عَنْا جَابِرُ بْنُ عَبْدِ اللَّهِ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ:أُعْطِيتُ خَمْسًا لَمْ يُعْطَهُنَّ أَحَدٌ قَبْلِي نُصِرْتُ بِالرُّعْبِ مَسِيرَةَ شَهْرٍ، وَجُعِلَتْ لِيَ الأَرْضُ مَسْجِدًا وَطَهُورًا، فَأَيُّمَا رَجُلٍ مِنْ أُمَّتِي أَدْرَكَتْهُ الصَّلاَةُ فَلْيُصَلِّ، وَأُحِلَّتْ لِيَ الْمَغَانِمُ وَلَمْ تَحِلَّ لأَحَدٍ قَبْلِي، وَأُعْطِيتُ الشَّفَاعَةَ، وَكَانَ النَّبِيُّ يُبْعَثُ إِلَى قَوْمِهِ خَاصَّةً، وَبُعِثْتُ إِلَى النَّاسِ عَامَّةً ”.
ജാബിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എനിക്ക് മുമ്പുള്ളവര്‍ക്ക് നല്‍കാത്ത അഞ്ച് കാര്യങ്ങള്‍ എനിക്ക് അല്ലാഹു നല്‍കിയിരിക്കുന്നു. ഒരു മാസത്തെ വഴി ദൂരത്തെ ഭയം കൊണ്ട് ഞാന്‍ സഹായിക്കപ്പെട്ടു. ഭൂമിയെ (സര്‍വ്വവും) എനിക്ക് സാഷ്ടാംഗം ചെയ്യാനുള്ള സ്ഥലമായും ശുചീകരിക്കാനുള്ള ഒരു വസ്തുവായും അല്ലാഹു അംഗീകരിച്ചു തന്നു. എന്റെ അനുയായികള്‍ ഏതെങ്കിലും ഒരാള്‍ക്ക് നമസ്കാരസമയം എത്തിയാല്‍ (പള്ളിയും വെള്ളവുമില്ലെങ്കിലും) അവിടെ വെച്ച് അവന്‍ നമസ്കരിക്കട്ടെ. ശത്രുക്കളുമായുള്ള യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന ധനം ഉപയോഗിക്കുവാന്‍ എനിക്ക് അനുമതി നല്‍കിയിരിക്കുന്നു. എനിക്ക് മുമ്പ് ആര്‍ക്കും അതനുവദിച്ചുകൊടുത്തിരുന്നില്ല. ശഫാഅത്ത് (ശുപാ൪ശ) എനിക്ക് അനുവദിച്ചു തന്നു. നബിമാരെ അവരവരുടെ ജനതയിലേക്ക് മാത്രമാണ് മുമ്പ് നിയോഗിച്ചയച്ചിരുന്നത്. എന്നെ നിയോഗിച്ചയച്ചിരിക്കുന്നതാവട്ടെ മനുഷ്യരാശിയിലേക്കാകമാനവും. (ബുഖാരി:335)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : لِكُلِّ نَبِيٍّ دَعْوَةٌ مُسْتَجَابَةٌ يَدْعُو بِهَا، وَأُرِيدُ أَنْ أَخْتَبِئَ دَعْوَتِي شَفَاعَةً لأُمَّتِي فِي الآخِرَةِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എല്ലാ പ്രവാചകന്മാർക്കും ഉത്തരം ലഭിക്കുന്ന പ്രാർത്ഥനയുണ്ട്. അവർ അത് പ്രാർത്ഥിച്ചു കഴിഞ്ഞു. എന്റെ പ്രാർത്ഥന എന്റെ സമുദായത്തിന് വേണ്ടി പരലോകത്ത് ശുപാർശ ചെയ്യുന്നതിനായി ഞാൻ നീട്ടിവെക്കാൻ ഉദ്ദേശിക്കുകയാണ്. (ബുഖാരി:6304)
പരലോകത്ത് വെച്ച് നടക്കുന്ന ശഫാഅത്ത് പല തരത്തിലുണ്ട്. നബി ﷺ ക്ക് മാത്രം പ്രത്യേകമായിട്ടുള്ള ശഫാഅത്തും വിവിധ തലത്തിലുള്ളതാണ്. അതിനെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്.
(ഒന്ന്) മഹ്ശറയിൽ വെച്ച്, വിചാരണ ചെയ്ത് തീരുമാനമെടുക്കുന്നതിനായിട്ടുള്ള ശഫാഅത്ത്
നബി ﷺ യോടായി അല്ലാഹു പറയുന്നു:
أَقِمِ ٱلصَّلَوٰةَ لِدُلُوكِ ٱلشَّمْسِ إِلَىٰ غَسَقِ ٱلَّيْلِ وَقُرْءَانَ ٱلْفَجْرِ ۖ إِنَّ قُرْءَانَ ٱلْفَجْرِ كَانَ مَشْهُودًا ﴿٧٨﴾ وَمِنَ ٱلَّيْلِ فَتَهَجَّدْ بِهِۦ نَافِلَةً لَّكَ عَسَىٰٓ أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا ﴿٧٩﴾
സൂര്യന്‍ (ആകാശമദ്ധ്യത്തില്‍ നിന്ന്) തെറ്റിയത് മുതല്‍ രാത്രി ഇരുട്ടുന്നത് വരെ (നിശ്ചിത സമയങ്ങളില്‍) നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുക ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്കാരവും (നിലനിര്‍ത്തുക) തീര്‍ച്ചയായും പ്രഭാതനമസ്കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു. രാത്രിയില്‍ നിന്ന് അല്‍പസമയം നീ ഉറക്കമുണര്‍ന്ന് അതോടെ (ഖുര്‍ആന്‍ പാരായണത്തോടെ) നമസ്കരിക്കുകയും ചെയ്യുക. അത് നിനക്ക് കൂടുതലായുള്ള ഒരു പുണ്യകര്‍മ്മമാകുന്നു. നിന്‍റെ രക്ഷിതാവ് നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത് നിയോഗിച്ചേക്കാം. (ഖുർആൻ:17/78-79)
ഈ ആയത്തിൽ പരാമർശിക്കപ്പെട്ട ‘സ്തുത്യര്‍ഹമായ സ്ഥാനം’ എന്താണെന്ന് നബി ﷺ വിശദീകരിക്കുന്നു:
عَنْ عَبْدَ اللَّهِ بْنَ عُمَرَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم إِنَّ الشَّمْسَ تَدْنُو يَوْمَ الْقِيَامَةِ حَتَّى يَبْلُغَ الْعَرَقُ نِصْفَ الأُذُنِ، فَبَيْنَا هُمْ كَذَلِكَ اسْتَغَاثُوا بِآدَمَ، ثُمَّ بِمُوسَى، ثُمَّ بِمُحَمَّدٍ صلى الله عليه وسلم ”. وَزَادَ عَبْدُ اللَّهِ حَدَّثَنِي اللَّيْثُ حَدَّثَنِي ابْنُ أَبِي جَعْفَرٍ ” فَيَشْفَعُ لِيُقْضَى بَيْنَ الْخَلْقِ، فَيَمْشِي حَتَّى يَأْخُذَ بِحَلْقَةِ الْبَابِ، فَيَوْمَئِذٍ يَبْعَثُهُ اللَّهُ مَقَامًا مَحْمُودًا، يَحْمَدُهُ أَهْلُ الْجَمْعِ كُلُّهُمْ ”.
ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പരലോകത്ത് തീര്‍ച്ചയായും സൂര്യന്‍ മനുഷ്യന്‍റെ അടുത്ത് വരും. വിയര്‍പ്പ് ഒലിച്ച് അവന്‍റെ ചെവിയുടെ പകുതി വരെ പൊങ്ങി വരും. അവര്‍ ആദം عليه السلام യുടെയും മൂസാ عليه السلام യുടെയും പിന്നീട് മുഹമ്മദ് നബിﷺയുടെയും അടുത്ത് വന്ന് സഹായം തേടും. അങ്ങനെ വിധി നടപ്പാക്കുവാന്‍ അദ്ദേഹം ശുപാര്‍ശ ചെയ്യും. അവിടുന്ന് നടന്ന് വാതിലിന്റെ വട്ടക്കണ്ണി പിടിക്കും. ആ ദിവസം അല്ലാഹു നബിﷺയെ സ്തുത്യര്‍ഹമായ സ്ഥാനത്ത് നിയോഗിക്കും. എല്ലാവരും അദ്ദേഹത്തെ പ്രശംസിക്കും. (ബുഖാരി:1475)
الشفاعة الكبرى (ഏറ്റവും മഹത്തായ ശുപാര്‍ശ) എന്ന പേരില്‍ അറിയപ്പെടുന്ന ശഫാഅത്താണിത്. ലോകാരംഭം മുതല്‍ ലോകാവസാനം വരെയുള്ള സൃഷ്‌ടികളെല്ലാം സമ്മേളിക്കുന്ന മഹ്‌ശറയില്‍ ആളുകളെല്ലാവരും അനിശ്ചിതാവസ്ഥയില്‍ ദീര്‍ഘകാലം ഭയവിഹ്വലരായി കഴിയുമ്പോള്‍, തങ്ങളുടെ വിചാരണ കഴിച്ച് രണ്ടിലൊരു തീരുമാനമെടുക്കുവാന്‍ അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യണമെന്ന് പ്രവാചക പ്രമുഖന്‍മാരായ പലരോടും ജനങ്ങള്‍ അപേക്ഷിക്കും. ഓരോരുത്തരും ഓരോ കാരണം പറഞ്ഞ് അതില്‍ നിന്ന് ഒഴിവാകും. അവസാനം അവര്‍ മുഹമ്മദ് നബിﷺയെ സമീപിക്കും. നബി ﷺ അല്ലാഹുവിന്റെ അനുമതി പ്രകാരം അതിനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ശുപാര്‍ശ ചെയ്യുകയും ചെയ്യും. അല്ലാഹു അത് സ്വീകരിച്ച് എല്ലാവരെയും വിചാരണ നടത്തി ഓരോരുത്തരെയും സംബന്ധിച്ച തീരുമാനമെടുക്കുകയും ചെയ്യും.
عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : “يَجْتَمِعُ الْمُؤْمِنُونَ يَوْمَ الْقِيَامَةِ، فَيَقُولُونَ : لَوِ اسْتَشْفَعْنَا إِلَى رَبِّنَا. فَيَأْتُونَ آدَمَ، فَيَقُولُونَ : أَنْتَ أَبُو النَّاسِ، خَلَقَكَ اللَّهُ بِيَدِهِ، وَأَسْجَدَ لَكَ مَلَائِكَتَهُ، وَعَلَّمَكَ أَسْمَاءَ كُلِّ شَيْءٍ فَاشْفَعْ لَنَا عِنْدَ رَبِّكَ حَتَّى يُرِيحَنَا مِنْ مَكَانِنَا هَذَا. فَيَقُولُ : لَسْتُ هُنَاكُمْ – وَيَذْكُرُ ذَنْبَهُ، فَيَسْتَحِي – ائْتُوا نُوحًا ؛ فَإِنَّهُ أَوَّلُ رَسُولٍ بَعَثَهُ اللَّهُ إِلَى أَهْلِ الْأَرْضِ. فَيَأْتُونَهُ، فَيَقُولُ : لَسْتُ هُنَاكُمْ. وَيَذْكُرُ سُؤَالَهُ رَبَّهُ مَا لَيْسَ لَهُ بِهِ عِلْمٌ، فَيَسْتَحِي، فَيَقُولُ : ائْتُوا خَلِيلَ الرَّحْمَنِ. فَيَأْتُونَهُ، فَيَقُولُ : لَسْتُ هُنَاكُمُ، ائْتُوا مُوسَى ؛ عَبْدًا كَلَّمَهُ اللَّهُ، وَأَعْطَاهُ التَّوْرَاةَ. فَيَأْتُونَهُ، فَيَقُولُ : لَسْتُ هُنَاكُمْ. وَيَذْكُرُ قَتْلَ النَّفْسِ بِغَيْرِ نَفْسٍ، فَيَسْتَحِي مِنْ رَبِّهِ، فَيَقُولُ : ائْتُوا عِيسَى ؛ عَبْدَ اللَّهِ وَرَسُولَهُ، وَكَلِمَةَ اللَّهِ، وَرُوحَهُ. فَيَقُولُ : لَسْتُ هُنَاكُمُ، ائْتُوا مُحَمَّدًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؛ عَبْدًا غَفَرَ اللَّهُ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ، وَمَا تَأَخَّرَ. فَيَأْتُونِي، فَأَنْطَلِقُ حَتَّى أَسْتَأْذِنَ عَلَى رَبِّي، فَيُؤْذَنُ، فَإِذَا رَأَيْتُ رَبِّي وَقَعْتُ سَاجِدًا، فَيَدَعُنِي مَا شَاءَ اللَّهُ، ثُمَّ يُقَالُ : ارْفَعْ رَأْسَكَ، وَسَلْ تُعْطَهْ، وَقُلْ يُسْمَعْ، وَاشْفَعْ تُشَفَّعْ. فَأَرْفَعُ رَأْسِي، فَأَحْمَدُهُ بِتَحْمِيدٍ يُعَلِّمُنِيهِ، ثُمَّ أَشْفَعُ فَيَحُدُّ لِي حَدًّا، فَأُدْخِلُهُمُ الْجَنَّةَ، ثُمَّ أَعُودُ إِلَيْهِ، فَإِذَا رَأَيْتُ رَبِّي مِثْلَهُ، ثُمَّ أَشْفَعُ فَيَحُدُّ لِي حَدًّا، فَأُدْخِلُهُمُ الْجَنَّةَ، ثُمَّ أَعُودُ الرَّابِعَةَ، فَأَقُولُ : مَا بَقِيَ فِي النَّارِ إِلَّا مَنْ حَبَسَهُ الْقُرْآنُ، وَوَجَبَ عَلَيْهِ الْخُلُودُ”
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസികൾ പുനരുദ്ധാനനാളിൽ സമ്മേളിച്ചു കൊണ്ട് പറയും, നമുക്ക് നമ്മുടെ റബ്ബിന്റെയടുക്കലേക്ക് ശുപാർശ നടത്തിയാലോ? അങ്ങനെ അവർ ആദമിനെ സമീപിച്ചു പറയുന്നു: താങ്കൾ മനുഷ്യവംശത്തിന്റെ പിതാവാണ്. താങ്കളെ അല്ലാഹു അവന്റെ കരംകൊണ്ട് സൃഷ്ടിച്ചു. അവന്റെ മലക്കുകളെ അവൻ താങ്കൾക്ക് മുമ്പിൽ സാഷ്ടാംഗം ചെയ്യിച്ചു. എല്ലാ വസ്തുക്കളുടെയും നാമം അവൻ താങ്കൾക്ക് പഠിപ്പിക്കുകയും ചെയ്തു. അതിനാൽ ഞങ്ങളുടെ ഈ സ്ഥാനത്ത് നിന്ന് ഞങ്ങൾക്കൊരു ആശ്വാസം ലഭിക്കുവാൻ വേണ്ടി താങ്കളുടെ നാഥന്റെയടുക്കൽ ഞങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്താലും. അപ്പോൾ അദ്ദേഹം പറയുന്നു: ഞാൻ അത്തരമൊരവസ്ഥയിലല്ല ഉള്ളത് – അദ്ദേഹം തന്റെ പാപത്തെ കുറിച്ച് സ്മരിക്കുകയും, ലജ്ജിക്കുകയും ചെയ്യുന്നു – നിങ്ങൾ നൂഹിനെ സമീപിക്കുക. ഭൂമിയിലെ നിവാസികളിലേക്ക് നിയോഗിതനായ പ്രഥമ ദൂതനാണദ്ദേഹം. അങ്ങനെ അവർ അദ്ദേഹത്തെ സമീപിക്കുന്നു. അപ്പോൾ അദ്ദേഹം പറയുന്നു. ഞാൻ അത്തരമൊരവസ്ഥയിലല്ല ഉള്ളത്. തനിക്ക് യാതൊരു അറിവുമില്ലാത്ത കാര്യത്തിൽ അല്ലാഹുവിനോട് ചോദിച്ചതിനെ കുറിച്ചു അദ്ദേഹം സ്മരിക്കുകയും ലജ്ജിക്കുകയും ചെയ്യുന്നു. (വിശുദ്ധ ഖുർആനിലെ ഹൂദ് അദ്ധ്യായത്തിലെ 45,46 സൂക്തങ്ങളിലെ പരാമർശമാണ് ഇവിടെ ഉദ്ദേശ്യം.) അപ്പോൾ അദ്ദേഹം പറയുന്നു: നിങ്ങൾ പരമകാരുണികന്റെ സ്നേഹിതനെ സമീപിക്കൂ (ഇബ്രാഹിം നബി عليه السلام യാണ് ഉദ്ദേശിക്കുന്നത്.) ഉടനെ അവർ അദ്ദേഹത്തെ സമീപിക്കുന്നു. അപ്പോൾ അദ്ദേഹം പറയുന്നു: ഞാനത്തമൊരവസ്ഥയിലല്ല ഉള്ളത്. നിങ്ങൾ മൂസായെ സമീപിക്കൂ. അല്ലാഹു നേരിൽ സംസാരിച്ച ദാസനാണദ്ദേഹം. അദ്ദേഹത്തിന് “തൗറാത്ത്” നൽകുകയും ചെയ്തിരിക്കുന്നു. അങ്ങനെ അവർ അദ്ദേഹത്തെ സമീപിക്കുന്നു. അപ്പോൾ അദ്ദേഹം പറയുന്നു. ഞാൻ അത്തരമൊരവസ്ഥയിലല്ല ഉള്ളത്. ഒരാത്മാവിന് പകരമല്ലാതെ മറ്റൊരാത്മാവിനെ വധിച്ചു കളഞ്ഞതിനെ കുറിച്ച് അദ്ദേഹം സ്മരിക്കുകയും തന്റെ നാഥനിൽ നിന്നദ്ദേഹം ലജ്ജിക്കുകയും ചെയ്യുന്നു. (വിശുദ്ധ ഖുർആനിലെ അൽഖസ്വസ്വ് എന്ന അദ്ധ്യായത്തിലെ 15,16 സൂക്തങ്ങളിലെ സംഭവങ്ങളാണ് ഉദ്ദേശ്യം.) അപ്പോൾ അദ്ദേഹം പറയുന്നു. നിങ്ങൾ ഈസായെ സമീപിക്കുക. അല്ലാഹുവിന്റെ ദാസനും ഭൂതനുമാണദ്ദേഹം. അല്ലാഹുവിന്റെ വചനവും ആത്മാവുമാണ്. അങ്ങനെ അവർ അദ്ദേഹത്തെ സമീപിക്കുന്നു. അപ്പോൾ അദ്ദേഹം പറയുന്നു: ഞാൻ അത്തരമൊരവസ്ഥയിലല്ല ഉള്ളത്. നിങ്ങൾ മുഹമ്മദ് ﷺ യെ സമീപിക്കൂ. തന്റെ മുൻകാല പാപങ്ങളും പിൻകാല പാപങ്ങളുമെല്ലാം അല്ലാഹു പൊറുത്തു കൊടുത്ത ദാസനാണദ്ദേഹം. അങ്ങനെ അവർ എന്നെ സമീപിക്കുന്നു. അങ്ങനെ ഞാൻ എന്റെ റബ്ബിനോട് അനുമതി തേടുന്നതിനുവേണ്ടി പോകുന്നു. അനുമതി ലഭിക്കുകയും ചെയ്യുന്നു. റബ്ബിനെ കണ്ടപ്പോൾ സാഷ്ഠാംഗം ചെയ്തുകൊണ്ട് അവന്റെ മുന്നിൽ വീഴുന്നു.
അപ്പോൾ അല്ലാഹു ഉദ്ദേശിച്ച അത്രയും തന്നെ സമയം അവനെന്നെ അങ്ങനെ വിട്ടേക്കുന്നു. പിന്നീട് വിളംബരം ചെയ്യപ്പെടുന്നു. “നിന്റെ ശിരസ്സുയർത്തുക, ചോദിക്കുക നൽകപ്പെടുന്നതാണ്. പറയുക! കേൾക്കപ്പെടുന്നതാണ്. ശുപാർശ ചെയ്യുക! നൽകപെടുന്നതാണ്“. അപ്പോൾ ഞാനെന്റെ ശിരസുയർത്തി. അവനെന്നെ പഠിപ്പിച്ച സ്തുതിവാക്കുകൾ കൊണ്ട് ഞാനവനെ സ്തുതിക്കുന്നതാണ്. പിന്നീട് ഞാൻ ശുപാർശ നടത്തുന്നു. അപ്പോൾ എനിക്ക് ഒരു പരിധി നിർണ്ണയിച്ചു തരുന്നു. അവരെ താൻ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നു. പിന്നെയും ഞാൻ അവന്റെ അടുക്കലേക്ക് മടങ്ങുന്നു. ഞാനെന്റെ നാഥനെ കണ്ടപ്പോൾ നേരത്തെപ്പോലെ സാഷ്ഠാംഗം ചെയ്യുന്നവനായി വീഴുന്നു. പിന്നെ ഞാൻ ശുപാർശ ചെയ്യുന്നു. അപ്പോൾ അവനെനിക്ക് ഒരു പരിധി നിർണ്ണയിച്ചു തരുന്നു. അവരെ ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. പിന്നെ മൂന്നാമതും ഞാൻ അവന്റെ അടുക്കലേക്ക് മടങ്ങുന്നു. അങ്ങനെ ഞാൻ പറയുന്നു: ഖുർആൻ തടഞ്ഞു നിർത്തിയവരും (അതിൽ ശാശ്വതമായിരിക്കും എന്ന ഖുർആൻ പ്രയോഗമാണ് ഉദ്ദേശിക്കുന്നത്. ) നരകത്തിൽ ശാശ്വതവാസം നിർബന്ധമായി തീർന്നവരുമല്ലാതെ ഇനി നരകത്തിൽ അവശേഷിക്കുന്നില്ല. (ബുഖാരി:4476)
(രണ്ട്) സ്വ൪ഗ പ്രവേശനം ലഭിച്ചവ൪ക്ക് സ്വ൪ഗത്തില്‍ കടക്കുവാനായി ചെയ്യുന്ന ശഫാഅത്ത്.
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : آتِي بَابَ الْجَنَّةِ يَوْمَ الْقِيَامَةِ فَأَسْتَفْتِحُ فَيَقُولُ الْخَازِنُ مَنْ أَنْتَ فَأَقُولُ مُحَمَّدٌ . فَيَقُولُ بِكَ أُمِرْتُ لاَ أَفْتَحُ لأَحَدٍ قَبْلَكَ
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാളില്‍ ഞാന്‍ സ്വ൪ഗത്തിന്റെ വാതില്‍ക്കല്‍ ചെല്ലുകയും അത് തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. അപ്പോള്‍ അതിന്റെ കാവല്‍ക്കാരന്‍ ചോദിക്കും: നീ ആരാണ്? അപ്പോള്‍ ഞാന്‍ പറയും: ഞാന്‍ മുഹമ്മദാണ്. അപ്പോള്‍ പറയും: താങ്കള്‍ക്ക് മുമ്പ് ആ൪ക്കും (അത്) തുറക്കരുതെന്ന് ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. (മുസ്ലിം:197)
(മൂന്ന്) ഈ ഉമ്മത്തിലെ ഒരു വിഭാഗം ആളുകളെ വിചാരണയില്ലാതെ സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കുന്നതിനായി ചെയ്യുന്ന ശഫാഅത്ത്.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വില്‍ നിവേദനം ചെയ്യുന്ന ശഫാഅത്തുമായി ബന്ധപ്പെട്ട സുദീ൪ഘമായ ഹദീസിലെ, അവസാന ഭാഗം കാണുക:
فَيُقَالُ يَا مُحَمَّدُ أَدْخِلِ الْجَنَّةَ مِنْ أُمَّتِكَ مَنْ لاَ حِسَابَ عَلَيْهِ مِنَ الْبَابِ الأَيْمَنِ مِنْ أَبْوَابِ الْجَنَّةِ وَهُمْ شُرَكَاءُ النَّاسِ فِيمَا سِوَى ذَلِكَ مِنَ الأَبْوَابِ
അപ്പോള്‍ പറയപ്പെടും: ഓ മുഹമ്മദ്, താങ്കള്‍ താങ്കളുടെ ഉമ്മത്തുകളില്‍ ആരുടെ മേലാണോ വിചാരണയില്ലാത്തത് അവരെ സ്വ൪ഗ കവാടങ്ങളില്‍ നിന്ന് വലത് ഭാഗത്തുള്ള കവാടത്തിലൂടെ സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കുക. അവ൪ മറ്റ് ജനവിഭാഗങ്ങളോടൊപ്പം അതൊഴികെയുള്ള ഇതര കവാടങ്ങളില്‍ പങ്കാളികളുമായിരിക്കും. (മുസ്ലിം:194)
(നാല്) നരകത്തിൽ പ്രവേശിക്കേണ്ട ചിലരെ അതിൽ പ്രവേശിപ്പിക്കാതിരിക്കുന്നതിനുള്ള ശഫാഅത്ത്
عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : شَفَاعَتِي لأَهْلِ الْكَبَائِرِ مِنْ أُمَّتِي
അനസ് ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ വില്‍ നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിലെ വൻദോഷികൾക്കുള്ളതാണ് എന്റെ ശഫാഅത്ത്. (അബൂദാവൂദ് : 4739 – സ്വഹീഹ് അൽബാനി)
(അഞ്ച്) നരകത്തിൽ പ്രവേശിച്ച ചിലരെ നരകത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള ശഫാഅത്ത്
عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : شَفَاعَتِي لأَهْلِ الْكَبَائِرِ مِنْ أُمَّتِي
അനസ് ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ വില്‍ നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിലെ വൻദോഷികൾക്കുള്ളതാണ് എന്റെ ശഫാഅത്ത്. (അബൂദാവൂദ് : 4739 – സ്വഹീഹ് അൽബാനി)
عَنْ عِمْرَانُ بْنُ حُصَيْن ٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ “ يَخْرُجُ قَوْمٌ مِنَ النَّارِ بِشَفَاعَةِ مُحَمَّدٍ صلى الله عليه وسلم فَيَدْخُلُونَ الْجَنَّةَ، يُسَمَّوْنَ الْجَهَنَّمِيِّينَ ”.
ഇംറാൻ ഇബ്നു ഹുസൈൻ رَضِيَ اللَّهُ عَنْهُ വില്‍ നിവേദനം: നബി ﷺ പറഞ്ഞു: മുഹമ്മദ് നബിﷺയുടെ ശഫാഅത്ത് കൊണ്ട് ഒരു വിഭാഗം നരകത്തിൽ നിന്ന് പുറത്ത് കടക്കുകയും ശേഷം അവർ സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. അവരെ ജഹന്നമിയ്യൂൻ എന്ന് വിളിക്കുന്നു. (ബുഖാരി: 6566)
(ആറ്) നരക ശിക്ഷ ലഘൂകരിക്കുന്നതിനായി നടത്തുന്ന ശുപാ൪ശയാണ്.
عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم وَذُكِرَ عِنْدَهُ عَمُّهُ فَقَالَ :لَعَلَّهُ تَنْفَعُهُ شَفَاعَتِي يَوْمَ الْقِيَامَةِ، فَيُجْعَلُ فِي ضَحْضَاحٍ مِنَ النَّارِ، يَبْلُغُ كَعْبَيْهِ، يَغْلِي مِنْهُ دِمَاغُهُ
അബൂ സഈദുൽ ഖുദ്’രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ യുടെ അടുത്ത് വെച്ച് അവിടുത്തെ പിതൃവ്യൻ അബുത്വാലിബ് അനുസ്മരിക്കപ്പെട്ടപ്പോൾ അദ്ദേഹത്തെ പറ്റി നബി ﷺ ഇങ്ങിനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് : അന്ത്യനാളിൽ എന്റെ ശുപാർശ അദ്ദേഹത്തിന് ഉപകാരപ്പെട്ടേക്കാം. അങ്ങനെ അദ്ദേഹം തന്റെ മടമ്പ് കാൽ വരെ എത്തുന്ന, നരകത്തിന്റെ ആഴം കുറഞ്ഞ ഭാഗത്താക്കപ്പെടാം എന്നാൽ അതു നിമിത്തം തന്നെ അദ്ദേഹത്തിന്റെ തലച്ചോർ തിളച്ചു കൊണ്ടിരിക്കും. (ബുഖാരി: 3885)
ശഫാഅത്തിന്റെ നിബന്ധനകൾ
ശഫാഅത്ത് സത്യമാണ്. എന്നാൽ ഈ ശഫാഅത്ത് അല്ലാഹു തൃപ്തിപ്പെടുകയും അനുമതി നൽകുകയും ചെയ്തതിന് ശേഷമായിരിക്കും.
ﻭَﻻَ ﺗَﻨﻔَﻊُ ٱﻟﺸَّﻔَٰﻌَﺔُ ﻋِﻨﺪَﻩُۥٓ ﺇِﻻَّ ﻟِﻤَﻦْ ﺃَﺫِﻥَ ﻟَﻪُۥ ۚ
ആര്‍ക്കു വേണ്ടി അവന്‍ അനുമതി നല്‍കിയോ അവര്‍ക്കല്ലാതെ അവന്റെ അടുക്കല്‍ ശുപാര്‍ശ പ്രയോജനപ്പെടുകയുമില്ല. (ഖു൪ആന്‍:34/23)
ﻣَﻦ ﺫَا ٱﻟَّﺬِﻯ ﻳَﺸْﻔَﻊُ ﻋِﻨﺪَﻩُۥٓ ﺇِﻻَّ ﺑِﺈِﺫْﻧِﻪِۦ
അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്. (ഖു൪ആന്‍:2/255)
ﻳَﻮْﻣَﺌِﺬٍ ﻻَّ ﺗَﻨﻔَﻊُ ٱﻟﺸَّﻔَٰﻌَﺔُ ﺇِﻻَّ ﻣَﻦْ ﺃَﺫِﻥَ ﻟَﻪُ ٱﻟﺮَّﺣْﻤَٰﻦُ ﻭَﺭَﺿِﻰَ ﻟَﻪُۥ ﻗَﻮْﻻً
അന്നേ ദിവസം പരമകാരുണികന്‍ ആരുടെ കാര്യത്തില്‍ അനുമതി നല്‍കുകയും ആരുടെ വാക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നുവോ അവനല്ലാതെ ശുപാര്‍ശ പ്രയോജനപ്പെടുകയില്ല.(ഖു൪ആന്‍:20/108)
وَلَا يَشْفَعُونَ إِلَّا لِمَنِ ٱرْتَضَىٰ وَهُم مِّنْ خَشْيَتِهِۦ مُشْفِقُونَ
അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരാകുന്നു. (ഖു൪ആന്‍:21/28)
لَّا يَمْلِكُونَ ٱلشَّفَٰعَةَ إِلَّا مَنِ ٱتَّخَذَ عِندَ ٱلرَّحْمَٰنِ عَهْدًا
ആര്‍ക്കും ശുപാര്‍ശ ചെയ്യാന്‍ അധികാരമുണ്ടായിരിക്കുകയില്ല. പരമകാരുണികനുമായി കരാറുണ്ടാക്കിയിട്ടുള്ളവനൊഴികെ. (ഖു൪ആന്‍:19/87)
ശഫാഅത്തിന്റെ പൂര്‍ണ അധികാരം അല്ലാഹുവിന് മാത്രമാണ് എന്ന് ചുരുക്കം.
قُل لِّلَّهِ ٱلشَّفَٰعَةُ جَمِيعًا ۖ لَّهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ ثُمَّ إِلَيْهِ تُرْجَعُونَ
പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍. അവന്നാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആധിപത്യം. പിന്നീട് അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നത്. (ഖു൪ആന്‍:39/44)
അല്ലാഹുവിന് ഇഷ്ടമില്ലാത്തവര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്‌താല്‍ സ്വീകരിക്കപ്പെടില്ലെന്നു പറഞ്ഞല്ലോ? ചരിത്രത്തില്‍ ഈ പറഞ്ഞതിന് വലിയ ഉദാഹരണമാണ് ഇബ്രാഹീം നബി عَلَيْهِ السَّلَامُ യുടെ പിതാവിന്റെ ഉദാഹരണം.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ -ﷺ- قَالَ: «يَلْقَى إِبْرَاهِيمُ أَبَاهُ آزَرَ يَوْمَ القِيَامَةِ، وَعَلَى وَجْهِ آزَرَ قَتَرَةٌ وَغَبَرَةٌ، فَيَقُولُ لَهُ إِبْرَاهِيمُ: أَلَمْ أَقُلْ لَكَ لاَ تَعْصِنِي، فَيَقُولُ أَبُوهُ: فَاليَوْمَ لاَ أَعْصِيكَ، فَيَقُولُ إِبْرَاهِيمُ: يَا رَبِّ إِنَّكَ وَعَدْتَنِي أَنْ لاَ تُخْزِيَنِي يَوْمَ يُبْعَثُونَ، فَأَيُّ خِزْيٍ أَخْزَى مِنْ أَبِي الأَبْعَدِ؟ فَيَقُولُ اللَّهُ تَعَالَى: ” إِنِّي حَرَّمْتُ الجَنَّةَ عَلَى الكَافِرِينَ، ثُمَّ يُقَالُ: يَا إِبْرَاهِيمُ، مَا تَحْتَ رِجْلَيْكَ؟ فَيَنْظُرُ، فَإِذَا هُوَ بِذِيخٍ مُلْتَطِخٍ، فَيُؤْخَذُ بِقَوَائِمِهِ فَيُلْقَى فِي النَّارِ»
അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “ഇബ്രാഹീം عليه السلام തന്റെ പിതാവ് ആസറിനെ പരലോകത്ത് വെച്ച് കണ്ടുമുട്ടും. അയാളുടെ മുഖം കരുവാളിച്ചിരിക്കുകയും, പൊടിപുരണ്ടിരിക്കുകയും ചെയ്യും. അപ്പോള്‍ ഇബ്രാഹീം عليه السلام അയാളോട് ചോദിക്കും: “എന്നെ ധിക്കരിക്കരുതെന്ന് ഞാന്‍ താങ്കളോട് പറഞ്ഞിരുന്നില്ലേ?!” അപ്പോള്‍ ഇബ്രാഹീമിന്റെ പിതാവ് പറയും: “ഇന്ന് ഞാന്‍ നിന്നെ ധിക്കരിക്കുകയേയില്ല.” ഇബ്രാഹീം عليه السلام പറയും: “എന്റെ റബ്ബേ! ജനങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കപ്പെടുന്ന ദിനം എന്നെ അപമാനിക്കില്ലെന്ന് നീ എനിക്ക് വാഗ്ദാനം ചെയ്തിരുന്നു. (നിന്റെ കാരുണ്യത്തില്‍ നിന്ന്) അകറ്റപ്പെട്ട എന്റെ പിതാവിനെക്കാള്‍ വലിയ അപമാനം മറ്റെന്തുണ്ട്?!” അല്ലാഹു പറയും: “ഞാന്‍ സ്വര്‍ഗം കാഫിറുകളുടെ മേല്‍ നിഷിദ്ധമാക്കിയിരിക്കുന്നു.” ആ സന്ദര്‍ഭത്തില്‍ ഇബ്രാഹീമിനോട് പറയപ്പെടും: “ഹേ ഇബ്രാഹീം! എന്താണ് നിന്റെ കാലിനടിയില്‍?” അദ്ദേഹം നോക്കുമ്പോള്‍ ആസര്‍ ഒരു കഴുതപ്പുലിയുടെ രൂപത്തില്‍ രക്തം പുരണ്ട് നില്‍ക്കുന്നുണ്ടായിരിക്കും. അതിനെ പിടിച്ച് നരകത്തിലേക് വലിച്ചെറിയും.” (ബുഖാരി: 3350)
അതുകൊണ്ട് ശഫാഅത്ത് ചോദിക്കേണ്ടത് അല്ലാഹുവോടാണ്. നബിമാരോടോ മലക്കുകളോടോ മഹാൻമാരോടോ അല്ല. ഈ ലോകത്ത് നടക്കുന്നത് പോലുള്ള ഒരു ശിപാര്‍ശയല്ല പരലോകത്ത്. ഇവിടെ ശിപാര്‍ശ നടത്തിയാല്‍ അത് സ്വീകരിക്കാന്‍ പലപ്പോഴും അവര്‍ നിര്‍ബന്ധിതരാണ്. കാരണം, അവര്‍ക്കും ഈ ശിപാര്‍ശക്കാരെ ആവശ്യമുണ്ട്. എന്നാല്‍ അല്ലാഹുവിന്റെ അനുമതിയോടും തൃപ്തിയോടുംകൂടിയല്ലാത്ത ആരുടെയും ശിപാര്‍ശ ആര്‍ക്കുവേണ്ടിയും സ്വീകരിക്കപ്പെടുന്നതല്ല. അങ്ങനെ ഒരു ശിപാര്‍ശ നടക്കുകയുമില്ല.
നബി ﷺ യുടെ ശഫാഅത്ത് ലഭിക്കാൻ
1.തൗഹീദ്
അല്ലാഹുവിന്റെ അടുക്കൽ ശഫാഅത് സ്വീകരിക്കപ്പെടണമെങ്കിൽ തൗഹീദ് പാലിക്കുന്നവരും ശിര്‍ക്കില്‍ നിന്ന് വിട്ടു നില്‍ക്കുന്നവരുമായിരിക്കണം. ശിര്‍ക്കിലും കുഫ്റിലുമായി മരണപ്പെട്ടാല്‍ ശുപാര്‍ശക്ക് അര്‍ഹതയുണ്ടാകില്ല.
عَنْ أَبِي هُرَيْرَةَ، أَنَّهُ قَالَ قِيلَ يَا رَسُولَ اللَّهِ، مَنْ أَسْعَدُ النَّاسِ بِشَفَاعَتِكَ يَوْمَ الْقِيَامَةِ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ لَقَدْ ظَنَنْتُ يَا أَبَا هُرَيْرَةَ أَنْ لاَ يَسْأَلَنِي عَنْ هَذَا الْحَدِيثِ أَحَدٌ أَوَّلُ مِنْكَ، لِمَا رَأَيْتُ مِنْ حِرْصِكَ عَلَى الْحَدِيثِ، أَسْعَدُ النَّاسِ بِشَفَاعَتِي يَوْمَ الْقِيَامَةِ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ، خَالِصًا مِنْ قَلْبِهِ أَوْ نَفْسِهِ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: അല്ലാഹുവിന്‍റെ ദൂതരെ! പുനരുത്ഥാന ദിവസം അങ്ങയുടെ ശുപാര്‍ശ മുഖേന വിജയം കരസ്ഥമാക്കാന്‍ കൂടുതല്‍ ഭാഗ്യം സിദ്ധിക്കുന്നത് ആര്‍ക്കായിരിക്കുമെന്ന് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു: ഹേ! അബൂഹുറൈറ! ഈ വാര്‍ത്തയെക്കുറിച്ച് നിനക്ക് മുമ്പ് ആരും എന്നോട് ചോദിക്കുകയില്ലെന്ന് ഞാന്‍ ഊഹിച്ചിരുന്നു. ഹദീസ് പഠിക്കുവാനുളള നിന്‍റെ അത്യാഗ്രഹം കണ്ടപ്പോള്‍. പുനരുത്ഥാനദിവസം എന്‍റെ ശുപാര്‍ശ മുഖേന ഏറ്റവും സൌഭാഗ്യം സിദ്ധിക്കുന്നവന്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് നിഷ്ക്കളങ്കമായി പറഞ്ഞവനാണ്. (ബുഖാരി:99)
عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ “ إِذَا كَانَ يَوْمُ الْقِيَامَةِ شُفِّعْتُ، فَقُلْتُ يَا رَبِّ أَدْخِلِ الْجَنَّةَ مَنْ كَانَ فِي قَلْبِهِ خَرْدَلَةٌ. فَيَدْخُلُونَ، ثُمَّ أَقُولُ أَدْخِلِ الْجَنَّةَ مَنْ كَانَ فِي قَلْبِهِ أَدْنَى شَىْءٍ ”. فَقَالَ أَنَسٌ كَأَنِّي أَنْظُرُ إِلَى أَصَابِعِ رَسُولِ اللَّهِ صلى الله عليه وسلم.
അനസ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ പറയുന്നത് ഞാൻ കേട്ടു; ഖിയാമത്ത് നാൾ ആയിക്കഴിഞ്ഞാൽ ശുപാർശ ചെയ്യാൻ എനിക്ക് അവസരം ലഭിക്കും. അപ്പോൾ ഞാൻ പറയും: നാഥാ, ഹൃദയത്തിൽ ഒരു കടുകു മണിയോളമെങ്കിലും ഈമാനുള്ളവനെ നീ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കേണമേ. അപ്പോൾ അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും. പിന്നെ ഞാൻ അപേക്ഷിക്കും: ഹൃദയത്തിൽ വളരെ കുറഞ്ഞ അളവിലെങ്കിലും ഈമാനുള്ളവനെയും നീ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കേണമേ. അനസ് رَضِيَ اللَّهُ عَنْهُ പറയുകയാണ് (ഈമാനിന്റെ കുറഞ്ഞ തോത് സൂചിപ്പിച്ച് ആംഗ്യം കാണിച്ച) നബി ﷺ യുടെ വിരലുകളിലേക്ക് ഞാൻ ഇപ്പോഴും നോക്കിക്കാണുന്നതുപോലെ. (ബുഖാരി: 7509)
അദ്ദേഹത്തിൽ നിന്നുള്ള മറ്റൊരു റിപ്പോർട്ട് ഇങ്ങിനെയാണ്:
ثُمَّ أَعُودُ الرَّابِعَةَ فَأَحْمَدُهُ بِتِلْكَ، ثُمَّ أَخِرُّ لَهُ سَاجِدًا فَيُقَالُ يَا مُحَمَّدُ ارْفَعْ رَأْسَكَ وَقُلْ يُسْمَعْ، وَسَلْ تُعْطَهْ، وَاشْفَعْ تُشَفَّعْ. فَأَقُولُ يَا رَبِّ ائْذَنْ لِي فِيمَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ. فَيَقُولُ وَعِزَّتِي وَجَلاَلِي وَكِبْرِيَائِي وَعَظَمَتِي لأُخْرِجَنَّ مِنْهَا مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ ”.
പിന്നെ നാലാമതും ഞാൻ തിരിച്ചുവരും. എന്നിട്ട് ആ സ്തുതിപാoങ്ങൾ കൊണ്ട് അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടിരിക്കും. പിന്നെ അവന് മുമ്പിൽ സുജൂദിൽ വീഴും. അപ്പോൾ പറയപ്പെടും: മുഹമ്മദ്, തലയുയർത്തുക. പറയുക; നിന്റെ വാക്ക് കേൾക്കപ്പെടും. ചോദിക്കൂ, നൽകപ്പെടും. ശുപാർശ ചെയ്യൂ ശുപാർശ സ്വീകരിക്കപ്പെടും. അപ്പോൾ ഞാൻ പറയും: അല്ലാഹുവേ, ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞവർക്ക് വേണ്ടി ശുപാർശ ചെയ്യാൻ എന്നെ അനുവദിച്ചാലും അപ്പോൾ അല്ലാഹു പറയും: എന്റെ പ്രതാപത്തെയും മഹത്വത്തെയും മാഹാത്മ്യത്തെയും വലിപ്പത്തെയും കൊണ്ട് സത്യം, ലാഇലാഹഇല്ലല്ലാഹ് എന്ന് പ്രഖ്യാപിച്ചവരെ ഞാൻ നരകത്തിൽനിന്ന് മോചിപ്പിക്കുകതന്നെ ചെയ്യും. (ബുഖാരി: 7510)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم لِكُلِّ نَبِيٍّ دَعْوَةٌ مُسْتَجَابَةٌ فَتَعَجَّلَ كُلُّ نَبِيٍّ دَعْوَتَهُ وَإِنِّي اخْتَبَأْتُ دَعْوَتِي شَفَاعَةً لأُمَّتِي يَوْمَ الْقِيَامَةِ فَهِيَ نَائِلَةٌ إِنْ شَاءَ اللَّهُ مَنْ مَاتَ مِنْ أُمَّتِي لاَ يُشْرِكُ بِاللَّهِ شَيْئًا ”
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഓരോ നബിക്കും ഉത്തരം ലഭിക്കുന്ന ഒരു പ്രാർത്ഥനയുണ്ട്. എല്ലാവരും ആ പ്രാർത്ഥന ദുനിയാവിൽ വെച്ച് ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. എന്റെ പ്രാർത്ഥന അന്ത്യദിനത്തിൽ എന്റെ സമുദായത്തിനു വേണ്ടി ശുപാർശക്ക് മാറ്റി വെച്ചിരിക്കുന്നു. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം എന്റെ സമുദായത്തിലെ ശിർക്ക് ചെയ്യാത്തവർക്ക് അത് ലഭിക്കുന്നതുമാണ്. (മുസ്‌ലിം: 199)
عَنْ أَبِي ذَرٍّ الْغِفَارِيِّ، قَالَ : صلّى رسولُ اللهِ ﷺ ليلةً فقرأ بآيةٍ حتّى أصبحَ يركعُ بها ويسجدُ بها { إِنْ تُعَذِّبْهُمْ فَإِنَّهُمْ عِبادُكَ…} الآية، فلمّا أصبح قلتُ: يا رسولَ اللهِ ما زلتَ تقرأُ هذه الآيةَ حتّى أصبحتَ تركعُ بها وتسجدُ بها. قال: إني سألتُ ربيَ الشفاعةَ لأمتي فأعطانيها وهي نائلةٌ إنْ شاء اللهُ لمن لا يشركُ باللهِ شيئًا
അബൂദർറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ ഒരു രാത്രി നമസ്കരിക്കുകയും പുലരുവോളം ഈ ഒരു ആയത്ത് മാത്രം ഓതുകയും റുകൂഅ് ചെയ്യുകയും സുജൂദ് ചെയ്യുകയും ചെയ്തു. {നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്‍റെ ദാസന്‍മാരാണല്ലോ} പ്രഭാതത്തിൽ, ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, പ്രഭാതം വരെ നിങ്ങൾ ഈ സൂക്തം പാരായണം ചെയ്യുന്നു. നബി ﷺ പറഞ്ഞു: എന്റെ ജനതയ്ക്കുവേണ്ടി ഞാൻ എന്റെ രക്ഷിതാവിനോട് ശഫാഅത്ത് ചോദിച്ചു, അവൻ അത് എനിക്ക് നൽകി, അല്ലാഹുവിനോട് യാതൊന്നും പങ്കുചേർക്കാത്തവർക്ക് അല്ലാഹു ഇച്ഛിച്ചാൽ അത് പ്രാപിക്കുകയും ചെയ്യും. (അഹ്മദ്)
2.ബാങ്കിന് ശേഷമുള്ള ദിക്റും ദുആയും ചൊല്ലുക
عن عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رضي الله عنه أَنَّهُ سَمِعَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : إِذَا سَمِعْتُمْ الْمُؤَذِّنَ فَقُولُوا مِثْلَ مَا يَقُولُ ، ثُمَّ صَلُّوا عَلَيَّ ، فَإِنَّهُ مَنْ صَلَّى عَلَيَّ صَلَاةً صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا ، ثُمَّ سَلُوا اللَّهَ لِي الْوَسِيلَةَ ، فَإِنَّهَا مَنْزِلَةٌ فِي الْجَنَّةِ لَا تَنْبَغِي إِلَّا لِعَبْدٍ مِنْ عِبَادِ اللَّهِ ، وَأَرْجُو أَنْ أَكُونَ أَنَا هُوَ ، فَمَنْ سَأَلَ لِي الْوَسِيلَةَ حَلَّتْ لَهُ الشَّفَاعَةُ
അബ്ദുല്ലാഹിബ്‌നു അംറ് ബിന്‍ അല്‍ആസ്വ് رَضِيَ اللَّهُ عَنْهُ വില്‍ നിവേദനം: നബി ﷺ പറയുന്നതായി അദ്ദേഹം കേട്ടു: മുഅദ്ദിന്‍ പറയുന്നത് നിങ്ങള്‍ കേട്ടാല്‍ അത് നിങ്ങള്‍ ഏറ്റു പറയുക. ശേഷം എന്റെ പേരില്‍ സ്വലാത്ത് ചൊല്ലുക. ആരെങ്കിലും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അതുമുഖേന അല്ലാഹു അവന്റെ മേല്‍ പത്ത് അനുഗ്രഹങ്ങള്‍ വര്‍ഷിക്കും. തുടര്‍ന്ന് എനിക്ക് വസ്വീലത്ത് കിട്ടാന്‍ നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. അത് സ്വര്‍ഗത്തിലെ ഒരു സ്ഥാനമാണ്. അല്ലാഹുവിന്റെ ദാസന്മാരില്‍ ഒരാള്‍ക്ക് മാത്രമേ അതിന് അവകാശമുള്ളൂ. ആ ഒരാള്‍ ഞാനാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആര് എനിക്ക് വസ്വീലത്ത് ചോദിക്കുന്നുവോ അവന് ശഫാഅത്ത് ലഭിക്കും. (മുസ്‌ലിം:384 )
നബിﷺയുടെ ഖബറിനരികിൽ ചെന്ന്, ‘അല്ലാഹുവിന്റെ റസൂലേ! നിങ്ങളെനിക്ക് വേണ്ടി ശഫാഅത്ത് ചെയ്യണേ!’ എന്ന് പറയാമോ? അത് ശിർക്കാകുമോ?
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: മയ്യിത്തിനോട് ഒന്നും ആവശ്യപ്പെടരുത്. അത് ശഫാഅത്താണെങ്കിലും മറ്റെന്തെങ്കിലുമാണെങ്കിലും ശരി. നബിﷺയോടും പറ്റില്ല; അല്ലാത്തവരോടും പാടില്ല. സ്വഹാബിമാരോ ഉത്തമ നൂറ്റാണ്ടിലുള്ളവരോ നബിﷺയുടെ ഖബറിനരികിൽ ചെന്ന് ‘ഞങ്ങൾക്ക് വേണ്ടി ശഫാഅത്ത് ചെയ്യണേ’ എന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ? ഒരിക്കലുമില്ല. അവർ അങ്ങനെ ചെയ്തിരുന്നുവെന്നതിന് രേഖയില്ല. എന്നാൽ, നബിﷺയുടെ ഖബർ സന്ദർശിക്കുകയും സലാം പറയുകയും ചെയ്യാം. അതിന് പ്രശ്നമൊന്നുമില്ല. (https://youtu.be/TgnxAF9dr60)
അല്ലാഹുവിന്റെ റസൂലേ! ഞങ്ങൾക്ക് വേണ്ടി ശഫാഅത്ത് ചെയ്യണേ!” എന്ന് പറയാൻ പറ്റുമോ?
ശൈഖ് ഉഥ്മാൻ അൽ ഖമീസ് حَفِظَهُ اللَّهُ പറയുന്നു: പറ്റും, നബിﷺയുടെ ജീവിത കാലത്ത്. നബി ﷺ യുടെ കൂടെ ജീവിച്ചിരുന്നവർ നബി ﷺ യോട് ശഫാഅത്ത് ചോദിച്ചിട്ടുമുണ്ട്. എന്നാലിപ്പോൾ, നബി ﷺ യുടെ വഫാത്തിന് ശേഷം അത് അനുവദനീയമല്ല. നബി ﷺ മരിച്ചിട്ടുണ്ട്. നമ്മുടെ റബ്ബിന്റെ സ്വലാത്തും സലാമും അദ്ദേഹത്തിന്റെ മേൽ ഉണ്ടാവട്ടെ.
ഏത് സ്ഥലത്ത് വെച്ച് നമ്മൾ വിളിച്ചാലും അതൊക്കെ നബി ﷺ കേൾക്കുമെന്ന വിശ്വാസത്തോടെ, ‘യാ മുഹമ്മദ്!’ എന്ന് വിളിച്ച് ശഫാഅത്ത് ചോദിക്കാൻ പാടില്ല. നബിﷺ ജീവിച്ചിരിക്കുന്ന സമയത്ത് പോലും, ഇറാക്വിലെയും യമനിലെയും മക്കയിലേയുമൊന്നും സംസാരം അവിടുന്ന് കേട്ടിട്ടില്ല. പിന്നെങ്ങനെയാണ് ഇപ്പോൾ, നബി ﷺ യുടെ മരണശേഷം, സൗദിയിലെയോ അൾജീരിയയിലെയോ കുവൈറ്റിലെയോ ഒരാൾ അവിടെയിരുന്ന് പറയുന്നത് നബി ﷺ കേൾക്കുക? അതൊരിക്കലും സാധ്യമല്ല. അത് അനുവദനീയവുമല്ല. അല്ലാഹുവിനോട് മാത്രമാണ് ചോദിക്കേണ്ടത്, നബി ﷺ യോടല്ല. (https://youtu.be/toIAGYu18G0)
kanzululoom.com