ഇബ്റാഹീം عليه السلام യുടെ ജീവിതത്തിലെ കടുത്ത പരീക്ഷണമായിരുന്നു, സ്വന്തം മകനെ ബലിയറുക്കണമെന്ന അല്ലാഹുവിന്റെ കല്പന. സൂറ:സ്വാഫാത്തിലെ 100-111 ആയത്തുകളിലൂടെ …
ഇബ്റാഹീം നബി عليه السلام സന്താനങ്ങളില്ലാതെ കുറെ കാലം പരീക്ഷിക്കപ്പെട്ടു. എന്നാലും അദ്ദേഹം സന്താന ലബ്ധിക്കായി നിരന്തരം അല്ലാഹുവിനോട് തേടിക്കൊണ്ടിരുന്നു;
رَبِّ هَبْ لِى مِنَ ٱلصَّٰلِحِينَ
എന്റെ രക്ഷിതാവേ, സദ്വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ. (ഖുര്‍ആൻ:37/100)
അല്ലാഹു അദ്ദേഹത്തിന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകി. കൂറെ കാലത്തെ കാത്തിരിപ്പിന് ശേഷം ഹാജറ عليه السلام യില്‍ അദ്ദേഹത്തിന് ഒരു ആണ് കുഞ്ഞ് പിറന്നു. അതാണ് ഇസ്മാഈല്‍ عليه السلام.
فَبَشَّرْنَٰهُ بِغُلَٰمٍ حَلِيمٍ
അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു. (ഖുര്‍ആൻ:37/101)
അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം ഹാജറ عليه السلام യെയും കുഞ്ഞിനെയും മക്കയില്‍ താമസിപ്പിച്ച് ഇബ്റാഹീം عليه السلام തിരിച്ചുപോയി. കുട്ടി അവിടെ വളര്‍ന്ന് വലുതായി. പിന്നീട് ഇബ്റാഹീം عليه السلام തിരിച്ച് വന്നപ്പോഴേക്കും കുട്ടി ഓടിച്ചാടി നടക്കുന്ന പ്രായമായിട്ടുണ്ട്. മാതാപിതാക്കൾക്ക് ഏറ്റവും ഇഷ്ടം തോന്നുന്ന പ്രായം, മകൻ പിതാവിന്റെ കാര്യങ്ങളിൽ സഹായിക്കാൻ കഴിയുന്ന പ്രായം. ആ സമയത്താണ് ഇബ്റാഹീം عليه السلام യെ അല്ലാഹു മറ്റൊരു കടുത്ത പരീക്ഷണത്തിന് വിധേയനാക്കിയത്. മാതാപിതാക്കള്‍ക്ക് കണ്‍കുളിര്‍മ നല്കുന്ന ആ മകനെ ബലിയറുക്കുവാന്‍ അല്ലാഹുവിന്റെ കല്പന വരുന്നു. പരീക്ഷണങ്ങള്‍ പലതും നേരിട്ട ഇബ്റാഹീം عليه السلام ക്ക് അല്ലാഹു വില്‍നിന്നുള്ള പുതിയ പരീക്ഷണത്തില്‍ തെല്ലും വിഷമം തോന്നിയില്ല.
فَلَمَّا بَلَغَ مَعَهُ ٱلسَّعْىَ قَالَ يَٰبُنَىَّ إِنِّىٓ أَرَىٰ فِى ٱلْمَنَامِ أَنِّىٓ أَذْبَحُكَ فَٱنظُرْ مَاذَا تَرَىٰ ۚ قَالَ يَٰٓأَبَتِ ٱفْعَلْ مَا تُؤْمَرُ ۖ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّٰبِرِينَ
എന്നിട്ട് ആ ബാലന് അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന് പറഞ്ഞു: എന്റെ പിതാവേ, കല്പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. (ഖുര്‍ആൻ:37/102)
ഇബ്റാഹിം عليه السلام സ്വപ്നം മകനെ അറിയിച്ച് അഭിപ്രായം ആരാഞ്ഞു: ‘നിന്നെ ബലിയറുക്കാൻ അല്ലാഹു എന്നോട് കൽപിച്ചത് ഞാൻ സ്വപ്നത്തിൽ കണ്ടു‘. ദൈവബോധത്തില്‍ ഊട്ടിയുറപ്പിക്കപ്പെട്ടു വളര്‍ന്ന മകന് അല്ലാഹുവിന്റെ കല്പന എന്താണോ അത് നിറവേറ്റണമെന്ന് മറുപടി നല്കുന്നു!
{فَانْظُرْ مَاذَا تَرَى} فَإِنَّ أَمْرَ اللَّهِ تَعَالَى، لَا بُدَّ مِنْ تَنْفِيذِهِ، {فَقَالَ} إِسْمَاعِيلُ صَابِرًا مُحْتَسِبًا، مُرْضِيًا لِرَبِّهِ، وَبَارًّا بِوَالِدِهِ: {يَا أَبَتِ افْعَلْ مَا تُؤْمَرُ} أَيِ: امْضِ لِمَا أَمَرَكَ اللَّهُ {سَتَجِدُنِي إِنْ شَاءَ اللَّهُ مِنَ الصَّابِرِينَ} أَخْبَرَ أَبَاهُ أَنَّهُ مُوَطِّنٌ نَفْسَهُ عَلَى الصَّبْرِ، وَقَرَنَ ذَلِكَ بِمَشِيئَةِ اللَّهِ تَعَالَى، لِأَنَّهُ لَا يَكُونُ شَيْءٌ بِدُونِ مَشِيئَةِ اللَّهِ.
{നീ എന്താണ് അഭിപ്രായപ്പെടുന്നത്} അല്ലാഹു കൽപിച്ചാൽ അത് നടപ്പിലാക്കാതിരിക്കാനാവില്ല. {അദ്ദേഹം പറഞ്ഞു} തന്റെ രക്ഷിതാവിനെ തൃപ്തിപ്പെട്ടും പ്രതിഫലമാഗ്രഹിച്ചും ക്ഷമയോടെയും ഇസ്മായിൽ عليه السلام പറഞ്ഞു; പിതാവിന് പുണ്യം ചെയ്യുന്നവനായി. {എന്റെ പിതാവേ, കല്പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക.}അല്ലാഹു താങ്കളോട് കല്പിച്ചത് നിര്‍വ്വഹിക്കുക {അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ക്ഷമാശീലരുടെ കൂട്ടത്തിൽ താങ്കൾ എന്നെ കണ്ടെത്തുന്നതാണ്} ക്ഷമിക്കാൻ താൻ തീരുമാനിച്ചതായി ഇസ്മാഈൽ عليه السلام പിതാവിനോട് പറഞ്ഞു. അല്ലാഹു ഉദ്ദശിച്ചാൽ എന്ന് ചേർത്തുപറയുകയും ചെയ്തു. കാരണം, അവന്റെ ഉദ്ദേശ്യമില്ലാതെ യാതൊന്നും സംഭവിക്കില്ലല്ലോ. (തഫ്സീറുസ്സഅ്ദി)
പുത്രവാത്സല്യമോ, പിതൃസ്നേഹമോ ഒന്നുംതന്നെ ആ മഹാനുഭാവ൯മാരെ തടഞ്ഞില്ല. അവര്‍ അല്ലാഹുവിന്റെ കല്പനക്കു പരിപൂര്‍ണ്ണമായും കീഴടങ്ങി: അല്ലാഹുവിന്റെ പ്രീതിക്കു മുമ്പില്‍ മറ്റെല്ലാം അവര്‍ അവഗണിച്ചു. പ്രിയപുത്രനെ ബലി ചെയ്വാനായി കമിഴ്ത്തിക്കിടത്തി.
فَلَمَّآ أَسْلَمَا وَتَلَّهُۥ لِلْجَبِينِ
അങ്ങനെ അവര്‍ ഇരുവരും (കല്പനക്ക്) കീഴ്പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം! (ഖുര്‍ആൻ:37/103)
{فَلَمَّا أَسْلَمَا} أَيْ: إِبْرَاهِيمُ وَابْنُهُ إِسْمَاعِيلُ، جَازِمًا بِقَتْلِ ابْنِهِ وَثَمَرَةِ فُؤَادِهِ، امْتِثَالًا لِأَمْرِ رَبِّهِ، وَخَوْفًا مِنْ عِقَابِهِ، وَالِابْنُ قَدْ وَطَّنَ نَفْسَهُ عَلَى الصَّبْرِ، وَهَانَتْ عَلَيْهِ فِي طَاعَةِ رَبِّهِ، وَرِضَا وَالِدِهِ،
{അങ്ങനെ അവർ രണ്ടുപേരും കീഴ്പ്പെട്ടപ്പോൾ} അതായത് ഇബ്റാഹീം عليه السلام അല്ലാഹുവിന്റെ കൽപനയനുസരിച്ച് ശിക്ഷ ഭയന്നു. തന്റെ കരളിന്റെ കഷ്ണമായ മകനെ ബലിയറുക്കാൻ തീരുമാനിച്ചു. മകൻ ക്ഷമിക്കാൻ മനസ്സു പാകപ്പെട്ട്, തന്റെ രക്ഷിതാവിനെ അനുസരിക്കാൻ വേണ്ടിയായതിനാൽ അതൊരു പ്രശ്നമല്ലെന്ന് കരുതുകയും ചെയ്തു. (തഫ്സീറുസ്സഅ്ദി)
وَتَلَّهُ لِلْجَبِينِ أَيْ: تَلَّ إِبْرَاهِيمُ إِسْمَاعِيلَ عَلَى جَبِينِهِ، لِيُضْجِعَهُ فَيَذْبَحَهُ، وَقَدِ انْكَبَّ لِوَجْهِهِ، لِئَلَّا يَنْظُرَ وَقْتَ الذَّبْحِ إِلَى وَجْهِهِ.
{അവനെ നെറ്റിയിന്മേൽ ചെരിച്ച് കിടത്തുകയും ചെയ്തു} ഇബ്റാഹീം عليه السلام തന്റെ മകനെ അറുക്കാനായി നിലത്ത് കിടത്തി. അറുക്കുമ്പോൾ അവന്റെ മുഖത്ത് നോക്കേണ്ടി വരാതിരിക്കാൻ അദ്ദേഹം മകനെ നിലത്തേക്ക് മുഖമാക്കി കിടത്തി. (തഫ്സീറുസ്സഅ്ദി)
ഈ അവസരത്തില്‍ അല്ലാഹു അതാ അല്ലാഹുവിന്റെ ഭാഗത്ത് നിന്നും വിളി വരുന്നു: ‘ഇബ്രാഹീമേ മതി, സ്വപ്നം സാക്ഷാല്‍കരിച്ചു കഴിഞ്ഞു.’
وَنَٰدَيْنَٰهُ أَن يَٰٓإِبْرَٰهِيمُ ﴿١٠٤﴾ قَدْ صَدَّقْتَ ٱلرُّءْيَآ ۚ إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ﴿١٠٥﴾
നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്രാഹീം, തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. (ഖുര്‍ആൻ:37/104-105)
{وَنَادَيْنَاهُ} فِي تِلْكَ الْحَالِ الْمُزْعِجَةِ، وَالْأَمْرِ الْمُدْهِشِ: أَنْ {يَا إِبْرَاهِيمُ قَدْ صَدَّقْتَ الرُّؤْيَا} أَيْ: قَدْ فَعَلْتَ مَا أُمِرْتَ بِهِ، فَإِنَّكَ وَطَّنَتْ نَفْسَكَ عَلَى ذَلِكَ، وَفَعَلْتَ كُلَّ سَبَبٍ، وَلَمْ يَبْقَ إِلَّا إِمْرَارُ السِّكِّينِ عَلَى حَلْقِهِ إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ فِي عِبَادَتِنَا، الْمُقَدِّمِينَ رِضَانَا عَلَى شَهَوَاتِ أَنْفُسِهِمْ.
{നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു} ആ പ്രതിസന്ധി നിറഞ്ഞ സമയത്ത്, വിഷമകരമായ കാര്യം. {ഹേ ഇബ്റാഹീം, തീർച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു} താങ്കളോട് നിർദേശിച്ചത് താങ്കൾ ചെയ്തു. അത് ചെയ്യാൻ താങ്കൾ തീരുമാനിച്ചു. അതിനു വേണ്ടതെല്ലാം ഒരുക്കി. കഴുത്തിൽ കത്തിവെക്കാൻ മാത്രമെ ബാക്കിയുള്ളൂ. {തീർച്ചയായും അപ്രകാരമാണ് നാം സദ്വൃത്തർക്ക് പ്രതിഫലം നൽകുന്നത്} നമ്മെ ആരാധിക്കുന്നതിലൂടെ സ്വന്തം ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കുമപ്പുറം നമ്മുടെ പ്രീതി നേടുന്നതിന് മുൻഗണന നൽകുന്നവർ. (തഫ്സീറുസ്സഅ്ദി)
إِنَّ هَٰذَا لَهُوَ ٱلْبَلَٰٓؤُا۟ ٱلْمُبِينُ ﴿١٠٦﴾ وَفَدَيْنَٰهُ بِذِبْحٍ عَظِيمٍ ﴿١٠٧﴾
തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്. അവന്ന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു. (ഖുര്‍ആൻ:37/106-107)
{إِنَّ هَذَا} الَّذِي امْتَحَنَّا بِهِ إِبْرَاهِيمَ عَلَيْهِ السَّلَامُ {لَهُوَ الْبَلاءُ الْمُبِينُ} أَيِ: الْوَاضِحُ، الَّذِي تَبَيَّنَ بِهِ صَفَاءُ إِبْرَاهِيمَ، وَكَمَالُ مَحَبَّتِهِ لِرَبِّهِ وَخُلَّتِهِ، فَإِنَّ إِسْمَاعِيلَ عَلَيْهِ الصَّلَاةُ وَالسَّلَامُ لَمَّا وَهَبَهُ اللَّهُ لِإِبْرَاهِيمَ، أَحَبَّهُ حُبًّا شَدِيدًا، وَهُوَ خَلِيلُ الرَّحْمَنِ، وَالْخُلَّةُ أَعْلَى أَنْوَاعِ الْمَحَبَّةِ، وَهُوَ مَنْصِبٌ لَا يَقْبَلُ الْمُشَارَكَةَ وَيَقْتَضِي أَنْ تَكُونَ جَمِيعُ أَجْزَاءِ الْقَلْبِ مُتَعَلِّقَةً بِالْمَحْبُوبِ، فَلَمَّا تَعَلَّقَتْ شُعْبَةٌ مِنْ شُعَبِ قَلْبِهِ بِابْنِهِ إِسْمَاعِيلَ، أَرَادَ تَعَالَى أَنْ يُصَفِّيَ وُدَّهُ وَيَخْتَبِرَ خُلَّتَهُ، فَأَمَرَهُ أَنْ يَذْبَحَ مَنْ زَاحَمَ حُبُّهُ حُبَّ رَبِّهِ، فَلَمَّا قَدَّمَ حُبَّ اللَّهِ، وَآثَرَهُ عَلَى هَوَاهُ، وَعَزَمَ عَلَى ذَبْحِهِ، وَزَالَ مَا فِي الْقَلْبِ مِنَ الْمُزَاحِمِ، بَقِيَ الذَّبْحُ لَا فَائِدَةَ فِيهِ، فَلِهَذَا قَالَ: {إِنَّ هَذَا لَهُوَ الْبَلاءُ الْمُبِينُ} وَفَدَيْنَاهُ بِذِبْحٍ عَظِيمٍ أَيْ: صَارَ بَدَلَهُ ذَبْحٌ مِنَ الْغَنَمِ عَظِيمٌ، ذَبَحَهُ إِبْرَاهِيمُ، فَكَانَ عَظِيمًا مِنْ جِهَةِ أَنَّهُ كَانَ فَدَاءً لِإِسْمَاعِيلَ، وَمِنْ جِهَةِ أَنَّهُ مِنْ جُمْلَةِ الْعِبَادَاتِ الْجَلِيلَةِ، وَمِنْ جِهَةِ أَنَّهُ كَانَ قُرْبَانًا وَسُنَّةً إِلَى يَوْمِ الْقِيَامَةِ.
{തീർച്ചയായും ഇത്} ഇബ്റാഹീമിന് നാം നൽകിയ പരീക്ഷണം. {സ്പഷ്ടമായ പരീക്ഷണം തന്നെയാണ്} അതിലൂടെ ഇബ്റാഹീമിന്റെ പരിശുദ്ധി, റബ്ബിനോടുള്ള സ്നേഹം, പരമകാരുണികന്റെ ഉറ്റസുഹൃത്താണെന്ന കാര്യം; എല്ലാം വ്യക്തമായി. അല്ലാഹു ഇബ്റാഹീം عليه السلام ക്ക് ഇസ്മാഈൽ عليه السلام യെ നൽകിയപ്പോൾ അദ്ദേഹം അവനെ വളരെയധികം സ്നേഹിച്ചു. അദ്ദേഹം പരമകാരുണികന്റെ ഖലീൽ (അടുത്ത സുഹൃത്ത്) ആയിരുന്നു. അടുത്ത സുഹൃത്തെന്നത് സ്നേഹത്തിന്റെ ഏറ്റവും ഉയർന്ന തലമാണ്. അല്ലാഹു മറ്റൊരാൾക്കും നൽകാത്ത ഒരു പദവിയാണത്. അതിന്റെ താൽപര്യം തന്റെ ഹൃദയം മുഴുവനും സ്നേഹിക്കുന്നവന് നൽകുക എന്നതാണ്. ഇബ്റാഹീം നബി عليه السلام ഹൃദയത്തിന്റെ ഒരു ഭാഗം തന്റെ മകൻ ഇസ്മാഈലിന് നൽകുമ്പോൾ തന്നെ അല്ലാഹുവിനോടുള്ള സ്നേഹം എത്രത്തോളം ആത്മാർഥവും ശക്തവുമാണെന്ന് പരിശോധിക്കാൻ അല്ലാഹു തീരുമാനിച്ചു. അതിനാലാണ് തന്റെ മകനെ അറുക്കണമെന്ന് ഇബ്റാഹീം عليه السلام യെ പരീക്ഷിച്ചത്. എന്നാൽ, അല്ലാഹുവിനോടുള്ള സ്നേഹമാണ് തനിക്ക് വലുത് എന്ന് ഇബ്റാഹീം عليه السلام തെളിയിച്ചു.
എന്നാൽ ഇബ്റാഹീം അല്ലാഹുവിനോടുള്ള സ്നേഹത്തിനാണ് മുൻഗണന നൽകിയത്. തന്റെ താൽപര്യത്തെക്കാൾ അതിന് മുൻഗണന നൽകി മകനെ അറുക്കാൻ തീരുമാനിച്ചു. ഹൃദയത്തിലെ മത്സരം അവസാനിച്ചു. ഇനി അറുക്കൽ മാത്രമെ അവശേഷിക്കുന്നുള്ളൂ. അതിൽ പ്രത്യേക കാര്യമില്ല. അതാണല്ലാഹു പറഞ്ഞത്:{തീർച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്. അവന് പകരം ബലിയർപ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നൽകുകയും ചെയ്തു} അവന് പകരം വലിയൊരു ആണാടിനെ കൊണ്ടുവന്നു. അതിനെ ഇബ്റാഹീം عليه السلام അറുത്തു. ഇസ്മാഈൽ നബി عليه السلام ക്ക് പകരമുള്ളത് എന്ന നിലക്കും അത് അന്ത്യനാൾവരെ തുടരുന്ന ഒരു ബലിയുടെ മാതൃക എന്ന നിലയ്ക്കും ഇതിന് പ്രാധാന്യമുണ്ട്. (തഫ്സീറുസ്സഅ്ദി)
ഈ മഹത്തായ ത്യാഗത്തിന്റെ സ്മരണ നിലനിറുത്തുവാനും, സത്യവിശ്വാസികളില്‍ ത്യാഗശീലം വളര്‍ത്തുവാനും വേണ്ടിയത്രെ വലിയ പെരുന്നാള്‍ ദിവസം ഹാജിമാര്‍ മിനായില്‍വെച്ചും, അല്ലാത്തവര്‍ നാട്ടില്‍വെച്ചും ബലികര്‍മ്മം നടത്തുവാന്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
എല്ലാത്തിനേക്കാളും അല്ലാഹുവിനോടുള്ള സ്നേഹത്തിനാണ് മുൻഗണന നൽകിയ ഇബ്റാഹീം عليه السلام യുടെ ചരിത്രം എല്ലാ കാലത്തും സ്മരിക്കപ്പെടും. എല്ലാ കാലഘട്ടങ്ങളിലും ഇബ്റാഹീം عليه السلام ആദരിക്കപ്പെടുകയും പുകഴ്ത്തപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യും.
وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ ﴿١٠٨﴾ سَلَٰمٌ عَلَىٰٓ إِبْرَٰهِيمَ ﴿١٠٩﴾ كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ﴿١١٠﴾ إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ ﴿١١١﴾
പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്റെ (ഇബ്രാഹീമിന്റെ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. ഇബ്രാഹീമിന് സമാധാനം! അപ്രകാരമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയയും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില് പെട്ടവനാകുന്നു. (ഖുര്‍ആൻ:37/108-111)
സത്യവിശ്വാസത്തിലൂടെയാണ് വിശ്വാസത്തിലൂടെ ഇബ്റാഹീം عليه السلام ദൃഢതയുടെ പദവിയിലേക്കെത്തിയത്. അതാണ് അല്ലാഹു മറ്റൊരിടത്ത് പറഞ്ഞത്:
وَكَذَٰلِكَ نُرِىٓ إِبْرَٰهِيمَ مَلَكُوتَ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَلِيَكُونَ مِنَ ٱلْمُوقِنِينَ
അപ്രകാരം ഇബ്റാഹീമിന് നാം ആകാശങ്ങളുടെയും ഭൂമിയുടെയും രഹസ്യങ്ങൾ കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ദൃഢബോധ്യമുള്ളവരുടെ കൂട്ടത്തിൽ ആയിരിക്കാൻ വേണ്ടിയും കൂടിയാണത്. (ഖു൪ആന്‍ :6/75)
മേൽ ആയത്തുകളിലൂടെ കടന്നുപോകുമ്പോൾ അതിൽ ധാരാളം പാഠങ്ങളുമുണ്ട്. ഒന്നാമതായി, കേവലം മക്കളെ തരണേയെന്നല്ല, പ്രത്യുത സ്വാലിഹായ സന്താനത്തിന് വേണ്ടിയാണ് ഇബ്റാഹീം عليه السلام പ്രാര്‍ത്ഥിച്ചത്. പ്രവാചകൻമാരുടെ ചരിത്രം പരിശോധിച്ചാൽ അവര്‍ മക്കളെ ലഭിക്കുന്നതിനായി അല്ലാഹുവിനോട് പ്രാര്ത്ഥിച്ചപ്പോൾതന്നെ ത്വയ്യിബായ, സ്വാലിഹായ സന്താനത്തെ തരണമെന്നാണ് പ്രാര്‍ത്ഥിച്ചതെന്ന് പറയാൻ കഴിയും.
هُنَالِكَ دَعَا زَكَرِيَّا رَبَّهُۥ ۖ قَالَ رَبِّ هَبْ لِى مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ ٱلدُّعَآءِ
അവിടെ വെച്ച് സകരിയ്യ തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു. (ഖു൪ആന്‍ :3/38)
രണ്ടാമതായി, പ്രവാചകന്മാരുടെ സ്വപ്നം വഹ്യ് ആണ്.
قال ابن القيم رحمه الله : ورؤيا الأنبياء وحي فإنها معصومة من الشيطان وهذا باتفاق الأمة ولهذا أقدم الخليل على ذبح ابنه إسماعيل عليهما السلام بالرؤيا. وأما رؤيا غيرهم فتعرض على الوحي الصريح فإن وافقته وإلا لم يعمل بها
ഇമാം ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു: പ്രവാചകന്മാരുടെ സ്വപ്നം പിശാചിന്റെ ഉപദ്രവത്തില്‍ നിന്ന് കാക്കപ്പെട്ടതാണ്. അത് പണ്ഢിതന്മാരുടെ ഏകോപിച്ച അഭിപ്രായമാണ്. അതുകൊണ്ടാണ് ഖലീലായ (ഇബ്രാഹിം عليه السلام) സ്വപ്നം പരിഗണിച്ച് മകന് ഇസ്മാഈൽ عليه السلام യെ അറുക്കാന്‍ പോയത്. എന്നാല്‍ പ്രവാചകന്മാ൪ അല്ലാത്തവരുടെ സ്വപ്നം സ്വഹീഹായ വഹ്’യിന്റെ മുന്നില്‍ ഹാജരാക്കണം. അത് ഇതിനെതിരാണെങ്കില്‍ അത് സ്വീകരിക്കാവതല്ല. (മദാരിജുസ്സാലികീന്‍)
മൂന്നാമതായി, പ്രവാചകൻമാര്ക്കുപോലും ഗൈബ് (മറഞ്ഞ കാര്യങ്ങള്‍) അറിയാൻ കഴിയില്ല. ഇബ്റാഹീം عليه السلام ക്ക് മറഞ്ഞ കാര്യങ്ങള്‍ കാര്യങ്ങൾ അറിയാമായിരുന്നുവെങ്കിൽ അദ്ധേഹത്തിന്റെ ത്യാഗത്തിന് പ്രസക്തിയില്ലല്ലോ.
നാലാമതായി, സ്വന്തം ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കുമപ്പുറം അല്ലാഹുവിന്റെ പ്രീതി നേടുന്നതിന് മുൻഗണന നൽകുന്നവരാണ് യഥാര്‍ത്ഥ സത്യവിശ്വാസികൾ.
അഞ്ചാമതായി, നൻമയുടെ ആളുകൾക്ക് നല്ല പര്യവസാനവും പ്രശംസയും ഉണ്ടായിരിക്കും.
{إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ} فِي عِبَادَةِ اللَّهِ، وَمُعَامَلَةِ خَلْقِهِ، أَنْ نُفَرِّجَ عَنْهُمُ الشَّدَائِدَ، وَنَجْعَلَ لَهُمُ الْعَاقِبَةَ، وَالثَّنَاءَ الْحَسَنَ.
{അപ്രകാരമാണ് നാം സദ്വൃത്തർക്ക് പ്രതിഫലം നൽകുന്നത്} അല്ലാഹുവിനെ ആരാധിക്കുന്നവർക്കും ആളുകളുമായി ഇടപഴകി അവരുടെ പ്രയാസങ്ങൾ നീക്കിക്കൊടുക്കുന്നവർക്കും നല്ല പര്യവസാനവും പ്രശംസയും ഉണ്ടായിരിക്കും. (തഫ്സീറുസ്സഅ്ദി)
ആറാമതായി, ഇബ്റാഹീം عليه السلام അറുക്കുവാന്‍ കൊണ്ടുപോയത് ഇസ്മാഈല്‍ عليه السلام നെയല്ല ഇസ്ഹാക്വ് عليه السلام നെയാണ് എന്ന വേദക്കാരുടെ വാദം ശരിയല്ല. ഇത് ഖുര്‍ആന്‍ പഠിപ്പിക്കുന്നതിന് വിരുദ്ധമാണ്.
{فَبَشَّرْنَاهُ بِغُلامٍ حَلِيمٍ} وَهَذَا إِسْمَاعِيلُ عَلَيْهِ السَّلَامُ بِلَا شَكٍّ، فَإِنَّهُ ذَكَرَ بَعْدَهُ الْبِشَارَةَ بِإِسْحَاقَ، وَلِأَنَّ اللَّهَ تَعَالَى قَالَ فِي بُشْرَاهُ بِإِسْحَاقَ {فَبَشَّرْنَاهَا بِإِسْحَاقَ وَمِنْ وَرَاءِ إِسْحَاقَ يَعْقُوبَ} فَدَلَّ عَلَى أَنَّ إِسْحَاقَ غَيْرُ الذَّبِيحِ،
{അപ്പോൾ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാർത്ത അറിയിച്ചു} ഇത് ഇസ്മായിൽ നബി عليه السلام ആയിരുന്നു എന്ന് നിസ്സംശയം പറയാം. ശേഷം (112 ാമത്തെ ആയത്തിൽ) ഒരു സന്തോഷവാർത്ത കൂടി അറിയിക്കപ്പെടുന്നുണ്ട്. അത് ഇസ്ഹാക്വ് عليه السلام ആണ്. ഇസ്ഹാക്വ് നബി عليه السلام യെക്കുറിച്ച് സന്തോഷവാർത്ത അറിയിച്ചുകൊണ്ട്. അല്ലാഹു പറയുന്നു:
فَبَشَّرْنَٰهَا بِإِسْحَٰقَ وَمِن وَرَآءِ إِسْحَٰقَ يَعْقُوبَ
അപ്പോൾ അവർക്കു നാം ഇസ്ഹാക്വിനെ ക്കുറിച്ചും ഇസ്ഹാക്വിന്റെ പിന്നാലെ യഅ്ക്വൂബിനെക്കുറിച്ചും സന്തോഷവാർത്ത അറിയിച്ചു. (ഖുര്‍ആൻ:11/71)
ഇസ്ഹാക്വ് عليه السلام യെയല്ല ബലിയറുക്കാൻ കൽപനയുണ്ടായത് എന്നതും ഇതിൽ നിന്ന് വ്യക്തമാണ്. (തഫ്സീറുസ്സഅ്ദി)
kanzululoom.com