നബി ﷺ യുടെ ഇടത്തെ ചുമലിന്റെ ഭാഗത്ത് പ്രാവിന്റെ മുട്ടയുടെ വലുപ്പത്തില്‍ (വ്യാസം) അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന ഒരു മാംസക്കഷണം ഉണ്ടായിരുന്നു. അതിന്മേല്‍ രോമവും ഉണ്ടായിരുന്നു. ഇതാണ് പ്രവാചക മുദ്ര. മുന്‍വേദ ഗ്രന്ഥങ്ങളില്‍ ഈ മുദ്രയെപ്പറ്റി പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ട്. ജനന സമയത്ത് ഈ അടയാളം ഉണ്ടായിരുന്നില്ല. ഒന്നാമത്തെ നെഞ്ച് പിളര്‍ത്തലിന് ശേഷമാണ് ഇതു പ്രത്യക്ഷപ്പെട്ടത്.
عَنْ جَابِرَ بْنَ سَمُرَةَ، قَالَ رَأَيْتُ خَاتِمًا فِي ظَهْرِ رَسُولِ اللَّهِ صلى الله عليه وسلم كَأَنَّهُ بَيْضَةُ حَمَامٍ .
ജാബിറു ബ്നു സമുറ رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ യുടെ പ്രവാചകത്വമുദ്ര അവിടുത്തെ ചുമലുകള്‍ക്കിടയില്‍ ഒരു പ്രാവിന്റെ മുട്ടയുടെ വലുപ്പത്തില്‍ ഞാന്‍ കാണുകയുണ്ടായി. (മുസ്ലിം:2344)
عن جابر بن سمرة رضي الله عنه، قال: وَرَأَيْتُ الْخَاتَمَ عِنْدَ كَتِفِهِ مِثْلَ بَيْضَةِ الْحَمَامَةِ. يُشْبِهُ جَسَدَه.
ജാബിറു ബ്നു സമുറ رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ യുടെ തോളിനടുത്ത് ഒരു പ്രാവിൻ്റെ മുട്ടയുടെ വലിപ്പമുള്ള മുദ്ര ഞാൻ കണ്ടു, അതിൻ്റെ നിറവും അവിടുത്തെ ശരീരത്തിന് തുല്യമായിരുന്നു. (മുസ്ലിം:2344)
عَنْ عَبْدِ اللَّهِ بْنِ سَرْجِسَ، قَالَ رَأَيْتُ النَّبِيَّ صلى الله عليه وسلم وَأَكَلْتُ مَعَهُ خُبْزًا وَلَحْمًا – أَوْ قَالَ ثَرِيدًا – قَالَ فَقُلْتُ لَهُ أَسْتَغْفَرَ لَكَ النَّبِيُّ صلى الله عليه وسلم قَالَ نَعَمْ وَلَكَ ثُمَّ تَلاَ هَذِهِ الآيَةَ { وَاسْتَغْفِرْ لِذَنْبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ} قَالَ ثُمَّ دُرْتُ خَلْفَهُ فَنَظَرْتُ إِلَى خَاتَمِ النُّبُوَّةِ بَيْنَ كَتِفَيْهِ عِنْدَ نَاغِضِ كَتِفِهِ الْيُسْرَى جُمْعًا عَلَيْهِ خِيلاَنٌ كَأَمْثَالِ الثَّآلِيلِ .
അബ്ദുല്ലാഹിബ്നു സ൪ജിസ് رَضِيَ اللَّهُ عَنْهُ പറയുന്നു:നബി ﷺ അവിടുത്തെ അനുചരന്മാര്ക്കിടയില്‍ ഇരിക്കെ ഞാന്‍ ഒരിക്കല്‍ അവുടുത്തെ പിന്നിലൂടെ തിരിഞ്ഞു ചെല്ലുകയുണ്ടായി. ഞാനുദ്ദേശിക്കുന്നതെന്തെന്ന് അവിടുത്തേക്ക് മനസ്സിലായതു കാരണം അവിടുന്ന് തന്റെതട്ടം മുതുകില്‍ നിന്ന് മാറ്റി. അപ്പോള്‍ പ്രവാചകത്വമുദ്രയുടെ സ്ഥാനം അവിടുത്തെ മുതുകില്‍ ഞാന്‍ കണ്ടു. അത് ചുറ്റുംപുള്ളികളുള്ള ഒരു മുഷ്ടി രൂപത്തില്‍ വലിയ പാലുണ്ണി പോലെയായിരുന്നു. അങ്ങനെ ഞാന്‍ അവിടുത്തെ അഭിമുഖീകരിച്ചു പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അങ്ങേക്കു അല്ലാഹു പൊറുത്തുതരട്ടെ. അവിടുന്ന് പറഞ്ഞു: നിനക്കും. ഇതു പറഞ്ഞപ്പോള്‍ ജനങ്ങള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂല്‍ ﷺ താങ്കള്ക്കു വേണ്ടി പാപമോചനം നടത്തിയോ? ഞാന്‍ പറഞ്ഞു: അതെ, നിങ്ങള്ക്കു് വേണ്ടിയും. എന്നിട്ട് ഈ ഖുര്ആന്‍ വാക്യം പാരായണം ചെയ്തു കൊടുത്തു:{നിന്റെു പാപത്തിനു നീ പാപമോചനം തേടുക. സത്യവിശ്വാകള്ക്കും സത്യവിശ്വാസിനികള്ക്കും വേണ്ടിയും. (പാപമോചനം തേടുക) [ഖുര്‍ആൻ: 47-19] } (മുസ്ലിം:2346)
عَنْ أَبي زَيْدٍ عَمْرُو بْنُ أَخْطَبَ الأَنْصَارِيُّ، قَالَ: قَالَ لِي رَسُولُ اللهِ صلى الله عليه وسلم: يَا أَبَا زَيْدٍ، ادْنُ مِنِّي فَامْسَحْ ظَهْرِي، فَمَسَحْتُ ظَهْرَهُ، فَوَقَعَتْ أَصَابِعِي عَلَى الْخَاتَمِ قُلْتُ: وَمَا الْخَاتَمُ؟ قَالَ: شَعَرَاتٌ مُجْتَمِعَاتٌ.
അബൂസൈദ് അംറുബ്നു അഖ്ത്വബുള്‍ അന്സ്വാരീ رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ എന്നോട് ഒരിക്കല്‍ പറഞ്ഞു: “അബൂസൈദ്: അടുത്തുവന്നു എന്റെു മുതുകൊന്ന് തടവൂ.” അങ്ങനെ ഞാന്‍ അവിടുത്തെ മുതുക് തടവിയപ്പോള്‍ എന്റെ വിരലുകള്‍ പ്രവാചകത്വമുദ്രയില്‍ പതിച്ചു. ഞാന്‍ ചോദിച്ചു. എന്താണ് മുദ്ര? അദ്ദേഹം: ചുമലിലെ രോമങ്ങളുള്ള ഭാഗം. (وروى الترمذي في الشمائل )
عَنِ السَّائِبَ بْنَ يَزِيد رَضِيَ اللهُ عَنْهُ، قَالَ : ذَهَبَتْ بِي خَالَتِي إِلَى النَّبِيِّ صلى الله عليه وسلم فَقَالَتْ يَا رَسُولَ اللَّهِ، إِنَّ ابْنَ أُخْتِي وَجِعٌ. فَمَسَحَ رَأْسِي وَدَعَا لِي بِالْبَرَكَةِ، ثُمَّ تَوَضَّأَ فَشَرِبْتُ مِنْ وَضُوئِهِ، ثُمَّ قُمْتُ خَلْفَ ظَهْرِهِ، فَنَظَرْتُ إِلَى خَاتَمِ النُّبُوَّةِ بَيْنَ كَتِفَيْهِ مِثْلِ زِرِّ الْحَجَلَةِ.
സാഇബ് ബ്നു യസീദ് رَضِيَ اللهُ عَنْهُ പറയുന്നു: എൻ്റെ മാതൃസഹോദരി എന്നെയും കൊണ്ട് നബി ﷺ യുടെ അടുത്തേക്ക് പോയി. എന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എൻ്റെ ഈ സഹോദരീ പുത്രന് വേദനയുണ്ട്. അപ്പോൾ അവിടുന്ന് എന്റെ തല തടവി എനിക്ക് അനുഗ്രഹത്തിനായി പ്രാർത്ഥിച്ചു. തുടർന്ന് വുളൂഅ് ചെയ്തു. ഞാൻ അതിലെ ബാക്കിവെള്ളം കുടിച്ചു. പിന്നെ നമസ്കരിക്കാനായി അവിടുത്തെ പിറകിൽ നിന്നു. അപ്പോൾ ഞാൻ നബി ﷺ യുടെ ഇരുതോളുകൾക്കിടയിൽ പതിഞ്ഞിരിക്കുന്ന പ്രവാചകത്വത്തിന്റെ മുദ്ര നോക്കിക്കണ്ടു. അത് പ്രാവിൻ മുട്ട പോലുണ്ട്. (ബുഖാരി:190)
عَنْ أَبِي نَضْرَةَ الْعَوَقِيِّ، قَالَ: سَأَلْتُ أَبَا سَعِيدٍ الْخُدْرِيَّ، عَنْ خَاتَمِ رَسُولِ اللهِ صلى الله عليه وسلم يَعْنِي خَاتَمَ النُّبُوَّةِ، فَقَالَ: كَانَ فِي ظَهْرِهِ بَضْعَةٌ نَاشِزَةٌ.
അബൂനള്റത്തുല്‍ അവഖി رَضِيَ اللهُ عَنْهُ പറയുന്നു: ഞാന്‍ അബൂസഈദില്‍ ഖുദ്രി رَضِيَ اللهُ عَنْهُ വിനോട് നബി ﷺ യുടെ പ്രവാചകത്വമുദ്രയെ കുറിച്ച അന്യേഷിച്ചു. അദ്ദേഹം പറഞ്ഞു:അത് അവിടുത്തെ മുതുകില്‍ തെളിഞ്ഞുകാണുന്ന ഒരു തിണര്‍പ്പായിരുന്നു. (وروى الترمذي في الشمائل )
حَدَّثَنِي عَبْدُ اللهِ بْنُ بُرَيْدَةَ، قَالَ: سَمِعْتُ أَبِي بُرَيْدَةَ، يَقُولُ: جَاءَ سَلْمَانُ الْفَارِسِيُّ إِلَى رَسُولِ اللهِ صلى الله عليه وسلم، حِينَ قَدِمَ الْمَدِينَةَ بِمَائِدَةٍ عَلَيْهَا رُطَبٌ، فَوَضَعَهَا بَيْنَ يَدَيْ رَسُولِ اللهِ صلى الله عليه وسلم، فَقَالَ: يَا سَلْمَانُ مَا هَذَا؟ فَقَالَ: صَدَقَةٌ عَلَيْكَ، وَعَلَى أَصْحَابِكَ، فَقَالَ: ارْفَعْهَا، فَإِنَّا لا نَأْكُلُ الصَّدَقَةَ، قَالَ: فَرَفَعَهَا، فَجَاءَ الْغَدَ بِمِثْلِهِ، فَوَضَعَهُ بَيْنَ يَدَيْ رَسُولِ اللهِ صلى الله عليه وسلم، فَقَالَ: مَا هَذَا يَا سَلْمَانُ؟ فَقَالَ: هَدِيَّةٌ لَكَ، فَقَالَ رَسُولُ اللهِ صلى الله عليه وسلم لأَصْحَابِهِ: ابْسُطُوا ثُمَّ نَظَرَ إِلَى الْخَاتَمِ عَلَى ظَهْرِ رَسُولِ اللهِ صلى الله عليه وسلم، فَآمَنَ بِهِ،
ബുറയ്ദ رَضِيَ اللهُ عَنْهُ വില്‍ നിന്ന് നിവേദനം:നബി ﷺ മദീനയില്‍ വന്നശേഷം സല്മാനുല്‍ ഫാരിസി رَضِيَ اللهُ عَنْهُ ഒരു സുപ്രയില്‍ അല്പം പഴുത്ത ഈത്തപ്പഴവുമായി അവിടുത്തെ സന്നിധിയില്‍ വന്നു. എന്നിട്ടത് അവിടുത്തെ മുന്നില്‍ വച്ചുകൊടുത്തു. അവിടുന്ന് ചോദിച്ചു: സല്മാന്‍, ഇതെന്താണ്? അദ്ദേഹം: അങ്ങേക്കും സ്വഹാബികള്‍ക്കുമുള്ള സ്വദഖയാണ്. അവിടുന്ന് പറഞ്ഞു: അതെടുത്തെക്കുക, നാം സ്വദഖ ഭക്ഷിക്കുകയില്ല. അങ്ങനെ അദ്ദേഹം അതെടുത്തു. പിറ്റെദിവസം അതുപോലെ കൊണ്ടുവന്ന് അവിടുത്തെ മുമ്പില് വെച്ച്. അവിടുന്ന് ചോദിച്ചു: ഇതെന്താണ് സല്മാന്‍? അദ്ദേഹം: അങ്ങക്കുള്ള ഹദ്യയാണ്. അപ്പോള്‍ നബി ﷺ സ്വഹാബികളോടു പറഞ്ഞു: എടുത്തു കഴിച്ചോളൂ. അനന്തരം സല്മാന്‍ رَضِيَ اللهُ عَنْهُ നബി ﷺ യുടെ മുതുകിലുള്ള പ്രാവാചകത്വമുദ്ര നോക്കുകയും വിശ്വസിക്കുകയും ചെയ്തു. (وروى الترمذي في الشمائل )
kanzululoom.com