന് പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും (അതൊന്നും) കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞാല്‍, നിങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ച് കൊള്ളുക. അപ്രകാരം അല്ലാഹു അവന്‍റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി. (ഖു൪ആന്‍:5/89)
وَٱلَّذِينَ يُظَٰهِرُونَ مِن نِّسَآئِهِمْ ثُمَّ يَعُودُونَ لِمَا قَالُوا۟ فَتَحْرِيرُ رَقَبَةٍ مِّن قَبْلِ أَن يَتَمَآسَّا ۚ ذَٰلِكُمْ تُوعَظُونَ بِهِۦ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും, പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്. അത് നിങ്ങള്‍ക്കു നല്‍കപ്പെടുന്ന ഉപദേശമാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. (ഖുർആൻ:58/3)
وَمَا كَانَ لِمُؤْمِنٍ أَن يَقْتُلَ مُؤْمِنًا إِلَّا خَطَـًٔا ۚ وَمَن قَتَلَ مُؤْمِنًا خَطَـًٔا فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ وَدِيَةٌ مُّسَلَّمَةٌ إِلَىٰٓ أَهْلِهِۦٓ إِلَّآ أَن يَصَّدَّقُوا۟ ۚ فَإِن كَانَ مِن قَوْمٍ عَدُوٍّ لَّكُمْ وَهُوَ مُؤْمِنٌ فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ وَإِن كَانَ مِن قَوْمِۭ بَيْنَكُمْ وَبَيْنَهُم مِّيثَٰقٌ فَدِيَةٌ مُّسَلَّمَةٌ إِلَىٰٓ أَهْلِهِۦ وَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ تَوْبَةً مِّنَ ٱللَّهِ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًا
യാതൊരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ കൊല്ലാന്‍ പാടുള്ളതല്ല; അബദ്ധത്തില്‍ വന്നുപോകുന്നതല്ലാതെ. എന്നാല്‍ വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില്‍ കൊന്നുപോയാല്‍ (പ്രായശ്ചിത്തമായി) ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും, അവന്‍റെ (കൊല്ലപ്പെട്ടവന്‍റെ) അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയുമാണ് വേണ്ടത്. അവര്‍ (ആ അവകാശികള്‍) അത് ഉദാരമായി വിട്ടുതന്നെങ്കിലൊഴികെ. ഇനി അവന്‍ (കൊല്ലപ്പെട്ടവന്‍) നിങ്ങളോട് ശത്രുതയുള്ള ജനവിഭാഗത്തില്‍ പെട്ടവനാണ്; അവനാണെങ്കില്‍ സത്യവിശ്വാസിയുമാണ് എങ്കില്‍ സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക മാത്രമാണ് വേണ്ടത്. ഇനി അവന്‍ (കൊല്ലപ്പെട്ടവന്‍) നിങ്ങളുമായി സഖ്യത്തിലിരിക്കുന്ന ഒരു ജനവിഭാഗത്തില്‍ പെട്ടവനാണെങ്കില്‍ അവന്‍റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്. വല്ലവന്നും അത് സാധിച്ച് കിട്ടിയില്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപ (മാര്‍ഗ) മാണത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (ഖു൪ആന്‍:4/93)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَجُلاً، وَقَعَ بِامْرَأَتِهِ فِي رَمَضَانَ، فَاسْتَفْتَى رَسُولَ اللَّهِ صلى الله عليه وسلم فَقَالَ ” هَلْ تَجِدُ رَقَبَةً ”. قَالَ لاَ. قَالَ ” هَلْ تَسْتَطِيعُ صِيَامَ شَهْرَيْنِ ”. قَالَ لاَ. قَالَ ” فَأَطْعِمْ سِتِّينَ مِسْكِينًا ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരാള്‍ റമളാനില്‍ (നോമ്പുകാരനായിരിക്കെ) ഭാര്യയുമായി ബന്ധപ്പെട്ടു. നബിﷺയോട് ഇതിനെ കുറിച്ചുളള വിധി ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: നിന്റെ അടുക്കൽ മോചിപ്പിക്കാൻ ഒരു അടിമയുണ്ടോ? അയാൾ പറഞ്ഞു: ഇല്ല. അവിടുന്ന് ചോദിച്ചു: നിനക്ക് രണ്ട് മാസം തുടർച്ചയായി നോമ്പനുഷ്ഠിക്കാൻ കഴിയുമോ? അയാൾ പറഞ്ഞു: ഇല്ല. നബി ﷺ പറഞ്ഞു: നീ അറുപത് ദരിദ്രർക്ക് ഭക്ഷണം നൽകുക. (ബുഖാരി:6821)
5.നേര്‍ച്ചയുടെ ലംഘനം
ഐച്ഛികമായ ഒരു കർമ്മം നിർബന്ധമായും താൻ പ്രവർത്തിക്കുമെന്ന് ബുദ്ധിയും വിവേകവുമുള്ള ഒരു മുസ്ലിം അല്ലാഹുവിന് വേണ്ടി സ്വയം പ്രഖ്യാപിക്കുന്നതിനാണ് മതത്തിൽ نَذْر (നേര്‍ച്ച) എന്ന് പറയുന്നത്. ആരെങ്കിലും എന്തെങ്കിലും നേർച്ചയാക്കിയാൽ അത് നിറവേറ്റൽ നിർബന്ധമായി. നേര്‍ന്ന നേര്‍ച്ച നിറവേറ്റുന്നവരെ അല്ലാഹു പുകഴ്ത്തിയിട്ടുണ്ട്.
يُوفُونَ بِٱلنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُۥ مُسْتَطِيرًا
നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്തു പടര്‍ന്ന് പിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും. (ഖുർആൻ:76/7)
عَنْ عُقْبَةَ بْنِ عَامِرٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : كَفَّارَةُ النَّذْرِ كَفَّارَةُ الْيَمِينِ
ഉഖ്ബ: ഇബ്നു ആമിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു നേർച്ചയുടെ (ലംഘനം) പ്രായശ്ചിത്തം (പ്രതിജ്ഞാ ലംഘനം) പോലെയാണ്. (മുസ്ലിം:1645)
لَا يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِىٓ أَيْمَٰنِكُمْ وَلَٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ ٱلْأَيْمَٰنَ ۖ فَكَفَّٰرَتُهُۥٓ إِطْعَامُ عَشَرَةِ مَسَٰكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ ثَلَٰثَةِ أَيَّامٍ ۚ ذَٰلِكَ كَفَّٰرَةُ أَيْمَٰنِكُمْ إِذَا حَلَفْتُمْ ۚ وَٱحْفَظُوٓا۟ أَيْمَٰنَكُمْ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَٰتِهِۦ لَعَلَّكُمْ تَشْكُرُونَ
ബോധപൂര്‍വ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്. അപ്പോള്‍ അതിന്‍റെ (അത് ലംഘിക്കുന്നതിന്‍റെ) പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന് പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും (അതൊന്നും) കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞാല്‍, നിങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ച് കൊള്ളുക. അപ്രകാരം അല്ലാഹു അവന്‍റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി. (ഖുർആൻ:5/89)
6.പ്രസവം
സ്ത്രീകളായി ബന്ധികൾ വന്നാൽ അവളെ സ്വതന്ത്രയാക്കി വിവാഹം ചെയ്യാവുന്നതാണ്. അതല്ലാതെ സ്ത്രീയെ മിൽകുയമീൻ ആയി ഇണയാക്കാൻ ഇസ്ലാം അനുവദിച്ചു. ഉടമ ഈ അടിമ സ്ത്രീയെ പൂര്‍ണ്ണുമായും ഉടമപ്പെടുത്തുന്നുണ്ട്. അവരെ കുറിച്ചാണ് مَا مَلَكَتْ أَيْمَٰنُهُمْ എന്ന് വിശുദ്ധ ഖുര്‍ആൻ പറഞ്ഞിട്ടുള്ളത്.
وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ ﴿٥﴾ إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ﴿٦﴾ فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ ﴿٧﴾
തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍. തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍. (ഖുർആൻ:23/5-7)
ഒരു അടിമ സ്ത്രീയെ ‘മിൽകുയമീൻ’ ആക്കുകയാണെങ്കിൽ ഗര്‍ഭം ധരിച്ച് പ്രസവിക്കുന്നതോടെ അവൾ പകുതി സ്വതന്ത്രയായി. അയാൾ മരിക്കുന്നതോടെ അവൾ പൂര്‍ണ സ്വതന്ത്രയായി.
عن عمر -رضي الله عنه- قال: إذا ولدت أم الولد من سيدها، فقد عتقت وإن كان سقطا
ഉമര്‍ رضي الله عنه പറഞ്ഞു: ഉമ്മുൽവലദ് (അടിമസ്ത്രീയായ ഭാര്യ) പ്രസവിച്ചാൽ അവൾ മോചിതയായി; നവജാത ശിശു ചാപിള്ളയാണെങ്കിലും.
عَن ابْن عَبَّاس رضي الله عنه قَالَ: أيما رجل ولدت منه أمته، فهي معتقة عن دبر منه.
ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞു: ഏതൊരു വ്യക്തിയുടെ (അടിമസ്ത്രീയാണോ) പ്രസവിക്കുന്നത് അവൾ അവന്റെ മരണത്തോടെ മോചിതയായി.
7.വികൃതമാക്കൽ
قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : من مثل به أو حرق بالنار فهو حر وهو مولى الله ورسوله
നബി ﷺ പറഞ്ഞു: ആരാണോ ‘വികൃതമാക്കപ്പെട്ടത്’ അല്ലെങ്കിൽ ‘തീ കൊണ്ട് ചൂട് വെക്കപ്പെട്ടത്’ അവൻ സ്വതന്ത്രനാണ്; അവൻ അല്ലാഹുവിന്റേയും അവന്റെ റസൂലിന്റെയും മൗലയായിരിക്കും. (അഹ്മദ്)
عَنْ عَمْرُو بْنُ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم صَارِخًا فَقَالَ لَهُ رَسُولُ اللَّهِ صلى الله عليه وسلم ” مَا لَكَ ” . قَالَ سَيِّدِي رَآنِي أُقَبِّلُ جَارِيَةً لَهُ فَجَبَّ مَذَاكِيرِي . فَقَالَ النَّبِيُّ صلى الله عليه وسلم ” عَلَىَّ بِالرَّجُلِ ” . فَطُلِبَ فَلَمْ يُقْدَرْ عَلَيْهِ . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” اذْهَبْ فَأَنْتَ حُرٌّ ” . قَالَ عَلَى مَنْ نُصْرَتِي يَا رَسُولَ اللَّهِ قَالَ يَقُولُ أَرَأَيْتَ إِنِ اسْتَرَقَّنِي مَوْلاَىَ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” عَلَى كُلِّ مُؤْمِنٍ أَوْ مُسْلِمٍ
അംറ് ബ്നു ശുഐബ് തന്റെ പിതാവിൽ നിന്ന് നിവേദനം: തന്റെ പിതാമഹൻ പറഞ്ഞു: ഒരു മനുഷ്യൻ നബി ﷺ യുടെ അടുക്കൽ വന്നു അലറിവിളിച്ചു. നബി ﷺ അദ്ദേഹത്തോട് ചോദിച്ചു: ‘നിനക്കെന്താണ് പറ്റിയത്?’ അയാൾ പറഞ്ഞു: ‘എന്റെ യജമാനന് ഒരു അടിമസ്ത്രീയുണ്ട്. (അടിമായായ ഞാൻ) അവളെ ഞാൻ ചുംബിക്കുന്നത് അദ്ധേഹം കണ്ടു, അദ്ധേഹം എന്റെ ലിംഗം മുറിച്ചു.’ നബി ﷺ പറഞ്ഞു: ‘എന്നെ ആ മനുഷ്യന്റെ അടുത്തേക്ക് കൊണ്ടുപോകൂ.’ അയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല, അപ്പോൾ നബി ﷺ പറഞ്ഞു: ‘പോകൂ, നീ സ്വതന്ത്രനാണ്.’ അയാൾ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എന്നെ ആരാണ് സംരക്ഷിക്കുക? എന്റെ യജമാനൻ വീണ്ടും എന്നെ അടിമയാക്കിയാലോ?’ നബി ﷺ പറഞ്ഞു: ‘നിങ്ങളുടെ സംരക്ഷണം എല്ലാ മുഅ്മിനീങ്ങൾക്കും മുസ്ലീംകൾക്കും ഉണ്ടായിരിക്കും.’ (ഇബ്നുമാജ:2680)
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ : أَنَّ زِنْبَاعًا أَبَا رَوْحٍ وَجَدَ مَعَ غُلَامٍ لَهُ جَارِيَةً لَهُ ، فَجَدَعَ أَنْفَهُ وَجَبَّهُ ، فَأَتَى النَّبِيَّ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – فَقَالَ : ” مَنْ فَعَلَ هَذَا بِكَ ؟ ” . قَالَ : زِنْبَاعٌ ، فَدَعَاهُ النَّبِيُّ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – فَقَالَ : ” مَا حَمَلَكَ عَلَى هَذَا ؟ ” . فَقَالَ : كَانَ مِنْ أَمْرِهِ كَذَا وَكَذَا . فَقَالَ النَّبِيُّ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – لِلْعَبْدِ : ” اذْهَبْ فَأَنْتَ حُرٌّ ” . فَقَالَ : يَا رَسُولَ اللَّهِ ، مَوْلَى مَنْ أَنَا ؟ فَقَالَ : ” مَوْلَى اللَّهِ وَرَسُولِهِ “
അബ്ദുല്ലാഹിബ്നു അംറുബ്നു ആസ് رضي الله عنه വിൽ നിന്ന് നിവേദനം : സിൻബാഅ അബൂ റൗഹ് തന്റെ അടിമയായ ഒരു സ്ത്രീയെ, ഒരു അടിമയായ പുഷനോടൊപ്പം കണ്ടെത്തി. അപ്പോൾ അദ്ദേഹം അയാളുടെ മൂക്കും നെറ്റിയും മുറിച്ചു. അങ്ങനെ അയാൾ നബി ﷺ യുടെ അടുക്കൽ വന്നു. നബി ﷺ ചോദിച്ചു: ‘ആരാണ് നിങ്ങളോട് ഇത് ചെയ്തത്?’ അയാൾ പറഞ്ഞു: സിൻബാഅ നബി ﷺ സിൻബാഅയെ വിളിച്ച് ചോദിച്ചു: ‘നിങ്ങളെ ഇത് ചെയ്യാൻ പ്രേരിപ്പിച്ചത് എന്താണ്?’ അദ്ദേഹം പറഞ്ഞു: ‘അതിന്റെ കാര്യം ഇന്നഇന്നതായിരുന്നു’. അപ്പോൾ നബി ﷺആ അടിമയോട് പറഞ്ഞു: ‘പോകൂ, നീ സ്വതന്ത്രനാണ്.’ അയാൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഞാൻ ആരുടെ മൗലയാണ്? നബി ﷺ പറഞ്ഞു: “അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും മൗല.”
8.രക്തബന്ധം
عَنْ سَمُرَةَ بْنِ جُنْدُبٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ مَنْ مَلَكَ ذَا رَحِمٍ مَحْرَمٍ فَهُوَ حُرٌّ ” .
സമുറ: ബ്നു ജുൻദുബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രക്തബന്ധമുള്ളവരെ വല്ലവരും അടിമയായി ഉടമപ്പെടുത്തിയാൽ ആ അടിമ സ്വതന്ത്രനാണ്. (ഇബ്നുമാജ:2524)
9.ഭാഗികമായ മോചനത്താൽ
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَنْ أَعْتَقَ نَصِيبًا لَهُ فِي مَمْلُوكٍ أَوْ شِرْكًا لَهُ فِي عَبْدٍ، وَكَانَ لَهُ مِنَ الْمَالِ مَا يَبْلُغُ قِيمَتَهُ بِقِيمَةِ الْعَدْلِ، فَهْوَ عَتِيقٌ.
ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ ഒരു അടിമയിൽ തന്റെ വിഹിതം വിറ്റാൽ അല്ലെങ്കിൽ തന്റെ ഓഹരി വിറ്റാൽ (അവൻ മുഴുവനും സ്വതന്ത്രമായി)…………………….. (ബുഖാരി:2524)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ “ مَنْ أَعْتَقَ نَصِيبًا أَوْ شَقِيصًا فِي مَمْلُوكٍ، فَخَلاَصُهُ عَلَيْهِ فِي مَالِهِ إِنْ كَانَ لَهُ مَالٌ، وَإِلاَّ قُوِّمَ عَلَيْهِ، فَاسْتُسْعِيَ بِهِ غَيْرَ مَشْقُوقٍ عَلَيْهِ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും ഒരു അടിമയിൽ തന്റെ വിഹിതം മോചിപ്പിച്ചാൽ, അയാൾക്ക് സ്വത്തുണ്ടെങ്കിൽ അടിമത്വത്തിൽ നിന്ന് അവനെ മോചിപ്പിക്കൽ അയാളുടെ ബാധ്യതയാണ്. അവന് സ്വത്തില്ലെങ്കിൽ പങ്കാളിയുടെ ഓഹരിയുടെ തുക കണക്കാക്കുകയും (പങ്കാളിയുടെ മോചനദ്രവ്യം നൽകുവാൻവേണ്ടി) അടിമയെ വിഷമിപ്പിക്കാത്തനിലയിൽ അവനോട് അദ്ധ്വാനിക്കുവാൻ ആവശ്യപ്പെടേണ്ടതാണ്. (ബുഖാരി:2527)
عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ أَعْتَقَ شِرْكًا لَهُ فِي عَبْدٍ، فَكَانَ لَهُ مَالٌ يَبْلُغُ ثَمَنَ الْعَبْدِ قُوِّمَ الْعَبْدُ قِيمَةَ عَدْلٍ، فَأَعْطَى شُرَكَاءَهُ حِصَصَهُمْ وَعَتَقَ عَلَيْهِ، وَإِلاَّ فَقَدْ عَتَقَ مِنْهُ مَا عَتَقَ.
അബ്ദുല്ലാഹിബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ ഒരു അടിമയിൽ തനിക്കുള്ള പങ്ക് മോചിപ്പിച്ചു. അടിമയെ മൊത്തം മോചിപ്പിക്കാനാവശ്യമായ ധനം അവനുണ്ടെങ്കിൽ ഒരു നീതിമാൻ തീർച്ചപ്പെടുത്തുന്ന വില നിശ്ചയിച്ച് പങ്കാളികൾക്ക് അവരുടെ വിഹിത പ്രകാരമുള്ള വിഹിതം നൽകി അടിമയെ മോചിപ്പിക്കണം. അതിനവന് കഴിയില്ലെങ്കിൽ (പങ്കാളി) എത്രമാത്രം അവനെ മോചിപ്പിച്ചുവോ അത്രമാത്രം അവൻ മോചിതനായി. (ബുഖാരി:2522)
10.ദേഹോപദ്രവങ്ങൾ
عَنْ زَاذَانَ، أَنَّ ابْنَ عُمَرَ، دَعَا بِغُلاَمٍ لَهُ فَرَأَى بِظَهْرِهِ أَثَرًا فَقَالَ لَهُ أَوْجَعْتُكَ قَالَ لاَ . قَالَ فَأَنْتَ عَتِيقٌ . قَالَ ثُمَّ أَخَذَ شَيْئًا مِنَ الأَرْضِ فَقَالَ مَا لِي فِيهِ مِنَ الأَجْرِ مَا يَزِنُ هَذَا إِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ “ مَنْ ضَرَبَ غُلاَمًا لَهُ حَدًّا لَمْ يَأْتِهِ أَوْ لَطَمَهُ فَإِنَّ كَفَّارَتَهُ أَنْ يُعْتِقَهُ ” .
സാദാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ തന്റെ അടിമയെ വിളിച്ചപ്പോൾ അവന്റെ മുതുകിൽ (അടിച്ചതിന്റെ) പാടുകൾ കണ്ടു. അദ്ദേഹം അവനോട് പറഞ്ഞു: ഞാൻ നിന്നെ വേദനിപ്പിച്ചു. അടിമ പറഞ്ഞു: താങ്കളല്ല (അത് ചെയ്തത്). എങ്കിലും ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നീ സ്വതന്ത്രനാണ്. പിന്നെ അദ്ദേഹം ഭൂമിയിൽ നിന്ന് എന്തോ ഒന്ന് എടുത്ത് പറഞ്ഞു: അതിന് തുല്യമായ ഭാരമുള്ള ഒരു പ്രതിഫലവും എനിക്കില്ല. നബി ﷺ പറയുന്നത് ഞാൻ കേട്ടു: ചെയ്തിട്ടില്ലാത്ത ഒരു കുറ്റത്തിന് വല്ലവനും തന്റെ അടിമയെ അടിച്ചാൽ അല്ലെങ്കിൽ അവന്റെ മുഖത്തടിച്ചാൽ അവനെ മോചിപ്പിക്കുകയെന്നതാണ് അതിനുള്ള പ്രായശ്ചിത്തം. (മുസ്ലിം:1657)
عَنْ أَبُو مَسْعُودٍ الْبَدْرِيُّ قَالَ كُنْتُ أَضْرِبُ غُلاَمًا لِي بِالسَّوْطِ فَسَمِعْتُ صَوْتًا مِنْ خَلْفِي ” اعْلَمْ أَبَا مَسْعُودٍ ” . فَلَمْ أَفْهَمِ الصَّوْتَ مِنَ الْغَضَبِ – قَالَ – فَلَمَّا دَنَا مِنِّي إِذَا هُوَ رَسُولُ اللَّهِ صلى الله عليه وسلم فَإِذَا هُوَ يَقُولُ ” اعْلَمْ أَبَا مَسْعُودٍ اعْلَمْ أَبَا مَسْعُودٍ ” . قَالَ فَأَلْقَيْتُ السَّوْطَ مِنْ يَدِي فَقَالَ ” اعْلَمْ أَبَا مَسْعُودٍ أَنَّ اللَّهَ أَقْدَرُ عَلَيْكَ مِنْكَ عَلَى هَذَا الْغُلاَمِ ” . قَالَ فَقُلْتُ لاَ أَضْرِبُ مَمْلُوكًا بَعْدَهُ أَبَدًا .
അബൂമസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞാന്‍ ഒരു ചാട്ട കൊണ്ട് എന്റെ അടിമയെ മ൪ദ്ദിക്കുകയായിരുന്നു. അപ്പോള്‍ സമീപത്ത് നിന്ന് ഇപ്രകാരം ഒരു ശബ്ദം കേട്ടു: ‘അബൂമസ്ഊദ്, താങ്കള്‍ അറിയണം’. ആ ശബ്ദം എന്റെ കോപത്തില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചില്ല. അദ്ദേഹം പറയുന്നു: എന്റെ തൊട്ടടുത്ത് നില്‍ക്കുന്നത് നബി ﷺ യായിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അബൂമസ്ഊദ്, താങ്കള്‍ അറിയണം, അബൂമസ്ഊദ്, താങ്കള്‍ അറിയണം’. അബൂമസ്ഊദ് رَضِيَ اللَّهُ عَنْهُ പറയുന്നു:ഞാന്‍ എന്റെ കൈയില്‍ നിന്ന് വടി താഴെ ഇട്ടു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അബൂമസ്ഊദ്, താങ്കള്‍ അറിയണം, നിനക്ക് ഈ ഭൃത്യനില്‍ ഉള്ള കഴിവിനെക്കാള്‍ നിന്റെ കാര്യത്തില്‍ അല്ലാഹുവിന് കഴിവുണ്ട്. അപ്പോൾ ഞാൻ പറഞ്ഞു: ഇതിന് ശേഷം ഞാൻ ഒരിക്കലും ഒരു അടിമയെയും അടിക്കുകയില്ല. (മുസ്‌ലിം:1659)
فَقُلْتُ يَا رَسُولَ اللَّهِ هُوَ حُرٌّ لِوَجْهِ اللَّهِ . فَقَالَ ” أَمَا لَوْ لَمْ تَفْعَلْ لَلَفَحَتْكَ النَّارُ أَوْ لَمَسَّتْكَ النَّارُ ” .
അപ്പോൾ ഞാൻ പറഞ്ഞു: അദ്ദേഹം അല്ലാഹുവിന്റെ പ്രീതിക്കായി സ്വതന്ത്രനാണ്. നബി ﷺ പറഞ്ഞു: താങ്കൾ അദ്ദേഹത്തെ മോചപ്പിച്ചില്ലായെങ്കിൽ നരകത്തീ താങ്കളെ തീണ്ടുമായിരുന്നു. (മുസ്‌ലിം:1659)
11.പുണ്യം നേടാൻ
പുണ്യം നേടാനുള്ള വിവിധ മാർഗ്ഗങ്ങളിൽ ഒന്നായി അടിമമോചനത്തെ ഇസ്ലാം നിശ്ചയിച്ചു.
فَلَا ٱقْتَحَمَ ٱلْعَقَبَةَ ﴿١١﴾ وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ ﴿١٢﴾ فَكُّ رَقَبَةٍ ﴿١٣﴾
എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല. ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കുക. (ഖുർആൻ:90/11-13)
അതായത്, ഒരു അടിമയെ മോചിപ്പിക്കുകയോ മോചനപത്രം എഴുതിയ ഒരടിമയെ അതു വീട്ടാന്‍ സഹായിക്കുകയോ ചെയ്യുക. അവിശ്വാസിയുടെ അടിമത്വത്തില്‍ നിന്നും ഒരു വിശ്വാസിയെ മോചിപ്പിക്കലാകുമ്പോള്‍ അതേറ്റവും നല്ലതാണ്. (തഫ്സീറുസ്സഅ്ദി)
عَنِ الْبَرَاءِ قَالَ: جَاءَ أَعْرَابِيٌّ فَقَالَ: يَا نَبِيَّ اللهِ، عَلِّمْنِي عَمَلاً يُدْخِلُنِي الْجَنَّةَ، قَالَ: لَئِنْ كُنْتَ أَقَصَرْتَ الْخُطْبَةَ لَقَدْ أَعْرَضْتَ الْمَسْأَلَةَ، أَعْتِقِ النَّسَمَةَ، وَفُكَّ الرَّقَبَةَ قَالَ: أَوَ لَيْسَتَا وَاحِدًا؟ قَالَ: لاَ، عِتْقُ النَّسَمَةِ أَنْ تَعْتِقَ النَّسَمَةَ، وَفَكُّ الرَّقَبَةِ أَنْ تُعِينَ عَلَى الرَّقَبَةِ، وَالْمَنِيحَةُ الرَّغُوبُ، وَالْفَيْءُ عَلَى ذِي الرَّحِمِ، فَإِنْ لَمْ تُطِقْ ذَلِكَ، فَأْمُرْ بِالْمَعْرُوفِ، وَانْهَ عَنِ الْمُنْكَرِ، فَإِنْ لَمْ تُطِقْ ذَلِكَ، فَكُفَّ لِسَانَكَ إِلاَّ مِنْ خَيْرٍ.
ബറാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: പറഞ്ഞു. അദ്ധഹം പറയുന്നു: ഒരു അഅ്റാബി വന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, സ്വർഗത്തിൽ പ്രവേശിക്കാൻ എന്നെ സഹായിക്കുന്ന ഒരു കർമ്മം എനിക്ക് പഠിപ്പിച്ചു തരണമേ.’ നബി ﷺ പറഞ്ഞു: താങ്കൾ കുറച്ച് വാക്കുകളിൽ മാത്രമേ ചോദിച്ചിട്ടുള്ളൂവെങ്കിലും ചോദിച്ച കാര്യം വിപുലമായതാണ്. താങ്കൾ ‘നസമ’ യെ (അടിമ) വിട്ടയക്കുക, ‘റഖബ’ യെ (അടിമ) മോചിപ്പിക്കുക. അയാൾ ചോദിച്ചു: ‘രണ്ടും രണ്ടും ഒന്നുതന്നെയല്ലേ?’ നബി ﷺ പറഞ്ഞു: അല്ല, ‘നസമ’ യെ വിട്ടയക്കുക, എന്നാൽ നിന്റെ അടുക്കലുള്ള അടിമകളെ സ്വയം മോചിപ്പിക്കുക എന്നാണ്. ‘റഖബ’ യെ മോചിപ്പിക്കുക എന്നാൽ മറ്റൊരാളുടെ അടുക്കലുള്ള അടിമയെ വില കൊടുത്തു വാങ്ങി മോചിപ്പിക്കുക എന്നതാണ്. (അൽഅദബുൽ മുഫ്രദ്: 69)
عَنْ أَسْمَاءَ، قَالَتْ لَقَدْ أَمَرَ النَّبِيُّ صلى الله عليه وسلم بِالْعَتَاقَةِ فِي كُسُوفِ الشَّمْسِ.
അസ്മാഅ് رضى الله عنها പറയുന്നു: സൂര്യഗ്രഹണ സമയത്ത് അടിമകളെ മോചിപ്പിക്കുവാൻ നബി ﷺ കൽപ്പിച്ചു: തീർച്ച. (ബുഖാരി:1054)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَيُّمَا رَجُلٍ أَعْتَقَ امْرَأً مُسْلِمًا اسْتَنْقَذَ اللَّهُ بِكُلِّ عُضْوٍ مِنْهُ عُضْوًا مِنْهُ مِنَ النَّارِ
ബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും മുസ്‌ലിമായ ഒരടിമയെ മോചിപ്പിച്ചാൽ അടിമയുടെ ശരീരത്തിലെ ഓരോ അവയവത്തിനും പകരമായി മോചിപ്പിച്ചവന്റെ ഓരോ അവയവത്തെയും അല്ലാഹു നരകത്തിൽ നിന്ന് മോചിപ്പിക്കും. (ബുഖാരി: 2517)
عَنْ أَبِي أُمَامَةَ وَغَيْرِهِ مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ أَيُّمَا امْرِئٍ مُسْلِمٍ أَعْتَقَ امْرَأً مُسْلِمًا كَانَ فَكَاكَهُ مِنْ النَّارِ
അബൂഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്നും നബി ﷺ യുടെ ചില സ്വഹാബികളിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ഏതൊരു മുസ്ലിമാണോ മുസ്‌ലിമായ ഒരടിമയെ മോചിപ്പിക്കുന്നത് അത് അവന് നരകത്തിൽ നിന്ന് മോചനമാണ്. (തിര്‍മിദി:1547)
മൊത്തം അടിമകളുടെ വിഷയത്തിൽ നബി ﷺ പറഞ്ഞത് കാണുക:
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ “ مَنْ أَعْتَقَ رَقَبَةً أَعْتَقَ اللَّهُ بِكُلِّ عُضْوٍ مِنْهَا عُضْوًا مِنْ أَعْضَائِهِ مِنَ النَّارِ حَتَّى فَرْجَهُ بِفَرْجِهِ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും ഒരു അടിമയെ മോചിപ്പിച്ചാൽ അല്ലാഹു അതിൻ്റെ ഓരോ അവയവത്തിനും പകരമായി അവൻ്റെ ഓരോ അവയവം നരകത്തിൽ നിന്നു മോചിപ്പിക്കും. എത്രത്തോളമെന്നാൽ ലൈംഗികാവയവത്തിനു പകരമായി അവന്റെ ലൈംഗികാവയവും അല്ലാഹു മോചിപ്പിക്കും. (മുസ്ലിം:1509)
12.കളി കാര്യമാകുമ്പോൾ
عَنْ عن فضالة بن عبيد، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : ثلاثٌ لا يجوزُ اللعبُ فيهنَّ: الطَّلاقُ، والنِّكاحُ، والعِتْقُ
ഫുളാല ബ്നു ഉബൈദ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് കാര്യങ്ങളില്‍ കളിതമാശ അനുവദനീയമല്ല. ത്വലാഖ്, വിവാഹം, അടിമ മോചനം. (ത്വബ്റാനി / ഹദീസ് ഹസന്‍ ആണെന്ന് അല്‍ബാനി രേഖപ്പെടുത്തി – സ്വഹീഹുല്‍ ജാമിഅ്:3047)
ഒരാൾ കളിയായിട്ടോ, വെറുതെയോ തന്റെ അടിമയെ മോചിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ, യഥാർത്ഥത്തിൽ ആ അടിമ മോചിതനായി എന്നർത്ഥം.
അടിമകളുടെ അവകാശങ്ങൾ
അടിമകൾ കേവലം ഒരു ഉപഭോഗവസ്തു മാത്രമായിരുന്നു, പൗരാണിക സമൂഹങ്ങളിലെല്ലാം. അവര്‍ക്ക് ബാധ്യതകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടമയുടെ സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടി യത്നിക്കുകയായിരുന്നു അവരുടെ ബാധ്യത. അതില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല. ഉടമക്കുവേണ്ടി പണിയെടുക്കുന്നതിന് അടിമകളുടെ ആരോഗ്യം നിലനിര്‍ത്തേണ്ടത് അനിവാര്യമായിരുന്നു. അതിനുവേണ്ടി മാത്രമായിരുന്നു അവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. കാലികള്‍ക്ക് നല്‍കുന്ന സൌകര്യം പോലും ഇല്ലാത്ത തൊഴുത്തുകളിലായിരുന്നു അവരെ താമസിപ്പിച്ചിരുന്നത്. അവര്‍ക്ക് നല്‍കിയിരുന്ന വസ്ത്രമാകട്ടെ, കേവലം നാണം മറയ്ക്കാന്‍പോലും അപര്യാപ്തമായ രീതിയിലുള്ളതായിരുന്നു. അതും വൃത്തികെട്ട തുണിക്കഷ്ണങ്ങള്‍! ഇസ്ലാം ഈ അവസ്ഥക്ക് മാറ്റം വരുത്തി. അടിമ ഉടമയുടെ സഹോദരനാണെന്നും അവന് അവകാശങ്ങളുണ്ടെന്നും പഠിപ്പിച്ചു.
അല്ലാഹുവിനോടുള്ള കടമയെക്കുറിച്ചു പറഞ്ഞ ഉടനെ അതോട് ചേര്‍ത്ത് പറഞ്ഞ കടമകകളിൽ ഒന്ന് അടിമകളോട് നല്ലനിലയില്‍ വര്‍ത്തിക്കുക എന്നതാണ്.
وَٱعْبُدُوا۟ ٱللَّهَ وَلَا تُشْرِكُوا۟ بِهِۦ شَيْـًٔا ۖ وَبِٱلْوَٰلِدَيْنِ إِحْسَٰنًا وَبِذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱلْجَارِ ذِى ٱلْقُرْبَىٰ وَٱلْجَارِ ٱلْجُنُبِ وَٱلصَّاحِبِ بِٱلْجَنۢبِ وَٱبْنِ ٱلسَّبِيلِ وَمَا مَلَكَتْ أَيْمَٰنُكُمْ ۗ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا
നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല. (ഖുര്‍ആൻ:4/36)
قَدْ عَلِمْنَا مَا فَرَضْنَا عَلَيْهِمْ فِىٓ أَزْوَٰجِهِمْ وَمَا مَلَكَتْ أَيْمَٰنُهُمْ لِكَيْلَا يَكُونَ عَلَيْكَ حَرَجٌ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا
അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം. നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖുർആൻ:33/50)
അടിമക്കും ഉടമക്കും ഒരേ ആത്മാവാണുള്ളതെന്നും അവര്‍ തമ്മില്‍ സഹോദരങ്ങളാണെന്നും പഠിപ്പിച്ചുകൊണ്ട് അടിമ-ഉടമ ബന്ധത്തിന് ഒരു പുതിയ മാനം നല്‍കുകയാണ് ഇസ്ലാം ചെയ്തത്. അടിമ, ഉടമയുടെ അധീനത്തിലാണെന്നത് ശരിതന്നെ. എന്നാല്‍, അടിമയുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കാന്‍ ഉടമ ബാധ്യസ്ഥനാണ്. പ്രസ്തുത അവകാശങ്ങൾ നിര്‍ണയിച്ചത് അല്ലാഹുവാണ്. അടിമകൾക്ക് ഇസ്ലാം നൽകിയ അവകാശങ്ങളിൽ ചിലത് കാണുക:
1.അടിമ എന്ന് വിളിക്കപ്പെടാവതല്ല
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ لاَ يَقُولَنَّ أَحَدُكُمْ عَبْدِي وَأَمَتِي . كُلُّكُمْ عَبِيدُ اللَّهِ وَكُلُّ نِسَائِكُمْ إِمَاءُ اللَّهِ وَلَكِنْ لِيَقُلْ غُلاَمِي وَجَارِيَتِي وَفَتَاىَ وَفَتَاتِي ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ അബ്ദ് (അടിമ) എന്റെ അമത് (അടിമപ്പെണ്ണ്) എന്ന് ആരും വിളിച്ച് പോകരുത്. നിങ്ങൾ എല്ലാവരും അല്ലാഹുവിന്റെ അടിമകളാണ്. നിങ്ങളിലെ സ്ത്രീകൾ അല്ലാഹുവിന്റെ അടിയാതികളുമാണ്.’ എന്നാൽ ഭൃത്യൻ, ജോലിക്കാരി എന്നൊക്കെ പറയുക. (മുസ്ലിം:2249)
ഇപ്രകാരവും ഹദീസിൽ സ്ഥിരപ്പെട്ടിട്ടുണ്ട്:
الْمَمْلُوكُ أَخُوكَ
അടിമ, താങ്കളുടെ സഹോദരനാണ്.
إِخْوَانُكُمْ خَوَلُكُمْ
നിങ്ങളുടെ അടിമകൾ നിങ്ങളുടെ സഹോദരങ്ങളാണ്
2.കഴിവിനതീതമായത് കൽപ്പിക്കരുത്
عَنْ أَبِي ذَرٍّ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ “ إِخْوَانُكُمْ جَعَلَهُمُ اللَّهُ تَحْتَ أَيْدِيكُمْ فَأَطْعِمُوهُمْ مِمَّا تَأْكُلُونَ وَأَلْبِسُوهُمْ مِمَّا تَلْبَسُونَ وَلاَ تُكَلِّفُوهُمْ مَا يَغْلِبُهُمْ فَإِنْ كَلَّفْتُمُوهُمْ فَأَعِينُوهُمْ ” .
അബൂദര്‍റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:’ (അടിമകൾ) അല്ലാഹു നിങ്ങളുടെ നിയന്ത്രണത്തിലാക്കിയ നിങ്ങളുടെ സഹോദരങ്ങളാണ്, അതിനാൽ നിങ്ങൾ കഴിക്കുന്ന അതേ ഭക്ഷണം അവർക്ക് നൽകുക, നിങ്ങൾ ധരിക്കുന്ന അതേ വസ്ത്രം അവരെ ധരിപ്പിക്കുക, അവർ അവരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ അവരുടെ മേൽ ഭാരം ചുമത്തരുത്; നിങ്ങൾ അവരെ ബുദ്ധിമുട്ടിക്കുകയാണെങ്കിൽ, അവരെ സഹായിക്കുക.’ (ഇബ്നുമാജ: 3690)
قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : …. إِخْوَانُكُمْ خَوَلُكُمْ، جَعَلَهُمُ اللَّهُ تَحْتَ أَيْدِيكُمْ، فَمَنْ كَانَ أَخُوهُ تَحْتَ يَدِهِ فَلْيُطْعِمْهُ مِمَّا يَأْكُلُ، وَلْيُلْبِسْهُ مِمَّا يَلْبَسُ، وَلاَ تُكَلِّفُوهُمْ مَا يَغْلِبُهُمْ، فَإِنْ كَلَّفْتُمُوهُمْ فَأَعِينُوهُمْ ”.
നബി ﷺ പറഞ്ഞു: നിങ്ങളുടെ ഭ്ര്‍ത്യന്‍മാര്‍ നിങ്ങളുടെ സഹോദരന്‍മാരാണ്. അല്ലാഹു അവരെ നിങ്ങളുടെ നിയന്ത്രണത്തിലാക്കിയിരിക്കുന്നു എന്നേയുള്ളൂ. അതുകൊണ്ട് വല്ലവന്‍റെയും സഹോദരന്‍ അവന്‍റെ നിയന്ത്രണത്തിന്‍ കീഴില്‍ ജീവിക്കുന്നുവെങ്കില്‍ താന്‍ ഭക്ഷിക്കുന്നതില്‍ നിന്നു തന്നെ അവനു ഭക്ഷിക്കാന്‍ കൊടുക്കുക, താന്‍ ധരിക്കുന്ന അതേ വസ്ത്രം അവനും ധരിക്കാന്‍ കൊടുക്കുക., അവര്‍ക്ക് അസാദ്ധ്യമായ ജോലികളൊന്നും അവനെ ഏല്‍പിക്കരുത്. വിഷമമേറിയ എന്തെങ്കിലും ജോലികള്‍ അവനെ ഏല്‍പിക്കേണ്ടി വന്നാല്‍ നിങ്ങള്‍ അവനെ സഹായിക്കണം. (ബുഖാരി:30)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : المملوكُ أخوك ، فإذا صنَع لك طعامًا فأَجْلِسْه معك ، فإن أبَى فأَطعِمْه ، و لا تَضرِبوا وجوهَهم
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അടിമ നിൻ്റെ സഹോദരനാണ്. അവൻ നിനക്ക് ഭക്ഷണം പാകം ചെയ്താൽ അവനെ നിൻറെ കൂടെയിരുത്തണം. അവൻ വിസമ്മതിച്ചാൽ ഭക്ഷണം അവൻ്റെ കയ്യിൽ വെച്ച് കൊടുക്കണം. അവരുടെ മുഖത്തടിക്കരുതേ. [السلسلة الصحيحة]
3. ഭക്ഷണം നൽകണം; വസ്ത്രവും
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ :”لِلمَمْلُوكِ طَعَامُهُ وَكِسْوَتُهُ، وَلَا يُكَلِّفُ إِلَّا مَا يُطيقُ، فَإِنْ كلَّفْتُمُوهُم فَأَعِينُوهُمْ، وَلَا تُعَذِّبُوا عِبَادَ الله خَلْقًا أَمْثَالكُمْ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അടിമക്ക് ഭക്ഷണവും വസ്ത്രവും അവകാശമായുണ്ട്. താങ്ങാനാവാത്തതല്ലാതെ അവനോട് കൽപ്പിക്കരുത്. അവരോട് നിങ്ങൾ കൽപിച്ചാൽ അവരെ സഹായിക്കണം. അല്ലാഹുവിന്റെ അടിമകളെ പീഢിപ്പിക്കരുത്. നിങ്ങളെ പോലുള്ള പടപ്പുകളാണവർ. (حيح ابن حبان )
عَنْ أَبِي هُرَيْرَةَ، ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم “ إِذَا أَتَى أَحَدَكُمْ خَادِمُهُ بِطَعَامِهِ، فَإِنْ لَمْ يُجْلِسْهُ مَعَهُ، فَلْيُنَاوِلْهُ لُقْمَةً أَوْ لُقْمَتَيْنِ أَوْ أُكْلَةً أَوْ أُكْلَتَيْنِ، فَإِنَّهُ وَلِيَ عِلاَجَهُ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളുടെ അടുത്തേക്ക് നിങ്ങളുടെ ഭൃത്യൻ ഭക്ഷണവുമായി വന്നാൽ അവനെ തന്റെ കൂടെ ഇരുത്തുന്നില്ലെങ്കിൽ അവന് ഒന്നോ രണ്ടോ ഉരുള ഭക്ഷണം കൊടുക്കുകയെങ്കിലും വേണം. അവനാണല്ലോ അത് പാചകം ചെയ്ത്കൊണ്ടുവരുന്നത്. (ബുഖാരി:2557)
عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صلى الله عليه وسلم: الْمَمْلُوكُ أَخُوكَ، فَإِذَا صَنَعَ لَكَ طَعَامًا ، فَأَجْلِسْهُ مَعَكَ، فَإِنْ أَبَى فَأَطْعِمْهُ وَلَا تَضْرِبُوا وُجُوهَهُمْ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അടിമ നിൻ്റെ സഹോദരനാണ്. അവൻ നിനക്ക് ഭക്ഷണം പാകം ചെയ്താൽ അവനെ നിൻ്റെ കൂടെയിരുത്തണം. അവൻ വിസമ്മതിച്ചാൽ ഭക്ഷണം അവൻ്റെ കയ്യിൽ വെച്ച് കൊടുക്കണം. അവരുടെ മുഖത്തടിക്കരുത്. (السلسلة الصحيحة)
4.താൻ തിന്നുന്നത് തീറ്റണം, ഉടുക്കുന്നത് ഉടുപ്പിക്കണം
عَنِ الْمَعْرُورِ، قَالَ لَقِيتُ أَبَا ذَرٍّ بِالرَّبَذَةِ، وَعَلَيْهِ حُلَّةٌ، وَعَلَى غُلاَمِهِ حُلَّةٌ، فَسَأَلْتُهُ عَنْ ذَلِكَ، فَقَالَ إِنِّي سَابَبْتُ رَجُلاً، فَعَيَّرْتُهُ بِأُمِّهِ، فَقَالَ لِيَ النَّبِيُّ صلى الله عليه وسلم “ يَا أَبَا ذَرٍّ أَعَيَّرْتَهُ بِأُمِّهِ إِنَّكَ امْرُؤٌ فِيكَ جَاهِلِيَّةٌ، إِخْوَانُكُمْ خَوَلُكُمْ، جَعَلَهُمُ اللَّهُ تَحْتَ أَيْدِيكُمْ، فَمَنْ كَانَ أَخُوهُ تَحْتَ يَدِهِ فَلْيُطْعِمْهُ مِمَّا يَأْكُلُ، وَلْيُلْبِسْهُ مِمَّا يَلْبَسُ، وَلاَ تُكَلِّفُوهُمْ مَا يَغْلِبُهُمْ، فَإِنْ كَلَّفْتُمُوهُمْ فَأَعِينُوهُمْ ”.
മഅ്‌റൂറ്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു; ഞാനൊരിക്കല്‍ ‘റബ്ദ’ എന്ന സ്ഥലത്തുവെച്ച് അബൂദര്‍റിനെ കാണുകയുണ്ടായി. അദ്ദേഹം ഒരു പുതുവസ്ത്രം ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അടിമയും അതേതരം പുതുവസ്ത്രം ധരിച്ചിട്ടുണ്ട്. ഇതിനെ സംബന്ധിച്ച് ഞാനദ്ദേഹത്തോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരാളെ ശകാരിച്ചു. അവന്‍റെ ഉമ്മയെ ചൂണ്ടിക്കാട്ടിക്കൊണ്ട് ഞാന്‍ അയാളെ വഷളാക്കി. അന്നേരം നബി ﷺ എന്നോട് പറഞ്ഞു. ഓ! അബൂദറ്‌ര്‍ . നീ അയാളുടെ ഉമ്മയെ ചൂണ്ടിക്കാട്ടിക്കൊണ്ട് പരിഹസിച്ച് കളഞ്ഞല്ലോ. ജാബിലിയാ കാലത്തെ ചില ദുര്‍ഗുണങ്ങള്‍ നിന്നില്‍ അവശഷിച്ചിട്ടുണ്ട്. നിങ്ങളുടെ ഭ്ര്‍ത്യന്‍മാര്‍ നിങ്ങളുടെ സഹോദരന്‍മാരാണ്. അല്ലാഹു അവരെ നിങ്ങളുടെ നിയന്ത്രണത്തിലാക്കിയിരിക്കുന്നു എന്നേയുള്ളൂ. അതുകൊണ്ട് വല്ലവന്‍റെയും സഹോദരന്‍ അവന്‍റെ നിയന്ത്രണത്തിന്‍ കീഴില്‍ ജീവിക്കുന്നുവെങ്കില്‍ താന്‍ ഭക്ഷിക്കുന്നതില്‍ നിന്നു തന്നെ അവനു ഭക്ഷിക്കാന്‍ കൊടുക്കുക, താന്‍ ധരിക്കുന്ന അതേ വസ്ത്രം അവനും ധരിക്കാന്‍ കൊടുക്കുക., അവര്‍ക്ക് അസാദ്ധ്യമായ ജോലികളൊന്നും അവനെ ഏല്‍പിക്കരുത്. വിഷമമേറിയ എന്തെങ്കിലും ജോലികള്‍ അവനെ ഏല്‍പിക്കേണ്ടി വന്നാല്‍ നിങ്ങള്‍ അവനെ സഹായിക്കണം. (ബുഖാരി:30)
عَنْ عُبَادَةَ بْنِ الْوَلِيدِ بْنِ عُبَادَةَ بْنِ الصَّامِتِ قَالَ: خَرَجْتُ أَنَا وَأَبِي نَطْلُبُ الْعِلْمَ فِي هَذَا الْحَيِّ فِي الأَنْصَارِ، قَبْلَ أَنْ يَهْلِكُوا، فَكَانَ أَوَّلَ مَنْ لَقِينَا أَبُو الْيَسَرِ صَاحِبُ النَّبِيِّ صلى الله عليه وسلم وَمَعَهُ غُلاَمٌ لَهُ، وَعَلَى أَبِي الْيَسَرِ بُرْدَةٌ وَمَعَافِرِيٌّ، وَعَلَى غُلاَمِهِ بُرْدَةٌ وَمَعَافِرِيٌّ، فَقُلْتُ لَهُ: يَا عَمِّي، لَوْ أَخَذْتَ بُرْدَةَ غُلاَمِكَ وَأَعْطَيْتَهُ مَعَافِرِيَّكَ، أَوْ أَخَذْتَ مَعَافِرِيَّهُ وَأَعْطَيْتَهُ بُرْدَتَكَ، كَانَتْ عَلَيْكَ حُلَّةٌ أَوْ عَلَيْهِ حُلَّةٌ، فَمَسَحَ رَأْسِي وَقَالَ: اللَّهُمَّ بَارِكْ فِيهِ، يَا ابْنَ أَخِي، بَصَرُ عَيْنَيَّ هَاتَيْنِ، وَسَمْعُ أُذُنَيَّ هَاتَيْنِ، وَوَعَاهُ قَلْبِي وَأَشَارَ إِلَى نِيَاطِ قَلْبِهِ النَّبِيَّ صلى الله عليه وسلم يَقُولُ: أَطْعِمُوهُمْ مِمَّا تَأْكُلُونَ، وَاكْسُوهُمْ مِمَّا تَلْبَسُونَ وَكَانَ أَنْ أُعْطِيَهُ مِنْ مَتَاعِ الدُّنْيَا أَهْوَنُ عَلَيَّ مِنْ أَنْ يَأْخُذَ مِنْ حَسَنَاتِي يَوْمَ الْقِيَامَةِ.
ഉബാദ: ഇബ്നുൽ വലീദ് പറഞ്ഞു, ഞാനും എന്റെ പിതാവും മരിക്കുന്നതിന് മുമ്പ് ഈ പ്രദേശത്തെ അൻസാറുകളിൽ നിന്ന് അറിവ് തേടാൻ പോയി. ഞങ്ങൾ ആദ്യം കണ്ടുമുട്ടിയത് നബി ﷺ യുടെ സ്വഹാബിയായ അബുൽ യാസറിനെയാണ്, അദ്ദേഹത്തിന്റെ അടിമകളിൽ ഒരാളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അബുൽ യാസർ ഒരു വരയുള്ള വസ്ത്രവും ഒരു മുആഫിരി വസ്ത്രവും ധരിച്ചിരുന്നു, അദ്ദേഹത്തിന്റെ അടിമയും ഒരു വരയുള്ള വസ്ത്രവും ഒരു മുആഫിരി വസ്ത്രവും ധരിച്ചിരുന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു: ‘അമ്മാവാ, നിങ്ങളുടെ അടിമയുടെ വരയുള്ള മേലങ്കി എടുത്ത് അദ്ദേഹത്തിന് നിങ്ങളുടെ മുആഫിരി മേലങ്കി കൊടുക്കരുത്, അല്ലെങ്കിൽ അദ്ദേഹത്തിന്റെ മുആഫിരി മേലങ്കി എടുത്ത് അദ്ദേഹത്തിന് നിങ്ങളുടെ വരയുള്ള മേലങ്കി കൊടുക്കരുത്?’അപ്പോൾ അവന് പൂർണ്ണമായ ഒരു വസ്ത്രവും നിങ്ങൾക്ക് പൂർണ്ണമായ ഒരു വസ്ത്രവും ലഭിക്കും.’ അദ്ദേഹം തല തുടച്ചു കൊണ്ട് പറഞ്ഞു: ‘അല്ലാഹുവേ, അതിൽ അവനെ അനുഗ്രഹിക്കണമേ! സഹോദര പുത്രാ, അല്ലാഹുവിന്റെ റസൂൽ ﷺ അരുളിയതായി എന്റെ കണ്ണുകൾ കാണുകയും എന്റെ കാതുകൾ കേൾക്കുകയും എന്റെ ഹൃദയം ഗ്രഹിക്കുകയും ചയ്തത് ഇപ്രകാരമാണ്: നിങ്ങൾ ഭക്ഷിക്കുന്നത് നിങ്ങൾ അവരെ ഭക്ഷിപ്പിക്കുക. നിങ്ങൾ ധരിക്കുന്നത് അവരെ ധരിപ്പിക്കുക. അന്ത്യനാളിൽ എൻ്റെ പുണ്യങ്ങൾ അയാൾ എടുക്കുന്നതിനേക്കാൾ ഭൗതിക വിഭവങ്ങൾ ഞാൻ അയാൾക്ക് നൽകലാണ് എനിക്ക് എളുപ്പമായത്. (അദബുൽ മുഫ്രദ്:187)
5. മാപ്പ് നൽകൽ
عن ابن عمر قال: قال رسول الله صلى الله عليه وسلم في العبيد: إن أحس نوا فاقبلوا وإن أساؤوا فاعفوا وإن غلبوكم فبيعوا
ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അവർ നന്മ ചെയ്‌താൽ നിങ്ങളത് സ്വീകരിക്കണം. അവർ തെറ്റ് ചെയ്താൽ നിങ്ങൾ മാപ്പ് നൽകണം. അവർ നിങ്ങളോട് അതിക്രമിച്ചാൽ അവരെ വിൽക്കുക. (ബസ്സാര്‍)
عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ كَمْ أَعْفُو عَنِ الْخَادِمِ فَصَمَتَ رَسُولُ اللَّهِ صلى الله عليه وسلم ثُمَّ قَالَ يَا رَسُولَ اللَّهِ كَمْ أَعْفُو عَنِ الْخَادِمِ فَقَالَ “ كُلَّ يَوْمٍ سَبْعِينَ مَرَّةً ” .
അബ്ദില്ലാഹിബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:ഒരാൾ നബി ﷺ യുടെ അടുക്കൽ വന്നിട്ട് ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ഒരു അടിമക്ക് എത്ര തവണ മാപ്പ് നൽകണം?’ നബി ﷺ നിശബ്ദനായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ! ഒരു അടിമക്ക് എത്ര തവണ മാപ്പ് നൽകണം?’ അദ്ദേഹം പറഞ്ഞു: ‘ഒരു ദിവസം എഴുപത് തവണ. (തിര്‍മിദി:1949)
6. നല്ല പേരുകൾ നൽകണം
عَنْ سَمُرَةَ بْنِ جُنْدَبٍ، قَالَ نَهَانَا رَسُولُ اللَّهِ صلى الله عليه وسلم أَنْ نُسَمِّيَ رَقِيقَنَا بِأَرْبَعَةِ أَسْمَاءٍ أَفْلَحَ وَرَبَاحٍ وَيَسَارٍ وَنَافِعٍ .
സമുറ: ബ്നു ജുൻദുബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞങ്ങളുടെ അടിമകൾക്ക് നാല് പേരുകൾ വിളിക്കുന്നത് നബി ﷺ ഞങ്ങളോട് വിരോധിച്ചു. അഫ്’ലഹ്, റബാഹ്, യസാര്‍, നാഫിഅ് (എന്നവയാണവ) (മുസ്ലിം:2136)
7. വിവാഹം കഴിപ്പിക്കണം
وَأَنكِحُوا۟ ٱلْأَيَٰمَىٰ مِنكُمْ وَٱلصَّٰلِحِينَ مِنْ عِبَادِكُمْ وَإِمَآئِكُمْ ۚ إِن يَكُونُوا۟ فُقَرَآءَ يُغْنِهِمُ ٱللَّهُ مِن فَضْلِهِۦ ۗ وَٱللَّهُ وَٰسِعٌ عَلِيمٌ
നിങ്ങളിലുള്ള അവിവാഹിതരെയും, നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ. (ഖുർആൻ:24/32)
8. മാന്യമായ പെരുമാറ്റം
عَنْ يَزِيدَ بْنِ جَارِيَة رضي الله عنه قَالَ: قَالَ رَسُولُ اللهِ صلى الله عليه وسلم فِي حَجَّةِ الْوَدَاعِ: أَرِقَّاءَكُمْ ، أَرِقَّاءَكُمْ ، أَرِقَّاءَكُمْ ، أَطْعِمُوهُمْ مِمَّا تَأكُلُونَ ، وَاكْسُوهُمْ مِمَّا تَلْبَسُونَ ، فَإِنْ جَاءُوا بِذَنْبٍ لَا تُرِيدُونَ أَنْ تَغْفِرُوهُ ، فَبِيعُوا عِبَادَ اللهِ ، وَلَا تُعَذِّبُوهُمْ.
യസീദ് ബ്നു ജാരിയ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ വിടവാങ്ങൽ ഹജ്ജിൽ വെച്ച് പറഞ്ഞു: നിങ്ങളുടെ അടികളോടുള്ള പെരുമാറ്റം മാന്യമായിരിക്കണം. നിങ്ങളുടെ അടികളോടുള്ള പെരുമാറ്റം മാന്യമായിരിക്കണം. നിങ്ങളുടെ അടികളോടുള്ള പെരുമാറ്റം മാന്യമായിരിക്കണം. നിങ്ങൾ ഭക്ഷിക്കുന്നതിൽ നിന്ന് നിങ്ങൾ അവരെ ഭക്ഷിപ്പിക്കണം; നിങ്ങൾ ഉടുക്കുന്നതിൽ നിന്ന് അവരെ ഉടുപ്പിക്കണം; അല്ലാഹുവിന്റെ അടിയാറുകളേ, അടിമകൾ വല്ല തെറ്റും ചെയ്യുകയും അവർക്ക് മാപ്പ് നൽകാൻ നിങ്ങൾക്ക് ഉദ്ദേശവുമില്ലെങ്കിൽ അവരെ വിൽക്കുക; നിങ്ങൾ അവരെ ശിക്ഷിക്കരുത്. (അഹ്മദ്)
عَنْ عَائِشَةَ، أَنَّ رَجُلاً، قَعَدَ بَيْنَ يَدَىِ النَّبِيِّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ إِنَّ لِي مَمْلُوكَيْنِ يُكْذِبُونَنِي وَيَخُونُونَنِي وَيَعْصُونَنِي وَأَشْتُمُهُمْ وَأَضْرِبُهُمْ فَكَيْفَ أَنَا مِنْهُمْ قَالَ ” يُحْسَبُ مَا خَانُوكَ وَعَصَوْكَ وَكَذَبُوكَ وَعِقَابُكَ إِيَّاهُمْ فَإِنْ كَانَ عِقَابُكَ إِيَّاهُمْ بِقَدْرِ ذُنُوبِهِمْ كَانَ كَفَافًا لاَ لَكَ وَلاَ عَلَيْكَ وَإِنْ كَانَ عِقَابُكَ إِيَّاهُمْ دُونَ ذُنُوبِهِمْ كَانَ فَضْلاً لَكَ وَإِنْ كَانَ عِقَابُكَ إِيَّاهُمْ فَوْقَ ذُنُوبِهِمُ اقْتُصَّ لَهُمْ مِنْكَ الْفَضْلُ ” . قَالَ فَتَنَحَّى الرَّجُلُ فَجَعَلَ يَبْكِي وَيَهْتِفُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” أَمَا تَقْرَأُ كِتَابَ اللَّهِ : {ﻭَﻧَﻀَﻊُ ٱﻟْﻤَﻮَٰﺯِﻳﻦَ ٱﻟْﻘِﺴْﻂَ ﻟِﻴَﻮْﻡِ ٱﻟْﻘِﻴَٰﻤَﺔِ ﻓَﻼَ ﺗُﻈْﻠَﻢُ ﻧَﻔْﺲٌ ﺷَﻴْـًٔﺎ ۖ ﻭَﺇِﻥ ﻛَﺎﻥَ ﻣِﺜْﻘَﺎﻝَ ﺣَﺒَّﺔٍ ﻣِّﻦْ ﺧَﺮْﺩَﻝٍ ﺃَﺗَﻴْﻨَﺎ ﺑِﻬَﺎ ۗ ﻭَﻛَﻔَﻰٰ ﺑِﻨَﺎ ﺣَٰﺴِﺒِﻴﻦَ} . فَقَالَ الرَّجُلُ وَاللَّهِ يَا رَسُولَ اللَّهِ مَا أَجِدُ لِي وَلِهَؤُلاَءِ شَيْئًا خَيْرًا مِنْ مُفَارَقَتِهِمْ أُشْهِدُكُمْ أَنَّهُمْ أَحْرَارٌ كُلَّهُمْ ” .
ആഇശ رضي الله عنها യിൽ നിന്നും നിവേദനം: ഒരു മനുഷ്യൻ വന്ന് അല്ലാഹുവിന്റെ റസൂൽ ﷺ യുടെ മുന്നിൽ ഇരുന്നു പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എനിക്ക് രണ്ട് അടിമകളുണ്ട്, അവർ എന്നോട് കള്ളം പറയുകയും എന്നെ വഞ്ചിക്കുകയും എന്നെ അനുസരിക്കാതിരിക്കുകയും ചെയ്യുന്നു, ഞാൻ അവരെ ശകാരിക്കുകയും അടിക്കുകയും ചെയ്തു. അപ്പോൾ അവർ കാരണം എന്റെ കാര്യം എന്താണ്? നബി ﷺ പറഞ്ഞു: അവർ നിങ്ങളെ എത്രത്തോളം വഞ്ചിച്ചു, അനുസരണക്കേട് കാണിച്ചു, നിങ്ങളോട് കള്ളം പറഞ്ഞു എന്നത് നിങ്ങൾ അവരെ എത്രത്തോളം ശിക്ഷിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ വിചാരണ ചെയ്യപ്പെടും. അവരുടെ പാപങ്ങൾക്ക് തുല്യമായിട്ടാണ് നിങ്ങൾ അവരെ ശിക്ഷിച്ചതെങ്കിൽ, നിങ്ങൾക്ക് അനുകൂലമോ പ്രതികൂലമോ ആകില്ല. അവരുടെ പാപത്തേക്കാൾ ഉയർന്ന ശിക്ഷയാണ് നിങ്ങൾ ശിക്ഷിച്ചതെങ്കിൽ, നിങ്ങളുടെ പ്രതിഫലങ്ങളിൽ ചിലത് നിങ്ങളിൽ നിന്ന് എടുത്ത് അവർക്ക് നൽകുന്നതാണ്. അങ്ങനെ ആ മനുഷ്യൻ പോയി, ഉറക്കെ കരയാനും കരയാനും തുടങ്ങി. അപ്പോൾ നബി ﷺ പറഞ്ഞു: അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ പറഞ്ഞത് നിങ്ങൾ വായിക്കണം. {ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കര്‍മ്മം) ഒരു കടുക്മണിതൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ട് വരുന്നതാണ്. കണക്ക് നോക്കുവാന്‍ നാം തന്നെ മതി}അപ്പോൾ ആ മനുഷ്യൻ പറഞ്ഞു: അല്ലാഹുവാണെ സത്യം, അല്ലാഹുവിന്റെ റസൂലേ! ഇവരോട് വേർപിരിയലാണ് ഇവർക്കും എനിക്കും ഗുണപ്രദമായി ഞാൻ കാണുന്നത്. ഇവരെല്ലാം സ്വതന്ത്രരാണ് എന്നതിന് നിങ്ങളെല്ലാം സാക്ഷികളാണ്, തീർച്ച. (തിര്‍മിദി: 3165)
അടിമ സ്ത്രീകള്‍ ചാരിത്രദൂഷ്യം ചെയ്‌വാന്‍ ഇഷ്ടപ്പെടാതിരിക്കെത്തന്നെ, അവര്‍ മൂലം ഐഹികമായ വരുമാനങ്ങള്‍ കരസ്ഥമാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി വ്യഭിചാരം പോലെയുള്ള നീചവൃത്തികള്‍ ചെയ്‌വാന്‍ യജമാനന്‍മാര്‍ അവരുടെ അടിമകളെ നിര്‍ബ്ബന്ധിക്കുന്നത് ഇസ്ലാം വിലക്കി.
وَلَا تُكْرِهُوا۟ فَتَيَٰتِكُمْ عَلَى ٱلْبِغَآءِ إِنْ أَرَدْنَ تَحَصُّنًا لِّتَبْتَغُوا۟ عَرَضَ ٱلْحَيَوٰةِ ٱلدُّنْيَا ۚ
നിങ്ങളുടെ അടിമസ്ത്രീകള്‍ ചാരിത്രശുദ്ധിയോടെ ജീവിക്കാന്‍ അഗ്രഹിക്കുന്നുണ്ടെങ്കില്‍ ഐഹികജീവിതത്തിന്‍റെ വിഭവം ആഗ്രഹിച്ചു കൊണ്ട് നിങ്ങള്‍ അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്. (ഖുര്‍ആൻ:24/33)
കപടവിശ്വാസികളില്‍ തലവനായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യ് തന്റെ രണ്ട് അടിമ സ്ത്രീകളെ അതിന് നിര്‍ബ്ബന്ധിക്കുകയും അവര്‍ നബി ﷺ യോട് സങ്കടം ബോധിപ്പിക്കുകയും, അതിനെത്തുടര്‍ന്ന് ഈ വചനം അവതരിക്കുകയും ചെയ്തു എന്ന് മുസ്‌ലിം (رحمه الله) അബൂദാവൂദ് (رحمه الله) മുതലായവര്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ഇങ്ങനെ, ചരിത്രത്തിലാദ്യമായി അടിമയെ സ്വതന്ത്രന്റെ വിതാനത്തിലേക്കുയര്‍ത്തുകയെന്ന വിപ്ളവം സൃഷ്ടിക്കുകയാണ് ഇസ്ലാം ചെയ്തത്. ഇതുവഴി ഉടമയുടെയും അടിമയുടെയും മാനസികാവസ്ഥകള്‍ തമ്മിലുള്ള അന്തരം കുറക്കുവാന്‍ ഇസ്ലാമിന് സാധിച്ചു. തന്റെ ഇഷ്ടങ്ങളെല്ലാം പ്രയോഗിക്കാവുന്ന ഒരു ചരക്ക് മാത്രമാണ് അടിമയെന്ന വിചാരത്തില്‍നിന്ന് ഉടമയും, സഹിക്കുവാനും ക്ഷമിക്കുവാനും നിര്‍വഹിക്കുവാനും മാത്രം വിധിക്കപ്പെട്ടവനാണ് താനെന്ന വിചാരത്തില്‍നിന്ന് അടിമയും സ്വതന്ത്രരാവുകയായിരുന്നു ഈ വിപ്ലവത്തിന്റെ ഫലം.
നബി ﷺ യുടെ താക്കീത്
عَنْ سَمُرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ قَتَلَ عَبْدَهُ قَتَلْنَاهُ وَمَنْ جَدَعَهُ جَدَعْنَاهُ وَمَنْ أَخْصَاهُ أَخْصَيْنَاهُ.
സമുറ: رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും തന്റെ അടിമയെ വധിച്ചാല്‍ നാം അവനെയും വധിക്കും. വല്ലവനും തന്റെ അടിമയെ അംഗവിഛേദം ചെയ്താല്‍ നാം അവനെയും അംഗവിഛേദം ചെയ്യും. വല്ലവനും തന്റെ അടിമയെ ശണ്ഡീകരിച്ചാല്‍ നാം അവനെയും ശണ്ഡീകരിക്കും. (നസാഇ:4736)
നബി ﷺ യുടെ അവസാന വസ്വിയ്യത്ത്.
عَنْ عَلِيٍّ، عَلَيْهِ السَّلاَمُ قَالَ كَانَ آخِرُ كَلاَمِ رَسُولِ اللَّهِ صلى الله عليه وسلم: الصَّلاَةَ الصَّلاَةَ اتَّقُوا اللَّهَ فِيمَا مَلَكَتْ أَيْمَانُكُمْ.
അലി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: നബി ﷺ യുടെ അവസാന സംസാരം ഇപ്രകാരമായിരുന്നു: നമസ്കാരം (സൂക്ഷിക്കുക). നമസ്കാരം (സൂക്ഷിക്കുക). നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ (അടിമകളുടെ) കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടുക. (അബൂദാവൂദ്:5156 – സ്വഹീഹ് അല്‍ബാനി)
عَنْ أُمِّ سَلَمَةَ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ كَانَ يَقُولُ فِي مَرَضِهِ الَّذِي تُوُفِّيَ فِيهِ “ الصَّلاَةَ وَمَا مَلَكَتْ أَيْمَانُكُمْ ” . فَمَا زَالَ يَقُولُهَا حَتَّى مَا يَفِيضَ بِهَا لِسَانُهُ .
ഉമ്മുസലമ رضي الله عنها യിൽ നിന്ന് നിവേദനം: നബി ﷺ വഫാതായ രോഗശയ്യയില്‍ കിടന്ന് കൊണ്ട് പറയുകയുണ്ടായി: ‘നമസ്‌കാരം! നിങ്ങളുടെ വലതു കരം ഉടമപ്പെടുത്തിയവരും.’ ഇത് അവിടുന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടിരുന്നു. അത് പറഞ്ഞുകൊണ്ട് നെഞ്ചകം ഗദ്‌ഗദമായി കൊണ്ടിരുന്നു. അവിടുത്തെ നാവ് കൊണ്ട് വ്യക്തമായി മൊഴിയാനാകുമായിരുന്നില്ല. (ഇബ്‌നുമാജ:6/1693)
ഇമാം സിന്‍ദി رحمة الله ഈ ഹദീഥിനെ വിശദീകരിച്ച് കൊണ്ട് പറയുന്നു: …. ഇവിടെ വലതുകരം ഉടമപ്പെടുത്തിയത് എന്നത് കൊണ്ടുള്ള വിവക്ഷ; സമ്പത്തില്‍ നിന്ന് സകാതും സ്വദഖയും നല്‍കുകയും അടിമകളെ പരിഗണിക്കുകയും അവരുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുകയും ചെയ്യുക എന്നാണ്. (ഹാശിയതുസ്സിന്‍ദി അലാ ഇബ്‌നുമാജ)
അടിമകളും പ്രതിഫലാര്‍ഹര്‍
قَالَ رَسُولُ اللَّهِ صلى الله عليه وسلم : وَأَيُّمَا مَمْلُوكٍ أَدَّى حَقَّ مَوَالِيهِ وَحَقَّ رَبِّهِ فَلَهُ أَجْرَانِ
നബി ﷺ പറഞ്ഞു: തന്റെ യജമാനനോടും തന്റെ റബ്ബിനോടുമുള്ള കടമ നിറവേറ്റുന്ന ഏതൊരു അടിമയ്ക്കും ഇരട്ടി പ്രതിഫലം ലഭിക്കും. (ബുഖാരി:5083)
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الْعَبْدُ إِذَا نَصَحَ سَيِّدَهُ وَأَحْسَنَ عِبَادَةَ رَبِّهِ كَانَ لَهُ أَجْرُهُ مَرَّتَيْنِ.
ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു അടിമ തന്റെ യജമാനനോട് സത്യസന്ധനും വിശ്വസ്തനുമാണെങ്കിൽ, തന്റെ രക്ഷിതാവിനെ (അല്ലാഹുവിനെ) പൂർണ്ണമായി ആരാധിച്ചാൽ, അവന് ഇരട്ടി പ്രതിഫലം ലഭിക്കും. (ബുഖാരി:2546)
وَقَالَ ثَابِتٌ الْبُنَانِيُّ : لَمَّا أُعْتِقَ أَبُو رَافِعٍ بَكَى ، وَقَالَ : كَانَ لِي أَجْرَانِ فَذَهَبَ أَحَدُهُمَا .
സാബിതുൽ ബുനാനി പറഞ്ഞു: അബു റാഫി അടിമത്തത്തിൽ നിന്ന് മോചിതനായപ്പോൾ അദ്ദേഹം കരഞ്ഞുകൊണ്ട് പറഞ്ഞു: എനിക്ക് രണ്ട് കൂലി ഉണ്ടായിരുന്നു, അതിൽ ഒന്ന് നഷ്ടമായി. (ബുഖാരി,മുസ്ലിം)
അടിമകളോടുള്ള ഇസ്ലാമിന്റെ സമീപനം കണ്ട് സ്വതന്ത്രർ പോലും അടിമത്വം ആഗ്രഹിച്ചു എന്നതാണ് സത്യം.
قَالَ أَبُو هُرَيْرَةَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” لِلْعَبْدِ الْمَمْلُوكِ الْمُصْلِحِ أَجْرَانِ ” . وَالَّذِي نَفْسُ أَبِي هُرَيْرَةَ بِيَدِهِ لَوْلاَ الْجِهَادُ فِي سَبِيلِ اللَّهِ وَالْحَجُّ وَبِرُّ أُمِّي لأَحْبَبْتُ أَنْ أَمُوتَ وَأَنَا مَمْلُوكٌ . قَالَ وَبَلَغَنَا أَنَّ أَبَا هُرَيْرَةَ لَمْ يَكُنْ يَحُجُّ حَتَّى مَاتَتْ أُمُّهُ لِصُحْبَتِهَا . قَالَ أَبُو الطَّاهِرِ فِي حَدِيثِهِ ” لِلْعَبْدِ الْمُصْلِحِ ” . وَلَمْ يَذْكُرِ الْمَمْلُوكَ .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ പറഞ്ഞു: “സൽവൃത്തനായ ഒരു അടിമക്കു രണ്ടു കൂലിയുണ്ട്.” എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണു സത്യം, അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദും ഹജ്ജും എന്റെ മാതാവിന് പുണ്യം ചെയ്യലും ഇല്ലായിരുന്നുവെങ്കിൽ ഒരു അടിമയായിക്കൊണ്ട് മരണം വരിക്കുവാൻ ഞാൻ ഇഷ്ടപ്പെടുമായിരുന്നു. (മുസ്ലിം:1665)
അടിമ സ്തീയെ വിവാഹം ചെയ്യൽ
عَنْ أَبُو بُرْدَةَ، أَنَّهُ سَمِعَ أَبَاهُ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : ثَلاَثَةٌ يُؤْتَوْنَ أَجْرَهُمْ مَرَّتَيْنِ الرَّجُلُ تَكُونُ لَهُ الأَمَةُ فَيُعَلِّمُهَا فَيُحْسِنُ تَعْلِيمَهَا، وَيُؤَدِّبُهَا فَيُحْسِنُ أَدَبَهَا، ثُمَّ يُعْتِقُهَا فَيَتَزَوَّجُهَا، فَلَهُ أَجْرَانِ،
അബൂബുര്‍ദ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് വിഭാഗമാളുകൾക്ക് രണ്ട് തവണ പ്രതിഫലം നൽകപ്പെടും. ഒരു വ്യക്തി, അയാൾക്ക് ഒരു അടിമപ്പെണ്ണുണ്ട്. അയാൾ അവളെ പഠിപ്പിക്കുന്നു. നന്നായി പഠിപ്പിക്കുന്നു. അവൾക്ക് മര്യാദ പകരുന്നു. നല്ല മര്യാദ പകരുന്നു. പിന്നെ അവളെ മോചിതയാക്കുന്നു. എന്നിട്ട് വിവാഹം കഴിക്കുന്നു. ആ യജമാനന് രണ്ട് തവണ കൂലി നൽകപ്പെടും ……. (ബുഖാരി:3011)
മിൽകുയമീൻ
യുദ്ധത്തിൽ സ്ത്രീകളായി ബന്ധികൾ വന്നാൽ അവളെ സ്വതന്ത്രയാക്കി വിവാഹം ചെയ്യാവുന്നതാണ്. അതല്ലാതെ സ്ത്രീയെ മിൽകുയമീൻ ആയി ഇണയാക്കാനും ഇസ്ലാം അനുവദിച്ചു. ഉടമ ഈ അടിമ സ്ത്രീയെ പൂര്‍ണ്ണുമായും ഉടമപ്പെടുത്തുന്നുണ്ട്. അവരെ കുറിച്ചാണ് مَا مَلَكَتْ أَيْمَٰنُهُمْ എന്ന് വിശുദ്ധ ഖുര്‍ആൻ പറഞ്ഞിട്ടുള്ളത്.
وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ ﴿٥﴾ إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ﴿٦﴾ فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ ﴿٧﴾
തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍. തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍. (ഖുർആൻ:23/5-7)
മോഷ്ടിക്കപ്പെട്ടത്, തട്ടിയെടുക്കപ്പെട്ടത്, പകുതി മോചിതമായത്, പങ്കാളിത്തമുള്ളത് ഇതൊന്നും മിൽകുയമീനല്ല. പൂര്‍ണ്ണുമായും ഉടമപ്പെടുത്തുന്നതാണ് മിൽകുയമീൻ. ഇതിന് നിബന്ധനകളുമുണ്ട്. അവൾ വിവാഹ ബന്ധം നിഷിദ്ധമായവളാകരുത്, രക്ത ബന്ധം കാരണമോ മുലകുടി ബന്ധം കാരണമോ നിഷിദ്ധമായവളാകരുത്.
അതേപോലെ യുദ്ധത്തിൽ പിടിച്ചാൽ ഉടനെ ഒരു സ്ത്രീയെ മിൽകുയമീൻ ആക്കാൻ കഴിയില്ല. യുദ്ധത്തിൽ സ്ത്രീകളെ മിൽകുയമീൻ ആക്കിയപ്പോൾ നനബി ﷺ പറഞ്ഞു:
عَنْ أَبِي سَعِيدٍ الْخُدْرِيِّ، وَرَفَعَهُ، أَنَّهُ قَالَ فِي سَبَايَا أَوْطَاسٍ : لاَ تُوطَأُ حَامِلٌ حَتَّى تَضَعَ وَلاَ غَيْرُ ذَاتِ حَمْلٍ حَتَّى تَحِيضَ حَيْضَةً.
അബൂസഈദുൽ ഖുദ്’രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അവ്ത്വാസിൽ പിടിക്കപ്പെട്ട തടവുകാരെക്കുറിച്ചുള്ള വിഷയത്തിൽ നബി പറയുന്നു: ഒരു ഗർഭിണിയേയും പ്രാപിക്കാവതല്ല അവൾ പ്രസവിക്കുന്നതുവരെ, ഗർഭിണയല്ലാത്തവളെ പ്രാപിക്കാവതല്ല; അവൾ ഒരു തവണ ഋതുമതിയാകുന്നതുവരെ. (അബൂദാവൂദ്:2157)
മിൽകുയമീൻ ആക്കാൻ ഇദ്ദ ഇരിക്കണം അല്ലെങ്കിൽ പ്രസവിക്കണം. കിട്ടിയ ഉടനെ മിൽകുയമീൻ ആക്കാൻ കഴിയില്ല എന്നര്‍ത്ഥം. മാത്രമല്ല, മിൽകുയമീൻ ആക്കണമെങ്കിൽ അവളുടെ സമ്മതവും വേണം. ബനൂമുസ്ത്വലക്വ് യുദ്ധത്തിൽ ശത്രുക്കൾക്ക് പരാജയമുണ്ടായപ്പോൾ ജുവയ്‌രിയ رضي الله عنها ബന്ധിയായി പിടിക്കപ്പെട്ടു. ബന്ധികളെ വീതിക്കപ്പെട്ടപ്പോൾ ഥാബിത്വ് رضي الله عنه വിന്റെ അടുത്താണ് അവർ ചെന്നെത്തിയത്. അവൾ മോചനദ്രവ്യം നഷകി മോചനം ആവശ്യപ്പെട്ടു. ജുവയ്‌രിയയെ മോചിപ്പിക്കാൻ ഥാബിത് رضي الله عنه വലിയ മൂല്യം ആവശ്യപ്പെട്ടു. അവർ മോചനമൂല്യത്തിന് സഹായത്തിനായി നബി ﷺയെ സമീപിച്ചു. അടിമത്വത്തിൽനിന്നും തനിക്ക് മോചനം വേണമെന്ന് അവർ വിനയത്തോടെ ആവശ്യപ്പെട്ടു: “വലിയ തുകയാണ് അതിന് എന്നോട് ആവശ്യപ്പെടുന്നത്. അത് നൽകാൻ എന്റെ പക്കൽ ഇല്ല. എന്നെ സഹായിച്ചാലും. പിന്നീട് ഞാൻ അങ്ങേക്ക് അത് നൽകി വീട്ടിക്കൊള്ളാം.’’ അവരുടെ കഷ്ടത കണ്ട നബി ﷺയുടെ മനസ്സലിഞ്ഞു. അങ്ങനെ അവരെ നബി ﷺ സ്വതന്ത്രയാക്കി. പിന്നീട് അവരെ വിവാഹം കഴിക്കുകയും ചെയ്തു. ഇവിടെ ഥാബിത്വ് رضي الله عنه ഏകപക്ഷീയമായി അവരെ മിൽകുയമീനാക്കിയില്ല.
www.kanzululoom.com