എഴുത്തുകാരെ പരിഗണിക്കുക

ഓരോ മനുഷ്യന്റെ മേലും അല്ലാഹു രണ്ട് മലക്കുകളെ നിയോഗിച്ചിട്ടുണ്ട്. അവന്റെ ഓരോ ചലനവും അവര്‍ രേഖപ്പെടുത്തിവെക്കുന്നുണ്ട്. അവന്റെ ഒരു വാക്കും പ്രവൃത്തിയും അവരുടെ രേഖയില്‍നിന്ന് വിട്ടുപോവുകയില്ല.

إِذْ يَتَلَقَّى ٱلْمُتَلَقِّيَانِ عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ قَعِيدٌ ‎﴿١٧﴾‏ مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ ‎﴿١٨﴾‏

വലതുഭാഗത്തും ഇടതുഭാഗത്തും ഇരുന്നു കൊണ്ട് ഏറ്റുവാങ്ങുന്ന രണ്ടുപേര്‍ ഏറ്റുവാങ്ങുന്ന സന്ദര്‍ഭം.  അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല. (ഖുർആൻ:50/17-18)

മനുഷ്യന്റെ നന്മ-തിന്മകളെ രേഖപ്പെടുത്തുവാനായി അല്ലാഹു നിയോഗിച്ച മലക്കുകളെപ്പറ്റിയാണ് ‘ഏറ്റെടുക്കുന്ന രണ്ടുപേര്‍’. (الْمُتَلَقِّيَانِ)എന്നു പറഞ്ഞത്. അതായത് നന്മ രേഖപ്പെടുത്തുന്ന മലക്കും തിന്മ രേഖപ്പെടുത്തുന്ന മലക്കും.

{إِذْ يَتَلَقَّى الْمُتَلَقِّيَانِ} أَيْ: يَتَلَقِّيَانِ عَنِ الْعَبْدِ أَعْمَالَهُ كُلَّهَا، وَاحِدٌ {عَنِ الْيَمِينِ} يَكْتُبُ الْحَسَنَاتِ ( وَ ) الْآخَرُ ” {عَنِ الشِّمَالِ} ” يَكْتُبُ السَّيِّئَاتِ، وَكُلٌّ مِنْهُمَا {قَعِيدٌ} بِذَلِكَ مُتَهَيِّئٌ لِعَمَلِهِ الَّذِي أُعِدَّ لَهُ، مُلَازِمٌ لَهُ .

{ഏറ്റുവാങ്ങുന്ന രണ്ടുപേര്‍ ഏറ്റുവാങ്ങുന്ന സന്ദര്‍ഭം} അടിമയുടെ എല്ലാ പ്രവര്‍ത്തനങ്ങളും രണ്ടുപേര്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. ഒരാള്‍ {വലതുഭാഗത്തും} നന്മകള്‍ എഴുതിക്കൊണ്ടിരിക്കുന്നു. അടുത്തയാള്‍ {ഇടതുഭാഗത്തും} തിന്മകള്‍ എഴുതുന്നു. രണ്ടുപേരും {ഇരുന്നുകൊണ്ട്} ആ കാര്യത്തിനുവേണ്ടി മാത്രം, നിശ്ചയിച്ച പ്രവര്‍ത്തനത്തിന് തയ്യാറായി നിരന്തരമായി അത് ചെയ്തുകൊണ്ടിരിക്കുന്നു. (തഫ്സീറുസ്സഅ്ദി)

മനുഷ്യന്റെ ഓരോ ചെയ്തിയും – അതെത്ര നിസ്സാരമായാലും ശരി – അവര്‍ എഴുതിയെടുത്ത് ആ രേഖയില്‍ സൂക്ഷിക്കുന്നു. അല്ലാഹു പറയുന്നു:

وَإِنَّ عَلَيْكُمْ لَحَٰفِظِينَ ‎﴿١٠﴾‏ كِرَامًا كَٰتِبِينَ ‎﴿١١﴾‏ يَعْلَمُونَ مَا تَفْعَلُونَ ‎﴿١٢﴾

തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്‌.  രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു. (ഖുർആൻ:82/10-12)

وَأَنْتُمْ لَا بُدَّ أَنْ تُحَاسَبُوا عَلَى مَا عَمِلْتُمْ، وَقَدْ أَقَامَ اللَّهُ عَلَيْكُمْ مَلَائِكَةً كِرَامًا يَكْتُبُونَ أَقْوَالَكُمْ وَأَفْعَالَكُمْ وَيَعْلَمُونَهَا، وَدَخَلَ فِي هَذَا أَفْعَالُ الْقُلُوبِ، وَأَفْعَالُ الْجَوَارِحِ، فَاللَّائِقُ بِكُمْ أَنْ تُكْرِمُوهُمْ وَتُجِلُّوهُمْ وَتَحْتَرِمُوهُمْ.

നിങ്ങള്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ പരിശോധിക്കണം. നിങ്ങളുടെ പ്രവര്‍ത്തനങ്ങളും വാക്കുകളും രേഖപ്പെടുത്താന്‍ അല്ലാഹു നിങ്ങളുടെ മേല്‍ മാന്യന്മാരായ മലക്കുകളെ നിശ്ചയിച്ചിട്ടുണ്ട്. അവര്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ കണ്ടുകൊണ്ടിരിക്കുന്നു. ഇതില്‍ ഹൃദയങ്ങളുടെയും അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടും. നിങ്ങള്‍ക്ക് നല്ലത് അവനെ ആദരിക്കലും മഹത്ത്വപ്പെടുത്തലും ബഹുമാനിക്കലുമാണ്. (തഫ്സീറുസ്സഅ്ദി)

മനുഷ്യൻ കൂരിരുളിന്റെ കരിമ്പടത്തിനകത്തുവെച്ചു ചെയ്യുന്നതും ഒഴിഞ്ഞ സ്ഥലത്തുവെച്ചു ഏകാന്തനായി ചെയ്യുന്നതും നിര്‍ജനമായ ഘോരവനത്തിനുളളില്‍ വെച്ചു ചെയ്യുന്നതും, സകല സൃഷ്ടികളുടെ ദൃഷ്ടികളില്‍നിന്ന് മറഞ്ഞിരിക്കുന്നു എന്ന് പൂര്‍ണവിശ്വാസമുള്ള സ്ഥലങ്ങളില്‍വെച്ച് ചെയ്യുന്നതും എല്ലാം മലക്ക് രേഖപ്പെടുത്തുന്നു.

بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ

അതെ, നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) അവരുടെ അടുക്കല്‍ എഴുതിയെടുക്കുന്നുണ്ട്‌. (ഖുർആൻ:43/80)

إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ

തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെല്ലാം നാം എഴുതിക്കുന്നുണ്ടായിരുന്നു. (ഖുർആൻ:45/29)

സുഫ്‌യാനുസ്സൗരി رحمه الله  തന്റെ കൂടെയുള്ളവരോട് ചോദിച്ചു: നിങ്ങൾ പറയുന്ന കാര്യങ്ങൾ ഭരണാധികാരിയുടെ അടുത്തെത്തിക്കുന്ന ഒരാൾ നിങ്ങളുടെ കൂടെ ഇരിക്കുന്നുണ്ടെങ്കിൽ ഭരണാധികാരിക്ക് ഇഷ്ടപ്പെടാത്ത വല്ലതും നിങ്ങൾ സംസാരിക്കുമോ?അവർ പറഞ്ഞു: ഇല്ല. അദ്ദേഹം പറഞ്ഞു: എന്നാൽ നിങ്ങളുടെ സംസാരം അല്ലാഹുവിന്റെ അടുത്തെത്തിക്കുന്ന മലക്കുകൾ നിങ്ങളുടെ കൂടെയുണ്ട്. التبصرة【٢٣٧/٢】

മനുഷ്യനെ പരലോക കോടതിയില്‍ ഹാജരാക്കുമ്പോൾ  അവൻ എന്ത് കര്‍മങ്ങളുമായാണ് ഹാജരായിട്ടുള്ളതെന്ന് അല്ലാഹുവിന് കൃത്യമായിട്ട് അറിയാം. എന്നാലും പാരത്രിക കോടതിയില്‍ ഒരാളെയും അല്ലാഹു സ്വന്തം അറിവിനെ മാത്രം ആസ്പദമാക്കി ശിക്ഷിക്കുകയില്ല. നീതിയുടെ എല്ലാ ഉപാധികളും പൂര്‍ത്തീകരിച്ചശേഷം മാത്രമേ അവന്‍ ശിക്ഷിക്കൂ. അതിനുവേണ്ടിയാണ് ഈ ലോകത്തുള്ള സകല മനുഷ്യരുടെയും വാക്കും പ്രവൃത്തിയുമഖിലം രേഖപ്പെടുത്തി വെച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ, അവന്റെ കര്‍മങ്ങളെ രേഖാമൂലം തെളിയിക്കുന്ന പ്രമാണങ്ങള്‍ ഹാജരാക്കിക്കൊണ്ട് സാക്ഷ്യം വഹിക്കാന്‍  സാക്ഷികളും സന്നിഹിതരായിരിക്കും.

وَجَآءَتْ كُلُّ نَفْسٍ مَّعَهَا سَآئِقٌ وَشَهِيدٌ

എല്ലാ ദേഹവും (അഥവാ ആത്മാവും) തന്നെ, അതിന്റെ കൂടെ (അതിനെ) തെളിച്ചുകൊണ്ടുവരുന്ന ഒരാളും, സാക്ഷിയും ഉണ്ടായിക്കൊണ്ടു (‘മഹ്ശറി’ല്‍) വരുന്നതാണ്. (ഖുർആൻ:50/21)

{وَجَاءَتْ كُلُّ نَفْسٍ مَعَهَا سَائِقٌ} يَسُوقُهَا إِلَى مَوْقِفِ الْقِيَامَةِ، فَلَا يُمْكِنُهَا [ ص: 1701 ] أَنْ تَتَأَخَّرَ عَنْهُ، {وَشَهِيدٌ} يَشْهَدُ عَلَيْهَا بِأَعْمَالِهَا، خَيْرِهَا وَشَرِّهَا، وَهَذَا يَدُلُّ عَلَى اعْتِنَاءِ اللَّهِ بِالْعِبَادِ، وَحِفْظِهِ لِأَعْمَالِهِمْ، وَمُجَازَاتِهِ لَهُمْ بِالْعَدْلِ

{കൂടെ ഒരു ആനയിക്കുന്നവനും ഒരു സാക്ഷിയുമുള്ള നിലയിലായിരിക്കും ഏതൊരാളും വരുന്നത്} ഉയിര്‍ത്തെഴുന്നേല്‍പിന്റെ സ്ഥലത്തേക്ക് അവരെ ആനയിക്കും. പോകാതിരിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. {സാക്ഷിയും} അവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു; നന്മക്കും തിന്മക്കും. തന്റെ അടിമകളുടെ പ്രവര്‍ത്തനം സൂക്ഷിച്ചുവെക്കാനും നീതിപൂര്‍വം അതിന് പ്രതിഫലം നല്‍കാനും അല്ലാഹുവിന്റെ ശ്രദ്ധയ്ക്കുള്ള തെളിവാണിത്. (തഫ്സീറുസ്സഅ്ദി)

ഈ സാക്ഷി (شَهِيدٌ) കൊണ്ടുദ്ദേശ്യം മുജാഹിദ്  رحمه الله മുതലായവര്‍ പറഞ്ഞതുപോലെ, മലക്കുകളൊ അല്ലെങ്കില്‍ മറ്റു പ്രകാരത്തിലുള്ള ഏതെങ്കിലും തെളിവുകളോ ആകാവുന്നതാണ്. الله اعلم (അമാനി തഫ്സീർ)

وَقَالَ قَرِينُهُۥ هَٰذَا مَا لَدَىَّ عَتِيدٌ

അവന്‍റെ സഹചാരി (മലക്ക്‌) പറയും: ഇതാകുന്നു എന്‍റെ പക്കല്‍ തയ്യാറുള്ളത് (രേഖ). (ഖുർആൻ:50/23)

يَقُولُ تَعَالَى:{وَقَالَ قَرِينُهُ} أَيْ: قَرِينُ هَذَا الْمُكَذِّبِ الْمُعْرِضِ، مِنَ الْمَلَائِكَةِ، الَّذِينَ وَكَّلَهُمُ اللَّهُ عَلَى حِفْظِهِ، وَحَفِظِ أَعْمَالِهِ، فَيَحْضُرُهُ يَوْمَ الْقِيَامَةِ وَيَحْضُرُ أَعْمَالَهُ وَيَقُولُ: {هَذَا مَا لَدَيَّ عَتِيدٌ} أَيْ: قَدْ أَحْضَرْتُ مَا جُعِلْتُ عَلَيْهِ، مِنْ حِفْظِهِ، وَحِفْظِ عَمَلِهِ، فَيُجَازَى بِعَمَلِهِ.

{അവന്റെ സഹചാരി പറയും} സത്യത്തെ അവഗണിച്ച ഈ നിഷേധിയുടെ മലക്കായ സഹചാരി പറയും. ഈ മലക്കുകളെയാണ് അല്ലാഹു അവന്റെയും അവന്റെ പ്രവര്‍ത്തനങ്ങളുടെയും സംരക്ഷണം ഏല്‍പിച്ചത്. അവനെയും അവന്റെ പ്രവര്‍ത്തനങ്ങളെയും ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ഹാജരാക്കും. അവനോട് പറുകയും ചെയ്യും: {ഇതാകുന്നു എന്റെ പക്കല്‍ തയ്യാറുള്ളത്} എന്നെ സംരക്ഷിക്കാന്‍ ഏല്‍പിച്ചവനെയും അവന്റെ പ്രവര്‍ത്തനങ്ങളെയും ഞാനിതാ ഹാജരാക്കിയിരിക്കുന്നു. (തഫ്സീറുസ്സഅ്ദി)

അതുകൊണ്ട്, ഓരോരുത്തരും എഴുത്തുകാരായ ആദരണീയ മലക്കുകളെ പ്രത്യേകം പരിഗണിക്കണം. പറയുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും, അല്ലാഹു ഇഷ്ടപ്പെടാത്തത് എഴുതുന്നതും പ്രവര്‍ത്തിക്കുന്നതും പറയുന്നതും ഭയപ്പെടുകയും ഗൗരവമായി കാണുകയും വേണം.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *