وَإِنَّهُۥ لَحَقُّ ٱلْيَقِينِ
തീര്‍ച്ചയായും ഇത് ദൃഢമായ യാഥാര്‍ത്ഥ്യമാകുന്നു. (ഖു൪ആന്‍:69/51)
وَإِنَّهُ നിശ്ചയമായും ഇത്, അത് لَحَقُّ യഥാര്‍ത്ഥം (സത്യം – കാര്യം, പരമാര്‍ത്ഥം) തന്നെ الْيَقِينِ ദൃഢമായ (ഉറപ്പായ)
വശുദ്ധ ഖുര്‍ആനിനെ കുറിച്ചാണ് ആയത്തിലെ പരാമര്‍ശം.
വിജ്ഞാനത്തിന്റെ ഏറ്റവും ഉന്നത സ്ഥാനത്തുള്ളത്. വിജ്ഞാനത്തിന്റെ ഉന്നതസ്ഥാനം ദൃഢബോധ്യമാണ് (اليقين). ദൃഢബോധ്യതക്ക് മൂന്ന് തലങ്ങളുണ്ട്. ഓരോന്നും അതിനു മുമ്പുള്ളതിന്റെ മേലെയാണ്.
ഒന്നാമത്തെത് ( علم اليقين) ദൃഢമായ അറിവ്. (കേള്‍ക്കുന്ന വിവരങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവാണത്).
മറ്റൊന്ന് (عين اليقين ) ദൃഢമായ കണ്‍കാഴ്ച. (കാഴ്ചശക്തിയിലൂടെ നേടുന്ന അറിവ്).
പിന്നീട് ( حق اليقين) ദൃഢമായ യാഥാര്‍ഥ്യം. (നേരിട്ടുള്ള അനുഭവശക്തി കൊണ്ട് നേടുന്ന അറിവ്). ഇത് ക്വുര്‍ആനിന്റെ വിശേഷണമാണ്. ഖണ്ഡിതമായ തെളിവുകളില്‍ ശക്തമായ അറിവുകളാണ് ക്വുര്‍ആനിലുള്ളത്. ദൃഢമായ യാഥാര്‍ഥ്യം അനുഭവിക്കുന്നവന് കരസ്ഥമാക്കാന്‍ കഴിയുന്ന വിശ്വാസപരമായ അറിവുകളും യാഥാര്‍ഥ്യങ്ങളുമാണ് അതിലുള്ളത്.
തഫ്സീറുസ്സഅ്ദി
www.kanzululoom.com