രാത്രിയുടെ സവിശേഷഗുണങ്ങള്‍
രാത്രിയെ പ്രത്യേകത അതിന്റെ ശാന്തതയാണ്. മനുഷ്യരും മരങ്ങളും ജീവജാലങ്ങളും എല്ലാം വിശ്രമിക്കുന്ന സമയമാണത്. ശാന്തമായ വിശ്രമവേള, വസ്ത്രം തുടങ്ങിയ വിശേഷങ്ങളാണ് ഖുര്‍ആന്‍ രാത്രിക്ക് നല്‍കിയിട്ടുള്ളത്.
وَجَعَلَ ٱلَّيْلَ سَكَنًا
രാത്രിയെ അവന്‍ ശാന്തമായ വിശ്രമവേളയാക്കിയിരിക്കുന്നു. (ഖു൪ആന്‍:6/96)
وَجَعَلْنَا ٱلَّيْلَ لِبَاسًا
രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും ചെയ്തിരിക്കുന്നു (ഖു൪ആന്‍:78/10)
പകലിന്‍റെ അധ്വാനവും താപവും ക്ഷീണിതമാക്കിയ മനസ്സിനും ശരീരത്തിനും വിശ്രമവും കുളിര്‍മയും നല്‍കുന്നത് രാവാണ്. സ്വന്തം കുടുംബത്തോടൊപ്പം സമാധാനത്തോടെ അന്തിയുറങ്ങാനുള്ള അവസരം നല്‍കുന്നതും രാവാണ്. വസ്ത്രം മനുഷ്യന് നഗ്നത മറയ്ക്കുവാനും, ദേഹരക്ഷക്കും ഉപകരിക്കുന്നതുപോലെ രാത്രിയും നമുക്ക് മറവും രക്ഷയും നല്‍കുന്നു. ഏകാന്തനായി ഇരിക്കുവാനും സ്വസ്ഥമായി സ്രഷ്ടാവിലേക്ക് കൈകളുയര്‍ത്താനും സുജൂദില്‍ വീഴാനും മറ്റുള്ളവരറിയാതെ തേങ്ങിക്കരയുവാനുമെല്ലാം സാധിക്കുന്ന സന്ദര്‍ഭമാണ് രാവ്. സ്വച്ഛവും ശീതളവും ശാന്തവുമായ മനസ്സിന്‍റെ നിറസാന്നിധ്യത്തോടെ അവനോട് ആത്മാര്‍ഥമായി ബന്ധപ്പെടാന്‍ അല്ലാഹുതന്നെ സംവിധാനിച്ചുതന്ന ‘സകനി’ന്‍റെയും ‘ലിബാസി’ന്‍റെയും അസുലഭ മുഹൂര്‍ത്തമാണ് രാവ്.
രാത്രിയും പൈശാചികതയും
രാത്രി ശാന്തതയും കുളിര്‍മയും നല്‍കുമെങ്കിലും അത് പൈശാചിക ദുര്‍ബോധനങ്ങളും പ്രവര്‍ത്തനങ്ങളും ഏറെ വര്‍ദ്ധിക്കുന്ന വേളകൂടിയാണ്. പൈശാചിക സ്വാധീനങ്ങള്‍ കാരണം രാത്രികാലങ്ങളില്‍ അക്രമങ്ങളും കവര്‍ച്ചകളും അനാശാസ്യങ്ങളും പെരുകുകയും ചെയ്യുന്നത് സര്‍വസാധാരണമാണ്. അതുകൊണ്ടുതന്നെയാണ് ‘ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും’ അല്ലാഹുവില്‍ ശരണം തേടുവാന്‍ ദൈവഭയമുള്ള ഒരു വിശ്വാസിയോട് ഖുര്‍ആന്‍ ഉദ്ബോധിപ്പിച്ചിട്ടുള്ളത് (ഖുര്‍ആന്‍:113/3). അല്ലാഹുവിനെ കുറിച്ചുള്ള ഓർമ്മ ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുള്ള മനുഷ്യന് മാത്രമെ രാത്രിയുടെ ദുഷ്ടതകളില്‍നിന്ന് രക്ഷപ്പെടുവാനും സൂക്ഷ്മതാബോധമുള്ളവനായിത്തീരുവാനും സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് ഖുര്‍ആന്‍ വിശ്വാസികളോട് ഇപ്രകാരം ആഹ്വാനം ചെയ്തത്:
وَمِنَ ٱلَّيْلِ فَٱسْجُدْ لَهُۥ وَسَبِّحْهُ لَيْلًا طَوِيلًا ﴿٢٦﴾
രാത്രിയില്‍ നീ അവനെ പ്രണമിക്കുകയും ദീര്‍ഘമായ നിശാവേളയില്‍ അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക. (ഖുർആൻ:76/26)
മനുഷ്യരെല്ലാം ശാന്തരായി ഉറങ്ങുമ്പോള്‍ രാത്രിയുടെ ഒരുഭാഗം നമസ്കാരത്തിനും പ്രണാമങ്ങള്‍ക്കും പ്രാര്‍ഥനയ്ക്കും പ്രകീര്‍ത്തനങ്ങള്‍ക്കും വേണ്ടി മാറ്റിവയ്ക്കുവാനാണ് ഖുര്‍ആനും പ്രവാചകവചനകളും വിശ്വാസികളെ തെര്യപ്പെടുത്തുന്നത്.
മുഹമ്മദ് നബി ﷺ യുടെ രാത്രി നമസ്കാരത്തിന്റെ തുടക്കം
പ്രവാചകത്വത്തിന്‍റെ ആദ്യനാളുകളില്‍തന്നെ മുഹമ്മദ് നബി ﷺ ക്ക് രാത്രിനമസ്കാരം നിര്‍വഹിക്കാനുള്ള കല്‍പന ലഭിച്ചിരുന്നു. വഹ്‌യിന്റെ ആദ്യ ഘട്ടങ്ങളിൽ പേടിച്ചുവിറച്ച് പ്രിയസഖി ഖദീജ(റ)യുടെ സാന്ത്വനം അനുഭവിച്ചു കഴിയുന്ന സന്ദര്‍ഭത്തിലാണ് ജിബ്രീല്‍(അ) വഴി അദ്ദേഹത്തിന് സന്ദേശം ലഭിക്കുന്നത്.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟْﻤُﺰَّﻣِّﻞُ ﻗُﻢِ ٱﻟَّﻴْﻞَ ﺇِﻻَّ ﻗَﻠِﻴﻼً ﻧِّﺼْﻔَﻪُۥٓ ﺃَﻭِ ٱﻧﻘُﺺْ ﻣِﻨْﻪُ ﻗَﻠِﻴﻼً ﺃَﻭْ ﺯِﺩْ ﻋَﻠَﻴْﻪِ ﻭَﺭَﺗِّﻞِ ٱﻟْﻘُﺮْءَاﻥَ ﺗَﺮْﺗِﻴﻼً
ഹേ, വസ്ത്രം കൊണ്ട് മൂടിയവനേ.രാത്രി അല്‍പ സമയം ഒഴിച്ച് എഴുന്നേറ്റ് നിന്ന് പ്രാര്‍ത്ഥിക്കുക.അതിന്റെ (രാത്രിയുടെ) പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു (അല്‍പം) കുറച്ചു കൊള്ളുക.അല്ലെങ്കില്‍ അതിനെക്കാള്‍ വര്‍ദ്ധിപ്പിച്ചു കൊള്ളുക. ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക. (ഖുർആൻ:73/1-4)
സൂറത്തുല്‍ മുസ്സമ്മിലിലെ ഈ ആദ്യ വചനങ്ങളിലൂടെ മുഹമ്മദ് നബി ﷺ ക്കും അനുചരന്മാര്‍ക്കും രാത്രിനമസ്കാരം നിര്‍ബന്ധമായിത്തീര്‍ന്നിരുന്നു . അങ്ങനെ നബി ﷺ യും സ്വഹാബത്തും ഒരു വര്‍ഷക്കാലം നിര്‍ബന്ധ നമസ്കാരമെന്ന നിലക്ക് അത് നിർവ്വഹിക്കുകയും ചെയ്തു. പിന്നീട് അതേ സൂറഃയിലെ ഇരുപതാമത്തെ ആയത്തിന്റെ അവതരണത്തോടെ രാത്രി നമസ്‌കാരം ഐഛികമായി ലഘൂകരിക്കപ്പെട്ടു.
ഇമാം നസാഈ റിപ്പോര്‍ട്ട് ചെയ്ത വളരെ സുദീര്‍ഘമായ ഒരു ഹദീസില്‍ ‘സഅ്ദ് ബ്നു ഹിശാം നബി ﷺ യുടെ രാത്രിനമസ്കാരത്തെ ആഇശ(റ) യോട് ചോദിക്കുന്ന രംഗം ഇങ്ങനെ കാണാം:
فَقَالَ يَا أُمَّ الْمُؤْمِنِينَ أَنْبِئِينِي عَنْ قِيَامِ نَبِيِّ اللَّهِ صلى الله عليه وسلم . قَالَتْ أَلَيْسَ تَقْرَأُ هَذِهِ السُّورَةَ { يَا أَيُّهَا الْمُزَّمِّلُ } قُلْتُ بَلَى . قَالَتْ فَإِنَّ اللَّهَ عَزَّ وَجَلَّ افْتَرَضَ قِيَامَ اللَّيْلِ فِي أَوَّلِ هَذِهِ السُّورَةِ فَقَامَ نَبِيُّ اللَّهِ صلى الله عليه وسلم وَأَصْحَابُهُ حَوْلاً حَتَّى انْتَفَخَتْ أَقْدَامُهُمْ وَأَمْسَكَ اللَّهُ عَزَّ وَجَلَّ خَاتِمَتَهَا اثْنَىْ عَشَرَ شَهْرًا ثُمَّ أَنْزَلَ اللَّهُ عَزَّ وَجَلَّ التَّخْفِيفَ فِي آخِرِ هَذِهِ السُّورَةِ فَصَارَ قِيَامُ اللَّيْلِ تَطَوُّعًا بَعْدَ أَنْ كَانَ فَرِيضَةً
സഅ്ദ് ബ്നു ഹിശാം ചോദിച്ചു: ഹേ അമ്മുൽ മുഅ്മിനീൻ, നബി ﷺ യുടെ രാത്രിനമസ്കാരത്തെ കുറിച്ച് എനിക്ക് പറഞ്ഞു തന്നാലും. അവര്‍ പറഞ്ഞു: ‘താങ്കള്‍ സൂറത്തുല്‍ മുസ്സമ്മില്‍ പാരായണം ചെയ്യാറില്ലേ?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ അവര്‍ പറഞ്ഞു: ‘ആ സൂറത്തിന്‍റെ പ്രാരംഭ വചനങ്ങളിലൂടെ രാത്രിനമസ്കാരം അല്ലാഹു നിര്‍ബന്ധമാക്കി. അങ്ങനെ നബി ﷺ യും അനുചരന്മാരും ഒരുവര്‍ഷം രാത്രിനമസ്കാരം നിര്‍ബന്ധമായും അനുഷ്ഠിച്ചു. അങ്ങനെ അവരുടെ കാല്‍പാദങ്ങള്‍ നീരുകെട്ടി വീര്‍ത്തുതുടങ്ങി. പ്രസ്തുത സൂറത്തിന്‍റെ അവസാനവചനം പന്ത്രണ്ട് മാസം വരെ അല്ലാഹു പിടിച്ചുവച്ചു. പിന്നീട് അവസാനവചനത്തിലൂടെ അല്ലാഹു ലഘൂകരണം നല്‍കി. അങ്ങനെ ആദ്യം നിര്‍ബന്ധമായിരുന്ന ക്വിയാമുല്ലൈല്‍ ഐച്ഛിക കര്‍മമായി (തത്വവ്വുഅ്) മാറി’ (നസാഈ 1601).
സൂറത്തുല്‍ മുസ്സമ്മിലിലെ പ്രസ്തുത വചനം കാണുക:
ﺇِﻥَّ ﺭَﺑَّﻚَ ﻳَﻌْﻠَﻢُ ﺃَﻧَّﻚَ ﺗَﻘُﻮﻡُ ﺃَﺩْﻧَﻰٰ ﻣِﻦ ﺛُﻠُﺜَﻰِ ٱﻟَّﻴْﻞِ ﻭَﻧِﺼْﻔَﻪُۥ ﻭَﺛُﻠُﺜَﻪُۥ ﻭَﻃَﺎٓﺋِﻔَﺔٌ ﻣِّﻦَ ٱﻟَّﺬِﻳﻦَ ﻣَﻌَﻚَ ۚ ﻭَٱﻟﻠَّﻪُ ﻳُﻘَﺪِّﺭُ ٱﻟَّﻴْﻞَ ﻭَٱﻟﻨَّﻬَﺎﺭَ ۚ ﻋَﻠِﻢَ ﺃَﻥ ﻟَّﻦ ﺗُﺤْﺼُﻮﻩُ ﻓَﺘَﺎﺏَ ﻋَﻠَﻴْﻜُﻢْ ۖ ﻓَﭑﻗْﺮَءُﻭا۟ ﻣَﺎ ﺗَﻴَﺴَّﺮَ ﻣِﻦَ ٱﻟْﻘُﺮْءَاﻥِ ۚ ﻋَﻠِﻢَ ﺃَﻥ ﺳَﻴَﻜُﻮﻥُ ﻣِﻨﻜُﻢ ﻣَّﺮْﺿَﻰٰ ۙ ﻭَءَاﺧَﺮُﻭﻥَ ﻳَﻀْﺮِﺑُﻮﻥَ ﻓِﻰ ٱﻷَْﺭْﺽِ ﻳَﺒْﺘَﻐُﻮﻥَ ﻣِﻦ ﻓَﻀْﻞِ ٱﻟﻠَّﻪِ ۙ ﻭَءَاﺧَﺮُﻭﻥَ ﻳُﻘَٰﺘِﻠُﻮﻥَ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ۖ ﻓَﭑﻗْﺮَءُﻭا۟ ﻣَﺎ ﺗَﻴَﺴَّﺮَ ﻣِﻨْﻪُ ۚ ﻭَﺃَﻗِﻴﻤُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَءَاﺗُﻮا۟ ٱﻟﺰَّﻛَﻮٰﺓَ ﻭَﺃَﻗْﺮِﺿُﻮا۟ ٱﻟﻠَّﻪَ ﻗَﺮْﺿًﺎ ﺣَﺴَﻨًﺎ ۚ ﻭَﻣَﺎ ﺗُﻘَﺪِّﻣُﻮا۟ ﻷَِﻧﻔُﺴِﻜُﻢ ﻣِّﻦْ ﺧَﻴْﺮٍ ﺗَﺠِﺪُﻭﻩُ ﻋِﻨﺪَ ٱﻟﻠَّﻪِ ﻫُﻮَ ﺧَﻴْﺮًا ﻭَﺃَﻋْﻈَﻢَ ﺃَﺟْﺮًا ۚ ﻭَٱﺳْﺘَﻐْﻔِﺮُﻭا۟ ٱﻟﻠَّﻪَ ۖ ﺇِﻥَّ ٱﻟﻠَّﻪَ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌۢ
നീയും നിന്റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) പകുതിയും (ചിലപ്പോള്‍) മൂന്നിലൊന്നും നിന്നു നമസ്കരിക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ് രാത്രിയെയും പകലിനെയും കണക്കാക്കുന്നത്. നിങ്ങള്‍ക്ക് അത് ക്ലിപ്തപ്പെടുത്താനാവുകയില്ലെന്ന് അവനറിയാം. അതിനാല്‍ അവന്‍ നിങ്ങള്‍ക്ക് ഇളവ് ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് സൌകര്യപ്പെട്ടത് ഓതിക്കൊണ്ട് നമസ്കരിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ രോഗികളും ഭൂമിയില്‍ സഞ്ചരിച്ച് അല്ലാഹുവിന്റെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുന്ന വേറെ ചിലരും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്ന മറ്റ് ചിലരും ഉണ്ടാകും എന്ന് അല്ലാഹുവിന്നറിയാം. അതിനാല്‍ അതില്‍ (ഖുര്‍ആനില്‍) നിന്ന് സൌകര്യപ്പെട്ടത് നിങ്ങള്‍ പാരായണം ചെയ്തു കൊള്ളുകയും നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിന്ന് ഉത്തമമായ കടം നല്‍കുകയും ചെയ്യുക. സ്വദേഹങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ എന്തൊരു നന്‍മ മുന്‍കൂട്ടി ചെയ്തു വെക്കുകയാണെങ്കിലും അല്ലാഹുവിങ്കല്‍ അത് ഗുണകരവും എറ്റവും മഹത്തായ പ്രതിഫലമുള്ളതുമായി നിങ്ങള്‍ കണ്ടെത്തുന്നതാണ്.നിങ്ങള്‍ അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുക.തീ൪ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖുർആൻ:73/20)
രാത്രിയിലെ നമസ്കാരം ഐച്ഛികമെങ്കിലും ഗൗരവമേറെ
രോഗികള്‍ക്കും ഉപജീവനാര്‍ഥം യാത്രചെയ്യുന്നവര്‍ക്കും യുദ്ധംപോലെയുള്ള ത്യാഗപരിശ്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും വലിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമെന്ന കാരണത്താലാണ് അതിന്‍റെ നിര്‍ബന്ധസ്വഭാവത്തെ അല്ലാഹു എടുത്തുകളഞ്ഞത്. അതിന്‍റെ നിര്‍ബന്ധസ്വഭാവം ഒഴിവാക്കിയതിന്‍റെ കാരണമായി പറഞ്ഞ കാര്യങ്ങള്‍ കാണുമ്പോള്‍ അതൊരു ഐച്ഛിക കര്‍മമാണെങ്കിലും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരുകാലത്തും ഒഴിവാക്കാതെ, വളരെ സൂക്ഷ്മതയോടെ നിര്‍വഹിച്ചുപോരേണ്ട കര്‍മമാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. നബി ﷺ ക്ക് അത് നിര്‍ബന്ധ കര്‍മ്മമായി പ്രത്യേകം നിശ്ചയിക്കപ്പെട്ടുവെന്നും പറയപ്പെടുന്നു:
وَمِنَ ٱلَّيْلِ فَتَهَجَّدْ بِهِۦ نَافِلَةً لَّكَ عَسَىٰٓ أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا
രാത്രിയില്‍ നിന്ന് അല്‍പസമയം നീ ഖുര്‍ആന്‍ പാരായണത്തോടെ (ഉറക്കമുണര്‍ന്ന ശേഷമുള്ള) തഹജ്ജുദ് നമസ്കാരം നി൪വ്വഹിക്കുക. അത് നിനക്ക് കൂടുതലായുള്ള ഒരു പുണ്യകര്‍മ്മമാകുന്നു. നിന്റെ രക്ഷിതാവ് നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത് നിയോഗിച്ചേക്കാം. (ഖു൪ആന്‍17/79)
മുഹമ്മദ് നബി ﷺ അത് അദ്ദേഹത്തിന്‍റെ നിത്യജീവിതത്തില്‍ രാത്രി നമസ്കാരം കൃത്യമായി പാലിച്ചുവന്നു. ഒരു കല്‍പനയോടുള്ള പ്രതികരണം എന്നതിനെക്കാളുപരി സ്രഷ്ടാവിനോടുള്ള കടപ്പാട് എന്ന നിലയിലായിരുന്നു രാത്രി നമസ്കാരത്തെ അദ്ദേഹം കണ്ടിരുന്നത്.
عَنْ عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا صَلَّى قَامَ حَتَّى تَفَطَّرَ رِجْلاَهُ قَالَتْ عَائِشَةُ يَا رَسُولَ اللَّهِ أَتَصْنَعُ هَذَا وَقَدْ غُفِرَ لَكَ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ فَقَالَ “ يَا عَائِشَةُ أَفَلاَ أَكُونُ عَبْدًا شَكُورًا ” .
ആഇശ(റ) പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ രാത്രികാലങ്ങളില്‍ അദ്ദേഹത്തിന്‍റെ കാലുകളില്‍ നീര് കെട്ടിനില്‍ക്കുമാറ് സുദീര്‍ഘമായി നമസ്കരിക്കുമായിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: ‘പ്രവാചകരേ, താങ്കളുടെ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെട്ടിരിക്കുന്ന സ്ഥിതിക്ക് എന്തിനാണ് ഇത്രമാത്രം കഷ്ടപ്പെടുന്നത്?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ആഇശാ, ഞാന്‍ ഒരു നന്ദിയുള്ള അടിമയാവേണ്ടതില്ലേ?. (മുസ്ലിം 2820).
ലോകത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സന്ദേശമാണിത്. ജീവിതത്തിന്‍റെ ഓരോ നിമിഷത്തിലും സ്രഷ്ടാവ് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊണ്ടും അവന്‍റെ കാരുണ്യം അനുഭവിച്ചുകൊണ്ടുമാണ് ഓരോ മനുഷ്യനും ഭൂമിയില്‍ കഴിയുന്നത്. അതിനുപുറമെ മരണശേഷമുള്ള പരലോകജീവിതത്തില്‍ വിജയിക്കുവാനാവശ്യമായ കാര്യങ്ങളെല്ലാം സ്രഷ്ടാവ് അവന്‍റെ ദിവ്യസന്ദേശങ്ങളിലൂടെ മനുഷ്യന് നല്‍കുകയും ചെയ്തു. ഇരുലോകങ്ങളിലും ശരിയായ വിജയം കൈവരിക്കുവാന്‍ മനുഷ്യനെ പ്രാപ്തനാക്കിയ നാഥനെ സ്തുതിക്കുവാനും അവന്‍റെ മുമ്പില്‍ സാഷ്ടാംഗം നമിച്ച് വിനയാന്വിതനായിത്തീരുവാനും മനുഷ്യന്‍ സമയം കണ്ടെത്തേണ്ടതുണ്ട്. അല്ലാഹുവിനോടുള്ള അടിമയുടെ നന്ദി പ്രകടനമാണ് രാത്രി നമസ്‌കാരത്തിലൂടെ നടക്കുന്നത്. അതുകൊണ്ടുതന്നെയാണ് നിര്‍ബന്ധനമസ്കാരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠം രാവിന്‍റെ ഉള്ളറകളില്‍ നിര്‍വഹിക്കപ്പെടുന്ന നമസ്കാരമാണെന്ന് നബി ﷺ പറഞ്ഞത്.
عَنْ أَبِي هُرَيْرَةَ، – رضى الله عنه – قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :أَفْضَلُ الصَّلاَةِ بَعْدَ الْفَرِيضَةِ صَلاَةُ اللَّيْلِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഫർള് നമസ്‌കാരത്തിന് ശേഷം നമസ്‌കാരങ്ങളിൽവെച്ച് ഏറ്റവും ഉത്തമമായ നമസ്കാരം രാത്രി നമസ്കാരമാണ്. (മുസ്ലിം 1163).
രാത്രി നമസ്കാരം (ഖിയാമുലൈല്‍) എല്ലാ ദിവസവും നി൪വ്വഹിക്കേണ്ട നമസ്കാരമാണ്. ഉറക്കത്തില്‍ നിന്നും ഉണ൪ന്നെഴുന്നേറ്റ് നമസ്കരിക്കുമ്പോള്‍ അതിന്റെ പേര് തഹജ്ജുദ് എന്നാകുന്നു.
وَمِنَ ٱلَّيْلِ فَتَهَجَّدْ بِهِۦ نَافِلَةً لَّكَ عَسَىٰٓ أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا
രാത്രിയില്‍ നിന്ന് അല്‍പസമയം നീ ഖുര്‍ആന്‍ പാരായണത്തോടെ (ഉറക്കമുണര്‍ന്ന ശേഷമുള്ള) തഹജ്ജുദ് നമസ്കാരം നി൪വ്വഹിക്കുക. അത് നിനക്ക് കൂടുതലായുള്ള ഒരു പുണ്യകര്‍മ്മമാകുന്നു. നിന്റെ രക്ഷിതാവ് നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത് നിയോഗിച്ചേക്കാം. (ഖു൪ആന്‍17/79)
രാത്രി നമസ്‌കാരത്തിന്റെ പേരുകൾ
ഇശാഅ് നമസ്‌കാരത്തിനും സ്വുബ്ഹിക്കുമിടയില്‍ നിര്‍വഹിക്കുന്ന നമസ്‌കാരത്തിന് പൊതുവായി പറയുന്ന പേരാണ് ക്വിയാമുല്ലൈല്‍ അഥവാ രാത്രി നമസ്‌കാരം എന്നത്. ഒറ്റയാക്കി അവസാനിപ്പിക്കുന്നതിനാല്‍ ‘വിത്ര്‍’ എന്നും, ഉറങ്ങി എഴുന്നേറ്റ് നമസ്‌കരിക്കുമ്പോള്‍ ‘തഹജ്ജുദ്’ എന്നും, റമദാനില്‍ റക്അത്തുകള്‍ക്കിടയില്‍ വിശ്രമമെടുത്ത് നിര്‍വഹിക്കുന്നതിനാല്‍ ‘തറാവീഹ്’ എന്നും, റമദാനില്‍ രാത്രി നമസ്‌കരിക്കുമ്പോള്‍ ‘ക്വിയാമു റമദാന്‍’ എന്നുമെല്ലാം ഈ നമസ്‌കാരത്തിന് പേര് വിളിക്കുന്നു. വിഭിന്ന നാമങ്ങളില്‍ അറിയപ്പെടുന്ന ഈ നമസ്‌കാരങ്ങളെല്ലാം ഒന്നാണ് എന്ന് സാരം.
പ്രവാചകന്‍റെ ഒരുക്കം
സഅ്ദ്ബ്നു ഹിശാമി(റ)ല്‍നിന്നും മുകളില്‍ ഉദ്ധരിച്ച ഹദീസിന്‍റെ തുടര്‍ഭാഗങ്ങളില്‍ രാത്രി നമസ്കാരത്തിന് പ്രവാചകനും പത്നിമാരും നല്‍കിയിരുന്ന ഗൗരവം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. സഅ്ദ് ബ്നു ഹിശാമിന്‍റെ ചോദ്യത്തിന് മറുപടിയായി ആഇശ(റ) പറഞ്ഞു:
قَالَتْ كُنَّا نُعِدُّ لَهُ سِوَاكَهُ وَطَهُورَهُ فَيَبْعَثُهُ اللَّهُ عَزَّ وَجَلَّ لِمَا شَاءَ أَنْ يَبْعَثَهُ مِنَ اللَّيْلِ فَيَتَسَوَّكُ وَيَتَوَضَّأُ وَيُصَلِّي ثَمَانِيَ رَكَعَاتٍ لاَ يَجْلِسُ فِيهِنَّ إِلاَّ عِنْدَ الثَّامِنَةِ يَجْلِسُ فَيَذْكُرُ اللَّهَ عَزَّ وَجَلَّ وَيَدْعُو ثُمَّ يُسَلِّمُ تَسْلِيمًا يُسْمِعُنَا ثُمَّ يُصَلِّي رَكْعَتَيْنِ وَهُوَ جَالِسٌ بَعْدَ مَا يُسَلِّمُ ثُمَّ يُصَلِّي رَكْعَةً فَتِلْكَ إِحْدَى عَشْرَةَ رَكْعَةً
‘ഞങ്ങള്‍ നബി ﷺ യുടെ രാത്രി നമസ്കാരത്തിന് വേണ്ടി ‘സിവാക്’ (ദന്തശുദ്ധീകരണി), വുദൂഅ് ചെയ്യാനുള്ള വെള്ളം എന്നിവ നേരത്തെ ഒരുക്കിവെക്കുമായിരുന്നു. പിന്നീട് ഉറങ്ങിയതിന് ശേഷം എപ്പോഴാണോ അല്ലാഹു അദ്ദേഹത്തെ എഴുന്നേല്‍പിക്കുന്നത്, അപ്പോള്‍ അദ്ദേഹം എഴുന്നേല്‍ക്കും. പല്ലുതേച്ച് വുദൂഅ് ചെയ്ത് എട്ടു റക്അത്ത് നമസ്കരിക്കും. എട്ടാമത്തെ റക്അത്തില്‍ മാത്രമായിരുന്നു അദ്ദേഹം ഇരുന്നിരുന്നത്. ആ ഇരുത്തത്തില്‍ അദ്ദേഹം ധാരാളമായി അല്ലാഹുവിനെ സ്മരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യും. പിന്നീട് ഞങ്ങളെ കേള്‍പിച്ചുകൊണ്ട് സലാം വീട്ടും. പിന്നീട് ഇരുന്നുകൊണ്ട് രണ്ടുറക്അത്ത് നമസ്കരിക്കും. സലാം വീട്ടിയശേഷം ഒരു റക്അത്ത് നമസ്കരിക്കും. അങ്ങനെ പതിനൊന്ന് റക്അത്ത് ആയിരുന്നു അദ്ദേഹം നമസ്കരിച്ചിരുന്നത്.’ (നസാഈ 1601).
ധൃതിപിടിക്കാതെ, ഈരണ്ട് റക്അത്തുകള്‍ വീതം നമസ്കരിച്ച് സുദീര്‍ഘമായി പാരായണം ചെയ്തും ഇടയ്ക്ക് കുറെസമയം വിശ്രമമെടുത്തുമായിരുന്നു അദ്ദേഹം നമസ്കരിച്ചിരുന്നത്. പതിനൊന്ന് റക്അത്ത് നമസ്കരിക്കാറുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ ഓരോ നാല് റക്അത്തുകളുടെയും സൗന്ദര്യവും ദൈര്‍ഘ്യവും വര്‍ണ്ണനാതീതമാണെന്നാണ് ആഇശ(റ) പറഞ്ഞത്
عَنْ أَبِي سَلَمَةَ بْنِ عَبْدِ الرَّحْمَنِ، أَنَّهُ سَأَلَ عَائِشَةَ ـ رضى الله عنها ـ كَيْفَ كَانَتْ صَلاَةُ رَسُولِ اللَّهِ صلى الله عليه وسلم فِي رَمَضَانَ فَقَالَتْ مَا كَانَ يَزِيدُ فِي رَمَضَانَ، وَلاَ فِي غَيْرِهَا عَلَى إِحْدَى عَشْرَةَ رَكْعَةً، يُصَلِّي أَرْبَعًا فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي أَرْبَعًا فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي ثَلاَثًا. فَقُلْتُ يَا رَسُولَ اللَّهِ، أَتَنَامُ قَبْلَ أَنْ تُوتِرَ قَالَ “ يَا عَائِشَةُ إِنَّ عَيْنَىَّ تَنَامَانِ وَلاَ يَنَامُ قَلْبِي ”.
അബൂസലമതുബ്നു അബ്ദുറഹിമാന്‍(റ) നിവേദനം: റമളാന്‍ മാസത്തിലെ നബി ﷺ യുടെ രാത്രി നമസ്കാരം എങ്ങിനെയായിരുന്നുവെന്ന് ഞാന്‍ ആയിശയോട്(റ) ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: നബി ﷺ റമളാനിലും റമളാനല്ലാത്ത കാലത്തും പതിനൊന്ന് റക്അത്തിലധികം നമസ്കരിച്ചിട്ടില്ല. ആദ്യം നബി ﷺ നാല് റക്അത്ത് നമസ്കരിക്കും. അതിന്റെ നന്മയേയും ദൈര്‍ഘ്യത്തേയും കുറിച്ച് നീ ചോദിക്കേണ്ടതില്ല. വീണ്ടും നാല് റക്അത്തു നമസ്ക്കരിക്കും. അതിന്റെ നന്മയേയും ദൈര്‍ഘ്യത്തേയും കുറിച്ച് ചോദിക്കേണ്ടതില്ല. പിന്നെ മൂന്ന് റക്അത്ത് നമസ്ക്കരിക്കും. ആയിശ(റ) പറഞ്ഞു: ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, വിത്റാക്കുന്നതിന്റെ മുമ്പ് അവിടുന്നു ഉറങ്ങുകയാണോ? നബി ﷺ പറഞ്ഞു: ആയിശാ, എന്റെ രണ്ടു കണ്ണുകളാണ് ഉറങ്ങുന്നത്. എന്റെ മനസ്സിനെ ഉറക്കം ബാധിക്കുന്നില്ല. (ബുഖാരി 2013 – കിത്താബു സ്വലത്തിൽ തറാവിഹ് -ബാബു ഫള്ൽ മിൻ ഖാമ റമദാൻ )
നബി ﷺ യുടെ കൂടെ രാത്രി നമസ്കാരം നിര്‍വഹിച്ച ഹുദൈഫ(റ) പറയുന്നത് ഇങ്ങനെയാണ്.
عَنْ حُذَيْفَةَ، قَالَ صَلَّيْتُ مَعَ النَّبِيِّ صلى الله عليه وسلم لَيْلَةً فَافْتَتَحَ الْبَقَرَةَ فَقُلْتُ يَرْكَعُ عِنْدَ الْمِائَةِ فَمَضَى فَقُلْتُ يَرْكَعُ عِنْدَ الْمِائَتَيْنِ فَمَضَى فَقُلْتُ يُصَلِّي بِهَا فِي رَكْعَةٍ فَمَضَى فَافْتَتَحَ النِّسَاءَ فَقَرَأَهَا ثُمَّ افْتَتَحَ آلَ عِمْرَانَ فَقَرَأَهَا
‘ഞാന്‍ ഒരു രാത്രിയില്‍ നബി ﷺ യുടെ കൂടെ നമസ്കരിച്ചു. അദ്ദേഹം അല്‍ബക്വറയാണ് തുടങ്ങിയത്. നൂറ് ആയത്ത് കഴിയുമ്പോള്‍ അദ്ദേഹം റുകൂഇലേക്ക് പോകുമെന്ന് ഞാന്‍ കരുതി. പക്ഷേ, അതുണ്ടായില്ല. ഇരുനൂറ് ആകുമ്പോള്‍ റുകൂഅ് ചെയ്യുമെന്ന് കരുതി, അതുമുണ്ടായില്ല. അതുകഴിഞ്ഞു അദ്ദേഹം സൂറത്തുനിസാഅ് ആരംഭിച്ചു. അതുകഴിഞ്ഞ് ആലുഇംറാന്‍’ (നസാഈ 1664).
പ്രസ്തുത നമസ്കാരത്തില്‍ നബി ﷺ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നത് പാരായണത്തിന്‍റെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടായിരുന്നുവെന്നും റുകൂഉം സുജൂദുമെല്ലാം വളരെ ദൈര്‍ഘ്യമുള്ളതായിരുന്നുവെന്നും ഹുദൈഫ(റ) പറയുന്നു. നബി ﷺ നമസ്കാരം ശരിക്കും ആസ്വദിക്കുകയായിരുന്നു എന്നര്‍ഥം.
രാത്രി നമസ്കാരത്തിന്റെ നമസ്‌കാരത്തിന് കല്‍പനയും പ്രേരണയും നല്‍കുന്ന ധാരാളം വചനങ്ങൾ ഖുർആനിലും സുന്നത്തിലും കാണാവുന്നതാണ്.
لَيْسُوا۟ سَوَآءً ۗ مِّنْ أَهْلِ ٱلْكِتَٰبِ أُمَّةٌ قَآئِمَةٌ يَتْلُونَ ءَايَٰتِ ٱللَّهِ ءَانَآءَ ٱلَّيْلِ وَهُمْ يَسْجُدُونَ
അവരെല്ലാം ഒരുപോലെയല്ല. നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്ന ഒരു സമൂഹവും വേദക്കാരിലുണ്ട്. രാത്രി സമയങ്ങളില്‍ സുജൂദില്‍ (അഥവാ നമസ്കാരത്തില്‍) ഏര്‍പെട്ടുകൊണ്ട് അവര്‍ അല്ലാഹുവിന്‍റെ വചനങ്ങള്‍ പാരായണം ചെയ്യുന്നു. (ഖുർആൻ:3/113)
أَمَّنْ هُوَ قَٰنِتٌ ءَانَآءَ ٱلَّيْلِ سَاجِدًا وَقَآئِمًا يَحْذَرُ ٱلْـَٔاخِرَةَ وَيَرْجُوا۟ رَحْمَةَ رَبِّهِۦ ۗ قُلْ هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَٰبِ
അതല്ല, പരലോകത്തെ പറ്റി ജാഗ്രത പുലര്‍ത്തുകയും, തന്‍റെ രക്ഷിതാവിന്‍റെ കാരുണ്യം ആശിക്കുകയും ചെയ്തു കൊണ്ട് സാഷ്ടാംഗം ചെയ്തും, നിന്നു പ്രാര്‍ത്ഥിച്ചും രാത്രി സമയങ്ങളില്‍ കീഴ്‌വണക്കം ചെയ്യുന്നവനോ (അതല്ല സത്യനിഷേധിയോ ഉത്തമന്‍?) പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ. (ഖുർആൻ:39/81)
ﻭَﻣِﻦَ ٱﻟَّﻴْﻞِ ﻓَﺘَﻬَﺠَّﺪْ ﺑِﻪِۦ ﻧَﺎﻓِﻠَﺔً ﻟَّﻚَ ﻋَﺴَﻰٰٓ ﺃَﻥ ﻳَﺒْﻌَﺜَﻚَ ﺭَﺑُّﻚَ ﻣَﻘَﺎﻣًﺎ ﻣَّﺤْﻤُﻮﺩًا
രാത്രിയില്‍ നിന്ന് അല്‍പസമയം നീ ഉറക്കമുണര്‍ന്ന് അതുമായി (ഖുര്‍ആന്‍ പാരായണത്തോടെ) നമസ്കരിക്കുകയും ചെയ്യുക. അത് നിനക്ക് കൂടുതലായുള്ള (ഐഛികമായുള്ള) ഒരു പുണ്യകര്‍മ്മമാകുന്നു. നിന്റെ രക്ഷിതാവ് നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത് നിയോഗിച്ചേക്കാം. (ഖുർആൻ:17/79)
ഈ ആയത്തിലെ നി൪ദ്ദേശം നബി ﷺ യോട് ആണെങ്കിലും എല്ലാ മുസ്ലിംകക്കും അത് ബാധകമാണ്.
وَمِنَ ٱلَّيْلِ فَٱسْجُدْ لَهُۥ وَسَبِّحْهُ لَيْلًا طَوِيلًا
രാത്രിയില്‍ അവനെ (അല്ലാഹുവിനെ) പ്രണമിക്കുകയും ദീര്‍ഘമായ നിശാവേളയില്‍ അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക. (ഖുർആൻ:76/26)
മാത്രമല്ല നമ്മുടെ ദുനിയാവിലേയും ആഖിറത്തിലേയും കാര്യങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുന്നതിന് ഏറ്റവും നല്ല സമയമാണിത്. രാത്രി എഴുന്നേറ്റ് നമസ്കരിച്ച് ഇക്കാര്യങ്ങളെല്ലാം അല്ലാഹുവിനോട് ചോദിക്കാവുന്നതാണ്.
عَنْ جَابِرٍ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : إِنَّ فِي اللَّيْلِ لَسَاعَةً لاَ يُوَافِقُهَا رَجُلٌ مُسْلِمٌ يَسْأَلُ اللَّهَ خَيْرًا مِنْ أَمْرِ الدُّنْيَا وَالآخِرَةِ إِلاَّ أَعْطَاهُ إِيَّاهُ وَذَلِكَ كُلَّ لَيْلَةٍ
ജാബിർ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: നിശ്ചയം രാത്രിയിൽ ഒരു (പ്രത്യേക) സമയമുണ്ട്. ഒരു മുസ്ലീം ആയ മനുഷ്യന്‍ തന്റെ ദുനിയാവിലേയും ആഖിറത്തിലേയും കാര്യങ്ങളിലെ നന്മ ചോദിക്കുന്നത് ആ ആ സമയത്തോട് യോജിച്ച് വന്നാല്‍ അത് അയാള്‍ക്ക് അല്ലാഹു നല്‍കാതിരിക്കില്ല. ഇത് എല്ലാ രാവുകളിലുമുണ്ട്. (മുസ്‌ലിം:757)
نْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ مَنْ يَدْعُونِي فَأَسْتَجِيبَ لَهُ مَنْ يَسْأَلُنِي فَأُعْطِيَهُ مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ
അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെ നന്മ നിറഞ്ഞ രക്ഷിതാവ് എല്ലാ രാത്രിയിലും രാത്രിയുടെ മൂന്നിലൊരു ഭാഗം അവശേഷിക്കുന്ന സമയത്ത് ആകാശത്തിലേക്ക് ഇറങ്ങി വരും. അവന്‍ ചോദിക്കും. വല്ലവനും എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം അവന് ഉത്തരം ഞാന്‍ നല്‍കും. വല്ലവനും എന്നോട് ചോദിക്കുന്ന പക്ഷം ഞാനവന് നല്‍കും. വല്ലവനും എന്നോട് പാപ മോചനത്തിനായി പ്രാര്‍ത്ഥിക്കുന്ന പക്ഷം അവന് ഞാന്‍ പൊറുത്തു കൊടുക്കും.(ബുഖാരി:1145)
أَنَّ عَبْدَ اللَّهِ بْنَ عَمْرِو بْنِ الْعَاصِ ـ رضى الله عنهما ـ أَخْبَرَهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ لَهُ ” أَحَبُّ الصَّلاَةِ إِلَى اللَّهِ صَلاَةُ دَاوُدَ ـ عَلَيْهِ السَّلاَمُ ـ وَأَحَبُّ الصِّيَامِ إِلَى اللَّهِ صِيَامُ دَاوُدَ، وَكَانَ يَنَامُ نِصْفَ اللَّيْلِ وَيَقُومُ ثُلُثَهُ وَيَنَامُ سُدُسَهُ، وَيَصُومُ يَوْمًا وَيُفْطِرُ يَوْمًا
അബ്ദുല്ലാഹിബ്നു അംറ്(റ) വിൽ നിന്ന് നിവേദനം: നിശ്ചയം നബി ﷺ പറഞ്ഞു:: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നമസ്കാരം ദാവൂദ് നബി(അ)യുടെ നമസ്കാരമാണ്. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പും ദാവൂദ് നബി(അ)യുടെ നോമ്പാണ്. രാവിന്റെ പകുതി ഭാഗം ഉറങ്ങുകയും മൂന്നില്‍ ഒരു ഭാഗം നിന്ന് നമസ്കരിക്കുകയും വീണ്ടും ആറിലൊരു ഭാഗം ഉറങ്ങുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. അദ്ദേഹം ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാല്‍ അടുത്ത ദിവസം നോമ്പ് ഉപേക്ഷിക്കും.(ബുഖാരി:1131)
أَنَّ عَلِيَّ بْنَ أَبِي طَالِبٍ أَخْبَرَهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم طَرَقَهُ وَفَاطِمَةَ بِنْتَ النَّبِيِّ ـ عَلَيْهِ السَّلاَمُ ـ لَيْلَةً فَقَالَ ” أَلاَ تُصَلِّيَانِ ”. فَقُلْتُ يَا رَسُولَ اللَّهِ، أَنْفُسُنَا بِيَدِ اللَّهِ، فَإِذَا شَاءَ أَنْ يَبْعَثَنَا بَعَثَنَا. فَانْصَرَفَ حِينَ قُلْنَا ذَلِكَ وَلَمْ يَرْجِعْ إِلَىَّ شَيْئًا. ثُمَّ سَمِعْتُهُ وَهْوَ مُوَلٍّ يَضْرِبُ فَخِذَهُ وَهْوَ يَقُولُ ”وَكَانَ الإِنْسَانُ أَكْثَرَ شَىْءٍ جَدَلاً}”
അലി(റ) വിൽ നിന്ന് നിവേദനം: ഒരു രാത്രി നബി ﷺ അദ്ദേഹത്തിന്റെയും ഫാത്തിമയുടെയും വാതിലില്‍ മുട്ടിക്കൊണ്ട് ചോദിച്ചു. നിങ്ങള്‍ രണ്ടുപേരും രാത്രി നമസ്കരിക്കാറില്ലേ? ഞാന്‍ പറഞ്ഞു: പ്രവാചകരേ! ഞങ്ങളുടെ ആത്മാക്കള്‍ അല്ലാഹുവിന്റെ ഹസ്തങ്ങളിലാണ്. അല്ലാഹു ഉദ്ദേശിച്ചാല്‍ അവന്‍ ഞങ്ങളെ പുനര്‍ജീവിപ്പിക്കും (എഴുന്നേല്‍പ്പിക്കും). ഞങ്ങളതു പറഞ്ഞപ്പോള്‍ മറുപടി ഒന്നും പറയാതെ നബി ﷺ പിരിഞ്ഞുപോയി. പോകുമ്പോള്‍ ‘മനുഷ്യന്‍ വലിയ താര്‍ക്കികന്‍ തന്നെ’ എന്ന ആയത്ത് നബി ﷺ ഓതുന്നുണ്ടായിരുന്നു. (ബുഖാരി:1127)
രാത്രി നമസ്‌കാരം ശീലമാക്കാത്തവരെ നബി ﷺ ഉപദേശിക്കുമായിരുന്നു. തന്റെ ചലനങ്ങള്‍ ഓരോന്നും അതുപോലെ പകര്‍ത്താറുള്ള ഇബ്‌നു ഉമര്‍(റ) രാത്രി നമസ്‌കരിക്കാറുണ്ടായിരുന്നില്ല എന്നറിഞ്ഞ നബി ﷺ പറഞ്ഞത് ഇപ്രകാരമായിരുന്നു:
نِعْمَ الرَّجُلُ عَبْدُ اللَّهِ، لَوْ كَانَ يُصَلِّي مِنَ اللَّيْلِ
അബ്ദുല്ല എത്ര നല്ല മനുഷ്യനാണ്, അവന്‍ രാത്രി നമസ്‌കരിച്ചിരുന്നെങ്കില്‍. (ബുഖാരി:1122)
നബി ﷺ ഈ ശീലമില്ലാത്തവരെയൊക്കെ ഉപദേശിക്കുന്നതോടൊപ്പം ഇത് പതിവാക്കിയവരെ മഹത്ത്വപ്പെടുത്തുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും കൂടി ചെയ്തിട്ടുണ്ട്. ഒരു സംഭവം കാണുക:
عَنْ عَائِشَةَ تَهَجَّدَ النَّبِيُّ صلى الله عليه وسلم فِي بَيْتِي فَسَمِعَ صَوْتَ عَبَّادٍ يُصَلِّي فِي الْمَسْجِدِ فَقَالَ ” يَا عَائِشَةُ، أَصَوْتُ عَبَّادٍ هَذَا ”. قُلْتُ نَعَمْ. قَالَ ” اللَّهُمَّ ارْحَمْ عَبَّادًا ”.
രാത്രി നമസ്‌കരിക്കാന്‍ എഴുന്നേറ്റപ്പോള്‍ പള്ളിയില്‍ നിന്നും ക്വുര്‍ആന്‍ ഓതി നമസ്‌കരിക്കുന്ന അബ്ബാദ് ഇബ്‌നു ബിശറി(റ)ന്റെ ശബ്ദം കേട്ട നബി ﷺ ‘ആഇശാ, അത് അബ്ബാദിന്റെ ശബ്ദമല്ലേ’ എന്ന് ചോദിച്ചു. ‘അതെ’ എന്ന് മറുപടി ലഭിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പ്രാര്‍ഥിച്ചു: ‘അല്ലാഹു അബ്ബാദിന് കാരുണ്യം ചൊരിയട്ടെ.’ (ബുഖാരി:2655)
രാത്രി നമസ്കാരത്തിന്റെ ശ്രേഷ്ടതകൾ
1. സത്യവിശ്വാസിയുടെ മഹത്വം രാത്രി നമസ്കാരത്തിലാണ്
ﻗﺎﻝ ﺟﺒﺮﻳﻞ – ﻋﻠﻴﻪ ﺍﻟﺴﻼﻡ – ﻟﻠﻨﺒﻲ – ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ – : ﻭﺍﻋﻠَﻢْ ﺃَﻥَّ ﺷَﺮَﻑَ ﺍﻟْﻤُﺆْﻣِﻦِ ﻗِﻴَﺎﻣُﻪُ ﺑِﺎﻟﻠَّﻴْﻞِ، ﻭَﻋِﺰُّﻩُ ﺍﺳْﺘِﻐْﻨَﺎﺅُﻩُ ﻋَﻦِ ﺍﻟﻨَّﺎﺱِ
ജിബ് രീൽ (അ) നബി ﷺ യോട് പറഞ്ഞു:നീ അറിയണം, തീർച്ചയായും സത്യവിശ്വാസിയുടെ മഹത്വം അവന്റെ രാത്രി നമസ്കാരമാണ്. അവന്റെ ഇസ്സത്ത് [ പ്രതാപം, അന്തസ്സ്] ജനങ്ങളിൽ നിന്ന് (ഒന്നും ആഗ്രഹിക്കാതെ) ധന്യനാകലാണ്. (ﺻﺤﻴﺢ ﺍﻟﺘﺮﻏﻴﺐ- ﺭﻗﻢ 627:)
2. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരുടെ ഗുണം.
إِنَّمَا يُؤْمِنُ بِـَٔايَٰتِنَا ٱلَّذِينَ إِذَا ذُكِّرُوا۟ بِهَا خَرُّوا۟ سُجَّدًا وَسَبَّحُوا۟ بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ ۩ ﴿١٥﴾ تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ﴿١٦﴾
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ സാഷ്ടാംഗം പ്രണമിക്കുന്നവരായി വീഴുകയും, തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ട് പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയുള്ളൂ. അവര്‍. അഹംഭാവം നടിക്കുകയുമില്ല. ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും. (ഖുർആൻ:32/15,16)
3. ഇബാദു റഹ്’മാന്റെ ഗുണം.
റഹ്’മാനായ റബ്ബിന്റെ അടിമകള്‍ക്കുള്ള ഗുണങ്ങള്‍ സൂറത്തുല്‍ ഫു൪ഖാനില്‍(63-74) അല്ലാഹു വിശദീകരിക്കുന്നുണ്ട്.അവരുടെ ഒരു ഗുണമാണ് അവ൪ രാത്രിയില്‍ കൂടുതല്‍ സമയത്തും ഇബാദത്തിലായിരിക്കുമെന്നത്.
ﻭَٱﻟَّﺬِﻳﻦَ ﻳَﺒِﻴﺘُﻮﻥَ ﻟِﺮَﺑِّﻬِﻢْ ﺳُﺠَّﺪًا ﻭَﻗِﻴَٰﻤًﺎ
തങ്ങളുടെ രക്ഷിതാവിന് പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും, നിന്ന് നമസ്കരിക്കുന്നവരായിക്കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരുമാകുന്നു അവര്‍. (ഖുർആൻ:25/64)
4. മുഹ്‌സിനുകളുടെ ഗുണം.
إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَعُيُونٍ ﴿١٥﴾ ءَاخِذِينَ مَآ ءَاتَىٰهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُحْسِنِينَ ﴿١٦﴾ كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ ﴿١٧﴾ وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿١٨﴾ وَفِىٓ أَمْوَٰلِهِمْ حَقٌّ لِّلسَّآئِلِ وَٱلْمَحْرُومِ ﴿١٩﴾
തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും. അവര്‍ക്ക് അവരുടെ രക്ഷിതാവ് നല്‍കിയത് ഏറ്റുവാങ്ങിക്കൊണ്ട്. തീര്‍ച്ചയായും അവര്‍ അതിന് മുമ്പ് സുകൃതം ചെയ്യുന്നവരാ-യിരുന്നു. രാത്രിയില്‍ നിന്ന് അല്‍പ ഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു. അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശം ഉണ്ടായിരിക്കുകയും ചെയ്യും. (ഖുർആൻ: 51/ 15-19)
നാവും ഹൃദയവും യോജിക്കുന്ന നിഷ്‌കളങ്കതയ്ക്ക് തെളിവായ രാത്രി നമസ്‌കാരം സ്രഷ്ടാവിനുവേണ്ടി ചെയ്യുന്നത് ഇഹ്‌സാനിന്റെ ഇനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതാണ്. അതാണ് പറയുന്നത്: {അവരായിരുന്നു} ഇഹ്‌സാന്‍ {സുകൃതം} ചെയ്യുന്നവര്‍. {രാത്രിയില്‍നിന്ന് അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ} രാത്രിയില്‍ അവരുടെ ഉറക്കം കുറവായിരുന്നു. രാത്രിയില്‍ അധികസമയവും അവര്‍ തങ്ങളുടെ രക്ഷിതാവിന് ഭക്തികാണിക്കും. നമസ്‌കാരം, {ക്വുര്‍ആന്‍} പാരായണം, ദിക്റ് പ്രാര്‍ഥന, ഭക്തി എന്നിവകൊണ്ടെല്ലാം. (തഫ്സീറുസ്സഅ്ദി)
5. ശക്തമായ ഹൃദയസാന്നിദ്ധ്യം ലഭിക്കും.
6. വാക്കിനെ കൂടുതല്‍ നേരെ നിര്‍ത്തുന്നതുമാകുന്നു.
7. ദഅവാ പ്രവ൪ത്തനത്തിനുള്ള ഊ൪ജ്ജം ലഭിക്കും.
يَٰٓأَيُّهَا ٱلْمُزَّمِّلُ ﴿١﴾ قُمِ ٱلَّيْلَ إِلَّا قَلِيلًا ﴿٢﴾ نِّصْفَهُۥٓ أَوِ ٱنقُصْ مِنْهُ قَلِيلًا ﴿٣﴾ أَوْ زِدْ عَلَيْهِ وَرَتِّلِ ٱلْقُرْءَانَ تَرْتِيلًا ﴿٤﴾ إِنَّا سَنُلْقِى عَلَيْكَ قَوْلًا ثَقِيلًا ﴿٥﴾ إِنَّ نَاشِئَةَ ٱلَّيْلِ هِىَ أَشَدُّ وَطْـًٔا وَأَقْوَمُ قِيلًا ﴿٦﴾ إِنَّ لَكَ فِى ٱلنَّهَارِ سَبْحًا طَوِيلًا ﴿٧﴾
ഹേ, വസ്ത്രം കൊണ്ട് മൂടിയവനേ.രാത്രി അല്‍പ സമയം ഒഴിച്ച് എഴുന്നേറ്റ് നിന്ന് പ്രാര്‍ത്ഥിക്കുക.അതിന്റെ (രാത്രിയുടെ) പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു (അല്‍പം) കുറച്ചു കൊള്ളുക.അല്ലെങ്കില്‍ അതിനെക്കാള്‍ വര്‍ദ്ധിപ്പിച്ചു കൊള്ളുക. ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക.തീര്‍ച്ചയായും നാം നിന്റെ മേല്‍ ഒരു കനപ്പെട്ട വാക്ക് ഇട്ടുതരുന്നതാണ്.തീര്‍ച്ചയായും രാത്രിയില്‍ എഴുന്നേറ്റു നമസ്കരിക്കല്‍ കൂടുതല്‍ ശക്തമായ ഹൃദയസാന്നിദ്ധ്യം നല്‍കുന്നതും വാക്കിനെ കൂടുതല്‍ നേരെ നിര്‍ത്തുന്നതുമാകുന്നു.തീര്‍ച്ചയായും നിനക്ക് പകല്‍ സമയത്ത് ദീര്‍ഘമായ ജോലിത്തിരക്കുണ്ട്. (ഖുർആൻ: 73/1-7)
ഭാരപ്പെട്ട വചനം ഇട്ടു തരാന്‍ പോകുന്നുവെന്ന് പറഞ്ഞത് പിന്നീട് നബി ﷺ ക്ക് അവതരിക്കുവാനിരിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍, നിയമ നിര്‍ദ്ദേശങ്ങള്‍ എന്നിവയെ ഉദ്ദേശിച്ചാകുന്നു. ഖുര്‍ആനിന്റെ സന്ദേശങ്ങള്‍ നടപ്പില്‍ വരുത്തലും പ്രബോധനം ചെയ്യലും വളരെ ഭാരിച്ച കൃത്യമാണ്. അത് പോലെ തന്നെ വഹ്’യാകുന്ന ദിവ്യസന്ദേശങ്ങള്‍ സ്വീകരിക്കലും കേവലം ഭാരമേറിയ ഒരു കാര്യമത്രെ . ഭാരമേറിയതും അതിമഹത്തായതും ആയ ആ ചുമതലകള്‍ ഏറ്റു വാങ്ങുവാനും നിറവേറ്റുവാനും വേണ്ടുന്ന ദൈവിക സഹായവും ആത്മീയശക്തിയും സിദ്ധിക്കുവാനുള്ള മാര്‍ഗമാണ് രാത്രി ഉറക്കില്‍ നിന്ന് എഴുന്നേറ്റ് ചെയ്യുന്ന നമസ്കാരകര്‍മം. രാത്രിയിലെ നമസ്കാരം ആത്മനിയന്ത്രണത്തിനും ആത്മ പരിശീലനത്തിനും അത് കൂടുതല്‍ ഉപകരിക്കുകയും ചെയ്യുന്നു. ഏകാഗ്രതയും മനസ്സാന്നിധ്യവും അത് വര്‍ധിപ്പിക്കുന്നു . നാവിനും ഹൃദയത്തിനുമിടയില്‍ കൂടുതല്‍ പൊരുത്തവും സംയോജനവും ഉണ്ടാകുന്നു. നിശ്ശബ്ദവും സ്വസ്ഥവുമായ അവസരമാണല്ലോ രാത്രി സമയം. അല്പം ഉറങ്ങി വിശ്രമിച്ച ശേഷം എഴുന്നേറ്റ് വുദൂ ചെയ്ത് കഴിയുന്നതോടെ ശരീരത്തിനും മനസ്സിനും പുതിയൊരു ചൈതന്യവും ഉന്മേഷവും സംജാതമായി തീരുന്നു. അന്യചിന്തകളുടെയോ ജോലിത്തിരക്കുകളുടെയോ അലട്ടില്ലാത്ത ആ അവസരം നമസ്കാരം, പ്രാര്‍ത്ഥന , ക്വുര്‍ആന്‍ പാരായണം , ദിക്ര്‍ , തസ്ബീഹ് തുടങ്ങിയ ആരാധനകള്‍ നടത്തുവാന്‍ ഏറ്റവും പറ്റിയതു തന്നെ . ഇങ്ങിനെയുള്ള വസ്തുതകളെ ആണ് ഈ വചനങ്ങളില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്.അതുപോലെ പകലില്‍ നബി ﷺ ക്ക് പ്രബോധനവും മറ്റുമായി ധാരാളം തിരക്കുണ്ട്.ഇതെല്ലാം നേരിടാനുള്ള ഒരു ശക്തി രാത്രിയിലെ നമസ്കാരത്തിലൂടെ ലഭിക്കുമെന്ന് അല്ലാഹു പറയുന്നു.
قال ابن القيم رحمة الله :قيام الليل من أنفع أسباب حفظ الصحة ومن أمنع الأمور لكثير من الأمراض المزمنة وأنشط شيء للبدن والروح والقلب
ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു: ആരോഗ്യം സംരക്ഷിക്കാനുള്ള ഏറ്റവും പ്രയോജനപ്രദമായ വഴിയാണ് രാത്രി നിസ്ക്കാരം. വിട്ടുമാറാത്ത പല അസുഖങ്ങൾക്കുമുള്ള ഏറ്റവും നല്ല പ്രതിരോധവും, ശരീരത്തിനും, റൂഹിനും, ഹൃദയത്തിനും വളരെ ഉന്മേഷം നൽകുന്ന കാര്യവുമാണത്. (സാദുൽ മആദ്)
8. അല്ലാഹുവിന്റെ സാമീപ്യം ലഭിക്കും
عَنْ بِلاَلٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأْبُ الصَّالِحِينَ قَبْلَكُمْ وَإِنَّ قِيَامَ اللَّيْلِ قُرْبَةٌ إِلَى اللَّهِ وَمَنْهَاةٌ عَنِ الإِثْمِ وَتَكْفِيرٌ لِلسَّيِّئَاتِ وَمَطْرَدَةٌ لِلدَّاءِ عَنِ الْجَسَدِ
ബിലാലില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ രാത്രി നമസ്കാരം പതിവാക്കുക; നിശ്ചയമായും അത് നിങ്ങൾക്ക് മുൻപുള്ള സ്വാലിഹീങ്ങളുടെ(സദ്‌വൃത്തരുടെ) ശീലമാണ്, അത് അല്ലാഹുവിനോടുള്ള സാമീപ്യം സിദ്ധിക്കലാണ്,അത് തിന്മകളിൽ നിന്നും(തടയുന്ന) സുരക്ഷയാണ്, പാപങ്ങൾ മായ്ച്ച് കളയുന്ന(പ്രായശ്ചിത്ത)മാണ്, ശരീരത്തിൽ നിന്നും രോഗത്തെ ആട്ടിയകറ്റുന്ന(ശമന)മാണ്. (തിർമിദി: 3549)
عَنْ عَمْرُو بْنُ عَبَسَةَ، أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ : أَقْرَبُ مَا يَكُونُ الرَّبُّ مِنَ الْعَبْدِ فِي جَوْفِ اللَّيْلِ الآخِرِ فَإِنِ اسْتَطَعْتَ أَنْ تَكُونَ مِمَّنْ يَذْكُرُ اللَّهَ فِي تِلْكَ السَّاعَةِ فَكُنْ
അംറുബ്നു അബസയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറയുന്നതായി അദ്ദേഹം കേൾക്കുകയുണ്ടായി: രക്ഷിതാവ് അടിമയുമായി ഏറ്റവും കൂടുതൽ അടുക്കുക്കുന്ന സമയം രാത്രിയുടെ അന്ത്യയാമത്തിലാണ്. ആയതിനാൽ ആ സമയം അല്ലാഹുവിനെ ഓർക്കുന്നതിൽ ഉൾപ്പെടാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ നീ അപ്രകാരം ചെയ്യുക. (തിർമിദി:3579)
9.ധാരാളമായി അല്ലാഹുവിനെ ഓ൪ക്കുന്ന പുരുഷന്‍മാരിലും സ്ത്രീകളിലും എഴുതപ്പെടും
അല്ലാഹുവിന്റെ നബി ﷺ പറഞ്ഞു:ഒരാള്‍ തന്റെ ഇണയെ രാത്രി ഉറക്കില്‍ നിന്നും ഉണ൪ത്തുകയും അവ൪ രണ്ട് പേരും ഒന്നിച്ച് രണ്ട് റകഅത്ത് നമസ്കരിക്കുയും ചെയ്താല്‍, അവ൪ രണ്ട് പേരും ധാരാളമായി അല്ലാഹുവിനെ ഓ൪ക്കുന്ന പുരുഷന്‍മാരിലും സ്ത്രീകളിലും എഴുതപ്പെടും (സുനനു അബീദാവീദ് / അല്‍ബാനി ഈ ഹദീസിനെ ഹസന്‍ ആക്കി)
10. അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കും
“മൂന്നുപേര്‍, അല്ലാഹു അവരെ ഇഷ്ടപ്പെടുകയും അവരോട് ചിരിക്കുകയും അവരാല്‍ സന്തോഷിക്കുകയും ചെയ്യും. സുന്ദരിയായ ഒരു ഭാര്യയും നല്ല മാര്‍ദ്ദവമാര്‍ന്ന വിരിപ്പുമുള്ള ഒരുവന്‍ രാത്രിയില്‍ എഴുന്നേറ്റ് നമസ്‌ക്കരിക്കുന്നു. അപ്പോള്‍ അല്ലാഹു പറയും: ‘അവന്‍ തന്റെ വികാരം വെടിയുന്നു. എന്നെ സ്മരിക്കു-കയും ചെയ്യുന്നു. ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ ഉറങ്ങുമായിരുന്നു.’ (ത്വബ്റാനി)
11. അല്ലാഹു അഭിമാനത്തോടെ പറയും
عن عبد الله بن مسعود رضي الله عنه ، قال : قال رسول الله صلى الله عليه وسلم : ” عجب ربنا من رجلين : رجل ثار عن وطائه ولحافه من بين حبه وأهله إلى صلاته ، فيقول الله لملائكته : انظروا إلى عبدي ، ثار عن فراشه ووطائه من بين حبه وأهله إلى صلاته ، رغبة فيما عندي ، وشفقا مما عندي ،
നബി ﷺ പറയുന്നു: നമ്മുടെ റബ്ബ് രണ്ടാളുകളുടെ കാര്യത്തിൽ അത്ഭുതപ്പെടും ഒന്ന് രാത്രി തൻ്റെ കുടുബത്തിൻ്റെയും ഇണയുടെയും ഇടയിൽ നിന്നും എഴുന്നേറ്റ് വിരിപ്പും പുതപ്പുമെല്ലാം നീക്കി നമസ്കരിക്കാൻ നിൽക്കുന്ന വ്യക്തിയാണ്, അല്ലാഹു അവനെ സംബന്ധിച്ച് മലക്കുകളോട് ഇപ്രകാരം അഭിമാനം പറയും: എൻ്റെ പക്കലുള്ള അനുഗ്രഹങ്ങളെ ആശിച്ചും എൻ്റെ ശിക്ഷയെ ഭയന്നും നമസ്കരിക്കുന്ന എൻ്റെ അടിമയെ നോക്കൂ. [അൽബാനി സ്വഹീഹു ഇബ്ൻ ഹിബ്ബാൻ ]
12. പാപമുക്തി
عَنْ بِلاَلٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأْبُ الصَّالِحِينَ قَبْلَكُمْ وَإِنَّ قِيَامَ اللَّيْلِ قُرْبَةٌ إِلَى اللَّهِ وَمَنْهَاةٌ عَنِ الإِثْمِ وَتَكْفِيرٌ لِلسَّيِّئَاتِ وَمَطْرَدَةٌ لِلدَّاءِ عَنِ الْجَسَدِ
ബിലാലില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ രാത്രി നമസ്കാരം പതിവാക്കുക; നിശ്ചയമായും അത് നിങ്ങൾക്ക് മുൻപുള്ള സ്വാലിഹീങ്ങളുടെ(സദ്‌വൃത്തരുടെ) ശീലമാണ്, അത് അല്ലാഹുവിനോടുള്ള സാമീപ്യം സിദ്ധിക്കലാണ്, അത് തിന്മകളിൽ നിന്നും(തടയുന്ന) സുരക്ഷയാണ്, പാപങ്ങൾ മായ്ച്ച് കളയുന്ന(പ്രായശ്ചിത്ത)മാണ്, ശരീരത്തിൽ നിന്നും രോഗത്തെ ആട്ടിയകറ്റുന്ന(ശമന)മാണ്. (തിർമിദി: 3549)
عَنْ مُعَاذِ بْنِ جَبَلٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : أَلاَ أَدُلُّكَ عَلَى أَبْوَابِ الْخَيْرِ الصَّوْمُ جُنَّةٌ وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ وَصَلاَةُ الرَّجُلِ مِنْ جَوْفِ اللَّيْلِ
മുആദ്(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിവിധ ഇനം നൻമകൾ ഞാൻ നിനക്ക് അറിയിച്ചു തരട്ടെയോ? നോമ്പ് പരിചയാണ്. വെള്ളം അഗ്നിയെ കെടുത്തുന്ന പ്രകാരം ധർമ്മവും രാത്രിയുടെ അന്ത്യയാമങ്ങളിലുള്ള നമസ്‌കാരവും പാപങ്ങളെ കെടുത്തിക്കളയും.(തിർമിദി: 2616)
13. ഫർള് നമസ്‌കാരം കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമുള്ള നമസ്കാരം.
سُئِلَ رَسُولَ اللَّهِ صلى الله عليه وسلم أَىُّ الصَّلاَةِ أَفْضَلُ بَعْدَ الْمَكْتُوبَةِ قَالَ صَلاَةُ اللَّيْلِ
നബി ﷺ ചോദിക്കപ്പെട്ടു: ഫർള് നമസ്‌കാരത്തിന് ശേഷം നമസ്‌കാരങ്ങളിൽവെച്ച് ഏറ്റവും ഉത്തമമായ നമസ്കാരം ഏതാണ്.നബി ﷺ പറഞ്ഞു: രാത്രി നമസ്‌കാരം. (മുസ്‌ലിം)
عَنْ أَبِي هُرَيْرَةَ، – رضى الله عنه – قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ وَأَفْضَلُ الصَّلاَةِ بَعْدَ الْفَرِيضَةِ صَلاَةُ اللَّيْلِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: റമളാന്‍ കഴിഞ്ഞാല്‍ ഏറ്റവും പുണ്യമുള്ള നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹറത്തിലുള്ളതാണ്. ഫർള് നമസ്‌കാരത്തിന് ശേഷം ഏറ്റവും ശ്രേഷ്ടമായ നമസ്കാരം രാത്രി നമസ്കാരമാണ്. (മുസ്‌ലിം:1163)
14. വെളിച്ചമുള്ള മുഖം
രാത്രി നമസ്കാരക്കാർക്ക് അല്ലാഹു നൽകുന്ന സമ്മാനമാണ് ദുനിയാവിലും ആഖിരത്തിലും അവരുടെ മുഖത്ത് വെളിച്ചമുണ്ടായിരിക്കും എന്നത്. പരലോകത്ത് വരുന്ന ചിലരുടെ മുഖങ്ങൾ കൂരിരുട്ടിന്റെ ക്ഷണം പോലെ കറുത്തിട്ടുണ്ടാവും.
ചിലരുടെ മുഖങ്ങൾ വെട്ടിത്തിളങ്ങുന്നതും പ്രകാശം പൊഴിക്കുന്നതുമായിരിക്കും.
سِيمَاهُمْ فِى وُجُوهِهِم مِّنْ أَثَرِ ٱلسُّجُودِ
സുജൂദിന്‍റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. (ഖുർആൻ:48/29)
قال السدي : الصلاة تحسن وجوههم
സുദ്ദീ (റഹി) പറയുന്നു: നമസ്കാരം അവരുടെ മുഖങ്ങളെ നന്നാക്കിയിരിക്കുന്നു. (തഫ്സീർ ഇബ്നുകസീർ)
أي تظهر علامتهم في جباههم من أثر السجود في الصلاة وكثرة التعبد بالليل والنهار
രാത്രിയിലും പകലിലുമായി ധാരാളമായി അവർ നമസ്കരിക്കുന്നതുകൊണ്ട് അവരുടെ നെറ്റിയിൽ അടയാളം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. (ഫത്ഹുൽ ഖദീർ)
أي : لاحت علامات التهجد بالليل وأمارات السهر
പകലിലെ വ്രതവും രാത്രിയിലെ ഉറക്കമൊഴിച്ചുമുള്ള നമസ്കാരവും കാരണം അവരുടെ മുഖങ്ങൾ തിളങ്ങുന്നുണ്ട്. (ഖുർത്വുബി)
قال سعيد بن المسيب رحمه الله : إن الرجل ليصلي بالليل ، فيجعل الله في وجه نورا يحبه عليه كل مسلم ، فيراه من لم يره قط فيقول : إن لأحبُ هذا الرجل
സഈദ്ബിനുൽ മുസയ്യബ്(റ)പറഞ്ഞു: ഒരാൾ രാത്രി നമസ്കരിക്കുന്നവനാണെങ്കിൽ അല്ലാഹു അവന്റ മുഖത്ത് ഒരു പ്രകാശം കൊടുക്കുന്നതാണ്. എല്ലാ മുസ്ലിങ്ങളും അവനെ ഇഷ്ടപ്പെടും. ഇനി അവനെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാൾ അവനെ കണ്ടാൽ പറയും: എനിക്കയാളെ ഇഷ്ടമാണ്.
ഒരിക്കൽ ഹസനുൽ ബസ്വരി(റഹി)യോട് ഒരാൾ ചോദിച്ചു. ജനങ്ങളിൽ വെച്ച് ഏറ്റവും സുമുഖർ രാത്രി നമസ്കരിക്കുന്നവരാണല്ലോ. എന്താണത്തിന്റെ രഹസ്യം?? അദ്ദേഹം പറഞ്ഞു:അവർ അല്ലാഹുവിന് വേണ്ടി ആരും കാണാതെ ഒഴിഞ്ഞിരിക്കുന്നവരാണ്. അതിനാൽ അല്ലാഹു അവന്റെ പ്രകാശത്തിൽ നിന്ന് സ്വല്പം നൽകിയതാണ്.
15. സ്വ൪ഗ്ഗ പ്രവേശനത്തിന് കാരണമായ ക൪മ്മം.
تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ﴿١٦﴾ فَلَا تَعْلَمُ نَفْسٌ مَّآ أُخْفِىَ لَهُم مِّن قُرَّةِ أَعْيُنٍ جَزَآءَۢ بِمَا كَانُوا۟ يَعْمَلُونَ ﴿١٧﴾
ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും.എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല. (ഖുർആൻ:32/16,17)
സ്വ൪ഗ്ഗവാസികളെ കുറിച്ച് അല്ലാഹു പറയുന്നു:
كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ ﴿١٧﴾ وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿١٨﴾
രാത്രിയില്‍ നിന്ന് അല്‍പ ഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു. (ഖു൪ആന്‍ :51/ 17-18)
മദീനയിലേക്ക് ഹിജ്‌റ വന്ന പ്രവാചകനില്‍ നിന്നും താന്‍ ആദ്യം കേട്ട വാക്കുകള്‍ എന്തായിരുന്നുവെന്ന് ഒരുകാലത്ത് ജൂതനായിരുന്ന, പിന്നീട് പ്രവാചക ശിഷ്യനായി മാറിയ അബ്ദുല്ലാഹ് ഇബ്‌നു സലാം(റ) പറയുന്നുണ്ട്:
يَا أَيُّهَا النَّاسُ أَفْشُوا السَّلاَمَ وَأَطْعِمُوا الطَّعَامَ وَصِلُوا الأَرْحَامَ وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ تَدْخُلُوا الْجَنَّةَ بِسَلاَمٍ
ജനങ്ങളേ, സലാം വ്യാപിപ്പിക്കുക, ഭക്ഷണം കൊടുക്കുക, രാത്രിയില്‍ ജനങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ എഴുന്നേറ്റ് നമസ്‌കരിക്കുക. എന്നാല്‍ സുരക്ഷിതരായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്(തി൪മിദി:29/3374)
عَنْ عَلِيٍّ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ” إِنَّ فِي الْجَنَّةِ غُرَفًا تُرَى ظُهُورُهَا مِنْ بُطُونِهَا وَبُطُونُهَا مِنْ ظُهُورِهَا ” . فَقَامَ أَعْرَابِيٌّ فَقَالَ لِمَنْ هِيَ يَا رَسُولَ اللَّهِ قَالَ ” لِمَنْ أَطَابَ الْكَلاَمَ وَأَطْعَمَ الطَّعَامَ وَأَدَامَ الصِّيَامَ وَصَلَّى لِلَّهِ بِاللَّيْلِ وَالنَّاسُ نِيَامٌ ” .
അലിയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീര്‍ച്ചയായും സ്വര്‍ഗത്തില്‍ ചില മുറികളുണ്ട്. അവയുടെ പുറം ഭാഗം അകത്തിരുന്നും അകത്തളങ്ങള്‍ പുറമെ നിന്നും കാണാം. അല്ലാഹുവിന്റെ ദൂതരെ, അത് ആര്‍ക്കുള്ളതാണെന്നു ചോദിക്കപ്പെട്ടപ്പോള്‍ നബി ﷺ പറഞ്ഞു: ‘നല്ലത് സംസാരിച്ചവര്‍ക്കും, മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കിയവ൪ക്കും, സ്ഥിരമായി നോമ്പ് നോല്‍ക്കുന്നവ൪ക്കും, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ രാത്രി എണീറ്റ് നമസ്കരിക്കുകയും ചെയ്തവര്‍ക്കുമാണത് ലഭിക്കുക.(തിര്‍മിദി:1984)
16. ശാരീരിക രോഗങ്ങളെ അകറ്റും
عليكُم بقيامِ اللَّيلِ ، فإنَّهُ دَأْبُ الصَّالِحينَ قبلَكُم ، و قُربةٌ إلى اللهِ تعالى ومَنهاةٌ عن الإثمِ و تَكفيرٌ للسِّيِّئاتِ ، ومَطردةٌ للدَّاءِ عن الجسَدِ (الترمذي صححه الألباني)
നിങ്ങൾ രാത്രി നമസ്കാരം പതിവാക്കുക; അത് സജ്ജനങ്ങളുടെ മാതൃകയാണ്, അല്ലാഹുവിലേക്കുള്ള പുണ്യകർമമാണ്, കുറ്റകൃത്യങ്ങളിൽ നിന്നുള്ള സുരക്ഷയാണ്, പാപങ്ങൾക്കുള്ള പ്രായശ്ചിത്തമാണ്, ശാരീരിക രോഗങ്ങളെ അകറ്റുന്നതാണ്. (തിർമിദി – നാസ്വിറുദ്ദീൻ അൽബാനിയുടെ സ്വഹീഹുൽ ജാമിഅ്)
രാത്രി നമസ്കാരം നി൪വ്വഹിക്കേണ്ടത് എപ്പോള്‍
ഇശാ നമസ്‌കാര ശേഷം സുബ്ഹ് ബാങ്ക് വരെയുളള എത് സമയത്തും രാത്രി നമസ്‌കാരം നി൪വ്വഹിക്കാവുന്നതാണ്. നബി ﷺ നമസ്കരിച്ചിട്ടുള്ളതുപോലെ രാത്രിയുടെ ഏറെ ഭാഗവും നമസ്കരിക്കുന്നതാണ് ശ്രേഷ്ടകരം. രാത്രിയുടെ കുറച്ച് ഭാഗം നമസ്കരിക്കാൻ ഉദ്ദേശിക്കുന്നവർ രാത്രി ഉറങ്ങുകയും നമസ്കാരത്തിനായി രാത്രിയുടെ അവസാന സമയം തെരഞ്ഞെടുക്കുന്നതാണ് നല്ലത്. സത്യവിശ്വാസികളുടെ ഒരു ഗുണമായി അല്ലാഹു പറയുന്നത്, അവ൪ റബ്ബിനോട് പ്രാര്‍ത്ഥിക്കാനായി ശയ്യ വിട്ട് അവര്‍ എഴുന്നേറ്റുവരുന്നതാണ് എന്നാണ്.
ﺗَﺘَﺠَﺎﻓَﻰٰ ﺟُﻨُﻮﺑُﻬُﻢْ ﻋَﻦِ ٱﻟْﻤَﻀَﺎﺟِﻊِ ﻳَﺪْﻋُﻮﻥَ ﺭَﺑَّﻬُﻢْ ﺧَﻮْﻓًﺎ ﻭَﻃَﻤَﻌًﺎ
ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. (ഖുർആൻ: 32/16)
മുത്തഖികളും സുകൃതവാന്‍മാരുമായിരുന്ന സ്വ൪ഗ്ഗ വാസികളുടെ ഒരു ഗുണമായി അല്ലാഹു പറയുന്നത്, രാത്രിയില്‍ നിന്ന് അല്‍പ ഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂവെന്നും രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നും എന്നുമാണ്.
كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ ﴿١٧﴾ وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿١٨﴾
രാത്രിയില്‍ നിന്ന് അല്‍പ ഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു. (ഖുർആൻ: 51/ 17,18)
عَنِ الأَسْوَدِ، قَالَ سَأَلْتُ عَائِشَةَ ـ رضى الله عنها ـ كَيْفَ صَلاَةُ النَّبِيِّ صلى الله عليه وسلم بِاللَّيْلِ قَالَتْ كَانَ يَنَامُ أَوَّلَهُ وَيَقُومُ آخِرَهُ، فَيُصَلِّي ثُمَّ يَرْجِعُ إِلَى فِرَاشِهِ، فَإِذَا أَذَّنَ الْمُؤَذِّنُ وَثَبَ، فَإِنْ كَانَ بِهِ حَاجَةٌ اغْتَسَلَ، وَإِلاَّ تَوَضَّأَ وَخَرَجَ
ആയിശ(റ) വിൽ നിന്ന് നിവേദനം: നബി ﷺ രാത്രിയുടെ ആദ്യ സമയത്തിൽ ഉറങ്ങുകയും അവസാന യാമത്തിൽ എഴുന്നേറ്റ് സുന്നത്ത് നമസ്‌കരിക്കുകയും ചെയ്തിരുന്നു. (ബുഖാരി:1146)
രാത്രിയുടെ അന്ത്യയാമത്തിലുളള നമസ്‌കാരത്തിൽ മലക്കുകൾ പങ്കെടുക്കുന്നതാണ്.
عَنْ جَابِرٍ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ” أَيُّكُمْ خَافَ أَنْ لاَ يَقُومَ مِنْ آخِرِ اللَّيْلِ فَلْيُوتِرْ ثُمَّ لْيَرْقُدْ وَمَنْ وَثِقَ بِقِيَامٍ مِنَ اللَّيْلِ فَلْيُوتِرْ مِنْ آخِرِهِ فَإِنَّ قِرَاءَةَ آخِرِ اللَّيْلِ مَحْضُورَةٌ وَذَلِكَ أَفْضَلُ
ജാബിർ(റ)നിന്ന് നിവേദനം: നബി ﷺ പ്രസ്താവിച്ചു. രാത്രിയുടെ അന്ത്യയാമത്തിൽ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുകയില്ലെന്ന് ഭയപ്പെടുന്നവർ രാത്രിയുടെ ആദ്യസമയത്ത് വിത്‌റ് നമസ്‌കരിച്ചുകൊളളട്ടെ. ഇനി അവസാനയാമത്തിൽ ഉണരുമെന്ന് വല്ലവനും പ്രതീക്ഷയുണ്ടെങ്കിൽ അപ്പോൾ അവൻ വിത്ർ നമസ്‌കരിച്ചുകൊളളട്ടെ. രാത്രിയുടെ അന്ത്യയാമത്തിലുളള നമസ്‌കാരത്തിൽ മലക്കുകൾ പങ്കെടുക്കും അതുകൊണ്ട് അതാണ് ഏറ്റവും ഉത്തമമായ സമയം. (മുസ്‌ലിം:755)
അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരുന്ന സമയം രാത്രിയുടെ അന്ത്യയാമത്തിലാണ്. ആ സമയം നമസ്കരിക്കുകയും പാപമോചനം തേടുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് ശ്രേഷ്ടകരമാണ്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ مَنْ يَدْعُونِي فَأَسْتَجِيبَ لَهُ مَنْ يَسْأَلُنِي فَأُعْطِيَهُ مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ
അബൂഹുറൈറ(റ) നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെ നന്മ നിറഞ്ഞ രക്ഷിതാവ് എല്ലാ രാത്രിയിലും രാത്രിയുടെ മൂന്നിലൊരു ഭാഗം അവശേഷിക്കുന്ന സമയത്ത് ആകാശത്തിലേക്ക് ഇറങ്ങി വരും. അവന്‍ ചോദിക്കും. വല്ലവനും എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം അവന് ഉത്തരം ഞാന്‍ നല്‍കും. വല്ലവനും എന്നോട് ചോദിക്കുന്ന പക്ഷം ഞാനവന് നല്‍കും. വല്ലവനും എന്നോട് പാപ മോചനത്തിനായി പ്രാര്‍ത്ഥിക്കുന്ന പക്ഷം അവന് ഞാന്‍ പൊറുത്തു കൊടുക്കും.(ബുഖാരി:1145)
عَنْ عَمْرُو بْنُ عَبَسَةَ، أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ : أَقْرَبُ مَا يَكُونُ الرَّبُّ مِنَ الْعَبْدِ فِي جَوْفِ اللَّيْلِ الآخِرِ فَإِنِ اسْتَطَعْتَ أَنْ تَكُونَ مِمَّنْ يَذْكُرُ اللَّهَ فِي تِلْكَ السَّاعَةِ فَكُنْ
അംറുബ്നു അബസയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറയുന്നതായി അദ്ദേഹം കേൾക്കുകയുണ്ടായി: രക്ഷിതാവ് അടിമയുമായി ഏറ്റവും കൂടുതൽ അടുക്കുക്കുന്ന സമയം രാത്രിയുടെ അന്ത്യയാമത്തിലാണ്. ആയതിനാൽ ആ സമയം അല്ലാഹുവിനെ ഓർക്കുന്നതിൽ ഉൾപ്പെടാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ നീ അപ്രകാരം ചെയ്യുക. (തിർമിദി:3579)
രാത്രി നമസ്കാരത്തിന്റെ എണ്ണം
عَنْ أَبِي سَلَمَةَ بْنِ عَبْدِ الرَّحْمَنِ، أَنَّهُ سَأَلَ عَائِشَةَ ـ رضى الله عنها ـ كَيْفَ كَانَتْ صَلاَةُ رَسُولِ اللَّهِ صلى الله عليه وسلم فِي رَمَضَانَ فَقَالَتْ مَا كَانَ يَزِيدُ فِي رَمَضَانَ، وَلاَ فِي غَيْرِهَا عَلَى إِحْدَى عَشْرَةَ رَكْعَةً
അബൂസലമതുബ്നു അബ്ദുറഹിമാന്‍(റ) നിവേദനം: റമളാന്‍ മാസത്തിലെ നബി ﷺ യുടെ രാത്രി നമസ്കാരം എങ്ങിനെയായിരുന്നുവെന്ന് ഞാന്‍ ആയിശയോട്(റ) ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: നബി ﷺ റമളാനിലും റമളാനല്ലാത്ത കാലത്തും പതിനൊന്ന് റക്അത്തിലധികം നമസ്കരിച്ചിട്ടില്ല. (ബുഖാരി 2013)
നബി ﷺ യുടെ രാത്രി നമസ്കാരത്തിന്റെ എണ്ണം പതിനൊന്ന് റക്അത്താണ്. അതിൽ കൂടുതൽ അവിടുന്ന് വർദ്ധിപ്പിച്ചിട്ടില്ല. ഏതൊരാൾക്കും അപ്രകാരം രാത്രി നമസ്കാരം നിർവ്വഹിക്കാം. അത് കഴിയില്ലെങ്കിൽ കഴിയുന്നത്ര നിർവ്വഹിക്കാം. ഒറ്റയായി അവസാനിപ്പിക്കണമെന്ന് മാത്രം. 11,9,7,5,3,1 എന്നിങ്ങനെ. ഏറ്റവ് ചുരുങ്ങിയത് ഒരു റക്അത്താണ്.
വിത്റ് നമസ്കാരം.
രാത്രി നമസ്കാരം ഒറ്റയായിട്ടാണ് അവസാനിപ്പിക്കേണ്ടത്. അതാണ് വിത്റ് നമസ്കാരം.
عَنِ ابْنِ عُمَرَ، أَنَّ رَجُلاً، سَأَلَ رَسُولَ اللَّهِ صلى الله عليه وسلم عَنْ صَلاَةِ اللَّيْلِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: صَلاَةُ اللَّيْلِ مَثْنَى مَثْنَى فَإِذَا خَشِيَ أَحَدُكُمُ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: രാത്രി നമസ്കാരത്തെ കുറിച്ച് ഒരാള്‍ നബി ﷺ യോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു: രാത്രി നമസ്കാരം ഈരണ്ടീരണ്ടാകുന്നു. അങ്ങനെ നിങ്ങളിലാരെങ്കിലും പ്രഭാതം ആയേക്കുമെന്ന് ഭയപ്പെട്ടാല്‍ ഒരു റക്അത്ത് നമസ്കരിക്കട്ടെ. അത് അവന്‍ നമസ്കരിച്ചതിനെ വിത്റ് (ഒറ്റ) ആക്കും.(മുസ്ലിം:749)
عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: اجْعَلُوا آخِرَ صَلاَتِكُمْ بِاللَّيْلِ وِتْرًا
അബ്ദുല്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : രാത്രിയിലെ നിങ്ങളുടെ അവസാനത്തെ നമസ്കാരം നിങ്ങൾ വിത്റ്(ഒറ്റ) ആക്കുവീൻ. (ബുഖാരി:998)
നബി ﷺ യുടെ രാത്രി നമസ്കാരത്തെ കുറിച്ച് ആയിശ(റ) പറയുന്നു :
يُصَلِّي أَرْبَعًا فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي أَرْبَعًا فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي ثَلاَثًا،
ആദ്യം നബി ﷺ നാല് റക്അത്ത് നമസ്കരിക്കും. അതിന്റെ നന്മയേയും ദൈര്‍ഘ്യത്തേയും കുറിച്ച് നീ ചോദിക്കേണ്ടതില്ല. വീണ്ടും നാല് റക്അത്തു നമസ്ക്കരിക്കും. അതിന്റെ നന്മയേയും ദൈര്‍ഘ്യത്തേയും കുറിച്ച് ചോദിക്കേണ്ടതില്ല. പിന്നെ മൂന്ന് റക്അത്ത് നമസ്ക്കരിക്കും. (ബുഖാരി:1147).
ഇവിടെ പരാമ൪ശിച്ചിട്ടുള്ള മൂന്ന് റക്അത്ത് നമസ്കാരം വിത്റ് നമസ്കാരമാണ്.
عَنْ سَعِيدِ بْنِ عَبْدِ الرَّحْمَنِ بْنِ أَبْزَى، عَنْ أَبِيهِ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ كَانَ يُوتِرُ بِـ { سَبِّحِ اسْمَ رَبِّكَ الأَعْلَى } وَ { قُلْ يَا أَيُّهَا الْكَافِرُونَ } وَ { قُلْ هُوَ اللَّهُ أَحَدٌ } وَيَقُولُ بَعْدَ مَا يُسَلِّمُ ” سُبْحَانَ الْمَلِكِ الْقُدُّوسِ ” . ثَلاَثَ مَرَّاتٍ يَرْفَعُ بِهَا صَوْتَهُ .
വിത്റിന്റെ (ഒന്നാമത്തെ റക്അത്തിൽ) നബി ﷺ “സബ്ബിഹിസ്മ റബ്ബികൽ അഅ്ലാ” യും (രണ്ടാമത്തെ റക്അത്തിൽ) “ഖുൽ യാ അയ്യുഹൽ കാഫിറൂൻ” ഉം (മൂന്നാമത്തെ റക്അത്തിൽ) “ഖുൽ ഹുവല്ലാഹു അഹദ്” ഉം പാരായണം ചെയ്യുമായിരുന്നു. വിതിൽ സലാം വീട്ടിയ ശേഷം താഴെ പറയുന്ന ദിക്റ് മൂന്ന് പ്രാവശ്യം പറയുമായിരുന്നു. (നസാഇ:1750)
سُبْحَانَ الْمَلِكِ الْقُدُّوسِ
സുബ്ഹാനല്‍-മലിക്കി അല്‍-ഖുദ്ദൂസ്
പരമാധികാരവും, അതിവിശുദ്ധിയും ഉള്ളവനായ അല്ലാഹു എത്രയധികം പരിശുദ്ധന്‍. (മൂന്നാമത്തെ തവണയില്‍ ശബ്ദമുയര്‍ത്തി ചൊല്ലുക)
ഇശാഅ് നമസ്കരിച്ച് കഴിഞ്ഞാൽ വിത്ർ നമസ്കാരത്തിന്റെ സമയമാരംഭിക്കും. അസ്തമയശോഭ മാഞ്ഞതിന് ശേഷം ഇശാഅ് അതിന്റെ സാധാരണസമയത്ത് നിർവ്വഹിച്ചാലും; അതല്ല, രോഗമോ യാത്രയോ ശക്തമായ മഴയോ കാരണം മഗ്‌രിബിന്റെ കൂടെ ഇശാഅ് ജംആക്കി നിർവ്വഹിച്ചാലും ശരി, ഇശാഅ് നമസ്കരിച്ച ഒരാൾക്ക് വിത്ർ നമസ്കരിക്കാവുന്നതാണ്. ഫജ്ർ ബാങ്കോട് കൂടി വിത്‌ർ നമസ്കാരത്തിന്റെ സമയം അവസാനിക്കുകയും ചെയ്യും. രാത്രിയുടെ ആദ്യസമയങ്ങളിലും രാത്രിയുടെ പകുതിയിലും അന്ത്യസമയങ്ങളിലും നബിﷺ വിത്ർ നമസ്കരിച്ചിട്ടുണ്ട്. എന്നാൽ, രാത്രിയുടെ അന്ത്യസമയങ്ങളിൽ വിത്ർ നമസ്കരിക്കുന്നതാണ് ഏറ്റവും ഉത്തമം. അതായിരുന്നു നബി ﷺ യുടെ പതിവും. രാത്രിനമസ്കാരം നിർവഹിക്കാൻ ഏറ്റവും ഉത്തമമായ അന്ത്യസമയത്ത് എഴുന്നേൽക്കില്ല എന്ന് പേടിക്കുന്നവർ, ആദ്യസമയത്ത് തന്നെ വിത്ർ നമസ്കരിക്കുന്നതാണ് നല്ലത്.
സുജൂദിന്റെ ദൈർഘ്യം
أَنَّ عَائِشَةَ ـ رضى الله عنها ـ أَخْبَرَتْهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُصَلِّي إِحْدَى عَشْرَةَ رَكْعَةً، كَانَتْ تِلْكَ صَلاَتَهُ، يَسْجُدُ السَّجْدَةَ مِنْ ذَلِكَ قَدْرَ مَا يَقْرَأُ أَحَدُكُمْ خَمْسِينَ آيَةً قَبْلَ أَنْ يَرْفَعَ رَأْسَهُ، وَيَرْكَعُ رَكْعَتَيْنِ قَبْلَ صَلاَةِ الْفَجْرِ، ثُمَّ يَضْطَجِعُ عَلَى شِقِّهِ الأَيْمَنِ حَتَّى يَأْتِيَهُ الْمُنَادِي لِلصَّلاَةِ.
ആയിശ(റ) നിവേദനം: നബി ﷺ രാത്രിയില്‍ പതിനൊന്ന് റക്അത്താണ് നമസ്കരിക്കാറുണ്ടായിരുന്നത്. അതായിരുന്നു അവിടുത്തെ രാത്രി നമസ്കാരം. സുജൂദില്‍ നിന്ന് തലയുയര്‍ത്തുന്നതിന് മുമ്പായി നിങ്ങളില്‍ ഒരാള്‍ അമ്പതു ആയത്തു ഓതുന്ന സമയം വരെ നബി ﷺ സുജൂദ് ചെയ്യും. സുബ്ഹി നമസ്കാരത്തിന്‍റെ മുമ്പായി രണ്ട് റക്അത്ത്(സുബ്ഹിന്‍റെ സുന്നത്ത്)നമസ്കരിക്കും. ശേഷം വലഭാഗത്തേക്ക് നമസ്കാരത്തിലേക്ക് വിളിക്കുന്നവന്‍ വരുന്നതുവരെ ചെരിഞ്ഞ് കിടക്കും. (ബുഖാരി:1123)
രാത്രി നമസ്കാരത്തിന് ഉറങ്ങിയെഴുന്നേൽക്കില്ലെന്ന് ഭയപ്പെട്ടാൽ
രാത്രി നമസ്കാരത്തിനായി ഉറങ്ങിയെഴുന്നേൽക്കില്ലെന്ന് ആർക്കെങ്കലും തോന്നിയാൽ, എന്നാലും അവൻ രാത്രി നമസ്കാരം ഒഴിവാക്കരുത്. ഉറങ്ങുന്നതിനു മുമ്പ് മൂന്ന് റക്അത്ത് വിത്റെങ്കിലും നമസ്കരിക്കുക.
عَنْ جَابِرٍ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ” أَيُّكُمْ خَافَ أَنْ لاَ يَقُومَ مِنْ آخِرِ اللَّيْلِ فَلْيُوتِرْ ثُمَّ لْيَرْقُدْ وَمَنْ وَثِقَ بِقِيَامٍ مِنَ اللَّيْلِ فَلْيُوتِرْ مِنْ آخِرِهِ فَإِنَّ قِرَاءَةَ آخِرِ اللَّيْلِ مَحْضُورَةٌ وَذَلِكَ أَفْضَلُ
ജാബിർ(റ)നിന്ന് നിവേദനം: നബി ﷺ പ്രസ്താവിച്ചു. രാത്രിയുടെ അന്ത്യയാമത്തിൽ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുകയില്ലെന്ന് ഭയപ്പെടുന്നവർ രാത്രിയുടെ ആദ്യസമയത്ത് വിത്‌റ് നമസ്‌കരിച്ചുകൊളളട്ടെ. ഇനി അവസാനയാമത്തിൽ ഉണരുമെന്ന് വല്ലവനും പ്രതീക്ഷയുണ്ടെങ്കിൽ അപ്പോൾ അവൻ വിത്ർ നമസ്‌കരിച്ചുകൊളളട്ടെ. രാത്രിയുടെ അന്ത്യയാമത്തിലുളള നമസ്‌കാരത്തിൽ മലക്കുകൾ പങ്കെടുക്കും അതുകൊണ്ട് അതാണ് ഏറ്റവും ഉത്തമമായ സമയം. (മുസ്‌ലിം:755)
عَنْ أَبِي الدَّرْدَاءِ، قَالَ أَوْصَانِي حَبِيبِي صلى الله عليه وسلم بِثَلاَثٍ لَنْ أَدَعَهُنَّ مَا عِشْتُ بِصِيَامِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ وَصَلاَةِ الضُّحَى وَبِأَنْ لاَ أَنَامَ حَتَّى أُوتِرَ
അബുദ്ദർദ്ദാഅ്(റ) വിൽ നിന്ന് നിവേദനം : എന്റെ ഹബീബായ റസൂല്‍ ﷺ മൂന്ന് കാര്യങ്ങള്‍ കൊണ്ട് എന്നെ വസ്വിയത്ത് ചെയ്യുകയുണ്ടായി. ജീവിച്ചിരുന്ന കാലമത്രയും ഞാനത് ഉപേക്ഷിച്ചിട്ടില്ല. എല്ലാ മാസവും മൂന്ന് ദിവസം വ്രതമനുഷ്ഠിക്കുക, ളുഹാ നമസ്‌കാരം നി൪വ്വഹിക്കുക, ഉറങ്ങുന്നതിനു മുമ്പ് വിത്റ് നമസ്‌കരിക്കുക എന്നിവയാണത്. (മുസ്ലിം:722)
ഉറങ്ങിപ്പോയാലും കൂലി
ഉറങ്ങുന്നതിനായി തന്റെ വിരിപ്പിലെത്തുമ്പോള്‍ തന്നെ രാത്രി നമസ്കാരത്തിനായി നിയത്ത് ചെയ്യുന്നത് നല്ലതാണ്.കാരണം അവന്‍ ഉറങ്ങിപ്പോയാല്‍ പോലും അവന് അത് പുണ്യമാണ്.
عَنْ أَبِي الدَّرْدَاءِ، يَبْلُغُ بِهِ النَّبِيَّ ـ صلى الله عليه وسلم ـ قَالَ “ مَنْ أَتَى فِرَاشَهُ وَهُوَ يَنْوِي أَنْ يَقُومَ فَيُصَلِّيَ مِنَ اللَّيْلِ فَغَلَبَتْهُ عَيْنُهُ حَتَّى يُصْبِحَ – كُتِبَ لَهُ مَا نَوَى وَكَانَ نَوْمُهُ صَدَقَةً عَلَيْهِ مِنْ رَبِّهِ ” .
അബുദ്ദർദ്ദാഅ്(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആരെങ്കിലും ഉറങ്ങുവാന്‍ തന്റെ വിരിപ്പിലെത്തി. ആയാള്‍ രാത്രി ഉറക്കില്‍ നിന്ന് എഴുന്നേല്‍ക്കുവാനും നമസ്കരിക്കുവാനും നിയത്ത് ചെയ്യുന്നു.എന്നാല്‍ നേരം പുലരുവോളം അയാള്‍ ഉറങ്ങിപ്പോയി.താന്‍ എന്താണോ നിയത്ത് ചെയ്തത് അത് അയാള്‍ക്ക് രേഖപ്പെടുത്തപ്പെടും. അയാളുടെ ഉറക്കം അയാള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വദഖ ആയിരിക്കും. (സുനനു ഇബ്നുമാജ:1344 – സ്വഹീഹ് അല്‍ബാനി )
أَنَّ عَائِشَةَ، زَوْجَ النَّبِيِّ صلى الله عليه وسلم أَخْبَرَتْهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَا مِنِ امْرِئٍ تَكُونُ لَهُ صَلاَةٌ بِلَيْلٍ يَغْلِبُهُ عَلَيْهَا نَوْمٌ إِلاَّ كُتِبَ لَهُ أَجْرُ صَلاَتِهِ وَكَانَ نَوْمُهُ عَلَيْهِ صَدَقَةً
ആയിശ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ രാത്രി നമസ്കരിക്കുന്നവനാണ്. ഒരിക്കൽ ഉറക്കം അയാളെ കീഴടക്കിയമൂലം നമസ്കരിക്കാനായില്ല. എങ്കിൽ അവന്ന് അല്ലാഹു നമസ്കാരത്തിന്റെ പ്രതിഫലം രേഖപ്പെടുന്നതാണ്. അവന്റെ ഉറക്കം അവനുള്ള സമ്മാനവുമായി. (അബൂദാവൂദ്:1314)
നഷ്ടപ്പെട്ടാൽ പകരം പകലിൽ
രാത്രി നമസ്കാരത്തിൽ കൃത്യതപുലർത്തുന്നവർക്ക് അവിചാരിതമായി വല്ല പ്രയാസവും നേരിട്ട് രാത്രിനമസ്കാരം നഷ്ടമായിട്ടുണ്ടെങ്കിൽ അത്രയും റകഅത്തുകൾ അവർക്ക് പകലിൽ നമസ്കരിച്ചു വീട്ടാവു ന്നതാണ്. ഉറക്കം, ക്ഷീണം, രോഗം ഇതെല്ലാം മനുഷ്യന് സ്വാഭാവികമാണല്ലോ. അത് കൊണ്ട് തന്നെ, എന്തെങ്കിലും കാരണങ്ങൾ കൊണ്ട് രാത്രിനമസ്കരിക്കാനുള്ള അവസരം കിട്ടിയില്ലെങ്കിലും അവന്നത് മൂലം പ്രയാസമുണ്ടാവേണ്ടതില്ല എന്നതിനാലാണ് പകലിൽ ഒരവസരം ഇസ്ലാം നൽകുന്നത്.
ഇപ്രകാരം ഉറങ്ങിപ്പോയ ആള്‍ പിറ്റേന്ന് പകലില്‍ ളുഹറിന് മുമ്പായി നമസ്കരിക്കരിക്കേണ്ടതാണ്. രാത്രിയില്‍ 11 റക്അത്ത് നമസ്‌കരിച്ച ആള്‍ പകലില്‍ 12 റക്അത്ത് നമസ്കരിക്കരിക്കേണ്ടതാണ്. രാത്രിയില്‍ 9,7,5,3 റക്അത്ത് നമസ്‌കരിച്ച ആള്‍ പകലില്‍ യഥാക്രമം 10,8,6,4 റക്അത്ത് നമസ്കരിക്കരിക്കേണ്ടതാണ്. അതായത് പകലില്‍ നമസ്കരിക്കുമ്പോള്‍ ഒറ്റയാക്കി അവസാനിപ്പിക്കേണ്ടതില്ല.
عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا فَاتَتْهُ الصَّلاَةُ مِنَ اللَّيْلِ مِنْ وَجَعٍ أَوْ غَيْرِهِ صَلَّى مِنَ النَّهَارِ ثِنْتَىْ عَشْرَةَ رَكْعَةً
ആയിശ(റ) വിൽ നിന്ന് നിവേദനം: രോഗത്താലോ മറ്റോ നബി ﷺ ക്ക് രാത്രിയിലെ (സുന്നത്ത്) നമസ്‌കാരം പാഴായിപ്പോയാൽ പകൽ 12 റക്അത്ത് നമസ്‌കരിക്കുമായിരുന്നു. (മുസ്‌ലിം:746)
عَنْ عَائِشَةَ، قَالَتْ كَانَ النَّبِيُّ صلى الله عليه وسلم إِذَا لَمْ يُصَلِّ مِنَ اللَّيْلِ – مَنَعَهُ مِنْ ذَلِكَ النَّوْمُ أَوْ غَلَبَتْهُ عَيْنَاهُ صَلَّى مِنَ النَّهَارِ ثِنْتَىْ عَشْرَةَ رَكْعَةً .
ആയിശ(റ) വിൽ നിന്ന് നിവേദനം: ഉറങ്ങിപ്പോയതുകൊണ്ടോ മറ്റോ രാത്രിയിലെ (സുന്നത്ത്) നമസ്‌കാരം നബി ﷺ നിർവ്വഹിക്കാതിരുന്നാൽ അവിടുന്ന് പകലിൽ 12 റക്അത്ത് നമസ്‌കരിക്കുമായിരുന്നു. (തിർമിദി:445)
ഇപ്രകാരം ഉറങ്ങിപ്പോയ ആള്‍ പിറ്റേന്ന് പകലില്‍ ളുഹറിന് മുമ്പായി (ളുഹാ സമയത്ത്) നമസ്കരിക്കരിക്കേണ്ടതാണ്.
ഇബ്നുൽ ഖയ്യും(റഹി)പറയുന്നു: നബി ﷺ രാത്രിയിൽ നഷ്ടപെട്ട നമസ്കാരങ്ങൾ നിർവഹിച്ചിരുന്നത് ളുഹാ സമയത്തസ്സായിരുന്നു (സാദുൽ മആദ് 1/356).
ഉറക്കെയും പതുക്കെയുമാകാം
രാത്രി നമസ്കാരത്തിൽ സുദീർഘമായും അല്ലാതെയും ഖുർആൻ പാരായണം ചെയ്യാവുന്നതാണ്. അതുപോലെ ഉറക്കെയും പതുക്കെയും പാരായണം ചെയ്യാം.
عَنْ عَبْدِ اللَّهِ بْنِ أَبِي قَيْسٍ، قَالَ سَأَلْتُ عَائِشَةَ كَيْفَ كَانَ قِرَاءَةُ النَّبِيِّ صلى الله عليه وسلم بِاللَّيْلِ أَكَانَ يُسِرُّ بِالْقِرَاءَةِ أَمْ يَجْهَرُ فَقَالَتْ كُلُّ ذَلِكَ قَدْ كَانَ يَفْعَلُ رُبَّمَا أَسَرَّ بِالْقِرَاءَةِ وَرُبَّمَا جَهَرَ . فَقُلْتُ الْحَمْدُ لِلَّهِ الَّذِي جَعَلَ فِي الأَمْرِ سَعَةً .
അബ്ദില്ലാഹ്ബ്നു അബീഖൈസിൽ(റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ യുടെ രാത്രി നമസ്കാരത്തിലെ പാരായണം എങ്ങനെയായിരുന്നു, അത് പതുക്കെയോ ഉറക്കെയോ എന്ന് ഞാൻ ആയിശ(റ) വോട് ചോദിച്ചു: അപ്പോൾ ആയിശ(റ)പറഞ്ഞു: രണ്ട് നിലക്കും ചെയ്യാറുണ്ടായിരുന്നു. ചിലപ്പോൾ പതുക്കെ ഓതും, മറ്റ് ചിലപ്പോൾ ഉറക്കെയും ഓതും. അപ്പോൾ ഞാൻ പറഞ്ഞു: ഈ കാര്യത്തിൽ വിശാലതയുണ്ടാക്കിയ അല്ലാഹുവിന് സ്തുതി. (തിർമിദി:449)
രാത്രി നമസ്കാരം നിത്യവും നിർവ്വഹിക്കുക
മുസ്ലിംകളെല്ലാവരും റമളാനിൽ രാത്രി നമസ്കാരം നിർവ്വഹിക്കാറുണ്ട്. എന്നാൽ അധികമാളുകളും റമളാൻ കഴിയുന്നതോടെ രാത്രി നമസ്കാരം ഒഴിവാക്കും. രാത്രി നമസ്കാരം നിത്യവും നിർവ്വഹിക്കുന്നതിന് വേണ്ടി പരിശ്രമിക്കുക.
عَبْدُ اللَّهِ بْنُ عَمْرِو بْنِ الْعَاصِ ـ رضى الله عنهما ـ قَالَ قَالَ لِي رَسُولُ اللَّهِ صلى الله عليه وسلم ” يَا عَبْدَ اللَّهِ، لاَ تَكُنْ مِثْلَ فُلاَنٍ، كَانَ يَقُومُ اللَّيْلَ فَتَرَكَ قِيَامَ اللَّيْلِ
അബ്ദുല്ലാഹിബ്‌നു അംറ് (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറയുകയുണ്ടായി: അല്ലയോ അബ്ദുല്ലാ, രാത്രി നമസ്‌കാരം നിർവ്വഹിക്കാറുണ്ടായതിന് ശേഷം അത് ഉപേക്ഷിച്ച ഒരാളെ പോലെ നീ മാറരുത്.(ബുഖാരി:1152)
ഇടക്കിടെ ചെയ്യുന്ന ക൪മ്മങ്ങളേക്കാള്‍ ഒരാള്‍ പതിവായി ചെയ്യുന്ന കർമ്മങ്ങളാണ് അല്ലാഹുവിന് ഏറെ ഇഷ്ടം, അത് കുറച്ചാണെങ്കിലും.
وَإِنَّ أَحَبَّ الأَعْمَالِ إِلَى اللَّهِ مَا دَامَ وَإِنْ قَلَّ
നബി ﷺ പറഞ്ഞു: നിശ്ചയമായും പതിവായി ചെയ്യുന്ന കർമ്മങ്ങളാണ് അല്ലാഹുവിന് ഏറെ ഇഷ്ടം, കുറച്ചാണെങ്കിലും. (ബുഖാരി: 5861)
അതുകൊണ്ടുതന്നെ കുറച്ചുള്ളതാണെങ്കിലും പതിവായി ക൪മ്മങ്ങള്‍ ചെയ്യുന്നത് നബി ﷺ ഇഷ്ടപ്പെട്ടിരുന്നു.
وَأَحَبُّ الصَّلاَةِ إِلَى النَّبِيِّ صلى الله عليه وسلم مَا دُووِمَ عَلَيْهِ، وَإِنْ قَلَّتْ. وَكَانَ إِذَا صَلَّى صَلاَةً دَاوَمَ عَلَيْهَا.
നബി ﷺ പറഞ്ഞു: പതിവായി അനുഷ്ഠിക്കുവാന്‍ സാധിക്കുന്ന നമസ്കാരം നിര്‍വ്വഹിക്കുന്നതാണ് അവിടുന്ന് ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതും. അതു കുറച്ചാണെങ്കിലും. നബി ﷺ ഒരു നമസ്കാരം തുടങ്ങിവെച്ചാല്‍ അതു പതിവാക്കാറുണ്ട്. (ബുഖാരി:1970)
قال ابن القيم رحمه الله : لم يكن قيام الليل حضرا ولا سفرا وكان إذا غلبه نوم أو وجع صلى من النهر ثنتي عشر ركعة.
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു : നബി ﷺ യാത്രയിലും അല്ലാത്തപ്പോഴും രാത്രി നമസ്കാരം ഒഴിവാക്കിയിരുന്നില്ല, ക്ഷീണമോ ഉറക്കമോ പിടിപ്പെട്ടാൽ പകലിൽ പന്ത്രണ്ട് റകഅത്ത് നമസ്കരിക്കുമായിരുന്നു. (സാദുൽ മആദ്)
രാത്രി നമസ്കാരം നിർവ്വഹിക്കാൻ കഴിയാത്തത് എന്തുകൊണ്ട്?
ലോകം മുഴുവന്‍ ഉറങ്ങുന്ന സമയത്ത് എഴുന്നേല്‍ക്കാനും നമസ്‌കരിക്കാനും ഒരു യഥാര്‍ഥ സത്യവിശ്വാസിക്ക് മാത്രമെ സാധിക്കുകയുള്ളൂ. കാരണം, ഗാഢമായ ഉറക്കില്‍നിന്നും എഴുന്നേറ്റ് നമസ്‌കരിക്കുക എന്നത് ഒരു ജിഹാദ് (ധര്‍മസമരം) തന്നെയാണ്. വിശ്വാസികള്‍ക്കല്ലാതെ ആ ജിഹാദ് സാധ്യമാവുകയില്ല. ഇനി രാത്രി എഴുന്നേറ്റ് നമസ്‌കരിക്കുക എന്ന ഈ ജിഹാദിന് സാധ്യമാകാത്തതിന്റെ കാരണം എന്താണ് എന്ന് സലഫുകള്‍ നമുക്ക് പഠിപ്പിച്ചു തരുന്നു, രാപ്പകലില്‍ ചെയ്തുകൂട്ടിയ പാപഭാരമാണത്. പകലിലെ പാപികള്‍ക്ക് അല്ലാഹുവിന്‍റെ മുന്നില്‍ രാവിന്‍റെ ശാന്തതയില്‍ നില്‍ക്കാന്‍ ഭാഗ്യം കിട്ടില്ല. അഥവാ ജീവിതത്തിൽ തിൻമകളിലും പാപങ്ങളിലും മുഴുകുന്നവർക്ക് രാത്രി നമസ്കാരത്തിനുള്ള തൗഫീഖ് അല്ലാഹു നൽകുകയില്ല.
قال رجل لإبراهيم بن أدهم رحمه الله: “إني لا أقدر على قيام الليل فصف لي دواء؟!! فقال: لا تعصه بالنهار وهو يقيمك بين يديه في الليل، فإن وقوفك بين يديه في الليل من أعظم الشرف، والعاصي لا يستحق ذلك الشرف
ഇബ്റാഹീം ബിന്‍ അദ്ഹം (റഹി) യോട് ഒരാള്‍ ചോദിച്ചു; എനിക്ക് രാത്രി നമസ്കാരത്തിനായി എണീക്കാനാവുന്നില്ല.എനിക്കൊരു വഴി പറഞ്ഞു തരണം. അദ്ധേഹം പറഞ്ഞു: ‘പകലില്‍ നീ അല്ലാഹുവിനെ ധിക്കരിക്കരുത്.അവനാണ് രാത്രിയില്‍ അവന്‍റെ മുമ്പില്‍ നില്‍ക്കാന്‍ നിന്നെ എണീപ്പിക്കുന്നത്.അതൊരു ശ്രേഷ്ടതയാണ്.തെറ്റുകാരന് ആ ശ്രേഷ്ടത ലഭിക്കില്ല’.
قال سفيان الثوري -رحمه الله-: حرمت قيام الليل خمسة أشهر بذنب أذنبته
സുഫ്യാനുസ്സൗരി (റഹി) പറഞ്ഞു: എന്‍റെ ഒരു പാപം എനിക്ക് അഞ്ച് മാസത്തോളം രാത്രി നമസ്കാരത്തിന് തടസ്സമായിട്ടുണ്ട്.
ഹുളൈല്‍ ബിന്‍ ഇയാള് (റഹി) പറഞ്ഞു: രാത്രി നമസ്കരിക്കാനും പകല്‍ വ്രതമെടുക്കാനും നിനക്കാവുന്നില്ലെങ്കില്‍, നിന്‍റെ പാപങ്ങളുടെ തടവറയില്‍ നീ ബന്ധിതനാണെന്ന വിവരം നിനക്കുണ്ടാവട്ടെ.
രാത്രി നമസ്കാരത്തിന് കുടുംബത്തെയും കൂട്ടുക
أَنَّ عَلِيَّ بْنَ أَبِي طَالِبٍ أَخْبَرَهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم طَرَقَهُ وَفَاطِمَةَ بِنْتَ النَّبِيِّ ـ عَلَيْهِ السَّلاَمُ ـ لَيْلَةً فَقَالَ ” أَلاَ تُصَلِّيَانِ ”. فَقُلْتُ يَا رَسُولَ اللَّهِ، أَنْفُسُنَا بِيَدِ اللَّهِ، فَإِذَا شَاءَ أَنْ يَبْعَثَنَا بَعَثَنَا. فَانْصَرَفَ حِينَ قُلْنَا ذَلِكَ وَلَمْ يَرْجِعْ إِلَىَّ شَيْئًا. ثُمَّ سَمِعْتُهُ وَهْوَ مُوَلٍّ يَضْرِبُ فَخِذَهُ وَهْوَ يَقُولُ ”وَكَانَ الإِنْسَانُ أَكْثَرَ شَىْءٍ جَدَلاً}”
അലി(റ) വിൽ നിന്ന് നിവേദനം: ഒരു രാത്രി നബി ﷺ അദ്ദേഹത്തിന്റെയും ഫാത്തിമയുടെയും വാതിലില്‍ മുട്ടിക്കൊണ്ട് ചോദിച്ചു. നിങ്ങള്‍ രണ്ടുപേരും രാത്രി നമസ്കരിക്കാറില്ലേ? ഞാന്‍ പറഞ്ഞു: പ്രവാചകരേ! ഞങ്ങളുടെ ആത്മാക്കള്‍ അല്ലാഹുവിന്റെ ഹസ്തങ്ങളിലാണ്. അല്ലാഹു ഉദ്ദേശിച്ചാല്‍ അവന്‍ ഞങ്ങളെ പുനര്‍ജീവിപ്പിക്കും (എഴുന്നേല്‍പ്പിക്കും). ഞങ്ങളതു പറഞ്ഞപ്പോള്‍ മറുപടി ഒന്നും പറയാതെ നബി ﷺ പിരിഞ്ഞുപോയി. പോകുമ്പോള്‍ ‘മനുഷ്യന്‍ വലിയ താര്‍ക്കികന്‍ തന്നെ’ എന്ന ആയത്ത് നബി ﷺ ഓതുന്നുണ്ടായിരുന്നു. (ബുഖാരി:1127)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ رَحِمَ اللَّهُ رَجُلاً قَامَ مِنَ اللَّيْلِ فَصَلَّى وَأَيْقَظَ امْرَأَتَهُ فَإِنْ أَبَتْ نَضَحَ فِي وَجْهِهَا الْمَاءَ رَحِمَ اللَّهُ امْرَأَةً قَامَتْ مِنَ اللَّيْلِ فَصَلَّتْ وَأَيْقَظَتْ زَوْجَهَا فَإِنْ أَبَى نَضَحَتْ فِي وَجْهِهِ الْمَاءَ ” .
അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു രാത്രിയിൽ എഴുന്നേറ്റ് നമസ്‌കരിക്കുകയും ഭാര്യയെ വിളിച്ചുണർത്തി അവൾ എഴുന്നേൽക്കാതിരുന്നപ്പോൾ മുഖത്ത് വെള്ളംകുടഞ്ഞു എഴുന്നേൽപ്പിച്ചവനെ അല്ലാഹു അനുഗ്രഹിക്കട്ടെ. അപ്രകാരം തന്നെ രാത്രിയിൽ എഴുന്നേറ്റ് നമസ്‌കരിക്കുകയും ഭർത്താവിനെ വിളിച്ചുണർത്തി അയാൾ എഴുന്നേൽക്കാതിരുന്നപ്പോൾ മുഖത്ത് വെള്ളം കുടഞ്ഞു എഴുന്നേൽപ്പിക്കുകയും ചെയ്തവളേയും അല്ലാഹു അനുഗ്രഹിക്കട്ടെ. (അബൂദാവൂദ് :1308)
മഹാനായ ഉമര്‍ (റ) ന്‍റെ ചരിത്രം നമുക്കൊരു പാഠമാണ്.
أن عمر بن الخطاب كان يصلي من الليل ما شاء الله حتى إذا كان من آخر الليل أيقظ أهله للصلاة يقول لهم الصلاة الصلاة ثم يتلو هذه الآية : وَأْمُرْ أَهْلَكَ بِٱلصَّلَوٰةِ وَٱصْطَبِرْ عَلَيْهَا ۖ لَا نَسْـَٔلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَٱلْعَٰقِبَةُ لِلتَّقْوَىٰ
ഉമര്‍ (റ) രാത്രി എണീറ്റ് നമസ്കരിക്കും. രാവിന്‍റെ അവസാന ഭാഗമായാല്‍ തന്‍റെ കുടുംബത്തെ നമസ്കാരത്തിനായി വിളിച്ചുണര്‍ത്തും. എന്നിട്ടദ്ധേഹം ഓതും: “നിന്‍റെ കുടുംബത്തോട് നമസ്കരിക്കാനും അതില്‍ ഉറച്ചു നില്‍ക്കാനും കല്‍പ്പിക്കുക.നിങ്ങളോട് നാം ഭക്ഷണം ചോദിക്കുന്നില്ല. നിങ്ങളെ നാം ഭക്ഷിപ്പിക്കുകയാണ്. ഭയഭക്തിക്കാണ് നല്ല പര്യവസാനം”. (ഖുർആൻ:20/132)
നമുക്കൊരുങ്ങാം, ശീലമാക്കാം
രാത്രിനമസ്കാരം അല്ലാഹുവിനെ കൃത്യമായി അറിഞ്ഞു മനസ്സിലാക്കിയവര്‍ നിത്യവും നിര്‍വഹിച്ചിരിക്കും. അല്ലാഹുവിലുള്ള ഭയവും പ്രതീക്ഷയുമാണ് ഒരു വിശ്വാസിയെ രാത്രിനമസ്കാരത്തിന് പ്രേരിപ്പിക്കുന്നത്. അല്ലാഹു പറയുന്നു:
ﺗَﺘَﺠَﺎﻓَﻰٰ ﺟُﻨُﻮﺑُﻬُﻢْ ﻋَﻦِ ٱﻟْﻤَﻀَﺎﺟِﻊِ ﻳَﺪْﻋُﻮﻥَ ﺭَﺑَّﻬُﻢْ ﺧَﻮْﻓًﺎ ﻭَﻃَﻤَﻌًﺎ
ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. (ഖുർആൻ: 32/16)
രാവിന്‍റെ തോളില്‍ വിശ്രമിച്ച്, അത് നല്‍കുന്ന ശാന്തതയും കുളിര്‍മയും അനുഭവിച്ച്, തേങ്ങുന്ന മനസ്സോടെ, പ്രതീക്ഷയോടെ, പ്രാര്‍ഥനാപൂര്‍വം, ഒരു കുഞ്ഞിന്‍റെ നിഷ്കളങ്കതയോടെ, സകലതും റബ്ബിന്‍റെ മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട് രാത്രിനമസ്കാരം നമുക്ക് ശീലമാക്കാം.
kanzululoom.com
One Response
!!!ما شاء الله، تبارك الله
Excellent