സ്വര്‍ഗം സുഖാനുഗ്രഹങ്ങളുടെ കേന്ദ്രമാണ്. ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, വിവരണാതീതവും ഭാവനാതീതവുമായ സുഖാനുഭൂതികളുടെ ലോകം. എന്നാൽ അതിലെല്ലാം ഉപരിയായതാണ് സ്വർഗവാസികൾക്ക് ലഭിക്കുന്ന അല്ലാഹുവിന്‍റെ തൃപ്തി.
ﻭَﻋَﺪَ ٱﻟﻠَّﻪُ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻭَٱﻟْﻤُﺆْﻣِﻨَٰﺖِ ﺟَﻨَّٰﺖٍ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎ ﻭَﻣَﺴَٰﻜِﻦَ ﻃَﻴِّﺒَﺔً ﻓِﻰ ﺟَﻨَّٰﺖِ ﻋَﺪْﻥٍ ۚ ﻭَﺭِﺿْﻮَٰﻥٌ ﻣِّﻦَ ٱﻟﻠَّﻪِ ﺃَﻛْﺒَﺮُ ۚ ﺫَٰﻟِﻚَ ﻫُﻮَ ٱﻟْﻔَﻮْﺯُ ٱﻟْﻌَﻈِﻴﻢُ
സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. സ്ഥിരവാസത്തിനുള്ള തോട്ടങ്ങളില്‍ വിശിഷ്ടമായ പാര്‍പ്പിടങ്ങളും (വാഗ്ദാനം ചെയ്തിരിക്കുന്നു.) എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള തൃപ്തിയാണ് ഏറ്റവും വലുത്. അതത്രെ മഹത്തായ വിജയം. (ഖു൪ആന്‍:9/72)
قُلْ أَؤُنَبِّئُكُم بِخَيْرٍ مِّن ذَٰلِكُمْ ۚ لِلَّذِينَ ٱتَّقَوْا۟ عِندَ رَبِّهِمْ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا وَأَزْوَٰجٌ مُّطَهَّرَةٌ وَرِضْوَٰنٌ مِّنَ ٱللَّهِ ۗ وَٱللَّهُ بَصِيرٌۢ بِٱلْعِبَادِ
(നബിയേ,) പറയുക: അതിനെക്കാള്‍ (ആ ഇഹലോക സുഖങ്ങളെക്കാള്‍) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവര്‍ക്കുണ്ടായിരിക്കും.) കൂടാതെ അല്ലാഹുവിന്‍റെ തൃപ്തിയും. അല്ലാഹു തന്‍റെ ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു. (ഖു൪ആന്‍:3/15)
{ورضوان من الله} أي : يحل عليهم رضوانه ، فلا يسخط عليهم بعده أبدا ،
{അല്ലാഹുവിന്‍റെ പ്രീതിയും} അതായത്: അവരുടെ മേൽ അല്ലാഹുവിന്റെ തൃപ്തി ഇറങ്ങും. അതിനുശേഷം ഒരിക്കലും അല്ലാഹു അവരോട് കോപിക്കുകയില്ല. (ഇബ്നുകസീര്‍)
സഈദ് ബ്ൻ ജൂബൈറി(റ)ൽനിന്നും ഉദ്ധരിക്കുന്നു: “…അതായത്, അല്ലാഹു അവരിൽ തൃപ്തനാണെന്ന് അറിയിക്കപ്പെട്ടാൽ അതാണ് അവർക്ക് ലഭിച്ച നന്മയെക്കാളും ഉത്തമമായത്.’’
قَالَ ٱللَّهُ هَٰذَا يَوْمُ يَنفَعُ ٱلصَّٰدِقِينَ صِدْقُهُمْ ۚ لَهُمْ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۚ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ
അല്ലാഹു പറയും: ഇത് സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവരതില്‍ നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം. (ഖു൪ആന്‍: 5/119)
അല്ലാഹുവിന്റെ സ്‌നേഹം, സാമീപ്യം പോലുള്ള; അവന്റെ പ്രവർത്തനമായുള്ള വിശേഷണമാണ് തൃപ്തി. ഇത് ക്വുർആൻകൊണ്ടും സുന്നത്തുകൊണ്ടും സ്ഥിരപ്പെട്ടതാണ്. ഈ വിശേഷണത്തെയാണ് (അല്ലാഹുവിന്റെ തൃപ്തിയെ) ഓരോ വിശ്വാസിയും തങ്ങളുടെ ആരാധനകളിലൂടെയും അനുസരണയിലൂടെയും ലക്ഷ്യമാക്കുന്നത്. കാരണം സ്വർഗത്തിൽ വിശ്വാസികളോടുള്ള അവന്റെ തൃപ്തിയും സ്‌നേഹവുമാണ് വമ്പിച്ച നേട്ടം, അതിനപ്പുറം മറ്റൊരു നേട്ടമില്ല.
عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ إِنَّ اللَّهَ يَقُولُ لأَهْلِ الْجَنَّةِ يَا أَهْلَ الْجَنَّةِ. يَقُولُونَ لَبَّيْكَ رَبَّنَا وَسَعْدَيْكَ. فَيَقُولُ هَلْ رَضِيتُمْ فَيَقُولُونَ وَمَا لَنَا لاَ نَرْضَى وَقَدْ أَعْطَيْتَنَا مَا لَمْ تُعْطِ أَحَدًا مِنْ خَلْقِكَ. فَيَقُولُ أَنَا أُعْطِيكُمْ أَفْضَلَ مِنْ ذَلِكَ. قَالُوا يَا رَبِّ وَأَىُّ شَىْءٍ أَفْضَلُ مِنْ ذَلِكَ فَيَقُولُ أُحِلُّ عَلَيْكُمْ رِضْوَانِي فَلاَ أَسْخَطُ عَلَيْكُمْ بَعْدَهُ أَبَدًا ”.
അബൂസഈദിൽ ഖുദ്രി (റ)പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: അല്ലാഹു സ്വർഗ്ഗവാസികളെ, ഓ, സ്വർഗ്ഗവാസികളേ എന്ന് വിളിക്കും. അപ്പോൾ അവർ പറയും: നാഥാ, നിന്റെ വിളിക്ക് ഞങ്ങളിതാ ഉത്തരം നൽകുന്നു. അല്ലാഹു ചോദിക്കും: നിങ്ങൾ തൃപ്തരായോ? അവർ പറയും ഞങ്ങൾ എന്തിന് തൃപ്തരാകാതിരിക്കണം;
നിന്റെ സൃഷ്ടികളിൽ ഒരാൾക്കും നീ നൽകാത്തത് ഞങ്ങൾക്ക് നീ തന്നിട്ടുണ്ടല്ലോ. അപ്പോൾ അവൻ പറയും: ഞാൻ അതിനെക്കാൾ ശ്രേഷ്ഠകരമായത് നിങ്ങൾക്ക് നൽകുന്നതാണ്. അവർ ചോദിക്കും. നാഥാ, ഇതിനെക്കാളും ശ്രേഷ്ഠമായതെന്തുണ്ട്? അപ്പോൾ അവൻ പറയും: എന്റെ തൃപ്തി നിങ്ങളുടെ മേൽ ഞാൻ ചൊരിയും. ഒരിക്കലും നിങ്ങളോട് ഞാൻ കോപിക്കുകയില്ല. (ബുഖാരി: 6549)
ഹാഫിദ്വ് അബ്ദുൽ ഗനിയ്യ് അൽമക്വ‌്ദസി(റഹി) പറയുന്നു: ഒരു അടിമ തന്റെ റബ്ബിനോട് ചോദിക്കുന്നതിൽ ഏറ്റവും ശ്രേഷ്ഠമായത് മൂന്ന് കാര്യങ്ങളാണ്: (1) ഉന്നതനും മഹാനുമായ അല്ലാഹുവിന്റെ തൃപ്തി. (2) ഉദാരമായ അവന്റെ മുഖത്തേക്കുള്ള ദർശനം. (3) ഏറ്റവും ഉന്നതമായ ഫിർദൗസ്. (അദ്ദയ്‌ലു അലാ ത്വബക്വാത്തിൽ ഹനാബില).
ഇമാം ഇബ്‌നുൽ ക്വയ്യിം(റഹി) പറയുന്നു: “ഒരു അടിമയെ അല്ലാഹു തൃപ്തിപ്പെടുക എന്നത് തനിക്ക് ലഭിക്കുന്ന സ്വർഗത്തെക്കാളും അതിലുള്ളതിനെക്കാളും വലുതാണ്. കാരണം, തൃപ്തി എന്നത് അവന്റെ വിശേഷണമാണ്, സ്വർഗം അവന്റെ സൃഷ്ടിയുമാണ്. അല്ലാഹു പറയുന്നു: ‘വ റിദ്വ്‌വാനുമ്മില്ലാഹി അക്ബർ…’’ (മദാരിജുസ്സാലികീൻ).
അതുകൊണ്ടുതന്നെ ഈ ദുൻയാവിൽ അല്ലാഹുവിന്റെ തൃപ്തി മാത്രം ആഗ്രഹിച്ച് കർമ്മങ്ങൾ ചെയ്യാൻ സത്യവിശ്വാസികൾ പരിശ്രമിക്കണം. അതോടൊപ്പം അല്ലാഹു തൃപ്തിപ്പെടുന്ന കർമ്മങ്ങൾ ചെയ്യാനും കഴിയണം. അല്ലാഹു പറയുന്നു:
وَمِنَ ٱلنَّاسِ مَن يَشْرِى نَفْسَهُ ٱبْتِغَآءَ مَرْضَاتِ ٱللَّهِ ۗ وَٱللَّهُ رَءُوفٌۢ بِٱلْعِبَادِ
വേറെ ചില ആളുകളുണ്ട്. അല്ലാഹുവിന്റെ തൃപ്തി തേടിക്കൊണ്ട് സ്വന്തം ജീവിതം തന്നെ അവര്‍ വില്‍ക്കുന്നു. അല്ലാഹു തന്റെ ദാസന്‍മാരോട് അത്യധികം ദയയുള്ളവനാകുന്നു. (ഖു൪ആന്‍:2/207)
അല്ലാഹുവിന്റെ തൃപ്തി മാത്രം ആഗ്രഹിച്ച് കർമ്മങ്ങൾ ചെയ്യുന്നവരെ അല്ലാഹു പുകഴ്ത്തി പറഞ്ഞിട്ടുണ്ട്.
ﻭَﻣَﺜَﻞُ ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﺃَﻣْﻮَٰﻟَﻬُﻢُ ٱﺑْﺘِﻐَﺎٓءَ ﻣَﺮْﺿَﺎﺕِ ٱﻟﻠَّﻪِ ﻭَﺗَﺜْﺒِﻴﺘًﺎ ﻣِّﻦْ ﺃَﻧﻔُﺴِﻬِﻢْ ﻛَﻤَﺜَﻞِ ﺟَﻨَّﺔٍۭ ﺑِﺮَﺑْﻮَﺓٍ ﺃَﺻَﺎﺑَﻬَﺎ ﻭَاﺑِﻞٌ ﻓَـَٔﺎﺗَﺖْ ﺃُﻛُﻠَﻬَﺎ ﺿِﻌْﻔَﻴْﻦِ ﻓَﺈِﻥ ﻟَّﻢْ ﻳُﺼِﺒْﻬَﺎ ﻭَاﺑِﻞٌ ﻓَﻄَﻞٌّ ۗ ﻭَٱﻟﻠَّﻪُ ﺑِﻤَﺎ ﺗَﻌْﻤَﻠُﻮﻥَ ﺑَﺼِﻴﺮٌ
അല്ലാഹുവിന്റെ തൃപ്തി തേടിക്കൊണ്ടും, തങ്ങളുടെ മനസ്സുകളില്‍ (സത്യവിശ്വാസം) ഉറപ്പിച്ചു കൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയര്‍ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തോട്ടത്തോടാകുന്നു. അതിനൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത് രണ്ടിരട്ടി കായ്കനികള്‍ നല്‍കി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍ അതും മതിയാകുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു. (ഖു൪ആന്‍:2/265)
{ومثل الذين ينفقون أموالهم ابتغاء مرضاة الله} أي: قصدهم بذلك رضى ربهم والفوز بقربه
{ അല്ലാഹുവിന്റെ തൃപ്തി തേടിക്കൊണ്ട് ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് } അതായത് : അവർ അവരുടെ സമ്പത്ത് ചിലവഴിക്കുന്നതിന്റെ ലക്ഷ്യം, അവരുടെ റബ്ബിന്റെ തൃപ്തിയും റബ്ബിനോട് സാമിപ്യം നേടണമെന്ന കാര്യവുമാണ്.
അല്ലാഹുവിന്റെ തൃപ്തി മാത്രം ആഗ്രഹിച്ച് കർമ്മങ്ങൾ ചെയ്യുന്നവർക്ക് അല്ലാഹു വമ്പിച്ച പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്.
وَمَن یَفۡعَلۡ ذَ ٰلِكَ ٱبۡتِغَاۤءَ مَرۡضَاتِ ٱللَّهِ فَسَوۡفَ نُؤۡتِیهِ أَجۡرًا عَظِیمࣰا
അല്ലാഹുവിൻ്റെ തൃപ്തി പ്രതീക്ഷിച്ചുകൊണ്ട് ആര് അങ്ങനെ ചെയ്തുവോ അവന് നാം മഹത്തായ പ്രതിഫലം നൽകുന്നതാണ്. (ഖു൪ആന്‍: 27/19)
പരലോകത്ത് പ്രവാചകന്‍മാ൪, സത്യവിശ്വാസികള്‍, ശുഹദാക്കള്‍ , മലക്കുകള്‍ എന്നിവ൪ക്ക് ശഫാഅത്ത് (ശുപാര്‍ശ) ചെയ്യുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണെന്ന് വിശുദ്ധ ഖു൪ആനും സുന്നത്തും വ്യക്തമാക്കിയിട്ടുള്ളതാണ്.എന്നാല്‍ ഇവ൪ക്കാ൪ക്കും സ്വന്തം ഇഷ്ട പ്രകാരമോ ഇഷ്ടപ്പെട്ടവ൪ക്ക് വേണ്ടിയോ ശഫാഅത്ത് (ശുപാര്‍ശ) ചെയ്യാന്‍ കഴിയില്ല. അല്ലാഹു തൃപ്തിപ്പെട്ടവർക്ക് വേണ്ടി മാത്രമേ പ്രവാചകന്‍മാ൪ക്കും, സത്യവിശ്വാസികള്‍ക്കും,ശുഹദാക്കള്‍ക്കും , മലക്കുകള്‍ക്കും ശഫാഅത്ത് ചെയ്യാൻ കഴിയുകയുള്ളൂ.
ﻳَﻮْﻣَﺌِﺬٍ ﻻَّ ﺗَﻨﻔَﻊُ ٱﻟﺸَّﻔَٰﻌَﺔُ ﺇِﻻَّ ﻣَﻦْ ﺃَﺫِﻥَ ﻟَﻪُ ٱﻟﺮَّﺣْﻤَٰﻦُ ﻭَﺭَﺿِﻰَ ﻟَﻪُۥ ﻗَﻮْﻻً
അന്നേ ദിവസം പരമകാരുണികന്‍ ആരുടെ കാര്യത്തില്‍ അനുമതി നല്‍കുകയും ആരുടെ വാക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നുവോ അവനല്ലാതെ ശുപാര്‍ശ പ്രയോജനപ്പെടുകയില്ല.(ഖു൪ആന്‍:20/108)
ﻳَﻌْﻠَﻢُ ﻣَﺎ ﺑَﻴْﻦَ ﺃَﻳْﺪِﻳﻬِﻢْ ﻭَﻣَﺎ ﺧَﻠْﻔَﻬُﻢْ ﻭَﻻَ ﻳَﺸْﻔَﻌُﻮﻥَ ﺇِﻻَّ ﻟِﻤَﻦِ ٱﺭْﺗَﻀَﻰٰ ﻭَﻫُﻢ ﻣِّﻦْ ﺧَﺸْﻴَﺘِﻪِۦ ﻣُﺸْﻔِﻘُﻮﻥَ
അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരാകുന്നു.(ഖു൪ആന്‍: 21/28)
ﻭَﻛَﻢ ﻣِّﻦ ﻣَّﻠَﻚٍ ﻓِﻰ ٱﻟﺴَّﻤَٰﻮَٰﺕِ ﻻَ ﺗُﻐْﻨِﻰ ﺷَﻔَٰﻌَﺘُﻬُﻢْ ﺷَﻴْـًٔﺎ ﺇِﻻَّ ﻣِﻦۢ ﺑَﻌْﺪِ ﺃَﻥ ﻳَﺄْﺫَﻥَ ٱﻟﻠَّﻪُ ﻟِﻤَﻦ ﻳَﺸَﺎٓءُ ﻭَﻳَﺮْﺿَﻰٰٓ
ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്. അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് (ശുപാര്‍ശയ്ക്ക്) അനുവാദം നല്‍കിയതിന്റെ ശേഷമല്ലാതെ.(ഖു൪ആന്‍:53/26)
അല്ലാഹു തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം ചെയ്യുവാനായി പരിശ്രമിക്കണമെന്ന് പറഞ്ഞുവല്ലോ. അതിനുവേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുവാനും നമുക്ക് കഴിയണം. സുലൈമാൻ നബി(അ) അപ്രകാരം പ്രാർത്ഥിച്ചത് കാണുക:
قَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَٰلِحًا تَرْضَىٰهُ وَأَدْخِلْنِى بِرَحْمَتِكَ فِى عِبَادِكَ ٱلصَّٰلِحِينَ
എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്ത് തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നല്‍കേണമേ. നിന്‍റെ കാരുണ്യത്താല്‍ നിന്‍റെ സദ്‌വൃത്തരായ ദാസന്‍മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പെടുത്തുകയും ചെയ്യേണമേ. (ഖു൪ആന്‍: 27/19)
മനുഷ്യന്‍റെ വിവേകബുദ്ധിക്ക് പക്വതയും പാകതയും എത്തുന്ന പ്രായമാണ് 40 വയസ്സ്. ശരിയായ തന്റേടവും, പാകതയും എത്തുന്ന ആ നാല്പതിങ്കല്‍ എത്തുമ്പോള്‍ ഒരു മനുഷ്യന്‍ നി൪വ്വഹിക്കുന്ന പ്രാ൪ത്ഥന വിശുദ്ധ ഖു൪ആന്‍ ഉദ്ദരിക്കുന്നു :
رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَٰلِحًا تَرْضَىٰهُ وَأَصْلِحْ لِى فِى ذُرِّيَّتِىٓ ۖ إِنِّى تُبْتُ إِلَيْكَ وَإِنِّى مِنَ ٱلْمُسْلِمِينَ
എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്‍റെ സന്തതികളില്‍ നീ എനിക്ക് നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു.(ഖു൪ആന്‍:46/15)
യാത്രയുടെ അവസരത്തിൽ പ്രാർത്ഥിക്കാൻ നബി ﷺ പഠിപ്പിച്ചിട്ടുള്ള പ്രാ൪ത്ഥനയിൽ ഇപ്രകാരം കാണാം.
اللَّهُمَّ إِنَّا نَسْأَلُكَ فِي سَفْرِنَا هَذَا الْبِرَّ وَالتَّقْوَى ، وَمِنَ الْعَمَلِ مَا تَرْضَى
അല്ലാഹുമ്മ ഇന്നാ നസ്ആലുക്ക ഫീ സഫരിനാ ഹാദല്‍ ബിര്‍റ വത്തഖ്-വാ, വമിനല്‍ അമലി മാ തര്‍ള്വാ
അല്ലാഹുവേ! ഞങ്ങളുടെ ഈ യാത്രയില്‍ അല്ലാഹു ഇഷ്ടപ്പെടുന്ന നന്മ ചെയ്യലും (ബിര്‍റും); അല്ലാഹുവേ ഭയന്ന് തിന്മ വെടിയലും (തഖ്വയും), നീ തൃപ്തിപ്പെടുന്ന സല്‍ക്കര്‍മ്മം ചെയ്യാനുള്ള കഴിവും ഞങ്ങള്‍ നിന്നോട് ചോദിക്കുന്നു. (മുസ്ലിം:1342)
ഈ ദുൻയാവിൽ വെച്ച് തന്നെ അല്ലാഹുവിന്റെ തൃപ്തി ലഭിച്ചവരാണ് സ്വഹാബികൾ.
ﻭَٱﻟﺴَّٰﺒِﻘُﻮﻥَ ٱﻷَْﻭَّﻟُﻮﻥَ ﻣِﻦَ ٱﻟْﻤُﻬَٰﺠِﺮِﻳﻦَ ﻭَٱﻷَْﻧﺼَﺎﺭِ ﻭَٱﻟَّﺬِﻳﻦَ ٱﺗَّﺒَﻌُﻮﻫُﻢ ﺑِﺈِﺣْﺴَٰﻦٍ ﺭَّﺿِﻰَ ٱﻟﻠَّﻪُ ﻋَﻨْﻬُﻢْ ﻭَﺭَﺿُﻮا۟ ﻋَﻨْﻪُ ﻭَﺃَﻋَﺪَّ ﻟَﻬُﻢْ ﺟَﻨَّٰﺖٍ ﺗَﺠْﺮِﻯ ﺗَﺤْﺘَﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎٓ ﺃَﺑَﺪًا ۚ ﺫَٰﻟِﻚَ ٱﻟْﻔَﻮْﺯُ ٱﻟْﻌَﻈِﻴﻢُ
മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവ൪ അതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.(ഖു൪ആന്‍:9/100)
لَّقَدْ رَضِىَ ٱللَّهُ عَنِ ٱلْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ ٱلشَّجَرَةِ فَعَلِمَ مَا فِى قُلُوبِهِمْ فَأَنزَلَ ٱلسَّكِينَةَ عَلَيْهِمْ وَأَثَٰبَهُمْ فَتْحًا قَرِيبًا
ആ മരത്തിന്‍റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു. (ഖു൪ആന്‍: 48/18)
അല്ലാഹുവിന്റെ തൃപ്തി ലഭിക്കണമെങ്കില്‍ തൗഹീദ് പാലിക്കുന്നവരും ശിര്‍ക്കില്‍ നിന്ന് വിട്ടു നില്‍ക്കുന്നവരുമായിരിക്കണം. സുന്നത്ത് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുന്നവനായിരിക്കണം. അല്ലാഹുവിന്റെ തൃപ്തി മാത്രം ഉദ്ദേശിച്ച് കർമ്മങ്ങൾ ചെയ്യുന്നവനായിരിക്കണം. അതോടൊപ്പം അല്ലാഹു തൃപ്തിപ്പെടുന്ന കർമ്മങ്ങൾ ചെയ്യുന്നവനുമായിരിക്കണം.
അല്ലാഹുവിന്റെ തൃപ്തി ലഭിക്കുന്നതിനായി മറ്റ് ചില കാര്യങ്ങളും പ്രത്യേകം പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അവയിൽ ചിലത് സൂചിപ്പിക്കുന്നു.
1.നൻമകളിൽ ധൃതി കാണിക്കണം
മൂസാനബി(അ) തന്റെ ജനതയെ സഹോദരന്‍ ഹാറൂനിനെ(അ) ഏല്‍പിച്ചിട്ടാണ് തൗറാത്ത് സ്വീകരിക്കാനായി സീനാപര്‍വതത്തിലേക്ക് പോയത്. അവിടെ എത്തിയപ്പോള്‍ നിന്റെ ജനങ്ങളെ വിട്ടേച്ച് നീ ധൃതിപ്പെട്ട് വരാന്‍ കാരണമെന്താണെന്ന് അല്ലാഹു മൂസാ നബിയോട്(അ) ചോദിച്ചു. ‘എന്റെ രക്ഷിതാവേ, നീ തൃപ്തിപ്പെടുന്നതിന് വേണ്ടിയാണ് ഞാന്‍ നിന്റെ അടുത്തേക്ക് ധൃതിപ്പെട്ട് വന്നിരിക്കുന്നത് ‘ എന്നാണ് മൂസാ നബി(അ) മറുപടി നല്‍കിയത്.
وَمَآ أَعْجَلَكَ عَن قَوْمِكَ يَٰمُوسَىٰ – قَالَ هُمْ أُو۟لَآءِ عَلَىٰٓ أَثَرِى وَعَجِلْتُ إِلَيْكَ رَبِّ لِتَرْضَىٰ
(അല്ലാഹു ചോദിച്ചു:) ഹേ; മൂസാ, നിന്‍റെ ജനങ്ങളെ വിട്ടേച്ച് നീ ധൃതിപ്പെട്ട് വരാന്‍ കാരണമെന്താണ്? അദ്ദേഹം പറഞ്ഞു: അവരിതാ എന്‍റെ പിന്നില്‍ തന്നെയുണ്ട്. എന്‍റെ രക്ഷിതാവേ, നീ തൃപ്തിപ്പെടുന്നതിന് വേണ്ടിയാണ് ഞാന്‍ നിന്റെ അടുത്തേക്ക് ധൃതിപ്പെട്ട് വന്നിരിക്കുന്നത്. (ഖു൪ആന്‍ :20/83-84)
അല്ലാഹുവിന്റെ തൃപ്തി എത്രയും പെട്ടെന്ന് ലഭിക്കുവാനുള്ള അതിയായ ആഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹം ധൃതിപ്പെട്ട് ചെന്നത്. മൂസാനബിയുടെ(അ) ഈ മറുപടിയെ പണ്ഡിതന്മാര്‍ ധാരാളം വിവരിച്ചിട്ടുണ്ട്. ഇത് റബ്ബിനോടുള്ള സ്‌നേഹത്തിന്റെ ലക്ഷണമാണ്. തഫ്‌സീറുസ്സഅദിയില്‍ മൂസാനബിയുടെ(അ) മറുപടിയെ വിവരിക്കുന്നിടത്ത് ഇപ്രകാരം കാണാം:
يا رب طلبا لقربك ومسارعة في رضاك، وشوقا إليك
‘രക്ഷിതാവേ, ഞാന്‍ നിന്നിലേക്ക് ധൃതിപ്പെട്ടത് നിന്റെ സാമീപ്യം ആഗ്രഹിച്ചും നിന്റെ തൃപ്തി പെട്ടെന്ന് ലഭിക്കുന്നതിന് വേണ്ടിയും അടങ്ങാനാകാത്ത മോഹം കൊണ്ടുമാകുന്നു.'(തഫ്‌സീറുസ്സഅദി)
ഈ വചനത്തെ കുറിച്ച് പണ്ഡിതന്മാര്‍ പറയുന്നിടത്ത് ഇപ്രകാരം കാണാം: ‘അല്ലാഹുവിന്റെ തൃപ്തി തേടുക എന്നത് അല്ലാഹുവിനെ അനുസരിക്കുന്നതിലേക്ക് ധൃതികൂട്ടുന്നതിലൂടെയാണ് എന്ന് ഈ വചനം അറിയിക്കുന്നുണ്ട്. അതിനാലാണ് ശറഇയ്യായ വിധികള്‍ നമ്മോട് ആവശ്യപ്പെടുന്നതിനായി മുന്നോട്ട് വരിക, മുന്‍കടന്ന് വരിക, ധൃതിപ്പെട്ട് മുന്നേറുക, വേഗതയില്‍ ആക്കുക എന്നീ (അര്‍ഥങ്ങള്‍ വരുന്ന) പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. അല്ലാഹു പറഞ്ഞത് പോലെ:
فَٱسْعَوْا۟ إِلَىٰ ذِكْرِ ٱللَّهِ
അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരിക. (ഖു൪ആന്‍ :62/9)
وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَٰوَٰتُ وَٱلْأَرْضُ
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. (ഖു൪ആന്‍ :3/133)
سَابِقُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ ٱلسَّمَآءِ وَٱلْأَرْضِ
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുങ്കടന്നു വരുവിന്‍. (ഖു൪ആന്‍ :57/21)
فَٱسْتَبِقُوا۟ ٱلْخَيْرَٰتِ
നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ച് മുന്നേറുക (ഖു൪ആന്‍ :5/48)
ആ വചനങ്ങളിലെല്ലാം കാണുന്നത് നന്മകളിലേക്ക് ധൃതികാണിക്കുവാനുള്ള കല്‍പനകളാണ്. അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വിളിക്ക് ഉത്തരം നല്‍കാന്‍ അമാന്തം കാണിക്കരുത് എന്നര്‍ഥം.
عَنْ سَعْدٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : التُّؤَدَةُ فِي كُلِّ شَىْءٍ إِلاَّ فِي عَمَلِ الآخِرَةِ
സഅദ്(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പരലോകത്തേക്കുള്ള കര്‍മങ്ങളിലൊഴികെ എല്ലാ കാര്യത്തിലും ഒരു സാവകാശം വേണം. (അബൂദാവൂദ്: 4810 – സ്വഹീഹ് അല്‍ബാനി)
عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم رَأَى فِي أَصْحَابِهِ تَأَخُّرًا فَقَالَ لَهُ: تَقَدَّمُوا فَائْتَمُّوا بِي وَلْيَأْتَمَّ بِكُمْ مَنْ بَعْدَكُمْ لاَ يَزَالُ قَوْمٌ يَتَأَخَّرُونَ حَتَّى يُؤَخِّرَهُمُ اللَّهُ
അബൂസഈദുല്‍ ഖുദ്‌രിയ്യില്‍(റ) നിന്ന് നിവേദനം: നബി ﷺ അവിടുത്തെ അനുചരന്മാരില്‍ ചിലര്‍ പിന്തുന്നത് കാണുകയുണ്ടായി. അപ്പോള്‍ അവരോട് നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ മുന്നോട്ട് വരുവിന്‍. (പരലോകത്തിന് വേണ്ടി മത്സരിക്കുന്നതില്‍) എന്നെ നിങ്ങള്‍ പിന്തുടരുവിന്‍. നിങ്ങള്‍ക്ക് ശേഷമുള്ളവര്‍ നിങ്ങളെയും പിന്തുടരട്ടെ. ഒരു സമൂഹം (പരലോകത്തിന് വേണ്ടി മത്സരിക്കുന്നതില്‍) പിന്തുന്നവരായിക്കൊണ്ടേയിരിക്കും. (അങ്ങനെ)അല്ലാഹു അവരുടെ കാര്യത്തെയും പിന്തിപ്പിക്കുന്നതാണ്. (മുസ്‌ലിം:438).
2.ആളുകളുടെ വെറുപ്പ് വകവെക്കാതെ അല്ലാഹുവിന്റെ തൃപ്തി തേടി പ്രവർത്തിക്കണം
عَنْ عَائِشَةَ قال رسول الله – صلى الله عليه وسلم -: مَن التمس رضا الله بسخط الناس، رضي الله عنه، وأرضى عنه الناس، ومَن التمَس رضا الناس بسخط الله، سخط الله عليه، وأسخط عليه الناس
ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആളുകളുടെ വെറുപ്പ് വകവെക്കാതെ ആരെങ്കിലും അല്ലാഹുവിന്റെ തൃപ്തി തേടിപ്പോകുന്നുവോ അല്ലാഹു അവനെ തൃപ്തിപ്പെടും, ആളുകൾക്കും അവനോട് തൃപ്തി അല്ലാഹു ഉണ്ടാക്കും. അല്ലാഹുവിന്റെ വെറുപ്പ് വകവെക്കാതെ ആരെങ്കിലും ആളുകളുടെ തൃപ്തി തേടിപ്പോകുന്നുവോ അല്ലാഹു അവനെ വെറുക്കും, ആളുകൾക്കും അവനോട് വെറുപ്പ് അല്ലാഹു ഉണ്ടാക്കും. (സ്വഹീഹ് ഇബ്നുഹിബ്ബാൻ:276)
مَنِ الْتَمَسَ رِضَاءَ اللَّهِ بِسَخَطِ النَّاسِ كَفَاهُ اللَّهُ مُؤْنَةَ النَّاسِ وَمَنِ الْتَمَسَ رِضَاءَ النَّاسِ بِسَخَطِ اللَّهِ وَكَلَهُ اللَّهُ إِلَى النَّاسِ
നബി ﷺ പറഞ്ഞു: ആരെങ്കിലും ജനങ്ങളുടെ വെറുപ്പ് സഹിച്ചുകൊണ്ട് അല്ലാഹുവിന്റെ തൃപ്തി കാംക്ഷിക്കുന്നുവെങ്കില്‍ മറ്റുള്ളവരെ ആശ്രയിക്കുന്നതില്‍ നിന്ന് അല്ലാഹു അവനെ സംരക്ഷിക്കുന്നതാണ്. ആരെങ്കിലും അല്ലാഹുവിന്റെ കോപമുണ്ടായാലും ജനങ്ങളുടെ തൃപ്തി ലഭിക്കണമെന്നാശിച്ചാല്‍ അവനെ അല്ലാഹു ജനങ്ങള്‍ക്ക് ഏല്‍പിച്ചു കൊടുക്കും (ആളുകളുടെ ഉപദ്രവം അവന് ഉണ്ടാകും) (തിർമിദി:2414)
3.അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം ഒഴിവാക്കൽ
لَّا تَجِدُ قَوْمًا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوْ كَانُوٓا۟ ءَابَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَٰنَهُمْ أَوْ عَشِيرَتَهُمْ ۚ أُو۟لَٰٓئِكَ كَتَبَ فِى قُلُوبِهِمُ ٱلْإِيمَٰنَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ رَضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ أُو۟لَٰٓئِكَ حِزْبُ ٱللَّهِ ۚ أَلَآ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍പ്പുകാര്‍) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍. (ഖു൪ആന്‍: 58/22)
4. അല്ലാഹുവിന്റെ പരീക്ഷണങ്ങളിൽ തൃപ്തിപ്പെടണം
قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ عِظَمَ الْجَزَاءِ مَعَ عِظَمِ الْبَلاَءِ وَإِنَّ اللَّهَ إِذَا أَحَبَّ قَوْمًا ابْتَلاَهُمْ فَمَنْ رَضِيَ فَلَهُ الرِّضَا وَمَنْ سَخِطَ فَلَهُ السَّخَطُ
നബി ﷺ പറഞ്ഞു: പരീക്ഷണങ്ങളുടെ തീവ്രത അനുസരിച്ച് പ്രതിഫലം വർദ്ധിക്കുന്നതാണ്. നിശ്ചയം, അല്ലാഹു ഒരു ജനതയെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷണത്തിന് വിധേയരാക്കുന്നതാണ്. അപ്പോൾ ആരാണോ അത് തൃപ്തിപ്പെടുന്നത് അവർക്ക് അല്ലാഹുവിൻ്റെ തൃപ്തിയുണ്ട്. ആര് കോപിക്കുന്നുവോ അവർക്ക് അവൻ്റെ കോപവുമുണ്ട്. (തുർമുദി: 2398)
5.ഭക്ഷിക്കുകയും കുടിക്കുകയും ചെയ്ത ശേഷം അല്ലാഹുവിനെ സ്തുതിക്കണം
عَنْ أَنَسِ بْنِ، مَالِكٍ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ إِنَّ اللَّهَ لَيَرْضَى عَنِ الْعَبْدِ أَنْ يَأْكُلَ الأَكْلَةَ فَيَحْمَدَهُ عَلَيْهَا أَوْ يَشْرَبَ الشَّرْبَةَ فَيَحْمَدَهُ عَلَيْهَا
അനസ് ബ്ൻ മാലിക് (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഭക്ഷണം കഴിക്കുകയും അല്ലാഹുവെ സ്തുതിക്കുകയും, വെള്ളം കുടിക്കുകയും അവനെ സ്തുതിക്കുകയും ചെയ്യുന്ന അടിമയെ കുറിച്ച് അല്ലാഹു തൃപ്തിപ്പെടുക തന്നെ ചെയ്യുന്നതാണ്. (മുസ്‌ലിം :2734)
ശൈഖ് ഇബ്നു ഉഥൈമീൻ (റഹി) പറഞ്ഞു:ചിലപ്പോൾ നമുക്ക് നിസാരമെന്ന് തോന്നുന്ന കാരണങ്ങളിലൂടെ അല്ലാഹുവിന്റെ തൃപ്തി കരഗതമാക്കാൻ സാധിക്കുന്നതാണ്.
6.അല്ലാഹുവിനോട് പ്രാർത്ഥിക്കണം
عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ ﷺ: إِنَّهُ مَنْ لَمْ يَسْأَلِ اللَّهَ يَغْضَبْ عَلَيْهِ
അബൂ ഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആര് അല്ലാഹുവിനോട് ചോദിക്കുന്നില്ലയോ അവനോട് അല്ലാഹു കോപിക്കുന്നതാണ്. (തിർമിദി: 3373)
അല്ലാഹുവിനോട് ചോദിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുന്നതിലൂടെ അവന്റെ തൃപ്തി നേടാം എന്ന് ഇതിൽ നിന്ന് മനസിലാക്കാം.
7.മാതാപിതാക്കളെ സംരക്ഷിക്കൽ
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنِ النَّبِيِّ صلى الله عليه وسلم قَالَ : رِضَا الرَّبِّ فِي رِضَا الْوَالِدِ وَسَخَطُ الرَّبِّ فِي سَخَطِ الْوَالِدِ
അബ്ദുല്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു :അല്ലാഹുവിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലാണ്. അല്ലാഹുവിന്റെ അതൃപ്തി മാതാപിതാക്കളുടെ അതൃപ്തിയിലും. (തി൪മിദി :1899 – സില്‍സ്വിലത്തു സ്വഹീഹ 576)
8.മിസ്‌വാക് ചെയ്യല്‍ (ദന്ത ശുദ്ധീകരണം)
عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : السِّوَاكُ مَطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّ
ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മിസ്‌വാക് ചെയ്യല്‍ വായക്ക് ശുദ്ധീകരണവും അല്ലാഹുവിന് തൃപ്തിയുള്ള കാര്യവുമാണ്. (നസാഇ:5 – സ്വഹീഹ് അല്‍ബാനി)
قال الإمام الصنعاني رحمه الله : “السواك مطهرة للفم مرضاة للرب” فوا عجبا لسنة تأتي فيها الأحاديث الكثيرة ثم يهملها كثير من الناس بل كثير من الفقهاء, هذه خيبة عظيمة
ഇമാം സ്വൻആനി (റഹി) പറഞ്ഞു : “ദന്ത ശുദ്ധീകരണം വായക്ക് വൃത്തിയും, രക്ഷിതാവായ അല്ലാഹുവിന്റെ തൃപ്തി ലഭിക്കാൻ കാരണവുമാണ്”. നിരവധി ഹദീഥുകളിൽ സ്ഥിരപ്പെട്ടു വന്നിട്ടുപോലും, മതത്തിൽ അവഗാഹമുള്ളവർ ഉൾപ്പടെയുള്ള ബഹുഭൂരിഭാകം ആളുകളും അവഗണിച്ചുകൊണ്ടിരിക്കുന്ന ഈ ഒരു സുന്നത്തിന്റെ കാര്യം വല്ലാത്ത അത്ഭുദം തന്നെ. ഇതൊരു വമ്പിച്ച പരാജയമാണ്. [سبل السلام (ج 1 فضل السواك ص 40)]
അല്ലാഹു തൃപ്തിപ്പെടാത്ത വിഭാഗം
1.അധര്‍മ്മകാരികൾ
يَحْلِفُونَ لَكُمْ لِتَرْضَوْا۟ عَنْهُمْ ۖ فَإِن تَرْضَوْا۟ عَنْهُمْ فَإِنَّ ٱللَّهَ لَا يَرْضَىٰ عَنِ ٱلْقَوْمِ ٱلْفَٰسِقِينَ
നിങ്ങളോടവര്‍ സത്യം ചെയ്യുന്നത് നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയാകുവാന്‍ വേണ്ടിയാണ്. ഇനി നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയായാല്‍ തന്നെയും അല്ലാഹു അധര്‍മ്മകാരികളായ ജനങ്ങളെപ്പറ്റി തൃപ്തിപ്പെടുകയില്ല; തീര്‍ച്ച.(ഖു൪ആന്‍: 9/96)
2.നന്ദികേട് കാണിക്കുന്നവർ
إِن تَكْفُرُوا۟ فَإِنَّ ٱللَّهَ غَنِىٌّ عَنكُمْ ۖ وَلَا يَرْضَىٰ لِعِبَادِهِ ٱلْكُفْرَ ۖ وَإِن تَشْكُرُوا۟ يَرْضَهُ لَكُمْ ۗ
നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങളുടെ ആശ്രയത്തില്‍ നിന്ന് മുക്തനാകുന്നു. തന്‍റെ ദാസന്‍മാര്‍ നന്ദികേട് കാണിക്കുന്നത് അവന്‍ തൃപ്തിപ്പെടുകയില്ല. നിങ്ങള്‍ നന്ദികാണിക്കുന്ന പക്ഷം നിങ്ങളോട് അത് വഴി അവന്‍ സംതൃപ്തനായിരിക്കുന്നതാണ്. (ഖു൪ആന്‍: 39/7)
kanzululoom.com