قال شيخ الإسلام ابن تيمية رحمه الله : الْعِبَادَةُ هِيَ اسْمٌ جَامِعٌ لِكُلِّ مَا يُحِبُّهُ اللَّهُ تَعَالَى وَيَرْضَاهُ مِنَ الْأَقْوَالِ وَالْأَعْمَالِ الْبَاطِنَةِ وَالظَّاهِرَةِ.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു: ഇബാദത് എന്നാല്‍, അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തിയുള്ളതുമായ ആന്തരികവും ബാഹ്യവുമായ എല്ലാ വാക്കുകളെയും പ്രവര്‍ത്തികളെയും ഉള്‍ക്കൊള്ളുന്ന ഒരു പദമാണ്.
‘ആന്തരികം’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മനസ്സിനുള്ളിലെ പ്രവര്‍ത്തനങ്ങളാണ്. ഉദാഹരണത്തിന് അങ്ങേയറ്റത്തെ ഭയം, പ്രതീക്ഷ, സ്നേഹം, തവക്കുല്‍ പോലുള്ളവ. ഇവയെല്ലാം മനസ്സിന്റെ പ്രവര്‍ത്തനങ്ങളാണ്.
അപ്പോൾ ഇബാദത്തിന്റെ ഇനങ്ങളിൽ ഒന്നാണ് പ്രതീക്ഷ (الرجاء) എന്നത്. അത് കാര്യകാരണ ബന്ധങ്ങൾക്കതീതമാവുമ്പോഴാണ് ഇബാദത്താകുന്നത്. കാര്യകാരണ ബന്ധത്തിനധീനമായിട്ടാണെങ്കിൽ ഇബാദത്തല്ല.
ഏതെങ്കിലും ഒരു വ്യക്തിക്ക് തന്നെ സാമ്പത്തികമായോ ശാരീരകമായോ സഹായിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത് ആ വ്യക്തിക്കുള്ള ഇബാദത്തല്ല. ദീർഘയാത്രയിൽ കൂടെ കൂട്ടുകാരനുണ്ടായാൽ യാത്രാക്ളേശങ്ങളിൽ തന്നെ സഹായിക്കാൻ കഴിയുമെന്ന് പ്രതീക്ഷ അവനുള്ള ഇബാദത്തല്ല. കാരണം അഭൗതിക മാർഗത്തിൽ അഥവാ കാര്യകാരണ ബന്ധങ്ങൾക്കതീതമായ മാർഗത്തിലുള്ള പ്രതീക്ഷയല്ല ഇത്.
മരണപ്പെട്ട മഹാനോട് തന്റെ യാത്ര തുടങ്ങും മുമ്പ് അനുവാദം വാങ്ങിയാൽ യാത്രാ ക്ളേശത്തിൽ നിന്നും രക്ഷപ്പെടുമെന്ന പ്രതീക്ഷ ഇബാദത്താണ്. കാരണം അഭൗതിക മാർഗത്തിൽ അഥവാ കാര്യകാരണ ബന്ധങ്ങൾക്കതീതമായ മാർഗത്തിലുള്ള പ്രതീക്ഷയാണത്. അതിനാൽ അത് ശിർക്കുമാണ്. നേർച്ച കുറ്റിയിൽ പണമെറിയുന്നവന്റെയും ജാറത്തിങ്കൽ പണമെറിയുന്നവന്റെയും പ്രതീക്ഷയും ഇബാദത്ത് തന്നെ.
അല്ലാഹുവിലുള്ള പ്രതീക്ഷ ഇബാദത്ത് ആണെന്നതിനുള്ള തെളിവ് കാണുക:
فَمَن كَانَ يَرْجُوا۟ لِقَآءَ رَبِّهِۦ فَلْيَعْمَلْ عَمَلًا صَٰلِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِۦٓ أَحَدَۢا
അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആശിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ. (ഖു൪ആന്‍:18/110)
إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَاجَرُوا۟ وَجَٰهَدُوا۟ فِى سَبِيلِ ٱللَّهِ أُو۟لَٰٓئِكَ يَرْجُونَ رَحْمَتَ ٱللَّهِ ۚ وَٱللَّهُ غَفُورٌ رَّحِيمٌ
വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെടുകയും ചെയ്തവരാരോ അവര്‍ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍:2/218)
قالَ شيخُ الإِسلامِ ابنُ تَيمِيّةَ -رحمه الله-:وكلَّما قَوِيَ طَمَعُ العَبدِ في فَضلِ اللهِ ورَحمَتِهِ، ورَجاؤُهُ لِقَضَاءِ حاجَـتِهِ ودَفعِ ضَرورَتِهِ، قَوِيَت عُبودِيَّتُهُ لَهُ، وحُرِيَّتُهُ مِمَّا سِوَاهُ
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു: ഒരു അടിമ അല്ലാഹുവിന്റെ ഔദാര്യത്തിലും കാരുണ്യത്തിലും പ്രതീക്ഷ വയ്ക്കുന്നതിനോടൊപ്പം, അവൻ തന്റെ ആവശ്യങ്ങൾ നിറവേറ്റുമെന്നും തന്റെ ദുരിതങ്ങൾ ഒഴിവാക്കുമെന്നും പ്രതീക്ഷ വയ്ക്കുന്നതിനനുസരിച്ച്, അവനോടുള്ള അവന്റെ അടിമത്തവും മറ്റെല്ലാത്തിൽ നിന്നുമുള്ള അവന്റെ മോചനവും കൂടുതൽ ശക്തമാകും. العُبوديّة (٨٦)]
قَالَ عَلِيٌّ – رَضِيَ اللَّهُ عَنْهُ -: لَا يَرْجُوَنَّ عَبْدٌ إلَّا رَبَّهُ، وَلَا يَخَافَنَّ إلَّا ذَنْبَهُ.
അലി رضي الله عنه പറഞ്ഞു: ഒരു അടിമ അവന്റെ റബ്ബിലല്ലാതെ പ്രതീക്ഷ വെക്കരുത്. തന്റെ തെറ്റുകളെയല്ലാതെ ഭയപ്പെടരുത്.
ദുൻയാവിന്റെ കാര്യത്തിലായാലും ആഖിറത്തിന്റെ കാര്യത്തിലായാലും അല്ലാഹുവിൽ മാത്രമാണ് പ്രതീക്ഷ വെക്കേണ്ടത്. പ്രവാചകൻമാരുടെ ചരിത്രത്തിൽ ഇക്കാര്യത്തിൽ ധാരാളം മാതൃകകളുണ്ട്.
إِذْ نَادَىٰ رَبَّهُۥ نِدَآءً خَفِيًّا ﴿٣﴾ قَالَ رَبِّ إِنِّى وَهَنَ ٱلْعَظْمُ مِنِّى وَٱشْتَعَلَ ٱلرَّأْسُ شَيْبًا وَلَمْ أَكُنۢ بِدُعَآئِكَ رَبِّ شَقِيًّا ﴿٤﴾ وَإِنِّى خِفْتُ ٱلْمَوَٰلِىَ مِن وَرَآءِى وَكَانَتِ ٱمْرَأَتِى عَاقِرًا فَهَبْ لِى مِن لَّدُنكَ وَلِيًّا ﴿٥﴾ يَرِثُنِى وَيَرِثُ مِنْ ءَالِ يَعْقُوبَ ۖ وَٱجْعَلْهُ رَبِّ رَضِيًّا ﴿٦﴾
അദ്ദേഹം (സക്കരിയ്യാ നബി) തന്‍റെ രക്ഷിതാവിനെ പതുക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ എല്ലുകള്‍ ബലഹീനമായി കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്‍റെ രക്ഷിതാവേ, നിന്നോട് പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല. എനിക്ക് പുറകെ വരാനുള്ള ബന്ധുമിത്രാദികളെപ്പറ്റി എനിക്ക് ഭയമാകുന്നു. എന്‍റെ ഭാര്യയാണെങ്കില്‍ വന്ധ്യയുമാകുന്നു. അതിനാല്‍ നിന്‍റെ പക്കല്‍ നിന്ന് നീ എനിക്ക് ഒരു ബന്ധുവെ (അവകാശിയെ) നല്‍കേണമേ. എനിക്ക് അവന്‍ അനന്തരാവകാശിയായിരിക്കും. യഅ്ഖൂബ് കുടുംബത്തിനും അവന്‍ അനന്തരാവകാശിയായിരിക്കും. എന്‍റെ രക്ഷിതാവേ, അവനെ നീ (ഏവര്‍ക്കും) തൃപ്തിപ്പെട്ടവനാക്കുകയും ചെയ്യേണമേ. (ഖു൪ആന്‍:19/2-6)
യഅ്ഖൂബ് നബിക്ക് തന്റെ മകനായ യൂസുഫിനെ ചെറുപ്പത്തിൽ നഷ്ടപ്പെടുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം മറ്റൊരു മകൻ നഷ്ടപ്പെടുന്ന അവസരത്തിൽ അദ്ദേഹം പറഞ്ഞ വാക്ക് വിശുദ്ധ ഖുർആൻ ഉദ്ദരിക്കുന്നത് കാണുക:
قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ عَسَى ٱللَّهُ أَن يَأْتِيَنِى بِهِمْ جَمِيعًا ۚ إِنَّهُۥ هُوَ ٱلْعَلِيمُ ٱلْحَكِيمُ ﴿٨٣﴾ وَتَوَلَّىٰ عَنْهُمْ وَقَالَ يَٰٓأَسَفَىٰ عَلَىٰ يُوسُفَ وَٱبْيَضَّتْ عَيْنَاهُ مِنَ ٱلْحُزْنِ فَهُوَ كَظِيمٌ ﴿٨٤﴾ قَالُوا۟ تَٱللَّهِ تَفْتَؤُا۟ تَذْكُرُ يُوسُفَ حَتَّىٰ تَكُونَ حَرَضًا أَوْ تَكُونَ مِنَ ٱلْهَٰلِكِينَ ﴿٨٥﴾ قَالَ إِنَّمَآ أَشْكُوا۟ بَثِّى وَحُزْنِىٓ إِلَى ٱللَّهِ وَأَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ ﴿٨٦﴾يَٰبَنِىَّ ٱذْهَبُوا۟ فَتَحَسَّسُوا۟ مِن يُوسُفَ وَأَخِيهِ وَلَا تَا۟يْـَٔسُوا۟ مِن رَّوْحِ ٱللَّهِ ۖ إِنَّهُۥ لَا يَا۟يْـَٔسُ مِن رَّوْحِ ٱللَّهِ إِلَّا ٱلْقَوْمُ ٱلْكَٰفِرُونَ ﴿٨٧﴾
(യഅ്ഖൂബ് നബി) പറഞ്ഞു: അല്ല, നിങ്ങളുടെ മനസ്സുകള്‍ നിങ്ങള്‍ക്ക് എന്തോകാര്യം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അതിനാല്‍ നന്നായി ക്ഷമിക്കുക തന്നെ. അവരെല്ലാവരെയും അല്ലാഹു എന്‍റെ അടുത്ത് കൊണ്ടുവന്നു തന്നേക്കാവുന്നതാണ്. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. അവരില്‍ നിന്നു തിരിഞ്ഞുകളഞ്ഞിട്ട് അദ്ദേഹം പറഞ്ഞു: യൂസുഫിന്‍റെ കാര്യം എത്ര സങ്കടകരം! ദുഃഖം നിമിത്തം അദ്ദേഹത്തിന്‍റെ ഇരുകണ്ണുകളും വെളുത്ത് പോയി. അങ്ങനെ അദ്ദേഹം (ദുഃഖം) ഉള്ളിലൊതുക്കി കഴിയുകയാണ്. അവര്‍ പറഞ്ഞു: അല്ലാഹുവിനെ തന്നെയാണ, താങ്കള്‍ തീര്‍ത്തും അവശനാകുകയോ, അല്ലെങ്കില്‍ മരണമടയുകയോ ചെയ്യുന്നതു വരെ താങ്കള്‍ യൂസുഫിനെ ഓര്‍ത്തു കൊണേ്ടയിരിക്കും. അദ്ദേഹം പറഞ്ഞു: എന്‍റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്. അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ അറിയാത്ത ചിലത് ഞാനറിയുന്നുമുണ്ട്. എന്‍റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്‍റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച. (ഖുർആൻ:12/83-87)
രോഗം കൊണ്ട് പരീക്ഷിക്കപ്പെട്ട പ്രവാചകനായിരുന്നു അയ്യൂബ് നബി عليه السلام. അപ്പോഴും അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച്, ക്ഷമിച്ചും പ്രാര്‍ഥിച്ചും മുന്നോട്ടു പോയി. ക്വുര്‍ആന്‍ ആ കാര്യം പറയുന്നത് നോക്കൂ:
وَأَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلضُّرُّ وَأَنتَ أَرْحَمُ ٱلرَّٰحِمِينَ
അയ്യൂബിനെയും (ഓര്‍ക്കുക). തന്റെ രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. (ഖു൪ആന്‍:21/83)
وَنَبِّئْهُمْ عَن ضَيْفِ إِبْرَٰهِيمَ ﴿٥١﴾إِذْ دَخَلُوا۟ عَلَيْهِ فَقَالُوا۟ سَلَٰمًا قَالَ إِنَّا مِنكُمْ وَجِلُونَ ﴿٥٢﴾ قَالُوا۟ لَا تَوْجَلْ إِنَّا نُبَشِّرُكَ بِغُلَٰمٍ عَلِيمٍ ﴿٥٣﴾ قَالَ أَبَشَّرْتُمُونِى عَلَىٰٓ أَن مَّسَّنِىَ ٱلْكِبَرُ فَبِمَ تُبَشِّرُونَ ﴿٥٤﴾ قَالُوا۟ بَشَّرْنَٰكَ بِٱلْحَقِّ فَلَا تَكُن مِّنَ ٱلْقَٰنِطِينَ ﴿٥٥﴾ قَالَ وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِۦٓ إِلَّا ٱلضَّآلُّونَ ﴿٥٦﴾
അദ്ദേഹത്തിന്‍റെ (ഇബ്രാഹീമീന്റെ) അടുത്ത് കടന്ന് വന്ന് അവര്‍ സലാം എന്ന് പറഞ്ഞ സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെപ്പറ്റി ഭയമുള്ളവരാകുന്നു. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെപ്പറ്റി ഞങ്ങളിതാ താങ്കള്‍ക്കു സന്തോഷവാര്‍ത്ത അറിയിക്കുന്നു. അദ്ദേഹം പറഞ്ഞു: എനിക്ക് വാര്‍ദ്ധക്യം ബാധിച്ചു കഴിഞ്ഞിട്ടാണോ എനിക്ക് നിങ്ങള്‍ (സന്താനത്തെപറ്റി) സന്തോഷവാര്‍ത്ത അറിയിക്കുന്നത്? അപ്പോള്‍ എന്തൊന്നിനെപ്പറ്റിയാണ് നിങ്ങളീ സന്തോഷവാര്‍ത്ത അറിയിക്കുന്നത്? അവര്‍ പറഞ്ഞു: ഞങ്ങള്‍ താങ്കള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിയിട്ടുള്ളത് ഒരു യാഥാര്‍ത്ഥ്യത്തെപറ്റിതന്നെയാണ്. അതിനാല്‍ താങ്കള്‍ നിരാശരുടെ കൂട്ടത്തിലായിരിക്കരുത്. അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: തന്‍റെ രക്ഷിതാവിന്‍റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ. (ഖു൪ആന്‍:15/51-56)
അല്ലാഹുവിലുള്ള പ്രതീക്ഷ പ്രയാസങ്ങളിലും പ്രതിസന്ധികളിലും നമ്മെ മുന്നോട്ടു നയിക്കുന്നതാണ്.
അല്ലാഹുവിനെ ഭയക്കുന്നു എന്ന പേരില്‍ അവന്‍റെ കാരുണ്യത്തില്‍ തീര്‍ത്തും പ്രതീക്ഷയില്ലാത്തവരായി വന്‍പാപങ്ങള്‍ ഏതെങ്കിലും ചെയ്തവന്‍ കാഫിറാകുമെന്നും, അവന്‍ ശാശ്വത നരകവാസിയാണെന്നും, അല്ലാഹുവിന്‍റെ മഗ്ഫിറത് (പശ്ചാത്താപം) അവന് ലഭിക്കുകയില്ലെന്നും വാദിച്ച്, ഇസ്‌ലാമിലെ ആദ്യത്തെ പിളര്‍പ്പിന് കാരണക്കാരായ ഖവാരിജുകളും ഈ വിഷയത്തില്‍ പിഴവ് സംഭവിച്ചവര്‍ തന്നെ. എന്നാൽ അല്ലാഹു പറഞ്ഞിട്ടുള്ളതോ?
قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. (ഖു൪ആന്‍:39/53)
പ്രതീക്ഷ വെക്കുക എന്നാൽ:
1. അല്ലാഹുവിൽ പ്രതീക്ഷ അർപ്പിക്കുക.
3. നന്മകൾ അല്ലാഹു സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുക.
3. തിന്മകൾ അല്ലാഹു പൊറുക്കുമെന്ന് പ്രതീക്ഷിക്കുക.
4. സ്വർഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുക.
عَنْ أَنَسٍ رضي الله عنه، أَنَّ النَّبِيَّ ﷺ دَخَلَ عَلَى شَابٍّ وَهُوَ فِي الْمَوْتِ، فَقَالَ : كَيْفَ تَجِدُكَ ؟ قَالَ : وَاللَّهِ يَا رَسُولَ اللَّهِ إِنِّي أَرْجُو اللَّهَ، وَإِنِّي أَخَافُ ذُنُوبِي. فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لَا يَجْتَمِعَانِ فِي قَلْبِ عَبْدٍ فِي مِثْلِ هَذَا الْمَوْطِنِ إِلَّا أَعْطَاهُ اللَّهُ مَا يَرْجُو، وَآمَنَهُ مِمَّا يَخَافُ.
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ മരണാസന്നനായി കിടക്കുന്ന ഒരു യുവാവിന്റെ അടുക്കൽ പ്രവേശിച്ചു. നബി ﷺ ചോദിച്ചു താങ്കൾക്ക് എങ്ങനെയുണ്ട് ? യുവാവ് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എനിക്ക് അല്ലാഹുവിൽ പ്രതീക്ഷയുണ്ട്. എൻ്റെ പാപങ്ങളെ ഞാൻ ഭയക്കുകയും ചെയ്യുന്നു. നബി ﷺ പറഞ്ഞു: ഒരു അടിമയുടെ ഹൃദയത്തിൽ ഇതുപോലുള്ള സന്ദർഭത്തിൽ ഇവ രണ്ടും (ഭയവും പ്രതീക്ഷയും) ഒന്നിച്ചു വന്നാൽ അയാൾ പ്രതീക്ഷിക്കുന്നത് അല്ലാഹു അയാൾക്ക് നൽകുകയും അയാൾ ഭയപ്പെടുന്നതിൽ നിന്ന് അയാൾക്ക് അല്ലാഹു നിർഭയത്വം നൽകുകയും ചെയ്യാതിരിക്കില്ല. (തിർമിദി: 983)
കര്‍മ്മങ്ങൾ ചെയ്തിട്ടാണ് പ്രതീക്ഷ വെക്കേണ്ടത്.
إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَاجَرُوا۟ وَجَٰهَدُوا۟ فِى سَبِيلِ ٱللَّهِ أُو۟لَٰٓئِكَ يَرْجُونَ رَحْمَتَ ٱللَّهِ ۚ وَٱللَّهُ غَفُورٌ رَّحِيمٌ
വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെടുകയും ചെയ്തവരാരോ അവര്‍ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍:2/218)
قال التابعي وهب بن منبه رحمه الله: قال رجل من العباد لابنه : يا بُني لا تكن ممن يرجو الآخرة بغير عمل ويؤخر التوبة بطول الأمل
വഹബ്‌ബ്നു മുനബ്ബിഹ് رحمه الله പറഞ്ഞു:’അടിമകളില്‍നിന്ന് ഒരാള്‍ തന്‍റെ മകനോട് പറഞ്ഞു: കുഞ്ഞുമോനേ, പ്രതീക്ഷ ദീര്‍ഘിപ്പിച്ച് തൗബയെ പിന്തിപ്പിക്കുകയും, കര്‍മ്മങ്ങളൊന്നും ചെയ്യാതെ പരലോകം ആഗ്രഹിക്കുകയും ചെയ്യുന്നവരില്‍ നീ ആയിപ്പോകരുത്. (التوبة لابن أبي الدنيا28)
www.kanzululoom.com
One Response
بارك الله لكم، كنت في مصيبة، بعد قراءة هذه صار قلبي آمنا، جزاك الله خيرا وافيا